തിരുവമ്പാടി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ അകാല മരണത്തില്‍ കെസിവൈഎം താമരശ്ശേരി രൂപതാ സമിതി അനുശോചനം രേഖപ്പെടുത്തി. ആത്മഹത്യയെ തുടര്‍ന്ന് കോളജിനെതിരെ ചില സംഘടനകള്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ശക്തമായി അപലപിച്ചു.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും വിനിയോഗിക്കുന്നത് ക്രൂരമായ നിലപാടാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരത ഇനിയും അനുവദിക്കാന്‍ കഴിയില്ല. ചില പ്രസ്ഥാനങ്ങളുടെ അത്തരം നിലപാടുകള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.