# Malabar Vision Online > Illuminating Diocesan News with Divine Clarity. ## Posts - [പോളിടെക്‌നിക് പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം](https://malabarvisiononline.com/2023/06/16/polytechnic-course-admission/): പത്ത് കഴിഞ്ഞ് വേഗം ജോലി വേണമെന്ന് കരുതുന്നവര്‍ക്കും പ്ലസ്ടു കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യവുമായി നില്‍ക്കുന്നവര്‍ക്കുമുള്ള മികച്ച ഓപ്ഷനാണ് മൂന്നു വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകള്‍. ഇന്ത്യന്‍ റെയില്‍വേ, വാട്ടര്‍ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ്, എച്ച്എംടി എന്നിങ്ങനെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരവധി തൊഴില്‍ സാധ്യതകളാണ് പോളിടെക്‌നിക്കുകാരെ കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലും തൊഴില്‍ സാധ്യത ഏറെയാണ്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും പോളിടെക്‌നിക്ക് ഡിപ്ലോമ ഉപകരിക്കും. All India Council for Technical Education നു കീഴിലാണ് പോളിടെക്‌നിക് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, സൈബര്‍ ഫോറന്‍സിക് ഇന്‍ഫോര്‍മേഷന്‍ തുടങ്ങി 27 കോഴ്‌സുകള്‍ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ പഠിപ്പിച്ചു വരുന്നു. 46 ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജുകളും ആറ് ഏയ്ഡഡ് കോളജുകളും 40 സെല്‍ഫിനാന്‍സിങ് കോളജുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അഡ്മിഷന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പ്രധാന വിഷയങ്ങളായെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി […] - [ഹിംസ നാട്ടുനടപ്പാകുമ്പോള്‍](https://malabarvisiononline.com/2023/06/15/mob-violance/): ഹിംസ അരങ്ങുവാഴുന്ന കാലം. വാക്കിലും പ്രവൃത്തിയിലും അധികാര കേന്ദ്രങ്ങളിലും നിറഞ്ഞു കവിയുന്ന ഹിംസ ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. രാവിലെ കൈയ്യിലെത്തുന്ന പത്രം വിവിധതരം ഹിംസകളുടെ മസാലവിഭവങ്ങള്‍ കൊണ്ടു നിറഞ്ഞത്. പ്രത്യാശ പകരുന്ന കരുണയുടെ, കരുതലിന്റെ വിശേഷങ്ങള്‍ വിരളം. ഉള്ളു തണുപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ നാട്ടില്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിനുള്ള ഇടം പത്രത്താളുകളില്‍ ശോഷിച്ചു പോയി. വായനയ്ക്കപ്പുറം ഹിംസയുടെ ദൃശ്യമാനം കൂടി വിളമ്പുകയാണ് ടിവി ചാനലുകള്‍ നിലപാടുകള്‍ വിശദീകരിക്കേണ്ട സംവാദത്തിന്റെ ചര്‍ച്ചാ ഇടങ്ങള്‍ സംയമനമില്ലാത്ത, പരസ്പര അധിക്ഷേപത്താല്‍ മലീമസമാകുന്നു. സൈബറിടത്തിലെ അടിച്ചിരുത്തലുകള്‍ ഗുരുതരമായ ജനാധിപത്യ ശോഷണത്തിനു കാരണമാകുന്നു. ഡിജിറ്റല്‍ സ്‌പേസിലെ ആള്‍ക്കൂട്ടാക്രമണം പ്രത്യക്ഷമായ ഹിംസയുടെ മറ്റൊരു വകഭേദം തന്നെ. നേര്‍ക്കുനേര്‍ പോര്‍വിളിച്ച്, അങ്കം വെട്ടിയവരെയാണ് വടക്കന്‍ പാട്ടുകള്‍ വീരന്മാരായി വാഴ്ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആര്‍ക്കുനേരെയും അധിക്ഷേപങ്ങള്‍ ചൊരിയാനുള്ള ഒളിയിടങ്ങള്‍ ഒരുക്കുകയാണ്. ഇവിടെ പതുങ്ങിയിരുന്ന് ഉത്തരവാദിത്വ ബോധമില്ലാതെ അസഭ്യവര്‍ഷം നടത്താം. കള്ളങ്ങള്‍ നിരത്തി ആരുടെയും യശസ് കളങ്കപ്പെടുത്താം. പഴയകാലത്തെ ഭീരുക്കളുടെ രീതിയാണിത്. പക്ഷേ ഇക്കാലത്ത് […] - [ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷ്യന്‍സി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം](https://malabarvisiononline.com/2023/06/14/proficiency-award/): 2022-23 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷന്‍സി അവാര്‍ഡിന് അപേക്ഷിക്കാം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം. ഭിന്നശേഷിക്കാരില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല. കേരള, സിബിഎസ്‌സി, ഐസിഎസ്‌സി തുടങ്ങി വിവിധ ബോര്‍ഡുകളുടെ പരീക്ഷ എഴുതിയ ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. അപേക്ഷാ ഫോം http://www.hpwc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡ് കോപ്പി, യുഡിഐഡി കാര്‍ഡ് കോപ്പി എന്നിവ പിന്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: കേരളസംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, മാനേജിംഗ് ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം – 695012. അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പ് ഓഫീസില്‍ ലഭിക്കണം. - [പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം](https://malabarvisiononline.com/2023/06/14/paramedical-course-admission/): സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി എം.എല്‍.റ്റി, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എല്‍.പി., ബി.സി.വി.റ്റി, ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി പേഴ്‌സണല്‍ തെറാപ്പി, ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം. 2023 ജൂണ്‍ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ജനല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3. പ്രോസ്‌പെക്ടസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്സ്.എല്‍.പി. […] - [നീറ്റ് യുജി കേരളത്തില്‍ ഒന്നാം റാങ്ക് ആര്യക്ക്:അല്‍ഫോന്‍സാ സ്‌കൂളിന് അഭിമാന നിമിഷം](https://malabarvisiononline.com/2023/06/14/neet-ug-first-rank-in-kerala/): താമരശ്ശേരി: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ ഇരുപത്തി മൂന്നാം റാങ്കും നേടി അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍. എസ്. ആര്യ നാടിന്റെ അഭിമാന താരമായി. അഖിലേന്ത്യാതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനമാണ് ആര്യയ്ക്ക്. 720ല്‍ 711 മാര്‍ക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ. റാങ്ക്‌നേട്ടം കൈവരിച്ചതിനു പിന്നാലെ ദൈവത്തിനും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നന്ദി അര്‍പ്പിക്കുകയാണെന്ന് ആര്യ പറഞ്ഞു. ”ഒന്നു മുതല്‍ 12 വരെ അല്‍ഫോന്‍സാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. എന്റെ വിജയത്തിലും രൂപീകരണത്തിലും അല്‍ഫോന്‍സ സ്‌കൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അത് വാക്കിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സ്‌കൂളിലെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്നു. സാധാരണ കുടുംബമാണ് എന്റേത്. പക്ഷെ, അല്‍ഫോന്‍സ സ്‌കൂളില്‍ എനിക്ക് ലഭിച്ച സൗകര്യങ്ങള്‍ വളരെയേറെയാണ്. ഇവിടെ പഠിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. മത്സര പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ അടിത്തറ ശക്തമാകണം, ആശയങ്ങള്‍ വ്യക്തതയോടെ മനസിലാക്കണം. അത് അല്‍ഫോന്‍സ സ്‌കൂളിലെ […] - [കുറഞ്ഞ പലിശയില്‍ വിവിധ വായ്പകളുമായി കെഎസ്എംഡിഎഫ്‌സി](https://malabarvisiononline.com/2023/06/13/ksmdfcloans/): കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണുകള്‍ നല്‍കുന്നു. കോഴിക്കോട് ചക്കോരത്തുകുളത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഉള്‍പ്പടെ വിവിധ ജില്ലകളില്‍ കോര്‍പ്പറേഷന് ശാഖകളുണ്ട്.താരതമ്യേന കുറഞ്ഞ പലിശനിരക്കില്‍ സ്വയംതൊഴില്‍ വായ്പ, ബിസിനസ് ഡെവലപ്‌മെന്റ് വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സേവനങ്ങള്‍. വായ്പയ്ക്കുള്ള അപേക്ഷ ഫോം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരിട്ടപേക്ഷിക്കാവുന്നതാണ്.വായ്പയ്ക്ക് അപേക്ഷിക്കാന്‍ സഹായം വേണ്ടവര്‍ക്കായി താമരശ്ശേരി രൂപതയുടെ സാമൂഹിക സമ്പര്‍ക്ക സ്ഥാപനമായ എയ്ഡര്‍ ഫൗണ്ടേഷനും സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസും സംയുക്തമായി അവസരമൊരുക്കുന്നു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. https://www.aiderfoundation.org/service/ksmdfc-loan-denied-applicationകുടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 9446788884, 8086442992. (പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ) - [ലിവിങ് ടുഗെതര്‍ അനുവദനീയമോ?](https://malabarvisiononline.com/2023/06/13/living-together/): ചോദ്യം: മിന്റു സഭാനിയമമനുസരിച്ച് ദേവാലയത്തില്‍വച്ച് വിവാഹിതനായ വ്യക്തിയാണ്. പ്രത്യേക കാരണങ്ങളാല്‍ സഭാകോടതിയില്‍ നിന്ന് മിന്റുവിന്റെ വിവാഹം അസാധുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രിയും, സിവില്‍ കോടതിയില്‍ നിന്ന് വിവാഹമോചനവും ലഭിച്ചു. ഇപ്പോള്‍ മിന്റു ഇതിനിടയില്‍ പരിചയപ്പെട്ട മിനിയുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നു. ഇവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാമോ? ചോദ്യത്തിന്റെ ആദ്യഭാഗത്ത് പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിചയമുള്ളവയാണ്. എന്നാല്‍ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ലിവിങ് ടുഗെതര്‍ (ഒരുമിച്ച് താമസിക്കുന്നത്) എന്ന പുതിയ ജീവിതസംസ്‌കാരം നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നതേയുള്ളൂ. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ ഇത്തരക്കാരുടെ കൂദാശസ്വീകരണത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് വ്യക്തമാക്കാം. മിന്റുവിന്റെ വിവാഹം പ്രത്യേക കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല എന്നുവേണം മനസിലാക്കാന്‍. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ മിന്റു നിയമമനുസരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടി എന്നതു വ്യക്തമാണ്. അതിനാല്‍, തന്റെ വിവാഹത്തക്കുറിച്ചുള്ള പരാതി സഭാകോടതിയില്‍ നല്‍കുകയും, വിവാഹം അസാധുവായിരുന്നു എന്ന് പ്രഖ്യാപിക്കുന്ന ഡിക്രി ലഭിക്കുകയും ചെയ്തു. നാടിന്റെ നിയമമനുസരിച്ച് സിവില്‍ കോടതിയില്‍നിന്ന് വിവാഹമോചനവും നേടി. ഇതുവരെ മിന്റുവിന്റെ നടപടി നിയമാനുസൃതമാണ്. തന്റെ […] - [വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ എന്തു ചെയ്യണം?](https://malabarvisiononline.com/2023/06/13/wild-animals-damage-crops/): വന്യമൃഗങ്ങള്‍ മൂലം കൃഷി നാശമുണ്ടായാല്‍ ഉടന്‍തന്നെ അക്ഷയ സെന്റര്‍ മുഖേനയോ e ditsrict മുഖേന ഓണ്‍ലൈനായോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ DFO-ക്ക് വെള്ളക്കടലാസില്‍ എഴുതി തയാറാക്കിയ പരാതി കൊടുക്കുക. പകര്‍പ്പുകള്‍ റേഞ്ച് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് Acknowledgement card സഹിതം രജിസ്‌ട്രേഡ് പോസ്റ്റായി അയക്കുക. കൃഷിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയുള്ള അനുബന്ധ സൗകര്യങ്ങള്‍ (ജലസേചന സൗകര്യങ്ങള്‍, മതില്‍, വേലി) തുടങ്ങിയവ കൃഷിനാശം ആയി സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ അവയെ സംബന്ധിച്ചു പ്രത്യേക പരാതി കൊടുക്കേണ്ടതുണ്ട്. വന്യമൃഗം മൂലം നാശം ഉണ്ടായി എന്ന് പറയുന്നതിന് പകരം ഏത് വന്യമൃഗം എന്ന് വ്യക്തമായി വിവരിക്കാന്‍ ശ്രദ്ധിക്കുക. ഇവിടെയും ലഭ്യമായ തെളിവുകള്‍ ശേഖരിച്ചു സൂക്ഷിക്കുക. ജലസേചനസൗകര്യം, സംരക്ഷണ മതില്‍, വാഹനം, കെട്ടിടം, വളര്‍ത്തുമൃഗങ്ങള്‍ മുതലായ ഏതുതരം നാശമോ നഷ്ടമോ സംഭവിച്ചാലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി കൊടുക്കാവുന്നതാണ്. എന്നാല്‍, ഇവ നഷ്ടം സംഭവിച്ച വ്യക്തിയുടെ അവകാശത്തിലും അനുഭവത്തിലും […] - [അരാജകത്വത്തിന്റെ ഉന്മാദ വഴികള്‍](https://malabarvisiononline.com/2023/06/12/rasalahari/): ഇന്നത്തെ മൊബൈലിന്റെ സ്ഥാനത്ത് പണ്ട് പുരുഷന്മാരുടെ കൈകളില്‍ സിഗരറ്റോ, ബീഡിയോ ആയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളില്‍ കൈയ്യില്‍ എരിയുന്ന സിഗരറ്റോ, ബീഡിയോ ഇല്ലാതെ നായകനെ കാണുക വിരളം. വില്ലനാണെങ്കില്‍ പകരം പുകയുന്ന ചുരുട്ടോ, പൈപ്പോ ആയിരിക്കും. പുകയ്ക്കാത്തവര്‍ നല്ല മുറുക്കുകാരായിരുന്നു. കാരണവന്മാരും കാര്‍ന്നോത്തിമാരും മുറുക്കില്‍ ഒപ്പത്തിനൊപ്പം നിന്നു. അതിന്റെ സാക്ഷ്യപത്രമാണ് വീടുകളില്‍ ഉണ്ടായിരുന്ന മുറുക്കാന്‍ ചെല്ലം. അന്ന് സിഗരറ്റ് പുകച്ചുകൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് അധ്യാപകരും ഉണ്ടായിരുന്നു. അതൊന്നും ദുര്‍മാതൃകയോ അച്ചടക്ക ലംഘനമോ ആയി കരുതാതിരുന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു. സ്‌പോഞ്ച് പോലുള്ള ശ്വാസകോശം പിഴിഞ്ഞ് സിഗരറ്റ് കറ ഗ്ലാസില്‍ ശേഖരിക്കുന്ന സിനിമാ തിയറ്ററിലെ പരസ്യവും പുകയില കൂട്ടി മുറുക്കി കവിളില്‍ കാന്‍സര്‍ പുണ്ണ് ബാധിച്ച ചിത്രവുമെല്ലാം പ്രചരിപ്പിച്ചപ്പോള്‍ പുകവലി കുറഞ്ഞു. പുരുഷ ലക്ഷണമായി കരുതിയിരുന്ന പുകവലി അതോടെ അവലക്ഷണമായി തരംതാണു. ആരോഗ്യത്തിന് ഹാനികരമെന്ന് ലേബല്‍ ഒട്ടിച്ചു വരുന്ന മദ്യം സേവിക്കാന്‍ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന ബദ്ധപ്പാട് ഉണ്ടെങ്കില്‍ രാസലഹരി […] - [മാനസികപ്രശ്‌നങ്ങള്‍ വിവാഹത്തെ അസാധുവാക്കുമോ?](https://malabarvisiononline.com/2023/06/12/chodhyamutharam/): ചോദ്യം: മാനസികപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ ഏര്‍പ്പെടുന്ന വിവാഹം അസാധുവാണെന്നു കേട്ടിട്ടുണ്ട്. സഭാകോടതികളിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അറിയുന്നു. ഇതുമായി ബന്ധപ്പെട്ട സഭാനിയമം വിശദീകരിക്കാമോ? മാനസികപ്രശ്‌നങ്ങള്‍ വിവിധ ഗ്രേഡുകളില്‍ ഉണ്ടെന്നതും നിയമം കണക്കിലെടുക്കുന്നുണ്ടോ? മാനസികപ്രശ്‌നങ്ങളുള്ള ഒരു വ്യക്തിക്കു വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ എന്താണു തടസം എന്ന ചോദ്യത്തിന്റെ ഉത്തരം, എന്താണു വിവാഹം എന്നതും വിവാഹമെന്ന കൂദാശ അതു സ്വീകരിക്കുന്ന രണ്ടു വ്യക്തികളില്‍നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്നതും വിശകലനം ചെയ്യുമ്പോഴാണ് ലഭിക്കുന്നത്. അതിനാല്‍ വിവാഹത്തെക്കുറിച്ചും വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ ദൗത്യത്തെക്കുറിച്ചും നിയമം പറയുന്നത് എന്താണെന്ന് ആദ്യം പരിശോധിക്കാം. പൗര്യസ്ത്യസഭാനിയമം വിവാഹത്തില്‍ നല്‍കുന്ന സമ്മതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്ത് ഇപ്രകാരം പറയുന്നു: ”വിവാഹം നടത്തുവാന്‍ കഴിവില്ലാത്തവര്‍ താഴെപ്പറയുന്നവരാണ്. 1. വേണ്ടുവോളം ആലോചനാശേഷി ഇല്ലാത്തവര്‍. 2. പരസ്പരം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട വൈവാഹികജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള വിവേചനാശക്തിക്കു ഗുരുതരമായ തകരാറു പറ്റിയിട്ടുള്ളവര്‍. 3. മാനസികസ്വഭാവത്തിന്റെ കാരണങ്ങള്‍കൊണ്ടു വൈവാഹിക ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകള്‍ ഏറ്റെടുക്കുവാന്‍ കഴിയാത്തവര്‍” (c.818). ലത്തീന്‍ സഭാനിയമത്തിലും ഇതേ […] - [പാപ്പയുടെ ചിത്രം വരച്ചും ആശംസകള്‍ നേര്‍ന്നും കാന്‍സര്‍ വാര്‍ഡിലെ കുട്ടികള്‍](https://malabarvisiononline.com/2023/06/11/pope-francis-recovery/): ആശംസാ കാര്‍ഡുകള്‍ കൈമാറിയും പാപ്പയുടെ ചിത്രങ്ങള്‍ വരച്ചും മാര്‍പാപ്പയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കുരുന്നുകള്‍. - [മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി: താമരശ്ശേരി രൂപതയുടെ ശില്‍പി](https://malabarvisiononline.com/2023/06/11/marmankuzhikari-anusmaranam/): വ്യാകുല മാതാവിന്റെ പ്രത്യേക ഭക്തനായ പിതാവ് 'ശോകാംബികദാസ്' എന്ന തൂലികനാമത്തില്‍ വിമര്‍ശനപരമായ നിരവധി ലേഖനങ്ങള്‍ എഴുതി. - ['കാലഘട്ടത്തെ സൃഷ്ടിച്ച വ്യക്തി:' മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം](https://malabarvisiononline.com/2023/06/10/mar-mankuzhikkari/): രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 29ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു - [നഴ്‌സിങ് പഠനത്തിന് താമരശ്ശേരി രൂപതയുടെ കൈത്താങ്ങ്](https://malabarvisiononline.com/2023/06/09/study-nursing/): കോഴിക്കോട്: താമരശ്ശേരി രൂപതയുടെ തുടര്‍ വിദ്യാഭ്യാസ സംരംഭമായ ലീഡര്‍ഷിപ് ഡെവലപ്‌മെന്റ് സൊസൈറ്റി (എല്‍ഡിഎസ്) വഴി ഈവര്‍ഷം പ്ലസ്ടു പാസായ കുട്ടികള്‍ക്ക് ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് സൗകര്യമൊരുക്കുന്നു.കേരളത്തിന് പുറത്ത് അംഗീകൃത കോളജുകളില്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതും (താമസം, ഭക്ഷണം, ക്ലാസുകള്‍) വിദ്യാര്‍ത്ഥികളുടെ ആത്മീയ കാര്യങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിന് സാധിക്കുന്നതുമായ കോളജുകളിലേക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. എല്‍.ഡി.എസിന്റെ നേതൃത്വത്തില്‍ രൂപതയിലെ വൈദികര്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും പഠനനിലവാരം വിലയിരുത്തുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സായി പാറന്‍കുളങ്ങര: 9544285018. - [ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്](https://malabarvisiononline.com/2023/06/09/protest/): ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും. - [ശസ്ത്രക്രിയ കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു](https://malabarvisiononline.com/2023/06/08/popefrancissurgery/): മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു. വത്തിക്കാന്‍ സമയം ജൂണ്‍ 7 ബുധനാഴ്ച വൈകുന്നേരമാണ് ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹെര്‍ണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പായെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ഓപ്പറേഷന്‍ സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തിയാക്കിയെന്നും അനസ്‌തേഷ്യയുടെ ആലസ്യംമാറി ഫ്രാന്‍സിസ് പാപ്പ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫെയ്‌റി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പാപ്പയ്ക്ക് ഏഴു ദിവസത്തോളം വിശ്രമം വേണ്ടിവരും. ജൂണ്‍ 18 വരെയുള്ള പാപ്പായുടെ കൂടിക്കാഴ്ചകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങള്‍ കാരണം പാപ്പാ ഇതേ ആശുപത്രിയില്‍ നാലു ദിനങ്ങള്‍ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധിയായ ഒരു ഓപ്പറേഷനുവേണ്ടി പാപ്പാ ജെമെല്ലി […] - [ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ളനീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍](https://malabarvisiononline.com/2023/06/07/kcbcjagrathacommission/): സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു. - [ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ജോലി:ആല്‍ഫ മരിയ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു](https://malabarvisiononline.com/2023/06/06/alphamariaacademy/): തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ 2023 – 2024 വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന DHS Staff Nurse – Nursing Officer, AIIMS – NORCET തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായുള്ള പരിശീലന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും, കുന്നമംഗലം, തിരുവമ്പാടി സെന്ററുകളില്‍ ഓഫ് ലൈന്‍ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ നടക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റെക്കോഡഡ് വീഡിയോകള്‍ ആല്‍ഫ മരിയ അക്കാദമി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്യും. ദിവസന പരിശീലന പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. നൂറില്‍ അധികം മെഗാ ടെസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ക്ലാസുകളുടെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള നോട്ടുകള്‍ നല്‍കുന്നതാണ്. അഡ്മിഷന് വിളിക്കേണ്ട നമ്പര്‍: 99468 65818, 99616 54611 - [നേവിയില്‍ അഗ്നിവീര്‍ ആകാന്‍ അവസരം](https://malabarvisiononline.com/2023/06/06/agniveer/): അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. - [പരിസ്ഥിതി ദിനത്തില്‍ തെരുവുനാടകം അവതരിപ്പിച്ച് കെസിവൈഎം പ്രതിഷേധം](https://malabarvisiononline.com/2023/06/06/theruvunadakam/): വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം. - [തണലിടം: കെസിവൈഎം പരിസ്ഥിതി ദിനം ആചരിച്ചു](https://malabarvisiononline.com/2023/06/06/thanalidam-kcym/): കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം 'തണലിടം' താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു. - [ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ](https://malabarvisiononline.com/2023/06/05/cmlkarmarekha/): താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരി മാതാ കത്തിഡ്രലില്‍ നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വ്യത്യസ്തമായ പദ്ധതികളാണ് മിഷന്‍ ലീഗ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ശാഖയിലേയും പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് രൂപതയുടെ കൗണ്‍സലിങ് സെന്ററായ വേനപ്പാറയിലെ ക്യാമ്പിന്റെ സേവനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഹെസദ് 2K23 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും പരിശീലനവും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും. പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ള മിഷന്‍ലീഗ് അംഗങ്ങള്‍ക്ക് മിഷന്‍ലീഗ് രൂപതാ പ്രെയര്‍ സെല്ലിന്റെ സേവനം ലഭ്യമാക്കും. 9400910328, 9447663859 എന്നീ നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് മെസേജായോ പ്രാര്‍ത്ഥനാ സഹായം തേടാവുന്നതാണ്. ഓരോ മേഖലയും ഓരോ അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്ന ബേത്സഥാ 2K23 എന്ന പദ്ധതിയും പുതിയ കര്‍മ്മപദ്ധതിയിലുണ്ട്.ഓണം, ക്രിസ്തുമസ്, […] - [സ്റ്റാര്‍ട്ടില്‍ MTC കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2023/06/05/mts-course/): കോഴിക്കോട്: താമരശ്ശേരി രൂപതയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ പ്ലസ് ടുവിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ഏക വത്സര MTC (Master’s Training Course) കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടുവിന് ശേഷം അഖിലേന്ത്യ തലത്തിലുള്ള പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള കോച്ചിങാണ് ഈ കോഴ്‌സില്‍ നല്‍കുന്നത്.സ്വഭാവ വൈശിഷ്ഠ്യവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ന്ന ധാര്‍മിക ബോധവുമുള്ള മുന്‍നിര നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമപാലകരെയും കുടിയേറ്റ മേഖലകളില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം.അഖിലേന്ത്യാ തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കേന്ദ്ര സര്‍വകലാശാലകളിലും പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അഡ്മിഷന്‍ നേടി മികവുറ്റ വിധം പഠനം പൂര്‍ത്തിയാക്കി നേതൃ പദവികളില്‍ എത്തുവാന്‍ MTC കോഴ്‌സ് ഉപകരിക്കും. ഈ ഏക വത്സര പരിശീലന പരിപാടിയില്‍ CUET, KEAM, CUSAT CAT, CLAT, IPM, NID, NDA Technical & non technical പരീക്ഷകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് […] - [പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് തിരുഹൃദയത്തണലില്‍](https://malabarvisiononline.com/2023/06/05/stmary/): പരിശുദ്ധ കന്യകാമറിയത്തിനുവേണ്ടി സമര്‍പ്പിതമായിരിക്കുന്ന മേയ്മാസത്തിലൂടെ നാം കടന്നു പോവുകയാണ്. തിരുഹൃദയ മാസത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിനു ജന്മം നല്കിയതു കൊു മാത്രമല്ല, ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും തന്നെത്തന്നെ വിധേയപ്പെടുത്തിയതുകൊണ്ടുകൂടിയാണ് പരിശുദ്ധ അമ്മ സ്ത്രീകളില്‍ അനുഗൃഹീതയായതും എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്നതും. വിശ്വാസത്തിന്റെ ഒരു തീര്‍ത്ഥയാത്രയായിരുന്നു ആ ജീവിതം. തന്നില്‍ ദൈവം ആരംഭിച്ചത് അവിടുന്ന് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തോടെയുള്ള യാത്ര.ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടുംകൂടി അതേപടി സ്വീകരിക്കുവാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്. എന്തുമാത്രം ഉത്കണ്ഠയും ഏകാന്തതയും നൊമ്പരങ്ങളും അവള്‍ അനുഭവിച്ചിട്ടുെന്ന് ഊഹിച്ചെടുക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹനാനുഭവങ്ങളിലൂടെ കടന്നുപോകാനായത്? അതിനെക്കുറിച്ച് ലൂക്ക സുവിശേഷകന്‍ ഒറ്റവരിയില്‍ സംഗ്രഹിച്ചിട്ടുണ്ട്. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. വിശ്വാസത്തിന്റെ ആഴമേറിയ തലങ്ങളിലൂടെ യൗവനാരംഭത്തില്‍ത്തന്നെ യാത്ര ആരംഭിച്ചവളാണ് മറിയം.ആത്മീയത എന്നു പറയുന്നത് ജീവിതത്തെ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും ഒരാളെ ബലപ്പെടുത്തേ ഘടകമാണ്. […] - [നല്ല വാര്‍ധക്യത്തിന് സ്വയംപഠനം](https://malabarvisiononline.com/2023/06/05/oldage/): കുട്ടിക്കാലത്ത് വിദ്യ അഭ്യസിക്കാനും ജീവിത പാഠങ്ങള്‍ ഗ്രഹിക്കാനും അനേകം കളരികളുണ്ട്. വീടും സ്‌കൂളുമെല്ലാം ഇതിന് വേദികള്‍ ഒരുക്കുന്നു. യൗവനകാലത്തും തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലരുമെത്തും. എന്നാല്‍ വാര്‍ധക്യം സംതൃപ്തിയില്‍ എങ്ങനെ കഴിച്ചുകൂട്ടാമെന്നു പഠിക്കാന്‍ കളരികളില്ല.കിട്ടാവുന്ന സന്തോഷങ്ങള്‍ സ്വീകരിച്ച് വയസുകാലം ചിലവഴിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ഒരുക്കം തുടങ്ങുകയും അതനുസരിച്ച് ആസൂത്രണം ചെയ്തു നീങ്ങുകയും ചെയ്യേണ്ട കാലമാണിത്. കാരണം സമൂഹം അതിദ്രുതം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സിമന്റും പശയുമെല്ലാം ഇളകിപ്പോയി. കാലത്തിന്റെ ചുവരെഴുത്തു മനസിലാക്കി നീങ്ങിയില്ലെങ്കില്‍ പരാശ്രയം അനിവാര്യമായ അവസാനകാലം നിസഹായതയിലും കണ്ണീരിലും മുങ്ങിപ്പോകും.ആരോഗ്യമുള്ള കാലത്ത് ഭൂമി ഭാഗം വയ്ക്കാതെ നീട്ടിവച്ച്, അവസാനം വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുമ്പോള്‍ മക്കള്‍ പിതൃസ്വത്തിനായി കടിപിടി കൂടുന്നതും കണക്കുപറയുന്നതും കാണേണ്ടിവരുന്നത് എത്രയോ ദയനീയമാണ്!അധികാരത്തിലിരുന്നപ്പോള്‍ കണ്ണായ സ്ഥലങ്ങളിലെല്ലാം മറ്റുള്ളവരെ പങ്കാളികളാക്കി ഭൂമി വാങ്ങിക്കൂട്ടിയ കേരളത്തിലെ ഒരു മുന്‍മന്ത്രി പെട്ടെന്നാണ് രോഗിയായത്. മന്ത്രിയുടെ ആരോഗ്യം അപകടത്തിലാണെന്നുകണ്ട് പങ്കാളികള്‍ ഭൂമി പെട്ടെന്നു വിറ്റ് ഇടപാടുകള്‍ തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സുഖമായി വന്ന ശേഷം ഇടപാടുകള്‍ തീര്‍ക്കാമെന്ന […] - [കൂട് മാറാം, കൂറ് മാറരുത്](https://malabarvisiononline.com/2023/06/05/june-editorial/): വിദേശം നല്‍കുന്ന സാധ്യതകള്‍ മലയാളിക്ക് എന്നും ഒരു ആകര്‍ഷണമായിരുന്നു. ഇന്നത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നമ്മുടെ നാടിനെ വളര്‍ത്തിയതില്‍ വിദേശത്തു ജോലി ചെയ്ത് നേടിയ സമ്പാദ്യത്തിന് വലിയൊരു പങ്കുണ്ട്. അറേബ്യന്‍ രാജ്യങ്ങളായിരുന്നു ഒരു കാലത്ത് മലയാളിയുടെ ഇഷ്ട ഇടം എങ്കില്‍ ഇന്നത് യൂറോപ്യന്‍ രാജ്യങ്ങളായി മാറിക്കഴിഞ്ഞു. മികച്ച തൊഴില്‍ സംസ്‌കാരവും ഏതു ജോലിക്കും ലഭിക്കുന്ന അംഗീകാരവും ഉയര്‍ന്ന വേതനവും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളുമൊക്കെ കൂടുതലായി നമ്മുടെ ആളുകളെ അവിടേക്ക് ആകര്‍ഷിക്കുകയാണ്. കൂടാതെ വിദേശ സര്‍വകലാശാലകള്‍ നല്‍കുന്ന പഠന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നല്ല ഒരു വിഭാഗം പഠനത്തിനായും കടല്‍ കടക്കുകയാണ്.വിദേശ കുടിയേറ്റം നാടിന് നല്‍കുന്ന നന്മകള്‍ ഏറെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ അവശേഷിപ്പിക്കുന്ന ചില മുറിപ്പാടുകള്‍ കാണാതിരിക്കാനാവില്ല. ഗള്‍ഫിലേക്കുള്ള കുടിയേറ്റം നാടിന് ഒരു ഉണര്‍വായിരുന്നു. സമ്പാദിക്കുന്ന പണം തിരികെ വരുന്ന കാലത്തിലേക്കായി വീടായും സ്ഥലമായും ബിസിനസ്സായുമൊക്കെ രൂപാന്തരപ്പെട്ടപ്പോള്‍ അത് നാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് താങ്ങായി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടെത്തന്നെ സ്ഥലവും വീടും ഒപ്പം […] - [ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബനയങ്ങള്‍ വേണം: മാര്‍പാപ്പ](https://malabarvisiononline.com/2023/06/05/birthrate/): ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബസൗഹൃദ നയങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കുടുംബദിനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാം അഭിമുഖീകരിക്കുന്ന ജനസംഖ്യയുടെ കുറവ് എന്ന യാഥാര്‍ത്ഥ്യത്തിനുള്ള മറുമരുന്ന് കുടുംബങ്ങള്‍ വിപുലീകരിക്കുകയെന്നത് മാത്രമാണെന്ന് മാര്‍പാപ്പ പറഞ്ഞു.എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ നയങ്ങള്‍ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.ഇന്ന് പലരും കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് കുടുംബങ്ങള്‍ നടത്തുന്ന ഒരു സംരഭം ആയിട്ടാണ് കാണുന്നത്. നിര്‍ഭാഗ്യവച്ചാല്‍ നിരാശയിലും ഭക്തിയിലും അല്ലെങ്കില്‍ അനിശ്ചിതത്വത്തില്‍ വളരുന്ന യുവതലമുറയുടെ മാനസീകവസ്ഥയെ ഈ മനോഭാവം അസ്വസ്ഥമാക്കുന്നുവെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. - [ഇന്‍ഫാം കാര്‍ഷിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു.](https://malabarvisiononline.com/2023/06/05/infarmnursery/): ഇന്‍ഫാം താമരശേരി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ താമരശേരി അഗ്രികള്‍ച്ചറല്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജാതിഭേദമെന്യേ സമഗ്രമായ വളര്‍ച്ചയും കര്‍ഷകരുടെ ക്ഷേമവും ലക്ഷ്യമിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫാം കാര്‍ഷിക ജില്ല ആസ്ഥാനമായ താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ പൊതുയോഗത്തില്‍ സൊസൈറ്റിയുടെ പ്രമോട്ടറും ഇന്‍ഫാം ഡയറക്ടറുമായി ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശേരി രൂപത ചാന്‍സലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ മുഖ്യാതിഥിയായിരുന്നു. പൊതുയോഗത്തില്‍ അംഗീകാര പത്രവും കാറ്റഗറിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹകരണ വകുപ്പ് അംഗീകരിച്ച നിയമാവലിയും കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ മിനി ചെറിയാന്‍ സൊസൈറ്റി ചീഫ് പ്രമോട്ടര്‍ പി. പി. അഗസ്റ്റിന് കൈമാറി. ടി. ഡി. മാര്‍ട്ടിന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. പ്രമോട്ടര്‍മാരായ ജോണ്‍ കുന്നത്തേട്ട്, സിസിലി തോമസ്, ടി. ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് താല്‍ക്കാലിക ഭരണസമിതിയിലേക്ക് ഫാ. ജോസ് ജോര്‍ജ്, പി. പി.അഗസ്റ്റിന്‍, സി. യു. ജോണ്‍, ജോര്‍ജ് ബ്രൗണ്‍, സിസിലി തോമസ്, ടി. […] - [ലോഗോസ് ബൈബിള്‍ ക്വിസ് ഇടവകാതല മത്സരം സെപ്റ്റംബറില്‍](https://malabarvisiononline.com/2023/06/05/logozbiblequiz/): കോഴിക്കോട്: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 23-ാം ലോഗോസ് ബൈബിള്‍ ക്വിസിന്റെ രൂപതാതല മത്സരം സെപ്റ്റംബര്‍ 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെ ഇടവകകളില്‍ നടക്കും. ജോഷ്വ 13-24, പ്രഭാഷകന്‍ 27-33, ലൂക്ക 1-8, 2 കോറിന്തോസ് 1-6 അധ്യായങ്ങളാണ് പഠനഭാഗം. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരം നവംബര്‍ അഞ്ചിനും മെഗാ ഫൈനല്‍ നവംബര്‍ 18 മുതല്‍ 19 വരെയുമാണ്. ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയ്ക്കുമുകളില്‍ സമ്മാനം ലഭിക്കും. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. വിജയികളാകുന്നവര്‍ക്ക് കെസിബിസി ബൈബിള്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലുകളും ട്രോഫികളും ഷീല്‍ഡുകളും ക്യാഷ് അവാര്‍ഡുകളുമുണ്ട്. - ['വി. ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍' പ്രകാശനം ചെയ്തു](https://malabarvisiononline.com/2023/06/05/bookrelease/): ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രചിച്ച വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍ എന്ന ഗ്രന്ഥം രൂപതാ ദിനത്തില്‍ പ്രകാശനം ചെയ്തു. മാര്‍ ജേക്കബ് തൂങ്കുഴി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആദ്യ പ്രതി നല്‍കി.വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ പ്രസംഗങ്ങളും രചനകളും പഠിച്ച് അവയില്‍ തെളിഞ്ഞു നില്‍ക്കുന്ന സാരോപദേശങ്ങളെ കോര്‍ത്തിണക്കിയാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രചിച്ച രണ്ടാമത്തെ ഗ്രന്ഥമാണിത്. പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്‍. കോപ്പികള്‍ക്ക്: 7907810078 - [കൂട്ടായ്മയുടെ പ്രഘോഷണമായി താമരശ്ശേരി രൂപതാ ദിനം](https://malabarvisiononline.com/2023/06/05/diocesedaycelebrattion/): കോടഞ്ചേരി: കൂട്ടായ്മയുടെ ഉത്സവമായി താമരശ്ശേരി രൂപതയുടെ 37-ാം രൂപതാ ദിനം പ്രൗഢ ഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചു. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രാവിലെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തിയതോടെ രൂപതാദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൃതജ്ഞതാ ബലിയില്‍ ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കുന്നത്ത്, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.നാലു വേദികളിലായി പ്രതിനിധി സമ്മേളനങ്ങള്‍ നടന്നു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നഗറില്‍ നടന്ന വൈദികരുടെയും സന്യസ്തരുടെയും സമ്മേളനത്തില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ക്ലാസെടുത്തു.വിവിധ ഭക്തസംഘടനകളുടെ പ്രതിനിധി സമ്മേളനം സെന്റ് അല്‍ഫോന്‍സ നഗറില്‍ നടന്നു. വടവാതൂര്‍ സെമിനാരിയി അധ്യാപകന്‍ ഫാ. ജോസഫ് കടുപ്പില്‍ ക്ലാസ് എടുത്തു.വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു.മാര്‍ മങ്കുഴിക്കരി നഗറില്‍ നടന്ന യുവജന സംഘമത്തില്‍ കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാലില്‍ […] - [മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണ ശുശ്രൂഷ](https://malabarvisiononline.com/2023/09/06/mar-paul-chittilappilly-remembrance-2/): താമരശ്ശേരി: രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വിശുദ്ധനായ വൈദിക ശ്രേഷ്ഠനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് മാര്‍ ജോര്‍ജ് വലിയമറ്റം അനുസ്മരിച്ചു. ”ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധിയുള്ളവര്‍ക്കേ സാധിക്കൂ. അറിവുള്ളവര്‍ക്കേ അത് പകര്‍ന്നു നല്‍കാനാകൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണ്.” മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു. വിശുദ്ധ കുര്‍ബാനയിലും ശ്രാദ്ധ ശുശ്രൂഷയിലും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുത്തു. - [കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി](https://malabarvisiononline.com/2023/09/06/mar-paul-chittilappilly-remembrance/): സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു. കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്. തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് ഇടയനില്ലാത്ത ആടുകളുടെ അടുത്തേക്ക് അജപാലനത്തിനായി അയച്ച യേശു, വന്ദ്യ പിതാവിനെ ശുശ്രൂഷക്കായി വിളിച്ച് ഇടയനില്ലാത്തവരുടെ ഇടയനായി നിയോഗിച്ചു. പൗലോസ് ശ്ലീഹായെപ്പോല ‘യേശുക്രിസ്തു എന്നെ സ്വന്തമാക്കി’ എന്ന ആത്മബോധത്തോടെ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് സധൈര്യം കടന്നുചെന്ന് ജീവിതം സുവിശേഷമാക്കിയ വലിയ ഇടയനായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ അതിരൂപതയുടെ പ്രഗത്ഭനായ വികാരി ജനറല്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അടുത്ത് പരിചയപ്പെടുന്നത് 1991 ല്‍ കാനന്‍ നിയമത്തിലെ തുടര്‍പരിശീലനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു. പിന്നീട് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വന്നപ്പോള്‍ രൂപതാഭരണത്തില്‍ അദ്ദേഹത്തോടൊപ്പം 10 വര്‍ഷം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ചേര്‍ന്നു നടക്കാനും 2010 മുതല്‍ പിതാവിന്റെ മരണംവരെ ആ ആത്മീയ തണലില്‍ ആശ്രയിച്ച് സുകൃതം സ്വന്തമാക്കാനും എനിക്ക് അപൂര്‍വ്വമായ […] - [കെഎസ്ആര്‍ടിസിയും പള്ളിമുറിയും](https://malabarvisiononline.com/2023/09/05/fr-augustine-manakkattumattom-remembrance/): സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ പഴമക്കാരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ സൗമനസ്യവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഈ റൂട്ടില്‍ സ്റ്റേറ്റ്ബസ് വരില്ലായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി ആനക്കാംപൊയില്‍ സര്‍വീസ് കെഎസ്ആര്‍ടിസി കുത്തക റൂട്ടാക്കി. ഇപ്പോള്‍ തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മലയോര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല വിദൂര ജില്ലകളിലേക്കും ഇവിടെ നിന്ന് സ്റ്റേറ്റ് ബസ് ഓടുന്നു. മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970കളുടെ മധ്യഘട്ടം. തോട്ടത്തിന്‍കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിതുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും. പുല്ലൂരാംപാറ വരെ എത്തിയ ബസിനെ ആനക്കാംപൊയില്‍ എത്തിക്കാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാംപൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും […] - [സെപ്റ്റംബര്‍ 5: വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍](https://malabarvisiononline.com/2023/09/05/mother-teresa-remembrance/): ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി: ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’ 1994ല്‍ കോഴിക്കോട്ടെത്തിയ മദറിന്റെ സന്ദര്‍ശനം അനുസ്മരിക്കുന്നു കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1994-ല്‍ മദര്‍ തെരേസ കോഴിക്കോട്ടുമെത്തിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മദര്‍ പൊതുപരിപാടികളിലും പങ്കെടുത്തു. മദറിന്റെ കോഴിക്കോട്ടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കഴിയുമെങ്കില്‍ മദറിനെ കണ്ട് ഒരു അഭിമുഖം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഈ മോഹവും മനസിലിട്ടു കൊണ്ടാണ് 1994 ജനുവരി 14ന് 12 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത് അത്താണിക്കലിലുള്ള ‘സ്‌നേഹഭവനി’ലെത്തിയത്. ആരോരുമില്ലാത്ത സാധുസ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്‌നേഹഭവന്‍. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മദര്‍ സ്‌നേഹഭവനിലെത്തി ഊണു കഴിക്കുമെന്ന് സ്‌നേഹഭവനിലെ സിസ്റ്റര്‍മാര്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന സമയമായിരുന്നു. തീരെ അവശരായവര്‍ക്ക് സിസ്റ്റര്‍മാര്‍ ചോറു വാരിക്കൊടുക്കുന്നു. അന്തേവാസികളെല്ലാം കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രങ്ങള്‍ […] - [മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി വിലങ്ങാട് ഫൊറോനയുടെ കൈത്താങ്ങ്](https://malabarvisiononline.com/2023/09/01/vilangad/): ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തം ഭവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത ഭവനരഹിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീടു പണിതു നല്‍കി വിലങ്ങാട് ഫൊറോന. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. മൂന്നു ഭവനങ്ങളുടെയും താക്കോല്‍ കൈമാറി. വികാരി ഫാ. ബെന്നി കാരക്കാട്ട്, പാരിഷ് സെക്രട്ടറി ജോണ്‍ പുതിയാമറ്റം, കൈക്കാരന്മാരായ ജോയി വെട്ടുകല്ലേല്‍, പാപ്പച്ചന്‍ കണ്ണമുണ്ടയില്‍, ടോസ് പാംപ്ലാനിയില്‍, സിജോ കരുമത്തിയില്‍, ഭവന നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ രാജു ചൂരപൊയ്കയില്‍, ആന്റണി ഒറ്റപ്ലാക്കല്‍, ജോണ്‍സണ്‍ എടാട്ട്, രാജു തറപ്പേല്‍, ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഭവനനിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 6 മാസംകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആലിമൂലയില്‍ 2020ലെ ഉരുള്‍പൊട്ടലില്‍ ഭവനം നഷ്ടമായ 11 കുടുംബങ്ങള്‍ക്ക് വിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തില്‍ വീടുകള്‍ പണിതു നല്‍കിയിരുന്നു. - [വട്ടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളി വെഞ്ചരിച്ചു](https://malabarvisiononline.com/2023/09/01/vattachira/): കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ കീഴില്‍ വട്ടച്ചിറയില്‍ പുതുതായി നിര്‍മ്മിച്ച സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളി വെഞ്ചരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.നൊവേന, ലദീഞ്ഞ്, സന്ദേശം, സമാപന ആശീര്‍വാദം, സ്നേഹവിരുന്ന്, ആകാശവിസ്മയം എന്നിവ നടന്നു. രൂപത വികാരി ജനറല്‍ ഫാ.ജോയിസ് വയലില്‍, വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ കോയിപ്പുറത്ത്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. മാത്യു മ്ലാക്കുഴി, ഫാ. സന്തോഷ് മണിക്കൊമ്പേല്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.കുരിശുപള്ളി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ രാജന്‍ ഉറുമ്പില്‍ പ്രസംഗിച്ചു. - ['സീറോ മലബാര്‍ സിറിയന്‍ കാത്തലിക്': പേരിന്റെ ആവശ്യകതയും ആശങ്കകളും](https://malabarvisiononline.com/2023/09/01/syro-malabar-syrian-catholic/): ഇക്കഴിഞ്ഞ ജൂലൈ 8ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പറായി അതുവരെ ഉണ്ടായിരുന്ന ‘സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്)’ എന്ന പേര് മാറ്റി പകരം ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലവിലുള്ള സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് തങ്ങളുടെ സഭാ-സമുദായ വ്യക്തിത്ത്വത്തെ കുറച്ചുകൂടി വ്യക്തത വരുത്തുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്. നിലവിലെ സ്ഥിതി പരമ്പരാഗതമായി സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും മറ്റും തങ്ങളുടെ ജാതി വ്യത്യസ്ത പേരുകളിലാണ് രേഖപ്പെടുത്തി പോകുന്നത്. റോമന്‍ കാത്തലിക് (RC), റോമന്‍ കാത്തലിക് സിറിയന്‍ (RCS), റോമന്‍ കാത്തലിക് സിറിയന്‍ കാത്തലിക് (RCSC), സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ RC, ക്രിസ്ത്യന്‍ RCSC, സീറോ മലബാര്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് പലരും ഉപയോഗിക്കുന്നത്. ഈ വ്യത്യസ്തത മൂലം സീറോ മലബാര്‍ കത്തോലിക്കാസഭാ […] - [സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് വെറ്റിലപ്പാറ ഇടവക](https://malabarvisiononline.com/2023/08/28/vettilappara-parish-golden-jubilee/): വെറ്റിലപ്പാറ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്റ്റിനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇടവക രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 2024 ആഗസ്റ്റ് 28 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടവകാംഗവും താമരശ്ശേരി രൂപതയുടെ മെത്രാനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ മുന്‍ വികാരി ഫാ. മാത്യു കണ്ടശാംകുന്നേല്‍, വികാരി ഫാ. ജോസഫ് വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പരിപാടികള്‍ക്ക് കൈകാരന്മാരായ സെനിത്ത് മറ്റപ്പള്ളിത്തടത്തില്‍, മാത്യു കുരിശിങ്കല്‍, നോബിള്‍ കണിയാംകുഴിയില്‍, ഷിനോയി കടപ്പൂരാന്‍ എന്നിവരും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോസ് നിലയ്ക്കപ്പള്ളിലും നേതൃത്വം നല്‍കി. 1959നാണ് വെറ്റിലപ്പാറയിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. കുടിയേറി വന്നവര്‍ ആദ്യകാലങ്ങളില്‍ കൂടരഞ്ഞി പള്ളിയിലും പിന്നീട് തോട്ടുമുക്കം ഇടവക രൂപീകരണത്തോടെ അവിടെയും ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും പങ്കുകൊണ്ടു. 1969 മുതല്‍ വെറ്റിലപ്പാറയില്‍ […] - [ഫാ. തോമസ് കൊച്ചുപറമ്പില്‍ നിര്യാതനായി](https://malabarvisiononline.com/2023/08/28/obit-fr-kochuparambil/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) നിര്യാതനായി. ഇന്ന് രാവിലെ ശാരീരിക അസ്വസ്തതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. ഭൗതിക ദേഹം നാളെ (29/08/2023) രാവിലെ 10 വരെ ഈരൂട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് തലശ്ശേരി അതിരൂപതയിലെ കൊട്ടോടിയിലുള്ള ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 30ന് രാവിലെ 9ന് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും. 1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍ അസി. വികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് മഞ്ഞുവയല്‍, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാക്കുണ്ട്, മഞ്ഞക്കടവ്, കുളിരാമൂട്ടി, വിളക്കാംതോട്, കുളത്തുവയല്‍, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. 1990 മുതല്‍ 2000 വരെ കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തു. 2016 ല്‍ ഇടവക സേവനത്തില്‍ നിന്ന് […] - [കരുണയും കരുതലും കൈമുതലാക്കിയ കര്‍ത്താവിന്റെ കാര്യസ്ഥന്‍](https://malabarvisiononline.com/2023/08/25/fr-joseph-kozhikkottu/): ആഗസ്റ്റ് 25: ഫാ. ജോസഫ് കോഴിക്കോട്ട് ഓര്‍മ്മദിനം പള്ളികളും പള്ളിക്കൂടങ്ങളും കൊണ്ട് ഒതുങ്ങുന്നതായിരുന്നില്ല ഫാ. ജോസഫ് കോഴിക്കോട്ടിന്റെ സേവന രംഗങ്ങള്‍. റോഡുകളും പാലങ്ങളും നിര്‍മിച്ച് നാടിന് നല്ലതു ചെയ്യാന്‍ ജോസഫ് അച്ചന് എന്നും ഉത്സാഹമായിരുന്നു. സേവനം ചെയ്ത പല പ്രദേശങ്ങളിലും ബസ് ഗതാഗതം ആരംഭിക്കുന്നതിനും വൈദ്യുതി ലഭിക്കുന്നതിനും അച്ചന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചു. പാലാ കാവുകണ്ടം ഇടവകയില്‍ 1938 മേയ് 27ന് അച്ചന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. 1966 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയല്‍ അസി. വികാരിയായി സേവനം ആരംഭിച്ച ജോസഫച്ചന്റെ കര്‍മ്മമണ്ഡലങ്ങളില്‍ അധികവും ഗ്രാമപ്രദേശങ്ങളായിരുന്നു. തലശേരി രൂപതയിലെ ചന്ദനക്കാംപാറ, കൊട്ടിയൂര്‍, പരപ്പ, താമരശേരി രൂപതയിലെ ആനക്കാംപൊയില്‍, പശുക്കടവ്, ഈരൂട്, മാവൂര്‍, നെന്മേനി, പയ്യനാട്, പെരിന്തല്‍മണ്ണ എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. ഒരു ഇടവക എന്നതിലുപരി താന്‍ ആയിരിക്കുന്ന പ്രദേശത്തിന്റെ സമ്പൂര്‍ണ ക്ഷേമം അച്ചന്റെ വലിയ സ്വപ്‌നമായിരുന്നു. ആത്മികവും ഭൗതികവുമായ വികസനത്തിലുപരി […] - [വിശ്വാസം ജ്വലിപ്പിച്ച വൈദിക ശ്രേഷ്ഠന്‍](https://malabarvisiononline.com/2023/08/22/remembrance-fr-augustine-thuruthimattam/): ആഗസ്റ്റ് 22, ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം ഓര്‍മ്മദിനം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആഗോളസഭയില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിച്ചു. ഇതിന്റെ അനുരണനം മലബാറിലുമുണ്ടായി. മലബാറില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ മോണ്‍. സി.ജെ വര്‍ക്കിയോടൊപ്പം പ്രവര്‍ത്തിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം. 1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ മോണ്‍. സി.ജെ വര്‍ക്കിയും ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റവും സംബന്ധിച്ചു. ആ ധ്യാനത്തിലൂടെ ലഭിച്ച നവീകരണ ജ്വാല മലബാര്‍ പ്രദേശത്തു ജ്വലിപ്പിക്കുന്നതിനായി അവര്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. അഗസ്റ്റിനച്ചന്‍ ഇടവകഭരണത്തോടൊപ്പം കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തുകയും അതിലൂടെ അനേകരില്‍ വിശ്വാസം ജ്വലിപ്പിക്കുകയും ജീവിതം നവീകരണം വരുത്തുകയും ചെയ്തു. കുളത്തുവയല്‍ എന്‍.ആര്‍.സി ധ്യാന കേന്ദ്രത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും അഗസ്റ്റിനച്ചന്റെ നേതൃത്വത്തില്‍ ധ്യാനങ്ങള്‍ നടന്നു. കെ.എസ്.ടി, എന്‍.എസ്.ടി തലങ്ങളില്‍ നേതൃത്വം വഹിക്കുകയും സോണല്‍ ആനിമേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലത്ത് ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ചന്‍ സേവനമനുഷ്ഠിച്ചിരുന്ന ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രുപ്പ്, കൗണ്‍സിലിംഗ്, […] - [കഠിനാദ്ധ്വാനം ശീലമാക്കിയ വൈദിക ശ്രേഷ്ഠന്‍](https://malabarvisiononline.com/2023/08/19/remembrance-fr-alex-manakkattumattam/): ആഗസ്റ്റ് 19, ഫാ. അലക്‌സ് മണക്കാട്ടുമറ്റം ഓര്‍മ്മദിനം ആത്മീയപക്വതയാല്‍ ലാളിത്യത്തെ സ്വയംവരിച്ച് കഠിനാധ്വാനം ജീവിതശൈലിയാക്കിയ ഫാ. അലക്‌സ് മണക്കാട്ടുമറ്റം മലബാറിലെ ആദ്യകാല കുടിയേറ്റ ജനതയുടെ കാവല്‍ മാലാഖയും ആത്മമിത്രവുമായ അജപാലകനായിരുന്നു. കുടിയേറ്റ നാളുകളിലെ ദാരിദ്ര്യവും നിരന്തരമായ പകര്‍ച്ചവ്യാധികളും കൊടും ശൈത്യവും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും തളര്‍ത്തിയ ജനതയ്ക്ക് ആവേശവും പ്രത്യാശയും പകര്‍ന്നു നല്‍കാന്‍ ഈ ദൈവോപാസകനെ തമ്പുരാന്‍ ഉപയോഗിച്ചതായി പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. കൊടുങ്കാടിനോടും മലമ്പനിയോടും ഏറ്റുമുട്ടി വിജയിക്കുകയെന്നത് വലിയ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ സേവനം ചെയ്ത ഇടവകകളിലെ വിശ്വാസ സമൂഹത്തിനു ഈ കര്‍മ്മധീരന്‍ ശക്തി പകര്‍ന്നു. ചാണ്ടിയച്ചന്‍ എന്നു മറുപേരുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്ന ധീരതയും സാഹസികതയും മലബാറിലെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് ഏറെ ബലം പകര്‍ന്നു. ദൈവഭയമുള്ളവനു മറ്റാരെയും ഭയപ്പെടാനില്ലെന്ന വചനവും ‘ധീരാത്മാക്കള്‍ക്ക് ഒരു മരണമേ ഉണ്ടാകൂ’ എന്ന തത്വവും ജീവിതശൈലിയാക്കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ദീനത്താല്‍ വലഞ്ഞവന് ഔഷധമാകുവാനും ഭയചകിതന് ആത്മധൈര്യം പകരുവാനും നൈരാശ്യം ബാധിച്ചവന് ദൈവികമായ പ്രത്യാശ പകര്‍ന്നു നല്‍കുവാനും തലശേരിയുടെ കുടിയാന്മല […] - [സമൂഹതിന്മകള്‍ക്കെതിരെ നിരന്തരപോരാട്ടം](https://malabarvisiononline.com/2023/08/17/remembrance-fr-chandy-kurisummoottil/): ആഗസ്റ്റ് 17, ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ ചരമ വാര്‍ഷിക ദിനം നാട്ടിലെ ധര്‍മ്മസമരങ്ങളുടെ സമാനതകളില്ലാത്ത മുന്നണി പോരാളിയായിരുന്നു കുരിശുംമൂട്ടില്‍ ചാണ്ടിയച്ചന്‍. ജാതി-മത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്കതീതമായി നാടിന്റെ നന്മക്കായി കൈയ്യും മെയ്യും മറന്നു പോരാടുന്ന അടങ്ങാത്ത ആവേശത്തിന്റെ അമരത്തണയുന്ന ഗാന്ധിയന്‍. സമരങ്ങളുടെ ഉറ്റ പ്രണയിതാവ്. ലഹരി വിരുദ്ധ സമരങ്ങളുടെ പതാക വാഹകനും സാമൂഹ്യ നീതിയുടെ അണയാത്ത അഗ്‌നിയുമായിരുന്നു അദ്ദേഹം. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ചാണ്ടിയച്ചന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഖദറിന്റെ കാവിളോഹയണിഞ്ഞ് പ്രകൃതി ചികിത്സയുമായി, നഗ്നപാദനായി കഴിഞ്ഞ ചാണ്ടിയച്ചന്‍ സ്വന്തമായി കൃഷിചെയ്തു പച്ചക്കറികള്‍ സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഹിമാലയത്തിലെ ആശ്രമത്തില്‍ കുറേക്കാലം ധ്യാന ജീവിതവും നയിച്ചു. ഒരു ജന്മം മുഴുവന്‍ ലഹരി വിരുദ്ധ പോരാളിയും പൊതുസമൂഹത്തില്‍ നീതിയുടെ കാവലാളായും സ്വയം സമര്‍പ്പിക്കപ്പെട്ട ചാണ്ടിയച്ചനു നല്‍കിയ വിടവാങ്ങല്‍ ശുശ്രുഷയില്‍ റെമീജിയോസ് പിതാവ് ചാണ്ടിയച്ചനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: സത്യമായും ചാണ്ടിയച്ചനൊരു […] - [മരിയന്‍ ക്വിസ് സീസണ്‍ 2](https://malabarvisiononline.com/2023/08/16/mariyan-quiz/): സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന മരിയന്‍ ക്വിസ് സീസണ്‍ 2 ആദ്യഘട്ട മത്സരം ആഗസ്റ്റ് 27 (ഞായറാഴ്ച) ഓണ്‍ലൈനായി നടക്കും. മാതൃവേദിയില്‍ അംഗങ്ങളായ അമ്മമാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യഘട്ട മത്സരം ഗൂഗിള്‍ ഫോം വഴിയാണ്. ഗൂഗിള്‍ ഫോം ലിങ്ക് ആഗസ്റ്റ് 27ന് വൈകുന്നേരം 7.30 ന് യൂണിറ്റിന്റെ മാതൃവേദി ഗ്രൂപ്പില്‍ ലഭിക്കും. 15 മിനിറ്റുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. ഓണ്‍ലൈന്‍ മത്സരത്തില്‍ ഓരോ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന രണ്ട് പേര്‍ക്ക് ഒരു ടീമായി മേഖലയെ പ്രതിനിധീകരിച്ചു രൂപതാതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതലഭിക്കും. ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 9ന് പിഎംഒസിയില്‍ നടക്കും. രൂപതാതല മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും സമ്മാനം. പരിശുദ്ധ കന്യകാ മറിയം (50%), സഭാ ചരിത്രം (20%), ലോഗോസ് പഠന ഭാഗങ്ങള്‍ (20%), പൊതുചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് […] - [ജെപിഐയില്‍ എംഎസ്‌സി കൗണ്‍സലിങ് കോഴ്‌സ്](https://malabarvisiononline.com/2023/08/13/jpi-msc-counselling-course/): കോഴിക്കോട്: മേരിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിങ്‌ ആന്റ് സൈക്കോതെറാപ്പിയില്‍ മാസ്റ്റേഴ്‌സ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജിയുടെ അഞ്ചാമത് ബാച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. ജോജി ജോസഫ്, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സലിങ് സൈക്കോളജിയില്‍ വിവിധ കോഴ്‌സുകള്‍ ജെപിഐയില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jpicp.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. - [അവധിക്കാലം വിജ്ഞാനപ്രദമാക്കാന്‍ യുറീക്ക മൊമന്റ് മിനിമാസ്റ്റര്‍ ക്യാമ്പ്](https://malabarvisiononline.com/2023/08/11/eureka-moment-minimaster-camp/): കുരുന്ന് പ്രതിഭകള്‍ക്കായി സ്റ്റാര്‍ട്ട് ഒരുക്കുന്ന യുറീക്ക മൊമന്റ് മിനിമാസ്റ്റര്‍ ക്യാമ്പ് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 5 മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂനിയര്‍ യുറീക്ക മൊമെന്റ് ക്യാമ്പും 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സീനിയര്‍ യുറീക്ക മൊമെന്റ് ക്യാമ്പുമാണ് സംഘടിപ്പിക്കുന്നത്. അഭിരുചികള്‍ കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും നേതൃത്വപാടവം വളര്‍ത്താനും ഉപകരിക്കുന്നതരത്തിലാണ് കോഴ്‌സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് ചിട്ടയായി പഠിച്ചൊരുങ്ങുവാന്‍ പ്രചോദനാത്മക ക്ലാസുകളും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകളും പൊതുവിജ്ഞാനവും കോഴ്‌സിന്റെ ഭാഗമാണ്. കുട്ടികളുടെ രൂപീകരണ പരിശീലന മേഖലയില്‍ മികവ് തെളിയിച്ച ഡോ. ജ്യോതിസ് പോള്‍. സിസ്റ്റര്‍ ടിജി എസ്‌കെഡി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കോഴ്‌സ് നയിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. ആഗസ്റ്റ് 30 രാവിലെ 10:30ന് ആരംഭിച്ച് സെപ്റ്റംബര്‍ 2 ഉച്ചക്ക് രണ്ടുമണിക്ക് കോഴ്‌സ് സമാപിക്കും. വിവരങ്ങള്‍ക്ക്: 0495 235 7843, 9037 107 843, […] - [ദേവാലയ ശുശ്രൂഷകരുടെ സംഗമം നടത്തി](https://malabarvisiononline.com/2023/08/09/sacristan-meeting/): ദേവാലയ ശുശ്രൂഷകര്‍ ഇടവകയെ ആത്മീയതയില്‍ നയിക്കുന്നതിനുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയിലെ ദേവാലയ ശുശ്രൂഷകരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഇടവകയിലെ എല്ലാവരെയും പരിചിതമായതിനാല്‍ത്തന്നെ ആത്മീയത പകര്‍ന്നു നല്‍കുവാന്‍ ദേവാലയ ശുശ്രൂഷികള്‍ക്ക് എളുപ്പമാണെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു. മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിയ്ക്കാവയലില്‍ മുഖ്യപ്രഭാഷണം നടത്തി. ദൈവാലയ ശുശ്രൂഷകരുടെ സേവനമഹിമയെയും പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫിനാന്‍സ് മാനേജര്‍ ഫാ. കുര്യാക്കോസ് മുഖാല, ഫാ. ജോര്‍ജ്ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. - [ഇടവകകള്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം: ബിഷപ്](https://malabarvisiononline.com/2023/08/08/kaikaranmarude-sangamam/): താമരശ്ശേരി രൂപതയിലെ കൈക്കാരന്മാരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഇടവകകള്‍ ചേര്‍ന്ന് പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ഇടവകയില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിന് കൈക്കാരന്മാര്‍ മുന്‍കൈ എടുക്കണമെന്നും ബിഷപ് പറഞ്ഞു. കൈക്കാരന്മാര്‍ ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിവരിച്ചു. മണിപ്പൂരിലെ കലാപഭൂമികള്‍ സന്ദര്‍ശിച്ച അനുഭവങ്ങളാണ് അഡ്വ. ജസ്റ്റിന്‍ പങ്കുവച്ചത്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. ജോര്‍ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. - [സിസ്റ്റര്‍ ആനി ജോസഫ് സിഎംസി നിര്യാതയായി](https://malabarvisiononline.com/2023/08/08/obituary-sr-annie-joseph/): മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്‍ അംഗവും സിഎംസി സന്യാസ സഭാംഗവുമായ സിസ്റ്റര്‍ ആനി ജോസഫ് സിഎംസി (73) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ (09/08/2023) രാവിലെ 10.15 ന്‌ തിരുവമ്പാടി മഠം ചാപ്പലില്‍ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എടൂര്‍ കൊടകുത്തിയേല്‍ ജോസഫ് – മറിയം ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ആനി. സഹോദരങ്ങള്‍: ചാക്കോച്ചന്‍ (late), മത്തായി (റിട്ട. പോസ്റ്റ്മാസ്റ്റര്‍), ജോയ് (റിട്ട. ടീച്ചര്‍ ), ദേവസ്യ (late), സിസ്റ്റര്‍ ജോസ് മരിയ സിഎംസി (തലശ്ശേരി), തോമസ്, സിസ്റ്റര്‍ ജോയ്‌സ് സിഎംസി (താമരശ്ശേരി), ജോണ്‍ (late), ജോര്‍ജ്, ത്രേസ്യമ്മ (റിട്ട. ടീച്ചര്‍), അച്ചാമ (റിട്ട. ടീച്ചര്‍). തിരുവമ്പാടി, കൂടരഞ്ഞി, ചവറ ഭവന്‍ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളില്‍ മഠം സുപ്പീരിയറായും, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും, ലിസ്യൂ റാണി നഴ്‌സറി സ്‌കൂള്‍ തിരുവമ്പാടി, നസ്രത്ത് ഭവന്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍, ചാവറ എല്‍പി […] - [മണിപ്പൂരിലെ നിശബ്ദത ആശങ്കജനകം: കെസിവൈഎം താമരശ്ശേരി രൂപത](https://malabarvisiononline.com/2023/08/07/kcym-half-yearly-senate/): കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം താമരശ്ശേരി രൂപത. 2023 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളന വേദിയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നനാള്‍ വരെ കെസിവൈഎം സമരപരമ്പരകള്‍ തുടരുമെന്ന് പ്രമേയത്തില്‍ പറയുന്നു. സെനറ്റ് സമ്മേളനം താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അമല്‍ പുരയിടത്തില്‍, കെസിവൈഎം കോഴിക്കോട് രൂപത പ്രസിഡന്റ് ഡൊമിനിക് സോളമന്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍, എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, സൈമണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് ആഷ്ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപത കലോത്സവം യുവ 2023 ന്റെ ഔദ്യോഗിക ലോഗോ മോണ്‍. അബ്രഹാം വയലില്‍ രൂപത പ്രസിഡന്റിന് കൈമാറി […] - [കെസിവൈഎം വിദേശ യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2023/08/07/kcym-thamarakkoottam/): പഠനവും ജോലിയുമായി വിദേശത്തുള്ള യുവജനങ്ങളെ കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കുന്ന വിദേശ യുവജന കൂട്ടായ്മ ‘താമരക്കൂട്ടം’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള താമരശ്ശേരി രൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് താമരക്കൂട്ടം. ആദ്യഘട്ടത്തില്‍ യുകെ, യുഎസ്എ, ജര്‍മ്മനി, ഓസ്‌ട്രേലിയ, അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് ഒറ്റപ്പെടുന്ന യുവജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ഉത്തേജനം പകരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. താമരക്കൂട്ടത്തിന്റെ ആദ്യ മീറ്റിങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ രാജ്യങ്ങളിലുള്ള യുവജനങ്ങള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ സൈമണ്‍, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. - [സ്റ്റാര്‍ട്ട് ഉന്നത വിദ്യാഭ്യാസത്തിനു വേറിട്ട മാതൃക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2023/08/05/start-mts-course/): താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയ്‌നിങ് കോഴ്‌സ് ഏകവത്സര പരിശീലനത്തിന്റെ 18-ാം ബാച്ച് ആരംഭിച്ചു. സ്റ്റാര്‍ട്ട് രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രവിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ലഭ്യമാകണമെങ്കില്‍ ഭൗതികവിദ്യാഭ്യാസത്തിനൊപ്പം ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ വിദ്യാഭ്യാസം ആവശ്യമാണെന്നും അതിനൊരു ഉത്തമ മാതൃകയാണ് സ്റ്റാര്‍ട്ടെന്നും ബിഷപ് പറഞ്ഞു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സ്റ്റാര്‍ട്ടിന്റെ പൂര്‍വ വിദ്യാര്‍ത്ഥിനി കാതറിന്‍ ഗ്രേസ് സെബാസ്റ്റ്യനെ അനുമോദിച്ചു. തുടര്‍ന്ന് ദീപികയുടെ റെസിഡന്റ് മാനേജര്‍ ഫാ. സുദീപ് കിഴക്കരക്കാട്ട് ആശംസ അറിയിച്ചു സംസാരിച്ചു. - [പേപ്പല്‍ ഡെലഗേറ്റിന് സ്വീകരണം നല്‍കി](https://malabarvisiononline.com/2023/08/05/papal-delegate/): കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എസ്‌ജെ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീറോമലബാര്‍സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറല്‍മാരായ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ആന്റണി പെരുമായന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിലും പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടൊപ്പമുണ്ട്. ഇരുവരും സിഎംഐ സമര്‍പ്പിതസമൂഹത്തിന്റെ ജനറലേറ്റായ ചാവറ ഹില്‍സില്‍ താമസിച്ച് ശുശ്രൂഷ നിര്‍വഹിക്കും. - [അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു](https://malabarvisiononline.com/2023/08/05/alphonsa-collage/): തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉല്‍പാദനം, ഉപയോഗം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകളും പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, അപ്പു കോട്ടയില്‍, ഷീബ മോള്‍ ജോസഫ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ധനപാലന്‍ ദീപാലയം വിഷയാവതരണം നടത്തി. വടകര സെവന്‍സ് ഡേ മില്ലറ്റില്‍ അംഗമായ സനേഷ് അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുജനങ്ങളുടെയും, സ്വാശ്രയ സംഘങ്ങളുടെയും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം വഴി അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മേള മാറിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ […] - [ദൈവജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍](https://malabarvisiononline.com/2023/08/04/st-john-mary-vianney-day/): കാനാന്‍ ദേശത്തേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ, മലബാറിലെ കുടിയേറ്റ ജനതയെ ദൈവപരിപാലനയില്‍ ഒരു സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ കാലാകാലങ്ങളില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍ പരിശ്രമിച്ചു. സമഗ്രവികസനത്തിന്റെ മികവോടെ കുടിയേറ്റ ഗ്രാമങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നിരവധി വൈദികരുടെ പരിശ്രമങ്ങള്‍ അതിന് പിന്നിലുണ്ട് രൂപതാ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ വൈദികരെ നന്ദിയോടെ ഓര്‍ക്കാം, അവര്‍ക്കായി പ്രാര്‍ത്ഥിക്കാം സീറോ മലബാര്‍ സഭയുടെ പട്ടം കൊടുക്കല്‍ ശുശ്രൂഷയില്‍ തിരുക്കര്‍മ്മങ്ങളുടെ പ്രാരംഭമായി നടത്തുന്ന പ്രദക്ഷിണസമയത്ത് പാടുന്ന ഗാനത്തിന്റെ ആദ്യഭാഗം ആശയം കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമാണ്. പുരോഹിതനാകുന്ന വ്യക്തി മാതാപിതാക്കളാല്‍ അനുഗതനായി പൗരോഹിത്യ കൂദാശ സ്വീകരിക്കുന്നതിന് മദ്ബഹായിലേയ്ക്ക് നടന്നടുക്കുമ്പോഴാണ് ഈ ഗാനം ആലപിക്കുന്നത്. ”ദൈവജനത്തില്‍ നിന്നും,ദൈവജനത്തിനുവേണ്ടിദൈവിക കാര്യങ്ങള്‍ക്കായ് ദൈവം,നിയമിച്ചാക്കിയ ദാസന്‍” കത്തോലിക്കാ പുരോഹിതന്‍ ആരാണ് എന്നതിന് ബൈബിള്‍ നല്‍കുന്ന ഉത്തരമാണ് ഈ ഗാനത്തിനാധാരം. ”ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കു നിയോഗിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്” (ഹെബ്രാ. 5:1). […] - [ചെറിയ ഉപേക്ഷകളും വലിയ വീഴ്ചയും](https://malabarvisiononline.com/2023/08/03/akam-puram-2/): മലബാറില്‍ കുടിയേറിയ ഭൂരിപക്ഷത്തിനും ഇവിടെ മൂലധനമായി ഇറക്കാനുണ്ടായിരുന്നത് തിരുവിതാംകൂറിലെ ഭൂമി വിറ്റു കിട്ടിയ ഇത്തിരി പണം മാത്രമായിരുന്നു. എന്നാല്‍ ധനാഢ്യനായ ആ കാരണവര്‍ തിരുവിതാംകൂറിലുള്ള പറമ്പിലെ ഒരു വര്‍ഷത്തെ തേങ്ങ വിറ്റ പണം കൊണ്ടാണ് മലബാറില്‍ അമ്പതേക്കറോളം മണ്ണു വാങ്ങിയത്. അപ്പനെ സഹായിക്കാന്‍ ആരോഗ്യമുള്ള അഞ്ച് ആണ്‍മക്കള്‍. വളക്കൂറുള്ള കന്നിമണ്ണ് നല്ല വിളവു നല്‍കി. കാരണവര്‍ നാട്ടിലെ പ്രമാണിയായി. അതോടെ പണ്ടേ ഉണ്ടായിരുന്ന ചില ദുഃശീലങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. അധാര്‍മിക ബന്ധങ്ങളും മദ്യപാനവും ധൂര്‍ത്തും കൊണ്ട് പറമ്പ് തുണ്ടംതുണ്ടമായി വിറ്റുതുടങ്ങി. ക്രമേണ മക്കളും അപ്പന്റെ വഴിയേ നീങ്ങി. അവര്‍ക്ക് വീതം കിട്ടിയ ഭൂമി വിറ്റുതീര്‍ത്തു. മക്കള്‍ പലരും അകാലത്തില്‍ വിടപറയുന്നതും കാരണവര്‍ക്ക് കാണേണ്ടി വന്നു. സ്വത്തെല്ലാം നഷ്ടപ്പെട്ട കാരണവര്‍ കൊച്ചു വാടക വീട്ടിലേക്ക് താമസം മാറ്റി. തീര്‍ത്തും അവശതയിലായ അവസാന കാലത്ത് അവിടെ വച്ചു കാണുമ്പോള്‍ പഴയ പ്രതാപകാലം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ കണ്ണുകള്‍ പല തവണ നിറഞ്ഞൊഴുകി. ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് പശ്ചാത്താപമുണ്ടെങ്കിലും […] - [ബേബി പെരുമാലില്‍ ഓര്‍മ്മദിനം ആചരിച്ചു](https://malabarvisiononline.com/2023/08/01/baby-perumalil-remembrance-thiruvambady-forane/): തിരുവമ്പാടി: കത്തോലിക്ക കോണ്‍ഗ്രസ് തിരുവാമ്പാടി മേഖല, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബേബി പെരുമാലില്‍ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ അദ്ദേഹത്തിനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ബേബി പെരുമാലിയിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി തിരുവമ്പാടി പള്ളി അങ്കണത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ് തിരുവമ്പാടി ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് നാഗപറമ്പില്‍ ഫലവൃക്ഷതൈ നട്ടു. തുടര്‍ന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹവിരുന്ന് നല്‍കി. ചടങ്ങുകള്‍ക്ക് മേഖല ഡയറക്ടര്‍ ഫാ. തോമസ് നാഗപറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, രൂപതാ വൈ. പ്രസിഡന്റ് ഷാജി കണ്ടത്തില്‍, രൂപതാ സെക്രട്ടറി പ്രിന്‍സ് തിനംപറമ്പില്‍, മേഖല സെക്രട്ടറി ജോസഫ് പുലക്കുടിയില്‍, തോമസ് വലിയപറമ്പന്‍, ടോമി ചക്കിട്ടമുറിയില്‍, ബെന്നി കിഴക്കേപ്പറമ്പില്‍, അമല്‍ നെടുങ്കല്ലേല്‍, എന്‍. ജെ. ജോസഫ്, ലിസി മാളിയേക്കല്‍, പൗളിന്‍ ചേന്ദപ്പള്ളില്‍, മാര്‍ഗരറ്റ് ബോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. - [ആ ശബ്ദം നിലച്ചിട്ട് ഒരു വര്‍ഷം](https://malabarvisiononline.com/2023/08/01/remembrance-baby-perumalil/): താമരശ്ശേരി രൂപതയിലെ കാര്‍ഷിക കുടിയേറ്റ ഗ്രാമമായ തിരുവമ്പാടിയില്‍ നിന്നും ശക്തനായ അല്‍മായ നേതാവായി വളര്‍ന്ന് സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനം ചെയ്ത ബേബി പെരുമാലില്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. കുടിയേറ്റകര്‍ഷകരായ പെരുമാലില്‍ ദേവസ്യ – റോസമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്ത മകനായി ജനിച്ച അദ്ദേഹം പഠനകാലം മുതല്‍ തന്നെ സഭയുടെ എല്ലാ സംഘടനകളിലും സജീവമായിരുന്നു. മതബോധന അധ്യാപകനായും ഇടവക കൈക്കാരനായും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, ഇന്‍ഫാമിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഏറെക്കാലം ദീപികയുടെ തിരുവമ്പാടി ലേഖകനായിരുന്നു. മികച്ച സംഘാടകനായിരുന്ന ബേബി കര്‍ഷക മുന്നേറ്റ സമരങ്ങളിലും സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്കി. കുടിയേറ്റജനതയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്ത് നടപ്പാക്കാന്‍ ശ്രമിച്ച കസ്തൂരിരംഗന്‍ – ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ കാണാക്കുരുക്കുകള്‍ തിരിച്ചറിഞ്ഞ്, അതിനെതിരേ കുടിയേറ്റ ജനതയെ ബോധവത്ക്കരിക്കാനും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി അവരെ […] - [ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്](https://malabarvisiononline.com/2023/07/31/pontifical-delegate/): പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സീറോമലബാര്‍സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. 2023 മെയ് നാലിന് സീറോമലബാര്‍സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട നിര്‍ദേശമാണ് ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അയക്കുക എന്നത്. ഈ നിര്‍ദേശം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, 2023 ജൂണില്‍ കൂടിയ സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തില്‍ എറണാകുളം-അങ്കമാലി […] - [ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ നിര്യാതനായി](https://malabarvisiononline.com/2023/07/31/obituary-fr-mathew-plathottathil/): ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ (83) നിര്യാതനായി. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി, മാനന്തവാടി, ഫിനിക്‌സ് (അമേരിക്ക) രൂപതകളില്‍ സേവനം ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷം മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കൂടരഞ്ഞി ഇടവകാംഗമാണ്.മേരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ ലെ പൊതുദര്‍ശനത്തിന് ശേഷം കൂടരഞ്ഞിയിലുള്ള സഹോദരന്‍ ടോമി പ്ലാത്തോട്ടത്തിലിന്റെ ഭവനത്തില്‍ ഭൗതിക ശരീരം എത്തിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 1ഉച്ചകഴിഞ്ഞ് 2ന് സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍. 1967ല്‍ തലശ്ശേരി അതിരൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ഭാഗമായി. രൂപതയുടെ സോഷ്യല്‍ സര്‍വീസ് സെന്ററിന്റെ ഡയറക്ടറായും കല്ലുവയല്‍, നിലമ്പൂര്‍, വാഴവറ്റ, മരകാവ് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് 1992-ല്‍ അമേരിക്കയിലെ ഫീനിക്‌സ് രൂപതയില്‍ ചേര്‍ന്ന് ശുശ്രൂഷാജീവിതം നയിച്ചു. - [മണിപ്പൂര്‍: അഖണ്ഡ ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു](https://malabarvisiononline.com/2023/07/31/manipoor-issue/): മരുതോങ്കര: മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ ഇടവകകള്‍ സംയുക്തമായി മരുതോങ്കരയില്‍ ഐക്യദാര്‍ഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും സംഘടിപ്പിച്ചു. രാവിലെ 9ന് മുള്ളന്‍കുന്ന് അങ്ങാടിയിലെ കുരിശുപള്ളിയില്‍ ആരംഭിച്ച അഖണ്ഡജപമാലയ്ക്ക് ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കളത്തൂര്‍ നേതൃത്വം നല്‍കി. വൈകുന്നേരം 5 മണിക്ക് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച ജപമാല റാലിയില്‍ ഫൊറോനയ്ക്ക് കീഴിലെ വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാനന്തവാടി രൂപത പിആര്‍ഒ സാന്റോ എബ്രഹാം മേച്ചേരി മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന ക്രൂരതകളുടെ കാരണങ്ങളും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിശദമാക്കി. തുടര്‍ന്ന് സീറോ മലബാര്‍ സഭാ വക്താവും തിരുവമ്പാടി അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ചാക്കോ കാളംപറമ്പില്‍ മണിപ്പൂരിലെ അക്രമങ്ങളുടെ ഉത്ഭവവും അവയുടെ ഗതിയും ഇന്ത്യയില്‍ പലയിടങ്ങളിലായി നടക്കുന്ന അക്രമണങ്ങളുടെ കാരണങ്ങളും വിശദമാക്കി. ഫാ. ജോര്‍ജ്ജ് വരിക്കശ്ശേരി, സെമിലി സുനില്‍, റിച്ചാര്‍ഡ് ജോണ്‍, ടോമി പെരുവിലങ്ങാട്ട്, ആന്‍സെലിന്‍ തടത്തില്‍ എന്നിവര്‍ […] - [മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്](https://malabarvisiononline.com/2023/07/27/baby-perumalil-remembrance/): തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി പെരുമാലിയിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ”മദ്യ – മയക്കുമരുന്ന് ലഹരിയിലായിരുന്നവരാണ് ബേബി പെരുമാലിയിലിന്റെ മരണത്തിന് കാരണമായ അപടകടത്തിന്റെ ഉത്തരവാദികള്‍. സമൂഹത്തില്‍ തുറന്നു വരുന്ന ലഹരിയുടെ വഴികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ബേബി പെരുമാലില്‍. താലന്തുകളെ മണ്ണില്‍ കുഴിച്ച് മൂടാതെ വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. തിരുവമ്പാടിയേയും കത്തോലിക്കാ കോണ്‍ഗ്രസിനെയും ഇന്‍ഫാമിനേയും അദ്ദേഹം ശക്തമായി സ്‌നേഹിച്ചു.”- ബിഷപ് പറഞ്ഞു. ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചു. 10,001 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ബേബി […] - [സാരിക്കായി മാത്രം ഒരു അലമാര](https://malabarvisiononline.com/2023/07/27/prodigal/): അഖില കേരള ബാലജന സഖ്യത്തിന്റെ കണ്ണൂരില്‍ നടന്ന ഉത്തര മേഖല ക്യാംപില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും എന്ന വിഷയത്തില്‍ ഗാന്ധിജിയെ പരാമര്‍ശിച്ച് സംസാരിച്ചപ്പോള്‍ ബിഷപ് പറഞ്ഞു. ‘ഓരോരുത്തര്‍ക്കും അഞ്ചും ആറും സാരിയൊക്കെയാണുള്ളത്. എന്തിനാ ഇത്രയും സാരി? ഇതെല്ലാം ഒന്നിച്ച് ഉടുക്കാന്‍ പറ്റുമോ?’ ഹൈസ്‌കൂള്‍ മുതല്‍ പ്രീഡിഗ്രി തലം വരെയുള്ള കുട്ടികളാണ് ക്യാംപില്‍. കൂടുതലും പെണ്‍കുട്ടികള്‍. പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ ചിരി ഉയര്‍ന്നു. ‘എന്താ, എന്താ നിങ്ങള്‍ ചിരിക്കുന്നത്?’ അപ്പോള്‍ ചിരി കുറച്ചു കൂടി പടര്‍ന്നു. പിതാവിന് ചിരിയുടെ കാരണം പിടികിട്ടിയില്ല. അപ്പോള്‍ ഒരു കുട്ടി പറഞ്ഞു. ”എന്റെ വീട്ടില്‍ അലമാരിയുടെ മൂന്ന് കള്ളി മുഴുവന്‍ മമ്മിയുടെ സാരികളാ” ”എന്റെ വീട്ടില്‍ ഒരു അലമാര സാരി വയ്ക്കാന്‍ മാത്രമാണ്” – മറ്റൊരു പെണ്‍കുട്ടി. ഓരോരുത്തരും വീട്ടിലെ സാരിക്കഥകള്‍ പുറത്തിറക്കിയപ്പോള്‍ ക്യാംപ് ഒരു ചിരിക്യാംപായി മാറി.വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി ഖദര്‍ […] - [വിശുദ്ധരോടുള്ള വണക്കം: സത്യവും മിഥ്യയും](https://malabarvisiononline.com/2023/07/26/devotions-to-the-saints/): ചോദ്യം: വിശുദ്ധരുടെ ചില രൂപങ്ങള്‍ക്ക് പ്രത്യേക ശക്തിയുണ്ടോ? ഉറങ്ങുന്ന യൗസേപ്പിതാവ്, കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ടു കുത്തുന്ന വിശുദ്ധ ഗീവര്‍ഗീസ്, മാതാവിന്റെ വിവിധ രൂപങ്ങള്‍ തുടങ്ങി ചില രൂപങ്ങള്‍ വിശ്വാസികള്‍ പ്രത്യേകമായി വണങ്ങുന്നതും കാണുന്നു. ഇതിനെക്കുറിച്ചുള്ള സഭാപരമായ പഠനമെന്താണ്? കത്തോലിക്കാ സഭയിലെ വിശുദ്ധരോടുള്ള വണക്കം ഏറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിധേയമായിട്ടുള്ളതും ഇന്നും ചര്‍ച്ചാവിഷയമായിരിക്കുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണ്. മാതാവിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും മാധ്യസ്ഥ്യത്തിന്റെ പ്രസക്തിയെയും ദൈവശാസ്ത്ര അടിസ്ഥാനത്തെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആദിമ നൂറ്റാണ്ടുകളില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും കാരണമായിട്ടുണ്ട്. ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും ദൈവശാസ്ത്ര സമീപനങ്ങളുടെ വൈവിധ്യങ്ങളെയും അതുയര്‍ത്തിയ പ്രായോഗിക പ്രശ്‌നങ്ങളെയും ഒരളവുവരെ പരിഹരിച്ചത് ട്രെന്റ് കൗണ്‍സിലിന്റെ പ്രഖ്യാപനമായിരുന്നു. സൂനഹദോസ് ഇപ്രകാരം പ്രഖ്യാപിച്ചു: ”ക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ ഉണ്ടായിരിക്കണം; അവ നിലനിര്‍ത്തണം. പ്രത്യേകിച്ച് പള്ളികളില്‍ അര്‍ഹിക്കുന്ന ആദരവും വണക്കവും അവയ്ക്ക് നല്‍കണം. അവ ആദരിക്കപ്പെടേണ്ടത് ഏതെങ്കിലും ദൈവികതയോ പുണ്യമോ അവയ്ക്കുണ്ട് എന്ന വിശ്വാസത്തിലല്ല, മറിച്ച് അവയുടെ മൂലരൂപങ്ങള്‍ […] - [ഉള്ളു പൊള്ളിക്കുന്ന കനലുകള്‍](https://malabarvisiononline.com/2023/07/25/angry/): ഒരാളോട് ദേഷ്യവും പകയും മനസില്‍ കൊണ്ടുനടക്കുന്നത് അയാളെ എറിയാന്‍ ചുട്ടുപഴുത്ത കല്‍ക്കരി സ്വന്തം കയ്യില്‍ വയ്ക്കുന്നതുപോലെയാണെന്ന് ശ്രീബുദ്ധന്‍ പറയുന്നു. അയാളെ എറിയുന്നതിനു മുമ്പ് കൈ പൊള്ളി നാശമായിട്ടുണ്ടാകും.ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ക്ഷമിക്കാനാവാതെ കഴിഞ്ഞു കൂടുന്നവരെയും മാനസികവ്യഥ ജ്വലിക്കുന്ന കനലായി ഏറെ ക്ലേശിപ്പിക്കും. എതിരാളി തകരണമെന്ന ആഗ്രഹമാണ് മുന്നില്‍ നില്‍ക്കുക. പലപ്പോഴും ഇത് സംഭവിക്കണമെന്നില്ല. അപ്പോള്‍ നിരാശ പടരും. വൈരാഗ്യം ഇരട്ടിക്കും. അത് ആത്മസംഘര്‍ഷം കൂട്ടും. കുടുംബത്തോടു ചെയ്ത അനീതിക്കെതിരെ പകരം വീട്ടാന്‍ കുട്ടിക്കാലം മുതല്‍ കാത്തിരുന്ന് അവസാനം പ്രതിയോഗിയെ മുച്ചൂടും നശിപ്പിക്കുന്ന പ്രതികാര ദാഹിയായ നായകന്‍ പണ്ടുമുതല്‍ സിനിമകളുടെ ഇഷ്ടവിഷയമാണ്. വില്ലനെ ഇടിച്ചു പരത്തുമ്പോള്‍ കാണികള്‍ കൈ അടിച്ച് പ്രോത്സാഹിപ്പിക്കും. പക്ഷെ സിനിമയല്ലല്ലോ ജീവിതം. നിസാര കാര്യങ്ങളില്‍ നിന്നാണ് പലപ്പോഴും പകയും വൈരാഗ്യവും പൊട്ടിമുളയ്ക്കുന്നത്. ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ തലമുറകളിലേക്കു നീങ്ങുന്ന സംഘര്‍ഷങ്ങളിലേക്കു നയിക്കും. നല്ല കുടുംബങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മുതിര്‍ന്നവര്‍ ഇടപെട്ട് അപ്പപ്പോള്‍ പരിഹാരം കാണും. നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും ഇതല്ല […] - [മണിപ്പൂര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അപലപനീയം: സീറോമലബാര്‍ മാതൃവേദി](https://malabarvisiononline.com/2023/07/21/manipur-violence/): കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് അതിഹീനവും മനുഷ്യത്വരഹിതവുമായ രീതിയില്‍ യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇതുപോലെ എത്രയോ സംഭവങ്ങള്‍ നടന്നിരിക്കുന്നു എന്ന് ലളിതവത്കരിക്കുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും മൗനാനുവാദം നല്‍കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു. ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ നഷ്ട്ടം അവരുടെ മാത്രമല്ല ഭാരതീയരായ നാം ഒരോരുത്തരുടേതുമാണ്. രാജ്യമെമ്പാടും ഈ ക്രൂരതക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമപാലകരും ബന്ധപ്പെട്ട […] - [സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴി: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2023/07/20/alphonsa-feast-bharananganam/): ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മികരായി. സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴിയാണെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ”അല്‍ഫോന്‍സാമ്മ എളിമയുടെ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നത്. ദൈവം സഹനങ്ങള്‍ അനുവദിക്കുന്നത് നമ്മെ എളിമപ്പെടുത്താനാണ്. അത് വിശുദ്ധിയിലേക്ക് നമ്മെ നയിക്കും. എളിമയുടെ വഴിയേ സഞ്ചരിക്കണമെങ്കില്‍ ഈശോയെ പൂര്‍ണമായും സ്‌നേഹിക്കണമെന്ന് സ്വജീവിതത്തിലൂടെ അല്‍ഫോന്‍സാമ്മ കാണിച്ചു തന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതൃകയാണ് അല്‍ഫോന്‍സാമ്മ പിന്തുടര്‍ന്നിരുന്നത്. അല്‍ഫോന്‍സാമ്മ സഹനങ്ങളെ സ്വീകരിച്ചതുപോലെ നമുക്കും സഹനങ്ങളെ സ്വീകരിക്കാന്‍ കഴിയണം. ഈ തിരുനാള്‍ ദിനങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം യാചിക്കുന്നതോടൊപ്പം വിശുദ്ധയുടെ മാതൃക ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് സാധിക്കണം. വിശുദ്ധരെ സ്‌നേഹിക്കുമ്പോള്‍ അവര്‍ നമ്മെയും സ്‌നേഹിക്കും” – ബിഷപ് പറഞ്ഞു. ”കൃതജ്ഞതയോടെയാണ് അല്‍ഫോന്‍സാമ്മയുടെ […] - [അടുക്കുംതോറും അകലുന്നുവോ!](https://malabarvisiononline.com/2023/07/20/divorce-in-kerala/): വിവാഹം കുടുംബത്തിന്റെ തുടക്കമാണ് ശാരീരികമായ ഒരു കൂട്ടായ്മയെകാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍ നിസ്വാര്‍ത്ഥതയില്‍ വളരാനുള്ള അവസരവും ഇതു നല്‍കുന്നു. ദമ്പതികളുടെ രൂപീകരണത്തിനും അനന്തരഫലമായ സന്താനത്തിനും കാരണമാകുന്ന ഒരു ജീവിത സംഭവമായി വിവാഹത്തെ സൂചിപ്പിക്കാം. പക്ഷേ സമൂഹത്തിന്റെ ചിന്തയും ജീവിതരീതിയും മാറുന്നതിനനുസരിച്ച് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനോ പരസ്പരം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ഇതിന്റെ പരിഹാരമായി ഇന്നത്തെ ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് വിവാഹമോചനം.”അടിസ്ഥാനപരമായി ഇണയുടെ മരണത്തിനു മുന്‍പ് വിവാഹബന്ധം അവസാനിപ്പിക്കുന്ന നിയമപരമായ നടപടിയാണ് വിവാഹമോചനം.” കുട്ടികളുടെയും ദമ്പതികളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അനുഭവമാണ് വിവാഹമോചനം എന്നത്. വിവാഹമോചനം നടന്നിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നു. വൈജ്ഞാനിക വൈകാരിക പെരുമാറ്റ മേഖലകളില്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2020-ല്‍ സംസ്ഥാനത്ത് 6379 വിവാഹങ്ങളും 315 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ […] - [ബഥാനിയായില്‍ അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു](https://malabarvisiononline.com/2023/07/19/akhanda-japamala/): പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ ധ്യാന കേന്ദ്രത്തില്‍ ഇരുപത്തിമൂന്നാമത് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും നടന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സിലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍ പാറ, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഒക്ടോബര്‍ 27 വരെ നീളുന്ന 101 ദിനങ്ങളിലെ ഇടമുറിയാത്ത ജപമാല പ്രാര്‍ത്ഥനയുടെ നിയോഗം ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ്. 23 വര്‍ഷം പിന്നിടുന്ന അഖണ്ഡ ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചകളില്‍ ഒഴികെ രാവിലെ ആറിനും, ഉച്ചയ്ക്ക് 12നും, വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഖണ്ഡ ജപമാല ദിനങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ അറിയിച്ചു. ഇന്നു നടന്ന അഖണ്ഡ ജപമാല […] - [കുട്ടികളിലെ ആസക്തി രോഗങ്ങള്‍](https://malabarvisiononline.com/2023/07/19/addiction-in-children/): കോവിഡ് കാലത്ത് കുട്ടികള്‍ അധിക സമയവും ചെലഴിച്ചത് മൊബൈലിലാണ്. ക്ലാസുകള്‍ കൂടി മൊബൈലിലായതോടെ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്കും ഇടപെടാന്‍ കഴിയാതായി. മൊബൈലിന്റെ നിരന്തര ഉപയോഗം ചില കുട്ടികളില്‍ അഡിക്ഷന് കാരമായി. മൊബൈലിനോടു മാത്രമേ അഡിക്ഷന്‍ തോന്നുകയുള്ളോ? കുട്ടികളെ ബാധിക്കുന്ന എന്തെല്ലാം അഡിക്ഷനുകളുണ്ട്? വിശദമായി അറിയാന്‍ തുടര്‍ന്നു വായിക്കുക: ജീവിതത്തെ ബാധിക്കുന്നതരം പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്ന ചില നിയന്ത്രിത വസ്തുക്കള്‍ ഉപയോഗിക്കുന്നതോ ചില അസ്വഭാവിക സ്വഭാവങ്ങള്‍ തുടര്‍ന്ന് പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് മനഃശാസ്ത്രത്തില്‍ ആസക്തി അഥവാ അഡിക്ഷന്‍ എന്ന് പറയുന്നത്. ഇന്നത്തെ കുട്ടികളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട അഡിക്ഷനുകളില്‍ ഉള്‍പ്പെടുന്നവയാണ് സ്‌ക്രീന്‍അഡിക്ഷന്‍ (ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍, ടാബ്), വായന അഡിക്ഷന്‍, സോഷ്യല്‍ മീഡിയ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ , പോണ്‍ അഡിക്ഷന്‍ (അശ്ലീല വീഡിയോ) മധുരത്തോടുള്ള അഡിക്ഷന്‍, മദ്യത്തോടുള്ള അഡിക്ഷന്‍, ലഹരിപദാര്‍ത്ഥങ്ങളോടുള്ള അഡിക്ഷന്‍ തുടങ്ങിയവ. എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍? എന്തെങ്കിലും ഒരു സ്‌ക്രീനിന് മുന്‍പില്‍ (ടിവി, മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍) കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാണ് സ്‌ക്രീന്‍ […] - [മരിച്ചവരുടെ പുനരുത്ഥാനവുംമൃതദേഹം ദഹിപ്പിക്കലും](https://malabarvisiononline.com/2023/07/19/cremation/): ചോദ്യം: ക്രൈസ്തവവിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഭയുടെ നിലപാട് എന്താണ്? അത് സഭയുടെ വിശ്വാസവുമായി ചേര്‍ന്നുപോകുന്നതാണോ? മരണാനന്തരജീവിതത്തില്‍ വിശ്വസിക്കാത്ത റോമാക്കാര്‍ തങ്ങളുടെ മരിച്ചവരെ ദഹിപ്പിച്ചിരുന്നു. എന്നാല്‍, മരണാനന്തരജീവിതത്തില്‍ വിശ്വാസമര്‍പ്പിച്ച ക്രിസ്ത്യാനികള്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കുകയാണ് ചെയ്തത്. ദഹിപ്പിക്കല്‍ തങ്ങളുടെ വിശ്വാസത്തിന് എതിരായി അവര്‍ കരുതിയിരുന്നു. 1917-ല്‍ രൂപപ്പെടുത്തിയ സഭാനിയമസംഹിതയില്‍ (1917 Code of Canon Law) മൃതദേഹം അതിവേഗം നീക്കംചെയേണ്ട സാഹചര്യങ്ങളില്‍മാത്രം (ഉദാ: പ്ലേഗ്, ദുരന്തങ്ങള്‍ തുടങ്ങിയവ) മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്കിയിരുന്നു. 1963- ല്‍ അന്നത്തെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഒരു രേഖയിലൂടെയാണ് (Piam et Constantem) കത്തോലിക്കസഭയുടെ ഈ വിഷയത്തിലുളള നിലപാടില്‍ അയവുവരുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതാണ് ശരിയായ രീതിയെന്ന് അടിവരയിട്ടു പറയുന്ന ആ രേഖയില്‍ ദഹിപ്പിക്കല്‍ അതില്‍ത്തന്നെ ക്രൈസ്തവവിശ്വാസത്തിന് എതിരല്ല എന്ന കാഴ്ചപ്പാട് നല്കുകയുണ്ടായി. മരണശേഷം മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തി ക്രൈസ്തവവിശ്വാസസംഹിതയെയോ പുനരുത്ഥാനത്തിലുളള വിശ്വാസത്തെയോ എതിര്‍ക്കുന്നതിന് വേണ്ടിയായിരിക്കരുത് ഇപ്രകാരം ചെയ്യുന്നത് എന്നത് ഉറപ്പുവരുത്തേണ്ടിയിരുന്നു എന്നുമാത്രം. 1963-ലെ വത്തിക്കാന്‍രേഖയുടെ അടിസ്ഥാനത്തില്‍വന്ന […] - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഇന്ന് ആരംഭിക്കും](https://malabarvisiononline.com/2023/07/19/badhania-renewal-centre-2/): പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ഗാനശുശ്രൂഷയും 10 ന് കുരിശിന്റെ വഴിയും നടക്കും. 10.45ന് ദിവ്യകാരുണ്യ ആരാധന. 11.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം. തുടര്‍ന്ന് ഒരു മണിയോടെ ദിവ്യകാരുണ്യ ആരാധനയും ജപമാല സമര്‍പ്പണവും ആരംഭിക്കും. 1.15ന് നേര്‍ച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 3ന് കരുണക്കൊന്തയും കുരിശിന്റെ വഴിയും നടക്കും. വൈകുന്നേരം എഴു മണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടാകും. എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ […] - [ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുശോചിച്ചു](https://malabarvisiononline.com/2023/07/18/oommen-chandy-condolence/): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുശോചനം രേഖപ്പെടുത്തി. താമരശ്ശേരി രൂപതയുടെ പന്ത്രണ്ടാമത് വൈദിക സമിതിയുടെ മൂന്നാമത് സമ്മേളന വേദിയിലാണ് രൂപത കുടുംബത്തിന്റെ അനുശോചനം ബിഷപ് ഔദ്യോഗികമായി അറിയിച്ചത്. കര്‍ഷകരെയും മലയോര ജനതയെയും അനുഭാവപൂര്‍വ്വം പരിഗണിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് ബിഷപ് അനുസ്മരിച്ചു. ‘ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും സഹായം എത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്. സൗമ്യതയും ലാളിത്യവും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അടിയുറച്ച ദൈവ വിശ്വാസിയായിരുന്നു ഉമ്മന്‍ചാണ്ടി. ദൈവവിശ്വാസം മുറുകെ പിടിച്ചാണ് പ്രതിസന്ധിഘട്ടങ്ങളെ അദ്ദേഹം തരണം ചെയ്തത്.” – ബിഷപ് പറഞ്ഞു. - [ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു](https://malabarvisiononline.com/2023/07/18/oommen-chandy/): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അനുശോചന സന്ദേശത്തിന്റെ പൂര്‍ണ രൂപം: ശ്രീ ഉമ്മന്‍ ചാണ്ടി സാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വര്‍ഷം എം.എല്‍.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി സാര്‍ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകന്‍. രാഷ്ട്രീയപ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളില്‍ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാന്‍ അദ്ദേഹത്തിനു […] - [ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?](https://malabarvisiononline.com/2023/07/15/online-relationships/): കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവം. നാട്ടിന്‍പുറത്തെ ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി കുറേ നേരമായി ഒറ്റയ്ക്കിരിക്കുന്നു. അന്തി മയങ്ങിത്തുടങ്ങിയിട്ടും പെണ്‍കുട്ടി അവിടെ ഇരിപ്പു തുടര്‍ന്നപ്പോള്‍ പ്രായമായവര്‍ എന്താ ഒറ്റയ്ക്കിരിക്കുന്നത് എന്നു തിരക്കി. ധ്യാനം കൂടാന്‍ വന്നതാ. വീട്ടില്‍ നിന്ന് ആളു വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന മറുപടി കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി. കാരണം അപ്പോള്‍ അവിടെ ധ്യാനം നടക്കുന്നില്ല. കുറച്ചു കഴിഞ്ഞ് ജീപ്പില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബസ് സ്റ്റോപ്പിനടുത്തെത്തി. പെണ്‍കുട്ടി ഉത്സാഹത്തോടെ ജീപ്പിനരികിലെത്തി ചോദിച്ചു ‘ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?’ പെണ്‍കുട്ടി ചോദ്യം ആവര്‍ത്തിച്ചിട്ടും ജീപ്പിലുള്ളവര്‍ മറുപടി പറഞ്ഞില്ല. രംഗം കണ്ടു നിന്ന നാട്ടുകാര്‍ ഇടപെട്ടു. ചെറുപ്പക്കാരെ ചോദ്യം ചെയ്തു. ഒരു മിസ്ഡ് കോള്‍ പ്രണയത്തിന്റെ ക്ലൈമാക്‌സാണിതെന്ന് അപ്പോഴാണ് നാട്ടുകാര്‍ക്ക് മനസിലായത്. പെണ്‍കുട്ടി മിസ്ഡ് കോളിലൂടെ പ്രണയിച്ച ചെറുപ്പക്കാരന്‍ ജീപ്പിലുണ്ട്. പക്ഷേ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അയാളുടെ ആവേശം തണുത്തു. കാരണം ശബ്ദം കേട്ടപ്പോള്‍ മനസില്‍ തോന്നിയ രൂപമോ ഭംഗിയോ പെണ്‍കുട്ടിക്കില്ല. […] - [പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഏക വത്സര ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക്‌ അഡ്മിഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2023/07/15/pope-benedict-institute/): മേരിക്കുന്ന്: താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര – ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകവത്സര ഓണ്‍ലൈന്‍ ദൈവശാസ്ത്ര പഠനം (എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്കളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ), മരിയന്‍ ദൈവശാസ്ത്ര പഠനം (എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ), സഭാചരിത്ര പഠനം (എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ രാത്രി 8.15 മുതല്‍ 9.15 വരെ) എന്നീ മൂന്ന്‌ പുതിയ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8281346179. - [ടവര്‍ കൃഷി പുതിയ ട്രെന്‍ഡ്](https://malabarvisiononline.com/2023/07/15/tower-palnating/): വീട്ടു മുറ്റത്തോ മട്ടുപ്പാവിലോ വച്ചിട്ടുള്ള സ്റ്റാന്റില്‍ പിടിപ്പിച്ച ഹോള്‍ഡറുകളില്‍ പത്തിരുപത് ചട്ടികള്‍. അതില്‍ നിറയെ കൃഷി. ഒന്നോ രണ്ടോ മീറ്റര്‍ സ്ഥലം മാത്രം ഉപയോഗിച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ പുതിയ രീതി. ടവര്‍ കൃഷി എന്ന ഗണത്തിലെ ഏറ്റവും നൂതന മാതൃകയാണിത്. കൃഷി ചെയ്യാന്‍ തീരെ സ്ഥല സൗകര്യമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്. ചെടിച്ചട്ടികളെ പ്രത്യേകമായി ഉണ്ടാക്കിയ സ്റ്റാന്റില്‍ മുകളില്‍ മുകളിലായി ഉറപ്പിച്ചു നിര്‍ത്തുന്ന രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സ്റ്റാന്റ് ഉണ്ടെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. കൂടിയാല്‍ ഒന്നര മീറ്റര്‍ ചുറ്റളവ് സ്ഥലം മതി ഒരു സ്റ്റാന്റ് വയ്ക്കാന്‍. നിലത്ത് ഉറച്ചു നില്‍ക്കുന്ന വട്ടത്തിലുള്ള ഫ്രെയിമില്‍ പിടിപ്പിച്ച രണ്ട് മീറ്റര്‍ ഉയരമുള്ള ഇരുമ്പ് ദണ്ഡ്. ചട്ടികള്‍ ഇറക്കി വയ്ക്കാവുന്ന വലിപ്പമുള്ള ഹോള്‍ഡറുകള്‍ വിലങ്ങനെ വിലങ്ങനെ ഉറപ്പിക്കുകയാണ് ചെയ്യുക. ഒരു നിരയില്‍ ആറു മുതല്‍ എട്ടു ചട്ടികള്‍ വരെ വയ്ക്കാം. […] - [സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ സാക്ഷികളാകാമോ?](https://malabarvisiononline.com/2023/07/15/lady-witness-in-christian-marriage/): ചോദ്യം: സഭയിലെ ഏതാണ്ട് എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ പ്രാതിനിധ്യം നല്‍കുന്നുണ്ട്. എന്നാല്‍ ഒത്തുകല്യാണത്തിനും വിവാഹത്തിനും സാക്ഷികളായി സ്ത്രീകളെ കാണാറില്ല. ഇത് നിയമം മൂലം വിലക്കപ്പെട്ടതാണോ? നമ്മുടെ സാധാരണ ജീവിതവുമായി വളരെ അടുത്തുനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് സംശയമുന്നയിച്ചിരിക്കുന്നത്. സഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. സഭാ നിയമങ്ങളില്‍ ക്രൈസ്തവ വിശ്വാസികളെ നിര്‍വചിച്ചിരിക്കുന്നത് എപ്രകാരമെന്ന് മനസിലാക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേയ്ക്കുള്ള പ്രവേശനകവാടമാണ്. ‘മാമ്മോദീസയിലൂടെ ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ട് ദൈവജനമായി സ്ഥാപിക്കപ്പെട്ടവരാണ് ക്രൈസ്തവ വിശ്വസികള്‍. ഇക്കാരണത്താല്‍ ക്രിസ്തുവിന്റെ പുരോഹിത, പ്രവാചക, രാജകീയ ധര്‍മ്മത്തില്‍ തങ്ങളുടെതായ രീതിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ലോകത്തില്‍ പൂര്‍ത്തിയാക്കുവാനായി ദൈവം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് നിര്‍വഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് അവര്‍’ (CCEO c. 7, CIC c. 204). ക്രൈസ്തവ വിശ്വാസികളെ സ്ത്രീയെന്നോ പുരുഷനെന്നോ തരംതിരിക്കാതെ നല്‍കിയിരിക്കുന്ന ഈ വിശദീകരണം സഭയില്‍ പുരുഷനും സ്ത്രീയും തമ്മില്‍ നിലനില്‍ക്കുന്ന അടിസ്ഥാനപരമായ തുല്ല്യതയുടെ പ്രകടനമാണ്. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന സ്ത്രീയും പുരുഷനും ഒരേപോലെ ദൈവകല്‍പ്പിതമായ […] - [ഭാരത് മാതാ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 11 ഒഴിവുകള്‍](https://malabarvisiononline.com/2023/07/14/vacancy-in-bharat-matha-college/): എറണാകുളം – അങ്കമാലി രൂപതയ്ക്കു കീഴിലുള്ള തൃക്കാക്കര ഭാരത് മാതാ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഇക്‌ണോമിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബോട്ടണി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരാകണം. ബോട്ടണിയിലെ രണ്ട് ഒഴിവുകളില്‍ ഒന്ന് ഓപ്പണ്‍ ക്വോട്ടയും മറ്റൊന്ന് കമ്മ്യൂണിറ്റി ക്വോട്ടയുമാണ്. കെമിസ്ട്രിയിലും സുവോളജിയിലും ഓപ്പണ്‍ ക്വോട്ടയിലാണ് ഒഴിവ്. ഇക്‌ണോമിക്‌സിലെ ഒരൊഴിവ് ഭിന്നശേഷി സംവരണമാണ്. ഫിസിക്കല്‍ എഡ്യുക്കേഷനിലെയും ഇംഗ്ലീഷിലെയും ഓരോ ഒഴിവുകള്‍ കമ്മ്യൂണിറ്റി ക്വോട്ടയിലാണ്. മാത്തമാറ്റിക്‌സില്‍ നാല് ഒഴിവുണ്ട്. ഇതില്‍ രണ്ട് എണ്ണം ഓപ്പണ്‍ ക്വോട്ടയും ഒന്ന് കമ്മ്യൂണിറ്റി ക്വോട്ടയും മറ്റൊന്ന് ഭിന്നശേഷി സംവരണവുമാണ്. കോളജ് വെബ്‌സൈറ്റായ https://www.bharatamatacollege.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റായി കോളജ് മാനേജരുടെ പേരില്‍ അയക്കണം. 2500 രൂപയാണ് അപേക്ഷാ ഫീസ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2425121 - [കേന്ദ്ര സര്‍വീസിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം](https://malabarvisiononline.com/2023/07/14/ssc-mts-apply-online-kerala/): കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍), ഹവല്‍ദാര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നകം അപേക്ഷിക്കണം. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍) തസ്തികയില്‍ 1198 ഒഴിവുകളുണ്ട്. പത്താം ക്ലാസാണ് യോഗ്യത. പ്രായപരിധി 18 – 25. ഹവല്‍ദാന്‍ തസ്തികയില്‍ 360 ഒഴിവുകളുണ്ട്. പത്താം യോഗ്യതയുള്ള 27 വയസ് കവിയാത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫീസ് 100 രൂപ. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 22. സെപ്റ്റംബറിലാകും പരീക്ഷ.https://ssc.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://aiderfoundation.org/service/ssc-vacancy-2023-july (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം […] - [പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ന്യൂട്രീഷണല്‍ കൗണ്‍സിലിങ് ആന്റ് ഡയറ്റ് തെറാപ്പി](https://malabarvisiononline.com/2023/07/13/nutritional-counseling-and-diet-therapy/): ഭക്ഷ്യകാര്‍ഷിക ധാര്‍മ്മികതയുടെ മേഖലയില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സില്‍ ഒരു വര്‍ഷം നീളുന്ന ഈ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ന്യൂട്രീഷണല്‍ കൗണ്‍സിലിങ് ആന്റ് ഡയറ്റ് തെറാപ്പി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അരുണാചല്‍ പ്രദേശിലെ യുജിസി അംഗീകാരമുള്ള അരുണോദയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും സമഗ്രമായ ശാസ്ത്രീയ അറിവ് പ്രദാനം ചെയ്യുന്നതോടൊപ്പം, ഈ മേഖലയിയില്‍ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നതിനാവശ്യമായ അടിസ്ഥാന കഴിവുകള്‍ ആര്‍ജിച്ചെടുക്കുന്നതിനും കോഴ്‌സിലൂടെ കഴിയും. പ്രൊഫഷണല്‍ ന്യൂട്രീഷണല്‍ കൗണ്‍സിലര്‍/ മാര്‍ഗ്ഗനിര്‍ദേശകന്‍ എന്ന നിലയില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രൊഫഷണല്‍, പ്രായോഗിക, ഗവേഷണ കഴിവുകള്‍ സ്വായത്തമാക്കുന്നതിനും ഈ കോഴ്‌സ് ഉപകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. റെഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 10ന് മുമ്പ് അപേക്ഷിക്കണം. ക്ലാസുകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും. ഭക്ഷ്യ-കാര്‍ഷിക ധാര്‍മ്മിക മേഖലയിലെ പഠനത്തിനും ഗവേഷണത്തിനും മാത്രമായി രൂപീകരിക്കപ്പെട്ട […] - [ഒളിംപ്യന്‍ അനില്‍ഡ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സന്ദര്‍ശിച്ചു](https://malabarvisiononline.com/2023/07/12/olympian-anilda-thomas/): അങ്ങാടിപ്പുറം: മഴയെ അവഗണിച്ച് കായികപരിശീലനം നടത്തുന്ന പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഫാത്തിമ യുപി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ അപ്രതീക്ഷിത അതിഥിയെത്തി, ഒളിംപ്യന്‍ അനില്‍ഡ തോമസ്. 2016 റിയോ (ബ്രസീല്‍) ഒളിംപിക്‌സില്‍ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കുവേണ്ടി ബാറ്റണ്‍ ഏന്തിയ താരമാണ് അനില്‍ഡ. ‘നിരന്തര പരിശീലനമണ് വിജയത്തിന്റെ അടിത്തറ. ശ്രമിച്ചുകൊണ്ടേയിരിക്കുക. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. തോല്‍വികളും കൂടെയുണ്ടാകും. അത് വിജയത്തിന്റെ മുന്നോടിയായി കരുതണം. കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉണ്ടാകണം. ആരെല്ലാം പിന്നോട്ടു വലിച്ചാലും പതറരുത്. വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് വിജയം കൊയ്യുന്നത്.’ അനില്‍ഡ കുട്ടിത്താരങ്ങളെ ഓര്‍മിപ്പിച്ചു. മോസ്‌കോയിലും ലണ്ടനിലും നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത അനുഭവങ്ങളും അനില്‍ഡ പങ്കുവച്ചു. അനില്‍ഡയുടെ ഭര്‍ത്താവും ദേശീയ ജാവലിന്‍ ത്രോ ജേതാവുമായ ജിബിന്‍ റെജിയും കുട്ടികളോടു സംസാരിച്ചു. മരിയന്‍ സ്‌പോര്‍ട്‌ന് അക്കാദമി സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍, പരിശീലകരായ കെ. എസ്. സിബി, ജസ്റ്റിന്‍ ജോസ്, അധ്യാപകരായ […] - [സ്ത്രീ സ്വയം സുരക്ഷാപ്രതിരോധ പരിശീലന പരിപാടി](https://malabarvisiononline.com/2023/07/12/women-safety/): തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ജനമൈത്രി പോലീസും കോഴിക്കോട് റൂറല്‍ ജില്ലാ ഡിഫന്‍സ് ടീമും സംയുക്തമായി സ്ത്രീ സ്വയം സുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. വി. ഷീജ, കെ. ജി. ജീജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തിരുവമ്പാടി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ. ടി. സിന്ധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിഷാദ് ഹസ്സന്‍, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, കോളജ് യൂണിയന്‍ മെമ്പര്‍മാരായ അനുമോള്‍ ജോസ്, ലിനറ്റ് തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സമഗ്രമായ ബോധവല്‍ക്കരണം, പ്രതിരോധത്തിനായുള്ള പ്രായോഗിക പരിശീലനം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. വിമന്‍സ് ഡെവലപ്‌മെന്റ് സെല്‍ കോ- ഓഡിനേറ്റര്‍ സ്‌നേഹ മാത്യു, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [ഐടിഐ പ്രവേശനം: അപേക്ഷ ജൂലൈ 15 വരെ](https://malabarvisiononline.com/2023/07/11/iti-admission/): സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികള്‍ പ്രകാരമുള്ള വിവിധ ട്രേഡുകളില്‍ തൊഴില്‍ പരിശീലനം, നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ് പരിശീലന പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ മറ്റ് തൊഴില്‍ നൈപുണ്യവികസന പദ്ധതികള്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്, പി.പി.പി, പി.എം.കെ.വി.വൈ) എന്നിവ ഐടിഐകളിലൂടെയാണ് നടപ്പിലാക്കുന്നത്. ഐ.ടി.ഐകളില്‍ റെഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. 2023 വര്‍ഷത്തെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസുകള്‍, യൂസര്‍ മാന്വല്‍ എന്നിവ https://itiadmissions.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തു വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് തൊട്ടടുത്തുള്ള ഗവ. ഐടിഐയില്‍ ജൂലൈ 18 ന് മുമ്പ് വെരിഫിക്കേഷന്‍ നടത്തേണ്ടത്തണം. അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭ്യമാണ്. - [ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ എന്‍ജിനീയറാകാം](https://malabarvisiononline.com/2023/07/11/indian-army-recruitment/): ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ ലഫ്റ്റനന്റ് റാങ്കോടെ എന്‍ജിനീയറാകാനവസരം. കരസേനയുടെ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) കോഴ്സിലേക്കും ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വിമന്‍ കോഴ്സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. 194 ഒഴിവുകളുണ്ട്. പുരുഷന്‍മാര്‍ക്കു 175 ഒഴിവും സ്ത്രീകള്‍ക്ക് 19 ഒഴിവുമുണ്ട്. എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി 20 – 27. ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് (ടെക്, നോണ്‍ ടെക്) 2 ഒഴിവുണ്ട്. ടെക് എന്‍ട്രിയില്‍, ഏതെങ്കിലും ബിഇ/ബിടെക്കും നോണ്‍ ടെക് എന്‍ട്രിയില്‍ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവര്‍ക്കുളള പ്രായപരിധി 35 ആണ്. അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റര്‍വ്യൂ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.joinindianarmy.nic.in - [ഉപ്പിന്റെ ഉറ കെട്ടുപോകുമ്പോള്‍](https://malabarvisiononline.com/2023/07/11/be-the-salt-of-the-earth/): പാചകക്കുറിപ്പുകളില്‍ പാചകത്തിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയും. കറിയില്‍ ഇടേണ്ട കടുകിന്റെയും കറിവേപ്പിലയുടെയും വരെ തൂക്കവും അളവും ഇത്രയെന്ന് സൂചിപ്പിക്കുമെങ്കിലും ഉപ്പിന്റെ കാര്യമെത്തുമ്പോള്‍ ‘ഉപ്പ് പാകത്തിന്’ എന്ന് പറഞ്ഞ് പാചക വിദഗ്ധന്‍ ഒഴിഞ്ഞുമാറും. കാരണം കറിക്ക് ഉപ്പു വേണ്ടത് ഓരോരുത്തര്‍ക്കും ഓരോ അളവിലാണ്. ഉപ്പ് കൂടി, അല്ലെങ്കില്‍ കുറഞ്ഞു എന്ന പരാതി വീടുകളില്‍ പലപ്പോഴും ഉയര്‍ന്നു വരും. ഈ പ്രശ്‌നമുള്ളതുകൊണ്ടാകാം ഉപ്പ് പ്രത്യേക പാത്രത്തില്‍ തീന്‍മേശയില്‍ വയ്ക്കുന്ന പതിവ് പലനാടുകളിലും തുടങ്ങിയത്. മറ്റു പല ഭക്ഷണ സാധനങ്ങളെയും വച്ചു നോക്കിയാല്‍ വില കുറഞ്ഞ വസ്തുവാണ് ഉപ്പ്. പക്ഷേ, ഉപ്പിടാത്ത കഞ്ഞിയെക്കുറിച്ചോ കറിയെക്കുറിച്ചോ ചിന്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും?’ എന്ന യേശു വചനം ധ്യാനിക്കേണ്ടത്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും രുചി കൂട്ടുന്ന എന്തു പ്രവൃത്തിയാണ് ചെയ്യാന്‍ കഴിയുക എന്നു മനസിലാക്കണം. ഓരോരുത്തര്‍ക്കും സമൂഹത്തില്‍ ഉപ്പായി പ്രവര്‍ത്തിക്കാനുള്ള ശേഷി […] - [വിശുദ്ധ പദവിയിലെത്താന്‍ നടപടികളേറെ](https://malabarvisiononline.com/2023/07/11/steps-to-sainthood/): ഒരു ദൈവദാസനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടി ക്രമങ്ങളാണ് ഇന്ന് സഭയിലുള്ളത്. സഭയുടെ കാനന്‍നിയമം ഈ വിഷയത്തില്‍ പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക നിയമങ്ങളാണ് ഇക്കാര്യത്തില്‍ പാലിക്കേണ്ടത് എന്നുമാത്രം പറഞ്ഞുവയ്ക്കുന്നു (CCEO c. 1057, CIC c. 1403). വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ട് വത്തിക്കാന്‍ രേഖകളാണ് 1983 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനവും (Divinus Perfec-tions Magister) വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം 2007 ല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും (Sanctorum Mater). ഈ രണ്ടു രേഖകളുടെ അടിസ്ഥാനത്തിലാണ് നാമകരണ പ്രക്രിയകള്‍ സഭയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സഭയുടെ ആരംഭകാലഘട്ടത്തില്‍ വിശുദ്ധരെന്ന് കരുതിയിരുന്നവരുടെ മരണശേഷം അവരുടെ കല്ലറകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. വിശുദ്ധ പത്രോസിന്റെ കബറിടം ഉദാഹരണമാണ്. AD 313ല്‍ സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഈ കബറിടങ്ങളുടെ മുകളില്‍ ദൈവാലയങ്ങള്‍ പണിയുന്ന രീതി നിലവില്‍ വന്നു. ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നതിന് പ്രത്യേക നടപടിക്രമം നിലവിലില്ലാതിരുന്നതിനാല്‍ […] - [വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ](https://malabarvisiononline.com/2023/07/10/pope-francis-appeals-for-holy-land-ukraine/): വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ”വിശുദ്ധനാട്ടില്‍ വീണ്ടും രക്തച്ചൊരിച്ചിലുണ്ടായതായി സങ്കടത്തോടെ മനസിലാക്കുന്നു. ഹിംസയുടെ തുടര്‍ക്കഥകള്‍ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ നേരിട്ടുള്ള ചര്‍ച്ചയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” പാപ്പ പറഞ്ഞു. യുദ്ധം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉക്രൈനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ഉക്രൈനിലെ ലിയോപോളിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പാപ്പ പ്രത്യേക ആശംസകള്‍ അര്‍പ്പിച്ചു. - [ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം](https://malabarvisiononline.com/2023/07/10/german-course/): തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലന ക്ലാസ്സുകള്‍ ജൂലൈ 17 മുതല്‍ ആരംഭിക്കുന്നു. കുന്നമംഗലം സെന്ററിലാണ് എ1, എ2, ബി1 ക്ലാസുകള്‍ ആരംഭിക്കുന്നത്.പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലേക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 7907028758. - [യുവജനങ്ങള്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: ബിഷപ്](https://malabarvisiononline.com/2023/07/08/kcym-youth-day-2/): പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ പ്രസ്ഥാനമാണ് താമരശ്ശേരി രൂപതാ കെസിവൈഎം എന്നും ബിഷപ് പറഞ്ഞു. ”ആഴമായ ആത്മീയ അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം യുവജനങ്ങള്‍. സുവിശേഷമായി തീരും എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതാ കെസിവൈഎമ്മിന് ചടുലമായ നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയിലിനെ ബിഷപ് അനുമോദിച്ചു. കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായിരുന്നു. കെസിവൈഎം എസ്എംവൈഎം ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ ആമുഖപ്രഭാഷണം നടത്തി. കെസിവൈഎം മുഖപത്രം യുവദര്‍ശനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയ്ക്കു നല്‍കി ബിഷപ് പ്രകാശനം ചെയ്തു. നാട് എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്നത് യുവജനങ്ങളാണെന്നും കരുണയുടെ ഹൃദയമുള്ളവരാകണം യുവജനങ്ങളെന്നും […] - [ഫീദെസ് ഫാമിലി ക്വിസ്: തിരുവമ്പാടി ഒന്നാമത്](https://malabarvisiononline.com/2023/07/08/fides-quiz/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫീദെസ് ഫാമിലി ക്വിസ് മത്സരത്തില്‍ തിരുവമ്പാടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ആന്റ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം തെയ്യപ്പാറ, തേക്കുംകുറ്റി ഇടവകകള്‍ കരസ്ഥമാക്കി. തെയ്യപ്പാറ ഇടവകയിലെ സ്‌കറിയ വള്ളിയാംപൊയ്കയില്‍ ആന്റ് ഫാമിലി, തേക്കുംകുറ്റി ഇടവകയിലെ ജോമോന്‍ പാഴിയാങ്കല്‍ ആന്റ് ഫാമിലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. 15 ടീമുകളാണ് മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. കെം ഫാര്‍മ മഞ്ചേരി, ഫാത്തിമ ഡ്രഗ് ലൈന്‍ മഞ്ചേരി, അഡ്വ. ബീന ജോസഫ് പാലയൂര്‍ മഞ്ചേരി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സീറോ […] - ['തളര്‍ത്താനാണ് ശ്രമമെങ്കില്‍, തളരാന്‍ ഉദ്ദേശമില്ല': അലോഹ ബെന്നി](https://malabarvisiononline.com/2023/07/08/aloha-benny/): കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കമായി വഴി മാറി. നിരവധി പേര്‍ കഴമ്പില്ലാത്ത ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനുള്ള പരിശ്രമങ്ങളായി അത് മാറി. അത്തരമൊരു സന്ദര്‍ഭത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതാംഗം അലോഹ മരിയ ബെന്നി സോഷ്യല്‍ മീഡിയ ലൈവിലൂടെ ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. തുടര്‍ന്ന് അലോഹയെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സൈബര്‍ ആക്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. അലോഹയുടെ പിതാവിന്റെ സ്ഥാപനത്തില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നതരത്തിലുള്ള ക്യാംപെയ്ന്‍ പോലും സാമൂഹിക വിരുദ്ധര്‍ പടച്ചുവിട്ടു. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അലോഹ ആ അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ്: ചോദ്യം: അഭിപ്രായം തുറന്നു പറഞ്ഞതിന് വളരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അലോഹയ്ക്ക് നേരിടേണ്ടി വന്നത്. ആ അനുഭവം ഒന്നു പങ്കുവയ്ക്കാമോ? ആ ദിവസങ്ങളില്‍ കരുത്ത് പകര്‍ന്നത് എന്തായിരുന്നു? അലോഹ: ഒരുപാട് ഹേറ്റഡ് […] - [സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്](https://malabarvisiononline.com/2023/07/08/spoken-english-classes/): കോഴിക്കോട്: താമരശ്ശേരി രൂപതയുടെ പരീക്ഷാ പരിശീന കേന്ദ്രമായ സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ കോംപ്രഹന്‍സീവ് ആന്റ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ജൂലൈ 22ന് ആരംഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രഗല്‍ഭരായ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്കുള്ള ഇന്റര്‍വ്യൂകള്‍, മറ്റ് ഹൈ ലെവല്‍ ഇന്റര്‍വ്യൂകള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശീലനവും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍: 0495 2357843, 9037107843, 9744458111 - [മനോമയയില്‍ 'കുട്ടികളുടെ മനഃശാസ്ത്രം' ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു](https://malabarvisiononline.com/2023/07/07/manomaya/): മനോമയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന രണ്ട് മാസത്തേ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായാണ് ക്ലാസുകള്‍. ജീവന്റെ തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതല്‍ കൗമാരത്തില്‍ എത്തുന്നതുവരെയുള്ള വിശദമായ പഠനമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം കോഴ്‌സ് ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കും. 40 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം. ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ ഗര്‍ഭാവസ്ഥയുടെ പ്രാധാന്യം, മാനസിക – വൈകാരിക – വ്യക്തിത്വ – സ്വഭാവരൂപീകരണം തുടങ്ങിയവയെക്കുറിച്ചും ഈ മേഖലകളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍, മറ്റു സുപ്രധാന വ്യക്തികള്‍ തുടങ്ങിയവരുടെ പങ്കിനെകുറിച്ചും വിശദമായി പഠിപ്പിക്കുന്നു. കൂടാതെ കുട്ടികളിലുള്ള വിവിധ തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പഠനവൈകല്യത്തെക്കുറിച്ചുമുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കന്മാര്‍, അംഗനവാടി, നേഴ്‌സറി ടീച്ചര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍മാര്‍, എംസ്ഡബ്ല്യു-സൈക്കോളജി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഈ കോഴ്‌സ് ഉപകാരപ്രദമായിരിക്കുമെന്ന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന […] - ['മാഷേ, ചെറിയോരു ഡൗട്ട്'](https://malabarvisiononline.com/2023/07/07/mv-govindan-master-cpim/): ഇംഗ്ലണ്ടില്‍ കാള്‍ മാര്‍ക്‌സിന്റെ കബറിടത്തില്‍ സ്യൂട്ടും കോട്ടുമിട്ട് മുഷ്ടി ചുരുട്ടി നിന്നപ്പോള്‍ അണികളുടെ മാഷിന് മാര്‍ക്‌സിന്റെ ‘കറുപ്പ്’ അല്‍പം തലയ്ക്ക് പിടിച്ചു. ഫ്യൂഡല്‍ സമൂഹത്തിന്റെ നവകൊളോണിയലിസ ബൂര്‍ഷ്വ സംസ്‌ക്കാര ജീര്‍ണത പാടേ മറന്നു. (ഒന്നും മനസിലായില്ല അല്ലേ? പാര്‍ട്ടി ക്ലാസില്‍ പോകാത്തതുകൊണ്ടാണ്!) മികച്ച ആതുരസേവനവും അഗതികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയും ഉന്നത വിദ്യാഭ്യാസവും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും നിറവില്‍ ഒരുക്കുന്ന സന്യാസിനികളെ അപമാനിച്ചിരിക്കുകയാണ് തൊഴിലാളികളുടെ മുതലാളി നേതാവ്. സ്ത്രീകളെ ആദരിക്കുന്ന മോഡേണ്‍ പാര്‍ട്ടിയുടെ കുത്സിത ലക്ഷ്യം എന്തായാലും കന്യാസ്ത്രീകളെ തൊഴിലാളികളാക്കി മാറ്റി, പുതിയൊരു ട്രേഡ് യൂണിയന്‍ കോണ്‍വെന്റുകളില്‍ സ്ഥാപിച്ച് കൊടികുത്തി ബക്കറ്റ് പിരിവിന് ഇറക്കാനുള്ള പതിനെട്ടാം അടവായി സംശയിച്ചാല്‍ മാമനോട് ഒന്നും തോന്നരുത് മക്കളെ. കുറച്ചു കാലമായി ‘ചുവപ്പി’ന് ‘പച്ച’യോട് ഒരു പ്രണയമാണ്. കാഞ്ഞിരപ്പിള്ളിയിലെ ആറാട്ട് കണ്ട് അടിയന് തോന്നിയതാണേ… ‘ലൈന്‍’ വണ്‍വേയാവട്ടെ ടുവേയാവട്ടെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രൈസ്തവ വിദ്യാഭ്യാസ ആതുര സേവന സ്ഥാപനങ്ങളില്‍ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി ‘വെടക്കാക്കി തനിക്കാക്കു’യെന്ന നവപ്രത്യയശാസ്ത്രം […] - [ഗോവിന്ദന്‍ മാസ്റ്റര്‍ എയറിലാണ്!](https://malabarvisiononline.com/2023/07/07/mv-govindan-master/): അടിക്കടിയുള്ള വിവാദ പ്രസ്താവനകളിലൂടെ സൈബര്‍ ലോകത്ത് എയറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിലെ പള്ളികള്‍ വിശ്വാസികള്‍ ഇല്ലാത്തതിനാല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന പ്രസ്താവന മാസ്റ്ററെ വീണ്ടും എയറിലാക്കി. തളിപ്പറമ്പിലെ ബ്ലോക്കു പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ വിവാദ പ്രസ്താവന. ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവിനായി വൈദികര്‍ സമരത്തിലാണെന്നും കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തട്ടിവിട്ടു. ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയതിന്റെ ആവേശം പ്രസംഗിച്ച് തീര്‍ത്തപ്പോള്‍ സൈബര്‍ ലോകത്ത് മാസ്റ്റര്‍ക്കെതിരെ കമന്റുകളുടെ കുത്തൊഴുക്കായി. ഇംഗ്ലണ്ടില്‍ കെ ഹോട്ടല്‍ നടത്താമെന്നും കെ റെയില്‍ ഇംഗ്ലണ്ട് വരെ നീട്ടിയാല്‍ അവിടെ പോയി അപ്പം വില്‍ക്കാമെന്നും രസികര്‍ കമന്റിട്ടു. ബംഗാളിലെയും ത്രിപുരയിലെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കണമെന്നും അവശ്യം ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാക്കളുടെ ശവക്കല്ലറയിലെ പുല്ല് പറിക്കാന്‍ കേരളത്തില്‍ നിന്ന് ആളെ അയക്കേണ്ട ഗതികേടിലാണ് ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ചിലര്‍ […] - [നഴ്‌സറിയില്‍ നിന്ന് പകല്‍ വീട്ടിലേക്ക്‌](https://malabarvisiononline.com/2023/07/06/akam-puram/): പ്രശസ്തമായ ഒരു സ്വര്‍ണശാല അയല്‍ നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്ന കാലമായിരുന്നത്. എതിരാളി സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അവിടെ ശാഖ തുറക്കാനുള്ള കടുത്ത മത്സരം. പത്രങ്ങളില്‍ പരസ്യവും നടിമാരെക്കൊണ്ടുള്ള ഉദ്ഘാടന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നില്‍ക്കുന്ന അവസരത്തില്‍ സ്ഥാപകനായ കാരണവര്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ ശാഖകള്‍ നടത്തുന്ന മക്കള്‍ക്ക് ഒരു കുറിപ്പ് കൊടുത്തയച്ചു. ‘ഇത്ര സ്പീഡ് വേണ്ട’ മത്സരത്തിന്റെ ലഹരി കയറി മക്കള്‍ എതിരാളിയെ പിന്നിലാക്കാനുള്ള ശ്രമത്തില്‍ സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ മറന്ന് കാലിടറി വീഴരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ കുറിപ്പ്. പ്രായത്തിന്റെ വിവേകമുള്ള ശബ്ദം മനസിലാക്കി മക്കള്‍ വേഗതയ്ക്കു നിയന്ത്രണം വച്ചപ്പോള്‍ സ്ഥാപനം സുസ്ഥിര വളര്‍ച്ചാ പാതയിലായി. പാറപ്പുറത്തിന്റെ പ്രശസ്തമായ നോവല്‍ ‘അരനാഴിക നേര’ത്തിലെ കുഞ്ഞോനാച്ചന്‍ മക്കളും പേരക്കിടാങ്ങളും അവരുടെ മക്കളുമടങ്ങിയ വലിയ ക്രൈസ്തവ കുടുംബത്തിന്റെ കാരണവരാണ്. ദുരഭിമാനം കൊണ്ടും അഹങ്കാരംകൊണ്ടും മക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തെ ആടി ഉലയ്ക്കുമ്പോള്‍ കുഞ്ഞോനാച്ചന്റെ വിവേകമുള്ള തീരുമാനമാണ് പരിഹാരത്തിനു വഴി തെളിയ്ക്കുന്നത്. പേരും പ്രശസ്തിയുമുള്ള സ്ഥാപനങ്ങളില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്ന ജീവനക്കാരുമുണ്ടാകും. വളര്‍ച്ചയുടെ […] - ['പ്രിയപ്പെട്ട പ്രധാനമന്ത്രി, മണിപ്പൂരിലേക്ക് പോകൂ…' - ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2023/07/04/protest-manipur/): താമരശ്ശേരി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും അധികാരികള്‍ നിസംഗത പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ” മണിപ്പൂര്‍ കത്തുമ്പോള്‍ ഭരണാധികാരികള്‍ ഉറങ്ങുകയാണ്. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലേക്കല്ല പോകേണ്ടത്, കത്തുന്ന മണിപ്പൂരിലേക്കാണ്. 1947-ല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഗാന്ധിജി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ആ മാതൃക പകര്‍ത്താന്‍ പ്രധാനമന്ത്രിയും അധികാരികളും തയ്യാറാകണം. അധികാരികള്‍ അലസരായി കണ്ണു മൂടിയിരുന്നാല്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടും. ഭരണ ഘടനയെ നോക്കുകുത്തിയാക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഭയത്തോടെയാണു കാണുന്നത് – ബിഷപ് പറഞ്ഞു. മണിപ്പൂരിലെ നരനായാട്ടിനെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ ആയിരം കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നും ബിഷപ് പറഞ്ഞു. ”ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മണിപ്പൂരിലെ ജനതയ്ക്ക് ലഭിക്കണം. അതിനായി ഒറ്റക്കെട്ടായി പൊരുതണം. കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ […] - [പ്രതിസന്ധികളില്‍ വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി](https://malabarvisiononline.com/2023/07/04/st-thomas-day-celebration/): കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കുന്നവരാകണം വിശ്വാസികളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ നമ്മെ സഹായിക്കുന്നതാണെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. രാവിലെ 8.30ന് സീറോമലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ റാസാ കുര്‍ബാനയില്‍ കൂരിയാ ബിഷപ്പ് കാര്‍മികത്വം വഹിച്ചു. സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സും സെമിനാരികളുടെ റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ച് വൈദികരും […] - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19ന് ആരംഭിക്കും](https://malabarvisiononline.com/2023/07/04/badhania-renewal-centre/): പുല്ലൂരാംപാറ: താരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19 ന് ആരംഭിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം. 24 മണിക്കൂറും ജപമാലയും ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിനും വൈകുന്നേരം മൂന്നിനും കരുണക്കൊന്തയും കുരിശിന്റെ വഴിയും. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്. - [കെസിവൈഎം യുവജന ദിനാഘോഷം ജൂലൈ എട്ടിന്](https://malabarvisiononline.com/2023/07/03/kcym-youth-day/): താമരശ്ശേരി: കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷം ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യഥിതിയാകും. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, അമല്‍ ജ്യോതി കോളജ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട അലോക ബെന്നി, എസ്എം വൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ആവേശത്തോടെ, ഇന്നിന്റെ സഭയുടെ കാവലാളാകുവാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരാനും കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ ആഹ്ലാദിക്കുക്കാതെ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ഭാവിയിലുള്ള പ്രത്യാശയോടുംകൂടി മുന്നേറുവാനും പ്രതിഫലം നോക്കാതെയും പരിഹാസത്തിനു ചെവികൊടുക്കാതെയും ഉത്തമബോധ്യത്തോടെ സഭയോട് ചേര്‍ന്ന് നിന്ന് യേശുക്രിസ്തുവിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കി വിശ്വസ്തരായി ജീവിക്കുവാനും യുവജന ദിനം പ്രചോദനമാകുമെന്ന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളയ്ക്കാക്കുടിയില്‍ പറഞ്ഞു. - [ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍](https://malabarvisiononline.com/2023/07/02/st-thomas-day/): കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാനയില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ച് വൈദികരും അല്‍മായരും പങ്കുചേരും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി സീറോമലബാര്‍സഭയുടെ ഹയരാര്‍ക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും. - [മിഷന്‍ ലീഗ്: ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു](https://malabarvisiononline.com/2023/07/01/cml-junior-election/): താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് മേഖല ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് മീറ്റീങ്ങും മാനേജിങ് കമ്മറ്റിയും താമരശേരി രൂപതാ ഭവനില്‍ സംഘടിപ്പിച്ചു. അഡ്വ. ജിജില്‍ ജോസഫ് ക്ലാസുകള്‍ നയിച്ചു. മിഷന്‍ ലീഗിന്റെ അനുദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബാബു ചെട്ടിപ്പറമ്പിലും, പുതിയ വര്‍ഷത്തെ അനുദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായിലും സംസാരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: അഷേര്‍ ബെന്നി പൈകയില്‍ (മരുതോങ്കര), വൈസ് പ്രസിഡന്റ്: ഇവ മെറില്‍ ജോണ്‍ ഇലവുങ്കല്‍ (മാലാപറമ്പ്), സെക്രട്ടറി: മാര്‍ട്ടിന്‍ പുളിന്താനത്ത് (പെരുവണ്ണാമൂഴി), ജോയിന്റ് സെക്രട്ടറി: എം. ബി. ദിയ മൂലമുറിയില്‍ (മരിയാപുരം), എക്‌സിക്യൂട്ടീവ് അംഗം: എല്‍റോയ് പാറത്തലയ്ക്കല്‍ (കണ്ണോത്ത്). - [ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റണം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍](https://malabarvisiononline.com/2023/06/29/july-3-exams/): കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യമുള്ളതും പാവനമായി ആചരിച്ചു പോരുന്നതുമായ ദിവസമാണ് ജൂലൈ മൂന്ന് ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ടൈം ടേബിള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും […] - [മണിപ്പൂരിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ റാലി](https://malabarvisiononline.com/2023/06/28/solidarity-march/): പാറോപ്പടി: മണിപ്പൂരിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയവും മേരിക്കുന്ന ഹോളി റെഡിമര്‍ ദേവാലയവും സംയുക്തമായി പ്രതിഷേധ റാലി നടത്തി. പാറോപ്പടി ദേവാലയ അങ്കണത്തില്‍ ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കലിന്റെ ആമുഖ പ്രഭാഷണത്തോടെ റാലി ആരംഭിച്ചു. മേരിക്കുന്ന് ദേവാലയത്തിലേക്ക് നടത്തിയ റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. മേരിക്കുന്ന് ദേവാലയ അങ്കണത്തിലെ സമാപന സമ്മേളനത്തില്‍ ഫാ. സൈമണ്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാ. സായി പാറന്‍കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോസ് അഞ്ചലിന്‍, ജോസഫ് റിബല്ലോ, തോമസ് പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ഭരണകൂടങ്ങള്‍ തുടരുന്ന മൗനത്തെ സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അപലപിച്ചു. - [സീറോ മലബാര്‍ മാതൃവേദി ഉപന്യാസ രചനാ മത്സരം: രചനകള്‍ ക്ഷണിച്ചു](https://malabarvisiononline.com/2023/06/28/essay-competition/): താമരശ്ശേരി: സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിലേക്ക് അമ്മമാരുടെ രചനകള്‍ ക്ഷണിച്ചു. വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്നതാണ് വിഷയം. രചനകള്‍ ജൂലൈ 15 വൈകുന്നേരം അഞ്ചിന് മുമ്പായി മാതൃവേദി രൂപതാ ഓഫീസില്‍ ലഭിക്കണം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000 രൂപ, 1000 രൂപ, 500 രൂപ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.മത്സര നിബന്ധനകള്‍:പ്രായഭേദമന്യേ രൂപതയിലെ എല്ലാ അമ്മമാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം, ഉപന്യാസം 6 പേജില്‍ കവിയാന്‍ പാടില്ല, കൈയെഴുത്തായോ ടൈപ്പ് ചെയ്തതോ അയയ്ക്കാവുന്നതാണ്, ഓരോ ഇടവകയിലെയും രചനകള്‍, യുണിറ്റ് പ്രസിഡന്റുമാര്‍ ശേഖരിച്ച് മേഖലയിലെ രൂപത എക്‌സിക്യൂട്ടിവ് അംഗത്തെ ഏല്‍പ്പിക്കണം, പേരും, അഡ്രസ്സും, ഇടവകയും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും രചനയില്‍ രേഖപ്പെടുത്തണം, തപാല്‍ വഴിയോ, ഈ-മെയില്‍ (ടൈപ്പ് ചെയ്ത പിഡിഎഫ് ഫോര്‍മാറ്റില്‍) മുഖേനയും, വാട്ട്‌സാപ്പ് (ടൈപ്പ് ചെയ്ത പിഡിഎഫ് ഫോര്‍മാറ്റില്‍) മുഖേനയും രചനകള്‍ അയക്കാവുന്നതാണ്. സ്‌കാന്‍ ചെയ്ത രചനകള്‍ സ്വീകരിക്കുന്നതല്ല.തപാലായി അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, സീറോ മലബാര്‍ മാതൃവേദി, […] - [മണിപ്പൂര്‍: ലെറ്റര്‍ ക്യാമ്പയ്‌ന് തുടക്കമിട്ട് കെസിവൈഎം](https://malabarvisiononline.com/2023/06/28/letter-campaign/): താമരശ്ശേരി: മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തുകളയയ്ക്കും. സംസ്ഥാന സമിതിയും രൂപതകളും സംയുക്തമായാണ് ജൂലൈ രണ്ടു വരെ തപാല്‍ വഴി കത്തുകളയയ്ക്കുക. മണിപ്പൂര്‍ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. കലാപത്തിന് പിന്നിലുള്ള കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ കടമായണ്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം- കെസിവൈഎം ലെറ്റര്‍ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള കത്തില്‍ പറയുന്നു. ഫൊറോന, യൂണിറ്റ് തലങ്ങളില്‍ നിന്നും പരമാവധി കത്തുകള്‍ അയയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മണിപ്പൂര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഡ്യമാണിതെന്നും കെസിവൈഎം രൂപതാ സമിതി അറിയിച്ചു. - [സണ്ണി ഡയമണ്ട്‌സ് ജ്വല്ലറിയില്‍ 56 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം](https://malabarvisiononline.com/2023/06/27/job-vacancy-at-sunny-diamonds/): പ്രമുഖ വജ്രാഭരണ ജ്വല്ലറിയായ സണ്ണി ഡയമണ്ട്‌സ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. എറണാകുളത്തെ ജ്വല്ലറിയില്‍ വിവിധ തസ്തികകളില്‍ 56 ഒഴിവുകളുണ്ട്. ജൂലൈ 5ന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് സെക്ഷനില്‍ ഷോറൂം മാനേജര്‍, അസി. ഷോറൂം മാനേജര്‍, സീനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, ജൂനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, സെയില്‍സ് ട്രെയ്‌നി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകളിള്‍. ഫിനാന്‍സ് വിഭാഗത്തില്‍ അസി. ഫിനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ട്രെയ്‌നി, ബാര്‍ കോഡിങ് അസോസിയേറ്റ്, ഇന്‍വെന്ററി അസോസിയേറ്റ് തസ്തികകളില്‍ ഒഴിവുകളുണ്ട്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രൊഡക്ഷന്‍ അസോസിയേറ്റ്, ക്യുസി അസോസിയേറ്റ്, സിഎഎം അസോസിയേറ്റ്, ജ്വല്ലറി കാഡ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഐടി അഡ്മിനിസ്‌ട്രേഷന്‍, എച്ച്ആര്‍ റിക്രൂട്ടര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും […] - [ഇവരില്‍നിന്നു കൂടി പഠിക്കാം](https://malabarvisiononline.com/2023/06/27/animal-friendship/): മൃഗങ്ങളെക്കൊണ്ടുള്ള ഏറെ വിശേഷണ പദങ്ങള്‍ ഭാഷയിലുണ്ട്. മൃഗീയ കൊലപാതകം, മൃഗീയ വാസന, മൃഗീയ മര്‍ദ്ദനം… അങ്ങനെ പലതും തരംപോലെ പ്രയോഗിക്കുന്നു.എന്നാല്‍ മനുഷ്യന്റെ ചെയ്തികള്‍ വച്ചു നോക്കിയാല്‍ മൃഗങ്ങള്‍ ഈ വിശേഷണങ്ങള്‍ക്ക് പലപ്പോഴും ഒട്ടും ഇണങ്ങുന്നില്ലെന്നു മനസിലാകും.സ്വന്തം വിശ്വാസത്തില്‍ പെടുന്നവരല്ലെന്ന ഏക കാരണത്താല്‍ സിറിയയിലും ലിബിയയിലും ഇറാക്കിലുമെല്ലാം മനുഷ്യരെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നു. മാരക ബോംബുകള്‍ വര്‍ഷിച്ച് കൂട്ടക്കുരുതി നടത്തുന്നു. മനുഷ്യ വര്‍ഗമുണ്ടായ കാലം മുതല്‍ ഇത്തരം കുരുതികള്‍ നടക്കുന്നതായി എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഭക്ഷണത്തിനു വേണ്ടി മാത്രമാണ് മാംസഭുക്കുകളായ മൃഗങ്ങള്‍ മറ്റൊരു മൃഗത്തെ കൊല്ലുന്നത്. അതിനായി കൂര്‍ത്ത പല്ലുകളും നഖങ്ങളുമെല്ലാം സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. വിശപ്പടങ്ങിക്കഴിഞ്ഞാല്‍ അവ ശാന്തമായി കിടക്കും. മാനുകള്‍ അടുത്തു കൂടി പോയാല്‍ പോലും പിന്നീട് കടുവ അനങ്ങില്ല. മനുഷ്യനെപ്പോലെ നാളത്തേക്കുള്ള ഭക്ഷണമിരിക്കട്ടെ എന്നു കരുതി ഒരു മാനിനെക്കൂടി കൊന്നിടില്ല.മനുഷ്യന്‍ വര്‍ഷങ്ങളിലേക്കും പല തലമുറകള്‍ക്കു വേണ്ടിയും ഭക്ഷണ സാധനങ്ങളും ധനവും കുന്നുകൂട്ടി വയ്ക്കും. വിശക്കുന്നവന്റെ അല്‍പ്പാഹാരം കൂടി സമ്പന്നരും […] - [വിലങ്ങാട് മേഖലയില്‍ 'ലൂമിന' സംഘടിപ്പിച്ചു](https://malabarvisiononline.com/2023/06/26/lumina-vilangad-forane/): വിലങ്ങാട്: പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന യുവജനങ്ങളെ യേശുവില്‍ നവീകരിച്ച് ലോകത്തിന്റെ പ്രകാശമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതാ മതബോധന കേന്ദ്രം ഫൊറോന തലത്തില്‍ നടത്തുന്ന ‘ലൂമിന’ വിലങ്ങാട് മേഖലയില്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഒരു കരം യേശുവിന്റെ കരത്തോട് ചേര്‍ത്തു പിടിച്ചു വേണം ജീവിതയാത്രയില്‍ മുന്നോട്ടു പോകേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഞാനാണ് ജീവന്റെ അപ്പം’ (യോഹ. 6:48) എന്ന മതബോധന പ്രമേയത്തെ അടിസ്ഥാനമാക്കി രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലിലും എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടോമി പെരുവിലങ്ങാടും ക്ലാസുകള്‍ നയിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 84 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നൂബിന്‍ ജോസഫ്, ബര്‍ണാഡ് ജോസ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മതബോധന മേഖലാ പ്രസിഡന്റ് റോയി ജോസഫ് കരിനാട്ട് പ്രസംഗിച്ചു. - [ഒരമ്മയും വിവിധ പേരുകളും](https://malabarvisiononline.com/2023/06/26/mary-different-names/): ചോദ്യം: മറ്റ് വിശുദ്ധരെ അപേക്ഷിച്ച് പരിശുദ്ധ കന്യകാമറിയത്തെ എന്തുകൊണ്ടാണ് സഭ വിവിധ രൂപങ്ങളില്‍ വണങ്ങുന്നത്? ഫാത്തിമ മാതാവ്, ലൂര്‍ദ്ദ് മാതാവ്, നിത്യസഹായ മാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ് എന്നിങ്ങനെ? വിശദീകരിക്കാമോ? രക്ഷാകര ചരിത്രത്തിലുള്ള അതുല്യമായ സ്ഥാനമാണ് മറ്റ് വിശുദ്ധരെക്കാള്‍ മറിയത്തെ ഉയര്‍ത്തി നിര്‍ത്തുന്നത്. രക്ഷകന്റെ മാതാവ് എന്ന നിലയില്‍ യേശുവിന്റെ ജനനം മുതല്‍ മരണം വരെ ഈശോയുമായി ഉണ്ടായിരുന്ന അതുല്യമായ ബന്ധമാണ് പ്രത്യേക വണക്കത്തിന് മറിയത്തെ അര്‍ഹയാക്കുന്നത്. ദൈവകുമാരന് ജന്മം നല്‍കേണ്ട മറിയം ഉത്ഭവപാപത്തില്‍ നിന്ന് സംരക്ഷിക്കപ്പെട്ട് സൃഷ്ടിക്കപ്പെട്ടതുവഴിയായി അമ്മയുടെ അനന്യത സ്ഥാപിക്കപ്പെടുകയായിരുന്നു. സഭാചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ യേശുവിന്റെ ജീവിതസത്യങ്ങളോടു ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് മറിയത്തിന്റെ യേശു കഴിഞ്ഞാലുള്ള അദ്വിതീയമായ സ്ഥാനം നിര്‍വചിക്കുന്നതില്‍ സഭാപിതാക്കന്മാരും സൂനഹദോസുകളും ശ്രദ്ധിച്ചിരുന്നു. എ.ഡി. 431 ലെ എഫേസോസ് കൗണ്‍സില്‍ മുതല്‍ യേശു അനുകരണത്തില്‍ സവിശേഷമാതൃകയായി മറിയത്തെ ഉയര്‍ത്തിക്കാണിച്ച് അവളുടെ ദൈവമാതൃത്വം, നിത്യകന്യാത്വം, അമലോത്ഭവം, സ്വര്‍ഗ്ഗാരോപണം എന്നിവ വിശ്വാസ സത്യങ്ങളായി സഭ പ്രഖ്യാപിക്കുകയും ചെയ്തു. ഈ നാല് വിശ്വാസ സത്യങ്ങളും യേശുവിന്റെ […] - [പ്രധാനാധ്യാപക സംഗമം നടത്തി](https://malabarvisiononline.com/2023/06/26/head-master-conference/): താമരശേരി: താമരശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച പ്രധാനാധ്യപക സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ചിന്തകളും ഉന്നതമായ കാഴ്ചപ്പാടുകളുമുള്ള പുതുസമൂഹം വളര്‍ന്നു വരണമെന്നും അതിനുതകുന്ന വിദ്യാഭ്യസ സാഹചര്യം സ്‌കൂളുകളിലുണ്ടാകണമെന്നും ബിഷപ് പറഞ്ഞു. മികച്ച നിലവാരം പുലര്‍ത്തുന്നതുകൊണ്ടാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ കോര്‍പ്പറേറ്റിനു കീഴിലെ മുഴുവന്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടാന്‍ സാധിച്ചതെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗ്ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം പ്രസിഡന്റ് വിബിന്‍ എം സെബാസ്റ്റ്യന്‍, ബെന്നി ലൂക്കോസ്, ജേക്കബ് കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. എച്ച്എം ഫോറം ഭാരവാഹികളായി തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിബിന്‍ എം സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ചമല്‍ നിര്‍മ്മല യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ജിസ്നമോള്‍ മനോജ് (വൈസ് പ്രസിഡന്റ്), കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജേക്കബ് കോച്ചേരി (സെക്രട്ടറി), കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക […] - [മണിപ്പൂര്‍: ജൂലൈ രണ്ട് പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുമുള്ള ദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി](https://malabarvisiononline.com/2023/06/26/cbci-prayer-day/): കോഴിക്കോട്: അക്രമങ്ങളും അസ്ഥിരതയും നടമാടുന്ന മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ദിനമായി 2023 ജൂലൈ രണ്ട് (ഞായറാഴ്ച) ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു. അര്‍ത്ഥവത്തായി രാജ്യത്തുടനീളം പ്രസ്തുത ദിനം ആചരിക്കുന്നതിന് ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത സമൂഹങ്ങളും സന്നദ്ധരാകണമെന്ന് സമിതി ആഹ്വാനം ചെയ്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറില്‍ മണിപ്പൂര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്താനുതകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞായറാഴ്ചകളിലെ കാറോസൂസാ പ്രാര്‍ത്ഥനകളില്‍ സവിശേഷ നിയോഗമായി മണിപ്പൂരിലെ സമാധാനവും സുസ്വരതയും ഉള്‍പ്പെടുത്തണം. സാധിക്കുമെങ്കില്‍, മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ഇടവകാ ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കണം. മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ടുള്ള പ്രദക്ഷിണമോ സമാധാന റാലിയോ നടത്തി സഹാനുഭൂതിയും ആത്മാവിലുള്ള കൂട്ടായ്മയും പ്രകടമാകണം. വിവിധ സംഘടനകള്‍, […] - [മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു](https://malabarvisiononline.com/2023/06/24/malabarvision-web-portal-inauguration/): കോഴിക്കോട്: താമരശ്ശേരി രൂപതാ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കുന്നതിനായി കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ലോഞ്ച് ചെയ്തു. അസഭ്യമായ കാര്യങ്ങളെ സഭ്യമാക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരികയാണെന്നും ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കാന്‍ അപ്പപ്പോഴുള്ള ഇടപെടലുകള്‍ ആവശ്യമാണെന്നും ബിഷപ് പറഞ്ഞു. ”മികച്ച ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യങ്ങളെ ഉപയോഗപ്പെടുത്തണം. മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഇത്തരത്തിലുള്ള ഒരു തുടക്കമാണ്. രൂപതാ മുഖപത്രമെന്ന നിലയില്‍ മലബാര്‍ വിഷന്‍ മികച്ച രീതിയില്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ട്.” ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കെ. എഫ്. ജോര്‍ജ്, പ്രഫ. ചാര്‍ലി കട്ടക്കയം, ജോസ് കെ. വയലില്‍, ജില്‍സണ്‍ ജോസ്, രജിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. താമരശ്ശേരി രൂപതാ മുഖപത്രം മലബാര്‍ വിഷന്റെ പത്താം വര്‍ഷത്തിലാണ് ഓണ്‍ലൈന്‍ രംഗത്തേക്ക് ഇറങ്ങുന്നത്. രൂപതാ […] - [ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുവാന്‍ കുടുംബക്കൂട്ടായ്മകള്‍ സജീവമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2023/06/24/kudumbakkoottaima-meeting/): കോഴിക്കോട്: ഒരു ഹൃദയവും ഒരാത്മാവുമായി ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുകയെന്നതാണ് കുടുംബക്കൂട്ടായ്മകളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.”ആദിമ സഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ട്. സ്‌നഹം ശക്തമാകുമ്പോള്‍ മാത്രമേ പങ്കുവയ്ക്കാന്‍ കഴിയൂ. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ആദിമ സഭയുടെ ചൈതന്യത്തിലേക്ക് നമുക്ക് വളരാന്‍ കഴിയും. കുടുംബക്കൂട്ടായ്മകള്‍ കൃത്യമായി സംഘടിപ്പിക്കുവാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രദ്ധിക്കണം. തിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴാണ് കുടുംബക്കൂട്ടായ്മകള്‍ സജീവമാകുന്നത്. ഓരോ കുടുംബത്തെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍കൂടിയുള്ള അവസരമാണ് കുടുംബക്കൂട്ടായ്മകള്‍” – ബിഷപ് പറഞ്ഞു. രാവിലെ ‘സഭയുടെ അജപാലന ദൗത്യത്തില്‍ അല്മായരുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി പിഎംഒസി ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ക്ലാസ്സ് നയിച്ചു. കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു കുളത്തിങ്കല്‍, രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ […] - [അല്‍ഫോന്‍സ കോളജില്‍ വായനാ വാരാഘോഷം സമാപിച്ചു](https://malabarvisiononline.com/2023/06/23/alphonsa-college/): തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വായനവാരാഘോഷ സമാപനം ‘സര്‍ഗ്ഗത്മ 23’ ദേവഗിരി കോളജ് അധ്യാപകനും എഴുത്തുകാരനുമായ ബിബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ വായനാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് ആഗസ്റ്റിന്‍, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ ദീപ ഡോമിനിക്, അലന്‍ വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളജ് ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. - [കരുത്തുറ്റ വനിതാനേതൃത്വം ഉയര്‍ന്നുവരണം: മാര്‍ ജോസ് പുളിക്കല്‍](https://malabarvisiononline.com/2023/06/23/mathruvedhi-international-senet/): കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മാതൃവേദിയുടെ ഇന്റര്‍നാഷണല്‍ സെനറ്റ് മീറ്റിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ അമ്മമാര്‍ മനസ്സിലാക്കണം. പ്രതിസന്ധികളെ തരണം ചെയ്തു ജാഗ്രതയോടെ ജീവിക്കണം. ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത്, സൗമ്യ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ്സ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിള്‍ ജോസ്, ഷീജ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 24 രൂപതകളില്‍ […] - [നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2023/06/23/st-johns-high-school-nellipoyil-new-building/): കോടഞ്ചേരി: അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കറുകമാലില്‍ എന്നിവര്‍ പ്രസംഗിച്ചു. - [വെള്ളിയാഴ്ച മാംസവര്‍ജ്ജനം ആവശ്യമോ?](https://malabarvisiononline.com/2023/06/22/abstinence/): ചോദ്യം: വെള്ളിയാഴ്ചകളിലുള്ള മാംസവര്‍ജ്ജനം ഇപ്പോഴും പാലിക്കപ്പെടുന്നുണ്ടോ? മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമം ഒന്നു വിശദീകരിക്കാമോ? പഴയകാലങ്ങളില്‍ അപൂര്‍വമായും, ഇപ്പോള്‍ കൂടുതലായും കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. പഴയ തലമുറ മാംസവര്‍ജ്ജനമെന്ന നിയമം കര്‍ശനമായി പാലിച്ചിരുന്നു. ഇപ്പോള്‍ ഈ നിയമത്തില്‍ അയവു വന്നിരിക്കുന്നു, അല്ലെങ്കില്‍ വിശ്വാസികള്‍ സ്വയം അയവു വരുത്തിയിരിക്കുന്നു. എല്ലാറ്റിനെയും വ്യക്തികളുടെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കുന്ന പ്രവണത കൂടിവരുന്നു എന്നതും സാന്ദര്‍ഭികമായി പറയേണ്ടതുണ്ട്. വര്‍ജ്ജനം (abstinence) എന്നത് മാംസവും മാംസമടങ്ങിയ മറ്റ് ഭഷ്യവസ്തുക്കളും ഉപേക്ഷിക്കലാണ്. ക്രൈസ്തവരുടെയിടയില്‍ പുരാതനകാലം മുതല്‍ നിലന്നിരുന്ന ഒരു ജീവിതശൈലിയാണിത്. കര്‍ത്താവിശോമിശിഹാ ദുഃഖവെള്ളിയാഴ്ച മരിച്ചതുകൊണ്ട്, അവിടുത്തോടുള്ള ബഹുമാനത്തിന്റെ പേരിലാണ് വെള്ളിയാഴ്ചകളില്‍ മാംസം ഉപേക്ഷിക്കുന്ന സമ്പ്രദായം തുടങ്ങിയത്. പിന്നീട് ഇത് സഭാ നിയമത്തിന്റെ ഭാഗമായി മാറി. പൗരസ്ത്യസഭകള്‍ക്കുള്ള കാനന്‍ നിയമത്തില്‍ 882-ാം കാനോന പ്രകാരം മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമങ്ങള്‍ ഓരോ വ്യക്തിസഭയും പ്രാബല്യത്തില്‍ വരുത്തേണ്ടവയാണ്. ഓരോ സംസ്‌കാരത്തിന്റെയും പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കുവാന്‍ ഇത് അവസരം നല്‍കുന്നു. ലത്തീന്‍ കാനന്‍ നിയമത്തില്‍ (cc. 1251, 1252) ഇത് സംബന്ധിച്ച പൊതുവായ […] - [ഫാ. സ്‌കറിയ മങ്ങരയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍](https://malabarvisiononline.com/2023/06/21/senat-member/): തിരുവമ്പാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂടരഞ്ഞി ഇടവകാംഗമായ ഫാ. സ്‌കറിയ മങ്ങരയില്‍ 2017 മുതല്‍ അല്‍ഫോന്‍സാ കോളജ് മാനേജരാണ്. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയുടെ അസി. ഡയറക്ടറായും ഇന്‍ഫാം കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടഞ്ചേരി ഇടവകയിൽ അസി. വികാരിയായും മഞ്ഞക്കുന്ന്,കോനൂര്‍കണ്ടി, മുത്തപ്പന്‍പുഴ, കക്കാടംപൊയില്‍, ചെമ്പുകടവ്, തോട്ടുമുക്കം, വിളക്കാംതോട് ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കുളിരാമുട്ടി ഇടവക വികാരികൂടിയാണ്. - [കെസിവൈഎം ഹോളി കാരവാന്‍ നൂറ് ഇടവകകള്‍ പിന്നിട്ട് പ്രയാണം തുടരുന്നു](https://malabarvisiononline.com/2023/06/21/kcym-holy-caravan/): താമരശ്ശേരി: രൂപതയുടെ റൂബി ജൂബിലി പദ്ധതികളുടെ ഭാഗമായി കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോളി കാരവാന്‍ തിരുശേഷിപ്പ് പ്രയാണം നൂറ് ഇടവകകള്‍ പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആശീര്‍വാദത്തോടുകൂടി രൂപതാ ഭവനില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് മരുതോങ്കര, താമരശ്ശേരി, കൂരാച്ചുണ്ട്, കോടഞ്ചേരി, തിരുവാമ്പാടി, തോട്ടുമുക്കം, കരുവാരകുണ്ട്, പെരിന്തല്‍മണ്ണ ഫൊറോനകളിലെ 100 ഇടവകകള്‍ പിന്നിട്ടു പ്രയാണം തുടരുന്നു. ”നമുക്ക് വിശുദ്ധരായ യുവജനങ്ങള്‍ വേണം, നമുക്ക് വിശുദ്ധരായി യുവജനങ്ങളെ വളര്‍ത്തുന്ന വിശുദ്ധരായ മാതാപിതാക്കള്‍ വേണം, ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധനായി തീരുന്ന ദൈവജനം വേണം, ഈ മൂന്ന് ലക്ഷ്യങ്ങളോടെയാണ് തിരുശേഷിപ്പ് പ്രയാണം സംഘടിപ്പിക്കുന്നത്. പിന്നിട്ട ഇടവകകളിലെല്ലാം ഊഷ്മളമായ വരവേല്‍പ്പാണ് കാരവാന് ലഭിച്ചത്. ഒപ്പം നടന്നവര്‍ക്കും പ്രയാണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു” -കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട […] - [വിവാഹം വിളിച്ചുചൊല്ലുന്നത് എന്തിന്?](https://malabarvisiononline.com/2023/06/20/christian-wedding/): ചോദ്യം: വിവാഹം വിളിച്ചുചൊല്ലുന്നതിനെക്കുറിച്ചുള്ള നിയമം വിശദീകരിക്കാമോ? ഒത്തുകല്ല്യാണത്തിന് മുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നത് ഏത് സാഹചര്യത്തിലാണ്? മനസമ്മതത്തിനും വിവാഹത്തിനുമിടയില്‍ എത്രദിവസം ഉണ്ടായിരിക്കണം? വിവാഹം വിളിച്ചു ചൊല്ലുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാഹം ഇടവക സമൂഹത്തിന്റെ പൊതുശ്രദ്ധയില്‍പെടുത്തുന്നതിനും, വിവാഹിതരാകുന്ന വ്യക്തികളെക്കുറിച്ച് ഇടവക സമൂഹത്തിന് ധാരണയുണ്ടായിരിക്കുന്നതിനും, വിവാഹത്തിന് തടസമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് വികാരിയച്ചനെ അറിയിക്കുന്നതിനും വേണ്ടിയാണ്. പരമ്പരാഗതമായി വിവാഹ വാഗ്ദാനത്തിനുശേഷമാണ് വിവാഹം വിളിച്ചുചൊല്ലുന്നത്. എന്നാല്‍ മനസമ്മതത്തിന് മുമ്പുതന്നെ വിളിച്ചുചൊല്ലുവാനുള്ള അവസരം ഇപ്പോള്‍ ഉണ്ട്. വിവാഹവാഗ്ദാനത്തിനുശേഷം മൂന്ന് കടമുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഇടവകപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. ഒരിക്കല്‍ വിൡച്ചുചൊല്ലുകയും അതിനുശേഷം രണ്ട് ആഴ്ചയുടെ സമയം വിവാഹപരസ്യം ഇടവകയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതുമാണ്. (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം, 164). ന്യായമായ കാരണങ്ങളുള്ളപ്പോള്‍ ഈ നിയമത്തില്‍ നിന്ന് ഒഴിവ് (dispensation) ലഭിക്കുന്നതാണ്. സഭയുടെ പ്രത്യേക നിയമമനുസരിച്ച് വിവാഹിതരാകുന്നവരുടെ രേഖാമൂലമുള്ള അപേക്ഷപ്രകാരം, ഇടവകവികാരിക്ക് ഒരു വിളിച്ചുചൊല്ലലും, ഫൊറോന വികാരിക്ക് രണ്ട് വിളിച്ചുചൊല്ലലും ഒഴിവാക്കാവുന്നതാണ്. തക്കതായ കാരണങ്ങള്‍ ഉള്ളപ്പോള്‍ […] - [പുറത്തറിയുന്ന വീട്ടുകാര്യങ്ങള്‍](https://malabarvisiononline.com/2023/06/20/talking-on-phone-in-public/): ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്. സമയം ഉച്ചകഴിഞ്ഞ് 2.30. ഉഷ്ണത്തിന്റെ തീവ്രത കുറച്ചുകൊണ്ട് ബസിന്റെ വശങ്ങളിലൂടെ കാറ്റടിച്ചു കയറുന്നു. സീറ്റ് നിറഞ്ഞ ശേഷം കമ്പിയില്‍ പിടിച്ചും യാത്രക്കാരുണ്ട്. സീറ്റിലുള്ളവരില്‍ ഭൂരിഭാഗവും മയക്കത്തിലാണ്. പെട്ടെന്ന് നില്‍ക്കുന്നവരില്‍ ഒരാളുടെ മൊബൈലില്‍ സംഗീതമുയര്‍ന്നു. ഫോണില്‍ക്കൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി. ‘അയ്യോ ഇന്നു പറ്റില്ലല്ലോ… ഞാന്‍ ബസിലാ, കുന്നമംഗലം കഴിഞ്ഞല്ലോ.’ മയക്കത്തിലായിരുന്ന പലരും ഞെട്ടിയുണര്‍ന്നു. പുറത്തേക്ക് നോക്കി. താമരശ്ശേരി കഴിഞ്ഞ് വണ്ടി വാവാട് അങ്ങാടി അടുക്കുന്നതേയുള്ളു. കൊടുവള്ളിയിലും പടനിലത്തും കുന്നമംഗലത്തുമെല്ലാം ഇറങ്ങേണ്ടവരാണ് മൊബൈലുകാരന്റെ ഡയലോഗ് കേട്ട് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്ന വേവലാതിയില്‍ ഞെട്ടിയത്. ഈ നുണകാച്ചുന്നവന്‍ ആരെടാ എന്ന മട്ടില്‍ മൊബൈലുകാരനെ നോക്കിയെങ്കിലും അയാള്‍ അറിഞ്ഞമട്ടില്ല. ‘ഇന്നു കല്ലിറക്കാന്‍ പറ്റില്ല. ബസിപ്പോള്‍ കാരന്തൂര്‍ മര്‍ക്കസും കഴിഞ്ഞു.’ അയാള്‍ നുണക്കഥ കൊരുത്ത് ഡയലോഗ് തുടര്‍ന്നു. കൊടുവള്ളിയില്‍ വീടുപണിക്ക് ചെങ്കല്ലിറക്കാന്‍ കരാറെടുത്ത ആളാണ് ഫോണില്‍കൂടി ആരെയോ പറഞ്ഞു പറ്റിക്കുന്നതെന്ന് തുടര്‍ സംഭാഷണത്തില്‍ നിന്നു മനസിലായി. […] - [ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോമലബാര്‍ സിനഡ്](https://malabarvisiononline.com/2023/06/20/syromalabar-synod/): കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ് വിലയിരുത്തി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികള്‍ വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയും കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വര്‍ഗ്ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. അമല്‍ ജ്യോതി കോളജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ-വര്‍ഗ്ഗീയ താല്പര്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുള്‍പ്പെടെ ശക്തമായ പ്രതികരണങ്ങള്‍ക്കു തയ്യാറായി എന്നതും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വര്‍ഗ്ഗീയവത്കരിക്കാനാണ് പ്രതിലോമശക്തികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ […] - [ഒത്തുകല്യാണം പള്ളിയില്‍ കെട്ടുകല്യാണം അമ്പലത്തില്‍?](https://malabarvisiononline.com/2023/06/19/inter-caste-marriage/): ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം, നിയമാനുസൃതമല്ല എന്നതാണ്. എന്നാല്‍ ഈ സാഹചര്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിയും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള സഭാ നിയമം അറിഞ്ഞിരിക്കണം. സഭയുടെ നിയമപ്രകാരം മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയുമായി കത്തോലിക്കാ വിശ്വാസി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ പാടില്ല. (CCEO പ്രൗരസ്ത്യ കാനന്‍ നിയമം-} c.803 §1, CIC {ലത്തീന്‍ കാനന്‍ നിയമം) c.1086}. പൗരസ്ത്യ പാശ്ചാത്യ സഭകളിലും വധുവരന്മാരുടെ മതവ്യത്യാസം (disparity of cult) വിവാഹത്തെ അസാധുവാക്കുന്ന ഒരു തടസ്സമായിട്ടാണ് (impediment) കണക്കാക്കുന്നത്. സത്യവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനും സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായേക്കാവുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം നിലകൊള്ളുന്നത്. എന്നാല്‍ തക്ക സഭാധികാരികള്‍ക്ക് മതവ്യത്യാസം എന്ന വിവാഹ തടസ്സത്തില്‍ നിന്ന് ഒഴിവ് (dispensation) നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ ഒഴിവ് സഭാധികാരികളില്‍ നിന്ന് (ഉദാ. […] - [മണ്ണില്ലാ കൃഷി!](https://malabarvisiononline.com/2023/06/19/aquaponics/): ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഉള്ളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ നിറയ്ക്കുന്ന ഈ പാട്ട് എങ്ങനെയും ഇത്തിരി മണ്ണ് സ്വന്തമാക്കുകയെന്ന മലയാളിയുടെ മോഹത്തെ ഉണര്‍ത്തുന്നതാണ്. കൃഷി ചെയ്യാന്‍ അല്‍പം മണ്ണ് സ്വന്തമായുള്ളവന്റെ അഭിമാനം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍ വൈകാതെ മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്ത് വയ്‌ക്കേണ്ടിവരും. ഇതാ മണ്ണില്ലാക്കൃഷിയെന്ന ആശയം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാ കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ. ഫ്‌ളാറ്റ് സംസ്‌ക്കാരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിയും നടന്നടുക്കുകയാണ് ഈ കൃഷിയിലേക്ക്. അതേ, കേരളത്തിലുമുണ്ട് ഈ കൃഷി രീതിക്ക് ഏറെ ആരാധകര്‍. അക്വാപോണിക്‌സ് എന്ന രീതിയാണ് കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടുള്ള കൃഷി മാര്‍ഗം. വെള്ളത്തെ ആശ്രയിച്ചാണ് അക്വാപോണിക്‌സ് രീതിയുടെ പ്രവര്‍ത്തനം. ഹൈഡ്രോപോണിക്‌സ് എന്നും ഇത് അറിയപ്പെടുന്നു. വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ വെള്ളത്തിലുള്ള ഈ കൃഷി എന്നു പേടിക്കേണ്ട. ഓരോ ചെടിയും പോഷകാംശം ആഗിരണം ചെയ്യുന്നതെങ്ങനെ എന്നു മനസ്സിലാക്കുമ്പോള്‍ സംശയമൊക്കെ താനേ […] - [അല്‍ഫോന്‍സാ കോളജില്‍ പിജി, യുജി പ്രവേശനം](https://malabarvisiononline.com/2023/06/18/admission-in-alphonsa-collage/): തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ കോളജില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 3.23 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജോടെ നാക്കിന്റെ എ ഗ്രേഡ് അക്രെഡിറ്റേഷന്‍ കരസ്ഥമാക്കിയ കോഴിക്കോട് ജില്ലയിലെ ഏക സ്വാശ്രയ കോളജാണ് അല്‍ഫോന്‍സ. ബിഎസ്‌സി സൈക്കോളജി, ബിഎ മാസ്‌കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം, ബികോം ഫിനാന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിഎ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളിലേക്കും എംകോം ഫിനാന്‍സ്, എംഎ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര കോഴ്‌സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനവും, ക്യാംപസ് റിക്രൂട്ട്‌മെന്റും ഉപരിപഠനത്തിന് മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ഒരുക്കുന്നതും അല്‍ഫോന്‍സ കോളജിനെ വേറിട്ടു നിര്‍ത്തുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക കോളേജ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിഫ, റ്റാലി, ഏവിയേഷന്‍, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, യൂണിവേഴ്‌സിറ്റിയുടെ വാല്യൂ എജുക്കേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്‌സുകളും വിവിധ വിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്നു. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും: 8606890272, 04952254055. - [മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2023/06/17/catechism-teachers-meet/): പുല്ലൂരാംപാറ: മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപമാണെന്നും ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്ന് ഒഴുകി ഇറങ്ങുന്ന തിരുരക്തത്തിന്റെ അമൂല്യമായ ശക്തി ഹൃദയത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചവരാണ് അവരെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനയില്‍ അഭിപ്രായപ്പെട്ടു. ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന രൂപതാ മതാധ്യാപക സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. മതബോധന ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന പരിശീലനത്തോടൊപ്പം വീടുകളില്‍ നിന്നും തുടര്‍ പരിശീലനം ലഭിക്കേണ്ടത് ആവശ്യമാണ്. അതിനായി മാതാപിതാക്കളെ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷം ക്രമീകരിക്കും. അമ്മമാരാണ് വിശ്വാസ കൈമാറ്റത്തിന്റെ ചാലക ശക്തി. അതുകൊണ്ടുതന്നെ കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ അമ്മമാര്‍ മുന്‍കൈ എടുക്കണം. തെറ്റുകളില്‍ വീഴാതിരിക്കാന്‍ സുവിശേഷം പഠിക്കണം. വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും വലിയ ശക്തി സ്രോതസ്സ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തണം – ബിഷപ് കൂട്ടിച്ചേര്‍ത്തു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരള സഭ ഇനിയും വളരാനും വീണ്ടും പൂക്കാലമുണ്ടാകാനും മതാധ്യാപകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. […] - [ആശുപത്രി വാസത്തിന് വിരാമം, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി](https://malabarvisiononline.com/2023/06/17/pope-francis-leaves-hospital/): ഒരാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിച്ചുകൊണ്ട് വത്തിക്കാനിലേക്ക് മടങ്ങി. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ ഏഴിനാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പാപ്പയെ പ്രവേശിപ്പിച്ചത്.ഡിസ്ചാര്‍ജിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് തമാശകള്‍ പറഞ്ഞും തന്നെ കാണാനായി തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തുമാണ് പാപ്പ മടങ്ങിയത്. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന മറുപടിയാണ് തമാശ രൂപേണ പാപ്പ പറഞ്ഞത്.പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിനിമയ കാര്യാലയ ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു. ”ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായിരുന്നില്ല. ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. പാപ്പയ്ക്ക് ഉടന്‍ തന്നെ അനുദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം.” അദ്ദേഹം പറഞ്ഞു.വത്തിക്കാനിലേക്കുള്ള യാത്രാ മധ്യേ റോമിലെ മരിയന്‍ ബസിലിക്കയായ മരിയ മേജറിലെ സാലൂസ് പോപ്പുളി റൊമാനിയുടെ രൂപത്തിനു മുന്നില്‍ പാപ്പ പ്രാര്‍ത്ഥനാ നിരതനായി. റോമന്‍ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന മാതാവിന്റെ രൂപമാണ് സാലൂസ് പോപ്പുളി റൊമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്വാസനാള […] - [അവിശ്വാസിയും രോഗീലേപനവും](https://malabarvisiononline.com/2023/06/16/the-sacrament-of-the-anointing-of-the-sick/): ചോദ്യം: അവിശ്വാസിയായി ജീവിച്ച ഒരു കത്തോലിക്കന് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഫലം ലഭിക്കുമോ? ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്നതിനുമുമ്പ് രോഗീലേപനമെന്ന കൂദാശയെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങള്‍ വളരെ ചുരുക്കി പ്രതിപാദിക്കുന്നത് ഉചിതമെന്നു കരുതുന്നു.അപ്രിയ യാഥാര്‍ത്ഥ്യമായ മരണത്തോട് അടുക്കുമ്പോള്‍ പരികര്‍മ്മം ചെയ്യേണ്ട കൂദാശയാണ് രോഗീലേപനം എന്ന പരമ്പരാഗത കാഴ്ചപ്പാട് ഈ കൂദാശയുടെ ജനകീയത വളരെയധികം നഷ്ടപ്പെടുത്തിയിട്ടുണ്ട്. രോഗീലേപനം എന്നത് സൗഖ്യദായകമായ ഒരു കൂദാശയാണെന്നും മറ്റേതു കൂദാശയെയുംപോലെ ജീവിച്ചിരിക്കുന്നവരുടെ ആത്മീയ സുസ്ഥിതിക്കുവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയാണെന്നും ഇന്ന് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു. രോഗാവസ്ഥയിലുള്ളവര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ രോഗത്തെ ശാന്തമായി സ്വീകരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നു. മരണാസന്നര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നിത്യയാത്രയ്ക്കുള്ള ഒരുക്കമായി അത് മാറുന്നു. രോഗീലേപനത്തിനുള്ള അര്‍ഹത ആര്‍ക്കാണ് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുള്ളത് എന്നതാണ് ചോദ്യത്തിന്റെ ഒരു ഭാഗം. മാമ്മോദീസയിലുടെ തിരുസ്സഭയില്‍ അംഗമായിത്തീര്‍ന്ന് വിശ്വാസജീവിതം നയിക്കുന്ന ഏതൊരു വ്യക്തിക്കും ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ട്. വിശ്വാസികള്‍ക്കാണ് ഈ കൂദാശ സ്വീകരിക്കാന്‍ അര്‍ഹതയുള്ളതെന്ന് […] - [ഫീദെസ് ഫാമിലി ക്വിസ് 2024: ആദ്യ ഘട്ട മത്സരം ഒക്ടോബറില്‍](https://malabarvisiononline.com/2024/01/01/fides-family-quiz/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഫീദെസ് ഫാമിലി ക്വിസ് 2024-ന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒക്ടോബറില്‍ നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ മേരിക്കുന്ന് പിഎംഒസിയുടെ സഹകരണത്തോടെ തയ്യാറാക്കിയ താമരശ്ശേരി രൂപതാ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഫീദെസ് ക്വിസ് സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 100 ചോദ്യങ്ങള്‍ ആണുള്ളത്. ഈ ചോദ്യങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് 2024 സെപ്റ്റംബര്‍ -ഒക്ടോബര്‍ ലക്കം മലബാര്‍ വിഷനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.താമരശ്ശേരി രൂപയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഫീദെസ് ക്വിസില്‍ പങ്കെടുക്കാം. ഓരോ കുടുംബവും ആണ് ഒരു ടീം. ഒരു കുടുംബത്തില്‍ നിന്ന് കുറഞ്ഞത് രണ്ടു പേര്‍ക്കും കൂടിയത് മൂന്നുപേര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. താമരശ്ശേരി രൂപത കലണ്ടര്‍ 2024 (60%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (30%), സഭാ സംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സിലബസ്. ആദ്യഘട്ടത്തിലെ സിലബസിന്റെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ റഫര്‍ ചെയ്ത് അയയ്ക്കാവുന്നതാണ്. ഗൂഗിള്‍ ഫോം വഴിയാണ് ഉത്തരങ്ങള്‍ അയയ്‌ക്കേണ്ടത്. അവസാന […] - [കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയം: ചിത്രങ്ങളിലൂടെ](https://malabarvisiononline.com/2024/01/01/koodaranji-st-sebastians-church/) - [ജനുവരി 1: പരിശുദ്ധ കന്യാമറിയം - ദൈവമാതാവ്](https://malabarvisiononline.com/2023/12/31/mary-mother-of-jesus/): നവവത്സരം കന്യാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. നവവത്സരത്തില്‍ ദൈവമാതാവിനെ നമ്മുടെ അമ്മയായി കാണുക. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കുവാന്‍ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ (ലൂക്കാ 1: 43) എന്ന എലിസബത്തിന്റെ ചോദ്യം ദൈവമാതൃത്വത്തിന്റെ അധികാരമാണ്. സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം അവര്‍ണ്ണനീയമായ ദൈവമാതൃത്വമാണ്. മറിയം ദൈവമാതാവാണെന്നുള്ള വിശ്വാസ സത്യം എഫേസൂസ് സുനഹദോസ് പ്രഖ്യാപിച്ചു. കന്യാമറിയത്തിനു ദൈവമാതൃത്വ സ്ഥാനം നല്‍കി മഹത്വപ്പെടുത്തിയ ദൈവത്തിന് നമുക്ക് നന്ദി പറയാം. - [ഡിസംബര്‍ 31: വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ](https://malabarvisiononline.com/2023/12/30/saint-sylvester/): കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരം വഴി സ്വാതന്ത്ര്യം പ്രാപിച്ച തിരുസഭയുടെ പ്രഥമ മാര്‍പാപ്പയായ സില്‍വെസ്റ്റര്‍ ഒരു റോമാക്കാരനായിരുന്നു. അമ്മ യുസ്ത മകനെ ദൈവഭയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. കരീനിയൂസ് എന്ന ഒരു വിദഗ്ദ വൈദികന്റെ ശിക്ഷണത്തിനു ശേഷം മര്‍സെല്ലിനൂസ് പാപ്പാ ആ യുവാവിന് പട്ടം കൊടുത്തു. ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുരോഹിത ശുശ്രൂഷ വളരെ ദുഷ്‌ക്കരമായിരുന്നെങ്കിലും ഫാ. സില്‍വെസ്റ്റര്‍ പലരുടെയും പ്രശംസാപാത്രമായി തീര്‍ന്നു. 314-ല്‍ മെല്‍ക്കിയാദെസു പാപ്പാ അന്തരിച്ചപ്പോള്‍ സില്‍വെസ്റ്ററിനെ മാര്‍പാപ്പയായി തിരെഞ്ഞെടുത്തു. 314-ല്‍ ആര്‍സില്‍ നടത്തിയ സുനഹദോസില്‍ തന്റെ പ്രതിനിധകളെ അയച്ച് ഡൊണാറ്റിസ്റ്റ് ശീശ്മ അവസാനിപ്പിച്ചു. 65 മെത്രാന്മാരെയും 42 വൈദികരെയും 25 ഡീക്കന്മാരെയും അദ്ദേഹം വാഴിച്ചിട്ടുണ്ട്. എല്ലാ ചുമതലകളും കൃത്യനിഷ്ഠയോടെ നിര്‍വഹിച്ച് സില്‍വെസ്റ്റര്‍ പാപ്പാ 335 സിസംബര്‍ 31-ന് കാലം ചെയ്തു. 21 കൊല്ലവും 11 മാസവും അദ്ദേഹം പാപ്പാ സ്ഥാനം അലങ്കരിച്ചു. - [ഡിസംബര്‍ 30: വിശുദ്ധ സബാനൂസും കൂട്ടരും (രക്തസാക്ഷികള്‍)](https://malabarvisiononline.com/2023/12/29/st-sabinus/): ക്രിസ്ത്യാനികള്‍ക്കെതിരായി ഡയക്‌ളീഷ്യനും മാക്‌സിമിയനും 303ല്‍ പ്രസിദ്ധം ചെയ്ത വിളംബര പ്രകാരം അസ്സീസിയിലെ മെത്രാനായ സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ വെനൂസ്തിയാനൂസു വന്നപ്പോള്‍ സബിനൂസ് ഒരു വിശ്വാസപ്രകടനം നടത്തി. ഉടനടി അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിനീക്കി. അദ്ദേഹത്തിന്റെ ഡീക്കന്മാരായ മര്‍സെല്ലൂസിനെയും എക്‌സുപ്പെരാന്‍സിയൂസിനെയും പ്രഹരിക്കുകയും ഇരുമ്പാണികൊണ്ട് ശരീരം വലിച്ചു കീറുകയും ചെയ്തു. സബിനൂസ് അന്ധനായ ഒരു കുട്ടിക്ക് കാഴ്ച്ച നല്‍കി. ഗവര്‍ണര്‍ വെനൂസ്തിയാനൂസിന്റെ കണ്ണിലുണ്ടായിരുന്ന അസുഖവും അദ്ദേഹം നീക്കി. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ലൂസിയൂസ് സ്‌പോളെറ്റോയില്‍വച്ച് സബിനൂസിനെ അടിച്ചുകൊല്ലാന്‍ വിധിച്ചു. മൗനമായി സഹിക്കുക എന്ന ക്രിസ്ത്യാനിയുടെ ആദര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചവരാണ് ഈ രക്ഷിതാക്കള്‍. - [ഡിസംബര്‍ 29: വിശുദ്ധ തോമസ് ബെക്കെറ്റ് മെത്രാന്‍, രക്തസാക്ഷി](https://malabarvisiononline.com/2023/12/29/thomas-becket/): 1170 ഡിസംബര്‍ 29ന് സ്വന്തം കത്തീഡ്രലില്‍ വച്ച് വധിക്കപ്പെട്ട കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് വിശുദ്ധ തോമസ് ബെക്കെറ്റ്. അദ്ദേഹം 1117 ഡിസംബര്‍ 21ന് ലണ്ടനില്‍ ജനിച്ചു. 1138 ല്‍ പിതാവ് മരിച്ചു. ഭക്തയായ അമ്മ മോഡ് അഥവാ മെറ്റില്‍ദെസ് തോമസിനെ ദൈവഭയത്തില്‍ വളര്‍ത്തി. ഒരിക്കല്‍ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹത്താല്‍ വെള്ളത്തില്‍ മുങ്ങിയിട്ടും രക്ഷപ്പെട്ടു. അന്നു മുതല്‍ അദ്ദേഹം പ്രാര്‍ത്ഥനയാലും ഉപവാസത്താലും ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ തുടങ്ങി. 1161 ല്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായി നിയോഗിക്കപ്പെട്ടു. എന്നാല്‍ രാജാവിന്റെ അവകാശവാദങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹം സ്വമേധയാ വിപ്രവാസിയായി ഫ്രാന്‍സില്‍ താമസമാക്കി. തക്കം നോക്കി രാജാവ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ചാര്‍ച്ചക്കാരെ നാടുകടത്തി. 1170 ല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ആര്‍ച്ച് ബിഷപ് കാന്റര്‍ബറിയിലേക്ക് മടങ്ങി. രാജാവിന്റെ ഇഷ്ടക്കാരായ മെത്രാന്മാര്‍ക്കുണ്ടായിരുന്ന മഹറോന്‍ ശിക്ഷ ആര്‍ച്ച് ബിഷപ് നീക്കുകയില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ രാജാവ് ഉത്തരവിട്ടു. കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ നാലു യോദ്ധാക്കള്‍ ചേര്‍ന്ന് വധിച്ചു. - [ഡിസംബര്‍ 28: കുഞ്ഞിപ്പൈതങ്ങള്‍](https://malabarvisiononline.com/2023/12/27/holy-innocents/): ഈശോയുടെ ജനനവാര്‍ത്ത പൗരസ്ത്യരാജാക്കന്മാരില്‍ നിന്ന് മനസിലാക്കിയ ഹേറോദേസ് കുഞ്ഞിനെ ആരാധിച്ചു മടങ്ങുമ്പോള്‍ തന്റെ പക്കല്‍ വന്ന് വിവരങ്ങള്‍ അറിയിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്വര്‍ഗ്ഗീയ സന്ദേശമനുസരിച്ച് അവര്‍ മറ്റൊരു വഴിയേ തിരിച്ചുപോയി. ഇതുമനസിലാക്കിയ ഹേറോദേസ് അത്യധികം കുപിതനായി. ജ്ഞാനികളില്‍ നിന്ന് മസിലാക്കിയ സമയത്തെ ആസ്പദമാക്കി അദ്ദേഹം ബദ്‌ലഹേമിലും പരിസരത്തുമുള്ള രണ്ടോ അതില്‍ താഴയോ പ്രായമുള്ള എല്ലാ ആണ്‍കുട്ടികളെയും വധിപ്പിച്ചു. 22 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പ്രതി മരിച്ച ഈ കുഞ്ഞിപ്പൈതങ്ങളെ തിരുസഭ രക്തസാക്ഷികളായി കരുതുന്നു. - [ഡിസംബര്‍ 27: വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ](https://malabarvisiononline.com/2023/12/26/st-john-the-apostle/): ബെത്ത്‌സെയ്ദക്കാരനായ സെബെദിയുടെയും സലോമിയുടെയും ഇളയ മകനാണ് യോഹന്നാന്‍. അദ്ദേഹവും ജ്യേഷ്ഠന്‍ വലിയ യാക്കോബും സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒടുവിലത്തെ അത്താഴത്തില്‍ ഈശോയുടെ മാറില്‍ ചാരിക്കിടന്നിരുന്ന അവിടുത്തെ ശ്രേഷ്ഠ ശിഷ്യനായിരുന്നു യോഹന്നാന്‍. ഈശോ മരണനേരത്ത് തന്റെ അമ്മയെ ഏല്‍പ്പിച്ചത് യോഹന്നാനെയാണ്. 52-ാമാണ്ടുവരെ യോഹന്നാന്‍ ജെറുസലേമില്‍ തന്നെ താമസിച്ചു. പിന്നീട് അദേഹം എമ്മാവൂസിലേക്ക് പോയെന്നും അവിടെവച്ച് മരിച്ചുവെന്നുമാണ് പാരമ്പര്യം. അതിനിടയ്ക്ക് കുറെക്കാലം പാത്മോസില്‍ വിപ്രവാസമായിക്കഴിഞ്ഞു. വിപ്രവാസത്തിനു മുമ്പ് ഡോമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞാനുസരണം അദ്ദേഹത്തെ തിളയ്ക്കുന്ന എണ്ണയിലിട്ടു വറുത്തു നോക്കിയെങ്കിലും അത്ഭുതകരമാം വിധം ശ്ലീഹാ സംരക്ഷിക്കപ്പെട്ടുവെന്ന് തെര്‍ത്തൂല്യന്‍ പറയുന്നു. യോഹന്നാന്റെ സുവിശേഷവും മൂന്ന് ലേഖനങ്ങളും വെളിപാടും വളരെ ശ്രദ്ധേയമാണ്. അധ്യാത്മിക സുവിശേമെന്ന് യോഹന്നാന്റെ സുവിശേഷത്തെ വിളിക്കാറുണ്ട്. ദൈവം സ്‌നേഹമാകുന്നു, സ്‌നേഹത്തില്‍ വസിക്കുന്നവന്‍, ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” എന്ന ശ്ലീഹായുടെ വാക്യം വിശുദ്ധ ഗ്രന്ഥത്തിന്റെ സംക്ഷേപമാണെന്നും പറയാം. - [ഡിസംബര്‍ 26: പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍](https://malabarvisiononline.com/2023/12/26/saint-stephen/): പന്തക്കൂസ്ത കഴിഞ്ഞ് ക്രിസ്ത്യാനികളുടെ എണ്ണം പെരുകിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്ലീഹന്മാര്‍ക്ക് സമയം തികയാതെ വന്നു. വിവേകമതികളും പരിശുദ്ധാത്മനിറവുള്ളവരുമായ ഏഴുപേരെ തെരെഞ്ഞെടുത്ത് അവരുടെ മേല്‍ കൈകള്‍ വച്ച് ഡീക്കന്മാരായി നിയമിച്ചു. അവരിലൊരാളാണ് സ്റ്റീഫന്‍. കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന സ്റ്റീഫന്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വിജ്ഞാനപൂര്‍ണ്ണമായിരുന്നു. അവയെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണം പറയുന്നുവെന്നാരോപിച്ച് യഹൂദ പുരോഹിത്മാരുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു. പ്രധാനപുരോഹിതന്റെ ചോദ്യത്തിന് സ്റ്റീഫന്‍ നല്‍കിയ പ്രഗത്ഭമായ മറുപടി നടപടി പുസ്തകം ഏഴാം അധ്യായത്തില്‍ കാണാം. ”ദുശ്ശാഠ്യക്കാരെ നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ സദാ പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു. പ്രവാചകന്മാരില്‍ ആരെയെങ്കിലും നിങ്ങള്‍ മര്‍ദ്ദിക്കാതിരുന്നിട്ടുണ്ടോ? ദൈവദൂതന്മാര്‍ വഴി നിങ്ങള്‍ക്ക് ന്യായപ്രമാണങ്ങള്‍ ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല. ഇതാ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നു. മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്ത് നില്‍ക്കുന്നത് ഞാന്‍ കാണുന്നു.” ഉടനെ ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു. തല്‍സമയം സ്റ്റീഫന്‍ പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവായ ഈശോയെ, എന്റെ […] - [ഡിസംബര്‍ 25: ക്രിസ്തുമസ്](https://malabarvisiononline.com/2023/12/24/christmas/): ആദം പാപം ചെയ്ത് സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തിയതിന് ശേഷം ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം – ക്രിസ്തുമസ്. സമയത്തിന്റെ പൂര്‍ണ്ണതയില്‍ അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം ജനസംഖ്യ എടുത്ത അവസരത്തില്‍ താന്താങ്ങളുടെ നഗരത്തില്‍ പേരു ചേര്‍ക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ വിശുദ്ധ യൗസേപ്പും കന്യാകാമറിയവും ബദ്‌ലഹേമിലെത്തി. ആരും അവര്‍ക്ക് താമസിക്കാന്‍ സ്ഥലം കൊടുക്കാത്തതിനാല്‍ മറിയം ഒരു കാലിത്തൊഴുത്തില്‍ പ്രസവിച്ചു. കുട്ടിയെ പുല്‍ത്തൊട്ടിയില്‍ കിടത്തി. ആ പ്രദേശത്തെ പുല്‍തകിടികളില്‍ ആട്ടിടയന്മാര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു ദൈവദൂതന്‍ അവരുടെ അടുത്തെത്തി പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ ലോകത്തിനു മുഴുവന്‍ ആനന്ദദായകമായ ഒരു സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ ഭവനത്തില്‍ നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ കര്‍ത്താവായ മിശിഹാ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ഉടനെ ഒരു ഗണം മാലാഖമാര്‍ പ്രത്യക്ഷപ്പെട്ട് ”അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” എന്നു പാടി. - [ഡിസംബര്‍ 24: വിശുദ്ധ ത്രസീലിയായും വിശുദ്ധ എമിലിയാനയും](https://malabarvisiononline.com/2023/12/23/trasilla-and-emiliana/): മഹാനായ വിശുദ്ധ ഗ്രിഗോറിയോസ് പാപ്പായുടെ സഹോദരിമാരായിരുന്നു ത്രസീലിയായും എനിലിയാനയും. ഇവര്‍ രണ്ടുപേരും കന്യകാത്വം നേര്‍ന്ന് സ്വഭവനത്തില്‍ തന്നെ സന്യാസജീവിതം നയിച്ചു. ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് ഒരേ ദിവസം ഇരുവരും തപോ ജീവിതമാരംഭിച്ചു. സുകൃതാഭ്യാസത്തിന് അവര്‍ പരസ്പരം പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. ഇന്ദ്രീയങ്ങളെ നിഗ്രഹിച്ചും ഭൗമീകസുഖങ്ങളെ പരിത്യജിച്ചും ദൈവത്തോട് ഐക്യപ്പെട്ട് അവര്‍ ജീവിച്ചു. മഹനായ വിശുദ്ധ ഗ്രിഗറി പറയുന്നു: ”ഒരു ദിവസം ത്രിസീലിയാ അവളുടെ അമ്മാവന്‍ ഫെലിക്‌സു പാപ്പായെ കണ്ടുവെന്നും, അദ്ദേഹം അവളെ പ്രകാശത്തിന്റെ ഭവനത്തിലേക്ക് ക്ഷണിച്ചുവെന്നും പിറ്റേ ദിവസം അവള്‍ക്ക് പനി പിടിപ്പെടുകയും അന്നു തന്നെ ഈശോ എന്ന നാമം വിളിച്ച് മരിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് സഹോദരി എമിലിയാനയ്ക്കും ഇതുപോലൊരു ദര്‍ശനമുണ്ടായി. ദനഹാ തിരുനാള്‍ ആഘോഷിക്കുവാന്‍ ക്ഷണിച്ചു. ജനുവരി 8ന് അവളും നിര്യാതയായി.” ‘നീതിമാന്മാരുടെ മരണം ദൈവദൃഷ്ടിയില്‍ അമൂല്യമാണ്’എന്ന സങ്കീര്‍ത്തന വചനം അന്വര്‍ത്ഥമാക്കുമാറ് നീതിയോടും വിശുദ്ധിയോടും കൂടിയാണ് ഈ സഹോദരിമാര്‍ ജീവിച്ചത്. - [ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക്](https://malabarvisiononline.com/2023/12/22/infarm/): ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ സമരിയ ആപ്പ് എന്ന പേരില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുവാനും വില്‍ക്കുവാനുമാണ് സമരിയാ ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്നും കൂരാച്ചുണ്ട് ഫൊറോനയില്‍ പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്ന ഈ മാര്‍ക്കറ്റിംഗ് സിസ്റ്റം താമസിയാതെ രൂപത മുഴുവനിലും ഭാവിയില്‍ കേരളം മുഴുവനും നടപ്പില്‍ വരുത്താനാണ് ഇന്‍ഫാം ആഗ്രഹിക്കുന്നതെന്നും ബിഷപ് പറഞ്ഞു. കൂരാച്ചുണ്ടില്‍ നടന്ന സമ്മേളനത്തില്‍ ഇന്‍ഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ അധ്യക്ഷനായിരുന്നു ഇന്‍ഫാം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, കൂരാച്ചുണ്ട് ഫൊറോനാ വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, സമരിയ ആപ്പ് സിഇഒ മധു ആഗസ്റ്റിന്‍, ബിജോയ് എന്നിവര്‍ പ്രസംഗിച്ചു. - [ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ്](https://malabarvisiononline.com/2023/12/22/st-john-cantius/): സെലേഷ്യയില്‍ കെന്റി എന്ന പ്രദേശത്ത് വിശുദ്ധ ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഒരു വൈദികനും വിശുദ്ധ ഗ്രന്ഥാദ്ധ്യാപകനുമായി. വിനീതനായ ഒരു വൈദികനായിരുന്നു അദ്ദേഹം. ക്രാക്കോയിലെ ദരിദ്ര ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പരിചിതനായിരുന്നു. അദ്ദേഹത്തിന്റെ പണവും വസ്തുക്കളുമെല്ലാം സാധുക്കള്‍ക്കുള്ളതായിരുന്നു. മാംസം വര്‍ജ്ജിക്കുകയും തറയില്‍ കിടന്നുറങ്ങുകയും ചെയ്ത അദ്ദേഹം ഏറെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്. തുര്‍ക്കികളുടെ കരങ്ങളാല്‍ രക്തസാക്ഷ്യം വരിക്കണമെന്നു കരുതി അദ്ദേഹം ജറുസലേമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. പ്രായശ്ചിത്തം ചെയ്യുമ്പോള്‍ സ്വന്തം ആരോഗ്യം പോലും അദേഹം പരിഗണിക്കാറില്ല. ”സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുക, ക്ഷമയും ശാന്തതയും പരസ്‌നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങള്‍. അക്രമം നിങ്ങളുടെ ആത്മാവിന് ദോഷം ചെയ്യുന്നു. ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ക്കുക്കൂടി തുരങ്കം വയ്ക്കുന്നു” എന്ന വിശുദ്ധ ജോണ്‍ കാന്‍ഷിയൂസിന്റെ വാക്കുകള്‍ അദേഹത്തിന്റെ ആത്മീയതയെ വെളിപ്പെടുത്തുന്നു. - [മാഹി സെന്റ് തെരേസാസ് ദേവാലയം ബസലിക്കയായി ഉയര്‍ത്തി](https://malabarvisiononline.com/2023/12/21/st-teresas-shrine-mahe/): മാഹിയിലെ സെന്റ് തെരേസാസ് ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബസലിക്കയായി ഉയര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് കോഴിക്കോട് നവജ്യോതി റിന്യൂവല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലക്കാലാണ് ബസലിക്ക പ്രഖ്യാപനം നടത്തിയത്. മലബാറിലെ ആദ്യത്തെ ബസലിക്കയാണ് മാഹി സെന്റ് തെരേസാസ് പള്ളി. മാര്‍പ്പാപ്പയുടെ ഇറ്റാലിയന്‍ ഭാഷയിലുള്ള ഡിക്രി മാഹി പള്ളി വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍ വായിച്ചു. മലയാളം തര്‍ജ്ജിമ ഫാ. സജി വര്‍ഗീസും വായിച്ചു. രാജ്യത്തെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് മയ്യഴിയിലെ അമ്മത്രേസ്യയുടെ ദൈവാലയം. മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദൈവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ദേവായത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ആവിലായിലെ വിശുദ്ധ തെരേസയുടെ തിരുസ്വരൂപം കൊണ്ടുവന്ന പോര്‍ച്ചുഗീസ് കപ്പല്‍ മാഹി […] - [ഡിസംബര്‍ 22: വിശുദ്ധ ഫ്രാന്‍സെസു സേവിയര്‍ കബ്രീനി](https://malabarvisiononline.com/2023/12/21/st-frances-xavier-cabrini/): 1850 ജൂലൈ 15ന് ദക്ഷിണ ഇറ്റലിയില്‍ സാന്ത് ആഞ്ചലോ എന്ന നഗരത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നും ഫ്രാന്‍സെസു സേവിയര്‍ കബ്രീനി ജനിച്ചു. വിശുദ്ധ കുര്‍ബാനയിലും കുടുംബപ്രാര്‍ത്ഥനയിലും കബ്രീനിയുടെ കുടുംബം മുടക്കം വരുത്തിയിരുന്നില്ല. പഠനശേഷം അധ്യാപികയായ അവള്‍ മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഗൊഡോഞ്ഞായിലെ ദൈവപരിപാലന അനാഥശാലയില്‍ അവള്‍ സേവനം ആരംഭിച്ചു. അനാഥശാല പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ തിരുഹൃദയത്തിന്റെ മിഷ്‌നറി സഹോദരിമാര്‍ എന്ന സഭ അവള്‍ ആരംഭിച്ചു. ”എന്നെ ശക്തിപ്പെടുത്തുന്നവനില്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. ബാല്യം മുതല്‍ ഫ്രാന്‍സെസിന് ചൈനയിലേക്ക് മിഷ്‌നറിയായി പോകണമെന്നായിരുന്നു ആഗ്രഹം. പതിമൂന്നാം ലയോന്‍ പാപ്പാ അവളോട് അമേരിക്കയില്‍ പോയി ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെട്ടു. 35 വര്‍ഷത്തെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ ദരിദ്രര്‍ക്കും, പരിത്യക്തര്‍ക്കും, രോഗികള്‍ക്കും, നിരക്ഷരര്‍ക്കുമായി 67 സ്ഥാപനങ്ങള്‍ തുടങ്ങി. മലമ്പനി പിടിപ്പെട്ട് സിസ്റ്റര്‍ കബ്രീനി മരണമടഞ്ഞു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍പ്പെടാതെ മുള്ളുകളില്‍ കൂടി നടക്കുക. എളിമപ്പെടുത്താന്‍ അഭിലഷിക്കുക, എന്ന് പറയുകയും അത് സ്വന്തം […] - [ഡിസംബര്‍ 21: വിശുദ്ധ പീറ്റര്‍ കനീഷ്യസ് (വേദപാരംഗതന്‍)](https://malabarvisiononline.com/2023/12/20/st-peter-canisius/): 16-ാം ശതാബ്ദത്തിലെ മതപരിവര്‍ത്തനത്തെ ധീരമായി അഭിമുഖീകരിച്ച പീറ്റര്‍ കനീഷ്യസ് ഹോളണ്ടില്‍ ജനിച്ചു. എന്നാല്‍ ജര്‍മ്മനിയുടെ രണ്ടാമ്മത്തെ അപ്പസ്‌തോലനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 19-ാമത്തെ വയസില്‍ അദ്ദേഹം എംഎ ബിരുദം നേടി. ഉടനെ ബ്രഹ്മചര്യം നേര്‍ന്നു. മൂന്നുകൊല്ലത്തിനുശേഷം 1543-ല്‍ അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നു. ജോലിത്തിരക്കിനിടയിലും അദ്ദേഹം കാരാഗ്രഹവാസികളെയും രോഗികളെയും സന്ദര്‍ശിച്ചിരുന്നു. ഒരു നയതന്ത്രവിദഗ്ധനായിരുന്നു ഫാ. പീറ്റര്‍. പല തര്‍ക്കങ്ങളും അദ്ദേഹം വിജയപൂര്‍വ്വം പരിഹരിച്ചു. സത്യത്തിനുവേണ്ടി പടവെട്ടുമ്പോള്‍ പരിഹാസമോ, നിന്ദയോ, പുച്ഛമോ കൂടാതെ ആദരപൂര്‍വ്വം എതിരാളിയോടു വ്യാപരിക്കണമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. ജോലി അധികമുണ്ടോ എന്ന് അദേഹത്തോട് ആരെങ്കിലും ചോദിച്ചാല്‍ ”നിനക്ക് വളരെയേറെ ചെയ്യാനുണ്ടായിരുന്നാലും ദൈവസഹായത്തോടെ എല്ലാം ചെയ്യാന്‍ കഴിയും” എന്ന് അദ്ദേഹം മറുപടി പറയും. ഒരു വേദോപദേശം എഴുതി 12 ഭാഷകളിലായി അതിന്റെ 200 പതിപ്പുകള്‍ പ്രസിദ്ധീകൃതമായി. 1597 ഡിസംബര്‍ 21 ന് 76 -ാമത്തെ അദ്ദേഹം വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ്](https://malabarvisiononline.com/2023/12/19/saint-philogonius/): 318-ല്‍ അന്തിയോക്യായിലെ മെത്രാനായി നിയമിക്കപ്പെട്ട ഫിലൊഗോണിയൂസ് അഭിഭാഷകനാകാനാണ് പഠിച്ചത്. തികഞ്ഞവാഗ്മിയായിരുന്നതുകൊണ്ട് അഭിഭാഷക ജോലിയില്‍ അദേഹം പ്രശോഭിച്ചു. പെരുമാറ്റ ശൈലിയും ജീവിത വിശുദ്ധിയും അദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തു. തന്നിമിത്തം അന്ത്യോക്യായിലെ വിത്താലീസ് മെത്രാന്‍ അന്തിരച്ചപ്പോള്‍ ഫിലെഗോണിയൂസിനെ മെത്രാനായി വാഴിച്ചു. വിശുദ്ധ ഫിലൊഗോണിയൂസ് ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു ഹൃദയത്തിന്റെ ദുരാശകളെ ക്രൂശിച്ചു ക്രിസ്തുനാഥനെ അനുകരിക്കാന്‍ ഉത്സാഹിച്ചുകൊണ്ടിരുന്നതിനാല്‍ വിശുദ്ധിയില്‍ മുന്നേറി. മാക്‌സിമിയന്‍ ദ്വിതീയനും ലിസിനിയൂസും തിരുസഭയ്‌ക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളെ ഫിലോഗോണിയൂസ് ചെറുത്തുനിന്ന് തന്റെ വിശ്വാസദാര്‍ഢ്യം വ്യക്തമാക്കി. ”വിവേകപൂര്‍വ്വമായ മൗനം സ്‌നേഹരഹിതമായ സത്യഭാഷണത്തേക്കാള്‍ മെച്ചമാണ്” എന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഫിലോഗോണിയൂസിന്റെ ജീവിതത്തില്‍ തികച്ചും അനുയോജ്യമാണ്. 386 ഡിസംബര്‍ 20-ാം തിയതി അദേഹത്തിന്റെ തിരുന്നാള്‍ അന്ത്യോക്യായില്‍ അഘോഷിച്ചപ്പോള്‍ വിശുദ്ധ ക്രിസോസ്‌റ്റോമാണ് അദേഹത്തിന്റെ സുകൃത ജീവിതത്തെ കുറിച്ച് പ്രസംഗിച്ചത്. - [പ്രോ ലൈഫ് സ്‌നേഹ ഭവന്‍ താക്കോല്‍ ദാനവും വെഞ്ചിരിപ്പും നടത്തി](https://malabarvisiononline.com/2023/12/19/prolife-snehabhavan/): ജീവന്റെ സമൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താമരശേരി രൂപതയിലെ പ്രോ ലൈഫ് സമിതി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വിനോദ് വെട്ടത്ത് സംഭാവനയായി നല്‍കിയ സ്ഥലത്ത് ഷെറിന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ചത്. രൂപതയിലെ വലിയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രോലൈഫ് സമിതി ചെയ്തു വരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ഭവന നിര്‍മ്മാണം. വീടില്ലാത്ത 5 മക്കളടങ്ങുന്ന ഒരു കുടുംബത്തിനാണ് ഇപ്പോള്‍ വീട് നല്‍കിയിരിക്കുന്നത്. സ്ഥലം സംഭാവന നല്‍കിയ വിനോദ് വെട്ടത്ത്, സമയ ബന്ധിതമായി പണി പൂര്‍ത്തീകരിച്ച പി. ജെ. ജൂഡ്‌സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നിര്‍മ്മാണത്തിനാവശ്യമായ പണം സംഭാവന നല്‍കിയ ഷെറിന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബെന്നി പുളിക്കേക്കര, ഷെറിന്‍ ബെന്നി എന്നിവരെ ബിഷപ് അഭിനന്ദിച്ചു. പ്രോ-ലൈഫ് സമിതി രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോസ് പെണ്ണാപറമ്പില്‍, തിരുവമ്പാടി ഫെറോന വികാരി ഫാ തോമസ് നാഗ പറമ്പില്‍, രൂപതാ പ്രസിഡന്റ് സജീവ് പുരയിടം എന്നിവര്‍ […] - [ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍](https://malabarvisiononline.com/2023/12/18/saint-nemesion/): ഡേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഈജിപ്തുക്കാരനായ നെമെസിയോണ്‍ ഒരു മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. പ്രസ്തുത ആരോപണം തെറ്റാണെന്ന് അദേഹം തെളിയിച്ചപ്പോള്‍ ക്രിസ്ത്യാനിയാണെന്ന ആരോപണം ഉന്നയിക്കുകയും ഈജിപ്തിലെ പ്രീഫെക്ടിന്റെ അടുക്കലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയാണെന്ന കാര്യം അദേഹം ഏറ്റുപറഞ്ഞു. തല്‍ക്ഷണം ചമ്മട്ടിക്കൊണ്ട് അടിക്കാനും മര്‍ദ്ദിക്കാനും കല്‍പനയുണ്ടായി. കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയുമൊപ്പം അദ്ദേഹത്തെ തീയില്‍ ദഹിപ്പിക്കാന്‍ പ്രീഫെക്ട് ഉത്തരവിട്ടു. അന്ന് പ്രീഫെക്ടിന്റെ ന്യായാസനത്തില്‍ അമ്മോണ്‍, സെനോ, ടോളെമി, ഇഞ്ചെനെവൂസ് എന്നീ നാലു പടയാളികളും മറ്റൊരാളും നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ അഞ്ചുപേരും ക്രിസത്യാനികളായിരുന്നു. മര്‍ദ്ദനയന്ത്രത്തില്‍ കിടന്നു പിടഞ്ഞിരുന്ന ഒരു ക്രിസ്ത്യാനിയെ സഹായിക്കാന്‍ അവര്‍ ശ്രമിച്ചു എന്ന കുറ്റത്തിന് അവരുടെ ശിരസ്സ് ഛേദിക്കാന്‍ പ്രീഫെക്ട് ആജ്ഞാപിക്കുകയും ആജ്ഞ ഉടനടി നടപ്പിലാക്കുകയും ചെയ്തു. ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് ക്രിസ്തുവിനെപ്രതി സഹിക്കാന്‍ നാം എത്രമാത്രം സന്നദ്ധരാണെന്ന് നമുക്കൊന്ന് വിചിന്തനം ചെയ്യാം. - [ഡിസംബര്‍ 18: വിശുദ്ധ റൂഫസ്സും സോസിമൂസ്സും (രക്തസാക്ഷികള്‍)](https://malabarvisiononline.com/2023/12/17/saint-rufus-and-zosimus/): 107-ാം ആണ്ടില്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വം വഹിച്ചവരാണ് റൂഫസ്സും സോസിമൂസും. വിശുദ്ധ പോളിക്കാര്‍പ്പ് അവരെപ്പറ്റിപറയുന്നു, ”അവര്‍ വൃഥാ അല്ല വിശ്വാസത്തോടും നീതിയോടും കൂടിയാണ് ഓടിയത്. കര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സമ്മാനം വാങ്ങാന്‍ അവര്‍ പോയി. അവിടുത്തോടുക്കൂടി അവര്‍ സഹിച്ചു. അവര്‍ ഈ ലോകത്തിന്റെ ആര്‍ഭാടങ്ങളെയല്ല, നമുക്കുവേണ്ടി മരിക്കുകയും ദൈവം ഉയര്‍പ്പിക്കുകയും ചെയ്തവനെയാണ് സ്‌നേഹിച്ചത്.” ഫിലിപ്പിയാക്കാരായ ഈ രണ്ട് ക്തസാക്ഷികള്‍ അന്ത്യോക്യായിലെ ഇഗ്നേഷ്യസിന്റെ കൂടെ റോമായിലേക്ക് വരികയും ഇഗ്നേഷ്യസിനെ സിംഹത്തിന് ഇട്ടുകൊടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവരെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയുമാണ് ചെയ്തത്. ഫിലിപ്പിയാക്കാര്‍ക്കുള്ള എഴുത്തില്‍ പോളിക്കാര്‍പ്പ് ആ നാട്ടുകാരോടു ചോദിക്കുന്നു: ”ഇഗ്നേഷ്യസും സോസിമൂസും റൂഫസും ക്ഷമയോടെ സഹിച്ചു മരിച്ചത് നിങ്ങളുടെ കണ്ണുകള്‍ കൊണ്ട്തന്നെ നിങ്ങള്‍ കണ്ടിട്ടുള്ളതല്ലേ.” ക്രിസ്തുവിനെ പ്രതി സഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടതുകൊണ്ട് റൂഫസ്സും സോസിമൂസും ആനന്ദം കൊണ്ടു. - [തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ താമരശ്ശേരി രൂപതയിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റ്](https://malabarvisiononline.com/2023/12/17/kudumbakootaima/): ഈ വര്‍ഷത്തെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ പ്രഖ്യാപിച്ചു. തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിനെ രൂപതാതലത്തിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റായി തെരഞ്ഞെടുത്തു. മാങ്കാവ് സെന്റ് ആന്റണീസ് രണ്ടും തോട്ടുമുക്കം സെന്റ് മേരീസ് മൂന്നും സ്ഥാനങ്ങള്‍ നേടി. എ പ്ലസ് ഗ്രേഡ് നേടിയ യൂണിറ്റുകള്‍: തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍, തിരുവമ്പാടി ജോണ്‍ ബ്രിട്ടോ, തിരുവമ്പാടി സെന്റ് ഡാമിയേന്‍, വേനപ്പാറ സെന്റ് തോമസ്, താമരശ്ശേരി സെന്റ് തെരേസാസ് വൃന്ദാവന്‍, നൂറാംതോട് സെന്റ് സെബാസ്റ്റിയന്‍, പുതുപ്പാടി ഫിലിപ്പിനേരി, തോട്ടുമുക്കം സെന്റ് മേരീസ്, തോട്ടുമുക്കം ജോണ്‍ പോള്‍, തോട്ടുമുക്കം സെന്റ് എവുപ്രാസ്യ, തെയ്യപ്പാറ സെന്റ് ജോസഫ്, മാങ്കാവ് സെന്റ് ആന്റണീസ്, മാങ്കാവ് സെന്റ് ജോസഫ്, കൂരാച്ചുണ്ട് സെന്റ് സാവിയോ, കൂരാച്ചുണ്ട് സെന്റ് അല്‍ഫോന്‍സ, കക്കയം സെന്റ് ചാവറ കുര്യാക്കോസ് II, ചക്കിട്ടപാറ സെന്റ് വിയാനി, വിലങ്ങാട് അല്‍ഫോന്‍സ ഭവന്‍, മരിയഗിരി (വാളൂക്ക്) സെന്റ് ബെനഡിക്ട്. ”മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തുന്നത്. രൂപതാതലത്തില്‍ […] - [ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ്](https://malabarvisiononline.com/2023/12/16/olympias-the-deaconess/): പൗരസ്ത്യ സഭയിലെ വിധവകളുടെ കീര്‍ത്തനമാണ് വിശുദ്ധ ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേര്‍ന്ന ഒരു കുടുംബത്തില്‍ 368ല്‍ ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം പിതൃസഹോദരന്റെ സംരക്ഷണത്തില്‍ അവള്‍ വളര്‍ന്നുവന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചുവെങ്കിലും ഇരുപതാം ദിവസം ഭര്‍ത്താവ് ഈ ലോകവാസം വെടിഞ്ഞു. പുനര്‍വിവാഹത്തിന് പലരും അവളെ പ്രേരിപ്പിച്ചു എങ്കിലും അവള്‍ സമ്മതിച്ചില്ല. പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അവള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. മൃദുലമായ അവളുടെ ശരീരത്തെ ഉപവാസം കൊണ്ട് മര്‍ദ്ദിച്ചു. എളിമയും ശാന്തതയും വഴി അവള്‍ സ്വന്തം ഇഷ്ടത്തെ ക്രൂശിക്കുകയും ചെയ്തു. തന്റെ ഓഹരി തിരുസഭയ്ക്കും ദരിദ്രര്‍ക്കുമായി അവള്‍ ഭാഗിച്ചുകൊടുത്തു. വിശുദ്ധ ക്രിസോസ്റ്റമായിരുന്നു ഒളിമ്പിയാസിന്റെ ജ്ഞാനപിതാവ്. 404 ജൂണ്‍ 20ന് വിശുദ്ധന്‍ നാടുകടത്തപ്പെട്ടപ്പോള്‍ ഒളിമ്പിയാസിന് ഉപദേഷ്ടാവ് ഇല്ലാതായി. അതോടെ അവള്‍ക്ക് പീഢനങ്ങള്‍ വര്‍ദ്ധിച്ചു. അവളുടെ സ്വത്തുവകകള്‍ അന്യായമായി ലേലം വിളിച്ചുവിറ്റു. അവള്‍ സ്ഥാപിച്ച മഠത്തിലെ കന്യാസ്ത്രീകളെയും അവളെയും മഠത്തില്‍ നിന്നും ഇറക്കിവിട്ടു. ഈ കഷ്ടതകളെല്ലാം ആവലാതി കൂടാതെ സഹിച്ച് 420 ല്‍ 42-ാമത്തെ വയസില്‍ ഒളിമ്പിയാസ് നിര്യാതയായി. - [ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്](https://malabarvisiononline.com/2023/12/15/adelaide-of-italy/): അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്രകാരം ഹ്യൂഗ് രാജാവിന്റെ മകന്‍ ലോത്തെയറുമായുള്ള വിവാഹം യഥാസമയം നടന്നു. എന്നാല്‍ അസൂയാലുവായ ബെറെങ്കാരീയൂസ് ലോത്തെയറിനു വിഷം കൊടുത്തു കൊന്നശേഷം അവളെ വിവാഹം കഴിക്കാന്‍ ഉദ്യമിച്ചു. അവള്‍ അതിന് സന്നദ്ധയാകാഞ്ഞതിനാല്‍ ബെറെങ്കാരിയൂസ് അവളെ ജയിലിലടച്ചു. പിന്നീട് ജര്‍മ്മന്‍ രാജാവ് ‘ഓട്ടോ’ അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവള്‍ക്ക് അഞ്ച് കുട്ടികളുണ്ടായി. ഭര്‍ത്താവിന്റെ മരണശേഷം മകനും മരുമകളും ചേര്‍ന്ന് അഡിലെയ്ഡ് രാജ്ഞിയെ വീട്ടില്‍നിന്ന് പുറത്താക്കി. രാജ്ഞി മഠങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് ക്രിസ്തീയ ദൈവവിളിയെ പ്രോത്സാഹിപ്പിച്ചു. സ്ട്രീസുബര്‍ഗ് മഠത്തില്‍ വച്ച് അഡിലെയ്ഡ് രാജ്ഞി ഈ ലോകത്തോട് വിടപറഞ്ഞു. - [ഡിസംബര്‍ 15: വിശുദ്ധ മെസ്മിന്‍](https://malabarvisiononline.com/2023/12/14/saint-maximin/): ‘അസാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടില്ല. സാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുക. ഒന്നും നിഷേധിക്കാതിരിക്കുക.’ ഇതായിരുന്നു വിശുദ്ധ മെസ്മിന്റെ ജീവിതം. ക്‌ളോവിസ് രാജാവ് ഓര്‍ലീന്‍സില്‍ സ്ഥാപിച്ച മിച്ചി ആശ്രമത്തിന്റെ പ്രഥമ ആബട്ടാണ് മെസ്മിന്‍ അഥവാ മാക്‌സിമിനൂസ്. വെര്‍ഡൂണ്‍ എന്ന സ്ഥലത്ത് ജനിച്ച അദേഹം പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ഓര്‍ലീന്‍സ് നഗരത്തില്‍ ഒരു വലിയ പഞ്ഞമുണ്ടായപ്പോള്‍ നഗരവാസികള്‍ക്കെല്ലാം ആശ്രമത്തില്‍നിന്ന് ആബട്ട് മെസ്മിന്‍ ഗോതമ്പ് കൊടുത്തുകൊണ്ടിരുന്നു. ഗോതമ്പ് എടുത്തുകൊടുക്കുന്നുണ്ടെങ്കിലും ശേഖരത്തിന്ന് കുറവ് സംഭവിച്ചിരുന്നില്ല. പത്ത് കൊല്ലത്തോളം ആബട്ട് ജോലി നോക്കി. 520 നവംബര്‍ 15-ാം തീയത് അദേഹം അന്തരിച്ചു. - [ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)](https://malabarvisiononline.com/2023/12/13/john-of-the-cross/): ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്റെ മരണശേഷം നിരാംലംബയായ അമ്മയെ സഹായിക്കുവാന്‍ ജോണ്‍ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ചെയ്തു. 21-ാം വയസില്‍ ദൈവമാതാവിനോടുള്ള ഭക്തിയാല്‍ പ്രചോദിതനായി മെഡീനായിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ഒരത്മായ സഹോദരനായി ചേര്‍ന്നു. ഒരു സഹോദരനായി ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോണിന്റെ പഠന സാമര്‍ത്ഥ്യവും പുണ്യവും കണ്ട് 1567ല്‍ അദ്ദേഹത്തിന് തിരുപട്ടം നല്‍കി. വലിയ ത്രേസ്യാ പുണ്യവതിയുടെ ആവശ്യപ്രകാരം കര്‍മ്മലീത്ത നിഷ്പാദുക സഭ നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന സന്യാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഒമ്പതു മാസം കാരാഗൃഹത്തില്‍ കിടക്കേണ്ടി വന്നു. റൊട്ടിയും ചാളയും വെള്ളവും മാത്രം ഭക്ഷിച്ചുള്ള ജയില്‍ വാസത്തില്‍ ദൈവവും താനും മാത്രമായി 270 ദിവസങ്ങള്‍ തള്ളിനീക്കി എന്ന് അദ്ദേഹം പറയുന്നു. ജയിലില്‍ നിന്ന് ആധ്യാത്മിക കീര്‍ത്തനവുമായി അദ്ദേഹം പുറത്തു വന്നു. അദ്ദേഹം പറഞ്ഞു, ‘സഹനങ്ങളോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നെങ്കില്‍ വിസ്മയിക്കേണ്ട. ടൊളെഡോ ജയിലിലായിരുന്നപ്പോള്‍ അവയുടെ മേന്മ എനിക്കു മനസിലായി. […] - [ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)](https://malabarvisiononline.com/2023/12/12/st-lucy-is-a-virgin-and-martyr-of-syracuse/): സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ ഈശോയെ മണവാളനായി സ്വീകരിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ അമ്മ മകളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. മകളുടെ നിര്‍ബന്ധം നിമിത്തം അഗത്താ പുണ്യവതിയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കവെ ലൂസിക്കുണ്ടായ ദര്‍ശനത്തില്‍ അഗത്താ ലൂസിയോടു പറഞ്ഞു: ‘അമ്മയെ ദൈവം സുഖപ്പെടുത്തും. കറ്റാനിയായില്‍ എനിക്കുള്ളതുപോലെ ഒരു സ്ഥാനം സിറാക്കൂസില്‍ നിനക്കു ലഭിക്കും.’ ഈ സ്വപ്നം അവളുടെ ആഗ്രഹത്തെ ദൃഢമാക്കി. വിവാഹത്തിനായി കരുതിയിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കു നല്‍കുവാന്‍ ലൂസി ആവശ്യപ്പെട്ടു. സമസ്തവും വിറ്റ് അവള്‍ ദരിദ്രര്‍ക്ക് കൊടുത്തു. ലൂസിയുടെ കാമുകന്‍ ഈ പ്രവൃത്തി എതിര്‍ത്തെങ്കിലും ലൂസി പിന്‍മാറിയില്ല. ലൂസി ഒരു ക്രിസ്ത്യാനിയാണെന്ന് അയാള്‍ പ്രീഫെക്ട് പസക്കാസിയൂസിനെ അറിയിച്ചു. പസ്‌ക്കാസിയൂസ് പല ഭീഷണികള്‍ പ്രയോഗിച്ചു. എന്നാല്‍ ലൂസിയുടെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. പലവിധ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഒരു വാള്‍ അവളുടെ തൊണ്ടയില്‍ കുത്തിയിറക്കി അവളെ […] - [ഡിസംബര്‍ 12: വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍](https://malabarvisiononline.com/2023/12/11/stjane-frances-de-chantal/): ബര്‍ഗന്റി പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്ന ബെനീഞ്ഞിയൂ പ്രൊമിയോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25 ന് ജനിച്ച ജെയിന്‍. ബാല്യത്തില്‍ തന്നെ അമ്മ മരിച്ചു. ജെയിന് 20 വയസുള്ളപ്പോള്‍ ഫ്രഞ്ചു സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ബാരണ്‍ ദെ ഷന്താള്‍ അവളെ വിവാഹം കഴിച്ചു. ഭര്‍ത്താവ് മതഭക്തനും യോഗ്യപുരുഷനുമായിരുന്നതിനാല്‍ ജെയിന്റെ കുടുംബജീവിതം സന്തുഷ്ടമായിരുന്നു. ദിനംപ്രതി ദീര്‍ഘസമയം അവര്‍ പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും ചെലവഴിച്ചു. എന്നാല്‍ 28 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. ഒരാണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ജെയിനിനുണ്ടായരുന്നത്. 1604 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സെയില്‍സുമായുള്ള കൂടിക്കാഴ്ച്ച ജെയിനിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയിലും കുട്ടികളെ വേദോപദേശം പഠിപ്പിക്കലുമായി അവള്‍ സമയം വിനിയോഗിച്ചു. ഇതിനിടെ സന്യാസ സഭിയില്‍ ചേരുവാനുള്ള ആഗ്രഹം അവള്‍ വിശുദ്ധ ഫ്രാന്‍സിസിനെ അറിയിച്ചു. അദേഹം കന്യകാമറിയത്തിന്റെ വിസിറ്റേഷന്‍ സഭ സ്ഥാപിക്കുകയും അതുനടത്താന്‍ ജെയിനിനെ ഏല്‍പ്പിക്കുകയും ചെയ്തു. അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം സന്യാസ ജീവിത്തതിന്റെ ഉത്തരവാദിത്വങ്ങളില്‍ അവള്‍ മുഴുകി. ദൈവം നമ്മില്‍ ജീവിക്കാന്‍ […] - [ഡിസംബര്‍ 11: വിശുദ്ധ ഡമാസസ് പാപ്പ](https://malabarvisiononline.com/2023/12/10/st-damasus/): 18 വര്‍ഷവും 2 മാസവും പേപ്പല്‍ സിംഹാസനത്തെ അലങ്കരിച്ച ഡമാസസ് വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തില്‍ ഒരു ഡീക്കനായി തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു. പിന്നീട് പുരോഹിതനാകുകയും ലിബേരിയൂസ് മാര്‍പാപ്പയെ സേവിക്കുകയും ചെയ്തു. ലിബേരിയൂസ് പാപ്പ മരിച്ചപ്പോള്‍ ഡമാസസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലളിതമായ ജീവിതമായിരുന്നു ഡമാസസിന്റേത്. ആര്യനിസത്തേയും അപ്പോളിനാരിസത്തെയും മറ്റു പാഷണ്ഡതകളെയും അദ്ദേഹം ശക്തിമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. പ്രധാന ആരാധനാ ഭാഷയായി ലത്തീന്‍ ഭാഷയെ നിശ്ചയിച്ചു. അദ്ദേഹം വിശുദ്ധ ജെറോമിനു നല്‍കിയ ബൈബിള്‍ പഠനത്തിനുള്ള പ്രോത്സാഹനത്തിലൂടെ വുള്‍ഗാത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ഡമസസ് പാപ്പയുടെ കാലത്ത് റോമാ സഭയുടെ ഖ്യാതി അത്യന്തം വര്‍ധിച്ചു. ‘റോമാ സഭയുടെ പരമാധികാരം ഏതെങ്കിലും സൂനഹദോസിന്റെ നിശ്ചയത്തേയല്ല, ക്രിസ്തുവിന്റെ വചനങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്’ എന്ന് പാപ്പ വ്യക്തമാക്കി. 348 ഡിസംബര്‍ 10ന് പാപ്പ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍](https://malabarvisiononline.com/2023/12/09/fiesta-carol-song-competition-2023/): താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും സംയുക്തമായി സംഘടിപ്പിച്ച ഫിയെസ്റ്റ 2023 കരോള്‍ ഗാനമത്സരത്തില്‍ പാറോപ്പടി സെന്റ് ആന്റണീസ് ടീം വിജയികളായി. മഞ്ഞക്കടവ് സെന്റ് മേരീസ് ടീം രണ്ടും അശോകപുരം ഇന്‍ഫെന്റ് ജീസസ് ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. വിവിധ ഇടവകകളില്‍ നിന്നായി 12 ടീമുകളാണ് ഫിയെസ്റ്റ 2023-ല്‍ മാറ്റുരച്ചത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മത്സരം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 2001 രൂപയുമായിരുന്നു ക്യാഷ് അവാര്‍ഡ്. ജില്‍സണ്‍ ജോസ്, രജിന്‍ ജോസ്, സിസ്റ്റര്‍ പ്രിന്‍സി സിഎംസി എന്നിവര്‍ നേതൃത്വം നല്‍കി. - [ഡിസംബര്‍ 10: വിശുദ്ധ എവുലാലിയാ](https://malabarvisiononline.com/2023/12/09/eulalia-of-barcelona/): ഡയോക്ലീഷന്റെയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്‌പെയിനില്‍ മെരിഡാ എന്ന നഗരത്തിലെ ഒരു പ്രഭുകുടുംബത്തിലാണ് എവൂലാലിയ ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തില്‍ ബാല്യകാലത്തു തന്നെ ഒരു കന്യകയായി ജീവിക്കാന്‍ അവള്‍ പ്രതിജ്ഞ ചെയ്തു. എവുലാലിയായ്ക്ക് 18 വയസുള്ളപ്പോള്‍ മതപീഡന വിളംബരം മെരിഡായില്‍ പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കാന്‍ റോമന്‍ ഗവര്‍ണര്‍ കല്‍പൂര്‍ണിയൂസ് അവിടേക്ക് എത്തുകയും ചെയ്തു. എവുലാലിയ കല്‍പൂര്‍ണിയസിന്റെ അടുക്കലെത്തി ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതിലുള്ള അയാളുടെ ദുഷ്ടത ചൂണ്ടിക്കാട്ടി. ‘ ‘നീ ആരാണ്?’ എന്ന പ്രീഫെക്ടിന്റെ ചോദ്യത്തിന് ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ആരാധിക്കുന്ന ദൈവം അങ്ങയുടെ പ്രവൃത്തിയോടെ ഭയങ്കര വെറുപ്പ് എന്നില്‍ ഉളവാക്കിയിരിക്കുന്നു’ എന്ന് അവള്‍ മറുപടി പറഞ്ഞു. പലവാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവളുടെ മനസ് മാറ്റാന്‍ കഴിയുന്നില്ല എന്ന് കണ്ട ജഡ്ജ് അവളെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിച്ചു. അവളെ ഇയ്യക്കട്ടയുള്ള ചമ്മട്ടികൊണ്ട് അടിച്ച് അവശയാക്കി. മുറിവുകളില്‍ തിളച്ച എണ്ണ ഒഴിച്ചു. അവളുടെ മാംസം ഇരുമ്പു കൊളുത്തുകൊണ്ട് കീറിയെടുത്ത് എല്ലുകള്‍ നഗ്നമാക്കി. പിന്നീട് അവളുടെ ചുറ്റും തീകൂട്ടി. അങ്ങനെ ആ […] - [ഡിസംബര്‍ 9: വിശുദ്ധ പീറ്റര്‍ ഫുരിയര്‍](https://malabarvisiononline.com/2023/12/08/peter-fourier/): റോമാ സാമ്രാജ്യത്തിലെ മാറ്റെയിന്‍ കോര്‍ട്ട് എന്ന പ്രദേശത്ത് 1565 നവംബര്‍ 30ന് വിശുദ്ധ പീറ്റര്‍ ഫുരിയര്‍ ജനിച്ചു. പതിനഞ്ചാമത്തെ വയസില്‍ അദ്ദേഹം സര്‍വ്വകലാശാലാ പഠനം തുടങ്ങി. 24-ാമത്തെ വയസില്‍ വൈദികനായി. കാല്‍വിനിസ്റ്റു പാഷണ്ഡതയില്‍ അമര്‍ന്നുപോയിരുന്ന സ്വന്തം ഇടവകയില്‍ തന്നെ അദേഹം വികാരിയായി. അനേകം കാല്‍വിസ്റ്റുകളെ സത്യസഭയിലേക്കാനയിക്കാന്‍ അദേഹത്തിന് കഴിഞ്ഞു. പ്രസംഗവും ഉപദേശവും വഴി ജനങ്ങളുടെ അധ്യാത്മിക നിലവാരം ഉയര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. പുരുഷന്മാര്‍ക്കായി വിശുദ്ധ സെബാസ്റ്റ്യന്റെ പേരില്‍ ഒരു ഭക്തസമാജവും സ്ത്രീകള്‍ക്ക് ജപമാലയുടെ ഒരു ഭക്തസംഘവും പെണ്‍കുട്ടികള്‍ക്ക് അമലോത്ഭവമാതാവിന്റെ പേരില്‍ ഒരു സഖ്യവും അദ്ദേഹം ആരംഭിച്ചു. ഞായറാഴ്ച്ച ദിവസങ്ങളില്‍ ജനങ്ങളുടെ തിന്മകള്‍ക്കെതിരായി സുകൃതങ്ങളെപ്പറ്റി കുട്ടികളെക്കൊണ്ട് നടത്തിയിരുന്ന സംഭാഷണങ്ങള്‍ വളരെയേറെ സത്ഫലങ്ങള്‍ പുറപ്പെടുവിച്ചു. ഫാ. പീറ്റര്‍ ഫുറിയര്‍ 75-ാമത്തെ വയസില്‍ അന്തരിച്ചു. ‘ഒരുത്തരെയും ദ്രോഹിക്കാതിരിക്കുക. സര്‍വ്വരേയും സഹായിക്കുക’ എന്നതായിരുന്നു വിശുദ്ധ പീറ്റര്‍ ഫുറിയറിന്റെ മുദ്രാവാക്യം. - [ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം](https://malabarvisiononline.com/2023/12/07/immaculate-conception/): സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസ സത്യം സാവധാനത്തിലാണ് തിരുസഭയ്ക്ക് തെളിവായത്. ഒരു പ്രൊട്ടസ്റ്റന്റു കവിയായ വേഡ്‌സ്‌വര്‍ത്ത് ”പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതി പാത്രമേ” എന്ന് മറിയത്തെ സംബോധന ചെയ്തിട്ടുണ്ട്. 1854 ഡിസംബര്‍ എട്ടിന് അവര്‍ണ്ണനീയ ദൈവം എന്ന തിരുവെഴുത്തുവഴി ഒമ്പതാം പീയൂസ് മാര്‍പാപ്പ അമലോത്ഭവ സത്യം ഇങ്ങനെ നിര്‍വചിച്ചു, ”അഖണ്ഡവും പരിശുദ്ധവുമായ ത്രിത്വത്തിന്റെ സ്തുതിക്കും കന്യകയായ ദൈവമാതാവിന്റെ മഹത്വത്തിനും അലങ്കാരത്തിനും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ച്ചയ്ക്കും കത്തോലിക്കാ സഭയുടെ പ്രചാരത്തിനുമായി നമ്മുടെ കര്‍ത്താവീശോ മിശിഹായുടെയും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും നമ്മുടെയും അധികാരത്തോടുക്കൂടെ നാം ആദ്യവസാനം ചെയ്യുകയും നിര്‍വചിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എത്രയും ഭാഗ്യപ്പെട്ട കന്യകാമറിയം ഉത്ഭവത്തിന്റെ പ്രഥമ നിമിഷം മുതല്‍ മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോ മിശിഹായുടെ യോഗ്യതകളെ പ്രതി സര്‍വ്വശക്തനായ ദൈവം നല്‍കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും ഉത്ഭവ പാപത്തിന്റെ സകല മാലിന്യത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത് ദൈവം വെളിപ്പെടുത്തിയതും അതിനാല്‍ ഉറച്ചുവിശ്വസിക്കേണ്ടതുമാണ്.” മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് 1858 മാര്‍ച്ച് […] - [മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി](https://malabarvisiononline.com/2023/12/06/msgr-antony-kozhuvanal/): താമരശ്ശേരി രൂപത വൈദികനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ സ്ഥാപക നേതാവും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഗസ്ത്യന്‍മൂഴി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍വെച്ച് ബുധനാഴ്ച (06 ഡിസംബര്‍ 2023) രാത്രിയോടെയായിരുന്നു അന്ത്യം. ഭൗതിക ശരീരം വ്യാഴാഴ്ച (07 ഡിസംബര്‍ 2023) ഉച്ചകഴിഞ്ഞ് ഒരു മണി വരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച (08 ഡിസംബര്‍ 2023) രാവിലെ ഒമ്പതു മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, പത്തു മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ച് 2017 ഏപ്രില്‍ 29ന് ഫ്രാന്‍സീസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ […] - [ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് അവസരം](https://malabarvisiononline.com/2023/12/06/ugc-net-coaching-centres/): ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 25 സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. പഠനം പൂര്‍ത്തിയാക്കിയവര്‍ 55% മാര്‍ക്കോടെ വിജയിച്ചവരാകണം. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക പരിഗണനയുണ്ട്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. കോഴിക്കോട് ജില്ലയില്‍ ദേവഗിരി സെന്റ്. ജോസഫ്‌സ് കോളജ്, കോടഞ്ചേരി ഗവ. കോളജ്, ഫാറൂഖ് കോളജ്, മലപ്പുറം ജില്ലയില്‍ ചുങ്കത്തറ മാര്‍ തോമാ കോളജ്, കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, അരീക്കോട് സുല്ലാമുസ്ലാം സയന്‍സ് […] - [ഡിസംബര്‍ 7: വിശുദ്ധ അംബ്രോസ് മെത്രാന്‍ - വേദപാരംഗതന്‍](https://malabarvisiononline.com/2023/12/06/st-ambrose/): അഭിഭാഷക ജോലിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്കും തുടര്‍ന്ന് മെത്രാന്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ട ഒരു ശ്രേഷ്ഠ വ്യക്തിയാണ് അംബ്രോസ്. 374 ഡിസംബര്‍ ഏഴാം തീയതി ജ്ഞാനസ്‌നാനവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ച അംബ്രോസ് തന്റെ സ്വത്തുമുഴുവനും ദരിദ്രര്‍ക്കും തിരുസഭയ്ക്കുമായി നല്‍കി. നല്ല ഒരു വാഗ്മിയായിരുന്ന അംബ്രോസിന് തന്റെ വാക്‌വിലാസം കൊണ്ട് പല തിന്മകളെയും ചെറുത്തു തോല്‍പിക്കാന്‍ സാധിച്ചു. ആര്യന്‍ പാഷാണ്ഡികളെ ചെറുത്തു നില്‍ക്കാനും ചക്രവര്‍ത്തിമാരുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുവാനും അദേഹം മടിച്ചില്ല. തെസ്‌ലോനിക്കയില്‍ അനേകരുടെ വധത്തിന് കാരണമായ തെയോഡോഷ്യസ് ചക്രവര്‍ത്തിയെ പരസ്യപ്രാശ്ചിത്തം ചെയ്തതിനു ശേഷമേ ദേവാലയത്തില്‍ കയറാന്‍ അനുവദിച്ചുള്ളൂ. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനും വിശുദ്ധ അംബ്രോസിന്റെ പ്രസംഗം ഉപകരിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം മുതലായ വിഷയങ്ങളെ പറ്റി, ഈടുറ്റ ഗ്രന്ഥങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്. ”ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരിച്ച് അധ്വാനിക്കുന്നവര്‍ക്കത്രേ” എന്ന വിശുദ്ധ അംബ്രോസിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ നമുക്കും പരിശ്രമിക്കാം. - [ഡിസംബര്‍ 6: വിശുദ്ധ നിക്കൊളാസ് മെത്രാന്‍](https://malabarvisiononline.com/2023/12/05/saint-nicholas-bishop/): ഏഷ്യാമൈനറില്‍ ലിസിയ എന്ന പ്രദേശത്തുള്ള പത്താറ എന്ന ഗ്രാമത്തിലാണ് നിക്കൊളാസ് ജനിച്ചത്. ബാല്യം മുതല്‍ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും അദേഹം ഉപവസിച്ചിരുന്നു. കാലാന്തരത്തില്‍ ഭക്തഭ്യാസങ്ങളും പ്രായശ്ചിത്തങ്ങളും വര്‍ദ്ധിച്ചു. വിശുദ്ധ സിയോനിലെ ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ എല്ലാ പുണ്യങ്ങളിലും അദ്ദേഹം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരോടുള്ള സ്‌നേഹം അദേഹത്തിന്റെ പ്രത്യേക ഗുണ വിശേഷമായിരുന്നു. ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകള്‍ നാശത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന് കണ്ടപ്പോള്‍ അദേഹം അവരുടെ വിവാഹത്തിനാവശ്യമായ പണം മൂന്നു പ്രാവശ്യമായി രാത്രിയില്‍ ആ വീട്ടില്‍ കൊണ്ടിട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം ഗൃഹനാഥന്‍ ഇതുകണ്ട് അദേഹത്തിന്റെ കാല്‍ മുത്തിയിട്ട് ചോദിച്ചു: ”നിക്കൊളാസ് അങ്ങ് എന്തിന് എന്നില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നു. അങ്ങല്ലെ എന്റെയും എന്റെ മക്കളുടെയും ആത്മാക്കളെ നരകത്തില്‍ നിന്നും രക്ഷിച്ചത്.” ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്മസ് പാപ്പാ അഥവാ സാന്റാ ക്ലോസ് വിശുദ്ധ നിക്കോളാസ് ആണെന്ന് പറയുന്നത്. പിന്നീട് അദ്ദേഹം മീറായിലെ മെത്രാനാവുകയും 350ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിക്കുകയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ ദേവാലയങ്ങളിലെല്ലാം ഒരു […] - [കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍](https://malabarvisiononline.com/2023/12/05/jobin-augustin-success-story/): കൃഷിയിലേക്കിറങ്ങാന്‍ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിദേശ രാജ്യങ്ങളിലേതു പോലെ കായികാദ്ധ്വാനം കുറച്ച് ഹൈടെക് രീതിയില്‍ കൃഷി നടത്തിയാലോ? കൃഷിയെ ഹൈടെക് ആക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലയ്ക്കല്‍ ജോബിന്‍ അഗസ്റ്റിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം വിപണിയിലിറക്കിയവയെല്ലാം കര്‍ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോഴിഫാമിലെ ‘ഐആര്‍ ബ്രൂഡര്‍’ കോഴിഫാമുകളിലെ ഇന്‍കുബേറ്ററുകളില്‍ പിറക്കുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ചൂട് നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് കോഴി കര്‍ഷകര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും ഫിലമെന്റ് ബള്‍ബുകള്‍ ഉപയോഗിച്ചായിരുന്നു ചൂട് നല്‍കിയിരുന്നത്. അതിന് പരിഹാരമായാണ് ഇന്‍ഫ്രാറെഡ് ഹീറ്റ് വേവുകള്‍ ഉപയോഗപ്പെടുത്തി കോഴികുഞ്ഞുങ്ങള്‍ക്ക് ചൂടു നല്‍കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്യുകയും പേന്റന്റ് നേടുകയും ചെയ്തു. ഉല്‍പാദനത്തില്‍ ഗണ്യമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. കേരളത്തിനു പുറമെ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഈ ഉപകരണത്തിന് ആവശ്യക്കാരേറെയാണ്. കമ്പഷന്‍ ചേമ്പര്‍ വിറക് ഉപയോഗിച്ചുള്ള ഡ്രയറുകള്‍ക്ക് പല പോരായ്മയും ഉള്ളതായി ജോബിന് തോന്നിയിരുന്നു. എല്ലായിടത്തും […] - [ഡിസംബര്‍ 5: വിശുദ്ധ സാബാസ്](https://malabarvisiononline.com/2023/12/04/sabbas-the-sanctified/): കുലീനരും ഭക്തരുമായ മാതാപിതാക്കന്മാരില്‍ നിന്നും ജനിച്ച സാബാസ് പിന്നീട് പാലസ്തീനായില്‍ സന്യാസികളുടെ പേട്രിയാര്‍ക്കുമാരില്‍ ഏറെ പ്രസിദ്ധനായിത്തീര്‍ന്നു. സൈനിക ഉദ്യോഗസ്ഥനായിരുന്നു സാബാസിന്റെ പിതാവ്. ജോലിക്കുവേണ്ടി വീടുവിട്ടു പോകേണ്ടി വന്നപ്പോള്‍ മകന്റെ സംരക്ഷണം പിതൃസഹോദരനെ അദ്ദേഹം ഏല്‍പ്പിച്ചു. എന്നാല്‍ കുട്ടിയെ വളര്‍ത്തുന്നതിന് പ്രതിഫലമായി അയാള്‍ സഹോദരനോട് സ്വത്ത് ആവശ്യപ്പെടുകയും അത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. അതുകണ്ട സാബാസിന് സമ്പത്തിന്റെ മായാസ്വഭാവം ബോധ്യമായി. തന്നിമിത്തം അദേഹം പ്ലാവിയന്‍ ആശ്രമത്തിലേക്ക് പോയി. ആശ്രമത്തില്‍ എളിമയിലും ആശാനിഗ്രഹത്തിലും പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ സാബാസ് അതിശയിപ്പിച്ചു. 10 കൊല്ലം ആശ്രമത്തില്‍ ജീവിച്ച ശേഷം വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ ജറുസലേമിലേക്ക് പോയി. അവിടെ ഒരാശ്രമത്തില്‍ താമസിച്ചു. എന്നാല്‍ ആ ആശ്രമം സുഖലോലുപതയിലേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ സാബാസ് സെദ്രോണ്‍ നദീതീരത്തുള്ള മരുഭൂമിയിലെ ഒരു ഗുഹയില്‍ താമസിക്കാന്‍ തുടങ്ങി. അവിടെ അഞ്ച് കൊല്ലം അദേഹം ഏകാന്തതയില്‍ പാര്‍ക്കുകയും തന്നെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു. അദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ ജറുസലേം പേട്രിയാര്‍ക്ക് അദേഹത്തെ പാലസ്തീനായിലെ സന്യാസികളുടെ […] - [ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ - വേദപാരംഗതന്‍](https://malabarvisiononline.com/2023/12/03/st-john-damascene/): പൗരസ്ത്യ സഭാ പിതാക്കന്മാരില്‍ ഒടുവിലത്തെ ആളാണ് വിശുദ്ധ ജോണ്‍ ഡമസീന്‍. അദേഹം സിറിയയിലെ ഡമാസ്‌കസില്‍ ജനിച്ചു. അങ്ങനെയാണ് ഡമസീന്‍ എന്ന പേരുവീണത്. പിതാവിന്റെ മരണ ശേഷം 730-ല്‍ ജോണ്‍ ജെറുസലേമിനു സമീപമുള്ള വിശുദ്ധ സബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പ്രഭാഷണ മികവ് ക്രമേണ പ്രശസ്തമായി. പല ഗ്രന്ഥങ്ങളും അദേഹം രചിച്ചു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും പരിശുദ്ധ അമ്മയുടെ തിരുനാളുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വിഖ്യാതമാണ്. വിശുദ്ധരുടെ പ്രതിമാവന്ദനത്തെ നീതീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ അത്യൂജ്ജ്വലങ്ങളാണ്. ജോണ്‍ പറയുന്നു: ‘വിശുദ്ധരെ ക്രിസ്തുവിന്റെ സ്‌നേഹിതരും ദൈവത്തിന്റെ മക്കളും അവകാശികളുമായി വന്ദിക്കേണ്ടതാണ്. കര്‍ത്താവിന്റെ ആഗമനത്തെ പ്രഖ്യാപിച്ച നീതിമാന്മാരുടെയും താപസരുടെയും രക്തസാക്ഷികളുടെയും അപ്പസ്‌തോലന്മാരുടെയും ജീവിതം ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവരുടെ വിശ്വാസവും ശരണവും സ്‌നേഹവും തീക്ഷണതയും സഹനങ്ങളിലുള്ള ക്ഷമയും മരണം വരെയുള്ള നിലനില്‍പ്പും നമുക്ക് അനുകരിക്കാം. അങ്ങനെ അവരുടെ മഹത്വത്തിന്റെ കിരീടത്തില്‍ ഭാഗഭാക്കാകാം” വിശുദ്ധ ജോണിന്റെ തൂലികയെ ഭയന്ന ഖലീഫ അദേഹത്തിന്റെ വലതു കൈ വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. ‘തീക്ഷ്ണമായ […] - [ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍](https://malabarvisiononline.com/2023/12/02/st-francis-xavier/): ‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവു നശിച്ചാല്‍ അവനെന്തുപ്രയോജനം?’ എന്ന വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചോദ്യത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ആധ്യാത്മികാഭ്യാസങ്ങളിലൂടെ ജീവിതം നവീകരിച്ച വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. 1506-ല്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഫ്രാന്‍സിസ് ഭൗതിക സമ്പത്തെല്ലാം ഉപേക്ഷിച്ച് 1537-ല്‍ വെനീസ്സില്‍ വച്ച് വൈദിക പട്ടം സ്വീകരിക്കുകയും 1542 മെയ് ആറിന് പ്രേക്ഷിത വേലക്കായി ഇന്ത്യയിലെത്തുകയും ചെയ്തു. ഇന്ത്യ, മലാക്ക, ജപ്പാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ പത്തുവര്‍ഷം സേവ്യര്‍ അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച്, ദരിദ്രരോടു കൂടെ ജീവിച്ചു. പകല്‍ പ്രസംഗത്തിലും പഠനത്തിലും രാത്രി ദീര്‍ഘമായ പ്രാര്‍ത്ഥനയിലും അദേഹം കഴിച്ചു കൂട്ടി. അധ്യാത്മികാഹ്ലാദങ്ങള്‍ ലഭിക്കുമ്പോള്‍ ‘മതി കര്‍ത്താവേ മതി’ എന്നും സങ്കടങ്ങളും കുരിശുകളും വരുമ്പോള്‍ ‘കൂറേക്കൂടി, കര്‍ത്താവേ, കൂറേക്കൂടി’ എന്നും അദേഹം അപേക്ഷിച്ചികൊണ്ടിരുന്നു. ‘എനിക്ക് ആത്മാക്കളെ തരിക ശേഷമെല്ലാം അങ്ങ് എടുത്തുകൊള്ളുക. സ്വന്തം കാര്യം നോക്കാതെ ആത്മാര്‍ത്ഥമായി ഈശോയുടെ താല്‍പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷണറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് […] - [സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ്](https://malabarvisiononline.com/2023/12/02/artificial-intelligence-course-at-start/): സ്റ്റാര്‍ട്ടില്‍ ഒരു വര്‍ഷം നീളുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് ആരംഭിക്കുന്നു. 2024 ജനുവരി അഞ്ചിന് കോഴ്‌സ് ആരംഭിക്കും. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുക. പ്രോഗ്രാമിങ്ങില്‍ മുന്‍ പരിചയം ആവശ്യമില്ല. കംപ്യൂട്ടര്‍ സംബന്ധിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. പൈത്തണ്‍ പ്രോഗ്രാമിങ് ലാങ്വേജാണ് ഉപയോഗിക്കുന്നത്. പാഠ്യവിഷയങ്ങളെ ആറ് മോഡ്യൂളായി തിരിച്ചിട്ടുണ്ട്. അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും വിദഗ്ധനായ രഞ്ജി ജോണാണ് മുഖ്യ ഇന്‍സ്ട്രക്ടര്‍. കോഴ്‌സ് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2357843, 9037107843 - [എല്‍ഡിസി 2024: പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം](https://malabarvisiononline.com/2023/12/01/ldc-2024/): പാവങ്ങളുടെ ഐഎഎസ് എന്ന് വിളിപ്പേരുള്ള എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കി. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമടക്കമുള്ള അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാകും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു പരീക്ഷകള്‍ ഉണ്ടായിരിക്കില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ എല്‍ഡിസി പരീക്ഷയ്ക്കുണ്ട്. അതായത് ഒറ്റ പരീക്ഷകൊണ്ടുതന്നെ ജോലി നേടാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്. 18 വയസുമുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 2024 ജനുവരി മൂന്ന് വരെ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 പകുതിയോടെ പരീക്ഷ നടക്കുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 17 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നു. ഇത്തവണ അതിലും കൂടുതലായിരിക്കും അപേക്ഷകരുടെ എണ്ണമെന്ന് കരുതുന്നു. വരും വര്‍ഷങ്ങളില്‍ നിരവധി റിട്ടയര്‍മെന്റ് ഒഴിവുകള്‍ കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ പഠിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയാല്‍ വേഗത്തില്‍ സര്‍ക്കാര്‍ ജോലി നേടാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടാതെ പ്രിലിമിനറി പരീക്ഷ […] - [ഡിസംബര്‍ 2: വിശുദ്ധ ബിബിയാന രക്തസാക്ഷി](https://malabarvisiononline.com/2023/12/01/saint-bibiana/): റോമില്‍ അപ്രോണിയാനൂസ് ഗവര്‍ണറായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു കന്യകയാണ് ബിബിയാന. ഫ്‌ളാവിയന്‍ എന്ന ഒരു റോമന്‍ യോദ്ധാവിന്റെയും ഡഫ്രോസായുടെയും മകളായിരുന്നു ബിബിയാന. ക്രിസ്ത്യാനികളെ അതിക്രൂരമായി ഗവര്‍ണര്‍ ഉപദ്രവിച്ചിരുന്നു. ഭക്തരായ ക്രിസ്ത്യാനികളായിരുന്നതുകൊണ്ട് ബിബിയാനയുടെ മാതാപിതാക്കളെയും ഗവര്‍ണ്ണറുടെ വിധി പ്രകാരം വധിച്ചു. അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ബിബിയാനയും സഹോദരി ദെമേത്രിയായും ദാരിദ്രത്തിലമര്‍ന്നു. അഞ്ച് മാസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. ക്രിസ്തുമതം ഉപേക്ഷിക്കുന്നതിനായി പലതരത്തില്‍ അവര്‍ പ്രലോഭിക്കപ്പെട്ടു. ദെമേത്രിയാ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് വീണു മരിച്ചു. നാരകീയ വശീകരണങ്ങള്‍ പ്രയോഗിച്ചിട്ടും മാനസാന്തരപ്പെടുന്നില്ല എന്ന് കണ്ട ബിബിയാനയെ ഒരു തൂണില്‍ കെട്ടി അടിച്ചുകൊല്ലുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. സന്തോഷത്തോടെ ബിബിയാന ഈ ശിക്ഷ സ്വീകരിച്ചു. ‘നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാം, ഇഷ്ടമുള്ളത് അന്വേഷിക്കാം, എന്നാല്‍ കുരിശിന്റെ വഴിയേക്കാള്‍ ഭേദവും ഭദ്രവുമായ ഒരുമാര്‍ഗം ഒരിടത്തുമില്ല’ എന്ന ക്രിസ്ത്യാനുകരണം ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധ ബിബിയാനയെപ്പോലെ കുരിശിന്റെ വഴിയെ ഏറെ സ്‌നേഹത്തോടെ നമുക്കും പുല്‍കാം. - [അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം 'അകത്തളം' പ്രദര്‍ശനത്തിനൊരുങ്ങി](https://malabarvisiononline.com/2023/12/01/akathalam-drama/): താമരശ്ശേരി രൂപതയിലെ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചൂഷണ വിധേയരാകുന്ന കുട്ടികളുടെ അത്മസംഘര്‍ഷങ്ങളും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം. കെസിബിസി അവാര്‍ഡ് ജേതാവ് രാജീവന്‍ മമ്മിള്ളിയാണ് സംവിധായകന്‍. കൂമ്പാറ ബേബി, ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ”കാലിക പ്രസക്തമായ വിഷയം മനോഹരമായ കുടുംബപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ ബോധ്യങ്ങള്‍ പകരുന്ന നാടകം ആസ്വാദന മികവിലും മുന്നിലാണ്” – കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ അഭിപ്രായപ്പെട്ടു. രൂപതയിലെ നാടക കലാകാരന്മാരെ ഒരുമിച്ചുകൂട്ടി കഴിഞ്ഞ നാലു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ രണ്ടാമത്തെ നാടകമാണിത്. നാടകം ബുക്ക് ചെയ്യാന്‍: ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍ – 9645776746 - [റവ. ഡോ. സുബിന്‍ കാവളക്കാട്ട് താമരശ്ശേരി രൂപതാ ചാന്‍സലര്‍](https://malabarvisiononline.com/2023/12/01/appointment-of-chancellor/): താമരശ്ശേരി രൂപതയുടെ പുതിയ ചാന്‍സലറായി റവ. ഡോ. സുബിന്‍ കാവളക്കാട്ട് ചുമതലയേറ്റു. മേരിക്കുന്ന് പിഎംഒസി ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് പുതിയ ചുമതല. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അജപാലന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ റവ. ഡോ. സുബിന്‍ കാവളക്കാട്ട് ആനക്കാംപൊയില്‍ ഇടവകാംഗമാണ്. 2006 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഈസ്റ്റ്ഹില്‍, കോടഞ്ചേരി, കണ്ണോത്ത് ഇടവകകളില്‍ അസി. വികാരിയായും വടകര, വാലില്ലാപ്പുഴ എന്‍.ഐ.ടി. ക്യാമ്പസ്, കരികണ്ടന്‍പാറ എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. ഗോവ, റോം എന്നിവിടങ്ങളിലും അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഫാമിലി അപ്പോസ്തലേറ്റ്, കെസിവൈഎം, വൊക്കേഷന്‍ ബ്യൂറോ, അള്‍ത്താരസംഘം, കരുണാ ഹോസ്റ്റല്‍ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മേരിക്കുന്ന് പിഎംഒസിയുടെ പുതിയ ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠവും അസി. ഡയറക്ടറായി റവ. ഡോ. മാറ്റസ് കോരംകോട്ടും നിയമിതരായി. - ['SMART' നിയമാവലി പ്രകാശനം ചെയ്തു](https://malabarvisiononline.com/2023/11/30/daily-companion/): അള്‍ത്താര ശുശ്രൂഷകരുടെ സംഘടനയായ സ്മാര്‍ട്ടിന്റെ (SMART) നിയമാവലി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരിക്കുന്ന് പിഎംഒസിയില്‍ രൂപതാ വൈദികരുടെ വാര്‍ഷിക സമ്മേളനത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അള്‍ത്താര ശുശ്രൂഷകരെ ഒന്നിച്ചു കൂട്ടി രൂപതാതലത്തില്‍ ഏകോപിപ്പിക്കുന്നതിനായാണ് SMART ആരംഭിച്ചത്. അംഗങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തി പക്വതയില്‍ വളരുന്നതിനായി ഡെയ്‌ലി കംപാനിയന്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുസ്തകം പ്രകാശനം ചെയ്തു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. SMART സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് ഡയറക്ടര്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. - [കാക്കവയല്‍ ഇടവക രജത ജൂബിലി ആഘോഷിച്ചു](https://malabarvisiononline.com/2023/11/30/kakkavayal-church-jubilee/): കാക്കവയല്‍ ഇടവക സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കൃതജ്ഞത ബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഫിലിപ് ചക്കുംമൂട്ടില്‍ അധ്യക്ഷം വഹിച്ചു. ജൂബിലി സമാപന സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി സജി പടിഞ്ഞാറെമേമന സ്വാഗതം ആശംസിച്ചു. ഇടവക ദേവാലയം പണിയുന്നതിനായി സ്ഥലം സംഭാവന ചെയ്ത ജോസ് മണ്ണാനിക്കാട്ടിനെ സമ്മേളനത്തില്‍ ആദരിച്ചു. ഇടവകയില്‍ നിന്നുള്ള വൈദികരെയും സന്യസ്തരെയും, ഇടവകയില്‍ സേവനം ചെയ്ത മുന്‍ വികാരിമാരെയും സന്യസ്തരെയും യോഗത്തില്‍ ആദരിച്ചു. ജൂബിലി സ്മരണിക, ചീഫ് എഡിറ്റര്‍ ഡോ. തോമസ് തേവര പരിചയപ്പെടുത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. പാരിഷ് കൗണ്‍സില്‍ പ്രതിനിധി ജോണ്‍ മുക്കാട്ടുകാവില്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും വാര്‍ഷിക കലാപരിപാടികള്‍ നടന്നു, സ്‌നേഹവിരുന്നോടുകൂടി ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ജൂബിലി ആഘോഷവേളയില്‍ ഇടവകയിലെ ഭവനരഹിരായ ഒരു […] - [കാതല്‍: കലയും കളവും](https://malabarvisiononline.com/2023/11/30/kathal-cinema/): ലൈംഗിക ആഭിമുഖ്യങ്ങളെയും ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം, ലൈംഗിക അതിപ്രസരത്തിന് ഇടംകൊടുക്കുന്ന ‘കാതല്‍’ സംവേദനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളോട് യോജിക്കാനാവില്ല. അത്തരമൊരു ആശയ പ്രചാരണത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ച പ്രവൃത്തി പ്രതിഷേധാര്‍ഹമാണ്. സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘കാതല്‍ – ദ കോര്‍’. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകന്‍ ജിയോ ബേബിയും രചയിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്‌കറിയയും അഭിനന്ദനം അര്‍ഹിക്കുന്നു. സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും അവതരിപ്പിക്കുന്ന ആശയങ്ങളെയും, അതിന്റെ രീതിയെയും വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. അതില്‍ ഒന്നാമത്തേത്, സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ […] - [ഡിസംബര്‍ 1: വിശുദ്ധ എലീജിയൂസ് മെത്രാന്‍](https://malabarvisiononline.com/2023/11/29/saint-eligius/): ഫ്രാന്‍സില്‍ കാത്തെലാത്ത് എന്ന് പ്രദേശത്താണ് എലീജിയൂസ് ജനിച്ചത്. ഭക്തരായ മാതാപിതാക്കള്‍ മകനെയും ദൈവഭക്തിയില്‍ വളര്‍ത്തി. ദൈവവിശ്വാസത്തിലും സ്വഭാവ നൈര്‍മല്യത്തിലും ഏറെ മുമ്പിലായിരുന്നു അദേഹം. ദൈവാലയത്തിലെ പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. സ്വര്‍ണ്ണപ്പണിയില്‍ അതീവ സമര്‍ത്ഥനായിരുന്ന അദ്ദേഹത്തെ പാരീസിലെ ക്‌ളോട്ടയര്‍ ദ്വീതീയന്‍ രാജാവ് സ്വര്‍ണ്ണഖനികളുടെ നിയന്താവായി നിയോഗിച്ചു. ജോലിക്കിടയിലും സദ്ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ അദേഹം ശ്രദ്ധിച്ചു. തനിക്കുണ്ടായിരുന്ന വിശേഷ വസ്ത്രങ്ങളെല്ലാം ദരിദ്രര്‍ക്കായി സമ്മാനിച്ച അദ്ദേഹം ദരിദ്രരെ സഹായിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ദിവസങ്ങള്‍ തുടര്‍ച്ചയായി ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും. സുകൃതജീവിതവും പാണ്ഡിത്യവും അദ്ദേഹത്തെ പുതിയ ജീവിതാന്തസിലേക്ക് നയിച്ചു. വൈദികനായും തുടര്‍ന്ന് മെത്രാനായും നിയോഗിക്കപ്പെട്ടു. പുതിയ അന്തസില്‍ ഉപവാസവും ജാഗരണവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു. എളിമയിലും ദരിദ്രാരൂപിയിലും, പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ദിനം പ്രതി അദേഹം മുന്നേറിക്കൊണ്ടിരുന്നു. മരണത്തിനായി ഏറെ സന്തോഷത്തോടെ കാത്തിരുന്ന അദ്ദേഹം തന്റെ 71-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി ദിവ്യനാഥന്റെ പക്കലേക്ക് യാത്രയായി. - [കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മരിയന്‍ നൈറ്റ്](https://malabarvisiononline.com/2023/11/29/mariyan-night-at-kulathuvayal/): കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ ‘മരിയന്‍ നൈറ്റ്’ സംഘടിപ്പിക്കും. വൈകിട്ട് നാലു മണിക്ക് കുമ്പസാരത്തോടെ മരിയന്‍ നൈറ്റ് ആരംഭിക്കും. തുടര്‍ന്ന് 4.30ന് ജപമാലയും അഞ്ചു മണിക്ക് വിശുദ്ധ കുര്‍ബാനയും. വചന പ്രഘോഷണത്തിന് നവീകരണ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. 7.45 മുതല്‍ സൗഖ്യാരാധന. 8.30ന് നേര്‍ച്ച ഭക്ഷണത്തോടെ മരിയന്‍ നൈറ്റ് അവസാനിക്കും. ഡിസംബര്‍ ഒന്നിന് നടക്കുന്ന മരിയന്‍ നൈറ്റില്‍ വില്ലേജ് ഇവാഞ്ചലൈസേഷന്‍ രംഗത്തെ പ്രമുഖനായ സിബി മാത്യു മംഗലത്തുകരോട്ട് വചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും. ഏവര്‍ക്കും പങ്കെടുത്ത് ആത്മീയ നവീകരണം നേടാന്‍ സാധിക്കുന്ന തരത്തിലാണ് മരിയന്‍ നൈറ്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. - [മാതൃവേദി താമരശ്ശേരി മേഖല ഒരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരം](https://malabarvisiononline.com/2023/11/24/online-carol-song-competition/): മാതൃവേദി താമരശ്ശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. താമരശ്ശേരി ഫൊറോനയിലെ ഇടവകകള്‍ക്ക് വേണ്ടിയാണ് മത്സരം. 6 മിനിറ്റിനും 9 മിനിറ്റിനും ഇടയില്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ക്രിസ്മസ് കരോള്‍ വീഡിയോ ഗാനമാണ് അയക്കേണ്ടത്. ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിക്കാന്‍ പാടില്ല. ഏഴു പേരാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഇടവകയിലെ മാതൃവേദി യൂണിഫോം എല്ലാവരും ധരിച്ചിരിക്കണം. നോക്കി പാടാന്‍ പാടില്ല. ഒരിടവകയില്‍ നിന്നും ഒരു എന്‍ട്രി മാത്രം. നവംബര്‍ 27ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണം. വീഡിയോ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 8. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1500 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000, 500 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍. സമ്മാന വിതരണം ഡിസംബര്‍ 16 ന് താമരശ്ശേരി നടക്കുന്ന മേഖലാ സംഗമത്തില്‍ വച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061355185 - [ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം 'ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ' 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും](https://malabarvisiononline.com/2023/11/21/pope-francis-biography/): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി പുസ്തകം പുറത്തിറങ്ങും. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ മനുഷ്യവംശം കടന്നുപോയ സുപ്രധാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവിതകഥ പറയുന്നതായിരിക്കും പുസ്തകമെന്നു പ്രസാധകര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ മാര്‍പാപ്പ പറഞ്ഞു. പൊതുഭവനമായ ഭൂമി അഭിമുഖീകരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു വയോധികനില്‍ നിന്നും കേള്‍ക്കാനും കഴിഞ്ഞകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും യുവജനങ്ങള്‍ക്ക് ഇടയാക്കുന്ന രീതിയിലാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ പത്രപ്രവര്‍ത്തകനായ ഫാബിയോ മര്‍ച്ചീസ് രഗോനയുമായി ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം, നാസികളുടെ ജൂതവംശഹത്യ, ഹിരോഷിമായിലെയും നാഗസാക്കിയിലെയും ആണവസ്ഫോടനങ്ങള്‍, ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ച, 2008 ലെ സാമ്പത്തിക മാന്ദ്യം, ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗം, കോവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയ സംഭവങ്ങള്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ ഭാഗമാകും. ഭ്രൂണഹത്യ, വംശീയത, കാലാവസ്ഥാവ്യത്യാനം, ആണവായുദ്ധങ്ങള്‍, യുദ്ധം, സാമൂഹികാസമത്വങ്ങള്‍ തുടങ്ങിയ സമകാലിക […] - [ലോഗോസ് ക്വിസ്: താമരശ്ശേരി രൂപതയുടെ അഭിമാനമായി ലിയ ട്രീസ കേഴപ്ലാക്കല്‍](https://malabarvisiononline.com/2023/11/19/logoz-quiz-liya-treesa/): ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മിന്നും പ്രകടനമോടെ താമരശ്ശേരി രൂപതയുടെ അഭിമാനമായി ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ലിയ ട്രീസയ്ക്കാണ്. ആറ് കാറ്റഗറിയിലെയും ഒന്നാം സ്ഥാനക്കാരാണ് ലോഗോസ് പ്രതിഭാ മത്സരത്തില്‍ മാറ്റുരച്ചത്. 1.2 മാര്‍ക്കിന്റെ നേരിയ വ്യത്യാസത്തിലാണ് ലിയയ്ക്ക് പ്രതിഭ പട്ടം നഷ്ടമായത്. ലോഗോസ് പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇരിഞ്ഞാലക്കുട രൂപതയുടെ അമല ഷിന്റോ 75.3 മാര്‍ക്ക് നേടിയപ്പോള്‍ 74.1 മാര്‍ക്കോടെയാണ് ലിയ ട്രീസ ശക്തമായ മത്സരം കാഴ്ചവച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണവും 15,000 രൂപയും ലിയയ്ക്ക് സമ്മാനമായി ലഭിച്ചു. കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ – ഷീന ദമ്പതികളുടെ മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയ. അഞ്ചാം ക്ലാസ് മുതല്‍ ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്ന ലിയ കഴിഞ്ഞ തവണ പിഒസിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ പഠനത്തോടൊപ്പം ലോഗോസ് പഠനത്തിനും പ്രാധാന്യം നല്‍കിയിരുന്നെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. ആറു കാറ്റഗറികളിലായി ഇത്തവണ […] - [കാക്കവയല്‍ ഇടവക ജൂബിലി ഗാനം പുറത്തിറക്കി](https://malabarvisiononline.com/2023/11/18/kakkavayal-parish-silver-jubilee/): കാക്കവയല്‍ ഇടവകയുടെ രജത ജൂബിലി ആഘോഷവേളയില്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ മനോഹരമായ ജൂബിലി ഗാനം പുറത്തിറക്കി. ഇന്ന് (19/11/2023) ഞായറാഴ്ച, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഫിലിപ് ചക്കുംമൂട്ടില്‍ റിലീസിംഗ് നിര്‍വഹിച്ചു. ഇടവകയുടെ രജത ജൂബിലി ആപ്തവാക്യമായ ‘ഇടവക ഒരു കുടുംബം’, എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ജൂബിലി ഗാനം രചിച്ചിട്ടുള്ളത്. ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ഇടവകയുടെ വികാരിയായ ഫാ. ഫിലിപ് ചക്കുംമൂട്ടിലാണ്. ഈ ഗാനത്തിന് ഈണം നല്‍കുകയും ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തത് പ്രശസ്ത സംഗീത സംവിധായകനായ ജോബി ജോര്‍ജ് ആണ്. കെ. ജി. ഷിബു, ജിസ്സി സണ്ണി, ജെയ്‌നി ഗാര്‍ഷല്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജൂബിലി ആഘോഷിക്കുന്ന ഏത് ഇടവകയിലും ആഘോഷവേളയില്‍ പാടാന്‍ സാധിക്കത്തക്ക വിധത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചത് ദൃശ്യം ഡിജിറ്റല്‍ സ്റ്റുഡിയോസാണ്. ഗാനത്തിന്റെ ദൃഷ്യാവിഷ്‌ക്കാരം കാണാന്‍ യുട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: - [പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം](https://malabarvisiononline.com/2023/11/13/decision-making/): ‘വിജയിച്ച ഒരു പ്രസ്ഥാനം കാണുമ്പോള്‍ ഓര്‍ക്കുക ആരോ ഒരിക്കല്‍ ധൈര്യപൂര്‍വം എടുത്ത തീരുമാനത്തിന്റെ ഫലപ്രാപ്തിയാണതെന്ന്’. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ കണ്ണൂരില്‍ സാധാരണ കുടുംബത്തില്‍ പിറന്ന് അസാധാരണനായി വളര്‍ന്ന വ്യക്തിയാണ്. സൈന്യത്തില്‍ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ച് പിരിഞ്ഞശേഷം കണ്ണൂരില്‍ മില്ലും തുണിക്കയറ്റുമതിയുമായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ നായര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി നടത്തിയ വിദേശ യാത്രയിലാണ് ആഡംബര ഹോട്ടലുകളുടെ സാധ്യത മനസിലാക്കിയത്. വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ മാത്രം വിഹരിച്ചിരുന്ന ആഡംബര ഹോട്ടല്‍ വ്യവസായത്തില്‍ അവരെ വെല്ലുവിളിച്ചുകൊണ്ട് കൃഷ്ണന്‍ നായരുടെ ലീലാ ഹോട്ടല്‍ മുംബൈയില്‍ തലയെടുപ്പോടെ ഉയര്‍ന്നപ്പോള്‍ വമ്പന്‍മാര്‍ ഞെട്ടി. ഒരിക്കല്‍ മൈസൂരില്‍ ദസറ ആഘോഷത്തിന് കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡേ കൃഷ്ണന്‍ നായരെ മുഖ്യാതിഥിയായി ക്ഷണിച്ചു. മൈസൂര്‍ കൊട്ടാരം പോലെ ഒരു ഹോട്ടല്‍ ബാംഗ്‌ളൂരില്‍ പണിതുകൂടേയെന്ന് ഹെഗ്‌ഡേ കൃഷ്ണന്‍ നായരോടു ചോദിച്ചു. അതിനു മറുപടിയായി മൈസൂര്‍ കൊട്ടാരത്തിന്റെ വാസ്തു ശില്‍പ്പ മാതൃകയില്‍ എട്ടേക്കറില്‍ 357 മുറികളുമായി ബാഗ്‌ളൂരില്‍ 2001ല്‍ കൃഷ്ണന്‍ നായര്‍ ‘ലീലാ പാലസ്’ നിര്‍മിച്ചു. ലീലാ […] - [ഇറ്റാലിയന്‍ സബ്‌ടൈറ്റിലോടെ 'ഫേസ് ഓഫ് ദ് ഫേസ്‌ലെസ്' കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ](https://malabarvisiononline.com/2023/11/13/face-of-the-faceless-2/): ‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ പ്രവര്‍ത്തകര്‍ക്ക് സീറോ മലബാര്‍ സഭയുടെ ആദരം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സന്യാസ ജീവിതം തെറ്റായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഇത്തരം ചിത്രങ്ങള്‍ മറുപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബര്‍ 20ന് വത്തിക്കാനില്‍ ഇറ്റാലിയന്‍ സബ്‌ടൈറ്റിലോടെ ‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ ഫ്രാന്‍സീസ് മാര്‍പാപ്പ കാണുമെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. നല്ല മൂല്യങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന ചിത്രമാണ് ‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ എന്ന് സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. നടന്‍ സിജോയ്‌സ വര്‍ഗീസ് ചലച്ചിത്ര ആസ്വാദനം നടത്തി. ചിത്രം മാര്‍പാപ്പ കാണാന്‍ പോകുന്നു എന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സിസ്റ്റര്‍ റാണി മരിയയായി വേഷമിട്ട നടി വിന്‍സി അലോഷ്യസ് പറഞ്ഞു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച […] - [ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2023/11/11/food-literacy-and-nutritional-counseling/): താമരശ്ശേരി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെ ഭാഗമായി ആരംഭിച്ച ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി എഐസിസി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായി ഭക്ഷ്യ സാക്ഷരത സംബന്ധിച്ച് നല്ല ആശയം കൊണ്ടുവന്നത് താമരശ്ശേരി രൂപതയാണെന്നും വിദ്യാഭ്യാസ സാക്ഷരതപോലെ ഭക്ഷ്യ സാക്ഷരതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ സാധിക്കും. അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് വിഷരഹിതമായ പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് കൂട്ടായ യജ്ഞം നടത്തണം – ഡോ. ശശി തരൂര്‍ പറഞ്ഞു. അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സ് പ്രസിഡന്റു കൂടിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ശാക്തീകരണത്തിന് താമരശ്ശേരി രൂപതയുടെ കീഴില്‍ […] - [ലോഗോസ് മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍](https://malabarvisiononline.com/2023/11/09/logoz-mega-final/): കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍ യോഗ്യത നേടി. ബി വിഭാഗത്തില്‍ നിന്ന് കൂരോട്ടുപാറ ഇടവകാംഗം ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ എഫ് വിഭാഗത്തില്‍ നിന്ന് കൂരാച്ചുണ്ട് ഇടവകാംഗം മാത്യു തൈക്കുന്നുംപുറത്ത് എന്നിവരാണ് മെഗാ ഫൈനല്‍ യോഗ്യത നേടിയത്. നവംബര്‍ 18, 19 തീയ്യതികളില്‍ പാലാരിവട്ടം പിഒസിയില്‍ വച്ചാണ് മെഗാ ഫൈനല്‍ മത്സരം നടക്കുന്നത്. അഞ്ചു ലക്ഷം പേരാണ് ഇത്തവണ ലോഗോസ് ക്വിസില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 600 പേര്‍ സെമിഫൈനല്‍ യോഗ്യത നേടി. മെഗാ ഫൈനല്‍ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി 60 പേര്‍ മാറ്റുരയ്ക്കും. ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയക്ക് മുകളില്‍ ക്യാഷ് അവാര്‍ഡ് ലഭിക്കും. നവംബര്‍ 19ന് വൈകിട്ട് മൂന്നിന് പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. - [ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണത്തിളക്കവുമായി താമരശ്ശേരി രൂപതാംഗം കെ. എം. പീറ്റര്‍](https://malabarvisiononline.com/2023/11/09/km-peter/): ഫിലിപ്പീന്‍സിലെ ടാര്‍ലാക്കില്‍ നടക്കുന്ന 22-ാമത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണമണിഞ്ഞ് ചക്കിട്ടപാറ ഇടവകാഗം കരിമ്പനക്കുഴി കെ. എം. പീറ്റര്‍. നാളെ നടക്കുന്ന അഞ്ചു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ പ്രതീക്ഷയോടെ അദ്ദേഹം ട്രാക്കിലിറങ്ങും. ദിനവും ഓടിയും നടന്നുമുള്ള പരിശീലനമാണ് 72 വയസിന്റെ ചെറുപ്പത്തിലും ‘സ്വര്‍ണ്ണവേട്ട’ തുടരുന്നതിന്റെ വിജയരഹസ്യമെന്ന് കെ. എം. പീറ്ററിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ലോക കായിക ഭൂപടത്തില്‍ ചക്കിട്ടപാറയെ അടയാളപ്പെടുത്തിയ കെ. എം. പീറ്ററിന്റെ നേതൃത്വത്തിലാണ് 2008ല്‍ ചക്കിട്ടപാറയില്‍ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നത്. ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, നയന ജെയിംസ്, ജിബിന്‍ സെബാസ്റ്റ്യന്‍, സച്ചിന്‍ ജെയിംസ് തുടങ്ങിയ കായിക പ്രതിഭകളെ കണ്ടെത്തിയതും അവരുടെ ആദ്യകാല പരിശീലകനും കെ. എം. പീറ്ററായിരുന്നു. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കുളത്തുവയല്‍ ജോര്‍ജിയന്‍ അക്കാദമിയുടെ മുഖ്യപരിശീലകനാണ്. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സ്റ്റെഫി, നിധിന്‍. - [ദ് ഫേസ് ഓഫ് ദ് ഫെയ്‌സ്‌ലെസ് റിലീസ് 17ന്](https://malabarvisiononline.com/2023/11/08/face-of-the-faceless/): സമൂഹത്തില്‍ മുഖമില്ലാതായിപ്പോയ ഒരു ജനതയുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുഭവ കഥ പറയുന്ന ‘ദ് ഫേസ് ഓഫ് ദ് ഫേസ്‌ലസ്’ നവംബര്‍ 17-ന് റിലീസ് ചെയ്യും. ഇതിനോടകം 20-ല്‍ അധികം അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഈ ഹിന്ദി ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് റിലീസിനൊരുങ്ങുന്നത്. 2022-ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നായി 120-ല്‍ അധികം അഭിനേതാക്കളാണ് മറ്റു വേഷങ്ങളിലെത്തുന്നത്. പ്രഫ. ഡോ. ഷെയ്‌സണ്‍ ഔസേപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. തിരക്കഥ: ജയ്പാല്‍ ആനന്ദന്‍. ക്യാമറ: മഹേഷ് ആനി. റിലീസ് ചെയ്യുന്ന തിയറ്ററുകള്‍:തിരുവനന്തപുരം – ശ്രീ, പി.വി.ആര്‍ ലുലു, കൊല്ലം – ജി മാക്‌സ്, കോട്ടയം – ആശ, ചങ്ങനാശ്ശേരി – അനു, ആലപ്പുഴ – ശ്രീ, പാല – ജോസ്, തൊടുപുഴ […] - [സമുദായ നാമം: അറിയേണ്ടതെല്ലാം](https://malabarvisiononline.com/2023/11/04/syro-malabar-syrian-catholic-2/): 2023 ജൂലൈ എട്ടിന് കേരള സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ആഗസ്റ്റ് 08 ലെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ. ഉ. കൈ (നമ്പര്‍) 109/2023/പൊ.ഭ.വ. ഉത്തരവുപ്രകാരം സീറോ മലബാര്‍ സഭാംഗങ്ങളായ സുറിയാനി കത്തോലിക്കരുടെ സമുദായനാമം ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നതായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു. 2021 ജൂണ്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സ. ഉ. (എംഎസ്.) നമ്പര്‍ 114/2021 പൊ.ഭ.വ. ഉത്തരവുപ്രകാരമുള്ള സംസ്ഥാനത്തെ സംവരണരഹിത (General Category) വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പരായി സീറോമലബാര്‍ സഭയിലെ സുറിയാനി കത്തോലിക്കാ വിഭാഗത്തെ ‘സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്)’ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതു പരിഷ്‌കരിച്ചാണ് സമുദായത്തിന് പുതിയപേരു നല്‍കിയിരിക്കുന്നത്. സീറോമലബാര്‍ സഭയിലെ സുറിയാനി കത്തോലിക്കര്‍ നാളിതുവരെ RC, RCS, RCSC, SC, റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, Christian RC, Christian RCSC, സീറോമലബാര്‍ തുടങ്ങിയ വിവിധ പേരുകളാണ് സമുദായനാമമായി എസ്എസ്എല്‍സി ബുക്കിലും മറ്റ് ഔദ്യോഗിക […] - [ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍](https://malabarvisiononline.com/2023/11/02/%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d-3-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d/): ‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവു നശിച്ചാല്‍ അവനെന്തുപ്രയോജനം’ എന്ന വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചോദ്യത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ആധ്യാത്മികാഭ്യാസങ്ങളിലൂടെ ജീവിതം നവീകരിച്ച വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. 1506 ല്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഫ്രാന്‍സിസ് ഭൗതിക സമ്പത്തെല്ലാം ഉപേക്ഷിച്ച് 1537 ല്‍ വെനീസ്സില്‍ വച്ച് വൈദിക പട്ടം സ്വീകരിക്കുകയും 1542 മെയ് 6-ാം തിയതി പ്രേഷിത വേലക്കായി ഇന്ത്യയിലെത്തുകയും ചെയ്തു. ഇന്ത്യ, മലാക്കാ, ജപ്പാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ പത്തുവര്‍ഷം സേവ്യര്‍ അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് ദരിദ്രരോടു കൂടെ ജീവിച്ചു. പകല്‍ പ്രസംഗത്തിലും പഠനത്തിലും രാത്രി ദീര്‍ഘമായ പ്രാര്‍ത്ഥനയിലും അദേഹം കഴിച്ചു കൂട്ടി. അധ്യാത്മികാഹ്ലാദങ്ങള്‍ ലഭിക്കുമ്പോള്‍ ”മതി കര്‍ത്താവേ മതി” എന്നും സങ്കടങ്ങളും കുരിശുകളും വരുമ്പോള്‍ ”കൂറേക്കൂടി, കര്‍ത്താവേ, കൂറേക്കൂടി” എന്നും അദ്ദേഹം അപേക്ഷിച്ചികൊണ്ടിരുന്നു. ”എനിക്ക് ആത്മാക്കളെ തരിക ശേഷമെല്ലാം അങ്ങ് എടുത്തുകൊള്ളുക. സ്വന്തം കാര്യം നോക്കാതെ ആത്മാര്‍ത്ഥമായി ഈശോയുടെ താല്‍പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന […] - [മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടറായി കെ. സി. ജെയിംസ് പകലോമറ്റം നിയമിതനായി](https://malabarvisiononline.com/2023/11/02/kc-james-pakalomattam/): താമരശ്ശേരി രൂപതാംഗം കെ. സി. ജെയിംസ് പകലോമറ്റം, കുമ്പിളുങ്കല്‍ മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള 6 ജില്ലകളിലെ ക്ഷീരകര്‍ഷകരുടെ സഹകരണ സംവിധാനമാണ് മലബാര്‍ മില്‍മ. 1200 ഓളം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലൂടെ ഒരു ലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നായി ദിവസേന പാല്‍ സംഭരിക്കുന്നു. 1500 കോടി രൂപ വാര്‍ഷിക വിറ്റ് വരവുള്ള മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1989 മുതല്‍ മലബാര്‍ മില്‍മയില്‍ കെ. സി. ജെയിംസ് സേവനമനുഷ്ഠിച്ചു വരുന്നു. മില്‍മയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡയറി സയന്‍സില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്റേഷന്‍, പേഴ്സണല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാങ്കാവ് ഇടവകാംഗമാണ്. ഭാര്യ: ലിന്‍സി ജെയിംസ് എസ്ബിഐ ഉദ്യോഗസ്ഥയാണ്. - [മനുഷ്യന്റെ അന്ത്യങ്ങള്‍](https://malabarvisiononline.com/2023/11/01/human-death/): നവംബര്‍ 2: സകല മരിച്ചവരുടെയും ഓര്‍മ്മ ആധുനികകാലഘട്ടത്തില്‍ മരണാനന്തരജീവിതത്തെക്കുറിച്ച് ആളുകളുടെ ഇടയില്‍ ധാരാളം സംശയങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ക്രിസ്തീയവിശ്വാസത്തെ ക്ഷതപ്പെടുത്തുന്ന ബാഹ്യശക്തികള്‍ക്കൊപ്പം ദൈവശാസ്ത്രപരമായ അറിവില്ലായ്മയും നമുക്കു ചുറ്റും വ്യാപിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമുള്ള ദൈവശാസ്ത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ വിശ്വാസികളെ പലപ്പോഴും വിഷമസന്ധിയിലാക്കുന്നു. വിവിധതരത്തിലുള്ള വിഘടിത്രഗ്രൂപ്പുകള്‍ ഈ പ്രതിസന്ധിയെ മുതലെടുത്തു രംഗത്തുവരുന്നുണ്ട്. ഭൗതികവാദം, ഭീകരവാദം നിരീശ്വരവാദം തുടങ്ങിയവയെല്ലാം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അകറ്റുന്നു. ദൈവശാസ്ത്ര പഠനങ്ങളെക്കുറിച്ചുള്ള അജ്ഞത നമ്മെ പലപ്പോഴും നിസ്സംഗതയിലേക്കു നയിക്കുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്ന് ഭക്തിപ്രസ്ഥാനത്തില്‍ മുഴുകുന്നതും ഭാവിലോകത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ ഭൗമികകാര്യങ്ങളില്‍ മാത്രം വ്യാപരിക്കുന്നതും ക്രൈസ്തവവിശ്വാസത്തിനു ഭൂഷണമല്ല. മനുഷ്യന്റെ അന്ത്യങ്ങളായ മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നിവയുടെ വിശകലനമാണ് ചുവടെ. മരണം മരണം പ്രകൃതിയുടെ ഒരു പ്രവര്‍ത്തനമാണ്. അതു ജീവനുള്ള എല്ലാവരും അനുഭവിക്കേണ്ടിവരുന്ന യാഥാര്‍ത്ഥ്യമാണ്. മരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പൊതുതത്ത്വമാണ് അല്ലെങ്കില്‍ അനിവാര്യമായ ഒരു പ്രതിഭാസം. വിശുദ്ധ ഗ്രന്ഥവും ഇതുതന്നെയാണു പഠിപ്പിക്കുന്നത്. ജോഷ്വാ തന്റെ ഈലോകജീവിതാന്ത്യം അടുത്തപ്പോള്‍ ഈ പൊതുനിയമത്തെക്കുറിച്ച് ഇങ്ങനെ […] - [സകലവിശുദ്ധരുടെയും തിരുനാള്‍](https://malabarvisiononline.com/2023/10/31/all-saints-day/): നവംബര്‍ 1: സകല വിശുദ്ധരുടെയും തിരുനാള്‍ കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് വിശുദ്ധരുണ്ട്. വളരെ ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് സഭ അവരെ അനുകരിക്കാനുള്ള മാതൃകകളും ശക്തമായ മധ്യസ്ഥരുമായി വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി പേര് ചേര്‍ത്തിട്ടുള്ള ഇവരെ പ്രത്യേക ദിവസങ്ങളില്‍ ( മരണദിവസം അല്ലെങ്കില്‍ ജനന ദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ. സുവിശേഷത്തെ ജീവിതമാക്കിയവരാണ് വിശുദ്ധര്‍. അതുകൊണ്ടുതന്നെ അവരുടെ ജീവിതം അനേകം പേര്‍ വായിക്കുന്ന സുവിശേഷമാണ്. സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാള്‍ തിരുസഭയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്ന ദിവസമാണ് നവംബര്‍ 1. തിരുസഭയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാളാണ് നവംബര്‍ ഒന്നിന് ആചരിക്കുക. തെരഞ്ഞെടുക്കെട്ടവര്‍ക്ക് ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദി പറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ […] - [പരിശുദ്ധ അമ്മയുടെ സമര്‍പ്പിത ജീവിതത്തിന്റെ കാലികപ്രസക്തി](https://malabarvisiononline.com/2023/10/29/mary-the-timeless-role-model/): ഒക്ടോബര്‍, ജപമാല റാണിക്ക് പ്രതിഷ്ഠിതമായ മാസം. ഈ നാളില്‍ സഭാമക്കള്‍ ജപമാല ചൊല്ലി പ്രത്യേകമാംവിധം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുന്നു. സഹരക്ഷക, അഭിഭാഷക, ലോകമധ്യസ്ഥ, സ്ത്രീകളില്‍ ഭാഗ്യവതി തുടങ്ങി നിരവധി വിശേഷണങ്ങള്‍ അമ്മയ്ക്ക് സ്വന്തം. ‘ഇതാ കര്‍ത്താവിന്റെ ദാസി അവിടുത്തെ വചനം എന്നില്‍ നിറവേറട്ടെ’ എന്ന സമര്‍പ്പണം അമ്മയുടെ ജീവിതത്തിന്റെ ഊടും പാവുമാണ്. സഹനത്തിന്റെ കരകാണാകടലില്‍ ആയിത്തീരുമ്പോഴും ഇടറി വീഴാതെ അമ്മയെ നയിച്ചത് ‘വിശ്വാസം’ എന്ന നങ്കൂരമാണ്. ദൈവവചനം ഹൃദയത്തില്‍ സൂക്ഷിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും അതില്‍ നിന്ന് ശക്തി ആര്‍ജിക്കുകയും ചെയ്തതാണ് അമ്മയുടെ വിശ്വാസ ജീവിതം. അവിടെ സമര്‍പ്പണമുണ്ട്, അടിയറവെക്കലുണ്ട്. തന്നെ വിളിച്ചവന്‍ ശക്തനാണെന്നും, വിശ്വസ്തനാണെന്നും, അവിടുത്തേക്ക് എല്ലാം സാധ്യമാണെന്നും ഈ വിശ്വാസം അവളെ പഠിപ്പിച്ചു. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന പ്രത്യുത്തരം തന്റെ ഇഷ്ടങ്ങളുടെ മരണപത്രത്തിലെ ഒപ്പുവയ്ക്കലായിരുന്നു. ദാസി-യജമാനന്റെ ഹിതം മാത്രം അന്വേഷിക്കുകയും നിറവേറ്റുകയും ചെയ്യുന്നവളും അതില്‍ ആനന്ദം കണ്ടെത്തുന്നവളുമാണ്. അമ്മയുടെ സമര്‍പ്പണത്തിന്റെ ആഴം എല്ലാ യുക്തിക്കും ബുദ്ധിക്കും അതീതമാണ് ദൈവഹിതത്തിന്റെ […] - [ഓഗ്‌മെന്റ 2023: കൊമേഴ്‌സ് ഫെസ്റ്റ് നടത്തി](https://malabarvisiononline.com/2023/10/28/augmenta-commerce-fest/): തിരുവമ്പാടി അല്‍ഫോന്‍സാ കോളജില്‍ ഓഗ്‌മെന്റ 2023 കോമേഴ്‌സ് ഫെസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷനീഷ് അഗസ്റ്റിന്‍, കോമേഴ്‌സ് വിഭാഗം മേധാവി സാനി തോമസ്, ആല്‍ബിന തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇ.ഡി. ഗെയിം, മാനേജ്‌മെന്റ് ക്വിസ്, ഐ.പി.എല്‍ ഓക്ഷന്‍, ഫാഷന്‍ ഷോ, ഷൂട്ടൗട്ട്, ഫിറ്റ്‌നസ് ഗെയിം, സ്‌പോട്ട് ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ്തല മത്സരങ്ങള്‍ നടത്തി.ഐ.പി.എല്‍ ഓക്ഷനില്‍ അഖില്‍ & ടീം ഒന്നാം സ്ഥാനവും ജിഷ്ണു & ടീം രണ്ടാം സ്ഥാനവും നേടി. ഇ.ഡി ഗെയിമില്‍ ബോണി & ആശിര്‍വാദ് ടീം ഒന്നും ആല്‍ബിന്‍ ജില്‍സണ്‍ & ഹരികൃഷ്ണന്‍ ഷാല്‍വിന്‍ & ഷാരോണ്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌പോട്ട് ഡാന്‍സില്‍ നോയലും ഫാഷന്‍ ഷോയില്‍ ഡെന്നി ജോസഫും ഷൂട്ട് ഔട്ടില്‍ അഭയ് സുരേഷും ഫിറ്റ്‌നസില്‍ അച്യുത് നാഥും സമ്മാനാര്‍ഹരായി. കെ. ദീപേഷ്, അമന്റ ഷാജി, സെബിന്‍ തോമസ്, ഷിജി ഫ്രാന്‍സിസ്, […] - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു](https://malabarvisiononline.com/2023/10/28/akhanda-japamala-samapanam/): താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസങ്ങളായി തുടര്‍ന്ന അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഉപകരിക്കുമെന്നും ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണമെന്നും ബിഷപ് പറഞ്ഞു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍, ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, ഫാ. ജേക്കബ് അരീത്തറ, ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ഫാ. ആന്റോ ജോണ്‍ മൂലയില്‍, ഫാ. അന്വേഷ് പാലക്കീല്‍, ഫാ. ജിനു മംഗലാമഠത്തില്‍, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. നിര്‍മ്മല്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ജപമാല സമര്‍പ്പണത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ലോക സമാധാനം, കുടുംബ വിശുദ്ധീകരണം എന്നീ നിയോഗങ്ങളോടെയാണ് ഇത്തവണ അഖണ്ഡ ജപമാല സമര്‍പ്പിച്ചത്. സമാപന ദിനത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി നിരവധി […] - [പരിശുദ്ധ കന്യാമറിയം: ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരം](https://malabarvisiononline.com/2023/10/28/st-mary-the-dwell-of-love/): മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ മാതൃഭക്തി ശ്ലാഘനീയമാണ്. ഈശോയുടെ അമ്മ നമ്മുടെ അമ്മയാണ്. കാനായിലെ വിവാഹവിരുന്നുശാലയില്‍ എന്ന പോലെ തന്റെ പുത്രന്‍ പറയുന്നതുപോലെ ചെയ്യാന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് നമുക്ക് അരികില്‍ നില്‍ക്കുന്ന ഈ അമ്മ നമുക്കെന്നും അഭയനഗരമാണ്. ദുഃഖവും ക്ലേശവും നമ്മെ അലട്ടുമ്പോള്‍ സാന്ത്വനത്തിനായി ഓടിയണയാവുന്ന പാര്‍പ്പിടമാണവള്‍. സഭാപിതാക്കന്മാര്‍ ഈശോയുടെ മനുഷ്യാവതാരമെന്ന മഹാസംഭവം യാഥാര്‍ത്ഥ്യമാക്കുവാന്‍ മനുഷ്യവംശം ദൈവത്തിനു നല്‍കിയ സംഭാവനയായാണ് മറിയത്തെ അവതരിപ്പിക്കുന്നത്. നസ്രത്തിലെ ആ കന്യകയുടെ അധരത്തില്‍ നിന്നും ദൈവികപദ്ധതിക്കായുള്ള ‘ആമ്മേന്‍’ അടര്‍ന്നു വീണപ്പോള്‍ മനുഷ്യചരിത്രം വിസ്മയങ്ങള്‍ക്ക് സാക്ഷിയായി. ലോകനിയന്താവ് കന്യകയുടെ ഉദരത്തില്‍ ഉരുവായി, പരിശുദ്ധ മാതാവ് ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരമായിത്തീര്‍ന്നു. ദൈവപുത്രന്റെ നിറസാന്നിധ്യം പേറുന്ന ജീവനുള്ള സക്രാരിയായി. ദൈവഹിതത്തിനു മറിയം നല്‍കിയ ‘ആമ്മേന്‍’ അവളെ ഈശോയുടെ മാത്രമല്ല തലമുറകളുടെ മുഴുവന്‍ മാതാവാക്കി. മറിയം ദൈവപുത്രനായി അവളുടെ ശരീരം നല്‍കി. തന്റെ മുഴുവന്‍ അസ്തിത്വത്തെയും ദൈവത്തിന്റെ ഇഷ്ടത്തിനു വിധേയയാക്കി. അവന്റെ സാന്നിധ്യത്തിന്റെ സ്ഥലമായി തീര്‍ന്നു. മറിയത്തിന്റെ ഹിതം പിതാവിന്റെ അതുല്യമായ സ്‌നേഹപദ്ധതിയില്‍ പുത്രന്റെ ഹിതവുമായി […] - [അല്‍ഫോന്‍സാ കോളജില്‍ രക്തദാന ക്യാമ്പ് നടത്തി](https://malabarvisiononline.com/2023/10/27/blood-donation-camp/): തിരുവമ്പാടി അല്‍ഫോന്‍സാ കോളജിലെ എന്‍എസ്എസ് യൂണിറ്റ് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് മാനേജറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ ഫാ. സ്‌കറിയ മങ്കരയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍ന്റ് ഡോ. നിതിന്‍ ഹെന്റി രക്തദാതാക്കള്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും കെസിവൈഎം അംഗങ്ങളും രക്തദാനം നടത്തി. വോയിസ്‌ക സൗത്ത് ഇന്ത്യന്‍ സെക്രട്ടറി കെ. ടി. സെബാസ്റ്റ്യന്‍, എന്‍എസ്എസ് പോഗ്രാം ഓഫീസര്‍ പി. സി. ജോസഫ്, ടി. കെ. ആശ്രിത എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളായ ലിതിന്‍ മാത്യു, അനു ആന്റണി, ജോജോ കുര്യന്‍, ഷീബമോള്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ വി. ജേക്കബ്, എം. എം. ജുനൈദ്, സാലിഹ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി - [ഫാ. മാത്യു തകിടിയേല്‍ നിര്യാതനായി](https://malabarvisiononline.com/2023/10/26/fr-mathew-thakidiyel/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു തകിടിയേല്‍ (73) നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച (26-10-2023) ഉച്ചയ്ക്ക് ഒരു മണി വരെ സഹോദരന്‍ വക്കച്ചന്റെ ചാപ്പന്‍തോട്ടത്തിലുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് ചാപ്പന്‍തോട്ടം സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനം. സംസ്‌ക്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായിരുന്ന ഇടവകകളില്‍ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവുംകൊണ്ട് ഇടവക ജനത്തെ മുന്നോട്ടു നയിച്ച അജപാലകനായിരുന്നു ഫാ. മാത്യു തകിടിയേല്‍. 1950 ജൂണ്‍ 30ന് ചാപ്പന്‍തോട്ടം തകിടിയേല്‍ ജോസഫ് – മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ രണ്ടാമനായി ജനിച്ചു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഭരണങ്ങാനത്ത് പൂര്‍ത്തിയാക്കി ശേഷം തലശ്ശേരി രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. തലശ്ശേരി രൂപതയ്ക്കു വേണ്ടി 1975 ഡിസംബര്‍ 23ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് […] - [ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് നിര്യാതനായി](https://malabarvisiononline.com/2023/10/20/fr-francis-kallikkattu/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് (86) നിര്യാതനായി. വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ചന്റെ ഭൗതിക ശരീരം തിങ്കളാഴ്ച (23-10-2023) രാവിലെ മുതല്‍ ഉച്ച വരെ ഈരൂട് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം കോട്ടയം ജില്ലയിലെ തുടങ്ങനാട് കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച (24-10-2023) ഉച്ചകഴിഞ്ഞ് തുടങ്ങനാട് ഇടവക ദേവാലയത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷ നടക്കും. 1967 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് തലശ്ശേരി, താമരശ്ശേരി രൂപതകളിലെ മാഞ്ഞോട്, ചന്ദനക്കാംപാറ, ശ്രീപുരം, മാമ്പോയില്‍, കഴിച്ചാല്‍, രാജഗിരി, വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയല്‍, ചെമ്പുകടവ്, പെരിന്തല്‍മണ്ണ, കുണ്ടുതോട് എന്നീ ഇടവകകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തു. 2017 മുതല്‍ ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. - [സുപ്രീം കോടതിയുടേത് മനുഷ്യജീവനെ വിലമതിക്കുന്ന നിര്‍ണയക വിധി: കെസിവൈഎം](https://malabarvisiononline.com/2023/10/18/kcym-thamarassery/): 26 ആഴ്ച്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് തടയുന്ന സുപ്രീം കോടതിയുടെ വിധി മനുഷ്യ ജീവനെ വിലമതിക്കുന്നതാണെന്നും ജീവനെ പൊതിയുന്നതാണെന്നും കെസിവൈഎം താമരശ്ശേരി രൂപത സമിതി വിലയിരുത്തി.രാജ്യം കാത്തിരുന്ന നിര്‍ണ്ണായക വിധിയാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. ജീവനെ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനില്ലാത്ത ഈ കാലത്ത് ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ പുത്തനുണര്‍വായാണ് ഈ വിധിയെ കാണാനാവുക. 26 ആഴ്ച്ച വളര്‍ച്ച നേടിയ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പും ആരോഗ്യ സ്ഥിതിയും തൃപ്തികരമായിരിക്കെ ഭ്രൂണഹത്യ നടത്തുന്നത് നീതിയല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ ജീവനോടുള്ള കരുതലാണെന്നും സമിതി അഭിപ്രായപ്പെട്ടു. ജീവന്‍ നിലനിര്‍ത്താനും അതിന് ആരംഭമേകാനും പ്രചോദനമേകുന്നതാണ് ഈ പുതിയ വിധി. ഭ്രൂണഹത്യയോട് ചേര്‍ത്ത് വെച്ച് എന്നും ഉയരാറുള്ള വാദമായിരുന്നു ‘ജനന ശേഷം കുട്ടിയെ വളര്‍ത്താനുള്ള തടസ്സങ്ങള്‍.’ കുട്ടിയെ വളര്‍ത്താനാകില്ലെങ്കില്‍ ദത്ത് നല്‍കുകയാണ് വേണ്ടതെന്ന കോടതിയുടെ വിലയിരുത്തല്‍ ജീവന്‍ കൊഴിയാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയും സന്തോഷവും പകരുന്നതാണ്. ഇത്തരം […] - [കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ ഹിന്ദി അധ്യാപകരാകാം](https://malabarvisiononline.com/2023/10/13/hindi-teacher-vacancy/): താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള വിവിധ ഹൈസ്‌കൂളുകളില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക ഒഴിവുകളില്‍ (എച്ച്എസ്ടി ഹിന്ദി) നിയമിക്കപ്പെടാന്‍ നിശ്ചിത യോഗ്യയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2023 ഓക്ടോബര്‍ 30ന് മുമ്പായി സമര്‍പ്പിക്കണം.വിവരങ്ങള്‍ക്ക്: 0495 2965617 - [ജെറിയാട്രിക് കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2023/10/08/geriatrics-care/): താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ജെറിയാട്രിക് കെയര്‍ (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി) ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവര്‍ക്ക് സന്തോഷം നല്‍കുകയെന്നത് അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ”ദൈവത്തിന്റെ കരുണ നമ്മിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവരെ അനുഭാവപൂര്‍ണമായി പരിഗണിക്കണം. അവര്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ അത് സാധ്യമാകും.” – ബിഷപ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ മാനസികവും ശാരീരികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇടവകകളില്‍ പകല്‍ വീടുകള്‍ ആരംഭിക്കുവാനുമുള്ള പദ്ധതിക്ക് സമ്മേളനത്തില്‍ തുടക്കമായി. ലിവിങ് ലൈഫ് ട്രസ്റ്റ് ടീം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് അടക്കമുള്ള സേവനം ഒരുക്കുന്ന കല്ലാനോട് സെന്റ് മേരീസ് പള്ളിയിലെ പ്രതിനിധികളായ സിസ്റ്റര്‍ ഷീല, നിമ്മി പൊതിട്ടേല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. റൂബി ജൂബിലി പ്രവര്‍ത്തനങ്ങളുടെ രൂപതാതല കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ജെറിയാട്രിക് […] - [ഉപവി പ്രവര്‍ത്തനങ്ങളുടെ ഉപാസകന്‍](https://malabarvisiononline.com/2023/10/07/fr-mani-kandanatt-remembrance/): ഒക്ടോബര്‍ 7: ഫാ. മാണി കണ്ടനാട്ട് അനുസ്മരണ ദിനം പ്രക്ഷുബ്ദ അന്തരീക്ഷങ്ങളെ ശാന്തതകൊണ്ട് കീഴടക്കിയ സൗമ്യശീലനായിരുന്നു ഫാ. മാണി കണ്ടനാട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാനിധ്യവും വേറിട്ട ശബ്ദവുമായിരുന്നു അദ്ദേഹം. ആരോരുമില്ലാതെ, ആളും അര്‍ത്ഥവുമില്ലാതെ, മാറാ രോഗങ്ങളും തീരാദുഃഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രി തിണ്ണകളില്‍ കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഔഷധമായും അന്നമായും വസ്ത്രമായും അഭയമായും ക്രൈസ്തവ സാക്ഷ്യമേകുവാന്‍ മാണിയച്ചനിലൂടെ അനേകര്‍ക്ക് പ്രചോദനവും പരിശീലനവും ലഭിച്ചു. ക്രിസ്തുജയന്തി മഹാജൂബിലി വര്‍ഷത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ അന്നവും ഔഷധവുമില്ലാതെ നിരാലംബരായ രോഗികള്‍ക്ക് തന്റെ അലവന്‍സ് ഉപയോഗിച്ച് തുടങ്ങിയ അന്നദാന ശുശ്രൂഷ പിന്നീട് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി ഏറ്റെടുത്തു എന്നതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സാന്ത്വനമേകുന്ന ബൃഹദ് ശുശ്രൂഷയായി അത് മാറിയെന്നതും ചരിത്രം. വിശക്കുന്നവന്റെ മുഖത്ത് നിഴലിക്കുന്ന ദൈന്യത അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. പൗരോഹിത്യ ശുശ്രൂഷയില്‍ ഉപവിയുടെ ഉപാസകനും മുന്നണിപ്പോരാളിയുമായിരുന്നു മാണിയച്ചന്‍. താതന്റെ നിത്യമായ ഭവനത്തിലേക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ സുകൃതങ്ങളുടെ വലിയ സമ്പാദ്യം സ്വരുക്കൂട്ടുവാന്‍ ഈ […] - [പ്രീ-കാനാ കോഴ്‌സ് 2024](https://malabarvisiononline.com/2023/10/05/pre-cana-course/): താമരശ്ശേരി രൂപത ഫാമിലി അപ്പോസ്തലേറ്റ് സംഘടിപ്പിക്കുന്ന 2024-ലെ പ്രീ-കാനാ കോഴ്സ് തീയ്യതികള്‍.ജൂണ്‍ – 6 മുതല്‍ 8 വരെ.ജൂലൈ – 11 മുതല്‍ 13 വരെ.ആഗസ്റ്റ് – 8 മുതല്‍ 10 വരെ.സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ.ഒക്ടോബര്‍ – 10 മുതല്‍ 12 വരെ.നവംബര്‍ – 7 മുതല്‍ 9 വരെ.ഡിസംബര്‍ 12 മുതല്‍ 14 വരെ.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും : 8075935240 - [തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി](https://malabarvisiononline.com/2023/10/05/alphonsa-college-thiruvambady/): 2023-ലെ ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവിക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമെന്‍സ് എന്ന ഗ്രേഡോടുകൂടി തിരുവമ്പാടി അല്‍ഫോന്‍സ കോളജ് അര്‍ഹത നേടി. കേന്ദ്രസര്‍ക്കാര്‍ എംഎസ്എംഇ (മൈക്ക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം) രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ് എസ്ഡിജിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, ബിസിനസ് സംരംഭകര്‍ക്കുമുള്ളതാണ് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. എസ് ഗ്രേഡോടു കൂടി മലബാര്‍ മേഖലയില്‍ ഈ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായ ഏക കോളജാണ് അല്‍ഫോന്‍സാ കോളജ്. സുസ്ഥിരവികസനവും സാമൂഹ്യ ഉത്തരവാദിത്വവും ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചാമ്പ്യന്‍ പദവി ലഭിച്ചത്. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷന്‍, ‘ആഹാരമാണ് ഔഷധം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മില്ലറ്റ് മേള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ ചലഞ്ച് വാക്കിങ് ആന്റ് സ്ലോ സൈക്കിളിങ് കോമ്പറ്റീഷന്‍, സേഫ്റ്റി-ഡിസാസ്റ്റര്‍- […] - [നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി](https://malabarvisiononline.com/2023/10/05/40-hours-adoration-2/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി. വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭം കുറിച്ച നാല്‍പതു മണി ആരാധനയ്ക്ക് ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട്, പാലൂര്‍ വികാരി ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മഞ്ഞക്കുന്ന് വികാരി ഫാ. റ്റില്‍സ് മറ്റപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതോടനുബന്ധിച്ച് നടത്തി. ഒക്ടോബര്‍ ഏഴു വരെ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നാല്‍പതുമണി ആരാധന നടക്കും. രൂപതയിലെ എല്ലാ ഇടവകകളിലും നാല്‍പതു മണിക്കൂര്‍ ആരാധന സംഘടിപ്പിക്കുന്നുണ്ട്. ഓരോ പള്ളിയിലും നാലു ദിവസങ്ങളായാണ് ആരാധന നടക്കുക. നാല്‍പതു മണി ആരാധന നടക്കുന്ന വിലങ്ങാട് ഫൊറോനയിലെ പള്ളികളും ദിവസങ്ങളും ചുവടെ: വിലങ്ങാട് (ഒക്ടോബര്‍ 4-7), വാളൂക്ക് (ഒക്ടോബര്‍ 9-12), പാലൂര്‍ (ഒക്ടോബര്‍ 13-17), മഞ്ഞക്കുന്ന് (ഒക്ടോബര്‍ 18-21), വടകര (ഒക്ടോബര്‍ 23-26), വളയം (ഒക്ടോബര്‍ 27-31). നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെ മരുതോങ്കര ഫൊറോനയിലെ […] - [കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു](https://malabarvisiononline.com/2023/10/05/cardinal-telesphore-toppo-passes-away/): ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ (84). വാര്‍ധക്യ സഹചമായ രോഗങ്ങളെത്തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ, കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 21ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമായിരുന്നു. റാഞ്ചി അതിരൂപത അധ്യക്ഷ സ്ഥാനത്തു നിന്ന് 2018 ജൂണിലാണ് വിരമിച്ചത്. 1939 ഒക്ടോബര്‍ 15ന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ജാര്‍ഗാവില്‍ അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും പത്തു മക്കളില്‍ എട്ടാമനായി ജനനം. റാഞ്ചി സര്‍വകലാശാലയിലും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയിലും ഉന്നത പഠനം നടത്തി. 1969ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1968ല്‍ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. ജാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ […] - [ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സീയുടെ രണ്ടാം ഭാഗം ലൗദാത്തേ ദേവുമിന്റെ പ്രകാശനം ഇന്ന്](https://malabarvisiononline.com/2023/10/04/popes-apostolic-exhortation/): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ലൗദാത്തോ സീ’ (അങ്ങേക്ക് സ്തുതി) യെന്ന ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം ‘ലൗ ദാത്തെ ദേവും’ (ദൈവത്തെസ്തുതിക്കുവിന്‍) വിശുദ്ധ ഫ്രാന്‍സിസ് അസ്സീയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഒക്ടോബര്‍ 4, 2023) പ്രകാശനം ചെയ്യും. ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ചിന്താധാരയും ബോധ്യങ്ങളുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, 2015 മെയ് 24-നു പ്രസിദ്ധീകരിച്ച ‘ലൗദാത്തോ സീ’ (അങ്ങേയ്ക്കു സ്തുതി) യെന്ന ചാക്രികലേഖനം. സ്രഷ്ടാവും പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന ഉള്‍ക്കാഴ്ചയുള്ള മഹത്തായ ദര്‍ശനമാണ് ഈ ചാക്രികലേഖനം നല്‍കിയത്. തന്റെ മുന്‍ഗാമികളുടെ പാരിസ്ഥിതിക വീക്ഷണത്തെ വികസിപ്പിക്കുക മാത്രമല്ല, അവയ്ക്ക് പുതിയൊരു മാനം കൂടി മാര്‍പാപ്പ ഇതില്‍ നല്‍കി. മാഹാമാരികളും കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇന്നിന്റെ ലോകത്ത്, പ്രവചനാത്മകമായ പ്രസക്തിയാണ് ‘അങ്ങേയ്ക്കു സ്തുതി’ക്കുള്ളത്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനങ്ങളാണ് തുടരെത്തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി പ്രസ്താവിക്കുന്നു. ഉപഭോഗ […] - [കെസിവൈഎം രൂപതാ കലാമത്സരം: കിരീടമണിഞ്ഞ് തിരുവമ്പാടി](https://malabarvisiononline.com/2023/10/04/kcym-youth-fest/): കോടഞ്ചേരിയില്‍ നടന്ന കെസിവൈഎം രൂപതാതല കലാമത്സരത്തില്‍ 295 പോയിന്റുകള്‍ നേടി തിരുവമ്പാടി മേഖല കലാകിരീടം ചൂടി. 181 പോയിന്റുകളോടെ മരുതോങ്കര മേഖല രണ്ടാം സ്ഥാനവും 180 പോയിന്റുകളോടെ കൂരാച്ചുണ്ട് മേഖല മൂന്നാം സ്ഥാനവും നേടി. - [പ്രേഷിതരംഗത്തെ കരുണാര്‍ദ്രതാരം](https://malabarvisiononline.com/2023/10/04/fr-james-mundackal-remembrance/): ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജീവിതം കരുണാമയന്റെ പാദങ്ങളിലര്‍പ്പിച്ച സമാനതകളില്ലാത്ത പുരോഹിതനായിരുന്നു. നാലര പതിറ്റാണ്ടുകള്‍ നീ പൗരോഹിത്യ വഴിത്താരയില്‍ മനസില്‍ പതിഞ്ഞതൊക്കെയും പാവങ്ങളുടെ മുഖമായിരുന്നു. അനാഥരോടും അഗതികളോടുമുള്ള പക്ഷംചേരല്‍ ദൈവത്തോടു തന്നെയുള്ള പക്ഷംചേരലായി അദ്ദേഹം കരുതി. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ഏറെ തീക്ഷ്ണമായിരുന്നു ഫാ. ജെയിംസ് മുണ്ടക്കലിന്. അച്ചന്‍ ജനിച്ചതും മരിച്ചതും ജപമാല മാസമായ ഒക്‌ടോബറിലാണെന്നത് മറ്റൊരു കൗതുകം. ദിവസവും പലവുരു ജപമാല ചൊല്ലിയിരുന്ന അച്ചന് മാതാവ് ദര്‍ശനം നല്‍കിയ സ്ഥലങ്ങളോടും വ്യക്തികളോടും പ്രത്യേക മമതയും വണക്കവും ഉണ്ടായിരുന്നു. മുണ്ടക്കല്‍ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിലൊരുവനായി 1943 ഒക്‌ടോബര്‍ 12-ന് തിരുവമ്പാടിയില്‍ ജനിച്ച ജെയിംസ് അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവമ്പാടിയില്‍ തന്നെയായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ സെമിനാരി പഠനം. 1968 ഡിസംബര്‍ 21-ന് തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. നിരാലംബരായവര്‍ക്ക് […] - [നാല്‍പതുമണി ആരാധന നാളെ മുതല്‍](https://malabarvisiononline.com/2023/10/03/40-hours-adoration/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധന നാളെ (ഒക്ടോബര്‍ 4) ആരംഭിക്കും. വിലങ്ങാട് ഫൊറോന പള്ളിയില്‍ ആരംഭം കുറിക്കുന്ന നാല്‍പതുമണി ആരാധന ഫൊറോനയിലെ മറ്റു പള്ളികളിലും പൂര്‍ത്തിയാക്കി നവംബറോടെ മരുതോങ്കര ഫൊറോനയില്‍ ആരംഭിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും നാല്‍പതു മണിക്കൂര്‍ ആരാധന നടത്തും. ഓരോ പള്ളിയിലും നാലു ദിവസങ്ങളായാണ് ആരാധന നടക്കുക. നാല്‍പതു മണി ആരാധന നടക്കുന്ന പള്ളികളും ദിവസങ്ങളും ചുവടെ:വിലങ്ങാട് (ഒക്ടോബര്‍ 4 – 7), വാളൂക്ക് (ഒക്ടോബര്‍ 9-12), പാലൂര്‍ (ഒക്ടോബര്‍ 13-17), മഞ്ഞക്കുന്ന് (ഒക്ടോബര്‍ 18-21), വടകര (ഒക്ടോബര്‍ 23-26), വളയം (ഒക്ടോബര്‍ 27-31). നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെ മരുതോങ്കര ഫൊറോനയിലെ പള്ളികളില്‍ നാല്‍പതുമണി ആരാധന നടക്കും. - [ജപമാല രാജ്ഞിയോടൊപ്പം](https://malabarvisiononline.com/2023/10/01/rosary-queen/): ജപമാല മാസത്തിന്റെ നിര്‍മ്മലതയിലേക്ക് ഈ ദിനങ്ങളില്‍ നാം പ്രവേശിക്കുകയാണ്. നാമോരോത്തരുടെയും ആത്മീയ ജീവിതത്തിന് ഓജസ്സും തേജസ്സും നല്‍കുന്ന ദിവസങ്ങളാണിത്. പരിശുദ്ധ അമ്മയുടെ മടിത്തട്ടിലിരുന്ന് രക്ഷാകര രഹസ്യങ്ങളെ ധ്യാനിച്ച് ദൈവത്തിങ്കലേക്ക് ചുവടുകള്‍ വയ്ക്കുവാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം. ‘പുത്രന്‍ വഴിയായിട്ടല്ലാതെ ആര്‍ക്കും പിതാവിന്റെ സവിധത്തില്‍ അണയാന്‍ സാധിക്കാത്തതുപോലെ ഓരോരുത്തര്‍ക്കും പരിശുദ്ധ മറിയം വഴിയല്ലാതെ പുത്രനെ സമീപിക്കുവാന്‍ സാധ്യമല്ല’ (13-ാം ലെയോ മാര്‍പാപ്പ). കാലിത്തൊഴുത്തിലും കാനായിലും കാല്‍വരിയിലും ദൈവപുത്രനോട് കൂടിയായിരുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തെ മുഴുവന്‍ ദൈവപദ്ധതിക്ക് സമര്‍പ്പിച്ചു. രക്ഷാകര രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെട്ടു. പരിശുദ്ധ അമ്മ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ അമ്മയും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന സ്വര്‍ഗീയ രാജ്ഞിയുമാണ്. ക്രൈസ്തവ ആത്മീയതയുടെ ഊടും പാവും നെയ്യുന്ന ജപമാല രക്ഷാകരസംഭവങ്ങളുടെ ധ്യാനാത്മകമായ പ്രാര്‍ത്ഥനയാണ്. കേരള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത മഹത്തായ പാരമ്പര്യമാണ് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ജപമാല ഭക്തിയും. ഇന്നും നമ്മുടെ ശക്തിസ്രോതസ്സാണിത്. പോള്‍ […] - [ആത്മബന്ധങ്ങളുടെ തോഴന്‍](https://malabarvisiononline.com/2023/09/30/fr-john-manalil/): സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി ഹൈസ്‌കൂള്‍ പഠനത്തിനായി എത്തിപ്പെട്ടത് വേനപ്പാറ ബാലഭവനിലാണ്. അക്കാലത്താണ് കാലിന് ഗുരുതരപരിക്കുമായി ഫാ. ജോണ്‍ മണലില്‍ വേനപ്പാറയില്‍ വിശ്രമത്തിന് എത്തിയത്. ഇരുവരും അന്നു പരിചയപ്പെട്ടു. അന്ന് തുടങ്ങിയ സൗഹൃദം നാലു തലമുറകള്‍ കടന്ന് ജോണച്ചന്റെ മരണം വരെ തുടര്‍ന്നു. ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെല്ലാം ഇരുവരും പരസ്പരം പങ്കുകൊണ്ട് സൗഹൃദം ശക്തിപ്പെടുത്തി. ജോസഫിന്റെ വിവാഹം നടത്തിക്കൊടുത്തതും മക്കളുടെയും പേരക്കിടാങ്ങളുടെയും വിവിധ കൂദാശകള്‍ പരികര്‍മ്മം ചെയ്തതും ജോണച്ചന്‍ തന്നെയായിരുന്നു. ഇതായിരുന്നു ഫാ. ജോണ്‍ മണലിലിന്റെ സൗഹൃദ ശൈലി. കൂട്ടായി വരുന്നവനെ കൂടോടെ ജീവനുതുല്യം മരണം വരെയും സ്‌നേഹിക്കുമായിരുന്നു അദ്ദേഹം. പാവങ്ങളെ സൗഹൃദംകൊണ്ട് ധന്യമാക്കുക എന്നത് അച്ചന് ഏറെ ഹരമായിരുന്നു. ജോണച്ചന്‍ പയ്യനാട് പള്ളിയില്‍ വികാരിയായിരിക്കവേ ഒരിക്കല്‍ അച്ചന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നും ജോണച്ചനെ സന്ദര്‍ശിക്കുവാന്‍ എത്തി. നട്ടുച്ച സമയത്ത് അവര്‍ അങ്ങനെ സംസാരിച്ചിരിക്കെ ഭിക്ഷ […] - [ഷില്‍ജി ഷാജി: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ മെഷീന്‍](https://malabarvisiononline.com/2023/09/29/shilji-shaji/): അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ കക്കയംകാരി ഷില്‍ജി ഷാജിയുടെ വിശേഷങ്ങള്‍ കുഞ്ഞാറ്റ… വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഷില്‍ജിയെ വിളിക്കുന്നത് അങ്ങനെയാണ്. പേരില്‍ കുഞ്ഞാണെങ്കിലും ഫുട്‌ബോള്‍ കളിക്കളത്തില്‍ ഇമ്മിണി വല്ല്യ ആളാണ് ഷില്‍ജി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ മിടുക്കിയാണ് പതിനാറുകാരിയായ ഷില്‍ജി. കക്കയം സെന്റ് സെബാസ്റ്റിയന്‍ ഇടവക നീര്‍വിഴാകം ഷാജി ജോസഫ്-എല്‍സി ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ്. എതിരാളികളെ തറപ്പറ്റിക്കുന്ന ശരവേഗ നീക്കങ്ങള്‍ക്കൊണ്ട് ഫുട്‌ബോള്‍ ഗ്യാലറിയിലെ കളിയാസ്വാദകരുടെ കയ്യടി നേടിയ പ്രതിഭയാണ് ഷില്‍ജിയുടെ പിതാവ് ഷാജി. വീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള കക്കയം പഞ്ചവടി ഗ്രൗണ്ടില്‍ ദിവസേന വൈകുന്നേരം കളിക്കാന്‍ പോകുമ്പോള്‍ ഷില്‍ജിയേയും തോളത്തിരുത്തി കൊണ്ടുപോകും. പിതാവിനും കൂട്ടുകാര്‍ക്കും ഔട്ട് ബോളുകള്‍ പെറുക്കികൊടുത്തിരുന്ന ഷില്‍ജി ചെറുപ്രായത്തിലേ ഗോള്‍വലയിലേക്ക് ഗോളുകള്‍ അടിച്ചു കൂട്ടുന്ന മിന്നും താരമായി. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ അയല്‍പക്കങ്ങളിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം കളത്തിലിറങ്ങി. കല്ലാനോട് സെന്റ് മേരീസ് […] - [അടുക്കുംതോറും അകലുന്നുവോ!](https://malabarvisiononline.com/2023/09/23/divorce/): വിവാഹം കുടുംബത്തിന്റെ തുടക്കമാണ്. ശാരീരികമായ ഒരു കൂട്ടായ്മയെക്കാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍ നിസ്വാര്‍ത്ഥതയില്‍ വളരാനുള്ള അവസരവും ഇതു നല്‍കുന്നു. ദമ്പതികളുടെ രൂപീകരണത്തിനും അനന്തരഫലമായ സന്താനത്തിനും കാരണമാകുന്ന ഒരു ജീവിത സംഭവമായി വിവാഹത്തെ സൂചിപ്പിക്കാം. പക്ഷേ സമൂഹത്തിന്റെ ചിന്തയും ജീവിതരീതിയും മാറുന്നതിനനുസരിച്ച് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനോ പരസ്പരം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ഇതിനു പരിഹാരമായി ഇന്നത്തെ ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് വിവാഹമോചനം. അടിസ്ഥാനപരമായി ഇണയുടെ മരണത്തിനു മുന്‍പ് വിവാഹബന്ധം അവസാനിപ്പിക്കുന്ന നിയമപരമായ നടപടിയാണ് വിവാഹമോചനം. കുട്ടികളുടെയും ദമ്പതികളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അനുഭവം കൂടിയാണത്. വിവാഹമോചനം നടന്നിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നു. വൈജ്ഞാനിക, വൈകാരിക, പെരുമാറ്റ മേഖലകളില്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2020-ല്‍ സംസ്ഥാനത്ത് 6379 വിവാഹങ്ങളും 315 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2021 […] - [വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രയാണം](https://malabarvisiononline.com/2023/09/16/thirusheshipp-prayanam/): ബാംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ 2023 ഒക്ടോബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന ജീസസ് യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സിനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഭാഗമായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിച്ചു. തിരുശേഷിപ്പുമായി ഇന്ത്യ ഉടനീളം സഞ്ചരിക്കും. ജാഗോ യാത്ര എന്ന പേര് നല്‍കിയിരിക്കുന്ന തിരുശേഷിപ്പ് പ്രയാണത്തിന്റെ ആറാം ഘട്ടം താമരശ്ശേരി രൂപതയുടെ ഭാഗമായ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പ്രയാണം പൂര്‍ത്തിയാക്കി. പാലക്കാട് രൂപതയിലെ പെരുമ്പടാരി (മണ്ണാര്‍ക്കാട്) ഹോളി സ്പിരറ്റ് ഫൊറോനാ ദൈവാലയത്തില്‍ നിന്നാണ് കോഴിക്കോട് സോണ്‍ തിരുശേഷിപ്പ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് താമരശ്ശേരി, കോഴിക്കോട് രൂപതകളില്‍ പ്രയാണം നടത്തി. പ്രയാണത്തിന്റെ ഭാഗമായി താമരശ്ശേരി, കോഴിക്കോട് ബിഷപ്‌സ് ഹൗസുകളിലും തിരുശേഷിപ്പ് എത്തിച്ചു. താമരശ്ശേരി രൂപതയിലൂടെ നടന്ന തിരുശേഷിപ്പ് പ്രയാണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇതിനോടകം നാനൂറ് കിലോമീറ്ററുകള്‍ താണ്ടിയ തിരുശേഷിപ്പ് പ്രയാണം മാനന്തവാടി രൂപതയിലേക്ക് പ്രവേശിച്ചു. ചാത്തന്‍കോട്ടുനട സെന്റ് മേരീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി സോണിന് തിരുശേഷിപ്പ് കൈമാറി. - [മിഷന്‍ ലീഗ് സാഹിത്യ മത്സരം: പാറോപ്പടി മേഖല ഒന്നാമത്](https://malabarvisiononline.com/2023/09/15/cml-litreture-competition/): ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാതല സാഹിത്യ മത്സരത്തില്‍ 231 പോയിന്റോടെ പാറോപ്പടി മേഖല ഒന്നാം സ്ഥാനത്ത്. 224 പോയിന്റുകളോടെ മരുതോങ്കര മേഖലയും 221 പോയിന്റോടെ കോടഞ്ചേരി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രൂപതാതല വിജയികള്‍ (ആദ്യ മൂന്നു സ്ഥാനക്കാര്‍ യഥാക്രമം): ജൂനിയര്‍ വിഭാഗം ഉപന്യാസം (ആണ്‍): 1. ഡില്‍ജോ ദേവസ്യ അരംബാട്ടുമാക്കില്‍ (കോടഞ്ചേരി), 2. എഫ്രിന്‍ പാറത്തലക്കല്‍ (കണ്ണോത്ത്), 3. അഭിനവ് ടോം സോജി ഉറുമ്പില്‍ (കൂടത്തായി). ജൂനിയര്‍ വിഭാഗം ഉപന്യാസം (പെണ്‍): 1. സാനിയ ജോര്‍ജ് കടത്തലക്കുന്നേല്‍ (വിലങ്ങാട്) , 2. ജൂബിത്ത് മരിയ ബിജു പ്ലാത്തറ (ചക്കിട്ടപാറ) 3. അന്ന ട്രീസ സജു (പനംപ്ലാവ്) സീനിയര്‍ വിഭാഗം ഉപന്യാസം (ആണ്‍): 1. അലക്‌സ് ഡെന്നീസ് ചമ്പക്കര (പൂതംപാറ), 2. ജോര്‍ജ് തോമസ് ഇലവനാല്‍ (ചാത്തംകോട്ടുനട), 3. ഫെലിക്‌സ് ജോര്‍ജ് തെങ്ങുംമൂട്ടില്‍ (കല്‍ക്കുണ്ട്) സീനിയര്‍ വിഭാഗം ഉപന്യാസം (പെണ്‍): 1. ആന്‍ മരിയ അഗസ്റ്റിന്‍ തലച്ചിറ (ചക്കിട്ടപാറ), 2. മരിയ […] - [മദര്‍ തെരേസ ട്രെയ്‌നിങ് സെന്റര്‍ സ്ഥാപക ദിനം ആഘോഷിച്ചു](https://malabarvisiononline.com/2023/09/14/mother-theresa-training-centre/): താമരശ്ശേരി രൂപതയുടെ കീഴില്‍ പുതുപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിശീലന കേന്ദ്രമായ മദര്‍ തെരേസ ഒഇടി & ഐഇഎല്‍ടിഎസ് ട്രെയ്‌നിങ് സെന്ററിന്റെ ഒമ്പതാം സ്ഥാപക ദിനാഘോഷം രൂപതാ ചാന്‍സലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ പ്രലോഭനങ്ങള്‍പെട്ട് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ ഉഴലുന്നവര്‍ക്ക് മദര്‍ തെരേസ ട്രെയ്‌നിങ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയാണെന്ന് ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിഒഡി ഡയറക്ടര്‍ ഫാ. ബിജോ ചെമ്പരത്തിക്കല്‍ അധ്യക്ഷത വഹിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാസഭ വഹിച്ച വിപ്ലവകരമായ പങ്ക് തമസ്‌ക്കരിച്ച് പുതിയ കഥകള്‍ രചിക്കുന്ന ഇന്നത്തെ സത്യാനന്ധരകാലത്ത് മദര്‍ തെരേസ ട്രെയ്‌നിങ് സെന്റര്‍ ലാഭേച്ഛകൂടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫാ. ബിജോ ചെമ്പരത്തിക്കല്‍ ഓര്‍മ്മിപ്പിച്ചു. സിഒഡി അസി. ഡയറക്ടര്‍മാരായ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജിജോ കളപ്പുരയ്ക്കല്‍, മാര്‍ ബസേലിയോസ് സ്‌കൂള്‍ സിഇഒ ഫാ. തോമസ് മണ്ണിത്തോട്ടം, മദര്‍ തെരേസ ട്രെയ്‌നിങ് സെന്റര്‍ ഐഇഎല്‍ടിഎസ് എച്ച്ഒഡി കെ. ജെ. തങ്കച്ചന്‍, അലൈന്‍ ആന്‍ […] - [സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍](https://malabarvisiononline.com/2023/09/13/holy-cross-day/): അപമാനത്തിന്റെയും ഹീനമായ ശിക്ഷയുടെയും അടയാളമായിരുന്ന കുരിശ് രക്ഷയുടെ പ്രതീകമായത് യേശുവിന്റെ കുരിശു മരണത്തോടെയാണ്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സെപ്റ്റംബര്‍ 14-ന് ആഘോഷിക്കുമ്പോള്‍ കുരിശിനെക്കുറിച്ചുള്ള ചിന്തകള്‍ ‘ഇതെന്തൊരു കുരിശ്, എന്റെ ദൈവമേ’എന്നു നാം നിരന്തരമായി ഉരുവിടാറുണ്ട്. തിരിഞ്ഞു നോക്കിയാല്‍ അത്തരമൊരു തേങ്ങലില്‍ എപ്പോഴും ഒരു നൈരാശ്യ ഭാവമുണ്ട്. വഴിമുട്ടിയ ധ്വനിയുണ്ട്. അല്പം കൂടി ചിന്തിച്ചാല്‍ മനസ്സിലാവും അതൊരു അക്രിസ്തീയ മനോഭാവമാണെന്ന്. ക്രൈസ്തവകാഴ്ചപ്പാടില്‍ കുരിശ്, ഉയിര്‍പ്പിലേക്കുളള വഴിയാണ്. രക്ഷയുടെ മാര്‍ഗമാണ്. വിജയത്തിലേക്കുളള മാര്‍ഗമാണ്. കുരിശിന്റെ പാരമ്പര്യം ബി.സി. ആറാം നൂറ്റാണ്ടു മുതല്‍ ഏ.ഡി. നാലാം നൂറ്റാണ്ടു വരെ കുരിശ് ഏറ്റവും ഹീനവും, വേദനാകരവുമായ മരണശാസന നിര്‍വഹണത്തിന്റെ ഉപകരണമായിരുന്നു. കുരിശില്‍ കയറുന്നവനെ മരത്തടിയില്‍ കെട്ടിയിടുകയോ, ആണികൊണ്ടു തറച്ചിടുകയോ ചെയ്ത് മരിക്കുന്നതു വരെ തൂക്കിക്കിടത്തുമായിരുന്നു. മരണം സാവധാനവും അതീവവേദനയുണ്ടാക്കുന്നതുമായിരുന്നു. റോമന്‍ സാമ്രാജ്യം ഇതര പൗരന്മാര്‍ക്കു മാത്രം വിധിച്ചിരുന്ന ഒരു ശിക്ഷാരീതിയും, പിന്നീട് മരണപ്പെടുത്താനുളള വഴിയുമായി ഇത് മാറി. വിധിക്കപ്പെട്ടവന് ഏറ്റവും കൂടിയ വേദന കൊടുക്കുക എന്നതായിരുന്നു അവരുടെ […] - ['ആരും എന്നെ മനസിലാക്കുന്നില്ല'](https://malabarvisiononline.com/2023/09/13/akam-puram-3/): മുതിര്‍ന്നവര്‍ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ ശബ്ദമുണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്യാറുണ്ട്. കുട്ടിക്ക് മനസിലാകാത്ത കാര്യങ്ങളാണ് അവിടെ സംസാരിക്കുന്നത്. ആരും അവനെ കണ്ട മട്ടില്ല. അപ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള സൂത്രമാണ് ഈ ശബ്ദ പ്രകടനം. പലപ്പോഴും ശാസനയിലൂടെയാണ് കുട്ടിയെ അടക്കി ഇരുത്തുക. അല്ലെങ്കില്‍ എന്തെങ്കിലും പ്രലോഭനം നല്‍കി അവനെ സ്ഥലത്തു നിന്നു മാറ്റും. കുട്ടികളെപ്പോലെ എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണ്. പരസ്യങ്ങളിലൂടെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിജയിക്കും. വേഷവിധാനത്തിലൂടെ, ആശയ പ്രചരണത്തിലൂടെ, വിവിധ കര്‍മ്മങ്ങളിലൂടെ, എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പലപ്പോഴും ഇതു വിജയിക്കണമെന്നില്ല. ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ ‘ആരും എന്നെ മനസിലാക്കുന്നില്ല’ എന്ന പരാതി ഉയരുന്നു. ‘എന്നെ മനസിലാക്കുന്ന, എന്നെ കേള്‍ക്കുന്ന, എന്നെ വിധിക്കാത്ത, പിന്തുണയ്ക്കുന്ന, ബഹുമാനിക്കുന്ന ആള്‍’ വേണമെന്നാണ് ആഗ്രഹം. പ്രതീക്ഷിക്കുന്ന കരുതലോ സ്‌നേഹമോ കിട്ടാതെ വരുമ്പോള്‍ ഏകാന്തതയും വിഷാദവും നിറയുന്നു. ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 18-24 വയസ് വിഭാഗത്തില്‍പ്പെടുന്ന ചെറുപ്പക്കാര്‍ […] - [സെപ്റ്റംബര്‍ 10: ലോക ആത്മഹത്യ വിരുദ്ധ ദിനം](https://malabarvisiononline.com/2023/09/10/suicide-prevention-day/): 2003 മുതലാണ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്‌. ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടനകളും സര്‍ക്കാരും പൊതുജനങ്ങളും സഹകരിച്ച് സമൂഹത്തില്‍ അത്മഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്തിവരുന്നു. പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലഘട്ടത്തേക്ക് കേരളത്തില്‍ ആത്മഹത്യ നിരക്ക് വളരെ കുറഞ്ഞിരുന്നു. എന്നാല്‍ ആശങ്കകള്‍ ജനിപ്പിച്ചു കൊണ്ട് വീണ്ടും നിരക്ക് വര്‍ദ്ധിക്കുന്നതായി കാണുന്നു. കുടുംബകലഹം, ദാമ്പത്യ പ്രശ്‌നങ്ങള്‍, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, ജീവിതഭാരങ്ങള്‍, ഒറ്റപ്പെടല്‍, പ്രണയനൈരാശ്യങ്ങള്‍, മാറാരോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പൊതുവായകാരണങ്ങള്‍. ആത്മഹത്യചിന്തയില്‍ നിന്നും ഒരു വ്യക്തിയെ എപ്രകാരം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് നോക്കാം:ആത്മഹത്യ പ്രവണത ഒരു രോഗമാണ്. അത്മഹത്യസൂചനകളില്‍ നിന്നും ആത്മഹത്യ പ്രവണത […] - [മരിയന്‍ ക്വിസ്: കോടഞ്ചേരി മേഖല ഒന്നാമത്](https://malabarvisiononline.com/2023/09/10/mathruvedhi-marian-quiz/): സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി സംഘടിപ്പിച്ച മരിയന്‍ ക്വിസില്‍ കോടഞ്ചേരി മേഖല ടീം ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി മേഖല രണ്ടും കൂരാച്ചുണ്ട് മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി. മേരിക്കുന്ന് പിഎംഒസിയില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഓണ്‍ലൈനായി നടന്ന ആദ്യഘട്ട മത്സരങ്ങളില്‍ നിന്ന് ഓരോ മേഖലയിലെയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ടു പേര്‍ അടങ്ങിയ ടീമാണ് രൂപതാതല മത്സരത്തില്‍ പങ്കെടുത്തത്. കോടഞ്ചേരി മേഖലയ്ക്കുവേണ്ടി ത്രേസ്സ്യാമ്മ സ്‌കറിയ വള്ളിയാംപൊയ്കയില്‍ (തെയ്യപ്പാറ), റോസമ്മ സോണി കല്ലൂകുളങ്ങര (കോടഞ്ചേരി) എന്നിവരടങ്ങിയ ടീമാണ് മത്സരിച്ചത്. തിരുവമ്പാടി മേഖലയ്ക്കുവേണ്ടി ആലീസ് എം ഡി ഓലിക്കല്‍ (കൂടരഞ്ഞി), സോനു ജോമോന്‍ പഴിയാങ്കല്‍ (തേക്കുംകുറ്റി) എന്നിവരടങ്ങിയ ടീമും കൂരാച്ചുണ്ട് മേഖലയ്ക്കായി ബിനിത ജോര്‍ജ് വാഴപ്പറമ്പില്‍ (കൂരാച്ചുണ്ട്), ലിസ്സി ചെറിയാന്‍ മുക്കള്ളില്‍ (കുളത്തുവയല്‍) എന്നിവരടങ്ങിയ ടീമും പങ്കെടുത്തു. രൂപതാതല മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയുമായിരുന്നു സമ്മാനം. - [കുടുംബകൂട്ടായ്മകളില്‍ ആലപിക്കാന്‍ തീം സോങ്ങ് ഒരുങ്ങി](https://malabarvisiononline.com/2023/09/10/kudumbakootaima-theam-song/): കുടുംബക്കൂട്ടായ്മകളില്‍ ആലപിക്കുന്നതിനായി താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ തയ്യാറാക്കിയ തീം സോങ്ങ് പുറത്തിറക്കി. ‘കുടുംബകൂട്ടായ്മ ഒരു സ്‌നേഹസഭ’ എന്ന പേരില്‍ Familia Ecclesia എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആമുഖ സന്ദേശത്തോടെ ആരംഭിക്കുന്ന ഗാനം കുടുംബ കൂട്ടായ്മകളില്‍ പാടാനായി പ്രത്യേകം തയ്യാറാക്കിയതാണ്. ഗാനത്തിന്റെ രചനയും & സംഗീതവും നിര്‍വഹിച്ചത് ഫാ. ജയിംസ് വാളിമലയില്‍ CST. ആലാപനം ഫാ. വിപിന്‍ കുരിശുതറ CMI, സിസ്റ്റര്‍ അനുഷ തോമസ് SH (കോറസ്: സിസ്റ്റര്‍ അമല ജയിംസ് SH, സിസ്റ്റര്‍ മേഴ്സി അലക്‌സ് SH). ‘കുടുംബക്കൂട്ടായ്മയുടെ ഇത്തരത്തിലൊരു ചുവടുവയ്പ്പ് ഇത് ആദ്യമാണ്. കുടുംബങ്ങള്‍ ഒന്ന് ചേരുന്ന എല്ലാ അവസരങ്ങളിലും, പ്രത്യേകിച്ച് കുടുംബക്കൂട്ടായ്മകളിലും ഈ ഗാനം ആലപിക്കാം. ഈ ഗാനം കുടുംബ കൂട്ടായ്മകള്‍ക്ക് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ല.’ – കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. മാത്യു കുളത്തിങ്കല്‍ പറഞ്ഞു. ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. - [ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃക: അനില്‍ കുമാര്‍ എംഎല്‍എ](https://malabarvisiononline.com/2023/09/08/youth-walk/): കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന മദര്‍ തെരേസയോടൊപ്പം യൂത്ത് വാക്ക് – ദശദിന കാരുണ്യോത്സവം തൂവൂര്‍ ആകാശ പറവകള്‍ കേന്ദ്രത്തില്‍ സമാപിച്ചു. താമരശ്ശേരി രൂപതയിലെ 15 അനാഥ – അഗതി മന്ദിരങ്ങളും, സ്‌പെഷ്യല്‍ സ്‌കൂളുകളും കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ജീവകാരുണ്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും അവയെ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുവാനും ഈ സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദമായി. സമാപന സമ്മേളനം വണ്ടൂര്‍ എംഎല്‍എ എ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷനായിരുന്നു. ഈ അടുത്തകാലത്ത് വന്നിട്ടുള്ള പല നിയമ നിര്‍മ്മാണങ്ങളും കത്തോലിക്കസഭയുടെ ആതുര ശുശ്രൂഷാ മേഖലയില്‍ കടുത്ത വെല്ലുവിളി തീര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ അദ്ദേഹം വിശദീകരിച്ചു. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി, പലതും മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലാണ്, ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ യാതൊരു […] - [പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാള്‍](https://malabarvisiononline.com/2023/09/08/st-mary-birthday/): ജന്മദിനം ജീവിതത്തില്‍ ഏവര്‍ക്കും ആഹ്ലാദം തരുന്ന സുദിനമാണ്. അതിനേക്കാള്‍ ഏറെ നാം സന്തോഷിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ പിറന്നാളുകള്‍ ആഘോഷിക്കുന്ന വേളയിലാണ്. അതുകൊണ്ടുതന്നെ ലോകരക്ഷകന്റെ അമ്മയുടെ പിറവിദിനം നമുക്ക് ആനന്ദത്തിന്റെയും അനുഗ്രഹത്തിയും പുണ്യനാളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ അന്ന – ജൊവാക്കിം, ഇവരെപറ്റി ബൈബിളില്‍ ഒന്നുംതന്നെ കാണുന്നില്ല. വിശുദ്ധ ജോണ്‍ ഡമഷീന്റെ പ്രസംഗവും, സഭാപിതാക്കന്മാരുടെ പഠനങ്ങളും, അപ്രമാണിക ഗ്രന്ഥങ്ങളും, സഭാപാരമ്പര്യവുമാണ് ഇവരെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നത്. ജോവാക്കിം എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിനായി ഒരുക്കപ്പെട്ടവനെന്നും,’ അന്ന എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്. അന്ന ഗര്‍ഭംധരിച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവര്‍ തങ്ങളുടെ കുഞ്ഞിന് ‘മറിയം’ എന്നുപേരിട്ടു. മറിയത്തിനു പന്ത്രണ്ടു വയസാകുന്നതിനുമുമ്പ് അവളുടെ മാതാപിതാക്കള്‍ മരണമടഞ്ഞുവെന്ന് കണക്കാക്കപ്പെടുന്നു. യേശുവിന്റെ ജനനം ബി.സി 6 എന്ന കണക്കനുസരിച്ച് ബി.സി 22 ല്‍ നസ്രത്തില്‍ മറിയം ജനിച്ചു. വിശുദ്ധ ജോണ്‍ ഡമഷീന്‍ ഇപ്രകാരം എഴുതി: ”ജൊവാക്കിമിന്റെയും അന്നയുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്റെ മണവാട്ടിയും […] - [കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് സമാപനം](https://malabarvisiononline.com/2023/09/07/st-marys-church-kodenchery/): കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം നാളെ (സെപ്റ്റംബര്‍ 8) സമാപിക്കും. നാളെ രാവിലെ ആറിനും 10നും വിശുദ്ധ കുര്‍ബാനയും രണ്ടാമത്തെ കുര്‍ബാനയ്ക്കു ശേഷം ജപമാല റാലിയുമുണ്ടാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം. മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി അര്‍പ്പിച്ചിരുന്നു. വിവിധ ദിവസങ്ങളിലായി നടന്ന മരിയന്‍ പ്രഭാഷണങ്ങള്‍ക്ക് ഫാ. ബിനു പുളിക്കല്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, സിസ്റ്റര്‍ ലിസി ടോം എംഎസ്എംഐ, സജിത്ത് ജോസഫ്, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ നേതൃത്വം നല്‍കി. എട്ടുനോമ്പിന്റെ ദിവസങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമുണ്ടായിരുന്നു. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കോടഞ്ചേരി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, കൈക്കാരന്മാരായ ബാബു വേലിക്കകത്ത്, ജോസ് കപ്യാരുമലയില്‍, സേവ്യര്‍ വലിയമറ്റം, തങ്കച്ചന്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു](https://malabarvisiononline.com/2023/09/07/st-mary/): ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി പരക്കം പായുന്ന ലോകത്താണല്ലോ നാം. എന്തു തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കാണിച്ചിട്ടാണെങ്കിലും ആനന്ദിക്കണം. മദ്യം, മയക്കുമരുന്ന്, അഴിമതി, അശ്ലീലം എന്നിങ്ങനെ നീളുന്ന പട്ടികയുടെ പിന്നിലും സന്തോഷിക്കണം, ആനന്ദിക്കണം എന്ന ചിന്തതന്നെയാണ്. എന്നാല്‍ ഈ ആനന്ദം ശാശ്വതമാണോ? ഇത്തരം ആനന്ദങ്ങള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കഥകള്‍ എത്രയോ നാം കേട്ടിരിക്കുന്നു. എന്നാല്‍ പരിശുദ്ധ കന്യകാ മറിയം പറയുന്നത് ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്ക 1/47) എന്നാണ്. ആര് മനസിലാക്കിയാലും ഇല്ലെങ്കിലും എന്നെ മനസിലാക്കുന്ന ദൈവം എനിക്ക് നന്മ മാത്രമേ തരികയുള്ളു എന്ന ആഴമായ വിശ്വാസം പരിശുദ്ധ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് ഇങ്ങനെ പറയാന്‍ സാധിച്ചത്. ഇന്ന് നാം മംഗളവാര്‍ത്ത എന്ന് പറയുന്ന ‘വാര്‍ത്ത’ അന്ന് പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം മംഗളമായിരുന്നോ? ഭാവിയെക്കുറിച്ച് എത്രമാത്രം ഉത്കണ്ഠയും ഭയവും സംശയങ്ങളും നിറഞ്ഞ അവസ്ഥയിലൂടെയായിരിക്കും കന്യകാ മറിയം കടന്നു പോയിട്ടുണ്ടാകുക? പക്ഷെ, പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ ആനന്ദത്തിന് ഒരു കുറവും […] - [വനിതാദിന ഓണ്‍ലൈന്‍ ക്വിസ്: ടി. പി. ഷൈല ഒന്നാമത്](https://malabarvisiononline.com/2024/03/11/vaitha-online-quiz/): സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച വനിതാദിന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ടി. പി. ഷൈല പരവര (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഷിബി വാഴയില്‍ (തിരുവമ്പാടി) രണ്ടാം സ്ഥാനവും സ്വപ്‌ന ചക്കിട്ടമുറിയില്‍ (ആനക്കാംപൊയില്‍) മൂന്നാം സ്ഥാനവും നേടി. - [മാര്‍ച്ച് 11: വിശുദ്ധ എവുളോജിയൂസ്](https://malabarvisiononline.com/2024/03/11/eulogius-of-cordoba/): സ്‌പെയിനില്‍ കോര്‍ഡോബോ എന്ന പ്രദേശത്ത് ഒരു സെനറ്റര്‍ കുടുംബത്തിലാണ് എവുളോജിയൂസ് ജനിച്ചത്. സുകൃതംകൊണ്ടും പഠനസാമര്‍ത്ഥ്യംകൊണ്ടും പ്രസിദ്ധിയാര്‍ന്ന അദ്ദേഹം പുരോഹിതനായി. ജാഗരണവും ഉപവാസവും പ്രാര്‍ത്ഥനയും ചേര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം എത്രയും ഭാസുരമായിരുന്നു. ലെയോക്രീഷ്യാ എന്ന ഒരു മുസ്ലിം കന്യക രഹസ്യമായി ക്രിസ്തുമത തത്ത്വങ്ങള്‍ പഠിപ്പിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചിരുന്നു. അവള്‍ക്ക് മാതാപിതാക്കന്മാര്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നല്‍കാഞ്ഞതില്‍ അവളുടെ ആഗ്രഹപ്രകാരം വിശുദ്ധ എവുളോജിയൂസും അദ്ദേഹത്തിന്റെ സഹോദരി അനുലോനയും ചേര്‍ന്ന് അവളെ ഒളിപ്പിച്ചു. ഇതറിഞ്ഞ് മാതാപിതാക്കന്മാര്‍ എവുളോജിയൂസിനെ സാരസന്മാരുടെ രാജാവിന്റെ മുമ്പില്‍ ഹാജരാക്കുകയും രാജാവിന്റെ കൗണ്‍സില്‍ അദ്ദേഹത്തിന്റെ ശിരസ് ഛേദിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. മൃതികരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് 859 മാര്‍ച്ച് 11-ന് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. - [Y-DAT സംഗമം നടത്തി](https://malabarvisiononline.com/2024/03/08/y-dat-sangamam/): താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റ്, മേഖല ആനിമേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേര്‍സ് ആന്റ് ആനിമേറ്റേര്‍സ് ട്രെയിനിങ്) താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തില്‍ പുതുപ്പാടി വിന്‍സന്‍ഷ്യന്‍ ജൂബിലി റിട്രീറ്റ് സെന്ററില്‍ നടന്നു. കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറില്‍ എസ്ഡി ഉദ്ഘാടനം ചെയ്യ്തു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും 2024 കെസിബിസി യുവജന വര്‍ഷത്തോടും അനുബന്ധിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. കെസിബിസി യൂത്ത് കമ്മീഷന്‍ ഡയറക്ടറും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാന്‍സീസ്, താമരശ്ശേരി രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെസീന്‍ എസ്എബിഎസ്, ഡയറക്ട്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, അസി. ഡയറക്ട്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, താമരശ്ശേരി മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ ജീന SFN, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. - [മാര്‍ച്ച് 8: ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍](https://malabarvisiononline.com/2024/03/07/st-john-of-god/): പോര്‍ച്ചുഗലില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നാണ് യോഹന്നാന്‍ ജനിച്ചത്. കാസ്റ്റീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ ആടുകളെ മേയ്ക്കുന്ന ജോലിയാണ് യോഹന്നാനു ലഭിച്ചത്. 1522-ല്‍ പ്രഭുവിന്റെ കാലാള്‍ പടയില്‍ ചേര്‍ന്നു. ഫ്രഞ്ചുകാരും സ്‌പെയിന്‍കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ യോഹന്നാന്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ സെവീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ അദ്ദേഹം ആട്ടിടയനായി. ഭൂതകാല ജീവിതത്തിലെ തെറ്റുകളെ ഓര്‍ത്ത് യോഹന്നാന് സങ്കടം തോന്നി. രാവും പകലും പ്രാര്‍ത്ഥനയിലും ആശാനിഗ്രഹത്തിലും ചെലവഴിച്ചു. ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോള്‍ അനുതാപഭരിതനായി ദേവാലയത്തില്‍ വച്ചുതന്നെ ഉറക്കെ നിലവിളിച്ചു. അദ്ദേഹം ഭ്രാന്തനെപ്പോലെ തെരുവീഥികളിലൂടെ നടന്ന് പാപപരിഹാരം ചെയ്തുകൊണ്ടിരുന്നു. ഭ്രാന്താണെന്നു കരുതി ജനങ്ങള്‍ അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ താമസിപ്പിച്ചു. അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും കുറവ് വരുത്തിയുമില്ല. സാധു മന്ദിരങ്ങളില്‍ താമസിച്ചിരുന്നവരെ മാത്രമല്ല സ്വഭവനങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവരെയും അദ്ദേഹം സഹായിച്ചിരുന്നു. തന്റെ ആശുപത്രിക്ക് തീ പിടിച്ചപ്പോള്‍ അദ്ദേഹം തീ വകവയ്ക്കാതെ അകത്തേക്കു ചെന്ന് […] - [മാര്‍ച്ച് 7: വിശുദ്ധ പെര്‍പെത്തുവായും ഫെലിച്ചിത്താസും](https://malabarvisiononline.com/2024/03/07/perpetua-and-felicity/): സെവേരൂസ് ചക്രവര്‍ത്തി 202-ല്‍ ഭീകരമായ മതമര്‍ദ്ദനം ആരംഭിച്ചു. ഫെലിച്ചിത്താസ് ഏഴു മാസം ഗര്‍ഭിണിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. പെര്‍പെത്തുവായ്ക്ക് ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. പെര്‍പെത്തുവായുടെ വധത്തിന്റെ തലേദിവസം അവളുടെ നിശ്ചയത്തിനു മാറ്റം വരുത്താന്‍ പുത്രീവല്‍സലനായ പിതാവ് വളരെ പണിപ്പെട്ടു. പെര്‍ത്തുവാ ഒരു കുടം കാണിച്ചിട്ട് അപ്പനോടു ചോദിച്ചു: ‘ഇതൊരു കുടമല്ലേ? ഇതിനു വേറൊരു പേരുണ്ടോ? അതുപോലെ ഞാനൊരു ക്രിസ്ത്യാനിയാണ്. വേറൊരു പേര് എനിക്കില്ല.’ പിതാവ് കോപക്രാന്തനായി അവളുടെ നേര്‍ക്ക് പാഞ്ഞുചെന്നു. കണ്ണ് കുത്തിപൊട്ടിക്കുമോയെന്ന് അവള്‍ ഭയപ്പെട്ടു. എന്നാന്‍ ഒന്നും ചെയ്യാതെ പരിഭ്രാന്തനായി അയാള്‍ തിരിച്ചുപോയി. ഗര്‍ഭിണികളെ വധിക്കാന്‍ പാടില്ലെന്ന് റോമന്‍ റോമന്‍ നിയമം ഉണ്ടായിരുന്നതുകൊണ്ട് ഫെലിച്ചിത്താസ് പ്രസവിക്കുന്നതുവരെ എല്ലാവരെയും ഒരു ജയിലിലടച്ചു. വിചാരണ ദിവസം പിതാവ് പെര്‍ത്തുവായോട് കേണപേക്ഷിച്ചെങ്കിലും അവള്‍ മനസുമാറ്റിയില്ല. വിചാരണയ്ക്കുശേഷം അവരെ വന്യമൃഗങ്ങള്‍ക്കിട്ടുകൊടുക്കാന്‍ കല്‍പ്പനയുണ്ടായി. വെകിളി പിടിച്ച് ഒരു പശു പെര്‍പെത്തുവായെ കുത്തിമറിച്ചിട്ട് അവളുടെ ദേഹത്തുകയറി നിന്നു. അങ്ങനെ വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ അവള്‍ രക്തസാക്ഷി മകുടം നേടി. - [കൂരാച്ചുണ്ടില്‍ കെസിവൈഎം പ്രതിഷേധം](https://malabarvisiononline.com/2024/03/06/kcym-prathishedham/): കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപത സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. പാലാട്ടില്‍ അബ്രഹാമിന്റെ മരണത്തില്‍ താമരശ്ശേരി രൂപതയുടെ ദുഃഖവും വേദനയും കൂരാച്ചുണ്ട് ഫൊറോന വികാരിയായ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ രേഖപ്പെടുത്തി. വന്യമൃഗശല്യത്തിന് പരിഹാരം കാണാതെ വോട്ടുചോദിച്ചുകൊണ്ട് ആരും ഇവിടേക്ക് വരേണ്ടതില്ലെന്നും ആളുകള്‍ കൊല്ലപ്പെട്ടാലും തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് ചിന്തിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളതെന്നും ഫാ. വിന്‍സെന്റ് പറഞ്ഞു. ”കാട്ടുപോത്തും പന്നിയും ആനയുമൊന്നും നിങ്ങള്‍ക്ക് വോട്ടുതരില്ല. മലയോര കര്‍ഷകനാണ് ഇവിടെ വോട്ടുള്ളതെന്ന് നേതാക്കള്‍ മറക്കരുത്. വനം കണ്ടിട്ടില്ലാത്ത വനം മന്ത്രി രാജിവയ്ക്കണം. മലയോര മണ്ണില്‍ ഇനിയൊരാളുപോലും വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കൊല്ലപ്പെടാന്‍ പാടില്ല. അതിന് ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണ്. പൊതുസമര പരിപാടികളുമായി മുന്നോട്ടു പോകും. മരിച്ച കര്‍ഷന്റെ കുടുംബത്തിന് […] - ['ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകൂ'- ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/03/06/diocese-ot-thamarassery/): വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത. വന്യമൃഗങ്ങളില്‍ നിന്നു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും ഇത് സാംസ്‌ക്കാരിക കേരളമാണെന്നു പറയാന്‍ ലജ്ജ തോന്നുന്നുവെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രതികരിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിഷപ്. ‘മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് പറഞ്ഞു വിടും? കൃഷിയിടത്തില്‍ എന്തു ധൈര്യത്തിലാണ് ജോലി ചെയ്യുക? മനുഷ്യ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ.” – ബിഷപ് പറഞ്ഞു. - [മാര്‍ച്ച് 6: വിശുദ്ധ കോളെറ്റ് കന്യക](https://malabarvisiononline.com/2024/03/05/colette-of-corbie/): 1381 ജനുവരി 13-ന് പിക്കാര്‍ഡിയില്‍ ഒരു തച്ചന്റെ മകളായി കോളെറ്റ് ജനിച്ചു. ബാല്യം മുതല്‍ക്കേ അവള്‍ സന്യാസത്തോട് അത്യന്തം താല്‍പര്യം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന് ഏകാകിനിയായി പിക്കാര്‍ഡിയിലെ ദൈവാലയത്തിനരികെ ഒരു കുടിലില്‍ താമസിച്ചു. താദൃശ സന്യാസ ജീവിതത്തിന്റെ കാലം കഴിഞ്ഞുവെന്ന് കണ്ട് കോളെറ്റ് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്നു. മാത്രമല്ല വിശുദ്ധ ഫ്രാന്‍സിസ് അസീസി അവള്‍ക്കു പ്രത്യക്ഷപ്പെട്ട് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭ നവീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കരുതപ്പെടുന്നു. സ്‌പെയിനിലെ മഠങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് നല്‍കിയ നിയമങ്ങളാണ് അനുസരിച്ചിരുന്നത്. പിശാച് അവളെ അങ്ങേയറ്റം പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാഥമിക നിയമങ്ങളുടെ കാര്‍ക്കശ്യത്തിന് യാതൊരു കുറവും വരുത്താതെ കോളെറ്റ് അനുസരിച്ചുപോന്നു. ഭയങ്കരമായി പരീക്ഷണങ്ങളെയെല്ലാം ജയിച്ച് 1447 മാര്‍ച്ച് 6-ാം തിയതി കോളെറ്റ് ഭാഗ്യമരണം പ്രാപിച്ചു. - [മാര്‍ച്ച് 5: വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി](https://malabarvisiononline.com/2024/03/04/saint-adrian-of-caesarea/): ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി. നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് അഡ്രിയാനെ ഒരു സിംഹത്തിന് ഇട്ടുകൊടുത്തു. സിംഹം സ്വല്‍പം കടിച്ചു കീറിയതല്ലാതെ കൊന്നില്ല. തന്നിമിത്തം ഒരു വാളുകൊണ്ട് പടയാളികള്‍ അഡ്രിയാനെ വധിച്ചു. - [മാര്‍ച്ച് 4: വിശുദ്ധ കാസിമീര്‍](https://malabarvisiononline.com/2024/03/04/saint-casimir/): പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ തൃതീയന്റെയും ഓസ്ട്രിയായിലെ എലിസബത്തുരാജകുമാരിയുടെയും 13 മക്കളില്‍ മൂന്നാമത്തെ ആളാണ് കാസിമീര്‍ രാജകുമാരന്‍. കുമാരനെ പഠിപ്പിച്ചിരുന്ന കാനണ്‍ ജോണ്‍ പുഗ്‌ളോസാ ബാലനില്‍ ദൈവഭക്തിയും പ്രാര്‍ത്ഥനാശീലവും പ്രായശ്ചിത്ത തീഷ്ണതയും വളര്‍ത്തി. കൊട്ടാരത്തിലെ സുഖജീവിതം പരിത്യജിച്ച് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും കാസിമീര്‍ ആനന്ദം കൊണ്ടു. ശയ്യ തറയില്‍ തന്നെ. രാത്രി കുറേയേറെ സമയം പ്രാര്‍ത്ഥനയിലും പീഡാനുഭവ ധ്യാനത്തിലുമാണ് ചെലവഴിച്ചിരുന്നത്. രാവിലെ ദൈവാലയത്തില്‍ സന്യാസികളുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. പീഡാനുഭവധ്യാനം അദ്ദേഹത്തിന്റെ കണ്ണുകളെ നനയ്ക്കുക പതിവായിരുന്നു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി അന്യാദൃശ്യമായിരുന്നു. പല വിവാഹാലോചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം ബ്രഹ്മചാരിയായിത്തന്നെ തുടര്‍ന്നു. അചിരേണ ക്ഷയരോഗം പിടിപ്പെടുകയും 25-ാമത്തെ വയസില്‍ മരിക്കുകയും ചെയ്തു. നീര്‍പോള പോലെയുള്ള ലോക സന്തോഷങ്ങള്‍ വെട്ടിത്തിളങ്ങും. അവ മായയാണെന്ന് മനസിലാക്കുവാന്‍ കഴിയുന്നവര്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ പുരോഗമിക്കുന്നു. - [മാര്‍ച്ച് 3: വിശുദ്ധ മാരിനൂസ്](https://malabarvisiononline.com/2024/03/02/marinus-of-caesarea/): സേസരെയായില്‍ സമ്പത്തുകൊണ്ടും കുടുംബമഹിമകൊണ്ടും പ്രസിദ്ധനായിരുന്നു മാരിനൂസ്. 272-ല്‍ ഒരു ശതാധിപന്റെ ജോലി ഒഴിവു വന്നപ്പോള്‍ മാരിനൂസിന് ആ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ടായി. അതു മനസ്സിലാക്കിയ ഒരാള്‍ പറഞ്ഞു: ‘മാരിനൂസ് ക്രിസ്ത്യാനിയായതുകൊണ്ട് നിയമപ്രകാരം അദ്ദേഹത്തെ ആ ജോലിക്കു നിയമിക്കാവുന്നതല്ല.’ പാലസ്തീന ഗവര്‍ണര്‍ അക്കെയൂസ് മാരിനൂസിനോടു ചോദിച്ചു: ‘താങ്കള്‍ ക്രിസ്ത്യാനിയാണോ?’ അതെയെന്ന് മാരിനൂസ് മറുപടി നല്‍കി. ‘ആലോചിച്ച് ഉത്തരം പറയൂ. മൂന്നു മണിക്കൂര്‍ തരാം ചിന്തിക്കാന്‍’ ഗവര്‍ണര്‍ പറഞ്ഞു. സ്ഥലത്തെ മെത്രാനായ തെയോടെക്ക്‌നൂസ് ഇതറിഞ്ഞ് ന്യായാസനത്തിലെത്തി മാരിനൂസിനെ ദേവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം അണിഞ്ഞിരുന്ന ഖഡ്ഗവും ഒരു സുവിശേഷ ഗ്രന്ഥവും കാണിച്ചുകൊണ്ട് ബിഷപ് പറഞ്ഞു: ‘ഇതില്‍ താങ്കള്‍ക്ക് ഏതു വേണം.’ ഒരു സംശയവും കൂടാതെ മാരിനൂസ് സുവിശേഷ ഗ്രന്ഥത്തിനായി കൈനീട്ടി. ബിഷപ് പറഞ്ഞു: ‘ദൈവത്തോടു നിരന്തരം ചേര്‍ന്നു നില്‍ക്കുക. അവിടുന്ന് താങ്കളെ ശക്തിപ്പെടുത്തിക്കോളും.’ വീണ്ടും മാരിനൂസ് ന്യായാധിപന്റെ അടുക്കലെത്തി. മുമ്പത്തെക്കാള്‍ തീഷ്ണതയോടെ വിശ്വാസം ഏറ്റുപറഞ്ഞു. ഉടനടി അദ്ദേഹത്തിന്റെ തലയറുത്തു. അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. സ്വര്‍ഗ്ഗത്തിലേക്ക് കുരിശിന്റെ മാര്‍ഗ്ഗമല്ലാതെ […] - [മാര്‍ച്ച് 2: വിശുദ്ധ പ്രോസ്‌പെര്‍](https://malabarvisiononline.com/2024/03/02/saint-prosper-of-aquitaine/): വിശുദ്ധ അഗസ്തിനോസിന്റെ ഒരു ശിഷ്യനായിരുന്നു അക്വിറ്റെയിനിലെ പ്രോസ്‌പെര്‍. അദ്ദേഹം പ്രൊവെന്‍സില്‍ ജനിച്ചു. പഠനത്തിലും പ്രസംഗകലയിലും തീഷ്ണതയിലും അദ്ദേഹം എത്രയും പ്രശസ്തനായിരുന്നു. സെമിപെലാജിയന്‍ വാദങ്ങള്‍ക്കെതിരെ ആദ്യം ഏറ്റുമുട്ടിയത് പ്രോസ്‌പെറാണ്. വിശ്വാസത്തിന്റെയും സല്‍പ്രവൃത്തികളുടേയും ആരംഭത്തിനു വരപ്രസാദം വേണ്ടെന്ന് വാദിച്ച സെമിപെലാജിയന്‍ സിദ്ധാന്തത്തിനെതിരായി ‘വരപ്രസാദവും സ്വതന്ത്രമനസും’ എന്ന വിഷയത്തെപ്പറ്റ് പ്രോസ്‌പെര്‍ ഒരു ഗ്രന്ഥമെഴുതി. 431-ല്‍ അദ്ദേഹം റോമയില്‍ പോയി സെലസ്റ്റിന്‍ മാര്പാപ്പയെ കണ്ടു വരപ്രസാദത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. മാര്‍പാപ്പ ഗോളിലെ മെത്രാന്‍മാര്‍ക്ക് ഒരു തിരുവെഴുത്ത് പ്രോസ്‌പെറിന്റെ കൈവശം കൊടുത്തയച്ചു. ഗോളിലേക്ക് മടങ്ങിയ ശേഷം പ്രോസ്‌പെര്‍ പ്രസാദവരവും സ്വതന്ത്രമനസും എന്ന വിഷയം തുടര്‍ന്നു പഠിച്ചു. സെമിപെലാജിയന്‍ നേതാവായ കാസിയന്റെ വാദമുഖങ്ങളെ അദ്ദേഹം തകര്‍ത്തു. 65-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [മാര്‍ച്ച് 1: വിശുദ്ധ ആല്‍ബീനൂസ് മെത്രാന്‍](https://malabarvisiononline.com/2024/02/29/albinus-of-angers/): ബ്രിട്ടണില്‍ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു വിശുദ്ധ ആല്‍ബീനൂസ് കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ബാല്യം മുതല്‍ക്കേ ഭക്താഭ്യാസങ്ങളില്‍ തല്‍പ്പരനായിരുന്നു. ഭൗമീക വസ്തുക്കളോട് ഒട്ടിപ്പിടിച്ചു നില്‍ക്കാതെ ആത്മാക്കള്‍ക്കുണ്ടാകുന്ന സൗഭാഗ്യത്തെ അദ്ദേഹം ആശിച്ചു. ആങ്കേഴ്‌സിനടുത്ത് സ്ഥിതിചെയ്യുന്ന ടിന്തിലാന്താശ്രമത്തില്‍ പ്രവേശനം നേടി. പ്രാര്‍ത്ഥന, ജാഗരണം, ഇന്ദ്രീയനിഗ്രഹം, അനുസരണം എന്നീ പുണ്യങ്ങള്‍ അഭ്യസിച്ചും സ്വന്തമായ ഒരിഷ്ടവുമില്ലാത്തപോലെ ജീവിച്ചും വിശുദ്ധിയില്‍ മുന്നേറിക്കൊണ്ടിരുന്നു. 504-ല്‍ 35-ാമത്തെ വയസില്‍ ആല്‍ബീനൂസ് ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു. അറുപതാമത്തെ വയസ്സില്‍ ആങ്കേഴ്‌സിലെ മെത്രാനായി നിയമിതനായി. മെത്രാന്‍ സ്ഥാനം അലങ്കരിച്ചതുകൊണ്ട് ഏകാഗ്രതയ്‌ക്കോ ആശാനിഗ്രഹത്തിനോ അദ്ദേഹം മാറ്റം വരുത്തിയില്ല. രാജാക്കന്മാരുള്‍പ്പെടെ സര്‍വ്വജനങ്ങളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും യാതൊരു മായാസ്തുതിക്കും ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം കൊടുത്തില്ല. എളിമയാണ് യഥാര്‍ത്ഥ മഹത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. 549 മാര്‍ച്ച് ഒന്നിന് ബിഷപ് ആല്‍ബീനൂസ് നിര്യാതനായി. - [ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ സി.എസ്.ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2024/02/28/cstfathersstthomasprovince/): ചെറുപുഷ്പ സന്യാസ സമൂഹം സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജിനോ പെരിംഞ്ചേരിലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ജോഷി വാളിപ്ലാക്കല്‍, ഫാ. സിജോയ് കരിങ്ങാലിച്ചിറ, ഫാ. ബിജു കൊല്ലകൊമ്പില്‍ എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍. ഫാ. ജോസഫ് കൈതകുളത്തില്‍ ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാമത് ഓഡിനറി പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. - [ഫെബ്രുവരി 29: വിശുദ്ധ ഓസ്‌വാള്‍ഡ് മെത്രാന്‍](https://malabarvisiononline.com/2024/02/28/saint-oswald-of-worcester/): കാന്റര്‍ബറി ആര്‍ച്ച് ബിഷപ് വിശുദ്ധ ഓഡോയുടെ സഹോദര പുത്രനാണ് വിശുദ്ധ ഓസ്‌വാള്‍ഡ്. ഓഡോ അദ്ദേഹത്തെ പഠിപ്പിച്ച് വിഞ്ചെസ്റ്ററിയിലെ വികാരിയാക്കി. എന്നാല്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് ഫ്രാന്‍സിലെ ഫ്‌ളോരിയില്‍ സന്യാസം ആരംഭിച്ചു. അധിക കാലം അങ്ങനെ തുടരാന്‍ സാധിച്ചില്ല. 974-ല്‍ ഓസ്‌വാള്‍ഡ് യോര്‍ക്കിലെ ആര്‍ച്ചു ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അതിരൂപതയില്‍ ചുറ്റിനടന്ന് പ്രസംഗിക്കുന്നതിലും തെറ്റുകള്‍ തിരുത്തുന്നതിലുമാണ് ആര്‍ച്ച് ബിഷപ്പിന്റെ ശ്രദ്ധ പതിഞ്ഞത്. എളിമയും പരസ്‌നേഹവും അഭ്യസിക്കാന്‍വേണ്ടി ഭക്ഷണമേശയില്‍ 12 ദരിദ്രരെ ഒപ്പമിരുത്തിയാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. പലപ്പോഴും അവര്‍ക്ക് ആഹാരം വിളമ്പിക്കൊടുക്കുകയും അവരുടെ പാദങ്ങള്‍ കഴുകി മുത്തുകയും ചെയ്തിരുന്നു. വിശുദ്ധ ഓസ് വാള്‍ഡ്അത്യധികം പ്രാധാന്യം കല്‍പ്പിച്ചിരുന്ന വിശുദ്ധ ബെനഡിക്റ്റിന്റെ ഒരു ഉപദേശ ശകലമുണ്ട്. ‘ദൈവത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ ഭൗമീക വസ്തുക്കളെയും ചവിട്ടിതേക്കണം. ദൈവത്തിന് ഇഷ്ടമല്ലാത്തവ ഉപേക്ഷിക്കണം. ഭൗമീക സ്‌നേഹങ്ങള്‍ വര്‍ജ്ജിക്കണം. സ്വന്തം ഇഷ്ടം വര്‍ജ്ജിക്കുന്നവര്‍ മാത്രമേ ദൈവസ്‌നേഹത്തില്‍ പുരോഗമിക്കുകയുള്ളൂ.’ സ്വയം പരിത്യജിച്ചും സ്വന്തം ഇഷ്ടം നിഷേധിക്കാന്‍ നിരന്തരം പരിശ്രമിച്ചുമാണ് ഓസ്‌വാള്‍ഡ് പുണ്യപരിപൂര്‍ണ്ണത […] - [ഫെബ്രുവരി 28: വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും](https://malabarvisiononline.com/2024/02/27/romanus-of-condat-and-lupicinus/): വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും രണ്ടു ഫ്രഞ്ചു സഹോദരന്മാരാണ്. റൊമാനൂസ് 35-ാമത്തെ വയസില്‍ ലിയോണ്‍സില്‍ ഒരാശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങി. പിന്നീട് ജൂറാ പര്‍വ്വതമധ്യേ കോണ്ടേറ്റ് എന്ന സ്ഥലത്തേക്ക് പാര്‍പ്പിടം മാറ്റി അവിടെ പ്രാര്‍ത്ഥനയിലും വായനയിലും ഉപജീവനത്തിനുവേണ്ടി അധ്വാനത്തിലും സമയം ചെലവഴിച്ചു. താമസിയാതെ അനുജന്‍ ലൂപ്പിസിനൂസും ജ്യേഷ്ടന്റെ കൂടെ താമസിക്കാന്‍ തുടങ്ങി. ഇവര്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ കണ്ട് അനേകരും അവിടെ വന്നുകൂടി. ലൂപ്പിസിനൂസ് ഒരു കസേരയോ പലകയോ ആണ് ശയ്യയായി ഉപയോഗിച്ചിരുന്നത്. കുറേക്കാലം വേനല്‍ മുഴുവനും കുതിര്‍ത്ത റൊട്ടി മാത്രമായിരുന്നു അവരുടെ ആഹാരം. തോല്‍വസ്ത്രവും മരച്ചെരുപ്പുമാണ് ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിലും ശയ്യയിലുമുള്ള പ്രായശ്ചിത്തം വിശുദ്ധിയില്‍ മുന്നേറുവാന്‍ അനേകരെ സഹായിച്ചിട്ടുണ്ട്. 460-ലാണ് റൊമാനൂസിന്റെ മരണം എന്ന് കരുതപ്പെടുന്നു. ഇരുപതുവര്‍ഷം കൂടി കഴിഞ്ഞാണ് ലൂപ്പിസിനൂസ് ദിവംഗതനായത്. പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെ പുണ്യത്തില്‍ വളരുവാന്‍ നമുക്കും പരിശ്രമിക്കാം. - [ഫെബ്രുവരി 27: വിശുദ്ധ ലെയാന്റര്‍ മെത്രാന്‍](https://malabarvisiononline.com/2024/02/26/leander-of-seville/): സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു കുലീന കുടുംബത്തിലാണ് ലെയാന്റര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരരാണ് വിശുദ്ധ ഇസിദോറും വിശുദ്ധ ഫുള്‍ജെന്‍സിയൂസും വിശുദ്ധ ഫ്‌ളൊരെന്തീനായും. ഈ സഹോദരങ്ങളുടെ വിശുദ്ധിക്ക് ഉത്തേജകമായത് ലെയാന്ററിന്റെ മാതൃകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ലെയാന്റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു. അതിനാല്‍ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിതരീതിക്ക് അന്തരം വരുത്തിയില്ല. തീഷ്ണമായ പ്രാര്‍ത്ഥനയും തീവ്രമായ പ്രയത്‌നവും വഴി ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ അദ്ദേഹം പോരാടി. ലെയാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ രാജാവായ ലെയോ വിജില്‍ഡിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ലെയാന്ററിനെ നാടുകടത്തി. ദൈവാനുഗ്രഹത്താല്‍ രാജാവ് തന്റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. ബിഷപ് ലെയാന്ററിനെ തിരികെ വിളിച്ചു. അനന്തരം രാജാവും ലെയാന്ററും അപ്പസ്‌തോലിക തീഷ്ണതയോടെ സത്യവിശ്വാസം പഠിപ്പിച്ചു. ലെയാന്റര്‍ ഒരു വാതരോഗിയായിരുന്നു. 596 ഫെബ്രുവരി 27-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [മാതൃവേദി കര്‍മ്മപദ്ധതി 'ഫോര്‍സ' പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/02/26/mathruvedhi-karmapadhathi/): താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. - [ടാഫ്കോസ് പ്രവര്‍ത്തനം ആരംഭിച്ചു](https://malabarvisiononline.com/2024/02/26/tafkose/): താമരശേരി അഗ്രികള്‍ച്ചര്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി (ടാഫ്കോസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സ ആര്‍കേഡില്‍ ആരംഭിച്ച ഓഫീസ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ കര്‍ഷകര്‍ക്കായി രൂപീകരിച്ച ടാഫ്കോസില്‍ ഒട്ടേറെകാര്യങ്ങളാണ് കര്‍ഷകര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതെന്നും കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്കോസ് ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ജീവിതത്തില്‍ വളരെ പോസറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ടാഫ്കോസിനു സാധിക്കുമെന്നതില്‍ സംശയമില്ലെന്നും സഹകരണ മേഖലയില്‍ താമരശ്ശേരി രൂപത ഇത്തരമൊരു സംരഭം തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ജോയി കണ്ണഞ്ചിറയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കോഴികോട് ജോയിന്റ് രജിസിട്രാര്‍ ജനറല്‍ ബി.സുധ ഷെയര്‍സ്വീകരിച്ചു. താമരശേരി രൂപത ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ദീപിക എം. ഡി. ഫാ. ബെന്നി […] - [സിസ്റ്റര്‍ എല്‍സി വടക്കേമുറി എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍](https://malabarvisiononline.com/2024/02/26/msmi-kulathuvayal/): എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ടില്‍സി മാത്യു വികാര്‍ ജനറലായും സിസ്റ്റര്‍ തെരേസ് കുറ്റിക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ റോസ് വരകില്‍, സിസ്റ്റര്‍ ദീപ ജോസ് എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ തെരേസ് ജോസാണ് പുതിയ ഫിനാന്‍സ് ഓഫീസര്‍. ഓഡിറ്റര്‍ സിസ്റ്റര്‍ സെലിന്‍ പോള്‍. - [പൊതിച്ചോര്‍ വിതരണം ഫ്ലാഗ് ഓഫ് ചെയ്തു](https://malabarvisiononline.com/2024/02/24/kcym-pothichor/): കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തുന്ന ‘സ്‌നേഹപൂര്‍വം കെ.സി.വൈ.എം’ പൊതിച്ചോര്‍ വിതരണത്തിന്റെ ആദ്യ ഘട്ടം താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. താമരശ്ശേരി മേഖലയുടെ നേതൃത്വത്തില്‍ ആദ്യ ദിനത്തില്‍ നടത്തിയ പൊതിച്ചോര്‍ വിതരണത്തില്‍ 300 ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. കെ.സി.വൈ.എം. എസ്. എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യൂ പുളിമൂട്ടില്‍, കെ.സി.വൈ.എം. എസ്.എം.വൈ.എം. കോടഞ്ചേരി മേഖല ഡയറക്ടര്‍ ഫാ. ജോസ്‌കുട്ടി അന്തീനാട്ട്, രൂപത വൈസ് പ്രസിഡന്റ് അലന്‍ ബിജു, രൂപത സെക്രട്ടറി ജോയല്‍ ആന്റണി, രൂപത ട്രഷറര്‍ ബോണി സണ്ണി, സംസ്ഥാന സെനറ്റ് മെമ്പര്‍ ആല്‍ബിന്‍ ജോസ്, എസ്.എം.വൈ.എം. കൗണ്‍സിലര്‍ ചെല്‍സിയ മാത്യൂ, രൂപത എക്‌സിക്യൂട്ടിവ് അംഗം അബ്രാഹം ജോസഫ്, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ്, […] - [പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2024/02/24/pope-benedict-institute-2/): താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര- ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സുകള്‍ ബൈബിള്‍ ഒരു സമഗ്രപഠനം (ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).സഭാചരിത്ര പഠനം (രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ)വിശുദ്ധ കുര്‍ബ്ബാന വിരചിത ഭാഷയില്‍ (സുറിയാനിയില്‍) ഒരു പഠനം (ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).ധാര്‍മ്മിക ശാസ്ത്രം ഒരു പഠനം (രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ)പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള പഠനം (മരിയന്‍ ശാസ്ത്രം) (ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ). ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാരാണ് ക്ലാസ്സുകള്‍ നയിക്കുന്നു. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. മാസത്തില്‍ രണ്ട് ക്ലാസ്സുകള്‍ എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും […] - [ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോ മലബാര്‍ സഭ](https://malabarvisiononline.com/2024/02/24/poonjar-attack/): പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമായി മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു. മീനച്ചില്‍ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. പൂഞ്ഞാര്‍ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിര്‍ത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസും നിയമ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രതികള്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന കാരണത്താല്‍ ഈ കുറ്റകൃത്യങ്ങളെ ലഘുവായി കാണാന്‍ പാടില്ല. ഇവ വെറും സാമൂഹിക വിരുദ്ധ, ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നില്‍ ഗൂഢാലോചനകള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട് – പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ പ്രസ്താവനയില്‍ […] - [പുത്തന്‍പാന ആലാപന മത്സരം](https://malabarvisiononline.com/2024/02/24/puthanpana-competition/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ കുടുംബ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് പുത്തന്‍പാന ആലാപന മത്സരം സംഘടിപ്പിക്കുന്നു. പൂര്‍വികരുടെ നല്ല പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുവാനും അതുവഴി വിശ്വാസത്തില്‍ കൂടുതല്‍ ബോധ്യവും ആഴവും ഉള്ളവരായിതീരുവാനും യുവജനങ്ങള്‍ക്കും വരും തലമുറകള്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍പാനയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും വേണ്ടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നതെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ പറഞ്ഞു. മത്സരത്തിന് രണ്ടു ഘട്ടം ഒന്നാമത്തെ ഘട്ടത്തില്‍, ഇടവകയിലെ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള ടീമിന് പുത്തന്‍പാന ആലപിക്കുന്ന അഞ്ചു മിനിറ്റ് വീഡിയോ 8921835701 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരാവുന്നതാണ്. ഒരു ഇടവകയില്‍ നിന്ന് കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള എത്ര ടീമുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. കുടുംബ കൂട്ടായ്മയുടെ പേരിലാണ് ടീം അറിയപ്പെടുക. ഒരു ഇടവകയില്‍ നിന്ന് ഒന്നിലധികം കുടുംബ കൂട്ടായ്മ ടീമുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഒരു ടീമിനെ ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. നിബന്ധനകള്‍ അഞ്ചു മിനിറ്റാണ് ആലാപന സമയം. […] - [ഫെബ്രുവരി 26: വിശുദ്ധ നെസ്റ്റോര്‍](https://malabarvisiononline.com/2024/02/24/st-nestor/): ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്‌റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്‌റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം. - [ഫെബ്രുവരി 25: വിശുദ്ധ ടരാസിയൂസ്](https://malabarvisiononline.com/2024/02/24/tarasios-of-constantinople/): എട്ടാം ശദാബ്ദത്തിന്റെ മധ്യത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു കുലീന കുടുംബത്തില്‍ ടരാസിയൂസ് ഭൂജാതനായി. അവന്റെ അമ്മ യുക്രെഷിയാ മകനെ സുകൃതവാനായി വളര്‍ത്തിക്കൊണ്ടുവന്നു. സാമര്‍ത്ഥ്യവും സ്വഭാവഗുണവുംകൊണ്ട് അവന്‍ എല്ലാവരുടെയും ബഹുമാനം സമാര്‍ജ്ജിച്ചു. കൊട്ടാരത്തിലെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും നടുവില്‍ ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്ക് രാജിവച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക് ടരാസിയൂസ് തിരഞ്ഞെടുക്കപ്പെട്ടു. പേട്രിയാര്‍ക്കിന്റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു മാതൃകയായിരുന്നു. ലളിതമായ ഭക്ഷണം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. പ്രാര്‍ത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ വിനോദങ്ങള്‍. 806 ഫെബ്രുവരി 25-ാം തിയതി പരിശുദ്ധനായ പേട്രിയാര്‍ക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. - [ഫെബ്രുവരി 24: വിശുദ്ധ എഥെല്‍ബെര്‍ട്ട്](https://malabarvisiononline.com/2024/02/23/st-ethelberts/): 560-ല്‍ കെന്റിലെ രാജാവായി സ്ഥാനാരോഹണം ചെയ്ത എഥെല്‍ബെര്‍ട്ട് ഏദാമെന്റിക്കിന്റെ ഏക പുത്രിയായ ബെര്‍ത്തായെ വിവാഹം കഴിച്ചു. തന്നിമിത്തം അദ്ദേഹത്തിന്റെ ശക്തി അത്യധികം വര്‍ദ്ധിച്ചു. ഏഥെല്‍ബെര്‍ട്ട് ഓഡിന്റെ ആരാധകനായിരുന്നു. ബെര്‍ത്താ ക്രിസ്ത്യാനിയും. 597 ജൂണ്‍ 21-ന് പെന്തക്കുസ്താ തിരുനാള്‍ ദിവസം ഏഥെല്‍ബെര്‍ട്ട് ജ്ഞാനസ്‌നാനം സ്വീകരിച്ചു. രാജാവിനെ അനുകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരം പേര്‍ ജ്ഞാനസ്‌നാനപ്പെട്ടു. ക്രിസ്തു തന്റെ ഹൃദയത്തിലും പ്രജകളുടെ ഹൃദയങ്ങളിലും രാജാവായി വാഴണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനാചൈതന്യവും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങിയിരുന്നു. ആത്മപരിത്യാഗവും അദ്ധ്വാനവും ജാഗരണവുമായിരുന്നു അവയുടെ നിദാനം. വിഗ്രഹാരാധന അദ്ദേഹം വിലക്കി. സ്വന്തം അരമന ആര്‍ച്ച് ബിഷപ്പിനു വിട്ടുകൊടുത്തു. പല പള്ളികളും സ്ഥാപിച്ചു. അമ്പത്താറുകൊല്ലത്തെ വാഴ്ച്ചയ്ക്കു ശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സന്മനസുണ്ടെങ്കില്‍ സമ്പത്തോ പ്രഭുത്വമോ രാജത്വമോ വിശുദ്ധിക്ക് പ്രിതിബന്ധമല്ല എന്ന് എഥെല്‍ബെര്‍ട്ടിന്റെ ജീവിതം തെളിയിക്കുന്നു. - [ഫെബ്രുവരി 23: വിശുദ്ധ പോളിക്കാര്‍പ്പ് മെത്രാന്‍ രക്തസാക്ഷി](https://malabarvisiononline.com/2024/02/22/st-polycarp/): ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. പോളിക്കാര്‍പ്പിനോട് ഈശോയെ ദൂഷണം പറയാന്‍ പ്രൊക്കൊണ്‍സും ആജ്ഞാപിച്ചു. അദ്ദേഹം പ്രത്യുത്തരിച്ചു: ‘വര്‍ഷങ്ങളോളം ഞാന്‍ ക്രിസ്തുവിനെ സേവിച്ചു. അവിടുന്ന് എനിക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പ്രത്യുത വളരെ നന്മചെയ്തിട്ടുണ്ട്. ഞാന്‍ അവിടുത്തെ എങ്ങനെ ദൂഷണം പറയും? എന്റെ സ്രഷ്ടാവിനെ എങ്ങനെ ദൂഷണം പറയാനാണ്. അവിടുന്നാണ് എന്റെ ന്യായാധിപന്‍.’ ഇതുകേട്ട് ക്രുദ്ധനായ പ്രൊക്കോണ്‍സള്‍ പോളിക്കാര്‍പ്പിനെ ജീവനോടെ ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. കരങ്ങള്‍ ബന്ധിച്ച് അദ്ദേഹത്തെ അഗ്നിയില്‍ നിറുത്തി. എന്നാല്‍ അഗ്നി അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. ചിതയില്‍ നിന്ന് സുഗന്ധം വീശി. അപ്പോള്‍ കുന്തം കൊണ്ട് വിജാതീയര്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. - [ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം](https://malabarvisiononline.com/2024/02/22/chair-of-st-peter/): പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് കുറേനാള്‍ പലസ്തീനായില്‍ത്തന്നെ ചെലവഴിച്ചു. അതിനു ശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ നിന്ന് പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം രക്തസാക്ഷിത്വം വരിച്ചുവെന്നും വിശ്വസിക്കുന്നു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഇറനേവൂസ് പറയുന്നു: രണ്ടു മഹാ അപ്പസ്‌തോലന്മാരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്തുമായ സഭയാണ് റോമാ സഭ. ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തെ പിന്‍ഗാമിക്കുവേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. യോഗ്യന്മാരായ അജപാലകന്മാരെ അയച്ചുതരാന്‍ നാം അപേക്ഷിക്കുകയും വേണം. - [ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍](https://malabarvisiononline.com/2024/02/20/saint-peter-damiansaint-peter-damian/): ഇറ്റലിയിലെ റവെന്നാ നഗരത്തില്‍ കുലീനമെങ്കിലും ദരിദ്രമായ ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായി പീറ്റര്‍ ജനിച്ചു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരമോര്‍ത്ത് അമര്‍ഷം പ്രദര്‍ശിപ്പിച്ച മൂത്ത മകന്റെ ക്രൂരസംതൃപ്തിക്കുവേണ്ടി അമ്മ ശിശുവിന് അമ്മിഞ്ഞപ്പാല്‍ നല്‍കിയില്ല. പട്ടിണികിടന്ന് മരിക്കാറായ കുഞ്ഞിന് ഒരയല്‍വാസി ഭക്ഷണം കൊടുത്തു. ബാല്യകാലത്തുതന്നെ പീറ്ററിന്റെ മാതാപിതാക്കള്‍ മരിച്ചു. പീറ്ററിന്റെ ഭക്തിയും സാമര്‍ത്ഥ്യവും മനസിലാക്കിയ അവന്റെ വൈദിക സഹോദരന്‍ പീറ്ററിന്റെ ഒപ്പം കൂട്ടി. അവന് നല്ല വിദ്യാഭ്യാസം നല്‍കി. 25-ാം വയസില്‍ അവന്‍ അധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് 28-ാം വയസില്‍ സന്യാസിയായി. അതിരുകടന്ന പ്രായശ്ചിത്തമാണ് അദ്ദേഹം ചെയ്തിരുന്നത്. 1043-ല്‍ പ്രിയോര്‍ സ്ഥാനം ഏറ്റെടുത്ത് മരണം വരെ തുടര്‍ന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തെ 1057-ല്‍ ഓസ്ട്രിയായിലെ മെത്രാനാക്കുകയും കര്‍ദ്ദിനാളായി ഉയര്‍ത്തുകയും ചെയ്തു. കരുണാമസൃണനായ അദ്ദേഹത്തിന്റെ നയം പല കേസുകളും തര്‍ക്കങ്ങളും മാധ്യസ്ഥം പറഞ്ഞു തീര്‍ക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. 1072 ഫെബ്രുവരി 21-ന് പീറ്റര്‍ ഡാമിയന്‍ നിര്യാതനായി. 1828-ല്‍ 12-ാം […] - [യുവജനങ്ങള്‍ പ്രകാശമാകണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍](https://malabarvisiononline.com/2024/02/19/kcym-annual-senet/): യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമാകണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 46-ാമത് വാര്‍ഷിക സെനറ്റ് കോട്ടപ്പുറം വികാസ് ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന വാര്‍ഷിക സെനറ്റില്‍ മൂന്ന് റീത്തുകളില്‍ നിന്നായി കേരളത്തിലെ 32 കത്തോലിക്ക രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമാപന ദിനത്തിലെ കുര്‍ബാനയില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ റോക്കി റോബി കളത്തില്‍ മുഖ്യ കാര്‍മികനായിരുന്നു. 2024 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആലപ്പുഴ രൂപത അംഗം എം. ജെ. ഇമ്മാനുവലിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പാലക്കാട് രൂപതയിലെ ഷാലിന്‍ ജോസഫിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. - [ഫെബ്രുവരി 19: വിശുദ്ധ കോണ്‍റാഡ്](https://malabarvisiononline.com/2024/02/17/st-conrad/): ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയിലെ ഒരംഗമാണ് വിശുദ്ധ കോണ്‍റാഡ്. പിയാസെന്‍സായില്‍ കുലീനമായ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. ദൈവഭയത്തില്‍ ജീവിക്കാന്‍ നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. നായാട്ട് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഒരു കാട്ടുമൃഗത്തെ വെടിവെയ്ക്കന്‍ അദ്ദേഹം അജ്ഞാപിച്ചു. വെടിയുണ്ടയേറ്റ് കാടിന് തീപിടിക്കുകയും സമീപത്തുള്ള വയലുകളും വനങ്ങളും തീയിയല്‍ ദഹിക്കുകയും ചെയ്തു. അഗ്നി പുറപ്പെട്ട സ്ഥലത്തുനിന്ന ഒരു ഭിക്ഷുവാണ് തീ കൊടുത്തതെന്ന് കരുതി അയാളെ അറസ്റ്റുചെയ്ത് വിചാരണ നടത്തി വധശിക്ഷ വിധിച്ചു. സാധുഭിഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോല്‍ ദുഃഖാര്‍ത്തനായ കോണ്‍റാഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ്, ആ ഭിഷുവിനെ സ്വതന്ത്ര്യനാക്കി. അഗ്നികൊണ്ട് നേരിട്ട നഷ്ടം കോണ്‍റാഡിന്റെ വസ്തു മുഴുവനും കണ്ടുകെട്ടി. കോണ്‍റാഡ് ഒരു കുടിലില്‍ താമസമുറപ്പിച്ചു. കോണ്‍റാഡ് ആദ്യം റോമായിലേക്കും അനന്തരം സിസിലിയിലേക്കും പോയി. 30 വര്‍ഷം കഠിന തപസില്‍ കഴിഞ്ഞ് ദിവംഗതനായി. - [ഫെബ്രുവരി 18: വിശുദ്ധ ശിമയോന്‍](https://malabarvisiononline.com/2024/02/17/st-simon-the-apostle/): വിശുദ്ധ യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ് വിശുദ്ധ ശിമയോന്‍. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന് ശേഷം ജറുസലേം ഉടനെ റോമാക്കാര്‍ ആക്രമിക്കുമെന്നും അതിനാല്‍ എല്ലാവരും സ്ഥലം വിടണമെന്നും ക്രിസ്ത്യാനികള്‍ക്കു ദൈവത്തില്‍ നിന്നൊരു വെളിപാടുണ്ടായി. ബിഷപ് ശിമയോന്‍ തന്റെ ജനങ്ങളെ ജോര്‍ദാന്‍ കടത്തി പെല്ലാ എന്ന നഗരത്തില്‍ താമസിച്ചു. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയുടെ ജറുസലേം അക്രമണത്തിനു ശേഷം ക്രിസ്ത്യാനികള്‍ ശിമയോന്റെ നേതൃത്വത്തില്‍ തന്നെ ജെറുസലേമിലേക്ക് മടങ്ങി. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയും ഡാമീഷ്യന്‍ ചക്രവര്‍ത്തിയും ദാവീദിന്റെ വംശം മുഴുവനും കൊന്നൊടുക്കണമെന്ന് ആജ്ഞാപിച്ചിരുന്നു. യഹൂദന്മാര്‍ ഈ തക്കം നോക്കി ശിമയോന്‍ ദാവീദിന്റെ വംശജനാണെന്നും ഒരു ക്രൈസ്തവനാണെന്നും റോമന്‍ ഗവര്‍ണര്‍ അറ്റിക്കൂസിനെ അറിയിച്ചു. അദ്ദേഹം ശിമയോനെ കുരിശില്‍ തറയ്ക്കാന്‍ വിധിക്കുകയും ചെയ്തു. പതിവുള്ള മര്‍ദ്ദനങ്ങള്‍ക്ക് ശേഷം ശിമയോന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു. - [ഫെബ്രുവരി 20: വിശുദ്ധ എലെവുത്തേരിയൂസ്](https://malabarvisiononline.com/2024/02/17/saint-eleutherius-of-tournai/): ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്ച്ചയുടെ അവസാന കാലത്ത് ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായുമാണ്. ടൂര്‍ണയിലെ ആദ്യത്തെ മെത്രാനായിരുന്ന തെയോഡോറിന്റെ പിന്‍ഗാമിയാണ് എലെവൂത്തേരിയൂസ്. ക്രിസ്തുമതത്തെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷാണ്ഡതയെ നിര്‍മമാര്‍ജ്ജനം ചെയ്യാനായി എലെവുത്തേരിയൂസ് ഒരു സുനഹദോസ് വിളിച്ച് ചേര്‍ക്കുകയും പാഷാണ്ഡികളെ ലജ്ജിതരാക്കുകയും ചെയ്തു. വൈരാഗ്യം പൂണ്ട പാഷാണ്ഡികള്‍ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിചതച്ചു. തല്‍ക്കാലം, സുഖം പ്രാപിച്ചെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി. നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. അവിശ്വാസത്തെ ചെറുത്തതു നിമിത്തം കഷ്ടതകളും മര്‍ദ്ദനവും അദ്ദേഹത്തിന്റെ ഭാഗധേയമായി അവയൊക്കെ ക്രിസ്തുവിനെ പ്രതി സഹിച്ചു വിശുദ്ധനായി. വിശുദ്ധിയുടെ മാര്‍ഗ്ഗം സഹനത്തിന്റെ മാര്‍ഗ്ഗമാണ്. - [കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടും: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/02/16/mathruvedhi-global-general-body/): കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടുമെന്നും കുടുംബ വിശുദ്ധീകരണം അമ്മമാരെ ആശ്രയിച്ചാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. സഭാ സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാതൃവേദിയാണെന്നും പരിശുദ്ധ അമ്മയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് മാതൃവേദിയെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ”സഭയ്ക്ക് ജന്മം നല്‍കുന്നവരാണ് അമ്മമാര്‍. പരിശുദ്ധ അമ്മയുടെ മനോഭാവം അവര്‍ സ്വന്തമാക്കണം. ജീവനോടുള്ള സമീപനമാണ് ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ജീവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും വേണം. അതൊരു പ്രേഷിത പ്രവര്‍ത്തനമായി മാതൃവേദി ഏറ്റെടുക്കണം. കുട്ടികളെ സ്വീകരിക്കാനുള്ള തുറന്ന മനസ് സമൂഹത്തിലുണ്ടാക്കിയെടുക്കാന്‍ മാതൃവേദിയുടെ പ്രവര്‍ത്തനത്തിലൂടെ കഴിയണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ലിസി ജോസ്, ഗ്രേസി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി […] - [ഫെബ്രുവരി 17: മേരിദാസന്മാര്‍](https://malabarvisiononline.com/2024/02/16/marydasan/): 1233-ല്‍ സ്ഥാപിതമായ ഒരു സഭയാണ് ‘മേരി ദാസന്മാര്‍’ എന്ന സഭ. ഫ്‌ളോറെന്‍സിലെ ഏഴുപ്രഭു കുടുംബാംഗങ്ങളാണ് ഈ സഭയുടെ സ്ഥാപകര്‍. 1888-ല്‍ എല്ലാവരെയും വിശുദ്ധരെന്ന് നാമകരണം ചെയ്തു. 1233-ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം ഏഴ് യുവാക്കള്‍ക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ലൗകിക ആര്‍ഭാടങ്ങള്‍ പരിത്യജിച്ച് തന്റെ സേവനത്തിനു വരാന്‍ അവരോട് ആവശ്യപ്പെട്ടു. ‘ബോണ്‍ ഫിലിയൂസ്, ബോനയുംക്താ, അമിദേവൂസ്, ഹ്യൂഗ്, മനേത്തൂസ്, സോസ്‌തേനൂസ്, അലക്‌സിയൂസ്’ എന്നിവരാണ് ആ അഴ് വിശുദ്ധര്‍, ഫ്‌ളോറന്‍സിനടുത്ത് ലാക്മാര്‍ഡിയ എന്ന പ്രദേശത്താണ് അവര്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ചത്. ദൈവമാതാവു തന്നെയത്രേ അവര്‍ക്കു സഭാവസ്ത്രം നല്‍കിയത്. ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളോടുള്ള ഭക്തി പ്രത്യേകവിധത്തില്‍ മേരിദാസന്മാര്‍ അഭ്യസിക്കുന്നു. മേരിദാസന്മാര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹം അസാധാരണമാണ്. നമുക്കു ലഭിക്കുന്ന ദൈവവരങ്ങള്‍ ശരിയായി ഉപയോഗിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. - [ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന](https://malabarvisiononline.com/2024/02/14/st-juliana/): നിക്കോഡോമിയയിലാണ് വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതിയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദനക്കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കു ശേഷം അവളുടെ ശിരസ്സ് ഛേദ്ദിക്കപ്പെടുകയാണ് ഉണ്ടായത്. ജൂലിയാനയുടെ നടപടി പുസ്തകത്തില്‍ പിശാചുമായി അവള്‍ നടത്തിയ സമരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാലാവണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു പിശാചിനെ ശൃംഖലകൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്. ജാനുവരിയ എന്ന ഒരു ഭക്തസ്ത്രീ വിശുദ്ധ ജൂലിയാനയുടെ സ്തുതിക്കായി ഒരു ദേവാലയം നിര്‍മ്മിക്കുകയും അതില്‍ രക്തസാക്ഷിണിയുടെ പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തു. - [ഫെബ്രുവരി 15: വിശുദ്ധ ഫൗസ്തീനൂസ്](https://malabarvisiononline.com/2024/02/14/faustinus/): അഡ്രിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രേഷ്യായിലെ മെത്രാന്‍ ഒളിവിലായിരുന്നു. തല്‍സമയം രണ്ട് കുലീന സഹോദരന്മാര്‍ ഫൗസ്തിനൂസും ജോവിറ്റായും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷ്ണത വിജാതിയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു. അചിരേണ വൈരാഗ്യം രണ്ട് സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു. ഒരു വിജാതിയ വീരനായ ജൂലിയന്‍ അവരെ പിടിച്ച് തടങ്കലിലാക്കി. പലവിധ മര്‍ദ്ദനങ്ങളും ഭീഷണികളും പ്രയോഗിച്ച് ക്രിസ്തീയ വിശ്വാസം നശിപ്പിച്ച് ചക്രവര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ ജൂലിയന്‍ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഫൗസ്തീനൂസിന്റെയും സഹോദരന്റെയും തല വെട്ടിനീക്കാന്‍ ഉത്തരവുണ്ടായി. ബ്രേഷ്യാ നഗരത്തിന്റെ പ്രധാന മദ്ധ്യസ്ഥന്‍മാരാണ് ഈ രണ്ട് സഹോദര രക്തസാക്ഷികള്‍. - [ഫെബ്രുവരി 14: വിശുദ്ധ സിറിലും മെത്തോഡിയൂസും](https://malabarvisiononline.com/2024/02/13/cyril-and-methodius/): തെസ്ലോനിക്കയില്‍ ജനിച്ച രണ്ടു സഹോദരന്മാരാണ് ഇവര്‍. ലൗകിക ബഹുമാനങ്ങളും സുഖങ്ങളും പരിത്യജിച്ച് ബോസ്ഫറസ്സില്‍ ഒരാശ്രമത്തില്‍ ചേര്‍ന്ന് ഇവര്‍ വൈദികരായി. 858-ല്‍ ഇരുവരും കോണ്‍സ്റ്റാന്റിനേപ്പിളില്‍ പോയി മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സിറില്ലി എന്ന നാമധേയത്തില്‍ ഒരക്ഷരമാല സിറില്‍ കണ്ടുപ്പിടിച്ചു. അതാണ് റഷ്യന്‍ അക്ഷരമാലയുടെ അടിസ്ഥാനം. മെത്തേഡിയൂസിന്റെ സഹായത്തോടെ സിറില്‍ സ്‌ളാവു ഭാഷയിലേക്ക് തിരുക്കര്‍മ്മങ്ങളും സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി. അവിടെ നിന്ന് അവര്‍ റോമായിലേക്ക് പോയി. രണ്ടുപേരും മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. അവിടെ വച്ച് സിറില്‍ മരിച്ചു. മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനേപ്പിളില്‍ വച്ചും മരിച്ചു. സിറിലും മെത്തോഡിയൂസും അഭിമുഖം നിന്ന് ഒരു പള്ളി താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ജ്യേഷ്ഠാനുജന്മാര്‍ ഇങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് എത്ര മധുരവും മനോഹരവുമാണ്. സിറിലിന്റെയും മെത്തോഡിയൂസിന്റെയും സഹോദരസ്‌നേഹം ജ്യേഷ്ഠാനുജന്മാര്‍ക്ക് ഉത്തേജകമായിരിക്കട്ടെ. - [ഫെബ്രുവരി 13: റിച്ചിയിലെ വിശുദ്ധ കാതറിന്‍](https://malabarvisiononline.com/2024/02/13/st-catherine-de-ricci/): ഫ്‌ളോറെന്‍സില്‍ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തില്‍ കാതറിന്‍ ജനിച്ചു. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അതീവ ഭക്തായായ അമ്മാമ്മയാണ് കുഞ്ഞിനെ വളര്‍ത്തിയത്. 14-ാമത്തെ വയസില്‍ അവള്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. കാതറിന്‍ എന്ന നാമം സ്വീകരിച്ചു. രണ്ട് വര്‍ഷം അവള്‍ക്ക് തീരെ സുഖമുണ്ടയില്ല. അപ്പോഴെല്ലാം നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവത്തെപ്പറ്റിയുള്ള ധ്യാനമായിരുന്നു അവളുടെ ആശ്വാസം. അത്ഭുതകരമായ രീതിയില്‍ ആ അസുഖം മാറി. അതോടെ അവള്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചു. ആഴ്ച്ചയില്‍ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. അവളുടെ പ്രായശ്ചിത്താരൂപിയേക്കള്‍ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും അനുസരണവും ശാന്തതയും. രോഗീശുശ്രൂഷയും ദരിദ്രരെ സംരക്ഷിക്കുന്നതും അവള്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗികളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച കാതറിന്‍ മുട്ടിന്‍മേല്‍ നിന്നാണ് അവരെ ശുശ്രൂഷിച്ചിരുന്നത്. കാതറിന്റെ പ്രധാന ധ്യാനവിഷയം കര്‍ത്താവിന്റെ പീഡാനുഭവമായിരുന്നു. അന്തിമരോഗം അല്‍പം ദീര്‍ഘമായിരുന്നു. വളരെ സന്തോഷത്തോടെ രോഗത്തിന്റെ വേദനകള്‍ സഹിച്ച് 1589 ഫെബ്രുവരി 2-ാം തിയതി കര്‍ത്താവിന്റെ കാഴ്ച്ചവെപ്പു തിരുനാള്‍ ദിവസം കാതറിന്‍ ഈ ലോകത്തോട് യാത്ര […] - [കെ.സി.വൈ.എം. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/02/11/kcym-karmapadhathi/): കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ 2024 പ്രവര്‍ത്തന വര്‍ഷ കര്‍മ്മപദ്ധതി ‘സവ്‌റ’ താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രകാശനം ചെയ്തു. മേഖല നേതാക്കന്മാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന നേതൃത്വ ശില്‍പശാലയുടെ ഭാഗമായി താമരശ്ശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.സി.വൈ.എം. രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷനായിരുന്നു. യുവജനങ്ങള്‍ സഭയുടെ പ്രതീക്ഷയാണെന്നും ഈ പ്രവര്‍ത്തന സമിതിയില്‍ പ്രത്യാശയുണ്ടെന്നും ഉദ്ഘാടന വേളയില്‍ മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു. മുന്‍ രൂപത പ്രസിഡന്റും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് മുഖ്യാതിഥിയായിരുന്നു. രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, അനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് അലന്‍ ബിജു, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. 2024 പ്രവര്‍ത്തന വര്‍ഷത്തെ രൂപത സമിതിയുടെ പ്രവര്‍ത്തന വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘സ്വയം പ്രകാശിക്കുക’ എന്നര്‍ത്ഥം വരുന്ന സുറിയാനി നാമം […] - [സ്വപ്ന ഗിരീഷ് കുമ്പാട്ട് മാതൃവേദി രൂപതാ പ്രസിഡന്റ്](https://malabarvisiononline.com/2024/02/10/mathruvedhi/): സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത എക്‌സിക്യൂട്ടീവ് യോഗവും 2024-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും താമരശ്ശേരിയില്‍ നടന്നു. സ്വപ്ന ഗിരീഷ് കുമ്പാട്ട് (താമരശ്ശേരി) രൂപതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജെസ്സി സോജന്‍ പൊന്‍മലകുന്നേല്‍ (വിലങ്ങാട്) രൂപതാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് – രജനി മാത്യു പഴയപറമ്പില്‍ (മഞ്ചേരി), ജോയിന്റ് സെക്രട്ടറി – മെറ്റില്‍ഡാ സെബാസ്റ്റ്യന്‍ മുക്കാട്ട് (പരിയാപുരം). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: മഞ്ജു സണ്ണി എമ്പ്രയില്‍ (നരിനട), സൗമ്യ സേവ്യര്‍ ഓലികുന്നേല്‍ (വാലില്ലാപുഴ), ജിനി ടോം ഓഴത്തില്‍ (കാളികാവ്), വിനീത ബിനോയ് പുലിക്കോട്ടില്‍ (കോഴിക്കോട്), ഡോളി ദേവസ്യ വെട്ടിക്കാമലയില്‍ (തെയ്യപ്പാറ), സിനി ബിനു കന്നാലില്‍ (കരിങ്ങാട്). - [ഫെബ്രുവരി 10: വിശുദ്ധ സ്‌കൊളാസ്റ്റിക്കാ കന്യക](https://malabarvisiononline.com/2024/02/08/saint-scholastica/): വിശുദ്ധ ബെനഡിക്റ്റിന്റെ സഹോദരിയാണ് സ്‌കൊളസ്റ്റിക്ക. കുലീനമായ ഒരു ഇറ്റാലിയന്‍ കുടുംബത്തിലാണ് അവളുടെ ജനനം. പിന്നീട് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമജീവിതത്തിനിടയില്‍ അനേകം സ്ത്രീജനങ്ങളെ സുകൃതജീവിതത്തിലേക്ക് അവള്‍ ആനയിച്ചുവെന്ന് സുപ്പീരിയറായ വിശുദ്ധ ബെര്‍ത്താദിയൂസ് പറയുന്നു. വിശുദ്ധ ബെനഡിക്റ്റിന്റെ നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ച് സ്‌കൊളസ്റ്റിക്ക മഠാധിപയുടെ ജോലി നിര്‍വഹിച്ചു വന്നു. വര്‍ഷത്തിലൊരിക്കല്‍ സഹോദരനെ സന്ദര്‍ശിച്ച് ഉപദേശവും സ്വീകരിച്ചിരുന്നു. അന്തിമ സന്ദര്‍ശന ദിവസം സായ്ഹ്നമായപ്പോള്‍ സ്‌കൊളാസ്റ്റിക്ക തന്റെ സഹോദരനോട് ആ രാത്രി അവളുടെ ആശ്രമത്തില്‍ താമസിക്കാനാവശ്യപ്പെട്ടു. കുറേക്കൂടി ആത്മീയകാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. ആശ്രമത്തിനു പുറത്ത് രാത്രി കഴിയരുതെന്ന നിയമം ഉള്ളതിനാല്‍ ബെനഡിക്റ്റ് അത് നിഷേധിച്ചു. സ്‌കൊളസ്റ്റിക്ക കൈക്കൂപ്പി സ്വല്‍പ്പനേരം പ്രാര്‍ത്ഥിച്ചു. ഉടനടി ഭയങ്കര ഇടിയും കാറ്റും മഴയും ഉണ്ടായി. ബെനഡിക്റ്റിനു കൂടെയുണ്ടായിരുന്ന സന്യാസികള്‍ക്കും പുറത്തിറങ്ങാന്‍ വയ്യാതായി. എന്താണ് പെങ്ങള്‍ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ”ഞാന്‍ ആങ്ങളയോട് ഒരനുഗ്രഹം ചോദിച്ചു; അവിടുന്ന് തന്നു” എന്നാണ് അവള്‍ പ്രതികരിച്ചത്. മൂന്നാം ദിവസം സ്‌കൊളസ്റ്റിക്ക മരിച്ചു. ദൈവം തന്നെ സ്‌നേഹിക്കുന്നവരുടെ ബാലിശമായ ആഗ്രഹങ്ങളും […] - [ഫെബ്രുവരി 9: വിശുദ്ധ അപ്പൊളോണിയ](https://malabarvisiononline.com/2024/02/08/saint-apollonia/): ക്രിസ്ത്യാനികള്‍ രാജ്യത്തിനു ഭയങ്കര നാശമായിരിക്കുമെന്ന് അലെക്‌സാന്‍ഡ്രിയായിലെ ഒരു കവി പ്രവചിച്ചു. തല്‍ഫലമായി ഈജിപ്ഷ്യന്‍ ജനത ക്രിസ്ത്യനികള്‍ക്കെതിരെ ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ് എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞ ശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു. ക്രൈസ്തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്തു. അന്നത്തെ മതപീഡനത്തില്‍ ഏറ്റവും ശ്രദ്ധേയമായൊരു രക്തസാക്ഷിയാണ് വൃദ്ധകന്യകയായ അപ്പോളോണിയ. അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറത്ത് ഒരു ചിതയുണ്ടാക്കി അവളോടു പറഞ്ഞു ക്രിസ്തുവിനെ നിഷേധിക്കുക. അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചുക്കളയും. ഏതാനും നിമിഷം മൗനം അവലംബിച്ച ശേഷം അവള്‍ ചിതയിലേക്ക് ചാടി. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ എന്ന നിശ്ചയത്താല്‍ ഈശോയോടുള്ള സ്‌നേഹത്തെ പ്രതിയാണ് അവള്‍ അങ്ങനെ ചെയ്തത്. വിശുദ്ധ അപ്പോളോണിയായെപ്പോലെ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച് നമുക്കും ദൈവത്തെ സ്‌നേഹിക്കാന്‍ പരിശ്രമിക്കാം. - [ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി](https://malabarvisiononline.com/2024/02/06/gerolamo-emiliani/): വെനീസിലെ ഒരു കുലീന കുടുംബത്തിലാണ് ജെറോം ജനിച്ചത്. ഒരു പടയാളിയായി അദ്ദേഹം ജീവിതമാരംഭിച്ചു. ട്രെവിസോ ഗിരികളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കോട്ടയുടെ ഗവര്‍ണ്ണറായിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. അങ്ങ് എന്നെ സ്വതന്ത്ര്യനാക്കുകയാണെങ്കില്‍ ഞാന്‍ ഉത്തമജീവിതം നയിച്ചുകൊള്ളാം എന്ന് ജയിലിലെ കഷ്ടതകളുടെ ഇടയില്‍ ദൈവമാതാവിനോട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ശൃംഖലകള്‍ ഭേദിച്ച് അദ്ദേഹത്തെ സ്വതന്ത്ര്യനാക്കി. സന്തുഷ്ടനായ ജെറോം ട്രെവിസോയിലേക്കു മടങ്ങി. ദൈവമാതാവിന്റെ ബലിപീഠത്തില്‍ തന്റെ ശൃംഖലകള്‍ തൂക്കിയിട്ടു. സ്വഭവനത്തില്‍ ഉപവി പ്രവര്‍ത്തികളില്‍ അദ്ദേഹം പൂര്‍ണമായി മുഴുകി. തെരുവീഥികളില്‍ അലഞ്ഞുനടന്നിരുന്ന അനാഥരെ ആവുംവിധം സംരക്ഷിച്ചു. പാദുവായിലും വെനോറയിലും അനാഥശാലകള്‍ സ്ഥാപിച്ചു. രോഗീസന്ദര്‍ശനത്തിനിടയ്ക്ക് പകര്‍ന്ന വ്യാധി അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചു. വിശുദ്ധ എമിലിയാനിയെപ്പോലെ നമുക്കും നിരാലബരുടെ മിത്രങ്ങളാവാം. - [ഫെബ്രുവരി 7: വിശുദ്ധ റിച്ചാഡ് രാജാവ്](https://malabarvisiononline.com/2024/02/06/saint-richard-the-pilgrim/): ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെടുന്നവരുടെ രാജാവായിരുന്ന റിച്ചാഡ് ക്രിസ്തീയ പരിപൂര്‍ണ്ണതയെ ലക്ഷ്യമാക്കി രാജപദവി ഉപേക്ഷിച്ചുവെന്ന് ഒരു അഭിപ്രായമുണ്ട്. തന്റെ രണ്ട് മക്കളെയും കൂട്ടി അദ്ദേഹം റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ രോഗത്തില്‍ നിന്ന് സ്വന്തം പുത്രനെ വാക്കുകള്‍കൊണ്ട് സുഖപ്പെടുത്തിയത് ശ്രദ്ധേയമായ ഒരു സംഭവമാണ്. മകന്‍ വില്ലിബോള്‍ഡ് മരിക്കാറായിരിക്കുന്നുവെന്ന് സര്‍വ്വരും അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു കുരിശുനാട്ടി അതിന്റെ അരികെ കുട്ടിയെ കിടത്തി പ്രാര്‍ത്ഥിക്കുകയും കുട്ടി സുഖപ്പെടുകയും ചെയ്തു. റിച്ചാര്‍ഡിനുണ്ടായിരുന്ന രാജകീയ പ്രൗഡി വിശുദ്ധിയുടെ വികസനത്തിനൊരു പ്രതിബന്ധമായില്ല. ദൈവത്തില്‍ ശരണപ്പെട്ടു ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന ഏവര്‍ക്കും വിശുദ്ധി പ്രാപിക്കാവുന്നതേയുള്ളുവെന്ന് വിശുദ്ധ റിച്ചാഡ് രാജാവിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു. - [മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐ പ്രസിഡന്റ്](https://malabarvisiononline.com/2024/02/06/mar-andrews-thazhath/): കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ആന്റണിസാമിയും ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മൂന്ന് റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് ‘കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളോടും വെല്ലുവിളികളോടുമുള്ള സഭയുടെ പ്രതികരണം’ എന്നതായിരുന്നു 365-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ പ്രമേയം. - [ഫെബ്രുവരി 6: വിശുദ്ധ ഗൊണ്‍സാലോ ഗാര്‍സിയ](https://malabarvisiononline.com/2024/02/05/st-gonsalo-garcia/): ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും രക്തസാക്ഷിയുമായ ഗൊണ്‍സാലോ ഗാര്‍സിയ പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും ഈസ്റ്റ് ഇന്ത്യയില്‍ ബാസ്സെയിനിലെ ഒരു കാനറീസു മാതാവിന്റെയും പുത്രനാണ്. ബാസ്സെയില്‍ ഫോര്‍ട്ടില്‍ ഈശോസഭക്കാരുടെ കീഴില്‍ അദ്ദേഹം വിദ്യാഭ്യാസം നേടി. സ്‌നേഹപ്രകൃതിയായ ഗൊണ്‍സാലോ അതിവേഗം ധാരാളം മിത്രങ്ങളെ നേടിയെടുത്തു. എട്ടു കൊല്ലം ഒരു ഉപദേശിയായി അദ്ദേഹം അധ്വാനിച്ചു. അനന്തരം അല്‍കാവോയില്‍ ഒരു കച്ചവടം ആരംഭിച്ചു. പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികരെ പരിചയപ്പെടുകയും ഒരു അല്‍മായ സഹോദരനായി അവരുടെ ഗണത്തില്‍ ചേരുകയും ചെയ്തു. നാലു കൊല്ലത്തിലധികം ജപ്പാനില്‍ ദൈവസ്തുതിക്കായി കഠിനമായി പണിയെടുത്തു. ഇത് ജപ്പാന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് ഇടയാക്കി. 1596 ഡിസംബര്‍ എട്ടിന് സന്യാസികളെ ചക്രവര്‍ത്തി വീട്ടുതടങ്കലിലാക്കി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സന്യാസികള്‍ സന്ധ്യാനമസ്‌ക്കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ 26 പേരെയും അറസ്റ്റു ചെയ്യുകയും ഇടതു ചെവി വെട്ടിക്കളയുകയും ചെയ്തു. 1597 ഫെബ്രുവരി അഞ്ചിന് നാഗസാക്കിയില്‍ വച്ച് അവര്‍ 26 പേരെയും കുരിശില്‍ തറച്ചു. രണ്ടുപേര്‍ കുന്തംകൊണ്ട് ഗാര്‍സിയായുടെ ഇരുവശത്തു നിന്നും കുത്തി. ഒരു കുന്തം അദ്ദേഹത്തിന്റെ ഹൃദയം […] - [ഫെബ്രുവരി 5: വിശുദ്ധ അഗാത്താ കന്യക - രക്തസാക്ഷി](https://malabarvisiononline.com/2024/02/04/agatha-of-sicily/): സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന അഗാത്താ എത്രയും നിര്‍മ്മലയായിരുന്നു. സിസിലിയിലാണ് അഗാത്ത ജനിച്ചത്. ഡേസിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ സിസിലി ഭരിച്ചിരുന്ന ക്വിന്റിലിയാനൂസ് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. പ്രസ്തുത ലക്ഷ്യത്തോടെ അഗാത്ത ക്രിസ്ത്യാനിയാണെന്ന കുറ്റം ചുമത്തി ഒരു ദുഷ്ടസ്ത്രീയുടെ മേല്‍നോട്ടത്തില്‍ അവളെ പാര്‍പ്പിച്ചു. പാപകരമായ ബന്ധത്തിന് സമ്മതിക്കുകയാണെങ്കില്‍ ജീവനും സ്വാതന്ത്ര്യവും വിട്ടുതരാമെന്ന് ഗവര്‍ണര്‍ അവളെ അറിയിച്ചു. ക്രിസ്തുവാണെന്റെ ജീവിതവും രക്ഷയുമെന്നായിരുന്നു അവളുടെ പ്രത്യുത്തരം. ക്രുദ്ധനായ ഗവര്‍ണര്‍ അവളുടെ സ്തനങ്ങള്‍ മുറിച്ചുകളയിപ്പിച്ചു. കര്‍ത്താവ് അവളെ അത്ഭുതകരമാംവിധം സുഖപ്പെടുത്തിയെന്ന് ആറാം നൂറ്റാണ്ടിലെ ഒരു ചിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. അനന്തരം അവളെ നഗ്നയായി ചരലിലിട്ടുരുട്ടി. ജയിലില്‍ വച്ച് അവള്‍ മരിച്ചു. അവളുടെ കുഴിമാടം തുറന്നപ്പോള്‍ ത്വക്ക് മുഴുവനും അഴിയാതിരിക്കുന്നതായിട്ടാണ് കണ്ടത്. എറ്റ്‌നാ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമ്പോഴെല്ലാം അഗാത്തയുടെ ശിരോവസ്ത്രമെടുത്ത് ജനങ്ങള്‍ ഘോഷയാത്ര നടത്തിയിരുന്നു. - [ഫെബ്രുവരി 4: വിശുദ്ധ ജോണ്‍ ബ്രിട്ടോ - രക്തസാക്ഷി](https://malabarvisiononline.com/2024/02/02/john-de-brito/): പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പേഡ്രോ ദ്വിതീയന്റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറേക്കാലം ജോണ്‍ ചെലവഴിച്ചത്. ജോണിന്റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറേ സഹിക്കേണ്ടിവന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ അസുഖം പിടിപെടുകയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്നുമുതല്‍ ജോണിന്റെ ആഗ്രഹം വിശുദ്ധ സേവ്യറിനെ അനുകരിക്കുക എന്നതായിരുന്നു. 1662 ഡിസംബര്‍ 17-ന് ലിസ്ബണിലെ ഈശോസഭ നവ സന്യാസമന്ദിരത്തില്‍ ജോണ്‍ പ്രവേശിച്ചു. 11 കൊല്ലങ്ങള്‍ക്കുശേഷം പല എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. എതിര്‍പ്പുകള്‍ വന്നപ്പോള്‍ ‘ലോകത്തില്‍ നിന്ന് സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക്ക് എന്നെ വിളിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 14 കൊല്ലം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണരെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. പാവയ്ക്കായും പച്ചക്കറികളുമൊക്കെയാണ് പലപ്പോഴും ഭക്ഷിച്ചിരുന്നത്. വിജയകരമായ മിഷന്‍ പ്രവര്‍ത്തനങ്ങളാല്‍ രോഷാകുലനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. സ്‌നാപകയോഹന്നാനെപ്പോലെ ഒരു സ്ത്രീയുടെ കോപത്തിന് പിന്നീട് അദ്ദേഹം പാത്രമായി […] - [ഫെബ്രുവരി 3: വിശുദ്ധ ബ്‌ളെയിസ് മെത്രാന്‍ രക്തസാക്ഷി](https://malabarvisiononline.com/2024/02/02/saint-blaise/): ആര്‍മീനിയായില്‍ സെബാസ്റ്റെ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്‌ളെയിസ്. പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി; ആത്മാവിന്റെ ഭിഷഗ്വരന്‍. ജീവിത ദുഃഖങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന വിശുദ്ധ ബ്‌ളെയിസിനു ജീവിത സന്തോഷങ്ങളുടെ മായാസ്വഭാവം അതിശീഘ്രം ഗ്രഹിക്കാന്‍ കഴിഞ്ഞു. തന്നിമിത്തം വാക്കാലും സ്വന്തം മാതൃകയാലും സ്വജനങ്ങളെ പഠിപ്പിക്കാന്‍ അദ്ദേഹം അത്യുത്സുഹനായി. മെത്രാനായ ശേഷവും ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ പിടിപ്പെട്ട പലരും അദ്ദേഹത്തെ തേടിയെത്തി. അങ്ങനെയിരിക്കെ കപ്പദോച്യായുടെയും അര്‍മീനിയായുടെയും ഗവര്‍ണരായ അഗ്രിക്കൊളാസു ലിസീനിയൂസു റോമന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം മതപീഡനം ആരംഭിക്കുകയും ബിഷപ് ബ്‌ളെയിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയിലിലേക്ക് പോകും വഴി മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയ ഒരു കുട്ടിയെ അദ്ദേഹം സുഖപ്പെടുത്തി. വിഗ്രഹങ്ങളെ ആരാധിക്കാന്‍ ഗവര്‍ണര്‍ ബ്‌ളെയിസിനോടാവശ്യപ്പെട്ടു. അതിന് അദ്ദേഹം വിസമ്മതിച്ചതിനാല്‍ ആദ്യം ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പിന്നീട് ഇരുമ്പുകൊളുത്തുകൊണ്ട് മാംസം വലിച്ചുകീറിയിട്ടു. ചുട്ടുപഴുത്ത ഇരുമ്പ് പലക ശരീരത്തു വച്ച് പീഡിപ്പിച്ചു. അവസാനം അവര്‍ അദ്ദേഹത്തിന്റെ തലവെട്ടി. തൊണ്ടയിലെ അസുഖങ്ങളുടെ മധ്യസ്ഥനാണ് വിശുദ്ധ ബ്‌ളെയിസ്. - [ഫെബ്രുവരി 2: നമ്മുടെ കര്‍ത്താവിന്റെ കാഴ്ച്ചവെയ്പ്പ്](https://malabarvisiononline.com/2024/01/31/candlemas-and-the-presentation-in-the-temple/): ക്രിസ്തുമസ് കഴിഞ്ഞ് 40-ാം ദിവസമാണ് കര്‍ത്താവിന്റെ കാഴ്ച്ചവെപ്പ്. മൂശയുടെ നിയമമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്ച്ചവെയ്പ്പിനുമായി കന്യാമറിയം ജറുസലേം ദൈവാലയത്തില്‍ എത്തുന്നു. ഒരു സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ 40 ദിവസം ശുദ്ധീകരണത്തിനായി അവള്‍ ഒരു വയസുള്ള കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ചങ്ങാലിയെയോ പരിഹാരബലിക്കും വേണ്ടി സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പ്പിക്കണമെന്നും ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ കാഴ്ച്ചവെയ്ക്കണമെന്നതായിരുന്നു മൂശയുടെ നിയമം. പരിപ്പൂര്‍ണ്ണമായും മറിയവും യൗസേപ്പും അത് അനുസരിച്ചു. ദരിദ്രരുടെ കാഴ്ച്ചയാണ് അവര്‍ നല്‍കിയത്. അഞ്ചു ഷെക്കല്‍ കൊടുത്തു കുട്ടിയെ വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം കുട്ടിയെ വളര്‍ത്താനുള്ള നിര്‍ദ്ദേശത്തോടെ കുട്ടിയെ പുരോഹിതന്‍ അമ്മയുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുസരണവും എളിമയും നമുക്കും അനുകരിക്കാം. - [ഫെബ്രുവരി 1: വിശുദ്ധ ബ്രിജിത്താ കന്യക](https://malabarvisiononline.com/2024/01/31/brigid-of-kildare/): യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിത്താ അള്‍സ്റ്റൈറില്‍ 450 ല്‍ ജനിച്ചു. ചെറു പ്രായത്തില്‍ തന്നെ അവള്‍ തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കുകയും അവള്‍ക്ക് സ്വന്തമായിയുണ്ടായിരുന്ന സമസ്തവും ദരിദ്രര്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. അതീവ സുന്ദരിയായ ബ്രിജിത്തിനെ കാമുകന്മാര്‍ പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ വ്രതത്തിന് ഭംഗംവരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണില്‍ നീരുവന്ന് മുഖം വിരൂപമായി. 20-ാമത്തെ വയസില്‍ അവള്‍ തന്റെ സമര്‍പ്പണത്തെപ്പറ്റി വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായ വിശുദ്ധ മെല്ലിനോട് സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ ബിഷപ് വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജിത്തായ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നല്‍കി. തല്‍സമയം അവളുടെ കണ്ണ് സുഖപ്പെട്ടു. അവളുടെ സൗന്ദര്യം മുഴുവനും തിരികെവന്നു. തിരുവസ്ത്രങ്ങള്‍വിറ്റ് ദരിദ്രരെ സഹായിച്ചിരുന്ന അവളുടെ അനുകമ്പ വളരെ വലുതായിരുന്നു. ബ്രിജിത്തായുടെ അമ്പതുകൊല്ലത്തെ സമര്‍പ്പിത ജീവിതം കൊണ്ട് അയര്‍ലണ്ട് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ അധ്വാനത്താല്‍ ക്ഷീണിതയായ […] - ['അഭിലാഷ് കുഞ്ഞേട്ടന്‍' അന്തരിച്ചു](https://malabarvisiononline.com/2024/01/31/abhilash-cinemas-mukkam/): തീയറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തീയറ്റര്‍ ഉടമയുമായ മുക്കം കിഴക്കരക്കാട്ട് കെ. ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍) അന്തരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്കാല്‍വഴുതി വീണാണ് മരണം. താമരശ്ശേരി രൂപതയിലെ അത്മായ പ്രമുഖനും സാമൂഹിക സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും. 1979 മേയ് 25-നാണ് മുക്കത്ത് അഭിലാഷ് തീയറ്റര്‍ ആരംഭിക്കുന്നത്. ചലച്ചിത്ര താരം മധുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994-ല്‍ റോസ് എന്ന പേരില്‍ മറ്റൊരു തീയറ്റര്‍ കൂടി ആരംഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാജ സിഡികള്‍ വ്യാപകമായ കാലത്ത് തീയറ്റലേക്കുള്ള ജനത്തിന്റെ ഒഴുക്കു കുറഞ്ഞു. പ്രതിസന്ധി മറികടന്നത് വലിയ തീയറ്റര്‍ രണ്ടായി വിഭജിച്ചാണ്. പിന്നീട് ആ മാതൃക പലരും പിന്തുടര്‍ന്നു. എയര്‍ […] - [സാധ്യതകളുടെ കടലായി എഞ്ചിനീയറിങ്ങ് മേഖല](https://malabarvisiononline.com/2024/01/30/engineering/): നൂതന സങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ആധുനിക യന്ത്രസംവിധാനങ്ങള്‍ രൂപകല്പന ചെയ്യുക, അവ വ്യാവസായികമായി നിര്‍മ്മിക്കുക, വിപണനം ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക, പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുക, അറ്റകുറ്റപ്പണി നടത്തുക, അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, മികച്ച റോഡുകളും പാലങ്ങളും കെട്ടിപ്പടുക്കുക തുടങ്ങി മനുഷ്യജീവിതം സുഖകരവും ആയാസ രഹിതവുമാക്കുന്ന എല്ലാ കാര്യങ്ങളും സംവിധാനം ചെയ്ത് നടപ്പിലാക്കുന്നത് എഞ്ചിനീയര്‍മാരാണ്. എന്തിനേറെ, ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് പോലും ടെക്‌നോളജിയുടെ സഹായം ഇല്ലാതെ അവരുടെ ജോലി ചെയ്യാന്‍ സാധ്യമല്ല. രോഗനിര്‍ണ്ണയം നടത്തുന്നതിനുപയോഗിക്കുന്ന ആധുനിക യന്ത്രോപകരണങ്ങള്‍ മുതല്‍ കൃത്രിമ അവയവങ്ങള്‍ വരെ എഞ്ചിനീയറിങ്ങിന്റെ സംഭാവനയാണ്.ഒരു ഡോക്ടറുടെ സാമീപ്യം പോലും ഇല്ലാതെ യന്ത്രമനുഷ്യരെ മാത്രം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ എഞ്ചിനീയര്‍മാര്‍ യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞിരിക്കുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ എഞ്ചിനീയറിങ്ങിന് ലോകമെമ്പാടും ജോലി സാധ്യത വര്‍ധിക്കുകയാണ്. പഠനം കഠിനമോ? ഒരു ശരാശരി വിദ്യാര്‍ഥിക്ക് എഞ്ചിനീയറിങ്ങ് പഠനം അതികഠിനമൊന്നുമല്ല. വിട്ടുവീഴ്ചയില്ലാതെ ക്ലാസില്‍ ഹാജരായി പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയും, അവയൊക്കെ നിത്യേന പഠിക്കുകയും ചെയ്യുന്ന കുട്ടിക്ക് നിഷ്പ്രയാസം എഞ്ചിനീയറിങ്ങ് പഠനത്തില്‍ വിജയിക്കാന്‍ സാധിക്കും.എന്നാല്‍ […] - [ജനുവരി 31: വിശുദ്ധ ഡോണ്‍ ബോസ്‌കോ](https://malabarvisiononline.com/2024/01/30/saint-don-bosco/): 1815 ആഗസ്റ്റ് 16-ന് ഇറ്റലിയിലെ വ്യവസായകേന്ദ്രമായ ട്യൂറിനിലെ ഒരു ദരിദ്രകുടുംബത്തില്‍ ഡോണ്‍ബോസ്‌കോ ജനിച്ചു. പിതാവ് ഫ്രാന്‍സിസ് ബോസ്‌കോ ഡോണ്‍ ബോസ്‌കോയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മ മാര്‍ഗ്ഗരറ്റാണ് മകനെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. വളരെ കഷ്ടപ്പെട്ടാണ് ജോണ്‍ പഠിച്ചത്. 1841 ജൂണ്‍ 5-ാം തീയതി അദ്ദേഹം വൈദികനായി. കുട്ടികള്‍ക്കായുള്ള ഒരു ഭവനം അമ്മയുടെ സഹായത്തോടെ ആരംഭിച്ചു. രണ്ടു മാസത്തിനകം എണ്‍പതില്‍പ്പരം കുട്ടികള്‍ ഡോണ്‍ ബോസ്‌കോയുടെ ബാലനഗരത്തില്‍ താമസമായി. 1854 ജനുവരി 26-ന് അദ്ദേഹം സലേഷ്യന്‍ സഭ സ്ഥാപിച്ചു. ഡോണ്‍ ബോസ്‌കോയുടെ അദ്ധ്യാത്മികത്വം അകൃത്രിമ സുന്ദരമാണ്. മരണംവരെ ഫലിതവും പുഞ്ചിരിയും അദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടിയെന്നപോലെ തൊഴിലാളികള്‍ക്ക് വേണ്ടിയും അദ്ദേഹം ഏറെ അധ്വാനിച്ചിച്ചു. ‘നിന്നാല്‍ കഴിവുള്ളതുമുഴുവനും ചെയ്യുക. ശേഷം ദൈവവും ദൈവമാതാവും കൂടി ചെയ്തുകൊള്ളും” എന്ന് പറഞ്ഞ വിശുദ്ധ ഡോണ്‍ബോസ്‌കോ തളര്‍വാതരോഗം പിടിപ്പെട്ട് 1888 ജനുവരി 31-ന് തന്റെ 72-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി. - [ജനുവരി 30: വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി](https://malabarvisiononline.com/2024/01/29/hyacintha-of-mariscotti/): ഇറ്റലിയില്‍ വിറ്റെര്‍ബോ എന്ന നഗരത്തിനു സമീപമുള്ള വിഞ്ഞാരെല്ലോ എന്ന ഗ്രാമത്തില്‍ ഹയസിന്താ ഭൂജാതയായി. ശിശു പ്രായത്തില്‍ ഭക്തയായിരുന്നെങ്കിലും കൗമാരത്തിലേക്കു കടന്നപ്പോള്‍ ലൗകായതികത്വം അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. തനിക്ക് ആലോചിച്ച വിവാഹം നടക്കില്ലെന്ന് കണ്ടപ്പോള്‍ 20-ാമത്തെ വയസില്‍ വിറ്റര്‍ബോയിലുള്ള വിശുദ്ധ ബെര്‍ണര്‍ഡീന്റെ മഠത്തില്‍ ചേരാന്‍ അവള്‍ തീരുമാനിച്ചു. 10 കൊല്ലം മഠത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ താമസിച്ചു. അപ്പോള്‍ മനസിലായി തന്റെ ജീവിതം സന്യാസികള്‍ക്ക് യോജിച്ചതല്ലെന്ന്. വിശേഷവസ്ത്രങ്ങളും സാമഗ്രികളും അവള്‍ ഉപേക്ഷിച്ചു. തന്റെ ദുര്‍മാതൃകയ്ക്ക് കൂട്ടുകാരോട് മാപ്പുചോദിച്ചു. ശാരീരിക പ്രായശ്ചിത്തങ്ങളും തുടങ്ങി. വിറ്റെര്‍ബോയില്‍ പ്ലേഗുബാധ വന്നപ്പോള്‍ രാവും പകലും രോഗികളെ അവള്‍ ശുശ്രൂഷിച്ചു. ദരിദ്രരുടെയും അഗതികളുടെയും സംരക്ഷണത്തിനുവേണ്ടി രണ്ട് ഭക്തസഖ്യങ്ങള്‍ അവള്‍ സ്ഥാപിച്ചു 1640 ജനുവരി 30-ന് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു. 1807-ല്‍ ഏഴാം പീയൂസ് പാപ്പാ അവളെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. എല്ലാവരും വിശുദ്ധരായിട്ടല്ല ജനിക്കുന്നത്; സന്മനസുള്ളവര്‍ക്കെല്ലാം വിശുദ്ധരാകാം എന്ന് ഹയസിന്തായുടെ ജീവിതം സ്പഷ്ടമാക്കുന്നു. - [ജനുവരി 29: വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ](https://malabarvisiononline.com/2024/01/28/pope-gelasius-ii/): മോന്തെകസീനോയില്‍ ഒരു ബനഡിക്ടന്‍ സന്യാസിയായിട്ടാണ് ജെലാസിയൂസ് തന്റെ ജീവിതം ആരംഭിക്കുന്നത്. പാസ്‌ക്കല്‍ ദ്വിതീയന്‍ അദ്ദേഹത്തെ കാര്‍ഡിനലായി ഉയര്‍ത്തി തന്റെ ചാന്‍സലറായി നിയമിച്ചു. 1118-ല്‍ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. സെന്‍സിയോ ഫ്രാഞ്ചിപ്പാനി തെരഞ്ഞെടുപ്പിന്റെ സാധ്യതയെ എതിര്‍ത്ത് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. റോമന്‍ പൗരന്മാര്‍ മാര്‍പാപ്പയെ ജയിലില്‍ നിന്ന് മോചിപ്പിച്ച് വത്തിക്കാനിലെത്തിച്ചു. അദ്ദേഹം റീംസില്‍ ഒരു സൂനഹദോസ് വിളിച്ചു കൂട്ടാന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്‌ളൂണിയില്‍ വച്ച് പനി പിടിപെട്ട് മരിച്ചു. കാര്‍ഡിനല്‍ ബരോണിയൂസ് പറയുന്നത് രക്തസാക്ഷികളല്ലാതെ മറ്റാരും തിരുസഭയ്ക്കുവേണ്ടി ഈ മാര്‍പാപ്പയെപ്പോലെ സഹിച്ചിട്ടില്ലെന്നാണ്. - [ജനുവരി 28: വിശുദ്ധ തോമസ് അക്വിനസ് (വേദപാരംഗതന്‍)](https://malabarvisiononline.com/2024/01/27/saint-thomas-aquinas/): ‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില്‍ വെച്ച് വിജ്ഞന്, വിജ്ഞരില്‍ വെച്ച് വിശുദ്ധന്‍,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വിശുദ്ധ തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്‍സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു. പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു. ഇത് അച്ഛനമ്മമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയാല്‍ സഹോദരന്മാര്‍ തോമസിനെ രണ്ടു കൊല്ലം ഒരു മുറിയില്‍ അടച്ചിട്ടു. കാരാഗൃഹവാസം തോമസിന് യാതൊരു മാറ്റവും കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലിട്ടടച്ചിട്ടു. കുറച്ചുനേരം പ്രാര്‍ത്ഥിച്ച ശേഷം ഒരു തീക്കൊള്ളിയെടുത്ത് അവളെ ആട്ടിപ്പായിച്ചു. പ്രലോഭനത്തില്‍ വിജയം നല്‍കിയ ദൈവത്തിന് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു സമാധിയിലമര്‍ന്നു. രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടിക്കൊടുത്തുകൊണ്ടു പറഞ്ഞു: ‘നിത്യകന്യാത്വമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.’ അങ്ങനെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന തോമസ് വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് സംശയിച്ചപ്പോള്‍ ‘തോമാ, നീ എന്നെപ്പറ്റി […] - [ജനുവരി 27: വിശുദ്ധ ആഞ്ചെലാ മെരീച്ചി](https://malabarvisiononline.com/2024/01/27/st-angela-merici/): ഉര്‍സൂളിന്‍ സന്യാസ സഭയുടെ സ്ഥാപകയായ ആഞ്ചെലാ മെരീച്ചി 1471 മാര്‍ച്ച് 21-ന് ലൊബാര്‍ഡിയില്‍ ദെസെന്‍സാനോ എന്ന നഗരത്തില്‍ ജനിച്ചു. പത്തുവയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും മരിച്ചു. പിന്നീട് അമ്മാവന്റെ കൂടെ ഭക്തിയില്‍ അവള്‍ ജീവിച്ചു. സ്വസഹോദരി കൂദാശകള്‍ സ്വീകരിക്കാതെ മരിക്കാനിടയായി. ഇത് ആഞ്ചെലായ്ക്ക് ഹൃദയഭേദകമായിരുന്നു. അവള്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്ന് സഹോദരിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും കാഴ്ചവച്ചു. പെണ്‍കുട്ടികള്‍ക്ക് ക്രിസ്തുമത പഠനം അത്യാവശ്യമാണെന്ന് കണ്ട് അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമാക്കി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെയെല്ലാം വിളിച്ചു വരുത്തി ദിവസംതോറും ക്രിസ്തുമതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു പോന്നു. 1524-ല്‍ ആഞ്ചെലാ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മര്‍ഗ്ഗമധ്യേ ക്രെത്തെ ദ്വീപില്‍ വച്ച് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. മടക്കയാത്രയില്‍, കാഴ്ച നഷ്ടപ്പട്ട സ്ഥലത്ത് ഒരു കുരിശു രൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 1535 നവംബര്‍ 25-ന് 12 കന്യകമാരോടുകൂടി ബ്രേഷ്യയില്‍ ഉര്‍സൂളിന്‍ സഭ […] - [കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍](https://malabarvisiononline.com/2024/01/26/st-alphonsa-dialysis-centre-2/): വേനപ്പാറയില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടായ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം താമരശ്ശേരി രൂപത ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തിന് സഹായകരമാകുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അതത് കാലങ്ങളില്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. മലയോര മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ കുറവായതുകൊണ്ട് പലരും ഊഴം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി (ക്യാംപ്) സെന്ററിന്റെ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദീര്‍ഘനാളത്തെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച […] - [ജനുവരി 26: വിശുദ്ധ തിമോത്തി](https://malabarvisiononline.com/2024/01/25/saint-timothy/): പൗലോസ് ശ്ലീഹായുടെ ശിഷ്യനായ തിമോത്തി ഏഷ്യാ മൈനറില്‍ ലിസ്ത്രം എന്ന പ്രദേശത്തു ജനിച്ചു. അമ്മ ഒരു യഹൂദ സ്ത്രീയും അച്ഛന്‍ ഒരു വിജാതിയനുമായിരുന്നു. പൗലോസ് ശ്ലീഹാ ലിസ്ത്രായില്‍ ആദ്യം ചെന്നപ്പോള്‍ത്തന്നെ യുവാവായിരുന്ന തിമോത്തിയും അമ്മയും അമ്മാമ്മയും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ഏഴുവര്‍ഷം കഴിഞ്ഞ് പൗലോസ് വീണ്ടും ലിസ്ത്രാ സന്ദര്‍ശിച്ചപ്പോള്‍ തിമോത്തി തപോവിഷ്ഠനും സല്‍സ്വഭാവിയുമായി ജീവിക്കുന്നുവെന്ന് മനസിലാക്കി. അദ്ദേഹം തിമോത്തിക്ക് പുരോഹിത സ്ഥാനത്തിനുള്ള കൈവെപ്പു നല്‍കി. അന്നുമുതല്‍ അദ്ദേഹം പൗലോസിന്റെ ഒരു സഹചാരിയും വിശ്വസ്തനുമായി. ശ്ലീഹാ തിമോത്തിക്ക് നല്‍കിയ ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനമായത് വിശുദ്ധ ഗ്രന്ഥം വായിക്കുക എന്നതാണ്. അത് ദൈവനിവേശിതമാകയാല്‍ അവരെ പഠിപ്പിക്കാന്‍ എത്രയും ഉപകാരപ്രദമായിരിക്കുമെന്ന് അപ്പസ്‌തോലന്‍ തിമോത്തിയെ ധരിപ്പിച്ചു. 97-ാം ആണ്ടില്‍ തിമോത്തി രക്തസാക്ഷിത്വമകുടം ചൂടി. - [ജനുവരി 25: വിശുദ്ധ പൗലോസിന്റെ മാനസാന്തരം](https://malabarvisiononline.com/2024/01/24/repentance-of-st-paul/): സിലീസിയായുടെ തലസ്ഥാനമായ ടാര്‍സൂസില്‍ ക്രിസ്തുവിന്റെ ജനനകാലത്തു തന്നെയാണ് മഹാനായ പൗലോസ് അപ്പസ്‌തോലന്‍ ജനിച്ചത്. മാനസാന്തരത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് സാവൂള്‍ എന്നായിരുന്നു. ജന്മനാല്‍ ഫരിസേയനായിരുന്ന സാവൂള്‍ യഹൂദനിയമത്തോടുള്ള പ്രതിപത്തി നിമിത്തം ക്രിസ്തുമതത്തിന്റെ ബദ്ധശത്രുവായി. ക്രിസ്ത്യാനികളെ ജറുസലേമിലേക്ക് കൊണ്ടുപോയി കൊന്നൊടുക്കുന്നതിന് ഡമാസ്‌ക്കസ്സിലെ സംഘങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശപത്രം വാങ്ങി പുറപ്പെടവേ ഡമാസ്‌ക്കസിന് സമീപമായപ്പോള്‍ ആകാശത്തുനിന്ന് പൊടുന്നനെ ഒരു പ്രകാശം വീശി, ഉടനെ അയാള്‍ നിലംപതിച്ചു. ”സാവൂള്‍ സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” എന്നൊരു സ്വരം അയാള്‍ ശ്രവിച്ചു. ”കര്‍ത്താവേ അങ്ങ് അരാണ്?” അയാള്‍ ചോദിച്ചു, ”കര്‍ത്താവേ അങ്ങ് ആരാണ്” അയാള്‍ വീണ്ടും ചോദിച്ചു. ”നീ പീഡിപ്പിക്കുന്ന നസറത്തുക്കാരനായ ഈശോയാണ്” അവിടുന്ന് ഉത്തരമരുളി. സാവൂളിനെ സുഖപ്പെടുത്താന്‍ കര്‍ത്താവ് അനനിയാസിനെ തിരഞ്ഞെടുത്തു. അനനിയാസ് സാവൂളിന് ജ്ഞാനസ്‌നാനം നല്‍കി. ഉടനെ അദ്ദേഹം കാഴ്ച്ച പ്രാപിച്ചു. ഈശോയാണ് മിശിഹായെന്ന് സാവൂള്‍ പ്രസംഗിച്ചു തുടങ്ങി. ക്രിസ്തുശിഷ്യനായി മാറിയ പൗലോസ് ഭീകരമായ യാതനകള്‍ അനുഭവിച്ച് സുവിശേഷം പ്രസംഗിച്ചു. ഐക്യവാര പ്രാര്‍ത്ഥനയുടെ സമാപന ദിനമായി […] - [മനമറിയുന്ന മാതാപിതാക്കളാകാം](https://malabarvisiononline.com/2024/01/22/parenting/): മക്കളുടെ മനസ്സറിയുന്ന മാതാപിതാക്കള്‍ കുട്ടികളുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുന്നവരാണ്. അവര്‍ കുട്ടികളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തുകയും വികാരങ്ങള്‍ പങ്കിടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ കുട്ടികള്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്നു, അവരുടെ വിജയങ്ങളില്‍ സന്തോഷിക്കുകയും അവരുടെ പരാജയങ്ങളില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ കാലമാണ്. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അമ്പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി?’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ […] - [ജനുവരി 24: വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് മെത്രാന്‍ (വേദപാരംഗതന്‍)](https://malabarvisiononline.com/2024/01/22/francis-de-sales/): 1566-ല്‍ തോറെണ്‍സ് എന്ന സ്ഥലത്ത് ഫ്രാന്‍സിസ് ജനിച്ചു. പാരീസിലും പാദുവായിലും വിദ്യാഭ്യാസം നടത്തിയ ശേഷം 1593-ല്‍ ഫ്രാന്‍സിസ് ഒരു വൈദികനായി. വിശുദ്ധി പ്രസംഗിക്കുന്ന ഒരു അപ്പസ്‌തോലനായി അദ്ദേഹം രംഗപ്രവേശം ചെയ്തു. അന്ത്യം വരെ അങ്ങനെ തുടര്‍ന്നു. 1602-ല്‍ ഫ്രാന്‍സിസ് ജനീവയിലെ മെത്രാനായി നിയമിക്കപ്പെട്ടു. വളരെ പ്രശ്‌നങ്ങളുണ്ടായിരുന്ന ആ രൂപതയെ ക്രമപ്പെടുത്താന്‍ പ്രയോഗിച്ച നയം ശാന്തതയുടെതാണ്. ഒരു തുള്ളി തേന്‍ കൊണ്ട് ഒരു ചാറ ചുറുക്കക്കൊണ്ടെന്നതിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ പിടിക്കാമെന്ന് വിശുദ്ധ ഫ്രാന്‍സിസ് പറയാറുണ്ട്. അതായത് കോപം കൊണ്ടെന്നതിനേക്കള്‍ കൂടുതല്‍ ആത്മാക്കളെ ശാന്തതകൊണ്ട് നേടിയെടുക്കാമെന്ന് സാരം. ഫ്രാന്‍സിസിന് 20 കൊല്ലം വേണ്ടിവന്നു തന്റെ മുന്‍ കോപത്തെ നിയന്ത്രിക്കാന്‍, എന്നാല്‍ എപ്പോഴും കാരുണ്യമായും ശാന്തമായും വ്യാപരിച്ചിരുന്ന വിശുദ്ധന് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് ആരും കരുതിയില്ല. അദ്ദേഹത്തിന്റെ നിത്യമായ പ്രസന്നതയും ശാന്തതയും അദ്ദേഹത്തിന് ‘യോഗ്യനായ വിശുദ്ധന്‍’ എന്ന പേര് നേടിക്കൊടുത്തു. - [ജനുവരി 23: വിശുദ്ധ വിന്‍സെന്റ് പലോട്ടി](https://malabarvisiononline.com/2024/01/22/st-vincent-pallotti/): പല്ലോട്ടയില്‍ സഭാസ്ഥാപകനായ വിന്‍സെന്റ് പലോട്ടി റോമയില്‍ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1820-ല്‍ അദ്ദേഹം രൂപതാ വൈദികനായി. കുറേനാള്‍ ദൈവശാസ്ത്രം പഠിച്ച ശേഷം റോമായില്‍ തന്നെ ആത്മരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ ശ്ലൈഹിക പ്രവര്‍ത്തനങ്ങളോട് കിടപിടിക്കാവുന്നത് അദ്ദേഹത്തിന്റെ പ്രായശ്ചിത്ത പ്രവര്‍ത്തികളാണ്. 1837 ലെ കോളറ ബാധയുടെ ഇടയ്ക്ക് സ്വന്തം ജീവന്‍ പണയം വച്ചാണ് അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചത്. കത്തോലിക്കാ പ്രവര്‍ത്തന സംഘമായി 12 പേരേടുകൂടി ആരംഭിച്ച സംഘടന ഇന്ന് ലോകമാസകലം വ്യാപിച്ചിട്ടുണ്ട്. പൗരസ്ത്യസഭകളുടെ പുനരൈക്യത്തിനുവേണ്ടി അദ്ദേഹം എപ്പിഫനി ആചരിക്കാന്‍ തുടങ്ങി. വേദപ്രചാരവേലയില്‍ അതീവ തല്‍പരനായിരുന്ന ഫാ. വിന്‍സെന്റ് 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. ആത്മരക്ഷാ തീക്ഷ്ണതയും പ്രായശ്ചിത്താനുഷ്ഠാനങ്ങളുമാണ് ഫാ. വിന്‍സെന്റ് പലോട്ടിയെ വിശുദ്ധനാക്കിയത്. സഹനം കൂടാതെ വിശുദ്ധിയില്ല എന്നതിന് ഉത്തമോദാഹരണമാണ് വിശുദ്ധ വിന്‍സെന്റ്. - [സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം 26ന്](https://malabarvisiononline.com/2024/01/22/st-alphonsa-dialysis-centre/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സ്മാരകമായി ആരംഭിക്കുന്ന സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് യൂണിറ്റിന്റെ വെഞ്ചരിപ്പു കര്‍മ്മം ജനുവരി 26-ന് വെകിട്ട് മൂന്നിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി സെന്ററിന്റെ കെട്ടിട സമുച്ചയത്തിലാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. - [ജനുവരി 22: ആര്‍ച്ചു ഡീക്കനായ വിശുദ്ധ വിന്‍സെന്റ്](https://malabarvisiononline.com/2024/01/21/vincent-of-saragossa/): സ്‌പെയിനില്‍ സരഗോസ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേരിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കന്‍ വിന്‍സെന്റ്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഗവര്‍ണര്‍ ഡേഷ്യന്‍ ബിഷപ് വലേരിയൂസിനെയും ഡീക്കന്‍ വിന്‍സെന്റിനെയും കാരാഗൃഹത്തിലടയ്ക്കാനും പട്ടിണിയിടാനും വിവിധ തരത്തില്‍ മര്‍ദ്ദിക്കാനും കല്‍പിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അവരെ ഡേഷ്യന്റെ പക്കല്‍ ആനയിച്ചപ്പോള്‍ അവര്‍ അക്ഷീണരായും പ്രസന്നരായും കാണപ്പെട്ടു. പല ഭീഷണികളും ഉദാരവാഗ്ദാനങ്ങളും വഴി അവരെ മനസുമാറ്റാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ‘ഞങ്ങള്‍ സത്യദൈവത്തെ പ്രതി എന്തും സഹിക്കാന്‍ തയ്യാറാണ്’ എന്ന് വിന്‍സെന്റ് മറുപടി പറഞ്ഞു. ഈ മറുപടി കേട്ട് ക്രുദ്ധനായ ഗവര്‍ണര്‍ വിന്‍സെന്റിനെ അതികഠിനമായി മര്‍ദ്ദിക്കാന്‍ ഉത്തരവായി. അദ്ദേഹത്തെ ഇരുമ്പു പലകയില്‍ കിടത്തി കാലും കയ്യും ബലമായി വലിച്ചു നീട്ടി. ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ശരീരം വലിച്ചു കീറി. ഉപ്പും മുളകും മുറിവില്‍ തേച്ചു. അതുകൊണ്ടും തൃപ്തിയാകാതെ പഴുത്ത ഒരു ഇരുമ്പു കസേരയില്‍ ഇരുത്തിയ ശേഷം ഏകാന്ത കാരാഗൃഹത്തിലിട്ട് ചികിത്സിച്ചു. വിന്‍സെന്റ് കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ ആ മുഖത്തുണ്ടായിരുന്ന ദിവ്യമായ പ്രസന്നതയും മുറിയിലുണ്ടായിരുന്ന പ്രകാശവും ദര്‍ശിച്ച […] - [ജനുവരി 21: വിശുദ്ധ ആഗ്നസ് കന്യക (രക്തസാക്ഷി)](https://malabarvisiononline.com/2024/01/20/agnes-of-rome/): ‘നിങ്ങളുടെ വാളും എന്റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാല്‍ ക്രിസ്തുവിന് പ്രതിഷ്ഠിതമായ എന്റെ ശരീരത്തെ നിങ്ങള്‍ക്ക് മലിനമാക്കാന്‍ കഴിയുകയില്ല’ എന്ന് ധീരതയോടെ പ്രഖ്യാപിച്ച അഗ്നസ് റോമില്‍ ജനിച്ചു. കുഞ്ഞാട് എന്നാണ് ആഗ്നസ് എന്ന പേരിന്റെ അര്‍ത്ഥം. ഈ കൊച്ചുസുന്ദരിയെ പാണിഗ്രഹണം ചെയ്യാന്‍ റോമന്‍ യുവാക്കള്‍ അതിയായി ആഗ്രഹിച്ചു. ഒരു സ്വര്‍ഗ്ഗീയ മണവാളനു തന്റെ കന്യാത്വം നേര്‍ന്നിരിക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി. മധുരവചസുകളോ നേര്‍ച്ചകളോ അവളുടെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. ഭഗ്നാശരായ കാമുകന്മാര്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ച് റോമന്‍ ന്യായാധിപന്‍ അവളോട് ജൂപ്പിറ്ററിനെ ദേവനെ ആരാധിക്കാന്‍ ആജ്ഞാപിച്ചു. അവള്‍ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ പല മര്‍ദ്ദനമുറകളും പ്രയോഗിച്ചു. ബിംബത്തിന്റെ അടുക്കലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ധൂപം കൈകൊണ്ട് എടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും ബിംബത്തെ ആരാധിക്കുകയില്ലെന്ന് കണ്ടപ്പോള്‍ വേശ്യാഗ്രഹത്തില്‍ ആര്‍ക്കും ഉപയോഗിക്കുവാന്‍ നിയോഗിക്കുവാന്‍ കല്‍പ്പിച്ചു. ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും എന്നായിരുന്നു അവളുടെ മറുപടി. അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ഒരു നിമിഷം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം വാളിന് അവള്‍ കഴുത്തുകാണിച്ചുകൊടുത്തു. ‘കന്യാത്വത്തിന്റെ […] - [ജനുവരി 20: വിശുദ്ധ സെബാസ്റ്റിയന്‍ (രക്തസാക്ഷി)](https://malabarvisiononline.com/2024/01/19/saint-sebastian/): ഒരു റോമന്‍ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റിയന്‍ ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നര്‍ബോണയിലാണ് ജനിച്ചത്. സൈനിക സേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയ വിശ്വാസത്തെ പ്രതി അറസ്റ്റുചെയ്യപ്പെടുന്നവരെ സഹായിക്കാന്‍ വേണ്ടി റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ ഉപദേശം ജയില്‍ വാസികളെ സ്വാധീനിച്ചു. 16 ജയില്‍ വാസികള്‍ മാനസാന്തരപ്പെട്ടു. നിക്കോസ്ട്രാറ്റസിന്റെ ഊമയായിരുന്ന ഭാര്യയെ അദ്ദേഹം സുഖപ്പെടുത്തി. 285-ല്‍ ഡയോക്ലീഷ്യന്‍ റോമന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം സെബാസ്റ്റിയനെ അംഗരക്ഷക സൈന്യത്തിലെ ഒരംഗമാക്കി. എന്നാല്‍ ടോര്‍ക്വാറ്റസ് എന്ന ഒരു മതത്യാഗി അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. ജൂപ്പിറ്റര്‍ ദേവനു ധൂപം സമര്‍പ്പിച്ചു ജീവന്‍ സംരക്ഷിക്കാന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും അദ്ദേഹം തിരസ്‌ക്കരിച്ചു. തീയില്‍ ദഹിപ്പിക്കുമെന്ന് ചക്രവര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോള്‍ സെബാസ്റ്റിയന്‍ പറഞ്ഞത് ഈശോയോടുള്ള സ്‌നേഹത്തെ പ്രതി തീക്കനലില്‍ക്കൂടി നടക്കുന്നത് റോസാപൂമെത്തയില്‍ കൂടി നടക്കുന്നതുപോലെയാണെന്നാണ്. സെബാസ്റ്റിയനെ അമ്പെയ്തുകൊല്ലാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. ഘാതകര്‍ സെബാസ്റ്റ്യനെ ഒരു മരത്തില്‍ വരിഞ്ഞുകെട്ടി അമ്പെയ്തു. എന്നിട്ടും മരിച്ചില്ല എന്നു മനസിലായപ്പോള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അങ്ങനെ […] - [ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു](https://malabarvisiononline.com/2024/01/18/prof-abraham-arackal/): താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുണാഭവന്റെ ട്രസ്റ്റ് ബോര്‍ഡ് അംഗവും സഭാ ചരിത്ര പണ്ഡിതനുമായ ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു. ആലപ്പുഴ രൂപതാംഗമാണ്. സംസ്‌ക്കാരം ജനുവരി 20ന് രാവിലെ ഒമ്പതിന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍. ഇപ്പോള്‍ കരുണാഭവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം പ്രഫ. ഏബ്രഹാം അറയ്ക്കല്‍ കൂടി ഉള്‍പ്പെട്ട ട്രസ്റ്റാണ് താമരശ്ശേരി രൂപതയ്ക്കു കൈമാറിയത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് ഷെവലിയാര്‍ പദവി ലഭിച്ചിട്ടുണ്ട്. മദ്രാസ് ലെയോള, കൊല്ലം ഫാത്തിമാ മാതാ കോളജുകളിലും പാലക്കാട്, ചിറ്റൂര്‍, എറണാകുളം, തിരുവനന്തപുരം, കാസര്‍കോഡ് ഗവണ്‍മെന്റ് കോളജുകളിലും അധ്യാപകനായിരുന്നു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. അസോസിയേഷന്‍ ഓഫ് ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറിയും ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സദ്‌വാര്‍ത്ത’ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും വോക്‌സ് നോവ എന്ന ചരിത്ര മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.മുന്‍ എംഎല്‍എയും ആലപ്പുഴ […] - [വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/01/18/major-archiepiscopal-pilgrim-church-nedumkandam/): വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങളാണെന്നും അത് പരിപാവനമായി കാത്തുസൂക്ഷിക്കണമെന്നും സഭ നിര്‍ദ്ദേശിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ വചന സന്ദേശം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ ബാറ്ററി പവര്‍ പോയിന്റാണ് അള്‍ത്താരയും അവിടെ പങ്കുവയ്ക്കപ്പെടുന്ന വചനവും മുറിക്കപ്പെടുന്ന അപ്പവും. ജനങ്ങളുടെ ആവശ്യവും അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സംസ്‌ക്കാരം വളര്‍ന്നു വരണം. ഇന്ന് സഭ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ‘ഇഷ്ടമുള്ളതുപോലെ കുര്‍ബാന ചൊല്ലണം’ എന്ന ആവശ്യമാണ്. ആദ്യത്തെ കൂടാരം എങ്ങനെ നിര്‍മ്മിക്കണമെന്ന് മോശയോടു പറഞ്ഞുകൊടുത്തത് കര്‍ത്താവാണ്. കൂടാരത്തില്‍ എന്തെല്ലാം ഉണ്ടായിരിക്കണമെന്നും ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നും കല്‍പ്പിച്ചത് ദൈവമാണ്. ദൈവ നിശ്ചയപ്രകാരമാണ് കൂടാരം ക്രമീകരിക്കപ്പെട്ടത്. വിശുദ്ധ കുര്‍ബാനയുടെ കാര്യത്തിലും […] - [ജനുവരി 19: വിശുദ്ധ മാരിയൂസ് മെത്രാന്‍](https://malabarvisiononline.com/2024/01/18/st-marius/): സ്വിറ്റ്‌സര്‍ലന്റില്‍ അവഞ്ചെസ് എന്ന സ്ഥലത്തെ മെത്രാനായിരുന്ന മാരിയൂസ് ഒരു റോമന്‍ കുലീന കുടുംബത്തില്‍ ജനിച്ചു. 574-ല്‍ അദ്ദേഹം അവഞ്ചെസിലെ മെത്രാനായി. പഠനത്തിലും പ്രാര്‍ത്ഥനയിലും സ്വര്‍ണ്ണപ്പണിയിലും അദ്ദേഹം സമയം ചെലവഴിച്ചു. തന്നിമിത്തം അലസമായ സംഭാഷണങ്ങള്‍ക്ക് സമയം തീരെ ഉണ്ടായിരുന്നില്ല. തിരുപാത്രങ്ങള്‍ അദ്ദേഹം തന്നെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുമായിരുന്നു. ലൊസെയിനിലെ വിശുദ്ധ മേരിയുടെ ദൈവാലയം പണിയിച്ചതും കൂദാശ ചെയ്തതും അദ്ദേഹം തന്നെയാണ്. മരിച്ചനാള്‍ മുതല്‍ക്കു തന്നെ ജനങ്ങള്‍ ലൊസെയിനില്‍ മാരിയൂസിനെ വിശുദ്ധനായി വന്ദിച്ചുപോന്നു. അലസ മസ്തിഷ്‌ക്കം പിശാചിന്റെ കരകൗശലശാലയാണെന്നും എന്തെങ്കിലും പ്രയോജനകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വിശുദ്ധ ജീവിതത്തിന് സഹായകമായിരിക്കും എന്നും വിശുദ്ധ മാരിയൂസിന്റെ ജീവിതം വ്യക്തമാക്കുന്നു. - [കല്ലാനോട് സൗജന്യ മെഡിക്കല്‍ ക്യാമ്പ്](https://malabarvisiononline.com/2024/01/17/medical-camp/): മദര്‍ തെരേസ കെയര്‍ സെന്റര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മേരിക്കുന്ന് നിര്‍മ്മല ഹോസ്പിറ്റലും കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 21ന് കല്ലാനോട് സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 08.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജീവിതശൈലി രോഗങ്ങളെ തടയാനും പരിഹരിക്കാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഡോ. അരുണ്‍ മാത്യു നേതൃത്വം നല്‍കും. കാര്‍ഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഇസിജി, ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയം തുടങ്ങിയ പരിശോധനകള്‍ ക്യാമ്പില്‍ ഒരുക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 7591971929, 9446261223 - [ജനുവരി 18: വിശുദ്ധ പ്രിസ്‌കാ](https://malabarvisiononline.com/2024/01/17/saint-prisca/): കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ പ്രിസ്‌ക ഒരു കുലീന റോമന്‍ വനിതയായിരുന്നു. 275-ല്‍ രക്തസാക്ഷിത്വം വരിച്ചു. വിയാഓസ്തിയായില്‍ വച്ചു പ്രിസ്‌കായുടെ തല വെട്ടപ്പെട്ടുവെന്നാണ് ഐതീഹ്യം. വിശുദ്ധയുടെ നാമദേയത്തിലുള്ള ഒരു ദേവാലയത്തില്‍ പുണ്യവതിയുടെ പൂജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ സന്നദ്ധത പ്രകാശിപ്പിച്ച ഈ ധീരവനിതയുടെ ധൈര്യം സഹിച്ചുകൊണ്ട് ദൈവത്തെ സ്‌നേഹിക്കാന്‍ നമുക്ക് പ്രചോദനമായിരിക്കേണ്ടതാണ്. - [മിഷന്‍ എല്ലാവരുടെയും ഉത്തരവാദിത്വം: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/01/16/eparchy-of-shamshabad/): മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഷംഷബാദ് രൂപതയെക്കുറിച്ചും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സംസാരിക്കുന്നു. സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപതയാണ് ഷംഷബാദ്. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശവും ഷംഷബാദ് രൂപതയുടെ കീഴിലാണ്. 2014-ല്‍ സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണ് രൂപത ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സീറോ മലബാര്‍ രൂപതയ്ക്ക് പുറത്തുള്ള വിശ്വാസികളെക്കുറിച്ച് പഠിക്കാന്‍ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററെ നിയമിച്ചു. സീറോ മലബാര്‍ രൂപതകളില്ലാത്തയിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളെക്കുറിച്ച് വ്യക്തമായും കൃത്യമായും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്തരത്തിലൊരു വിസിറ്റേറ്ററെ നിയമിച്ചത്. ഇതിന്റെ അന്തിമ ഫലമായാണ് ഷംഷബാദ് രൂപത നിലവില്‍ വരുന്നത്. മാണ്ഡ്യാ രൂപതാ അതിര്‍ത്തിക്കപ്പുറം, കര്‍ണ്ണാടകയുടെ ബാക്കി ഭാഗങ്ങളും മറ്റു രൂപതകളില്‍പ്പെടാത്ത എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിച്ചേര്‍ത്താണ് ഷംഷബാദ് രൂപത രൂപീകരിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് അധികാര പരിധിയുണ്ടായി. രൂപത സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ പറഞ്ഞത് ഇന്ത്യയിലെ മറ്റു 30 രൂപതകളുടെ അധികാര പരിധിക്ക് പുറത്തുള്ള എല്ലാ പ്രദേശങ്ങളും […] - [കരയിച്ച 'ചാച്ചന്റെ' ഡയറക്ടറോടൊപ്പം](https://malabarvisiononline.com/2024/01/16/chachan-telefilm/): ‘ഈ ചാച്ചന്‍ കരയിച്ചു!’ ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്‌ലോഡ് ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്‌സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ‘ചാച്ചനെ’ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു. ‘ചാച്ചന്’ ഇത്ര വലിയ സ്വീകാര്യത ലഭിച്ചത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വില മറക്കുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ വര്‍ഷം പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം സ്ഥിരമായി പങ്കുവച്ചിരുന്നൊരു വാര്‍ത്ത വാര്‍ദ്ധക്യത്തില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധജനങ്ങളെക്കുറിച്ചായിരുന്നു. അശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന് അവരെ അവിടെ ഉപേക്ഷിച്ചു പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ടവര്‍ പിന്നീട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെയായി കഴിഞ്ഞു കൂടും. ജോലിയുമായി ബന്ധപ്പെട്ട് കുറേ യാത്രകള്‍ നടത്തുന്നതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകള്‍ ഞാന്‍ നിരവധി തവണ നേരിട്ടു കണ്ടിട്ടുണ്ട്. അത്തരമൊരു യാത്രയില്‍ […] - [ജനുവരി 17: ഈജിപ്തിലെ വിശുദ്ധ ആന്റണി](https://malabarvisiononline.com/2024/01/16/anthony-the-great/): വിശുദ്ധ ആന്റണി ഈജിപ്തില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ഏകദേശം 20 വയസുള്ളപ്പോള്‍ അദ്ദേഹം ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയുടെ സുവിശേഷത്തില്‍ ഇപ്രകാരം വായിക്കുന്നതു കേട്ടു, ‘നീ പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിക്കുള്ള സമസ്തവും വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.’ ആന്റണി തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തു. മറ്റ് സന്യാസികളുടെ ജീവിതമുറ മനസിലാക്കി അദ്ദേഹം നൈല്‍ നദിയുടെ കിഴക്കുവശത്തുള്ള വിജന പ്രദേശത്തുപോയി ഏകാന്തം ഭജിച്ചു. ആന്റണിയെ അനുകരിച്ച് അനേകര്‍ എത്തി. ശിഷ്യന്മാരുടെ ബാഹുല്യം നിമിത്തം അദ്ദേഹം നൈല്‍ നദിക്കും ചെങ്കടലിനും മദ്ധ്യേയുള്ള മറ്റൊരു വനത്തിലേക്ക് നീങ്ങി. അവിടെ 45 വര്‍ഷം താമസിച്ചു. പിശാച്ചുക്കള്‍ ആന്റണിയെ വളരെ മര്‍ദ്ദിച്ചുവെന്ന് പറയുന്നു. ‘ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്ക് എന്നെ ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് അകറ്റുവാന്‍ കഴിയുകയുമില്ല’ എന്നാണ് അദ്ദേഹം പിശാച്ചുക്കളോട് പറഞ്ഞത്. പ്രലോഭനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ആന്റണി ആശാനിഗ്രഹവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചിരുന്നു. ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് യാതൊന്നും എന്നെ അകറ്റുകയില്ലെന്ന അപ്പസ്‌തോലന്റെ മനോഭാവമായിരുന്നു സന്യാസിവര്യനായ വിശുദ്ധ ആന്റണിയുടേതും. - [ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍](https://malabarvisiononline.com/2024/01/15/bishop-joseph-kollamparambil/): ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജോസഫ് കൊല്ലംപറമ്പിനെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. 2022 ഒക്ടോബര്‍ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയില്‍ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയില്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്ററായിരിക്കും. - [ജനുവരി 16: ഹൊണോറാറ്റസ് മെത്രാന്‍](https://malabarvisiononline.com/2024/01/15/sthonoratus-of-aries/): വിശുദ്ധി തഴച്ചുവളരുന്നത് മൗനത്തിലും ഏകാന്തതയിലുമാണെന്ന് ജീവിതം കൊണ്ട് വെളിപ്പെടുത്തിത്തന്ന വിശുദ്ധനാണ് വിശുദ്ധ ഹൊണോറാറ്റസ്. പണ്ട് ഗോള്‍ എന്ന് വിളിച്ചിരുന്ന ഫ്രഞ്ചു ദേശത്താണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധമായ ഒരു വിജാതിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. ക്രിസ്തുമതം ആശ്ലേഷിച്ചയുടനെ അദ്ദേഹം സ്വസഹോദരനുമൊരുമിച്ച് വിശുദ്ധ സ്ഥലങ്ങളും സിറിയായും ഈജിപ്തും സന്ദര്‍ശിക്കാനായി കപ്പല്‍ കയറി. എന്നാല്‍ സഹോദരന്റെ മരണത്തെത്തുടര്‍ന്ന് യാത്ര തുടരാതെ അദ്ദേഹം ഗോളിലേക്ക് മടങ്ങി. ഫ്രെയൂസിലെ ബിഷപ് അദ്ദേഹത്തോട് ലെനിന്‍സു ദ്വീപില്‍ താമസിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അവിടെ അദേഹം ഒരാശ്രമം സ്ഥാപിച്ച് ഏകാന്തതയില്‍ താമസിച്ചു. ആള്‍സിലെ ആര്‍ച്ചുബിഷപ് വധിക്കപ്പെട്ടപ്പോള്‍ ഹൊണോറാറ്റസിനെ ആര്‍ച്ചുബിഷപ്പാക്കി. വിവിധ പാഷാണ്ഡതകള്‍കൊണ്ട് തകര്‍ന്ന് പോയിരുന്ന ആ അതിരൂപതയില്‍ ക്രമവും സത്യവിശ്വാസവും പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. - [ജനുവരി 15: വിശുദ്ധ പൗലോസ്](https://malabarvisiononline.com/2024/01/14/saint-paul-of-thebes/): ക്രൈസ്തവ സന്യാസികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അദ്യ സന്യാസിയായി പൗലോസിനെ കണകാക്കപ്പെടുന്നു. അദ്ദേഹം ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. സേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചുപോയി, ഒരു ഗുഹയില്‍ താമസമാക്കി. ഇലകള്‍കൊണ്ട് വസ്ത്രമുണ്ടാക്കി. മരുഭൂമിയില്‍ ലഭിക്കുന്ന പഴങ്ങള്‍ ഭക്ഷിച്ച് അദ്ദേഹം ജീവിച്ചു. മതപീഡനം സമാപിച്ചെങ്കിലും സന്യാസത്തിന്റെ മാധുര്യം മരുഭൂമിയില്‍ തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 21 കൊല്ലം കടന്നു പോയി. അപ്പോള്‍ ഒരു കാക്ക ദിനംപ്രതി അദ്ദേഹത്തിന് ഒരു ഓരോ അപ്പംകൊണ്ടുവന്നു കൊടുക്കാന്‍ തുടങ്ങി. ഈ ജീവിതം 70 കൊല്ലത്തോളം തുടര്‍ന്നു. അങ്ങനെയിരിക്കെ തൊണ്ണൂറുകാരനായ ആന്റണി സന്യാസി പൗലോസ് സന്യാസിയെ സന്ദര്‍ശിച്ചു. അന്ന് കാക്ക രണ്ടപ്പം കൊണ്ടുവന്നിരുന്നു. ഭക്ഷണം കഴിഞ്ഞ് ഇരുവരും തീഷ്ണമായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാനന്തരം പൗലോസ് പറഞ്ഞു: ‘ഞാന്‍ താമസിയാതെ മരിക്കും. എന്റെ ശവസംസ്‌ക്കാരത്തിനായി ദൈവം താങ്കളെ അയച്ചതാണ്. അത്തനേഷ്യസ് താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള വസ്ത്രത്തില്‍ എന്നെ പൊതിയണം.’ ഈ വസ്ത്രത്തിന്റെ കാര്യം പൗലോസിന് ദൈവം തന്നെ വെളിപ്പെടുത്തിയതാണ്. […] - [ജനുവരി 14: വിശുദ്ധ മലാക്കി](https://malabarvisiononline.com/2024/01/13/saint-malachy/): ആര്‍മാഗില്‍ ഒരു കുലീന കുടുംബത്തിലാണ് മലാക്കി ജനിച്ചതെന്ന് വിശുദ്ധ ബെര്‍ണാഡ് സാക്ഷ്യപ്പെടുത്തുന്നു. ആര്‍മാഗിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് 1119-ല്‍ അദ്ദേഹം പുരോഹിതനായി. 1123-ല്‍ ബാങ്കോറിലെ ആബട്ടായി. പിറ്റേക്കൊല്ലം അദ്ദേഹം കോന്നോറിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1132-ല്‍ ആര്‍മാഗിലെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും ചെയ്തു. വളരെ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും തീഷ്ണതയോടെ തന്നെ രണ്ടു രൂപതകളും അദ്ദേഹം ഭരിച്ചു. വന്യ സംസ്‌ക്കാരം തൂത്തുകളഞ്ഞു. ക്രിസ്തീയ സംസ്‌ക്കാരം നടപ്പിലാക്കാന്‍ അദ്ദേഹം പിണിപ്പെട്ടു. റോമില്‍ പോയി മാര്‍പാപ്പയെ കണ്ടു മടങ്ങവെ 1148-ല്‍ ക്‌ളയര്‍വോ ആശ്രമത്തില്‍ വിശുദ്ധ ബെര്‍ണാഡിന്റെ കരങ്ങളില്‍ കിടന്ന് സകല മരിച്ചവരുടെയും ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. 1199-ല്‍ മൂന്നാം ഇന്നസെന്റ് പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അത്ഭുതങ്ങള്‍ നല്‍കുന്നു എന്ന് വിശുദ്ധ മലാക്കിയുടെ ജീവിതം വെളിപ്പെടുത്തുന്നു. - [മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/01/12/greetings-from-thamarassery-diocese/): സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് താമരശ്ശേരി രൂപതാ കുടുംബത്തിന്റെ സ്‌നേഹാശംസകളും പ്രാര്‍ത്ഥനാമംഗളങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൈമാറി. സീറോ മലബാര്‍ സഭ മുഴുവനും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന സുവര്‍ണ്ണ നിമിഷമാണിതെന്നും നല്ല ഇടയനായ ഈശോയെ അനുകരിച്ച് അജഗണങ്ങളെ മുഴുവന്‍ കരുതലോടെ പാലിക്കുന്ന അജപാലന ദൗത്യം ഏറെ സവിശേഷമായ രീതിയില്‍ നിര്‍വഹിക്കാന്‍ ദൈവം അദ്ദേഹത്തെ ശക്തനാക്കട്ടെയെന്നും ബിഷപ് ആശംസിച്ചു. അത്ഭുതകരമായ വഴികളിലൂടെ ദൈവം കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ജീവിതമാണ് തട്ടില്‍ പിതാവിന്റേത്. അതിന്റെ തുടര്‍ച്ചയായാണ് അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി പിതാവിനെ ദൈവം തിരഞ്ഞെടുത്തുയര്‍ത്തിയതും സീറോ മലബാര്‍ സഭയുടെ ഇടയനായി നിയോഗിച്ചതും. സെമിനാരികാലം മുതല്‍ത്തന്നെ മികച്ച നേതൃത്വപാടവവും സൗമ്യതയും സ്വന്തമാക്കി ദൈവജനത്തെ നയിക്കേണ്ടതിന് എല്ലാ വിധത്തിലും ഒരുങ്ങിയതിന്റെയും വൈദികനായിരിക്കുമ്പോള്‍ സമൂഹത്തിനും സഭയ്ക്കും വേണ്ടി നിസ്വാര്‍ത്ഥമായി ചെയ്ത സേവനങ്ങളുടെയും പരിസമാപ്തിയാണ് പിതാവ് ഏറ്റെടുത്ത ഈ മഹത്തായ ശുശ്രൂഷ – ബിഷപ് പറഞ്ഞു. സഭാ നിയമത്തിലുള്ള അപാരമായി പാണ്ഡിത്യവും അതിനൊത്ത […] - [ജനുവരി 13: വിശുദ്ധ ഹിലരി (മെത്രാന്‍, വേദപാരംഗതന്‍)](https://malabarvisiononline.com/2024/01/12/hilary-of-poitiers/): അക്വിറ്റെയിനില്‍ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് വിജാതീയരില്‍ നിന്ന് ജനിച്ച ഹിലരി വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. താമസിയാതെ ഭാര്യയെയും മകളെയും കൂടി മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അധികം വൈകാതെ പൗരോഹിത്യം സ്വീകരിക്കുകയും 353-ല്‍ സ്വദേശത്തെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയുമുണ്ടായി. എല്ലാ പ്രവൃത്തികളും പ്രഭാഷണങ്ങളും ഏതെങ്കിലും ദൈവസ്തുതി ചെല്ലിക്കൊണ്ട് മാത്രമെ ആരംഭിക്കാവൂ എന്ന നിഷ്ഠയുണ്ടായിരുന്നു. ദൈവനിയമങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. സര്‍വ്വ പ്രവൃത്തികളും ദൈവസ്തുതിയെ ലക്ഷ്യമാക്കി ചെയ്തുകൊണ്ടിരുന്നു. മര്‍ദ്ദനങ്ങളെയും രക്തസാക്ഷിത്വത്തെയും സദാ സ്വാഗതം ചെയ്തുകൊണ്ടിരുന്ന ഹിലരി നിര്‍ഭയനായി സത്യത്തെ അനുധാവനം ചെയ്തു. തിരുസഭയുടെ മഹാ വേദപാരംഗതന്‍ എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹിലരി എന്ന പദത്തിന് സന്തുഷ്ടന്‍ എന്നാണര്‍ത്ഥം. സന്തോഷത്തോടെ നിര്‍ഭയം തിരുസഭയെ സേവിച്ച ഹിലരി 53-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/01/11/mar-raphel-thattil/): അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം ഓര്‍മ്മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധിപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാര്‍ക്കും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങള്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന വിശ്വാസിസമൂഹത്തിനും മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയറിയിച്ചു. ദൈവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. സ്ഥാനാരോഹണതിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് […] - [ജനുവരി 12: വിശുദ്ധ എല്‍റെഡ്](https://malabarvisiononline.com/2024/01/11/aelred-of-rievaulx/): കുലീന കുടുംബജാതനായ എല്‍റെഡ് ജീവിതമാരംഭിച്ചത് സ്‌കോട്ട്‌ലന്റിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ഒരു സേവകനായാണ്. കൊട്ടാരത്തില്‍ അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഹൃദയശാന്തതയായിരുന്നു ഇതിന് നിദാനം. ഒരിക്കല്‍ രാജാവിന്റെ മുമ്പില്‍ വച്ച് ഒരാള്‍ അദ്ദേഹത്തിന്റെ കുറ്റം വെളിപ്പെടുത്തിക്കൊടുത്തതിന് അദ്ദേഹം അയാള്‍ക്ക് നന്ദി പറയുകയാണ് ചെയ്തത്. കൊട്ടാരവാസികളോടുള്ള സ്‌നേഹം കുറെനാള്‍ ലൗകിക സന്തോഷങ്ങളില്‍ അദ്ദേഹത്തെ ബന്ധിച്ചിട്ടെങ്കിലും മരണത്തെപ്പറ്റിയുള്ള ചിന്ത ആ ബന്ധത്തെ വിഛേദിച്ചു യോര്‍ക്കുഷയറിലെ സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു. ദൈവസ്‌നേഹത്തിന്റെ തീഷ്ണതയില്‍ ആശാനിഗ്രഹം അദ്ദേഹത്തിനു മധുരമായിരുന്നു. ‘എന്റെ നല്ല ഈശോ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിയട്ടെ. അങ്ങയെ എങ്ങനെ സ്‌നേഹിക്കാമെന്ന് എന്റെ ഹൃദയം പഠിക്കട്ടെ. അങ്ങയെ സ്‌നേഹിക്കുന്നവര്‍ അങ്ങേ ഹൃദയം സ്വായത്തമാക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. തുഛമായ ഭക്ഷണവും കഠിനമായ അധ്വാനവും മൗനവുമായിരുന്നു ദിനചര്യ. കടുത്ത പലകയായിരുന്നു ശയ്യ. ‘എല്ലാറ്റിലും ക്രിസ്തുവിന്റെ പീഡാനുഭവത്തോട് നാം യോജിച്ചിരുന്നലേ യഥാര്‍ത്ഥ ദൈവസ്‌നേഹം ലഭിക്കുകയുള്ളു.’ എന്നു പറഞ്ഞ എല്‍റെഡ് 58-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി. - [മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്](https://malabarvisiononline.com/2024/01/10/mar-raphael-thattil/): സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡു തെരഞ്ഞെടുത്തു. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങള്‍ ചെയ്തു. പുതിയ മേജര്‍ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വാര്‍ത്ത വത്തിക്കാനിലും സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേ സമയം അറിയിച്ചു. മുപ്പത്തിരണ്ടാമതു മെത്രാന്‍സിനഡിന്റെ ഒന്നാം സമ്മേളനമാണ് വോട്ടെടുപ്പിലൂടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് എഴുതിയ കത്തും അപ്പസ്‌തോലിക് നുന്‍ഷ്യേച്ചര്‍വഴി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടര്‍ന്നു നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് സിനഡിനുമുന്‍പില്‍ വിശ്വാസപ്രഖ്യാപനവും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തി. ഇന്ന് വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന […] - [ഉപരിപഠനത്തിനായി അനുയോജ്യമായ കോഴ്സ് എങ്ങനെ കണ്ടെത്താം](https://malabarvisiononline.com/2024/01/10/career-guidance/): വ്യത്യസ്തമായ നിരവധി കോഴ്സുകള്‍കൊണ്ട് സമ്പന്നമായ കാലത്ത് ഏതു കോഴ്സിലേക്ക്, എങ്ങിനെയൊക്കെ തിരിയണം എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കോഴ്സുകളുടെ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. താല്‍പ്പര്യംനിങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുക. നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമെന്ന് നിങ്ങള്‍ അറിഞ്ഞാല്‍, അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ എളുപ്പമാകും. കഴിവുകള്‍നിങ്ങളുടെ കഴിവുകള്‍ എന്താണെന്നും ഏതിലൊക്കെയാണെന്നും അറിഞ്ഞിരിക്കുക. ആ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കുക. മൂല്യങ്ങള്‍നിങ്ങളുടെ മൂല്യങ്ങള്‍ എന്താണെന്ന് അറിയുക. നിങ്ങള്‍ക്ക് എന്താണ് പ്രധാനമെന്ന് നിങ്ങള്‍ അറിഞ്ഞാല്‍, നിങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ അത് സഹായകരമാകും. തൊഴില്‍ സാധ്യതകള്‍തിരഞ്ഞെടുക്കുന്ന കോഴ്സിന് തൊഴില്‍ സാധ്യതകള്‍ എത്രമാത്രമുണ്ടെന്ന് പരിഗണിക്കുക. അതേപ്പറ്റി അറിയാന്‍ ജോലികളില്‍ മെന്ററിങ് നടത്തുന്നവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഫീസ്/സ്‌കോളര്‍ഷിപ്പുകള്‍കോഴ്സിന്റെ ഫീസുകള്‍ അറിഞ്ഞിരിക്കണം. ഫീസുകള്‍ നിങ്ങളുടെ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതാണ് എന്ന് ഉറപ്പാക്കണം. കോഴ്സുകള്‍ക്ക് കിട്ടുന്ന സ്‌കോളര്‍ഷിപ്പുകള്‍ അറിയുകയും അതിനു വേണ്ടി ശരിയായ രീതിയില്‍ അപേക്ഷിക്കയും വേണം. ഒരു ജോലിയല്ല, പല ജോലികരിയര്‍ തിരഞ്ഞെടുപ്പ് ഒരു തീരുമാനമല്ല, […] - [ജനുവരി 11: വിശുദ്ധ തെയോഡോഷ്യസ്](https://malabarvisiononline.com/2024/01/10/theodosius-the-cenobiarch/): 106-ാമത്തെ വയസില്‍ നിര്യാതനായ തെയോഡോഷ്യസ് കപ്പദോച്യായില്‍ ജനിച്ചു. കലാഞ്ചിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ ഏതാനും കാലം സന്യാസ ജീവിതം നയിച്ചു. പിന്നീട് ഒരു മലയില്‍ കയറി ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. വനസസ്യങ്ങളും പയറും ഭക്ഷിച്ച് 30 വര്‍ഷം അദ്ദേഹം ജീവിച്ചു. ക്രമേണ ശിഷ്യന്മാര്‍ വന്നുകൂടി. ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം 12 അംഗങ്ങളുണ്ടായിരുന്ന ആ ആശ്രമത്തില്‍ ഭക്ഷിക്കാനൊന്നിമില്ലായിരുന്നു. ചിലര്‍ പിറുപിറുത്തപ്പോള്‍ തെയോഡോഷ്യസ് പറഞ്ഞു: ‘ദൈവത്തില്‍ ശരണം വയ്ക്കൂ. അവിടുന്ന് തരും.’ താമസിയാതെ ഭക്ഷണമെത്തി. തെയോഡോ്യസിന്റെ ആശ്രമം ബേസ്‌ളഹത്തിന് സമീപമായിരുന്നു. അവിടെ അദ്ദേഹം വൃദ്ധര്‍ക്കും വികലാംഗര്‍ക്കും സന്യാസത്യാഗികള്‍ക്കും വെവ്വേറെ ശുശ്രൂഷാ കേന്ദ്രം സ്ഥാപിച്ചു. നാലു പള്ളികളും പണിതു. രോഗികളുടെ ശുശ്രൂഷയും അപരിചിതരുടെ സംസ്‌ക്കാരവും ക്രമമായി നടന്നു. സന്യാസ പരിപൂര്‍ണ്ണതയുടെ അടിസ്ഥാനം മരണസ്മരണയാണെന്ന് ശിഷ്യരെ പഠിപ്പിക്കാന്‍ ഒരു ശവക്കുഴി അദ്ദേഹമുണ്ടാക്കി. ഒരു ദിവസം തെയോഡോഷ്യസ് ശിഷ്യരോടു ചോദിച്ചു, ‘ശവകുടീരം തയാറാക്കിയിരിക്കുകയാണല്ലോ. ആര് സമര്‍പ്പണം നടത്തും?’ ബാസില്‍ എന്ന പുരോഹിതന്‍ പറഞ്ഞു, ‘ഞാന്‍ തയ്യാര്‍.’ […] - [ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍](https://malabarvisiononline.com/2024/01/09/st-william-of-bourges/): ബല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറൂയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കുതന്നെ സമ്പത്തിനോടും ലൗകിക ആര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചു പോന്നു. അവയുടെ വിപത്തുക്കളെപ്പറ്റി ബോധവാനയിരുന്ന ബാലന്‍ പഠനത്തിലും ഭക്താഭ്യാസങ്ങളിലും നിമഗ്‌നനായി പൗരോഹിത്യത്തിലേക്ക് ദൃഷ്ടി തിരിച്ചു. പുരോഹിതനായ ശേഷം തപോജീവിതം ലക്ഷ്യമാക്കി ഗ്രാന്റ് മോന്തിലെ ഏകാന്തത്തിലേക്ക് അദേഹം നീങ്ങി. പിന്നീട് സിസ്റ്റേഴ്സ്യന്‍ സന്യാസ സഭയില്‍ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. എളിമയും ഇന്ദ്രിയ നിഗ്രഹവും അദേഹത്തിന്റെ ഹൃദയത്തെ നിര്‍മ്മലമാക്കി. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിനു നല്‍കി. മുഖത്തിന്റെ പ്രസന്നത ആത്മീയ സമാധാനത്തിന് സാക്ഷ്യം വഹിച്ചു. 1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും താപശ്ചര്യ അദേഹം വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ രോമച്ചട്ട ധരിച്ചു; മാംസം ഭക്ഷിച്ചിരുന്നില്ല. ദരിദ്രരെ സഹായിക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദേഹം സദാ പറഞ്ഞിരുന്നത്. മരണ സമയത്ത് രോമച്ചട്ടയോടുകൂടി ചാരത്തില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. പ്രാര്‍ത്ഥനയാണ് ആ വിശുദ്ധ ജീവിതത്തെ സുകൃത സമ്പന്നമാക്കിയത്. നമുക്കും പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം. - [ജനുവരി 9: സെബാസ്റ്റിലെ വിശുദ്ധ പീറ്റര്‍](https://malabarvisiononline.com/2024/01/08/st-peter-of-sebaste/): വിശുദ്ധ ബാസില്‍ സീനിയറിന്റെയും വിശുദ്ധ എമീലിയായുടേയും മക്കളാണ് ബാസില്‍, നിസ്സായിലെ ഗ്രിഗറി, സെബാസ്റ്റിലെ പീറ്റര്‍, മക്രീന എന്നീ നാലു വിശുദ്ധര്‍. ബാസില്‍ സീനിയറിന്റെ പത്തു മക്കളില്‍ ഇളയവനാണ് പീറ്റര്‍. സഹോദരി മക്രീനാ ആണ് പീറ്ററിനെ വളര്‍ത്തിയെക്കൊണ്ടുവന്നതും ഭക്താഭ്യാസങ്ങള്‍ പഠപ്പിച്ചതും. ലൗകിക വിജ്ഞാനം തേടണമെന്ന് അവനാഗ്രഹമുണ്ടായില്ല. പരിപൂര്‍ണ്ണമായ ദൈവ സ്‌നേഹം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതായിരുന്നു അവന്റെ അഭിനിവേശം. ബാസിലിന്റെ കീഴിലുണ്ടായിരുന്ന ആശ്രമത്തില്‍ ശ്രേഷ്ഠസ്ഥാനം നിര്‍വ്വഹിക്കവേ പോന്തൂസിലും കപ്പദോച്ചിയായിലും ഭയങ്കരമായ ഒരു ക്ഷാമം ഉണ്ടായി. ആശ്രമത്തിലും സ്വഭവനത്തിലുമുണ്ടായിരുന്ന സമസ്തവും വിറ്റ് അദ്ദേഹം ദരിദ്രര്‍ക്ക് കൊടുത്തു. 387-ല്‍ പീറ്റര്‍ മരിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വണങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരന്‍ ഗ്രിഗറി നിസ്സാ പറയുന്നു: സഹോദരി മക്രീന പീറ്ററിനെ അഭ്യസിപ്പിച്ച എളിമയും വിശുദ്ധിയുമാണ് അദ്ദേഹത്തെ വിശുദ്ധ പദത്തില്‍ എത്തിച്ചത്. ക്രിസ്തു തന്നില്‍ ജീവിക്കുന്നതിന് പീറ്റര്‍ തനിക്കും ലോകത്തിനുമായി മരിച്ചു. നമുക്കും ലോകവസ്തുക്കളോടുള്ള അമിതമായ താല്‍പര്യം വര്‍ജിക്കാം. - [പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട്: ദൈവശാസ്ത്ര കോഴ്സ് കോൺവൊക്കേഷൻ നടത്തി](https://malabarvisiononline.com/2024/01/06/pope-benedict-instituteconvocation/): താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ 2022-23 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ വിവിധ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നതെന്നും കൂടുതല്‍ അറിയുന്നതിലൂടെ ക്രിസ്തുവിനെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയുമെന്നും ബിഷപ് പറഞ്ഞു. അജ്ഞത തെറ്റിലേക്ക് നയിക്കും. ജ്ഞാനത്തെ അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, ബിഷപ് കൂട്ടിച്ചേര്‍ത്തു. പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു കുളത്തിങ്കല്‍, പി.എം.ഒ.സി ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം, സിസ്റ്റര്‍ ആഞ്ചല എസ്.എഫ്.എന്‍, സിസ്റ്റര്‍ സ്‌നേഹ മെറിന്‍ സി.എം.സി, വി. ഒ. വര്‍ക്കി, ഡോ. ഷാന്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 45 പേരാണ് ഏകവത്സര ദൈവശാസ്ത്ര കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയത്. തറവാട് സീനിയര്‍ സിറ്റിസണ്‍ ഹോം അംഗങ്ങളും, ചക്കിട്ടപ്പാറ ഇടവകാംഗമായ അലക്സിയ കാതറിനും വിവിധ കലാപരിപാടികൾ ഇതോടൊപ്പം […] - [ജനുവരി 8: വിശുദ്ധ ക്‌ളൗദിയൂസ് അപ്പൊളിനാരിസ്](https://malabarvisiononline.com/2024/01/06/apollinaris-claudius/): ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പോളിനാരിസ് ക്‌ളൗദിയൂസ്. സമകാലിക പാഷണ്ഡികളോട് അദ്ദേഹം വീറോടെ പോരാടി. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ട ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കൊസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന വഴി ക്വാദികളുടമേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനു ശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിപ്പിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടാ എന്ന റോമന്‍ തത്വമനുസരിച്ചായിരുന്നു അത്. ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ. - [ജനുവരി 7: പെനിഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്](https://malabarvisiononline.com/2024/01/06/raymond-of-penyafort/): സ്പാനിഷുകാരനാണ് വിശുദ്ധ റെയ്മണ്ട്. ഇരുപതാമത്തെ വയസില്‍ ബൊളോഞ്ഞോ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ റെയ്മണ്ട് അവിടത്തന്നെ തത്വശാസ്ത്രം പഠിപ്പിച്ചു. 1222-ല്‍ അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നു. ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. ആറു കൊല്ലം ബാഴ്‌സലോണയില്‍ പഠിപ്പിച്ച ശേഷം അദ്ദേഹം വീണ്ടെടുപ്പു മാതാവിന്റെ സന്യാസ സഭ സ്ഥാപിച്ച് അടിമകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ആരഗണിലെ ജെയിംസ് രാജാവിനെ പാപ മാര്‍ഗ്ഗത്തില്‍ നിന്നു മനസ്സു തിരിച്ചു. അറുപതാമത്തെ വയസ്സില്‍ റെയ്മണ്ട് തരഗോണാ ആര്‍ച്ചു ബിഷപ്പായി നിയമിതനായി. ആ ബഹുമാനം ഇഷ്ടപ്പെടാതെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 63-ാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍നടയായി എല്ലാ ഡൊമിനിക്കന്‍ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 65-ാമത്തെ വയസ്സില്‍ അദ്ദേഹം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം സാരസന്മാരുടെ ഇടയില്‍ സുവിശേഷം പ്രസംഗം നടത്തി. 18 വര്‍ഷംകൊണ്ട് പതിനായിരം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. നൂറാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. - [കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മരിയന്‍ നൈറ്റ് ഇന്ന്](https://malabarvisiononline.com/2024/01/05/mariyan-night/): കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ‘മരിയന്‍ നൈറ്റ്’ ഇന്ന് വൈകിട്ട് നാലിന് കുമ്പസാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് 4.30ന് ജപമാലയും അഞ്ചു മണിക്ക് വിശുദ്ധ കുര്‍ബാനയും. വചന പ്രഘോഷണത്തിന് ബ്രദര്‍ ബിനീഷ് കണ്ണൂര്‍ നേതൃത്വം നല്‍കും. 7.45 മുതല്‍ സൗഖ്യാരാധന. 8.30ന് നേര്‍ച്ച ഭക്ഷണത്തോടെ മരിയന്‍ നൈറ്റ് അവസാനിക്കും. സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ മരിയന്‍ നൈറ്റിന് നേതൃത്വം നല്‍കും. - [ജനുവരി 6: എപ്പിഫനി (ദനഹ)](https://malabarvisiononline.com/2024/01/05/epiphany/): എപ്പിഫനി ഗ്രീക്കില്‍ നിന്ന് ഉത്ഭവിച്ച പദവും ദനഹ എന്നത് സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകള്‍ക്ക് അര്‍ത്ഥം. ക്രിസ്തുവിന്റെ ജനനം ആദ്യമായി വെളിപ്പെട്ടത് ദരിദ്രരായ ആട്ടിടയന്മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാര്‍ക്കാണ്. ക്രിസ്തു യഹൂദന്മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങള്‍ക്കും വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു. ഈശോയുടെ ദൈവത്വത്തെ അംഗീകരിച്ച് അവിടുത്തെ സ്‌നേഹിക്കുവാനും ആരാധിക്കുവാനും രാജത്വത്തെ അംഗീകരിച്ച് അവിടുത്തെ കല്‍പനകള്‍ അനുസരിക്കുവാനും മനുഷ്യത്വത്തെ അംഗീകരിച്ച് അവിടുത്തോടു ചേര്‍ന്ന് സഹിക്കാനും ദനഹാ തിരുനാള്‍ നമ്മളെ ക്ഷണിക്കുന്നു. - [ജനുവരി 5: വിശുദ്ധ ജോണ്‍ നോയിമന്‍](https://malabarvisiononline.com/2024/01/04/john-neumann/): വടക്കേ അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനാണ് 1977 ജൂണ്‍ 19ന് ആറാം പൗലോസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ജോണ്‍ നോയിമന്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ഇവക്യോയില്‍ 1811-ല്‍ ഭക്തരായ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. സ്വന്തം നാട്ടില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂയോര്‍ക്ക് മെത്രാപ്പോലിത്തയില്‍ നിന്ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. നയാഗ്രാ പ്രദേശങ്ങളില്‍ ഫാ. ജോണ്‍ ത്യാഗപൂര്‍വം സേവനം ചെയ്തു. കാല്‍നടയായി വളരെ ദൂരം യാത്ര ചെയ്ത് ആത്മീയ മക്കളെ സന്ദര്‍ശിച്ചിരുന്നു. 1852-ല്‍ അദ്ദേഹം മെത്രാനായി. തുടര്‍ന്ന് അദ്ദേഹം കത്തോലിക്കാ സ്‌കൂളുകളും വേദോപദേശ ക്ലാസുകളും ക്രമപ്പെടുത്തി. 40 മണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയില്‍ ആരംഭിച്ചു. നാമകരണ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു: ”രോഗികളോട് താല്‍പര്യവും ദരിദ്രരോട് തുണയും പാപികളോട് സ്‌നേഹവും അദ്ദേഹം പ്രകാശിപ്പിച്ചു വന്നു. ഇടവകകള്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും സമൂഹങ്ങളാകാന്‍ അദ്ദേഹം സഹായിച്ചു.” 1860-ല്‍ ക്ലേശകരമായ ജോലികള്‍കൊണ്ട് ക്ഷീണിതനായ അദ്ദേഹം നിത്യവിശ്രമത്തിനായി കടന്നുപോയി. - [ജനുവരി 4: വിശുദ്ധ എലിസബെത്ത് ആന്‍ സേറ്റണ്‍](https://malabarvisiononline.com/2024/01/03/st-elizabeth-ann-seton/): ”അനുദിന പ്രവൃത്തികളില്‍ എന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിര്‍വഹിക്കുകയാണ്; അവിടുന്ന് മനസ്സാകുന്നതുപോലെ നിര്‍വ്വഹിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം; അവിടുത്തെ തിരുമനസ്സായതുകൊണ്ട് നിര്‍വ്വഹിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.” വാക്കിലും പ്രവൃത്തിയിലും ഇത് ജീവിച്ച വിശുദ്ധ എലിസബെത്ത് 1774 ഓഗസ്റ്റ് 28ന് ഒരു എപ്പിസ്‌കോപ്പലിയന്‍ കുടുംബത്തില്‍ ജനിച്ചു. പ്രാര്‍ത്ഥനയുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ആത്മശോധനയുടെയും പ്രാധാന്യം നന്നായി ഗ്രഹിച്ച അവളെ, പിതാവ് ഡോക്ടര്‍ റീച്ചേര്‍ഡു ബെയിലി സേവനവും പരസ്‌നേഹവും പരിശീലിപ്പിച്ചു. അമ്മയുടെയും സഹോദരിയുടെയും മരണത്തോടെ എലിസബെത്ത് ലോകജീവിതത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കി. പത്തൊമ്പതാമത്തെ വയസില്‍ വിവാഹിതയായ അവള്‍ക്ക് 30 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. 1821 ജനുവരി നാലിന് എലിസബെത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എലിസബെത്ത് എഴുതിയ ആയിരത്തോളം കത്തുകള്‍ അവള്‍ സാധാരണ തലത്തു നിന്ന് വിശുദ്ധിയിലേക്കുയരുന്നതു വ്യക്തമാക്കുന്നു. ആറാം പൗലോസ് മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. - [ജനുവരി 3: കുര്യാക്കോസ് ഏലിയാസ് ചാവറ](https://malabarvisiononline.com/2024/01/02/kuriakose-elias-chavara/): ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ സന്താനമായി 1805 ഫെബ്രുവരി 10-ന് കുര്യാക്കോസ് ഏലിയാസ് കൈനകരിയില്‍ ജനിച്ചു. 1811-ല്‍ പ്രാഥിക വിദ്യാഭ്യാസം ആരംഭിച്ചതു മുതല്‍ ആ കുരുന്നു മനസില്‍ അറിവിന്റെ ദീപശിഖ ആളിപ്പടരാന്‍ തുടങ്ങി. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായി തമിഴും മലയാളവും സ്വായത്തമാക്കി. 1816-ല്‍ തന്റെ പതിനൊന്നാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1829-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മാത്രം ഒതുങ്ങിക്കഴിയാതെ, നിര്‍ദ്ധനരുടെയും നിരാലംബരുടെയും ഇടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1831 മേയ് 31-ന് സിഎംഐ സന്യാസ സഭ സ്ഥാപിതമായി. 1844-ല്‍ അദ്ദേഹം രൂപതയുടെ മല്‍പ്പാനായി നിയമിക്കപ്പെട്ടു. വിജ്ഞാനദാഹിയായ അദ്ദേഹം വിദ്യാഭ്യാസപരമായ പദ്ധതികള്‍ നടപ്പിലാക്കി. 1846-ല്‍ മാന്നാനത്ത് ക്രൈസ്തവര്‍ക്കായി ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. 1871 ജനുവരി മൂന്നിന് കൂനമ്മാവില്‍ നിര്യാതനായ കുര്യാക്കോസ് ഏലിയാസച്ചന്റെ ഭൗതികാവശിഷ്ടം മാന്നാനത്തേക്ക് മാറ്റപ്പെട്ടു. 1986 ഫെബ്രുവരി എട്ടിന് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ […] - [ജനുവരി 2: വിശുദ്ധ ബാസില്‍ മെത്രാന്‍ (വേദപാരംഗതന്‍)](https://malabarvisiononline.com/2024/01/01/saint-basil-the-great/): ഏഷ്യാമൈനറില്‍ സേസരയാ എന്ന സ്ഥലത്ത് വിശുദ്ധ ബാസില്‍ ജനിച്ചു. ലൗകികാര്‍ഭാടങ്ങളെ ഭയന്ന് സന്യാസ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേസരയായിലെ മെത്രാനായ എവുസേബിയസ് ബാസിലിനെ വിളിച്ച് പട്ടംകൊടുത്തതും ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരായി സമരം ചെയ്യാന്‍ ക്ഷണിച്ചതും. 364-ല്‍ അദ്ദേഹം വൈദികനും 370-ല്‍ മെത്രാനുമായി. അദ്ദേഹത്തിന്റെ മനോദാര്‍ഢ്യവും ഊര്‍ജസ്വലതയും പാണ്ഡിത്യവും വാഗ്വിലാസവും കറയില്ലാത്ത എളിമയും തപശ്ചര്യയും സര്‍വ മെത്രാന്മാര്‍ക്കും മാതൃകയാണ്. സഭയുടെ ഐക്യമായിരുന്ന അദ്ദേഹത്തിന്റെ അഭിനിവേശം. ”നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്കുള്ളതാണ്. വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നര്‍ക്കുള്ളതാണ്. നിങ്ങള്‍ ധരിക്കാത്ത ചെരിപ്പുകള്‍ നിഷ്പാദുകരുടേതാണ്. നിങ്ങള്‍ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്. നിങ്ങള്‍ ചെയ്യാത്ത ഉപവിപ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുന്ന അനീതിയാണ്.” വിശുദ്ധ ബാസിലിന്റെ ഈ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം. 379 ജനുവരി ഒന്നിന് ”കര്‍ത്താവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബാസില്‍ മരണമടഞ്ഞു. പൗരസ്ത്യ സന്യാസികളുടെ പിതാവാണ് ബാസില്‍. - [മെയ് 14: വിശുദ്ധ മത്തിയാസ് ശ്‌ളീഹാ](https://malabarvisiononline.com/2024/05/13/st-matthias/): കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാര്‍ ദൈവമാതാവിനോടൊരുമിച്ച് അത്താഴമുറിയില്‍ പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരു സംഗതി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. യൂദാസിന്റെ സ്ഥാനത്തു വേറൊരാളെ നിയോഗിക്കേണ്ടിയിരുന്നു. ‘അവന്റെ ആചാര്യ സ്ഥാനം മറ്റൊരുവന്‍ സ്വീകരിക്കട്ടെ.’ എന്നു സങ്കീര്‍ത്തകന്‍ എഴുതിയിട്ടുണ്ടല്ലോ ആകയാല്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ നമ്മോടുകൂടെ ചെലവഴിച്ച കാലത്തെല്ലാം യോഹന്നാന്‍ ജ്ഞാനസ്നാനം നല്‍കിയതു മുതല്‍ അവിടുന്ന് ആരോഹണം ചെയ്തതുവരെ നമ്മോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ പുനരുത്ഥാനത്തിനു സാക്ഷിയാകണം. അവര്‍ രണ്ടുപേരുടെ നാമം നിര്‍ദ്ദേശിച്ചു; യുസ്തുസ് എന്നു വിളിക്കപ്പെടുന്നവനും ബര്‍ണബാസ് എന്ന അപരനാമമുള്ളവനുമായ യൗസേപ്പിനേയും മത്തിയാസിനേയും. അനന്തരം അവര്‍ ഇങ്ങനെ അപേക്ഷിച്ചു: ‘സകലരുടേയും ഹൃദയങ്ങള്‍ കാണുന്ന കര്‍ത്താവേ, യൂദാസു സ്വന്തം കുറ്റത്താല്‍ ശ്‌ളൈഹിക സ്ഥാനവും ആചാര്യത്വവും നഷ്ടപ്പെടുത്തി. അവനര്‍ഹിക്കുന്ന സ്ഥാനത്തേക്ക് അങ്ങ് ആരെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ക്കു കാണിച്ചുതരിക.’ പിന്നീട് അവര്‍ നറുക്കിട്ടു. നറുക്കു മത്തിയാസിനു വീണു. അങ്ങനെ അദ്ദേഹം 11 ശ്‌ളീഹന്മാരോടുകൂടെ എണ്ണപ്പെട്ടു (നട. 1, 21-26). ഇതര അപ്പസ്‌തോലന്മാരോടുകൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച മത്തിയാസ് ശരീര നിഗ്രഹത്തെ കുറിച്ചു അത്യുത്സാഹത്തോടെ പ്രസംഗിക്കുകയുണ്ടായെന്ന് അലെക്‌സാന്‍ട്രിയായിലെ വിശുദ്ധ […] - [മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ ബഥാനിയായില്‍](https://malabarvisiononline.com/2024/05/13/eparchial-assembly/): താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവല്‍ സെന്ററില്‍ നടക്കും. രൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ സുവിശേഷാടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണ് റൂബി ജൂബിലിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. എപ്പാര്‍ക്കിയല്‍ അംസബ്ലിക്കായി ഒരു വര്‍ഷം നീണ്ട ഒരുക്കമാണ് രൂപത നടത്തിയത്. ആദ്യഘട്ടത്തില്‍ കുടുംബക്കൂട്ടായ്മ കേന്ദ്രീകൃതമായും ഫൊറോനതലത്തിലും അംസംബ്ലികള്‍ സംഘടിപ്പിച്ചിരുന്നു. രൂപതയിലെ വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും പ്രതിനിധികളാണ് എപ്പാര്‍ക്കിയല്‍ അംസബ്ലിയില്‍ പങ്കെടുക്കുന്നത്. ‘ഉണര്‍ന്നു പ്രശോഭിക്കുക’ (ഏശയ്യ 60:1) എന്നതാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ആപ്തവാക്യം. ‘സഭ ഏവര്‍ക്കും വെളിച്ചമായി മാറാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ചരിത്രപരമായ ഈ ദൗത്യം ഇന്ന് ഏറ്റെടുക്കുവാന്‍ ഓരോരുത്തരെയും ക്രിസ്തു ക്ഷണിക്കുകയാണ്. ഇതിനുള്ള കാല്‍വയ്പ്പാണ് രൂപതാ അസംബ്ലിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പഠനവും വിചിന്തനവുമാണ് മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഓരോ ഘട്ടത്തിലും രൂപപ്പെടുത്തിയിരിക്കുന്നത്’ – ബിഷപ് കൂട്ടിച്ചേര്‍ത്തു. എപ്പാര്‍ക്കിയല്‍ […] - [സ്റ്റാര്‍ട്ടില്‍ 'കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24' മെയ് 15ന്](https://malabarvisiononline.com/2024/05/13/career-guidance-at-start/): താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടില്‍ പ്ലസ്ടു പാസായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24’ മെയ് 15ന് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപമുള്ള സ്റ്റാര്‍ട്ട് ക്യാംപസില്‍ രാവിലെ 10 മുതല്‍ വെകിട്ട് മൂന്നു വരെ നടക്കും. വിദ്യഭ്യാസ വിദഗ്ധനായ ജോസഫ് ജോര്‍ജ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24′ -ല്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍:40 ലധികം വൈവിധ്യമാര്‍ന്ന പുതിയ കോഴ്‌സുകള്‍, അതിവേഗ ജോലി അവസരങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍, കുട്ടികളുടെ അഭിരുച നിര്‍ണയം, പ്ലസ്ടു വിന് ശേഷമുള്ള സുവര്‍ണ അവസരങ്ങള്‍, ജീവിത വിജയം നേടാന്‍ ആവശ്യമായ സോഫ്റ്റ് സ്‌കില്ലുകള്‍, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും നേരില്‍ സംവദിക്കാന്‍ അവസരം, പ്ലേസ്‌മെന്റ് സാദ്ധ്യതകളില്‍ അവസരം, വിദേശ രാജ്യങ്ങളില്‍ പഠനം, മറ്റ് അവസരങ്ങള്‍. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 0495 2357843, 9037107843, 9744458111. - [ഫ്രാന്‍സിസ് പാപ്പാ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചു](https://malabarvisiononline.com/2024/05/11/pope-francis-has-announced-the-jubilee-year/): പ്രത്യാശ മുഖ്യപ്രമേയമായി 2025 ലെ സാധാരണ ജൂബിലി വർഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ ആഘോഷപൂര്‍വമായ സന്ധ്യാ പ്രാര്‍ത്ഥനാ മദ്ധ്യേ 2025-ല്‍ നടക്കാനിരിക്കുന്ന ജൂബിലി വര്‍ഷ പ്രഖ്യാപന ചടങ്ങിന് ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ‘Spes non Confundit, പ്രത്യാശ നിരാശപ്പെടുത്തുന്നില്ല’ എന്ന ജൂബിലി സ്ഥാപന ബൂള പേപ്പല്‍ ബസിലിക്കകളിലെ മഹാപുരോഹിതന്മാര്‍ക്കും സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്മാര്‍ക്കും ആഗോള മെത്രാന്മാരുടെ പ്രതിനിധികള്‍ക്കും നല്‍കുകയും ചെയ്തു.സന്ധ്യാ പ്രാര്‍ത്ഥനയില്‍ ബൂള പരസ്യമായി വായിച്ചു. ജൂബിലി വര്‍ഷം 2024-ലെ തിരുപ്പിറവി തിരുനാള്‍ രാത്രി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കര്‍മ്മത്തിലൂടെ ആരംഭിക്കുമെന്ന് ബൂളയില്‍ പാപ്പാ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡിസംബര്‍ 29-ന് റോമിന്റെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ കവാടവും തുറക്കും. ലോകം മുഴുവനുമുള്ള കത്തീഡ്രലുകളില്‍ പ്രാദേശിക മെത്രാന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂബിലി ആരംഭിച്ചുകൊണ്ടുള്ള ദിവ്യബലി അര്‍പ്പിക്കപ്പെടും. 2025 ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് റോമിലെ മരിയ […] - [മേയ് 7: വിശുദ്ധ ഫ്‌ളാവിയാ ഡൊമിട്ടില്ലാ](https://malabarvisiononline.com/2024/05/07/flavia-domitilla/): വിശുദ്ധ ഫ്‌ളാവിയൂസു ക്‌ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്‌ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിട്ടില്ലായുടേയും അവളുടെ ഭൃത്യരായ നെറെയൂസ്സിന്റെയും അക്കില്ലസ്സിന്റേയും ശിരസ്സുകള്‍ ഒരുമിച്ച് ഛേദിക്കപ്പെട്ടു. വേറൊരു ചരിത്രവുംകൂടി പ്രചാരത്തിലുണ്ട്. രാജകുമാരി ഡൊമിട്ടില്ലാ ക്രിസ്ത്യാനിയാകുകയും ഒരു വിജാതീയനെ വിവാഹം കഴിക്കാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ അവളെ നാടുകടത്തി. ടെറസീനായില്‍ വച്ച് ഫ്‌ളാവിയായുടെ വളര്‍ത്തുസഹോദരിമാരായ എവുപ്രോസീനായും തെയോഡോറയുമൊരുമിച്ച് അവള്‍ രക്തസാക്ഷിത്വ മകുടം ചൂടി. ഈ സംഭവം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റണ്ടിന്റെ ആരംഭത്തിലോ ആണെന്ന് പറയപ്പെടുന്നു. ഒന്നാം ശതാബ്ദത്തില്‍ റോമന്‍ രാജകുടുംബത്തിലെ ഒരു കന്യകയില്‍ ഇത്രയും ധീരത പ്രകടമായത് നമ്മളെ വിസ്മയിപ്പിക്കേണ്ടതല്ലേ? ബന്ധുജനങ്ങള്‍ ക്രിസ്തുമത മര്‍ദ്ദകരായിരിക്കേ, ഈ രാജകുമാരി രാജകീയ പദവിയും സ്ഥാനവും ക്രിസ്തുവിനെപ്രതി പരിത്യജിച്ചതു നമുക്ക് പ്രചോദനമായിരിക്കട്ടെ. - [മെയ് 6: വിശുദ്ധ ഡൊമിനിക് സാവിയോ](https://malabarvisiononline.com/2024/05/07/dominic-savio/): 1842 ഏപ്രില്‍ രണ്ടിന് ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്ത് ചാള്‍സ് – ബ്രിജീത്താ എന്നീ ദരിദ്രമാതാപിതാക്കന്മാരില്‍നിന്ന് ഡൊമിനക് ജനിച്ചു. അനുസരണയിലും സ്‌നേഹത്തിലും അവന്‍ വളര്‍ന്നു. കുട്ടിയായിരുന്ന ഡൊമിനിക് മാതാപിതാക്കന്മാരോട് പ്രദര്‍ശിപ്പിച്ചിരുന്ന സ്‌നേഹത്തിന് ഒരുദാഹരണം പറയാം. തൊഴില്‍ കഴിഞ്ഞുവരുന്ന പിതാവിന്റെ കൈയിലോ കഴുത്തിലോ പിടിച്ചിട്ട് അവന്‍ പറയും: ”പ്രിയ അപ്പാ, അപ്പന്‍ വളരെ ക്ഷീണിച്ചുവല്ലേ? അപ്പന്‍ എനിക്കുവേണ്ടി കഠിനവേല ചെയ്യുന്നു. ഞാന്‍ അപ്പന് ഒരസഹ്യ ഹേതുവാണ്. അപ്പനും അമ്മയ്ക്കും ആരോഗ്യം തരാനും ഞാന്‍ ഒരു നല്ല കുട്ടിയാകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കും.” വീടിനുള്ളില്‍ കയറിക്കഴിയുമ്പോള്‍ ചെറിയകാര്യങ്ങളില്‍ അവന്‍ അപ്പനെ പരിചരിക്കും. നാല് വയസ്സായതില്‍പ്പിന്നെ ഒരിക്കലും പ്രഭാതജപം, രാത്രിജപം, ഭക്ഷണത്തിനുള്ള പ്രാര്‍ത്ഥനകള്‍, ത്രികാല ജപം എന്നിവ അവനെ അനുസ്മരിപ്പിക്കേണ്ടിയിരുന്നില്ല. മാതാപിതാക്കന്മാര്‍ മറന്നാല്‍ അവന്‍ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു. രണ്ട് നാഴിക നടന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് ഏഴാമത്തെ വയസ്സില്‍ അവന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. തലേദിവസം അവന്‍ അമ്മയോട് പറഞ്ഞു: ‘ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ പോകയാണ്. എന്റെ കുറ്റങ്ങളെല്ലാം […] - [മെയ് 5: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്](https://malabarvisiononline.com/2024/05/07/st-angelo-of-jerusalem/): ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധ നഗരമായ ജെറുസലേമില്‍ ആഞ്ചെല്ലൂസ് ജനിച്ചു. ഏകാന്തതയോട് ബാലനായ ആഞ്ചെല്ലൂസ് പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മെല്‍ മലയില്‍ താമസിച്ചിരുന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരുന്ന വിശുദ്ധ ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്നു പറയാം. ജെറൂസലേമിലെ പേട്രിയാര്‍ക്ക് വിശുദ്ധ ആള്‍ബെര്‍ട്ട് പുതിയ സഭയ്ക്കുവേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 പുതിയ സഭ രൂപംകൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി. പുതിയ നിയമ സംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് ഫ്രായര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമില്‍ പോയി മൂന്നാം ഹൊണോരിയൂസു മാര്‍പ്പാപ്പായെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെനിന്ന് അദ്ദേഹം സിസിലിയില്‍ പോയി സുവിശേഷ പ്രസംഗം നടത്തി. അവിടെ അദ്ദേഹം സ്‌നാപക യോഹന്നാനെപ്പോലെ ഒരു ദുര്‍മ്മാര്‍ഗ്ഗിയെ ശാസിച്ചു. കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ വധിച്ചു. - [ഫാ. മാത്യു മാവേലിക്ക് താമരശ്ശേരി രൂപതയുടെ അശ്രുപൂജ:സംസ്‌ക്കാരം നാളെ കൈനകരിയില്‍](https://malabarvisiononline.com/2024/05/06/fr-mathew-mavely/): താമരശ്ശേരി രൂപത മുന്‍ വികാരി ജനറലും, മുന്‍ കോര്‍പ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലിയുടെ സംസ്‌ക്കാരം നാളെ (07-05-2024) നടക്കും. നാളെ ആലപ്പുഴ കൈനകരിയിലുള്ള സഹോദരന്‍ സഖറിയാസ് മാവേലിയുടെ ഭവനത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് അറുനൂറ്റംപാടം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ ദേഹാസ്ഥ്വാഥ്യം അനുഭവപ്പെട്ട ഫാ. മാത്യു മാവേലിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു രാവിലെ 07.41 ന് മരണമടയുകയായിരുന്നു. 1949 ജൂണ്‍ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലില്‍ മാത്യു – അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1964-ല്‍ […] - [മേയ് 3: ശ്ലീഹന്‍മാരായ വിശുദ്ധ ഫിലിപ്പും യാക്കോബും](https://malabarvisiononline.com/2024/05/03/feast-of-the-apostles-philip-and-james/): ഗലീലിയിലുള്ള ബത്ത്സയിദായില്‍ നിന്നാണ് ഫിലിപ്പ്. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് ഫിലിപ്പിന്റെ വിളി. ഫിലിപ്പ് അന്ന് വിവാഹിതനായിരുന്നു. ധാരാളം പെണ്‍മക്കളുമുണ്ടായിരുന്നു. എന്നിട്ടും കര്‍ത്താവിനെ അനുധാവനം ചെയ്യാന്‍ അത് ഒരു പ്രതിബന്ധമായിരുന്നില്ല. നിയമവും പ്രവചനവും വായിച്ച് രക്ഷകനെ കണ്ടുപിടിക്കാന്‍ ഉല്‍സുകനായിരിക്കുമ്പോഴാണ് ഈശോയുടെ വിളി. രക്ഷകനെ ഗ്രഹിച്ച ഉടനെ തന്റെ ഭാഗ്യത്തില്‍ നഥാനിയേലിനെ പങ്കുകാരനാക്കി (യോഹ 1:43) അയ്യായിരം പേര്‍ക്ക് അപ്പം വര്‍ധിപ്പിച്ചുകൊടുക്കുന്നതിന് മുമ്പ് ഫിലിപ്പിന്റെ വിശ്വാസം പരീക്ഷിക്കാന്‍വേണ്ടി ഈശോ ചോദിച്ചു: ‘ഇവര്‍ക്കു ഭക്ഷിക്കാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?’ (യോഹ 65) ഫിലിപ്പിന്റെ മറുപടി: ”ഇവര്‍ക്കോരോരുത്തര്‍ക്കും അല്പമെങ്കിലും ലഭിക്കാന്‍ ഇരുന്നൂറു ദനാറയുടെ അപ്പം മതിയാകയില്ല’ (യോഹ. 4:7). പിതാവിനെ അറിയുന്നവന്‍ തന്നെയും അറിയുമെന്ന് ഈശോ പ്രസ്താവിച്ചതു കേട്ടപ്പോള്‍ ഫിലിപ്പ് അവിടുത്തോട് അഭ്യര്‍ഥിച്ചു. കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരിക. അങ്ങള്‍ക്ക് അതുമാത്രം മതി.പെന്തക്കുസ്ത കഴിഞ്ഞ് അദ്ദേഹം ഫ്രീജിയായില്‍ സുവിശേഷം പ്രസംഗിക്കുകയും ഹീറാപ്പോളീസില്‍ വച്ച് രക്തസാക്ഷിത്വമകുടം ചൂടുകയും ചെയ്തു എന്നാണ് പാരമ്പര്യം! സെബദി പുത്രനായ യാക്കോബില്‍ നിന്ന് […] - [മേയ് 2: വിശുദ്ധ അത്തനേഷ്യസ് മെത്രാന്‍](https://malabarvisiononline.com/2024/05/02/saint-athanasius/): നിക്യാ സൂനഹദോസ് കഴിഞ്ഞ് മൂന്നാം വര്‍ഷം മുതല്‍ 45 വര്‍ഷം അലക്‌സാന്‍ഡ്രിയയിലെ പേട്രിയാര്‍ക്കായിരുന്നു ആ നാട്ടുകാരന്‍ തന്നെയായ ഡോക്ടര്‍ അത്തനേഷ്യസ്. 17 വര്‍ഷവും വിപ്രവാസത്തിലായിരുന്നു. യേശു ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച് നിക്യാ സൂനഹദോസിലെ വിശ്വാസ പ്രമാണം സര്‍വ്വരാലും സ്വീകൃതമാക്കുവാന്‍ ചെയ്ത പരിശ്രമങ്ങളാണ് അദ്ദേഹത്തെ വിപ്രവാസത്തിലേക്ക് ഇറക്കിയത്. ഡോ. ഗ്രിഗരിനസിയാന്‍ സെന്‍ അത്തനേഷ്യസിനെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: ‘അദ്ദേഹം അപരിചിതരെ സല്ക്കരിക്കുന്നവനാണ്; ആശ്രിതരോട് കൃപാലുവാണ്; സകലര്‍ക്കും അഭിഗമ്യനാണ്. വേഗം കോപിക്കുന്നവനല്ല; സംഭാഷണചതുരനാണ്. സ്വഭാവം മധുരമാണ്. വാക്കിലെന്നപോലെ പ്രവൃത്തികളിലും കാര്യക്ഷമത പ്രകടമാണ്; ഭക്തകൃത്യങ്ങളില്‍ ഉത്സാഹിയാണ്; എല്ലാത്തരക്കാരും പ്രായക്കാരുമായ ക്രിസ്ത്യാനികള്‍ക്ക് സഹായകനുമാണ്.’ 325-ലെ നിക്യാ സൂനഹദോസില്‍വച്ച് അത്തനേഷ്യസിന്റെ പ്രതിഭയും പ്രശസ്തിയും പ്രകാശിതമായി. പിതാവും പുത്രനും സാരാംശത്തില്‍ സമന്മാരാണെന്നുള്ള വസ്തുത ശക്തിയായി സൂനഹദോസില്‍ വാദിച്ചു. സൂനഹദോസു കഴിഞ്ഞ് അഞ്ചാംമാസം അലെക്സാന്‍ട്രിയായിലെ പേട്രിയാര്‍ക്കായിരുന്ന അലെക്‌സാന്‍ര്‍ മരിച്ചു. ജനങ്ങള്‍ ഏകസ്വരത്തില്‍ ആര്‍പ്പുവിളിച്ചു: ‘ഞങ്ങള്‍ക്ക് അത്തനേഷ്യസിനെ തരിക; അദ്ദേഹം ഒരു നല്ല മെത്രാനായിരിക്കും.’ ഈജിപ്തിലെ മെത്രാന്മാര്‍ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് മുപ്പതു […] - [സെന്റ് ജോസഫ് ക്ലോയിസ്റ്റേഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ](https://malabarvisiononline.com/2024/04/30/cloistered-monastery/): താമരശ്ശേരി രൂപതയിലെ ഈരൂടില്‍ സ്ഥാപിതമായ സെന്റ് ജോസഫ് ക്ലോയിസ്റ്റഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. മിണ്ടാമഠമെന്ന് പൊതുവെ അറിയപ്പെടുന്ന നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (Order of Discalced Carmelite Nuns) മലബാറിലെ ആദ്യ ശാഖാ ഭവനമാണിത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്ഷണപ്രകാരമാണ് നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനി സമൂഹം താമരശ്ശേരി രൂപതയില്‍ ശാഖാ ഭവനം സ്ഥാപിച്ചത്. ‘പ്രാര്‍ത്ഥന ജീവിതവ്രതമാക്കിയ സന്യാസിനി സമൂഹമാണ് ലോകമെങ്ങും ശാഖകളുള്ള ക്ലോയിസ്റ്റേര്‍ഡ് കാര്‍മ്മല്‍ സിസ്റ്റേഴ്സ്. മലബാറിലെ ശാഖാ ഭവനം താമരശ്ശേരി രൂപതയില്‍ ആരംഭിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. ഈ സഹോദരിമാരുടെ പ്രാര്‍ത്ഥനകള്‍ താമരശ്ശേരി രൂപതയ്ക്കും സഭയ്ക്കും വലിയ മുതല്‍ക്കൂട്ടാകും.” – ബിഷപ് പറഞ്ഞു. മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് വിശ്വാസ സമൂഹം കോടഞ്ചേരി ഫൊറോന ദേവാലയത്തില്‍ നിന്നു പ്രദക്ഷിണമായി സെന്റ് ജോസഫ് ക്ലോയിസ്റ്റേഡ് മൊണാസ്ട്രിയിലേക്കെത്തും. 2.30-ന് മൊണാസ്ട്രി അങ്കണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനു സ്വീകരണം നല്‍കും. മൂന്നിന് […] - [മേയ് 1: തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്](https://malabarvisiononline.com/2024/04/29/saint-joseph/): പണ്ട് മേയ് ഒന്ന് യൂറോപ്പില്‍ പുഷ്പദിനമായി ആചരിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. അതിനെ പവിത്രീകരിക്കാനായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 1955-ലെ മേയ് ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകൂടിയ തൊഴിലാളികളോടു പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുന്നു: ഇനി മുതല്‍ മേയ് ഒന്ന് തൊഴിലാളിയായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആയിരിക്കും.’ അങ്ങനെ തിരുസഭ മേയ് ദിനത്തെ പവിത്രീകരിച്ചു. യേശുക്രിസ്തുവിന്റെ ജന്മനാട്ടുകാര്‍ അവിടുത്തെ വിജ്ഞാനപ്രദമായ പ്രസംഗംകേട്ടപ്പോള്‍, ‘ഇയാള്‍ ആ തച്ചന്റെ മകനല്ലേ?’ (മത്താ 13, 55) എന്നാണ് ചോദിച്ചത്. യൗസേപ്പ് മരപ്പണിക്കാരനായിരുന്നു. മുപ്പതാമത്തെ വയസ്സുവരെ ഈശോയും വളര്‍ത്തു പിതാവിനെപ്പോലെ മരപ്പണിചെയ്താണ് ഉപജീവനം കഴിച്ചത്. ആകയാല്‍ എല്ലാ തൊഴിലുകളും ശ്രേഷ്ഠമാണ്. ഒരു തൊഴിലാളിയായിരിക്കുക എന്നാല്‍ ഈശോയേയും യൗസേപ്പിനേയും അടുത്ത് അനുകരിക്കുകയെന്നാണ്. ഈശോയുടെ കൊച്ചുസഹോദരരിലൊരാളായ റെനെവോവിലാം ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ദരിദ്രനും ഉപജീവനത്തിനുവേണ്ടി അധ്വാനിക്കുന്നവനുമായ ഒരു മനുഷ്യനു സാധാരണ സാഹചര്യങ്ങളില്‍ സുവിശേഷ വിശുദ്ധി സാധ്യമാണ്.’ പന്ത്രണ്ടാം പീയൂസ് പറയുന്നു: ‘ലോകരക്ഷകനായ […] - [ഏപ്രില്‍ 30: വിശുദ്ധ അഞ്ചാം പീയൂസ് പാപ്പ](https://malabarvisiononline.com/2024/04/29/pope-pius-v/): കുലീനമായ ഒരു കുടുംബത്തില്‍ ബോസ്‌കോയില്‍ 1504 ജനുവരി 27-ന് മൈക്കള്‍ ഗിസ്ലിയെരി ജനിച്ചു. ഡൊമിനിക്കന്‍ സന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍ 15-ാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഇതര നോവിസുമാരെ അപേക്ഷിച്ച് ബ്രദര്‍ മൈക്കള്‍ കൂടുതല്‍ എളിമയും അടക്കവും ആശാനിഗ്രഹവും പാലിച്ചിരുന്നു. പഠനത്തോടൊപ്പം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും അഭ്യസിച്ചു പോന്നു. 36-ാമത്തെ വയസ്സില്‍ ബ്രദര്‍ മൈക്കള്‍ പുരോഹിതനായി. 16 കൊല്ലം വിദ്യാര്‍ത്ഥികളെ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു. തല്‍സമയം അവരില്‍ ദൈവഭക്തി കുത്തിവയ്ക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. 1556-ല്‍ സൂത്രി രൂപതയുടെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. പിറ്റേക്കൊല്ലംതന്നെ അദ്ദേ ഹത്തെ കര്‍ദ്ദിനാളാക്കി. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന്റെ എളിമയും വിനയവും വര്‍ദ്ധിപ്പിച്ചതേയുള്ളു. 1566 ജനുവരി 7-ന് കാര്‍ഡിനല്‍ മൈക്കള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ചാം പീയൂസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1563-ല്‍ സമാപിച്ച ട്രെന്റ് സൂനഹദോസിന്റെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല പുതിയ മാര്‍പാപ്പയുടേതായിരുന്നു. പുതിയ മിസാലും കാനോ നമസ്‌ക്കാരവും വേദോപദേശവും അദ്ദേഹം പ്രസിദ്ധീകരിച്ചു. ടര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കാന്‍ ഒരു […] - [ഏപ്രില്‍ 28: വിശുദ്ധ പീറ്റര്‍ ചാനെല്‍ രക്തസാക്ഷി](https://malabarvisiononline.com/2024/04/29/%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d-28-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0/): ഓഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ ഫ്രാന്‍സില്‍ 1803-ല്‍ ഭൂജാതനായി . കുട്ടിയായ പീറ്ററിന്റെ സല്‍സ്വഭാവം കണ്ടിട്ട് പൗരോഹിത്യത്തിലേക്ക് തിരിച്ചുവിട്ടത് തീക്ഷ്ണമതിയായ ഫാദര്‍ ട്രോമ്പിയേ ആണ്. 1827-ല്‍ ചാനെല്‍ വൈദികനായി. 1820-ല്‍ ചൈനയില്‍ രക്തസാക്ഷിത്വം നേടിയ ഫാദര്‍ ഫ്രാന്‍സിസു റേജിഡ്ക്ളെറ്റിന്റെ മാതൃക പലര്‍ക്കും തീക്ഷ്ണതയ്ക്കു പ്രചോദനമായി. ഫാദര്‍ ചാനെല്‍ 1831 -ല്‍ വി. ജോണ്‍ വിയാനിയുടെ സഹപാഠിയായിരുന്ന ഫാദര്‍ ജീന്‍ക്‌ളോഡ് കോളിന്‍ ആരംഭിച്ച മേരീസമൂഹത്തില്‍ അംഗമായി ചേര്‍ന്നു വ്രതങ്ങളെടുത്തു. 1836 ഡിസംബറില്‍ ഫാദര്‍ ചാനല്‍ ഒരു ബിഷപ്പും മൂന്ന് അല്‍മായ സഹോദരരോടും കൂടെ ഓഷയാനിയായിലേയ്ക്കു മിഷന്‍വേലയ്ക്കായി പുറപ്പെട്ടു. ക്യാപ്റ്റന്‍കൂക്ക് ഫ്രെന്‍ലി അയലന്റ്‌സ് എന്നു പേരിട്ടിരുന്ന ദ്വീപുകളിലാണ് ഫാദര്‍ ചാനെല്‍ ജോലി ആരംഭിച്ചത്. 1837-ല്‍ മിഷനറിമാര്‍ അവിടെ എത്തിയപ്പോള്‍ തദ്ദേശവാസികള്‍ അത്ര ശാന്തരായിരുന്നില്ല. മനുഷ്യഭുക്കുകള്‍ അവരുടെ ഇടയിലുണ്ടായിരുന്നു. ഭാഷ പഠിക്കാന്‍ അവര്‍ കഷ്ടപ്പെട്ടു. ആരംഭത്തില്‍ മാനസാന്തരം സാവധാനമായിരുന്നു. എങ്കിലും ഫാദര്‍ പീറ്റര്‍ ചാനെലിന് നല്ല സ്വീകരണമാണ് ലഭിച്ചത്. കാരുണ്യവാന്‍ എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ […] - [ഏപ്രില്‍ 29: സീയെന്നായിലെ വിശുദ്ധ കത്രീന](https://malabarvisiononline.com/2024/04/29/catherine-of-siena/): ജക്കോപ്പാ – ലാപ്പാബെനിന്‍കാസ് ദമ്പതികളുടെ 23-ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു. ഒരു കൊച്ചു മുറിയില്‍ താമസിക്കാന്‍ ഭക്തനായ പിതാവ് അവള്‍ക്ക് അനുവാദം നല്കി. അമ്മ അവളെ വിവാഹത്തിനു പ്രേരിപ്പിക്കാനായി ഉല്ലാസങ്ങള്‍ ക്രമപ്പെടുത്തിവന്നിരുന്നു. പന്ത്രണ്ടുവയസ്സില്‍ ഒരു വിവാഹാലോചന വന്നപ്പോള്‍ അവള്‍ തലമുടി വെട്ടിക്കളഞ്ഞു. ഒരിക്കല്‍ ജ്യേഷ്ഠത്തിമാരുടെ പ്രേരണയനുസരിച്ച് സുന്ദരവസ്ത്രങ്ങള്‍ ധരിച്ചതിന് മരണംവരെ മനസ്തപിച്ചുവെന്നു പറയുന്നു. പിതാവ് അവളുടെ സുകൃത ജീവിതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 18-ാമത്തെ വയസ്സില്‍ കത്രീന ഡൊമിനിക്കന്‍ മൂന്നാം സഭയുടെ വസ്ത്രം സ്വീകരിച്ചു പ്രാര്‍ത്ഥനയില്‍ സ്വന്തം മുറിയില്‍ കഴിച്ചുകൂട്ടി. മൂന്നുവര്‍ഷം കുമ്പസാരക്കാരനോടല്ലാതെ മറ്റാരോടും സംസാരിച്ചിരുന്നില്ല. സംഭാഷണമൊക്കെ ദൈവത്തോടായിരുന്നു. ഭയങ്കരമായ പരീക്ഷണങ്ങളും പ്രബലപ്പെട്ടു. ഒരശുദ്ധ പരീക്ഷണത്തിനു ശേഷം ദിവ്യഗുരു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ ചോദിച്ചു ‘ഞാന്‍ പരിത്യക്തയായി ഭയങ്കരമായി കഷ്ടപ്പെട്ടപ്പോള്‍ ദിവ്യമണവാളാ, അങ്ങ് എവിടെയായിരുന്നൂ?’ ‘ഞാന്‍ നിന്റെ കൂടെ ആയിരുന്നു.’ എന്നു മറുപടി ‘എന്ത് എന്റെ ആത്മാവിനെ അലട്ടിയിരുന്ന ഈ […] - [താമരശ്ശേരി രൂപതാ വൈദികരുടെ സ്ഥലംമാറ്റം](https://malabarvisiononline.com/2024/04/27/general-transfer-diocese-of-thamarassery/): താമരശേരി രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം പ്രസിദ്ധീകരിച്ചു. 2024 മേയ് 12 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് ചുമതലയേല്‍ക്കുന്ന ഇടവക/ഡിപ്പാര്‍ട്ട്മെന്റ്/ സ്ഥാപനം: ഫാ. ജേക്കബ് അരീത്തറ (മേജര്‍ സെമിനാരി, മംഗലപ്പുഴ)ഫാ. ഫിലിപ്പ് ചക്കുംമൂട്ടില്‍ (മേജര്‍ സെമിനാരി, സത്ന)ഫാ. ജോര്‍ജ് ചെമ്പരത്തിക്കല്‍ (സ്റ്റഡി ലീവ്)ഫാ. ജോസഫ് എടക്കാട്ടില്‍ (മഞ്ഞക്കടവ്)ഫാ. ജോസഫ് ഏഴാനിക്കാട്ട് (കൂമങ്കുളം)ഫാ. വിന്‍സെന്റ് ഏഴാനിക്കാട്ട് (കാക്കവയല്‍)ഫാ. തോമസ് കളപ്പുര (കുളിരാമുട്ടി)ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ (മരഞ്ചാട്ടി)ഫാ. ജോണ്‍ കളപ്പുരയ്ക്കല്‍ സിഎസ്ടി (അസി. പുഷ്പഗിരി)ഫാ. ജോസഫ് കളരിക്കല്‍ (മേജര്‍ സെമിനാരി വടവാതൂര്‍)ഫാ. തോമസ് കളരിക്കല്‍ (റെക്ടര്‍, കുളത്തുവയല്‍)ഫാ. ജോണ്‍ കളരിപ്പറമ്പില്‍ (മഞ്ഞുമല)ഫാ. ജോര്‍ജ് കളത്തൂര്‍ (പുതുപ്പാടി)ഫാ. വര്‍ഗ്ഗീസ് കളത്തൂര്‍ (ചേവായൂര്‍)ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് (തോട്ടുമുക്കം)ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട് (പന്തല്ലൂര്‍)ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ (പാറോപ്പടി)ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പയില്‍ (മുതുകാട്)ഫാ. മാത്യു കൊല്ലംപറമ്പില്‍ (അഡ്മിനിസ്ട്രേറ്റര്‍ അല്‍ഫോന്‍സാ കോളജ്, തിരുവമ്പാടി)ഫാ. ജേക്കബ് കുത്തൂര്‍ (ഈസ്റ്റ്ഹില്‍)ഫാ. ജേക്കബ് കോയിപ്പുറത്ത് (അഭയഗിരി-പാലൂര്‍)ഫാ. ജോര്‍ജ് കുറ്റിക്കാട്ട് (കാറ്റുള്ളമല)ഫാ. ഡൊമിനിക്ക് കുഴിവേലില്‍ (ഡയറക്ടര്‍ റിന്യൂവല്‍ […] - [ഏപ്രില്‍ 27: വിശുദ്ധ സീത്താ കന്യക](https://malabarvisiononline.com/2024/04/25/saint-zita/): ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ സീത്താ ജനിച്ചു. ഭക്തയും ഭരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രിജീദിയന്‍ ദേവാലയത്തിനരികെ താമസിച്ചിരുന്ന ഫത്തിനെല്ലി എന്നൊരാളുടെ വീട്ടില്‍ അവള്‍ ജോലിക്കു നിന്നു. വീട്ടുവേലയ്ക്കു നില്‍ക്കേണ്ടിവന്നതില്‍ അവള്‍ സന്തുഷ്ടിയേ പ്രകാശിപ്പിച്ചുള്ളൂ. ദൈവംതന്ന യജമാനനും യജമാനത്തിയും തൊഴിലും എന്നുകരുതി സിഞ്ഞോര്‍ ഫത്തിനെല്ലിയേയും ഭാര്യയേയും അനുസരിച്ചുപോന്നു. കുടുംബാംഗങ്ങള്‍ എഴുന്നേല്ക്കുന്നതിനുമുമ്പ് എഴുന്നേറ്റ് അവള്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ദിവസന്തോറും വിശുദ്ധ കുര്‍ബാന കാണുകയും ചെയ്തുപോന്നു. പകല്‍ സമയത്ത് സകല ജോലികളും ഉല്‍സാഹത്തോടുകൂടെ ചെയ്തിരുന്നുവെങ്കിലും ധ്യാനപ്രാര്‍ത്ഥനയ്ക്കും ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും സമയം വേണ്ടിടത്തോളം കണ്ടെത്തിയിരുന്നു. അവളുടെ അടക്കം കണ്ട് മറ്റ് ഭൃത്യര്‍ വ്യാഖ്യാനിച്ചു അവള്‍ ശുദ്ധപാവമാണെന്ന്; ഉത്സാഹശീലം രഹസ്യമായ അഹങ്കാരത്തിന്റെ ഫലമാണെന്ന്. യജമാനത്തി അവള്‍ക്ക് ത്രാണി യില്ലെന്ന് വിധിയെഴുതി; യജമാനന് അവളെ കാണുന്നത് കോപകാരണമായിരുന്നു. ഇങ്ങനെ അവള്‍ അത്യന്തം ശാസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അവള്‍ പിറുപിറുക്കയോ ആവലാതിപ്പെടുകയോ ചെയ്തിരുന്നില്ല. മുഖത്തിന്റെ പ്രസന്നത അഭേദ്യമായിത്തന്നെനിന്നു. വാക്കിലും പെരുമാറ്റത്തിലും ശാന്തതയും […] - [ഏപ്രില്‍ 26: വിശുദ്ധ ക്‌ളീറ്റസ് പാപ്പാ](https://malabarvisiononline.com/2024/04/25/pope-anacletus/): വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം റോമാ സിംഹാസനത്തെ അലങ്കരിച്ചത് ലീനസ്സുപാപ്പായാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് അനാക്ലിറ്റസ് എന്നും വിളിക്കാറുള്ള ക്ലീറ്റസു പാപ്പാ. പന്ത്രണ്ടു സംവത്സരത്തോളം തിരുസ്സഭയുടെ അരിഷ്ടതാപൂര്‍ണ്ണമായ ശൈശവപ്രായത്തില്‍ ക്ലീറ്റസ് പാപ്പാ അതിനെ ഭരിച്ചു. പഴയ റോമന്‍ കുര്‍ബാനയില്‍ രക്തസാക്ഷിയായ ക്ലീറ്റസിനേയും അനുസ്മരിച്ചിട്ടുണ്ട്. ആദ്യത്തെ മാര്‍പ്പാപ്പാമാര്‍ അനുഭവിച്ച കഷ്ടതകള്‍ എത്ര ഗുരുതരമായിരുന്നു! തന്നിമിത്തം അവരെല്ലാം വിശുദ്ധപദം പ്രാപിച്ചു. ഈശോയെ പ്രതി അനുഭവിക്കുന്ന ഏതൊരു ക്ലേശത്തിനും സ്വര്‍ഗ്ഗത്തില്‍ സമ്മാനം ലഭിക്കാതിരിക്കുകയില്ല. - [ഏപ്രില്‍ 25: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ്](https://malabarvisiononline.com/2024/04/24/mark-the-evangelist/): അഹറോന്‍ ഗോത്രത്തില്‍പ്പെട്ട ഒരു യഹൂദനാണ് വിശുദ്ധ മര്‍ക്കോസെന്ന് പപ്പിയാസ് അഭിപ്രായപ്പെടുന്നു. എവുസേബിയൂസ് ആ സാക്ഷ്യം ഉദ്ധരിക്കുന്നു. മര്‍ക്കോസും അദ്ദേഹത്തിന്റെ അമ്മ മറിയവും ജറുസലേമില്‍ ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍ വളരെ പ്രസിദ്ധരായിരുന്നു. പത്രോസ് ഒരിക്കല്‍ കാരാഗൃഹത്തില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം നേരെ ചെന്ന് അഭയം തേടിയത് മര്‍ക്കോസിന്റെ ഭവനത്തിലാണെന്ന് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ കാണാം. പ്രസ്തുത ഭവനത്തിന്റെ ഒരു മുറിയിലായിരുന്നു ഒടുവിലത്തെ അത്താഴം. യുവാവായ മര്‍ക്കോസ് വിശുദ്ധ പൗലോസിനേയും ബര്‍ണബാസിനേയും അവരുടെ ആദ്യത്തെ പ്രേഷിതയാത്രയില്‍ സൈപ്രസുവരെ അനുഗമിച്ചു. പിന്നീട് മര്‍ക്കോസ് പത്രോസിന്റെ കൂടെയായിരുന്നു അധികകാലവും ചെലവഴിച്ചത്. വിശുദ്ധ പത്രോസ് തന്റെ പ്രഥമ ലേഖനത്തില്‍ മര്‍ക്കോസിനെ പുത്രനെന്ന് സംബോധന ചെയ്തു കാണുന്നുണ്ട്. വിശുദ്ധ പത്രോസ് മര്‍ക്കോസിനെ അലക്‌സാഡ്രിയായിലെ മെത്രാനായി നിയമിച്ചുവെന്നും അവിടെവച്ച് ഏപ്രില്‍ 24-നു വിജാതീയര്‍ അദ്ദേഹത്തിന് രക്തസാക്ഷിത്വമകൂടം നല്‍കിയെന്നും പറയപ്പെടുന്നു. എസെക്കിയേലിന്റെ പ്രവചനമനുസരിച്ച് സിംഹമാണ് മര്‍ക്കോസിന്റെ പ്രതീകം. മരുഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന സ്നാപകന്റെ പ്രസംഗം കൊണ്ടാണല്ലോ അദ്ദേഹം തന്റെ സുവിശേഷം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വെനീസിലെ ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വെനീസിലുള്ള വിശുദ്ധ […] - [ഏപ്രില്‍ 24: വിശുദ്ധ ഫിഡേലിസ്](https://malabarvisiononline.com/2024/04/24/fidelis-of-sigmaringen/): ജര്‍മ്മനിയില്‍ സിഗ്മാറിഞ്ചെനില്‍ 1577-ല്‍ ജോണ്‍റെയുടെ മകനായി ജനിച്ച മാര്‍ക്കാണ് പിന്നീട് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഫിഡെലിസായത്. വിദ്യാഭ്യാസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രീബുര്‍ഗില്‍ നടത്തി. പഠനകാലത്ത് വീഞ്ഞു കുടിച്ചിരുന്നില്ലെന്നു മാത്രമല്ല ഒരു രോമക്കുപ്പായം സദാ ധരിച്ചിരുന്നു. 1604-ല്‍ യൂറോപ്പു മുഴുവനും മൂന്നു കൂട്ടുകാരോടുകൂടി അദ്ദേഹം യാത്രചെയ്തു. യാത്രയുടെ ഇടയ്ക്ക് പ്രധാന ദിവസങ്ങളിലെല്ലാം മാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോന്നിലും ദീര്‍ഘനേരം മുട്ടുമടക്കി പ്രാര്‍ത്ഥിച്ചിരുന്നു. ദേശാടനത്തിനുശേഷം ആല്‍സെസ്സില്‍ കോള്‍മാര്‍ എന്ന നഗരത്തില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ദൈവവിശ്വാസവും നീതിയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയെല്ലാം ഭരിച്ചുപോന്നു. ദരിദ്രന്‍ വക്കീലായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലാഭത്തിനുവേണ്ടി കേസു നീട്ടിക്കൊണ്ടുപോകുന്ന കൂട്ടുകാരോടും അവരുടെ അനീതികളോടും അദ്ദേഹത്തിനു വെറുപ്പ് തോന്നുകയാല്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1612-ല്‍ പുരോഹിതനായി. സമ്പത്തു മുഴുവനും ദരിദ്രര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികളുടെ പഠനത്തിനുമായി വിട്ടുകൊടുത്തു. സുപ്പീരിയറായിരിക്കുമ്പോഴും അദ്ദേഹം എളിയ ജോലികള്‍ തിരഞ്ഞെടുത്തു ചെയ്തുകൊണ്ടിരുന്നു. പ്രഭാഷണങ്ങള്‍ വഴി അനേകം കാല്‍വിനിസ്റ്റുകളെ മാനസാന്തരപ്പെടുത്താന്‍ ഫാ. ഫിഡേലിസിനു കഴിഞ്ഞു. 1622 ഏപ്രില്‍ 24-ാം […] - [പാലൂര്‍ക്കോട്ട സെന്റ് മേരീസ് ദേവാലയം കൂദാശ ചെയ്തു](https://malabarvisiononline.com/2024/04/24/st-marys-church-paloorkotta/): പെരിന്തല്‍മണ്ണ ഫൊറോനയിലെ പാലൂര്‍ക്കോട്ടയില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തീഷ്ണമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ദൈവകരുതലിന്റെയും പ്രതീകമാണ് ദേവാലയമെന്ന് ബിഷപ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സീറോ മലബാര്‍ സഭ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ കൂദാശാ കര്‍മ്മത്തില്‍ സഹകാര്‍മ്മികരായി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ പാലൂര്‍ക്കോട്ട വികാരി ഫാ. ജോമോന്‍ പാട്ടശ്ശേരി, ദേവാലയ നിര്‍മാണ കോണ്‍ട്രാക്ടര്‍ ജേക്കബ് ലോറന്‍സ്, മേല്‍നോട്ടം വഹിച്ച വിഡ്‌കോ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധി ജിതിന്‍, ട്രസ്റ്റിമാരായ ജോസഫ് കൂത്രപ്പള്ളി, ബേബി കരിയംപള്ളി, ലിനു പച്ചിലമാക്കല്‍, ജോബി ചെന്നിക്കര എന്നിവരെ ബിഷപ് ആദരിച്ചു. പാലൂര്‍ക്കോട്ട ദേവാലയ ചിത്രങ്ങള്‍ ദേവാലയ കൂദാശാ കര്‍മ്മം വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ: - [ഏപ്രില്‍ 21: വിശുദ്ധ ആന്‍സലം](https://malabarvisiononline.com/2024/04/22/anselm-of-canterbury/): ഇറ്റലിയിലെ അവോസ്ത എന്ന സ്ഥലത്ത് 1033 ലാണ് വിശുദ്ധ ആന്‍സലം ജനിച്ചത്. ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആല്‍സലം 15 വയസ്സായതോടെ അതിനായി ശ്രമിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. അതിനാല്‍ വിശുദ്ധന്‍ സ്വഗ്രഹം വിട്ട് ഫ്രാന്‍സിലെ പല വിദ്യാലയങ്ങളിലും പ്രവേശിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇങ്ങനെ 12 വര്‍ഷത്തോളം അദ്ദേഹം ചെലവഴിച്ചു. സന്യാസി ആകാനുള്ള ആഗ്രഹം വീണ്ടും തീവ്രമായി. ഉടന്‍തന്നെ ആന്‍സലം ഇംഗ്ലണ്ടിലെ ബെക്ക് എന്ന സ്ഥലത്തെ ഒരു ആശ്രമത്തില്‍ പ്രവേശിച്ചു. പുണ്യത്തില്‍ അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന വിശുദ്ധന്‍ 1063-ല്‍ പ്രസ്തുത ആശ്രമത്തിലെ പ്രിയോരായി. ആന്‍സലത്തിന്റെ പുണ്യയോഗ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ ഇംഗ്ലണ്ട് രാജാവ് വില്യം റൂഫസ് വിശുദ്ധനെ തന്റെ ജ്ഞാന ഗുരുവായി നിയമിച്ചു. കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിശുദ്ധനെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. വിശുദ്ധന്‍ തന്റെ സംഭവബഹുലമായിരുന്ന ജീവിതത്തിനിടയിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. തത്വ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം പ്രശസ്തമാണ്. ഇതിനെല്ലാമുപരിയായി ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും വിശുദ്ധന്‍ മുമ്പിലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ […] - [ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍](https://malabarvisiononline.com/2024/04/19/kristhudasi/): ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റ്റര്‍ ടീന കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. അസി. ജനറലായി സിസ്റ്റര്‍ ലിന്‍സ മഴുവഞ്ചേരിയും ജനറല്‍ കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ഗ്ലാഡിസ് മഞ്ഞാമറ്റത്തില്‍, സിസ്റ്റര്‍ നാന്‍സി ഓരത്തേല്‍, സിസ്റ്റര്‍ മെര്‍ളി മഞ്ഞപ്പിള്ളി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. - [ഏപ്രില്‍ 20: മോന്തെപുള്‍ചിയാനോയിലെ വിശുദ്ധ ആഗ്‌നെസ് കന്യക](https://malabarvisiononline.com/2024/04/19/agnes-of-montepulciano/): ശിശുപ്രായം മുതല്‍ ദൈവകാര്യങ്ങളില്‍ തീക്ഷ്ണത പ്രദര്‍ശിപ്പിച്ച ഒരു ഡൊമിനിക്കന്‍ സന്യാസിനിയാണ് ടസ്‌കനിയില്‍ 1274-ല്‍ ജനിച്ച ആഗ്‌നെസ്. ബാല്യത്തില്‍ത്തന്നെ ‘കര്‍തൃജപവും’, ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാര്‍ത്ഥനയും ഒരു മുറിയുടെ മൂലയില്‍ മുട്ടിന്മേല്‍നിന്ന് അവള്‍ ചൊല്ലിക്കൊണ്ടിരുന്നുവത്രെ. 9-ാമത്തെ വയസ്സില്‍ മാതാപിതാക്കന്മാര്‍ ആഗ്‌നെസ്സിനെ മോന്തെ പുള്‍ചിയാനോയിലെ ഒരു ഫ്രാന്‍സിസ്‌ക്കന്‍ മഠത്തില്‍ താമസിപ്പിച്ചു. അവള്‍ അവിടെ സുകൃതങ്ങളുടെ ഒരു മാതൃകയായിരുന്നു. 15-ാമത്തെ വയസ്സില്‍ ആഗ്‌നെസ് പ്രോസെനോയിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഉടനെ അവിടെ മഠാധിപയായി. അക്കാലത്ത് അവള്‍ നിലത്താണ് കിടന്നിരുന്നത്; തലയണ ഒരു പാറക്കല്ലും. 15 വര്‍ഷം അപ്പവും വെള്ളവും കഴിച്ചുജീവിച്ചു. അധികാരികള്‍ അവളുടെ ആരോഗ്യം പരിഗണിച്ച് ഈ പ്രായശ്ചിത്തങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ നാട്ടുകാര്‍ സ്വഗ്രാമത്തില്‍ ഒരാശ്രമം പണിതുകൊണ്ട് അവളെ ആ മഠത്തിലേക്കു ക്ഷണിച്ചു. രോഗിണിയായിത്തീര്‍ന്നിരുന്ന ആഗ്‌നെസ്സിന്റെ എളിമയും ദൈവസ്‌നേഹവും അവളെ ദൈവത്തിങ്കലേക്ക് അടുപ്പിച്ചു. അത്ഭുതങ്ങളും പ്രവചനങ്ങളും അവളുടെ വിശുദ്ധി പ്രഖ്യാതമാക്കി 1017 ഏപ്രില്‍ 20-ാം തീയതി 43-ാമത്തെ വയസ്സില്‍ ആഗ്‌നെസ് സ്വര്‍ല്ലോക പ്രാപ്തതയായി 1726-ല്‍ 13-ാം […] - [ഏപ്രില്‍ 19: വിശുദ്ധ ലെയോ ഒന്‍പതാം മാര്‍പാപ്പ](https://malabarvisiononline.com/2024/04/18/pope-saint-leo-ix/): ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ ആല്‍സെസ് എന്ന രാജ്യത്ത് കോണ്‍റാഡ് ചക്രവര്‍ത്തിയോട് ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ 1002-ല്‍ ലെയോ ഭൂജാതനായി. ജ്ഞാനസ്‌നാന നാമം ബ്രൂണോ എന്നായിരുന്നു. ടൂളിലെ ബിഷപ് ബെര്‍ത്തോള്‍ഡാണ് കുട്ടിക്ക് വിദ്യാഭ്യാസം നല്കിയത്. വിദ്യാഭ്യാസശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ കാനനായി. അക്കാലത്ത് പ്രാര്‍ത്ഥനയും ജ്ഞാനവായനയും പഠനവുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഉല്ലാസസമയത്ത് ആശുപത്രി സന്ദര്‍ശിക്കുകയോ സാധുക്കളെ പഠിപ്പിക്കുകയോ ചെയ്തുകൊണ്ടിരുന്നു. 1026-ല്‍ 24-ാമത്തെ വയസ്സില്‍ ടൂളിലെ ബിഷപ്പായി നിയമിതനായിയെന്നു പറയുമ്പോള്‍ ബ്രൂണോയുടെ വിദ്യാഭ്യാസവും സുകൃതവും എത്ര ശ്രേഷ്ഠമായിരുന്നിരിക്കണം. വൈദികരുടെയും സന്യാസികളുടെയും ജീവിതപരിഷ്‌കരണമായിരുന്നു യുവാവായ ബിഷപ്പിന്റെ പ്രഥമലക്ഷ്യം. കാനോന നമസ്‌കാരവും ദൈവാലയഗാനങ്ങളും ഉചിതമായി ചൊല്ലുന്നതിന് അദ്ദേഹം അത്യന്തം നിഷ്‌കര്‍ഷിച്ചു. എളിമയുടെ പരിശീലനത്തിനായി ദിവസംതോറും ഏതാനും ദരിദ്രരുടെ പാദങ്ങള്‍ ബിഷപ്പ് ബ്രൂണോ കഴുകുമായിരുന്നു. അനുസ്യൂത പ്രായശ്ചിത്തമായിരുന്നു ജീവിതം. ക്ഷമയും ശാന്തതയുമാകുന്ന കരങ്ങള്‍കൊണ്ടാണ് വൈരാഗ്യത്തെയും അസൂയയേയും വിജയിച്ചിരുന്നത്. വേംസില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ മാര്‍പാപ്പാസ്ഥാനത്തേക്ക് ബിഷപ് ബ്രൂണോയുടെ നാമം നിര്‍ദ്ദേശിച്ചപ്പോള്‍ ആ ഭാരത്തില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചു. മൂന്നുദിവസത്തെ പ്രാര്‍ത്ഥനാപരമായ ചിന്തയ്ക്കുശേഷമാണ് […] - [സമര്‍പ്പിതര്‍ വെല്ലുവിളികളെ അതിജീവിക്കേണ്ടവര്‍: ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍](https://malabarvisiononline.com/2024/04/17/arppitham-2/): താമരശ്ശേരി രൂപത സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമത്തില്‍ സമര്‍പ്പിത ജീവിതത്തിലെ വെല്ലുവിളികളെയും പരിഹാര മാര്‍ഗങ്ങളെയുംകുറിച്ച് അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: സമര്‍പ്പിത ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല. പല വൈദികരും സന്യസ്തരും നിരാശയിലേക്ക് കൂപ്പുകുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കര്‍ത്താവിനെ പിന്തുടരുന്നവര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കണം. ശ്രേഷ്ഠമായത് കണ്ടെത്തി എന്ന ചിന്തയില്‍ നിന്നാണ് സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നത്. ഉപേക്ഷിച്ചതിനെക്കാളും വലുത് കണ്ടെത്തിയാല്‍ മാത്രമേ സന്തോഷം സ്വന്തമാകു. കണ്ടെത്താന്‍ വേണ്ടിയുള്ള ഉപേക്ഷിക്കലാണ് സുവിശേഷം ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ നേടാന്‍, ക്രിസ്തുവിനോടു ചേര്‍ന്നിരിക്കാനാണ് നമ്മള്‍ ഉപേക്ഷിക്കേണ്ടത്. അല്ലെങ്കില്‍ വേദനിക്കേണ്ടി വരും. നിരന്തരമായ യേശുവിനെ കണ്ടെത്തല്‍ ആവശ്യമാണ്. വെറുതെ ഉപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ജീവിതത്തില്‍ നിരന്തരം യേശുവിനെ കണ്ടെത്താന്‍ സാധിക്കണം. ആഴമായ ദൈവാനുഭവത്തില്‍ കുറവു വരുമ്പോഴാണ് നിര്‍വികാരത ഉണ്ടാകുന്നത്. ക്രിസ്തുവിനെ കണ്ടിട്ടുള്ളവര്‍ക്കും കേട്ടിട്ടുള്ളവര്‍ക്കും നിര്‍വികാരതയുണ്ടാകില്ല. നിര്‍വികാരത […] - [കൂട്ടായ്മയുടെ ആഘോഷമായി 'അര്‍പ്പിതം 2024'](https://malabarvisiononline.com/2024/04/17/arppitham-1/): തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാനും ദൈവത്തിനു നന്ദി പറയാനുമുള്ള അവസരമാണ് വൈദിക, സന്യസ്ത സംഗമം – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അര്‍പ്പിതം 2024’ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്തു. സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമര്‍പ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സഭയുടെ തൂണും സത്യത്തിന്റെ കോട്ടയുമാണ് അവരെന്നും ആമുഖ പ്രഭാഷണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘യേശുവിന്റെ ശരീരത്തെയാണ് ഓരോ സമര്‍പ്പിതരും ശുശ്രൂഷിക്കുന്നത്. കൂട്ടായ്മയോടെ ഒരുമിച്ചു നില്‍ക്കുന്നത് വലിയൊരു പ്രേഷിത പ്രവര്‍ത്തനമാണ്. പ്രതിസന്ധികളും വെല്ലുവിളികളും എല്ലാ കാലവും ഉണ്ടാകും. അതിനെ നാം സമീപിക്കുന്നത് എങ്ങനെയെന്നതാണ് പ്രധാനം. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം’ – ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. രൂപതയില്‍ നിന്ന് വൈദികരും സന്യസ്തരുമായ […] - [ഏപ്രില്‍ 18: വിശുദ്ധ ഗാല്‍ഡിന്‍ മെത്രാന്‍](https://malabarvisiononline.com/2024/04/16/saint-galdino/): വിശുദ്ധ അംബ്രോസും വിശുദ്ധ ചാള്‍സ് ബോറോമിയോയും കഴിഞ്ഞാല്‍ മിലാന്‍ നിവാസികള്‍ക്ക് ഏറ്റവും ഇഷ്ടം വിശുദ്ധ ഗാല്‍ഡിനെയാണ്. അദ്ദേഹം മിലാനിലെ ദെല്ലാ സ്‌കാലാ കുടുംബത്തിലെ അംഗമാണ്. സമര്‍ത്ഥനായ ഗാല്‍ഡിന്‍, പൗരോഹിത്യം സ്വീകരിച്ചശേഷം മിലാന്‍ അതിരൂപതയുടെ ചാന്‍സലറായി സേവനം ചെയ്തു. റോമിലെ പാപ്പാസ്ഥാനത്തെ പിന്തുണച്ചും ആന്റിപോപ്പായിരുന്ന വിക്ടര്‍ നാലാമനെ എതിര്‍ത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. വിക്ടര്‍ നാലാമനെ അനുകൂലിച്ചിരുന്ന ഫ്രഡറിക് ബാര്‍ബറോസ്സ മിലാന്‍ പിടിച്ചെടുക്കുന്നതിനു 1161-ല്‍ പടയോട്ടം നടത്തി. ബാര്‍ബറോസ്സാ ചക്രവര്‍ത്തി വരുന്നു എന്ന് കേട്ടപ്പോഴേ ഗാല്‍ഡിന്‍ പലായനം ചെയ്തു. ബാര്‍ബറോസ് പിന്‍വാങ്ങിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ മിലാന്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തു; മാത്രമല്ല 1163-ല്‍ കര്‍ദ്ദിനാളുമാക്കി. ബാര്‍ബറോസ്സാ മിലാന്‍ നഗരം നശിപ്പിച്ച് തരിപ്പണമാക്കിയിരുന്നു. ഗാല്‍ഡിന്‍ തിരിച്ചുവന്നു നഗരം പുനരുദ്ധരിക്കുന്നതിന് ജനങ്ങളോടൊപ്പം പരിശ്രമിച്ചു. തീക്ഷ്ണമായ ദൈവസ്‌നേഹത്തോടെ അദ്ദേഹം ചെയ്തിരുന്ന പ്രസംഗങ്ങള്‍ മിലാന്‍ ജനതയെ ആവേശഭരിതരാക്കി. 76-ാമത്തെ വയസ്സില്‍ കത്തീഡ്രലില്‍ ഒരു പ്രസംഗം ചെയ്തുകഴിഞ്ഞ ഉടനെയാണ് ഗാല്‍ഡിന്‍ തന്റെ പ്രസംഗങ്ങളുടെയും അധ്വാനങ്ങളുടെയും പ്രതിഫലം വാങ്ങാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത്. അലക്‌സാണ്ടര്‍ മൂന്നാമന്‍ […] - [ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു](https://malabarvisiononline.com/2024/04/16/stabbing-of-bishop-at-sydney-church/): വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ച് വചനം പ്രഘോഷണം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് മാര്‍ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്. സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ മാര്‍ മാരി ഇമ്മാനുവേലിനു നേരെ പാഞ്ഞടുത്ത അക്രമി തുരുതുരെ കുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 16 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് സ്ഥിതീകരിച്ചു. ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന് തലയ്ക്കും ശരീരത്തിനും മര്‍ദ്ദനമേറ്റുവെന്നും പള്ളി […] - ['അര്‍പ്പിതം' വൈദിക, സന്യസ്ത സംഗമം നാളെ](https://malabarvisiononline.com/2024/04/16/arppitham-sangamam/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ നാളെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, സിനിമാതാരം സിജോയ് വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ററാക്ടീവ് സെഷന് ഫാ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കും. വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. രൂപതാംഗങ്ങളായ വൈദികരും സന്യസ്തരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരുമടക്കം ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും. - [ഏപ്രില്‍ 17: വിശുദ്ധ അനിസെത്തൂസ് മാര്‍പാപ്പ](https://malabarvisiononline.com/2024/04/16/pope-anicetus/): വിശുദ്ധ പത്രോസ് മുതല്‍ ആറാം പൗലോസ് വരെയുള്ള 264 മാര്‍പാപ്പ മാരില്‍ 79 പേര്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ലിബേരിയൂസ് പാപ്പാവരെയുള്ള ആദ്യത്തെ 36 മാര്‍പാപ്പമാരും വിശുദ്ധരാണ്. മാര്‍പാപ്പമാരുടെ പരിശുദ്ധത തിരുസ്സഭയുടെ വിശുദ്ധിക്ക് തെളിവായിട്ടുണ്ട്. വിശുദ്ധ പീയൂസ് പ്രഥമന്റെ പിന്‍ഗാമിയാണ് 165-ല്‍ പേപ്പല്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്ത അനിസെത്തൂസ്. മാര്‍പാപ്പയായ ഉടനെ വിശുദ്ധ പോളിക്കാര്‍പ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉയിര്‍പ്പ് ആഘോഷിക്കുന്നത് നീസാന്‍ (ഏപ്രില്‍) 14-ാം തീയതി ആണെന്നും അതംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. നീസാന്‍ 14-ാം തീയതി ഞായറാഴ്ച ആയില്ലെന്നുവരും; എന്നിട്ടും മാര്‍പാപ്പ അത് അംഗീകരിച്ചു. എന്നാല്‍ മാര്‍സിയന്‍ തുടങ്ങിയ പാഷണ്ഡികളുടെ വാദമുഖങ്ങളെ മാര്‍പാപ്പ ചെറുത്തു. ദൈവശാസ്ത്രം വളര്‍ന്നിട്ടില്ലാതിരുന്ന കാലത്ത് വിശ്വാസ സത്യങ്ങളെയും ആചാരമുറകളെയും വിവേചിച്ച് തീരുമാനമെടുക്കാന്‍ മാര്‍പാപ്പമാര്‍ക്ക് സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്. ആകയാല്‍ പേപ്പല്‍ തീരുമാനങ്ങളെ നമുക്ക് വിനയപൂര്‍വം സദാ സ്വീകരിക്കാം. - [നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയ്ക്ക് അഞ്ചു വയസ്](https://malabarvisiononline.com/2024/04/15/notre-dame-restoration/): യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി സൂക്ഷിച്ചിരുന്ന ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലിന്റെ ഗോപുരത്തെ അഗ്നി വിഴുങ്ങിയിട്ട് അഞ്ചു വര്‍ഷം. കോവിഡ് പ്രതിസന്ധികള്‍ വേഗത കുറച്ചെങ്കിലും കത്തീഡ്രലിന്റെ പുനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഡിസംബറോടെ കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. 850 വര്‍ഷത്തിലേറെ പഴക്കമുള്ള കത്തീഡ്രലില്‍ 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഗ്നിബാധയുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറില്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു അന്നു തീയണച്ചത്. തീപിടുത്ത കാരണം ഇന്നും വ്യക്തമല്ല. അഗ്നിബാധയെ തുടര്‍ന്ന് മുള്‍കിരീടതിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരിന്നു. അഗ്നിബാധയ്ക്കു മുമ്പ് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം. - [തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ](https://malabarvisiononline.com/2024/04/15/pope-francis-papal-trip/): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂര്‍, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുര്‍ എന്നീ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്‌തോലിക പര്യടനമാണിത്. സെപ്റ്റംബര്‍ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും. റോമില്‍നിന്നു വിമാനം കയറുന്ന മാര്‍പാപ്പ പിറ്റേന്ന്് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെത്തും. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം തുടരും. 10.5 ശതമാനമാണ് ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ. ആറു മുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദര്‍ശനം നടത്തും. ഇവിടുത്തെ ജനസംഖ്യയില്‍ 32 ശതമാനവും കത്തോലിക്കരാണ്. പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണ്. സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ മാര്‍പാപ്പ കിഴക്കന്‍ […] - [ഏപ്രില്‍ 16: വിശുദ്ധ ബെനഡിക്ട് ജോസഫ് ലാബ്രെ](https://malabarvisiononline.com/2024/04/15/benedict-joseph-labre/): 1748 മാര്‍ച്ച് 26-ാം തീയതി ഫ്രാന്‍സില്‍ അമെറ്റെസ് എന്ന പ്രദേശത്ത് ബെനഡിക്ട്ട് ഭൂജാതനായി. ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രെയുടെയും അന്നയുടെയും 15 മക്കളില്‍ മൂത്തവനാണ് ബെനഡിക്ട്. കുട്ടിയുടെ സ്വഭാവവിശേഷംകണ്ട പിതാവ് അവനെ ഉന്നതവിദ്യാഭ്യാസത്തിനായി സ്വസഹോദരന്‍ ഫാ. ജോസഫ് ലാബ്രെയുടെ അടുത്തേക്ക് അയച്ചു. എങ്കിലും ലത്തീന്‍ പഠനം ശരിയായില്ല. എന്നാല്‍ അക്കാലത്ത് അവിടെ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ബെനഡിക്ട് ജോസഫ് വിശിഷ്ടമായ സേവനം നടത്തി. ഫാ. ജോസഫ് ലാബ്രെ പ്ലേഗു പിടിപെട്ട് മരിക്കുകയും ചെയ്തു. പിന്നീട് ബെനഡിക്ട് ഫാ. വിന്‍സെന്റ് ലാബ്രെയുടെകൂടെ താമസം തുടങ്ങി. അദ്ദേഹം ജോണ്‍ വിയാനിയെപ്പോലെ ഒരു വിശുദ്ധ വൈദികനായിരുന്നു. ഒരു ദരിദ്രമുറിയില്‍ തുച്ഛമായ ഭക്ഷണം കഴിച്ച് രണ്ടു പേരും താമസിച്ചു. അക്കാലത്താണ് നോവലില്‍ ട്രാപ്പിസ്റ്റ് സന്യാസസഭയില്‍ ബെനഡിക്ട് ചേര്‍ന്നത്. ബെനഡിക്ടിനെ തലവന്മാര്‍ ഒരു വിശുദ്ധനായിട്ടാണ് കരുതിയിരുന്നതെങ്കിലും ട്രാപ്പിസ്റ്റ് നിയമമനുസരിച്ച് ജീവിക്കുവാന്‍ അയാള്‍ക്കു കഴിവില്ലെന്നുള്ള കാരണത്താല്‍ ബെനഡിക്ട് നോവിഷേറ്റില്‍നിന്നു പോന്നു. പിന്നീട് ബെനഡിക്ട്ട് തീര്‍ത്ഥസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി ജീവിക്കുകയാണ് ചെയ്തിരുന്നത്. ഭക്തര്‍ക്ക് അദ്ദേഹത്തിന്റെ ദൈവഭക്തി ഉത്തേജനം നല്കി; […] - [ഏപ്രില്‍ 14: വിശുദ്ധ വലേരിയനും ടിബൂര്‍ത്തിയൂസും മാക്‌സിമൂസും](https://malabarvisiononline.com/2024/04/15/st-tiburtius-valerianus-and-maximus/): വിശുദ്ധ സെസിലിയായ്ക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയന്‍, അവള്‍ വലേരിയനെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. ഇരുവരും കൂടി സ്വസഹോദരന്‍ ടിബൂര്‍ത്തിയൂസിനെ മനസ്സുതിരിച്ചു. അവരെ വധിക്കാന്‍ നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു മാക്സിമൂസ്. രക്തസാക്ഷികളുടെ വിശുദ്ധ മാതൃക കണ്ട് ഇദ്ദേഹവും ക്രിസ്ത്യാനിയായി. മൂവരും 229-ല്‍ രക്തസാക്ഷിത്വമകുടം ചൂടി. ഈ മൂന്നുപേരുടെ രക്തസാക്ഷിത്വരംഗം സിസിലിയിലല്ല, റോമയില്‍ത്തന്നെയാണ്. വിശുദ്ധ സെസിലിയായുടെ തീക്ഷ്ണത കൊണ്ട് മാനസാന്തരപ്പെട്ട ഈ കുടുംബത്തിന്റെ നിത്യസ്തുതി ഗാനങ്ങള്‍ മാലാഖമാര്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. ലൗകികാഡംബരങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന് പ്രതിഷ്ഠിതമായിരുന്ന ആ ഹൃദയങ്ങള്‍ സ്വര്‍ഗ്ഗീയ മാധുര്യം ഭൂമി യില്‍വച്ചുതന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതിനാല്‍ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് പ്രവേശനം നല്കുന്ന രക്തസാക്ഷിത്വമകുടം അവര്‍ക്ക് അതിവേഗം വന്നുചേര്‍ന്നു. - [ഏപ്രില്‍ 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലസ്](https://malabarvisiononline.com/2024/04/15/peter-gonzales/): സ്‌പെയിനില്‍ അസ്റ്റോര്‍ഗാ എന്ന പ്രദേശത്ത് ഒരു പ്രസിദ്ധ കുടുംബത്തില്‍ പീറ്റര്‍ ഭൂജാതനായി. പഠനത്തിന് സമര്‍ത്ഥനായ ഈ ബാലന്‍ വൈദിക പഠനമാരംഭിച്ചു. ഇളയച്ഛന്‍ സ്ഥലത്തെ മെത്രാനായിരുന്നതുകൊണ്ട് അല്‍പം മായാസ്തുതി ജീവിതത്തില്‍ കലര്‍ന്നിരുന്നു. ആയിടയ്ക്കാണ് ഒരു ആഘോഷത്തിനിടെ പീറ്റര്‍ കുതിരപ്പുറത്തുനിന്നു വീണത്. ലജ്ജിതനായ പീറ്റര്‍ സ്വാര്‍ത്ഥ പ്രതിപത്തിയോടും അഹങ്കാരത്തോടും സമരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. വിജയം സുരക്ഷിതമാക്കാന്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ലോകാരൂപി സന്യാസമന്ദിരത്തില്‍ കടന്നുചെന്ന് അദ്ദേഹത്തെ ലോകത്തിലേക്ക് മാടിവിളിച്ചെങ്കിലും ദിവ്യപ്രകാശം അദ്ദേഹത്തെ മുന്നോട്ടേക്കു നയിച്ചു. എളിമയിലും പ്രായശ്ചിത്തത്തിലും ഉറച്ചു നിന്ന് ദൈവവചനം പ്രസംഗിക്കുവാന്‍ അധികാരികള്‍ അദ്ദേഹത്തോടാജ്ഞാപിച്ചു. രാത്രി ദീര്‍ഘസമയം ധ്യാനിക്കുകയും ദിവ്യകീര്‍ത്തനങ്ങള്‍ പാടുകയും ചെയ്തശേഷം പകല്‍ അദ്ദേഹം വിശ്വാസികളോട് പ്രസംഗിക്കുക പതിവായി. ദൈവസ്‌നേഹത്തില്‍നിന്ന് രൂപം പ്രാപിച്ചതും മാതൃകയുടെ പിന്തുണ ഉണ്ടായിരുന്നതുമായ ആ പ്രസംഗങ്ങള്‍ ശ്രോതാക്കളെ ചിന്താമഗ്നരാക്കിയിരുന്നു. മഹാപാപികള്‍ കണ്ണുനീര്‍ ചിന്തി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുമായിരുന്നു. ഈ മാനസാന്തരങ്ങളെപ്പറ്റി കേള്‍ക്കാനിടയായ ഫെര്‍ഡിനന്റ് ദ്വിതിയന്‍ രാജാവ് ഫാ. പീറ്ററിനെ കൂടെ താമസിക്കാന്‍ ക്ഷണിച്ചു. ആശ്രമത്തിലെന്ന പോലെ […] - [ഏപ്രില്‍ 13: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ](https://malabarvisiononline.com/2024/04/12/pope-martin/): ടസ്‌കനിയില്‍ ജനിച്ച മാര്‍ട്ടിന്‍ 649-ലാണ് പേപ്പല്‍ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തത്. അന്ന് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും അവിടത്തെ പേട്രിയാര്‍ക്ക് പൗരസ്ത്യസഭയില്‍ സ്വാധീനമുള്ള ഒരു നേതാവുമായിരുന്നു. ക്രിസ്തുവില്‍ മാനുഷിക മനസ്സില്ലെന്നുള്ള ഒരു തത്വം പേട്രിയാര്‍ക്കും ചക്രവര്‍ത്തിയും സ്വീകരിച്ചിരുന്നു. മാര്‍ട്ടിന്‍ പാപ്പാ ലാറ്ററനില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി സൂനഹദോസ് പേട്രിയാര്‍ക്ക് സെര്‍ജിയസ്സിനേയും ചക്രവര്‍ത്തി കോണ്‍സ്റ്റന്‍സു ദ്വിതീയനേയും ശപിച്ചു. ഇതിനു പ്രതികാരമായി 653-ല്‍ മാര്‍പ്പാപ്പായെ നാക്‌സോസിലേക്ക് നാടുകടത്തി. ഒരു വര്‍ഷം കഴിഞ്ഞ് പേരിന് ഒരു വിചാരണ നടത്തി മാര്‍പ്പാപ്പായെ വധിക്കാന്‍ നിശ്ചയിച്ചു. ചെര്‍സൊണീസു ജയിലില്‍വച്ചു മാര്‍പ്പാപ്പാ പട്ടിണി കിടന്ന് മരിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ കാനോന നമസ്‌ക്കാരത്തില്‍ മാര്‍ട്ടിനെ ഇപ്രകാരം പ്രകീര്‍ത്തിച്ചിരിക്കുന്നു: ‘ഓര്‍ത്തഡോക്‌സ് വിശ്വാസം നിര്‍വ്വചിച്ചവനേ, ദിവ്യസത്യങ്ങളുടെ കാവല്ക്കാരനേ, അബദ്ധത്താല്‍ മലിനമാകാത്തവനേ, പാഷണ്ഡതയെ ശാസിക്കുന്ന സത്യവാനേ, മെത്രാന്മാരുടെ അടിസ്ഥാനമേ, ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ സ്തംഭമേ, മതാദ്ധ്യാപകനേ, പത്രോസിന്റെ സിംഹാസനത്തെ അങ്ങ് അലങ്കരിക്കുന്നു. ഈ ദിവ്യമായ ശിലയില്‍ നിന്നുകൊണ്ട് തിരുസ്സഭയെ അങ്ങ് അചഞ്ചലമായി കാത്തുസൂക്ഷിച്ചു. ഇപ്പോളിതാ പത്രോസിനോടുകൂടെ അങ്ങ് മഹത്വീകൃതനായിരിക്കുന്നു.’ - [ചൈനയില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നു](https://malabarvisiononline.com/2024/04/10/christians-in-china/): ചൈനയില്‍ ഓരോവര്‍ഷവും ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഉയിര്‍പ്പുതിരുനാള്‍ ദിവസം മാത്രം ഷാങ്ഹായില്‍ 470 ആളുകള്‍ മാമ്മോദീസ സ്വീകരിച്ചു. ചൈനയിലെ മറ്റു കത്തോലിക്കാ രൂപതകളിലും നിരവധി ആളുകളാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ട് സഭയില്‍ അംഗങ്ങളായത്. മാമ്മോദീസ സ്വീകരിച്ച 470 പേരില്‍ 349 ആളുകള്‍ക്ക് പ്രാരംഭകൂദാശകളായ മാമോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നിവ ഒരുമിച്ച് നല്‍കി. ഷാങ്ഹായ്ക്കു പുറമെ, ബെയ്ജിങ്, വെന്‌ലിങ്, തായ്ജൂ എന്നീ രൂപതകളിലും നൂറുകണക്കിന് ആളുകള്‍ സ്‌നാനം സ്വീകരിച്ചു പുതിയതായി കത്തോലിക്കാ തിരുസഭയില്‍ അംഗങ്ങളായി. വെന്‌ലിങ്ങില്‍ ഒരു പുതിയ ദേവാലയത്തിന്റെ കൂദാശയും ഈസ്റ്റര്‍ ദിനത്തില്‍ നടന്നു. നിംഗ്‌ബോ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് സേവ്യര്‍ ജിന്‍ യാങ്കെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ചൈനയിലെ കത്തോലിക്കര്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തുന്നത്. പള്ളികള്‍ ഏകപക്ഷീയമായി അടച്ചു പൂട്ടുന്നതും വിശ്വാസികളെ നിരന്തരം നിരീക്ഷിക്കുന്നതും തടവിലാക്കുന്നതും ചൈനയില്‍ പതിവാണ്. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കുന്ന ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ വേള്‍ഡ് […] - [പൊതുദര്‍ശനം നാളെ: സംസ്‌ക്കാരം വെള്ളിയാഴ്ച കുറവിലങ്ങാട്ട്](https://malabarvisiononline.com/2024/04/10/fr-george-ashariparambil-2/): അന്തരിച്ച താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപറമ്പിലിന്റെ മൃതദേഹം നാളെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനിത്തിനുവെക്കും. രാവിലെ 11 മുതല്‍ 11.30 വരെ ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് രാത്രി 11 വരെ പിഎംഒസിയിലുമാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 05.15-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പിഎംഒസിയില്‍ ദിവ്യബലിയര്‍പ്പിക്കും. രാത്രി 11-ന് മൃതദേഹം കുറവിലങ്ങാട്ടേക്ക് കൊണ്ടുപോകും. വെള്ളി രാവിലെ ആറു മുതല്‍ കുറവിലങ്ങാട്ടെ കുടുംബവീട്ടില്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടില്‍ നിന്ന് ആരംഭിച്ച് കുറവിലങ്ങാട് മര്‍ത്താ മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കുടരഞ്ഞി ഇടവകയില്‍ അസി. വികാരിയായും കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, കൂരാച്ചുണ്ട്, മാലാപറമ്പ്, മരിയാപുരം, ചക്കിട്ടപാറ, താഴേക്കോട്, വാണിയമ്പലം ഇടവകകളില്‍ വികാരിയായും ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ സേവനം ചെയ്തിരുന്നു. - [ഏപ്രില്‍ 12: വിശുദ്ധ സെനോ മെത്രാന്‍](https://malabarvisiononline.com/2024/04/10/zeno-of-verona/): വെറോണയിലെ മെത്രാനായ വിശുദ്ധ സെനോ വിശുദ്ധ അബ്രോസിന്റെ സമകാലികനാണ്. അദ്ദേഹം ഒരു വന്ദകനായിരുന്നുവെന്നും രക്തസാക്ഷിയായിരുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്. മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് 362-ല്‍ സെനോ വെറോണയിലെ മെത്രാനായി. പ്രസംഗംവഴി എല്ലാ കൊല്ലവും അനേകം വിജാതീയരേയും ആര്യന്‍ പാഷണ്ഡികളേയും അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. കോണ്‍സ്റ്റന്റിയന്‍, വാലെന്‍സ് എന്നീ ചക്രവര്‍ത്തികളുടെ പിന്തുണ പാഷണ്ഡികള്‍ക്കുണ്ടായിട്ടും ബിഷപ് സെനോയ്ക്ക് അനേകരുടെ മനസ്സു തിരിക്കാന്‍ കഴിഞ്ഞു. ദരിദ്രജീവിതംവഴി പണമുണ്ടാക്കി ദരിദ്ര സഹായത്തിന് വിനിയോഗിച്ചതും അടിമകളെ സ്വതന്ത്രരാക്കാന്‍ വെറോണയിലെ ജനങ്ങള്‍ നിര്‍ല്ലോഭം സഹായിച്ചതും ശ്രദ്ധേയമാണ്. വിശുദ്ധരുടെ കബറിടങ്ങളില്‍ നടത്തിയിരുന്ന സ്‌നേഹവിരുന്ന് അമിതമായ മദ്യപാനത്തിനും മായാസ്തുതിക്കും കാരണമാകുന്നുണ്ടെന്നു കണ്ട് സെനോ അത് നിരുത്സാഹപ്പെടുത്തി. അങ്ങനെ ആ ആചാരം ഇല്ലാതായി. അതിന് വിശുദ്ധ അഗസ്തിനോസ് സെനോയെ അത്യധികം സ്തുതിച്ചു. മരിച്ചവരുടെ ശേഷക്രിയകള്‍ നടക്കുമ്പോളുണ്ടായിരുന്ന അമിതമായ വിലാപം വിശുദ്ധ സെനോ നിര്‍ത്തലാക്കി. വിശ്വാസ സംരക്ഷണത്തിനുവേണ്ടി വിശുദ്ധ സെനോ അനുഭവിച്ചിട്ടുള്ള സഹനങ്ങള്‍ അവര്‍ണ്ണനീയമാണ്. സ്വന്തം അനുഭവത്തെ അടിസ്ഥാനപ്പെടുത്തി ക്ഷമയെപ്പറ്റി വിശുദ്ധ സെനോ എഴുതിയിട്ടുള്ള ഈ വാക്കുകള്‍ എല്ലാ തലമുറകള്‍ക്കും […] - [ഏപ്രില്‍ 11: ക്രാക്കോയിലെ വിശുദ്ധ സ്റ്റനിസ്‌ളാവുസ് മെത്രാന്‍](https://malabarvisiononline.com/2024/04/10/stanislaus/): പോളണ്ടിന്റെ മധ്യസ്ഥനായ ക്രാക്കോ ബിഷപ് സ്റ്റനിസ്‌ളാവുസിനെപ്പറ്റി പൗരസ്ത്യ യൂറോപ്യന്‍ ചരിത്രത്തില്‍ വായിച്ചിട്ടില്ലാത്തവരാരും ഉണ്ടാകുകയില്ല. വിശുദ്ധ തോമസ് മൂറിനേയും വിശുദ്ധ തോമസ് ബെക്കറ്റിനേയും പോലെ, അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റിനെ സ്റ്റനിസ്‌ളാവൂസ് ചെറുത്തുകൊണ്ടിരുന്നു. 1030 ജൂലൈ 26-ന് ക്രാക്കോയ്ക്കു സമീപമുള്ള സഷെ പാനോവില്‍ അദ്ദേഹം ജനിച്ചു. നിസ്‌നോയിലെ കത്തീഡ്രല്‍ സ്‌ക്കൂളുകളിലും പാരീസിലും പഠിച്ച് പുരോഹിതനായി. അദ്ദേഹത്തിന്റെ സന്മാതൃകയും പ്രസംഗങ്ങളുംവഴി അനേകര്‍ മാനസാന്തരപ്പെട്ടു. 1072-ല്‍ അദ്ദേഹം ക്രാക്കോയിലെ മെത്രാനായി. ബിഷപ്പായതിനുശേഷം ബൊലെസ്‌ളാവൂസ് ദ്വിതീയന്‍ രാജാവിന്റെ അനീതികളേയും നീതിരഹിതമായ യുദ്ധങ്ങളേയും കര്‍ഷകരുടെ തിന്മകളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. രാജാവ് അനുതാപത്തിന്റെ ലക്ഷണം കാണിച്ചെങ്കിലും മെത്രാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. ബിഷപ് സ്റ്റനിസ്‌ളാവൂസ് അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. കുപിതനായ രാജാവ് പടയാളികളോടു ബിഷപ്പിനെ വധിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ വിസമ്മതിക്കയാല്‍ രാജാവു തന്നെ ബിഷപ്പ് സ്റ്റനിസ്‌ളാവൂസിനെ വധിച്ചു. രാജാവ് ഹങ്കറിയിലേക്ക് പലായനം ചെയ്തു. അവിടെവച്ച് അനുതപിച്ച് ശേഷംകാലം ഓസിയിക്ക് ബെനഡിക് ടന്‍ ആശ്രമത്തില്‍ താമസിച്ചു. - [ഏപ്രില്‍ 10: വിശുദ്ധന്മാരുടെ മൈക്കള്‍](https://malabarvisiononline.com/2024/04/10/michael-de-sanctis/): സ്പാനിഷ് കറ്റലോണിയായില്‍ വിക്ക് എന്ന പ്രദേശത്ത് വിശുദ്ധ മൈക്കള്‍ ജനിച്ചു. പ്രായശ്ചിത്ത പ്രിയനായിരുന്ന ഈ യുവാവ് 22-ാമത്തെ വയസ്സില്‍ ബാഴ്‌സലോണിയായിലെ ട്രിനിറ്റേരിയന്‍ പാദുകസഭയില്‍ ചേര്‍ന്ന് എല്ലാവര്‍ക്കും സന്മാതൃക നല്കിക്കൊണ്ട് പരിശുദ്ധമായ ജീവിതം നയിച്ചു. നാലാമത്തേവര്‍ഷം 1607-ല്‍ വ്രതവാഗ്ദാനം ചെയ്തു. സന്യാസ സഭയില്‍ വിശു ദ്ധന്മാരുടെ മൈക്കള്‍ എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. തീക്ഷ്ണമതിയായ മൈക്കളിന് പാദുക ത്രിനിറ്റേരിയന്‍ സഭയിലെ നിയമങ്ങള്‍ ആധ്യാത്മിക സംതൃപ്തി നല്‍കിയില്ല. കൂടുതല്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും അന്വേഷിച്ച് അദ്ദേഹം 1607-ല്‍ നിഷ്പാദുക ട്രിനിറ്റേറിയന്‍ സഭയില്‍ ചേര്‍ന്ന് അല്‍കാലാ ആശ്രമത്തില്‍വച്ച് വ്രതങ്ങള്‍ നവീകരിച്ചു. വൈദികപട്ടം സ്വീകരിച്ചശേഷം വള്ളഡോളിഡ് ആശ്രമത്തില്‍ രണ്ടുപ്രാവശ്യം സുപ്പീരിയറായി. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അത്യുത്സാഹം പ്രദര്‍ശിപ്പിച്ചിരുന്ന വിശുദ്ധ മൈക്കള്‍ സ്‌പെയിനിലെ വിശുദ്ധ കുര്‍ബാനയുടെ പ്രേഷിതന്മാരില്‍ ഉന്നത സ്ഥാനം നേടിയിയാണ് 34-ാമത്തെ വയസ്സില്‍ ദിവ്യകാരുണ്യ ഈശോയുടെ സമ്മാനം വാങ്ങാന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. - [കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു](https://malabarvisiononline.com/2024/04/10/corporate-educational-agency-invites-applications/): താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (HSST History), ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (PET), ഉറുദു ടീച്ചര്‍ (HST & JLT Urdu) ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷ, കൂടിക്കാഴ്ച, പ്രായോഗിക ക്ലാസ്സ്, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. നിയമാനുസൃത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 2024 ഏപ്രില്‍ 15 മുതല്‍ അപേക്ഷിക്കാം. 2024 മെയ് 15ന് മുമ്പ് അപേക്ഷകള്‍ താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2965617 - [ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം](https://malabarvisiononline.com/2024/04/08/mary-of-egypt/): പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമായിത്തോന്നുമെങ്കിലും ജീവചരിത്രകാരന്മാര്‍ നല്കുന്ന വിവരങ്ങളുടെ സംക്ഷേപം ഇവിടെ ചേര്‍ക്കുകയാണ്. അനുദിന വിശുദ്ധര്‍ പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു, സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: ‘ആബട്ട് സോസിമൂസ്, ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് ധരിക്കാന്‍ അങ്ങയുടെ മേലങ്കി എറിഞ്ഞുതരിക. എന്നിട്ട് അങ്ങേക്ക് അടുത്തുവരാം.’ അങ്ങനെ അവള്‍ അടുത്തെത്തിയപ്പോള്‍ നല്കിയ ആത്മകഥ ഇങ്ങനെ സംക്ഷേപിക്കാം: ‘എന്റെ സ്വദേശം ഈജിപ്ത്താണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഇഷ്ടംപോലെ ജീവിക്കാന്‍ വേണ്ടി മാതാപിതാക്കന്മാരുടെ അനുവാദം കൂടാതെ ഞാന്‍ അലക്‌സാന്‍ട്രിയായിലേക്കു പോയി. 17 കൊല്ലം ഒരു വേശ്യയായി […] - [ഏപ്രില്‍ 8: കൊറിന്തിലെ വിശുദ്ധ ഡയണീഷ്യസ്](https://malabarvisiononline.com/2024/04/08/dionysius-of-corinth/): കൊറിന്തിലെ മെത്രാനായിരുന്ന ഡയണീഷ്യസ് രണ്ടാം ശതാബ്ദത്തിലെ സഭയുടെ ഇടയന്മാരില്‍ വച്ച് എത്രയും പരിശുദ്ധനും പ്രഭാഷണചതുരനുമായിരുന്നു. പ്രസംഗങ്ങള്‍കൊണ്ട് മാത്രമല്ല ലേഖനങ്ങള്‍ കൊണ്ടും അദ്ദേഹം ക്രൈസ്തവരെ ഉപദേശിച്ചു. വിശുദ്ധ പത്രോസും പൗലോസും കൊറിന്തില്‍ ക്രിസ്തുമതം പ്രസംഗിച്ചശേഷം ഇറ്റലിയിലേക്ക് പോയെന്ന് വിശുദ്ധ ഡയണീഷ്യസു പറയുന്നു. പിശാചിന്റെ മക്കള്‍, അതായത് പാഷണ്ഡികള്‍ തന്റെ ഗ്രന്ഥങ്ങളില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന് വേറൊരിടത്ത് അദ്ദേഹം പറയുന്നു. പാഷണ്ഡതകള്‍ വേദപുസ്തക വ്യാഖ്യാനത്തില്‍ നിന്നുണ്ടായതല്ല. ബിഷപ് ഡയണീഷ്യസിനു വിശ്വാസസംരക്ഷണത്തിനായി വളരെയേറെ സഹിക്കേണ്ടിവന്നതുകൊണ്ട് ഗ്രീക്കുകാര്‍ അദ്ദേഹത്തെ രക്തസാക്ഷിയെന്ന് വിളിക്കുന്നുണ്ട്. വിശ്വാസത്തില്‍ തെറ്റുകള്‍ വരുന്നത് ലോകവസ്തുക്കളോടുള്ള അമിതമായ മമതകൊണ്ടും പരമാര്‍ത്ഥതയുടെ കുറവുകൊണ്ടുമാണ്. തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും ക്രിസ്തുമതത്തിന്റെ പ്രധാന ഘടകമാണെന്ന് ഡയണീഷ്യസ്സിന്റെ ഗ്രന്ഥങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു. - [ഓര്‍മ്മകളില്‍ ഫാ. ജോര്‍ജ് ആശാരിപറമ്പില്‍](https://malabarvisiononline.com/2024/04/08/fr-george-ashariparambil/): ‘ശുശ്രൂഷിക്കാനും ജീവന്‍ നല്‍കാനും’ എന്ന ആപ്തവാക്യം ജീവിതംകൊണ്ടു കാണിച്ചുതന്ന വൈദികനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജോര്‍ജ് ആശാരിപറമ്പില്‍. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായുണ്ടായിരുന്ന ഇടവകകളെ ധീരമായി മുന്നോട്ടു നയിക്കുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെയാണ്. ബന്ധുക്കളോ, പരിചയക്കാരോ ഇല്ലാത്ത മലബാറിലേക്ക് വൈദികനായി വന്ന തന്നെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ഇടവകകളെല്ലാം വരവേറ്റതെന്ന് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദൈവവിളി കുറവിലങ്ങാട് ഇടവകയില്‍ ആശാരിപ്പറമ്പില്‍ ചെറിയാന്‍-മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി 1937 ഒക്‌ടോബര്‍ 30-നാണ് ജോര്‍ജ് ജനിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളുള്ള സജീവമായ ഇടവകതന്നെയാണ് ജോര്‍ജില്‍ പൗരോഹിത്യ താല്‍പ്പര്യം വളര്‍ത്തിയത്. പൊതുപ്രവര്‍ത്തകനായ അപ്പന് വൈദികരോടുള്ള ബഹുമാനവും സ്‌നേഹവും മൂത്തപെങ്ങളുടെ പ്രോത്സാഹനവും സെമിനാരിയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തനിക്ക് ലഭിച്ച ദൈവവിളിയെക്കുറിച്ച് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പങ്കുവച്ചത് ഇങ്ങനെ: കോട്ടയം കുറവിലങ്ങാട് ഹൈസ്‌ക്കൂളില്‍ വേദപാഠ ക്ലാസിന്റെ സമയം. നിധീരിക്കല്‍ മാണിക്കത്തനാരുടെ കുടുംബത്തില്‍പ്പെട്ട നിധീരിക്കല്‍ ജോണ്‍ മാഷാണ് ക്ലാസെടുക്കുന്നത്. ക്ലാസ് പുരോഗമിക്കുന്നതിനിടെ […] - [മധുരിക്കും ചെറുതേന്‍ ബിസിനസ്](https://malabarvisiononline.com/2024/04/06/little-bee-honey/): ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും വ്യാജനാണുതാനും. പഴയ കെട്ടിടങ്ങളുടെയും തറയിലും മരപ്പൊത്തുകളിലുമൊക്കെയാണ് ചെറുതേന്‍ കൂടുകള്‍ കാണപ്പെടുക. അവിടെ നിന്ന് തറ പൊളിച്ചോ മരം മുറിച്ചോ ഒക്കെയാണ് തേനീച്ചകളെ കൂട്ടിലാക്കുന്നത്. ചിലപ്പോഴെങ്കിലും അനുകൂല സാഹചര്യമല്ലെന്നു കണ്ട് തേനീച്ചകള്‍ ഇത്തരം കൂട് ഉപേക്ഷിച്ച് പോകാറുമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം ചെറുതേനീച്ച കോളനികളെ നശിച്ചു പോകാത്ത വിധത്തില്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റാനാകും. ചെറുതേനീച്ചയുടെ കൂടുണ്ടാക്കിയ സ്ഥലം അടര്‍ത്തി മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴല്‍ ശ്രദ്ധിച്ച് കേടുപാടു വരാതെ എടുത്ത് മാറ്റിവയ്ക്കുകയാണ്. ചെറുതേനീച്ചയുടെ കോളനി വളരെ ശ്രദ്ധിച്ച് പൊളിക്കുക. കൂട്ടിലെ ഈച്ചയ്ക്കോ മുട്ടയ്ക്കോ ക്ഷതം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന്റെ പെട്ടി, മുളങ്കൂട്, മണ്‍കലം പോലുള്ള പുതിയ കൂട്ടിലേക്ക് മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കില്‍ കൈകൊണ്ട് തൊടാതെ ചെറിയ […] - [ഏപ്രില്‍ 7: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍](https://malabarvisiononline.com/2024/04/06/john-baptist-de-la-salle/): ഫ്രാന്‍സില്‍ സമ്പന്നമായ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ജനിച്ചു. സുമുഖനായിരുന്ന ജോണ്‍ 27-ാമത്തെ വയസ്സില്‍ പുരോഹിതനായി. വൈദികലോകത്ത് ഒരു ഉയര്‍ന്ന സ്ഥാനം ന്യായമായി ജോണിനു പ്രതീക്ഷിക്കാമായിരുന്നെങ്കിലും അദ്ദേഹം റാവെനില്‍ ദരിദ്രബാലന്മാര്‍ക്ക് സ്‌ക്കൂള്‍ നടത്താനാണ് തീരുമാനമെടുത്തത്. ആദ്യം അധ്യാപകജോലി വിരസമായിത്തോന്നിയെങ്കിലും ക്രമേണ പൂര്‍ണ്ണഹൃദയവും വിദ്യാഭ്യാസത്തിനു സമര്‍പ്പിക്കാന്‍ തുടങ്ങി. റീംസിലെ കാനണ്‍ സ്ഥാനവും കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ച് സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകി. ‘ക്രിസ്തീയ സഹോദരന്മാര്‍’ എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. ഈ സഭ അതിവേഗം വളര്‍ന്നു. കുട്ടികളെ പഠിപ്പിക്കാനും അധ്യാപകര്‍ക്ക് ശിക്ഷണം നല്കാനും പുതിയ പദ്ധതികള്‍ അദ്ദേഹം ആരംഭിച്ചു. തന്നിമിത്തം മറ്റു സ്‌ക്കൂളുകള്‍ അസൂയാലുക്കളായി. ജാന്‍സെനിസ്റ്റ് പാഷണ്ഡികള്‍ അദ്ദേഹത്തെ എതിര്‍ത്തു. ഏങ്ങലും വാതവും പിടിച്ച് 69-ാമത്തെ വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1900-ാമാണ്ടില്‍ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. - [മേഖലാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2024/04/06/kcym-myc/): കെസിബിസി യുവജന വര്‍ഷത്തിന്റെ ഭാഗമായി രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന യുവജന കോണ്‍ഫ്രന്‍സിന്റെ രൂപതാതല ഉദ്ഘാടനം പാറോപ്പടി മേഖലയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ജോഫിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. സായി പാറന്‍കുളങ്ങര, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍, ജോബി മുണ്ടയ്ക്കല്‍, കരോള്‍ ജോണ്‍, സിസ്റ്റര്‍ പാവന സിഎംസി, അതുല്യ, ആന്‍മരിയ റോയ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. യുവജന വര്‍ഷ കര്‍മ്മപരിപാടികള്‍, പ്രസംഗപരിശീലന കളരി, സംഘടന സംവിധാനാത്മകത, ഭാരതവളര്‍ച്ചയ്ക്കായി ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍, റൂബി ജൂബിലി യൂത്ത് ഫോര്‍മേഷന്‍ പ്രൊജക്ട് – പ്രാഥമിക ചര്‍ച്ച, ആനുകാലിക വിഷയത്തെ സംബന്ധിച്ച പൊതുപരിപാടി തുടങ്ങിയവയാണ് മേഖലാ യൂത്ത് കോണ്‍ഫ്രന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളില്‍ യൂത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്ന തീയതികള്‍:ഏപ്രില്‍ 13: തോട്ടുമുക്കം, ഏപ്രില്‍ 14: കോടഞ്ചേരി, ഏപ്രില്‍ 20: കൂരാച്ചുണ്ട്, ഏപ്രില്‍ 21: മലപ്പുറം, ഏപ്രില്‍ 27: പെരിന്തല്‍മണ്ണ, മേയ് 4: താമരശ്ശേരി, മേയ് 11: കരുവാരക്കുണ്ട്, മേയ് […] - [ഏപ്രില്‍ 6: വിശുദ്ധ സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ](https://malabarvisiononline.com/2024/04/06/pope-celestine-i/): റോമാനഗരവാസിയായിരുന്നു സെലസ്റ്റിന്‍. ബോനിഫസു മാര്‍പാപ്പായുടെ ചരമത്തിനുശേഷം 422 സെപ്റ്റംബറില്‍ അദ്ദേഹം റോമാ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തു. പത്തുവര്‍ഷക്കാലം തിരുസഭയെ ഭരിച്ചു. മാര്‍പ്പാപ്പായായ ഉടനെ വിയെന്നായിലേയും നര്‍ബോണിലേയും മെത്രാന്മാരോട് അവരുടെ തെറ്റായ ചില നടപടികള്‍ തിരുത്താന്‍ അദ്ദേഹം ആജ്ഞാപിച്ചു. മരണനേരത്ത് ആത്മാര്‍ത്ഥമായി പാപമോചനം ആവശ്യപ്പെടുന്ന അനുതാപികള്‍ക്ക് പാപത്തിന്റെ പഴക്കം നോക്കാതെ മോചനം നല്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. റോമയില്‍ ഒരു സൂനഹദോസ് സെലസ്റ്റിന്‍ പാപ്പ വിളിച്ചുകൂട്ടി, നെസ്റ്റോറിയസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുകയും അദ്ദേഹത്തെ മഹറോന്‍ ചൊല്ലുകയും ചെയ്തു. അടുത്ത വര്‍ഷമാണ് എഫേസൂസ് സൂനഹദോസ് നെസ്‌റ്റോറിയന്‍ പാഷണ്ഡതയെ ശപിച്ചത്. ബ്രിട്ടനില്‍ പെലാജിയന്‍ പാഷണ്ഡത പ്രചരിപ്പിച്ചുകൊണ്ടിരുന്ന സവേരിയാനൂസ് ബിഷപ്പിനെ ഓക്‌സേറിലെ വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാനച്ചനെ അയച്ച് തിരുത്തിച്ചു. അബദ്ധങ്ങളെ ചെറുക്കുന്നതിലും വേദപ്രചാരത്തിലും സെലസ്റ്റിന്‍ പാപ്പാ പ്രദര്‍ശിപ്പിച്ച തീക്ഷ്ണത അദ്ദേഹത്തെ ഒരു പുണ്യവാനാക്കി. - [പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട്: ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം](https://malabarvisiononline.com/2024/04/05/pope-benedict-institute-3/): താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര- ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകളിലേക്ക് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ഏപ്രില്‍ അവസാന വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. കോഴ്‌സുകള്‍ ബൈബിള്‍ ഒരു സമഗ്രപഠനം (ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).വിശുദ്ധ കുര്‍ബ്ബാന വിരചിത ഭാഷയില്‍ (സുറിയാനിയില്‍) ഒരു പഠനം (ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള പഠനം (മരിയന്‍ ശാസ്ത്രം) (ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ). ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാരാണ് ക്ലാസ്സുകള്‍ നയിക്കുന്നു. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. മാസത്തില്‍ രണ്ട് ക്ലാസ്സുകള്‍ എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 8281346179. - [സൗജന്യ KEAM എന്‍ട്രന്‍സ് പരിശീലനം](https://malabarvisiononline.com/2024/04/05/jyothi-engineering-collage/): തൃശൂര്‍ അതിരൂപതയുടെ കീഴില്‍ ചെറുതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി എന്‍ജിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ വച്ച് സൗജന്യ കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് (KEAM) പരിശീലനം ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലെ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതു മുതല്‍ 12 വരെയാണ് ക്ലാസുകള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് www.jecc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9526924455, 9526934455 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. - [മാന്‍ഡ്രേക്ക് കഥയും കൃത്രിമ ബുദ്ധിയും](https://malabarvisiononline.com/2024/04/04/artificial-intelligence-and-world/): മാന്ത്രികനായ മാന്‍ഡ്രേക്ക് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ഇഷ്ടപ്പെട്ട ചിത്രകഥയാണ്. കംപ്യൂട്ടറുകളുടെ തുടക്കകാലമായ 1960കളില്‍ കംപ്യൂട്ടര്‍ കഥാപാത്രമായി ഒരു ചിത്രകഥ മാന്‍ഡ്രേക്ക് പരമ്പരയില്‍ വന്നു. ഒരു നഗരത്തിലെ ജോലികള്‍ ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. ശാസ്ത്രജ്ഞരുടെ ഉത്തരവുകള്‍ ആനുസരിച്ച് ആദ്യം പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ പിന്നീട് അനുസരിക്കാതായി. തന്നിഷ്ടം കാട്ടിത്തുടങ്ങിയ കംപ്യൂട്ടര്‍ മക്കളെയെന്നതുപോലെ കുട്ടിക്കംപ്യൂട്ടറുകളെ സൃഷ്ടിച്ച് നഗരത്തിലെ ജോലികളും ഭരണവും ഏറ്റെടുക്കുന്നു. കംപ്യൂട്ടറിനെ ഒതുക്കുന്ന ജോലി മാന്‍ഡ്രേക്കും സഹായി ലോതറും ഏറ്റെടുക്കുന്നു. മാന്ത്രികമായ അംഗവിക്ഷേപങ്ങള്‍ ഫലിക്കാതായപ്പോള്‍ ലോതര്‍ കവണയില്‍ കല്ല് തൊടുത്തുവിട്ട് അമ്മ കംപ്യൂട്ടറിന്റെ കണ്ണും തലച്ചോറും തകര്‍ക്കുന്നു. അമ്മ അങ്ങനെ ചാകുന്നു. അമ്മ ഇല്ലാതായതോടെ അമ്മയുമായി ബന്ധപ്പെട്ട കുട്ടിക്കംപ്യൂട്ടറുകളും ചത്തു. അങ്ങനെ നഗരം രക്ഷപ്പെടുന്നു. കംപ്യൂട്ടറിന്റെ തുടക്ക കാലത്ത് ലീഫാക്കും ഫ്രെഡറിക്സും (അവരാണ് അക്കാലത്ത് മാന്‍ഡ്രേക്ക് പരമ്പരയ്ക്ക് ആശയം കൊടുക്കുകയും ചിത്രീകരണം നടത്തുകയും ചെയ്തിരുന്നത്) ഭാവനയില്‍ കണ്ടത് മറ്റൊരു വിധത്തില്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന പേടിയിലാണ് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍. കൃത്രിമ മനുഷ്യബുദ്ധി […] - [പരേതനുവേണ്ടി എത്രനാള്‍ കുര്‍ബാന ചൊല്ലണം?](https://malabarvisiononline.com/2024/04/04/how-long-should-mass-be-said-for-the-deceased/): സകല മരിച്ചവരെയും പ്രത്യേകിച്ച് ശുദ്ധീകരണാത്മാക്കളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന നല്ല പതിവ് ആഗോള സഭയിലെന്നപോലെ നമ്മുടെ സഭയിലും നിലവിലുണ്ട്. ട്രെന്റ് സൂനഹദോസ് അതിന്റെ 25-ാമത്തെ സെക്ഷനില്‍ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്നും, വിശ്വാസികളുടെ പ്രാര്‍ത്ഥന വഴിയും പ്രത്യേകിച്ച് അള്‍ത്താരയില്‍ അനുദിനമര്‍പ്പിക്കുന്ന ദിവ്യബലികളിലൂടെയും ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ സാധിക്കുമെന്നും വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ശുദ്ധീകരണ സ്ഥലമുണ്ടെന്നും അവിടെയുള്ളവരുടെ പാപക്കറകളും താല്‍ക്കാലിക ശിക്ഷകളും തീരുന്നതിനായി ഈ ലോകത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും വഴി സാധിക്കുമെന്നും തിരുസഭ പഠിപ്പിക്കുന്നു. പഴയ നിയമത്തില്‍, യുദ്ധത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പാപപരിഹാര കര്‍മ്മം ചെയ്യുന്നതിന് യൂദാസ് രണ്ടായിരത്തോളം ദ്രാക്മ വെള്ളി പിരിച്ചെടുത്ത് ജറുസലേം ദൈവാലയത്തിലേയ്ക്ക് അയച്ചുകൊടുത്തതായി (2 മക്കബായര്‍ 12:43-44) നമ്മള്‍ വായിക്കുന്നു. സഭാ പിതാക്കന്മാരുടെ പഠനങ്ങളിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള ബലിയര്‍പ്പണത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മോനിക്ക പുണ്യവതി തന്റെ മകനായ വിശുദ്ധ അഗസ്റ്റിനോട് പറയുന്ന കാര്യം ശ്രദ്ധേയമാണ്: ”കര്‍ത്താവിന്റെ ബലിപീഠത്തില്‍ എന്നെ ഓര്‍ക്കാന്‍ മറക്കരുത്”. വി. അഗസ്റ്റിന്‍ തന്റെ അമ്മയ്ക്കുവേണ്ടി […] - [വാഴയ്ക്കും 'കോളര്‍'](https://malabarvisiononline.com/2024/04/04/banana-collar-ring/): വാഴക്കര്‍ഷകര്‍ക്ക് കൃഷി നാശം വരാതെ സഹായിക്കുന്ന കണ്ടുപിടുത്തമായ കോളര്‍ റിങ്ങുകളെ പരിചയപ്പെടാം മുടക്കുന്ന പണത്തിന് താങ്ങ് കൊടുത്തില്ലെങ്കില്‍ സര്‍വവും നഷ്ടത്തിലാക്കുന്ന കൃഷിയാണ് വാഴക്കൃഷി. യഥാസമയം താങ്ങു കൊടുത്തില്ലെങ്കില്‍ ഒരു വരള്‍ച്ച വന്നാല്‍, നല്ലൊരു കാറ്റു വീശിയാല്‍ സര്‍വതും നിലം പതിക്കും. ഒപ്പം വായ്പയെടുത്തും പണയം വച്ചും നടത്തിയ വാഴക്കൃഷി തിരിച്ചു പിടിക്കാനാകാത്ത വിധം നഷ്ടത്തിലാകുകയും ചെയ്യും. ഒന്നോ രണ്ടോ വാഴകളല്ല, നൂറും ആയിരവും വാഴകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ വാഴകള്‍ മുഴുവന്‍ താങ്ങ് കൊടുത്ത് നിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. അത്രയും താങ്ങു കാലുകള്‍ ലഭിക്കാന്‍ മുളയോ, കമുകോ സംഘടിപ്പിക്കാനുള്ള പെടാപ്പാട് അതിലേറെ. താങ്ങു കാലുകളാകട്ടെ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഈടു നില്‍ക്കില്ല. ഈ വരള്‍ച്ചക്കാലത്ത് ശരിയായ നന ലഭിക്കാതെ ഒടിഞ്ഞു വീഴുന്ന വാഴകളേറെ. ഇതു കഴിഞ്ഞ് മഴ തുടങ്ങിയാലോ… കാറ്റടിച്ച് വീണു പോകുന്നവ വേറെ. ഇപ്പോള്‍ വീതിയുള്ള പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഓരോ വാഴയും വലിച്ചു കെട്ടുന്ന രീതി […] - [ഏപ്രില്‍ 4: വിശുദ്ധ ഇസിദോര്‍](https://malabarvisiononline.com/2024/04/04/isidore-of-seville/): സ്പാനിഷ് സംസ്‌കാരത്തിന്റെ പ്രധാന പ്രതിനിധിയും ചരിത്രകാരനും പണ്ഡിതനുമായിരുന്നു വേദപാരംഗതനായ സെവീലിലെ ഇസിദോര്‍. സേവേരിയാന്റേയും തെയോഡോറയുടെയും മകനായി ഇസിദോര്‍ ജനിച്ചു. രണ്ടു സഹോദരന്മാര്‍ ലെയാന്ററും ഫുള്‍ജെന്‍ സിയൂസും പുണ്യവാന്മാരാണ്; സഹോദരി ഫ്‌ളൊരെന്തീനാ പുണ്യവതിയുമാണ്. ഈ സഹോദരി ആവശ്യപ്പെട്ടതനുസരിച്ചാണ് കത്തോലിക്കാ വിശ്വാസം എന്ന ഗ്രന്ഥം ഇസിദോര്‍ എഴുതിയത്. യഹൂദജനങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആവശ്യമുള്ളിടത്തോളം വിശുദ്ധഗ്രന്ഥവാക്യങ്ങള്‍ ഈ പുസ്തകത്തില്‍ അദ്ദേഹം നിരത്തിവച്ചിട്ടുണ്ട്. 600-ല്‍ സഹോദരന്‍ ലെയാന്ററിന്റെ പിന്‍ഗാമിയായി സെവീന്‍ മെത്രാപ്പോലീത്താസ്ഥാനം ഇസിദോര്‍ വഹിക്കാന്‍ തുടങ്ങി. നാല്പതു വര്‍ഷത്തോളം അദ്ദേഹം മെത്രാപ്പോലീത്തയായി തുടര്‍ന്നു. മരിക്കാറായപ്പോള്‍ തന്റെ സമ്പാദ്യമെല്ലാം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുത്തു. ചാരം നെറ്റിയില്‍ പൂശി അദ്ദേഹം ദൈവത്തോട് മാപ്പ് അപേക്ഷിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു: ”നിങ്ങളോട് ആരോടെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.’ പരസ്‌നേഹത്തിന്റെ ഡോക്ടറാണ് ഇസിദോരെന്ന് പറയാം. പണ്ഡിതനായ ഇസിദോരിന്റെ പ്രതിഭയില്‍നിന്ന് ഉയിരെടുത്ത പ്രസംഗങ്ങളില്‍ അദ്ദേഹത്തിന്റെ എളിമയും ദൈവസ്‌നേഹവും ലയിച്ചുചേര്‍ന്നുകഴിയുമ്പോള്‍ ശ്രോതാക്കളുടെ ഹൃദയം തരളിതമാകാറുണ്ട്. 636 ഏപ്രില്‍ 4-ന് 76-ാമത്തെ വയസ്സില്‍ ഇസിദോര്‍ മരിച്ചു. പതിനാറു […] - [സ്ത്രീകളെ ആദരിക്കാത്ത സമൂഹം പുരോഗമിക്കില്ല: ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/04/03/popes-april-prayer-intention/): സ്ത്രീപുരുഷ സമത്വം വാക്കുകളില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാര്‍പ്പാപ്പാ. ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും സ്ത്രീകളുടെ പങ്കും ഔന്നത്യവും എല്ലാ സംസ്‌കാരങ്ങളിലും ആദരിക്കപ്പെടണമെന്നും ഫ്രാന്‍സീസ് പാപ്പ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പായുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം സ്ത്രീകളുടെ പങ്ക് എന്നതാണ്. ലോകത്തില്‍ പലയിടങ്ങളിലും പ്രഥമ പാഴ്‌വസ്തുവായി സ്ത്രീകള്‍ കണക്കാക്കപ്പെടുന്നത് ഖേദകരമാണ്. സഹായം ചോദിക്കുന്നതിനും വ്യവസായസംരംഭം ആരംഭിക്കുന്നതിനും വിദ്യാലയത്തില്‍ പോകുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഈ നാടുകളിലണ്ട് – പാപ്പ പറഞ്ഞു. സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കരുത്. പീഡനത്തിനിരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം തടയരുത്. അവര്‍ ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളെന്ന നിലയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് തത്ത്വത്തില്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാരുകള്‍ വിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും […] - [ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷാ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍](https://malabarvisiononline.com/2024/04/03/alpha-academy/): കുന്നമംഗലം ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍ ആരംഭിക്കും. ഇതിനായി ഗുരുകുലം മോഡല്‍ കാംപസ് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ ഭാഷയില്‍ ബി2 നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം ഒരു ലക്ഷം രൂപയിലധികം സ്റ്റൈപെന്റോടെ ജര്‍മ്മനിയില്‍ നഴ്‌സിങ് ഉള്‍പ്പടെ വിവിധ കോഴ്‌സുകളില്‍ ഫീസില്ലാതെ പഠിക്കാനുള്ള അവസരവും ആല്‍ഫാ അക്കാദമി ഒരുക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാംപസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497567689 - [ഹിന്ദി അധ്യാപക ഒഴിവ്](https://malabarvisiononline.com/2024/04/02/teachers-wanted/): പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപക (സ്ഥിര നിയമനം) ഒഴിവ്. യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെയുള്ള അപേക്ഷ 2024 ഏപ്രില്‍ 12ന് വൈകിട്ട് സ്‌കൂള്‍ മണിക്കു മുന്‍പ് സ്‌കൂള്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. വിലാസം: മാനേജര്‍, സെന്റ് മേരീസ് HSS, പരിയാപുരം പി.ഒ. അങ്ങാടിപ്പുറം വഴി, മലപ്പുറം – 679321. - [ഫ്രാന്‍സീസ് പാപ്പായുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശം](https://malabarvisiononline.com/2024/04/01/urbi-et-orbi/): ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളില്‍ മധ്യത്തിലുള്ള മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, ”റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന ”ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി. ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ നിന്നുയര്‍ന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: ‘ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിര്‍ത്തെഴുന്നേറ്റു!’ (മര്‍ക്കോസ് 16:6). പ്രതീക്ഷകളെ അടയ്ക്കുന്ന വലിയ പാറകള്‍ ആഴ്ചയുടെ ആദ്യ ദിവസം പുലര്‍ച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകള്‍ക്കുണ്ടായ വിസ്മയം സഭയില്‍ വീണ്ടും പുനര്‍ജനിക്കുകയാണ്. യേശുവിന്റെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്തതുമായ പാറകള്‍ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിന്റെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിന്റെ […] - [ഈസ്റ്റര്‍ ആഘോഷം ഇങ്ങനെയും](https://malabarvisiononline.com/2024/03/31/easter-around-the-globe/): ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട് രസകരമായ പല ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. അവയെ പരിചയപ്പെടാം സ്വീഡന്‍വിശുദ്ധ വാരത്തില്‍ ദുര്‍മന്ത്രവാദികളെ അനുസ്മരിപ്പിക്കുന്ന വിധം വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ അയല്‍ വീടുകള്‍ കയറിയിറങ്ങും. ചിത്രങ്ങളും പെയിന്റിങുകളും മറ്റും വില്‍ക്കുകയാണ് ഊരുചുറ്റലിന്റെ ലക്ഷ്യം. പണത്തിനു പകരം മിഠായികളാണ് കുട്ടികള്‍ക്ക് വിലയായി ലഭിക്കുക. അമേരിക്കവൈറ്റ് ഹൗസിലെ തെക്കേ മൈതാനത്ത് കുട്ടികള്‍ക്കായുള്ള ഈസ്റ്റര്‍ എഗ്ഗ് മത്സരങ്ങള്‍ നടത്തിവരുന്നു. പുഴുങ്ങിയ മുട്ടയില്‍ ചായം തേച്ച് വലിയ സ്പൂണിന്റെ സഹായത്തോടെ പച്ചപ്പുല്‍മൈതാനത്തിലൂടെ ഉരുട്ടി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയെന്നതാണ് ഒരു മത്സരം. ഓരോ വര്‍ഷവും ഒരു പ്രത്യേക തീം നിശ്ചയിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. നോര്‍വെഈസ്റ്റര്‍ അവധിക്കാലം നോര്‍വെക്കാര്‍ക്ക് ക്രൈം നോവലുകള്‍ വായിക്കാനുള്ള സമയമാണ്. ഈസ്റ്ററിനോടനുബന്ധിച്ച് പ്രത്യേക ക്രൈം ത്രില്ലര്‍ നോവലുകള്‍ പ്രസാധകര്‍ വിപണിയിലെത്തിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇത്തരം ഒരു പതിവ് നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. ഫ്രാന്‍സ്ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച ഫ്രാന്‍സിലെ പടിഞ്ഞാറന്‍ നഗരമായ ഹോക്‌സില്‍ 4,500 മുട്ടകള്‍ കൊണ്ടുള്ള ഭീമന്‍ ഓംലറ്റ് […] - [മാര്‍ച്ച് 28: പെസഹാ വ്യാഴാഴ്ച](https://malabarvisiononline.com/2024/03/27/maundy-thursday-2/): സംഹാരദൂതന്‍ ഈജിപ്തുകാരുടെ കടിഞ്ഞൂല്‍പുത്രന്മാരെ വധിക്കുകയും യഹൂദരുടെ വീടുകളില്‍ യാതൊരു നാശവും ചെയ്യാതെ കടന്നുപോകുകയും ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് പെസഹാ തിരുനാള്‍ പഴയനിയമത്തില്‍ ആചരിച്ചിരുന്നത്. ആ തിരുനാള്‍ദിവസം എല്ലാ യഹൂദ കുടുംബങ്ങളും ഒരാടിനെ കൊന്നു പെസഹാ ഭക്ഷിച്ചിരുന്നു. ഈശോ തന്റെ മരണത്തിന്റെ തലേദിവസം വൈകുന്നേരം വിശാലമായ ഒരു മുറിയില്‍ വച്ച് തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും ശ്ലീഹന്മാരോടുകൂടെ പെസഹാ ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ മാര്‍ക്കിന്റെ വീട്ടിലെ ഒരു മുറിയായിരുന്നു അതെന്ന് പറയുന്നുണ്ട്. പാദപ്രക്ഷാളന കര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ആദ്യത്തെ പ്രഭണിതം (Antiphona) ഒരു പുതിയ കല്പന ഞാന്‍ തരുന്നു. (Manda-tum novum do vobis) എന്നാണ്. ‘മന്താത്തും’ എന്ന ആദ്യത്തെ വാക്കാണ് പെസഹാ വ്യാഴാഴ്ചയ്ക്ക് ഇംഗ്‌ളീഷില്‍ മോണ്ടി തേഴ്സ്ഡെ (Maundy Thursday) എന്ന വാക്കിന് നിദാനമായത്. നമ്മുടെ കര്‍ത്താവും ഗുരുവുമായ ഈശോ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നമ്മളും പരസ്പരം കാലുകഴുകാന്‍ അതായത് വിനയപൂര്‍വ്വം പരസ്പരം സ്‌നേഹിക്കാന്‍ എത്രമാത്രം കടപ്പെട്ടിട്ടുണ്ട്. അന്നത്തെ അത്താഴത്തിനു മുഖവുരയായി ഈശോ […] - [മാര്‍ച്ച് 27: ഈജിപ്തിലെ വിശുദ്ധ ജോണ്‍](https://malabarvisiononline.com/2024/03/27/st-john-of-egypt/): ഈജിപ്തില്‍ ഒരു തച്ചന്റെ മകനായി ജോണ്‍ ജനിച്ചു. 25-ാം വയസ്സില്‍ അയാള്‍ ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും അനുസരണയോടും കൂടെ ജീവിച്ചു. പല മൂഢമായ പ്രവൃത്തികളും തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അവന്‍ ചെയ്തുകൊണ്ടിരുന്നു. ഒരു ഉണങ്ങിയ കമ്പ് പച്ചച്ചെടിയെന്നപോലെ ഒരു വര്‍ഷം സ്ഥിരമായി നനച്ചു. ഈ അനുസരണപ്രവൃത്തികള്‍ക്കൊണ്ട് അനന്തരകാലത്ത് ജോണിന് വിശിഷ്ടാനുഗ്രഹങ്ങള്‍ ലഭിച്ചു. നാല്‍പതു വയസ്സുള്ളപ്പോള്‍ ലിക്കൊപ്പോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി ഒരു കൊച്ച് അറ അദ്ദേഹത്തിന്റെ താമസത്തിനായി തിരിച്ചെടുത്തു. ആഴ്ചയില്‍ അഞ്ചു ദിവസം അദ്ദേഹം ദൈവത്തോടുള്ള സംഭാഷണത്തില്‍ കഴിച്ചുകൂട്ടിയിരുന്നു. ശനിയും ഞായറും പുരുഷന്മാര്‍ക്ക് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ നല്‍കിവന്നു. സൂര്യാസ്തമനംവരെ ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനു ശേഷമാണെങ്കിലും വളരെ കുറച്ചുമാത്രം. ഇങ്ങനെ 42-ാമത്തെ വയസ്സുമുതല്‍ 90-ാമത്തെ വയസ്സുവരെ ജീവിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്നവര്‍ക്ക് താമസിക്കാന്‍ ഒരാശുപത്രി അദ്ദേഹം പണിയിച്ചു. അനേകരെ അത്ഭുതകരമാം വിധം അദ്ദേഹം സുഖപ്പെടുത്തി. പലരുടേയും ഹൃദയരഹസ്യങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. സ്വേച്ഛാധിപതിയായ മാക്സിമസ്സിനെ രക്തം […] - [രുചികരമായ പെസഹാ വിഭവങ്ങള്‍ തയ്യാറാക്കാം](https://malabarvisiononline.com/2024/03/25/maundy-thursday/): സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ളതും, അവര്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതുമായ ഒരു അനുഷ്ഠാനമാണ് പെസഹാ അപ്പം മുറിക്കല്‍. ഇതിനായി വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇന്‍ഡറിയപ്പം ചേരുവകള്‍1. അരിപ്പൊടി വറുത്തത്- നാലു ഗ്ലാസ്2. ഉഴുന്ന്- ഒരു ഗ്ലാസ്3. തേങ്ങ – നാല്4. വെളുത്തുള്ളി, ചുവന്നുള്ളി – അരച്ചെടുത്തത് പാകത്തിന്5. ജീരകം- പാകത്തിന് അരച്ചെടുത്തത് പാചകം ചെയ്യുന്ന വിധംതേങ്ങ മിക്‌സിയില്‍ ഒതുക്കിയെടുക്കുക. വറുത്ത അരിപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. അരച്ചെടുത്ത വെളുത്തുള്ളിയും ജീരകവും തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരിപ്പൊടി കുഴച്ചതില്‍ ചേര്‍ത്തിളക്കി മയം വരുത്തിയ ശേഷം വെളുത്തുള്ളിയുടെ രുചി വരത്തക്കവിധം ചേര്‍ത്ത് വാഴയിലയില്‍ പരത്തി മടക്കിയെടുത്ത് അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കാവുന്നതാണ്. കുരിശപ്പം കുരിശപ്പം തയ്യാറാക്കാന്‍ ഇന്‍ട്രി അപ്പത്തിനു പാകപ്പെടുത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ഭാഗം പൊടികുഴച്ചത് നല്ല സ്റ്റീല്‍ പ്ലെയിറ്റിലോ, വാഴയിലയിലോ പാകത്തിന് വലിപ്പത്തില്‍ എടുത്ത് അപ്പചെമ്പില്‍ വേവിച്ചെടുക്കുക. കുരിശാകൃതിയില്‍ കുരുത്തോല മുറിച്ചെടുത്ത് ഈ അപ്പത്തിന്റെ നടുവില്‍വെക്കണം. വട്ടയപ്പം ചേരുവകള്‍1. അരി-ഒരു കിലോ2. പഞ്ചസാര-500 ഗ്രാം3. […] - [മാര്‍ച്ച് 24: ഓശാന ഞായര്‍](https://malabarvisiononline.com/2024/03/25/palm-sunday/): ലാസറിന്റെ ഉയിര്‍പ്പിനുശേഷം ഈശോ ജറുസലേം ദൈവാലയം സന്ദര്‍ശിച്ചു. ഒരു കഴുതയുടെ പുറത്ത് വെളളത്തുണി വിരിച്ച് ഈശോ അതിന്മേലിരുന്നു. പുരുഷാരം ഓലിവുശാഖകള്‍ കൈയില്‍പിടിച്ചു ‘ദാവീദിന്‍ സുതന് ഓശാനാ, ദൈവത്തിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാകുന്നു.’ ഈ ഓശാനവിളി രസിക്കാഞ്ഞ ഫരിസേയര്‍ അതു നിറുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഇവര്‍ മൗനം അവലംബിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ പറയുന്നു’ (ലൂക്കാ 19: 40) എന്ന് ഈശോ അരുള്‍ചെയ്തു. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കി വഴിയില്‍ വിരിച്ചു. നാം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ കഴുതയാകുന്ന ഹൃദയത്തില്‍ വരപ്രസാദമാകുന്ന വെള്ളവസ്ത്രം സ്വീകരിച്ച്, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, ദാവീദിന്‍ സുതന് ഓശാന എന്നു മനസ്സുകൊണ്ട് പറയുന്നുണ്ടോ? ഓശാന ഞായറാഴ്ച കുരുത്തോല ഞായറാഴ്ച എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുരുത്തോല (Palm Leaf) സന്തോഷവും മരണത്തിന്മേലുള്ള വിജയവും സൂചിപ്പിക്കുന്നു. കുരുത്തോല ഇല്ലാത്തിടങ്ങളില്‍ പച്ചയിലകളും പുഷ്പങ്ങളും റിബ്ബണ്‍ വടിയില്‍ കെട്ടിയും അന്നത്തെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നു. കുരുത്തോല വെഞ്ചരിപ്പ് ജെറുസലേമില്‍ നാലാം ശതാബ്ദത്തില്‍ ആരംഭിച്ചു. […] - [മാര്‍ച്ച് 26: വിശുദ്ധ ലുഡ്ഗെര്‍](https://malabarvisiononline.com/2024/03/25/ludger/): ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്ററില്‍ 743-ല്‍ ലൂഡ്ഗെര്‍ ജനിച്ചു. വിശുദ്ധ ബോനിഫസ്സിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ഗെര്‍ വളര്‍ന്നുവന്നത്. കുട്ടിയുടെ ആധ്യാത്മിക പുരോഗതി കണ്ട് വിശുദ്ധ ഗ്രിഗറി അവന് ആസ്തപ്പാടു പട്ടം നല്കി. നാലരവര്‍ഷം ഇംഗ്‌ളണ്ടില്‍ അല്‍ കൂയിന്റെ കീഴിലും അദ്ധ്യയനം ചെയ്തു. ഭക്താഭ്യാസങ്ങളിലും വിശുദ്ധ ഗ്രന്ഥപഠനത്തിലും സഭാപിതാക്കന്മാരുടെ കൃതികള്‍ പാരായണം ചെയ്യുന്നതിലുമായിരുന്നു യുവാവായ ലുഡ്ഗെറിന്റെ ശ്രദ്ധ. ലൂഡ്ഗെര്‍ പിന്നീട് ഇംഗ്ലണ്ടിലേക്കു തിരിച്ചുവന്നു പൗരോഹിത്യം സ്വീകരിച്ചു. വൈദികനെന്ന നിലയില്‍ അനേകരെ മാനസാന്തരപ്പെടുത്താനും പല ആശ്രമങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 802-ല്‍ അദ്ദേഹം മുണ്‍സ്റ്റെറിലെ മെത്രാനായി. മെത്രാനായശേഷവും ഉപവാസവും ജാഗരണവും കുറയാതെ അഭ്യസിച്ചു. രഹസ്യമായി അദ്ദേഹം ധരിച്ചിരുന്ന രോമവസ്ത്രത്തെപ്പറ്റി മരണത്തിനു സ്വല്പം മുമ്പേ പരിചിതര്‍ക്കുപോലും അറിവുണ്ടായിരുന്നുള്ളു. വേദ പുസ്തകം വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ദരിദ്രരോട് സ്‌നേഹവും ധനികരോട് ദൃഢതയും അദ്ദേഹംപ്രകാശിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനകളുടേയും തിരുക്കര്‍മ്മങ്ങളുടേയും സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ത്ഥനാസമയത്ത് മറ്റുകാര്യങ്ങളില്‍ തലയിടുന്ന വൈദികരെ അദ്ദേഹം ശാസിക്കുമായിരുന്നു. പീഡാനുഭവ […] - [പുത്തന്‍പാന ആലാപന മത്സരം: ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാമത്](https://malabarvisiononline.com/2024/03/25/puthan-paana/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബ കൂട്ടായ്മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാം സ്ഥാനം നേടി. മഞ്ചേരി സെന്റ് ജോസഫ്‌സ്, പുല്ലൂരാംപാറ സെന്റ് പോള്‍സ് കൂട്ടായ്മകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പുത്തന്‍ പാനയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ച ഗ്രന്ഥകാരനുമായ എഫ്. ആന്റണി പുത്തൂര്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. റോസമ്മ പുല്ലാട്ട് മെമ്മോറിയല്‍ ട്രോഫിയും 7000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍ മെമ്മോറിയല്‍ ട്രോഫിയും 5000 രൂപയും. മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ് മെമ്മോറിയല്‍ ട്രോഫിയും 3000 രൂപയും. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളിലായി നൂറോളം പേര്‍ പങ്കെടുത്തു. താമരശ്ശേരി രൂപതാ ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, പിഎംഒസി […] - [മാര്‍ച്ച് 25: മംഗളവാര്‍ത്ത തിരുനാള്‍](https://malabarvisiononline.com/2024/03/25/annunciation/): ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റേയും അന്നയുടേയും മകള്‍ മറിയത്തില്‍ നിന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ തിരുനാളിന്റെ അടിസ്ഥാനം. ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകാമറിയത്തെ സമീപിച്ച് അഭിവാദനം ചെയ്തു. ‘നന്മനിറഞ്ഞവളേ, സ്വസ്തി സ്ത്രീകളില്‍ അനുഗൃഹീതേ കര്‍ത്താവ് നിന്നോടുകൂടെ.’ ദൈവദൂതന്റെ വാക്കുകള്‍ കേട്ട് അവള്‍ അസ്വസ്ഥയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു: ‘മറിയമേ ഭയപ്പടേണ്ട, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ശിശുവിന് ഈശോ എന്ന് പേരിടണം. അവിടുന്ന് മഹാനാ യിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. ദൈവമായ കര്‍ത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവിടുത്തേക്കു നല്‍കും, യാക്കോബിന്റെ ഗോത്രത്തില്‍ അവിടുന്ന് എന്നെന്നേക്കും രാജാവായി വാഴും. അവിടുത്തെ രാജ്യത്തിന് അന്ത്യമില്ലായിരിക്കും.’ അപ്പോള്‍ മറിയം ദൈവദൂതനോട് ചോദിച്ചു ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.’ ദൈവദൂതന്‍ പ്രതിവചിച്ചു: ‘പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നെള്ളും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ പ്രവര്‍ത്തിക്കും. […] - [വിശ്വാസദീപ്തിയില്‍ കുളത്തുവയല്‍ തീര്‍ത്ഥാടനം](https://malabarvisiononline.com/2024/03/22/kulathuvayal-theerthadanam-2/): ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിച്ചും യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടത്തിയ കുളത്തുവയല്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 35 കിലോമീറ്ററുകളോളം നീളുന്ന തീര്‍ത്ഥയാത്രയില്‍ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു. ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നാല്‍പതാം വെള്ളി സന്ദേശം താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പങ്കുവച്ചു. ‘നമ്മുടെ വേദനകളുടെ വഴിയെ നമുക്ക് മുമ്പേ സഞ്ചരിച്ചവനാണ് യേശു. ജീവിത സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് യേശു സ്വജീവിതത്തിലൂടെ കാട്ടിത്തന്നു. സഹനത്തിന്റെ വില ദൈവത്തിന്റെ മുമ്പിലുള്ള ഉയര്‍ത്തപ്പെടലാണ്. വ്യക്തികള്‍ ഇന്ന് ഇലക്ട്രോണിക്കിലി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, സൈക്കോളജിക്കലി വളരെ അകലത്തിലാണ്. ഊഷ്മളമായ വ്യക്തിബന്ധങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണ്.” […] - [മാര്‍ച്ച് 23: മോഗ്രോവേയോയിലെ ടൂറീബിയൂസ് മെത്രാന്‍](https://malabarvisiononline.com/2024/03/21/turibius-of-mogrovejo/): സ്‌പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറിന് ടൂറീബിയൂസ് ജനിച്ചു. ഭക്തകൃത്യങ്ങള്‍ പാരമ്പര്യമെന്നവണ്ണം അനുഷ്ഠിച്ചു വന്നിരുന്ന കുടുംബത്തില്‍ വളര്‍ന്നു വന്ന ബാലന്‍ സകലര്‍ക്കും ഒരു മാതൃകയായിരുന്നു. ഒഴിവുസമയമെല്ലാം അവന്‍ ഭക്തകൃത്യങ്ങള്‍ക്കോ ദരിദ്രസേവനത്തിനോ ആണ് വിനിയോഗിച്ചിരുന്നത്. അനുപമമായിരുന്നു ജീവിത തപസ്സ്, കാല്‍നടയായി വിദൂരതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ഈ തപോജീവിതത്തിനിടയ്ക്ക് ടൂറീബിയൂസ് സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും പഠിച്ചു പ്രാവീണ്യം നേടിയിരുന്നു. ഇതു മനസ്സിലാക്കിയ ഭൂപതി ഫിലിപ്പ് വിതീയന്‍ അദ്ദേഹത്തെ ഗ്രാനഡായിലെ ന്യായാധിപനായി നിയമിച്ചു. പ്രസ്തുത ജോലിയിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ തെക്കെഅമേരിക്കയില്‍ പെറു സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലീമായിലെ ആര്‍ച്ചു ബിഷപ്പായി നിയമിച്ചത്. ഈ ബഹുമതി ഉപേക്ഷിക്കാന്‍ അദ്ദേഹം വളരെ ഉത്സാഹിച്ചുവെങ്കിലും പരിശുദ്ധപിതാവ് അദ്ദേഹത്തോട് പട്ടവും മെത്രാഭിഷേകവും സ്വീകരിക്കാന്‍ ആജ്ഞാപിച്ചു. 1587-ല്‍ ടൂറീബിയൂസു ലിമായിലെത്തി ആര്‍ച്ചുബിഷപ്പിന്റെ ജോലികള്‍ ഏറ്റെടുത്തു. ലീമാ നിവാസികള്‍ക്ക് പുതിയ ആര്‍ച്ചുബിഷപ് പുണ്യത്തിന്റെ ഒരു മാതൃകയായിരുന്നു. ദീര്‍ഘമായ ധ്യാനപ്രാര്‍ത്ഥനയ്ക്കുശേഷമാണ് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചിരുന്നത്. ദിവസംതോറും പാപസങ്കീര്‍ത്തനം കഴിച്ചിരുന്നു. രൂപതയുടെ എല്ലാ ഭാഗങ്ങളും അദ്ദേഹം മൂന്നുപ്രാവശ്യം സന്ദര്‍ശിച്ചു […] - [മാര്‍ച്ച് 22: വിശുദ്ധ സക്കറിയാസ് പാപ്പാ](https://malabarvisiononline.com/2024/03/21/pope-zachary/): യൂറോപ്പിന്റെ സമുദ്ധാരണത്തിന് അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിസ് പാപ്പ ഇറ്റലിയില്‍ കലാബ്രിയാ എന്ന പ്രദേശത്ത് ഗ്രീക്കു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. മാര്‍പ്പാപ്പായായശേഷം 11 കൊല്ലംകൊണ്ടു ചെയ്തു തീര്‍ത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തീക്ഷ്ണതയും അദ്ധ്വാനശീലവും നിതരാം സുവ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഗ്രീക്കു സാമ്രാജ്യവും ലൊമ്പാര്‍ഡുകാരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ചു. അങ്ങനെ ഒരു യുദ്ധം ഒഴിവാക്കി. സഭാനിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാപ്പാ 743-ല്‍ റോമയില്‍ ഒരു സുനഹദോസു വിളിച്ചുകൂട്ടി. അന്നുവരെ ഉണ്ടായിട്ടുള്ള പ്രധാന നിയമങ്ങള്‍ മെത്രാന്മാടെ ശ്രദ്ധയില്‍ പതിക്കാന്‍ അതു സഹായിച്ചു. ജര്‍മ്മനിയില്‍ വിശുദ്ധ ബോനിഫസ്സിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കിയ പ്രോത്സാഹനം ജര്‍മ്മനിയുടെ മാനസാന്തരം ഏതാണ്ട് പൂര്‍ത്തിയാക്കാന്‍ വഴിതെളിച്ചു. മാത്രമല്ല ഫ്രാങ്കുകാരുടെ രാജാവായി പെപ്പിനെ തിരഞ്ഞെടുത്തതു മാര്‍പ്പാപ്പാ അംഗീകരിക്കുകയും ചെയ്തു. മോന്തെകസീനോ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുണ്ടാക്കുകയും ആശ്രമ ദൈവാലയത്തിന്റെ കൂദാശകര്‍മ്മം മാര്‍പ്പാപ്പാ നിര്‍വ്വഹിക്കുകയും ചെയ്തു. 510-ല്‍ ലൊമ്പാര്‍ഡുകള്‍ മോന്തെകസീനോ തകര്‍ത്തുകളഞ്ഞതാണ്. വിശുദ്ധ പെട്രോണാക്‌സിന്റെ പരിശ്രമത്താലും മാര്‍പ്പാപ്പായുടെ സഹകരണത്താലും മോന്തെകസിനോ വീണ്ടും ഉയര്‍ന്നുവന്നു. റോമയുടെ സമീപത്ത് മാര്‍പ്പാപ്പാ കര്‍ഷക […] - [പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റോമിലെ റബിബ്ബിയ ജയിലില്‍ ദിവ്യബലിയര്‍പ്പിക്കും](https://malabarvisiononline.com/2024/03/21/rebibbia-visit/): സ്ത്രീകളുടെ ജയിലായ റോമിലെ റബിബ്ബിയില്‍ പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അന്തേവാസികളുമായും ഉദ്യോഗസ്ഥരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. പെസഹാ വ്യാഴാഴ്ചയിലെ ദിവ്യബലിയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് ആരംഭമാകും. 2015-ലെ പെസഹാ വ്യാഴാഴ്ചയും ഫ്രാന്‍സിസ് പാപ്പ ഇവിടെ ദിവ്യബലിയര്‍പ്പിച്ചിരുന്നു. 2023-ലെ പെസഹാ വ്യാഴാഴ്ച റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസല്‍ ദെല്‍ മര്‍മോ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ യുവതീയുവാക്കളുടെ പാദങ്ങളാണ് കഴുകിയത്. ബെനഡിക്ട് പതിനാറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പമാര്‍ക്കു ശേഷം റബിബ്ബിയ ജയില്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. - [ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഇന്ന് രാത്രി 10ന് ആരംഭിക്കും](https://malabarvisiononline.com/2024/03/21/kulatuvayal-pilgrimage/): താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായി വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കുളത്തുവയലിലെത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചാണ് ഇത്തവണത്തെ തീര്‍ത്ഥാടനം. താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച് കൊരങ്ങാട് അല്‍ഫോന്‍സാ സ്‌കൂള്‍, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് വഴിയാണ് കുളത്തുവയലിലേക്ക് തീര്‍ത്ഥാടനം എത്തിച്ചേരുക. കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക. - [ആഗോള ബാലദിനത്തിന് റോമില്‍ ഒരുക്കങ്ങള്‍ തുടങ്ങി](https://malabarvisiononline.com/2024/03/21/world-childrens-day/): ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള ബാലദിനം മേയ് 25, 26 തീയതികളില്‍ റോമില്‍ നടക്കും. ആദ്യമായാണ് കത്തോലിക്കാ സഭയില്‍ ആഗോള ബാലദിനം ആചരിക്കുന്നത്. ആഗോള യുവജന ദിനം പോലെ കുട്ടികള്‍ക്കും ഒരു ദിനം വേണമെന്ന് ഒന്‍പതു വയസുകാരനായ അലക്‌സാന്ദ്രോ എന്ന ബാലന്റെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാലദിനം പ്രഖ്യാപിച്ചത്. ‘ഞാന്‍ എല്ലാം പുതുക്കുന്നു’ എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയം. പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശംകൊണ്ടും ഊഷ്മളതകൊണ്ടും നിറയ്ക്കുമെന്നും എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുമെന്നും ആഗോള ബാലദിനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളോടൊപ്പം സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു. ”കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ വാക്കുകള്‍ വെറുതെ ഉരുവിട്ടാല്‍ പോര. അതിന്റെ അര്‍ത്ഥം മനസിലാക്കി വേണം ചൊല്ലാന്‍. കൂടുതല്‍ മാനവികവും നീതിനിഷ്ഠവും സമാധാനപൂര്‍ണവുമായ ഒരു നവലോകത്തിന്റെ നിര്‍മിതിക്കായി […] - [സ്റ്റാര്‍ട്ടില്‍ അവധിക്കാല തീവ്രപരിശീലന ഇംഗ്ലീഷ് കോഴ്‌സ്](https://malabarvisiononline.com/2024/03/21/start-summer-intensive-training-programme/): താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടില്‍ അവധിക്കാല തീവ്രപരിശീലന ഇംഗ്ലീഷ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024 ഏപ്രില്‍ 11 മുതല്‍ 20 വരെയാണ് കോഴ്‌സ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമറിന് പ്രാധാന്യം നല്‍കി എട്ടു വര്‍ഷമായി നടത്തി വരുന്ന കോഴ്‌സില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രായോഗിക പരിശീലനവും നല്‍കുന്നു. പത്താം ക്ലാസ് വരെയുള്ള കണക്ക് പാഠഭാഗങ്ങളും കോഴ്‌സിന്റെ ഭാഗമാണ്. ബേസിക് (മൂന്ന്, നാല് ക്ലാസുകള്‍), ക്ലാസിക്ക് (അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകള്‍), അഡ്‌വാന്‍സ്ഡ് (എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍), പ്രൊഫിഷ്യന്റ് (പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍) എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വ്യക്തിത്വ വികസനം, ലക്ഷ്യബോധം, പൊതുവിജ്ഞാനം, ലോജിക്കല്‍ റീസണിങ്, മെച്ചപ്പെട്ട പഠനരീതികള്‍, മാനസികാരോഗ്യ രൂപീകരണം എന്നിവയിലും കോഴ്‌സിന്റെ ഭാഗമിയി പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9037107843, 9744458111. വെബ്‌സൈറ്റ്:https://www.startindia.org/ - [മാര്‍ച്ച് 21: വിശുദ്ധ സെറാപിയോണ്‍](https://malabarvisiononline.com/2024/03/21/st-serapion-of-egypt/): ഈജിപ്തുകാരനാണ് വിശുദ്ധ സെറാപിയോണ്‍. അദ്ദേഹം പല രാജ്യങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ദാരിദ്ര്യവും ആശാനിഗ്രഹവും ഏകാന്തതയും ഒരു വ്യത്യാസവും കൂടാതെ അഭ്യസിച്ചുപോന്നു. ഒരു പട്ടണത്തിലുണ്ടായിരുന്ന ഒരു വിഗ്രഹാരാധകന്റെ അന്ധത കണ്ട് സെറാപിയോണ്‍ 20 നാണയത്തിനു തന്നെത്തന്നെ അയാള്‍ക്ക് അടിമയായി വിറ്റുകൊണ്ട് അദ്ദേഹത്തെ വിശ്വസ്തതാപൂര്‍വ്വം സേവിച്ചുകൊണ്ടിരുന്നു. യജമാനന്‍ മാനസാന്തരപ്പെട്ടപ്പോള്‍ ആ ഇരുപതു നാണയംതന്നെ തിരികെക്കൊടുത്തു സ്വതന്ത്രനായി. യജമാനന്‍ പണം വേണ്ടെന്നു പറഞ്ഞെങ്കിലും സെറാപി യോണ്‍ ആ പണം മുഴുവനും തിരികേക്കൊടുത്തു. വീണ്ടും ഒരു വിധവയെ സഹായിക്കാനായി വേറൊരു യജമാനനു തന്നെത്തന്നെ വിറ്റു. പണം വിധവയ്ക്കു നല്‍കി. ആത്മീയവും ലൗകികവുമായ സേവനം വഴി വീണ്ടും സ്വാതന്ത്ര്യം നേടി. യജമാനന്‍ അയാള്‍ക്ക് ഒരു കുപ്പായവും മേലങ്കിയും ഒരു സുവിശേഷ പുസ്തകവും സമ്മാനം കൊടുത്തു. പുറത്തുകടന്നയുടനെ ഒരു ദരിദ്രനു മേലങ്കിയും വേറൊരു ദരിദ്രന് കുപ്പായവും ദാനം ചെയ്തു. സെറാപിയോണ്‍ കടന്നുപോകവേ ആരാണു തന്നെ ഇപ്രകാരം നഗ്‌നനാക്കിയതെന്ന് ഒരു പാന്ഥന്‍ ചോദിച്ചപ്പോള്‍ സുവിശേഷ ഗ്രന്ഥം തുറന്നു കാണിച്ചുകൊണ്ട് ഗിരിപ്രഭാഷണം ചെയ്ത […] - [യുദ്ധങ്ങള്‍ അവസാനിപ്പാക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ](https://malabarvisiononline.com/2024/03/20/pope-francis-entrusts-wars-in-ukraine-and-holy-land-to-st-joseph/): ഉക്രൈനിലേയും പാലസ്തീനിലെയും യുദ്ധ ദുരിതം പേറുന്നവരെ യൗസേപ്പിതാവന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാന്റെ തിരുനാള്‍ ആഘോഷിച്ച ശേഷമായിരുന്നു യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. യുദ്ധം എപ്പോഴും പരാജയമാണെന്നും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രായേല്‍ പാലസ്തീനെതിരെ യുദ്ധം ആരംഭിച്ചത്. രണ്ടു യുദ്ധങ്ങളിലുമായി പിഞ്ചു കുട്ടികളടക്കം നിരവധി പേര്‍ മരിക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. - [സ്വപ്‌ന സാക്ഷാത്ക്കാരമായി ആല്‍ഫാ മരിയ അക്കാദമി കെട്ടിടം](https://malabarvisiononline.com/2024/03/20/alpha-academy-new-building-inauguration/): വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മിച്ച പുതിയ കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് നിര്‍വഹിച്ചു. പൊതുസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫാ അക്കാദമിക്ക് ഇത് സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ബിഷപ് പറഞ്ഞു. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും – ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ആല്‍ഫാ അക്കാദമി ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കല്‍, ജോസ് ലൂക്ക് വെളിയംകുളത്ത്, ബേബി […] - [ക്ലേശങ്ങളിലെ വളര്‍ച്ചാവഴികള്‍](https://malabarvisiononline.com/2024/03/20/ways-of-growth-in-adversity/): ഓരോ ക്ലേശവും കുരിശിനോടു ചേര്‍ത്തു വയ്ക്കുമ്പോഴാണ് അര്‍ത്ഥം മനസിലാകുന്നതും ആശ്വാസം ലഭിക്കുന്നതും. അപ്പോള്‍ ക്ലേശങ്ങള്‍ അനുഗ്രഹദായകമായി തീര്‍ന്ന് ഉള്ളു നിറയുന്ന നിര്‍വൃതി അനുഭവിക്കാന്‍ കഴിയും. കണ്ടുപിടുത്തങ്ങളിലൂടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അമേരിക്കക്കാരനായ തോമസ് ആല്‍വ എഡിസന്‍ (1847-1931). വൈദ്യുത ബള്‍ബും ഗ്രാമഫോണുമടക്കം ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അദ്ദേഹമാണ്. പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കായി എഡിസന്‍ വിപുലമായ ലാബ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. 1914 ഡിസംബര്‍ 10ന് വൈകിട്ട് ന്യൂ ജഴ്‌സിയിലെ അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ വലിയ അഗ്നിബാധയുണ്ടായി. ഫയര്‍ എന്‍ജിനുകള്‍ പാഞ്ഞെത്തിയെങ്കിലും 10 പരീക്ഷണ പ്ലാന്റുകള്‍ അവയിലെ രാസവസ്തുക്കള്‍ക്കും ഉപകരണങ്ങള്‍ക്കുമൊപ്പം കത്തിയമര്‍ന്നു. തീ ആളിപ്പടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ എഡിസന്‍ അടുത്തുണ്ടായിരുന്ന മകന്‍ ചാള്‍സിനോടു പറഞ്ഞു: ‘നീ വേഗം പോയി അമ്മയോട് കൂട്ടുകാരെയും കൂട്ടി വരാന്‍ പറയുക. ഇത്തരത്തിലുള്ള അഗ്നിബാധ അവര്‍ക്കിനി കാണാന്‍ കഴിഞ്ഞെന്നു വരില്ല.’ അഗ്നിബാധ വലിയ നഷ്ടമുണ്ടാക്കി. പക്ഷേ എഡിസന്‍ നഷ്ടധീരനായില്ല. ‘എനിക്കിപ്പോള്‍ 67 വയസായെങ്കിലും നാളെത്തന്നെ പരീക്ഷണശാലകള്‍ പുനര്‍നിര്‍മിക്കു’മെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ […] - [മാര്‍ച്ച് 20: വിശുദ്ധ കത്ത്‌ബെര്‍ട്ട് മെത്രാന്‍](https://malabarvisiononline.com/2024/03/20/st-cuthbert/): സ്‌കോട്ട്‌ലന്റില്‍ മെല്‍റോസ് എന്ന സ്ഥലത്ത് ജനിച്ച കത്ത്‌ബെര്‍ട്ട് സ്ഥലത്തെ ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യംമുതല്‍ വളര്‍ന്നത്. ഒരു രാത്രി ആടുകളെ കാത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ വിശുദ്ധ അയിഡാന്റെ ആത്മാവ് മാലാഖാമാരുടെ അകമ്പടിയോടുകൂടി സ്വര്‍ഗത്തിലേക്കു പോകുന്ന ഒരു കാഴ്ച യുവാവായ കത്ത്‌ബെര്‍ട്ടിനുണ്ടായി. ഈ കാഴ്ച കത്ത്‌ബെര്‍ട്ടിനെ മെല്‍റോസാശ്രമത്തില്‍ ചേരാനിടയാക്കി. ആശ്രമശ്രേഷ്ഠന്റെ കീഴില്‍ കത്ത്‌ബെര്‍ട്ട് വിശുദ്ധഗ്രന്ഥം പഠിച്ചു; തീക്ഷ്ണമായ ഒരു ജീവിതം നയിച്ചു. ഗുരു മരിച്ചപ്പോള്‍ അദ്ദേഹം പ്രിയോരായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തും പരിസരങ്ങളിലുമുണ്ടായിരുന്ന അന്ധവിശ്വാസം നീക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പിന്നീട് ലിന്‍ടിസുഫാണ്‍ ആശ്രമത്തിലേക്ക് സ്ഥലം മാറിപ്പോയപ്പോള്‍ അവിടെയും അദ്ദേഹം അന്ധവിശ്വാസത്തോടു സമരം ചെയ്തു. കൂടുതല്‍ ഏകാന്തം അന്വേഷിച്ച് അദ്ദേഹം ലിന്‍ടിസുഫാണില്‍നിന്ന് ഫാന്‍ ദ്വീപിലേക്കു കടന്നു സ്വയം അദ്ധ്വാനിച്ചു ജീവിച്ചു. അവിടെവച്ചും അദ്ദേഹം ആദ്ധ്യാത്മികോപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ തന്റെ കൊച്ചുമുറിയില്‍ നിന്നു പുറത്തുകടക്കാതെ ഒരു കിളിവാതിലിലൂടെ ആയിരുന്നു ഇത്. ഈ ഏകാന്തത്തില്‍ ദൈവസ്തുതികള്‍ പാടിയും ധ്യാനിച്ചുമാണ് കത്ത് ബെര്‍ട്ട് ജീവിച്ചുപോന്നത്. ട്വിഫോര്‍ഡില്‍ വിശുദ്ധ തെയോഡോറിന്റെ അധ്യക്ഷതയില്‍ […] - [ചോദിച്ചു വാങ്ങുന്ന അടികള്‍](https://malabarvisiononline.com/2024/03/19/rivers-and-climate-change/): സോപ്പും തോര്‍ത്തുമായി പുഴയില്‍ കുളിക്കാന്‍ പോകുന്ന നായകനോ, നായികയോ – പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലെ പതിവു രംഗമാണിത്. ചിലപ്പോള്‍ അത് ‘കുട്ടിക്കുപ്പായ’ത്തിലെപ്പോലെ (‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍’) ഒരു ദീര്‍ഘമായ ഗാനചിത്രീകരണം തന്നെയാകാം. ഇന്ന് അത്തരം രംഗങ്ങള്‍ കാണാനില്ല. കാരണം പുഴകളില്‍ വെള്ളം വളരെ കുറഞ്ഞു. ഉള്ളവെള്ളം തന്നെ കുളിക്കാന്‍ പറ്റാത്ത വിധം മലിനവുമായിരിക്കും. നമ്മുടെ നദികളുടെ ഗതകാല പ്രൗഢി ബോധ്യപ്പെടാന്‍ പഴയ സിനിമകളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ‘അസുരവിത്തി’ലെയും ‘തമ്പി’ലെയും രംഗങ്ങളില്‍ നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴയുടെ അഴകുകാണാം. ‘നദി’യില്‍ ആലുവയിലെത്തുന്ന പെരിയാറിന് നിറയൗവ്വനമാണ്. ആലുവാപ്പുഴയില്‍ കുളിച്ച് രസിച്ച് വേനലവധിക്കാലം ചെലവഴിക്കാന്‍ കുടുംബമായി കെട്ടുവള്ളങ്ങളില്‍ താമസിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ കെട്ടുവള്ളങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ബന്ധങ്ങളുടെ കഥയാണ് ‘നദി’ സിനിമയുടെ വിഷയം. പ്രശസ്ത നിരൂപകന്‍ പ്രഫ. എം. പി. പോള്‍ കുടുംബസമേതം കെട്ടുവള്ളങ്ങളില്‍ അവധിക്കാലം ചിലവഴിച്ചതിന്റെ കഥകള്‍ മകളും സാഹിത്യകാരിയുമായ റോസി തോമസ് ഓര്‍മ്മക്കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജീവന്‍ പുലരാന്‍ വെള്ളം അത്യാവശ്യമായതിനാല്‍ നദീതടങ്ങള്‍ […] - [കുടുംബത്തെ താങ്ങുന്ന പിതാവ്](https://malabarvisiononline.com/2024/03/19/father-and-family/): ഈ കാലഘട്ടത്തിന്റെ മൂല്യശോഷണത്തിനും വ്യതിചലനത്തിനും പുതിയ തലമുറയുടെ തരക്കേടുകള്‍ക്കും പ്രധാനമായ ഒരു കാരണം കുടുംബങ്ങളില്‍ പിതാവ് എന്ന സത്യത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതും, പിതൃത്വത്തിന്റെ പ്രേരക-ശാസന നിയോഗത്തെ ഉത്തരവാദിത്വത്തോടെ നിറവേറ്റാത്തതുമാണ് ഫാ. ജോസ് തച്ചില്‍ എസ്‌ജെ ‘അമ്മ’യെന്നാല്‍ അളന്ന് നല്‍കുന്നവളെന്നര്‍ത്ഥം. കരുതലോടെ ഓരോരുത്തരുടെയും പ്രായത്തിനും ആവശ്യത്തിനുമനുസരിച്ച് പകുത്തു നല്‍കുന്നവള്‍. പിതാവ് ആ കരുതലിന്റെ കാവലാളും ഉള്ളടക്കത്തിന്റെ ഉപാധിയും കരുതല്‍ ശേഖരമൊരുക്കുന്ന അധ്വാനിയുമാണ്. ഹൃദയ മൂല്യങ്ങളെ ഊട്ടി വളര്‍ത്തുന്ന ‘മാതൃഭാവത്തെ’ ആഘോഷിക്കുന്ന (വാക്കുകളിലെങ്കിലും) കാലവും സംസ്‌കാരവുമാണ് നമ്മുടേത്. എന്നാല്‍ ഒരു കുടുംബത്തിന്റെ ജീവന്റെ സംരക്ഷകനും ഊന്നുമായ ‘പിതൃഭാവത്തെ’ കാണാതെ പോകുകയോ അതിന്റെ പ്രാധാന്യത്തെ തമസ്‌കരിക്കുകയോ ‘പിതൃശിക്ഷണത്തെ’ അപ്പാടെ ആക്ഷേപിക്കുകയോ ചെയ്യുന്ന കാലഘട്ടം കൂടിയാണിത്. പുരുഷപരിപ്രേക്ഷ്യമെന്ന് ഇകഴ്ത്തപ്പെടാന്‍ ഇടയുണ്ടെങ്കിലും ഈ കാലഘട്ടത്തിന്റെ മൂല്യശോഷണത്തിനും വ്യതിചലനത്തിനും പുതിയ തലമുറയുടെ തരക്കേടുകള്‍ക്കും പ്രധാനമായ ഒരു കാരണം കുടുംബങ്ങളില്‍ പിതാവ് എന്ന സത്യത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതും, പിതൃത്വത്തിന്റെ പ്രേരക-ശാസന നിയോഗത്തെ ഉത്തരവാദിത്വത്തോടെ നിറവേറ്റാത്തതുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിതാവ് […] - [ഇഷ്ടമുള്ള പള്ളിയില്‍ വച്ച് വിവാഹം കഴിക്കാമോ?](https://malabarvisiononline.com/2024/03/18/wedding-and-church/): ഒരു വിവാഹം ആശീര്‍വദിക്കപ്പെടേണ്ട സ്ഥലം ഏതാണ് എന്നതിന് സഭാനിയമം വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. പൗരസ്ത്യ സഭാനിയമമനുസരിച്ച്, ”വിവാഹം നടത്തേണ്ടത് ഇടവക ദൈവാലയത്തിലോ, സ്ഥലമേലധ്യക്ഷന്റെയോ, സ്ഥലത്തെ വികാരിയുടെയോ അനുവാദത്തോടു കൂടി മറ്റേതെങ്കിലും വിശുദ്ധ സ്ഥലത്തോ വച്ചാണ്. എന്നാല്‍ സ്ഥലമേലധ്യക്ഷന്റെ അനുവാദം കൂടാതെ ഇതര സ്ഥലങ്ങളില്‍ വച്ച് വിവാഹം നടത്തുവാന്‍ സാധിക്കില്ല” (CCEO c. 838 §1). ലത്തീന്‍ സഭാനിയമത്തിലും സമാനമായ നിര്‍ദേശമാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇവിടെയും ഒരു കത്തോലിക്കന്റെ വിവാഹം ഇടവക ദൈവാലയത്തിനു പുറത്ത് വച്ച് നടത്തുന്നതിന് അനുവാദം ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ഒരു കത്തോലിക്കനും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹം പള്ളിയില്‍ വച്ചോ, ഉചിതമായ മറ്റൊരു സ്ഥലത്തു വച്ചോ നടത്താമെന്ന് നിയമം പറയുന്നു (CIC c. 1118). ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും ഒരു വിശ്വാസിയുടെ വിശ്വാസ രൂപീകരണത്തിലും വളര്‍ച്ചയിലും ആ വ്യക്തി അംഗമായിരിക്കുന്ന ഇടവക ദൈവാലയത്തിനുള്ള സ്ഥാനവും ഇവിടെ വ്യക്തമാണ്. വിവാഹം പരികര്‍മ്മം ചെയ്യുന്നതിനുള്ള അനുയോജ്യമായ സ്ഥലം ഇടവക ദൈവാലയമാണ്. […] - [മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്](https://malabarvisiononline.com/2024/03/18/st-joseph/): ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചുവെന്ന് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളര്‍ത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും ഏല്‍പിച്ചത് വിശുദ്ധ യൗസേപ്പിനെയാണ്. മറിയവും താനും വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പു മറിയം ഗര്‍ഭിണിയായിരിക്കുന്നുവെന്ന് കണ്ട യൗസേപ്പ്, ഭാര്യയ്ക്ക് അപമാനം വരാതിരിക്കാന്‍ രഹസ്യമായി ഭാര്യയെ ഉപേക്ഷിക്കാന്‍ മാത്രം നിശ്ചയിച്ചു. യൗസേപ്പ് നീതിമാനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സുവിശേഷകന്‍ പറയുന്നു. തന്റെ പരിശുദ്ധ ഭാര്യയെ സംശയിച്ചപ്പോഴും ഹേറോദേസില്‍നിന്നു രക്ഷപ്പെടാന്‍ ഈജിപ്തിലേക്കു പലായനം ചെയ്തപ്പോഴും അവിടെനിന്ന് നസ്‌റത്തിലേക്കു മടങ്ങേണ്ട ഘട്ടം വന്നപ്പോഴും ഒരു മാലാഖാവഴി യൗസേപ്പിനു സന്ദേശം ലഭിക്കുകയാണുണ്ടായത്. ആ സന്ദേശങ്ങള്‍ അത്ര മാധുര്യമുള്ളവയൊന്നുമല്ലായിരുന്നുവെങ്കിലും പൂര്‍ണ്ണസന്തോഷത്തോടെ അദ്ദേഹം അവ നിര്‍വ്വഹിച്ചുകൊണ്ടു താന്‍ നീതിമാനാണെന്ന പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തിന് തെളിവു നല്‍കിയിരിക്കുന്നു. ഈശോയെ കാണുകയും കേള്‍ക്കുകയും മാത്രമല്ല സ്വകരങ്ങളില്‍ സംവഹിക്കുകയും ആശ്ലേഷിക്കുകയും അവസാനം ഈശോയുടെയും പരിശുദ്ധ ജനനിയുടെയും സ്‌നേഹശുശ്രൂഷകള്‍ സ്വീകരിച്ച് മരിക്കുകയും ചെയ്തത് എത്ര മഹാ ഭാഗ്യം! യൗസേപ്പ് നന്മരണ മധ്യസ്ഥനും കന്യകകളുടെ കാവല്‍ക്കാരനും തൊഴിലാളികളുടെ ആശ്രയവും […] - [ആല്‍ഫാ മരിയ അക്കാദമി: പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ](https://malabarvisiononline.com/2024/03/18/alpha-maria-academy-new-building/): വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകിട്ട് നാലിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. ”ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന സ്ഥാപനമായി ആല്‍ഫാ അക്കാദമി മാറിയെന്നത് അഭിമാനകരമാണ്. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കലിനും ആല്‍ഫാ മരിയ ട്രസ്റ്റ് അംഗങ്ങള്‍ക്കും ആല്‍ഫാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു” – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ”മത്സര പരീക്ഷാ പരിശീലനരംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആല്‍ഫാ മരിയ […] - [മാര്‍ച്ച് 18: ജറുസലേമിലെ വിശുദ്ധ സിറില്‍](https://malabarvisiononline.com/2024/03/16/st-cyril-of-jerusalem/): പലസ്തീനയില്‍നിന്നുള്ള ഏക വേദപാരംഗതനാണ് വിശുദ്ധ സിറില്‍. അദ്ദേഹം ജറുസലേമില്‍ ജനിച്ചു; 384 മുതല്‍ 386 വരെ അവിടെ മെത്രാനുമായിരുന്നു. കാല്‍വരിയിലെ പ്രഥമ ദേവാലയം പണിതുപൊങ്ങുന്നതും മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തി ക്രിസ്തുവിന്റെ പ്രവചനത്തെ പരാജയപ്പെടുത്താന്‍ 363-ല്‍ ജറുസലേം ദേവാലയം പണിയാന്‍ തുടങ്ങിയപ്പോള്‍ തറയില്‍ നിന്ന് അഗ്‌നി വമിച്ചതും സിറില്‍ നേരില്‍ കണ്ട കാര്യങ്ങളാണ്. മെത്രാനായിരിക്കുമ്പോള്‍ മൂന്നു പ്രാവശ്യം നാടുകടത്തപ്പെട്ടു. 358-നും 360-നും മധ്യേ രണ്ടുപ്രാവശ്യവും 367 മുതല്‍ 378 വരെ തുടര്‍ച്ചയായി 11 വര്‍ഷവും വിപ്രവാസം അനുഭവിച്ചു. സിറിലിന്റെ കാലത്ത് ജനങ്ങള്‍ വിശുദ്ധ കുര്‍ബാന ഇരു സാദൃശ്യങ്ങളിലും സ്വീകരിച്ചിരുന്നു. അപ്പം അവരവരുടെ കൈയിലാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എത്ര ശ്രദ്ധയോടെ വേണമെന്ന് സിറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു കേള്‍ക്കുക: ‘കൈകള്‍ അകത്തിയോ വിരലുകള്‍ അകറ്റിയോ പിടിക്കാതെ ഇടതുകൈ വലതുകരത്തിന്റെ മീതെവച്ച് ഒരു സിംഹാസനം തയ്യാറാക്കി ഒരു രാജാവിനെയെന്നപോലെ സ്വീകരിക്കുക. ഉള്ളംകൈ കുഴിപോലെ പിടിച്ച് മിശി ഹായുടെ ശരീരം സ്വീകരിച്ച്, ‘ആമേന്‍’ എന്നു പറയുക. പരിശുദ്ധ ശരീരം തൊടുമ്പോള്‍ കണ്ണുകള്‍ […] - [മാര്‍ച്ച് 17: വിശുദ്ധ പാട്രിക് മെത്രാന്‍](https://malabarvisiononline.com/2024/03/15/st-patrick/): അയര്‍ലന്‍ഡിന്റെ അപ്പസ്‌തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക്, സ്‌കോട്ട്‌ലന്ററില്‍ ഒരു കെല്‍ട്ടോ റോമന്‍ കുടുംബത്തില്‍ ജനിച്ചു. ടൂഴ്‌സസിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദരപുത്രി കോഞ്ചെയാ ആയിരുന്നു അമ്മ. പതിനാറു വയസ്സുള്ളപ്പോള്‍ കാട്ടുജാതിക്കാര്‍ അവനെ അയര്‍ലന്‍ഡില്‍ കൊണ്ടു പോയി അടിമയായി വിറ്റു. ആറുമാസം അടിമയായി ആടുകളെ നോക്കി അര്‍ദ്ധപട്ടിണിയായി കഴിഞ്ഞു. തന്നിമിത്തം കൂടുതല്‍ ദൈവൈക്യത്തില്‍ ചെലവഴിക്കാന്‍ അവന് സാധിച്ചു. അടിമത്തം കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള കപ്പല്‍ക്കാര്‍ കപ്പല്‍ക്കൂലി കൂടാതെ പാട്രിക്കിനെ കൊണ്ടുപോയി. കപ്പല്‍ ഇറങ്ങിയതിനുശേഷം സ്വഭവനത്തിലെത്താന്‍ 29 ദിവസം വേണ്ടിവന്നു. പാട്രിക്കിന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുകയും മാര്‍ഗ്ഗമദ്ധ്യേ പാട്രിക്കിനും കൂട്ടുകാര്‍ക്കും ഭക്ഷണം മുടങ്ങാതെ ലഭിക്കുകയും ചെയ്തു. ആറുവര്‍ഷം കഴിഞ്ഞു പാട്രിക്ക് ഫ്രാന്‍സിലും ഇറ്റലിയിലും മറ്റും യാത്ര ചെയ്തു. 43-ാമത്തെ വയസ്സില്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ഒരു സ്വപ്‌നത്തില്‍ ഐറിഷ് ബാലികാ ബാലന്മാര്‍ തന്റെ നേര്‍ക്ക് കൈനീട്ടിയിരിക്കുന്നതായി അദ്ദേഹം കണ്ടു. അയര്‍ലന്‍ഡില്‍ മിഷന്‍വേല ചെയ്യാനുള്ള ഒരു ക്ഷണമായി പാട്രിക് ഈ സ്വപ്‌നം വ്യാഖ്യാനിച്ചു. എരിയുന്ന തീക്ഷ്ണതയോടെ […] - [അല്‍ഫോന്‍സ കോളജില്‍ അധ്യാപക ഒഴിവ്](https://malabarvisiononline.com/2024/03/15/teacher-post-vacancy/): തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പുതുതായി ഒഴിവുവന്ന അധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നെറ്റ് അല്ലെങ്കില്‍ പി.എച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. സര്‍വകലാശാല ചട്ടപ്രകാരമുള്ള യോഗ്യത നിര്‍ബന്ധം. റിട്ടയേഡ് അധ്യാപകരെയും പരിഗണിക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഏപ്രില്‍ 10-ന് മുമ്പ് acttdy@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 8606890272, 0495 2254055 - [പൂക്കിപറമ്പ് അപകടത്തില്‍ പൊലിഞ്ഞ ജീസസ് യൂത്തുകാരുടെ സ്മരണയില്‍ കോഴിക്കോട് സോണ്‍](https://malabarvisiononline.com/2024/03/15/jesus-youth-kozhikode-zone/): ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം പൂക്കിപറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ അഞ്ച് ജീസസ് യൂത്ത് പ്രവര്‍ത്തകരെ കോഴിക്കോട് സോണ്‍ അനുസ്മരിച്ചു. ഓര്‍മ്മ ദിനത്തില്‍ നടന്ന ദിവ്യബലിയിലും സെമിത്തേരി സന്ദര്‍ശനത്തിലും ജീസസ് യൂത്ത് അംഗങ്ങള്‍ പങ്കെടുത്തു. മരിച്ചവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളോടൊപ്പം ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘വണ്‍ ഇയര്‍ കമ്മിറ്റ്‌മെന്റ് -2001 മിഷന്‍’ എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ സോണല്‍ ടീം തീരുമാനിച്ചു. 2001-ലാണ് നാടിനെ കണ്ണുനീരിലാഴ്ത്തിയ പൂക്കിപറമ്പില്‍ ബസ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന ജീസസ് യൂത്ത് സജീവപ്രവര്‍ത്തകരായ റോയി ചുവപ്പുങ്കല്‍, രജനി കാവില്‍പുരയിടം, ഷിജി കറുത്തപാറയ്ക്കല്‍, ബിന്ദു വഴീക്കടവത്ത്, റീന പാലറ എന്നിവരാണ് അന്ന് അപകടത്തില്‍ മരിച്ചത്. ഔട്ട് റീച്ച് മിനിസ്ട്രിയുടെ ഭാഗമായി ഇടുക്കി രാജപുരത്ത് സുവിശേഷ പ്രഘോഷണം കഴിഞ്ഞ് തിരികെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അമിത വേഗതയില്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് കാറിലിടിച്ച് മറിയുകയും തുടര്‍ന്ന് കത്തുകയുമായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 44 […] - [മാര്‍ച്ച് 16: വിശുദ്ധ ഹെറിബെര്‍ട്ട് മെത്രാന്‍](https://malabarvisiononline.com/2024/03/14/st-heribert-of-cologne/): വേംസിലെ ഹ്യൂഗോ പ്രഭുവിന്റെ മകനാണ് ഹെറിബെര്‍ട്ട്. കത്തീഡ്രല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 994-ല്‍ 24-ാമത്തെ വയസ്സില്‍ വൈദികനായി. അനന്തരം ഓട്ടോ തൃതീയന്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമര്‍ത്ഥമായി ജോലിചെയ്തു. 999-ല്‍ കൊളോണ്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ചക്രവര്‍ത്തിയായിരുന്ന ഹെന്റി ദ്വിതീയന്‍ ആര്‍ച്ചുബിഷപ്പിനെ കുറേനാള്‍ തടവില്‍ പാര്‍പ്പിച്ചു. പിന്നീട് ചക്രവര്‍ത്തി തെറ്റു മനസ്സിലാക്കി മാപ്പുചോദിച്ചുവെങ്കിലും മരണംവരെ കാര്യമായ സ്‌നേഹമൊന്നും ആര്‍ച്ചുബിഷപ്പിനോട് പ്രകടിപ്പിച്ചില്ല. ആര്‍ച്ചുബിഷപ്പാകട്ടെ തന്റെ കഴിവുപോലെ ചക്രവര്‍ത്തിയെ സഹായിച്ചും ശുശ്രൂഷിച്ചും പോന്നു. ജീവിതകാലത്തുതന്നെ ജനങ്ങള്‍ ആര്‍ച്ചുബിഷപ്പിനെ ഒരു പുണ്യവാനായിട്ടാണ് കരുതിയിരുന്നത്. ആശ്രമങ്ങളും ദൈവാലയങ്ങളും സ്ഥാപിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ഔദാര്യം അദ്ദേഹത്തിന്റെ തീക്ഷ്ണതയ്ക്കു തെളിവാണ്. അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്ന ഡെയ്റ്റ്‌സ് ആശ്രമം അദ്ദേഹം പണിയിച്ചതാണത്രേ. പാണ്ഡിത്യവും പരിശുദ്ധിയും തത്വദീക്ഷയും ചേര്‍ന്ന ജീവിതം ലോകം ബഹുമാനിക്കുമെന്നുള്ളതിന് തെളിവാണ് വിശുദ്ധ ഹെറിബെര്‍ട്ടിന്റെ അനുഭവം. - [മാര്‍ച്ച് 15: വിശുദ്ധ ലൂയിസേ മാരില്ലാക്ക്](https://malabarvisiononline.com/2024/03/14/st-louise-de-marillac/): ശതവത്സര സമരത്തിലൂടെ പ്രസിദ്ധനായ ലൂയി മാരില്ലാക്കിന്റെ പുത്രിയാണ് ലൂയിസേ മാരില്ലാക്ക്. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവി സഹോദരി സഭയുടെ സ്ഥാപകയായ ലൂയിസേ 1591 ഓഗസ്റ്റ് 12-ന് ജനിച്ചു. മൂന്നു വയസുള്ളപ്പോള്‍ അമ്മ മരിക്കുകയും പിതാവ് പുനര്‍ വിവാഹം കഴിക്കുകയും ചെയ്തു. ലൂയിസേ ഡൊമിനിക്കന്‍ മഠത്തില്‍ ഗ്രീക്കും ലാറ്റിനും പഠിച്ച് അവിടെ താമസിച്ചു. പിതാവിന്റെ മരണശേഷം ആന്റണിലെ ഗ്രാസ് എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. വിവാഹശേഷവും ഉപവി പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവള്‍ അക്ഷീണയായിരുന്നു. 1625-ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം ലൂയിസേ ദരിദ്ര സേവനത്തില്‍ വ്യാപൃതയായി. വെള്ളിയാഴ്ചകളിലും നോമ്പിലെ എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു. ലൂയിസേയുടെ പ്രചോദനത്തില്‍ സഹോദരിമാര്‍ ആശുപത്രികളും സ്‌കൂളുകളും അനാഥമന്ദിരങ്ങളും വൃദ്ധസംരക്ഷണ കേന്ദ്രങ്ങളും ആരംഭിച്ചു. ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായ പരസ്‌നേഹത്തിനു ലൂയിസേ ഉത്തേജകമായ മാതൃകയായിരുന്നു. 69-ാമത്തെ വയസില്‍ ആ സ്‌നേഹദീപം അണഞ്ഞു. 1934-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. - ['അര്‍പ്പിതം' വൈദിക, സന്യസ്ത സംഗമം ഏപ്രില്‍ 17ന്](https://malabarvisiononline.com/2024/03/13/arppitham/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ ഏപ്രില്‍ 17-ന് ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പങ്കെടുക്കും. വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. - [എംഎസ്എംഐ മേരിമാതാ പ്രൊവിന്‍സിന് പുതിയ സാരഥികള്‍](https://malabarvisiononline.com/2024/03/13/mary-matha-province-msmi/): കോഴിക്കോട് മേരിമാതാ എംഎസ്എംഐ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ സോജ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ എല്‍സിസ് മാത്യുവാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: സിസ്റ്റര്‍ റോസ്മി ജോണ്‍, സിസ്റ്റര്‍ മേരി പോള്‍, സിസ്റ്റര്‍ ഡെല്‍ന റോസ്. സിസ്റ്റര്‍ പൗളിന മെലൈറ്റ് ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ ഡാര്‍ലി ജേക്കബ് പ്രൊവിന്‍ഷ്യല്‍ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. - [മാര്‍ച്ച് 14: വിശുദ്ധ മറ്റില്‍ഡ](https://malabarvisiononline.com/2024/03/13/st-matilda/): ഒരു സാക്‌സണ്‍ പ്രഭുവായ തെയോഡോറിക്കിന്റെ മകളാണ് മറ്റില്‍ഡ. വിവാഹം വരെ എര്‍ഫോര്‍ഡില്‍ ഒരു മഠത്തില്‍ അവള്‍ താമസിച്ചു. 913-ല്‍ സാക്‌സണില്‍ തന്നെയുള്ള ഓത്തോ പ്രഭു അവളെ വിവാഹം ചെയ്തു. ലോകമായകളില്‍ രാജ്ഞി ദര്‍ശിച്ചത് നീര്‍പ്പോളകളാണ്. പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു അവളുടെ മുഖ്യതൊഴില്‍. പകല്‍ മാത്രമല്ല രാത്രിയിലും ദീര്‍ഘനേരം രാജ്ഞി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്നു. രോഗികളെ സന്ദര്‍ശിച്ചാശ്വസിപ്പിക്കുക, ദരിദ്രരെ സഹായിക്കുക, ഉപദേശിക്കുക എന്നിവ രാജ്ഞിക്ക് എത്രയും പ്രിയങ്കരമായ ജോലികളായിരുന്നു. കാരാഗൃഹവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കി, അനുതപിക്കുവാന്‍ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു. 23 കൊല്ലത്തെ വൈവാഹിക ജീവിതത്തിനു ശേഷം രാജ്ഞി ആഭരണങ്ങളെല്ലാം ഊരി ധര്‍മ്മകാര്യങ്ങള്‍ക്കുപയോഗിക്കാനായി ഒരു പുരോഹിതനെ ഏല്‍പ്പിച്ചു. തനിക്ക് ലഭിച്ച സ്വത്തുകൊണ്ട് രാജ്ഞി പല പള്ളികള്‍ പണിയിച്ചു. അജ്ഞരെ പഠിപ്പിക്കുക രാജ്ഞിക്ക് എത്രയും പ്രിയങ്കരമായിരുന്നു. 963 മാര്‍ച്ച് 14-ന് ചാക്കു ധരിച്ചും ചാരം പൂശിയും മറ്റില്‍ഡ രാജ്ഞി മരണത്തെ സ്വാഗതം ചെയ്തു. - [മാര്‍ച്ച് 13: വിശുദ്ധ എവുഫ്രാസിയ](https://malabarvisiononline.com/2024/03/12/euphrasia-of-constantinople/): കോണ്‍സ്റ്റാന്റിനേപ്പിളിലെ തെയോഡോഷ്യസ് ചക്രവര്‍ത്തിയുടെ ബന്ധു ആന്റിഗോഞ്ഞൂസ് എന്ന പ്രഭുവിന്റെ മകളാണ് എവുഫ്രാസ്യ. ആന്റിഗോഞ്ഞൂസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഈജിപ്തിലേക്കുപോയി ഒരു ആശ്രമം സ്ഥാപിച്ചു. ആശ്രമവാസികളായ 130 പേരും ഭക്ഷിച്ചിരുന്നത് സസ്യങ്ങളും പയറുമാണ്. ഏഴു വയസുള്ളപ്പോള്‍ എവുഫ്രാസിയ അമ്മയുടെ ആശ്രമത്തില്‍ തന്നെയും ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുകേട്ട് സന്തോഷവതിയായ അമ്മ അവളെ മഠാധിപയുടെ അടുക്കല്‍ കൊണ്ടുചെന്നു. മഠാധിപ ക്രിസ്തു നാഥന്റെ ഒരു ചിത്രം അവളുടെ കയ്യില്‍ കൊടുത്തു. ചുംബനപൂര്‍വം അത് സ്വീകരിച്ച് അവള്‍ പറഞ്ഞു: ‘ഞാന്‍ എന്നെ ക്രിസ്തുവിന് വ്രതം വഴി പ്രതിഷ്ഠിക്കുന്നു.’ എവുഫ്രാസിയ തന്റെ സഹോദരിമാര്‍ക്ക് എളിമയുടെയും ശാന്തതയുടെയും ഉപവിയുടെയും ഉത്തമ മാതൃകയായിരുന്നു. എന്തെങ്കിലും പരീക്ഷ ഉണ്ടായാല്‍ ഉടനെ അത് സുപ്പീരിയറിനു വെളിപ്പെടുത്തും. എന്തെങ്കിലും എളിയ ഒരു പ്രവൃത്തി പ്രായശ്ചിത്തമായി സ്വീകരിക്കും. സൂര്യാസ്തമയത്തിനു ശേഷം കുറെ പയറും സസ്യങ്ങളും ഭക്ഷിക്കും. അതായിരുന്നു അവളുടെ ആഹാരം. മുപ്പതാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി അവള്‍ വിളിക്കപ്പെട്ടു. - [മാര്‍ച്ച് 12: വിശുദ്ധ സെറാഫീന](https://malabarvisiononline.com/2024/03/12/st-seraphina/): ഇറ്റലിയിലെ സാന്‍ ഗിമിഗ്നാനോയിലാണ് വിശുദ്ധ സെറാഫീന ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാര്‍ അവളെ സഹിക്കാന്‍ പഠിപ്പിച്ചു. അനുസ്യൂത സഹനമായിരുന്നു അവളുടെ ജീവിതം. മനുഷ്യനെ അടുപ്പിക്കാത്ത രോഗമായിരുന്നു അവളെ ബാധിച്ചത്. പലപ്പോഴും അവള്‍ക്ക് അത്യാവശ്യ ശുശ്രൂഷ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ അവള്‍ അത്യന്തം കഷ്ടപ്പെട്ടു. സെറാഫീന ഒരു മഠത്തിലും ചേര്‍ന്നില്ലായിരുന്നുവെങ്കിലും വീട്ടില്‍ ബനഡിക്ടന്‍ സഭാ നിയമം അനുസരിച്ചാണ് ജീവിച്ചിരുന്നത്. ബെനഡിക്ടന്‍ വൈദികരുടെ ആധ്യാത്മിക നിയന്ത്രണത്തില്‍ അവള്‍ വിശുദ്ധിയില്‍ അഭിവൃദ്ധി പ്രാപിച്ചു. കഷ്ടപ്പെട്ടിരുന്ന സെറാഫീന നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു. സാന്താഫീന എന്നാണ് ജനങ്ങള്‍ അവളെ വിളിച്ചിരുന്നത്. 1253-ല്‍ അവളുടെ കഷ്ടതകള്‍ നിത്യമായി അവസാനിച്ചു. അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. - [മാര്‍ച്ച് 10: സെബാസ്റ്റെയിലെ നാല്‍പതു രക്തസാക്ഷികള്‍](https://malabarvisiononline.com/2024/03/11/40-martyrs-of-sebaste/): അര്‍മേനിയായില്‍ സെബാസ്റ്റെ നഗരത്തില്‍ 320-ാം ആണ്ടിലാണ് നാല്‍പതു പടയാളികള്‍ രക്തസാക്ഷിത്വം വരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുറുചുറുക്കുള്ള സുമുഖരായ ഒരു ഗണമായിരുന്നു ഇവരുടേത്. ചക്രവര്‍ത്തി ലിസീനിയൂസിന്റെ ആജ്ഞപ്രകാരം എല്ലാ പടയാളികളും ദേവന്മാര്‍ക്ക് ബലിചെയ്യണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. നാല്‍പതുപേരും ഗവര്‍ണറുടെ അടുക്കല്‍ ചെന്ന് പറഞ്ഞു, ”ഞങ്ങള്‍ ക്രിസ്ത്യാനികളാണ്. യാതൊരു മര്‍ദ്ദനവും ഞങ്ങളുടെ പരിശുദ്ധമതം ഉപേക്ഷിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കില്ല.” ഗവര്‍ണര്‍ അവരെ ചമ്മട്ടികൊണ്ടടിപ്പിച്ചു. വയറുകീറി. അനന്തരം അവരെയെല്ലാം ചങ്ങലകൊണ്ടു ബന്ധിച്ച് ജയിലിലാക്കി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടാമതും വിചാരണ ചെയ്തു. വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയെങ്കിലും പിന്മാറാതായപ്പോള്‍ ഈ വിമതരെ നഗ്നരാക്കി മഞ്ഞില്‍ കിടത്തി. ക്രിസ്തുവിനെ നിഷേധിക്കുന്നവരെ രക്ഷിക്കാന്‍ അരികില്‍ ഒരു കുളത്തില്‍ ചൂളുവെള്ളം ശേഖരിച്ചിരുന്നു. മാലാഖമാര്‍ 39 കിരീടങ്ങളുമായി ഇറങ്ങിവരുന്നത് കാവല്‍ ഭടന്മാര്‍ കണ്ടു. അപ്പോള്‍ നഷ്ടധൈര്യനായി ഒരാള്‍ കൂട്ടംവിട്ടോടി. ഇതു കണ്ടുനിന്ന കാവല്‍ഭടന്മാരില്‍ ഒരാള്‍ ഭീരുവായി ഓടിപ്പോയവന്റെ സ്ഥാനം പിടിച്ചു. അങ്ങെനെ വീണ്ടും നാല്‍പതു തികഞ്ഞു. തണുത്തുവിറങ്ങലിച്ചവരുടെ മൃതദേഹം ചിതയിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ […] - [കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 22ന്](https://malabarvisiononline.com/2024/03/11/kulathuvayal-theerthadanam/): താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനം ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കുളത്തുവയലില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും വചന സന്ദേശവുമുണ്ടാകും. മാര്‍ച്ച് 21-ന് രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായി കുളത്തുവയലിലെത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെ വലിയ അനുഭവമായി കുളത്തുവയല്‍ തീര്‍ത്ഥാടനം മാറിയെന്നും കര്‍ത്താവിന്റെ അനവധിയായ കൃപകളെ ആശ്ലേഷിക്കാനുള്ള അസുലഭമായ സാഹചര്യമാണ് തീര്‍ത്ഥാടനത്തിലൂടെ ഒരുങ്ങുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിക്കും. തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നവര്‍ക്ക് തിരികെ പോകാന്‍ പ്രധാന കേന്ദ്രങ്ങളിലേക്ക് ബസ് […] - [ദൈവവിളി ക്യാമ്പ് ഏപ്രിലില്‍ ഒന്നിന്](https://malabarvisiononline.com/2024/03/11/vocation/): ഈ വര്‍ഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കും. ആണ്‍കുട്ടികള്‍ക്ക് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലും പെണ്‍കുട്ടികള്‍ക്ക് മേരിക്കുന്ന് പി.എം.ഒ.സിയിലുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് രാവിലെ 10.30-ന് ക്യാമ്പ് ആരംഭിക്കും. റജിസ്‌ട്രേഷന്‍ ഫീസ്: 500 രൂപ. അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. മറ്റു രൂപതകളിലോ സന്യാസ സമൂഹങ്ങളിലോ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ ദൈവവിളി ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സമാപന ദിവസം വൊക്കേഷന്‍ പ്രൊമോട്ടര്‍മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വൊക്കേഷന്‍ ബ്യൂറോ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. - [മാര്‍ച്ച് 9: വിശുദ്ധ ഫ്രാന്‍സെസ്സ്](https://malabarvisiononline.com/2024/03/11/saint-frances-of-rome/): കൊള്ളാറ്റിന്‍ സഭയുടെ സ്ഥാപകനായ ഫ്രാന്‍സെസ്സ് കുലീന മാതാപിതാക്കന്മാരില്‍ നിന്ന് ഇറ്റലിയില്‍ ജനിച്ചു. ചെറുപ്പം മുതലേ സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കന്മാരുടെ ആഗ്രഹ പ്രകാരം 1396-ല്‍ ഒരു റോമന്‍ പ്രഭുവായ ലോറന്‍സു പൊന്‍സാനിയെ അവള്‍ വിവാഹം കഴിച്ചു. വിവാഹത്തോടെ പ്രഭ്വി ആയെങ്കിലും ഫ്രാന്‍സെസ്സ് ആഡംബരങ്ങളില്‍ നിന്ന് അകന്ന് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയുടെ സന്ദര്‍ശനത്തിലും ആനന്ദം തേടി. 40 കൊല്ലത്തെ വിവാഹ ജീവിതത്തില്‍ അവള്‍ തന്റെ ഭര്‍ത്താവിനെ ഒരിക്കലും അനുസരിക്കാതിരുന്നിട്ടില്ല. ”വിവാഹിതയായ ഒരു സ്ത്രീ എന്തിനെങ്കിലും വിളിക്കപ്പെട്ടാല്‍ ഭക്താഭ്യാസങ്ങള്‍ നിറുത്തിവച്ച് കുടുംബ ജോലികളില്‍ ദൈവത്തെ കാണാം.” എന്നാണ് അവള്‍ പറഞ്ഞിരുന്നത്. ഒരിക്കല്‍ ഒരു സങ്കീര്‍ത്തനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ നാലുപ്രാവശ്യം ഓരോ കാര്യത്തിന് അവള്‍ വിളിക്കപ്പെട്ടു. അഞ്ചാം പ്രാവശ്യം സങ്കീര്‍ത്തനം വീണ്ടും ആരംഭിച്ചപ്പോള്‍ പ്രഥമ വാക്യം സ്വര്‍ണ്ണ മഷിയില്‍ എഴുതപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. ശാരീരിക പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കാന്‍ ഭര്‍ത്താവില്‍ നിന്ന് അനുമതി ലഭിച്ചപ്പോള്‍ മുതല്‍ വിശിഷ്ട ഭോജ്യങ്ങള്‍ ഉപേക്ഷിച്ച് ഉണക്കറൊട്ടി തിന്നാന്‍ തുടങ്ങി. കുട്ടികളെ വിശുദ്ധരായി […] - [ജൂലൈ 13: വിശുദ്ധ ഹെന്റി ദ്വിതീയന്‍ ചക്രവര്‍ത്തി](https://malabarvisiononline.com/2024/07/10/henry-ii/): ഭക്തനും മുടന്തനുമെന്നുകൂടി അറിയപ്പെടുന്ന ഹെന്റി ദ്വിതീയന്‍ ബവേറിയായിലെ ഹെന്റി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വിശുദ്ധ വുള്‍ഫ്ഗാത്തിന്റെ ശിക്ഷണത്തില്‍ ഹെന്റിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. 1002-ല്‍ ഹെന്റി ജര്‍മ്മനിയുടെ രാജാവും വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുമായി. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കുള്ള അപകടങ്ങളെപ്പറ്റി അദ്ദേഹം ബോധവാ നായിരുന്നു. പ്രാര്‍ത്ഥനയും ധ്യാനവും എളിയ വ്യാപാരവും വഴി അധികാരത്തിന്റെ ഉന്മത്തതയെ നിയന്ത്രിച്ചുപോന്നു. ദൈവത്തിന്റെ മഹത്വവും തിരുസ്സഭയുടെ പുകഴ്ചയും ജനങ്ങളുടെ വിശുദ്ധിയും സമാധാനവും അദ്ദേഹം സദാ ലക്ഷ്യംവച്ചു. വിവേകപൂര്‍വ്വകമായ ധീരതയും കാരുണ്യവും വഴി രക്തം ചിന്താതെ പല കലഹങ്ങളും അവസാനിപ്പിച്ചുപോന്നു ജനങ്ങളുടെ രക്ഷ ആവശ്യപ്പെട്ടിരുന്നപ്പോള്‍ മാത്രം ചക്രവര്‍ത്തി യുദ്ധം ചെയ്തിരുന്നു. എട്ടാം ബെനഡിക്ട് മാര്‍പ്പാപ്പാ 1014-ല്‍ ഹെന്റി ചക്രവര്‍ത്തി കിരീടം നല്കി. റോമായുടെ ഭരണാധികാരം പല ചക്രവര്‍ത്തിമാരും ചെയ്തിട്ടുള്ളതുപോലെ അദ്ദേഹവും മാര്‍പാപ്പായ്ക്ക് വിട്ടുകൊടുത്തു. യാത്രാമദ്ധ്യേ കണ്ടിരുന്ന ആശ്രമങ്ങള്‍ക്കെല്ലാം ചക്രവര്‍ത്തി ഓരോ കാഴ്ച നല്കിക്കൊണ്ടിരുന്നു. ചക്രവര്‍ത്തി ഒരു സ്ഥലത്തു പോയാല്‍ അവിടെ ദൈവമാതാവിന്റെ സ്തുതിക്കായി സ്ഥാപിച്ചിരുന്ന കപ്പേളകളിലൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. സെന്റ് […] - [ജൂലൈ 12: വിശുദ്ധ ജോണ്‍ ഗ്വാല്‍ബെര്‍ട്ട്](https://malabarvisiononline.com/2024/07/10/john-gualbert/): ഇറ്റലിയില്‍ ഫ്‌ളോറെന്‍സില്‍ ധനികരും കുലീനരുമായ മാതാപിതാക്കന്മാരില്‍നിന്നു വിശുദ്ധ ജോണ്‍ ജനിച്ചു. ക്രിസ്തീയ തത്വങ്ങള്‍ യൗവ്വനത്തില്‍ തന്നെ അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളില്‍ അദ്ദേഹം മുഴുകി. സുകൃതാഭ്യാസനത്തിനുള്ള ന്യായങ്ങള്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതായി, അങ്ങനെ ഇരിക്കുമ്പോഴാണു തന്റെ ഏക സഹോദരന്‍ ഹ്യൂഗോയെ ഒരു നാട്ടുകാരന്‍ വധിച്ചത്. ഈ വധത്തിനു പ്രതികാരം ചെയ്തി ല്ലെങ്കില്‍ തന്റെ അപമാനം തീരുകയില്ലെന്ന് ജോണ്‍ വിചാരിച്ചു. അക്കൊല്ലം ദുഃഖവെള്ളിയാഴ്ച ഫ്‌ളോറെന്‍സില്‍ സ്വഭവനത്തിലേക്കു പോകുമ്പോള്‍ ഒരു ഇടുങ്ങിയ വഴിയില്‍വച്ചു സഹോദരന്റെ ഘാതകനെ കണ്ടുമുട്ടി. ഉടനെ വാളൂരി അവന്റെ കഥകഴിക്കണമെന്ന് ജോണ്‍ വിചാരിച്ചു. ഘാതകന്‍ തല്‍ക്ഷണം കുതിരപ്പുറത്തുനിന്നു താഴെ ഇറങ്ങി ജോണിന്റെ പാദത്തിങ്കല്‍ വീണുകൊണ്ട് അന്ന് ആരുടെ പീഡകളുടെ ഓര്‍മ്മ അനുസ്മരിക്കുന്നുവോ അവിടുത്തെയോര്‍ത്ത് തന്നോടു ക്ഷമിക്കണമെന്ന് അഭ്യര്‍തഥിച്ചു. സ്വഘാതകരോടു ക്ഷമിച്ച ക്രിസ്തുനാഥന്റെ ഓര്‍മ്മ യുവാവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അയാള്‍ പറഞ്ഞു: ‘യേശുക്രിസ്തുവിന്റ നാമത്തില്‍ ചോദിക്കുന്ന യാതൊന്നും ഞാന്‍ തിരസ്‌കരിക്കയില്ല. നിന്റെ ജീവിതം മാത്രമല്ല എന്റെ മൈത്രിയും കൂടെ നിനക്കു ഞാന്‍ തരുന്നു. ദൈവം എന്റെ പാപം […] - [ജൂലൈ 11: വിശുദ്ധ ബെനഡിക്ട്](https://malabarvisiononline.com/2024/07/10/benedict-of-nursia/): വാച്യാര്‍ത്ഥത്തിലും യഥാര്‍ത്ഥത്തിലും അനുഗൃഹീതനായ ബെനഡിക്ട് ഇറ്റലിയില്‍ നേഴ്സിയാ എന്ന പ്രദേശത്തു 480-ല്‍ ജനിച്ചു. റോമില്‍ പഠനം ആരംഭിച്ചു. എന്നാല്‍ റോമന്‍ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹം സുബിയാക്കോ പര്‍വ്വതനിരകളില്‍ ഒരു ഗുഹയില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചു. റോമാനൂസ് എന്ന ഒരു സന്യാസിക്കുമാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. അദ്ദേഹമാണു ബെനഡിക്ടിനു ഭക്ഷണവും വസ്ത്രവും നല്കിക്കൊണ്ടിരുന്നത്. കാലാന്തരത്തില്‍ അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പററി കേട്ടറിഞ്ഞ് പലരും വന്ന് അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. അങ്ങനെ പാശ്ചാത്യസന്യാസ മുറയ്ക്ക് ആരംഭമിട്ടു. അദ്ദേഹത്തിന്റെ നിയമങ്ങളുടെ കാര്‍ക്കശ്യം ചില ശിഷ്യന്മാര്‍ക്ക് അസഹനീയമായിത്തോന്നുകയും അവര്‍ ബെനഡിക്ടിനുള്ള ഭക്ഷണം വച്ചിരുന്ന കോപ്പയില്‍ വിഷം വയ്ക്കുകയും ചെയ്തു. ബെനഡിക്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആശീര്‍വ്വദിച്ചപ്പോള്‍ കോപ്പ തകര്‍ന്നുവീണു. ബെനഡിക്ട് യുവാക്കളുടെ ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി സ്‌ക്കൂളുകള്‍ തുടങ്ങി. അവയുടെ വിജയം കണ്ടിട്ടു അസൂയാലുക്കള്‍ വര്‍ദ്ധിച്ചു. 28 വര്‍ഷം സുബിയാക്കോയില്‍ താമസിച്ചതിനിടയ്ക്കു പന്ത്രണ്ട് അംഗങ്ങളുള്ള പന്ത്രണ്ട് ആശ്രമങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഓരോ ആശ്രമത്തിലും ഓരോ സുപ്പീരിയറുണ്ടായിരുന്നു. അക്കാലത്ത് പ്‌ളാസിഡൂസ് എന്ന ശിഷ്യന്റെ പിതാവു […] - [ജൂലൈ 10: ഏഴു സഹോദര രക്തസാക്ഷികളും അമ്മ ഫെലിച്ചിത്താസും](https://malabarvisiononline.com/2024/07/08/martyr-felicitas-of-rome-and-her-seven-sons/): അന്റോണിനൂസ് ചക്രവര്‍ത്തിയുടെ കാലത്തു റോമയില്‍ വച്ചു നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിത്താസ് എന്നൊരു വിധവയ്ക്ക് ഏഴു മക്ക ളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഈ വിധവ തന്റെ കുട്ടികളെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദൈവഭക്തിയിലും വളര്‍ത്തിക്കൊണ്ടുവന്നു. ഇവരുടെ സന്മാതൃക കണ്ടു വിജാതീയര്‍ പലരും ക്രിസ്തുമതം ആശ്ലേഷിക്കാനിടയായി. ഇതു വിജാതീയ പുരോഹിതന്മാരെ പ്രകോപിപ്പിക്കുകയും ഫെലിച്ചിത്താസിനെതിരായി ചക്രവര്‍ത്തിയുടെ അടുക്കല്‍ അവര്‍ ആവലാതിപ്പെടുകയും ചെയ്തു. അവളുടെ ക്രിസ്തുമതഭക്തി ദേവന്മാരുടെ ആരാധനയില്‍നിന്നു ജനങ്ങളെ അകറ്റുന്നതിനാല്‍ ദേവന്മാരുടെ സഹായം സാമ്രാജ്യത്തിന് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഈ സ്ത്രീയോടും മക്കളോടും ദേവന്മാരെ ആരാധിക്കണമെന്ന് ചക്രവര്‍ത്തി ആജ്ഞാപിച്ചാലേ സാമ്രാജ്യത്തിനു ദേവാനുഗ്രഹമുണ്ടാകുകയുള്ളൂവെന്ന് അവര്‍ വാദം മുഴക്കി. പുരോഹിതന്മാരുടെ ഇഷ്ടം നിറവേറ്റി കൊടുക്കാന്‍ റോമയിലെ പ്രീഫെക്ടായിരുന്ന പുബ്‌ളിയൂസിനോടു ചക്രവര്‍ത്തി ആജ്ഞാപിച്ചു. അദ്ദേഹം ഫെലിച്ചിത്താസിനേയും ഏഴു മക്കളേയും അറസ്റ്റു ചെയ്തു. മധുരവാഗ്ദാനങ്ങള്‍ ഫലിക്കാതായപ്പോള്‍ പ്രീഫെക്ട് പറഞ്ഞു: ”ഫെലിച്ചിത്താസ്, മക്കളോടു ദയ കാണിക്കുക. അവര്‍ യുവാക്കളാണ്. വലിയ സ്ഥാനമാനങ്ങള്‍ അവരെ കാത്തിരിക്കുന്നു.” പുണ്യ വതിയായ അമ്മ പ്രതിവചിച്ചു: ”അങ്ങയുടെ […] - [ജൂലൈ 9: വിശുദ്ധ വെറോനിക്കാ ജൂലിയാനി](https://malabarvisiononline.com/2024/07/08/veronica-giuliani/): വെറോനിക്കാ ജൂലിയാനി ഇറ്റലിയില്‍ മെര്‍കാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു. ഉര്‍സൂളാ എന്നായിരുന്നു ജ്ഞാന സ്‌നാന നാമം. ബാല്യം മുതല്‍ക്കേ ദരിദ്രരോട് അവള്‍ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശര്‍ക്കു തനിക്കാവശ്യമില്ലാത്തവയില്‍നിന്നു ദാനം ചെയ്യുകയല്ലാ ചെയ്തിരുന്നത്; പ്രത്യുത ടൂഴ്‌സിലെ മാര്‍ട്ടിനെപ്പോലെ സ്വന്തം വസ്ത്രങ്ങളില്‍നിന്നു തന്നെ ദാനം ചെയ്തിരുന്നു. 11-ാമത്തെ വയസ്സുമുതല്‍ ദൈവമാതാവിനോടും കര്‍ത്താവിന്റെ പീഡാനുഭവത്തോടും പ്രത്യേക ഭക്തി അഭ്യസിച്ചിരുന്നു. ചില തെറ്റുകള്‍ ചെറുപ്പത്തില്‍ ഉര്‍സൂളയ്ക്കുണ്ടായിരുന്നു. താന്‍ അഭ്യസിക്കുന്ന ഭക്തികള്‍ അഭ്യസിക്കാത്തവരോട് അവള്‍ക്ക് ഒരു വെറുപ്പ്. അപ്പച്ചന് ഉയര്‍ന്ന ഒരു ഉദ്യോഗം ലഭിച്ചപ്പോള്‍ അവള്‍ക്ക് മായാസ്തുതി തോന്നി; അപരരോടു പുച്ഛവും തോന്നിയിരുന്നു. എന്നാലും ശിശുവായിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയാകാന്‍ ചെയ്ത തീരുമാനത്തിന് ഇളക്കമൊന്നും വന്നില്ല. പിതാവു വിവാഹക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എതിര്‍പ്പു പ്രകാശിപ്പിച്ചുവെന്നു മാത്രമല്ല രോഗിയായി മാറാനും തുടങ്ങി. പിതാവ് ഉടനെ കന്യാസ്ത്രീയാകാന്‍ അനുവാദം നല്കി. അവള്‍ ചിത്താ ദെ കസ്‌തെല്ലായിലുള്ള ക്ലാര മഠത്തില്‍ ചേര്‍ന്നു. പീഡാനുഭവത്തോടുള്ള ഭക്തി പ്രകര്‍ഷത്താല്‍ അവള്‍ വെറോനിക്കാ എന്ന നാമം സ്വീകരിച്ചു. […] - [കുടുംബകൂട്ടായ്മ വാര്‍ഷികസമ്മേളനം നടത്തി](https://malabarvisiononline.com/2024/07/08/kudumbakootaima-varshika-sammelanam/): താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ വാര്‍ഷികസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമുദ്ധാരണം സാധ്യമാക്കുവാന്‍ ഒരുമനസ്സോടെ അക്ഷീണം പ്രയത്നിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു. മേരിക്കുന്ന് പിഎംഒസിയില്‍ നടത്തിയ സമ്മേളനത്തില്‍ സീറോമലബാര്‍ കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡോ. ലോറന്‍സ് തൈക്കാട്ടില്‍ ആധുനിക ലോകത്തില്‍ കുടുംബകൂട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. കുടുംബകൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഡോ. ബിനു മാത്യു കുളത്തിങ്കല്‍, കുടുംബകൂട്ടായ്മ രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞവര്‍ഷം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബ യൂണിറ്റുകള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അടുത്ത വര്‍ഷം കുടുംബകൂട്ടായ്മകളില്‍ നടപ്പിലാക്കേണ്ട വിവിധ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം കൊടുത്തു. - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 7](https://malabarvisiononline.com/2024/07/07/logos-quiz-july-7/): ന്യായാധിപന്‍മാര്‍ നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ജൂലൈ 14) പഠനവിഷയം ന്യായാധിപന്മാര്‍ 10, പ്രഭാഷകന്‍ 34,35 അധ്യായങ്ങള്‍. - [സിസ്റ്റര്‍ ഷീല എംഎസ്‌ജെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2024/07/05/newly-elected-provincial-team-msj/): മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഷീല തെരഞ്ഞെടുക്കപ്പെട്ടു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍:സിസ്റ്റര്‍ അപര്‍ണ (അസി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ഫോര്‍മേഷന്‍ കൗണ്‍സിലര്‍)സിസ്റ്റര്‍ ലിഖിത (ഹീലിങ് മിഷന്‍ കൗണ്‍സിലര്‍)സിസ്റ്റര്‍ ശുഭ (സോഷ്യല്‍ മിഷന്‍ കൗണ്‍സിലര്‍)സിസ്റ്റര്‍ ടിസ്സി (ഇവാഞ്ചലൈസേഷന്‍ കൗണ്‍സിലര്‍)സിസ്റ്റര്‍ ജ്വാല (പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍) - [ജൂലൈ 8: വിശുദ്ധ വിത്ത്ബുര്‍ഗാ](https://malabarvisiononline.com/2024/07/05/st-wihtburh/): ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ അന്നാസിന്റെ സെക്‌സുബുര്‍ഗാ, എര്‍മെനുള്‍ഡാ, ഔഡി, വിത്ത്ബുര്‍ഗാ എന്നീ നാലു വിശുദ്ധ പുത്രികളില്‍ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതല്‍ തപോനിഷ്ഠമായ ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. നോര്‍ ഫോള്‍ക്കില്‍ കടല്‍ത്തീരത്തായിരുന്നു അവളുടെ താമസം. പിതാവിന്റെ മരണത്തിനുശേഷം അജ്ഞാതമായ ഒരു മൂലയില്‍ ഏകാന്തത്തില്‍ അവള്‍ താമസിക്കാന്‍ തുടങ്ങി. വേറെ കന്യകമാരും വന്നുചേര്‍ന്നു. അവിടെ ഒരു മഠവും പള്ളിയും പണിയിക്കാന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ പണിതീരുന്നതിനുമുമ്പ് 743 മാര്‍ച്ച് 17-ാം തീയതി അവള്‍ ദിവ്യമണവാളന്റെ സവിധത്തിലേക്കു പോയി. അവളുടെ ശരീരം ഡെര്‍ഹം സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. 55 വര്‍ഷം കഴിഞ്ഞിട്ടും അത് അഴുകാതെ കാണപ്പെട്ടതിനാല്‍ പള്ളിയിലേക്കു മാറ്റി. 1106-ല്‍ ശരീരം മറ്റു സഹോദരിമാരെ സംസ്‌ക്കരിച്ചിരുന്ന സ്ഥലത്തുതന്നെ കുഴിച്ചിട്ടു. അന്നു വിത്ത്ബുര്‍ഗായുടെ ശരീരം അഴുകിയിരുന്നില്ല. വെസ്റ്റു മിന്‍സ്റ്ററിലെ ഒരു സന്യാസിയായിരുന്ന വാര്‍ണര്‍ കൈപൊക്കിയും താഴ്ത്തിയും വിവരം ജനങ്ങള്‍ക്കു വ്യക്തമാക്കിക്കൊടുത്തു. ബിഷപ് ഹെര്‍ബെര്‍ട്ടും ഇതിന് സാക്ഷിയാണ്. - [ജൂലൈ 7: വിശുദ്ധ പന്തേനൂസ്](https://malabarvisiononline.com/2024/07/05/pantaenus/): സിസിലിയില്‍ രണ്ടാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണു പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിതപരിശുദ്ധിയാണു പന്തേനൂസിന്റെ മാനസാന്തരകാരണം. അപ്പസ്‌തോല ശിഷ്യന്മാരുടെ കീഴില്‍ അദ്ദേഹം വേദപുസ്തകം പഠിച്ചു. വിശുദ്ധ ഗ്രന്ഥപാനതീക്ഷ്ണത അദ്ദേഹത്തിന് അലെക്‌സാന്‍ഡ്രിയന്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിനു പ്രേരണ നല്കി. അദ്ദേഹം തന്റെ പാണ്ഡിത്യം പ്രകാശിപ്പിക്കാന്‍ സ്‌കൂളില്‍ പോയതല്ല; തന്നിമിത്തം അദ്ദേഹത്തിന്റെ പാണ്ഡിത്യം അംഗീകരിക്കപ്പെട്ടത് 179-നു ശേഷമാണ്. അദ്ദേഹം പ്രവചനങ്ങളും സുവിശേഷങ്ങളും വ്യാഖ്യാനിക്കാന്‍ തുടങ്ങിയതോടെ അലെക്സാന്‍ട്രിയന്‍ സ്‌കൂള്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചുവെന്ന് അലെക്സാന്‍ഡ്രിയായിലെ വിശുദ്ധ ക്ലമെന്റ് പ്രസ്താവിക്കുന്നു. അലക്‌സാന്‍ഡ്രിയായുമായി വ്യാപാരം നടത്തിയിരുന്ന ഇന്ത്യാക്കാര്‍ പന്തേനൂസിനെ ബ്രാഹ്മണരോടു വാദപ്രതിവാദം നടത്തുന്നതിനു ക്ഷണിച്ചു. വിശുദ്ധ പന്തേനൂസ് ഇന്ത്യയില്‍ വന്നപ്പോള്‍ അവിടെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി ബര്‍ത്തലോമ്യൂ ശ്‌ളീഹാ കൊണ്ടുവന്നിരുന്നതായി പറഞ്ഞുകേട്ടു. അവിടെ കുറേനാള്‍ പഠിപ്പിച്ചശേഷം അദ്ദേഹം അലെക്‌സാന്‍ഡ്രിയായിലേക്ക് ആ ഗ്രന്ഥം മടക്കിക്കൊണ്ടു പോയി. അലെക്‌സാന്‍ഡ്രിയായിലെത്തിയശേഷം അദ്ദേഹം അദ്ധ്യാപനം തുടര്‍ന്നു. അവസാനനാളുകള്‍ എത്തിയോപ്യയില്‍ ചെലവഴിച്ചുവെന്ന് ഒരഭിപ്രായമുണ്ട്. 216-ല്‍ അദ്ദേഹം മരിച്ചു. - ['സഭ: ഭൗമിക-സ്വര്‍ഗീയ വധു' പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/07/04/the-church-heavenly-and-earthly-bride/): താമരശ്ശേരി രൂപതാ വൈദികനും രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠനകേന്ദ്രം ഡയറക്ടറുമായ റവ. ഡോ. മാത്യു കുളത്തിങ്കല്‍ രചിച്ച ‘The Church,Heavenly and Earthly Bride (സഭ: ഭൗമിക-സ്വര്‍ഗീയ വധു)’ : A Study on the memra on the Dedication of the Church, attributed to Narsai of Nisibis എന്ന ഗ്രന്ഥം മല്‍പ്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ പ്രകാശനം ചെയ്തു. സെന്റ് തോമസ് ദിനാചരണത്തോടനുബന്ധിച്ച് വടവാതൂര്‍ സെമിനാരിയിലായിരുന്നു പ്രകാശന ചടങ്ങ്. പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൗരസ്ത്യ സഭാപിതാക്കന്മാരുടെ സഭാദര്‍ശനങ്ങളെക്കുറിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. മാത്യു കുളത്തിങ്കല്‍ സഭയെക്കുറിച്ച് സഭാപിതാക്കന്മാരില്‍ നിന്ന് പഠിക്കാന്‍ സഹായകരമായ രീതിയിലാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യ സഭാപിതാക്കന്മാരില്‍ പ്രമുഖനായ നിസിബിസിലെ നര്‍സായിയുടെ സഭാദര്‍ശനങ്ങള്‍ മറ്റ് ആദ്യകാല പൗരസ്ത്യ സഭാപിതാക്കന്മാരുടെ ചിന്തകളോട് കോര്‍ത്തിണക്കി നെയ്തെടുത്ത സമഗ്രവും, ക്രമീകൃതവുമായ ഡോക്ടറല്‍ ഗവേഷണത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ഗ്രന്ഥം. സഭയെ കേവലം നിര്‍ജ്ജീവമായ പ്രതീകങ്ങളില്‍ മാത്രം […] - [ജൂലൈ 6: വിശുദ്ധ മരിയാ ഗൊരെത്തി](https://malabarvisiononline.com/2024/07/04/maria-goretti/): 1950-ലെ വിശുദ്ധ വത്സരത്തില്‍ പന്ത്രണ്ടാം പീയൂസു മാര്‍പാപ്പാ മരിയാഗൊരെത്തിയെ പുണ്യവതിയെന്നു വിളിച്ചത് വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ വച്ചാണ്. രണ്ടരലക്ഷം പേര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തുവെന്നു പറയുമ്പോള്‍ ഈ കൊച്ചുരക്തസാക്ഷിണിയുടെ പ്രശസ്തി ഊഹിക്കാമല്ലോ. ഇറ്റലിയില്‍ കൊറിനാള്‍ഡോയിലെ ഒരു ദരിദ്ര കര്‍ഷകന്റെ മകളായിട്ടാണ് മരിയാ ഭൂജാതയായത്. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. എഴുതാനും വായിക്കാനും അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അവളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. മറെറല്ലാ കുട്ടികളേക്കാളും അവള്‍ വലുതായിരുന്നു. മരിയായ്ക്ക് ഒമ്പതുവയസ്സുള്ളപ്പോള്‍ പിതാവു കുടുംബവുമായി നെറൂണയിലേക്കു പോന്നു. പത്താമത്തെ വയസ്സില്‍ പിതാവു മരിച്ചു. മരിയാ താമസിച്ചിരുന്ന ആ മാളികയില്‍ ത്തന്നെ ധനികരായ സെറെനെല്ലികുടുംബക്കാര്‍ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയായുടെ അമ്മ അസുന്താ. മൂന്നു പ്രാവശ്യം അലെക്സാന്‍ട്രോ സെറെനെല്ലി മരിയായെ പാപത്തിനു ക്ഷണിച്ചു; അവള്‍ ചെറുത്തുനിന്നു. വിവരം അമ്മയോടു പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”അമ്മേ, എന്റെ ശരീരം കഷ്ണം കഷ്ണമായി മുറിക്കുകയാണെങ്കില്‍കൂടി ഞാന്‍ പാപം ചെയ്യുകയില്ല.” ജൂലൈയിലെ ചൂടുള്ള ഒരു അപരാഹ്നം. […] - [ജൂലൈ 5: വിശുദ്ധ ആന്റണി സക്കറിയ](https://malabarvisiononline.com/2024/07/02/saint-anthony-zaccaria/): ബെര്‍ണബൈറ്റ്‌സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്റണി മരിയാ സക്കറിയ ഇറ്റലിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ 18 വയസ്സില്‍ വിധവയായതിനാല്‍ മകന്റെ വിദ്യാഭ്യാസത്തിന് അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി ഉഴിഞ്ഞു വച്ചു. 22-ാമത്തെ വയസ്സില്‍ ഒരു ഭിഷഗ്വര പരീക്ഷ ജയിച്ചു മോണയില്‍ ദരിദ്രരുടെ ഇടയില്‍ ജോലി ചെയ്തുകൊണ്ടി രിക്കുമ്പോള്‍ വൈദികപഠനം നടത്തി. 28-ാമത്തെ വയസ്സില്‍ വൈദികനായി. ഫാ. ആന്റണി മിലാനിലേക്കു പോകുകയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഓരോ സഭ സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. വൈദികരുടേയും സന്യാസികളുടേയും ജീവിതനവീകരണമായിരുന്നു ലക്ഷ്യം. അന്നു ലൂഥറിന്റെ മതവിപ്ലവം തിളച്ചു പൊങ്ങുന്ന കാലമായിരുന്നു. പള്ളിയകത്തും തെരുവീഥിയിലും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നു. പരസ്യ പ്രായശ്ചിത്തം ചെയ്യാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. അല്‍മായ പ്രേഷിതത്വം, അടുത്തടുത്തുള്ള ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന, പീഡാനുഭവസ്മരണയ്ക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ മൂന്നു മണിക്കു പള്ളിയില്‍ മണി അടിക്കുക മുതലായ കാര്യങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ രണ്ടു സഭകളേയും കുററപ്പെടുത്തിയതുകൊണ്ട് അവ രണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിനു വിധേയമായി. രണ്ടു […] - [ജൂലൈ 4: വിശുദ്ധ ഉള്‍റിക്ക് മെത്രാന്‍](https://malabarvisiononline.com/2024/07/02/st-ulrich/): ഹുക്ബാള്‍ഡ് എന്ന ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ മകനാണ് ഉള്‍റിക്ക് അഥവാ ഉള്‍ഡാറിക്ക്. ബാല്യത്തില്‍ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീര്‍ഘായുഷ്മാനാക്കി. വിശുദ്ധ ഗാലിന്റെ ആശ്രമത്തിലും ഓസ്‌ബെര്‍ഗ് മെത്രാന്റെ സംരക്ഷണത്തിലും വിദ്യാഭ്യാസം നടത്തി. യഥാസമയം വൈദികനായി. 924-ല്‍ ഓസ്‌ബെര്‍ഗ്ഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മെത്രാനായശേഷം ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, ലൗകികാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും ഉത്സുകനായിരുന്നു. രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് കത്തീഡ്രലിലെ കാനോനനമസ്‌കാരത്തില്‍ പങ്കെടുത്തു പോന്നു. അതിനുശേഷം സ്വന്തമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. രാവിലെ മരിച്ചവര്‍ക്കുവേണ്ടി ഒപ്പീസു ചൊല്ലിയശേഷം പാട്ടുപൂജയ്ക്കു സന്നദ്ധനാകുന്നു. എല്ലാ പ്രാര്‍ത്ഥനകളും കഴിഞ്ഞാണ് പള്ളിയില്‍നിന്നു പോരുക. അവിടെനിന്ന് ആശുപത്രിയില്‍ പോയി രോഗികളെ ആശ്വസിപ്പിക്കുന്നു. ദിനം പ്രതി പന്ത്രണ്ടുപേരുടെ പാദങ്ങള്‍ കഴുകി സമുദ്ധമായ ധര്‍മ്മം നല് കിയിരുന്നു. സന്ധ്യാസമയത്തിനു മുമ്പാണു തുച്ഛമായ ഭക്ഷണം കഴിച്ചിരുന്നത്. താന്‍ ഉപവസിക്കുമ്പോള്‍ അപരിചിതര്‍ക്കു മാംസം നല്‍കിയിരുന്നു. വയ്‌ക്കോലിലാണു കിടന്ന് ഉറങ്ങിയിരുന്നത്. ഈ പ്രാര്‍ത്ഥനകളുടേയും പ്രായശ്ചിത്തങ്ങളുടേയും ഇടയ്ക്ക് രൂപതാ ജോലികളൊന്നും മുടക്കിയിരുന്നില്ല. ഓരോ വര്‍ഷവും രൂപത മുഴുവന്‍ […] - [ജൂലൈ 3: വിശുദ്ധ തോമാശ്ലീഹ](https://malabarvisiononline.com/2024/07/02/st-thomas-the-apostle/): ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍ നിന്ന് അപ്പസ്‌തോല സ്ഥാനത്തേക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളില്‍ അപ്പ സ്‌തോലന്മാരുടെ ലിസ്റ്റില്‍ ഏഴോ, എട്ടോ സ്ഥാനത്താണ് ശ്ലീഹായുടെ പേര് പരാമര്‍ശിക്കുന്നത്. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തില്‍ ശ്ലീഹായെ സംബന്ധിക്കുന്ന മൂന്നു സംഗതികള്‍ വിവരിച്ചിരിക്കുന്നതു കാണാം. ലാസറിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഈശോ ബഥനിയില്‍ പോയി ലാസറിനെ കാണാമെന്നു പറഞ്ഞു. അവിടെ ജനങ്ങള്‍ യേശുവിനെ കല്ലെറിയാന്‍ ഒരുങ്ങുകയാണെന്ന കാര്യം ഇതര ശ്ലീഹന്മാര്‍ അനുസ്മരിപ്പിച്ചപ്പോള്‍ തോമാശ്ലീഹാ ‘നമുക്കും അവിടുത്തോടുകൂടെ പോയി മരിക്കാം’ (യോഹ 11. 16) എന്നാണു പറഞ്ഞത്. ആ ധീരമായ വാക്കുകള്‍ മദ്രാസിനടുത്തുള്ള ചിന്നമലയില്‍വച്ചു നിറവേറി. ഈശോ തന്റെ പിതാവിന്റെ ഭവനത്തില്‍ സ്ഥലമൊരുക്കാന്‍ പോകയാണെന്നും താന്‍ പോകുന്ന വഴി ശ്ലീഹാന്മാര്‍ക്ക് അറിയാമെന്നും പറഞ്ഞപ്പോള്‍ തോമാശ്ലീഹാ പ്രസ്താവിച്ചു: ‘കര്‍ത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; പിന്നെ വഴി എങ്ങനെ അറിയാനാണ്?’ (യോഹ. 1:4, 36). ഈശോ അദ്ദേഹത്തിനു നല്‍കിയ ഉത്തരം സര്‍വ്വലോകരും അറിഞ്ഞിരിക്കേണ്ടതാണ്. ‘ഞാനാകുന്നു വഴിയും സത്യവും […] - [ജൂലൈ 2: വിശുദ്ധ പ്രോച്ചെസ്സുസും മാര്‍ത്തീനിയാനും രക്തസാക്ഷികള്‍](https://malabarvisiononline.com/2024/07/02/martinian-and-processus/): ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുമ്പുതന്നെ റോമന്‍ ക്രിസ്ത്യാനികള്‍ അത്യന്തം ആദരിച്ചുവന്നിരുന്നെങ്കിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മാമെര്‍ട്ടിന്‍ ജയിലില്‍ വേറെ 40 പേരോടുകൂടെ ഇവരും ഉണ്ടായിരുന്നുവെന്നും അവരോടുകൂടെ ജയിലിലുണ്ടായിരുന്ന പത്രോസ്, പൗലോസ് ശ്‌ളീഹന്മാര്‍ അവരെ മാനസാന്തരപ്പെടുത്തിയെന്നും ഒരു ഐതിഹ്യമുണ്ട്. പാറയില്‍നിന്ന് അത്ഭുതകരമായി ഒഴുകിയ ജലം കൊണ്ടത്രേ അവരെ ജ്ഞാനസ്‌നാനപ്പെടുത്തിയത്. അവരുടെ ജയിലര്‍ പൗളിന്യൂസ് അവരോട് ക്രിസ്തു മതം ഉപേക്ഷിച്ചു ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ ഉപദേശിച്ചു. ക്രൂരമായി മര്‍ദ്ദിച്ചുനോക്കി. ‘കര്‍ത്താവിന്റെ നാമം വാഴ്ത്ത പ്പെട്ടതാകട്ടെ’ എന്നു മര്‍ദ്ദനവേളയില്‍ തുടര്‍ച്ചയായി ഉരുവിട്ടു കൊണ്ടിരുന്നു. തീരെ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ വാളു കൊണ്ട് അവരുടെ കഥ അവസാനിപ്പിച്ചു. ലൂസിനാ എന്ന ഒരു സ്ത്രീ അവരുടെ ശരീരം തന്റെ പറമ്പില്‍ സംസ്‌കരിച്ചു. നാലാം ശതാബ്ദത്തില്‍ അവരുടെ കുഴിമാടത്തില്‍ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെട്ടു. മഹാനായ ഗ്രിഗറി തദവസരത്തില്‍ അവരെപ്പറ്റി ഒരു പ്രഭാഷണം നടത്തി. 9-ാം ശതാബ്ദത്തില്‍ അവരുടെ അവശിഷ്ടങ്ങള്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കു മാറ്റി. - [ജൂലൈ 1: വിശുദ്ധ ഒലിവെര്‍ പ്ലങ്കെറ്റ് മെത്രാന്‍](https://malabarvisiononline.com/2024/07/01/saint-oliver-plunket/): ഒലിവെര്‍ പ്ലങ്കെറ്റ് അയര്‍ലന്റില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫാ. പാട്രിക്ക് പ്ലങ്കെറ്റിന്റെ കീഴില്‍ ലത്തീനും ഗ്രീക്കും മറ്റും പഠിച്ചു. ഐറിഷ് ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം ആഹ്വാനം നല്‍കിയിരുന്ന ഫാ. പീറ്റര്‍ സ്‌ക്രാമ്പിയോടുകൂടെ അദ്ദേഹം റോമയും ബെല്‍ജിയവും സന്ദര്‍ശിച്ചു. റോമയില്‍വച്ച് വീണ്ടും ലത്തീന്‍ പഠിച്ചു. എട്ടു കൊല്ലത്തെ ദൈവശാസ്ത്രപഠനത്തിനുശേഷം 1654-ല്‍ വൈദികപട്ടം സ്വീകരിച്ചു. 15 വര്‍ഷവും കൂടി ഫാ. സ്‌ക്രാമ്പിയുടെ കീഴില്‍ ഓററ്റോറിയന്‍ വൈദികരുടെ കൂടെ പാര്‍ത്ത് പ്രൊപ്പഗാന്താ കോളജില്‍ സന്മാര്‍ഗ്ഗദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്നു. 1669-ല്‍ ഒലിവെര്‍ പ്ലങ്കെറ്റ് ആര്‍ മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും നവംബര്‍ 30-ന് ബെല്‍ജിയത്തില്‍വച്ച് അഭിഷി ക്തനാകയും ചെയ്തു. ക്ലേശകരമായ യാത്രയ്ക്കുശേഷം 1670 മാര്‍ച്ചില്‍ അതിരൂപതാഭരണം ഏറ്റെടുത്തു. ജൂണ്‍ മാസത്തില്‍ ഐറിഷു മെത്രാന്മാരുടെ സമ്മേളനം ആര്‍ച്ചുബിഷപ്പു പ്ലങ്കെറ്റിന്റെ അധ്യക്ഷതയില്‍ ഡബ്ലിനില്‍ നടന്നു. 1672 വരെ സമാധാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. അക്കൊല്ലം ആര്‍ഥര്‍ കാപ്പന്‍ വൈസ്റോയി ആയി. സഭാമര്‍ദ്ദനം വീണ്ടും ആരംഭിച്ചു. സ്‌കൂളുകളെല്ലാം അടച്ചു. മെത്രാന്മാര്‍ വനവാസമായി . അവര്‍ക്കു […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂണ്‍ 30](https://malabarvisiononline.com/2024/06/30/logos-quiz-june-30/): ന്യായാധിപന്‍മാര്‍ നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. - [ജൂണ്‍ 30: വിശുദ്ധ പൗലോസ് ശ്ലീഹാ](https://malabarvisiononline.com/2024/06/29/saint-paul-the-apostle/): പൗലോസ് ബെഞ്ചമിന്റെ ഗോത്രത്തില്‍ ഏഷ്യാമൈനറില്‍ ടാര്‍സൂസ് എന്ന നഗരത്തില്‍ ജനിച്ചു. അന്ന് ആ നഗരം റോമാക്കാരുടെ കൈവശമായിരുന്നതിനാല്‍ പൗലോസ് റോമന്‍ പൗരത്വം അവകാശപ്പെട്ടിരുന്നു. ജെറുസലേമില്‍ പ്രസിദ്ധനായ ഗമലിയേലിന്റെ അടുക്കല്‍ പൗലോസ് നിയമവും സാഹിത്യവും അഭ്യസിച്ചു. പ്രഥമ രക്തസാക്ഷിയായ സ്ററീഫന്റെ നേര്‍ക്കു കല്ലെറിഞ്ഞവരുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത് സാവൂളാണ്; അതായിരുന്നു ക്രിസ്ത്യാനിയാകുന്നതുവരെ പൗലോസിന്റെ പേര് . സാവൂളിന്റെ മാനസാന്തര ചരിത്രം നടപടി പുസ്തകത്തിലും ഗലാത്യര്‍ക്കുള്ള ലേഖനത്തിലും ചേര്‍ത്തിട്ടുണ്ട്. കര്‍ത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ഓരോ ശ്വാസോച്ഛ്വാസത്തിലും ഭീഷണി മുഴക്കിയിരുന്ന സാവൂള്‍ മഹാപുരോഹിതനെ സമീപിച്ചു ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി ജെറൂസലേമിലേക്കു കൊണ്ടുപോകുന്നതിനു ഡമാസ്‌കസ്സിലെ സംഘങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു. സാവൂള്‍ ഡമാസ് കസ്സിനു സമീപത്തെത്തിയപ്പോള്‍ ആകാശത്തു നിന്ന് ഒരു പ്രകാശം വീശുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. ഈശോ പ്രത്യക്ഷപ്പെട്ടു ചോദിച്ചു: ”സാവൂള്‍ സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ ഈശോയാണു ഞാന്‍ (നട 9, 4-5). മര്‍ദ്ദകനായ സാവൂള്‍ പൗലോസായി മാറി. അനാനിയാസിന്റെ പക്കല്‍നിന്നു […] - [ജൂണ്‍ 29: വിശുദ്ധ പത്രോസ് ശ്ലീഹ](https://malabarvisiononline.com/2024/06/29/saint-peter/): അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാന്റെ മകനുമായ ശിമയോന്‍ ഗലീലിയില്‍ ബെത്ത്‌സയിദായില്‍ ജനിച്ചു. വിവാഹത്തിനുശേഷം ശെമയോന്‍ കഫര്‍ണാമിലേക്കു മാറിതാമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം മാറി. മീന്‍പിടിത്തത്തില്‍ അവര്‍ മുഴുകിയിരുന്നുവെങ്കിലും രക്ഷകന്റെ ആഗമനത്തെ അവര്‍ തീക്ഷണതയോടെ കാത്തിരിക്കയായിരുന്നു. സ്‌നാപകന്റെ പ്രസംഗം കേട്ടപ്പോള്‍ ഈ രണ്ടു സഹോദരന്മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു.” അദ്ദേഹം അവര്‍ക്കു ഭൂലോകപാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിനെ കാണിച്ചു കൊടുത്തു. അന്ത്രയോസു ശെമയോനെ ഈശോയുടെ അടുക്കല്‍ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ഈശോ അരുള്‍ ചെയ്തു: ‘നീ യൗനായുടെ പുത്രനായ ശെമയോനാണല്ലോ; ഇനിമേല്‍ നീ കേപ്പാ, അതായത് പത്രോസ് എന്നു വിളിക്കപ്പെടും” (യോഹ. 1,42). സേസരെയാ ഫിലിപ്പിയില്‍ വച്ചു മനുഷ്യപുത്രന്‍ ആരാണെന്ന ചോദ്യത്തിന് ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന് ഏറ്റു പറഞ്ഞപ്പോള്‍ ഈ പേരുമാറ്റത്തിന്റെ അടിസ്ഥാനം വ്യക്തമാക്കി, ‘നീ കേപ്പയാകുന്നു; ഈ കേപ്പമേല്‍ ഞാന്‍ എന്റെ പള്ളി പണിയും. നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരും. ഭൂമിയില്‍ നീ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും: ഭൂമിയില്‍ നീ അഴിക്കുന്നതെല്ലാം […] - [ജൂണ്‍ 28: വിശുദ്ധ ഇറനേവൂസ് മെത്രാന്‍](https://malabarvisiononline.com/2024/06/26/irenaeus-bishop/): ഇറനേവൂസ് ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനാണ്. സ്മിര്‍ണായിലെ ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തന്നിമിത്തം അദ്ദേഹം ദൈവശാസ്ത്രത്തില്‍ അതുല്യ പാണ്ഡിത്യം സമ്പാദിച്ചു. അപ്പസ്തോലന്മാരുടെ ശിഷ്യനായ പപ്പിയാസിന്റെ ഒരു ശിഷ്യനും കൂടിയായിരുന്നു ഇറനേവൂസ്. പാണ്ഡിത്യത്തിലും വിശുദ്ധിയിലും ഇറനേവൂസ് ഒന്നുപോലെ വളര്‍ന്നുവന്നു. വിജാതീയരുടെ തത്വങ്ങളെല്ലാം പഠിച്ചിട്ടുള്ള ഒരു പണ്ഡിതനെന്നാണ് തെര്‍ത്തുല്യന്‍ അദ്ദേഹത്തെ വിളിക്കുന്നത്. സംശയങ്ങളില്‍ വിശുദ്ധ ജറോം ഇറനേവൂസിന്റെ പുസ്തകങ്ങളാണ് ആശ്രയിച്ചിരുന്നത്. ‘പരിശുദ്ധാത്മാവിന്റെ ദാനങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ള പണ്ഡിതനും വാഗ്മിയുമെന്നു’ വിശുദ്ധ എപ്പിഫാനിയൂസ് അദ്ദേഹത്തെ വിളിച്ചിരിക്കുന്നു. ഇറനേവൂസ് പൗരോഹിത്യം സ്വീകരിച്ചശേഷം ഗോളിലെ ഒരു പ്രധാന കേന്ദ്രമായ ലിയോണ്‍സിലേക്കു പോയി; 177-ല്‍ വിശുദ്ധ പോത്തിനുസിന്റെ പിന്‍ഗാമിയായി, ലിയോണ്‍സിലെ രണ്ടാമത്തെ മെത്രാനായി നിയമിക്കപ്പെട്ടു. അവിടെ നോസ്റ്റിക്ക് ഇടത്തൂട്ടുകാരും വലെന്റീനിയന്മാരും ധാരാളമുണ്ടായിരുന്നു. പാഷണ്ഡതകള്‍ക്കെതിരായ അഞ്ചു ഗ്രന്ഥങ്ങള്‍ ഇവരെ ഉദ്ദേശിച്ച് എഴുതിയതാണ്. അദ്ദേഹത്തിന്റെ ശൈലി ലളിതസുന്ദരമായിരുന്നു വെന്നു വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വലെന്റീനയില്‍ പാഷണ്ഡതയ്ക്കെതിരായി ഇറനേവൂസ് എട്ടു പുസ്തകങ്ങളെഴുതി. ലിയോണ്‍സിലെ പാഷണ്ഡികളെയെല്ലാം തന്നെ ക്രിസ്തുമതത്തിലേക്കാനയിച്ചു. അങ്ങനെ സസമാധാനം വാഴു മ്പോഴാണ് സെവേരുസ് […] - [ജൂണ്‍ 27: അലെക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറില്‍](https://malabarvisiononline.com/2024/06/25/saint-cyril-of-alexandria/): എഫേസൂസു സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായി അദ്ധ്യക്ഷത വഹിച്ചു നെസ്റേറാറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു വഴിതെളിച്ച വേദപാരംഗതനാണു വിശുദ്ധ സിറില്‍. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശതാബ്ദി പ്രമാണിച്ചു 1944-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ എഴുതിയ ചാക്രിക ലേഖനത്തില്‍ വിശുദ്ധ സിറിലിനെ പൗരസ്ത്യസഭയുടെ അലങ്കാരമെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അലെക്സ്സാന്‍ഡ്രിയായിലെ തെയോഫിലൂസു മെത്രാപ്പോലീത്തായുടെ സഹോദരപുത്രനാണു സിറില്‍. പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പു കുറേനാള്‍ മരുഭൂമിയില്‍ ഏകാന്ത ജീവിതം നയിച്ചു. ആവേശഭരിതനായിരുന്നു സിറില്‍. കൊണ്‍ സ്‌ററാന്റിനോപ്പിളിലെ മെത്രാപ്പോലീത്താ ആയിരുന്ന നെസ്‌റേറാറിയസ്സിനെ സ്ഥാന ഭ്രഷ്ടനാക്കി പ്രഖ്യാപിച്ച കത്തില്‍ അദ്ദേഹത്തെ അഭിനവ യൂദാസായ നെസ് റേറാറിയസ്സെന്നാണ് അഭിവാദനം ചെയ്തിരുന്നത് . ഈ ദൃശമായ ശൈലി സിറിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ്ണ വിജയം നേടാന്‍ സഹായിച്ചിട്ടില്ല; പ്രസ്തുത ശൈലി അദ്ദേഹത്തിന്റെ സ്വഭാവം സ്പഷ്ടമാക്കുന്നുമില്ല. ക്രിസ്തീയ സ്‌നേഹം ഒതുങ്ങിനിന്നിരുന്ന സന്തുലിതമായ ഒരു മനസ്സില്‍നിന്നു ബഹിര്‍ഗ്ഗമിച്ചതാണ് ആ ശൈലി. നെസ്റേറാറിയന്‍ വാദപ്രതിവാദങ്ങളുടെ പ്രാരംഭഘട്ടത്തില്‍ സിറില്‍ എഴുതിയ വാക്കുകള്‍ ഇതിന് ഉപോല്‍ ബലകമാണ്: ‘ ‘ഞാന്‍ സമാധാനത്തെ സ്‌നേഹിക്കുന്നു. […] - [ജൂണ്‍ 26: വിശുദ്ധ യോഹന്നാനും പൗലോസും രക്തസാക്ഷികള്‍](https://malabarvisiononline.com/2024/06/25/john-and-paul/): മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ രണ്ട് ഉദ്യോഗസ്ഥന്മാരാണ് രക്തസാക്ഷികളായ യോഹന്നാനും പൗലോസും. ചിലര്‍ ദുഷ്ടതകൊണ്ട് ഐശ്വര്യം പ്രാപിക്കുന്നത് അവര്‍ കണ്ടെങ്കിലും ലോകബഹുമാനം അവര്‍ തേടിയില്ല. അവരുടെ മാതൃക അവരെ സ്പര്‍ശിച്ചതേയില്ല. ജൂലിയന്‍ ചക്രവര്‍ത്തി ക്രിസ്തുമതം ഉപേക്ഷിച്ചു വിജാതീയാരാധനയിലേക്കു മടങ്ങിയതുകൊണ്ടു താല്‍കാലികമായി ഉണ്ടായ നേട്ടങ്ങള്‍ അവര്‍ ദര്‍ശിച്ചു. അവസാനം അദ്ദേഹം താന്‍ കുഴിച്ച കുഴിയില്‍ വീണു. അല്ലയോ ഗലീലിയാ, നീ ജയിച്ചുവെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മരിച്ചു.ക്രൂരനായ റോമന്‍ പ്രീഫെക്ട് അപ്രോണിയാസിന്റെ കീഴില്‍ യോഹന്നാനും പൗലോസും ചോരചിന്തി മരിച്ചു; അവര്‍ അസൂയാവഹമായ മഹത്വം നേടി - [ജൂണ്‍ 25: അക്വിറെറയിനിലെ വിശുദ്ധ പ്രോസ്‌പെര്‍](https://malabarvisiononline.com/2024/06/25/saint-prosper-of-aquitaine-2/): പ്രാസ്‌പെര്‍ അക്വിറെറയിനില്‍ ജനിച്ചു; വ്യാകരണ പഠനത്തിനുശേഷം മാര്‍സെയ്ക്ക് സമീപമുള്ള പ്രോവെന്‍സിലേക്കു പോയി. രക്ഷാകരമായ പ്രവൃത്തികള്‍ ചെയ്യാനും ചെയ്യാനാഗ്രഹിക്കുവാനും പ്രസാദവരം വേണമെന്നുള്ള വിശുദ്ധ അഗുസ്‌ററിന്റെ സിദ്ധാന്തത്തെ എതിര്‍ക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നു. പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരിയോടൊപ്പം ഒരല്‍മേനി മാത്രമായിരുന്ന പ്രോസ്‌പെരും ചേര്‍ന്ന് അഗുസ്‌ററീനിയന്‍ സിദ്ധാന്തത്തെ അഥവാ തിരുസ്സഭാതത്വത്തെ നീതീകരിച്ചു. മാര്‍സെ നഗരത്തിനു സമീപമുള്ള ചില വൈദികരുടെ ചിന്താഗതി പ്രോസ്‌പെര്‍ വിശുദ്ധ അഗുസ്‌ററിനെ അറിയിച്ചു. അഗുസ്ററിന്‍ 428-ലും 429-ലുമായി രണ്ട് ഗ്രന്ഥ ങ്ങളെഴുതിയെങ്കിലും അബദ്ധവാദികളുടെ ഹൃദയത്തിനു മാറ്റം വന്നില്ല, പാസ്‌പെറും ഹിലരിയും കൂടി റോമാ മാര്‍പ്പാപ്പാ സെലസ്‌ററിനെ കണ്ട് ഒരു തീരുമാനം വാങ്ങിച്ചു. അപ്പോഴേക്കും അഗുസ്‌ററിന്‍ മരിച്ചുപോയിരുന്നു. മാര്‍പ്പാപ്പായുടെ തീരുമാനവും പൂര്‍ണ്ണസംതൃപ്ത്തിയില്ല. പ്രോസ്‌പെര്‍ ‘കൃതഘ്‌ന4’ എന്ന ഒരു സുന്ദര കവിത എഴുതി. ദൈവവരപ്രസാദം ലഭിച്ചിട്ടും അത് അംഗീകരിക്കാത്ത കൃതഘ്നരെപ്പറ്റിയാണ്. അതായത് പെലാജിയന്‍ പാഷണ്ഡതയും സെമിപെലാജിയന്‍ പാഷണ്ഡതയും സ്വീകരിച്ചിരിക്കുന്നവരെപ്പറ്റിയാണ് ഈ കവിത. 440-ല്‍ വിശുദ്ധ ലെയോന്‍ മാര്‍പ്പാപ്പാ വിശുദ്ധ പ്രോസ്‌പെറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആ സ്ഥാനത്തിരുന്നു പെലാ […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂണ്‍ 23](https://malabarvisiononline.com/2024/06/23/logos-quiz-test-1/): ന്യായാധിപന്‍മാര്‍ ഒന്നു മുതല്‍ മൂന്നുവരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. - [ജൂണ്‍ 22: നോളയിലെ വിശുദ്ധ പൗളിനുസ് മെത്രാന്‍](https://malabarvisiononline.com/2024/06/20/saint-paulinus-of-nola/): ഗോളിലെ പ്രീഫെക്ടും ധനാഢ്യനുമായ പൊന്തിയൂസു പൗളിനൂസിന്റെ മകനാണ് ആറേഴു വിശുദ്ധന്മാരുടെ പ്രശംസയ്ക്കു പാത്രമായിട്ടുള്ള വിശുദ്ധ പൗളിനൂസ്. വിശുദ്ധ ജെറോമും വിശുദ്ധ അഗസ്റ്റിനും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം സ്‌പെയിനില്‍നിന്ന് തെറാസിയാ എന്ന ക്രിസ്ത്യന്‍ വനിതയെ വിവാഹം കഴിച്ചു. അതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനം. ഒരു കുട്ടി അവര്‍ക്കുണ്ടായതു ശിശുപ്രായത്തില്‍ത്തന്നെ മരിച്ചു. അനന്തരം അദ്ദേഹം സ്‌പെയിനില്‍ ബഴ്‌സലോണയില്‍ പോയി കുറേനാള്‍ താമസിച്ചശേഷം വൈദികനായി. തെറാസ്യാ അവള്‍ക്കുണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്ത് മഠത്തില്‍ ചേര്‍ന്നു. പൗളിനൂസ് കുറേനാള്‍ വിശുദ്ധ അമ്പാസിന്റെകൂടെ മിലാനില്‍ താമസിച്ചശേഷം നോളയില്‍ സന്യാസിയായി താമസിച്ചു. ഫ്രാന്‍സിലും സ്‌പെയിനിലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വസ്തുവകകള്‍ വിറ്റ് വിവേകപൂര്‍വ്വം നല്ല കാര്യങ്ങള്‍ക്കു ചെലവാക്കി. വിശുദ്ധ ജെറോം പറയുന്നതു പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവര്‍ നിരവധിയാണെന്നത്രേ. നോളയില്‍ വിശുദ്ധ ഫെലിക്സിന്റെ നാമധേയത്തില്‍ ഒരു പള്ളി അദ്ദേഹം പണിതീര്‍ത്തു; ഒരാശുപത്രിയും സ്ഥാപിച്ചു. 409-ല്‍ സ്ഥലത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കയിലെ വാന്റല്‍സു കമ്പാനിയാ ആക്രമിച്ചു പലരേയും അടിമകളായി വില്ക്കാന്‍ തുടങ്ങിയപ്പോള്‍ പൗളിനൂസ് തന്റെ […] - [ജൂണ്‍ 21: വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗാ](https://malabarvisiononline.com/2024/06/20/aloysius-gonzaga/): ‘ഞാന്‍ വളഞ്ഞ ഒരു ഇരുമ്പുവടിയാണ്; ആശാനിഗ്രഹവും പ്രാര്‍ത്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാന്‍ സന്യാസം ആശ്ലേഷിച്ചത്”, ഈശോസഭാ നോവിസായ അലോഷ്യസു പറഞ്ഞ വാക്കുകളാണിത്. കാസ്റ്റി ഗ്‌ളിയോണ്‍ പ്രഭുവായ ഫെര്‍ഡിനന്റ് ഗൊണ്‍സാഗയുടെ മകനായി 1568-ല്‍ ജനിച്ച അലോഷ്യസ് അത്രമാത്രം വളഞ്ഞ ഒരു ഇരുമ്പുവടിയായിരുന്നുവെന്നു തോന്നുന്നില്ല. ഏഴാമത്തെ വയസ്സില്‍ ദൈവമാതാവിന്റെ പ്രാര്‍ത്ഥനയും സങ്കീര്‍ത്തനങ്ങളും ചൊല്ലി ത്തുടങ്ങി. 9-ാമത്തെ വയസ്സില്‍ നിത്യബ്രഹ്മചര്യവ്രതമെടുത്തു. ഫ്‌ളോറെന്‍സില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപവസിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം ചമ്മട്ടി അടിച്ചിരുന്നു. അപ്പവും വെള്ളവുമായിരുന്നു ആ യുവാവിന്റെ സാധാരണ ഭക്ഷണം. നൃത്തം ചെയ്തിരുന്നില്ല, നൃത്തം ഇഷ്ടപ്പെട്ടുമിരുന്നില്ല. വാനവസദൃശനായ യുവാവ് എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത് 11-ാമത്തെ വയസ്സില്‍ ആദ്യ കുമ്പസാരം നടത്തി. മൂന്നു വയസ്സില്‍ പടയാളികളുടെ ഇടയില്‍ കളിച്ചുനടക്കുമ്പോള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതായിരുന്നു അലോഷ്യസു ചെയ്ത വലിയ പാപം. അതിനെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ മൂര്‍ച്ഛിച്ചുവീണു. പിറേദിവസമാണ് കുമ്പസാരം മുഴുവനാക്കിയത്. പതിമൂന്നാം വയസ്സില്‍ മാതാപിതാക്കന്മാരും ഓസ്ട്രിയാ ചക്രവര്‍ത്തിനിയുമൊരുമിച്ച് അലോഷ്യസു സ്‌പെയിനിലെ ഫിലിപ്പു […] - [ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം അന്തരിച്ചു: സംസ്‌ക്കാരം നാളെ](https://malabarvisiononline.com/2024/06/19/obit-fr-sebastian-pookulam/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം അന്തരിച്ചു. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10-ന് കോഴിക്കോട് ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ആരോഗ്യനില വഷളായി, തുടര്‍ന്ന് രാവിലെ 11.17-ന് അന്ത്യകൂദാശകകള്‍ സ്വീകരിച്ച ശേഷമായിരുന്നു അന്ത്യം. ഇന്ന് (19.06.2024) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനം. മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നാളെ (20.06.2024) രാവിലെ 10-ന് ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ഭൗതികദേഹം ഇരൂട് സെമിത്തേരിയില്‍ സംസ്‌കരിക്കും. 1967 ഡിസംബര്‍ 17-ന് അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബര്‍ 18-ന് കുളത്തുവയല്‍ ഇടവക ദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. 1968-ല്‍ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. തുടര്‍ന്ന് ഈരൂട്, ഷീരാടി, മാടത്തില്‍, പൂഴിത്തോട്, കണ്ണിവയല്‍, മാനടുക്കം, പടുപ്പ്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, […] - [ജൂണ്‍ 20: വിശുദ്ധ സില്‍വേരിയൂസു പാപ്പാ](https://malabarvisiononline.com/2024/06/18/saint-silverius-pope/): വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസു പാപ്പായുടെ പുത്രനാണ് സില്‍വേരിയൂസുപാപ്പാ വിശുദ്ധ അഗാപെറസു പാപ്പായുടെ മരണശേഷം 47-ാം ദിവസം സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നുള്ളൂ. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം കാല്‍ക്കദോനിയാ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്ന ഒരു ഗണമാണ് അസെഫാലി. അവരെ അനുകൂലിച്ചിരുന്നവളാണ് തെയോഡോറാ രാജ്ഞി. അവള്‍ മാര്‍പ്പാപ്പായോടു ഒന്നുകില്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ പ്രേട്രിയാര്‍ക്ക് അന്തിമുസിനെ അംഗീകരിക്കുക അല്ലെങ്കില്‍ അവിടെപ്പോയി അദ്ദേഹത്തോട് ആലോചന നടത്തുക എന്നാവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്നു മാര്‍പ്പാപ്പാ മറുപടി നല്കി .കോണ്‍സ്‌ററാന്റിനോപ്പിളില്‍ വിജിലിയൂസ് എന്നൊരു ആര്‍ച്ച് ഡീക്കനുണ്ടായിരുന്നു. അദ്ദേഹത്തിനു രാജ്ഞി എഴുതി അന്തിമുസിനെ അംഗീകരിക്കയാണെങ്കില്‍ അദ്ദേഹത്തെ മാര്‍പ്പാപ്പായാക്കാമെന്ന്. വിജിലിയൂസു സമ്മതിച്ചു. സില്‍വേരിയൂസിനെ പാപ്പാ സ്ഥാനത്തുനിന്ന് ബഹിഷ്‌ക്കരിക്കാനും വിജിലിയൂസിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കുന്ന തിന് വേണ്ടതുചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് രാജ്ഞി സര്‍വ സൈന്യാധിപനായ ബെലിസാരിയൂസിനെഴുതി. സില്‍വേരിയൂസിനെ അദ്ദേഹം ലിസിയായില്‍ പാതരായിലേക്കു നാടുകടത്തി. അവിടത്തെ മെത്രാന്‍ ബഹിഷ്‌കൃതനായ പാപ്പായെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു. മാത്രമല്ല. അദ്ദേഹം കോണ്‍സ്റ്റാന്റി നോപ്പിളില്‍ പോയി ചക്രവര്‍ത്തിയെകണ്ട് എത്രയും സമുന്നതനായ […] - [ജൂണ്‍ 19: വിശുദ്ധ റൊമുവാള്‍ഡ്](https://malabarvisiononline.com/2024/06/18/saint-romuald/): റവെന്നാക്കാരനായ സെര്‍ജിയസു പ്രഭു ഒരു വസ്തുതര്‍ക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാര്‍ച്ചക്കാരനോടു ദ്വന്ദ്വ യുദ്ധം ചെയ്ത് അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാ പാതകം കണ്ട് അദ്ദേഹത്തിന്റെ മകന്‍ റൊമുവാള്‍ഡു ക്‌ളാസ്സെയിലുള്ള ഒരു ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി 40 ദിവസം തപസ്സുചെയ്തു. അവസാനം അവിടെത്തന്നെ ചേര്‍ന്നു. അദ്ദേഹത്തിന്റെ മാതൃകാജീവിതം ഇതര സന്യാസികള്‍ക്ക് ഒരു ശാസനം പോലെ തോന്നിയതിനാല്‍ അദ്ദേഹത്തിന്റെ കഥകഴിച്ചാലെന്തായെന്നു ചിലര്‍ വിചാരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. തന്നിമിത്തം ക്‌ളാസ്സ ആശ്രമത്തില്‍ ഏഴു വര്‍ഷമേ താമസിച്ചുള്ളൂ. കൂട്ടുകാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടി ആബട്ടിന്റെ അനുവാദത്തോടുകൂടെ വെനിസ്സില്‍ പോയി മരിനൂസ് എന്ന ഒരുത്തമ സന്യാസിയോടുകൂടെ അദ്ദേഹം തപോജീവിതം നയിക്കാന്‍ തുടങ്ങി. വെനിസ്സില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ നാട്ടിലെ ഒരു പ്രഭു പീററര്‍ ഉര്‍സോലുസ് റൊമുവാള്‍ഡിന്റെ ജീവിതചര്യ സ്വീകരിച്ചു. പിശാചു പല പരീക്ഷകളും ഉളവാക്കി. എല്ലാം അതിജീവിച്ചു റൊമുവാള്‍ഡ് മുന്നേറി ഒരു രാജാവായിരുന്ന റെനേരിയൂസു പറയുകയാണ് യാതൊരു മര്‍ത്യനേയും റൊമുവാള്‍ഡിനെപ്പോലെ ഭയപ്പെടുന്നില്ലെന്ന്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വസിച്ചിരുന്ന പരിശുദ്ധാത്മാവ് ഉദ്ധതരായ പാപികളെപ്പോലും […] - [ജൂണ്‍ 16: വിശുദ്ധ ജോണ്‍ ഫ്രാന്‍സിസു റേജിസ്](https://malabarvisiononline.com/2024/06/18/saint-john-francis-regis/): 1597 ജനുവരി 31-ാം തീയതി നര്‍ബോണ്‍ രൂപതയില്‍ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ഫാന്‍സിസു റേജിസു ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ നിത്യനരകത്തെപ്പറ്റി അമ്മ നല്കിയ ഒരുപദേശം ഫ്രാന്‍സിസ്സിന്റെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞു. തന്നിമിത്തം അന്നത്തെ ബാലലീലകളിലൊന്നും ഫ്രാന്‍സിസു പങ്കെടുത്തിരുന്നില്ല. ഈശോ സഭക്കാരുടെ കോളജിലാണ് അവന്‍ പഠിച്ചത്. അവിടെ ഫാന്‍സിസ്സിന്റെ ഗൗരവം ഒരു സംസാരവിഷയമായിരുന്നു. ഞായറാഴ്ചകളും കടമുള്ള ദിവസങ്ങളും ജ്ഞാനവായനയിലും പ്രാര്‍ത്ഥനയിലുമാണ് അവന്‍ ചെലവഴിച്ചിരുന്നത് . 1616 ഡിസംബര്‍ 8-ാം തീയതി ടൂളൂസിലെ ഈശോസഭാ നൊവീഷ്യറില്‍ ഫ്രാന്‍സിസു ചേര്‍ന്നു. ഏറ്റവും എളിയ ജോലികളായിരുന്നു ഫ്രാന്‍സിസ്സിന് ഇഷ്ടം . കൂട്ടുകാര്‍ പറഞ്ഞിരുന്നത് ഫ്രാന്‍സിസുതന്നെ ആയിരുന്നു ഫ്രാന്‍സിസ്സിന്റെ പ്രധാന മര്‍ദ്ദകനെന്നത്രേ. ടൂര്‍ണനില്‍ തത്വശാസ്ത്രവും ടൂളുസില്‍ ദൈവശാസ്ത്രവും പഠിച്ചു. എവിടേയും ഒരു മാലാഖയായിട്ടാണ് അറിയപ്പെട്ടിരുന്നത്. 1630-ല്‍ വൈദികപട്ടം സ്വീകരിച്ചു. പിറ്റെ വര്‍ഷം മോണ്ടുപെല്ലിയറില്‍ അജ്ഞതയോടും തിന്മയോടും വിജയപൂര്‍വ്വം സമരം ചെയ്തു പല കാല്‍ വിനിസ്‌ററുകളേയും അദ്ദേഹം മാനസാന്തരപ്പെടുത്തി. ഒരു യുവാവിന്റെ പാപമിത്രത്തെ മാനസാന്തരപ്പെടുത്തിയതിലുള്ള അമര്‍ഷത്തോടെ അയാള്‍ ഫ്രാന്‍സിസ്സിനെ സമീപിച്ചപ്പോള്‍ […] - [ജൂണ്‍ 17: വിശുദ്ധ നിക്കാന്റരും മാര്‍സിയനും രക്തസാക്ഷികള്‍](https://malabarvisiononline.com/2024/06/18/st-nicander-and-st-marcian/): ഡിയോക്‌ളീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മേസിയായിലോ നേപ്പിള്‍സിലോ വച്ച് രക്തസാക്ഷിത്വമകുടം ചൂടിയവരാണ് വിശുദ്ധ നിക്കാന്റരും മാര്‍സിയനും. ഇവര്‍ കുറേക്കാലം റോമന്‍ സൈന്യത്തില്‍ സേവനം ചെയ്തവരാണ്. ക്രിസ്ത്യാനികള്‍ക്കെതിരായി വിളംബരം പ്രസിദ്ധം ചെയ്തപ്പോള്‍ അവര്‍ സൈന്യത്തില്‍ ിന്നു രാജിവച്ചു. ഇത് ഒരു കുറ്റമായി മാക്‌സിമസ് എന്ന ഗവര്‍ണരുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ദേവന്മാര്‍ക്ക് അര്‍ച്ചന ചെയ്യണമെന്നുള്ള ചക്രവര്‍ത്തിയുടെ നിയമം ന്യായാധിപന്‍ വിവരിച്ചു. കല്ലും മരവും ആരാധിക്കാന്‍വേണ്ടി അമര്‍ത്യനായ ദൈവത്തെ പരിത്യജിക്കണമെന്ന ഒരു നിയമത്തിനു സ്ഥാനമില്ലെന്ന് അവര്‍ പറഞ്ഞു. ഈ സമയത്ത് നിക്കാന്ററിന്റെ ഭാര്യ ദാരിയാ അരികെ നിന്നു പ്രാല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇതു കണ്ട് ന്യായാധിപന്‍ അവളോടു ചോദിച്ചു: ”ദുഷ്ട സ്ത്രീ, നീ നിന്റെ ഭര്‍ത്താവ് മരിക്കണമെന്നാഗ്രഹിക്കുകയാണോ?” ”അദ്ദേഹത്തിന്റെമരണം ഞാന്‍ ആഗ്രഹിക്കുന്നില്ല; മരിക്കാതെ അദ്ദേഹം ദൈവത്തില്‍ ജീവിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” അവള്‍ മറുപടി നല്കി. മാക്‌സിമസ് അവളെ ശാസിച്ചു. ”നിനക്കു വേറൊരു ഭര്‍ത്താവിനെ വേണമല്ലേ? അങ്ങനെ സംശയമുണ്ടെങ്കില്‍ ആദ്യംഎന്നെ വധിച്ചുകൊള്ളുക.” അവള്‍ പ്രതിവചിച്ചു. സ്ത്രീകളെ വധിക്കാന്‍ തനിക്ക് അധികാരമില്ലെന്നും താന്‍ വിധി […] - [ജൂണ്‍ 18: വിശുദ്ധ മാര്‍ക്കസ്സും മര്‍സെല്ലിനുസും രക്തസാക്ഷികള്‍](https://malabarvisiononline.com/2024/06/18/saints-marcus-and-marcellian/): റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച ദ്വിജ സഹോദരന്മാരാണ് മാര്‍ക്കസ്സും മര്‍സെല്ലിനുസും. യൗവനത്തില്‍ അവര്‍ ക്രിസ്തുമതം ആശ്ലേഷിച്ചു; അവര്‍ വിവാഹിതരുമായി. 284 ലാണ് ക്രിസ്തുമത മര്‍ദ്ദക പ്രവീണനായ ഡിയോക്‌ളിഷ്യന്‍ വാഴ്ച ആരംഭിച്ചത്. അദ്ദേഹം സ്വന്തമായി ഒരു മതപീഡന വിളംബരം പ്രസിദ്ധം ചെയ്തിരുന്നെങ്കിലും പൂര്‍വ്വ വിളംബരങ്ങളെ അടിസ്ഥാനപ്പെടുത്തി മതപീഡനം ഉഗ്രമായി നടത്തി. ഇവരെ രണ്ടുപേരേയും ജയിലിലടയ്ക്കാന്‍ ഗവര്‍ണര്‍ കാമേഷ്യസ് ആജ്ഞാപിച്ചു. സ്‌നേഹിതര്‍ അവരുടെ വധം ഒരുമാസത്തേക്ക് നീട്ടിവയ്പ്പിച്ചു. അവരെ നിക്കൊസ്ട്രാറ്റുസിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അവരുടെ വിജാതീയ പിതാക്കന്മാരും ഭാര്യമാരും കൈക്കുഞ്ഞുങ്ങളും വന്ന് അവരോട് ചാകാതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചക്രവര്‍ത്തിയുടെ അംഗരക്ഷകസൈന്യത്തിലെ ഒരംഗമായിരുന്ന വിശുദ്ധ സെബാസ്‌ററ്യന്‍ ദിനം പ്രതി ഇവരെ സന്ദര്‍ശിച്ചു രക്തസാക്ഷിത്വത്തിന് പ്രോത്‌സാഹിപ്പിച്ചുകൊണ്ടുമിരുന്നു. ഈ കോണ്‍ഫറന്‍സുകളുടെ ഫലമായി നിക്കൊസ്താറ്റുസും ഗവര്‍ണര്‍ കാമേഷ്യസും മാതാപിതാക്കന്മാരും ഭാര്യമാരും മാനസാന്തരപ്പെടുകയാണുണ്ടായത്. അവര്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മാറിതാമസിച്ചു. കാസ്‌ററുലൂസ് എന്ന ഒരു ക്രിസ്തീയ ഉദ്യോഗസ്ഥന്‍ മാര്‍ക്കസ്സിനേയും മാര്‍സെല്ലിന്യൂസിനേയും രാജകൊട്ടാരത്തില്‍ തന്നെ ഒളിപ്പിച്ചു താമസിപ്പിച്ചു ടൊര്‍ക്വാററൂസ്സ് എന്ന ഒരു മതത്യാഗി ഇവരെ […] - [ഫ്രാന്‍സിസ് പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും നരേന്ദ്ര മോദി](https://malabarvisiononline.com/2024/06/15/pm-modi-meets-pope-francis/): ഫ്രാന്‍സിസ് മാര്‍പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ ചെയറിലെത്തിയ പാപ്പയെ മോദി ആലിംഗനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: ‘ആളുകളെ സേവിക്കാനും നമ്മുടെ ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു.’ ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഫ്രാന്‍സിസ് പാപ്പയെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇതിനു മുമ്പ് 2021 ഒക്ടോബറില്‍ മോദി വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരുന്നു. കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമായിരുന്നു അന്ന് ഇരുവരും ചര്‍ച്ച നടത്തിയത്. ജി-7 ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനില്‍ പങ്കെടുക്കാനായാണ് ഫ്രാന്‍സിസ് പാപ്പ എത്തിയത്. കൃത്രിമബുദ്ധി വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യത്വവും മനുഷ്യന്റെ മഹത്വവും പ്രഥമസ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ലോക നേതാക്കളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യബന്ധങ്ങളെ അല്‍ഗോരിതങ്ങളാക്കി മാറ്റുമെന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ‘തങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വയം തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യരുടെ കഴിവ് യന്ത്രങ്ങള്‍ ഏറ്റെടുക്കുന്നത് അപലപനീയമാണ്.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. - [ലോഗോസ് ക്വിസ് 2024 പരിശീലനം](https://malabarvisiononline.com/2024/06/14/logos-quiz-2024/): താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ബൈബിള്‍ അപ്പോസ്തലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് പരിശീലന പരിപാടി. ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്നു. - [ജി-7 ഉച്ചകോടി: ഫ്രാന്‍സിസ് പാപ്പ - മോദി കൂടിക്കാഴ്ച ഇന്ന്](https://malabarvisiononline.com/2024/06/14/pm-modi-to-meet-pope-francis/): ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മാര്‍പാപ്പയാകാന്‍ ഫ്രാന്‍സീസ് പാപ്പ. ഇന്ന് പ്രാദേശിക സമയം ഉച്ചകഴഞ്ഞ് 2.15ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒമ്പതു ലോക നേതാക്കളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഫ്രാന്‍സിസ് പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയെ ഭാരതത്തിലെ ക്രൈസ്തവര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ഭാരത ക്രൈസ്തവര്‍. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2021-ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഒന്നേകാല്‍ മണിക്കൂറിലേറെ പാപ്പയുമായി ചര്‍ച്ച നടത്തി. അന്ന് ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കൃത്യമായ നടപടികളുണ്ടായില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഉക്രൈന്‍ […] - [കുവൈറ്റ് ദുരന്തം: അനുശോചിച്ച് സിബിസിഐ, ഹൃദയ ഭേദകമെന്ന് കെസിബിസി](https://malabarvisiononline.com/2024/06/14/kuwait-mangaf-building-fire/): മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കാനിടയായ കുവൈറ്റ് ലേബര്‍ ക്യാമ്പ് തീപിടുത്ത ദുരന്തത്തില്‍ അനുശോചനവുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും കെസിബിസിയും. മലയാളികളടക്കം നിരവധിപേരുടെ മരണം ഞെട്ടലുണ്ടാക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മരണമടഞ്ഞവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു. ദുരന്തം ഹൃദയഭേദകമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമാണ്. മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു. - [നൈപുണ്യ വികസന ശില്‍പശാല ജൂണ്‍ 17ന്](https://malabarvisiononline.com/2024/06/13/lifeskills-development-seminar/): താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി ആ മേഖലയിലേക്ക് അവരെ തിരിച്ചുവിടാന്‍ കഴിയുന്ന തരത്തിലുള്ള ക്ലാസുകളാണ് ശില്‍പശാലയില്‍ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. ഒമ്പതാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യലൈസ്ഡ് കരിയര്‍ ഗൈഡന്‍സ്, അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ബേസിക് അവയര്‍നസ്, റെഗുലര്‍ പഠനശൈലി പരിശീലനം, സിവില്‍ സര്‍വീസ് – പിഎസ്‌സി പരീക്ഷ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, മത്സര പരീക്ഷ പരിശീലനം, സ്റ്റാര്‍ട്ടപ്പ് ഐഡിയ വിശകലനം, പേഴ്‌സണലൈസ്ഡ് കരിയര്‍ കൗണ്‍സിലിങ് എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 17-ന് രാവിലെ 10 മുതല്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ശില്‍പശാല. - [ജൂണ്‍ 15: വിശുദ്ധ ജെര്‍മെയിന്‍ കുസിന്‍ കന്യക](https://malabarvisiononline.com/2024/06/13/saint-germaine-cousin/): ഫ്രാന്‍സില്‍ ടൂളൂസിനു സമീപം പിബ്രേ എന്ന ഒരു കൊച്ചുഗ്രാമത്തില്‍ ജെര്‍മെയിന്‍ ഭൂജാതനായി. ഒരു കൈക്കു സ്വാധീനമുണ്ടായിരുന്നില്ല. കണ്ഠമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തില്‍ത്തന്നെ ബാധിച്ചു. അവളുടെ ശിശുപ്രായത്തില്‍ത്തന്നെ അമ്മ മരിച്ചു. രണ്ടാം കുടിയമ്മ ആഖ്യായികകളില്‍ ചിത്രീകരിച്ച് കാണാറുള്ളതുപോലെ ഒരു ഭയങ്കരിയായിരുന്നു. സുഖക്കേടു പകരാതിരിക്കാന്‍ ജെര്‍മെയിനെ താമസിപ്പിച്ചതു കുതിരാലയം പോലെ ഒരു മുറിയിലായിരുന്നു. ഭക്ഷണവും ശരിക്കു നല്കിയിരുന്നില്ല. വയ്‌ക്കോലിലോ ഇലയിലോ ആണു കിടന്നിരുന്നത്; പകല്‍ ആടുനോക്കിക്കൊണ്ടുമിരുന്നു. ചില ആട്ടിടയന്‍മാര്‍ നക്ഷത്രങ്ങളുടെ ചിത്രം തയ്യാറാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ട് ജെര്‍മെയിന്റെ ചിന്തകള്‍ നക്ഷത്രങ്ങളില്‍ ഒതുങ്ങിനിന്നില്ല; ദൈവത്തിലേക്കു സദാ തിരിഞ്ഞുകൊണ്ടിരുന്നു. ജപമാലയും സാധാരണ പ്രാര്‍ത്ഥനകളുമായിരുന്നു അവളുടെ ഗ്രന്ഥങ്ങള്‍. പള്ളി പ്രസംഗങ്ങളായിരുന്നു അവളുടെ വിജ്ഞാനകോശം. അവള്‍ ദിവസന്തോറും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു; പ്രധാന തിരുനാളുകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരുന്നു. ദൈവമാതാവിനോട് അവള്‍ക്ക് അന്യാദൃശമായ ഭക്തി ഉണ്ടായിരുന്നു. സ്വയാര്‍ജ്ജിതമായ വിജ്ഞാനം കൊണ്ടു ഗ്രാമീണ പെണ്‍കുട്ടികളെ അവള്‍ പഠിപ്പിച്ചുവന്നു. രണ്ടാംകുടിയമ്മയുടെ കൈയില്‍നിന്നു ലഭിച്ചിരുന്ന ദുര്‍ല്ലഭ ഭക്ഷണസാധനങ്ങളിലൊരോഹരി ജെര്‍മെയിന്‍ ദരിദ്രര്‍ക്ക് നല്കിപ്പോന്നു. നിറഞ്ഞുകിടന്നിരുന്ന ഒരു […] - [ജൂണ്‍ 14: വിശുദ്ധ മെത്തോഡിയൂസ്](https://malabarvisiononline.com/2024/06/13/st-methodius-i/): കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായി ജീവിതം സമാപിച്ച വിശുദ്ധ മെത്തോഡിയൂസ് സിസിലിയില്‍ സിറാക്യൂസിലാണു ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു ചെന്നപ്പോള്‍ ഒരു സന്യാസിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ‘ആ സന്യാസിയുടെ പ്രേരണയില്‍ മെത്തോഡിയൂസ് ലൗകികതാല്‍പര്യങ്ങള്‍ ഉപേക്ഷിച്ചു ചെനൊലാക്കോസ് ആശ്രമത്തില്‍ ചേര്‍ന്നു. അക്കാലത്താണു പ്രതിമകളെ ചൊല്ലിയുള്ള മതപീഡനങ്ങള്‍ നടന്നിരുന്നത്. 815-ല്‍ രണ്ടാമത്തെ മതപീഡനം ആരംഭിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കു വിശുദ്ധ നിസെഫോറസ്സിനെ നാടുകടത്തി. പ്രതിമാധ്വംസകര്‍ക്കെതിരായ ഒരു നിലപാടാണ് മെത്തോഡിയൂസ്സു സ്വീകരിച്ചത് . പേട്രിയാര്‍ക്കിനെ നാടുകടത്തിയ വിവരവും മററു സംങതികളും മാര്‍പ്പാപ്പായെ അറിയിക്കാന്‍ മെത്തോഡിയൂസു റോമയിലേക്കു പോയി. ലെയോ അഞ്ചാമന്റെ മരണശേഷം 821-ല്‍ മെത്തോഡിയൂസു കോണ്‍സ്‌ററാന്റിനോപ്പിളിലേക്കു മടങ്ങി. പുതിയ ചക്രവര്‍ത്തി മൈക്കിളിനു മാര്‍പ്പാപ്പായുടെ ഒരെഴുത്ത് അദ്ദേഹം കൊണ്ടുവന്നിരുന്നു. തിരുമേനി എഴുത്ത് വായിച്ച ശേഷം മെത്തോഡിയൂസ്സിനെ വിപ്ലവകാരിയായി മുദ്രകുത്തുകയും അദ്ദേഹത്തെ അടിച്ചശേഷം ജയിലില്‍ അടയ്ക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഏഴു വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. ജയിലില്‍ നിന്നു മോചിതനായശേഷം പുതിയ ചക്രവര്‍ത്തി തെയോഫിലസ് മെത്തോഡിയൂസ്സിനെ വിളിച്ചു […] - [ഹാസ്യനടീനടന്മാരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പാ](https://malabarvisiononline.com/2024/06/11/pope-francis/): കല, നര്‍മ്മം, സാംസ്‌കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 14 വെള്ളിയാഴ്ച വത്തിക്കാനില്‍ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരുമായി കൂടിക്കാഴ്ച നടത്തും. ജിമ്മി ഫാലന്‍, സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, കോനന്‍ ഓബ്രിയന്‍, ക്രിസ് റോക്ക്, ഹൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് തുടങ്ങിയ പ്രശസ്തര്‍ പാപ്പായുമായുള്ള കൂടികാഴ്ച്ചയില്‍ ഉള്‍പ്പെടുന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താ കാര്യാലയം അറിയിച്ചു. വത്തിക്കാന്റെ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനുമായുള്ള ഡികാസ്റ്ററിയും, ആശയ വിനമയത്തിനായുള്ള ഡികാസ്റ്ററിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നൂറിലധികം ഹാസ്യനടീനടന്മാര്‍ ഒത്തുചേരും. ഹാസ്യത്തിന്റെ സാര്‍വ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മില്‍ ‘ഒരു ബന്ധം സ്ഥാപിക്കുക’ എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ‘മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യം ആഘോഷിക്കുക’, ‘സമാധാനം, സ്‌നേഹം, ഐക്യദാര്‍ഢ്യം എന്നിവയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുക’ എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ ഹാസ്യനടന്മാരെക്കൂടാതെ യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും കലാകാരന്മാര്‍ എത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇറ്റലിയില്‍ നിന്നുള്ളവരാണ്. - [മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിച്ചു](https://malabarvisiononline.com/2024/06/11/mar-mankuzhikary-remembrance-day/): താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി ഫൊറോന വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ മാര്‍ മങ്കുഴിക്കരി അനുസ്മരണ സന്ദേശം നല്‍കി. മങ്കുഴിക്കരി പിതാവിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്നും പ്രസംഗകലയിലൂടെ നാനാജാതി മതസ്ഥരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകരാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ അനുസ്മരിച്ചു. ശ്രാദ്ധ ശുശ്രൂഷകള്‍ നടത്തി. രൂപതാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു. - [ജൂണ്‍ 13: പാദുവായിലെ വിശുദ്ധ ആന്റണി](https://malabarvisiononline.com/2024/06/11/st-antony/): പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1195-ല്‍ ആന്റണി ജനിച്ചു. ജ്ഞാനസ്‌നാനനാമം ഫെര്‍ഡിനന്റ് എന്നായിരുന്നു. രാജകൊട്ടാരത്തില്‍ ജോലിചെയ്തിരുന്ന പിതാവ് മകനെ ഒരു രാജകുമാരനെപ്പോലെയാണു വളര്‍ത്തിക്കൊണ്ടുവന്നത്. 15 വയസ്സുള്ളപ്പോള്‍ അഗസ്റ്റീനിയന്‍ സന്യാസികളുടെ മന്ദിരത്തില്‍ ആന്റണി ഏതാനുംകാലം താമസിച്ചു പഠിച്ചു. 17-ാമത്തെ വയസ്സില്‍ കോയിമ്പ്രായിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ താമസിച്ചു പഠനം നടത്തി. അവിടെ താമസിക്കുമ്പോള്‍ ആഫ്രിക്കയില്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയിരുന്ന അഞ്ചു ഫ്രാന്‍സിസ്‌കന്‍ സന്യാസികളെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. അവര്‍ ആഫ്രിക്കയിലെത്തി സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെ വധിക്കപ്പെടുകയും ശരീരം കോയിമ്പ്രയില്‍ കൊണ്ടുവന്നു സംസ്‌ക്കരിക്കുകയും ചെയ്തു. ഈ സംഭവം ധീരരായ ആ ഫ്രാന്‍സിസ്‌കന്‍ സന്യാസികളെ അനുകരിക്കാന്‍ ആന്റണിക്ക് ഉത്തേജനം നല്കി. 25-ാമത്തെ വയസ്സില്‍ ആന്റണി ഒരു ഫ്രാന്‍സിസ്‌കന്‍ വൈദികനായി ആഫ്രിക്കയിലേക്കുതന്നെ പുറപ്പെട്ടു. നീഗ്രോ ജാതിക്കാര്‍ ആന്റണിയെ തൊട്ടില്ല. നാളുകള്‍ക്കു ശേഷം സ്വദേശത്തേക്കു മടങ്ങാന്‍ വേണ്ടി ആന്റണി കപ്പല്‍കയറി; എന്നാല്‍ കൊടുങ്കാറ്റുനിമിത്തം കപ്പല്‍ ഇറ്റലിയിലാണ് എത്തിച്ചേര്‍ന്നത്. ഒമ്പതുമാസം ആന്റണി മോന്തപവോള ആശ്രമത്തില്‍ താമസിച്ചു. ഭക്ഷണം പാകം ചെയ്യുക, വിറകുവെട്ടുക, മുറി […] - [പ്രധാന മന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി](https://malabarvisiononline.com/2024/06/11/akcc-greetings/): തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കും മറ്റു മന്ത്രിമാര്‍ക്കും കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി ആശംസകള്‍ നേര്‍ന്നു. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടുത്തപ്പെട്ടത് സന്തോഷകരമാണെന്നും ജോര്‍ജ് കുര്യന് ന്യുനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം ലഭിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും രൂപതാ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഭരണഘടനാ തത്വങ്ങള്‍ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുംരാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതല്‍ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കട്ടെയെന്ന് പത്രക്കുറുപ്പില്‍ ആശംസിക്കുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതിക്കുവേണ്ടി ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, ജന. സെക്രട്ടറി ഷാജി കണ്ടത്തില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപമ്പില്‍ എന്നിവരാണ് പത്രക്കുറുപ്പിറക്കിയത്. - [താമരശേരി രൂപതയ്ക്ക് അടിത്തറയിട്ട പിതാവ്](https://malabarvisiononline.com/2024/06/11/mar-sebastian-mankuzhikkari/): താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി വിട പറഞ്ഞിട്ട് ജൂണ്‍ പതിനൊന്നിന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന ഫാ. മാത്യു പനച്ചിപ്പുറം ആ ദിനം അനുസ്മരിക്കുന്നു 1994 ജൂണ്‍ 11 ശനി. ആര്‍ത്തലച്ച് മഴ പെയ്തുകൊണ്ടേയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഉണര്‍ന്ന അറുപത്തിയഞ്ചുകാരനായ ബിഷപ് ആറുമണിയോടെ പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ധ്യാനനിരതനായി. ഏഴുമണിയോടെ ബലിയര്‍പ്പണത്തിന് ചാപ്പലില്‍ വന്നു. ഗാംഭീര്യമുള്ള ശബ്ദം ശ്രുതിതാഴ്ത്തി ഒരു കവിത ചൊല്ലുന്ന ലാഘവത്തോടെ, കുര്‍ബാന ക്രമത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ട്, പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. കുര്‍ബാന മധ്യേയുള്ള ബൈബിള്‍ വായന മത്തായി 10, 16-25 ആയിരുന്നു. ബലിയര്‍പ്പണം പൂര്‍ത്തിയാക്കി പത്രങ്ങള്‍ ഓടിച്ചു നോക്കി സഹപ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കുമൊപ്പം പ്രഭാത ഭക്ഷണത്തിന് പോയി. 8.30ന് ഔദ്യോഗിക യാത്രയ്ക്കുള്ള വാഹനം തയ്യാറായതായി ഡ്രൈവര്‍ അറിയിച്ചു. തുടര്‍ന്ന് 8.45ന് കൂരാച്ചുണ്ടിലേക്ക്. ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ വീടു വെഞ്ചരിപ്പിനുള്ള യാത്രയായിരുന്നു അത്. ആദ്യകാല കുടിയേറ്റക്കാരനായ ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ ഭവനത്തിന്റെ ആശീര്‍വാദപ്രാര്‍ത്ഥന 9.30ന് തന്നെ തുടങ്ങി. […] - [ജൂണ്‍ 9: വിശുദ്ധ എഫ്രേം വേദപാരംഗതന്‍](https://malabarvisiononline.com/2024/06/10/st-ephrem/): സിറിയന്‍ സഭയിലെ ഏകവേദപാരംഗതനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വിശുദ്ധ എഫ്രേം. അദ്ദേഹം മെസൊപ്പെട്ടേമിയായില്‍ നിസിബിസ്സില്‍ ജനിച്ചു. 18-ാമത്തെ വയസ്സിലാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. കുറേനാള്‍ സ്വദേശത്ത് ഉപദേഷ്ടാവായി ജോലി ചെയ്തു. പേഴ്ഷ്യര്‍ നിസിബിസു പിടിച്ചടക്കിയപ്പോള്‍ മതമര്‍ദ്ദനം ഉണ്ടാകുമെന്ന് ഭയന്ന് എഫ്രേം ഉള്‍പ്പെടെ പല ക്രിസ്ത്യാനികളും എദേസ്സായിലേക്ക് പലായനം ചെയ്തു. അവിടത്തെ വിശുദ്ധ ഗ്രന്ഥവിദ്യാലയത്തിനു പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. അവിടെവച്ച് ആറാംപട്ടം സ്വീകരിച്ചെങ്കിലും പൗരോഹിത്യം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ എളിമ സമ്മതിച്ചില്ല. പിന്നീട് മെത്രാഭിഷേകത്തിനു ക്ഷണമുണ്ടായപ്പോള്‍ ഭ്രാന്ത് അഭിനയിച്ചാണ് ആ ബഹുമാനത്തില്‍നിന്ന് ഒഴിഞ്ഞു മാറിയത് ഡീക്കണ്‍ എഫ്രേം വെറും നിലത്തുകിടന്നാണ് ഉറങ്ങി യിരുന്നത്. രാത്രി ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു; പല ദിവസവും ഉപവസിച്ചിരുന്നു. വല്ലവരും സ്തുതിച്ചു സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം വിയര്‍ത്തുകുളിക്കും. ഒരു ദിവസം ഒരു സഹോദരന്‍ അത്താഴം കൊണ്ടുവന്നപ്പോള്‍ പാത്രം താഴെവീണു ഭക്ഷണം നഷ്ടപ്പെട്ടു. സഹോദരന്റെ പരിഭ്രമം കണ്ടിട്ട് എഫ്രേം പറഞ്ഞു: ”അത്താഴം ഇങ്ങോട്ടു വരില്ല; നമുക്ക് പോകാം” എന്നുപറഞ്ഞ് ഭക്ഷണം വീണ സ്ഥലത്തു […] - [ജൂണ്‍ 8: വിശുദ്ധ മെഡാര്‍ഡ് മെത്രാന്‍](https://malabarvisiononline.com/2024/06/10/st-medard-bishop/): ഫ്രാന്‍സില്‍ സലെന്‍സിയില്‍ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തില്‍ മെഡാര്‍ഡ് ജനിച്ചു. ബാല്യം മുതല്‍ അവന്‍ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ദിവസം അവന്‍ തന്റെ കുപ്പായം അന്ധനായ ഒരു ഭിക്ഷുവിന് ദാനം ചെയ്തു. അതിനെപ്പറ്റി മാതാപിതാക്കന്മാര്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതു, കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ഒരവയവത്തിന് എന്റെ വസ്ത്രത്തിന്റെ ഒരോഹരി കൊടുക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നാണ്. കുട്ടികള്‍ക്ക് ആശാനി ഗ്രഹമെന്തെന്ന് അറിയാതിരുന്ന കാലത്ത് ഉപവാസമായിരുന്നു മെഡാര്‍ഡിന്റെ ആനന്ദം. അതോടൊപ്പം പ്രാര്‍ത്ഥനാ തല്‍പരതയും ഏകാന്തതാതൃഷ്ണയും. സ്വഭവനത്തിലെ ആര്‍ഭാടങ്ങള്‍ കുട്ടിയെ ലൗകികതയിലേക്ക് ആകര്‍ഷിച്ചില്ല. 33-ാം വയസ്സില്‍ മെഡാര്‍ഡ് പുരോഹിതനായി. ഹൃദയസ്പര്‍ശകമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കൂടുതല്‍ ഹൃദയഹാരിയായിരുന്നു അദ്ദേഹത്തിന്റെ മാതൃക. കഠിനമായിരുന്നു ഉപവാസം. എളിമയും ശാന്തതയും വഴി സ്വമനസ്സിനെ അദ്ദേഹം നിഗ്രഹിച്ചു പോന്നു. സന്തോഷത്തില്‍ അധികം ആഹ്‌ളാദിച്ചിരുന്നില്ല; സന്താപത്തില്‍ ആകുലനുമായിരുന്നില്ല. 530-ല്‍ ആ രാജ്യത്തെ മുപ്പതാമത്തെ മെത്രാന്‍ മരിക്കുകയും എഴുപത്തിമൂന്നുകാരനായ മെഡാര്‍ഡ് മെത്രാനായി ഏകയോഗം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പുതിയ സ്ഥാനം തപോജീവിതത്തെ ലഘുപ്പെടുത്തിയില്ല. ഹണ്‍സും വാന്റന്‍സും രൂപതയെ ആക്രമിച്ചപ്പോള്‍ […] - [ജൂണ്‍ 12: സഹാഗുണിലെ വിശുദ്ധ ജോണ്‍](https://malabarvisiononline.com/2024/06/10/st-john-of-sahagun/): സ്‌പെയിനില്‍ സെയിന്‍ ഫഗോണ്ടസ്സില്‍ ജനിച്ച ജോണിന് ആസ്ഥപ്പാടുപട്ടം കിട്ടിയ ഉടനെ ആദായമുള്ള വൈദികസ്ഥാനങ്ങള്‍ (Benefices) സിദ്ധിച്ചു. 26-ാമത്തെ വയസ്സില്‍ പുരോഹിതനായി. ജോണ്‍ പാപങ്ങളൊന്നും ചെയ്തില്ലായിരുന്നെങ്കിലും തന്റെ ജീവിതം ലൗകികത അധികമാണെന്നു തോന്നി. അദ്ദേഹം ആ വൈദികസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ദാരിദ്യത്തിലും ആശാനിഗ്രഹത്തിലും ജീവിക്കാന്‍ തുടങ്ങി. ജ്ഞാനവായനയും ധ്യാനവും പ്രാര്‍ത്ഥനയും ലൗകിക സന്തോഷങ്ങളെക്കാള്‍ നിര്‍മ്മലമായ ആനന്ദം നല് കുമെന്ന് അനുഭവംകൊണ്ട് അദ്ദേഹം മനസ്സിലാക്കി. ഈ മാനസാന്തരത്തിനുശേഷം ജോണ്‍ സലന്മങ്കയില്‍ നാലു കൊല്ലം ദൈവശാസ്ത്രം പഠിച്ചു. അനന്തരം കുറേക്കാലം തീക്ഷ്ണതയോടെ വൈദികവൃത്തി ചെയ്തു; അവസാനം 1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു. നൊവീഷ്യറ്റില്‍ത്തന്നെ അദ്ദേഹം ഒരുത്തമ സന്യാസിയെപ്പോലെ കാണപ്പെട്ടു. എളിമയിലും അനുസരണയിലും ആശാനിഗ്രഹത്തിലും അദ്ദേഹം സകലരേയും അതിശയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും നഗരത്തില്‍ വലിയ ഒരന്തരം വരുത്തി. കുറെനാള്‍ ഫാ. ജോണ്‍ നൊവീഷ്യറ്റു ഗുരുവായിരുന്നു. 1471 മുതല്‍ പ്രിയോരും. സഭയുടെ ചൈതന്യം പാലിക്കുന്നതില്‍ അദ്ദേഹം സര്‍വ്വഥാ വിജയിച്ചിരുന്നു. അധികാരം പ്രയോഗിച്ചല്ല മാതൃകവഴിയാണ് അദ്ദേഹം കീഴുള്ളവരെ ഭരിച്ചത്. എല്ലാവര്‍ക്കും […] - [ജൂണ്‍ 11: വിശുദ്ധ ബര്‍ണബാസ്](https://malabarvisiononline.com/2024/06/10/st-barnabas/): പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം അപ്പസ്‌തോലന്മാര്‍ ആവേശപൂര്‍വ്വം ഈശോയുടെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരില്‍ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റ് പണം അപ്പസ് തോലന്മാരെ ഏല്പിക്കുവാനും ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് അത് വിതരണം ചെയ്യാനും തുടങ്ങി. അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റ് പണം ശ്‌ളീഹന്മാരുടെ പാദത്തുങ്കല്‍ സമര്‍പ്പിച്ചവരില്‍ ഒരാളായിരുന്നു സൈപ്രസുകാരനായ യൗസേപ്പ് എന്ന ലേവ്യന്‍. ശ്‌ളീഹന്മാര്‍ അദ്ദേഹത്തെ ബര്‍ണബാസ്, അതായത്, ആശ്വാസപുത്രന്‍ എന്നു പേരിട്ടു. (നട 4: 34-36) പൗലോസു ശ്‌ളീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹയോടൊപ്പം ബര്‍ണബാസ് വിജാതിയരുടെ ഇടയില്‍ സുവിശേഷ പ്രചാരണത്തിനായി നിയോഗിക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കും അവിടെനിന്നു സൈപ്രസ്സിലേക്കും കപ്പല്‍ കയറി. കുറേക്കാലം അവര്‍ യഹൂദരോട് പ്രസംഗിച്ചു. പിന്നീട് അവര്‍ വിജാതീയരുടെ അടുക്കലേക്കു തിരിഞ്ഞു. പൗലോസിന്റെയും ബര്‍ണബാസിന്റെയും പ്രസംഗങ്ങള്‍ കേട്ടവര്‍ പൗലോസിനെ മെര്‍ക്കുറിയെന്നും ബര്‍ണബാസിനെ ജൂപ്പിറ്ററെന്നും വിളിച്ചു. (നട 14: 11-12) പൗലോസും ബര്‍ണബാസും ജെറുസലം സൂനഹദോസു വരെ ഒരുമിച്ച് യാത്ര ചെയ്തു. അനന്തരം അവര്‍ പിരിഞ്ഞു. ജെറുസലേമില്‍ പഞ്ഞം വന്നപ്പോള്‍ അന്തിയോക്യയില്‍ […] - [ജൂണ്‍ 10: വിശുദ്ധ ബാര്‍ദോ മെത്രാന്‍](https://malabarvisiononline.com/2024/06/10/bardo-bishop/): ഫുള്‍ഡാ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിച്ച ബാര്‍ദോ ജര്‍മ്മനിയില്‍ ഓപ്പെര്‍ഷോഫെനിലാണ് ജനിച്ചത്. സന്യാസികള്‍ക്ക് ഒരുത്തമ മാതൃകയായിരുന്നു. അദ്ദേഹം സന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം ഡീനായി നിയമിക്കപ്പെട്ടു. തപസ്സിനും പ്രായശ്ചിത്തത്തിനും അത്യന്തം ആര്‍ത്തി തന്നെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. 47-മത്തെ വയസ്സില്‍ വെര്‍ഡെന്‍ ആശ്രമത്തിലെ ആബട്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞ് 1031-ല്‍ ഹെഴ്ഫെല്‍ഡ് ആശ്രമത്തില്‍ ആബട്ടായി. അതേവര്‍ഷം തന്നെ അദ്ദേഹം മെയിന്‍സ് ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടു. കുറേനാള്‍ അദ്ദേഹം സാമ്രാജ്യത്തിലെ ചാന്‍സലര്‍ സ്ഥാനവും വഹിച്ചിരുന്നു. ദരിദ്രരോടും അഗതികളോടും അദ്ദേഹം പ്രകാശിപ്പിച്ചിരുന്ന സ്‌നേഹം അന്യാദൃശമായിരുന്നു. മൃഗങ്ങളെകൂടി എത്രയും ദയയോടെയാണ് സംരക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രായശ്ചിത്തങ്ങളേയും തപോനിഷ്ഠകളേയും പറ്റി കേള്‍ക്കാനിടയായ ഒമ്പതാം ലെയോന്‍ മാര്‍പ്പാപ്പാ അവ സ്വല്പം കുറയ്ക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. തപസ്സും അജഗണങ്ങള്‍ക്കുവേണ്ടിയുള്ള കഠിനാധ്വാനവും ദൈവാനുഗ്രഹത്താല്‍ 71-ാമത്തെ വയസ്സുവരെ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. - [ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്ത് പരിശുദ്ധ ത്രിത്വത്തെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണം: കത്തോലിക്കാ കോണ്‍ഗ്രസ്](https://malabarvisiononline.com/2024/06/10/akcc-thamarassery-diocese/): ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിച്ചും അപമാനിച്ചും നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി. ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ ആഴത്തില്‍ മുറിപ്പെടുത്തുന്ന വിധത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലും മനപ്പൂര്‍വം ഇറക്കിയ അങ്ങേയറ്റം അപലപനീയവും ഐപിസി 295A അനുസരിച്ച് ശിക്ഷാര്‍ഹവുമായ ഈ മതനിന്ദക്കെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിച്ച് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. പരിശുദ്ധ ത്രിത്വത്തോടുള്ള അനാദരവും അവഹേളനവും യേശുവിന്റെ തിരുഹൃദയത്തോടുള്ള നിന്ദയും അപമാനിക്കലും കളങ്കപ്പെടുത്തലും ക്രൈസ്തവിശ്വാസ സമൂഹത്തെ ഒന്നടങ്കം അങ്ങേയറ്റം വേദനിപ്പിക്കുന്നതും അവഹേളിക്കുന്നതുമാണ്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി ക്രൈസ്തവ മതനിന്ദനടത്തുന്ന റെജി ലൂക്കോസിനെയും അസീസ് കുന്നപ്പള്ളിയെയുംപോലുള്ളവര്‍ തുടങ്ങിവച്ച പ്രചാരണങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിണിയാളുകള്‍ എന്ന് സംശയിക്കുന്ന ഇത്തരം വ്യക്തികളെ വെള്ളപൂശാനുള്ള പ്രത്യയ ശാസ്ത്രകാരുടെ ഗൂഢതന്ത്രത്തെ പൊതുജനം തിരിച്ചറിയും എന്ന് ഓര്‍ക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി […] - [ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം: കെസിബിസി](https://malabarvisiononline.com/2024/06/07/election-2024-kcbc/): ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നുവെന്ന് കെസിബിസി. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന മഹത്തായ സംസ്‌ക്കാരമുള്ള രാജ്യമാണ് ഇന്ത്യയെന്നും കെസിബിസി വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ഒന്നായി കാണാനും വിഭജനത്തിന്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയാനും രാജ്യസുരക്ഷയ്ക്കും പൗരക്ഷേമത്തിനും വേണ്ടി യത്‌നിക്കാനും ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതിനും രൂപീകൃതമാകുന്ന പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്ന് കെസിബിസി ആശംസിച്ചു. - [കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികള്‍](https://malabarvisiononline.com/2024/06/07/kcbc-jagrtha-commission/): കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ് ഡോ. ജോസഫ് കരിയില്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കോട്ടപ്പുറം രൂപതാധ്യക്ഷന്‍ റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണ് പുതിയ നിയമനങ്ങള്‍. - [സുഡാന്‍ വംശീയകലാപത്തിലേക്ക്: ഫീദെസ് വാര്‍ത്താ ഏജന്‍സി](https://malabarvisiononline.com/2024/06/07/sudan-ethnic-conflict/): സുഡാനില്‍ തുടരുന്ന സായുധസംഘര്‍ഷങ്ങള്‍ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ വംശീയ കലാപത്തിലേക്ക് വളര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ നിരവധി സാധാരണക്കാരെ കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മെയ് 10 മുതല്‍ വടക്കന്‍ ദാര്‍ഫുറിന്റെ തലസ്ഥാനമായ എല്‍ ഫാഷിര്‍ പ്രദേശത്ത് സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ കടുത്ത പോരാട്ടമാണ് തുടരുന്നത്. നിരവധി ആളുകള്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും, നിരവധി വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്‍ ഫാഷിറില്‍നിന്ന് മെല്ലിറ്റ് നഗരത്തിലേക്ക് പലായാനം ചെയ്യാന്‍ ശ്രമിച്ച ഒന്‍പത് പേരെ സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ വധിച്ചുവെന്നും റിപ്പോട്ടുകളുണ്ട്. എല്‍ ഫാഷിറില്‍ പ്രദേശവാസികളും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി സുഡാന്‍ ദ്രുതകര്‍മ്മസേന നിരവധി തവണ ബോംബാക്രമണവും, ജനനിബിഢപ്രദേശങ്ങളില്‍ കടുത്ത വെടിവയ്പ്പും നടത്തിയതായി […] - [മാര്‍ മങ്കുഴിക്കരി അനുസ്മരണം ജൂണ്‍ 11-ന്](https://malabarvisiononline.com/2024/06/07/bishop-mar-sebastian-mankuzhikkary/): താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 11-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ എല്ലാ പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മങ്കുഴിക്കരി പിതാവിലൂടെ താമരശ്ശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്‍ മങ്കുഴിക്കരി പിതാവിനെ സമര്‍പ്പിക്കുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. - [ജൂണ്‍ 07: ന്യൂമിനിസ്റ്ററിലെ വിശുദ്ധ റോബര്‍ട്ട്](https://malabarvisiononline.com/2024/06/06/st-robert-of-newminster/): 1139ല്‍ ഇംഗ്ലണ്ടില്‍ കാര്‍ക്കശമായ ബെനഡിക്ടന്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച 13 സന്യാസികളെ ബലം പ്ര യോഗിച്ച് യോര്‍ക്കില്‍ സെന്റ് മേരീസ് ആശ്രമത്തില്‍ നിന്ന് പുറത്താക്കുകയുണ്ടായി. അന്നു റോബര്‍ട്ട് വിറ്റ്ബി ആശ്രമത്തിലായിരുന്നു. അദ്ദേഹവും ബഹിഷ്‌കൃതരായ സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. പുല്ലുമേഞ്ഞ ഒരു പുരയില്‍ അവര്‍ ഹേമന്തം കഴിക്കേണ്ടിവന്നു. വസന്തകാലത്ത് അവര്‍ ക്ലെയര്‍ വോയില്‍ വിശുദ്ധ ബെര്‍ണാര്‍ദിന്റെ ശിഷ്യരോടുകൂടെ താമസിച്ചു. ഇവരുടെ പരിശുദ്ധ ജീവിതം കണ്ട് യോര്‍ക്കിലെ പ്രഭുവായ ഹ്യൂഗ് തന്റെ സമ്പത്തുമുഴുവന്‍ അവര്‍ക്ക് വിട്ടുകൊടുത്തു; അങ്ങനെ ഫൗണ്ടന്‍സ് ആശ്രമം ആരംഭിച്ചു. അവിടത്തെ സന്യാസികളുടെ സന്മാതൃക കണ്ട് സന്തുഷ്ടനായി നോര്‍ത്തമ്പര്‍ലന്റില്‍ ഒരാശ്രമം നിര്‍മ്മിച്ചു: അതിന് ന്യൂ മിനിസ്‌ററര്‍ ആശ്രമം എന്നുപേരിട്ടു. ഫാ. റോബര്‍ട്ട് പ്രസ്തുത ആശ്രമത്തിലെ ആബട്ടായി. ആബട്ടു റോബര്‍ട്ടിന്റെ മാതൃകാപരമായ ജീവിതം അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന സന്യാസികളെ പരിപൂര്‍ണ്ണതയിലേക്കാനയിച്ചു. ഭക്ഷണമുറിയിലെ അദ്ദേഹത്തിന്റെ വ്യാപാരം മതിയായിരുന്നു അപരരെ ആശാനിഗ്രഹം അഭ്യസിപ്പിക്കാന്‍. ഒരു ഉയിര്‍പ്പ് തിരുനാള്‍ ദിവസം നോമ്പിലെ തപസ്സുകൊണ്ട് ഭക്ഷണത്തിന് രുചിതോന്നാതായപ്പോള്‍ സ്വല്പം റൊട്ടി തേനില്‍ മുക്കി […] - [മഴക്കാലമെത്തി, ഒപ്പം പനിക്കാലവും](https://malabarvisiononline.com/2024/06/05/fever-prevention/): നാലു ദിവസത്തെ വിശ്രമവും ചുക്കുകാപ്പിയും ചൂടുകഞ്ഞിയുംകൊണ്ടു മാറുന്നതല്ല ഇന്നത്തെ പനികള്‍. ജീവനെടുക്കുന്നത്ര അപകടകാരികളാണ് പലതും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ പലതില്‍ നിന്നും രക്ഷപ്പെടാനാകും പണ്ടത്തെ ജലദോഷമല്ല ഇന്നത്തെ മഴക്കാലത്ത് കാത്തിരിക്കുന്നത്. പേരിലും ഭാവത്തിലും വൈവിധ്യങ്ങളുമായി ഓരോ മഴക്കാലത്തും രോഗങ്ങളും രോഗികളും കൂടി വരുന്നു. പരിസരശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ ഇത്തരം പനികളില്‍ നിന്ന് രക്ഷപ്പെടാം. പനി, വയറുകടി, വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ജലജന്യ, കൊതുകുജന്യ രോഗങ്ങളാണ് മഴക്കാലത്തെ പ്രധാന വില്ലന്‍മാര്‍. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്നു നോക്കാം: ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ജ്വരം എന്നിവയാണ് പ്രധാനപ്പെട്ട കൊതുജന്യ രോഗങ്ങള്‍. ഇവ പ്രതിരോധിക്കാന്‍ കൊതുകിനു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, പറമ്പിലേക്ക് വലിച്ചെറിയുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകിന് പെറ്റുപെരുകാന്‍ അവസരമുണ്ടാക്കാതിരിക്കുക. മഞ്ഞപ്പിത്തം, […] - [ജൂണ്‍ 6: വിശുദ്ധ നോര്‍ബെര്‍ട്ട് മെത്രാന്‍](https://malabarvisiononline.com/2024/06/05/st-norbert-of-xanten/): പ്രിമോണ്‍സ്‌ട്രൈന്‍സെസ് എന്ന ഉച്ചാരണക്ലിഷ്ടമായ നാമധേയമുള്ള സന്യാസസഭയുടെ സ്ഥാപകനാണു വിശുദ്ധ നോര്‍ബെര്‍ട്ട്. അദ്ദേഹം റൈന്‍ലാന്റില്‍ രാജകുടുംബത്തില്‍ ജനിച്ചു. പഠനത്തിനു സമര്‍ത്ഥനായിരുന്നു. സുഖമായി ജീവിക്കണമെന്നതു മാത്രമായിരുന്നു ചിന്ത. ഉല്ലാസപ്രിയനായ നോര്‍ബെര്‍ട്ട് കൂടുതല്‍ നിയന്ത്രണം വന്നേക്കുമെന്നുള്ള ഭയത്താല്‍ അഞ്ചാം പട്ടം കഴിഞ്ഞു മുന്നോട്ടു പോയില്ല. അദ്ദേഹത്തെ ബന്ധിച്ചിരുന്ന അലസതാശൃംഖലയെ ഭേദിക്കാന്‍ ഒരു അസാധാരണാനുഗ്രഹം വേണ്ടിയിരുന്നു. ഒരിക്കല്‍ ഒരു മൈതാനത്തുകൂടെ കുതിരപ്പുറത്തു സവാരിചെയ്യുമ്പോള്‍ കാറും കോളും വരുകയും കുതിര ഭയന്നു കുതിരക്കാരനെ തള്ളിതാഴെ ഇടുകയും അവിടെ ബോധമില്ലാതെ രണ്ടുമണിക്കൂര്‍ കിടക്കുകയും ചെയ്തു. ബോധം വന്നപ്പോള്‍ സാവൂളിനെപ്പോലെ ചോദിച്ചു: ‘കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണമെന്നാണ് അങ്ങയുടെ തിരുമനസ്സ്?’ ആന്തരികമായ ഒരു സ്വരം ശ്രാവ്യമായി ‘തിന്മയില്‍നിന്ന് അകന്ന് നന്മ ചെയ്യുക; പിന്തുടരുക.’ സമാധാനത്തെ അനുതാപപൂരിതനായ നോര്‍ബെര്‍ട്ട് കൊട്ടാരത്തിലേക്കു തിരിച്ചു പോകുന്നതിനുപകരം മൗനവും ഏകാന്തവും ഭജിച്ചു; രോമച്ചട്ട ധരിച്ചു; പ്രാര്‍ത്ഥനയിലും ധ്യാനത്തിലും നിമഗ്നനായി. വിശുദ്ധ സിഗ്‌ബെര്‍ട്ടിന്റെ സെമിനാരിയില്‍ വച്ചുനടത്തിയ ധ്യാനംകൊണ്ടു മാനസാന്തരം പൂര്‍ത്തിയായി. രണ്ടു കൊല്ലവും കൂടി ഒരുങ്ങിയ ശേഷം പുരോഹിതപട്ടം സ്വീകരിച്ചു നാല്പതുദിവസത്തെ […] - [ജൂണ്‍ 5: വിശുദ്ധ ബോണിഫസ് മെത്രാന്‍ രക്തസാക്ഷി](https://malabarvisiononline.com/2024/06/04/saint-boniface-bishop/): വിശുദ്ധ ബോനിഫസ് ഇംഗ്ലണ്ടില്‍ ഡെവോണ്‍ഷയറില്‍ 680-ല്‍ ജനിച്ചു. വിന്‍ഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിന്‍ഫ്രിഡിനെ ആ വഴിക്കു തിരിച്ചു. മുപ്പതാമത്തെ വയസ്സില്‍ പുരോഹിതനായ വിന്‍ഫ്രിഡ് ആദ്യം ഫീസ് ലന്റിലും പിന്നീടു ജെര്‍മ്മനിയിലും സുവിശേഷപ്രചാരണത്തിലേര്‍പ്പെട്ടു. ബവേ രിയായില്‍ വളരെ മാനസാന്തരങ്ങളുണ്ടായി ഫീസുലന്റില്‍ പതിമൂന്നുവര്‍ഷം ആര്‍ച്ചുബിഷപ്പു വിശുദ്ധ വില്ലെബാന്റിനെ സഹായിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നു ഭയന്നു ഫാദര്‍ വിന്‍ഫ്രിഡ് ജെര്‍മ്മനിയിലേക്കു മടങ്ങി. അക്കാലത്തു മാര്‍പ്പാപ്പാ ഫാദര്‍ വിന്‍ഫ്രിഡിനെ റോമായിലേക്കു വിളിച്ചു. വിന്‍ഫ്രിഡിന്റെ വിജയത്തില്‍ സന്തുഷ്ടനായ മാര്‍പ്പാപ്പാ 723-ല്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേചിക്കുകയും പേര് ബോനിഫസ് എന്നു മാറ്റുകയും ചെയ്തു. ബിഷപ്പു ഹെസ്സെയിലേക്കു തിരിച്ചുവന്നു ജൂപ്പിറ്ററിനു പ്രതിഷ്ഠിച്ചിരുന്ന ഒരു ഓക്കുതടി വെട്ടിപ്പൊളിച്ച് ആ മരം കൊണ്ട് ഒരു പള്ളി പണിയിച്ചു. ഇംഗ്‌ളണ്ടില്‍ നിന്നു കുറെ വൈദികരെക്കൂടെ വരുത്തി ബോനിഫസു തന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഗ്രിഗറി ദ്വിതീയന്‍, ഗ്രിഗറില്‍ തൃതീയന്‍, സക്കറി എന്ന് മൂന്നു മാര്‍പ്പാപ്പാമാരുടെ കീഴില്‍ ജോലിചെയ്തു. എല്ലാവരും അദ്ദേഹത്തെ വിശുദ്ധനെപ്പോലെയാണു കരുതിയിരുന്നത്. […] - [ജൂണ്‍: 4 വിശുദ്ധ ഫ്രാന്‍സിസ് കരാച്ചിയോള](https://malabarvisiononline.com/2024/06/04/saint-francis-caracciolo/): ഇറ്റലിയില്‍ അബൂസിയില്‍ ഒരു കുലീന കുടുംബത്തില്‍ ഫ്രാന്‍സിസ് കരാച്ചിയോള ഭൂജാതനായി : ജ്ഞാനസ്‌നാന നാമം അസ്‌കാനിയോ എന്നായിരുന്നു ചെറുപ്പത്തില്‍ അവന് കുഷ്ഠരോഗമുണ്ടായെന്നും ദൈവസേവനത്തിന് ജീവിതം നേര്‍ന്നപ്പോഴാണ് രോഗം മാറിയതെന്നും പറയപ്പെടുന്നു. വായിക്കാത്ത സമയമെല്ലാം പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയുടെ സന്ദര്‍ശനത്തിലും രോഗീശുശ്രൂഷയിലുമാണ് അസ്‌കാനിയോ ചെലവഴിച്ചത്. സന്ദര്‍ശകര്‍ കുറവായിരുന്ന ദൈവാലയമാണ് അസ്‌കാനിയോ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരുന്നത്. 1587 ല്‍ അസ്‌കാനിയോ ഒരു സൈനികനായി കുറ്റപ്പുള്ളികളെ നന്മരണത്തിനൊരുക്കാനുള്ള സഭയില്‍ അംഗത്വം സ്വീകരിച്ചു. പിറ്റേ വര്‍ഷംതന്നെ ‘Minor Clerks Regular’ എന്ന ഒരു സന്യാസസഭ സിക്സ്റ്റസ്സു പഞ്ചമന്‍ പാപ്പായുടെ അംഗീകാരത്തോടെ അദ്ദേഹം ആരംഭിച്ചു. നിഷ്‌കൃഷ്ടമായ പ്രായശ്ചിത്തങ്ങള്‍ പുതിയ സഭയുടെ പ്രത്യേകതയായിരുന്നു. ഉപവാസം, ചമ്മട്ടിയടി, രോമച്ചട്ട. വിശുദ്ധ കുര്‍ബാനയുടെ ആരാധന മുതലായ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ദിനംപ്രതി അംഗങ്ങള്‍ ഭാഗിച്ചെടുത്തിരുന്നു. പതിവുള്ള മൂന്നു വ്രതങ്ങള്‍ക്കു പുറമേ, സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കയില്ലെന്നു നാലാമതൊരു വ്രതവും അവര്‍ എടുത്തിരുന്നു. 1589 ഏപ്രില്‍ 9-ാം തീയതി അസ്‌കാനിയോ ആഘോഷപൂര്‍വ്വം വ്രതവാഗ്ദാനം ചെയ്തു. അന്നാണ് അദ്ദേഹം ഫ്രാന്‍സിസു കരാച്ചിയോളാ എന്ന […] - [ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്](https://malabarvisiononline.com/2024/06/03/fr-francis-madhavathu/): കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള സീറോ മലബാര്‍ സഭയുടെ ആദ്യത്തെ ദൈവദാസനാണ്. റോമിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം ഫാ. ആര്‍മണ്ടിന്റെ ദൈവദാസ പദവി അംഗീകരിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ഇന്നലെ വൈകുന്നേരം തലശ്ശേരി അതിരൂപതാ കാര്യാലയത്തില്‍ ലഭിച്ചു. ദൈവദാസപദവി പ്രഖ്യാപനവും തുടര്‍നടപടികളും പിന്നീട് നിശ്ചയിക്കുമെന്ന് തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ജിതിന്‍ ആനിക്കുഴിയിലും അറിയിച്ചു. 1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായി ആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു. കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി 1954 […] - [ജൂണ്‍ 3: വിശുദ്ധ ചാള്‍സ് ലവാങ്കയും കൂട്ടരും](https://malabarvisiononline.com/2024/06/03/charles-lwanga/): ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്കാ യുവാക്കളുടേയും കത്തോലിക്കാ പ്രവര്‍ത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടന്‍ രക്തതസാക്ഷികളില്‍ പ്രസിദ്ധനായ ചാള്‍സ് ലവാങ്ക. അദ്ദേഹമാണ് ഉഗാണ്ടന്‍ രാജാവായ മവാങ്കായുടെ വര്‍ഗ്ഗവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും 13 നും 30 നും മധ്യേയുള്ള യുവാക്കളെ സംരക്ഷിക്കുകയും കത്തോലിക്കാവിശ്വാസം ജയിലില്‍ വച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്തത്. അസാന്മാര്‍ഗ്ഗിക പ്രവൃത്തിക്കു സമ്മതിക്കാത്തതിനും സ്‌നേഹിതരുടെ വിശ്വാസം കാത്തുരക്ഷിച്ചതിനും ശിക്ഷയായി മവാങ്കയുടെ ആജ്ഞപ്രകാരം ചാള്‍സ് ലവാങ്ക 1886 ജൂണ്‍ 3-ാം തിയതി തീയില്‍ ദഹിപ്പിക്കപ്പെട്ടു. മാവുളുഗുങ്കു എന്ന പ്രധാനിയുടെ ഭവനത്തില്‍ വച്ചാണ് ചാള്‍സ് ക്രിസ്തുവിന്റെ സുവിശേഷവുമായി പരിചയപ്പെട്ടത്. കൊട്ടാര ഭൃത്യരില്‍ പ്രധാനിയായി ജോസഫ് മ് കാസാ യുടെ സഹായത്താലാണ് ഈ നവ ശിഷ്യന്‍ രാജഭവനത്തിലെത്തിയത്. മവാങ്കായുടെ അശുദ്ധ താല്‍പര്യങ്ങളെ ചെറുക്കുവാന്‍ പ്രോത്സാഹിപ്പിച്ചതിനുതന്നെയാണു മകാസ രക്തസാക്ഷിത്വം വഹിച്ചത്. ആ രാത്രിയാണു ചാള്‍സ് ജ്ഞാന സ്‌നാനം ചോദിച്ചു വാങ്ങിയതും. ചാള്‍സിന്റെ ധൈര്യമാണ് സ്‌നേഹിതന്മാരെ ദൈവവിശ്വാസത്തിലും വിരക്തിയിലും ഉറപ്പിച്ച് നിര്‍ത്തിയത്. 1964 ഒക്ടോബര്‍ 18-ന് ആറാം പൗലോസ് മാര്‍പ്പാപ്പാ 22 […] - [സ്‌നേഹാഗ്നിയാല്‍ ജ്വലിക്കും തിരുഹൃദയം](https://malabarvisiononline.com/2024/06/01/sacred-heart-of-jesus/): തിരുഹൃദയം. സ്‌നേഹാഗ്നിയില്‍ ജ്വലിക്കുന്ന, പാപികള്‍ക്കായി വിങ്ങുന്ന, കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട യേശുവിന്റെ ദിവ്യഹൃദയം. ആകുലത നിറഞ്ഞ എത്രയെത്ര മനസുകള്‍ ആ നിണച്ചാലുകളില്‍ മുഖമര്‍പ്പിച്ച് ആശ്വാസം കൊണ്ടിരിക്കുന്നു. താങ്ങാനാകാത്ത ദുഃഖഭാരവുമായി ആ സ്‌നേഹമിടിപ്പുകളില്‍ തലചായ്ച്ച് ആത്മസന്തോഷം കൈവരിച്ചിരിക്കുന്നു. മനസ്സ് തകര്‍ന്നവര്‍ക്ക് അത്താണി, അലഞ്ഞു തളര്‍ന്നവര്‍ക്ക് ആലംബം, ദുരിതം പേറുന്നവര്‍ക്ക് സ്‌നേഹത്തണല്‍ ഇതൊക്കെയാണ് തിരുഹൃദയം. ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണ് ജൂണ്‍. മുമ്പ് ക്രൈസ്തവ ഭവനങ്ങളില്‍ വണക്കമാസങ്ങള്‍ക്ക് വളരെയേറെ പ്രധാന്യം ഉണ്ടായിരുന്നു. എന്നാല്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ ഇതിന്റെയൊക്കെ പ്രാധാന്യം പലരും ഇന്ന് മറക്കുന്നു. തിരുഹൃദയ ഭക്തി ഈശോയുടെ പരിശുദ്ധ ഹൃദയം മനുഷ്യരോടുള്ള അവിടുത്തെ ദൈവസ്‌നേഹത്തിന്റെ ഉറവിടമായി കണ്ടു വണങ്ങുന്നതാണ് തിരുഹൃദയ ഭക്തി. തിരുഹൃദയം ത്രിത്വവുമായി ഐക്യപ്പെടുന്നു. ദൈവസ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. ദൈവത്തിന് മനുഷ്യകുലത്തോടും പ്രപഞ്ചത്തോടുമുള്ള സ്‌നേഹത്തെയും തിരുഹൃദയം പ്രതിനിധാനം ചെയ്യുന്നു. ഈശോയുടെ പരിശുദ്ധ ഹൃദയത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് മത്തായി ശ്ലീഹായും, യോഹന്നാന്‍ ശ്ലീഹായുമാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. […] - [ലോഗോസ് ക്വിസ് 2024: രജിസ്‌ട്രേഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2024/06/01/logoz-quiz/): കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2024 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രൂപതാതല പരീക്ഷ സെപ്റ്റംബര്‍ 29-ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെ നടക്കും. സംസ്ഥാനതല പരീക്ഷ നവംബര്‍ 10നും മെഗാ ഫൈനല്‍ നവംബര്‍ 23,24 തീയതികളിലും നടക്കും. ലോഗോസ് പ്രതിഭയ്ക്ക് അമ്പതിനായിരം രൂപയ്ക്കു മുകളിലാണ് സമ്മാനത്തുക. പഠന ഭാഗങ്ങള്‍ ന്യായാധിപന്മാര്‍ 1-10, പ്രഭാഷകന്‍ 34-40, ലൂക്കാ 9-16, 2 കോറിന്തോസ് 7-13. പിഒസി ബൈബിള്‍, എന്‍ആര്‍എസ്‌വി കാത്തലിക് എഡിഷന്‍ എന്നീ ബൈബിളുകളിലേതെങ്കിലുമാണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷയെഴുതാം. പ്രായം അടിസ്ഥാനമാക്കി ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍. പ്രായവിഭാഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരെ പ്രായത്തെ അടിസ്ഥാനമാക്കി A, B, C, D, E, F എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.A വിഭാഗം :1-1-2013-നും അതിനുശേഷവും ജനിച്ചവര്‍B വിഭാഗം […] - [മെയ് 30: വിശുദ്ധ ഫെര്‍ഡിനന്റ് തൃതീയന്‍ രാജാവ്](https://malabarvisiononline.com/2024/05/29/ferdinand-iii-of-leon/): ഫ്രാന്‍സിലെ വിശുദ്ധ ലൂയി രാജാവിന്റെ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹോദരി ബെറാങ്കേരായുടെ മകനാണു ഫെര്‍ഡിനന്റു തൃതീയന്‍. പിതാവ് ലെയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സാണ്. 1217 ജൂണ്‍ ആറിന് ഫെര്‍ഡിനന്റ് പലെന്‍സിയാ, ബൂര്‍ഗോസ്, വില്ലഡോലിസ് എന്നീ പ്രദേശങ്ങളുടെ രാജാവായി. വിപ്ലവകാരിയായ ഡോം ആല്‍വരെസ് മുതലായവരെ സ്‌നേഹപൂര്‍വം കൈകാര്യം ചെയ്തു രാജ്യം സമാധാനത്തില്‍ മുന്നോട്ടു നീങ്ങി. അമ്മയുടെ ഉപദേശം രാജ്യഭരണത്തില്‍ അത്യന്തം സഹായകമായിരുന്നു. സമുന്നത രാജപദവിയിലും സമസ്തകാര്യങ്ങളിലും അദ്ദേഹം അമ്മയെ അനുസരിച്ചിരുന്നു. 1219-ല്‍ ഫെര്‍ഡിനന്റ് ജെര്‍മ്മന്‍ ചക്രവര്‍ത്തിയുടെ മകള്‍ സുകൃതിനിയായ ബെയാട്രിസിനെ വിവാഹം കഴിക്കുകയും സൗഭാഗ്യകരമായ ഈ വിവാഹത്തില്‍ പത്തു മക്കള്‍ ഉണ്ടാകുകയും ചെയ്തു. ഫെര്‍ഡിനന്റ് തന്നോടു ചെയ്തിരുന്ന അപരാധങ്ങള്‍ വേഗം ക്ഷമിച്ചിരുന്നു. ക്രൈസ്തവ രാജാക്കന്മാരോടുള്ള തര്‍ക്കങ്ങള്‍ സമരംകൂടാതെ അവസാനിപ്പിച്ചിരുന്നു. സകല സമരങ്ങളിലും അദ്ദേഹത്തിന്റെ അപേക്ഷ ഇപ്രകാരമായിരുന്നു: ‘ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവേ, എന്റെ മഹത്വമല്ല അങ്ങയുടെ മഹത്വമാണ് ഞാന്‍ അന്വേഷിക്കുന്നതെന്ന് അങ്ങേക്ക് അറിയാമല്ലോ. ക്ഷണികരാജ്യങ്ങളല്ല അങ്ങയുടെ പരിശുദ്ധമതത്തിന്റെയും അതിലുള്ള വിശ്വാസത്തിന്റെയും വളര്‍ച്ചമാത്രം ഞാന്‍ തേടുന്നു.’ യുദ്ധത്തിന്റെ തലേരാത്രി […] - [മെയ് 29: വിശുദ്ധ മാക്‌സിമിനൂസ്](https://malabarvisiononline.com/2024/05/29/st-maximinus-of-trier/): തിരുസഭയുടെ ഒരു മഹാവിപത്തില്‍ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്‌സിമിനുസ്. ഇദ്ദേഹം പോയിറ്റിയേഴ്‌സില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. ട്രിയേഴ്‌സിലെ ബിഷപ് വിശുദ്ധ അഗ്രീഷിയസിന്റെ ജീവിതവിശുദ്ധി മാക്‌സിമിനൂസിനെ ആ നഗരത്തിലേക്കാനയിച്ചു. അവിടെ ഒരു വൈദികനുവേണ്ട ശിക്ഷണം ലഭിച്ചതിനുശേഷം പൗരോഹിത്യം സ്വീകരിക്കുകയും അഗ്രീഷിയസ് കാലംചെയ്തപ്പോള്‍ 332-ല്‍ ട്രിയേഴ്സിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 336-ല്‍ വിശുദ്ധ അത്തനേഷ്യസ് നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചതു ബിഷപ് മാക്‌സിമിനൂസാണ്. രണ്ടുകൊല്ലം മാര്‍ അത്തനേഷ്യസ് വിമാക്സിമിനുസിന്റെകൂടെ സര്‍വവിധ ബഹുമതികളോടുകൂടെത്തന്നെ താമസിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ് പോള്‍ നാടുകടത്തപ്പെട്ടപ്പോഴും ബിഷപ് മാക്‌സിമിനുസുതന്നെയാണ് അദ്ദേഹത്തിനും അഭയം നല്കിയത്. ആര്യന്‍ പാഷണ്ഡികളുടെ കെണിയില്‍പെടാതെ സൂക്ഷിക്കാന്‍ കോണ്‍സ്റ്റന്‍സു ചക്രവര്‍ത്തിയെ അദ്ദേഹം ഉപദേശിച്ചു. 347-ലെ സാര്‍ഡിക്കാ സൂനഹദോസില്‍ ആര്യന്‍ പാഷണ്ഡതയെ ബിഷപ് മാക്‌സിമിനുസ് വീറോടെ എതിര്‍ത്തു. തന്നിമിത്തം ആര്യരുടെ ദൃഷ്ടിയില്‍ മാര്‍ അത്തനേഷ്യസുപോലെ ഒരു നോട്ടപ്പുളളിയായിത്തീര്‍ന്നു. 349-ല്‍ മാക്‌സ്സിമിനുസ് ദിവംഗതനായി. - [കെസിവൈഎം മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു](https://malabarvisiononline.com/2024/05/27/kcym-myc-2/): കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ യുവത്വം സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങളുടെ വക്താക്കളാണെന്നും ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. രൂപത പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 6 വര്‍ഷക്കാലമായി കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടര്‍ ആയിരുന്ന ഫാ. ജോര്‍ജ്ജ് വെള്ളക്കാക്കുടിയിലിന് യാത്രയയപ്പും ഈ സമ്മേളന വേദിയില്‍ നടത്തപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. മാത്യൂ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യൂ, മേഖല ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, മേഖല പ്രസിഡന്റ് അജിത്ത്, എല്‍ ഡി എസ് പ്രതിനിധി ആല്‍ബിന്‍ സഖറിയാസ്, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 6-ന് പാറോപ്പടിയില്‍ ആരംഭിച്ച മേഖല യൂത്ത് കോണ്‍ഫറന്‍സില്‍ […] - [മെയ് 28: വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാന്‍](https://malabarvisiononline.com/2024/05/27/st-germanus-bishop-of-paris/): എണ്‍പതു സംവത്സരം ജീവിച്ച വിശുദ്ധ ജെര്‍മ്മാനുസു ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. സഹോദരനായിരുന്ന ഫാദര്‍ സ്‌കാപിലിയോണാണു അദ്ദേഹത്തിനു ശിക്ഷണം നല്കിയത്. യുവാവായിരിക്കേ പാതിരാത്രി രണ്ടുകിലോ മീറ്ററോളം നടന്നു ദൈവാലയത്തില്‍ രാത്രി നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. വൈദികനായി അധികം താമസിയാതെതന്നെ അദ്ദേഹം വിശുദ്ധ സിംഫോറിയന്‍ ആശ്രമത്തിലെ ആബട്ടായി. ആശ്രമവാസികള്‍ നിദ്രയിലമര്‍ന്നിരുന്നപ്പോള്‍ ആബട്ടു ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. 554-ല്‍ അദ്ദേഹം പാരീസിലെ മെത്രാനായി സ്ഥാനമാറ്റം ഉപവാസത്തിലും തപസ്സിലും മാറ്റമൊന്നും വരുത്തിയില്ല. രാത്രി മുഴുവനും ദൈവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുപോന്നു. ദരിദ്രരും അവശരും അദ്ദേഹത്തിന്റെ വസതിയില്‍ തിങ്ങിക്കൂടുമായിരുന്നു പല ഭിക്ഷുക്കള്‍ക്കും സ്വന്തം മേശയില്‍ അദ്ദേഹം ഭക്ഷണം കൊടുത്തിരുന്നു ബിഷപ്പു ജെര്‍മ്മാനൂസിന്റെ പ്രസംഗങ്ങള്‍ക്കു നല്ല വശ്യശക്തിയുണ്ടായിരുന്നു. അതിമോഹിയും ലൗകായതികനുമായിരുന്ന ചില്‍ഡ്ബെര്‍ട്ട് രാജാവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വഴി ഭക്തനും ധര്‍മ്മിഷ്ഠനുമായി മാറി. അദ്ദേഹത്തിന്റെ അനുജന്‍ ക്ളോവിഡുരാജാവും ആര്‍ച്ചുബിഷപ്പിന്റെ വിശുദ്ധിയില്‍ നല്ല വിശ്വാസമുള്ളവനായിരുന്നു. ക്‌ളോവിഡ് രാജാവ് ഒരിക്കല്‍ പനിയായി കിടക്കുമ്പോള്‍ ആര്‍ച്ചുബിഷപ്പിനെ വിളിച്ചുവരുത്തി അദ്ദേ ഹത്തിന്റെ ഉടുപ്പ് വേദനയുള്ള സ്ഥലത്തു ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ […] - [മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍](https://malabarvisiononline.com/2024/05/27/saint-augustine-ofcanterbury/): ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ 596-ല്‍ അവരുടെ പ്രിയോരായിരുന്ന അഗസ്റ്റിന്റെ നേത്യത്വത്തില്‍ ഇംഗ്ലണ്ടിലെ അംഗ്ലി എന്ന വര്‍ഗ്ഗത്തെ ആഞ്ചെലി (മാലാഖമാര്‍) ആക്കാന്‍ മഹാനായ ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ ഇംഗ്ലണ്ടിലേക്ക് അയച്ചു. ക്രൂരരായ കാട്ടു ജാതിക്കാരാണ് ആംഗ്‌ളി എന്നു കേട്ടപ്പോള്‍ അഗുസ്റ്റിന്‍ മടങ്ങിപ്പോരാന്‍ തുടങ്ങി. അപ്പോള്‍ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: ”ദൈവനാമത്തില്‍ മുന്നോട്ടു പോകുക. കഷ്ടതകള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ടു വിശിഷ്ടമായിരിക്കും കിരീടം. സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വര്‍ഗ്ഗരാജ്യത്തില്‍ ദര്‍ശിക്കാന്‍ എനിക്കു അനുഗ്രഹം ലഭിക്കുമാറാകട്ടെ, എനിക്ക് അങ്ങയുടെ അധ്വാനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയില്ലെങ്കിലും അങ്ങയുടെ കൊയ്ത്തില്‍ ഞാന്‍ പങ്കെടുക്കുമാറാകട്ടെ. സന്മനസ്സിന് എനിക്ക് ഒരു കുറവുമില്ലെന്നു ദൈവം അറിയുന്നുണ്ടല്ലോ.’ വി അഗസ്റ്റിനും കൂട്ടുകാര്‍ക്കും അപ്രതീക്ഷിതമായ ഒരു വിജയം ഇംഗ്ലണ്ടിലുണ്ടായി. കെന്റിലെ രാജാവായ എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വനിത ആയിരുന്നു. വിശുദ്ധ അഗുസ്റ്റിന്റെ […] - [മെയ് 26: വിശുദ്ധ ഫിലിപ്പു നേരി](https://malabarvisiononline.com/2024/05/27/st-philip-neri/): എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും ഫിലിപ്പു മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകസീനോയിലുള്ള ചിറ്റപ്പന്റെ അടുക്കലേക്ക് പിതാവ് അയച്ചു. അന്നു ഫിലിപ്പിന് 18 വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ . ചിറ്റപ്പന്റെ അവകാശിയായി സസുഖം ജിവിക്കാമായിരുന്നെങ്കിലും പൗരോഹിത്യത്തെ ഉന്നം വച്ചിരുന്ന ഫിലിപ്പു റോമില്‍ പോയി ഒരു ഫ്‌ളൊറെന്റെയിന്‍ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു കുട്ടികളെ പഠിപ്പിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്തു. അവിടെ താമസിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ റോമിലും ഫ്‌ളോറെന്‍സിലും പരന്നു. എല്ലാവരും അദ്ദേഹത്തോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഫിലിപ്പു വ്യര്‍ത്ഥഭാഷണത്തിന്റെ ദോഷങ്ങളെപ്പറ്റി ബോധവാനായിരുന്നു. പ്രാര്‍ത്ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹവും വഴിയാണ് തന്റെ കന്യാത്വം അഭംഗമായി പാലിച്ചത്. ദൈവാലയ സന്ദര്‍ശനവും ആശുപത്രി സന്ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യായാമം. ഒരു യുവ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ തെരുവീഥികളില്‍ നിന്ന് ആത്മാക്കളെ ദൈവത്തിനു നേടുന്നതിനു പരിശ്രമിച്ചിരുന്നു 1550-ലെ ജൂബിലി വര്‍ഷത്തില്‍ ഫിലിപ്പ് ആരംഭിച്ച ആശുപത്രി ഇന്നും […] - [ആല്‍ഫാ മരിയ അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2024/05/24/alpha-maria-academy/): ജര്‍മ്മന്‍ ഭാഷാ പരിശീലനം എട്ട് മാസം കൊണ്ട് B2 ലെവല്‍ പൂര്‍ത്തിയാകുന്ന ജര്‍മ്മന്‍ ഭാഷ പരിശീലനം. പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് ഒപ്പം താമസിച്ച് പഠിക്കാം. ഒപ്പം ജര്‍മ്മനിയില്‍ പഠിക്കാനുള്ള സഹായവും ചെയ്തു കൊടുക്കുന്നു. നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് ഫ്രീ ആയി ജര്‍മന്‍ പഠിക്കാനും ഫ്രീയായി ജര്‍മ്മനിയില്‍ പോകാനും അവസരമൊരുക്കുന്നു. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ക്ലാസുകള്‍. ട്യൂഷന്‍ ക്ലാസുകള്‍ ആല്‍ഫാ മരിയ അക്കാദമി തിരുവമ്പാടിയിലും കുന്നമംഗലത്തും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയസമ്പന്നരായ അധ്യാപകരുടെ ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അനീഷ് പുളിച്ചമാക്കല്‍ (9497567689), ഫാ. ജിതിന്‍ പന്തലാടിക്കല്‍ (8157044071). - [പോളിടെക്‌നിക് കോളജുകളിലേക്ക് അപേക്ഷിക്കാം](https://malabarvisiononline.com/2024/05/24/polytechnic-college-admission/): സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റില്‍ ജൂണ്‍ 11ന് അകം ഓണ്‍ലൈനായി ഫീസടച്ച് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷാഫീ 200 രൂപ. രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍/രജിസ്ട്രേഷന്‍ നമ്പര്‍, ഒടിപി വഴി ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ്സിന് ഡാഷ്ബോര്‍ഡിലെത്താം. വിവരങ്ങള്‍ നല്‍കി ജൂണ്‍ 12 ന് അകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ആകെ 27710 സീറ്റുകളുണ്ട്. ഇത്തവണ സംസ്ഥാനതല അലോട്ട്മെന്റ് രണ്ട് തവണ മാത്രമാണ്. ഇതിനു ശേഷവും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഒരു ജില്ലാതല കൗണ്‍സിലിങും അതതു സ്ഥാപനങ്ങളില്‍ 2 സ്പോട്ട് അഡ്മിഷനും നടത്തും. പ്രവേശന യോഗ്യത ഉപരിപഠനത്തിന് അര്‍ഹതയോടെ 2 ചാന്‍സിനകം എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/ തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാത്സും സയന്‍സും പഠിച്ചവര്‍ക്കു എന്‍ജിനീയറിങ്, കൊമേഴ്സ് എന്നീ രണ്ട് കൈവഴികളിലേക്കും ശ്രമിക്കാം. മാത്സ് വിഷയം പഠിച്ചെങ്കിലും മറ്റ് സയന്‍സ് വിഷയങ്ങള്‍ പഠിക്കാത്തവര്‍ക്കു കൊമേഴ്സ് കൈവഴിയിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ. സേ/ബെറ്റര്‍മെന്റ് അധിക ചാന്‍സല്ല. സിബിഎസ്സികാര്‍ ബോര്‍ഡ് പരീക്ഷ […] - [വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്](https://malabarvisiononline.com/2024/05/24/carlo-acutis/): ലാപ്ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസപ്രചരണത്തില്‍ പുതിയ പാത തുറന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വര്‍ഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി ഫ്ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അത്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ വിശുദ്ധ പദവി നേടിയവരില്‍ പ്രായം കുറഞ്ഞയാളും കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ […] - [ഭാവിയിലേക്ക് വഴികാട്ടാന്‍ എയ്ഡര്‍ എഡ്യൂകെയര്‍ - ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ്](https://malabarvisiononline.com/2024/05/24/aider-educare-futuristic-education-project/): തൊഴില്‍ സാധ്യതകളും വ്യക്തിത്വഗുണങ്ങളും പരിഗണിച്ച് വിദ്യാഭ്യാസമേഖലകള്‍ നിശ്ചയിക്കാനും മികച്ച സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാനും പ്രവേശന പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോ കൈമാറിയാണ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തത്. താമരശ്ശേരി രൂപതയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വരും വര്‍ഷങ്ങളില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും ബന്ധപ്പെടുകയും ഒരു വര്‍ഷത്തോളം അവരെ വ്യക്തിപരമായി പഠിച്ച് കഴിവുകള്‍, അപ്റ്റിറ്റിയൂഡ്, താത്പര്യം, ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത, കുടുംബ പശ്ചാത്തലം, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള വഴിതെളിക്കുന്ന പദ്ധതിയാണ് എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്ട്. വിദ്യാപീഠം, എയ്ഡര്‍ എഡ്യൂകണക്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി ഉപയോഗപ്പെടുത്തി വരുന്നു. ചെറുപ്പത്തില്‍ തന്നെ തൊഴില്‍ ബന്ധിതമായ കരിക്കുലം വീത്തേ വിദ്യാപീഠം മുഖേന നിര്‍മ്മിച്ച് സൂക്ഷിക്കാനും […] - ['സ്മാര്‍ട്ട്' ഫുട്‌ബോള്‍ മത്സരം: മലപ്പുറം ഫൊറോന ജേതാക്കള്‍](https://malabarvisiononline.com/2024/05/23/football-competition/): മദ്ബഹ ശുശ്രൂഷകരുടെ സംഘടനയായ ‘സ്മാര്‍ട്ട്’ സംഘടിപ്പിച്ച രൂപതാതല ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ഫൊറോന വിജയികളായി. ഫൈനലില്‍ കൂരാച്ചുണ്ട് ഫൊറോനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് മലപ്പുറം ഫോറോന കിരീടം ചൂടിയത്. കമ്മ്യൂണിക്കേഷന്‍ മീഡിയ രൂപതാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോടഞ്ചേരി ഫൊറോന മൂന്നാം സ്ഥാനം നേടി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. ‘സ്മാര്‍ട്ട്’ ഡയറക്ടര്‍ ഫാ. ബ്രിജിന്‍ പൂതര്‍മണ്ണില്‍ നേതൃത്വം നല്‍കി. - [ആഗോള ശിശുദിന ആഘോഷത്തിന് 'സന്തോഷത്തിന്റെ കുരിശ്'](https://malabarvisiononline.com/2024/05/23/cross-of-joy/): മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിന് ക്രിസ്ത്യന്‍ സംസ്‌ക്കാരത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സന്തോഷത്തിന്റെ’ കുരിശും. ഇറ്റാലിയന്‍ ശില്‍പ്പിയായ മിമ്മോ പാലദീനോയാണ് കുരിശ് നിര്‍മിച്ചത്. ‘ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിനായി കുരിശ് നിര്‍മിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്കുവേണ്ടിയാണ് ഇത് നിര്‍മിച്ചത്. കുരിശിലെ ചിത്രങ്ങളില്‍ നിന്ന് ചരിത്ര, സാംസ്‌ക്കാരിക ഘടകങ്ങള്‍ കണ്ടെത്തുവാന്‍ കുട്ടികള്‍ക്ക് സാധിക്കും.” – മിമ്മോ പാലദീനോ പറഞ്ഞു. നാലു മീറ്ററാണ് കുരിശിന്റെ ഉയരം. മെയ് 25-ന് റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും. മെയ് 26-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ബലിയുടെ അവസരത്തില്‍ അള്‍ത്താരയ്ക്കു സമീപം കുരിശ് പ്രതിഷ്ഠിക്കും. - [വിശുദ്ധ ഫിലിപ് നേരിയോടുള്ള പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി](https://malabarvisiononline.com/2024/05/23/st-philipneri-malayalam-prayer-song/): വിശുദ്ധ ഫിലിപ് നേരിയോടുള്ള മലയാളത്തിലെ ആദ്യ പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി. വിശുദ്ധ ഫിലിപ് നേരിയുടെ തിരുനാളിനോടനുബന്ധിച്ച്, പുതുപ്പാടി ഫിലിപ് നേരി സിസ്റ്റേഴ്‌സ് ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ലാണ് ‘സ്‌നേഹത്തിന്‍ പൊന്‍വെളിച്ചം’ എന്ന പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കിയത്. താമരശ്ശേരി രൂപത വൈദികന്‍ ഫാ. രഞ്ജിത് ചക്കുമൂട്ടിലാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതസംവിധായകന്‍ ജോബി ജോര്‍ജ് ഗാനത്തിന് ഈണം നല്‍കി. ആലാപനം കെ. ജി. ഷിബു. ഫിലിപ് നേരി സന്യാസിനി സമൂഹത്തിന്റെ യൂട്യൂബ് ചാനലായ ST PHILIP NERI VISION യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനം കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യൂ: - [ഉണര്‍ന്ന് പ്രശോഭിക്കാന്‍ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തി എപ്പാര്‍ക്കിയല്‍ അസംബ്ലി](https://malabarvisiononline.com/2024/05/22/eparchial-assembly-concluding-session/): താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് സമാപനം സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീകരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചുകൊണ്ടാകരുതെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ പ്രതിരോധിക്കണം. ചരിത്രത്തെക്കുറിച്ചുള്ള അവബോധം സമുദായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. യുവതലമുറ സഭയെ സ്നേഹിക്കണമെങ്കില്‍ സഭയുടെ ചരിത്രം അവര്‍ക്ക് പകര്‍ന്നുകൊടുക്കണം. അതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണം. ഭിന്നത ക്രൈസ്തവ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അപകടമാണ്. കൂട്ടായ്മയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളില്‍ വീണുപോകാതെ ശ്രദ്ധിക്കണം. സാഹോദര്യത്തിന്റെ പാനപാത്രത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരെ […] - [മെയ് 25: വിശുദ്ധ ബീഡ്](https://malabarvisiononline.com/2024/05/21/st-bede/): 735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട് താമസിയാതെതന്നെ നാട്ടുകാര്‍ നല്കിയ വന്ദ്യന്‍ എന്ന സ്ഥാനം വിശുദ്ധ പദപ്രാപ്തിക്കുശേഷവും അദ്ദേഹത്തിന്റെ നാമത്തോട് ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്. വെയര്‍മൗത്തിലെ വിശുദ്ധ ബെനഡിക്ട് ബിസ്‌കോയിന്റെ ശിഷ്യനായിരുന്നു ബീഡ്. 702-ല്‍ അദ്ദേഹം പുരോഹിതനായി. പഠനവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ജോലി ജാശോ എന്ന പ്രദേശത്തെ ആശ്രമത്തില്‍ 600 ശിഷ്യന്മാര്‍ക്ക് അദ്ദേഹം ശിക്ഷണം നല്കുകയുണ്ടായി. ഭക്തിയും പാണ്ഡിത്യവും പ്രാര്‍ത്ഥനാശീലവും മാതൃകാജീവിതവുമാണ് ഇത്രയുമധികം ശിഷ്യന്മാരെ തന്നിലേക്ക് ആകര്‍ഷിച്ചത്. തത്വശാസ്ത്രം, പാട്ട്, പദ്യം, ഗണിതം, ഊര്‍ജ്ജതന്ത്രം, ചികിത്സ മുതലായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ഇംഗ്ലീഷു ചരിത്രകാരന്മാരുടെ പിതാവാണദ്ദേഹം. ആംഗ്ലോസാക്‌സന്‍ വിശുദ്ധന്മാരുടേയും സഭാപിതാക്കന്മാരുടേയും ജീവചരിത്രങ്ങള്‍ അദ്ദേഹമെഴുതി. മുപ്പതു പുസ്തകങ്ങളായി അദ്ദേഹം എഴുതിയിട്ടുള്ള വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം വിശിഷ്ടമാണ്. മറ്റു 15 ഗ്രന്ഥങ്ങളുംകൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഈ ഗ്രന്ഥങ്ങളില്‍ ചിലതു ദേവാലയത്തില്‍ വായിച്ചിരുന്നു. വിശുദ്ധ […] - [മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും](https://malabarvisiononline.com/2024/05/21/donatian-and-rogatian/): രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന സഹോദരന്മാരാണിവര്‍. ഡൊണേഷ്യന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരന്‍ റൊഗേഷ്യനും ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് സ്ഥലത്തെ മെത്രാന്‍ ഒളിവിലായിരുന്നതുകൊണ്ട് റൊഗേഷ്യന് ജ്ഞാന സ്‌നാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അന്നാളുകളില്‍ ക്രിസ്ത്യാനിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക രക്തസാക്ഷിത്വത്തിലേക്കുള്ള സമര്‍പ്പണംതന്നെയായിരുന്നു. ഡൊണേഷ്യന്‍ റൊഗേഷ്യനെ ക്രിസ്ത്യാനിയാക്കിയെന്ന കുറ്റത്തിന് ഗവര്‍ണര്‍ രണ്ടുപേരേയും ജയിലിലടച്ചു. അവരെ ചങ്ങലകൊണ്ടു ബന്ധിച്ചു. ദേവന്മാരെ പൂജിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യവും സ്ഥാന മാനങ്ങളും ലഭിക്കുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. തനിക്ക് ജ്ഞാനസ്‌നാനം സിദ്ധിച്ചില്ലല്ലോ എന്ന് റൊഗേഷ്യന്‍ ഖേദിച്ചു. സഹോദരന്റെ സമാധാന ചുംബനം മതിയാകുമെന്ന് അദ്ദേഹത്തിനു തോന്നി. അവന്റെ വിശ്വാസം ജ്ഞാനസ്നാനത്തിന്റെ ഭാഗം നിര്‍വഹിക്കുമാറാകട്ടെ എന്ന് ഡൊണേഷ്യന്‍ പ്രാര്‍ത്ഥിച്ചു. ആ രാത്രി രണ്ടുപേരും തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ ന്യായാധിപന്‍ അവരെ വിളിച്ചു. തങ്ങള്‍ ക്രിസ്തുവിനെപ്രതി എന്തും സഹിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ച ഉടനെ രണ്ടുപേരെയും പീഡന […] - [മേയ് 23: വിശുദ്ധ ജൂലിയ](https://malabarvisiononline.com/2024/05/21/julia-of-corsica/): 439-ല്‍ ജെന്‍സെറിക്ക് കാര്‍ത്തേജു പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു അടിമയായി വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണ് ജൂലിയ. തൊഴിലില്ലാത്ത സമയമെല്ലാം ജൂലിയ പ്രസന്നമായി ക്ഷമാപൂര്‍വം പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും മുഴുകിയിരുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും അവള്‍ ഉപവസിച്ചു പോന്നു. ഇവളുടെ വിശ്വസ്തത കണ്ട യജമാനന്‍ ഈ തപോനിഷ്ഠകള്‍ സ്വല്പം ലഘുപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ ഈ വ്യാപാരി ഇവളെ ഗോളിലേക്കുള്ള ഒരു യാത്രയില്‍ കൂടെ കൊണ്ടുപോയി. കോഴ്സിക്കയിലെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു വ്യാപാരി ഉത്സവത്തില്‍ പങ്കെടുത്തു. അന്ന് ഒരു കാളയുടെ ബലിയുണ്ടായിരുന്നു. അതില്‍ ഭാഗഭാകാകാതിരിക്കാന്‍ ജൂലിയ ആരാധനയില്‍ പങ്കെടുത്തില്ല. ആ ദ്വീപിലെ ഗവര്‍ണര്‍ ഫെലിക്‌സ് ആരാണ് ദേവന്മാരെ ഇപ്രകാരം നിന്ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ക്രിസ്തീയ വനിതയാണെന്ന് മറുപടി നല്കി. തന്റെ നാലു വനിത അടിമകളെ പകരം തരാം അവളെ തന്നാലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എവുസേബിയൂസു പ്രതിവചിച്ചു: ‘ആരെ തന്നാലും എന്തു തന്നാലും അവളെ തരികയില്ല.’ പിന്നീട് എവുസേബിയൂസു കുടിച്ച് ബോധമില്ലാത്ത സമയത്ത് […] - [മേയ് 22: കാഷ്യായിലെ വിശുദ്ധ റീത്താ](https://malabarvisiononline.com/2024/05/20/rita-of-cascia/): മര്‍ഗരീത്താ എന്നായിരുന്ന ജ്ഞാനസ്‌നാന നാമം ലോപിച്ച് പുണ്യവതിയുടെ പേര് റീത്താ എന്നായത്. അബ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. യേശുക്രിസ്തുവിന്റെ സമാധാനപാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ജനിച്ച ഏകപുത്രി റീത്താ ഏകാന്തതയെ ഉന്നംവച്ചു കാഷിയായിലെ അഗുസ്തീനിയന്‍ മഠത്തില്‍ ചേരാന്‍ തുടങ്ങിയതാണ്. എന്നാല്‍ മാതാപിതാക്കന്മാര്‍ അജ്ഞാതമായ ഏതോ കാരണത്താല്‍ അവളെ ഭയങ്കരനും മുന്‍കോപിയുമായ പോള്‍ ഫെര്‍ഡിനന്റിന് വിവാഹം കഴിച്ചുകൊടുത്തു. അവരുടെ ഇഷ്ടം ദൈവതിരുമനസായി റീത്താ സ്വീകരിച്ചു. ഭര്‍ത്താവിന് റീത്തയുടെ ഭക്തി ഇഷ്ടപ്പെട്ടില്ല. കുടിച്ചു മദോന്മത്തനായി വരുമ്പോള്‍ അവളെ അവന്‍ കഠിനമായി ദ്രോഹിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. അവര്‍ ദിനംപ്രതി അമ്മയോടുകൂടെ ദിവ്യപൂജ കണ്ടിരുന്നു. അവളുടെ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ദരിദ്രസന്ദര്‍ശനങ്ങളും അവസാനം പൂവണിഞ്ഞു, ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. എന്നാല്‍ താമസിയാതെ ഒരു വനത്തില്‍വച്ച് ആരോ അയാളെ വധിച്ചു. റീത്താ ഘാതകരോട് ക്ഷമിച്ചു; എന്നാല്‍ മക്കള്‍ പ്രതികാരം ചെയ്യണമെന്ന് ദൃഢവ്രതരായിരുന്നു. അവര്‍ ആ കൊലപാതകം നടത്തുന്നതിനു മുമ്പ് മരിച്ചാല്‍ മതിയെന്ന് റീത്താ […] - [മെയ് 21: വിശുദ്ധ ഗോഡ്രിക്ക്](https://malabarvisiononline.com/2024/05/20/godric-of-finchale/): ഇംഗ്ലണ്ടില്‍ നോര്‍ഫോള്‍ക്കില്‍ താഴ്ന്ന ഒരു കുടുംബത്തില്‍ ഗോഡ്രിക്ക് ജനിച്ചു. യുവാവായിരിക്കുമ്പോള്‍ സാധനങ്ങള്‍ വീടു തോറും കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. യാത്രകളില്‍ വിശുദ്ധ കുത്ത്ബര്‍ട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദര്‍ശിച്ച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം പ്രാര്‍ത്ഥിച്ചു. അതോടെ ഒരു പുതിയ ജീവിതമാരംഭിച്ചു. പ്രായശ്ചിത്തബഹുലമായ ഒരു തീര്‍ത്ഥയാത്ര ജറുസലേമിലേക്കു നടത്തി. നോര്‍ഫോള്‍ക്കില്‍ തിരിച്ചെത്തിയശേഷം ഒരു മുതലാളിയുടെ വീട്ടില്‍ കുറെനാള്‍ കാര്യസ്ഥനായി നിന്നു. മറ്റു ഭ്യത്യരെ നയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ആ ഉദ്യോഗം അധികം നാള്‍ നീണ്ടുനിന്നില്ല. റോമയും ഫ്രാന്‍സില്‍ വിശുദ്ധ ഗൈല്‍സിന്റെ തീര്‍ത്ഥ കേന്ദ്രവും സന്ദര്‍ശിച്ചശേഷം ഗോഡ്രിക്ക് നോര്‍ഫോള്‍ക്കിലേക്ക് തിരിയെ വന്നു. ഡര്‍ഹാം ആശ്രമത്തില്‍ കുറെനാള്‍ താമസിച്ചിരുന്ന ഗോഡ്വിന്‍ എന്ന ഒരു ഭക്തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കാര്‍ലൈലിന് വടക്കുള്ള ഒരു വനാന്തരത്തില്‍ സന്യാസമുറയനുസരിച്ച് ഗോഡ്രിക്ക് താമസിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഗോഡ്വിന്‍ മരിച്ചു. അനന്തരം രണ്ടാംപ്രാവശ്യം ജറുസലേമിലേക്ക് ഗോഡ്രിക്ക് ഒരു തീര്‍ത്ഥാടനം നടത്തി. മടങ്ങി വന്നശേഷം വിറ്റ്ബിക്കു സമീപമുള്ള ഏകാന്തത്തില്‍ ഒന്നരവര്‍ഷത്തോളം ചെലവഴിച്ചു അവിടെനിന്നു ഡര്‍ഹാമില്‍ വിശുദ്ധ ഡര്‍ഹാമിന്‍ […] - [കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിക്ക് പുതിയ സാരഥികള്‍](https://malabarvisiononline.com/2024/05/20/akcc-diocese-of-thamarassery/): കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റായി ഡോ. ചാക്കോ കാളംപറമ്പിലും ജനറല്‍ സെക്രട്ടറിയായി ഷാജി കണ്ടത്തിലും ട്രഷററായി സജി കരോട്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ഷാന്റോതകിടിയേല്‍, അനീഷ് വടക്കേല്‍, വി. അല്‍ഫോന്‍സ, ഷില്ലി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റുമാര്‍).പ്രിന്‍സ് തിനംപറമ്പില്‍, സാബു വടക്കേപടവില്‍, തേജസ് മാത്യു കറുകയില്‍, ജോണ്‍സണ്‍ കക്കയം, ഡോ. ജോണ്‍ കട്ടക്കയം (സെക്രട്ടറിമാര്‍). ബേബി കിഴക്കുംഭാഗം (ഗ്ലോബല്‍ പ്രതിനിധി) തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞക്കും ശേഷം നടന്ന പൊതുസമ്മേളത്തില്‍ ഡോ. ചാക്കോ കാളം പറമ്പില്‍ അധ്യക്ഷം വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ഷാജി കണ്ടത്തില്‍ അഡ്വ. ജിമ്മി ജോര്‍ജ്, ട്രീസ ഞരളക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. - [എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പ്രൗഢഗംഭീര തുടക്കം](https://malabarvisiononline.com/2024/05/20/eparchial-assembly-at-pullurampara/): താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ പ്രൗഢഗംഭീര തുടക്കം. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അസംബ്ലി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വളര്‍ച്ചയ്ക്ക് അസംബ്ലി ഏറെ പ്രധാനപ്പെട്ടതാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ”വിശ്വാസ കൈമാറ്റവും കുടുംബങ്ങളിലെ ശിക്ഷണവും വളരെയേറെ പ്രതിസന്ധികള്‍ നേരിടുന്ന കാലമാണിത്. ക്രൈസ്തവ സമുദായവും വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. വിശ്വാസത്തെക്കുറിച്ച് പല കുട്ടികള്‍ക്കും ശരിയായ ബോധ്യം ലഭിക്കുന്നില്ല. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം പോലും മനസിലാക്കാതെയാണ് പലപ്പോഴും കുട്ടികള്‍ വളര്‍ന്നു വരുന്നത്. പുതിയ തലമുറയിലേക്ക് വിശ്വാസ ചൈതന്യം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തണം. കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്‌നേഹവും വ്യക്തിത്വവികാസവും സംഭവിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്ന് അറിയാത്ത മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.” മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. ബിഷപ് മാര്‍ റെമീജിയോസ് […] - [സാമ്പത്തിക സംവരണം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍](https://malabarvisiononline.com/2024/05/18/ews/): സാമ്പത്തിക സംവരണം അഥവാ 10% ഇഡബ്‌ള്യുഎസ് റിസര്‍വഷന്‍ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തില്‍ വിവരിക്കുകയാണ് ഈ ലേഖനത്തില്‍. എക്കണോമിക്കലിവീക്കര്‍ സെക്ഷന്‍സ്അഥവാസംവരണേതര വിഭാഗങ്ങളിലെ (ജനറല്‍ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നതാണ് EWS ന്റെ പൂര്‍ണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തില്‍,നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന ബ്രാഹ്മണ, നായര്‍ അമ്പലവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേയും സുറിയാനി ക്രിസ്ത്യാനികളിലെയും ജാതി മത രഹിതരിലെയുംസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷകളിലും യോഗ്യതാപരീക്ഷകളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും ഈ സംവരണം ലഭിക്കും. ഒബിസി സംവരണം നിലനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ്10% EWS റിസര്‍വേഷന്‍ ബാധകമാകുന്നത്. ഒബിസി സംവരണം ഇല്ലാത്ത ഒരു സ്ഥാപനത്തിലും ഇഡബ്ലൂ എസ് സംവരണവും ലഭിക്കില്ല. EWS സംവരണം ലഭിക്കുന്നതിനായി EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവില്‍ രണ്ടു തരത്തിലുള്ള EWS സര്‍ട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്. ഇവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളുംസര്‍ട്ടിഫിക്കേറ്റ് ഫോര്‍മാറ്റും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്. […] - [അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പ്രമാണ രേഖ](https://malabarvisiononline.com/2024/05/18/dicastery-for-the-doctrine-of-the-faith/): അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു. അത്ഭുതങ്ങളെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താന്‍ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ട്. ‘അത്ഭുതകര’മായ ഒരു സംഭവമുണ്ടായാല്‍ രൂപതാ മെത്രാന്‍ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനന്‍ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്തുതകള്‍ അന്വേഷിച്ചുകഴിഞ്ഞാല്‍, ബിഷപ് പഠനഫലങ്ങള്‍ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും. വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ സംബന്ധിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അനുവാദമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ […] - [മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യോമാക്രമണം](https://malabarvisiononline.com/2024/05/18/regular-army-airstrikes-two-churches-hit-in-chin-state/): മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോന്‍സാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരു ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമാക്രമണത്തില്‍ അഞ്ചു വീടുകളും തകര്‍ന്നു. വിമതഗ്രൂപ്പുകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാര്‍ വ്യോമസേന ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ക്കുനേരെ ബോംബാക്രമണം നടത്തിയത്. ദേവാലയത്തില്‍ ഉണ്ടായിരുന്ന ഫാ. ടൈറ്റസ് എന്‍ സാ ഖാന്‍ എന്ന വൈദികനും, മറ്റു വിശ്വാസികളും അടുത്തുള്ള കാടുകളില്‍ അഭയം തേടിയതായി ഏജന്‍സിയ ഫിദേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്‍മറിലെ സൈന്യം പിടിച്ചെടുത്തു. ചിന്‍ സംസ്ഥാനത്തെ എണ്‍പത്തിയാറു ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും നിലനില്‍ക്കുന്നുണ്ട്. 2021-ല്‍ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, പ്രദേശത്തുള്ള ചിലര്‍ പ്രതിരോധനിരയോട് ചേര്‍ന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാല്‍ ഇതിന്റെ ഇരകളാകുന്നത് മ്യാന്‍മറിലെ സാധാരണ ജനങ്ങളാണ്. […] - [എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തിങ്കളാഴ്ച തുടക്കം](https://malabarvisiononline.com/2024/05/18/eparchial-assembly-2024/): താമരശ്ശേരി രൂപത മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. ‘ഉണര്‍ന്ന് പ്രശോഭിക്കുക’ എന്ന ആപ്തവാക്യം സ്വീകരിച്ച് വിശ്വാസം, കുടുംബം, സമുദായം എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആലോചനകളും ചര്‍ച്ചകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം. രൂപതാ റൂബി ജൂബിലിയുടെ പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. ഇടവക കുടുംബക്കൂട്ടായ്മകളിലും ഫെറോനകളിലും നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന ശുപാര്‍ശകളും പൊതുകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ വിഷയാവതരണ രേഖയെ അടിസ്ഥാനമാക്കിയാണ് അസംബ്ലിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കാര്‍ഷിക പ്രതിസന്ധികളും വന്യമൃഗശല്യവും തൊഴിലില്ലായ്മയുടെ ഫലമായി വര്‍ദ്ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും വിശ്വാസജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രസിഡന്റും, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ ജനറല്‍ കണ്‍വീനറും, ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ജനറല്‍ സെക്രട്ടറിയുമായ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അസംബ്ലിക്കായി ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകളാണ് നടന്നത്. ബിഷപ്‌ […] - [ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷം](https://malabarvisiononline.com/2024/05/17/st-alphonsa-shrine-bharananganam/): ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ലീവ 2024-25 എന്ന പേരില്‍ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷമായി ആഘോഷിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. മെയ് 19-ന് രാവിലെ ആറിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍. ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സന്റ കദളിക്കാട്ടില്‍ പുത്തന്‍പുര, എഫ്സിസി ഭരണങ്ങാനം പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസി മരിയ ഓലിക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്‍ട്ടിന്‍ മാന്നാത്ത്, ഡിഎസ്ടി സന്യാസിനീസമൂഹം സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സലോമി മൂക്കന്‍തോട്ടം എന്നിവര്‍ പ്രസംഗിക്കും. ആത്മീയ സാധനയെ സംബന്ധിച്ച ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നടത്തുന്ന അല്‍ഫോന്‍സാ പഠനശിബിരങ്ങള്‍ ഉള്‍പ്പെടെ ആത്മീയ ഉണര്‍വ് പകരുന്ന അമ്പതിന പ്രോഗ്രാമുകളാണ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അല്‍ഫോന്‍സിയന്‍ […] - [ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാര്‍ത്ഥനകളോടെ പാകിസ്ഥാന്‍ ക്രൈസ്തവസമൂഹം](https://malabarvisiononline.com/2024/05/17/akash-bashir/): പാകിസ്താനിലെ യൂഹാനബാദ് സെന്റ് ജോണ്‍ കത്തോലിക്കാ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം തടഞ്ഞതിനെത്തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നു. പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ദൈവദാസനായ ആകാശ് ബഷീറിന്റെ കബറിടത്തിലേക്ക് ആയിരക്കണക്കിനാളുകളാണ് ദിനവും തീര്‍ത്ഥാടനത്തിനായി എത്തുന്നത്. കൊല്ലപ്പെടുമ്പോള്‍ 21 വയസുമാത്രമായിരുന്നു ആകാശിന്റെ പ്രായം. 1994 ജൂണ്‍ 22-ന് ഒരു ദരിദ്രകുടുംബത്തിലായിരുന്നു ആകാശിന്റെ ജനനം. ലാഹോറിലെ സലേഷ്യന്‍ സഭയുടെ നേതൃത്വത്തിലുള്ള ഡോണ്‍ ബോസ്‌കോ സാങ്കേതിക പഠനകേന്ദ്രത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭീകരാക്രമണങ്ങളില്‍ നിന്നും ദേവാലയങ്ങളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ആകാശ്. ”ഞാന്‍ മരിച്ചാലും നിന്നെ ഞാന്‍ അകത്തേക്കു വിടില്ല” എന്നു പറഞ്ഞുകൊണ്ടാണ് തെഹ്‌രിക്-ഇ-താലിബാന്‍ ചാവേറിനെ ആകാശ് തടഞ്ഞത്. ഉടന്‍ തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2015-ലെ വലിയ നോമ്പുകാലത്ത് നടന്ന ഈ ആക്രമണത്തില്‍ ആകാശ് ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം നടക്കുമ്പോള്‍ ആയിരത്തോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. ആകാശ് ചാവേറിനെ […] - [മെയ് 20: സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡീന്‍](https://malabarvisiononline.com/2024/05/16/saint-bernardine-of-siena/): വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരുത്തമ ശിഷ്യനും ഒരു പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്‌കന്‍ സഭാവിഭാഗത്തിന്റെ സ്ഥാപകനുമായ ബെര്‍ണര്‍ദീന്‍ സീയെന്നായില്‍ മാസ്സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ 1380-ല്‍ ജനിച്ചു. മൂന്നു വയസ്സില്‍ അമ്മയും ഏഴു വയസ്സില്‍ അച്ഛനും മരിച്ചു. ഡിയാനാ എന്ന അമ്മായിയാണ് ബെര്‍ണര്‍ദീനെ ദൈവത്തോടും ദൈവമാതാവിനോടുമുള്ള ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എല്ലാ ശനിയാഴ്ചയും ദൈവമാതാവിനെക്കുറിച്ച് അവന്‍ ഉപവസിച്ചിരുന്നു. ഒരു ഭിക്ഷുവിന് ഒന്നും നല്കാതെ വിടേണ്ടിവന്നപ്പോള്‍ കുട്ടി അമ്മായിയോടു പറഞ്ഞു: ”ദൈവത്തെപ്രതി ഈ സാധുമനുഷ്യന് വല്ലതും നല്കണം: അല്ലെങ്കില്‍ ഇന്നു ഞാന്‍ ഭക്ഷിക്കുകയില്ല. എനിക്കു ഭക്ഷണം ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി ഞാന്‍ ഇച്ഛിക്കുന്നത് ദരിദ്രന് ഭക്ഷണം ലഭിക്കുകയാണ്’. 11-ാമത്തെ വയസ്സില്‍ ചിറ്റപ്പന്‍ മാര്‍ ബെര്‍ണര്‍ദീന് ഉത്തമമായ വിദ്യാഭ്യാസം നല്കുന്നതിന് ഏര്‍പ്പാടു തുടങ്ങി. സദ്യേതരമായ ഒരു വാക്ക് അവന്‍ ഉരിയാടിയിരുന്നില്ല. 17-ാമത്തെ വയസ്സില്‍ ദൈവമാതാവിന്റെ സൊഡാലിറ്റിയില്‍ അവന്‍ ചേര്‍ന്നു. 1400-ലെ വസന്തയില്‍ സീയെന്നായിലെ ആശുപത്രിയില്‍ ദിനംപ്രതി പത്തും ഇരുപതും പേര്‍ മരിച്ചിരുന്നു. അന്ന് […] - [മെയ് 19: വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍](https://malabarvisiononline.com/2024/05/16/st-peter-celestine/): എളിമയുടെ ആധിക്യത്താല്‍ പാപ്പാസ്ഥാനം രാജിവച്ച ഒരു മാര്‍പ്പാപ്പായാണു സെലസ്റ്റിന്‍ .അദ്ദേഹം 1221-ല്‍ ഇറ്റലിയില്‍ അപ്പൂലിയാ എന്ന പ്രദേശത്തു ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. പന്ത്രണ്ടു മക്കളില്‍ ഒരാളായിരുന്നു പീറ്റര്‍. പീറ്ററിന്റെ പിതാവ് ചെറുപ്പത്തില്‍ മരിച്ചെങ്കിലും അമ്മ മകന് ഉത്തമമായ വിദ്യാഭ്യാസം നല്കി. ഇരുപതാമത്തെ വയസ്സു മുതല്‍ ഒരു ഗുഹയിലെ ഏകാന്തത്തില്‍ മൂന്നുവര്‍ഷം കഴിച്ചു. ഏകാന്തതയില്‍ കഴിയുകയായിരുന്നെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ കണ്ടു പിടിച്ച് അദ്ദേഹത്തിനു പൗരോഹിത്യം നല്കിച്ചു. 1246-ല്‍ മൊറോനി പര്‍വ്വതനിരയില്‍ ഒരു ഗുഹയില്‍ താമസമാക്കി. പരീക്ഷകള്‍ ഏകാന്തത്തിലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നെങ്കിലും ദൈവസഹായത്താല്‍ അവയെ വിജയിച്ചു. മൊറാനി പര്‍വ്വതത്തിലെ മരങ്ങള്‍ വെട്ടിനീക്കിയപ്പോള്‍ അദ്ദേഹം മജെല്ലാ മലയിലേക്കു താമസം മാറ്റി പകല്‍ ജോലി ചെയ്തു വന്നു: പുസ്തകങ്ങള്‍ പകര്‍ത്തിക്കൊണ്ടുമിരുന്നു രാത്രി ദീര്‍ഘനേരം കണ്ണീരോടെ പ്രാര്‍ത്ഥിച്ചുപോന്നു. ഞായറാഴ്ച ദിവസമൊഴികെ മറ്റെല്ലാദിവസവും പീറ്റര്‍ ഉപവസിച്ചു പോന്നു. ഉപവാസ ദിവസങ്ങളില്‍ റൊട്ടിയും വെള്ളവും മാത്രമാണു കഴിച്ചിരുന്നത്. മറ്റു ദിവസങ്ങളിലും അദ്ദേഹം മാംസം ഭക്ഷിച്ചിരുന്നില്ല. ഒരു പലകയായിരുന്നു അദ്ദേഹത്തിന്റെ ശയ്യ: പാറക്കല്ലായിരുന്നു തലയിണ. […] - [വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പാ](https://malabarvisiononline.com/2024/05/15/grandparents-day/): ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാര്‍ദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്. ജൂലൈ 28-നാണ് ആഗോള വയോജന ദിനം. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകള്‍ അടിവരയിട്ടുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, തന്റെ വിശ്വസ്തസ്‌നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ സ്‌നേഹം നമ്മുടെ വാര്‍ധക്യത്തില്‍ പോലും തുടരുന്നുവെന്നും, അതിനാല്‍ വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനില്‍ക്കുമ്പോള്‍ തന്നെയും, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പാ പങ്കുവച്ചു. അര്‍ജന്റീനയില്‍ ഇത്തരത്തില്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍, മെത്രാനെന്ന നിലയില്‍ തന്നോട് പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു. ചെറുപ്പക്കാരെ പ്രീതിപ്പെടുത്താന്‍ […] - [മെയ് 18: വിശുദ്ധ ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ](https://malabarvisiononline.com/2024/05/15/pope-saint-john-i/): വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരു മാര്‍പാപ്പയാണു ജോണ്‍ ഒന്നാമന്‍. അദ്ദേഹം ടസ്‌കനിയില്‍ ജനിച്ചു. റോമന്‍ പുരോഹിതനായി സേവനമാരംഭിച്ച് ആദ്യം ആര്‍ച്ചുഡീക്കനും 523-ല്‍ മാര്‍പാപ്പായുമായി. ഓസ്ട്രൗഗോത്തുകളുടെ രാജാവായ തെയോഡോറിക്ക് ആര്യന്‍ അനുഭാവിയായിരുന്നു. അദ്ദേഹം ജോണ്‍ മാര്‍പാപ്പയോടു കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി ജസ്റ്റിന്‍ ചക്രവര്‍ത്തിയെ കണ്ട് ആര്യന്‍പാഷണ്ഡികളോടു അനുകമ്പാപൂര്‍വം പെരുമാറാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. മാര്‍പാപ്പാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി. അവിടെ അദ്ദേഹത്തിന് വമ്പിച്ച ഒരു സ്വീകരണം ലഭിച്ചു. ലത്തീന്‍ റീത്തില്‍ കുര്‍ബാന ചൊല്ലാനും അനുമതി നല്കി. ജസ്റ്റിന്‍ ചക്രവര്‍ത്തിയോടു ക്രിസ്ത്യാനികളെ മര്‍ദ്ദിക്കരുതെന്നു മാത്രമേ മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചുളളൂ. മാര്‍പ്പാപ്പാ മടങ്ങിവന്നപ്പോള്‍ തെയോഡോറിക്കു രാജാവ് മാര്‍പാപ്പായുടെ മൈത്രിയെപ്പറ്റി സംശയിക്കുകയും, അദ്ദേഹം ജസ്റ്റിന്‍ ചക്രവര്‍ത്തിയോടു യോജിച്ചു തനിക്കെതിരായി ഉപജാപകവൃത്തി അനുഷ്ഠിക്കുകയാണെന്നു കരുതി മാര്‍പാപ്പായെ റവേന്നാ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയിലിലെ ക്രൂരമായ പെരുമാറ്റം കൊണ്ടായിരിക്കാം മാര്‍പാപ്പാ ജയിലില്‍ വച്ചു നിര്യാതനായത്. അധികാരഭ്രമിയായ ചക്രവര്‍ത്തിയുടെ ക്രൂരതയ്ക്കു നിഷ്‌കളങ്കനായ മാര്‍പാപ്പാ വിധേയനായി. ആവലാതികൂടാതെ സഹിച്ച് അദ്ദേഹം വിശുദ്ധനായി. - [മെയ് 17: വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍](https://malabarvisiononline.com/2024/05/15/paschal-baylon/): വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍ സ്‌പെയിനില്‍ അരഗേണില്‍ തോരെ ഹൊര്‍മോസെയിനില്‍ 1540-ലെ പെന്തക്കുസ്താ തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷു ഭാഷയില്‍ പെന്തക്കുസ്താ തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്‌ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്‌ക്കല്‍ എന്ന പേരു ശിശുവിനു നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം, യൗസേപ്പ് എന്നായിരുന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്കു കൊണ്ടുപോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേയ്ക്കാണു നോക്കിയിരുന്നത്. ഭാവിയില്‍ സക്രാരിയോടുണ്ടാകാന്‍ പോകുന്ന സ്‌നേഹമൊക്കെ ആ പ്രഥമ സന്ദര്‍ശനത്തില്‍ത്തന്നെ പ്രകടമാക്കി. എട്ടു വയസ്സു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി. അവന്റെ വടിയുടെ പിടിയില്‍ ദൈവമാതാവിന്റെ ഒരു സ്വരൂപം കൊത്തിയിരുന്നു. ആടുകളെ മേയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലെ സക്രാരിയെക്കുറിച്ചായിരുന്നു. ആടുകള്‍ മേച്ചില്‍ സ്ഥലത്തെത്തിയാലുടനെ വടി ഒരു സ്ഥലത്തു കുത്തിനിറുത്തും; അത് അവന്റെ കൊച്ചു പള്ളിയായി. ദിവസന്തോറും പാസ്‌ക്കല്‍ വിശുദ്ധ കുര്‍ബാന കണ്ടിരുന്നു. ഒരിക്കല്‍ അവന്‍ […] - [മെയ് 16: വിശുദ്ധ ജോണ്‍ നെപ്പോമുസെന്‍](https://malabarvisiononline.com/2024/05/15/john-of-nepomuk/): കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍വേണ്ടി ജീവന്‍ ത്യജിച്ച ജോണ്‍ നെപ്പോമുസെന്‍ ബൊഹീമിയയില്‍ നെപ്പോമുക്കില്‍ ജനിച്ചു. ജനിച്ചയുടനെ ഉണ്ടായ മാരകമായ രോഗത്തില്‍ നിന്നു ദൈവമാതാവിന്റെ സഹായത്താല്‍ സുഖം പ്രാപിച്ചതിനു കൃതജ്ഞതയായി ജോണിനെ ദൈവശുശ്രൂഷയ്ക്കു പ്രതിഷ്ഠിച്ച് നല്ല വിദ്യാഭ്യാസം നല്കി. യുവാവായ ജോണ്‍ ശാന്തത, ശാലീനത, ദൈവഭക്തി, പഠനസാമര്‍ത്ഥ്യം മുതലായ ഗുണങ്ങളുള്ളവനായിരുന്നു. രാവിലെ അടുത്തുള്ള ആശ്രമത്തിലെത്തി കുര്‍ബാന കൂടും, ശേഷം സമയം പഠിക്കും. താമസിയാതെ ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ബിരുദം നേടി വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സുമധുരമായിരുന്നതിനാല്‍ യുവജനങ്ങള്‍ അവ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. 1376-ല്‍ പതിനാറാമത്തെ വയസ്സില്‍ വെഞ്ചസ്ലാസു ബൊഹീമിയാ രാജാവായി. യൗവനത്തില്‍ ലഭിച്ച അധികാരവും പ്രൗഢിയും രാജാവിനെ മദ്യപാനിയും അലസനുമാക്കി. എങ്കിലും ഫാ. ജോണിനെ അദ്ദേഹം കൊട്ടാരത്തിലേക്കു നോമ്പുകാല പ്രസംഗത്തിനു ക്ഷണിച്ചു. സംതൃപ്തനായ രാജാവ് അദ്ദേഹത്തിനു മെത്രാന്‍ സ്ഥാനവും ചാന്‍സലര്‍ സ്ഥാനവും വച്ചു നീട്ടി; അദ്ദേഹം അവയെല്ലാം പരിത്യജിച്ചു ദരിദ്രസേവനത്തില്‍ കഴിഞ്ഞു. വെഞ്ചസ്ലാസു രാജാവു വിവാഹം കഴിച്ചതു ബവേരിയാ രാജാവ് ആള്‍ബെര്‍ട്ടിന്റെ മകള്‍ ജെയിനെയാണ്. രാജാവ് […] - [പാപ്പയുടെ അപ്പസ്‌തോലിക് യാത്ര: അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു](https://malabarvisiononline.com/2024/05/14/logos-and-mottos-for-popes-visit-to-asia-released/): ഈ വര്‍ഷം സെപ്തംബര്‍ മാസം 3 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന അന്താരാഷ്ട്ര യാത്രകളുടെ അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു. ഇന്തോനേഷ്യ, പപ്പുവാ ന്യൂ ഗിനിയ, തിമോര്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പാ അപ്പസ്‌തോലികയാത്ര നടത്തുന്നത്. വിശ്വാസത്തിന്റെ ഒരു അനുഭവമെന്നാണ് പാപ്പായുടെ ഈ യാത്രകളെ പൊതുവായി വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യ സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് ഇന്തോനേഷ്യയില്‍ പാപ്പാ സന്ദര്‍ശനം നടത്തുന്നത്. ‘വിശ്വാസം, സാഹോദര്യം, അനുകമ്പ’ എന്നീ മൂന്നു വാക്കുകളാണ് ഇന്തോനേഷ്യയിലെ പാപ്പായുടെ സന്ദര്‍ശനത്തിനായുള്ള ആപ്തവാക്യം. പരമ്പരാഗത ‘ബാറ്റിക്’ തുണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ച, ഇന്തോനേഷ്യയുടെ ദിവ്യചിത്രമായ സ്വര്‍ണ്ണഗരുഡനു മുന്‍പില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന പാപ്പായുടെ ചിത്രമാണ്, യാത്രയുടെ അടയാള ചിഹ്നം. പപ്പുവാ ന്യൂ ഗിനിയ സെപ്തംബര്‍ ആറു മുതല്‍ ഒന്‍പതുവരെ പപ്പുവാ ന്യൂ ഗിനിയയില്‍ പാപ്പാ സന്ദര്‍ശനം നടത്തും. ‘കര്‍ത്താവേ, പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ’ (ലൂക്കാ 11:1) എന്ന ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ‘പ്രാര്‍ത്ഥിക്കുക’, എന്ന ആപ്തവാക്യമാണ് […] - [ഐക്യത്തിനായി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/05/14/pope-to-syro-malabar-faithful/): സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിലെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അപ്പോസ്തലനായ തോമാശ്ലീഹായുടെ രക്തസാക്ഷ്യത്തില്‍ വേരൂന്നിയ സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര സഭയായ സീറോ-മലബാര്‍ സഭയുടെ വിശ്വാസ തീക്ഷണതയും ഭക്തിയും മാര്‍പാപ്പ ശ്ലാഘിച്ചു. സീറോ മലബാര്‍ സഭയുടെ വിശ്വാസത്തിന്റെ പുരാതന വേരുകളെക്കുറിച്ച് സംസാരിച്ച പാപ്പാ, സഭയിലെ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും സ്വയം പരിശോധിക്കാനും ഉത്തരവാദിത്വത്തോടും സുവിശേഷാത്മക ധൈര്യത്തോടും കൂടെ ആവശ്യമായ നടപടികള്‍ എടുക്കാനും അധികാരമുള്ളതിനാല്‍, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും സിനഡിന്റെയും നിര്‍ദ്ദേശങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവരെ സഹായിക്കാനാണ്, അല്ലാതെ മറികടക്കാനല്ല, താന്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. വിശ്വാസികള്‍ക്ക് സ്‌നേഹത്തിന്റെയും ശാന്തയുടെയും മാതൃകയാകേണ്ട, അനുസരണ വ്രതമാക്കിയ പുരോഹിതരെ സംബന്ധിച്ചിടത്തോളം ഐക്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഒരു ഭക്തിപ്രബോധനമല്ല കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ധൂര്‍ത്ത പുത്രന്റെ ഉപമയിലെ പിതാവിനെ പോലെ വാതിലുകള്‍ തുറന്നിടാമെന്നും പശ്ചാത്തപിച്ചു തിരിച്ചു വരുമ്പോള്‍ […] - [മെയ് 15: കര്‍ഷകനായ വിശുദ്ധ ഇസിദോര്‍](https://malabarvisiononline.com/2024/05/14/isidore-the-laborer/): കര്‍ഷകരുടേയും മാഡ്രിഡിന്റെയും ഐക്യസംസ്ഥാന ഗ്രാമീണജീവിത കോണ്‍ഫ്രന്‍സിന്റെയും മധ്യസ്ഥനായ ഇസിദോര്‍ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള ധനശേഷി മാതാപിതാക്കന്മാര്‍ക്കുണ്ടായിരുന്നില്ല; എന്നാല്‍ പാപത്തോടുള്ള ഭയവും സുകൃതങ്ങളും അവര്‍ അവനെ അഭ്യസിപ്പിച്ചു. ദൈവസ്‌നേഹവും എളിമയുമാണു വിശുദ്ധന്‍ പഠിച്ചിരുന്ന അക്ഷരമാല. ഇസിദോറിനു മാഡ്രിഡില്‍ കൃഷിപ്പണിയായിരുന്നു ജോലി. ദൈവസാന്നിധ്യത്തിലുള്ള അധ്വാനംകൊണ്ടു ശാരീരിക ദുര്‍വാസനകളെ നിയന്ത്രിച്ചു ഇസിദോര്‍ വിശുദ്ധനായി. ജോലികഴിയുമ്പോള്‍ പ്രാര്‍ത്ഥനയിലാണു സമയം ചെലവഴിച്ചിരുന്നത്. യഥാവസരം മരിയാ ദെലാകബേസ, എന്ന ഒരു ഭക്തസ്ത്രീയെ ഇസിദോര്‍ വിവാഹം കഴിച്ചു. അവര്‍ക്കു ഒരു കുട്ടി ജനിച്ചു; അതു ശൈശവത്തില്‍ തന്നെ അന്തരിച്ചു. അനന്തരം പരസ്പരസമ്മതത്തോടെ രണ്ടുപേരും വിരക്തമായി ജീവിക്കാന്‍ തുടങ്ങി. ഭാര്യയും ഭര്‍ത്താവിനെപ്പോലെ ഭക്തമായ ജീവിതമാണു നയിച്ചത്. അവളും പുണ്യവതിയായി എണ്ണപ്പെട്ടു. ദരിദ്രനായ ഇസിദോര്‍ ദരിദ്രസേവനത്തില്‍ മുന്‍പന്തിയിലായിരുന്നു; അത്ഭുതം പ്രവര്‍ത്തിച്ചും ദരിദ്രര്‍ക്ക് അദ്ദേഹം ആഹാരം നല്‍കി. മരണകരമായ രോഗം സമീപിച്ചപ്പോള്‍ ഇസിദോര്‍ മരണസമയം മുന്‍കൂട്ടി അറിയിക്കുകയും തീക്ഷ്ണതയോടും പ്രസന്നതയോടുംകൂടെ അതിന് ഒരുങ്ങു കയും ചെയ്തു. അന്ത്യകൂദാശകള്‍ സ്വീകരിക്കുന്നതു […] - [സെപ്തംബര്‍ 6: വിശുദ്ധ എലെവുത്തേരിയൂസ്](https://malabarvisiononline.com/2024/09/05/st-eleutherius/): ഇറ്റലിയില്‍ സ്‌പോളെറ്റോക്കു സമീപമുള്ള വിശുദ്ധ മാര്‍ക്കിന്റെ ആശ്രമത്തിലെ ആബട്ടായിരുന്നു എലെവുത്തരിയൂസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങള്‍. ദൈവം അദ്ദേഹത്തിന് അത്ഭുത പ്രവര്‍ത്തനവരം കൊടുത്തിരുന്നു. ഒരു കുട്ടി ആശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ പിശാചു ബാധിതനായ ആ ബാലന്‍ സൗഖ്യം പ്രാപിച്ചു. അതു കണ്ട് ആബട്ടു പറഞ്ഞു: ”കുട്ടി ദൈവദാസന്മാരുടെകൂടെ ആയതുകൊണ്ടു പിശാച് അടുക്കാന്‍ ധൈര്യപ്പെടുന്നില്ല.” ഈ വാക്കുകള്‍ മായാസ്തുതി കലര്‍ന്നതായതുകൊണ്ടോ എന്തോ പിശാചു വീണ്ടും കുട്ടിയില്‍ പ്രവേശിച്ചു. ആബട്ടു തന്റെ കുറ്റം വിനയപൂര്‍വ്വം ഏറ്റു പറയുകയും എല്ലാ ആശ്രമവാസികളും ആബട്ടിനോടൊപ്പം ഉപവസിക്കുകയും ചെയ്തപ്പോള്‍ കുട്ടി വീണ്ടും സൗഖ്യം പ്രാപിച്ചു. ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഉപവസിക്കുക പ്രയാസമാണെന്നു വിശുദ്ധ ഗ്രിഗറിക്കു തോന്നിയപ്പോള്‍ അദ്ദേഹം എലെവുത്തേരിയൂസിനെ കൂട്ടി വിശുദ്ധ ആന്‍ഡ്രുവിന്റെ ആശ്രമത്തിലേക്കു പോകുകയും അവിടെ രണ്ടുപേരും കൂടി ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മാര്‍പ്പാപ്പാ പള്ളിയില്‍നിന്നു പുറത്തുവന്നപ്പോള്‍ നെഞ്ചുവേദന മാറിയിരിക്കുന്നതായി കണ്ടു. ഇഷ്ടാനുസാരം ഉപവസിക്കാന്‍ മാര്‍പ്പാപ്പായ്ക്കു സാധിക്കുകയും ചെയ്തു. മരിച്ച ഒരാളെ എലെവുത്തേരിയൂസ് ഉയിര്‍പ്പിച്ചുവെന്നും […] - [ദേവാലയ ശുശ്രൂഷികളുടെ സേവനം ദൈവികം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/09/05/devalaya-suthrushi/): ദേവാലയ ശുശ്രൂഷികളുടെ സേവനം ദൈവികമാണെന്നും അത് ഒരു ദൈവവിളിയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയിലെ ദേവാലയ ശുശ്രൂഷകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. വിശുദ്ധമായ സ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ വിശുദ്ധരായിരിക്കണം എന്നും പിതാവ് ഓര്‍മിപ്പിച്ചു. സംഗമം ഫാ. പീറ്റര്‍ പൂതര്‍മണ്ണിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രൂപത വികാരി ജനറല്‍ അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ദേവാലയ ശുശ്രൂഷകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മിഷന്‍ ലീഗ് താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളാരംകാലായില്‍ ക്ലാസ്സ് നയിച്ചു. കൂടരഞ്ഞി ഇടവക ദേവാലയ ശുശ്രൂഷി സിജോ, ബ്രദര്‍ അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [സെപ്തംബര്‍ 5: വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍](https://malabarvisiononline.com/2024/09/05/saint-lawrence-justinian/): 1455 ല്‍ ദിവംഗതനായ വെനീസ് പേടിയാര്‍ക്ക് ലോറന്‍സ് ജസ്റ്റീനിയന്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. പിതാവ് നേരത്തേ മരിച്ചുപോയതിനാല്‍ കുട്ടി അമ്മയുടെ സംര ക്ഷണത്തില്‍ വിനയശാലിയായി വളര്‍ന്നുവന്നു. അമ്മ ശാസിക്കുമ്പോള്‍ ലോറന്‍സ് പറഞ്ഞിരുന്നത് തനിക്ക് വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്. 19-ാമത്തെ വയസ്സില്‍ അവന്‍ ചാര്‍ച്ചക്കാരനായ ഒരു വൈദികന്റെ ഉപദേശത്തോടെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്തു തുടങ്ങി. ഇവ മകന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്നുകരുതി അമ്മ വിവാഹാലോചന ആരംഭിച്ചു. ഉടനെ ലോറന്‍സ് ആള്‍ഗായിലുള്ള വിശുദ്ധ ജോര്‍ജ്ജിന്റെ ആശ്രമത്തില്‍ രഹസ്യമായി ചേര്‍ന്നു. ആശ്രമവാസികള്‍ക്ക് ലോറന്‍സിന്റെ പ്രായശ്ചിത്തം അധികമായി തോന്നിയതിനാല്‍ സ്വല്പം കുറപ്പിച്ചു. വിനീത ജോലികള്‍ കൂടുതല്‍ താല്‍പര്യത്തോടെ അവന്‍ ചെയ്തുപോന്നു. നൊവീഷ്യറ്റില്‍ വച്ച് കണ്ഠമാല വന്നപ്പോള്‍ അതിനുള്ള ഓപ്പറേഷന് നിശബ്ദമായി കഴുത്ത് കാണിച്ചുകൊടുക്കുകയുണ്ടായി. ഒരിക്കല്‍ കുറ്റാരോപണക്ലാസില്‍ അകാരണമായി ആരോ കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹം മുട്ടുകുത്തി കമിഴ്ന്നുവീണ് മാപ്പു ചോദിച്ചു. ഇതു കണ്ടപ്പോള്‍ വ്യാജമായി കുറ്റം പറഞ്ഞ വ്യക്തി മുന്നോട്ടുവന്നു താനാണ് കുറ്റം ചെയ്തതെന്നും ലോറന്‍സു നിരപരാധിയാണെന്നും പ്രഖ്യാപിച്ചു. യഥാസമയം അദ്ദേഹം പുരോഹിതനായി. […] - [മാര്‍ റാഫേല്‍ തട്ടില്‍ വിലങ്ങാട് സന്ദര്‍ശിച്ചു](https://malabarvisiononline.com/2024/09/04/mar-raphael-thattil-visited-vilangad/): മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിലങ്ങാട് സന്ദര്‍ശിച്ചു. ജാതി-മത ചിന്തകളില്ലാതെ മനുഷ്യര്‍ ഒറ്റക്കെട്ടായി തീരുന്ന പാഠമാണ് പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവിക ഛായ മനുഷ്യന് തിരികെ ലഭിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ”വീടു നഷ്ടപ്പെട്ടവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കും. അത് മതാടിസ്ഥാനത്തിലായിരിക്കില്ല. ഒറ്റക്കെട്ടായി നാടിനെ പടുത്തുയര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ക്കുന്ന മൂല്യാധിഷ്ഠിത സംസ്‌ക്കാരം നമുക്ക് ഉണ്ടാകട്ടെ.” മേജര്‍ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവരും മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു. - [മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണം സെപ്റ്റംബര്‍ ആറിന്](https://malabarvisiononline.com/2024/09/04/mar-paul-chittilappilly/): താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ അനുസ്മരണ ദിനം സെപ്റ്റംബര്‍ ആറിന് ആചരിക്കും. അനുസ്മരണ ശുശ്രൂഷയിലും വിശുദ്ധ ബലിയിലും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ആറിന് രാവിലെ 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലിലാണ് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. - [തെശ്‌ബൊഹ്ത്താ- സുറിയാനി ഗീതങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/09/04/collection-of-syriac-hymns/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ അവസരത്തിലും മറ്റ് അവസരങ്ങളിലും ആലപിക്കാവുന്ന സുറിയാനി ഗീതങ്ങളുടെ സമാഹാരമായ ‘തെശ്‌ബൊഹ്ത്താ’ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് നല്‍കി പ്രകാശനം ചെയ്തു. കോപ്പികള്‍ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ ലഭ്യമാണ്. 20 രൂപയാണ് വില. വിവരങ്ങള്‍ക്ക്: 9074870584 - ['മതാന്തര സംവാദം പരസ്പര ബഹുമാനം വളര്‍ത്തും' - ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/09/04/interreligious-dialogue-fosters-mutual-respect/): അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര പ്രതിനിധികളും ഉന്നത അധികാരികളും പ്രമുഖ നേതാക്കളും പ്രസിഡന്‍ഷ്യല്‍ കൊട്ടരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും അനുകമ്പയിലും വളരട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. നന്മ തേടുന്നതില്‍ സാഹോദര്യത്തിന്റെ മനോഭാവം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഐക്യം, സമത്വം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, സുസ്ഥിര വികസനം, സമാധാനം എന്നിവയ്ക്കായി പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു. മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ‘സമാധാനപരവും ഫലവത്തായതുമായ ഐക്യം’ വളര്‍ത്തിയെടുക്കുന്നതിലും കത്തോലിക്കാ സഭയുടെ സഹായം ഫ്രാന്‍സിസ് മാര്‍പാപ്പ വാഗ്ദാനം ചെയ്തു. മതാന്തര സംവാദം മുന്‍വിധികള്‍ ഇല്ലാതാക്കാനും പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. - [വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍ ദേവാലയ സുവര്‍ണ്ണ ജൂബിലി സമാപനം സെപ്റ്റംബര്‍ ആറിന്](https://malabarvisiononline.com/2024/09/04/st-augustine-church-vettilappara/): വെറ്റിലപ്പാറ ഇടവകയുടെ ഒരു വര്‍ഷമായി നടന്നുവരുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ ആറിന് സമാപിക്കും. നാളെ നടക്കുന്ന ജൂബിലി സംഗമത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഇടവകയിലെ വിവാഹത്തിന്റെ 25, 50 ജൂബിലി ആഘോഷിക്കുന്ന വരെ ആദരിക്കും. ജൂബിലി സമാപന ദിവസമായ ആറിന് വൈകുന്നേരം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മേജര്‍ ആര്‍ച്ച് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും. സമാപന സമ്മേളനത്തില്‍ കുറ്റാന്വേഷണ മികവിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയ അസി. സബ് ഇന്‍സ്‌പെക്ടര്‍ ജിറ്റ്‌സ് പി. ബി. പുത്തന്‍പുരക്കല്‍, ലോക ബധിര വോളിബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആല്‍ബിന്‍ സണ്ണി പുത്തൂര്‍, 50 വര്‍ഷക്കാലം ഇടവകയിലെ ദേവാലയ ശുശ്രൂഷിയായി സേവനം ചെയ്ത ദേവസ്യ പടിഞ്ഞാറേക്കര എന്നിവരെ ആദരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. വികാരി ഫാ. ജോസഫ് വടക്കേല്‍, […] - [മരിയാപുരം ഇടവകയുടെ അഭിമാന താരങ്ങളായി മനോജും സോജനും](https://malabarvisiononline.com/2024/09/03/manoj-and-sojan-became-the-proud-stars-of-mariapuram-parish/): മരിയാപുരം ഇടവകയ്ക്ക് അഭിമാനനേട്ടമായി കാര്‍ഷിക പുരസ്‌കാരം. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൃഷിഭവന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഇടവകാംഗങ്ങളായ ഓവേലില്‍ സോജന്‍ (തേനീച്ച കര്‍ഷകന്‍), മനോജ് ഇയ്യാലില്‍ (ക്ഷീര കര്‍ഷകന്‍) എന്നിവര്‍ അര്‍ഹരായി. പാല്‍ ചുരത്തും സ്‌നേഹം 7 പശുക്കളും 7 കിടാങ്ങളും മനോജിന് സ്വന്തം. ദിവസം ശരാശരി 50 ലീറ്റര്‍ പാല്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ‘കാലിത്തീറ്റയുടെ വിലവര്‍ധനമാണ് പ്രധാന പ്രശ്‌നം. ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും കൂടുതല്‍ പരിഗണന ക്ഷീരകര്‍ഷകര്‍ക്ക് നല്‍കണം.’ മനോജ് പറഞ്ഞു. പേരാവൂര്‍ സ്വദേശി ചെറുപറമ്പില്‍ കുടുംബാംഗം വില്‍സിയാണ് മനോജിന്റെ ഭാര്യ. മക്കള്‍: സാവിയോ, ആല്‍ഫി മരിയ (ഇരുവരും വിദ്യാര്‍ഥികള്‍). ഫോണ്‍: 9048171811, 9846344867. മധുമധുരം വന്‍ തേനിന്റെ 100 കൂടുകളും ചെറുതേനിന്റെ 15 കൂടുകളുമാണ് സോജന്‍ ഒരുക്കിയിട്ടുള്ളത്. വന്‍തേനിന് 300 രൂപയും ചെറുതേനിന് 2000 രൂപയുമാണ് കിലോയ്ക്ക് വില. ‘ഉല്‍പാദിപ്പിക്കുന്ന തേനിന് വിപണി കണ്ടെത്താനാണ് പ്രയാസം. വിപണിയുണ്ടെങ്കില്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.’ സോജന്‍ പറഞ്ഞു. മാലാപറമ്പ് പ്ലാംപറമ്പില്‍ കുടുംബാംഗം ജിന്‍സിയാണ് […] - [ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യയില്‍](https://malabarvisiononline.com/2024/09/03/pope-francis-arrives-in-jakarta/): 45-ാമത് അപ്പസ്‌തോലിക യാത്രയ്ക്ക് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ജക്കാര്‍ത്തയിലെത്തി. ഇത്തവണത്തേത് ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്‌തോലിക് യാത്ര. ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 45-ാമത് അപ്പസ്തോലിക് യാത്ര ഫ്രാന്‍സിസ് പാപ്പ ആരംഭിച്ചു. പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്. വായു-കര മാര്‍ഗങ്ങളിലായി ഏകദേശം 32,814 കിലോമീറ്ററുകളാണ് പാപ്പാ ഇത്തവണ സഞ്ചരിക്കുന്നത്.പ്രായാധിക്യത്തിലും, ഇത്രദൂരം സഞ്ചരിക്കുന്നതിനു കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും യേശുവിന്റെ സ്നേഹവും, സാന്ത്വനവും എത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, ജനങ്ങളോടുള്ള ആര്‍ദ്രതയുമാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില സൂകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 11:19 ന് ഐടിഎ-എയര്‍വേസ് പേപ്പല്‍ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍, പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു. ജക്കാര്‍ത്തയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അപ്പസ്തോലിക് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രത്യേക പരിപാടികളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ബുധനാഴ്ച മാര്‍പ്പാപ്പയ്ക്ക് തലസ്ഥാനത്ത് നിരവധി കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജക്കാര്‍ത്തയില്‍ മൂന്ന് […] - [ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി കോഴ്സിന് തുടക്കമായി](https://malabarvisiononline.com/2024/09/02/jpi-calicut-sixth-batch/): ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എം.എസ്.സി കൗണ്‍സിലിങ് സൈക്കോളജി കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബല്‍രാജ്, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു. - [സെപ്റ്റംബര്‍ 4: വിറ്റെര്‍ബോയിലെ വിശുദ്ധ റോസ്](https://malabarvisiononline.com/2024/09/02/rose-of-viterbo/): വിറ്റെര്‍ബോയില്‍ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരില്‍നിന്ന് ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. ഏഴു വയസ്സു മുതല്‍ റോസ് പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിച്ചു തുടങ്ങി. പത്താമത്തെ വയസ്സില്‍ വിശുദ്ധ ഫ്രാന്‍സ്സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. വിറ്റെര്‍ബോയില്‍ പരസ്യ പ്രായശ്ചിത്തം പ്രസംഗിക്കാന്‍ തുടങ്ങി. ജനങ്ങളോട് മാര്‍പാപ്പായുടെ പക്ഷത്തു നില്ക്കാനും ജര്‍മ്മനിയിലെ ഫ്രെഡറിക്ക് ദ്വിതീയനെ എതിര്‍ക്കാനും റോസ് ഉദ്‌ബോധിപ്പിച്ചു. അവളുടെ സ്വാധീനം കണ്ട് ഭയന്ന് ചക്രവര്‍ത്തി അവളേയും അവളുടെ കുടുംബത്തേയും വിറ്റെര്‍ബോയില്‍നിന്ന് നാടുകടത്തി. വിപ്രവാസിയായ റോസ് ചുറ്റുപാടുമുള്ള പട്ടണങ്ങളില്‍ പോയി. ജനങ്ങളോട് മാര്‍പാപ്പായെ സഹായിക്കാന്‍ ഉദ്‌ബോധിപ്പിച്ചു. അവള്‍ക്ക് പ്രവചനവരമുണ്ടായിരുന്നു. ഫ്രെഡറിക്ക് മരിക്കുന്നതിന് കൃത്യം പത്ത് ദിവസം മുമ്പ് അദ്ദേഹത്തിന്റെ മരണം അവള്‍ പ്രവചിച്ചു. വിറ്റോര്‍ക്കിയാനോ എന്ന നഗരത്തില്‍ ഒരു മന്ത്രവാദിനി ജനങ്ങളെ വഴിതെറ്റിക്കുന്നതായി റോസ് കണ്ടു. മൂന്നു മണിക്കൂര്‍ ദേഹം പൊള്ളാതെ ഒരു തീച്ചൂളയില്‍ റോസ് നിന്നുകൊണ്ട് വഴിതെറ്റിപ്പോയവരുടെ മനസ്സുതിരിച്ചു. 1251-ല്‍ വിറ്റെര്‍ബോ മാര്‍പാപ്പായുടെ അധികാരത്തിന്‍ കീഴായി. ഉടനെ റോസ് സ്വഭവനത്തിലേക്കു മടങ്ങി. സ്ഥലത്തേ ക്ലാരമഠത്തില്‍ പ്രവേശനാനുമതി […] - [സെപ്റ്റംബര്‍ 3: വിശുദ്ധ ഗ്രിഗറി പാപ്പ](https://malabarvisiononline.com/2024/09/02/pope-saint-gregory-the-great/): റോമാ നഗരത്തില്‍ ഏകാന്തമായ ഒരു മുറിയില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചു. ഈ വാര്‍ത്ത മാര്‍പ്പാപ്പാ കേട്ടപ്പോള്‍ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വിശുദ്ധ കുര്‍ബാന സമര്‍പ്പിക്കുകയില്ലെന്ന് നിശ്ചയിച്ച ആളാണ് 590 മുതല്‍ 604 വരെ തിരുസ്സഭയെ ഭരിച്ച ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ. അയല്‍ക്കാരന്റെ സംരക്ഷണവും കൂടി തന്റെ ചുമതലയായിക്കരുതിയ മാര്‍പ്പാപ്പായുടെ ഹൃദയം ഏത് തരമായിരുന്നുവെന്ന് വ്യക്തമാണ്. ഒരു സെനറ്റര്‍ കുടുംബത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗോര്‍ഡിയാനൂസിന്റെ മകനായിട്ടാണ് ഗ്രിഗറി ജനിച്ചത്. സില്‍വിയാ പുണ്യവതിയായിരുന്നു അമ്മ. മുപ്പതാമത്തെ വയസ്സില്‍ ഗ്രിഗറി തന്റെ വസ്തുവകകളെല്ലാം ഏഴ് ആശ്രമങ്ങള്‍ സ്ഥാപിക്കാനായി വിട്ടുകൊടുത്തു. സ്വഭവനം ഒരാശ്രമമായി മാറി; അതാണ് റോമയിലുള്ള വിശുദ്ധ ആന്‍ഡ്രൂവിന്റെ ആശ്രമം. അവിടത്തെ രണ്ടാമത്തെ ആബട്ടു വലന്റയിന്റെ കാലത്ത് 575-ല്‍ ഗ്രിഗറി സന്യാസവസ്ത്രം സ്വീകരിച്ചു. ആശ്രമത്തിലെ ഹ്രസ്വമായ ജീവിതമാണ് തന്റെ ജീവിതത്തിലെ എത്രയും സൗഭാഗ്യകരമായ ദിനങ്ങളെന്ന് ഗ്രിഗരി പിന്നീട് പ്രസ്താവിച്ചു. ജസ്റ്റസ് എന്ന ഒരു സന്യാസി മൂന്നു സ്വര്‍ണ്ണക്കഷണം […] - [സെപ്തംബര്‍ 2: വിശുദ്ധ ബ്രോക്കാര്‍ഡ്](https://malabarvisiononline.com/2024/09/02/saint-brocard/): ഏലിയാസിന്റെ കാലം മുതല്‍ മൗണ്ടുകാര്‍മലില്‍ സന്യാസികള്‍ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ബെര്‍ത്തോള്‍ഡ് എന്ന ഫ്രഞ്ചുകാരന്‍ കാര്‍മലിലെസന്യാസികളുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഫാങ്കു സന്യാസികളുടെ പ്രിയോരായി. ഇന്നത്തെ രൂപത്തില്‍ കര്‍മ്മലീത്താ സഭയുടെ സ്ഥാപകന്‍ വിശുദ്ധ ബെര്‍ത്തോള്‍ഡ് തന്നെയാണ്. 1195-ല്‍ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് വിശുദ്ധ ബ്രോക്കാര്‍ഡ്. വിശുദ്ധ ബ്രോക്കാര്‍ഡിന്റെ അപേക്ഷപ്രകാരം ജെറുസലെം പേട്രിയാര്‍ക്കായിരുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് മൗണ്ട്കാര്‍മലിലെ ഫ്രാങ്കിഷ് സന്യാസികള്‍ക്ക് ഒരു നിയമസംഹിത എഴുതിക്കൊടുത്തു. അതനുസരിച്ചാണ് കര്‍മ്മലീത്താസഭ പാശ്ചാത്യരാജ്യ ങ്ങളില്‍ വികസിച്ചത്. വിശുദ്ധ ബ്രോക്കാര്‍ഡിന്റെ ശാന്തപ്രകൃതി മുഹമ്മദീയര്‍ക്കു വളരെ ഇഷ്ടപ്പെട്ടു; അതിനാല്‍ ബ്രോക്കാര്‍ഡ് മുഹമ്മദീയരുടെ ഒരു മിത്രമായിരുന്നു. വിശുദ്ധ ബ്രോക്കാര്‍ഡിന്റെ 36 കൊല്ലത്തെ ഭരണത്തിനിടയ്ക്ക് കര്‍മ്മലീത്താ സഭ യൂറോപ്പില്‍ അസൂയാവഹമാംവിധം വളര്‍ന്നു. വിശുദ്ധ സൈമണ്‍സ് റ്റോക്ക്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വലിയത്രേസ്യാ, കൊച്ചുത്രേസ്യാ, തെസാമാര്‍ഗരറ്റ്, മറിയം മഗ്ദലേനാ ദെ പാസ്സി മുതലായ വിശുദ്ധരെ ഈ സഭ തിരുസ്സഭയ്ക്ക് കാഴ്ചവച്ചു. - [ലോഗോസ് ക്വിസ് 2024 പരിശീലനം: സെപ്റ്റംബര്‍ 01](https://malabarvisiononline.com/2024/09/01/logos-quiz-september/): 2 കോറിന്തോസ് 12, 13 അധ്യായങ്ങളില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. - [സെപ്റ്റംബര്‍ 1: വിശുദ്ധ ഗൈല്‍സ്](https://malabarvisiononline.com/2024/08/31/saint-giles/): ഇംഗ്ലണ്ടിലും ഫ്രാന്‍സിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈല്‍സ് ജനിച്ചത്, ആഥന്‍സില്‍ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാ വിഷയമാകുന്നതു കണ്ടപ്പോള്‍ അദ്ദേഹം സ്വദേശത്തുനിന്ന് ഫ്രാന്‍സിലേക്കു പോയി. ആദ്യം അദ്ദേഹം റോണ്‍ നദീതീരത്തുള്ള മരുഭൂമിയില്‍ ഒരു പര്‍ണ്ണശാല നിര്‍മ്മിച്ചു താമസിച്ചു. പിന്നീട് നീമെസു വനത്തിലേക്ക് താമസം മാറ്റി. വന്യപഴങ്ങളും കിഴങ്ങുകളും ജലവുമായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ഭക്ഷണം. യഥാര്‍ത്ഥത്തില്‍ ഒരു മാലാഖായുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭൗമിക ചിന്തകള്‍ കൂടാതെ മിക്കപ്പോഴും പ്രണിധാനത്തില്‍ മുഴുകിയിരിക്കയായിരുന്നു ആബട്ട് ഗൈല്‍സ്. ഒരു മാന്‍പേടയാണ് ഗൈല്‍സിന് പാലുകൊടുത്തിരുന്നത്. നായാട്ടിനുവന്ന ഒരു രാജകുമാരന്‍ ഈ മാന്‍പേടയെ അനുധാവനം ചെയ്തപ്പോള്‍ അത് ആബട്ട് ഗൈല്‍സിനെ അഭയംതേടി. അങ്ങനെ ഗൈല്‍സിന്റെ പരിശുദ്ധി പ്രസിദ്ധമായി. അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടാകാന്‍ തുടങ്ങി. കാലക്രമേണ ഗൈല്‍സിന്റെ പര്‍ണ്ണശാല ഒരു ബെനഡിക്ടന്‍ ആശ്രമത്തിന്റെ മൂലബിന്ദുവായിത്തീര്‍ന്നു. - [കുടുംബക്കൂട്ടായ്മ രൂപതാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി](https://malabarvisiononline.com/2024/08/31/kudumbakoottaima-diocesan-winners/): കുടുംബകൂട്ടായ്മ 2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ രൂപത-ഫൊറോന തലങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബയൂണിറ്റുകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് ത്തില്‍ വച്ചാണ്‌ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചത്‌. രൂപതാതലത്തില്‍ മാങ്കാവ് സെന്റ് ആന്റണീസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കട്ടിപ്പാറ ഏദന്‍ യൂണിറ്റ് രണ്ടും തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇടവകാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബക്കൂട്ടായ്മ യൂണിറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രൂപതാതലത്തില്‍ വിദഗ്ധ സമിതി വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനത്തിലാണ് വിലയിരുത്തല്‍ നടന്നത്. ഫൊറോനതല വിജയികള്‍ കരുവാരകുണ്ട് ഫൊറോന കോടഞ്ചേരി ഫൊറോന കൂരാച്ചുണ്ട് ഫൊറോന മരുതോങ്കര ഫൊറോന പാറോപ്പടി ഫൊറോന താമരശ്ശേരി ഫൊറോന തിരുവമ്പാടി ഫൊറോന തോട്ടുമുക്കം ഫൊറോന - [ഇന്തോ ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാര നേട്ടവുമായി ക്രിസ്റ്റീന ഷാജി](https://malabarvisiononline.com/2024/08/30/christina-shaji/): ഇന്തോ ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ യങ് ടാലന്റ് പുരസ്‌ക്കാരം സ്വന്തമാക്കി ക്രിസ്റ്റീന ഷാജി. ‘പുല്ല്’ എന്ന സിനിമയിലെ അഭിനയമാണ് ക്രിസ്റ്റീനയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. അടുത്തിടെയിറങ്ങിയ സുലേഖ മന്‍സില്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘വിവിധ ഫെസ്റ്റിവലുകളില്‍ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കിയിരുന്നു പക്ഷെ, എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഒരു ഗ്രാമത്തിലെ ജാതി വ്യവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയവും മോഡലിങ്ങും ചെറുപ്പം മുതല്‍ താല്‍പ്പര്യമുണ്ടായിരുന്നു. അപ്പനും അമ്മയും എപ്പോഴും പ്രോത്സാഹിപ്പിക്കും. അതായിരുന്നു എന്റെ ധൈര്യം.’ – ക്രിസ്റ്റീന പറഞ്ഞു. 2022-ലെ ഫില്‍മിസിയ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മൂന്നാമത്തെ ബാലതാരമായിരുന്നു. ഈസ്റ്റ്ഹില്‍ ഇടവകാഗവും മുന്‍കൈക്കാരനുമായ കാലായില്‍ ഷാജി – സിന്ധു ദമ്പതികളുടെ ഇളയ മകളായ ക്രിസ്റ്റീന ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്. പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു […] - [ചങ്ങനാശ്ശേരി അതിരൂപതയ്ക്കും, ഷംഷാബാദ് രൂപതയ്ക്കും പുതിയ ഇടയന്‍മാര്‍](https://malabarvisiononline.com/2024/08/30/new-appointments/): ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി, സഹായമെത്രാനായി ശുശ്രൂഷ ചെയ്തു വന്നിരുന്ന മാര്‍ തോമസ് തറയിലിനെയും, തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി അദിലാബാദ് രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വന്നിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങള്‍ നിലവില്‍ വന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പെരുംതോട്ടം 75 വയസ് പൂര്‍ത്തിയായതോടെ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെ തിരഞ്ഞെടുത്തത്. 1972 ഫെബ്രുവരി രണ്ടിന് ജനിച്ച മാര്‍ തോമസ് തറയില്‍, 2000, ജനുവരി ഒന്നിന് വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സഹ വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ച അദ്ദേഹം, റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു. ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന മാര്‍ റാഫേല്‍ […] - [ഉമ്മന്‍ ചാണ്ടി കായിക പുരസ്‌ക്കാരം അജയ് ബെന്നിന്](https://malabarvisiononline.com/2024/08/28/ajay-ben/): മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം കെപിസിസിയുടെ കായിക വിഭാഗമായ ദേശീയ കായിക വേദി ഏര്‍പ്പെടുത്തിയ കായിക പുരസ്‌ക്കാരത്തിന് പുല്ലൂരാംപാറ ഇടവകാംഗവും മാധ്യമപ്രവര്‍ത്തകനുമായ അജയ് ബെന്‍ അര്‍ഹനായി. മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ പുരസ്‌ക്കാരമാണ് അജയ് ബെന്‍ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. താമരശ്ശേരി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസിന്റെ മകനാണ് മലയാള മനോരമ കോട്ടയം യൂണിറ്റിലെ റിപ്പോര്‍ട്ടറായ അജയ്. മറ്റു പുരസ്‌ക്കാര ജേതാക്കള്‍:മികച്ച കായിക താരം: ഒളിമ്പ്യന്‍ ശ്രീജേഷ്മികച്ച പരിശീലകന്‍: ഗോഡ്‌സണ്‍ ബാബുമികച്ച കായിക അധ്യാപകന്‍: യു. പി. സാബിറസമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍: അന്‍സാര്‍ രാജ്മികച്ച ഫോട്ടോഗ്രാഫി: സന്തോഷ്മികച്ച ദൃശ്യ-മാധ്യമം: ബിനോയ് - [അവതരണത്തിന് ഒരുങ്ങി 'അകത്തളം'](https://malabarvisiononline.com/2024/08/28/akathalam-drama-2/): 74 ശതമാനം എത്തി നില്‍ക്കുന്ന കേരളത്തിലെ ബാലപീഡനത്തിനെതിരെ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുന്ന നാടകമാണ് കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ‘അകത്തളം’ താമരശ്ശേരി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ മീഡിയ സംരംഭമായ കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ അവതരണത്തിന് തയ്യാറായി. ആദ്യനാടകമായ ‘പ്രണയമന്ത്ര’ത്തിനു ശേഷം അക്ഷര കമ്മ്യൂണിക്കേഷന്‍ അണിയിച്ചൊരുക്കുന്ന നാടകമാണിത്. നാടകരംഗത്ത് നിരവധി തവണ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ രാജീവന്‍ മമ്മിള്ളിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ആഴമായ ഉള്‍ക്കാഴ്ചയേകുന്ന തരത്തില്‍ കുടുംബങ്ങളില്‍ നടക്കുന്ന ഗൗരവകരമായ വിഷയങ്ങളെ കോര്‍ത്തിണക്കിയാണ് നാടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂമ്പാറ ബേബി, ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സാബു പി. ജോസഫ്, ജോസഫ് വടക്കേടം, കെ. സി. നാരായണന്‍, അമ്പിളി രാജേഷ്, അനുഗ്രഹ മനോജ്, ജയ്‌സണ്‍ ജെക്കബ്, അമല്‍ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും: 9645776746 - [ആഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്](https://malabarvisiononline.com/2024/08/28/raymond-nonnatus/): ജനിക്കാതെ വയറ്റില്‍നിന്ന് നേരിട്ട് എടുക്കപ്പെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊണ്ണാത്തൂസ് എന്ന പേരും കൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്ത കൃത്യങ്ങളിലും കൃത്യനിര്‍വ്വഹണത്തിലുമായിരുന്നു ബാല്യത്തില്‍പോലും അവന്റെ സംതൃപ്തി. പ്രായപൂര്‍ത്തി വന്നപ്പോള്‍ അടിമകളുടെ മോചനത്തിനുള്ള കാരുണ്യമാതാവിന്റെ സഭയില്‍ അവന്‍ അംഗമായി ചേര്‍ന്നു. സ്ഥാപകനായ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ തന്നെയാണ് റെയ്മണ്ടിന്റെ വ്രതം സ്വീകരിച്ചത്. അവന്റെ എളിമയും തീക്ഷ്ണതയും ഇതര സഭാംഗങ്ങളുടെ പ്രശംസയ്ക്കു കാരണമായി. അത്രയുമായപ്പോള്‍ റെയ്മണ്ടിനെ ആള്‍ജിയേഴ്സിലേക്ക് അടിമകളെ സ്വതന്ത്രരാക്കാന്‍ അയച്ചു. ആദ്യം കൈയിലുണ്ടായിരുന്ന പണംകൊണ്ട് കഴിയുന്നത്രപേരെ സ്വതന്ത്രരാക്കിയശേഷം സ്വയം അടിമയായിത്തീര്‍ന്നുകൊണ്ട് കുറേപ്പേരെക്കൂടി സ്വതന്ത്രരാക്കി. അക്കാലത്ത് മുസ്്‌ലിങ്ങളെ മാനസാന്തരപ്പെടുത്തിയെന്ന കാരണത്തെ പ്രതി രണ്ടു പ്രാവശ്യം അദ്ദേഹത്തെ കുത്തി കൊല്ലാന്‍ തുടങ്ങിയെങ്കിലും ജാമ്യത്തുക നഷ്ടപ്പെട്ടേക്കുമെന്നുള്ള ഭയത്താല്‍ അവര്‍ വധിച്ചില്ല. അങ്ങനെ അടിമകളെ സ്വതന്ത്രമാക്കാന്‍ പണമില്ലാതായി; മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു സ്വാതന്ത്ര്യമില്ലാതായി. എങ്കിലും അദ്ദേഹം മതപ്രചാരം നിര്‍ത്തിയില്ല. ഗവര്‍ണര്‍ അദ്ദേഹത്തെ എല്ലാ കവലകളിലും വച്ച് അടിപ്പിക്കുകയും ചുണ്ടുകള്‍ തുളപ്പിച്ച് താഴിട്ട് പൂട്ടുകയും ചെയ്തു. താക്കോല്‍ ഗവര്‍ണര്‍ സൂക്ഷിച്ചു. […] - [ആഗസ്റ്റ് 30: വിശുദ്ധ ഫിയാക്കര്‍](https://malabarvisiononline.com/2024/08/28/saint-fiacre/): അയര്‍ലന്റില്‍ ഒരു കുലീന കുടുംബത്തില്‍ ഫിയാക്കര്‍ ജനിച്ചു. സോഡെര്‍ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ച് ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത്തെ അന്വേഷിച്ചു ഫ്രാന്‍സിലേക്ക് കപ്പല്‍ കയറി. മോവിലെ ബിഷപ്പായിരുന്ന വിശുദ്ധ ഫാറിന്റെ അടുക്കലേക്കാണ് ദൈവപരിപാലന അദ്ദേഹത്തെ എത്തിച്ചത്. ഈ ചെറുപ്പക്കാരന്റെ സാമര്‍ത്ഥ്യവും സുകൃതവും കണ്ട് തന്റെ അവകാശത്തില്‍പ്പെട്ട ഒരു മലയില്‍ താമസിക്കാന്‍ ബിഷപ്പു ഫാറി ഏര്‍പ്പാടു ചെയ്തു. അവിടത്തെ മരങ്ങള്‍ കുറെ വെട്ടിനീക്കി ഫിയാക്കര്‍ ഒരു പര്‍ണ്ണശാല ഉണ്ടാക്കി. അദ്ദേഹംതന്നെ അവിടെ കൃഷിചെയ്തു ജീവിച്ചു. കഠിനമായ തപോജീവിതമാണ് അവിടെ അദ്ദേഹം നയിച്ചത്. പലരും ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു; ദരിദ്രര്‍ സഹായങ്ങള്‍ക്കും. സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ലായിരുന്നു. ഐറിഷുകാരനായ വിശുദ്ധ കാലിയന്‍ റോമയില്‍ നിന്നു മടങ്ങുമ്പോള്‍ ഫിയാക്കറെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ശിക്ഷണത്തിന്‍കീഴില്‍ കുറേനാള്‍ ജീവിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മെത്രാന്മാരുടെ അനുവാദത്തോടുകൂടി ആ രൂപതയിലും പരിസരങ്ങളിലും ഏതാനും പ്രസംഗങ്ങള്‍ ചെയ്തു. 670 ആഗസ്‌ററ് 30-ന് ഫിയാക്കര്‍ നിര്യാതനായി. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാറുള്ളത് ഒരു […] - [ആഗസ്റ്റ് 29: സ്നാപക യോഹന്നാന്റെ ശിരഛേദനം](https://malabarvisiononline.com/2024/08/26/john-the-baptist/): ഗ്രബിയേല്‍ ദൈവദൂതന്‍ മംഗളസന്ദേശാനുസാരം കന്യകാമറിയത്തിന്റെ സഹോദരി എലിസബത്തില്‍ നിന്ന് സനാപക യോഹന്നാന്‍ ജനിച്ചു. ജനനത്തിനു മുമ്പുതന്നെ കന്യകാമറിയത്തിന്റെ അനുഗൃഹീതമായ സന്ദര്‍ശനം വഴി ഉല്‍ഭവപാപത്തില്‍ നിന്ന് യോഹന്നാന് മോചനം സിദ്ധിച്ചു. ഈശോ നസറത്തിലും സ്‌നാപകയോഹന്നാന്‍ 110 കിലോമീററര്‍ അകലെ മലനാടിലും വളര്‍ന്നു. രക്ഷകനായ ഈശോയെ സ്വീകരിക്കുന്നതിന് ജനങ്ങളെ ഒരുക്കാനായി സ്‌നാപകന്‍ മരുഭൂമിയില്‍ പ്രായശ്ചിത്തവും തപസ്സുമായി ജീവിച്ചു. കര്‍ത്താവിന്റെ വഴികള്‍ ഒരുക്കുക, അവിടുത്തെ ഉള്‍വഴികള്‍ ഒരുക്കുക എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമാണ് താനെന്നത്രേ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പ്രായശ്ചിത്തത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ടിരിക്കേ ജോര്‍ദാനില്‍വച്ച് യേശുക്രിസ്തുവിനെ ജഞാനസ്‌നാനപ്പെടുത്തുകയും തന്റെ ശിഷ്യന്മാര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കേ ഗലീലിയെ ടെട്രാക്കായ ഹേറോദേസ് തന്റെ സഹോദരന്‍ – ഫിലിപ്പിന്റെ ഭാര്യ ഹെറോദ്യയെക്കൂടി സ്വന്തം ഭാര്യയായി താമസിപ്പിച്ചു. അത് ശരിയല്ലെന്ന് ഹെറോദേസിനെ ശാസിച്ചതിന് പ്രതികാരമായി യോഹന്നാനെ കാരാഗൃഹത്തിലടച്ചു. ഹേറോദേസിന്റെ ജന്മദിനോത്സവത്തില്‍ ഉദ്യോഗസ്ഥ പ്രമുഖന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും അദ്ദേഹം ഒരു വിരുന്നു നല്കി. പ്രസ്തുത വിരുന്നില്‍ സുന്ദരമായി നൃത്തം ചെയ്ത സലോമിയോട് ഹേറോദേസ് […] - [ആഗസ്റ്റ് 28: വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍](https://malabarvisiononline.com/2024/08/26/st-augustine/): മനീക്കിയന്‍ പാഷണ്ടതയില്‍ അമര്‍ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെ തന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവായിത്തീര്‍ന്ന അഗസ്‌ററിന്റെ മനസ്സിനെ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്‍ത്ഥനകളും വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങളും പൗലോസിന്റെ ലേഖനങ്ങളും കൂടി 33-ാമത്തെ വയസ്സില്‍ ക്രിസ്തുമതത്തിലേക്കും 36-ാമത്തെ വയസ്സില്‍ പൗരോഹിത്യത്തിലേക്കും 41-ാമത്തെ വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക? പാപിയായ ഈ ബുദ്ധി രാക്ഷസന്‍ ഒരുദ്യാനത്തിലിരുന്ന് ഇങ്ങനെ ചിന്തിച്ചു: ”എത്ര നാളാണ് കര്‍ത്താവേ, എത്ര നാളാണ് ഇങ്ങനെ കഴിയുക? .. നാളെ, നാളെ എന്തുകൊണ്ട് ഇപ്പോള്‍ത്തന്നെ ആയിക്കൂടാ?” അപ്പോള്‍ ഒരു ശിശുവിന്റെ സ്വരം കേട്ടു: ‘ ‘എടുത്തു വായിക്കുക.” അടുത്തിരുന്ന ശ്ലീഹായുടെ ലേഖനം തുറന്നിടത്തു വായിച്ചു: ”അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസൂയയും വെടിഞ്ഞു പകല്‍ സമയത്തെന്ന പോലെ വ്യാപരിക്കാം. നമ്മുടെ കര്‍ത്താവീശോമിശിഹായെ ധരിക്കുവിന്‍” (റോമ 13: 1314). 387ലെ ഉയിര്‍പ്പ് തിരുനാള്‍ ദിവസം അഗുസ്‌ററിനും മകന്‍ ഈശ്വരദത്തനും സ്‌നേഹിതന്‍ അലീപ്പിയൂസും വിശുദ്ധ അംബ്രോസിന്റെ കരങ്ങളില്‍നിന്ന് […] - [ആഗസ്റ്റ് 27: വിശുദ്ധ മോനിക്കാ](https://malabarvisiononline.com/2024/08/26/st-monica/): മോനിക്കാ ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത് ടഗാസ്‌റെറ എന്ന പട്ടണത്തിലെ പട്രീഷിയൂസ് എന്ന ഒരു വിജാതീയനെയാണ്. അവര്‍ക്ക് അഗസ്റ്റിന്‍, നവീജിയസ്സ് എന്ന രണ്ട് ആണ്‍മക്കളുണ്ടായി, മോനിക്കാ തന്റെ സന്മാതൃകയും സ്‌നേഹവായ്പ്പും വഴി ഭര്‍ത്താവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവ് കോപിഷ്ഠനായിരുന്നെങ്കിലും മോനിക്കാ സഹിക്കയല്ലാതെ അദ്ദേഹത്തോട് കോപിച്ചിട്ടില്ല. തന്റെ ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭര്‍ത്താവിനെ ആനയിക്കാന്‍ മോനിക്കയ്ക്ക് സാധിച്ചു. 370-ല്‍ പ്രടീഷിയസ്സു ജ്ഞാനസ്‌നാനം സ്വീകരിച്ചു; 371-ല്‍ മരിക്കുകയും ചെയ്തു. അഗസ്‌ററിന്‍ അന്ന് കാര്‍ത്തേജില്‍ പഠിക്കുകയായിരുന്നു. 373-ല്‍ അവിടെവച്ചു അദ്ദേഹം മനീക്കിയന്‍ പാഷണ്ഡത ആശ്ലേഷിച്ചു. അന്നുമുതല്‍ മകന്റെ ജ്ഞാനസ്‌നാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു മോനിക്കയുടെ തൊഴിലെന്നു പറയാം. 387-ല്‍ മകന്‍ ജത്ഥഞാനസ്‌നാനപ്പെട്ടതുവരെ അവളുടെ കണ്ണുനീര് തോര്‍ന്നിട്ടില്ല. പല വൈദികരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും ഉപദേശിപ്പിച്ചു. മനീക്കിയന്‍ ഇടത്തൂട്ടില്‍നിന്ന് മാനസാന്തരപ്പെട്ട ഒരു മെത്രാന്‍ അവളോടു പറഞ്ഞു: ‘നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണുനീരിന്റെ മകന്‍ നശിക്കുക […] - [ആഗസ്റ്റ് 26: വിശുദ്ധ സെഫിറീനുസ് പാപ്പാ](https://malabarvisiononline.com/2024/08/26/sant-ceferino-papa/): വിക്ടര്‍ മാര്‍പ്പാപ്പായുടെ പിന്‍ഗാമിയാണ് സെറീഫിനൂസു; അദ്ദേഹം റോമക്കാരന്‍തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-ാം ആണ്ടില്‍ത്തന്നെ യാണ് ഈ മാര്‍പ്പാപ്പാ ഭരണമേറ്റത് . 9 വര്‍ഷത്തേക്ക് നീണ്ടു നിന്ന ഈ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് മാര്‍പ്പാപ്പാ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെ ആനന്ദവും, മതത്യാഗികളും പാഷണ്ഡികളും അദ്ദേഹത്തിന്റെ ഹൃദയത്തെ കുത്തി മുറിച്ച കുന്തങ്ങളുമായിരുന്നു. പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ച് ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസ് എന്ന പാഷണ്ഡിയെ ശപിച്ചു മോന്തനിസ്‌ററു പാഷണ്ഡതയെ തകര്‍ത്തത് സെഫിറീനൂസ് മാര്‍പാപ്പായാണ്. മോന്തനിസം സ്വീകരിക്കുകയും ചില പാപങ്ങള്‍ക്ക് മോചനമില്ലെന്ന് വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ ടെര്‍ടൂളിയന്റെ അധഃപതനം ഹൃദയഭേദനത്തോടെയാണ് മാര്‍പ്പാപ്പാ ദര്‍ശിച്ചത്. മാര്‍സിയന്‍, പ്രാക്‌സെയാസ്, വലെന്റയിന്‍, രണ്ടു തെയോഡോട്ടസ്സുമാര്‍ എന്നീ പാഷണ്ഡികള്‍ മാര്‍പ്പാപ്പായോട് വളരെ നിന്ദാപൂര്‍വ്വം പെരുമാറുകയുണ്ടായി. എങ്കിലും മാര്‍പ്പാപ്പാ അവയെല്ലാം അവഗണിച്ച് തിരുസ്സഭയുടെ വിശ്വാസ സത്യങ്ങള്‍ സംരക്ഷിച്ചു. കലിസ്‌ററസ്സിന്റെ ഭൂഗര്‍ഭാലയം സഭ യ്ക്കായി വാങ്ങിച്ചതു ഈ മാര്‍പ്പാപ്പായുടെ കാലത്താണ്. കുര്‍ ബാന ചൊല്ലാനുള്ള […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 25](https://malabarvisiononline.com/2024/08/25/logos-quiz-august-25/): 2 കൊറിന്തോസ് 9,10,11 അധ്യായങ്ങളില്‍ നിന്നുള്ള30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. - [ആഗസ്റ്റ് 25: വിശുദ്ധ ഒമ്പതാം ലൂയി രാജാവ്](https://malabarvisiononline.com/2024/08/24/saint-louis-ix/): റീംസില്‍ ഞാന്‍ കിരീടം അണിഞ്ഞു. ഭൗമിക അധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍ വച്ച് ജ്ഞാനസ്‌നാനം വഴി ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുലമാണ് ഈ ഭാഗ്യം.” ഫ്രാന്‍സിലെ ഒമ്പതാം ലൂയിസ് രാജാവ് തന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്കു 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ലൂയിയുടെ നാമത്തില്‍ അമ്മ ബ്‌ളാഞ്ചിയാരാജ്ഞി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോടു പറഞ്ഞു:’ ‘ഒരമ്മയ്ക്കു കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെ പാദങ്ങളില്‍ വീഴുകയാണ്. 19-ാമത്തെ വയസ്സില്‍ പ്രാവന്‍സിലേ മാര്‍ഗരറ്റിനെ ലൂയി വിവാഹം കഴിച്ചു. അവര്‍ക്ക് 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ് 1793 വരെ ഫ്രഞ്ചു സിംഹാസനം അലങ്കരിച്ചിട്ടുള്ളത്. 21-ാമത്തെ വയസ്സില്‍ ലൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ലൂയി നിയമവിരുദ്ധമാക്കി. സമ്പന്നര്‍ ദരിദ്രരെ ദ്രോഹിക്കാതിരിക്കാന്‍ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസന്തോറും രാജാവ് ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും […] - [ആഗസ്റ്റ് 24: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ](https://malabarvisiononline.com/2024/08/23/bartholomew-the-apostle/): സുവിശേഷകര്‍ ശ്ലീഹാന്മാരുടെ പേരുകള്‍ നല്‍കുമ്പോള്‍ ബര്‍ത്തലോമിയക്ക് ആറാമത്തെ സ്ഥാനമാണ് നല്‍കുന്നത്. ഫിലിപ്പ് കഴിഞ്ഞു ബര്‍ത്തലോമിയോ വരുന്നു. പേരിന്റെ അര്‍ത്ഥം തൊലോമയിയുടെ പുത്രനെന്നാണ്. അത് വിശുദ്ധ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്കു ആനയിച്ച നിഷ്‌കളങ്കനായ നഥാനിയേലാകാം. അതിനാല്‍ ഗലീലിയിലെ കാന ആയിരിക്കാം അദ്ദേഹത്തിന്റെ ജന്മദേശം. വേദപുസ്തകത്തില്‍ വിശുദ്ധ ബര്‍ത്തലോമിയോ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്‌തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മെസൊപ്പെട്ടോമിയാ, പാര്‍ത്ഥ്യാ, ലിക്കഓണിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്കു വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതിമ കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ ചില ചിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് തോമാശ്ലീഹായാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നും അഭിപ്രായാന്തരമില്ലാതില്ല. അവസാനം വിശുദ്ധ ബര്‍ത്തലോമിയോ പ്രസംഗിച്ചത് അര്‍മീനിയായിലാണ്. അവിടെ അദ്ദേഹം വിഗ്രഹാരാധകരാല്‍ വധിക്കപ്പെട്ടു. അല്‍ബനാപ്പോലീസിലെ ഗവര്‍ണര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചുവെന്നു ഗ്രീക്കു ചരിത്രകാരന്മാര്‍ പറയുന്നു. അപരര്‍ പറയുന്നത് അദ്ദേഹത്തിന്റെ തോല്‍ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശില്‍ തറച്ചതെന്നത്. - [അനുഗ്രഹത്തിന്റെ 50 വര്‍ഷങ്ങള്‍](https://malabarvisiononline.com/2024/08/23/vettilappara-church-gokden-jubilee/): വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയുടെ ജൂബിലി സമാപനവും ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം 04:30 മുതല്‍ തല്‍സമയം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൃഷിക്ക് അനുയോജ്യമായ കൂടുതല്‍ ഭൂമി തേടിയെത്തിയ ഒരുകൂട്ടം കര്‍ഷകരാണ് വെറ്റിലപ്പാറയില്‍ ഒത്തുകൂടിയത്. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാരായ ഇഞ്ചനാനിയില്‍ പോള്‍, കോഴിക്കുന്നേല്‍ ആന്റണി, ചേനാപറമ്പില്‍കുന്നേല്‍ സ്‌കറിയ എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച യാതനകള്‍ വളരെയേറെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആദ്യകാല കുടിയേറ്റക്കാര്‍, ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചപ്പോഴും ഒരു ദേവാലയം എന്ന സ്വപ്‌നം അവരില്‍ നാമ്പെടുത്തു. 1969 ല്‍ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ എല്ലാ ഞായറാഴ്ചയും തോട്ടുമുക്കം ഇടവകയില്‍ നിന്നും അച്ചന്‍ വന്ന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു തുടങ്ങി. 1974ല്‍ വെറ്റിലപ്പാറ ഒരു ഇടവകയായി പ്രഖ്യാപിക്കുകയും ആദ്യ വികാരിയായി റവ. ഫാ. ജോര്‍ജ് ചിറയില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. […] - [ആഗസ്‌ററ് 23: ലീമായിലെ വിശുദ്ധ റോസ കന്യക](https://malabarvisiononline.com/2024/08/22/rose-of-lima/): അമേരിക്കയില്‍ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ, പെറു എന്ന തലസ്ഥാനമായ ലീമായില്‍ സ്പാനിഷു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്‌നാന നാമം ഇസബെല്‍ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ് എന്നു വിളിക്കാന്‍ തുടങ്ങി . ബാല്യം മുതല്‍ അവള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവള്‍ ഉപവസിച്ചു പോന്നു. അരയില്‍ ഒരു ഇരുമ്പു ചങ്ങലയും തല മുടിയുടെ ഇടയില്‍ ഒരു മുള്‍ക്കിരീടവും അവള്‍ ധരിച്ചിരുന്നു. വളര്‍ന്നു വന്നപ്പോള്‍ തോട്ടത്തില്‍ രുചിയില്ലാത്ത സസ്യങ്ങളാണ് അധികം അവള്‍ വളര്‍ത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പററി പലരും സംസാരിക്കുന്നതു കേട്ടപ്പോള്‍ അവള്‍ക്കു ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോള്‍ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപ മാക്കിയിരുന്നു. ഒരിക്കല്‍ ഒരു യുവാവു തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓടി പ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തില്‍ താഴ്ത്തി.സ്വന്തം പരീക്ഷകള്‍ ജയിക്കാനല്ല […] - [ആഗസ്റ്റ് 22: വിശുദ്ധ മേരി ലോകറാണി](https://malabarvisiononline.com/2024/08/21/queenship-of-mary/): ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കുന്നതു സമുചിതമായിട്ടുണ്ട്. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോള്‍ അവിടുത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ല്‍ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയപ്പോള്‍ കന്യകാംബികയുടെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കാന്‍ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമായി. വളരെ പ്രാചീനമായ ‘പരിശുദ്ധ രാജ്ഞീ” എന്ന പ്രാര്‍ത്ഥന ക്രിസ്തീയ ഭക്തിയുടെ ചാച്ചിലെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. യാക്കോബിന്റെ ഭവനത്തില്‍ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിര്‍ത്തിയുണ്ടാകയില്ല. (ലൂക്കാ 1: 32-33) എന്നീ വചനങ്ങള്‍ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിന സിയിന്‍സെന്‍ ദൈവമാതാവിനെ ‘അഖില ലോക രാജന്റെ അമ്മ ‘ അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക” എന്നൊക്കെ സംബോധനം ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാ പിതാക്കന്മാരുടെ വചനങ്ങള്‍ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു: ‘രാജാധിരാജന്‍ മാതൃസ്ഥാനത്തേക്കു മേരിയെ ഉയര്‍ത്തിയിട്ടുള്ളതുകൊണ്ടു തിരുസ്സഭ […] - [ആഗസ്റ്റ് 19: വിശുദ്ധ ജോണ്‍ യൂഡ്സ്](https://malabarvisiononline.com/2024/08/19/st-john-eudes/): ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഭക്തിയുടെ പ്രചാരകനും രണ്ടു സന്യാസ സഭകളുടെ സ്ഥാപകനുമായ ജോണ്‍ യൂഡ്‌സ് നോര്‍ മന്റിയില്‍ റീ എന്ന പ്രദേശത്തു 1601 നവംബര്‍ 14-ാം തീയതി ഒരു കര്‍ഷകന്റെ മകനായിട്ടാണ് ജനിച്ചത് .ബാലനായ ജോണിന്റെ സ്‌നേഹവും ക്ഷമയും ദൈവഭക്തിയും അന്യാ ദൃശമായിരുന്നു. 14-ാമത്തെ വയസ്സില്‍ ബാലന്‍ കായേനിലുള്ള ഈശോ സഭക്കാരുടെ കോളേജില്‍ പഠിച്ചു. മാതാപിതാക്കന്മാര്‍ ജോണിനു വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവന്‍ ഡെബെറൂള്‍ സ്ഥാപിച്ച ഓറ്ററിയില്‍ ചേര്‍ന്നു 1625 ഡിസംബര്‍ 20-ാം തീയതി പുരോഹിതാഭിഷേകം സ്വീകരിച്ചു. 1631-ലെ പ്‌ളേഗില്‍ ത്യാഗപൂര്‍വ്വം ഫാദര്‍ ജോണ്‍ രോഗികളെ ശുശ്രൂഷിക്കുകയുണ്ടായി. 1632 മുതല്‍ ഇടവകകളില്‍ ധ്യാനപ്രസംഗ ങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. നിത്യസത്യങ്ങളെപ്പറ്റിയുള്ള പ്രസംഗങ്ങള്‍ ഇദ്ദേഹമാണ് ഫ്രാന്‍സില്‍ ആരംഭിച്ചത്. അവ വമ്പിച്ച വിജയമായിരുന്നു. വൈദികരുടെ ജീവിതപരിഷ്‌ക്കരണത്തിന് സെമ്മിനാരി ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. സെമ്മിനാരികള്‍ സ്ഥാപിക്കുവാന്‍ വേണ്ട സ്വാതന്ത്യം ഓററ്ററിയില്‍ ലഭിക്കാഞ്ഞതിനാല്‍ ഫാദര്‍ ജോണ്‍ ഓററ്ററിയില്‍നിന്നു പോന്നു ഈശോയുടേയും മറിയത്തിന്റേയും സഭ എന്ന പേരില്‍ ഒരു […] - [ആഗസ്റ്റ് 20: വിശുദ്ധ ബെര്‍ണാര്‍ദ് വേദപാരംഗതന്‍](https://malabarvisiononline.com/2024/08/19/st-bernardine-of-siena/): മാര്‍പ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചു സജ്ജമാക്കിയവന്‍. വിശുദ്ധ ഗ്രന്ഥ പണ്ഡിതന്‍. വാഗ്മി, ദൈവമാതൃഭക്തന്‍ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്‌ളെയര്‍വോയിലെ ബെര്‍ണാര്‍ദ് ബര്‍ഗന്ററി യില്‍ 1091-ല്‍ ജനിച്ചു. നിഷ്‌കളങ്കമായി ജീവിക്കാനും കൈയില്‍ കിട്ടിയവയെല്ലാം ധര്‍മ്മം കൊടുക്കാനും ഒരു പ്രവണത ബാലനായ ബെര്‍ണാര്‍ദ് പ്രദര്‍ശിപ്പിച്ചിരുന്നു. തേന്‍പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. മധുവര്‍ഷകനായ വേദപാരംഗതന്‍ (Doctor Mellifluus) എന്ന അപരനാമം അദ്ദേഹത്തിനു നല്കിയതില്‍ ഒട്ടും വിസ്മയത്തിനുവകയില്ല. 23-ാമത്തെ വയസ്സില്‍ ബെര്‍ണാര്‍ദ് തന്റെ സഹോദരന്മാരോടുകൂടെ സൈറേറാ ആ ശ്രമത്തില്‍ പ്രവേശിച്ചു. വിശുദ്ധ സ്റ്റീഫനായിരുന്നു അന്നത്തെ ആബട്ട്. ഓരോ ദിവസവും ബെര്‍ണാര്‍ദു തന്നോടുതന്നെ ചോദിച്ചിരുന്നു: ”ബെര്‍ണാര്‍ദേ, ബെര്‍ണാര്‍ദേ, നീ എന്തിന് ഇവിടെ വന്നു? ഭക്ഷണമേശയെ സമീപിച്ചിരുന്നതു കുരിശുതോളില്‍ വയ്ക്കാന്‍ പോകുന്ന ആളെപ്പോലെയാണ്. മൂന്നു വര്‍ഷത്തെ ആശ്രമ ജീവിതം കൊണ്ടു ബെര്‍ണാര്‍ദിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അധികാരികള്‍ അദ്ദേഹത്തെ ക്‌ളെയര്‍വോയില്‍ ആരംഭിച്ച പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വര്‍ഷം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു; ആ കാലഘട്ടത്തില്‍ അദ്ദേഹം […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 18](https://malabarvisiononline.com/2024/08/18/logos-quiz-august-18/): ലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 25) പഠനവിഷയംകൊറിന്തോസ് 9, 10, 11 അധ്യായങ്ങള്‍. - [ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ ജോഷി ബനഡിക്ട്](https://malabarvisiononline.com/2024/08/17/joshy-benedict/): തെങ്ങിന്റെ കഥ പറഞ്ഞ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പുല്ലൂരാംപാറയെന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് എത്തിച്ച് നാടിന്റെ അഭിമാനതാരമായിരിക്കുകയാണ് ആക്കാട്ടുമുണ്ടയ്ക്കല്‍ ജോഷി ബെനഡിക്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡാണ് ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ എന്ന ചിത്രത്തിന് ലഭിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്. ആദ്യ അനിമേഷന്‍ ചിത്രത്തിന് തന്നെ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും, പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമാകും എന്നും ജോഷി പറഞ്ഞു. ഒരു കുടുംബവും തെങ്ങും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആരോ ഉപേക്ഷിച്ച തെങ്ങിന്‍ തൈ ഏറ്റെടുക്കുന്ന അമ്മ പറമ്പില്‍ അത് വച്ചുപിടിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗമായി ആ തെങ്ങ് മാറുന്നതാണ് കഥ. ചിത്രത്തിന്റെ ആശയവും ആവിഷ്‌കാരവും ഉള്‍പ്പെടെ ഭൂരിഭാഗം സാങ്കേതിക ജോലികളും ജോഷി സ്വന്തമായാണ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2021ല്‍ പൂര്‍ത്തിയാക്കിയ സിനിമ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക […] - [താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും മുസ്ലീം ലീഗും](https://malabarvisiononline.com/2024/08/16/vilangad-landslide-helps/): വിലങ്ങാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക്, സര്‍ക്കാര്‍ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളോടൊപ്പം താമരശ്ശേരി രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് സന്ദര്‍ശിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. വയനാട്ടിലെപോലെ ആളപായം ഉണ്ടായിട്ടില്ലെങ്കിലും കര്‍ഷകരുടെ ജീവനോപാദികള്‍ പൂര്‍ണ്ണായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഷാഫി പറമ്പില്‍ എംപി ചൂണ്ടിക്കാട്ടി. വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കര്‍ഷക കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ മാജുഷ് മാത്യു, സി. കെ. കാസിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. - [ആഗസ്‌ററ് 16: ഹങ്കറിയിലെ വിശുദ്ധ സ്ററീഫന്‍](https://malabarvisiononline.com/2024/08/16/st-stephen-of-hungary/): ഹങ്കറിയിലെ നാലാമത്തെ പ്രഭുഗെയ്‌സാ ചില ക്രിസ്തീയ മിഷനറിമാരോടുള്ള സമ്പര്‍ക്കത്താല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായി. ഭാര്യ സര്‍ലോത്തിനു ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ അത്യന്തം ഇഷ്ടപ്പെട്ടു. രാജ്ഞി ഗര്‍ഭിണിയായപ്പോള്‍ പ്രഥമ രക്തസാക്ഷിയായ സ്‌ററീഫന്‍ സ്വപ്‌നത്തില്‍ രാജ്ഞിയെ അറിയിച്ചു കുട്ടി ആണായിരിക്കുമെന്നും അവന്റെ കാലത്തു വിഗ്രഹാരാധന ഇല്ലാതാകുമെന്നും. ശിശു 977-ല്‍ ജനിച്ചു; സ്‌ററീഫന്‍ എന്നു പേരിടുകയും ചെയ്തു. പ്രേഗിലെ മെത്രാനായിരുന്ന വിശുദ്ധ അഡെല്‍ബെര്‍ട്ടാണ് സ്‌ററീഫനെ ജ്ഞാനസ്‌നാനപ്പെടുത്തിയതും കുറേ ശിക്ഷണം നല്‍കിയതും. 997-ല്‍ ഗെയ്സാ മരിക്കുകയും സ്‌ററീഫന്‍ രാജ്യഭരണം ആരംഭിക്കുകയും ചെയ്തു. ഭരണമേറ്റയുടനെ വിഗ്രഹാരാധന അവസാനിപ്പിക്കണമെന്നു സ്‌ററീഫന്‍ ആഗ്രഹിച്ചു. മിഷനറിമാരുടെകൂടെ രാജാവും പോയി; ചിലര്‍ രാജാവിനെതിരെ ആയുധമെടുത്തെങ്കിലും സമരത്തില്‍ രാജാവ് ജയിച്ചു. 11 രൂപതകള്‍ ഹങ്കറിയില്‍ സമാരംഭിച്ചു; അവ അംഗീകരിച്ചു റോമാസിംഹാസനത്തില്‍നിന്നു വന്ന ബൂളകള്‍ മുട്ടുകുത്തി പേപ്പല്‍ സന്ദേശവാഹകരെ സമാദരിച്ചാണ് വാങ്ങിച്ചത്. ജര്‍മ്മനിയിലെ ഹെന്റി രാജാവിന്റെ സോദരി ജിനെലയെയാണു രാജാവ് വിവാഹം കഴിച്ചത്. രാജ്ഞി ഭര്‍ത്താവിന്റെ തത്വങ്ങളെ അത്യധികം ബഹുമാനിച്ചുപോന്നു. വ്യഭിചാരം, ദൈവദൂഷണം, കൊലപാതകം, മോഷണം മുതലായ പരസ്യ […] - [ആഗസ്‌ററ് 15: കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍](https://malabarvisiononline.com/2024/08/16/assumption-of-mary/): 1950 നവമ്പര്‍ 1- ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ മൂനിഫിച്ചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു:’ കന്യകാമറിയത്തിനു പ്രത്യേക വരങ്ങള്‍ നല്കി അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ അമ്മയുടെ മഹത്വത്തിനും അഖിലസഭയുടെ ആനന്ദത്തിനും സന്തോഷത്തിനുമായി നമ്മുടെ കര്‍ത്താവീശോമിശിഹായുടേയും ഭാഗ്യപ്പെട്ട ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും നമ്മുടേയും അധികാരത്തോടെ നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവു ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് ആവിഷ്‌കൃതമായ ഒരു സത്യമാകുന്നുവെന്ന്.”ഈ നിര്‍വ്വചനത്തില്‍ മറിയം മരിച്ചുവെന്നു പറയുന്നില്ല. എന്നാല്‍ സാധാരണയായി കരുതുന്നതു വിശുദ്ധ ജോണ്‍ ഡമസീന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും, മരണസമയത്തു തോമാശ്ലീഹാ ഒഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ലീഹാ എത്തിയശേഷം കുഴിമാടം തെരക്കിയപ്പോള്‍ അത് ഒഴിഞ്ഞു കിടന്നിരുന്നുവെന്നും പറയപ്പെടുന്നു. പൗരസ്ത്യ സഭയിലും പാശ്ചാത്യസഭയിലും അഞ്ചാം ശതാബ്ദമോ […] - [ദേവഗിരി കോളജില്‍ അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ്](https://malabarvisiononline.com/2024/08/13/chess-exhibition-match/): കോഴിക്കോട് ദേവഗിരി സെന്റ ് ജോസഫ്‌സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 ന് അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ്നടക്കും. ഫിഡേ റേറ്റഡ് ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായിഅറുനൂറോളം പേര്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ വിളംബരമായി ഓഗസ്റ്റ് 12 ന് ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ കെ.രത്‌നാകരന്‍ 68 പേരോട് ഒരേ സമയം കളിക്കുന്ന ചെസ് എക്‌സിബിഷന്‍ മല്‍സരം കോളജില്‍ നടക്കും. കോളജ് 68-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഓര്‍മയ്ക്കാണ് 68 പേര്‍ കളിക്കാന്‍ അണിനിരക്കുന്നത്. ഈ മല്‍സരം ഗോവ ഗവര്‍ണര്‍അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റ് ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനം സി. എം. ഐ പ്രൊവിന്‍ഷ്യലും ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഫാ. ഡോ. ബിജു ജോണ്‍വെള്ളക്കട നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. എന്‍.ടി. ആന്റോ,പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ ് അഡ്വ. മാത്യു കട്ടിക്കാന, സെക്രട്ടറി പ്രഫ.ഇ. കെ. നന്ദഗോപാല്‍, കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ചാര്‍ളി […] - [ആഗസ്റ്റ് 14: വിശുദ്ധ എവുസേബിയൂസ് രക്തസാക്ഷി](https://malabarvisiononline.com/2024/08/12/st-eusebius-of-rome/): പലസ്തീനയില്‍ വച്ചു രക്തസാക്ഷിത്വമകുടം ചൂടിയ ഒരു റോമന്‍ പുരോഹിതനാണ് എവുസേബിയൂസ്. മാക്‌സിമിയന്‍ ചക്രവര്‍ത്തി പലസ്തീന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ എവുസേബിയൂസ് എന്നൊരാള്‍ അത്യന്തം തീക്ഷ്ണതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഒരാവലാതി സ്ഥലത്തേ ഗവര്‍ണ്ണര്‍ മാക്‌സെന്‍സിയൂസിനു ലഭിച്ചു. ഉടനടി അദ്ദേഹത്തെ അറസ്‌ററു ചെയ്തു മാക്സിമിയന്‍ ചക്രവര്‍ത്തിയുടെ അടുക്കല്‍ കൊണ്ടുവന്നു. ഒരു മഹാ ക്രൂരജന്തുവായിരുന്നു ചക്രവര്‍ത്തിയെങ്കിലും ഈ അപരിചിതന്റെ സ്വര്‍ഗ്ഗീയഭാവം അദ്ദേഹത്തെ സ്വല്പം ഒന്നു പരിഭ്രമിപ്പിച്ചു. എവുസേബിയൂസിനെ മോചിക്കുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനുഷ്യരെന്തു പറയുമെന്ന ഭയം അദ്ദേഹത്തെ ആ കരുണകരമായ നിലപാട് സ്വീകരിക്കാന്‍ അനുവദിച്ചില്ല. ഉടനടി ഗവര്‍ണര്‍ മാക്‌സെന്‍സിയൂസ് എവുസേബിയൂസിനോടു ദേവന്മാരെ പൂജിക്കുവാന്‍ ആജ്ഞാപിച്ചു. അതിന് അദ്ദേഹം സന്നദ്ധനല്ലെന്നു കണ്ടപ്പോള്‍ ശിരസ്സുഛേദിച്ചു കളയാന്‍ ഉത്തരവിട്ടു. വിധി പ്രഖ്യാപനം കേട്ടയുടനെ എവുസേബിയൂസ് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഓ കര്‍ത്താവായ യേശുക്രിസ്തു, അങ്ങയുടെ കാരുണ്യത്തിനു ഞാന്‍ നന്ദി പറയുന്നു; അങ്ങയുടെ ശക്തിയെ ഞാന്‍ സ്തുതിക്കുന്നു. എന്റെ വിശ്വസ്തത പരിശോധിക്കാന്‍ അങ്ങ് എന്നെ വിളിച്ചപ്പോള്‍ അങ്ങയുടെ സ്വന്തം പോലെ എന്നെ അങ്ങു പരിഗണിച്ചിരിക്കുന്നു. […] - [ആഗസ്റ്റ് 13: വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സ്](https://malabarvisiononline.com/2024/08/12/saint-john-berchmans/): 1599 മാര്‍ച്ച് 13-ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്‌ററ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സു ജനിച്ചു. ജെയിംസ് എന്ന ഒരു സഹോദരന്‍ ജോണിനെപ്പോലെ ഈശോ സഭയിലും മറെറാരു സഹോദരന്‍ അഡ്രിയന്‍ അഗുസ്‌ററീനിയന്‍ സഭയിലും ചേര്‍ന്നു. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ജോണിന് നല്ല ഭക്തി ഉണ്ടായിരുന്നുവെന്നല്ലാതെ അസാധാരണത്വമൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. ജോണ്‍ പഠനത്തിനു സമര്‍ത്ഥനല്ലായിരുന്നുവെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും 13-ാമത്തെ വയസ്സില്‍ അവന്‍ നല്ല ലത്തീന്‍ കവിത എഴുതിയതായി കാണുന്നുണ്ട്. രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുവാന്‍ ഒഴിവു സമയം മുഴുവന്‍ ജോണ്‍ മാറ്റിവച്ചിരുന്നു. 1615-ല്‍ മെര്‍ക്കലിനില്‍ ഈശോ സഭക്കാര്‍ ഒരു കോളേജ് ആരംഭിച്ചു. അതില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നതു ബെര്‍ക്കുമന്‍സാണ്; അതോടെ ബെര്‍ക്കുമന്‍സ് ഈശോ സഭയില്‍ ചേരാന്‍ നിശ്ചയിച്ചു. മകന്‍ ഒരിടവക വൈദികനായി കാണാന്‍ കൊതിച്ചിരുന്ന പിതാവ് കുറെ തടസ്സമുണ്ടാക്കിയെങ്കിലും 1616 സെപ്‌ററംബര്‍ 24-ാം തീയതി ജോണ്‍ ഈശോസഭ നൊവീഷ്യറ്റില്‍ ചേര്‍ന്നു. 1616 ഡിസംബര്‍ 1 ന് അമ്മ മരിച്ചു; […] - [ആഗസ്റ്റ് 12: വിശുദ്ധ പൊര്‍ക്കാരിയൂസും സഹവിശുദ്ധരും](https://malabarvisiononline.com/2024/08/12/st-porcarius/): പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പാവെന്‍സു ഡിസ്ട്രിക്ടിനു സമീപമാണു സ്ഥിതിചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരുന്നപ്പോള്‍ പ്രസ്തുത ആ ശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരുന്നു. ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്‌പെയിനിലും കിഴക്കന്‍ യൂറോപ്പിലും ഉണ്ടായിരുന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടി രുന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് എങ്ങനെയോ മനസ്സിലാക്കി സാരസെന്‍സിന്റെ ഒരാക്രമണം ഉണ്ടാകുമെന്ന്. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളേയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതുപോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരേയും നിര്‍ദ്ദയം വധിക്കുകയും ചെയ്തു. എത്രപേരാണു വധിക്കപ്പെട്ട തെന്നു റോമന്‍ മര്‍ട്ടിറോളജി പറയുന്നില്ല. ഈദൃശ ചരിത്രസംഭവങ്ങളാണു മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കുകാരണമായത്; അതിനാല്‍ത്തന്നെയാണു എക്കുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വഹമായി കാണപ്പെടുന്നത്. - [ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 11](https://malabarvisiononline.com/2024/08/11/logos-quiz-august-11/): ലൂക്ക 13, 14, 15 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 18) പഠനവിഷയംലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങള്‍. - [ആഗസ്റ്റ് 11: വിശുദ്ധ ക്ലാര കന്യക](https://malabarvisiononline.com/2024/08/09/saint-clare-of-assisi/): അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫവേരിനോ ഷിഫോയുടെ മൂന്നു പെണ്‍മക്കളാണ് ക്ലാരയും ആഗ്‌നെസ്സും ബെയാട്രിസ്സും. 1193 ലാണു ക്ലാര ജനിച്ചത്. ക്ലാരയ്ക്കും 15 വയസ്സുള്ളപ്പോള്‍ തുടങ്ങി വിവാഹാലോചനകള്‍ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാന്‍ കൊതിച്ചിരുന്ന ക്ലാര വിശുദ്ധ അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212 മാര്‍ച്ചു 18-ാം തീയതി ഓശാന ഞായറാഴ്ച ക്ലാര ഉടുത്തണിഞ്ഞ് അമ്മയോടുകൂടെ പള്ളിയില്‍ പോയി. എല്ലാവരും അള്‍ത്താരയുടെ അടുക്കല്‍ പോയി കുരുത്തോല വാങ്ങി. ക്ലാര നാണിച്ചു മുന്നോട്ടു പോയില്ല. മെത്രാനച്ചന്‍ ഇറങ്ങിച്ചെന്നു കുരുത്തോല കൊടുത്തു. അന്നു വൈകുന്നേരം വീട്ടില്‍നിന്നു ക്ലാര പോര്‍ഷിയങ്കുള ദൈവാലയത്തിലേക്ക് ഒളിച്ചുപോന്നു. ഒരു തിരി കത്തിച്ചു പിടിച്ചു പള്ളിയുടെവാതില്‍ക്കല്‍ നിന്നു. പരിശുദ്ധാത്മാവേ വരിക, എന്ന ഗാനം പാടി. അവള്‍ വിശേഷവസ്ത്രങ്ങള്‍ ഊരിവച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസു തലമുടി വെട്ടി മാറ്റി ഒരു ചരട് അരയില്‍ കെട്ടി. തല്‍ക്കാലം അവള്‍ ബെനഡിക്ടന്‍ മഠത്തില്‍ താമസിച്ചു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. അവളെ പിടിച്ചുവലിച്ചുകൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ തലമുടി […] - [ആഗസ്‌ററ് 10: വിശുദ്ധ ലോറന്‍സ് രക്തസാക്ഷി](https://malabarvisiononline.com/2024/08/09/saint-lawrence/): 257-ല്‍ സിക്‌സ്‌ററസ് ദ്വിതീയന്‍ മാര്‍പ്പാപ്പായായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്‍സിനു ഡീക്കണ്‍ പട്ടം നല്കി; അദ്ദേഹം മാര്‍പ്പാപ്പായുടെ ദിവ്യബലിയില്‍ ശുശ്രൂഷിച്ചുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നതു ലോറന്‍സായിരുന്നതുകൊണ്ടു മാര്‍പ്പാപ്പായുടെ ആര്‍ച്ചുഡീക്കണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വലേരിയന്‍ ചക്രവര്‍ത്തി 257-ല്‍ പ്രസിദ്ധം ചെയ്ത വിളംബരമനുസരിച്ചു 258-ല്‍ മാര്‍പ്പാപ്പാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കൊലക്കളത്തിലേക്കു മാര്‍ച്ചുചെയ്യുമ്പോള്‍ ലോറന്‍സു കരഞ്ഞു പിന്നാലെ ചെന്നു അഭിവാദ്യം ചെയ്തു: ”പിതാവേ, അങ്ങയുടെ മകനെക്കൂടാതെ അങ്ങ് എവിടേക്കാണു പോകുന്നത്? പരിശുദ്ധനായ പുരോഹിതാ, അങ്ങയുടെ ഡീക്കണെക്കൂടാതെ അങ്ങ് എവിടേക്കു പോകുന്നു? അങ്ങയുടെ ശുശ്രൂഷകനെക്കൂടാതെ അങ്ങു ബലി ചെയ്തിട്ടില്ല. എന്തിലാണു അങ്ങയെ ഞാന്‍ അതൃപ്തിപ്പെടുത്തിയത്? ഞാന്‍ കൃത്യ വിലോപനായിരുന്നിട്ടുണ്ടോ? കര്‍ത്താവിന്റെ രക്തം കൈകാര്യം ചെയ്യുവാന്‍ അങ്ങു തിരഞ്ഞടുത്തവന്‍ അയോഗ്യനായിപ്പോയോ എന്നു കാണുക. ”മകനേ, ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നില്ല. മൂന്നു ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും. നിന്റെ കൈവശമുള്ള തിരുസ്സഭയുടെ നിധിയെല്ലാം ദരിദ്രര്‍ക്കു ഭാഗിച്ചു കൊടുക്കുക” എന്നു മാര്‍പ്പാപ്പാ പ്രതിവചിച്ചു. ലോറന്‍സു സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന […] - [ആഗസ്റ്റ് 9: വിശുദ്ധ റൊമാനൂസ് രക്തസാക്ഷി](https://malabarvisiononline.com/2024/08/09/saint-romanos/): വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വ കാലത്ത് റൊമാനൂസ് റോമയില്‍ ഒരു പട്ടാളക്കാരനായിരുന്നു. പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തില്‍ പ്രദര്‍ശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റൊമാനൂസു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലില്‍ കിടന്നിരുന്ന വി. ലോറന്‍സുതന്നെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങള്‍ പഠിപ്പിക്കുകയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. തന്റെ മാനസാന്തര കഥ അദ്ദേഹം സര്‍വ്വത്ര ഉറക്കെ പറഞ്ഞു നടന്നു. ഉടനടി അദ്ദേ ഹത്തെ അറസ്‌ററു ചെയ്യുകയും വി. ലോറന്‍സിനെ വധിച്ച തിന്റെ തലേദിവസം റോമാനൂസിന്റെ ശിരസ്സു ഛേദിക്കുകയും ചെയ്തു. അങ്ങനെ തന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായ ലോറന്‍സു വിശുദ്ധ കിരീടം പ്രാപിക്കുന്നതിനു മുമ്പുതന്നെ റൊമാനൂസു സ്വര്‍ഗ്ഗീയ കിരീടം പ്രാപിച്ചു. അദ്ദേഹത്തിന്റെ ശരീരം ആദ്യം തിബൂറിലേക്കുള്ള റോഡില്‍ സംസ്‌കരിക്കപ്പെട്ടു: പിന്നീടു ലൂക്കായിലേക്ക് വിശുദ്ധ അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്തു. അവിടെ അവ പ്രധാന ബലിപീഠത്തിന്റെ കീഴില്‍ ഇന്നും സ്ഥിതിചെയ്യുന്നു. - [കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും](https://malabarvisiononline.com/2024/08/07/kerala-catholic-bishops-council-to-build-100-houses-for-landslide-survivors/): വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെസിബിസി തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാടും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ആവശ്യമായവീട്ടുപകരണങ്ങള്‍ ലഭ്യമാക്കും. സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘങ്ങളുടെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കിവരുന്ന ട്രോമാ കൗണ്‍സിലിങ് സേവനം തുടരും. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തി. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് […] - [ആഗസ്റ്റ് 8 : വിശുദ്ധ ഡൊമിനിക്ക്](https://malabarvisiononline.com/2024/08/06/saint-dominic/): വിശുദ്ധ ഡൊമിനിക്കു സ്‌പെയിനില്‍ കാസ്‌ററീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തില്‍ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണു ഡോമിനിക്കിനു ലഭിച്ചത്. പഠനകാലത്തു 21-ാമത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങളും കൂടി വിററു ഡൊമിനിക്കു ദരിദ്രരെ സഹായിച്ചു. 25-ാമത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനണ്‍സിന്റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്റെ ബിഷപ്പിന്റെ കൂടെ ഒരുയാത്ര ചെയ്തു. ആല്‍ബിജെന്‍സിയന്‍ പാഷണ്ഡത വരുത്തികൂട്ടിയിരുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷം ജീവിതം പാഷണ്ഡികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണത്തിനുമായി അദ്ദേഹം ചെലവഴിച്ചു. ഇതിനായി അദ്ദേഹം മൂന്നു സന്യാസസഭകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്ഡതയില്‍നിന്നും അബദ്ധങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം അദ്ദേഹം തുടങ്ങി . അക്കാലത്തു ഭക്തരായ ചിലര്‍ അദ്ദേഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത്, ‘ഫ്രയര്‍ പ്രീച്ചേഴ്‌സ്” (പ്രഭാഷക സഹോദരര്‍) എന്ന പേരില്‍ വേറൊരു സഭ ആരംഭിച്ചു. പിന്നീടു കുടുംബ ജീവിതം നയിക്കുന്ന […] - [ആഗസ്റ്റ് 7: വിശുദ്ധ കജെറ്റന്‍](https://malabarvisiononline.com/2024/08/06/st-cajetan/): ലൊമ്പാര്‍ഡിയില്‍ വിന്‍സെന്‍സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു കജെറ്റന്‍ ജനിച്ചു. ഭക്തയായ മാതാവു മകനെ കന്യകാംബികയുടെ സംരക്ഷണത്തില്‍ ഏല്പിച്ചു. കുട്ടി വളര്‍ന്നുവന്നപ്പോള്‍ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കു ന്നതില്‍ അത്യുത്സുകനായി കാണപ്പെട്ടു. ദൈവത്തിലേക്ക് ഉയരാത്ത സംഭാഷണം കജെറ്റന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ദീര്‍ഘമായ ഭക്താഭ്യാസങ്ങളും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് എത്രയും പ്രിയംകരമായിരുന്നു. 36-ാമത്തെ വയസ്സില്‍ വൈദികനായി റോമന്‍ കൂരിയയില്‍ കുറേനാള്‍ ജോലി ചെയ്തു; പിന്നീടു സ്വദേശത്തേക്കു മടങ്ങി. 42-ാമത്തെ വയസ്സില്‍ മാറാത്ത രോഗക്കാര്‍ക്ക് കജെറ്റന്‍ ഒരാശുപത്രി ആരംഭിച്ചു. വൈദിക ജീവിത നവീകരണത്തെ ഉദ്ദേശിച്ച് അദ്ദേഹം തീയറ്റിന്‍സ് എന്നറിയപ്പെടുന്ന സന്യാസസഭ ആരംഭിച്ചു. അവര്‍ സുവിശേഷം പ്രസംഗിക്കുന്നതിലും കൂദാശകള്‍ കൈകാര്യം ചെയ്യുന്നതിലും അതീവ ഔത്സുക്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാല്‍വിന്റെ പാഷണ്ഡ തയ്ക്കു സിദ്ധൗഷധമായി നാല്പതു മണി ആരാധന ആദ്യം ആരംഭിച്ചതു വി. കജെററനാണ്. ദൈവമാതാവിനോടു ഫാദര്‍ കജെററനു വളരെ ഭക്തിയുണ്ടായിരുന്നു; അതിനു സമ്മാനമായി ഒരു ക്രിസ്മസ്സിന്റെ തലേദിവസം ഉണ്ണീശോയെ അദ്ദേ ഹത്തിന്റെ കരങ്ങളില്‍ ദൈവമാതാവു വച്ചുകൊടുക്കുകയു […] - [കൂരാച്ചുണ്ടില്‍ പുതിയ വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു](https://malabarvisiononline.com/2024/08/06/new-presbytery-in-koorachund/): കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, അസി. വികാരി ഫാ. ജോയല്‍ കുമ്പുക്കല്‍, ഫാ. ടിനു പനച്ചിക്കല്‍, ട്രസ്റ്റിമാരായ ബാബു ചിലമ്പിക്കുന്നേല്‍, ജോസ് കിഴക്കുംപുറം, ബേബി മംഗലത്ത്, ആന്റോ മന്തക്കൊല്ലി, പാരിഷ് സെക്രട്ടറി ബോബന്‍ പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [സ്വഭാവരൂപീകരണം ഇല്ലാത്ത വിദ്യാഭ്യാസം വികലം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/08/05/start-aptitude-test-toggle-the-table-of-contents-inauguration/): താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്റെ 2024-2025 അധ്യയന വര്‍ഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സ്വഭാവരൂപീകരണത്തിന് പ്രത്യേകമായ പ്രാധാന്യം നല്‍കി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് സ്റ്റാര്‍ട്ട് നടത്തുന്ന കോഴ്സുകള്‍ മാതൃകാപരമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയിലെ ജോലി സാധ്യതകളെ മുന്‍നിര്‍ത്തി സ്റ്റാര്‍ട്ട് ആരംഭിച്ച ത്രൈമാസ നൈപുണ്യ പരിശീലന കോഴ്സ് START Care Solutions വെബ്സൈറ്റ് ലോഞ്ചും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി നടത്തുന്ന START Aptitude Test വിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ ആമുഖപ്രഭാഷണം നടത്തി. ക്രിസ്തുദാസി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍, പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. - [ആഗസ്‌ററ് 6: ക്രിസ്തുവിന്റെ രൂപാന്തരം](https://malabarvisiononline.com/2024/08/05/transfiguration-on-mount-tabor/): ജീവിതസങ്കടങ്ങളുടെ സമാപനം സ്വര്‍ഗ്ഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്‌തോലന്മാരെ ബോദ്ധ്യപ്പെടുത്താന്‍ ക്രിസ്തുവിന്റെ ദൗര്‍ബല്യത്തിന്റെ നിദാനമായ തിരശ്ശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്‍ഷം മുമ്പു ഗലീലിയില്‍ താബോര്‍ മലയില്‍ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയും മാത്രം കൂട്ടിക്കൊണ്ട് ആ മലയിലേക്കു പോയി; അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.അവിടുത്തെ മുഖം സൂര്യസമാനം ശോഭിച്ചു, അവിടുത്തെ വസ്ത്ര ങ്ങള്‍ മഞ്ഞുപോലെ വെണ്മ പൂണ്ടു. മൂശയും ഏലിയാസും അവിടുത്തോടു സംഭാഷിക്കുന്നതായി കണ്ടു. അപ്പോള്‍ പത്രോസു പറഞ്ഞു: ‘കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന് . അങ്ങേക്കിഷ്ടമെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരം നിര്‍മ്മിക്കാം! ഒന്ന് അങ്ങേക്ക്, ഒന്നു മൂശയ്ക്ക്, ഒന്നു ഏലിയാസിന് – പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പ്രകാശമാനമായ ഒരു മേഘപടലം വന്ന് അവരെ മറച്ചുകളഞ്ഞു. ഉടനെ അവനെന്റെ പ്രിയപുത്രനാകുന്നു. അവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. അവനെ ശ്രവിക്കുവിന്‍” എന്നൊരു സ്വരം മേഘത്തില്‍നിന്നു കേള്‍ക്കപ്പെട്ടു”(മത്താ 9: 1-5). പ്രാചീന പിതാക്കന്മാരുടെ പ്രതിനിധിയായി മൂശയും പ്രവാചകന്മാരുടെ പ്രതിനിധിയായി […] - [ആഗസ്റ്റ് 5: വിശുദ്ധ ഓസ്വാള്‍ഡ്](https://malabarvisiononline.com/2024/08/05/saint-oswald/): നോര്‍ത്തം ബ്രിയായിലെ എഥെല്‍ഫ്രിഡു രാജാവിന്റ രണ്ടാമത്തെ മകനാണ് ഓസ്വാള്‍ഡ് . 617-ല്‍ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മക്കള്‍ സ്‌കോട്ട്‌ലന്റില്‍ അഭയം തേടി; അവിടെവച്ച് അവര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633-ല്‍ എഥെല്‍ ഫ്രിഡിന്റെ മക്കള്‍ നോര്‍ത്തംബ്രിയാ യിലേക്കു മടങ്ങി . അവസാനം കിരീടം ഓസ്വാള്‍ഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോര്‍ത്തം ബ്രിയായെ സര്‍വ്വശക്തികളോടുംകൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുമ്പാകെ ഒരു മരക്കുരിശു നാട്ടിക്കൊണ്ട് ഓസ്വാള്‍ഡ് രാജാവ് വിളിച്ചു പറഞ്ഞു: ‘സര്‍വ്വശക്തനായ ഏകദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവില്‍ നിന്ന് നമ്മളെ രക്ഷി ക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവി ടുത്തേക്ക് അറിയാം”. കുരിശു നാട്ടിയ സ്ഥലത്തിന്റെ പേര് ഹെവന്‍ഫെത്ത് (സ്വര്‍ഗ്ഗവയല്‍) എന്നായിരുന്നു. യുദ്ധത്തില്‍ കാഡ്‌വാല വധിക്കപ്പെടുകയും വാള്‍ഡ് പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. ഓസ് അനന്തരം സ്‌കോട്ട്‌ലന്റില്‍നിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാന്‍ വരുത്തുകയും രാജ്യമാസകലം […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 04](https://malabarvisiononline.com/2024/08/04/logos-quiz-august-2024/): ലൂക്ക 10, 11, 12 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 11) പഠനവിഷയം ലൂക്ക 13, 14, 15 അധ്യായങ്ങള്‍. - [അഞ്ചാമതു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി പാലായില്‍](https://malabarvisiononline.com/2024/08/03/major-archiepiscopal-assembly/): സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്തത്തില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് അധ്യക്ഷനായുള്ള സഭ മുഴുവന്റെയും ആലോചനാ യോഗമാണിത്. 80 വയസില്‍ താഴെയുള്ള മെത്രാന്മാരും പുരോഹിത, സമര്‍പ്പിത, അല്‍മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ‘കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം. വിശ്വാസ രൂപീകരണത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്‍മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നീ വിഷയങ്ങളാണ് അസംബ്ലി ചര്‍ച്ച ചെയ്യുക. അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. അസംബ്ലിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു. - [കേരളത്തില്‍ 9,993.7 ചതുരശ്ര കിലോമീറ്റര്‍പരിസ്ഥിതി ദുര്‍ബലം; കരട് വിജ്ഞാപനമിറങ്ങി](https://malabarvisiononline.com/2024/08/03/western-ghats/): പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടലില്‍ വലിയ നാശമുണ്ടായ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ്. ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസം സമയമുണ്ട്. കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. ഇത് ഇടുക്കി ജില്ലയുടെ രണ്ടുമടങ്ങ് വരും. ഏറ്റവും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല മേഖലയുള്ളത് കര്‍ണ്ണാടകയിലാണ് – 20,668 ചതുരശ്ര കി.മി. ഏറ്റവും കുറവ് ഗുജറാത്ത് – 449 ചതുരശ്ര കി.മി. മഹാരാഷ്ട്രയില്‍ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയില്‍ 1,461 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടില്‍ 6,914 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ദുര്‍ബല മേഖലയാണ്. കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറി, ഖനനം, മണല്‍ ഖനനം എന്നിവയ്ക്ക് പൂര്‍ണമായും നിരോധനമുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ അന്തിമ വിജ്ഞാപനം വന്നതിനു […] - [ആഗസ്‌ററ് 4: വിശുദ്ധ ജോണ്‍ വിയാനി](https://malabarvisiononline.com/2024/08/03/st-john-mary-vianney/): ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടേയും മരിയായുടേയും മകനായി ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ഭക്തരായ കര്‍ഷകരായിരുന്നു. മതാഭ്യസനം മര്‍ദ്ദന വിധേയമായിരുന്ന കാലത്താണ് ജോണ്‍ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികര്‍ ഉപദേശവും മറ്റും നല്കിയിരുന്നത്. ആഗസ്‌ററ് 1 ജോണിന് 20 വയസ്സുള്ളപ്പോള്‍ ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ അവന്‍ പഠനമാരംഭിച്ചു. ലത്തീന്‍ ജോണിന്റെ തലയില്‍ തീരെ കയറിയിരുന്നില്ല. നെപ്പോളിയന്റെ നിര്‍ബന്ധ സൈനിക സേവനത്തെ മറികടന്ന് നോവെയില്‍ ഒരു വര്‍ഷം കുട്ടികളെ പഠിപ്പിച്ചു. 1810-ല്‍ ജോണ്‍ തന്റെ കുടുംബാവകാശം സ്വസഹോദരന്‍ ഫ്രാന്‍സിസ്സിന് വിട്ടുകൊടുത്തു; ജോണിനുപകരം ഫ്രാന്‍സിസു സൈനികസേവനം നിര്‍വ്വഹിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ കുറേ നാള്‍കൂടെ പഠിച്ചതിനുശേഷം 1813-ല്‍ ജോണ്‍ സെമ്മിനാരിയില്‍ ചേര്‍ന്നു. പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടര്‍ ലിയോണ്‍സിലെ വികാരി ജനറാള്‍ മോണ്‍കൂര്‍ബനെ അറിയിച്ചു. വികാരി ജനറാള്‍ റെക്ടരോട് ചോദിച്ചു: ”വിയാനി ഭക്തിപൂര്‍വ്വം കൊന്ത ചൊല്ലുമോ?” ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടര്‍ പറഞ്ഞു. എങ്കില്‍ […] - [ആഗസ്‌ററ് 3: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ്](https://malabarvisiononline.com/2024/08/03/saint-peter-julian-eymard/): വിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാന്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ് 1811ല്‍ ഫ്രാന്‍സില്‍ ലാമുറേ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം 23-ാമത്തെ വയസ്സില്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാള്‍ ഇടവകകള്‍ ഭരിച്ചശേഷം അദ്ദേഹം മാരിസ്ററ് ഫാദേഴ്സിന്റെ സഭയില്‍ ചേര്‍ന്നു പ്രസിദ്ധനായ ഒരു പ്രഭാഷകനും ആധ്യാത്മിക നിയന്താവുമായി വിരാജിച്ചു. 1856-ല്‍ താന്‍ ചേര്‍ന്നിരുന്ന സഭയിലെ വ്രതങ്ങളില്‍നിന്ന് ഒഴിവുവാങ്ങി സ്വന്തമായി ഒരു സന്യാസസഭ പിറേറവര്‍ഷം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയുടെ വൈദികരുടെ സഭ എന്ന് അതിനു പേരിട്ടു. വിശുദ്ധ കുര്‍ബാനയുടെ നേര്‍ക്കുള്ള ഭക്തി പ്രചരിപ്പിക്കുകയായിരുന്നു ആ സഭയുടെ ലക്ഷ്യം. താമസിയാതെ അതേ ലക്ഷ്യത്തോടുകൂടി സ്ത്രീകള്‍ക്കായി ഒരു സഭ കൂടി ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം വിശുദ്ധ ജോണ്‍ വിയാനിയുടെ പ്രോത്സാഹനം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധങ്ങളായ ഈ പ്രവര്‍ത്തനങ്ങളാല്‍ ക്ഷീണിതനായി 57-ാ മത്തെ വയസ്സില്‍ ദിവംഗതനായി. 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു - [ആഗസ്റ്റ് 2: വേഴ്‌സെല്ലിയിലെ വിശുദ്ധ എവുസേബിയൂസ് മെത്രാന്‍](https://malabarvisiononline.com/2024/08/03/%e0%b4%86%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2-%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf/): സര്‍ദീനിയാ ദ്വീപില്‍ ഒരു കുലീന കുടുംബത്തില്‍ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് മരിച്ചത്. എവുസേബിയൂസു ഭക്തിയില്‍ വളര്‍ന്നു; വിശുദ്ധ സില്‍വെസ്‌റററിന്റെ കരങ്ങളില്‍നിന്ന് പട്ടം സ്വീകരിച്ചു. 340-ല്‍ പീഡുമോണ്ടില്‍ വെര്‍സെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികര്‍ക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്‍ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികര്‍ പല സ്ഥലങ്ങളിലും മെത്രാന്മാരായി. പ്രശാന്തമായ ഈ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. കോണ്‍സ്‌ററന്റയിന്‍ ചക്രവര്‍ത്തി ആര്യനായിരുന്നു. 354-ല്‍ മിലാനില്‍ ഒരു സൂനഹദോസു ചേര്‍ന്നു. അത്തനേഷ്യസ്സിനെ ശപിക്കാന്‍ ചക്രവര്‍ത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. ‘ഇത് അങ്ങയുടെ അഭിപ്രായ പ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല” എന്ന് മെത്രാന്മാര്‍ മറുപടി നല്കി. ‘നിങ്ങള്‍ അനുസരിക്കുക; അല്ലെങ്കില്‍ ബഹിഷ്‌കരിക്കപ്പെടും” എന്ന് ചക്രവര്‍ത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസു ആദ്യം പലസ്തീനായിലേക്കും അവിടെനിന്ന് കപ്പദോച്യായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടിവന്നു. 361-ല്‍ കോണ്‍സ്‌ററന്റയിന്‍ മരിച്ചു. ജൂലിയന്‍ ചക്രവര്‍ത്തി മതത്യാഗി ആയിരുന്നെങ്കിലും […] - [ആഗസ്‌ററ് 1: വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി മെത്രാന്‍](https://malabarvisiononline.com/2024/08/03/%e0%b4%86%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%8d-1-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%ab%e0%b5%8b/): ‘ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകര്‍ത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയം പോകുന്നത് നീ അറിയുന്നില്ല. പ്രഭുവംശജനായ ലിഗോരി തന്റെ മകന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശമായ ശാസനയ്ക്ക് വിധേയനായ അല്‍ഫോണ്‍സ് 16-ാമത്തെ വയസ്സില്‍ നിയമത്തില്‍ ബിരുദമെടുത്ത് കേസുകള്‍ വാദിക്കാന്‍ തുടങ്ങി . പത്തുകൊല്ലത്തോളം കോടതിയില്‍ പോയി അല്‍ഫോണ്‍സ് പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കേ ഒരു വലിയ സംഖ്യയുടെ കൈമാററത്തെപ്പറ്റിയുള്ള ഒരു കേസില്‍ പ്രധാനമായ ഒരു രേഖകാണാതെ അല്‍ഫോണ്‍സ് കേസു വാദിക്കാനിടയായി. എതിര്‍ഭാഗം ആ രേഖകാണിച്ച് കേസു വാദിച്ചു ജയിച്ചു. അല്‍ഫോണ്‍സ് ഗദ്ഗദത്തോടെ പറഞ്ഞു: ”ലോകത്തിന്റെ മായാ സ്വഭാവം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാന്‍ കോടതിയിലേക്കില്ല. അങ്ങനെ സ്വഭവനത്തില്‍ അല്‍ഫോണ്‍സ് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകം അതിന്റെതായ ആനന്ദം അദ്ദേഹത്തിന്റെ നേര്‍ക്ക് വച്ചു നീട്ടിയെങ്കിലും, ‘ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂര്‍ണ്ണമായി എനിക്ക് തരിക, എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30-ാമത്തെ വയസ്സില്‍ വൈദികനായി. മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം […] - [സര്‍വ്വത്ര ദുരിതം: പ്രത്യേക പാക്കേജിനായി ആവശ്യം ശക്തം](https://malabarvisiononline.com/2024/08/02/special-package-for-vilangad/): വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കലിതുള്ളിവന്ന മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയി. വിലങ്ങാട് പുഴ ഗതിമാറിയൊഴുകിയത് ഏക്കറുകളോളം കൃഷിനാശത്തിന് കാരണമായി. കൃഷിയിടങ്ങളില്‍ ചെളിയടിഞ്ഞ് കിടക്കുകയാണ്. ഒഴുകിയെത്തിയ മരത്തടികളും കാടുപടലങ്ങളും ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പല കിണറുകള്‍ ഉപയോഗശൂന്യമായി. കുടിവെള്ളത്തിനും മറ്റുമായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്ന ചീളികള്‍ പലതും ഇല്ലാതെയായി. ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലവും റോഡും തകര്‍ന്നു: വായാട് ഒറ്റപ്പെട്ടു ശക്തമായ വെള്ളപ്പാച്ചിലില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് വായാട് പ്രദേശം ഒറ്റപ്പെട്ടു. നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. കുത്തിയൊലിക്കുന്ന പുഴയ്ക്കു കുറുകെ തെങ്ങിന്‍ തടികൊണ്ടു നാട്ടുകാര്‍ തീര്‍ത്ത പാലത്തിലൂടെ വേണം പ്രായമായവരും കുട്ടികളുമടക്കം മറുകരയെത്താന്‍. അടിയന്തര വൈദ്യസഹായം വേണ്ടവരെ മറുകരയെത്തിക്കാന്‍ ഏറെ പ്രയാസമാണ്. വായാട് കോളനി റോഡ് കല്ലുകള്‍ വന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈ പ്രദേശത്തെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ശേഖരിച്ചുവച്ച കാര്‍ഷിക […] - [മഞ്ഞക്കുന്നില്‍ മഴ കനക്കുന്നു: ആളുകളെ വെള്ളിയോട്ടേക്ക് മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍](https://malabarvisiononline.com/2024/08/02/roshy-augustine-visits-camp/): ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പ് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വായാട് പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലുള്ളവരെ എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ വെള്ളിയോട്ടെ ക്യാമ്പിലേക്കു മാറ്റുമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും അംഗങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ. കെ. വിജയന്‍ എംഎല്‍എ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സെല്‍മ രാജു, പഞ്ചായത്ത് മെമ്പര്‍ അല്‍ഫോന്‍സ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പാലൂരിലെ ദുരിതാശ്വാസ ക്യാമ്പ് വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. - [വൈദിക ക്ഷേമനിധി വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക്: ബിഷപ്](https://malabarvisiononline.com/2024/08/02/vaidhika-kshema-nidhi/): വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കായി ഈ വര്‍ഷത്തെ വൈദിക ക്ഷേമനിധി ദുരിതാശ്വാസനിധിയായി മാറ്റുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ‘എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരാം. ഓരോരുത്തര്‍ക്കും സാധിക്കുന്ന സാമ്പത്തിക സഹായം ഇതിനോടകം ഭവനങ്ങളില്‍ എത്തിച്ചിരിക്കുന്ന വൈദിക ക്ഷേമനിധി കവറുകളില്‍ നിക്ഷേപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.” – ബിഷപ് ആവശ്യപ്പെട്ടു. ആഗസ്റ്റ് നാല് ഞായറാഴ്ചയാണ് വൈദിക ക്ഷേമനിധി സംഭാവനകള്‍ സ്വീകരിക്കുന്നത്. - [വിലങ്ങാട് ഉരുള്‍പൊട്ടല്‍: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി](https://malabarvisiononline.com/2024/08/01/cm-on-vilangad-landslide/): വിലങ്ങാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, വി. എന്‍. വാസവന്‍ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബിഷപ് ചര്‍ച്ച നടത്തിയത്. വിലങ്ങാട്ടെ ഭീകര ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ബിഷപ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടുപോകില്ലെന്നും വിലങ്ങാടിന് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. - [മത്തായി മാഷിന് കണ്ണീരില്‍ കുതിര്‍ന്ന വിട](https://malabarvisiononline.com/2024/08/01/mathai-mash/): വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ മത്തായി മാഷിന് (മാത്യു കുളത്തിങ്കല്‍) കണ്ണീരോടെ വിട നല്‍കി നാട്. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ‘നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ മത്തായി മാഷ് നാടിനു വേണ്ടി രക്തസാക്ഷിയായി. സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം ഈ നാടിനും നാട്ടുകാര്‍ക്കുമായി മാധ്യസ്ഥം വഹിക്കും.” സംസ്‌ക്കാര ശുശ്രൂഷയില്‍ ബിഷപ് പറഞ്ഞു. ജോസ് കെ. മാണി എംപി, ഇ. കെ. വിജയന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളും നിരവധി വൈദികരും സന്യസ്തരും നാട്ടുകാരും മത്തായി മാഷിന് വിടനല്‍കാന്‍ മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ എത്തി. പാരിഷ് ഹാളില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരുന്നു. പുതിയ വീടെന്ന സ്വപ്‌നം സഫലമാകും മുമ്പേയായിരുന്നു മത്തായി മാഷിന്റെ അകാല വിയോഗം. അല്‍ഫോന്‍സാ ദേവാലയത്തിനു സമീപത്തായി നിര്‍മിക്കുന്ന വീടു പണി പൂര്‍ത്തിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മഞ്ഞച്ചീളിയിലെ മാതാവിന്റെ ഗ്രോട്ടോ നവീകരിച്ചത് മത്തായി മാഷിന്റെ നേതൃത്വത്തിലായിരുന്നു. മത്തായി മാഷിനെ കാണാതായ മഞ്ഞച്ചീളിയില്‍ […] - [വിറങ്ങലിച്ച് വിലങ്ങാട്](https://malabarvisiononline.com/2024/07/31/vilangad-land-slide/): ഒരായുസിന്റെ അദ്ധ്വാനവും നെയ്തുകൂട്ടിയ സ്വപ്‌നങ്ങളും ഒറ്റരാത്രികൊണ്ട് മണ്ണോടമര്‍ന്നതിന്റെ നൊമ്പരക്കാഴ്ചകളാണ് വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശങ്ങളിലിപ്പോള്‍. മലവെള്ളപ്പാച്ചിലില്‍ മഞ്ഞച്ചീളിയെന്നെ പ്രദേശം അപ്പാടെ ഒഴുകിപ്പോയി. ഇവിടെയുണ്ടായിരുന്ന 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അങ്ങാടിയിലെ വായനശാലയും കടകളും ഗ്രോട്ടോയും ഒരു അവശേഷിപ്പുപോലുമില്ലാതെ മാഞ്ഞുപോയി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടുമാത്രം ആള്‍നാശമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ റിട്ട. അധ്യാപകന്‍ കെ. എ. മാത്യു കുളത്തിങ്കിലിനെ ഇനിയും കണ്ടെത്തിയിട്ടില്ല. മരണത്തെ മുഖാമുഖം കണ്ട നിമിഷം ”രാത്രി ഏകദേശം 1.10-ഓടെ ചെറിയ ഉരുള്‍പൊട്ടലുണ്ടായി. ആ ശബ്ദം കേട്ട് എണീറ്റു. ഉരുള്‍പൊട്ടലാണെന്ന് മനസിലായപ്പോള്‍ കുടുംബത്തോടെ പുറത്തിറങ്ങി. മറ്റുള്ളവരെയും ഫോണ്‍ വിളിച്ച് അറിയിച്ചു. രാത്രി 2 മണിയോടെ ഭീകരമായ ഉരുള്‍പൊട്ടല്‍ സംഭവിക്കുകയായിരുന്നു. ഈ രണ്ടു ഉരുള്‍പൊട്ടലുകള്‍ക്കിടയിലെ അമ്പതു മീറ്ററുകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍ കുറേ വീട്ടുകാര്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. ഒരു പക്ഷെ, ചെറിയ ഉരുള്‍പൊട്ടലില്‍ തന്നെ മുന്‍കരുതലെടുത്തില്ലായിരുന്നെങ്കില്‍ വയനാട്ടിലേതിനു സമാനമായ ആള്‍നാശം ഇവിടെയും സംഭവിക്കുമായിരുന്നു.” – ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും നഷ്ടപ്പെട്ട കൊടിമരത്തിന്‍മൂട്ടില്‍ ഡാരില്‍ […] - [ജൂലൈ 27: വിശുദ്ധ പന്താലെയോന്‍](https://malabarvisiononline.com/2024/07/30/saint-pantaleon/): വലേരിയൂസ് മാക്‌സിമിയാനൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോന്‍. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടു കേട്ട് അവസാനം പന്താലെയോന്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെര്‍മ്മാലാവൂസ് എന്ന ഒരു വൃദ്ധപുരോഹിതന്‍ പന്താലെയോനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസ്സഭയുടെ മടിയിലേക്ക് അയാളെ വീണ്ടും ആനയിക്കുകയും ചെയ്തു. പന്താലെയോന്‍ രക്തസാക്ഷിത്വം കൊണ്ട് തന്റെ കുറ്റത്തിനു പരിഹാരം ചെയ്യാനാഗ്രഹിച്ചു. അപ്പോഴാണ് നിക്കൊദേമിയായില്‍ 303-ല്‍ ഡയക്ലീഷന്റെ മതപീഡനം ആരംഭിച്ചത്. തന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുത്തു. അധികം താമസിയാതെ ഇദ്ദേഹത്തെ ബന്ധനത്തിലാക്കി. കൂട്ടത്തില്‍ ഹെര്‍മ്മലാവൂസും ഹെര്‍മിപ്പൂസും ഹെര്‍മോക്രാറ്റസും ബന്ധനസ്ഥരായി. കൂട്ടുകാരുടെ ശിരച്ഛേദനത്തിനുശേഷം പന്താലെയോന്റെ ശിരസ്സും ഛേദിക്കപ്പെട്ടു. വിശുദ്ധ ലുക്കയെപ്പോലെ വിശുദ്ധ പന്താലെയോനും ഭിഷഗ്വരന്മാരുടെ മധ്യസ്ഥനാണ്. - [ജൂലൈ 26: വിശുദ്ധ അന്നായും ജൊവാക്കിമും](https://malabarvisiononline.com/2024/07/30/saints-anne-and-joachim/): കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാള്‍ പ്രാചീനകാലം മുതല്‍ക്കും അന്നാമ്മയുടെ തിരുനാള്‍ നാലാം ശതാബ്ദം മുതല്‍ക്കും പൗരസ്ത്യസഭയില്‍ ആഘോഷിച്ചിരുന്നു. പാശ്ചാത്യസഭയില്‍ 15-ാം ശതാബ്ദം മുതല്‍ രണ്ടുപേരുടേയും തിരുനാളുകള്‍ ആഘോഷിച്ചു തുടങ്ങി. തങ്ങളുടെ അസാധാരണ പുത്രിയുടെ സംസര്‍ഗ്ഗത്തില്‍ ജൊവാക്കിമും അന്നായും അത്യധികം ആദ്ധ്യാത്മികാനന്ദം അനുഭവിച്ചു. തന്റെ കുഞ്ഞ് ഉത്ഭവ പാപരഹിതയും സര്‍വ്വഥാ നിര്‍മ്മലയുമാണെന്നുള്ളതും മാതാപി താക്കന്മാര്‍ക്ക് ആനന്ദകാരണമായിരിക്കുമല്ലോ. മകള്‍ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ നാള്‍ മുതല്‍ അവരുടെ സന്തോഷം എത്ര വര്‍ദ്ധിച്ചിരിക്കും! ദൈവമാതാവിന്റെ അമ്മയായ അന്നാ എത്രയും വത്സലയാണ്; പേരിന്റെ അര്‍ത്ഥം തന്നെ അനുഗ്രഹദായക എന്നത്രെ. അവളുടെ വാര്‍ധക്യത്തിലാണ് മറിയം ജനിച്ചത്; തന്നിമിത്തം എത്രയും വാത്സല്യത്തോടെയാണ് ഈ ശിശുവിനെ വളര്‍ത്തിയതെന്ന് ഊഹിക്കാമല്ലോ. അമലോത്ഭവയായ ശിശുവിന്റെ ഓരോ കാല്‍വയ്പും അന്നായ്ക്ക് വളരെ കൗതുകമായിരുന്നിരിക്കണം. യഹൂദശിശുക്കള്‍ ദൈവാലയത്തില്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തില്‍ ശിശുഗൃഹത്തില്‍ താമസിക്കുന്ന ഒരു പതിവുണ്ടായിരുന്നുവെന്നു പറയുന്നുണ്ട്. തദനുസാരം അന്നാ തന്റെ ശിശുവിനു മൂന്നു വയസ്സുള്ളപ്പോള്‍ ദൈവാലയത്തില്‍ കാഴ്ചവെച്ചുവെന്ന് ഒരു […] - [ഫാ. മാത്യു ഓണയാത്തന്‍കുഴി അന്തരിച്ചു](https://malabarvisiononline.com/2024/07/29/obituary-fr-mathew-onayathankuzhi/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31-07-2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍. ഇന്ന് (29-07-2024) വൈകിട്ട് നാലര മുതല്‍ നാളെ (30-07-2024) രാവിലെ 11 -വരെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനം. നാളെ രാവിലെ 9-ന് പിഎംഒസിയില്‍ വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്. വിടപറഞ്ഞത് ജനകീയ പുരോഹിതന്‍ ആദ്യകാല കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിയുകയും നേരിട്ട് അനുഭവിക്കുകയും ചെയ്ത് അവരിലൊരാളായാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ജീവിച്ചത്. മലബാറിലെ പതിനഞ്ചോളം ഇടവകകളില്‍ അദ്ദേഹം വികാരിയായിരുന്നു. സേവനം ചെയ്ത ഇടവകകളിലെല്ലാം വിശ്വാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ അദ്ദേഹം കെണ്ടത്തിയിരുന്നു. ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചും ശ്രമദാനത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം നേടി. വിശ്വാസ സമൂഹം സ്നേഹപൂര്‍വം ജനകീയ പുരോഹിതനെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. 1932 […] - [ജൂലൈ 31: വിശുദ്ധ ഇഗ്‌നേഷ്യസ് ലെയോള](https://malabarvisiononline.com/2024/07/29/ignatius-of-loyola/): സ്‌പെയിനില്‍ പിറനീസു പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ ലെയോള എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍ നിന്നു ഇനീഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണു കൊട്ടാരത്തില്‍ അദ്ദേഹത്തിനു ലഭിച്ചത്. പമ്പലോണിയാ യുദ്ധത്തില്‍ ഒരു വെടിയുണ്ടയേറ്റ് രണ്ടു കാലിനും മുറിവേറ്റു. വലതുകാല് ഒടിഞ്ഞു. ആദ്യം കാലു സുഖപ്പെട്ടപ്പോള്‍ വലതുകാലിനു നീളം കുറഞ്ഞുപോയി. അതിനാല്‍ കാല്‍ ഒടിച്ചു വീണ്ടും മുറിക്കേണ്ടിവന്നു. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കിടക്കാനിടയായി. തല്‍സമയം അദ്ദേഹം ക്രിസ്തുനാഥന്റെയും വിശുദ്ധരുടേയും ജീവചരിത്രം ധ്യാനപൂര്‍വ്വം വായിച്ചു. ഇഗ്‌നേഷ്യസു തന്നോടുതന്നെ ചോദിച്ചു: ‘അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?’ പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയില്‍ തന്നെത്തന്നെ ഉഴിഞ്ഞുവച്ചു. ഉടനടി ഇഗ്‌നേഷ്യസു മോണ്ടുസെറാററ്റ് ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി കുറേനാള്‍ താമസിച്ചു; അവിടെനിന്ന് അടുത്തുള്ള മന്റേസായിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കന്‍ ആശ്രമവും ഒരാശുപതിയുമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വര്‍ഷം […] - [ജൂലൈ 30: വിശുദ്ധ പീറ്റര്‍ ക്രിസൊളഗസ് മെത്രാന്‍](https://malabarvisiononline.com/2024/07/29/peter-chrysologus/): പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്ന, സ്വര്‍ണ്ണവചസ്സ് എന്നര്‍ത്ഥമുള്ള ക്രിസോളഗസ് തന്റെ രൂപതയില്‍ പല തെറ്റുകളും വിജാതീയ അന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചുപ്രസംഗങ്ങള്‍ മുഖേന അവ നീക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ആ പ്രസംഗങ്ങള്‍ മിക്കതും നഷ്ടപ്പെട്ടുപോയി. പുതിയ ആശയങ്ങള്‍ അവയില്‍ അധികമില്ലായിരുന്നു; എന്നാല്‍ അവ വളരെ പ്രായോഗികമായിരുന്നു. അഞ്ചാം ശതാബ്ദത്തിലെ ജര്‍മ്മന്‍ ജീവിതരീതി അവയില്‍ തെളിഞ്ഞു കാണാമായിരുന്നു. അധ്യാപനത്തിലും ഭരണത്തിലും തിരുസ്സഭയോടു ശരിയായി വിശ്വസ്തത പാലിച്ചുകൊണ്ടു തന്റെ ജോലികളെല്ലാം സമ്യക്കായി അദ്ദേഹം നിര്‍വ്വഹിച്ചുപോന്നു. സുകൃതം കഴിഞ്ഞാല്‍ മനുഷ്യന് അത്യന്താപേക്ഷിതമായി ട്ടുള്ളതു വിദ്യാഭ്യാസമാണെന്ന ബോധ്യം ക്രിസോളഗസ്സിന്റ പ്രസംഗങ്ങളുടെ മാറ്റുകൂട്ടി. സത്യമതത്തിന് ഏറ്റവും വലിയ താങ്ങ് സുകൃതജീവിതം കഴിഞ്ഞാല്‍ വിദ്യാഭ്യാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. അജ്ഞത സുകൃതമല്ല. വിശുദ്ധ കുര്‍ബാന അടുത്തടുത്തു സ്വീകരിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. 448-ല്‍ എവുറ്റിക്കെസ്സ് ക്രിസ്തുവില്‍ ഏക സ്വഭാവമേയുള്ളുവെന്ന തന്റെ പാഷണ്ഡതയ്ക്കു താങ്ങായി ക്രിസോളഗസ്സിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘വിശ്വാസത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റോമാ മെത്രാന്റെ സമ്മതം കൂടാതെ നാം ഒന്നും […] - [ജൂലൈ 29: ബഥനിയിലെ വിശുദ്ധ മര്‍ത്ത](https://malabarvisiononline.com/2024/07/29/martha-of-bethany/): ജെറുസലേമില്‍നിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ ബഥനിയെന്ന ഗ്രാമത്തിലാണു മര്‍ത്ത തന്റെ സഹോദരന്‍ ലാസറിന്റെയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മര്‍ത്തായാണ് ഇവര്‍ മൂന്നുപേരിലും മൂത്തതെന്നു പറയപ്പെടുന്നു. ഈശോ ലാസറിനെ സന്ദര്‍ശിച്ച ഒരു സന്ദര്‍ഭം വിശുദ്ധ ലൂക്കാ വിവരിച്ചിട്ടുണ്ട്. മര്‍ത്ത ഈശോയെ സ്വീകരിച്ചു സല്‍ക്കരിക്കുന്നതില്‍ സര്‍വ്വഥാ വ്യാപൃതയായിരുന്നു. മറിയം അവിടുത്തേ പാദാന്തികത്തിങ്കലിരുന്ന് അവിടുത്തെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നു. മര്‍ത്ത ഈശോയുടെ അടുത്തുചെന്ന് ഉണര്‍ത്തിച്ചു: ‘കര്‍ത്താവേ, പരിചരണത്തിനായി എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതിനെപ്പറ്റി അങ്ങേക്ക് ഒരു ചിന്തയുമില്ലേ? എന്നെ സഹായിക്കാന്‍ അവളോടു കല്പിച്ചാലും.’ കര്‍ത്താവ് ഉത്തരമരുളി: ‘മര്‍ത്താ, മര്‍ത്താ, നീ പല കാര്യങ്ങളെപ്പറ്റി ഉല്‍ക്കണ്ഠാകുലയായിരിക്കുന്നു. എന്നാല്‍ അവശ്യകാര്യം ഒന്നു മാത്രമേയുള്ളൂ. മറിയം ആ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്നു നീക്കം ചെയ്യപ്പെടുകയില്ല.’ ലാസറിന്റെ ഉയിര്‍പ്പില്‍ മര്‍ത്ത തന്റെ ഭാഗം വഹിച്ചിട്ടുണ്ട്. ഈശോ വരുന്നെന്നു കേട്ടപ്പോള്‍ മര്‍ത്ത അവിടുത്തെ സ്വീകരിക്കാനായി ചെന്നു. എന്നാല്‍ മറിയം വീട്ടില്‍ ഇരുന്നതേയുള്ളൂ. മര്‍ത്താ ഈശോയോട് ആവലാതിപ്പെട്ടു: ‘കര്‍ത്താവേ അങ്ങ് ഇവിടെ […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 28](https://malabarvisiononline.com/2024/07/28/logos-quiz-july-28/): പ്രഭാഷകന്‍ 39, 40, ലൂക്ക 9 എന്നീ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 4) പഠനവിഷയംലൂക്ക 10, 11, 12 അധ്യായങ്ങള്‍. - [കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/07/23/families-evangelization-venues-bishop/): കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികളാണെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനം കുടുംബ വിശുദ്ധീകരണമാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ‘കുടുംബങ്ങള്‍ പ്രേഷിത മേഖലയാണെന്ന് പഠിപ്പിക്കുന്നതാണ് വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം. വിശുദ്ധിയുടെ ആദ്യപാഠങ്ങള്‍ അല്‍ഫോന്‍സാമ്മ പഠിച്ചത് കുടുംബത്തില്‍ നിന്നാണ്. കുടുംബങ്ങളെ ശാക്തീകരിക്കാനും വിശുദ്ധീകരിക്കാനും അല്‍ഫോന്‍സാമ്മ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങള്‍ ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. കമ്പോള സംസ്‌ക്കാരം കുടുംബങ്ങളുടെ അടിത്തറയിളക്കുന്നു. കുടുംബങ്ങളുടെ തകര്‍ച്ച സഭയുടെ അടിത്തറയിളക്കുമെന്നത് ഭീതിയോടെ നാം ഓര്‍ക്കണം. കുടുംബങ്ങളുടെ ശക്തിയാണ് സഭയുടെ നിലനില്‍പ്പിന്റെ അനിവാര്യത. വിവാഹം 25 വയസിനു മുമ്പ് നടത്തുവാനും കുറഞ്ഞത് മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കുവാനും ശ്രദ്ധിക്കണം. കുടുംബങ്ങളില്‍ നിന്ന് ദൈവവിളിയുണ്ടാകാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കണം’ – ബിഷപ് പറഞ്ഞു. ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജെയിംസ് കുഴിമറ്റത്തില്‍, ഫാ. […] - [ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹ](https://malabarvisiononline.com/2024/07/22/james-the-great/): സെബദിയുടെയും സാലോമിന്റെയും മകനും യോഹന്നാന്‍ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയെക്കാള്‍ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്. സെബദി ഒരു ഗലീലിയന്‍ മുക്കുവനാണ്. മീന്‍പിടുത്തക്കാരനായ പത്രോസിനേയും അന്ത്രയോസിനേയും വിളിച്ചു മനുഷ്യപിടിക്കുന്നവരാ ക്കിയ ശേഷം മുന്നോട്ട് നടന്നപ്പോഴാണ് സെബദീപുത്രന്മാരെ അപ്പസ്‌തോല ജോലിക്ക് വിളിച്ചത്. (മത്താ 4: 22; ലൂക്കാ 5: 11) ഇടിനാദത്തിന്റെ മക്കളെന്നാണ് അവരെ വിളിച്ചിരുന്നത്. പത്രോസിനോടൊപ്പം സെബദീപുത്രന്മാരേയും താബോറിലേക്കും ഗത്സമനിലേക്കും കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ജായ്‌റോസിന്റെ പുത്രിയെ ഉയിര്‍പ്പിച്ചപ്പോഴും യാക്കോബുണ്ടായിരുന്നു. ക്രിസ്തു പ്രതാപവാനായ ഒരു രാജാവാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തല്‍സമയം തങ്ങള്‍ക്ക് രാജാവിന്റെ ഇരുവശത്തും ഇരിക്കാനുള്ള ഭാഗ്യം അനുവദിക്കണമെന്ന് അമ്മയെക്കൊണ്ട് അവര്‍ ഈശോയോട് ചോദിപ്പിച്ചു. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്ന് ഈശോ വിശദമാക്കി. യാക്കോബു ശ്ലീഹാ യഹൂദന്മാരുടെ പന്ത്രണ്ടു ഗോത്രങ്ങളോടും സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. അതിനിടയ്ക്ക് സ്‌പെയിന്‍ സന്ദര്‍ശിച്ചിട്ടുമുണ്ടാകാം. ഹെറോഡ് അഗ്രിപ്പാ യഹൂദന്മാരെ പ്രീണിപ്പിക്കാന്‍വേണ്ടി ക്രിസ്ത്യന്‍ മതമര്‍ദ്ദനം ആരംഭിച്ചു. ആദ്യത്തെ ഇര വലിയ യാക്കോബായിരുന്നു. 63-ലെ […] - [വയോജനദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം](https://malabarvisiononline.com/2024/07/22/indulgences/): മുത്തശ്ശി- മുത്തശ്ശന്‍മാരുടെയും വയോജനങ്ങളുടെയും ദിനമായ ജൂലൈ 28നു പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളില്‍ പങ്കുചേരുന്നതിലൂടെ രോഗികളായവര്‍ക്കും, തുണയില്ലാത്തവര്‍ക്കും, ഗുരുതരമായ കാരണത്താല്‍ വീടുവിട്ടിറങ്ങാന്‍ കഴിയാത്തവര്‍ക്കും ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരമുണ്ട്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകള്‍. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി- മുത്തശ്ശനായ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും തിരുന്നാളോടനുബന്ധിച്ച് (ജൂലൈ 26) ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. എന്താണ് ദണ്ഡവിമോചനം? കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം.’ പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ […] - [ജൂലൈ 24: വിശുദ്ധ ക്രിസ്റ്റീന](https://malabarvisiononline.com/2024/07/22/st-christina/): ക്രിസ്റ്റീന ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. പിതാവ് ഉര്‍ബെയിന്‍ ധാരാളം സ്വര്‍ണ്ണവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. പലതും ക്രിസ്റ്റീന ഒടിച്ചുപൊടിച്ച് ദരിദ്രര്‍ക്കു ദാനം നല്കി. കോപിഷ്ഠനായ പിതാവ് മകളുടെ മര്‍ദ്ദകനായി. പിന്നീട് ജയിലിലടച്ചു. ക്രിസ്റ്റീനായുടെ വിശ്വാസം അചഞ്ചലമായിത്തന്നെ നിന്നു. പീഡകര്‍ ക്രിസ്റ്റീനായുടെ മാംസം കൊളുത്തുകള്‍ കൊണ്ട് കീറിവലിച്ചു. പിന്നീട് അവര്‍ അവളെ ഒരു മര്‍ദ്ദനോപകരണത്തില്‍ കിടത്തി അടിയില്‍ തീവച്ചു. തീജ്വാല പീഡകര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ആ മര്‍ദ്ദനം നിറുത്തി. പിന്നീട് അവളുടെ കഴുത്തില്‍ ഭാരമേറിയ ഒരു കല്ലുകെട്ടി അവളെ ബൊള്‍സേനാ തടാകത്തിലേക്കെറിഞ്ഞു. അവിടെനിന്ന് ഒരു മാലാഖാ അവളെ രക്ഷിച്ചു. പിതാവ് വൈരാഗ്യത്തോടെ മരിച്ചു. പിതാവിന്റെ മരണത്തിനുശേഷം ന്യായാധിപന്‍ അവളെ ഒരു തീച്ചൂളയിലിട്ടു ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. അഞ്ചുദിവസം അവിടെ യാതൊരു ക്ലേശവും കൂടാതെ ക്രിസ്റ്റീന കഴിച്ചു. പിന്നീട് സര്‍പ്പക്കാട്ടിലേക്ക് എറിയപ്പെട്ടു. അവിടേയും ഈശോ അല്‍ഭുതകരമായി അവളെ രക്ഷിച്ചു. പിന്നീട് അവളുടെ നാവു മുറിച്ചു കളയുകയും അസ്ത്രങ്ങള്‍കൊണ്ട് ദേഹം കുത്തിത്തുളക്കുകയും ചെയ്തു. ബൊള്‍സേനാ […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 21](https://malabarvisiononline.com/2024/07/21/logos-quiz-july-21/): പ്രഭാഷകന്‍ 36, 37, 38 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ജൂലൈ 28) പഠനവിഷയംപ്രഭാഷകന്‍ 39, 40, ലൂക്ക 9 അധ്യായങ്ങള്‍. - [മിടുക്കര്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍](https://malabarvisiononline.com/2024/07/20/scholarship/): പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍ ഇത് ലഭിച്ചെന്ന് വരില്ല. അര്‍ഹതയുള്ളവര്‍ താല്‍പര്യമെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സ്ഥാപന മേധാവി വഴി അപേക്ഷിക്കണം. സ്‌കൂള്‍തലം മുതല്‍ ലഭ്യമാകുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് പ്ലസ്ടുവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന രാജ്യത്തെ പതിനായിരത്തോളം പേര്‍ക്ക് സയന്‍സില്‍ ബിരുദ പഠനത്തിന് മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്. തുടര്‍ന്ന് സയന്‍സില്‍ പിജി പഠനത്തിനും ലഭിക്കും. വരുമാന പരിധിയോ മറ്റ് നിബന്ധനകളോ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെതാണ് സ്‌കോളര്‍ഷിപ്പ്. വര്‍ഷം 80,000രൂപ ലഭിക്കും.www.inspiretsd.gov.in ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാന പരിധിയില്ലാതെ ഡിഗ്രി പഠനത്തിനും തുടര്‍ന്ന് പിജി പഠനത്തിനും ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്. എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും ബാധകം. 50 ശതമാനം പൊതുവിഭാഗത്തിനും ബാക്കി 50 ശതമാനം മറ്റു വിഭാഗക്കാര്‍ക്കുമായി നല്‍കുന്നു. […] - [ജൂലൈ 23: സ്വീഡനിലെ വിശുദ്ധ ബ്രിഡ്‌ജെറ്റ്](https://malabarvisiononline.com/2024/07/20/bridget-of-sweden/): 1304-ല്‍ സ്വീഡിഷ് രാജകുടുംബത്തില്‍ ബ്രിഡ്‌ജെറ്റ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ അമ്മ, ഗോത്ത് രാജ് വംശത്തില്‍പ്പെട്ട ഇങ്കെഞ്ചുര്‍ഗിസു മരിച്ചുപോയി. ഭക്തയായ ഒരമ്മായിയാണ് ബ്രിഡ്ജെറ്റിനെ വളര്‍ത്തിക്കൊണ്ടുവന്നത്. മൂന്നു വയസ്സായപ്പോഴേ ബ്രിഡ്ജെറ്റിനു സംസാരശക്തി ഉണ്ടായുള്ളു. ആദ്യം ഉച്ചരിച്ച വാക്കുകള്‍ ദൈവസ്തുതികളാണ്. ബാലസഹജമായ വാശിയോ കോപമോ അനുസരണക്കുറവോ ഒന്നും ബ്രിഡ്ജെറ്റില്‍ കണ്ടിട്ടില്ല. പത്താമത്തെ വയസ്സില്‍ പീഡാനുഭവത്തെപ്പറ്റി ഒരു പ്രഭാഷണം അവള്‍ ശ്രവിക്കുകയും അതേ രാത്രി ക്രൂശിതനായ ഈശോയുടെ ഒരു കാഴ്ച അവള്‍ക്കുണ്ടാകുകയും ചെയ്തു. ഒരു സ്വരം അവള്‍ കേട്ടു: ‘എന്റെ മകളേ, എന്നെ നോക്കു.’ ശോകാര്‍ത്തയായി അവള്‍ ചോദിച്ചു: ‘ആരാണ് അങ്ങയോട് ഇങ്ങനെ ചെയ്തത്?’ ‘എന്നെ നിന്ദിക്കുന്നവരും എന്റെ സ്‌നേഹം ഗ്രഹിക്കാത്തവരും’ എന്നു കേട്ടതുപോലെ അവള്‍ക്കു തോന്നി. ഈ ദര്‍ശനം എന്നും രാജകുമാരിയുടെ ധ്യാനവിഷയമായി. പിതാവിന്റെ നിര്‍ദ്ദേശാനുസാരം 16-ാമത്തെ വയസ്സില്‍ ബ്രിഡ്‌ജെറ്റ് സ്വീഡനിലെ ഉള്‍ഫോ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കളുണ്ടായശേഷം പൂര്‍ണ്ണ വിരക്തി പാലിക്കുമെന്ന് ഇരുവരും പ്രതിജ്ഞചെയ്തു. അവര്‍ ദരിദ്രര്‍ക്കായി ഒരാശുപത്രി പണിയിച്ചു. അങ്ങനെയിരിക്കേ, […] - [ജൂലൈ 22: വിശുദ്ധ മേരി മഗ്ദലന](https://malabarvisiononline.com/2024/07/20/mary-magdalene/): നമ്മുടെ കര്‍ത്താവിന്റെ പിഢാനുഭവത്തിലും പുനരുത്ഥാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനയും ഏഴു പിശാചുക്കള്‍ പുറത്താക്കപ്പെട്ട മേരിയും ബെഥനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്തു ഈശോയുടെ പാദത്തില്‍ വീണ അജ്ഞാതനായ പാപിനിയും ഒന്നാണെന്നും രണ്ടാണെന്നും മൂന്നാണെന്നുമൊക്കെ അഭിപ്രായമുണ്ട്. ശിമയോന്റെ വിരുന്നിന്റെ നേരത്ത് കര്‍ത്താവിന്റെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനി മേരി മഗ്ദലന അല്ലെന്നാണ് ആധുനികര്‍ പലരും പറയുന്നത്. ഏഴു പിശാചുക്കളുടെ ആസ്ഥാനമായ മേരിയും മേരി മഗ്ദലനയും ലാസറിന്റെ പെങ്ങള്‍ മേരിയും ഒന്നാണെന്ന് അനേകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏഴു പിശാചുക്കള്‍ ആവസിച്ചിരുന്ന മേരി പാപിനിയായിരുന്നിരിക്കണമെന്നു സങ്കല്പിക്കുകയാണെങ്കില്‍ ശിമയോന്റെ ഭവനത്തില്‍ കര്‍ത്താവിന്റെ പാദത്തിങ്കല്‍ വീണ പാപിനി ആ പിശാചഗ്രസ്തയാകാം. അതിനാല്‍ ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ചു മേരിമഗ്ദലനയെ കാണാവുന്നതാണ്. ഗാഗുല്‍ത്തായില്‍ മേരിമഗ്ദലന കുരിശിനരികെ നിന്നതും മൃതശരീരത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയതും ഉത്ഥിതനായ ഈശോ മേരി മഗ്ദലനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനിഷേധ്യ വസ്തുതകളാണ്. തന്നിമിത്തം ഈശോയെ അത്യധികം സ്‌നേഹിച്ച ഒരാളാണ് മേരി മഗ്ദലന. അതു ഈശോയുടെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള […] - [ജൂലൈ 21: ബ്രിന്റിസിയിലെ വിശുദ്ധ ലോറന്‍സ്](https://malabarvisiononline.com/2024/07/19/lawrence-of-brindisi/): ലാറ്റിന്‍, ഹീബ്രു, ഗ്രീക്ക്, ജര്‍മ്മന്‍, ബൊഹീമിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സരസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിന്‍ വൈദികനാണ് ലോറന്‍സ്. അദ്ദേഹം 1559 ജൂലൈ 22-ന് ഇറ്റലിയില്‍ ബിന്റിസിയില്‍ ജനിച്ചു. ഷഷ്ടിപൂര്‍ത്തി ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാര്‍ വില്യവും എലിസബത്തു റൂസ്സോയും മകന് പേരിട്ടത് ജൂലിയസ് സീസര്‍ എന്നാണ്. പതിനാറുവയസ്സുള്ളപ്പോള്‍ വെനീസിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ചേര്‍ന്ന് ലോറന്‍സ് എന്ന പേരു സ്വീകരിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 23-ാമത്തെ വയസ്സില്‍ വൈദികനായി. യഹൂദന്മാരെപ്പോലെ ഹീബ്രൂ സംസാരിച്ചതുകൊണ്ട് എട്ടാം ക്‌ളെമന്റ് മാര്‍പാപ്പാ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയില്‍ സുവിശേഷ ജോലി ചെയ്യുവാന്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥ വിജ്ഞാനം അന്യാദൃശമായിരുന്നു. 1956-ല്‍ കപ്പൂച്ചിന്‍ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ 15 വാല്യമായി പ്രസിദ്ധീകരിച്ചു. 31-ാമത്തെ വയസ്സില്‍ ഫാ. ലോറന്‍സ് ടസ്‌കനിയിലെ പ്രൊവിന്‍ഷ്യലും 1602-ല്‍ കപ്പൂച്ചിന്‍ സഭയുടെ മിനിസ്റ്റര്‍ ജനറലുമായി. മൂന്നുകൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു. 1571-ല്‍ ലെപ്പാന്റോ […] - [ജൂലൈ 20: പ്രവാചകനായ വിശുദ്ധ ഏലിയാസ്](https://malabarvisiononline.com/2024/07/19/prophet-elias/): പഴയനിയമ കാലത്തെ പ്രവാചകന്മാരില്‍ പ്രധാനിയായ ഒരാളാണ് ഏലിയാസ്. ബാലിന് ഇസ്രായേല്‍ രാജാവായ ആക്കാബ് ഒരു ക്ഷേത്രം പണിതു ബലികള്‍ സമര്‍പ്പിക്കാന്‍ തുടങ്ങി. ഇതിന് ശിക്ഷയായി മൂന്നുവര്‍ഷം മഴയോ മഞ്ഞോ ഇസ്രായേലില്‍ പെയ്യാന്‍ യഹോവ അനുവദിച്ചില്ല. ഈ വരള്‍ച്ചയുടെ ഇടയ്ക്ക് കാരിത്ത് അരുവിയുടെ അരികേ ഏലിയാസ് താമസിച്ചുവരികയായിരുന്നു; കാക്കകള്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തുപോന്നു. കാരിത്ത് അരുവി വറ്റിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ സപ്തായിലേക്ക് കടന്നുപോയി. അവിടെ അദ്ദേഹത്തെ ഒരു സാധുവിധവ സ്വീകരിച്ചു കുടിക്കാന്‍ വെള്ളം കൊടുത്തു. പ്രവാചകന്‍ അവളോട് ഒരപ്പം ചോദിച്ചു. തന്റെ കലത്തില്‍ ഒരു പിടി മാവും ഒരു കുടത്തില്‍ കുറച്ച് എണ്ണയും മാത്രമേയുള്ളുവെന്ന് മറുപടി നല്കി. ‘സാരമില്ല; ഒരപ്പം ഉണ്ടാക്കിത്തരുക’ എന്ന് ഏലിയാസ് നിര്‍ബന്ധിച്ചു. ‘ഭൂമുഖത്തു മഴ പെയ്യിക്കുന്ന ദിവസംവരെ മാവ് തീരുകയില്ല; കുടത്തില്‍ എണ്ണ വറ്റുകയുമില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞു. അതിനിടക്ക് വിധവയുടെ മകന്‍ മരിച്ചു. ഏലിയാസ് ആ മകനെ ഉയിര്‍പ്പിച്ചു. കാര്‍മ്മെലില്‍ ബാലിന്റെ പുരോഹിതന്മാരെ ഒരു മത്സരത്തിന് വിളിച്ചു. ഒരു കാളയെ […] - [അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി](https://malabarvisiononline.com/2024/07/18/akhanda-japamala-started/): താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമര്‍പ്പണവും ആരംഭിച്ചു. ഇന്ന് രാവിലെ 9.30ന് ഗാനശുശ്രൂഷയോടെ 101 ദിവസങ്ങള്‍ നീളുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും തുടക്കമായി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു വചന സന്ദേശം നല്‍കി. 24 മണിക്കൂറും ആരാധനയും ഞായറൊഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകിട്ട് ഏഴിനും ദിവ്യബലിയുമുണ്ടായിരിക്കും. ഉച്ചയ്ക്ക് 12-നുള്ള ദിവ്യബലിയോടനുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമുാകും. എല്ലാ ദിവസവും കുമ്പസാരത്തിനും കൗണ്‍സലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും പുലര്‍ച്ചെ മൂന്ന് മണിക്കും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. ഒക്ടോബര്‍ 26-ന് സമാപിക്കും. - [മികച്ച കരിയറിലേക്കൊരു ക്വിക്ക് 'സ്റ്റാര്‍ട്ട്'](https://malabarvisiononline.com/2024/07/18/a-quick-start-to-a-great-career/): രാജ്യത്തെ ഉദ്യോഗസ്ഥ-ഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവമൂല്യബോധവും ആദര്‍ശനിഷ്ടയും ആത്മീയ ശിക്ഷണവും ഉണ്ടായിരിക്കേണ്ടത് സമുദായവളര്‍ച്ചക്കും ശാക്തീകരണത്തിനും രാഷ്ട്രനന്മക്കും അനിവാര്യമാണെന്ന യാഥാര്‍ഥ്യം മുന്നില്‍ കണ്ട് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കു മത്സരപരീക്ഷകളെഴുതുവാന്‍ ധിഷണശാലികളായ കുട്ടികളെ പ്രാപ്തരാക്കുതിനായി താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് (St Thomas Academy for Research and Training) 19-ന്റെ നിറവില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുക എതിലുപരി ഓരോ വിദ്യാര്‍ത്ഥിയുടേയും ആധ്യാത്മിക മാനസിക സ്വഭാവരൂപീകരണത്തിനും, നേതൃത്വ പരിശീലനത്തിനും ഉതകുന്ന രീതിയിലാണ് സ്റ്റാര്‍ട്ടിലെ പരിശീലനം. ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തം അഭിരുചി കണ്ടെത്തി അതനുസരിച്ചു മാത്രം ഉപരിപഠനത്തിനായുള്ള വിഷയവും സ്ഥാപനവും തെരഞ്ഞെടുക്കാന്‍ സ്റ്റാര്‍ട്ട് കുട്ടികളെ സഹായിക്കുന്നു. നിത്യേനയുള്ള വിശുദ്ധ കുര്‍ബാനയും, മാസംതോറും ഉള്ള വിശുദ്ധ കുമ്പസാരവും, ആദ്ധ്യാത്മിക ശിക്ഷണവും, മാനസിക ആരോഗ്യ രൂപീകരണവും നല്‍കി കുട്ടികളെ മെച്ചപ്പെട്ട ക്രിസ്ത്യാനികളും മികച്ച പൗരന്മാരുമായി വളര്‍ത്തിക്കൊണ്ടു വരുതില്‍ സ്റ്റാര്‍ട്ട് പ്രത്യേകം ശ്രദ്ധിക്കുന്നു. ക്രൈസ്തവ ചൈതന്യത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും അടിയുറച്ച് വളര്‍ന്നു വരാനുള്ള അന്തരീക്ഷം ഒരുക്കി പഠിപ്പിക്കുക […] - [ജൂലൈ 19: വിശുദ്ധ യുസ്തായും റുഫീനായും](https://malabarvisiononline.com/2024/07/18/justa-and-rufina/): സ്‌പെയിനിലെ സെവീലില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിച്ചു വിറ്റ് ഉപജീവനം നടത്തിയിരുന്ന രണ്ടു ക്രിസ്തീയ വനിതകളാണ് യുസ്തായും റുഫിനായും. വിജാതീയ പൂജകള്‍ക്ക് ഉപയോഗിക്കുവാനുള്ള പാത്രങ്ങള്‍ അവര്‍ ആര്‍ക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയര്‍ ആ വനിതകള്‍ വില്ക്കാന്‍ വച്ചിരുന്ന പാത്രങ്ങളെല്ലാം ഉടച്ചുകളഞ്ഞു. ഇതിന് പ്രതികാരമായി ഒരു ദേവിയുടെ വിഗ്രഹം അവര്‍ തകര്‍ത്തു. വിജാതീയര്‍ രോഷം പൂണ്ട് ഗവര്‍ണരോട് ആവലാതിപ്പെട്ടു. പ്രീഫെക്ട് യുസ്തായോടും റുഫിനായോടും അവര്‍ നശിപ്പിച്ച വിഗ്രഹങ്ങള്‍ ഏതു ദേവന്മാരുടെയാണോ ആ ദേവന്മാര്‍ക്ക് ബലി അര്‍പ്പിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ അതിന് സന്നദ്ധരായില്ലെന്ന് മാത്രമല്ല തങ്ങളുടെ ഗുരു യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഉടനടി അവരെ പീഡന യന്ത്രത്തില്‍ കിടത്തി പീഡിപ്പിക്കാനും ഉദരം മുള്ളുകള്‍കൊണ്ട് കീറാനും പ്രീഫെക്ട് ഉത്തരവിട്ടു. ബലി അര്‍പ്പിക്കാന്‍ സന്നദ്ധരാകയാണെങ്കില്‍ മോചിക്കാന്‍ വേണ്ടി ഒരു വിഗ്രഹം പീഡനോപകരണത്തിന്റെ അരികെ വച്ചിരുന്നു. ഈ മര്‍ദ്ദനങ്ങള്‍ കൊണ്ടൊന്നും അവരുടെ വിശ്വാസം ചഞ്ചലിച്ചില്ല. യുസ്താ പീഡനയന്ത്രത്തില്‍ കിടന്ന് മരിച്ചു. റുഫിനായുടെ കഴുത്തു ഞെക്കിക്കൊല്ലാനും രണ്ടുപേരുടെ ശരീരം ദഹിപ്പിക്കാനും പ്രീഫെക്ട് ആജ്ഞ നല്കി. - [അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ കിരീടം കൂരാച്ചുണ്ട് യൂണിറ്റിന്](https://malabarvisiononline.com/2024/07/18/athletikos-24-football-title-for-koorachund-unit/): കെസിവൈഎം താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച കായിക മാമാങ്കം അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൂരാച്ചുണ്ട് യൂണിറ്റ് ചാംപ്യന്മാരായി. പന്തല്ലൂര്‍ ബി യൂണിറ്റിനെ പരാജയപ്പെടുത്തിയാണ് കൂരാച്ചുണ്ട് കിരീടം ചൂടിയത്. കരിയാത്തുംപാറ യൂണിറ്റ് മൂന്നാം സ്ഥാനം നേടി. 33 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. - [ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ ക്ലാസുകള്‍](https://malabarvisiononline.com/2024/07/18/german-classes-at-alpha-maria-academy/): കുന്നമംഗലം ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ A2, B1 ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ മാസവും പുതിയ A1 ബാച്ചുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഫാ. അനീഷ് പുളിച്ചമാക്കല്‍ അറിയിച്ചു. നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് തികച്ചും സൗജന്യമായാണ് ക്ലാസുകള്‍. ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യം ലഭ്യമാണ്.അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും: 9497567689, 8157044071 - [മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: ഒരു പുനര്‍വിചിന്തനം](https://malabarvisiononline.com/2024/07/17/value-based-education-a-reconsideration/): മൂല്യങ്ങളെക്കുറിച്ചും, കുട്ടികള്‍ക്കിടയില്‍ അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും അനുയോജ്യമായ മൂല്യശിക്ഷണത്തെക്കുറിച്ചും ചിന്തിക്കുക എന്നത് അനിവാര്യമാണ്. ഡോ. ഫിലിപ്പ് ജോസഫ്‌ ‘കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?’ മനുഷ്യകുലത്തിന്റെ പ്രഥമതലമുറയില്‍ നടന്ന ഈ സംഭവത്തിന്റെ പുനര്‍വായനയും വിചിന്തനവും ഈ വര്‍ത്തമാനകാലത്തും നമ്മുടെ മനസ്സില്‍ ചെറുതല്ലാത്ത നോവ് സൃഷ്ടിക്കുന്നു. ജീവിതം ശ്രേഷ്ഠമാക്കുന്നതില്‍ സനാതനമൂല്യങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. എങ്കിലും, ഇന്നത്തെ സമൂഹത്തില്‍, കുടുംബങ്ങളില്‍, പ്രത്യേകിച്ച് നമ്മുടെ ക്യാംപസുകളില്‍ ഈ മൂല്യങ്ങള്‍ ക്രൂശിക്കപ്പെടുകയോ, കുഴിച്ചുമൂടപ്പെടുകയോ ചെയ്യുന്നത് സര്‍വസാധാരണമായിരിക്കുന്നു. അതുകൊണ്ട് മൂല്യങ്ങളെക്കുറിച്ചും, കുട്ടികള്‍ക്കിടയില്‍ അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും അനുയോജ്യമായ മൂല്യശിക്ഷണത്തെക്കുറിച്ചും ചിന്തിക്കുക അനിവാര്യമാണ്. സത്യം, സ്‌നേഹം, നീതി തുടങ്ങിയ ഉദാത്തമൂല്യങ്ങള്‍ സ്ഥലകാലാതീതമാണ്. അതുകൊണ്ട്, പഴയകാല-പുതിയകാല മൂല്യങ്ങള്‍, പാശ്ചാത്യ-സ്വദേശി മൂല്യങ്ങള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ മൂല്യങ്ങളുടെ പ്രയോഗത്തിലേക്ക് കടക്കുമ്പോള്‍ ചില വാദപ്രതിവാദങ്ങള്‍ പ്രസക്തമാണ്. ഇത്തരത്തിലുള്ള കുരുത്തക്കേടുകള്‍ ആവര്‍ത്തിച്ച് ഗുരുത്വം നഷ്ടപ്പെട്ടവരുടെ ഗണത്തിലേക്ക് ഇന്നത്തെ കുട്ടികള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ? വാക്കിലും പ്രവൃത്തിയിലും സത്യസന്ധത […] - ['അനന്തമായ അന്തസ്സ്': ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍](https://malabarvisiononline.com/2024/07/16/dignitas-infinita/): വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനരേഖ സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS 2024 ഏപ്രില്‍ എട്ടിന് വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ‘അനന്തമായ അന്തസ്സ്’ (Dignitas Infinita) എന്ന പ്രബോധനരേഖ മനുഷ്യജീവന്റെ മഹത്വത്തെ പ്രതിപാദിക്കുന്നു. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്ക് അടിസ്ഥാനമായ മനുഷ്യമഹത്വം എന്ന വിഷയത്തെ കഴിഞ്ഞ കാലങ്ങളില്‍ കത്തോലിക്കാസഭ വിശകലനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനത്തെ കാണാന്‍. മനുഷ്യ അന്തസ്സ് സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ ശ്രദ്ധ കിട്ടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ലോക പ്രശ്‌നങ്ങളോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്ന സമീപനമാണ്. സഭയുടെ ഈ പ്രബോധനങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നത് മനുഷ്യജീവന്റെ മഹത്വമാണ്. നീതിപൂര്‍വമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക, പ്രതിസന്ധികള്‍ നിറഞ്ഞ ഈ ലോകത്തില്‍ വിശുദ്ധിയോടെ ജീവിക്കാന്‍ മനുഷ്യരെ […] - [ജൂലൈ 18: വിശുദ്ധ സിംപ്രോസയും ഏഴു മക്കളും](https://malabarvisiononline.com/2024/07/15/st-symphorosa/): ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനം ആഡിയന്‍ ചക്രവര്‍ത്തി തന്റെ വാഴ്ചയുടെ ആരംഭത്തില്‍ തുടര്‍ന്നുവെങ്കിലും കുറേകാലത്തേക്കു നിറുത്തിവെച്ചു; 124-ല്‍ വീണ്ടും തുടങ്ങി. ജൂപ്പിറ്റര്‍ ദേവന്റെ ഒരു ബിംബം ക്രിസ്തു പുനരുത്ഥാനം ചെയ്ത സ്ഥലത്തും വീനസ്സിന്റെ ഒരു മാര്‍ബിള്‍ പ്രതിമ ഗാഗുല്‍ത്തായിലും അഡോണിസ്സിന് പ്രതിഷ്ഠിതമായ ഒരു ഗുഹ ബത്‌ലഹേമ്മിലും അദ്ദേഹം സഥാപിച്ചു. മതപീഡനം തകൃതിയായി നടന്നു. അദ്ദേഹം പുതുതായി പണിതീര്‍ത്ത അരമനയുടെ പ്രതിഷ്ഠ നടത്തിയ പൂജാരി കര്‍മ്മങ്ങളുടെ ഇടയ്ക്കു വിളിച്ചു പറഞ്ഞു: ‘സിംപ്രോസ എന്ന വിധവയും ഏഴു മക്കളും തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ട് ഞങ്ങളെ നിന്ദിക്കുന്നു. അവര്‍ ഞങ്ങളെ ആരാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കും.’ സിംപ്രോസ തന്റെ സമ്പത്തുമുഴുവനും മതപീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. പുതിയ അരമനയുടെ അരികെയായിരുന്നു അവരുടെ താമസം. ചക്രവര്‍ത്തി സിംപ്രോസിയായെ വിളിച്ചുവരുത്തി ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ചു. അവള്‍ പ്രതിവചിച്ചു: ‘എന്റെ ഭര്‍ത്താവ് ജെട്ടൂളിയൂസും സഹോദരന്‍ അമാന്‍സിയൂസും അങ്ങയുടെ ട്രൈബുണ്‍ന്മാരായിരിക്കേ യേശുക്രിസ്തുവിനെപ്രതി ക്രൂരമര്‍ദ്ദനങ്ങള്‍ സഹിച്ചു. മനുഷ്യര്‍ അന്ന് അവരെ പുച്ഛിച്ചു; മാലാഖാമാര്‍ അവരെ […] - [ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 14](https://malabarvisiononline.com/2024/07/14/logos-quiz-july-14/): ന്യായാധിപന്മാര്‍ 10, പ്രഭാഷകന്‍ 34,35 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും. അടുത്ത ആഴ്ചയിലെ (ജൂലൈ 21) പഠനവിഷയംപ്രഭാഷകന്‍ 36, 37, 38 അധ്യായങ്ങള്‍. - [ജൂലൈ 15: വിശുദ്ധ ബോനവെന്തൂര മെത്രാന്‍](https://malabarvisiononline.com/2024/07/12/saint-bonaventure/): ഫ്രാന്‍സിസ്‌കന്‍ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക് വേദപാരംഗതനാണ് ബോനെവഞ്ചര്‍ മധ്യ ഇറ്റലിയില്‍ ബാഞ്ഞോറേജിയോ എന്ന നഗരത്തില്‍ 1221-ല്‍ ജോണ്‍ ഫിഡെന്‍സാ-മേരി റിഞ്ഞല്ലി ദമ്പതികളുടെ മകനായി ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ കുട്ടിക്ക് കഠിനമായ ഒരു രോഗം പിടിപെട്ടു. അമ്മ ഫാന്‍സിസ് അസീസിയെ സമീപിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. കുട്ടി പൂര്‍ണ്ണസുഖം പ്രാപിച്ചു. വിശുദ്ധന്‍ പിന്നീട് കുട്ടിയെ കണ്ടപ്പോള്‍ സമാധിയില്‍ ‘ബോനാവെന്തൂരാ’ അതായത്, ‘ഉത്തമ ഭാഗ്യം’ എന്നുവിളിച്ചു. അങ്ങനെ ബോനവെന്തൂരാ എന്ന് പേരുണ്ടായി. 22-ാമത്തെ വയസ്സില്‍ അദ്ദേഹം റോമയില്‍ ഫ്രാന്‍സിസ്‌കന്‍ സഭാവസ്ത്രം സ്വീകരിച്ചു. അലെക്‌സ് സാന്റര്‍ ഹെയില്‍സു മുതലായ പണ്ഡിതന്മാരുടെ കീഴില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1257-ല്‍ തന്റെ സ്‌നേഹിതന്‍ തോമസ് അക്വിനാസിനോടൊപ്പം ഡോക്ടറേറ്റു നേടി. അലസമായ ജിജ്ഞാസയായിരുന്നില്ല പഠനലക്ഷ്യം; പ്രാര്‍ത്ഥനാപൂര്‍വ്വം പഠിച്ചുകൊണ്ടിരുന്നു. വിശുദ്ധ തോമസ് അക്വിനാസ് ഒരിക്കല്‍ ബൊനവന്തൂരയെ സന്ദര്‍ശിച്ചപ്പോള്‍ ഈ ജ്ഞാനമൊക്കെ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചു. ബൊനവെന്തുരാ കുരിശുരൂപം കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: ‘ഇതാണ് എന്റെ വിജ്ഞാനത്തിന്റെ ഉറവ; ഞാന്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ […] - [അല്‍ഫോന്‍സാ തീര്‍ത്ഥാടനം ജൂലൈ 23-ന്](https://malabarvisiononline.com/2024/07/12/st-alphonsa-bharananganam/): താമരശ്ശേരി രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്തേക്കുള്ള രൂപതാതല തീര്‍ത്ഥാടനം ജൂലൈ 23-ന് നടക്കുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. അല്‍ഫോന്‍സാമ്മയിലൂടെ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി രൂപതാ കുടുംബത്തിനു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് ഭരണങ്ങാനം തീര്‍ത്ഥാടനമെന്നും ഇടവകകളോ, വിവിധ ഇടവകകള്‍ ചേര്‍ന്നോ വാഹന സൗകര്യമൊരുക്കിയാല്‍ തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രാര്‍ത്ഥനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ജൂലൈ 23-ന് നേതൃത്വം നല്‍കുന്നത് താമരശ്ശേരി രൂപതയാണ്. രാവിലെ 11-ന് വിശുദ്ധ കുര്‍ബാനയും അനുബന്ധ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടന ദേവാലയത്തിന്റെ നവീകരണവും മോടിപിടിപ്പിക്കലും അവസാന ഘട്ടത്തിലാണ്. ജൂലൈ 19 മുതല്‍ 28 വരെയാണ് തിരുനാള്‍. 19-ന് രാവിലെ 11.15-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാള്‍ ദിനമായ 28-ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. - [കത്തോലിക്ക കോണ്‍ഗ്രസ് സമുദായ നേതൃസംഗമം നാളെ](https://malabarvisiononline.com/2024/07/12/akcc-sangamam/): കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന സമുദായ നേതൃസംഗമം ‘ചോസണ്‍ 24’ നാളെ (13/07/2024) തിരുവമ്പാടി ബേബി പെരുമാലി നഗറില്‍ (പാരിഷ് ഹാള്‍ ഓഡിറ്റോറിയം) രാവിലെ 8.30-ന് ആരംഭിക്കും. പാറോപ്പടി, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, തോട്ടുമുക്കം ഫൊറോനകളിലെ നാനൂറോളം അംഗങ്ങള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംഗമം കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. 2024 – 25 വര്‍ഷത്തേക്കുള്ള മാര്‍ഗ്ഗരേഖ പ്രകാശനവും, ബേബി പെരുമാലില്‍ അനുസ്മരണവും നടക്കും. ക്രൈസ്തവ സമുദായത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ നേതൃസംഗമത്തില്‍ ചര്‍ച്ചയാകുമെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ഷാജി കണ്ടത്തില്‍ കോഡിനേറ്റര്‍ ജോസഫ് പുലക്കുടിയില്‍ എന്നിവര്‍ പറഞ്ഞു. - [ജൂലൈ 17: വിശുദ്ധ അലെക്‌സിസ്](https://malabarvisiononline.com/2024/07/11/saint-alexius/): അഞ്ചാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ സെനറ്റര്‍ എവുഫേമിയന്റെ ഏകപുത്രനാണ് അലെക്‌സിസ്. ദാന ധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിന്റെ ബോധം. തന്റെ പക്കല്‍ നിന്ന് ധര്‍മ്മം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപ്പോലെയത്രെ അലെക്സിസ് ബഹുമാനിച്ചിരുന്നത്. ജീവിതസുഖങ്ങളും ബഹുമാനങ്ങളും തന്റെ ഹൃദയത്തെ ദൈവത്തില്‍നിന്ന് അകറ്റുമെന്നു വിചാരിച്ച് വിവാഹദിവസം രാത്രി വൈവാഹിക സന്തോഷങ്ങള്‍ ആസ്വദിക്കാതെ ഭാര്യയോട് യാത്ര പറഞ്ഞു വിദൂരദേശത്തേക്ക് പുറപ്പെട്ടു. ദരിദ്ര വേഷമണിഞ്ഞ് എദേസായില്‍ ദൈവമാതാവിന്റെ ഒരാലയത്തിനു സമീപം ഒരു കുടിലില്‍ പരമമായ ഏകാന്തതയില്‍ താമസിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ഒരു കുലീന കുടുംബജാതനാണെന്ന് ജനങ്ങള്‍ക്കു മനസ്സിലായി. ഉടനടി സ്വഭവനത്തിലേക്കു മടങ്ങി. ആ മാളികയുടെ ഒരു മൂലയില്‍ ഒരു ദരിദ്ര ഭിക്ഷുവായി ഭൃത്യന്മാരുടെ നിന്ദനങ്ങള്‍ സ്വീകരിച്ചു 17 കൊല്ലം ജീവിച്ചു. തന്നെ പ്രതി കരയുന്ന ഭാര്യ അഗ്ലയേയും ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഭൃത്യരേയും ക്ഷമയോടെ വീക്ഷിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം സമയം ചെലവഴിച്ചു. ക്രൂരരക്തസാക്ഷിത്വത്തിന് മരണം അറുതിവരുത്തിയപ്പോള്‍ അലെക്‌സസില്‍നിന്നു ലഭിച്ച ഒരെഴുത്തില്‍നിന്ന് മാതാപിതാക്കന്മാര്‍ക്കു മനസ്സിലായി തങ്ങള്‍ അശ്രദ്ധമായി സംരക്ഷിച്ച […] - [ജൂലൈ 16: കര്‍മ്മല മാതാവ്](https://malabarvisiononline.com/2024/07/11/our-lady-of-mount-carmel/): എല്ലാ രൂപതകളിലും ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കര്‍മ്മലീത്താ സഭ പലസ്തീനയിലെ കര്‍മ്മലമലയില്‍ ആരംഭിച്ചു. കുരിശുയുദ്ധ കാലത്ത് യൂറോപ്പില്‍ പരന്നു. യൂറോപ്പില്‍ ഈ സഭയ്ക്ക് അല്പം എതിര്‍പ്പു നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ അയില്‍സു ഫോര്‍ഡ് ആശ്രമത്തില്‍ നിവസിച്ചിരുന്ന വിശുദ്ധ സൈമണ്‍ സ്‌റ്റോക്കായിരുന്നു അന്നത്തെ സുപ്പീരിയര്‍ ജനറല്‍. അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ‘കര്‍മ്മലിലെ സുന്ദര കുസുമമേ, ഫലസമ്പൂര്‍ണ്ണമായ മുന്തിരി, സ്വര്‍ഗ്ഗത്തിന്റെ അന്യാദൃശവും നിര്‍മ്മലവുമായ തേജസ്സേ, നിത്യനിര്‍മ്മല കന്യകയായിരുന്നു ദൈവപുതനെ പ്രസവിച്ചവളേ, ഇന്നത്തെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ, സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ. അങ്ങു എന്റെ അമ്മയാണെന്ന് കാണിച്ചു തരണമേ.’ 1251 ജൂലൈ 16-ന് അര്‍ദ്ധരാത്രി സൈമണ്‍ സ്‌റ്റോക്കു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വാനവഗണങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മല മാതാവ് പ്രത്യക്ഷപ്പെട്ടു കര്‍മ്മലോത്തരീയം നല്കിക്കൊണ്ടു പറഞ്ഞു: ‘എന്റ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കര്‍മ്മലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ നശിക്കുകയില്ല.’ ഈ സംഭവം കാട്ടുതീപോലെ യൂറോപ്പുമുഴുവനും പ്രചരിച്ചു; ക്രമേണ ലോകമാസകലമുള്ള എല്ലാ ദൈവമാതൃഭക്തരും കര്‍മ്മലോത്തരീയം ധരിക്കാന്‍ തുടങ്ങി. […] - [ജൂലൈ 14: ലെലിസ്സിലെ വിശുദ്ധ കമില്ലസ്](https://malabarvisiononline.com/2024/07/10/camillus-de-lellis/): പടയാളിയായിരുന്ന പിതാവ് കുറെ പണമുണ്ടാക്കിയെങ്കിലും മകന് പിതൃസ്വത്തായി നല്കാനുണ്ടായത് തന്റെ വാളുമാത്രമാണ്. വാളു കയ്യിലെടുക്കാറായപ്പോള്‍ മുതല്‍ കമില്ലസ്സു പടവെട്ടാന്‍ തുടങ്ങി; പുണ്യപട്ടത്തിനുള്ള ഒരു സ്ഥാനാര്‍ത്ഥിയായി ആരും കമില്ലസ്സിനെ കാണുകയില്ല. ഒരു യുദ്ധം കഴിഞ്ഞ് ഭയങ്കര വ്രണത്തോടെ കമില്ലസ്സു സ്വഭവനത്തി ലേക്കു മടങ്ങി. അഗതിയായ കമില്ലസ്സു ഒരാശുപത്രിയില്‍ ശിപായി ജോലിചെയ്തു വ്രണത്തിനുള്ള ചികില്‍സ നടത്തിക്കൊണ്ടിരുന്നു. കളിക്കാനുള്ള ചീട്ടുപെട്ടി തലയിണയുടെ കീഴ് വച്ചുകൊണ്ടാണ് ആശുപ്രതിയില്‍ ജോലിചെയ്തിരുന്നത്. കളിക്കാന്‍ തക്കം കിട്ടിയാല്‍ രോഗികളെ ഉപേക്ഷിച്ച് കളിക്കാന്‍ പോകും. ഭയങ്കര കോപപ്രകൃതിയുമായിരുന്നതു നിമിത്തം ആശുപത്രിയില്‍നിന്നു കമില്ലസ്സ് ബഹിഷ്‌കരിക്കപ്പെട്ടു. അദ്ദേഹം വീണ്ടും സൈന്യത്തില്‍ ചേര്‍ന്നു. സൈനിക ജീവിതം അന്ന് എത്രയും കഷ്ടമായിരുന്നു. പുല്ലും കുതിര മാംസവുമാണ് ഭക്ഷണം. അവസാനം സൈന്യത്തിന് തീരെ പറ്റുകയില്ലെന്ന കാരണത്താല്‍ സൈന്യത്തില്‍നിന്ന് കമില്ലസു പിരിച്ചുവിടപ്പെട്ടു. സൈന്യത്തിലെ സമ്പാദ്യം ചൂതുകളി കൊണ്ട് നശിപ്പിച്ചു. അന്ന് കമില്ലസ്സിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു കപ്പൂച്ചിന്‍ വൈദികന്റെ ഉപദേശം ആ യുവാവിനെ മാനസാന്തരപ്പെടുത്തി. രണ്ടു പ്രാവശ്യം അദ്ദേഹം കപ്പുച്ചിന്‍ നൊവിഷ്യറ്റില്‍ […] - [ഒക്ടോബര്‍ 12: വിശുദ്ധ വില്‍ഫ്രഡ് മെത്രാന്‍](https://malabarvisiononline.com/2024/10/10/st-wilfrid-bishop/): ബ്രിട്ടീഷ് ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെടുത്തിയ വില്‍ഫ്രിഡ് നോര്‍ത്തമ്പര്‍ലന്റില്‍ ജനിച്ചു. പതിന്നാലു വയസ്സുള്ളപ്പോള്‍ ലിന്റിസുഫാണ്‍ ആശ്രമത്തില്‍ ദൈവശാസ്ത്രം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്നു കാന്റര്‍ബറിയില്‍ പഠിക്കുകയും റോമയിലേക്ക് ഒരു യാത്ര ചെയ്യുകയുമുണ്ടായി. ഒരുകൊല്ലം ലിയോണ്‍സില്‍ അദ്ദേഹം താമസിച്ചു. അവിടെ ഒരു നല്ല വിവാഹാലോചന വന്നപ്പോള്‍ സമര്‍പ്പിത ജീവിതത്തിനുള്ള തന്റെ ആഗ്രഹം പ്രകടമാക്കി. മടങ്ങി റോമിലെത്തി ‘രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ലിയോണ്‍സിലേക്കു മടങ്ങി അദ്ദേഹം ആര്‍ച്ചുബിഷപ്പു ഡെല്‍ഫീനൂസിന്റെകൂടെ മൂന്നു കൊല്ലം താമസിച്ചു. 658-ല്‍ ആര്‍ച്ചുബിഷപ്പിനെ ക്രിസ്തുവിരോധികള്‍ വധിച്ചു. തന്റെ വത്സല പിതാവിനെ സംസ്‌ക്കരിച്ചശേഷം വില്‍ഫ്രിഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഡെയിറികളുടെ രാജാവ് അലെഫിഡ് സന്തോഷപൂര്‍വ്വം വില്‍ഫ്രഡിനെ സ്വാഗതം ചെയ്തു, മാത്രമല്ല ഒരാശ്രമത്തിനു വേണ്ട സ്ഥലവും അദ്ദേഹത്തിനു കൊടുത്തു. റിപ്പണ്‍ എന്ന സ്ഥലത്ത് അദ്ദേഹം ഒരാശ്രമം ആരംഭിച്ചു.664-ല്‍ വില്‍ഫ്രിഡിനെ ലിന്റിസുഫാണിലെ മെത്രാനാക്കി; അഞ്ചുകൊല്ലത്തിനുശേഷം അദ്ദേഹത്തെ യോര്‍ക്കിലേക്കുമാറ്റി. അവിടെ അദ്ദേഹത്തിന് ദുഷ്ടരാജാക്കന്മാരുടെ ദുര്‍മ്മോഹങ്ങള്‍ക്കും ലൗകായതികരായ മെത്രാന്മാരുടെ ഭീരുത്വത്തിനും ഭക്തജനങ്ങളുടെ അബദ്ധങ്ങള്‍ക്കുമെതിരെ അടരാടേണ്ടിവന്നു. രണ്ടു പ്രാവശ്യം അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരിക്കല്‍ […] - [ഭാരതത്തില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണിയെന്ന് റിപ്പോര്‍ട്ട്](https://malabarvisiononline.com/2024/10/09/uscirf-report-on-india/): മതപരിവര്‍ത്തന വിരുദ്ധ നിയമമടക്കം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ചില നിയമങ്ങള്‍ രാജ്യത്ത് ക്രൈസ്തവ മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ്സിഐആര്‍എഫ് പറയുന്നു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര, ഉഭയകക്ഷി യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയാണ് USCIRF. ഏജന്‍സി നേരിട്ടും വിശ്വസനീയമായ ആഭ്യന്തര, അന്തര്‍ദേശീയ മാധ്യമങ്ങളെ ആശ്രയിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേര്‍ക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് […] - [ഒക്ടോബര്‍ 11: വിശുദ്ധ ടരാക്കുസും പ്രാബൂസും അന്‍ഡ്രോണിക്കൂസും](https://malabarvisiononline.com/2024/10/09/martyrdom-of-andronicus-probus-and-tarachus/): ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീസിയായില്‍ ദൈവത്തെ മഹത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷികളാണിവര്‍. ടരാക്കൂസ് ഒരു റോമന്‍ സൈനികനാണ്. ക്രിസ്തീയ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനു നിര്‍ബന്ധിക്കപ്പെടാതിരിക്കാന്‍ 65-ാമത്തെ വയസ്സില്‍ സൈന്യത്തില്‍നിന്നു പിരിഞ്ഞുപോന്നു. പ്രാബൂസു പംഫീലിയാക്കാരനാണ്. ഒരു വലിയ സംഖ്യ കൊടുത്തു ക്രിസ്തുവിനെ സേവിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം വാങ്ങി. അന്‍ഡ്രോണിക്ക്യൂസ് എഫേസൂസിലെ ഒരു പ്രധാന കുടുംബാംഗമാണ്. 304-ല്‍ മതമര്‍ദ്ദനം സര്‍വ്വവ്യാപകമാക്കിയപ്പോള്‍ ഈ മൂന്നുപേരേയും അറസ്റ്റു ചെയ്തു ടാര്‍സൂസിലേക്കു കൊണ്ടുപോയി. അവിടെവച്ചു ഗവര്‍ണര്‍ മാക്‌സിമൂസ് ഈ മൂന്നു രക്തസാക്ഷികളോടു നടത്തിയ സംഭാഷണം പ്രോകണ്‍സുലര്‍ രേഖയില്‍ ചേര്‍ത്തിരുന്നു. ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടി അല്പ വിശ്വാസികളെ ഇളക്കാതിരിക്കയില്ല. ടരാക്കൂസിനെ പ്രഹരിപ്പിച്ചപ്പോള്‍ അദ്ദേഹം ഗവര്‍ണറോടു പറഞ്ഞു: ‘അങ്ങ് എന്നെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജ്ഞനാക്കിയിരിക്കുന്നു. സര്‍വ്വേശ്വരനിലും യേശു ക്രിസ്തുവിലുമുള്ള എന്റെ ശരണം വര്‍ദ്ധിച്ചിരിക്കുന്നു.’ പ്രോബൂസ് ഇങ്ങനെ ഗവര്‍ണരോടു പറഞ്ഞു: ‘അങ്ങ യുടെ മര്‍ദ്ദനങ്ങള്‍ എനിക്കു സൗരഭ്യമാണ്. യേശുക്രിസ്തു വിനെപ്രതി എത്രകണ്ടു കൂടുതല്‍ സഹിക്കുന്നുവോ അത്രകണ്ട് എന്റെ ആത്മാവ് ശക്തിപ്പെടുന്നു.’ മര്‍ദ്ദനങ്ങളെ സ്മരിച്ചുകൊണ്ടു മൂഢമായി […] - [ഒക്ടോബര്‍ 10: വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ](https://malabarvisiononline.com/2024/10/09/st-francis-borgia/): വലെന്‍സിയായില്‍ ഗാന്റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സിസ് ജനിച്ചു. അവന്റെ അമ്മ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭക്തയായിരുന്നു. അവള്‍ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി ആണാണെങ്കില്‍ ഫ്രാന്‍സിസ് എന്നു പേരിടാമെന്നു നിശ്ചയിച്ചതാണ്. ആദ്യം ഫ്രാന്‍സിസ് ഉച്ചരിക്കാന്‍ പഠിച്ച വാക്കുകള്‍ ഈശോയും മറിയവുമാണ്. 12 വയസ്സുമുതല്‍ ആരഗോണ്‍ ആര്‍ച്ചുബിഷപ് ജോണിന്റെകൂടെ താമസിച്ചു സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു. ചക്രവര്‍ത്തിനിയുടെ നിര്‍ദ്ദേശപ്രകാരം എലീനര്‍ ദെകാസ്‌ട്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു. എട്ടു മക്കളുണ്ടായി. അക്കാലത്ത് അദ്ദേഹം എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാന കൈക്കൊണ്ടിരുന്നു. രാജകൊട്ടാരത്തില്‍ താമസിക്കുമ്പോഴും ഫ്രാന്‍സിസിന്റെ ജീവിതം എത്രയും നിര്‍മ്മലമായിരുന്നെങ്കിലും ലോകത്തിനു ഫ്രാന്‍സിസ്സിന്റെ ഹൃദയത്തില്‍ കുറെയേറെ സ്ഥാനമുണ്ടായിരുന്നു. 1539 മേയ് ഒന്നിന് ഇസബെല്‍ ചക്രവര്‍ത്തിനി മരിച്ചു. ചക്രവര്‍ത്തിനിയുടെ ശരീരം തിരിച്ചറിഞ്ഞു ഗ്രാനഡായിലെ രാജകീയ ശ്മശാനത്തിലേക്ക് അകമ്പടി പോകുന്ന ചുമതല ഫ്രാന്‍സിസ്സിനായിരുന്നു. ശരീരം തിരിച്ചറിയുന്നതിനുവേണ്ടി ശവമഞ്ചം തുറന്നു. സൗന്ദര്യധാമമായിരുന്ന ഇസബെല്‍ ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിയ മാറ്റം കണ്ടു ഫ്രാന്‍സിസ് പറഞ്ഞു: ‘ഉജ്ജ്വലമായിരുന്ന ആ നേത്രങ്ങള്‍ക്ക് എന്തു പറ്റി? സുന്ദരമായിരുന്ന […] - [ഒക്ടോബര്‍ 9: വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി](https://malabarvisiononline.com/2024/10/08/john-leonardi/): മതപരിവര്‍ത്തനവും ട്രെന്റ് സൂനഹദോസും സമാപിച്ച ഉടനെ തിരുസ്സഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വളരെ അധികം അധ്വാനിച്ച ഒരു വൈദികനാണ് ജോണ്‍ ലെയോനാര്‍ഡി. അദ്ദേഹം ഇറ്റലിയില്‍ ലൂക്കാ എന്ന പ്രദേശത്തു ജനിച്ചു. ഏതാനും നാള്‍ ഔഷധവ്യാപാരത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ആ തൊഴിലുപേക്ഷിച്ച്, ദൈവശാസ്ത്രം പഠിച്ച് 33-ാമത്തെ വയസ്സില്‍ വൈദികനായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി പല യുവജനങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണയില്‍ പുരോഹിത ശിക്ഷണം സ്വീകരിച്ചുപോന്നു. ലൂക്കാ റിപ്പബ്ലിക്ക് സന്യാസസഭകള്‍ക്കെതിരായിരുന്നതിനാല്‍ 13-ാം ഗ്രിഗോറിയോസ് പാപ്പായുടെ അംഗീകാരത്തോടുകൂടി അദ്ദേഹം ദൈവമാതാവിന്റെ വൈദികരുടെ ഒരു സന്യാസ സഭ സമാരംഭിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ സഭയ്ക്ക് എതിര്‍പ്പുണ്ടാകുകയും അദ്ദേഹത്തന് ജീവിതശിഷ്ടം ലൂക്കാനഗരത്തിനു പുറമേ വസിക്കേണ്ടതായും വന്നു. വിശുദ്ധ ഫിലിപ്പുനേരി അദ്ദേഹത്തിനു വളരെയേറെ പ്രോല്‍സാഹനം നല്കി. 1579-ല്‍ അദ്ദേഹം വേദപഠനത്തിനുള്ള സഖ്യം ആരംഭിച്ചു. റോമയിലെ പ്രൊപ്പഗാന്ററാ കോളേജിന്റെ സ്ഥാപകരില്‍ ഒരാളാണു അദ്ദേഹം. ഒരു ക്രിസ്തീയ തത്വസംഹിത അദ്ദേഹം പ്രസിദ്ധം ചെയ്തു. ലെയൊനാര്‍ഡിയുടെ സഭ ഇറ്റലിയില്‍ വളരെ നന്മ ചെയ്തു. 1595-ല്‍ ക്ലെമെന്റ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്റെ സഭയ്ക്ക് അംഗീകാരം […] - [അല്‍ഫോന്‍സ കോളജില്‍ കരിയര്‍ എക്‌സ്‌പോ 2024](https://malabarvisiononline.com/2024/10/08/career-expo/): തിരുവമ്പാടി അല്‍ഫോന്‍സ കോളജും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്‌സ് & ഓട്ടോമേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ എക്‌സ്‌പോ 2024ഒക്ടോബര്‍ 10-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ കോളജില്‍ നടക്കും. വിവിധ ഏജന്‍സികളില്‍ നിന്നായി 300-ല്‍ അധികം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 25 ദിവസങ്ങള്‍ കൊണ്ടോ, 6 മാസങ്ങള്‍ കൊണ്ടോ പൂര്‍ത്തീകരിക്കാവുന്ന വിവിധ കോഴ്‌സുകള്‍ കോളജ് കാമ്പസില്‍ തന്നെ പഠിക്കാനുള്ള സൗകര്യവുമുണ്ട്. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഫുള്‍ ഡേ ബാച്ചായും പ്രവര്‍ത്തി ദിവസങ്ങളില്‍ ഈവനിങ് ബാച്ചായുമാണ് കോഴ്‌സുകള്‍ ക്രമീകരിക്കുന്നത്. ഇന്റേണ്‍ഷിപ്പിനും തൊഴില്‍ കണ്ടെത്താനുമുള്ള സൗകര്യമുണ്ട്. കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ടെക്‌നോ സമ്മിറ്റുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ രംഗത്തെ പുത്തന്‍ ടെക്‌നോളജികളും ട്രെന്റുകളും അവസരങ്ങളും അറിയാന്‍ കരിയര്‍ എക്‌സ്‌പോ 2024 ഉപകരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കിലൂടെ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക: https://docs.google.com/forms/d/e/1FAIpQLSckxiDdqzxzBp-Ll8K7FzkSdISCnP_UHazlNTlPTNynZYTIwQ/viewform - [വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ അധിക്ഷേപിച്ച് മുന്‍ ആര്‍എസ്എസ് നേതാവ്: ഗോവയില്‍ വ്യാപക പ്രതിഷേധം](https://malabarvisiononline.com/2024/10/08/protests-erupt-after-ex-rss-chief-demands-dna-test-of-st-francis-xaviers-relics/): വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ ഗോവയിലെ മുന്‍ ആര്‍എസ്എസ് തലവന്‍ സുഭാഷ് വെലിംഗ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാമര്‍ശമാണ് വിവാദമായത്. വെലിംഗ്കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികള്‍ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു. സുഭാഷ് വെലിംഗ്കറുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസും ബിജെപിയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഗോയഞ്ചോ സായ്ബ് (ഗോവയുടെ സംരക്ഷകന്‍) ആയി കണക്കാക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ മുന്‍ ആര്‍എസ്എസ് മേധാവി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ലെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. ‘ഭരണകക്ഷിയായ ബിജെപി ഗോവക്കാരെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വം ഗോവക്കാരുടെ രക്തത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയണം. ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയ്ക്കായി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിടുന്നു’ – അദ്ദേഹം പറഞ്ഞു. ഗോവയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ […] - [പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം പുതിയ ബാച്ച് ആരംഭിക്കുന്നു](https://malabarvisiononline.com/2024/10/08/viswasa-vishayangal-oru-samagra-padanam/): താമരശ്ശേരി രൂപതയുടെ ദൈവിക – ബൈബിള്‍ വിഷയങ്ങളുടെ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. വിശ്വാസ വിഷയങ്ങള്‍ സമഗ്രതയോടെ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാസത്തിലെ എല്ലാ രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍. രജിസ്‌ട്രേഷനായി താഴെപ്പറയുന്ന നമ്പറില്‍ പേര്, വീട്ടുപേര്, ഇടവക, രൂപത എന്നീ വിവരങ്ങള്‍ വാട്‌സ്ആപ്പ് മെസേജായി അയക്കുക.8281346179. - [മരിയന്‍ഗീതം ആലാപന മത്സരം](https://malabarvisiononline.com/2024/10/08/marian-geetham-alapana-mathsaram/): കുടുംബക്കൂട്ടായ്മ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ഗീതം ആലാപന മത്സരം സംഘടിപ്പിക്കുന്നു. രണ്ടു ഘട്ടങ്ങളായുള്ള മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ഇടവകയിലെ കുടുംബകൂട്ടായ്മകള്‍ ഒറ്റക്കോ ഒരുമിച്ചോ ടീമുകളായി ആലപിക്കുന്ന മരിയന്‍ ഗീതത്തിന്റെ വീഡിയോ 8281346179 വാട്‌സ്അപ്പ്/ടെലഗ്രാം നമ്പറിലേക്ക് 2024 ഒക്ടോബര്‍ 31-ന് മുമ്പ് അയയ്ക്കണം. മികച്ച അവതരണം കാഴ്ചവെക്കുന്ന ടീമുകളെ നവംബറില്‍ നടക്കുന്ന രൂപതാതല ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. ഫൈനല്‍ മത്സരത്തില്‍ സമ്മാനര്‍ഹരാകുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ് സമ്മാനം. നിബന്ധനകള്‍:1. ഏഴു മിനിറ്റാണ് ആലാപന സമയം.2. ഒരു ടീമില്‍ പരമാവധി ഏഴു പേര്‍ വരെ ആകാം.3. ഒരു ഇടവകയില്‍ നിന്ന് കുടുംബക്കൂട്ടായ്മ അടിസ്ഥാനത്തിലുള്ള എത്ര ടീമുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.5. ഓരോ ടീമിലും പങ്കുകാരാകുന്ന അംഗങ്ങളുടെ ഇടവക കുടുംബകൂട്ടായ്മകളുടെ പേരുകള്‍ എന്നിവ ആദ്യം രജിസ്‌ട്രേഷന്‍ സമയത്തും പിന്നീട് വീഡിയോടൊപ്പവും അയയ്‌ക്കേണ്ടതാണ്.6. പ്രായഭേദമെന്യേ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം.7. കാരോക്കെയോ മറ്റ് വാദ്യോപകരണങ്ങളോ ഉപയോഗിച്ചാണ് ഗീതങ്ങള്‍ ആലപിക്കേണ്ടത്. - [ഒക്ടോബര്‍ 8: വിശുദ്ധ ശിമയോന്‍](https://malabarvisiononline.com/2024/10/08/saint-simeon-senex/): ജെറുസലേമില്‍ താമസിച്ചിരുന്ന ഒരു ഭക്തപുരോഹിതനായിരുന്നു ശിമയോന്‍. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താന്‍ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളുപ്പെടുത്തിയിരുന്നു. അതിനാല്‍ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാര്‍ത്ഥിച്ചും കഴിയുകയായിരുന്നു ഹില്ലെലിന്റെ പുത്രനായ ശിമയോന്‍. ദൈവചൈതന്യം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ദൈവമാതാവിന്റെ ശുദ്ധീകരണത്തിന് മറിയവും യൗസേപ്പും ഉണ്ണിയെക്കൊണ്ടു ദൈവാലയത്തിലെത്തിയപ്പോള്‍ ശിമയോനും ദൈവാലയത്തിലെത്തി. ആ സമയത്ത് അവിടെ എത്തിയതും ആ കുഞ്ഞാണു വരാനിരിക്കുന്ന രക്ഷകനെന്നും ശിമയോന്‍ മനസ്സിലാക്കിയതും പരിശുദ്ധാത്മാവിന്റെ നിവേശനത്താലാണ്. അദ്ദേഹം ആ കുഞ്ഞിനെ കൈയിലെടുത്തു കൊണ്ടു ദൈവത്തെ ഇങ്ങനെ സ്തുതിച്ചു: ‘കര്‍ത്താവേ, അങ്ങയുടെ തിരുവചനമനുസരിച്ച് അങ്ങേ ദാസനെ സമാധാനത്തോടെ ഇനി വിട്ടയയ്ക്കണമേ. എല്ലാ ജനങ്ങള്‍ക്കുമായി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൊണ്ടുതന്നെ ഞാന്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപ്പെടാനുള്ള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്വവുമാണ്.’ ശെമയോന്‍ മറിയത്തോടു പറഞ്ഞു: ‘ഈ കുഞ്ഞ് അനേകരുടെ എതിര്‍പ്പിനു കാരണമാകും. നിന്റെ ഹൃദയത്തെ ഒരു വാള്‍ ഭേദിക്കും’ (ലൂക്കാ 2:25-35). - [ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/10/07/pope-francis-leads-rosary-prayer-for-peace/): പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ലോകസമാധാനത്തിനായി പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇസ്രായേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതിന്റെ തലേദിവസമായ ഒക്ടബോര്‍ ആറിന് വൈകുന്നേരമാണ് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നത്. ‘അമ്മേ, നമ്മുടെ ലോകത്തിന് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ, ജീവന്‍ സംരക്ഷിക്കാനും യുദ്ധത്തെ തള്ളിക്കളയുവാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധമില്ലാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും പൊതു ഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. സമാധാനത്തിന്റെ രാജ്ഞി, ദൈവത്തിന്റെ കരുണയ്ക്കായി മാധ്യസ്ഥ്യം വഹിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു! വിദ്വേഷം വളര്‍ത്തുന്നവരുടെ ആത്മാക്കളെ പരിവര്‍ത്തനം ചെയ്യുക, മരണത്തിന് കാരണമാകുന്ന ആയുധങ്ങളുടെ ആരവം നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്ന അക്രമം കെടുത്തുക’ – പാപ്പ പ്രാര്‍ത്ഥിച്ചു. സമാധാന പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പ് ലത്തീനില്‍ പരമ്പരാഗത ‘സാല്‍വ റെജീന’ പ്രാര്‍ത്ഥനയും ജപമാലയുടെ അവസാനത്തില്‍ ലൊറേറ്റോയിലെ ലുത്തിനിയായും ആലപിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയായ […] - [ഭാരത സഭയ്ക്ക് അഭിമാനമായി മോണ്‍. ജോര്‍ജ് കൂവക്കാടിന് കര്‍ദ്ദിനാള്‍ പദവി](https://malabarvisiononline.com/2024/10/07/pope-francis-announces-21-new-cardinals/): ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഒക്ടോബര്‍ ആറിന് മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സഭയിലേക്ക് പുതിയതായി 21 കര്‍ദ്ദിനാളുമാരെ കൂടി പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഇറാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, ഫിപ്പീന്‍സ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വൈദികരും പുതിയ കര്‍ദ്ദിനാള്‍ പട്ടികയിലുണ്ട്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. ഒരേ സമയം സീറോ മലബാര്‍ സഭയില്‍ നിന്ന് രണ്ടു പേര്‍ കര്‍ദ്ദിനാള്‍ സംഘത്തിലുണ്ടാകുകയെന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോണ്‍. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. 1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോണ്‍. ജോര്‍ജ് ജനിച്ചത്. 2004-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് […] - [മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി](https://malabarvisiononline.com/2024/10/05/mahe-annual-feast/): ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാളാണ് ഇത്തവണത്തേത്. വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം തീര്‍ത്ഥാടകരുടെ പൊതുവണക്കത്തിന് പ്രതിഷ്ഠിച്ചു. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ ഏഴിന് ദിവ്യബലിയും വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലിയര്‍പ്പണവുമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴിനും ഒമ്പതിനും പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലിയും വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 15 വരെ ആഘോഷമായ ദിവ്യബലിക്കു ശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. പൊതുവണക്കത്തിന് പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുനാള്‍ ദിവസങ്ങളായ 14, 15 തീയതികളില്‍ തിരുനാള്‍ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും നടക്കും. വിവിധ ഭാഷകളിലുള്ള കുര്‍ബാന മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിന്റെ പ്രത്യേകതയാണ്. പൂര്‍ണ ദണ്ഡവിമോചന ദിനമായ 15-ന് പുലര്‍ച്ചെ […] - [ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍](https://malabarvisiononline.com/2024/10/04/christians-form-130-km-long-human-chain-seek-action-against-chhattisgarh-bjp-mla-for-remarks/): ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ ജഷ്പൂര്‍ ജില്ലയില്‍ 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങല തീര്‍ത്തു. പഥല്‍ഗാവ് മുതല്‍ ലോഡം വരെ കത്‌നി-ഗുംല ഹൈവേയിലൂടെ സമാധാനപരമായി കൈകോര്‍തായിരുന്നു മനുഷ്യ ചങ്ങല തീര്‍ത്തത്. സെപ്തംബര്‍ ഒന്നിന് ദേക്നി ഗ്രാമത്തിലെ പരിപാടിയിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ജംഷഡ്പൂരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവര്‍ത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റെയ്മുനി നടത്തിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേര്‍ റെയ്മുനിക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. ‘റെയ്മുനിയുടെ പരാമര്‍ശത്തില്‍ വലിയ അമര്‍ഷമുണ്ട്. പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ മനുഷ്യച്ചങ്ങല നടത്തി സമാധാനപരമായി പ്രതിഷേധിച്ചു. എന്നാല്‍ എംഎല്‍എയ്ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് തുടര്‍ന്നാല്‍ റോഡ് ഉപരോധം പോലുള്ള നടപടികളിലേക്ക് കടക്കും.’ ക്രിസ്ത്യന്‍ ആദിവാസി മഹാസഭ നേതാവ് അനില്‍ കുമാര്‍ കിസ്പോട്ട പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് തെളിയിക്കാന്‍ സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നായിരുന്നു […] - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണ സമാപനം ഒക്ടോബര്‍ 26ന്](https://malabarvisiononline.com/2024/10/04/bathaniya-renewal-centre-pullurampara/): താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നടക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 26-ന് സമാപിക്കും. ജപമാല മന്ത്രങ്ങളാല്‍ മുഖരിതമായ ബഥാനിയായില്‍ നിരവധി വിശ്വാസികളാണ് അഖണ്ഡ ജപമാല സമര്‍പ്പണത്തില്‍ പങ്കാളികളാകാന്‍ എത്തുന്നത്. കുടുംബങ്ങളുടെ വിശുദ്ധീകരണവും ലോകസമാധാനവുമാണ് ഇത്തവണത്തെ പ്രത്യേക നിയോഗം. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിനമായ ഒക്ടോബര്‍ 25-ന് പതിവ് ശുശ്രൂഷകള്‍ക്കു പുറമെ പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. 25-ന് വൈകുന്നേരം 06.30-ന് കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ അണിനിരക്കുന്ന ജപമാല റാലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയില്‍ പുല്ലൂരാംപാറ വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 26-ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. 01.30-ന് നേര്‍ച്ച ഭക്ഷണത്തോടെ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിക്കും. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ […] - [യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് 'വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍'](https://malabarvisiononline.com/2024/10/04/ibrahim-faltas-custodian-of-the-holy-land-on-attacks-by-iran/): അര്‍ത്ഥമില്ലാത്ത യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്. ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായാല്‍ ഇനിയും ഇത്തരം ഭീകരസംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒന്നാം തീയതി വൈകുന്നേരം നടന്ന അക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഫാ. ഫാല്‍ത്താസ്, അന്നേദിവസം വൈകുന്നേരം അഞ്ചിനുതന്നെ, അടുത്തദിവസം സ്‌കൂളുകള്‍ തുറക്കരുതെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി, വൈകുന്നേരം ഏഴിന് ‘ദിവ്യ രക്ഷകന്റെ’ നാമധേയത്തിലുള്ള ദേവാലയത്തിലായിരിക്കുമ്പോഴാണ് ശക്തമായ അക്രമണത്തിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം തങ്ങള്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ്, സംഭവത്തിന്റെ ഭീകരതയെക്കുറിച്ചും, അതുളവാക്കുന്ന പരിഭ്രാന്തിയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്. ദേവാലയത്തില്‍നിന്ന് പുറത്തിറങ്ങിയ തങ്ങള്‍, ജെറുസലേമിന് തെക്കുള്ള ഇസ്രായേല്‍ മിലിട്ടറി ബേസ്‌മെന്റ് ലക്ഷ്യമാക്കി […] - [പത്തുവര്‍ഷം ഐഎസ് തടവിലായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു](https://malabarvisiononline.com/2024/10/04/young-yazidi-woman-kidnapped-by-isis-rescued-from-gaza/): ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി യുവതി ഫൗസിയ സിഡോയെ ഇസ്രയേലും അമേരിക്കയും ഇറാഖും ഉള്‍പ്പെട്ട രഹസ്യ ഓപ്പറേഷനിലൂടെ ഗാസയില്‍ നിന്ന് മോചിപ്പിച്ചു. 11 വയസ്സുള്ളപ്പോള്ളാണ് ഫൗസിയ സിഡോ ഐഎസ് പിടിയിലാകുന്നത്. ഇറാക്കിലെ വീട്ടില്‍ വച്ച് തീവ്രവാദികള്‍ അവളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ ഏകദേശം ആക്രമണത്തില്‍ 5,000-ത്തിലധികം യസീദിയ വംശജര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. 2014-ല്‍ നടന്ന ഈ സംഭവത്തെ വംശഹത്യ എന്നാണ് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചത്. തടവിലാക്കപ്പെട്ട ഫൗസിയയെ തീവ്രവാദികള്‍ വിറ്റ് ഗാസയിലേക്ക് കടത്തുകയായിരുന്നു. അവളെ വിലയ്ക്കു വാങ്ങിയ വ്യക്തി അടുത്തിടെ കൊല്ലപ്പെട്ടതോടെയാണ് ഫൗസിയയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. നാലു മാസത്തെ പരിശ്രമത്തിനൊടുവിലാണ് ഫൗസിയ മോചിതയായത്. ഇറാഖി ഉദ്യോഗസ്ഥര്‍ ഫൗസിയയുടെ വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അവര്‍ ഇസ്രായേലിന്റെ സഹായത്തോടെ ഗാസയില്‍ നിന്ന് അവളെ പുറത്തുകടക്കക്കാന്‍ സഹായിക്കുകയും ചെയ്തു. ഇറാഖും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. - [ഒക്ടോബര്‍ 6: വിശുദ്ധ ബ്രൂണോ](https://malabarvisiononline.com/2024/10/04/saint-bruno/): ബ്രൂണോ ജര്‍മ്മനിയില്‍ കോളോണ്‍ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. റീംസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടേയും മഹത്വം എന്നു വിളിക്കപ്പെടത്തക്കവിധം ബ്രൂണോ പണ്ഡിതനും ദൈവഭക്തനുമായിരുന്നു. റീംസ് മെത്രാന്റെ വക ഒരു വിദ്യാലയത്തില്‍ അദ്ദേഹം കുറേനാള്‍ പഠിച്ചിരുന്നു. അക്കാലത്തു ബ്രൂണോ റീംസ് രൂപതയുടെ താങ്ങായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 45 വയസ്സുള്ളപ്പോള്‍ ബ്രൂണോ റീംസ് രൂപത യുടെ ചാന്‍സലറായി. ഏഴാം ഗ്രിഗോറിയോസ് മാര്‍പാപ്പായുടെ താല്‍പര്യമനുസരിച്ച് വൈദികരുടെ വിശുദ്ധീകരണത്തിനായി അദ്ദേഹം അദ്ധ്വാനിച്ചുകൊണ്ടിരുന്നു. അക്കാലത്തു താന്‍ ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിക്കുന്നതായി ഒരു സ്വപ്‌നം കണ്ടു. ലാന്റ്‌വിന്‍, സ്റ്റീഫന്‍ തുടങ്ങിയ കൂട്ടുകാരോടുകൂടി 1048-ല്‍ ഗ്രനോബിളില്‍ പോയി അവിടത്തെ ബിഷപ് വിശുദ്ധ ഹ്യൂഗിനോടു അദ്ദേഹത്തിന്റെ രൂപതയില്‍ ഒരു വിജനപ്രദേശത്ത് അധ്വാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിക്കുവാന്‍ കുറെ സ്ഥലം വിട്ടുകൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. പുണ്യവാനായ മെത്രാന്‍ ചാര്‍തൂസ് എന്ന വിജനപ്രദേശം അവര്‍ക്കു ദാനം ചെയ്തു. അവിടെയാണ് കാര്‍ത്തുസിയന്‍ സഭയുടെ ആരംഭം. സഭയുടെ നാമം ഈ സ്ഥലത്തിന്റെ പേരില്‍നിന്നുണ്ടായിട്ടുള്ളതാണ്. ബ്രൂണോ അവിടെ ഒരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു. ഓരോ […] - [ഒക്ടോബര്‍ 5: വിശുദ്ധ പ്ലാസിഡും കൂട്ടരും](https://malabarvisiononline.com/2024/10/04/st-placidus-and-companions/): വിശുദ്ധ ബെനഡിക്ട് സുബുലാക്കോയില്‍ താമസിക്കുമ്പോള്‍ നാട്ടുകാര്‍ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏല്‍പിക്കാറുണ്ടായിരുന്നു. 522-ല്‍ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടു വയസുകാരനും പ്ലാസിഡ് എന്നു പേരുള്ള ഒരു ഏഴു വയസുകാരനും വിശുദ്ധ ബെനഡിക്ടിന്റെ കൂടെ താമസിക്കാനിടയായി. ഒരു ദിവസം പ്ലാസിഡ് ആശ്രമത്തിനരികെയുള്ള കുളത്തില്‍ വീണു. മുറിയില്‍നിന്ന് കാര്യം ഗ്രഹിച്ച വിശുദ്ധ ബെനഡിക്ട് മൗറൂസിനോട് ഓടിപ്പോയി പ്ലാസിഡിനെ രക്ഷിക്കാന്‍ പറഞ്ഞു. മൗറൂസ് ഓടിയെത്തിയപ്പോള്‍ പ്ലാസിഡ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മൗറൂസ് കുട്ടിയെ രക്ഷിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ സംരക്ഷണത്തില്‍ രണ്ടു കുട്ടികളും പുണ്യത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. സന്തുഷ്ടനായ ബെനഡിക്ട് 528-ല്‍ പ്ലാസിഡിനെ മോന്തെകസീനോയിലേക്കുകൊണ്ടുപോയി. മെസ്സീനായ്ക്ക് സമീപം വിശുദ്ധ ബെനഡിക്ട് ഒരു പുതിയ ആശ്രമം സ്ഥാപിച്ചു പ്ലാസിഡിനെ അതിന്റെ ആബട്ടായി നിയമിച്ചു. പുതിയ ആശ്രമത്തിനുവേണ്ട സ്ഥലം പ്ലാസിഡിന്റെ പിതാവ് ടെര്‍ടുള്ളു ദാനം ചെയ്തതാണ്. 541-ല്‍ ആബട്ട് പ്ലാസിഡുതന്നെ മെദീനായില്‍ ഒരാശ്രമം സ്ഥാപിച്ചു. അന്ന് അദ്ദേഹത്തിന് 26 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. പ്രായശ്ചിത്തങ്ങളും ഏകാന്തതയുമാണ് സന്യാസത്തിന്റെ പ്രധാന ഘടകങ്ങളെന്ന് […] - [ലെബനനില്‍ അഭയ കേന്ദ്രമായി പള്ളികള്‍](https://malabarvisiononline.com/2024/10/03/lebanon-churches-open-their-doors-for-people-displaced/): ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതു മുതല്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാദേശിക സഭാ സംഘടനകളുമായി ചേര്‍ന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായമൊരുക്കുന്നുണ്ട്. ‘ആളുകള്‍ ഇപ്പോള്‍ പള്ളി ഹാളുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റും ആവശ്യമുണ്ട്. യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.’ – ബുട്രോസ് പറഞ്ഞു. നിലവിലെ സംഘര്‍ഷം ലെബനനില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുമെന്നും അതോടെ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ വീണ്ടും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. - [ഒക്ടോബര്‍ 4: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി](https://malabarvisiononline.com/2024/10/03/francis-of-assisi/): അസീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്രവ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെ മൂത്തമകനാണു വിശുദ്ധ ഫ്രാന്‍സിസ്. അമ്മ മകനെ പ്രസവിക്കാറായപ്പോള്‍ ഒരജ്ഞാത മനുഷ്യന്‍ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്ക് പോകുവാന്‍ ഉപദേശിച്ചു. അവള്‍ അങ്ങനെ ചെയ്യുകയും ഫ്രാന്‍സിസ് ക്രിസ്തുവിനേപ്പോലെ കാലിത്തൊഴുത്തില്‍ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്. ഫ്രാന്‍സിസ് ഫ്രഞ്ചും ലാറ്റിനും കൈവശമാക്കി. യുവമേളകളില്‍ അദ്ദേഹം യഥേഷ്ടം പങ്കെടുത്തിരുന്നു. പിതാവ് ദാനധര്‍മ്മം നിരുല്‍സാഹപ്പെടുത്തിയിരുന്നതിനാല്‍ ഫ്രാന്‍സിസ് ഭിക്ഷുക്കളെ അവഗണിക്കുകയായിരുന്നു; എങ്കിലും ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തില്‍ അന്തര്‍ലീനമായിക്കിടന്നു. ഒരിക്കല്‍ പിതാവിന്റെ കടയിലിരുന്ന് പട്ടുവസ്ത്രം വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി സഹായം അഭ്യര്‍ത്ഥിച്ചു. ആദ്യം അത് നിഷേധിച്ചു. പിന്നീട് പെട്ടിയില്‍നിന്ന് ഒരുപിടി പണം വാരിയെടുത്ത് ഭിക്ഷുവിന്റെ കൈയില്‍ ഇട്ടുകൊടുത്തു. ഭിക്ഷുവിനെ ആശ്‌ളേഷിച്ചു. വഴി യാത്രകളിലും ഈ സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഭിക്ഷുവായ കുഷ്ഠരോഗിയെ ആശ്ലേഷിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചാലെന്നപോലെ ഒരനുഭവമാണുണ്ടായിരുന്നത്. ലൗകായതികത്വവും ദൈവസ്‌നേഹവും കലര്‍ന്ന ആ ജീവിതത്തില്‍ കൂട്ടുകാരോടുകൂടെ ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാന്‍സിസും ദൈവത്തിന്റെ സ്വരം കേട്ടു: ‘ആരെ സേവിക്കയാണുത്തമം. യജമാനനെയോ ദാസനേയോ?’ ‘യജമാനനെത്തന്നെ’ […] - [ഒക്ടോബര്‍ 7 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം](https://malabarvisiononline.com/2024/10/03/pope-calls-for-october-7-to-be-day-of-prayer-and-fasting-for-peace/): ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുലരുന്നതിനുമായാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്. ഒക്ടോബര്‍ ഏഴിന്, ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കാന്‍ ഞാന്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കര്‍ത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ഒക്ടോബര്‍ ആറിന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സാന്താ മരിയ റോമന്‍ ബസിലിക്കയിലേക്ക് പോകുമെന്നും പാപ്പ സൂചിപ്പിച്ചു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും […] - [കോട്ടയ്ക്കല്‍ ഇടവക വെബ് സൈറ്റ് ലോഞ്ച് ചെയ്തു](https://malabarvisiononline.com/2024/10/02/kottackal-church/): കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ വെബ് സൈറ്റിന്റെ ലോഞ്ചിങ് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് കളത്തില്‍, കോര്‍ഹബ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സിജോ കുഴിവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയില്‍ വികാരി ഫാ. ജോസഫ് കളത്തില്‍, പാരിഷ്സെക്രട്ടറി ഷിജു കുഴികണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചത്. - [നിയുക്തി മെഗാ തൊഴില്‍ മേള ഒക്ടോബര്‍ അഞ്ചിന്](https://malabarvisiononline.com/2024/10/01/niyukthi-job-fest/): കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എഴുപതോളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തില്‍ അധികം ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയെങ്കിലുമുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതിന് മേള ആരംഭിക്കും. ബയോഡേറ്റയുടെ മൂന്ന് കോപ്പികള്‍ കരുതണം. http://www.jobfest.kerala.gov.in/reg/new ലിങ്കില്‍ ക്ലിക്ക് ചെയ്ത്‌ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176, 2370178 - [സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാരിയോ ഗ്രെഷ്](https://malabarvisiononline.com/2024/10/01/synod-retreat-meditation/): വത്തിക്കാനില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ഇന്ന് സമാപിക്കും. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു. വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍ സിനഡിന്റെ മുന്നോടിയായുള്ള ദിവസങ്ങളല്ലെന്നും സിനഡിന്റെ അവിഭാജ്യഘടമകാണെന്നും കര്‍ദിനാള്‍ ഗ്രെഷ് പറഞ്ഞു. വാസ്തവത്തില്‍ സിനഡ് മുഴുവന്‍ പ്രാര്‍ത്ഥനയോ ആരാധനയോ ആയി മനസിലാക്കണമെന്നും മനുഷ്യരല്ല ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. പുതിയ സിനഡല്‍ ശാലയിലായിരുന്നു ധ്യാനം. ഡൊമിനിക്കന്‍ വൈദികനായ ഫാ. തിമോത്തി റാഡ്ക്ലിഫാണ് ധ്യാനം നയിച്ചത്. - ['പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുക:' പാപ്പയുടെ ഒക്ടോബര്‍ നിയോഗം](https://malabarvisiononline.com/2024/10/01/pope-francis-monthly-prayer-intention-for-october/): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു. പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുകയെന്നതാണ് നിയോഗം. ‘നാമെല്ലാവരും സഭയുടെ മിഷനില്‍ പങ്കുകാരാണ്. പുരോഹിതര്‍ വിശ്വാസികളുടെ മേലധികാരികളല്ല. അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് പരസ്പര പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്. നമ്മുടെ ജീവിതംകൊണ്ട് നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം.’ – പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 2024 ഒക്ടോബറില്‍ 16-ാമത് മെത്രാന്‍ സിനഡിന്റെ സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രമേയം ‘ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നതാണ്. - [അന്താരാഷ്ട്ര യുവജന ഉപദേശക സമിതി അംഗമായി ഡോ. ഫ്രേയാ ഫ്രാന്‍സിസ്](https://malabarvisiononline.com/2024/09/30/dr-freya-francis/): ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ഇന്ത്യയില്‍ നിന്നുളള ഏക പ്രതിനിധിയാണ് ഡോ. ഫ്രേയാ ഫ്രാന്‍സിസ്. 2024 സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളില്‍ കൂടിയാലോചനാ നടത്തി ഉപദേശങ്ങള്‍ നല്കുക എന്നതാണ് പ്രധാന ദൗത്യം. ജീസസ് യൂത്തിന്റെ കോയമ്പത്തൂര്‍ സോണ്‍ മുന്‍ കോ-ഓഡിനേറ്ററും, ഇപ്പോള്‍ തമിഴ്‌നാട് റീജണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമാണ് ഡോ. ഫ്രേയ. ചാലയ്ക്കല്‍ സി. സി. ഫ്രാന്‍സിസിന്റെയും ജസ്റ്റി ഫ്രാന്‍സിസിന്റയും മകളാണ്. - [ക്രൈസ്തവ അവഹേളനം: അമല്‍ നീരദ് ചിത്രത്തിലെ ഗാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി](https://malabarvisiononline.com/2024/09/30/sthuti/): അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രൊമോഷന്‍ ഗാനത്തിലെ ക്രൈസ്തവ അവഹേളനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം പരാതി നല്‍കി. ഗാനം സെന്‍സര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ബോഗയ്ന്‍വില്ലയിലെ പ്രൊമോഷന്‍ ഗാനത്തിന്റെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ്. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ഗാനരംഗം ക്രൈസ്തവരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഗാനത്തിലെ വരികളും ചിത്രീകരണവും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ സാധിക്കില്ല – അല്‍മായ ഫോറം പരാതിയില്‍ പറയുന്നു. ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും സംഗീതം നല്‍കിയ സുഷിന്‍ ശ്യാമും ചുവടുവയ്ക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികള്‍. സുഷിന്‍ ശ്യാമും മേരി ആന്‍ അലക്‌സാണ്ടറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. സെമിത്തേരി പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സ്തുതി എന്നാണ് ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായി ക്രിസ്ത്യന്‍ നാമധാരികളെ അവതരിപ്പിച്ച ചിത്രമെന്ന് അക്ഷേപമുള്ള ഭീഷ്മപര്‍വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. - [പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ](https://malabarvisiononline.com/2024/09/30/pope-appeals-for-immediate-ceasefire-in-lebanon-gaza-palestine-israel/): ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. ലെബനനിലെ സംഘര്‍ഷത്തില്‍ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയ പാപ്പ ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ക്കാരെ മോചിപ്പിക്കണമെന്നും മാനുഷിക സഹായം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ‘ഈ യുദ്ധം ജനസംഖ്യയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പശ്ചിമേഷ്യയില്‍ ദിനംപ്രതി നിരവധി ആളുകള്‍ മരിക്കുന്നത് തുടരുകയാണ്. ലെബനനിലും ഗാസയിലും പലസ്തീനിലെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലിലും ഉടന്‍ വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മൂവായിരത്തിലധികം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. - [ഒക്ടോബര്‍ 3: ബാഞ്ഞിലെ ജെറാര്‍ദ്](https://malabarvisiononline.com/2024/09/30/st-gerard-of-brogne/): ബെല്‍ജിയത്തില്‍ നാമൂര്‍ എന്ന പ്രദേശത്ത് ജെറാര്‍ദ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവ്വനത്തില്‍ ലഭിച്ചത്. 918-ല്‍ ജെറാര്‍ദിനെ ഫ്രഞ്ചു രാജാവിന്റെ അടുക്കലേക്ക് നാമൂര്‍ പ്രഭു ഒരു സന്ദേശവുമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാര്‍ദ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിനു കൊടുത്തശേഷം ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാര്‍ദ് വിശുദ്ധ ഡെനിസ്സിന്റെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും ചെയ്തു. പതിനൊന്നുകൊല്ലം പ്രസ്തുത ആശ്രമത്തില്‍ ജെറാര്‍ദ് താമസിച്ചു. അവര്‍ അദ്ദേഹത്തെ പുരോഹിതനാക്കി ഉയര്‍ത്തി. പുരോഹിതനായശേഷം ജെറാര്‍ദ് സ്വരാജ്യത്തേക്കു മടങ്ങി. ബ്രോത്ത് എന്ന സ്ഥലത്ത് സ്വന്തം ഭൂമിയില്‍ ഒരാശ്രമം സ്ഥാപിച്ച് 22 കൊല്ലം അതിലെ ആബട്ടായി താമസിച്ചു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും സന്യാസികളില്‍ പ്രോല്‍സാഹിപ്പിക്കാനായി ഫ്‌ളാന്റെഴ്‌സ്, ലൊറെയിന്‍, ഷാമ്പയിന്‍ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിലെല്ലാം വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. തല്‍ഫലമായി ബെനഡികടന്‍ സഭയ്ക്ക് അദ്ദേഹത്തിന്റെ കാലം ഒരു വസന്തം തന്നെയായിരുന്നു. കര്‍ത്താവിന്റെ ഈ വിശ്വസ്തദാസന്‍ പ്രായശ്ചിത്തം കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിച്ചു 959-ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. - ['പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്' യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/09/30/pope-francis-goes-to-hope-happening-youth-event-in-belgium/): ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ‘ഹോപ്പ് ഹാപ്പനിങ്’ യുവജന പരിപാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഫ്രാന്‍സിസ് പാപ്പ. ലോക യുവജന ദിനത്തിന്റെ ഭാഗമായി ബല്‍ജിയം ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പിന്തുണയോടെ 40 ക്രിസ്ത്യന്‍ യുവജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചതായിരുന്നു ‘ഹോപ്പ് ഹാപ്പനിങ്.’ പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്നും ക്രിസ്തുവിനെ ഹൃദയത്തില്‍ നിലനിര്‍ത്തി വേണം മുന്നോട്ടു പോകുവാനെന്നും യുവജനങ്ങളോട് പാപ്പ പറഞ്ഞു. ശിശുവിനെപ്പോലെയാകുന്നവനാണ് ഏറ്റവും വലിയവനെന്ന യേശു വചനം അനുസ്മരിച്ച് അവിടെയുണ്ടായിരുന്ന ഒരു നവജാത ശിശുവിനെ ചൂണ്ടിക്കാട്ടി ശിശുസഹജമായ നിഷ്‌കളങ്കതയും വിശുദ്ധിയും വീണ്ടെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. പരിപാടിയില്‍ 6,000 യുവജനങ്ങള്‍ പങ്കെടുത്തു. - [ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി](https://malabarvisiononline.com/2024/09/28/fr-joseph-kappil-remembrance/): വിശുദ്ധനാട് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. വാര്‍ധക്യസഹജ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചശേഷം ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന് (28.09.2024) വൈകുന്നേരം നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ തിങ്കള്‍ (30.09.2024) രാവിലെ 10-ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. വിശുദ്ധനാട് യാത്രകളുടെ അമരക്കാരന്‍ ക്രിസ്തുവിന്റെ വിയര്‍പ്പും രക്തവും മണവുമുള്ള നാട്ടിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുവാനുള്ള നിയോഗം ഫാ. ജോസഫ് കാപ്പില്‍ […] - [ഒക്ടോബര്‍ 2: കാവല്‍ മാലാഖമാര്‍](https://malabarvisiononline.com/2024/09/28/guardian-angels/): കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ ഇപ്രകാരം അരുള്‍ചെയ്തു: ഈ കുട്ടികളില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദര്‍ശിച്ചുകൊണ്ടാണിരിക്കുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്താ 18:10) . ഈ വാക്കുകളില്‍നിന്ന് ഓരോ മനുഷ്യനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണല്ലോ. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് അഭിപ്രായമുണ്ട്.മാലാഖമാരെപ്പറ്റി പഴയനിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിച്ചിരിക്കുന്നതായി കാണാം. മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ പേരുപറഞ്ഞ് വിവരിച്ചിട്ടുണ്ട്. മാലാഖമാര്‍ സര്‍വഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടെ മാലാഖമാരേയും ദൈവം സൃഷ്ടിച്ചു. അവരില്‍ ചിലര്‍ അഹങ്കാരം നിമിത്തം പാപം ചെയ്തു ദൈവകോപത്തിന് വിധേയരായി. അവരാണ് പിശാചുക്കള്‍ അഥവാ അധഃപതിച്ച മാലാഖമാര്‍.മാലാഖമാരുടെ പരിപൂര്‍ണ്ണതയനുസരിച്ച് മൂന്നു ഹയരാര്‍ക്കികളുണ്ട്; ഓരോ ഹയരാര്‍ക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്. (1) സ്രാപ്പേന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍. (2) അധികാരികള്‍, ശക്തികള്‍, ബലവത്തുക്കള്‍ (3) പ്രധാനികള്‍, മുഖ്യദൈവദൂതന്മാര്‍, ദൈവദൂതന്മാര്‍. ദൈവദൂതന്മാര്‍ അഥവാ മാലാഖമാര്‍ എന്ന […] - [ഒക്ടോബര്‍ 1: ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ കന്യക](https://malabarvisiononline.com/2024/09/28/st-therese-of-lisieux/): ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടിന്‍ 1873 ജാനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. പിതാവ് ളൂയിമാര്‍ട്ടിന്‍ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയാ, പൗളി, ലെയോനി, സെലിന്‍, തെരേസാ എന്നീ അഞ്ചു കുട്ടികളും ഡാന്‍സിലും പ്രേമവ്യാപാരങ്ങളിലും മുഴുകി ലൗകായതികരായി മാറാമായിരുന്നു. എന്നാല്‍ നാലു പേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും ചേരുകയാണ് ചെയ്തത്. തെരേസായ്ക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. താമസിയാതെ മാര്‍ട്ടിന്‍ ലിസ്യൂവിലേക്ക് മാറി താമസിച്ചു. പത്തു വയസ്സു പൂര്‍ത്തിയായപ്പോള്‍ ത്രേസ്യയ്ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായിക്കിടന്നു. 1883 മേയ് 13-ാം തീയതി പെന്തക്കുസ്താദിവസം ത്രേസ്യായുടെ മുറിയില്‍ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യയെ നോക്കി പുഞ്ചിരി തൂകി ; ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്‌നേഹം അന്ത്യംവരെ ത്രേസ്യാ ആസ്വദിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ കര്‍മ്മലീത്താ മഠത്തില്‍ ചേരാനുള്ള അനുവാദം വാങ്ങാന്‍ ത്രേസ്യാ അപ്പച്ചന്റെകൂടെ റോമയില്‍ പോയി 13-ാം ലെയോ […] - [സെപ്തംബര്‍ 30: വിശുദ്ധ ജെറോം](https://malabarvisiononline.com/2024/09/28/saint-jerome/): ഇന്ന് യൂഗോസ്ലാവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയിലാണു വിശുദ്ധ ജെറോം ഭൂജാതനായത്; റോമില്‍ പഠനം പൂര്‍ത്തിയാക്കി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകര്‍ത്താവായ ദൊണാത്തൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ലൗകായതികത്വവും ആശാപാശങ്ങളുടെ വിഹാരവും ആ വിദ്യാഭ്യാസത്തിന്റെ ഒരംശമായിരുന്നു. ഡമാസൂസു പാപ്പായ്ക്കു ജെറോം എഴുതിയിട്ടുള്ള ഒരു കത്തില്‍ നിന്ന് അദ്ദേഹം റോമയില്‍ വച്ച് ജ്ഞാനസ് നാനപ്പെട്ടുവെന്നു മനസ്സിലാക്കാം. റോമയില്‍ വച്ച് അദ്ദേഹം സ്വന്തമായി ഒരു ഗ്രന്ഥശേഖരമുണ്ടാക്കി. 377-ല്‍ അന്തിയോക്യായിലെ പൗളിനൂസ് പേട്രിയാര്‍ക്കിന്റെ കരങ്ങളാല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. അനന്തരം പലസ്തീന സന്ദര്‍ശിച്ചു വിശുദ്ധ സ്ഥലങ്ങള്‍ പരിചയപ്പെടുകയും ഹീബ്രു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചു വിശുദ്ധ ഗ്രിഗറി നസിയാന്‍സന്റെ കീഴില്‍ വിശുദ്ധഗ്രന്ഥം പഠിക്കാനിടയായി. ഒരു വര്‍ഷം അങ്ങനെ ചെലവഴിച്ചു. 391-ല്‍ ഡമാസൂസു പാപ്പാ ജെറോമിനെ റോമിലേക്കു വിളിച്ചു തന്റെ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിച്ചു. ലെയോ, ഫബിയോളാ, പൗളാ, എവുസ്റ്റാക്കിയാ മുതലായ പല ഭക്ത സ്ത്രീകള്‍ക്കും അദ്ദേഹം ജ്ഞാനോപദേശം നല്‍ കിയിട്ടുണ്ട്. റോമയില്‍ വച്ചു വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷ […] - [സെപ്തംബര്‍ 29: പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍](https://malabarvisiononline.com/2024/09/28/michael-gabriel-raphael/): ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണു മാലാഖമാര്‍. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖമാര്‍ക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നു ഹയറാര്‍ക്കികള്‍ ഉള്ളതായി പറയുന്നു. പരിപൂര്‍ണ്ണതയുടെ ക്രമത്തില്‍അവ താഴെ ചേര്‍ക്കുന്നു: 1. സ്രാപ്പന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍ 2. ഭക്തി ജ്വാലകന്മാര്‍, ശക്തികള്‍, ബലവത്തുക്കള്‍ 3. പ്രധാനികള്‍, റേശു മാലാഖമാര്‍, മാലാഖമാര്‍. വിശുദ്ധ ഗ്രന്ഥത്തില്‍ ആകെ മൂന്നു റേശു മാലാഖമാരുടെ പേരുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അവരുടെ മൂന്നു പേരുടേയും തിരുനാള്‍ ആധുനിക പഞ്ചാംഗമനുസരിച്ച്-ഇന്നാണ്. 193-ല്‍ അപ്പുളിയായില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ കൊണ്ടാടിയിരുന്നതായി രേഖകളുണ്ട്. റോമായിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയ പ്രതിഷ്ഠ 610 സെപ്തംബര്‍ 29-ന് ആയിരുന്നു. വെളിപാടിന്റെ പുസ്തകം 12-ാം അധ്യായത്തില്‍ ലൂസിഫര്‍ പ്രഭതികളെ മിഖായേലും സഹദൂതന്മാരും കൂടി തോല്പിച്ചുവെന്നു കാണുന്നുണ്ട്. അതിനാല്‍ മിഖായേല്‍ മാലാഖ സഭാസംരക്ഷകനാണ്. ഗ്രീക്കുപിതാക്കന്മാര്‍ മിഖായേലിനെ റേശു മാലാഖമാരുടെ വൃന്ദത്തിലല്ല ചേര്‍ക്കുന്നതു. പ്രത്യുത സാപ്പേ മാലാഖമാരുടെ […] - [സുവിശേഷമൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പാപ്പായുടെ ആഹ്വാനം](https://malabarvisiononline.com/2024/09/27/pope-francis-visits-luxembourg/): സുവിശേഷമൂല്യങ്ങള്‍ ജീവിക്കുക, യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ ലെക്‌സംബര്‍ഗ് അപ്പസ്‌തോലിക യാത്രയ്ക്ക് സമാപനമായി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ വിവിധ ഭാഷാ, സംസ്‌കാരങ്ങളുടെ അതിര്‍വരമ്പായി നില്‍ക്കുന്ന ലക്‌സംബര്‍ഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഒരുമയും ഐക്യവുമുള്ള, ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടേതായ ചുമതലയുള്ള, ഒരു യൂറോപ്പിനെ പണിതുയര്‍ത്തുന്നതില്‍ ലക്‌സംബര്‍ഗ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി മാറാനോ ഉള്ള യോഗ്യത. മറിച്ച്, അവഗണനയും വിവേചനവും ഒഴിവാക്കി, വ്യക്തിയെയും, പൊതുനന്മയെയും […] - [റവ. ഡോ. ജെയിംസ് കിളിയനാനിക്കലിന് പോസ്റ്റ് ഡോക്ടറേറ്റ്](https://malabarvisiononline.com/2024/09/27/post-doctorate-for-rev-dr-james-kiliyananickal/): ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ പാരീസിലെ ലയോള ഫാക്കൽറ്റിയില്‍ നിന്ന് സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ (Dogmatic Theology) റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ പോസ്റ്റ് ഡോക്ടറേറ്റ് കരസ്ഥമാക്കി. വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനമാണ് പോസ്റ്റ് ഡോക്ടറേറ്റ് വിഷയം. താമരശ്ശേരി രൂപതാ വൈദികനായ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ ദീര്‍ഘകാലം കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായിരുന്നു. നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ മലയാളത്തിലും ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. - ['ഹൃദയമേ' ദാമ്പത്യ പരിപോഷണ ശില്‍പ്പശാല](https://malabarvisiononline.com/2024/09/27/couples-intimacy-enrichment/): ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പി സംഘടിപ്പിക്കുന്ന ‘ഹൃദയമേ’ ദാമ്പത്യ പരിപോഷണ ശില്‍പ്പശാല ഒക്ടോബര്‍ ആറിന് വെള്ളിമാടുകുന്ന് കാമ്പസില്‍ നടക്കും. ദമ്പതികള്‍ തമ്മില്‍ അടുത്തറിയാനും അടുപ്പം വര്‍ദ്ധിപ്പിക്കാനും ഉപകരിക്കുന്നതരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 09.30 മുതല്‍ വൈകിട്ട് 03.30 വരെയാണ് ശില്‍പശാല. ഉച്ചഭക്ഷണം ഉള്‍പ്പടെ ഒരാള്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 9037379180, 9447229495. - [സെപ്തംബര്‍ 28: വിശുദ്ധ വെഞ്ചസ്ലാസ് രാജാവ്](https://malabarvisiononline.com/2024/09/27/good-king-wenceslas/): ബൊഹിമീയായിലെ നാടുവാഴിയായ യുറാടിസ്ലാസിന്റെ മകനാണ് വെഞ്ചസ്ലാസ്. പിതാവ് ഒരുത്തമ ക്രിസ്ത്യാനിയായിരുന്നു; അമ്മ ഡ്രഹോമീറാ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവള്‍ക്കു രണ്ടു മക്കളുണ്ടായി: വെഞ്ചസ്ലാസ്, ബൊലെസ്ലാസ്. മൂത്തയാളെ വളര്‍ത്തുന്ന ചുമതല പ്രേഗില്‍ താമസിച്ചിരുന്ന അമ്മൂമ്മ ലുഡ്മില്ല ഏറ്റെടുത്തു. ആ വൃദ്ധ കുട്ടിയെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടു വന്നു. ശാസ്ത്രീയ വിജ്ഞാനവും പൗത്രനു നല്കി. വെഞ്ചസ്ലാസിന്റെ ചെറുപ്പത്തില്‍ പിതാവു മരിച്ചു. അമ്മ ഡ്രഹോമീറാ റീജന്റായി ഭരണമേറ്റെടുത്തു. ക്രൈസ്തവ ദൈവാലയങ്ങള്‍ അടച്ചിടണമെന്നും ക്രൈസ്തവ പുരോഹിതരോ അല്‍മേനികളോ കുട്ടികളെ പഠിപ്പിച്ചുകൂടെന്നും റീജന്റ് കല്പന ഇട്ടു. ബൊഹിമീയായുടെ നാശം കണ്ടിട്ടു പരിതപ്തയായ ലുഡ്മില്ല വെഞ്ചസ്ലാവോസിനെ ഭരണമേറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. യുവരാജാവ് അതു സമ്മതിച്ചു. ജനത സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ കലഹം ഉണ്ടാകാതിരിക്കാന്‍ രാജ്യം രണ്ടായി ഭാഗിച്ചു. വലിയ ഒരു ഭാഗം ബൊലെസ്ലാസിനു മാറ്റിവച്ചു. ആ ഭാഗം ഇന്നും ബൊലെസ്ലാവിയാ എന്നാണ് അറിയപ്പെടുന്നത്. ഡഹോമീറാ കുപിതയായി ബൊലെസ്ലാസിനെ ക്രിസ്തു മത വിരോധിയും വിഗ്രഹാരാധന പ്രിയനുമായി വളര്‍ത്തി. വെഞ്ചസ്ലാസു നീതിക്കും സമാധാനത്തിനും വേണ്ടി […] - ['ഓര്‍മയില്‍ ഒരു ശിശിരം' ഒക്ടോബര്‍ അഞ്ചിന്](https://malabarvisiononline.com/2024/09/26/ormayil-oru-sisiram/): വയോജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറാപ്പി സംഘടിപ്പിക്കുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന് രാവിലെ 09.30 മുതല്‍ വൈകിട്ട് 03.30 വരെ നടക്കും. കോഴിക്കോട് വെള്ളിമാടുകുന്നുള്ള ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്: 500 രൂപ.മറ്റു വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9037379180, 9447229495 - [ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്റര്‍](https://malabarvisiononline.com/2024/09/26/pastoral-coordinator-appointment/): താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്ററായി ഫാ. തോമസ് ചിലമ്പിക്കുന്നേലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. രൂപതയിലെ വിവിധ അപ്പസ്‌തോലേറ്റുകളുടെയും അജപാലന സംഘടനകളുടെയും ഡിപ്പാര്‍ട്ടുമെന്റുകളുടെയും ഏകോപനമാണ് പ്രധാന ചുമതല. രൂപതയുടെ പൊതുവായ അജപാലന നയങ്ങള്‍ താഴേതട്ടിലേക്ക് എത്തിക്കുക, 2024 മേയില്‍ നടന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ തീരുമാനങ്ങള്‍ അപ്പോസ്‌തോലെറ്റുകളിലൂടെയും സംഘടനകളിലൂടെയും നടപ്പില്‍ വരുത്തുക, രൂപതയുടെ വിവിധ അജപാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയും ചുമതലയില്‍പ്പെടും. ബൈബിള്‍ പണ്ഡിതനായ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ നിലവില്‍ അശോകപുരം ഇന്‍ഫെന്റ് ജീസസ് ഇടവക വികാരിയാണ്. - [ആവേശമായി വൈദികരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്](https://malabarvisiononline.com/2024/09/26/thottumukkom-badminton-tournament-winners/): തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഫാ. മനോജ് കൊച്ചുമുറിയില്‍, ഫാ. ജിത്ത് കൊച്ചുകൈപ്പയില്‍ സഖ്യം ഒന്നാം സ്ഥാനം നേടി. 14 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ ഫാ. നിതിന്‍ സിഎസ്ടി, ഫാ. മേല്‍ജോ സിഎസ്ടി സഖ്യം രണ്ടും ഫാ. ടോബി എംസിബിഎസ്, ഫാ. നിതിന്‍ എംസിബിഎസ് സഖ്യം മൂന്നും സ്ഥാനങ്ങള്‍ നേടി. ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍ സഖ്യം നാലാം സ്ഥാനം നേടി. തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട്, അസി. വികാരി ഫാ. ജിതിന്‍ തളിയന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 5,000 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000 […] - [മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട് സന്ദര്‍ശിച്ചു](https://malabarvisiononline.com/2024/09/26/thuckalay-bishop-visited-vilangad/): തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചു. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം, മഞ്ഞക്കുന്ന് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. - [വരും വര്‍ഷങ്ങളിലെ യുവജനദിന പ്രമേയങ്ങള്‍ പ്രസിദ്ധീകരിച്ചു](https://malabarvisiononline.com/2024/09/25/holy-see-publishes-two-youth-day-themes/): 2025ലും 2027-ലും നടക്കുന്ന യുവജന ദിനങ്ങളുടെ ആദര്‍ശ പ്രമേയങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തു. 2025-ല്‍ രൂപതാതലത്തില്‍ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം ‘നിങ്ങള്‍ എന്നോടുകൂടെയാകയാല്‍ നിങ്ങളും സാക്ഷ്യം നല്കുവിന്‍’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ് ഈ പ്രമേയത്തിന് അടിസ്ഥാനം. 2027-ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം ‘ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തില്‍ നിന്നുമാണ് പ്രമേയം തയ്യാറാക്കിയത്. 1984, ഏപ്രില്‍ 14, 15 തീയതികളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, അന്നത്തെ പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. സംഗമത്തില്‍ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമന്‍ കുടുംബങ്ങള്‍ തങ്ങളുടെ വീടുകളിലാണ് ഇവര്‍ക്കെല്ലാം ആതിഥേയത്വം ഒരുക്കിയത്. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. - [ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക്](https://malabarvisiononline.com/2024/09/25/luxembourg-belgium-46th-foreign-visit/): അജപാലന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ 29 വരെ നീളുന്ന അജപാലന യാത്രയില്‍ ബല്‍ജിയവും സന്ദര്‍ശിക്കും. പാപ്പയുടെ 46-ാമത് അജപാലന യാത്രയാണിത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയ മേധാവി മത്തേയൊ ബ്രൂണി അറിയിച്ചു. 26-ന് രാവിലെ പാപ്പാ റോമില്‍ നിന്ന് ലക്‌സംബര്‍ഗിലേക്ക് വിമാനം കയറും. വിമാനത്താവളത്തില്‍ സ്വാഗതസ്വീകരണച്ചടങ്ങ്, ലക്‌സംബര്‍ഗ് തലവന്‍ ഗ്രാന്‍ ഡ്യൂക്കുമായുള്ള സൗഹൃദ കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേര്‍ക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, പ്രാദേശിക കത്തോലിക്കാസമൂഹത്തെ സംബോധന ചെയ്യല്‍ എന്നിവയാണ് ലക്‌സംബര്‍ഗിലെ പരിപാടികള്‍. അന്നു തന്നെ പാപ്പാ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്കു വിമാനം കയറും. ബെല്‍ജിയത്തിന്റെ രാജാവുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേര്‍ക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സര്‍വ്വകലാശാലാ വിദ്യര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് വെള്ളിയാഴ്ചത്തെ പരിപാടികള്‍. 28-ന് പാപ്പാ ലുവെയിന്‍ പട്ടണത്തിലേക്കു പോകും. മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വൈദികാര്‍ത്ഥികള്‍, അജപാലനപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പാപ്പായുടെ […] - [റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍](https://malabarvisiononline.com/2024/09/25/pravasi-apostolate-director-rev-dr-kurian-puramadathil/): താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠത്തിലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശ്ശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിലൂടെ കഴിയും. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയുടെയും ഡയറക്ടറാണ് റവ. ഡോ. കുര്യന്‍ പുരമഠം. - [സെപ്തംബര്‍ 27: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍](https://malabarvisiononline.com/2024/09/24/vincent-de-paul/): പിറനീസു പര്‍വ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമ പ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെര്‍ട്രാന്റായുടെയും ആറു മക്കളിലൊരാളാണു വിന്‍സെന്റ് ഡി പോള്‍. സാമാന്യം നല്ല വിദ്യാഭ്യാസത്തിനുശേഷം വിന്‍സെന്റ് 1600-ല്‍ വൈദികനായി. ‘ദൈവവര പ്രസാദത്താലല്ലെങ്കില്‍ ഞാന്‍ ആരോടും പടവെട്ടുന്ന ഒരു പ്രകൃതി ആയിത്തീരുമായിരുന്നു’ എന്നാണു വിന്‍സെന്റുതന്നെ പറഞ്ഞിട്ടുള്ളത്. ദൈവശാസ്ത്രവും ആദ്ധ്യാത്മിക ശാസ്ത്രവും അദ്ദേഹം അഭ്യസിച്ചിരുന്നു. എന്നാല്‍ വിശുദ്ധ കുരിശിന്റെ വിജ്ഞാനമായ എളിമ, ക്ഷമ, ശാന്തത, ഉപവി എന്നിവയെ സംബന്ധിച്ച് അദ്ദേഹത്തിന് അന്ന് അനുഭവജ്ഞാനമില്ലായിരുന്നു. 1605-ല്‍ വിശുദ്ധന്‍ മാര്‍സെയിലേക്കു പോകുംവഴി ആഫ്രിക്കന്‍ കടല്‍ക്കള്ളന്മാര്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന കപ്പല്‍ കൊള്ള ചെയ്തു വിന്‍സെന്റിനെ ഒരു മീന്‍പിടിത്തക്കാരന് അടിമയായി വിറ്റു. വിന്‍സെന്റിനു മീന്‍പിടിത്തത്തിനുള്ള വാസന ഇല്ലാഞ്ഞതിനാല്‍ അയാള്‍ അദ്ദേഹത്തെ ഒരു മുഹമ്മദീയ രസതന്ത്രജ്ഞനു വിറ്റു. ഒരു വര്‍ഷം അദ്ദേഹത്തോടുകൂടെ താമസിച്ചു. ഇസ്ലാം മതം ആശ്‌ളേഷിച്ചാല്‍ സ്വത്തും സ്വാതന്ത്ര്യവും നല്കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു. 1606 ആഗസ്റ്റില്‍ അയാള്‍ മരിച്ചു. അവകാശി മതത്യാഗിയായ ഒരു ക്രിസ്ത്യാനിക്കു വിന്‍സെന്റിനെ […] - [സെപ്തംബര്‍ 26: വിശുദ്ധ കോസ്‌മോസും ദമിയാനോസും](https://malabarvisiononline.com/2024/09/24/saints-cosmas-and-damian/): അറേബ്യയില്‍ ജനിക്കുകയും സിറിയയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണു കോസ്‌മോസും ദമിയാനോസും. രണ്ടുപേരും ഭിഷഗ്വരന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തില്‍ പ്രതിഫലം കൂടാതെയാണ് അവര്‍ ചികിത്സിച്ചിരുന്നത്. അതേസമയം നല്ല കൈപ്പുണ്യമുള്ള ഭിഷഗ്വരന്മാരായിരുന്നു. അവര്‍ സിലീസിയായില്‍ എഗ എന്ന സ്ഥലത്താണു താമസിച്ചിരുന്നത്. ഡിയോക്‌ളീഷ്യന്റെ കാലത്തു പരസ്‌നേഹ സമ്പന്നരായി കാണുന്നവരെയെല്ലാം ക്രിസ്ത്യാനികളാണെന്ന് ഒരു ധാരണ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. തൊഴിലില്‍ക്കൂടെ വേദപ്രചാരവും അവര്‍ നടത്തിയിരുന്നു. തന്നിമിത്തം സിലീസിയായിലെ ഗവര്‍ണര്‍ ലിസിയാസിന്റെ കല്പനപ്രകാരം ഈ ജ്യേഷ്ഠാനുജന്മാര്‍ അറസ്റ്റു ചെയ്യപ്പെടുകയും പലതരത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്കുശേഷം ശിരച്ഛേദനം ചെയ്യപ്പെടുകയും ചെയ്തു. ജൂനിയര്‍ തെയോഡോഷ്യസു ചക്രവര്‍ത്തിയുടെ കാലത്ത് ഈ വിശുദ്ധരുടെ ബഹുമാനാര്‍ത്ഥം ഒരു പള്ളി പണിയുകയുണ്ടായി. ഈ വിശുദ്ധരുടെ അവശിഷ്ടം അവരുടെ നാമത്തില്‍ പണി ചെയ്യപ്പെട്ടിരിക്കുന്ന ദൈവാലയത്തില്‍ സ്ഥിതിചെയ്യുന്നു. ലത്തീന്‍ കുര്‍ബാനയുടെ കാനണില്‍ ഇവര്‍ രണ്ടുപേരുടേയും നാമങ്ങള്‍ ആറാം ശതാബ്ദം മുതല്‍ അനുസ്മരിക്കപ്പെട്ടുവന്നിരുന്നു. - [സെപ്തംബര്‍ 25: വിശുദ്ധ ഫേര്‍മിന്‍](https://malabarvisiononline.com/2024/09/24/fermin/): സ്‌പെയിനില്‍ നവാറെ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പസലോണിയായില്‍ ഫേര്‍മിന്‍ ഭൂജാതനായി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ ഒരു ശിഷ്യന്‍ ഫേര്‍മിനെ മാനസാന്തരപ്പെടുത്തി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ പിന്‍ഗാമിയായ വിശുദ്ധ ഹൊണരാത്തൂസ് ഫേര്‍മിനെ മെത്രാനായി അഭിഷേകം ചെയ്ത് ഗോളില്‍ സുവിശേഷം പ്രസംഗിക്കാന്‍ നിയോഗിച്ചു. അദ്ദേഹം ആഗെന്‍, ആഞ്ചു, ബൊവായിസ് ആമീന്‍സ് എന്നീ പ്രദേശങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. ആമീന്‍സില്‍ അദ്ദേഹം ഒരു വലിയ പള്ളി പണിതു; ആ നഗരത്തില്‍വച്ച് രക്തസാക്ഷിത്വമകുടം ചൂടി. - [സെപ്തംബര്‍ 24: കാരുണ്യമാതാവ്](https://malabarvisiononline.com/2024/09/24/our-lady-of-ransom/): കാരുണ്യമാതാവിന്റെ സംരക്ഷണത്തില്‍ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ ആരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി വാങ്ങിയത്. ലാങ്കുവെഡോക്ക് എന്ന സ്ഥലത്ത് കുലീനമായ നൊളോസ്‌കോ കുടുംബത്തില്‍ വിശുദ്ധ പീറ്റര്‍ ജനിച്ചു. 22-ാമത്തെ വയസ്സില്‍ കന്യാത്വം നേരുകയും കുടുംബസ്വത്തില്‍ തനിക്കുണ്ടായിരുന്ന ഓഹരി മുഴുവനും അടിമകളുടെ മോചനത്തിനുള്ള ഒരു സന്യാസ സഭ സ്ഥാപിക്കുവാന്‍ മാറ്റിവെയ്ക്കുകയും ചെയ്തു. താമസിയാതെ ദൈവഹിതം സ്പഷ്ടമാക്കപ്പെട്ടു. കന്യകാമറിയം ഒരേ രാത്രിതന്നെ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, ആരഗോണിലെ രാജാവ് ജെയിംസ് എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പദ്ധതി ധൈര്യപൂര്‍വ്വം മുന്നോട്ടു കൊണ്ടുപൊയ്‌കൊള്ളുക എന്ന് ഉപദേശിച്ചു. വളരെയേറെ എതിര്‍പ്പുകളുണ്ടായിട്ടും കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പു മാതാവിന്റെ സഭ എന്ന നാമത്തില്‍ ഒരു പുതിയസഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാര്‍പാപ്പാ 1218-ല്‍ അനുമതി നല്കി. അതിവേഗം ഈ സഭ വളര്‍ന്നുവന്നു. അടിമകളെ സ്വതന്ത്രമാക്കാന്‍ വേണ്ട സംഖ്യ ധര്‍മ്മമായി പിരിച്ചെടുക്കാന്‍ അംഗങ്ങള്‍ അത്യന്തം അദ്ധ്വാനിച്ചു. ഒപ്പം അംഗങ്ങളുടെ ദൈവഭക്തിയും ദൈവസ്‌നേഹവും വളര്‍ന്നുകൊണ്ടിരുന്നതിനാല്‍ സഭയുടെ പ്രശസ്തി അന്യാദൃശമായി. അംഗങ്ങളില്‍ ചിലര്‍ സ്വയം […] - [വൈദികര്‍ക്കായുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ](https://malabarvisiononline.com/2024/09/24/badminton-tournament-at-thottumukkom/): തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (2024 സെപ്റ്റംബര്‍ 25) വൈകിട്ട് 04.30 മുതല്‍ ഒമ്പതു വരെ തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. താമരശ്ശേരി രൂപതയില്‍ സേവനം ചെയ്യുന്ന രൂപതാ, സന്യസ്ത വൈദികര്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. 14 ടീമുകള്‍ ഏറ്റുമുട്ടും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5,000 രൂപയും ട്രോഫിയും സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000 രൂപയും 2,000 രൂപയും ട്രോഫികളുമാണ് സമ്മാനം. - [ജില്ലാ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി കല്ലാനോട്ടെ മൂന്ന്‌ മിടുക്കികള്‍](https://malabarvisiononline.com/2024/09/24/kerala-school-olympics-selection/): കേരള സ്‌കൂള്‍ ഒളിമ്പിക്സിനായുള്ള കോഴിക്കോട് ജില്ലാ ഫുട്ബോള്‍ ടീമിലേക്ക് കല്ലാനോട് ഇടവകാംഗങ്ങളായ മൂന്നു മിടുക്കികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രിയ ജോമോന്‍, കാശ്മീര സജി, എമില്‍ റോസ് എനനിവര്‍ക്കാണ് ജില്ലാ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്. പുല്ലംപ്ലാവില്‍ ജോമോന്‍ ജോസഫിന്റെയും അമ്പിളിയുടെയും മകളായ ആന്‍ഡ്രിയ കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സീനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് ആന്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. വിള്ളമാക്കല്‍ സജി ജോസഫിന്റെയും ഷാലിയുടെയും മകളാണ് കാശ്മീര. കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സീനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് കാശ്മീരയ്ക്കും സെലക്ഷന്‍ ലഭിച്ചത്. പുല്ലംപ്ലാവില്‍ ജെയ്മോന്‍ ജോസഫിന്റെയും സൗമ്യയുടെയും മകളായ എമില്‍ റോസ് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ജൂനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് എമില്‍ തെരഞ്ഞെടുക്കപ്പെട്ടത്. - [സെപ്തംബര്‍ 22: വിശുദ്ധ തോമസ് വില്ലനോവ മെത്രാന്‍](https://malabarvisiononline.com/2024/09/24/saint-thomas-of-villanova/): സ്‌പെയിനില്‍ കാസ്‌ററീലില്‍ ജനിച്ച തോമസ്സിന്റെ വിദ്യാഭ്യാസം വില്ലനോവയില്‍ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമല്ലായിരുന്നു വെങ്കിലും മാതാപിതാക്കള്‍ കഴിവനുസരിച്ച് ദരിദ്രരെ സഹായിച്ചിരുന്നു. കാര്‍ഷികാദായങ്ങള്‍ വിറ്റു കാശാക്കാതെ ദരിദ്രര്‍ക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. മാതാപിതാക്കന്മാരുടെ ഈ മനോഭാവം തോമസ്സില്‍ ആശാനിഗ്രഹവും തജ്ജന്യമായ ശുദ്ധതയും സത്യസന്ധതയും ഉളവാക്കി. മാതാപിതാക്കന്മാര്‍ തോമസ്സിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം എന്നാണ്. ജീവിതം മുഴുവനും ദൈവമാതാവിനോട് തോമസ്സിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു. 26-ാമത്തെ വയസ്സില്‍ പഠനം പൂര്‍ത്തിയാക്കി തിരിയെ വന്നപ്പോള്‍ താമസിക്കാന്‍ പിതാവുണ്ടാക്കിയ ഭവനം ഒരാശുപതിയായി മാറി. കുറേനാള്‍ അദ്ദേഹം സലമാങ്ക സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചു; 1518-ല്‍ വിശുദ്ധ അഗസ്റ്റിന്റെ സന്യാസ സഭയില്‍ ചേര്‍ന്നു. തലേവര്‍ഷമാണ് ലൂഥര്‍ ആ സഭ ഉപേക്ഷിച്ചുകൊണ്ട് വിവാഹം കഴിച്ചത്. 1520-ല്‍ അദ്ദേഹം വൈദിക നായി; സലമാങ്ക, ബുര്‍ഗോസ്, വല്ലഡോയിസു മുതലായ സ്ഥലങ്ങളില്‍ അടുത്തടുത്ത് സുപ്പീരിയറായി. 1545-ല്‍ വലെന്‍സിയായിലെ ആര്‍ച്ച് ബിഷപ്പായി. സ്ഥാനമാനങ്ങളെ വെറുത്തിരുന്ന ഫാദര്‍ തോമസ് സിംഹാസനാരോഹണ ദിവസം സിംഹാസനത്തില്‍ വിരിച്ചിരുന്ന പട്ടുവസ്ത്രം […] - [ഇഎസ്എ കരട് വിജ്ഞാപനം: വഞ്ചനാ ദിനം ആചരിച്ചു](https://malabarvisiononline.com/2024/09/24/protest-aginst-esa-at-kattipara/): പരിസ്ഥിതി ലോല മേഖല നിര്‍ണയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാപ്പില്‍ കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയതില്‍ കത്തോലിക്ക കോണ്‍ഗ്രസ് കട്ടിപ്പാറ യൂണിറ്റ് ശക്തമായി പ്രതിഷേധിക്കുകയും വഞ്ചനാദിനം ആചരിക്കുകയും ചെയ്തു. പ്രതിഷേധയോഗത്തില്‍ കട്ടിപ്പാറ പ്രദേശത്തെ മലയോര കര്‍ഷക ജനത ഇഎസ്എ വിജ്ഞാപനം മൂലം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംബന്ധിച്ച് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി സംസാരിച്ചു. പ്രസിഡണ്ട് ജോഷി മണിമല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ചെട്ടിപ്പറമ്പില്‍, ബാബു കുരിശിങ്കല്‍, ഡെന്നീസ് ചിറ്റക്കാട്ടുകുഴിയില്‍, ജോര്‍ജ് വായ്പുകാട്ടില്‍, അരുണ്‍ പള്ളിയോടിയില്‍, സോജി ഏറത്ത്, ജിന്‍സി കൊച്ചുവീട്ടില്‍, ജിന്‍സി പറപ്പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. - [കെസിവൈഎം 'യുവ 24' കലാകിരീടം ചൂടി മരുതോങ്കര മേഖല](https://malabarvisiononline.com/2024/09/24/kcym-yuva-2024/): വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി കെസിവൈഎം രൂപതാതലത്തില്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന കെസിവൈഎം രൂപതാ കലോത്സവം ‘യുവ 2024’-ല്‍ 276 പോയിന്റുകളോടെ മരുതോങ്കര മേഖല ഓവര്‍ഓള്‍ കിരീടം സ്വന്തമാക്കി. യഥാക്രമം 229, 210 പോയിന്റുകളുമായി തിരുവമ്പാടി, കോടഞ്ചേരി മേഖലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ‘വിലങ്ങാടിനെ പുനരുദ്ധരിക്കുക’ എന്ന ആപ്തവാക്യം സ്വീകരിച്ച് ദുരിതബാധിത മേഖലകളുടെ പേരുകളാണ് അഞ്ചു വേദികള്‍ക്കും നല്‍കിയത്. 37 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി രൂപതാ തലത്തില്‍ യുവജനങ്ങള്‍ സമാഹരിച്ച 6,42,210 രൂപ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ മഞ്ചപ്പള്ളി സിഎംഐ, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ […] - [ഇഎസ്എ: മലയോര ജനതയുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ച് മെത്രാന്മാര്‍](https://malabarvisiononline.com/2024/09/23/bishops-meeting-with-the-chief-minister-on-the-esa-issue/): മലയോര ജനതയെ സാരമായി ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപതാ ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശ്ശൂര്‍ രാമനിലയിത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി എംപി, വി. ഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവരും മെത്രാന്മാരോടൊപ്പമുണ്ടായിരുന്നു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇഎസ്എ റിപ്പോര്‍ട്ടും ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും ബയോഡൈവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയ്യാറാക്കി എന്ന് പറയുന്ന പുതിയ ഇഎസ്എ ജിയോ കോഡിനേറ്റ്‌സ് മാപ്പും എത്രയും വേഗം ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയാലെ ആറാമത്തെ ഇഎസ്എ കരടില്‍ സൂചിപ്പിക്കുന്നത് പ്രകാരം പരാതി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും മറ്റ് സൈറ്റിലെ ഭൂപടത്തെ അടിസ്ഥാനമാക്കി […] - [ഡ്രോണുകള്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെ ചിത്രം: വിസ്മയമായി ബാഴ്‌സലോണയിലെ മില്ലേനിയം ജൂബിലി ആഘോഷം](https://malabarvisiononline.com/2024/09/21/drones-illuminate-montserrat-with-the-image-of-mary/): സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത കന്യകാ മറിയത്തിന്റെ ചിത്രമായിരുന്നു. 200ഡ്രോണുകള്‍ ഉപയോഗിച്ചാണ് ദൃശ്യ വിസ്മയം ഒരുക്കിയത്. ആശ്രമത്തിന്റെ സംസ്‌ക്കാരം, ചരിത്രം എന്നിവ ഉള്‍ക്കൊള്ളുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡ്രോണ്‍ഷോയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 1025-ല്‍ സ്ഥാപിതമായ ആശ്രമം 14-ാം നൂറ്റാണ്ടു മുതല്‍ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. ആശ്രമത്തിനു സമീപത്ത് ബസലിക്ക നിര്‍മിച്ചത് 1811-ലാണ്. 1811-ല്‍ നെപ്പോളിയന്റെ സ്‌പെയിന്‍ അധിനിവേശ വേളയില്‍ നെപ്പോളിയന്റെ സൈന്യം ആശ്രമം കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1844-വരെ ആശ്രമം പൂട്ടികിടന്നു. - [സാമൂഹിക മാറ്റത്തിന്റെ ഏജന്റുമാരാകാന്‍ വിദ്യാര്‍ത്ഥികളോട് പാപ്പ](https://malabarvisiononline.com/2024/09/21/be-agents-of-social-change/): സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ആരംഭിച്ച കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര സംഘടനയായ ‘പാക്‌സ് റൊമാന’ അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍വ്വകലാശാല പരിതസ്ഥിതികളെ സുവിശേഷവല്‍ക്കരിക്കുക, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക കാഴ്ചപ്പാടില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക, അവരുടെ സാമൂഹിക അന്തരീക്ഷത്തിന്റെ പരിവര്‍ത്തനത്തോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്, മാനവിക കുടുംബത്തോടുള്ള ദൈവത്തിന്റെ അനന്ത സ്‌നേഹത്തിനനുസൃതമായി സാമൂഹിക നീതിയും സമഗ്രമായ മാനവിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധതയെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. ‘സ്വയം സമര്‍പ്പിക്കലിന്റെയും, സേവനത്തിന്റെയും വിപ്ലവനായകരാകുവാന്‍’ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു. സാമൂഹികപ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ആഗോളപൗരത്വം വളര്‍ത്തുന്നതിനും, സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും, സംഘടന സ്വീകരിച്ചിട്ടുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളെ പാപ്പാ അഭിനന്ദിച്ചു. സിനഡാത്മകതയില്‍ വേരുറച്ച ഒരു യുവസമൂഹമായി വളര്‍ന്നുവരുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പങ്കുവയ്ക്കലിന്റെയും, ശ്രവിക്കലിന്റെയും, പങ്കാളിത്തത്തിന്റെയും, വിവേചനാത്മകതയുടെയും നന്മകള്‍ ഉള്‍ക്കൊള്ളുന്ന സിനഡല്‍ യാത്രയില്‍ പങ്കാളികളാകുവാനും, പരിശുദ്ധാത്മാവിന്റെ മധുരശബ്ദം ശ്രവിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. 2025 […] - [മജുഗോറിയെ മരിയന്‍ ഭക്തികേന്ദ്രത്തിന് അംഗീകാരം](https://malabarvisiononline.com/2024/09/21/medjugorje/): പരിശുദ്ധ അമ്മ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയയിലെ മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകള്‍ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ ഇവിടുത്തെ ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്. മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രത്തില്‍ ലഭിച്ച ഫലങ്ങള്‍ വിശ്വാസികളില്‍ തിക്തഫലങ്ങള്‍ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിക്കുന്നു. സെപ്റ്റംബര്‍ 19-ന് പ്രസിദ്ധീകരിച്ച രേഖ മെജുഗോറിയയില്‍ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്. ലോകം മുഴുവനും നിന്നുള്ള തീര്‍ത്ഥാടകര്‍ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു. നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തില്‍ വിശ്വാസം തിരികെ കണ്ടെത്തി പരിവര്‍ത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാര്‍ത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ […] - [അസെറ്റ് അധ്യാപക അവാര്‍ഡ് ബിന്ദു ജോസഫിന്](https://malabarvisiononline.com/2024/09/20/bindhu-joseph/): ഈ വര്‍ഷത്തെ അസെറ്റ് അധ്യാപക അവാര്‍ഡ് പടത്തുകടവ് രണ്ടുപ്ലാക്കല്‍ ബിന്ദു ജോസഫിന്. പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് സെക്കന്‍ഡറി സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ലൈഫ് സ്‌കില്‍ ട്രെയ്നര്‍, ഫാര്‍മേഴ്സ് ട്രെയ്നര്‍, മോട്ടിവേഷന്‍ സ്പീക്കര്‍, സംരംഭക, കര്‍ഷക, യൂട്യൂബര്‍, കൗണ്‍സിലര്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബിന്ദുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 20 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ബിന്ദു ഇപ്പോള്‍ വടകര അമൃത വിദ്യാലയത്തില്‍ കൗണ്‍സിലിങ് സൈക്കോളജിസ്റ്റായും അക്കാദമിക്ക് കോ-ഓര്‍ഡിനേറ്ററായും ജോലി ചെയ്യുകയാണ്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ ഒന്നിന് ശശി തരൂര്‍ വിതരണം ചെയ്യും. 2022-ല്‍ ഐ.സി.എ.ആര്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജോജോ ജേക്കബ്. മക്കള്‍: ഇഷാന്‍, എമിലിയോ. വയനാട് ചുണ്ടയില്‍ ഒലിവുമല കരുന്തയില്‍ ജോസഫ് – മേരി ദമ്പതികളുടെ മകളാണ്. - [കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനം നാളെ](https://malabarvisiononline.com/2024/09/20/akcc-leadership-conference/): കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും സെപ്റ്റംബര്‍ 21-ന് (നാളെ) രാവിലെ 10 ന് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഗ്ലോബല്‍ ഭാരവാഹികളായ ട്രീസ ലിസ് സെബാസ്റ്റ്യന്‍, കെ. എം ഫ്രാന്‍സിസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്ററും കൊച്ചി റീജിയണല്‍ ബ്യൂറോ ചീഫുമായ ടോം കുര്യാക്കോസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഇഎസ്എ കേന്ദ്ര വിജ്ഞാപനം അനുസരിച്ച് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സംഘടനയുടെ രാഷ്ട്രീയ നിലപാട് ചര്‍ച്ചയാകും. ഉരുള്‍പൊട്ടല്‍ സംഭവിച്ച വിലങ്ങാട്, വയനാട് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വന്യമൃഗ ശല്യം, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് എടുക്കുന്ന നിലപാട്, സമുദായം നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് […] - [സെപ്തംബര്‍ 21: വിശുദ്ധ മത്തായി ശ്ലീഹ](https://malabarvisiononline.com/2024/09/20/matthew-the-apostle/): വിശുദ്ധ മത്തായിയെ വിശുദ്ധ മാര്‍ക്ക് വിളിക്കുന്നത് അല്‍ഫേയുടെ മകനായ ലേവി എന്നാണ്. ഗലീലിയിലാണ് അദ്ദേഹം ജനിച്ചത്. റോമാക്കാര്‍ക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴില്‍. ചുങ്കക്കാരോട് സ്വാഭാവികമായി യഹൂദര്‍ക്ക് വെറുപ്പായിരുന്നു. മത്തായി ശ്ലീഹ യഹൂദനായിരുന്നു. ജെനാസറെത്ത് തടാകത്തില്‍ലൂടെയും ടിബേരിയസു സമുദ്രത്തിലൂടേയും വരുന്ന സാമാനങ്ങളുടേയും ജലയാത്രക്കാരുടേയും ചുങ്കമാണ് അദ്ദേഹം പിരിച്ചിരുന്നത്. ഈശോ ഒരു തളര്‍വാദ രോഗിയെ സുഖപ്പെടുത്തിയശേഷം ജെനാസറത്ത് തടാകത്തിന്റെ തീരത്തുകൂടെ നടക്കുമ്പോഴാണ് ചുങ്കക്കാരന്‍ ലേവിയെ അപ്പസ്‌തോലനായി വിളിച്ചത്. ലേവി ധനികനും വിവേകിയുമായിരുന്നു. സമ്പത്തിനുപകരം ദാരിദ്ര്യത്തെ വേള്‍ക്കണമോ എന്ന ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പൊന്തിവന്നിട്ടുണ്ടായിരിക്കണം. ബാഹ്യമായി വിളിച്ചവന്‍ ആന്തരികമായ കൃപാവരം കൊണ്ട് മനസ്സിനെ ഇളക്കി. പ്രഥമാഹ്വാനത്തില്‍ത്തന്നെ ലേവി മനസ്സുതിരിഞ്ഞു. ആഹ്‌ളാദഭരിതനായി ചുങ്കക്കാരെയെല്ലാം വിളിച്ച് ക്രിസ്തുവിനും അപ്പസ്‌തോലന്മാര്‍ക്കും ഒരു വിരുന്നുകൊടുത്തു. ഫരിസേയര്‍ക്ക് അത് ഉതപ്പായെങ്കിലും ഈശോ വിരുന്ന് സ്വീകരിച്ചു. തോണിയും വലയും ഉപേക്ഷിച്ച് അപ്പസ്‌തോലന്മാരായിത്തീര്‍ന്നവര്‍ പിന്നീടും മീന്‍പിടിക്കാന്‍ പോയിട്ടുണ്ട്. എന്നാല്‍ ലേവി പിന്നീട് ചുങ്കം പിരിക്കാന്‍ പോയിട്ടില്ല. ലേവി എന്ന പേരു മാറ്റി യഹോവയുടെ ദാനമെന്നര്‍ത്ഥമുള്ള മത്തായി എന്ന […] - [സെപ്റ്റംബര്‍ 20: വിശുദ്ധ എവ്സ്റ്റാക്കിയൂസും കൂട്ടരും](https://malabarvisiononline.com/2024/09/20/saint-eustace/): ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന പ്ലാസ്സിടൂസാണ് ക്രിസ്ത്യാനിയായി എവ്സ്റ്റാക്കിയൂസ് എന്ന നാമധേയം സ്വീകരിച്ചത്. അദ്ദേഹ ത്തിന്റെ ഭാര്യ ടസിസാന മാനസാന്തരത്തിനുശേഷം തെയോപിസ്‌തെസ് എന്ന് പേരെടുത്തു. അഗാപിന്തുസ്, തെയോപിസസ് എന്ന രണ്ടു പുത്രന്മാരാണ് അവര്‍ക്കുണ്ടായിരുന്നത്. ഒരു ദിവസം എവുസ്റ്റാക്കിയൂസ് നായാട്ടിനുപോയപ്പോള്‍ ഒരു മാനിന്റെ കൊമ്പുകളുടെ ഇടയ്ക്ക് ക്രൂശിതനായ രക്ഷകന്റെ ഒരു ചിത്രം കാണുകയുണ്ടായി. ഉടനെ അദ്ദേഹം മാനസാന്തരപ്പെട്ടു; ഭാര്യയേയും കുട്ടികളേയും തന്നില്‍നിന്ന് വേര്‍പെടുത്തി. എവുസ്റ്റാക്കിയൂസ് ഒരു ധനികന്റെ വയലില്‍ ജോലിചെയ്തുകൊണ്ടിരുന്നു. അതിനിടയ്ക്ക് ചക്രവര്‍ത്തിക്ക് വമ്പിച്ച പരാജയങ്ങളുണ്ടായി. അദ്ദേഹം എവുസ്റ്റാക്കിയൂസിനെ തേടിപ്പിടിച്ചു സൈന്യാധിപനാക്കി. അപ്പോള്‍ ഭാര്യയേയും മക്കളേയും കണ്ടു മുട്ടി. അദ്ദേഹം യുദ്ധരംഗത്തുനിന്ന് വിജയശ്രീലാളിതനായി തിരിച്ചുവന്നു. വമ്പിച്ച വരവേല്‍പ്പാണ് എവുസ്റ്റാക്കിയൂസിന് നല്കിയത്. അനന്തരം ദേവന്മാര്‍ക്ക് ബലിചെയ്യണമെന്ന് ആജ്ഞാപനമുണ്ടായി. എവുസ്റ്റാക്കിയൂസും കുടുംബവും അതിന് തയ്യാറായില്ല. അവരെ വന്യമ്യഗങ്ങള്‍ക്ക് ഇട്ടു കൊടുക്കാന്‍ കല്‍പനയായി; എന്നാല്‍ അവ അവരെ തൊട്ടില്ല. ഇതുകണ്ട് ക്രുദ്ധനായ ചക്രവര്‍ത്തി അവരെ ഒരു പിത്തളക്കാളയുടെ ഉള്ളിലാക്കി അടിയില്‍ തീയിട്ടു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം […] - [വ്യക്തിത്വ വികസന തുടര്‍ പരിശീലനത്തിന് സ്റ്റാര്‍ട്ട് എന്നും മാതൃക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/09/20/eureka-moment-mini-master-camp/): താമരശ്ശേരി രൂപതയുടെ നേതൃത്വ പരിശീലന കേന്ദ്രമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് (സ്റ്റാര്‍ട്ട്) കുട്ടികള്‍ക്കായി യുറേക്ക മൊമെന്റ് മിനി മാസ്റ്റര്‍ ട്രെയിനിങ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി അഞ്ചു മുതല്‍ പ്ലസ്ടു ക്ലാസ്സ് വരെയുള്ള നൂറോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ അധ്യക്ഷത വഹിച്ചു. സ്വഭാവച്യുതി സംഭവിച്ചിട്ടുള്ളവര്‍ സമൂഹത്തിന്റെ മൂല്യ ശോഷണത്തിന് കാരണമാകുമെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ ആമുഖ പ്രസംഗം നടത്തി. ട്രെയിനര്‍മാരായ സിനോ കുര്യന്‍, റോബിമോന്‍ വര്‍ഗീസ് എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്‍കി. ക്യാമ്പിന്റെ സമാപനത്തില്‍ സ്റ്റാര്‍ട്ട് ക്യാമ്പസില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. - [അധ്യാപനം മികച്ച കരിയര്‍](https://malabarvisiononline.com/2024/09/19/teaching-career/): പ്രീ-പ്രൈമറി മുതല്‍ കോളജ് തലം വരെയുള്ള അധ്യാപകരുടെ യോഗ്യതയും അധ്യാപന പരിശീലനവും വ്യത്യസ്തമാണ്. പ്ലസ് ടു, ഡിഗ്രി, പി.ജി എന്നിവയ്ക്കു ശേഷം സാധ്യമായിട്ടുള്ള അധ്യാപന പരിശീലന കോഴ്‌സുകളും, വിവിധ തലങ്ങളില്‍ പഠിപ്പിക്കുവാനായി ആവശ്യമുള്ള യോഗ്യതകളും പരിചയപ്പെടാം. പ്രീ-പ്രൈമറി ടീച്ചര്‍ പ്രീ-സ്‌കൂള്‍, എല്‍കെജി, യുകെജി (നഴ്‌സറി) ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് (പി.പി.റ്റി.റ്റി.സി) പാസായിരിക്കണം എന്നതാണ്്. പത്താം ക്ലാസോ, പ്ലസ്ടുവോ ആണ് ഈ കോഴ്‌സ് ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം.സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസേര്‍ച്ച് ആന്റ് ട്രെയ്‌നിങ് (SCERT) ആണ് പ്രീ-പ്രൈമറി എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ കരിക്കുലം തയ്യാറാക്കുകയും കോഴ്‌സ് ഏകോപിപ്പിക്കുകയും ചെയ്യുന്നത്. ലോക പ്രശസ്തമായ മോണ്ടിസോറി രീതിയില്‍ പ്രീ-പ്രൈമറി അധ്യാപക പരിശീലനം നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. പ്രൈമറി ടീച്ചര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുവാനുള്ള യോഗ്യത ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.L.Ed.) ആണ്. നേരത്തെ […] - [എന്താണ് എംപോക്‌സ്? എങ്ങനെ പ്രതിരോധിക്കാം?](https://malabarvisiononline.com/2024/09/19/mpox/): സംസ്ഥാനത്ത് മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിതികരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി. എംപോക്‌സ് എന്താണെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും അറിയാന്‍ തുടര്‍ന്നു വായിക്കൂ: എന്താണ് എംപോക്‌സ് ആഫ്രിക്കന്‍ വന്‍കരയുടെ ചില ഭാഗങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അപൂര്‍വ അണുബാധയാണിത്. വസൂരിക്ക് സമാനമായ വൈറസാണ് എംപോക്‌സിനു കാരണം. രോഗപകര്‍ച്ച മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗപകര്‍ച്ച. രോഗിയുടെ ശരീരത്തിലെ എംപോക്‌സ് കുമിളകളുമായോ ശരീര ശ്രവങ്ങളുമായോ ഉള്ള സമ്പര്‍ക്കത്തിലൂടെ എംപോക്‌സ് പിടിപെടാം. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കിടക്കകള്‍, തൂവാലകള്‍ തുടങ്ങിയവ സ്പര്‍ശിക്കുന്നതിലൂടെയും രോഗ ബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൊട്ടടുത്തുള്ള വ്യക്തിയിലേക്ക് രോഗം പകരും. രോഗ ബാധിതരായ എലികള്‍, അണ്ണാന്‍ തുടങ്ങിയവയും എംപോക്‌സ് പരത്തും. ലക്ഷണങ്ങള്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ അഞ്ചു മുതല്‍ 21 ദിവസം വരെ എടുക്കാറുണ്ട്. […] - [ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍](https://malabarvisiononline.com/2024/09/19/liaison-officer/): കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പിലിനെ ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോമലബാര്‍ സഭയ്ക്കായി ഒരു ലെയ്‌സണ്‍ ഓഫീസര്‍ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. 2020 മുതല്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏല്‍പ്പിക്കുന്നത്. - [ക്രിസ്ത്യാനികള്‍ അവലംബിക്കേണ്ടത് അനുകമ്പയുടെ പാത: ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/09/18/pope-at-audience/): ഇന്തൊനേഷ്യ, പാപുവ ന്യൂഗിനി, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇടയസന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച മുടങ്ങിയ പ്രതിവാരപൊതുദര്‍ശന പരിപാടി ഫ്രാന്‍സീസ് പാപ്പാ ഇന്ന് (18/09/2024) പുനരാരംഭിച്ചു. പൊതുദര്‍ശന വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നു. തുറന്ന വാഹനത്തില്‍ ചത്വരത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ തന്റെ അപ്പസ്‌തോലിക യാത്രയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചു. ‘വളരെ മഹത്തായ സംസ്‌കാരമുള്ളതും വൈവിധ്യങ്ങളെ സമന്വയിപ്പിക്കാന്‍ കഴിവുള്ളതും അതേ സമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളതുമായ ഇന്തോനേഷ്യയില്‍ സുവിശേഷം ജീവിക്കാനും അത് കൈമാറാനും പ്രാപ്തിയുള്ള സജീവവും ചലനാത്മകവുമായ ഒരു സഭയെയാണ് ഞാന്‍ കണ്ടത്. രക്ഷകനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും അതേ സമയം മഹത്തായ മത- സാംസ്‌കാരിക പാരമ്പര്യങ്ങളുമായി കൂടിക്കാഴ്ച നടത്താനും ക്രിസ്ത്യനികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതും അവര്‍ അവലംബിക്കേണ്ടതുമായ പാത അനുകമ്പയാണെന്ന് എനിക്ക് ഈ പാശ്ചാത്തലത്തില്‍ സ്ഥിരീകരണം ലഭിച്ചു.’ പാപ്പ പറഞ്ഞു. പുറത്തേക്കിറങ്ങുന്ന, […] - [ഹോം നഴ്‌സ് പരിശീലനം: രണ്ടാം ബാച്ച് ഒക്ടോബറില്‍](https://malabarvisiononline.com/2024/09/18/home-nurse-course/): താമരശ്ശേരി രൂപത അല്‍ഫോന്‍സാ പാലിയേറ്റീവ് & ജെറിയാട്രിക് കെയറും മരിയ യൂജിന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റും സംയുക്തമായി ഒരുക്കുന്നു ഹോം നഴ്‌സ് പരിശീലന കോഴ്‌സിന്റെ രണ്ടാം ബാച്ച് ഒക്ടോബറില്‍ ആരംഭിക്കും. ആറു മാസം ദൈര്‍ഘ്യമുള്ള പ്രൊഫെഷണല്‍ ഹോം നഴ്‌സ് പരിശീലന കോഴ്‌സിന് ഇന്ത്യയിലും വിദേശത്തും ജോലി സാധ്യത ഏറെയാണ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 04.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രഗല്‍ഭരായ വ്യക്തികള്‍ നല്‍കുന്ന ക്ലാസുകള്‍, പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം, ജോലി സാധ്യത ഉറപ്പുനല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്‌സിന്റെ പ്രത്യേകതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും: 7387469938, 9689520632. - [ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപകരാകാം](https://malabarvisiononline.com/2024/09/18/army-public-school-teachers-wanted/): ആര്‍മി പബ്ലിക് സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് 2024 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലടക്കമുള്ള ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ ഒഴിവുകളുണ്ട്. ഒഴിവുള്ള തസ്തികകള്‍: പിജിടി (അക്കൗണ്ടന്‍സി, ബയോളജി, ബയോടെക്‌നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫൈന്‍ ആര്‍ട്‌സ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ഇന്റഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, ഗണിതം, ഫിസിക്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി)ടിജിടി (കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ എജ്യുക്കേഷന്‍, സംസ്‌കൃതം, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്)പിആര്‍ടി (ഫിസിക്കല്‍ എജ്യുക്കേഷന്‍, വിത്തൗട്ട് ഫിസിക്കല്‍ എജ്യുക്കേഷന്‍) ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദം/പിജി, ബി.എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുമ്പോള്‍ സി-ടെറ്റ്/ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി തുടക്കക്കാര്‍ക്ക് 40-ല്‍ താഴെയും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 57 വയസില്‍ താഴെയുമാണ്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രൊവിഷ്യന്‍സി എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. https://awes-guide.stage.smartexams.in/ – ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ […] - [ദുരന്തങ്ങള്‍ക്കു മുന്നില്‍ തളരാതെ പ്രത്യാശയോടെ മുന്നേറുക: പാപ്പയുടെ യുവജന ദിന സന്ദേശം](https://malabarvisiononline.com/2024/09/18/pope-francis-releases-his-message-for-the-39th-world-youth-day/): യുദ്ധങ്ങള്‍, സാമൂഹ്യ അനീതികള്‍, അസമത്വം, പട്ടിണി, ചൂഷണം തുടങ്ങിയ ദുരന്തങ്ങള്‍ നിരാശ വിതയ്ക്കുന്ന കാലഘട്ടത്തില്‍ തളരാതെ പ്രത്യാശയില്‍ മുന്നേറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2024 നവംബര്‍ 24-ന് ആചരിക്കുന്ന മുപ്പത്തിയൊന്‍പതാമത് ലോക യുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകള്‍. ‘കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍ തളരാതെ ഓടും’ (ഏശയ്യ 40: 31) എന്ന വചനമാണ് യുവജന ദിനാചരണത്തിന്റെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് യുവതീയുവാക്കള്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാകുകയും അങ്ങനെ, അവര്‍ ആശയറ്റവരായി, വിരസതയുടെയും വിഷാദത്തിന്റെയും തടവുകാരായി ജീവിക്കേണ്ടി വരുന്ന അപകടത്തിലാകുകയും ചെയ്യുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു. കര്‍ത്താവ് ഇന്നും അവര്‍ക്കു മുന്നില്‍ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയില്‍ സഞ്ചരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, എന്നാല്‍ തളര്‍ച്ചയുണ്ടാകുമ്പോള്‍ വിശ്രമിക്കുകയല്ല പ്രതിവിധിയെന്നും യാത്ര തുടരുകയാണ് ചെയ്യേണ്ടതെന്നും പാപ്പ സന്ദേശത്തില്‍ പറയുന്നു. ജീവിത തീര്‍ത്ഥാടനവും […] - [ലോഗോസ് ക്വിസ് ഇടവകാതല മത്സരം സെപ്റ്റംബര്‍ 29-ന്](https://malabarvisiononline.com/2024/09/17/logos-quiz-on-september-29/): നാലര ലക്ഷം പേര്‍ മാറ്റുരയ്ക്കുന്ന 24-ാമത് ലോഗോസ് ബൈബിള്‍ ക്വിസിന്റെ ഇടവകാതല മത്സരങ്ങള്‍ സെപ്റ്റംബര്‍ 29-ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെയാണ് നടക്കും. രൂപതയില്‍ നിന്നു 15,000-ഓളം പേര്‍ പങ്കെടുക്കും. രൂപതാതലത്തില്‍ വിജയിക്കുന്നവരെ അണിനിരത്തിക്കൊണ്ടുള്ള സംസ്ഥാനതല മത്സരം നവംബര്‍ 10-നും മെഗാഫൈനല്‍ നവംബര്‍ 23, 24 തിയതികളിലുമാണ്. മെഗാഫൈനല്‍ ജേതാവാകുന്ന ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയാണ് സമ്മാനം. മറ്റു വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സ്വര്‍ണമെഡലുകളും ട്രോഫികളും ലഭിക്കും. - [വിവാഹം ദേവാലയത്തില്‍വച്ച് നടത്തുന്നതിനുമുന്‍പു രജിസ്റ്റര്‍ചെയ്യാമോ?](https://malabarvisiononline.com/2024/09/17/christian-marriage/): വിവാഹമെന്ന കൂദാശ പരികര്‍മം ചെയ്യേണ്ടവിധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ക്രമത്തില്‍ ദേവാലയത്തില്‍വച്ചു നടത്തുന്ന വിവാഹമാണ് സാധുവായ വിവാഹം എന്നു നമുക്കറിയാം. പള്ളിയില്‍ വൈദികന്‍ ആശിര്‍വദിക്കുന്ന വിവാഹം സഭാനിയമപ്രകാരവും സിവില്‍നിയമപ്രകാരവും സാധുവായ വിവാഹമാണെന്നും പള്ളിയില്‍ നടത്തുന്ന വിവാഹത്തിന്റെ വിശദാംശങ്ങള്‍ സിവില്‍നിയമം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഓഫീസില്‍ചെന്ന് എഴുതിപ്പിക്കണമെന്നും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ദേവാലയത്തില്‍വച്ച് വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നതിനുമുന്‍പായി വിവാഹം രജിസ്റ്റര്‍ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ നമുക്ക് പരിചിതമാണ്. ചില പ്രത്യേകസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ഇത്തരം രജിസ്റ്റര്‍വിവാഹങ്ങള്‍ നടക്കുന്നത്. രജിസ്റ്റര്‍വിവാഹംനടത്തി ഒരുമിച്ചുതാമസിക്കുന്ന യുവാവും യുവതിയും സഭാനിയമം അനുസരിച്ചുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാന്‍ അനുവാദം അവര്‍ സ്വയം നിഷേധിക്കുന്നു. സഭയുടെ അനുവാദമില്ലാതെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ പിന്നീടു ബന്ധപ്പെട്ടവരുടെ അപേക്ഷപ്രകാരം പള്ളിയില്‍വച്ചു ക്രമപ്പെടുത്തിക്കൊടുക്കാറുണ്ട്. അതിനു രൂപതാധ്യക്ഷന്റെ അനുവാദവും ആവശ്യമാണ്. ദേവാലയത്തില്‍വച്ച് ക്രമപ്പെടുത്തുന്നതോടെ രജിസ്റ്റര്‍വിവാഹം നടത്തിയവര്‍ കൂദാശാസ്വീകരണത്തിന് യോഗ്യരായിത്തീരുകയും അവരുടെ വിഹാഹബന്ധത്തെ സഭ അംഗീകരിക്കുകയുംചെയ്യുന്നു. ചുരുക്കത്തില്‍, ദൈവാലയത്തില്‍വച്ചു വിവാഹം നടത്തുന്നതിനുമുന്‍പു […] - [ദൈവദാസന്‍ മൊയ്‌സെസ് വാഴ്ത്തപ്പെട്ട പദവിയില്‍](https://malabarvisiononline.com/2024/09/17/fr-moises-lira/): അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സ്ഥാപകനും മെക്‌സിക്കോ സ്വദേശിയുമായ ദൈവദാസന്‍ മൊയ്‌സെസ് ലീറ സെറഫീന്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഫ്രാന്‍സിസ് പാപ്പയെ പ്രതിനിധീകരിച്ച് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊ, മെക്‌സിക്കൊ നഗര അതിരൂപതയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദിവ്യബലി മധ്യേയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെക്‌സിക്കോയിലെ സകാറ്റ്ലാനില്‍ 1893 സെപ്റ്റംബര്‍ 16-നായിരുന്നു മൊയ്‌സെസിന്റെ ജനനം. പരിശുദ്ധാരൂപിയുടെ പ്രേഷിതര്‍ എന്ന സന്ന്യസ്ത സമൂഹത്തില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ചു. തടവുകാരുടെ അജപാലനസേവനത്തില്‍ മുഴുകിയ അദ്ദേഹം 1926-ലെ മതപീഡന വേളയില്‍ അള്‍ത്താര സഹായികളുടെയും മതബോധകരുടെയും സംഘങ്ങള്‍ക്കു രൂപം നല്കുകയും 1934-ല്‍ അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസ സമൂഹം സ്ഥാപിക്കുകയും ചെയ്തു. 1950 ജൂണ്‍ 25-ന് മരണമടഞ്ഞു. പലരും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മാധ്യസ്ഥ്യം അഭ്യര്‍ത്ഥിക്കുന്നു. ദൈവദാസ പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കിയ അത്ഭുതം ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികളാണ്. ഗര്‍ഭധാരണത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അവരുടെ കുട്ടി […] - [ഏഷ്യാ പര്യടനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ മടങ്ങി](https://malabarvisiononline.com/2024/09/13/pope-ends-his-longest-trip/): 12 ദിവസങ്ങള്‍ നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ പര്യടനം പൂര്‍ത്തിയായി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പ വെള്ളിയാഴ്ച വത്തിക്കാനിലേക്ക് തിരിച്ചു. അനാരോഗ്യം അലട്ടുന്ന 87-കാരനായ മാര്‍പാപ്പ, യാത്രയിലുടനീളം ഉന്മേഷവാനായിരുന്നു. നാലു രാജ്യങ്ങളിലായി നാല്‍പ്പതിലധികം ഔദ്യോഗിക പരിപാടികളിലാണ് പാപ്പ പങ്കെടുത്തത്. ഈസ്റ്റ് ടിമോറില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ആറു ലക്ഷത്തോളം പേരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 13 ലക്ഷത്തോളമേയുള്ളു. 96% കത്തോലിക്കരുള്ള ഈസ്റ്റ് തിമോര്‍, പാപ്പയുടെ പര്യടനത്തിലെ ഏക കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായിരുന്നു. കാല്‍മുട്ടു വേദനയും നടുവേദനയും അനുഭവിക്കുന്ന മാര്‍പാപ്പ യാത്രയില്‍ വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഷെഡ്യൂള്‍ ചെയ്ത എല്ലാ പരിപാടികളിലും കൃത്യസമയത്ത് പാപ്പ പങ്കെടുത്തു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് ദേശീയ ഗ്രാന്‍ഡ് ഇമാമുമായി ആഗോള കാലാവസ്ഥാ നടപടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് സംയുക്ത പ്രഖ്യാപനം നടത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്ന് സിംഗപ്പൂര്‍ […] - [സെപ്തംബര്‍ 18: വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ](https://malabarvisiononline.com/2024/09/13/joseph-of-cupertino/): കുപ്പെര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫുദേശാ ജനിച്ചു. എട്ടാമത്തേ വയസ്സുമുതല്‍ അവനു സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാല്‍ കൂട്ടുകാര്‍ അവനെ ‘വാപൊ ളിയന്‍’ എന്നാണ് വിളിച്ചിരുന്നത്. കുറേനാള്‍ ഒരു തോല്‍പ്പണിക്കാരന്റെ കൂടെ ജോലിചെയ്തു. 17-ാമത്തെ വയസ്സില്‍ ഫ്രന്‍സിസ്‌ക്കന്‍ സഭയിലും കപ്പൂച്ചിന്‍ സഭയിലും അവന്‍ പ്രവേശനത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അവന്‍ മണ്ടനും വാപൊളിയനുമാണെന്നു പറഞ്ഞ് പ്രവേശനം നിഷേധിക്കുകയാണുചെയ്തത്. എന്നാല്‍ ലാഗോട്ടെല്ലെ എന്ന സ്ഥലത്തെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ അവനു കന്നുകാലി നോട്ടക്കാരനായി ജോലി കിട്ടി. അവന്റെ പ്രായശ്ചിത്തങ്ങളും എളിമയും അനുസരണയും തലവന്മാരുടെ ശ്രദ്ധയില്‍പെടുകയും 25-ാമത്തെ വയസ്സില്‍ അവനു പൗരോഹിത്യം നല്കുകയും ചെയ്തു. വേണ്ടപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനം ഏതു ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനു നല്കി. പരഹൃദയ ജ്ഞാനവും പ്രവചനവരവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനു വായുവില്‍ക്കൂടെ പറക്കുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും പള്ളിയുടെ വാതില്‍ക്കല്‍നിന്ന് ബലിപീഠത്തിലേക്കു ജനക്കൂട്ടത്തിന്റെ മീതെകൂടെ പറക്കുന്നതു നൂറുകണക്കിന് ആളുകള്‍ കണ്ടിട്ടുണ്ടെന്നും ജീവചരിത്രകാരന്മാര്‍ പറയുന്നു. ഒരിക്കല്‍ അദ്ദേഹം പറന്ന് ഒരു ഒലിവുമരത്തിന്റെ […] - [സെപ്തംബര്‍ 17: വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍](https://malabarvisiononline.com/2024/09/13/robert-bellarmine/): 1542-ല്‍ ടസ്‌കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ട് കോളജില്‍ പ്രാഥമിക വിദ്യ അഭ്യസിച്ചശേഷം റോമയില്‍ ഈശോസഭാ നൊവീഷ്യറ്റില്‍ ചേര്‍ന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്രപഠനം കഴിഞ്ഞ് അദ്ദേഹം ഫ്‌ളോറെന്‍സിലും മോണ്‍റെയാലിലും പാദുവായിലും അവസാനം ലുവെയിനിലും പഠിച്ചു. ലുവെയിനില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പാഷണ്ഡതകള്‍ക്കെതിരായി പ്രസംഗിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധ തോമസ് അക്വിനാസിന്റെ തത്വങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിച്ചു. പ്രസാദവരം, സ്വതന്ത്രമനസ്സ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡത കളെല്ലാം അദ്ദേഹം സമര്‍ത്ഥമായി നേരിട്ടു. ഈ വാദപ്രതിവാദങ്ങളിലുണ്ടായ വിജയം പരിഗണിച്ചു 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പാ അദ്ദേഹത്തെ റോമയില്‍ ദൈവശാസ്ത്ര വിവാദ മണ്ഡലത്തില്‍ നിയമിച്ചു. പിന്നീട് അദ്ദേഹം അവിടെ റെക്ടറായി. അക്കാലത്താണ് അലോഷ്യസ് ഗൊണ്‍സാഗോയുടെ ആത്മ പരിപാലനം ഏറ്റെടുത്തത്. റോമന്‍ കോളജില്‍ താമസിച്ച 11 കൊല്ലങ്ങള്‍ക്കിടയ്ക്കാണു അദ്ദേഹം തര്‍ക്കങ്ങള്‍ (Disputationes) എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും […] - [സെപ്തംബര്‍ 16: വിശുദ്ധ കൊര്‍ണേലിയൂസ് പാപ്പാ](https://malabarvisiononline.com/2024/09/13/pope-cornelius/): 250 ജനുവരി 20-ന് വിശുദ്ധ ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേക്കു മാര്‍പ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കരമായിരുന്നു അന്നത്തെ ചക്രവര്‍ത്തി ഡേസിയൂസ് നടത്തിയ മതപീഡനം. കൊര്‍ണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാര്‍പാപ്പായായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ സമകാലികനായ വിശുദ്ധ സിപ്രിയന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അക്കാലത്തു ഒരു വലിയ തര്‍ക്കമുണ്ടായി. വിഗ്രഹങ്ങളെ ധൂപിച്ചവരായാലും വിഗ്രഹങ്ങളെ ധൂപിച്ചുവെന്നു സര്‍ട്ടിഫിക്കറ്റു വാങ്ങിയവരായാലും അവരെ തിരിച്ചെടുത്തുകൂടെന്നു നൊവേഷ്യന്‍ വാദിച്ചു. ഈ ആഫ്രി ക്കന്‍ താമസിയാതെ ഒരു എതിര്‍പാപ്പായായി പ്രത്യക്ഷപ്പെട്ടു. കൊര്‍ണേലിയൂസ് പാപ്പാ റോമയില്‍ 60 മെത്രാന്മാരെ വിളിച്ചു വരുത്തി ഒരു സൂനഹദോസു നടത്തി. നൊവേഷ്യനും സന്നിഹിതനായിരുന്നു. സൂനഹദോസു അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. നൊവേഷ്യന്‍ മനസ്തപിച്ചില്ല. സിപ്രിയന്‍ കൊര്‍ണേലിയൂസ് പാപ്പായുടെ കൃത്യബോധത്തേയും കാരുണ്യത്തേയും വാനോളം പുകഴ്ത്തി. ഡേസിയൂസു 251-ല്‍ മരിച്ചു; അദ്ദേഹത്തിന്റെ സൈന്യാധിപന്‍ ഗാലൂസു ചക്രവര്‍ത്തിയായി. ഉടനെ ഒരു വസന്ത പടര്‍ന്നുപിടിച്ചതിനാല്‍ ക്രിസ്ത്യാനികളെ ബലിചെയ്തു ദേവന്മാരെ പ്രസാദിപ്പിക്കണമെന്നു ഗാലൂസു നിശ്ചയിച്ചു; കൊര്‍ണേലിയൂസിനുതന്നെ ആദ്യത്തേ രക്തസാക്ഷിത്വ മകുടം സിദ്ധിച്ചു. - [സെപ്തംബര്‍ 15: വ്യാകുലമാതാവ്](https://malabarvisiononline.com/2024/09/13/our-lady-of-sorrows/): കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പീയൂസു മാര്‍പാപ്പാ സ്ഥാപിച്ചതാണ് ഈ തിരുനാള്‍. അതിനു മുമ്പ് മേരീദാസരുടെ സഭയ്ക്ക് ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി നല്‍കിയിരുന്നു. ദൈവമാതാവിന്റെ ശുദ്ധീകരണ ദിവസം ഉണ്ണീശോയെ ശെമയോന്റെ കരങ്ങളില്‍ കാഴ്ചവച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് ഈ ശിശു അനേകരുടെ ഉന്നമനത്തിനും അനേകരുടെ അധഃപതനത്തിനുമായി നിയുക്തനായിരിക്കുന്നുവെന്നു പ്രഖ്യാപിച്ചുകൊണ്ടു മറിയത്തോടു പറഞ്ഞു: ‘ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും.’ ഈ പ്രവചനമാണ് ഒന്നാമത്തെ വ്യാകുലതയായി എണ്ണിയിരിക്കുന്നത്. ഹേറോദേസിന്റെ വാളില്‍നിന്നു രക്ഷപ്പെടാന്‍ ഈജിപ്തിലേക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലതയും പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഈശോ ദൈവാലയത്തില്‍ കാണാതായതു മൂന്നാമത്തെ വ്യാകുലതയുമായി. ഈശോ ഗാഗുല്‍ത്തായിലേക്കു കുരിശു വഹിച്ചുകൊണ്ടു പോകുന്ന കാഴ്ച്ച മറിയത്തിന്റെ നാലാമത്തെ വ്യാകുലതയും ഗാഗുല്‍ത്തായില്‍ കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നത് അഞ്ചാമത്തെ വ്യാകുലതയും ഈശോയുടെ മൃതശരീരം മടിയില്‍ കിടത്തിയത് ആറാമത്തെ വ്യാകുലതയും നമ്മുടെ കര്‍ത്താവിന്റെ സംസ്‌ക്കാരം ഏഴാമത്തെ വ്യാകുലതയുമായി. ഇങ്ങനെ പ്രധാനപ്പെട്ട ഏഴു […] - [സെപ്തംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍](https://malabarvisiononline.com/2024/09/12/holy-cross/): 335 മുതല്‍ ജെറൂസലേമിലും അഞ്ചും ആറും നൂററാണ്ടു മുതല്‍ ഗ്രീക്കു സഭയിലും ലത്തീന്‍ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്‌ററന്റെയിന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326-ല്‍ ഹെലെനാ രാജ്ഞി യഥാര്‍ത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്റെ പ്രചാരത്തിനു കാരണമായി.കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തി കരുത്തേറിയ മാക്‌സെന്‍ സിയൂസു രാജാവിന്റെ ആക്രമണത്തെ ഭയന്നിരിക്കുമ്പോള്‍ ത്യദൈവത്തോടു സഹായം അഭ്യര്‍ത്ഥിച്ചു. അന്ന് അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രി ചക്രവര്‍ത്തിക്ക് ഒരു കാഴ്ചയുണ്ടായി. ആകാശത്തില്‍ കുരിശാകൃതിയില്‍ ഒരു പ്രകാശവും കുരിശിനെ വലയം ചെയ്യുന്ന വൃത്താകൃതിയിലുള്ള ഒരുലേഖനവും. ഈ അടയാളത്തില്‍ നീ വിജയം വരിക്കുമെന്നായിരുന്നു എഴുതിയിരുന്നത്. ക്രിസ്തു കാണപ്പെട്ട് ആ കാഴ്ചയില്‍ കണ്ടതുപോലെ ഒരടയാളം പതാകയില്‍ ചേര്‍ക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ കോണ്‍സ്‌ററന്റെയിന്‍ ചെയ്തു; യുദ്ധത്തില്‍ വിജയം വരിച്ചു. താമസിയാതെ മതപീഡനം നിറുത്തിയതായും ക്രിസ്ത്യാനികള്‍ക്കു സ്വാതന്ത്യം നല്കിയതായും വിളംബരവും ചെയ്തു. അതാണു 313-ലെ പ്രസിദ്ധമായ മിലാന്‍ വിളംബരം. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ തിരുസ്സഭയില്‍ സാര്‍വ്വത്രികമായതു ഹെരാക്‌ളിയൂസ് ചക്രവര്‍ത്തി പേര്‍ഷ്യന്‍ രാജാവായ […] - [സെപ്തംബര്‍ 13: വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം മെത്രാന്‍](https://malabarvisiononline.com/2024/09/12/saint-john-chrysostom/): നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്‍ണ്ണജിഹ്വ എന്നര്‍ത്ഥമുള്ള ക്രിസോസ്‌തോം എന്ന അപരനാമം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവ ഭക്തിയും ധീരതയും വാഗ്വിലാസത്തേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമാണ്. സിറിയായിലെ സൈന്യാധിപനായ സെക്കൂന്തൂസിന്റെ ഏക പുത്രനാണ് ജോണ്‍. അമ്മ അന്തൂസയ്ക്കു 20 വയസ്സുള്ളപ്പോള്‍ സെക്കുന്തുസു മരിച്ചെങ്കിലും ആ ഭക്തസ്ത്രീ രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. യൗവ്വനത്തില്‍ ജോണ്‍ ധരിച്ചിരുന്നതു പരുപരുത്ത വസ്ത്രമാണ്; ദിനംപ്രതി ഉപവസിച്ചുകൊണ്ടുമിരുന്നു. പ്രാര്‍ത്ഥനയിലും വിശുദ്ധ ഗ്രന്ഥധ്യാനത്തിലും തന്റെ സമയത്തിന്റെ അധിക പങ്കും ചെലവഴിച്ചു പോന്നു. 26 വയസ്സായപ്പോഴേക്കു പൗരോഹിത്യത്തെപ്പറ്റി ആറു നിസ്തുല ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. മുപ്പതാമത്തെ വയസ്സില്‍ ജോണ്‍ അന്തിയോക്യായ്ക്കടുത്തുള്ള വനാന്തരത്തിലേക്കു താമസം മാറ്റി. പ്രഭാതം മുഴുവനും പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും വിശുദ്ധ ഗ്രന്ഥധ്യാനത്തിലും ചെലവഴിച്ചു. 386-ല്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ബിഷപ്പു ജോണിന്റെ പ്രസംഗങ്ങളുടെ ഫലം അത്ഭുതകരമായിരുന്നു. അദ്ദേഹം കുര്‍ബാന ചൊല്ലുമ്പോള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നു കുര്‍ബാനയെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടിരുന്നുവെന്ന് വിശുദ്ധ നീലൂസു സാക്ഷ്യപ്പെടുത്തിക്കാണുന്നുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം സംപ്രീതനായിരുന്നുവെങ്കിലും തിന്മകളുടെ […] - [ഹിന്ദി, ഗണിതം ക്രാഷ് കോഴ്‌സ്](https://malabarvisiononline.com/2024/09/12/crash-course/): താമരശ്ശേരി രൂപത എയ്ഡര്‍ എഡ്യൂക്കെയര്‍ ഫീല്‍ഡ് വിസിറ്റില്‍ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി കുന്നമംഗലം ആല്‍ഫ മരിയ അക്കാദമിയുമായി സഹകരിച്ച് നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച് 21 ശനിയാഴ്ച അവസാനിക്കുന്ന രീതിയില്‍ ആണ് കോഴ്‌സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഈ വിഷയങ്ങളില്‍ ഉറച്ച അടിസ്ഥാനം ലഭിക്കാനും വ്യക്തിപരമായ കെയറിലൂടെ ഉയര്‍ത്തിയെടുക്കാനും ഈ കോഴ്‌സ് ഏറെ സഹായകരമാകും. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും-6282240476, 9778367830 - [സെപ്തംബര്‍ 12: വിശുദ്ധ ഈന്‍സുവിഡാ രാജ്ഞി](https://malabarvisiononline.com/2024/09/12/saint-eanswith/): ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യന്‍ രാജാവായ എഥെല്‍ ബെര്‍ട്ടിന്റെ മകന്‍ ഈഡ്ബാഡിന്റെ മകളാണ് ഈന്‍സുവിഡാ. ബാല്യം മുതല്‍ക്കേ രാജ്ഞിയുടെ ആനന്ദം പ്രാര്‍ത്ഥനയും ദൈവ സ്‌നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യര്‍ത്ഥതകളേയും ആനന്ദങ്ങളേയും നിന്ദിച്ചുപോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാര്‍ത്ഥനാജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവള്‍ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവള്‍ കെന്റില്‍ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈര്‍മ്മല്യവും പ്രാര്‍ത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി. രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്ക് ഏഴാം ശതാബ്ദത്തില്‍ ഒരു രാജ്ഞി ഇത്രമാത്രം തീക്ഷ്ണത പ്രദര്‍ശിപ്പിച്ചുവെങ്കില്‍ ഇത്രയും ആദ്ധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആദ്ധ്യാത്മിക വിരസതയ്ക്ക് എന്ത് നീതീകരണമാണുള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്കു വിഘാതമാകണമെന്നില്ല. - [സിംഗപ്പൂരില്‍ പാപ്പയ്ക്കായി കസേര നിര്‍മിച്ചത് ഇന്ത്യന്‍ വംശജന്‍](https://malabarvisiononline.com/2024/09/10/pope-francis-to-use-handmade-chairs-by-indian-origin-carpenter-during-singapore-visit/): സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ മതാന്തര സംവാദങ്ങളില്‍ പങ്കെടുക്കുന്ന പാപ്പയ്ക്ക് ഇരിക്കാനുള്ള കസേര ഒരുക്കിയത് സിംഗപ്പൂരിലെ ഇന്ത്യന്‍വംശജന്‍ ഗോവിന്ദരാജ് മുത്തയ്യ. രണ്ടു കസേരകളാണ് അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ സിംഗപ്പൂരിലെ റോമന്‍ കാത്തലിക് അതിരൂപതയില്‍ നിന്നാണ് കസേരകള്‍ നിര്‍മിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതെന്നും യന്ത്രങ്ങളുടെ സഹായമില്ലാതെ 100 ശതമാനവും കൈകള്‍കൊണ്ടാണ് കസേരകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഗോവിന്ദരാജ് പറയുന്നു. ”പതിനെട്ടാം നൂറ്റാണ്ടിലെ ഫര്‍ണിച്ചറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കസേര നിര്‍മിച്ചിരിക്കുന്നത്. ചര്‍ച്ച് ഓഫ് സെന്റ് അല്‍ഫോന്‍സസ് എന്നും അറിയപ്പെടുന്ന ഇവിടുത്തെ പഴയ നൊവേന പള്ളിയുടെ മുഖവാരത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഒരു കസേര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മസ്ഥലമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ സ്ഥിതി ചെയ്യുന്ന സാന്‍ ജോസ് ഡി ഫ്‌ലോറസ് ബസിലിക്കയുടെ മുഖവാരമാണ് രണ്ടാമത്തെ കസേരയ്ക്ക് പ്രചോദനമായത്. പാപ്പയുടെ കുടുംബനാമമായ ബെര്‍ഗോളിയോയുടെ ആദരസൂചകമായി ബി ആകൃതിയിലുള്ള ആംറെസ്റ്റും ഈ കസേരയില്‍ ഒരുക്കിയിട്ടുണ്ട്.” ഗോവിന്ദരാജ് മുത്തയ്യ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ഗോവിന്ദരാജ് […] - [ഫ്രാന്‍സിസ് പാപ്പ നാളെ സിംഗപ്പൂരില്‍](https://malabarvisiononline.com/2024/09/10/pope-francis-visit-to-singapore-on-wednesday/): ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ നാളെ സിംഗപ്പൂരിലെത്തും. തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമാണ് സിംഗപ്പൂര്‍ സന്ദര്‍ശനം. ഏഷ്യയിലെ സാമ്പത്തിക ശക്തി കേന്ദ്രമായ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇതിനു മുമ്പ് 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ഇവിടം സന്ദര്‍ശിച്ചത്. 2020-ലെ സെന്‍സസ് പ്രകാരം സിംഗപ്പൂരില്‍ ബുദ്ധമതക്കാര്‍ ഏകദേശം 31% ആണ്. ജനസംഖ്യയുടെ അഞ്ചിലൊന്ന് പേര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ഏകദേശം 19 ശതമാനവും മുസ്ലീങ്ങള്‍ 15 ശതമാനവുമാണ്. ബുധനാഴ്ച സിംഗപ്പൂരിലെത്തുന്ന പാപ്പ ജസ്യൂട്ട് വൈദികരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങ്, പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 55,000 പേര്‍ക്ക് ഇരിക്കാവുന്ന ദേശീയ സ്റ്റേഡിയത്തില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അയല്‍രാജ്യങ്ങളായ മലേഷ്യ, ബ്രൂണെ […] - [റെജി ഫ്രാന്‍സിസിന് പിടിഎ അധ്യാപക പുരസ്‌ക്കാരം](https://malabarvisiononline.com/2024/09/10/eachers-award-by-state-pta/): കേരള സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2023-24 വര്‍ഷത്തെ സംസ്ഥാനതല അധ്യാപക പുരസ്‌ക്കാരം തോട്ടുമുക്കം ഇടവകാംഗം മുണ്ടപ്ലാക്കല്‍ റെജി ഫ്രാന്‍സിസിന്. യുപി സ്‌കൂള്‍ വിഭാഗത്തിലാണ് റെജിയുടെ പുരസ്‌ക്കാര നേട്ടം. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഡിസംബറില്‍ നടക്കുന്ന സംസ്ഥാന പിടിഎ വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ചുണ്ടത്തുംപൊയില്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസാണ് റെജി. ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ തോമസ് മുണ്ടപ്ലാക്കല്‍. - [മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണവും ഉപന്യാസ മല്‍സരവും](https://malabarvisiononline.com/2024/09/10/mar-paul-chittilappilly-remembrance-in-kattipara-church/): താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കട്ടിപ്പാറ ഇടവകയില്‍ കുടുംബങ്ങള്‍ക്കായി മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിച്ചു. ജോര്‍ജ് മുതിരകാലായില്‍ & ഫാമിലി ഒന്നാം സ്ഥാനവും, തോമസ് കൊച്ചുവീട്ടില്‍ & ഫാമിലി രണ്ടാം സ്ഥാനവും, ജയിംസ് കൊച്ചോലിക്കല്‍ & ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോല്‍സാഹന സമ്മാനത്തിനര്‍ഹരായവര്‍: ഷിനോ പുളിക്കല്‍ & ഫാമിലി, ജോബി പറപ്പിള്ളി & ഫാമിലി, റെജി കൊപ്രാപറമ്പില്‍ & ഫാമിലി ഡെന്നീസ് ചിറ്റക്കാട്ട്കുഴി & ഫാമിലി. വിജയികള്‍ക്ക് യഥാക്രമം 1500, 1000, 500, 300 രൂപ ക്യാഷ് അവാര്‍ഡ് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി സമ്മാനിച്ചു. - ['പിന്തുടരുന്ന ദൈവസ്വരം' പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/09/10/pinthudarunna-daiva-swaram/): കേരള കത്തോലിക്കാ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ചുക്കാന്‍പിടിച്ചവരില്‍ പ്രമുഖയായ സിസ്റ്റര്‍ ജോയ്‌സ് എംഎസ്എംഐ എഴുതിയ പത്താമത്തെ ഗ്രന്ഥം പിന്തുടരുന്ന ദൈവസ്വരം കോഴിക്കോട് ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രകാശനം ചെയ്തു. നവീകരണ മുന്നേറ്റം കോഴിക്കോട് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ അറക്കപ്പറമ്പില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. രമ്യതപ്പെടാനുള്ള കാരുണ്യപൂര്‍വ്വകമായ ദൈവത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ തയ്യാറായി രക്ഷയിലേക്കും ഐശ്വര്യത്തിലേക്കും മടങ്ങാന്‍ കൃപലഭിച്ച അനേകരുടെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ഈ ഗ്രന്ഥരചനയ്ക്ക് പിന്നിലെന്ന് സിസ്റ്റര്‍ ജോയ്‌സ് എംഎസ്എംഐ പറയുന്നു. സിസ്റ്റര്‍ ജോയ്‌സിന്റെ സാന്നിധ്യവും വാക്കുകളും നമ്മില്‍ സമാധാനവും ദൈവസാമീപ്യാനുഭവവും പ്രചോദനാത്മകമായ ഊര്‍ജവും നിറയ്ക്കാന്‍ പോന്നതാണെന്നും അതേ അനുഭവമാണ് ഈ ഗ്രന്ഥത്തിന്റെ വായനക്കാര്‍ക്കും ലഭിക്കുന്നതെന്നും അവതാരികയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറയുന്നു. സോഫിയാ ബുക്‌സാണ് പ്രസാധകര്‍. വില 100 രൂപ. കോപ്പികള്‍ക്ക്: 04962961333 - [വിജയത്തിന്റെ രുചിക്കൂട്ടുമായി സഹോദരിമാര്‍](https://malabarvisiononline.com/2024/09/09/mudka-restocafe/): കോഴിക്കോട് അശോകപുരത്തെ ചിത്തിരയും ആതിരയും കോവിഡ് കാലത്ത് ആരംഭിച്ച ‘മഡ്ക’ റെസ്റ്റോറന്റിലെ രുചി വിശേഷങ്ങള്‍ രുചിയേറും ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ ഭക്ഷണപ്രേമികളുടെ മുന്നിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ചിത്തിരയുടെ ചോദ്യത്തിന് അനിയത്തി ആതിരയും ലൈക്കടിച്ചതോടെ അപ്പന്‍ എന്‍. എം. ഷാജിയും അമ്മ റോസ്‌ലിയും എരഞ്ഞിപ്പാലം ജവഹര്‍ നഗറില്‍ വാടകക്കാരൊഴിഞ്ഞ തങ്ങളുടെ കെട്ടിടം മക്കളുടെ ആശയത്തിന് വിട്ടു. പതിനഞ്ചു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കുഞ്ഞുറെസ്റ്റോറന്റായി ചിത്തിരയും ആതിരയും ആ ചുമരുകളെ മാറ്റി. റെസ്‌റ്റോറന്റിന് ‘മഡ്ക’യെന്നവര്‍ പേരിട്ടു. ചാട്‌സും വടാപാവും പാവ് ബാജിയും മോമോസും ലസിയുമൊക്കെ മേശയില്‍ നിരന്നു. ചുരുങ്ങിയ നാളുകൊണ്ട് ‘മഡ്ക’ സൂപ്പര്‍ ഹിറ്റ്! ഉത്തരേന്ത്യന്‍ ബന്ധം ‘കോളജ് പഠനം കഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. കോവിഡ് കാലം ജോലി സാധ്യതകള്‍ കുറച്ചതോടെ ആ ആഗ്രഹം തീവ്രമായി. അപ്പനും അമ്മയും പഠിച്ചതും കുറേക്കാലം ജോലി ചെയ്തതും ഉത്തരേന്ത്യയിലായിരുന്നു. അവധിക്കാലങ്ങളില്‍ ഞങ്ങള്‍ അങ്ങോട്ടു പോകും. അന്ന് പരിചയപ്പെട്ട രുചികളെ ഇവിടെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് […] - [ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെ ആദ്യപുസ്തകം: 'ഇത്രമേല്‍ നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ'](https://malabarvisiononline.com/2024/09/09/fr-simon-vallopilly-book-release/): കരിസ്മാറ്റിക് രംഗത്ത് ദീര്‍ഘകാലം സജീവപ്രവര്‍ത്തകനും ധ്യാനഗുരുവും സെമിനാരിവിദ്യാര്‍ത്ഥികളുടെ പരിശീലകനുമായിരുന്ന താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെ ആദ്യപുസ്തകം ‘ഇത്രമേല്‍ നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ’ കോഴിക്കോട് രൂപതാ ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. താമരശ്ശേരി രൂപതാ കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. ഡൊമിനിക് കുഴിവേലില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അനുഭവിച്ചിട്ടും തിരിച്ചറിയാതെ പോയ ദൈവസ്‌നേഹത്തെ ഹൃദയം കൊണ്ട് തൊട്ടറിയാന്‍ സഹായിക്കുന്ന പുസ്തകം. ദൈവസ്‌നേഹം എന്താണെന്ന് പറഞ്ഞുതുടങ്ങി ദൈവസ്‌നേഹം നഷ്ടപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി ദൈവസ്‌നേഹം വീണ്ടെടുക്കാനുള്ള പോംവഴികള്‍ നിര്‍ദ്ദേശിച്ച് വീണ്ടും ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത അനുഭവമാണ് വായനക്കാരന് ഈ കൃതി സമ്മാനിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അവതാരിക. പാവനാത്മയാണ് പ്രസാധകര്‍. ‘ജീവിതാനുഭവങ്ങള്‍ കൊണ്ടും ധ്യാനത്തിലൂടെയും മറ്റും മനസിലാക്കിയ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് ഇത്രയും കാലം പലവേദിയില്‍ പലരോടായി പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നതും. പല സമയത്ത് പലപ്പോഴായി കുറിച്ചുവച്ച അത്തരം കുറിപ്പുകളെ ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. […] - [ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ തിമോറില്‍](https://malabarvisiononline.com/2024/09/09/pope-francis-arrives-in-east-timor/): തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള അപ്പസ്‌തോലിക യാത്രയുടെ മൂന്നാം ഘട്ടത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ തിമോറിലെത്തി. പാപ്പുവ ന്യൂ ഗിനിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം തിമോറിലേക്ക് യാത്രതിരിച്ചത്. കിഴക്കന്‍ തിമോറിലെ ആദ്യ പരിപാടി വൈകുന്നേരം ആറിന് പ്രസിഡന്‍ഷ്യല്‍ പാലസിലെ സ്വാഗത ചടങ്ങാണ്. തുടര്‍ന്ന്, 6:30-ന്, റിപ്പബ്ലിക് പ്രസിഡന്റുമൊത്ത് മാര്‍പാപ്പ രാഷ്ട്രപതി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴിന്, പ്രസിഡന്‍ഷ്യല്‍ പാലസ് ഹാളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ ഇര്‍മാസ് അല്‍മാ സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സന്ദര്‍ശിക്കും. രാവിലെ 9.30-ന്, മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിതര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായി കത്തീഡ്രല്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ കൂടിക്കാഴ്ച നടത്തും. അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ സൊസൈറ്റി ഓഫ് ജീസസ് അംഗങ്ങളുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം എസ്പ്ലനേഡില്‍ നടക്കുന്ന കുര്‍ബാനയോടെ കിഴക്കന്‍ തിമോറിലെ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് സമാപനമാകും. പിറ്റേന്ന് രാവിലെ മാര്‍പാപ്പ സിംഗപ്പൂരിലേക്ക് യാത്ര […] - [സെപ്റ്റംബര്‍ 11: വിശുദ്ധ പഫ്നൂഷ്യസ്](https://malabarvisiononline.com/2024/09/09/st-paphnutius/): ഈജിപ്തിലെ മരുഭൂമിയില്‍ മഹനായ വിശുദ്ധ ആന്റണിയോടുകൂടി കുറേക്കാലം ചെലവഴിച്ച പഫ്നൂഷ്യസ് അപ്പര്‍ തെബായിസ്സിലെ മെത്രാനായിരുന്നു. മാക്‌സിമിന്‍ഡയായുടെ കാലത്ത് മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണു തുരന്നുകളഞ്ഞു. പിന്നീട് അദ്ദേഹത്തെ ഖനികളില്‍ ജോലി ചെയ്യാന്‍ അയയ്ക്കുകയാണുണ്ടായത്. കുറേ കഴിഞ്ഞ് അദ്ദേഹത്തിന് സ്വന്തം രൂപതയിലേക്കു മടങ്ങിപ്പോകാന്‍ സ്വാതന്ത്യം ലഭിച്ചു. വിശ്വാസത്തിനുവേണ്ടി വളരെയേറെ സഹിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിനു നിഖ്യാസൂനഹദോസില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. വിശുദ്ധ അത്തനേഷ്യസ്സിനോട് വലിയ മൈത്രിയിലായിരുന്നു ബിഷപ് പഫ്നൂഷ്യസ്. 335-ല്‍ ടയര്‍സൂനഹദോസിലേക്ക് അവര്‍ രണ്ടുപേരും കൂടിയാണു പോയത്. അവിടെ പലരും ആര്യന്‍ പാഷണ്ഡത സ്വീകരിച്ചവരായിരുന്നു. അവരുടെ ഗണത്തില്‍ തന്നെപ്പോലെ ഒരു ദൃഷ്ടി നഷ്ടപ്പെട്ടിരുന്ന ജെറൂസലെം ബിഷപ് മാക്‌സിമൂസിനെ കണ്ടപ്പോള്‍ അദ്ദേഹത്തിനു സങ്കടം തോന്നി. അദ്ദേഹത്തെ തനിച്ചു വിളിച്ചുകൊണ്ടു പോയി വിശ്വാസത്തിന്റെ മൗലികതത്വം നിഷേധിക്കാന്‍ ഇടയാകരുതെന്ന് അഭ്യര്‍ത്ഥിച്ചു. പഫ്നൂഷ്യസ് എങ്ങനെ മരിച്ചുവെന്ന വിവരം ഇനിയും ലഭ്യമായിട്ടില്ല. റോമന്‍ മാര്‍ട്ടിറോളജിയില്‍ അദ്ദേഹത്തിന്റെ മരണം സെപ്തംബര്‍ 11-ാം തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. - [സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു](https://malabarvisiononline.com/2024/09/09/kattipara-church-mathruvedhi/): സീറോ മലബാര്‍ മാതൃവേദി കട്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ ഇടവകയിലെ സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു. എട്ടുനോമ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്കു മുമ്പായി ഹോളി ഫാമിലി പള്ളിയില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ്. വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി പ്രസിഡന്റ് ലീന ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഇടവകയില്‍ നിന്നുള്ള അഞ്ച് വൈദികരുടെയും, എട്ട് സിസ്റ്റര്‍മാരുടെയും മാതാപിതാക്കളെയാണ് ആദരിച്ചത്. ജോയി വായ്പുകാട്ടില്‍ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് ലിന്റ ജയിംസ്, സെക്രട്ടറി ജിന്‍സി തോമസ്, ജോയിന്റ് സെക്രട്ടറി ബിന്ദു ബൈജു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. - [സെപ്തംബര്‍ 10: ടൊളെന്തീനോയിലെ വിശുദ്ധ നിക്കൊളാസ്](https://malabarvisiononline.com/2024/09/09/nicholas-of-tolentino/): ഫേര്‍മോയ്ക്ക് സമീപം സെന്റ് ആഞ്ചലോയില്‍ നിര്‍ധന കുടുംബത്തില്‍ 1245-ല്‍ നിക്കൊളാസ് ജനിച്ചു. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കന്മാര്‍ ഭക്തരായിരുന്നു. ബാല്യത്തിലേ നിക്കൊളാസ് പ്രാര്‍ത്ഥനാശീലനായിരുന്നു; മാത്രമല്ല അതീവ ശ്രദ്ധയോടെ ദൈവവചനം ശ്രവിക്കുകയും ചെയ്തിരുന്നു. വഴിയില്‍ കാണുന്ന ദരിദ്രരെ വിളിച്ചു തനിക്കു വച്ചിരുന്ന ഭക്ഷണസാധനങ്ങളില്‍നിന്ന് ഒരോഹരി അവര്‍ക്കു കൊടുത്തിട്ടേ അവന്‍ ഭക്ഷിച്ചിരുന്നുള്ളൂ. ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും അവന്‍ ഉപവസിച്ചിരുന്നു. യൗവ്വനത്തിലേക്കു നീങ്ങിയപ്പോള്‍ തിങ്കളാഴ്ചകളില്‍ക്കൂടി അവന്‍ ഉപവസിച്ചു. സാധാരണ യുവാക്കളില്‍ കാണാറുള്ള ദുഷിച്ച വാസനകള്‍ അവനില്‍ കണ്ടിരുന്നില്ല. സദ്ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും ഭക്ത സംഭാഷണങ്ങളിലേര്‍പ്പെടുന്നതിലും ദേവാലയത്തിലിരുന്നു പ്രാര്‍ത്ഥിക്കുന്നതിലുമായിരുന്നു അവന്റെ ആനന്ദം. വിദ്യാഭ്യാസത്തില്‍ പുരോഗമനം അതിശീഘ്രമായിരുന്നു. 18-ാ മത്തെ വയസ്സില്‍ വിശുദ്ധ അഗസ്റ്റിന്റെ സന്യാസികളുടെ ഗണ ത്തില്‍ ചേര്‍ന്നു നൊവീഷിയറ്റ് പൂര്‍ത്തിയാക്കുകയും യഥാകാലം പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ബലിപീഠത്തില്‍ സ്രാപ്പെ മാലാഖായെപ്പോലെയാണു നിന്നിരുന്നത്. ദൈവസ്‌നേഹാഗ്നി മുഖത്ത് എരിഞ്ഞിരുന്നു. കുര്‍ബാനയുടെ സമയത്തു കണ്ണുനീര്‍ ധാരയായി ഒഴുകിയിരുന്നു. ഒരു വിശുദ്ധന്റെ കുര്‍ബാനയെന്ന വിചാരത്തോടെയാണു ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന്റെ കുര്‍ബാന കണ്ടിരുന്നത്. ജീവിതത്തിന്റെ അവസാനത്തെ 30 ടൊളെന്തീനോയിലായിരുന്നു […] - [ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം നടത്തി](https://malabarvisiononline.com/2024/09/08/badminton-tournament/): കെസിവൈഎം താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി സ്മാരക മലബാര്‍ മേഖല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ലോഗോ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് കൈമാറി പ്രകാശനം ചെയ്തു. 2024 യുവജന വര്‍ഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 2-ന് നടക്കും. താമരശ്ശേരി രൂപതയുടെ തൃതീയ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സ്മരണാര്‍ത്ഥം ഇത്തരമൊരു കായിക മത്സരം നടത്തുന്നത് അഭിനന്ദനര്‍ഹമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, പ്രസിഡന്റ് റിച്ചാഡ് ജോണ്‍, ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലന്‍ ബിജു, എക്‌സിക്യൂട്ടീവ് അംഗം എബിന്‍ തോമസ്, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. - [സെപ്തംബര്‍ 9: വിശുദ്ധ പീറ്റര്‍ ക്ലാവര്‍](https://malabarvisiononline.com/2024/09/07/st-peter-claver/): പീററര്‍ ക്ലാവര്‍ സ്‌പെയിനില്‍ ബാഴ്‌സെലൊണാ സര്‍വകലാശാലയില്‍ പഠിച്ചശേഷം 21-ാമത്തെ വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. നൊവീഷ്യേറ്റ് തരഗോണയില്‍ നടത്തി. മജോര്‍ക്കയില്‍ പഠനം പൂര്‍ത്തിയാക്കി 1610-ല്‍ അദ്ദേഹം അമേരിക്കയിലേക്കു പോയി. സാന്തഫേയില്‍ വച്ചു 34-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. അന്നു മുതല്‍ നീഗ്രോമാരുടെ ഇടയില്‍ അദ്ദേഹം മിഷനറി പ്രവര്‍ത്തനം തുടങ്ങി. ആഫ്രിക്കന്‍ നീഗ്രോമാരെ പിടിച്ച് അമേരിക്കയില്‍ അടിമയായി വില്‍ക്കുന്ന സമ്പ്രദായം 1500-ല്‍ ആരംഭിച്ചുവെന്നു പറയാം. 1616-ല്‍ കാര്‍ത്തജേനാ തുറമുഖത്തു മാസന്തോറും ആയിരം അടിമകള്‍ വന്നുചേരാറുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെടുന്ന നീഗ്രോമാര്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍ വില്ക്കുന്നവരാണ്. അടിമക്കപ്പലുകളില്‍ അടിമകളെ കുന്നു പോലെ കൂട്ടിയിട്ടാണു കൊണ്ടുവരുന്നത്. മാര്‍ഗ്ഗമധ്യേ പകുതി പേര്‍ മരിച്ചുപോകുന്നു. തുറമുഖത്ത് അടിമകളെ ഇറക്കുമ്പോള്‍ ദയനീയമാണു കാഴ്ച. ഓരോ കപ്പലും വന്നുചേരുമ്പോള്‍ അടിമകള്‍ക്കു വേണ്ട ഭക്ഷണസാധനങ്ങളും പാനീയങ്ങളും കൊണ്ടു ഫാ. ക്ലാവറും സഹായകരും ഓടിയെത്തിയിരുന്നു. മരിക്കാറായവര്‍ക്ക് അന്ത്യകൂദാശകള്‍ നല്കിയിരുന്നു; ശേഷം അവരോട് ആശ്വാസ വചസ്സുകള്‍ പറയും. ചിലരെ വേണ്ട ഉപദേശങ്ങള്‍ കൊടുത്തു ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. മൂന്നുലക്ഷം അടിമകളെ […] - [സെപ്തംബര്‍ 8: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍](https://malabarvisiononline.com/2024/09/07/nativity-of-the-blessed-virgin-mary/): ദാവീദ് രാജാവിന്റെ കുടുംബത്തില്‍ ജൊവാക്കിമിന്റേയും അന്നായുടേയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കില്‍ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. ക്രിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കില്‍ മേരിമസ് സന്തോഷത്തിന്റേയും കൃതജ്ഞതയുടേയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാല്‍ മേരി ദൈവ മാതാവാണ്. ബത്‌ലഹേമിലെ തൊഴുക്കൂട്ടില്‍ കിടന്നു കരയുന്ന ചോരക്കുഞ്ഞ് അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും? അന്നായുടെ ഈ കുഞ്ഞു സുന്ദരിയാണെങ്കിലും മറ്റു കുഞ്ഞുങ്ങളില്‍നിന്നു ബാഹ്യദൃഷ്ടിയില്‍ എന്തു വ്യത്യാസമാണുള്ളത്? അതുകൊണ്ട് ‘ഞാന്‍ കറുത്തവളാണെങ്കിലും അല്ലയോ ജെറൂസലം പുത്രിമാരേ, സുന്ദരിയാണ്,’ എന്ന് ഉത്തമഗീതത്തിലെ വാക്യം മറിയത്തെപ്പറ്റിയാണെന്നു കരുതപ്പെടുന്നു. ഒന്നുകൂടെ ഉറപ്പിച്ചു മണവാളന്‍ പറയുന്നു: ‘മുള്ളുകളുടെ ഇടയില്‍ ലില്ലിയെപ്പോലെയാണു മക്കളില്‍ എന്റെ പ്രിയ,’ അവള്‍ നന്മ നിറഞ്ഞവളാണ്, സര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ്. ഇവയെല്ലാം പരിഗണിച്ച് മേരീമഹത്വം എന്ന വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നതു മറിയത്തിന്റെ ഉത്ഭവ സമയത്ത് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള ഏതു വിശുദ്ധരേക്കാളും പ്രസാദവര പൂര്‍ണ്ണയായിരുന്നുവെന്നാണ്. ആകയാല്‍ അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികള്‍ ആനന്ദിക്കുന്നു; ഭൂവാസികള്‍ […] - [ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/09/06/mar-paul-chittilappilly-remebrance-day/): വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്നും മംഗളവാര്‍ത്ത സ്വീകരിച്ച പരിശുദ്ധ മറിയത്തെപ്പോലെ ദൈവിക പദ്ധതികള്‍ സ്വീകരിച്ച പുണ്യാത്മാവാണ് അദ്ദേഹമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ‘പരിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ പവര്‍ ഹൗസ്. സഭ ആരംഭിക്കുന്നത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.” മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. തൃശ്ശൂര്‍ രൂപതയിലെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴാണ് ചിറ്റിലപ്പിള്ളി പിതാവിനെ ബോംബെയിലേക്ക് അയയ്ക്കുന്നത്. താരതമ്യേന ചെറിയ സ്ഥാനായിരുന്ന അത് ഏറ്റെടുക്കാന്‍ ചിറ്റിലപ്പിള്ളി പിതാവ് ഒട്ടും മടികാണിച്ചില്ല. ബോംബെയിലെ ആദ്യകാലങ്ങളില്‍ ഒരു ചായ്പ്പിലായിരുന്നു അദ്ദേഹം അന്തിയുറങ്ങിയിരുന്നത്. അദ്ദേഹം തീവണ്ടികളില്‍ ചാടി കയറുന്നതും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതുമെല്ലാം ഞാന്‍ […] - [അക്കൗണ്ടന്റുമാരുടെ സംഗമം നടത്തി](https://malabarvisiononline.com/2024/09/05/accountants-meeting/): താമരശ്ശേരി രൂപതയിലെ ഇടവകകളില്‍ സേവനം ചെയ്യുന്ന അക്കൗണ്ടന്റുമാരുടെ സംഗമം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ സ്വാഗതം ആശംസിച്ചു. അക്കൗണ്ടിങ് സംബന്ധിച്ച നിയമ കാര്യങ്ങളെക്കുറിച്ച് റിച്ചാഡ് മാത്യു സിഎ ക്ലാസ് നയിച്ചു. അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലെ പുതിയ അപ്‌ഡേഷനുകളെക്കുറിച്ച് ലുട്‌സെല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിജു ജോര്‍ജ് സംസാരിച്ചു. സംഗമത്തിന് രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ നേതൃത്വം നല്‍കി. - [സിഒഡി വാര്‍ഷിക ആഘോഷം നടത്തി](https://malabarvisiononline.com/2024/12/03/cod-organized-the-annual-celebration/): സിഒഡിയുടെ 35-ാമത് വാര്‍ഷിക ആഘോഷം തിരുവമ്പാടി പാരിഷ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശ്ശേരി രൂപതയും സിഒഡിയും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവര്‍ത്തികളിലൂടെ അനേകരിലേക്ക് എത്തിക്കുകയാണ് സിഒഡിയെന്നും അദ്ദേഹം പറഞ്ഞു. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി താമരശ്ശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി. എസ്. ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. സിഒഡി രക്ഷാധികാരിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. അബ്രഹാം പുളിഞ്ചുവട്ടിലിന്റെ അഗ്രികള്‍ച്ചറല്‍ തീസിസ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. രൂപതാ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെയും താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വെബ്‌സൈറ്റ് ലോഞ്ചിങ് ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. 35 വര്‍ഷം സിഒഡിയില്‍ സേവനം ചെയ്ത പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സി. ജോയിയെ ചടങ്ങില്‍ ആദരിച്ചു. വികാരി ജനറല്‍ […] - [മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ പ്രസംഗ മത്സരം](https://malabarvisiononline.com/2024/12/02/online-speech-competition-in-memory-of-msgr-antony-kozhuvanal/): താമരശ്ശേരി രൂപതയുട വിദ്യാകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍ ആന്റണി കൊഴുവനാലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറില്‍ പ്രസംഗ മത്സരം നടത്തുന്നു. ‘ഭാരതത്തിലെ ഏറ്റവും തിളക്കമുള്ള ഒരു സംസ്‌ക്കാരിക മുഖം കേരളത്തിനുണ്ടായിരുന്നു. ഇന്ന് അതിനു മങ്ങല്‍ ഏറ്റിട്ടുണ്ടോ?’ എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കൂടാതെ പ്രസംഗ വീഡിയോ 9037107843 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ startindia@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്കോ അയയ്ക്കാം. 15 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 15,000 രൂപ. രണ്ടാം സമ്മാനം 10,000 രൂപ. മൂന്നാം സമ്മാനം 5,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ക്ലിക്ക് ചെയ്യൂ: https://docs.google.com/forms/d/e/1FAIpQLScVz4rOhDrDGk1tUNo2B_aaHS96sK7HweA7G1Vp66rBg64jvQ/viewform - [മതവിശ്വാസികള്‍ പരസ്പരാദരവിന്റെ സംസ്‌കൃതി പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2024/12/02/religions-together-for-a-better-humanity/): ഭിന്നമതപാരമ്പര്യങ്ങളുടെ അനുയായികളായ നാം, ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സഹോദര്യ ഐക്യദാര്‍ഢ്യം എന്നിവയുടെതായ സംസ്‌കാരം ഊട്ടിവളര്‍ത്തുന്നത്തില്‍ സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്‍ഭാഗ്യവശാല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിന്റെയും ഒഴിവാക്കലിന്റെയും നിസ്സംഗതയുടെയും അക്രമത്തിന്റെയും സംസ്‌കാരത്തെ കീഴടക്കുന്നതിന് സംഭാവന ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു. ശ്രീ നാരായണഗുരു സംഘടിപ്പിച്ച ‘സര്‍വ്വമതസമ്മേളന’ത്തിന്റെ ഒന്നാം ശതാബ്ദിയനുസ്മരണത്തിന്റെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ ധര്‍മ്മസംഘം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ വത്തിക്കാനിലെ ക്ലെമന്റയിന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. 1856-ല്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണഗുരു ജാതി വേര്‍തിരിവ് മാറ്റുവാനായി അക്ഷീണം പ്രയത്‌നിച്ച മഹത് വ്യക്തിയാണ്. അദ്ദേഹം മാനവികതയുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ല എന്നുള്ള ബോധ്യമാണ് അദ്ദേഹം നല്‍കിയത്. എല്ലാ മതങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വിശ്വമാനവികതയ്ക്ക് വേണ്ടി നില്‍ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. ഏകദൈവത്തിന്റെ മക്കളെന്ന […] - [ഫീയെസ്റ്റ കരോള്‍ഗാന മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2024/11/30/fiesta-carol-song-competition/): താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും ചേര്‍ന്നൊരുക്കുന്ന കരോള്‍ഗാന മത്സരം ‘ഫീയെസ്റ്റ 2K24’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14 (ശനി) ഉച്ചയ്ക്ക് ഒന്നു മുതല്‍മേരിക്കുന്ന് പിഎംഒസിയിലാണ് മത്സരം. ഡിസംബര്‍ അഞ്ചിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 2001 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍. നിബന്ധനകള്‍: ഒരു ടീമില്‍ പരമാവധി ഏഴു പേരും കുറഞ്ഞത് അഞ്ചു പേരും ഉണ്ടായിരിക്കണം. ഒരു മലയാള ഗാനം മാത്രമാണ് ആലപിക്കേണ്ടത്. ഗാനദൈര്‍ഘ്യം ഏഴു മിനിറ്റില്‍ കൂടരുത്. മൈക്ക് ഉണ്ടായിരിക്കുന്നതല്ല. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യമുള്ളവര്‍ക്ക് പേപ്പറില്‍ എഴുതിയ ലിറിക്‌സ് നോക്കി പാടാവുന്നതാണ്. ബാക്ക് ഡ്രോപ്പ്, തീം, ഡ്രസ് എന്നിവയ്ക്ക് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പറുകള്‍: 7902510633 (ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍), 9400297653 (ഫാ. ഡൊമിനിക്ക് കുഴിവേലില്‍). - [മുനമ്പം: കെസിവൈഎം രൂപതാ സമിതി 24 മണിക്കൂര്‍ നിരാഹാരം ആരംഭിച്ചു](https://malabarvisiononline.com/2024/11/30/kcym-diocesan-committee-started-a-24-hour-fast/): മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക, വഖഫ് നിയമവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താമരശ്ശേരി രൂപതയുടെ 24 മണിക്കൂര്‍ ഉപവാസ സമരത്തിന് കോടഞ്ചേരിയില്‍ തുടക്കമായി. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, കെസിവൈഎം ഭാരവാഹികളായ റിച്ചാള്‍ഡ് ജോണ്‍, അലന്‍ ബിജു, ബോണി സണ്ണി, ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അബിന്‍ പാലാട്ട്, അമല്‍ ജോയ്, അനോണ്‍ സുനില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. മഹാപ്രളയങ്ങളുടെ കാലത്ത് കേരളത്തിന് സഹായ ഹസ്തം നീട്ടിയ മത്സ്യതെഴിലാളികള്‍ തിങ്ങിപ്പര്‍ക്കുന്ന മുനമ്പത്തിനായി കേരളം നന്ദിയോടെ കൈക്കോര്‍ക്കണമെന്ന് മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു. കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേഖല ഡയറക്ടര്‍. ഫാ. തോമസ് മേലാട്ട്, രൂപതാ […] - [ആവില മൈന്റ്‌സ് ക്ലിനിക്ക് ആരംഭിച്ചു](https://malabarvisiononline.com/2024/11/27/avila-minds-clinic-started/): സിഎംസി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ കൂടരഞ്ഞിയില്‍ ആവില മൈന്റ്‌സ് ക്ലിനിക്ക് സെന്റര്‍ ഫോര്‍ സൈക്കോതെറാപ്പി കൗണ്‍സിലിങ് ആന്റ് ട്രെയ്‌നിങ് സെന്റര്‍ ആരംഭിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സിഎംസി വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഉദയ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി വികാരി ഫാ. റോയി തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍ മോളി തോമസ്, ആവില മൈന്റ്‌സ് ക്ലിനിക്ക് ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. റോസ്ബെല്‍ സിഎംസി, സെന്റ് മേരീസ് പ്രൊവിന്‍സ് സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡാനി സിഎംസി എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495689746 - [നവംബര്‍ 30: വിശുദ്ധ അന്ത്രയോസ് ശ്ലീഹ](https://malabarvisiononline.com/2024/11/27/st-andrew/): യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയില്‍ ബത്ത്‌സയിദായില്‍ ജനിച്ചു. പത്രോസു ശ്ലീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടു പേരും ഈശോയുടെ ശിഷ്യന്മാരായി മാറി. സുവിശേഷങ്ങളിലുള്ള അപ്പസ്‌തോലന്മാരുടെ ലിസ്റ്റുകളിലെല്ലാം ഒന്നാമത്തെ പേരു പത്രോസിന്റെതാണ. തൊട്ടടുത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ അന്ത്രയോസ് വരുന്നു. അപ്പസ്‌തോല പ്രമുഖനായ പത്രോസിന്റെ പിറകില്‍ അജ്ഞാതനായി, ശാന്തനായി അദ്ദേഹം കഴിഞ്ഞു. വേദപുസ്തകത്തില്‍ അന്ത്രയോസു ശ്ലീഹായുടെ ചരിത്രം തുച്ഛമായിട്ടേ ഉള്ളൂ. ഒരു ദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ഈശോയുടെ ശിഷ്യനായത്. അനന്തരം അദ്ദേഹം അനുജനെ കണ്ടപ്പോള്‍ ‘ഞാന്‍ മിശിഹായെ കണ്ടു’ എന്നു പറഞ്ഞു. അന്ത്രയോസ് ശെമയോനെ ഈശോയുടെ അടുക്കല്‍ കൊണ്ടുപോയി പരിചയപ്പെടുത്തി. വിജനസ്ഥലത്തുവച്ച് അയ്യായിരം പേര്‍ക്കു ഭക്ഷണം കൊടുക്കാന്‍ ആലോചിച്ചപ്പോള്‍ ഫിലിപ്പ് അത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. അന്ത്രയോസു പറഞ്ഞു: ‘ഇവിടെ ഒരു ബാലന്റെ അടുക്കല്‍ അഞ്ചു അപ്പവും രണ്ടു മീനുമുണ്ട്. എങ്കിലും അതുകൊണ്ട് എന്താകാനാണ്?’ (യോഹ 6:9) അന്ത്രയോസ് ഒരത്ഭുതം പ്രതീക്ഷിച്ചുവെന്നു തോന്നുന്നു. പെന്തക്കുസ്തയ്ക്കുശേഷം അന്ത്രയോസ് കപ്പഡോച്ചിയാ, ഗലാത്യാ, […] - [നവംബര്‍ 29: വിശുദ്ധ സത്തൂര്‍ണിനൂസ്](https://malabarvisiononline.com/2024/11/27/st-saturninus/): 245-ല്‍ ഫേബിയന്‍ മാര്‍പാപ്പാ സത്തൂര്‍ണിനൂസിനെ വേദ പ്രചാരത്തിനായി ഗോളിലേക്ക് അയച്ചതു മുതലുള്ള സത്തൂര്‍ണിനൂസിന്റെ ചരിത്രം മാത്രമേ ഇതുവരെയും വെളിവായിട്ടുള്ളു. 250-ല്‍ ഡേസിയൂസും ഗ്രാത്തൂസും കോണ്‍സല്‍മാരായിരിക്കുമ്പോള്‍ വിശുദ്ധ സര്‍ത്തൂണിനൂസ് ടൂളു സില്‍ മെത്രാന്‍ സ്ഥാനം ഉറപ്പിച്ചു. ധാരാളം പേരെ അദ്ദേഹം മാനസാന്തരപ്പെടുത്തി. കാപ്പിറ്റോള്‍ എന്ന ക്ഷേത്രത്തിനും വിശുദ്ധന്‍ താമസസ്ഥലത്തിനും മധ്യേ ഒരു ദേവാലയമുണ്ടായിരുന്നു. ദേവന്മാര്‍ ക്ഷേത്രത്തില്‍ പ്രവചിക്കാറുണ്ടായിരുന്നത്രേ. എന്നാല്‍ വിശുദ്ധന്‍ അതിന്റെ മുമ്പില്‍കൂടി കടന്നുപോകുമ്പോള്‍ ദേവന്മാര്‍ ഊമന്മാരാകുമായിരുന്നു. പൂജാരികള്‍ ഒളിച്ചിരുന്ന് ആരാണ് ആ അത്ഭുത പ്രവര്‍ത്തകനെന്നു കണ്ടുപിടിച്ച് ക്ഷേത്രത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോന്നു. ഒന്നുകില്‍ അദ്ദേഹം നിന്ദിതരായ ദേവന്മാര്‍ക്കു ബലിചെയ്യണം. അല്ലെ ങ്കില്‍ അദ്ദേഹത്തെ ബലി ചെയ്യണമെന്നായി പൂജാരികള്‍. ‘ഞാന്‍ ഏക ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ; അവിടുത്തേക്കു ഞാന്‍ സ്തുതികളുടെ ബലികളര്‍പ്പിക്കും. നിങ്ങളുടെ ദേവന്മാര്‍ പിശാചുക്കളാണ്. അവര്‍ക്കു നിങ്ങളുടെ കാളകളേക്കാള്‍ നിങ്ങളുടെ ആത്മാക്കളെയാണിഷ്ടം’ സത്തൂര്‍ണിനൂസ് മറുപടി പറഞ്ഞു. കുപിതരായ പൂജാരികള്‍ അദ്ദേഹത്തെ പല വിധത്തില്‍ മര്‍ദ്ദിച്ചശേഷം ഒരു കാളയുടെ കാലില്‍ കെട്ടിയിട്ട് കാളയെ ഓടിച്ചു. […] - [നവംബര്‍ 24: വിശുദ്ധ പ്രോത്താസിയൂസ് മെത്രാന്‍](https://malabarvisiononline.com/2024/11/27/saint-protasius-bishop-of-milan/): രണ്ടാം ശതാബ്ദത്തില്‍ രക്തസാക്ഷിത്വം വഹിച്ച ദ്വിജ സഹോദരന്‍ ഗെര്‍വാസിസും പ്രോത്താസിസുമല്ല ഇവിടെ വിവക്ഷിക്കുന്നത്. അവരുടെ അവശിഷ്ടങ്ങളും മിലാന്‍ കത്തീഡ്രലിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. 331-മുതല്‍ 352- വരെ മിലാനിലെ ബിഷപ്പായിരുന്ന പ്രോത്താസിയൂസാണ് ഇന്നു നാം അനുസ്മരിക്കുന്ന വിശുദ്ധന്‍. ആര്യന്‍ പാഷണ്ഡതയെ തകര്‍ത്ത വി. അംബ്രോസിന്റെ മുന്നോടിയായിരുന്നു വിശുദ്ധ പ്രോത്താസിയൂസ്. സാര്‍ദിക്കായില്‍ 343-ല്‍ ചേര്‍ന്ന സൂനഹദോസില്‍ വിശുദ്ധ അത്തനേഷ്യസ്സിന്റെ നിലപാട് വീറോടെ വാദിച്ചതു മിലാനിലെ ബിഷപ്പ് പ്രോത്താസിയൂസാണ്. ഈശോയുടെ ദൈവത്വം സ്ഥാപിക്കുന്നതില്‍ വിശുദ്ധ അംബ്രോസിന്റെ ഈ മുന്‍ഗാമി പ്രകടിപ്പിച്ച തീക്ഷണത അദ്ദേഹത്തിന്റെ വിശ്വാസത്തിനും സ്‌നേഹത്തിനും സാക്ഷ്യം വഹിക്കുന്നു. 21 കൊല്ലം മിലാന്‍ നഗരത്തില്‍ മെത്രാന്‍സ്ഥാനം വഹിച്ച പ്രാത്താസിയൂസു ‘ആര്യനിസത്തെ തകര്‍ത്ത ചുറ്റിക” എന്ന അപരനാമത്തിനര്‍ഹനായ അംബ്രോസിന് കളമൊരുക്കി. - [നവംബര്‍ 25: വിശുദ്ധ കാതറിന്‍ കന്യക](https://malabarvisiononline.com/2024/11/27/st-catherine-of-alexandria/): മാക്‌സിമിനൂസു ചക്രവര്‍ത്തിയുടെ കാലത്ത് അലെക് സാന്‍ഡ്രിയായില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാതറിന്‍. രാജകുടുംബത്തിലാണ് അവളുടെ ജനനം. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്ഞരോടു തര്‍ക്കിച്ചു രാജകുമാരി അവരെ പരാജയപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ആനയിച്ചു. അക്കാരണത്താല്‍ ചക്രവര്‍ത്തി അവരെ തീയില്‍ ദഹിപ്പിച്ചു. മാക്സിമിന്റെ മൃഗീയമായ കാമത്തെ ശമിപ്പിക്കാന്‍ അദ്ദേഹം അവളെ ക്ഷണിച്ചു. ചത്താലും തന്റെ ചാരിത്ര്യത്തെ നഷ്ടപ്പെടുത്തുകയില്ലെന്നായിരുന്നു കാതറിന്റെ നിശ്ചയം. പല പ്രാവശ്യം നിര്‍ബ്ബന്ധിച്ചിട്ടും ചക്രവര്‍ത്തിയുടെ കാമവെറിക്കു വഴിപ്പെടാത്തതിനാല്‍ കാതറിന്റെ വസ്തുക്കള്‍ കണ്ടു കെട്ടി അവളെ നാടുകടത്തി. കുറേ കഴിഞ്ഞ് അവളെ തിരിച്ചു വിളിച്ചു വീണ്ടും പാപത്തിന് നിര്‍ബന്ധിച്ചിട്ട് അവള്‍ അതിനു സമ്മതിക്കാഞ്ഞതിനാല്‍ ഒരു യന്ത്രത്തില്‍ കിടത്തി അവയവങ്ങള്‍ വലിച്ചുകീറിച്ചു അനന്തരം അവളുടെ ശിരസ്സ് ഛേദിച്ചു കളഞ്ഞു. ഈ രക്തസാക്ഷിണിയുടെ അസാധാരണ പാണ്ഡിത്യവും ദൈവഭക്തിയും പരിഗണിച്ചു സ്‌കൂളുകള്‍ അവളെ മധ്യസ്ഥയായി തിരഞ്ഞെടുത്തു; തത്വശാസ്ത്രജ്ഞന്മാര്‍ക്ക് മാതൃകയായി. രക്തസാക്ഷികള്‍ പ്രദര്‍ശിപ്പിക്കുന്ന മനോധൈര്യം അവരുടെ പൂര്‍വ്വകാലജീവിതത്തില്‍നിന്നു വേര്‍തിരിച്ചു പരിഗണിക്കാവുന്നതല്ല; അവരുടെ ജീവിതത്തിന്റെ സ്വാഭാവിക ഫലമാണ്. രക്തസാക്ഷികളെപ്പോലെ […] - [നവംബര്‍ 26: പോര്‍ട്ടുമോറിസിലെ വിശുദ്ധ ലെയൊനാര്‍ദ്](https://malabarvisiononline.com/2024/11/27/st-leonard-of-port-maurice/): ജെനോവാ ഉള്‍ക്കടലിനു സമീപം പോര്‍ട്ടുമോറിസ് എന്ന സ്ഥലത്തു ലെയൊനാര്‍ഡു ഭൂജാതനായി. റോമയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം ഫ്രന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു വൈദികപദം സ്വീകരിച്ചു. കുടലിലെ കുരുക്കള്‍ നിമിത്തം നാലുകൊല്ലം ശയ്യാവലംബിയായി കഴിഞ്ഞു: തന്റെ ജീവിതാവശിഷ്ടം പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രയത്‌നിക്കാമെന്നു നേര്‍ന്നപ്പോള്‍ ലെയൊനാര്‍ദ് സൗഖ്യം പ്രാപിച്ചു. 44 വര്‍ഷം മധ്യ ഇറ്റലിയിലും ദക്ഷിണ ഇറ്റലിയിലും ധ്യാനപ്രസംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. വഴിക്കവലയില്‍നിന്ന് ആയിരക്കണക്കിനു ജനങ്ങളോട് അദ്ദേഹം പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തേക്കു നീണ്ടുനിന്ന ശണ്ഠകളും വഴക്കുകളും അവസാനിപ്പിക്കാനും കഠിന പാപികളെ മനസ്സുതിരിക്കാനും ജനങ്ങളുടെ ഇടയില്‍ ദൈവസ്‌നേഹം പുനര്‍ജ്വലിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഫാദര്‍ ലെയോനാര്‍ദ് റോമന്‍ കൊളീസിയം ഉള്‍പ്പെടെ 571 സ്ഥലത്തു കുരിശിന്റെ വഴി സ്ഥാപിച്ചു. ഈശോയുടെ തിരുഹൃദയത്തോടും കന്യകാ മറിയത്തിന്റെ വിമലഹൃദയത്തോടും വിശുദ്ധ കുര്‍ബാനയോടുമുള്ള ഭക്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു.ഒരിക്കല്‍ റോമയില്‍ പിയാസാനവേണയില്‍വച്ചു രണ്ടാഴ്ചത്തെ ധ്യാനപ്രസംഗം ലെയൊനാര്‍ദ് നടത്തുകയുണ്ടായി. തദവസരത്തില്‍ മാര്‍പ്പാപ്പായും കര്‍ദ്ദിനാളന്മാരും കൂടി സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക കൃതികള്‍ 13 വാല്യമായി പ്രസിദ്ധം ചെയ്തിട്ടുണ്ട്. 1744-ല്‍ കോഴ്‌സിക്കായില്‍ സമാധാന […] - [നവംബര്‍ 28: വിശുദ്ധ സ്റ്റീഫന്‍ ജൂനിയറും കൂട്ടരും](https://malabarvisiononline.com/2024/11/27/saint-stephen-the-younger/): പ്രതിമാവന്ദനം വിഗ്രഹാരാധനയാണെന്ന് വാദിച്ചിരുന്നവരുടെ കൈകളിലകപ്പെട്ട് രക്തസാക്ഷികളായവരില്‍ മുഖ്യനാണ് സ്റ്റീഫന്‍. 714-ല്‍ കോണ്‍സ്‌ററാന്റിനോപ്പിളില്‍ അദ്ദേഹം ജനിച്ചു. സമ്പന്നരും സുകൃതികളുമായ മാതാപിതാക്കന്മാര്‍ മകന് ഉത്തമ ശിക്ഷണം നല്കി. കാല്‍സെഡനു സമീപമുള്ള വിശുദ്ധ ഓക്‌സെന്‍സിയൂസിന്റെ ആശ്രമത്തിലാണ് സ്‌ററീഫന്‍ 15-ാമത്തെ വയസ്സുമുതല്‍ താമസിച്ചുപോന്നത്. പിതാവ് ദിവംഗതനായപ്പോള്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി തന്റെ ഓഹരി വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത് തിരിച്ചുവന്നു. ദൈവശാസ്ത്രവും വിശുദ്ധഗ്രന്ഥവും സ്റ്റീഫന്‍ ആര്‍ത്തിയോടെ പാരായണം ചെയ്തുകൊണ്ടിരുന്നു. മുപ്പതാമത്തെ വയസ്സില്‍ താന്‍ പഠിച്ചിരുന്ന ആശ്രമത്തില്‍ അദ്ദേഹം ആബട്ടായി; ഒരു മലയില്‍ സ്ഥാപിച്ചിരുന്ന കൊച്ചുകൊച്ചു പര്‍ണ്ണശാലകളുടെ സമാഹാരമായിരുന്നു ആശ്രമം. പ്രസ്തുത മലയിലെ ഒരു ഗുഹയിലായിരുന്നു സ്റ്റീഫന്‍ താമസിച്ചിരുന്നത്. ആട്ടിന്‍ തോലായിരുന്നു അദ്ദേഹത്തിന്റെ ഉടുപ്പ്; ഒരു ഇരുമ്പു പട്ടയായിരുന്നു അരക്കെട്ട്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഏകാന്തത്തിനുവേണ്ടി സ്റ്റീഫന്‍ ആബട്ടുസ്ഥാനം രാജിവച്ചു ഗിരിശൃംഗത്തില്‍ ശരിക്കു നിവര്‍ന്നുനില്ക്കാന്‍ പാടില്ലാത്ത ഒരു ഗുഹയില്‍ താമസമുറപ്പിച്ചു. അക്കാലത്താണ് ലെയോയുടെ പിന്‍ഗാമിയായ കൊണ്‍സ്റ്റന്റയിന്‍ കൊപ്രോണിനൂസ് പ്രതിമകള്‍ക്കെതിരായ സമരം ആരംഭിച്ചത്. 754-ല്‍ കുറെ മെത്രാന്മാരെ വിളിച്ചുകൂട്ടി പ്രതിമാവന്ദനം വിഗ്രഹാരാധനയാണെന്ന് പാസാക്കി. […] - [നവംബര്‍ 27: റീസിലെ വിശുദ്ധ മാക്‌സിമൂസ്](https://malabarvisiononline.com/2024/11/27/st-maximus/): മാക്‌സിമൂസ് പ്രോവെന്‍സില്‍ ജനിച്ചു. ക്രിസ്തീയ മാതാപിതാക്കന്മാര്‍ ശിശുവിനെ ജ്ഞാനസ്‌നാനപ്പെടുത്തി ദൈവസ്‌നേഹത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആശാപാശങ്ങളെ നിയന്ത്രിച്ചും അഗാധമായ എളിമ അഭ്യസിച്ചും മാക്സിമൂസ് എല്ലാവര്‍ക്കും ഉത്തമ മാതൃക നല്കിക്കൊണ്ടിരുന്നു. സുന്ദരനും മധുര പ്രകൃതിയുമായ യുവാവുവഴി തെറ്റാന്‍ ഇടയുണ്ടായിരുന്നെങ്കിലും അവന്‍ പിതൃഭവനത്തില്‍ പ്രാര്‍ത്ഥനയിലും സുകൃതാഭ്യാസങ്ങളിലും പഠനത്തിലും മുഴുകി വിപ്രവാസിയെപ്പോലെ, അപരിചിതരാല്‍ ആവൃതനെന്നപോലെയാണ് ജീവിച്ചിരുന്നത്. അവസാനം ലോകത്തോട് തന്നെ ബന്ധിക്കുന്ന ശൃംഖല അവന്‍ വിഛേദിച്ചു. തന്റെ സമ്പത്തെല്ലാം ദരിദ്രര്‍ക്ക് ദാനംചെയ്തുകൊണ്ട് അവന്‍ ലെറിന്‍ ആശ്രമത്തില്‍ ചേര്‍ന്നു.426-ല്‍ ആശ്രമസ്ഥാപകന്‍ ആള്‍സിലെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു; അപ്പോള്‍ മാക്സിമൂസു ലെറിന്‍സ് ആശ്രമത്തിലെ ആബട്ടായി. അതോടെ ആശ്രമാംഗങ്ങളിലെല്ലാം ഒരു പ്രത്യേക പ്രസന്നത പ്രത്യക്ഷമായി. അനുസരണ ഏവര്‍ക്കും മധുരമായിത്തോന്നി. ലെറിന്‍സിലെ മെത്രാന്‍സ്ഥാനം ഒഴിവായപ്പോള്‍ തന്നെ നിയമിക്കാതിരിക്കാനായി മാക്സിമൂസ് ഒളിച്ചു പൊയ്ക്കളഞ്ഞു. 433-ല്‍ റീസു രൂപതയ്ക്ക് ഒരു മെത്രാനെ ആവശ്യമായപ്പോള്‍ ആബട്ട് മാക്‌സിമൂസ് വീണ്ടും ഒളിച്ചു പോയെങ്കിലും അദ്ദേഹത്തെ കണ്ടുപിടിച്ച് മെത്രാനായി അഭിഷേകിച്ചു. പുതിയ നിലയിലും ആ ശ്രമനിയമങ്ങള്‍തന്നെ അനു ഷ്ഠിച്ചുപോന്നു. 439-ല്‍ റീംസിലേയും […] - [മുനമ്പം: കെസിവൈഎം 24 മണിക്കൂര്‍ ഉപവസിക്കും](https://malabarvisiononline.com/2024/11/26/munambam-kcym-will-fast-for-24-hours/): വഖഫ് നിയമത്തിന്റെ കുരുക്കില്‍പ്പെട്ട മുനമ്പം പ്രദേശവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 29-ന് കോടഞ്ചേരി അങ്ങാടിയില്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. 29-ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഉപവാസ സമരത്തില്‍ താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ രൂപതകളില്‍ നിന്നും ഇടവകകളില്‍ നിന്നുമുള്ള കൈസിവൈഎം പ്രവര്‍ത്തകര്‍ ഉപവാസ സമരത്തില്‍ പങ്കുചേരും. താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകള്‍ ഉപവാസ സമരത്തില്‍ പങ്കുചേരും. ശനി വൈകിട്ട് നാലിന് കോടഞ്ചേരി അങ്ങാടിയില്‍ മുനമ്പം ഐക്യദാര്‍ഢ്യ റാലി നടത്തും. കെസിവൈഎം താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം, രൂപതാ പ്രസിഡന്റ് റിച്ചാഡ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. - [ആവിലാഗിരി ആശ്രമദേവാലയം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു](https://malabarvisiononline.com/2024/11/26/avilagiri-ashramadevalayam-celebrated-its-golden-jubilee/): ഒസിഡി സന്യാസ സമൂഹത്തിന്റെ മലബാര്‍ പ്രൊവിന്‍സിനു കീഴിലെ കൂമ്പാറ ആവിലാഗിരി ആശ്രമ ദേവാലയ രൂപീകരണത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളും ഇതോടൊപ്പം ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഒസിഡി പ്രൊവിന്‍ഷ്യല്‍ ഫാ. പീറ്റര്‍ ചക്യത്ത്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, പുഷ്പഗിരി വികാരി ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേൽ, ലിന്റോ ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് കൊറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും കലാവിരുന്നും നടന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനും കുമ്പസാരത്തിനുമായി നിരവധി വിശ്വാസികള്‍ ആശ്രമ ദേവാലയത്തിലേക്ക് എത്താറുണ്ട്. നൂതന കൃഷിരീതികള്‍ പിന്തുടരുന്ന പ്ലാന്റേഷന്‍ ആശ്രമ ദേവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. - [SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം](https://malabarvisiononline.com/2024/11/25/altar-girls-boys-gathering/): അള്‍ത്താര ബാലിക- ബാലന്മാരുടെ തിരുവമ്പാടി ഫൊറാന സംഗമം നടത്തി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. 204 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. SMART ഫൊറോന ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ നേതൃത്വം നല്‍കി. - [ജൂബിലി വര്‍ഷം 2025 - ഒരു സംക്ഷിപ്ത വിവരണം](https://malabarvisiononline.com/2024/11/25/jubilee-year-2025-a-brief-description/): കത്തോലിക്കാ സഭ സുപ്രധാനമായ ഒരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്: ക്രിസ്തു ജയന്തിയുടെ 2025 വര്‍ഷങ്ങള്‍ – ജൂബിലി 2025. കൃപയുടെയും ആത്മീയ നവീകരണത്തിന്റെയും ഒരു വിശുദ്ധ വര്‍ഷം. ‘പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല’ എന്നര്‍ത്ഥം വരുന്ന Spes non Confundit എന്ന പേപ്പല്‍ ബൂളയിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിശുദ്ധ വര്‍ഷത്തിന്റെ പ്രഖ്യാപനം ഔപചാരികമായി നടത്തിയത്. (ബൂള = മാര്‍പ്പാപ്പ ഔദ്യോഗികമായി അയയ്ക്കുന്ന കത്ത്) 2024 മെയ് 9 ന് പ്രസിദ്ധീകരിക്കപ്പെട്ട ഈ പ്രമാണരേഖ ജൂബിലി ആചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും അതിന്റെ ആചരണം എങ്ങനെ ആയിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 2025 ജൂബിലിയുടെ സമാരംഭം2024 ഡിസംബര്‍ 24-ന് ക്രിസ്തുമസ് സന്ധ്യയില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജൂബിലിയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെ ജൂബിലി വര്‍ഷം ഔദ്യോഗികമായി ആരംഭിക്കും. ഈ ആചാരണത്തിലൂടെ, പ്രതീകാത്മകമായി, സഭ ഒന്നാകെ ക്രിസ്തുവിനെ രക്ഷയുടെ ‘വാതില്‍’ ആയി പ്രഘോഷിക്കുകയും ആത്മീയ നവീകരണത്തിന്റെ യാത്രയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുകയും ചെയ്യുന്നു. ”പ്രത്യാശ നിരാശപ്പെടുത്തുന്നില്ല” എന്ന പ്രമേയം തിരുവെഴുത്തുകളില്‍ […] - [ലോഗോസ് ക്വിസ് 2024: താമരശ്ശേരി രൂപതയുടെ അഭിമാന താരമായി ലിയ ട്രീസ കേഴപ്ലാക്കല്‍](https://malabarvisiononline.com/2024/11/24/logos-mega-final-winner-liya/): തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോഗോസ് ക്വിസ് സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം നേടി താമരശ്ശേരി രൂപതയുടെ അഭിമാന താരമായി ലിയ ട്രീസ കേഴപ്ലാക്കല്‍. 15,000 രൂപയും സ്വര്‍ണ്ണമെഡലും ലിയയ്ക്ക് സമ്മാനമായി ലഭിച്ചു. കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ ഷീന ദമ്പതികളുടെ മകളാണ് ലിയ. അഞ്ചാം ക്ലാസ് മുതല്‍ ലിയ ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തോടൊപ്പം ലോഗോസ് ക്വിസ് പഠനത്തിനും പ്രാധാന്യം നല്‍കിയിരുന്നെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. ലിയയുടെ സഹോദരന്‍ ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍ എ കാറ്റഗറിയില്‍ സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. എഫ് കാറ്റഗറിയില്‍ കൂരാച്ചുണ്ട് ഇടവകാംഗമായമാത്യു തൈക്കുന്നുംപുറത്ത് ഉള്‍പ്പടെ ഇത്തവണ താമരശ്ശേരി രൂപതയില്‍ നിന്നു സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ ഇവര്‍ മൂന്നു പേരുമാണ് പങ്കെടുത്തത്. - [കുടുംബകൂട്ടായ്മ മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു](https://malabarvisiononline.com/2024/11/23/the-winners-of-the-marian-geetham-singing-competition-were-announced/): താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ സംഘടിപ്പിച്ച മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മകളാണ് ഒന്നാം സമ്മാനം നേടിയത്. ജോഷിത ചാള്‍സ് (സെന്റ് ജോണ്‍ പോള്‍ 2), ജോണ്‍സണ്‍ പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), സ്‌നേഹ ബിജോയി പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), ജ്യോതിസ് മനോജ് (ഫാത്തിമ മാതാ), നിര്‍മ്മല പെരുമ്പള്ളില്‍ (സെന്റ് എവൂപ്രാസിയ), ആല്‍ബിന്‍ രാജു (സെന്റ് ജോണ്‍ പോള്‍ 2), മരിയ റോയ് (സെന്റ് ആന്റണീസ്) എന്നിവര്‍ അടങ്ങിയ ടീമാണ് മരുതോങ്കരയ്ക്കുവേണ്ടി മത്സരിച്ചത്. രണ്ടാം സമ്മാനം കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഇടവകയിലെ കുടുംബകൂട്ടയാമകള്‍ കരസ്ഥമാക്കി. മെറില്‍ ആന്‍ ടോംസ് (സെന്റ് മൈക്കിള്‍), ടെസ്സ ജോബി (സെന്റ് മാര്‍ഗരറ്റ് മേരി അലക്കോക്ക്), അലീഷ നടുക്കുടി (ഫ്രാന്‍സിസ് സേവ്യര്‍), റോസ്‌ലിന്‍ ഇരുവേലിക്കുന്നേല്‍ (ലൂര്‍ദ്ദ് മാതാ), ബെനഡിക്ട് തടത്തില്‍ (സെന്റ് മേരീസ്), ആഞ്ചലീന കാട്ടുപറമ്പില്‍ (സെന്റ് മാര്‍ട്ടിന്‍), സാങ്ക്റ്റ മരിയ (സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ) എന്നിവരടങ്ങിയ ടീമാണ് […] - [മലബാര്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്‍ഫാം](https://malabarvisiononline.com/2024/11/23/infam-is-set-to-intensify-operations-in-the-malabar-region/): മലബാര്‍ മേഖലയില്‍ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്‍ഫാം ദേശീയ ഭാരവാഹികള്‍. തലശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന മലബാര്‍ റീജ്യണല്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലാണ് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, മലബാര്‍ റീജ്യണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചത്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും കര്‍ഷക കൂട്ടായ്മകള്‍ വഴി ആരംഭിക്കുമെന്നും ഇന്‍ഫാം ഭാരവാഹികള്‍ പറഞ്ഞു. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇന്‍ഫാം യൂണിറ്റുകള്‍ ആരംഭിക്കുവാനുള്ള സഹായം നല്‍കണമെന്ന് ബല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ രൂപത ബിഷപ്പുമാരോട് ഇന്‍ഫാം ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. - [നവംബര്‍ 22: വിശുദ്ധ സിസിലി](https://malabarvisiononline.com/2024/11/22/saint-cecilia/): വിശുദ്ധ സിസിലി ഒരുത്തമ കുടുംബത്തില്‍ ജനിച്ച റോമാക്കാരിയാണ്. ക്രിസ്തുമത തത്വങ്ങള്‍ അവള്‍ ശരിയായി അഭ്യസിച്ചിരുന്നു. യൗവ്വനത്തില്‍ത്തന്നെ അവള്‍ നിത്യകന്യാത്വം നേര്‍ന്നു. എന്നാല്‍ മാതാപിതാക്കന്മാര്‍ വലേരിയന്‍ എന്ന കുലീന യുവാവിനെ വിവാഹംകഴിക്കാന്‍ സിസിലിയെ നിര്‍ബന്ധിച്ചു. ഭര്‍ത്താവിനോടു സിസിലി പറഞ്ഞു: ‘ഒരു രഹസ്യം പറയാനുണ്ട്. ഒരു ദൈവദൂതന്‍ എന്നെ സൂക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്നു താങ്കള്‍ അറിയണം. വിവാഹമുറയ്ക്ക് അങ്ങ് എന്നെ സ്പര്‍ശിച്ചാല്‍ ദൈവദൂതന്‍ കോപിക്കും; അങ്ങു സഹിക്കേണ്ടതായി വരും. എന്റെ നിത്യകന്യാത്വം അങ്ങു സമാദരിക്കയാണെങ്കില്‍ എന്നെ സ്‌നേഹിക്കുന്നതുപോലെ ആ ഭൂതന്‍ അങ്ങയേയും സ്‌നേഹിക്കും.’ ‘ആ ദൂതനെ ഞാന്‍ കാണട്ടെ; എന്നാല്‍ ഞാന്‍ അങ്ങനെചെയ്യാം.’ ഭര്‍ത്താവു പറഞ്ഞു. ‘ഏക സത്യദൈവത്തില്‍ വിശ്വസിച്ചു ജ്ഞാനസ്‌നാനപ്പെട്ടാല്‍ താങ്കള്‍ക്ക് ആ ദൈവദൂതനെ കാണാന്‍ കഴിയും.’ വലേരിയനെ ബിഷപ് ഉര്‍ബന്‍ ജ്ഞാനസ്‌നാനപ്പെടുത്തി. തിരിച്ചുവന്നപ്പോള്‍ ആ ദൈവദൂതനെ വലേരിയന്‍ കണ്ടു. വിവരം സ്വസഹോദരന്‍ തിബൂര്‍ത്തിയൂസിനേയും അറിയിച്ചു. അദ്ദേഹവും ജ്ഞാനസ് നാനപ്പെട്ടു. താമസിയാതെ അവര്‍ രണ്ടു സഹോദരന്മാരും രക്തസാക്ഷിത്വമകുടം ചൂടി; അവരുടെകൂടെ ഇതിനു സാക്ഷിയായിരുന്ന റോമന്‍ ഉദ്യോഗസ്ഥന്‍ മാക്സിമൂസും […] - [സിസ്റ്റര്‍ ലില്ലി ജോണ്‍ എഫ്‌സിസി പ്രൊവിന്‍ഷ്യല്‍](https://malabarvisiononline.com/2024/11/22/fcc-pronvincial/): എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ലില്ലി ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍: സിസ്റ്റര്‍ ആന്‍സ് മരിയ (അസി പ്രൊവിന്‍ഷ്യല്‍)സിസ്റ്റര്‍ ലിസാ ജോസ് (കൗണ്‍സിലര്‍)സിസ്റ്റര്‍ ജ്യോതിസ് (കൗണ്‍സിലര്‍)സിസ്റ്റര്‍ ആനി ദീപ (കൗണ്‍സിലര്‍)സിസ്റ്റര്‍ ജിസാ ജോസ് (ട്രഷറര്‍)സിസ്റ്റര്‍ ജാസ്മിന്‍ (സെക്രട്ടറി) - [നവംബര്‍ 21: കന്യകാ മറിയത്തിന്റെ കാഴ്ചവയ്പ്](https://malabarvisiononline.com/2024/11/21/the-presentation-of-the-blessed-mary/): ഭക്തരായ യഹൂദ മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിനു കാഴ്ചവയ്ക്കുക, വളരെ സാധാരണമാണ്. ചിലര്‍ തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ പുരോഹിതന്മാരുടെ സംരക്ഷണത്തില്‍ ഭക്തസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ താമസിപ്പിക്കാറുണ്ട്. അവര്‍ക്കായി പ്രത്യേക മുറികള്‍ ദേവാലയത്തിലുണ്ടായിരുന്നു. ഹേലി എന്ന പുരോഹിതനോടുകൂടെ സാമുവല്‍ താമസിച്ചിരുന്ന കാര്യം സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. യോയാദയുടെ ഭാര്യ ജോസബെത്തും ഫാനുവലിന്റെ മകള്‍ അന്നായും ദൈവാലയ ശുശ്രൂഷയ്ക്കായി താമസിച്ചിരുന്നതിനെപ്പറ്റി വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട് (4 രാജാ 11: 2; 2 ദിന 22: 11; ലൂക്കാ 2: 27). അന്നാ തന്റെ മകളെ ദൈവാലയത്തില്‍ വളരാനാണ് അനുവദിച്ചത്. മൂന്നു വയസ്സുള്ളപ്പോള്‍ കന്യകാമറിയത്തെ നസറത്തില്‍ നിന്നു 128 കിലോമീറ്ററോളം യാത്രചെയ്ത് ജെറുസലം ദേവാലയത്തില്‍ കൊണ്ടുവന്ന് കാഴ്ചവച്ചുവെന്നാണ് പാരമ്പര്യം. അമലോല്‍ഭവയായ ആ ശിശു പ്രസാദവരപൂര്‍ണ്ണയായിരുന്നു; മാലാഖമാരുടെ വിസ്മയപാത്രമായിരുന്നു. പിതാവ് തന്റെ മകളായും പുത്രന്‍ തന്റെ അമ്മയായും പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയായും ആ കുഞ്ഞിനെ വീക്ഷിച്ചു. മറിയം നിത്യകന്യാത്വം വാഗ്ദാനം ചെയ്തു; വരാനിരിക്കുന്ന രക്ഷകന്റെ അമ്മയുടെ ദാസിയായി […] - [നവംബര്‍ 20: വിശുദ്ധ എഡ്മണ്ട് രാജാവ്](https://malabarvisiononline.com/2024/11/20/st-edmunds/): ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ ഓഫ തന്റെ വാര്‍ദ്ധക്യം പ്രായശ്ചിത്തത്തില്‍ ചെലവഴിക്കാന്‍വേണ്ടി രാജ്യം 15 വയസ്സുള്ള തന്റെ മകന്‍ എഡ്മണ്ടിനെ ഏല്പിച്ചു. 855-ലെ ക്രിസ്മസ് ദിവസം ഭക്തനായ രാജാവിനെ എല്‍മോറിലെ ബിഷപ് ഹൂബര്‍ട്ടു കിരീടമണിയിച്ചു. യുവരാജാവ് തന്റെ എളിമയും സുകൃതജീവിതവുംവഴി രാജകുമാരന്മാര്‍ക്ക് ഒരു മാതൃകയായിരുന്നു. മുഖസ്തുതി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പ്രജകള്‍ക്കു വിശിഷ്യ ദരിദ്രര്‍ക്ക് അദ്ദേഹം പിതാവായിരുന്നു. വിധവകളുടേയും അനാഥരുടേയും അവശരുടേയും സംരക്ഷകനുമായിരുന്നു. രാജാവിന്റെ വാഴ്ചയുടെ പതിനഞ്ചാം വര്‍ഷം വന്യജാതികളായ ഡെയിന്‍കാര്‍ രാജ്യം ആക്രമിച്ചു കൈയില്‍ കിട്ടിയ ക്രിസ്ത്യന്‍ വൈദികരേയും സന്യാസികളേയും വധിച്ചു. എഡ്മണ്ട് ഒരു യുദ്ധത്തിനു തയ്യാറായിരുന്നില്ല; എങ്കിലും പെട്ടെന്ന് ഒരു സൈന്യത്തെ ശേഖരിച്ചു ഡെയിന്‍കാരെ തോല്പ്പിച്ചു. താമസിയാതെ അവര്‍ വമ്പിച്ച സന്നാഹങ്ങളോടെ വീണ്ടും വന്നു. അവരെ അഭിമുഖീകരിക്കുക സാധ്യമല്ലെന്നുകണ്ടു സൈന്യത്തെ പിരിച്ചുവിട്ടുകൊണ്ടു രാജാവ് ഒളിച്ചുപോയി. എങ്കിലും ശത്രു അദ്ദേഹത്തെ കണ്ടുപിടിച്ച് ഡാനിഷുനേതാവു ഹിങ്കുവാറിന്റെ അടുക്കലേക്കാനയിച്ചു. അദ്ദേഹം മതവിരുദ്ധവും ജനദ്രോഹവുമായ ചില വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു. രാജാവു അവ സ്വീകരിച്ചില്ല. അദ്ദേഹം രാജാവിനെ ചാട്ടവാറുകൊണ്ട് അടി […] - [റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/11/20/three-books-by-rev-dr-james-killiananical-were-released/): താമരശ്ശേരി രൂപതാ വൈദികനും ശാലോം വേള്‍ഡ് ഫോര്‍മേഷന്‍ ഡയറക്ടറുമായ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ പ്രകാശനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. സോഫിയ ബുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ദൈവരാജ്യം സത്യത്തിലും നീതിയിലും,’ ‘പരിശുദ്ധാത്മാവ് ഒരു സമഗ്ര പഠനം,’ ‘ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും’ എന്നീ ഗ്രന്ഥങ്ങളാണ് മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന വൈദിക സെമിനാറിനിടെ പ്രകാശനം ചെയ്തത്. ‘ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഏറ്റുവാങ്ങി. ‘ദൈവരാജ്യം സത്യത്തിലും നീതിയിലും’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി മലപ്പുറം ഫൊറോന വികാരി ഫാ. മാത്യു നിരപ്പേല്‍ ഏറ്റുവാങ്ങി. ‘പരിശുദ്ധാത്മാവ് ഒരു ഒരു സമഗ്ര പഠനം,’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് സെമിനാരി പ്രൊഫസര്‍ ഫാ. ജോണ്‍സണ്‍ നന്തളത്ത് ഏറ്റുവാങ്ങി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി നിരവധി ദൈവശാസ്ത്ര, ആത്മീയ ഗ്രന്ഥങ്ങള്‍ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ചിട്ടുണ്ട്. ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവുംക്രൈസ്തവ […] - [താമരശ്ശേരി രൂപതാ കലണ്ടര്‍ പ്രകാശനം ചെയ്തു](https://malabarvisiononline.com/2024/11/19/diocese-calendar/): മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാറില്‍ രൂപതാ കലണ്ടര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, ലിറ്റര്‍ജി കമ്മീഷന്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കളത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലണ്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്രിസ്മസ് സമ്മാനമായി താമരശ്ശേരി രൂപതയിലെ എല്ലാ ഭവനങ്ങളിലും രൂപതാ കലണ്ടര്‍ സൗജന്യമായി വിതരണം ചെയ്യും. ആരാധനക്രമവുമായി ബന്ധപ്പെട്ട ബൈബിള്‍ റീഡിങ്‌സ്, വിശുദ്ധരുടെ ചരിത്രം, വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട വസ്തുതകള്‍, പ്രീ-കാനാ കോഴ്‌സ് തീയതികള്‍ തുടങ്ങിയവ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രൂപതാ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫീദെസ് ഫാമിലി ക്വിസ് സംഘടിപ്പിക്കുന്നത്. - [ഡിജിറ്റലായി താമരശ്ശേരി രൂപത](https://malabarvisiononline.com/2024/11/19/digitalization-of-thamarassery-diocese/): റൂബി ജൂബിലിയുടെ ഭാഗമായുള്ള രൂപതയുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മൈക്രോവെബ്‌സൈറ്റുകള്‍ ആരംഭിച്ചു. ഇടവകകളുടെ ഓണ്‍ലൈന്‍ ആത്മസ്ഥിതി രജിസ്റ്റര്‍, സംഘടനകളുടെ ഡിജിറ്റല്‍ ഏകോപനം, മതബോധന ഡിജിറ്റലൈസേഷന്‍, വിദ്യാര്‍ത്ഥികളെ കൃത്യമായി മോനിറ്റര്‍ ചെയ്യാനുള്ള സംവിധാനം, പ്രീസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ സേവനം എന്നിവ അടക്കമുള്ള പദ്ധതികളാണ് ഡിജിറ്റലൈസേഷനിലൂടെ നടപ്പിലാക്കുക. കോര്‍ഹബ് സൊലൂഷന്‍സാണ് ഡിജിറ്റലൈസേഷന് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോര്‍ഹബ് സൊലൂഷന്‍സ് സിഇഒ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ ക്ലാസ് നയിച്ചു. കോര്‍ഹബ് എംഡി സിജോ ജോസ്, ടീം ലീഡ് ജസ്‌വിന്‍ ജോസഫ് പറയരുമലയില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ പുതിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക: https://www.thamarasserydiocese.com/ - [താമരശ്ശേരി രൂപത വൈദിക സെമിനാര്‍ ആരംഭിച്ചു](https://malabarvisiononline.com/2024/11/19/clergy-seminar-inauguration/): താമരശ്ശേരി രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാര്‍ മേരിക്കുന്ന് പിഎംഒസിയില്‍ ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. കുര്യന്‍ പുരമഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഫാ. ജോര്‍ജ് ജോസഫ് ഒഎഫ്എം, ഫാ. കുര്യന്‍ പുരമഠത്തില്‍, ടി. പി. പോള്‍ എന്നിവര്‍ ക്ലാസ് നയിക്കും. ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എപ്പാര്‍ക്കിയല്‍ അസംബ്ലി തീരുമാനങ്ങള്‍ വിശദീകരിക്കും. ഫാ. ജോണ്‍ ഒറവുങ്കര റൂബി ജൂബിലി ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കും. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു പുള്ളോലിക്കല്‍, ഫാ. ജോസഫ് തുരുത്തിയില്‍, ഫാ. ജോണ്‍സണ്‍ നന്തളത്ത്, ഫാ. ജോസഫ് കരോട്ടുഴുന്നാലില്‍, ഫാ. മാത്യു നിരപ്പേല്‍ എന്നിവരെ ആദരിക്കും. - [നവംബര്‍ 19: ഹാക്കെബോണിലെ വിശുദ്ധ മെക്ക്ടില്‍ഡ്](https://malabarvisiononline.com/2024/11/19/st-mechtilde/): സാക്‌സണിയില്‍ പ്രശസ്തമായ തുറിഞ്ചിയന്‍ കുടുംബത്തില്‍ മെക്ക്ടില്‍ഡ് ജനിച്ചു. കുട്ടിയുടെ ആരോഗ്യം തീരെ മോശമായിത്തോന്നിയതിനാല്‍ അവളെ ഉടനെ പള്ളിയില്‍ കൊണ്ടു പോയി ജ്ഞാനസ്‌നാനപ്പെടുത്തി. പരിശുദ്ധനായ ഇടവക വൈദികന്‍ പ്രതിവചിച്ചു: ‘ഈ കുട്ടി ദീര്‍ഘനാള്‍ ജീവിക്കും; വിശുദ്ധയായ ഒരു കന്യാസ്ത്രീയാകും.’ ഹാക്കെബോണിലെ പ്രഭുക്കള്‍ വിപ്പ്‌റായിലെ പ്രഭുക്കളുംകൂടി ആയിരുന്നതിനാല്‍ വിപ്പ്‌റായിലെ മെക്ക്ടില്‍ഡ് എന്നു പുണ്യവതിയെ വിളിക്കാറുണ്ട്. ഇവളുടെ സഹോദരിയാണു വിശുദ്ധയായ ജെര്‍ത്രൂദ് വോണ്‍ ഹാക്കെബോണ്‍. കുട്ടിക്ക് 7 വയസ്സുള്ളപ്പോള്‍ റോഡാര്‍ഡ്‌സ് ഡോര്‍ഫുമഠത്തില്‍ സഹോദരി ജെര്‍ത്രുദിന്റെ അടുക്കലാക്കി. പത്തു വര്‍ഷത്തിനുശേഷം 1258-ല്‍ മെക്ക്ടില്‍ഡും ബെനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്നു. രണ്ടുപേരും ഹെല്‍ഫ്ടായില്‍ സ്ഥാപിച്ച പുതിയ മഠത്തിലേക്കു മാറി. അവിടെ ജെര്‍ത്രൂദിനെ സഹായിച്ചുകൊണ്ടിരുന്നു. അവളുടെ എളിമയും തീക്ഷ്ണതയും സ്‌നേഹപ്രകൃതിയും ഏവരുടേയും സവിശേഷ ശ്രദ്ധയെ ആകര്‍ഷിച്ചു. അക്കാലത്താണ് അഞ്ചുവയസ്സുപ്രായമുള്ള, പിന്നീടു മഹാ വിശുദ്ധയായി അറിയപ്പെടുന്ന ജെര്‍ത്രൂദ് ഹെല്‍ഫാ മഠത്തില്‍ ചേര്‍ന്നത്. മെക്ക്ടില്‍ഡാ ഗായിക പ്രവീണയായിരുന്നു. ദൈവം അവള്‍ക്കു പല ആദ്ധ്യാത്മിക കാര്യങ്ങളും വെളിപ്പെടുത്തിയത് അവളെ തന്റെ വാനമ്പാടി എന്നു വിളിച്ചു കൊണ്ടാണ്. ഈ […] - [നവംബര്‍ 17: ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് രാജ്ഞി](https://malabarvisiononline.com/2024/11/18/elizabeth-of-hungary/): ഹങ്കറിയിലെ അലക്‌സാണ്ടര്‍ ദ്വിതീയന്‍ രാജാവിന്റെ മകളാണ് എലിസബത്ത്. ചെറുപ്പം മുതല്‍തന്നെ എലിസബത്ത് തന്റെ ഹൃദയത്തില്‍ ലോകത്തിനു സ്ഥാനം നല്കാതെ ദൈവ സ്‌നേഹത്തില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നു. എളിമ പ്രവൃത്തികളും ആത്മപരിത്യാഗവും നിരന്തരം അഭ്യസിച്ചുപോന്നു. ഇടയ്ക്കിടയ്ക്കു ദൈവാലയത്തിലേക്കു കടന്നുപോയി ഓരോ ബലിപീഠത്തിന്റെ മുമ്പിലും പ്രാര്‍ത്ഥിക്കും. ദൈവാലയത്തില്‍ മറ്റാരുമില്ലെങ്കില്‍ സാഷ്ടാംഗം വീണ് അപേക്ഷിക്കും. 14-ാമത്തെ വയസ്സില്‍ കുറിഞ്ചിയായിലെ ലൂയിലാന്റ് ഗ്രെവിനെ എലിസബത്ത് വിവാഹം ചെയ്തു. പണം ദരിദ്രര്‍ക്കു കൊടുക്കാനുള്ള ഒരു വസ്തുവായിട്ടാണ് എലിസബത്ത് മനസ്സിലാക്കിയിരുന്നത്. കൊട്ടാരത്തില്‍ വരുന്ന ദരിദ്രരെ മാത്രമല്ല കഷ്ട്ടപ്പെടുന്ന സകലരേയും ആശ്വസിപ്പിച്ചിരുന്നു. പല ആശുപത്രികള്‍ രാജ്ഞി സ്ഥാപിച്ചു; രോഗികളെ ശുശ്രൂഷി ക്കുകയും ചെയ്തിരുന്നു. ജീര്‍ണ്ണിച്ച മുറിവുകള്‍പോലും രാജ്ഞി കഴുകിക്കെട്ടിയിരുന്നു. ഒരിക്കല്‍ ദരിദ്രര്‍ക്കായി കുറേ സാധനങ്ങള്‍ മേലങ്കിയില്‍ കെട്ടിക്കൊണ്ടു പോയപ്പോള്‍ ഭര്‍ത്താവു രാജ്ഞിയെ കൂട്ടിമുട്ടി. രാജ്ഞി ഭാരംകൊണ്ടു പുളയുന്നതുകണ്ടപ്പോള്‍ രാജാവു വന്നു ഭാണ്ഡം തുറന്നു നോക്കി. വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കളാണ് അദ്ദേഹം കണ്ടത്. പുഷ്പങ്ങള്‍ വിരിയുന്ന കാലമല്ലായിരുന്നു അത്. ഒരെണ്ണം രാജാവു അതില്‍നിന്നെടുത്തശേഷം രാജ്ഞിയെ മുന്നോട്ടുപോകാന്‍ […] - [നവംബര്‍ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ](https://malabarvisiononline.com/2024/11/18/st-odo-of-cluny/): 877ലെ ക്രിസ്മസ്സിന്റെ തലേനാള്‍ അക്വിറെറയിലെ ഒരു പ്രഭു തനിക്ക് ഒരാണ്‍കുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്കി. കൃതജ്ഞതാനിര്‍ഭരനായ പിതാവു കുഞ്ഞിനെ വിശുദ്ധ മാര്‍ട്ടിനു കാഴ്ചവച്ചു. ഓഡോ വിജ്ഞാനത്തിലും സുകൃതത്തിലും വളര്‍ന്നുവന്നു. തന്റെ മകന്‍ ഒരു വലിയ ഉദ്യോഗസ്ഥനായിക്കാണാനാണു പിതാവ് ആഗ്രഹിച്ചത്; എന്നാല്‍ പ്രസാദവരം അവനെ ദൈവശുശ്രൂഷയ്ക്ക് ആകര്‍ഷിച്ചു. ഓഡോയുടെ ആരോഗ്യം അത്ര മെച്ചമായിരുന്നില്ല; അവന്റെ ഹൃദയം സന്തപ്തമായി. അവസാനം അവന്‍ ടൂഴ്‌സിലെ മാര്‍ട്ടിനെത്തന്നെ ശരണം ഗമിച്ചു. സുഖക്കേടു ശമിച്ചപ്പോള്‍ ഓഡോ ബോമിലുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ക്ലൂണിയില്‍ അന്ന് ഒരാശ്രമം പണിയുന്നുണ്ടായിരുന്നു. ഓഡോ അതിന്റെ ആബട്ടായി നിയ മിക്കപ്പെട്ടു. വിവേകപൂര്‍വ്വം തന്റെ ജോലികള്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ഒരു വിശുദ്ധന്റെ മാധുര്യം അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ പ്രകടമായിരുന്നു. നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരിശുദ്ധ പിതാവ് അദ്ദേഹത്തെ പലപ്പോഴും നിയോഗിക്കുകയു ണ്ടായിട്ടുണ്ട്. ഈദൃശമായ ഒരു കാര്യത്തിന് അദ്ദേഹം റോമയിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനു രോഗം ബാധിച്ചു. അദ്ദേഹ […] - [SMART: അള്‍ത്താര ബാലികാ - ബാലന്മാരുടെ സംഗമം](https://malabarvisiononline.com/2024/11/18/smart-kodanchery-forance-meeting/): കോടഞ്ചേരി ഫൊറാനയിലെ അള്‍ത്താര ബാലികാ – ബാലന്മാരുടെ സംഗമം കോടഞ്ചേരി പാരിഷ് ഹാളില്‍ നടന്നു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. 135 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. SMART ഫൊറോന ഡയറക്ടര്‍ ഫാ. ജിജോ മേലാട്ട് നേതൃത്വം നല്‍കി. - [നവംബര്‍ 16: സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി](https://malabarvisiononline.com/2024/11/15/saint-margaret-of-scotland/): 1057-ല്‍ സ്‌കോട്ട്‌ലന്റിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചത് ഇംഗ്‌ളീഷ് രാജാവായ വിശുദ്ധ എഡ്വേര്‍ഡിന്റെ സഹോദരപുത്രി മാര്‍ഗരറ്റിനെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളര്‍ന്നതെങ്കിലും മാര്‍ഗരറ്റ് ലൗകികസന്തോഷങ്ങളെ വിഷമായിട്ടാണ് കണക്കാക്കിയിരുന്നത്. മാല്‍ക്കോം പരുപരുത്ത ഒരു മനുഷ്യനായിരുന്നെങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരുമാറ്റംകൊണ്ട് അദ്ദേഹം ശ്രദ്ധപതിക്കാനും ഭരണകാര്യങ്ങളില്‍ രാജ്ഞിയുടെ ഉപദേശം തേടാനും കൂടി തയ്യാറായി. എല്ലാ പ്രവൃത്തികളിലും രാജ്ഞി ഭര്‍ത്താവിനെ സഹായിച്ചിരുന്നെങ്കിലും പ്രാര്‍ത്ഥനയ്‌ക്കോ ദൈവസാന്നിധ്യ സ്മരണയ്‌ക്കോ കുറവു വരുത്തിയില്ല. എട്ടു മക്കളുണ്ടായി. അവരെ ദൈവഭക്തിയില്‍ വളര്‍ത്താന്‍ മാര്‍ഗരറ്റ് ഒട്ടും അശ്രദ്ധ പ്രദര്‍ശിപ്പിച്ചിട്ടില്ല. രാജ്യം മുഴുവനും തന്റെ കുടുംബമായിട്ടാണ് രാജ്ഞി കരുതിയിരുന്നത്. ഞായറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പുകാലത്തും ആഗമനകാലത്തും ദിവസന്തോറും 300 ദരിദ്രരെ വിളിച്ചു രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. വിദേശീയര്‍ക്കുവേണ്ടിക്കൂടി രാജ്ഞി ആശുപത്രികള്‍ സ്ഥാപിച്ചു. നോമ്പിലും ആഗമനകാലത്തും പാതിരാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ത്ഥിച്ചിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്കു ധര്‍മ്മം […] - [നവംബര്‍ 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്](https://malabarvisiononline.com/2024/11/15/saint-albert-the-great/): പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാലീനര്‍തന്നെ മഹാന്‍ എന്നു സംബോധനം ചെയ്തിട്ടുള്ള ആല്‍ബെര്‍ട്ട്. അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം പുതുതായി ആരംഭിച്ച ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നത്. ആരംഭകാലത്തു ആല്‍ബെര്‍ട്ട് പഠനത്തില്‍ പിന്നോക്കമായിരുന്നു. എന്നാല്‍ ഭക്തനായ യുവാവ് ദൈവമാതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചു പഠനം തുടര്‍ന്നു. ആ ദിവ്യാംബികയുടെ സഹായത്താല്‍ പഠനത്തില്‍ ആല്‍ബെര്‍ട്ട് വമ്പിച്ച വിജയം വരിച്ചു. സാര്‍വ്വത്രിക വിജ്ഞാന ഡോക്ടരായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഫ്രീബുര്‍ഗു, റാറ്റിസ്ബണ്‍, പാരിസു, കൊളോണ്‍ എന്നീ സ്ഥലങ്ങളില്‍ ആല്‍ബെര്‍ട്ട് അധ്യാപനം നടത്തി. പ്രകൃതിശാസ്ത്രത്തിലെ തന്റെ കണ്ടുപിടിത്തങ്ങള്‍ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാന്‍ അദ്ദേഹം ഒരു പരിശ്രമംചെയ്തു. അദ്ദേഹത്തിന്റെ വിജ്ഞാനസംക്ഷേപം എന്ന ഗ്രന്ഥത്തില്‍ പ്രകൃതിശാസ്ത്രം, തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 20 വര്‍ഷം കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗ്രീക്കു തത്വശാസ്ത്രവും ദൈവശാസ്ത്രവും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ആരംഭമിട്ടു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ യുക്തി എങ്ങനെ […] - [ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണം നടത്തി](https://malabarvisiononline.com/2024/11/14/fr-joseph-kappil-remembrance-2/): തലശ്ശേരി അതിരൂപതയിലെ കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വചന സന്ദേശ മധ്യേ ഫാ. ജോസഫ് കാപ്പിലിന്റെ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വിശുദ്ധനാട് മലബാറിന് പരിചയപ്പെടുത്തിയ പ്രേഷിതനായിരുന്നു കാപ്പിലച്ചനെന്ന് ബിഷപ് പറഞ്ഞു. വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് പാമ്പയ്ക്കല്‍, ഫാ. സഞ്ജയ് കുരീക്കാട്ടില്‍ വിസി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. - [വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം: പ്രമേയം](https://malabarvisiononline.com/2024/11/14/rehabilitation-work-of-vilangad-wayanad-landslide-victims-should-start-immediately/): താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തില്‍ വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബീന ജോസ് അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം. വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഈ വര്‍ഷം ഉണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തത്തിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് സംഭവിച്ചത്. നാനൂറിലേറെ വിലപ്പെട്ട ജീവനുകളാണ് മലവെള്ളപ്പാച്ചിലില്‍ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിക്കുന്നതാണ്. നൂറുകണക്കിന് ആളുകള്‍ വീടു നഷ്ടപ്പെട്ട് ഭവനരഹിതരാകുകയും അതിലേറെപ്പേര്‍ കൃഷിഭൂമി നഷ്ടപ്പെട്ട് വലിയ കെടുതിയിലാകുകയും ചെയ്തു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ ഒട്ടനവധിയാണ്. ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും താമരശ്ശേരി രൂപതയും പാസ്റ്ററല്‍ കൗണ്‍സിലും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുമെന്ന് ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദുരന്തമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല എന്ന വസ്തുത അത്യന്തം ഖേദകരമാണ്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരിതത്തിലകപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം അടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ധനസഹായ വിതരണവും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും […] - [താമരശ്ശേരി രൂപതയില്‍ നിന്ന് 3 പേര്‍ ലോഗോസ് മെഗാ ഫൈനലിലേക്ക്](https://malabarvisiononline.com/2024/11/13/logos-mega-quiz-qualified/): ലോഗോസ് ക്വിസ് സെമിഫൈനല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. എ, ബി, എഫ് വിഭാഗങ്ങളിലായി താമരശ്ശേരി രൂപതയില്‍ നിന്നു മൂന്നു പേര്‍ മെഗാ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. എ വിഭാഗത്തില്‍ ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍, ബി വിഭാഗത്തില്‍ ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍, എഫ് വിഭാഗത്തില്‍ മാത്യു തൈക്കുന്നുംപുറത്ത് എന്നിവരാണ് നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുക. കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ ഷീന ദമ്പതികളുടെ മക്കളാണ് ലെവിനും ലിയയും. 2023-ലെ ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ ലിയ ട്രീസ രണ്ടാം സ്ഥാനം നേടിയിരുന്നു. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും ലിയ ട്രീസയ്ക്കായിരുന്നു. കൂരാച്ചുണ്ട് ഇടവകാംഗമാണ് മാത്യു തൈക്കുന്നുംപുറം. ആദ്യ ഘട്ടത്തില്‍ നാലര ലക്ഷം പേര്‍ പരീക്ഷയെഴുതി. അവരില്‍ നിന്നും 600 പേര്‍ സെമിഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചു. മെഗാ ഫൈനല്‍ മത്സരത്തിന് 60 പേരാണ് യോഗ്യത നേടിയത്. - [മലയോര നാടിന്റെ അഭിമാനമായി അല്‍ക്ക](https://malabarvisiononline.com/2024/11/13/state-school-olympics-alka-shinoj/): മലയോര നാടിന്റെ കായിക പെരുമയില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്ത് കൂരാച്ചുണ്ടുകാരി അല്‍ക്ക ഷിനോജ്. സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ നാല് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി, വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയാണ് ഈ മിടുക്കി മലയോര നാടിന്റെ അഭിമാന താരമായത്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 200, 400, 600 എന്നീ ഇനങ്ങളിലും റിലേയിലുമായിരുന്നു അല്‍ക്കയുടെ സ്വര്‍ണ്ണ നേട്ടം. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയായ അല്‍ക്ക കൂരാച്ചുണ്ട് ഇടവകാംഗവും സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയില്‍ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്. കുളത്തുവയല്‍ ജോര്‍ജിയന്‍ അക്കാദമി പരിശീലകന്‍ കെ. എം. പീറ്റര്‍, കുളത്തുവയല്‍ സ്‌കൂള്‍ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അല്‍ക്ക സ്‌കൂള്‍ ഒളിംപിക്‌സിനായി തയ്യാറെടുത്തത്. - [ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് അനുസ്മരണം](https://malabarvisiononline.com/2024/11/12/fr-francis-kallikkattu-remembrance/): താമരശ്ശേരി രൂപതാ വൈദികനായിരുന്ന ഫാ. ഫ്രാന്‍സിസ് കള്ളികാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ഫ്രാന്‍സിസിന്റെ ഇടവകയായ കോട്ടയം തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും സിമിത്തേരിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. താമരശ്ശേരി രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോണ്‍സണ്‍ പുളളീറ്റ്, ഫാ. ജീവന്‍ കദളിക്കാട്ടിൽ എന്നിവര്‍ നേതൃത്വം നല്‍കി. - [നവംബര്‍ 14: ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് മെത്രാപ്പോലീത്താ](https://malabarvisiononline.com/2024/11/12/saint-laurence/): ഡബ്ലിനടുത്തുള്ള ഒരു രാജകുടുംബത്തിലാണ് ലോറന്‍സ് ഒരടൂള്‍ ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ ലോറന്‍സ് ജാമ്യത്തടവുകാരനായി ലിന്‍സ്‌റ്റെറിലെ രാജാവിന് നല്‍കപ്പെട്ടു. കുട്ടിയോട് രാജാവ് നിര്‍ദ്ദയനായി പെരുമാറിയതിനാല്‍ അവനെ ഗ്ലൈന്‍ലോക്കിലെ മെത്രാന് ഏല്പിക്കുവാനിടയായി. അവിടെ അവന്‍ ദൈവകാര്യങ്ങള്‍ ശരിയായി പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ കുട്ടി പിതാവിന്റെ പക്കലേക്കു മടങ്ങി. തന്റെ നാലു മക്കളിലൊരാള്‍ തിരുസഭാസേവനത്തിന് പോകണമെന്ന് പിതാവിനു നിര്‍ബന്ധമുണ്ടായിരുന്നു. ആരു പോകണമെന്ന് നറുക്കിട്ട് തീരുമാനിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്റെ ആഗ്രഹം സഭാസേവനത്തിന് പോകണമെന്നാണെന്ന് ലോറന്‍സ് പറഞ്ഞു. ലോറന്‍സിനെ വീണ്ടും മെത്രാനച്ചന്റെ ശിക്ഷണ ത്തില്‍ താമസിപ്പിച്ചു. ലോറന്‍സ് ഒരാശ്രമത്തിലാണ് താമസി ച്ചിരുന്നത്. ഗ്ലൈന്‍ലോക്കിലെ മെത്രാന്‍ മരിച്ചപ്പോള്‍ ലോറന്‍സ് ആശ്രമാധിപനായി നിയമിതനായി. അന്ന് 25 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആശ്രമാധിപന്‍ എന്ന നിലയില്‍ വളരെ വിവേകപൂര്‍വ്വം കാര്യങ്ങള്‍ നടത്തി. പൂര്‍വ്വ യൗസേപ്പിനെപ്പോലെ അന്നുണ്ടായ പഞ്ഞത്തില്‍ ലോറന്‍സ് ജനങ്ങളെ സംരക്ഷിച്ചു. അദ്ദേഹത്തിന്റെ വിജയം കണ്ട് അസൂയാ കലുഷിതരായവര്‍ പല ഏഷണികള്‍ പറഞ്ഞുപരത്തിയെങ്കിലും ലോറന്‍സ് മൗനം ഭജിച്ചതേയുള്ളൂ. 1162-ല്‍ ലോറന്‍സ് ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ആര്‍ച്ചുബിഷപ്പായതിനുശേഷവും […] - [നവംബര്‍ 13: വിശുദ്ധ സ്റ്റാനിസ്ലാസ് കോസ്ത്കാ](https://malabarvisiononline.com/2024/11/12/saint-stanislaus-kostka/): പോളണ്ടിലെ കുലീനനും പ്രശസ്തനുമായ ഒരു സെനറ്ററുടെ മകനാണു സ്റ്റാനിസ്ലാസ്. അവനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അമ്മയുടെ വയറില്‍ ഈശോ എന്ന തിരുനാമം പ്രകാശലിഖിതമായി കാണപ്പെട്ടു. അവന്‍ ഈശോസഭയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അമ്മയ്ക്കു തോന്നി. 14-ാമത്തെ വയസില്‍ സ്റ്റാനിസ്ലാസും സഹോദരന്‍ പോളും ഒരു ട്യൂട്ടറു മൊരുമിച്ച് വീയെന്നായില്‍ പഠിക്കാന്‍ പോയി. അവിടെ അവര്‍ താമസിച്ചിരുന്നത് ഒരു ലൂഥറന്‍ ഭവനത്തിലായിരുന്നു. വിനോദങ്ങളില്‍ പങ്കുചേരാതിരുന്നതിനാല്‍ സ്റ്റാനിസ്ലാസിനെ പലപ്പോഴും പോള്‍ ഞെരുക്കിയിരുന്നു. മാനസിക ക്ലേശത്താല്‍ സ്റ്റാനിസ്ലാസ് മരിക്കത്തക്ക നിലയിലെത്തി. ആ ലൂഥറന്‍ ഭവനത്തില്‍ യുവാവിന് അന്ത്യകൂദാശകള്‍ നിഷേധിക്കപ്പെട്ടു. വിശുദ്ധ ബാര്‍ബരാ അവനു വിശുദ്ധ കുര്‍ബാന നല്കി. ദൈവമാതാവു പ്രത്യക്ഷപ്പെട്ട് അവനോട് ഈശോസഭയില്‍ ചേരാന്‍ പറഞ്ഞ് അവനെ പൂര്‍ണ്ണമായി സുഖപ്പെടുത്തി. പിതാവിന് ഈശോസഭക്കാരോടുള്ള എതിര്‍പ്പുനിമിത്തം സ്റ്റാനിസ്ലാസ് അവന്‍ ഒരു ദിവസം ഭിക്ഷു വേഷം ധരിച്ചു വീട്ടില്‍നിന്നു പുറപ്പെട്ടു. 720 കിലോമീറ്റര്‍ നടന്ന് ഓക്‌സ്ബര്‍ഗ്ഗില്‍ വിശുദ്ധ പീറ്റര്‍ കനീഷ്യസ്സിന്റെ അടുക്കലെത്തി. അവിടെനിന്നു 1280 കിലോമീറ്റര്‍ നടന്ന് റോമയിലെത്തി. അന്നത്തെ ജനറല്‍ വിശുദ്ധ ഫ്രാന്‍സിസ് […] - [ഫാ. സ്‌കറിയ മങ്ങരയ്ക്കും ജോഷി ബെനഡിക്ടിനും മാര്‍ട്ടിന്‍ തച്ചിലിനും രൂപതയുടെ ആദരം](https://malabarvisiononline.com/2024/11/12/honor-of-the-diocese/): കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചെയര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് ഗവേണിങ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാ. സ്‌കറിയ മങ്ങര, മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവ് ജോഷി ബെനഡിക്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി. ജെ. മാര്‍ട്ടിന്‍ തച്ചില്‍ എന്നിവര്‍ക്ക് താമരശ്ശേരി രൂപതയുടെ ആദരം. 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തിലാണ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇവരെ ആദരിച്ചത്. താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ കൂടരഞ്ഞി ഇടവകാംഗമാണ്. 2017 മുതല്‍ അല്‍ഫോന്‍സാ കോളജ് മാനേജരായി സേവനം ചെയ്യുന്നു. വേനപ്പാറ ഇടവക വികാരിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമാണ്. പുല്ലൂരാംപാറ ഇടവകാംഗമായ ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ എന്ന ചിത്രത്തിനാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി. ജെ. മാര്‍ട്ടിന്‍ […] - [കെസിവൈഎം സംസ്ഥാന കലോത്സവം: രണ്ടാം സ്ഥാനം നേടി താമരശ്ശേരി രൂപത](https://malabarvisiononline.com/2024/11/12/kcym-utsav-result/): തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍ നടന്ന ‘ഉത്സവ് 2024’ കെസിവൈഎം സംസ്ഥാന കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് താമരശ്ശേരി രൂപതയിലെ യുവജനങ്ങള്‍. 198 പോയിന്റുകളോടെ താമരശ്ശേരി രൂപത രണ്ടാം സ്ഥാനം നേടി. 217 പോയിന്റ് നേടിയ ചങ്ങനാശ്ശേരി അതിരൂപതയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനം നേടിയ നെയ്യാറ്റിന്‍കര രൂപത 196 പോയിന്റ് നേടി. മൂന്ന് റീത്തുകളില്‍ നിന്നുമായി 32 രൂപതകള്‍ മാറ്റുരച്ച കലാമാമാങ്കത്തില്‍ താമരശ്ശേരി രൂപതയില്‍ നിന്ന് 96 യുവജനങ്ങള്‍ പങ്കെടുത്തു. ‘ആഴ്ചകളും മാസങ്ങളും നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ വലിയ വിജയം. മാതാപിതാക്കളുടെയും യൂണിറ്റ് ഡയറക്ടര്‍ അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും കെസിവൈഎം ഭാരവാഹികളുടെയും വലിയ പിന്തുണയും ഓരോ മത്സരാര്‍ത്ഥിയുടെയും കഠിനാദ്ധ്വാനവും എടുത്തു പറയേണ്ടതാണ്.” കെസിവൈഎം ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ വിജയികളായവര്‍: അലന്‍ റോയ് (നോട്ടീസ് നിര്‍മാണം – ഒന്നാം സ്ഥാനം), റിച്ചാഡ് ജോണ്‍ (വാര്‍ത്താ റിപ്പോര്‍ട്ട് – ഒന്നാം സ്ഥാനം), വിമല്‍ മാത്യു […] - [മുനമ്പം വിഷയം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം - പൂര്‍ണ്ണരൂപം](https://malabarvisiononline.com/2024/11/11/munambam-resolution-by-diocese-of-thamarassery/): താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തില്‍ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തെക്കുറിച്ച് ഡോ. ചാക്കോ കാളംപറമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം. മുനമ്പം ചെറായി പ്രദേശത്തെ 610-ല്‍ അധികം കുടുംബങ്ങളും വേളാങ്കണ്ണി പള്ളിയും ക്ഷേത്രങ്ങളും പണം കൊടുത്ത് വാങ്ങി സര്‍ക്കാര്‍ നിയമപ്രകാരമുള്ള മതിയായ രേഖകളോടും പൂര്‍ണ്ണ ക്രയവിക്രയ അവകാശത്തോടും കൂടി കൈവശം വെച്ചനുഭവിച്ചു വരുന്ന ഭൂമിയുടെ അവകാശങ്ങള്‍, ഹൈക്കോടതി വിധിയെപോലും അട്ടിമറിച്ച്, കയ്യേറാന്‍ ശ്രമിക്കുന്ന വഖഫ് ബോര്‍ഡിന്റെയും മറ്റു തല്‍പ്പരകക്ഷികളുടെയും നീക്കത്തെ താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അപലപിക്കുന്നു. മുനമ്പം ചെറായി പ്രദേശത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന 1960-ലെ ഹൈക്കോടതി വിധിയടക്കമുള്ള കോടതി വിധികളെ നിയമസഭ പ്രമേയം വഴി അംഗീകരിച്ച് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് പ്രമേയം വഴി അംഗീകരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഏകപക്ഷിയമായി ഒരു ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ച് പ്രസ്തുത ഭൂമിയുടെ മേലുള്ള ഉടമകളുടെ റവന്യു അവകാശങ്ങളെ ഇല്ലാതാക്കാനും പിടിച്ചെടുക്കാനുമുള്ള വഖഫ് ട്രൈബ്യൂണലിന്റെ അധികാരം എടുത്തു കളയുന്നതടക്കം […] - [സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് - അന്തിമ രേഖ ഒരു വിശകലനം](https://malabarvisiononline.com/2024/11/11/synod-of-synodality-analysis/): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 2021 ല്‍ ആരംഭിച്ച സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് 2024 ഒക്ടോബര്‍ 26ന് അതിന്റെ അന്തിമ രേഖയുടെ പ്രസിദ്ധീകരണത്തോടെ സമാപിക്കുകയാണ്. ഇനി ഇതു സംബന്ധിച്ച് മറ്റൊരു ഔദ്യോഗിക രേഖയോ അപ്പസ്‌തോലിക ലേഖനമോ ഉണ്ടാകില്ലെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇനി നമുക്കു മുന്നിലുള്ളത് മൂന്നാം ഘട്ടമാണ്; അതായത്, ഇതിന്റെ നടപ്പാക്കല്‍ ഘട്ടം. (2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘എപ്പിസ്‌കോപാലിസ് കൊമ്മ്യൂണിയോ’ എന്ന പ്രമാണരേഖ ആഗോള സഭയുടെ മെത്രാന്‍ സിനഡിനെ മൂന്നു ഘട്ടങ്ങളിലായി സജ്ജീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഒരുക്കത്തിന്റെ ഘട്ടം, കൂടിയാലോചനകളുടെ ഘട്ടം, തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടം എന്നിവയാണവ.) ഇത് നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് നവീകരിക്കപ്പെട്ട ഒരു സഭയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ആണ്. എങ്ങനെ ഒരു മാറ്റത്തിലൂടെ, പുതുമയുള്ള, കാലഘട്ടത്തിന്റെ ചുവരെഴുത്തുകളോട് പ്രതികരിക്കുന്ന, നവീകരിക്കപ്പെട്ട ഒരു സഭയായി മാറാം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക (conversion to a renewed church). ഈ സിനഡല്‍ പ്രക്രിയ തന്നെ സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട […] - [മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/11/11/major-archbishop-of-syro-malabar-church-mar-raphael-thattil-visited-the-protest-site/): മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്നു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലില്‍ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര്‍ വീഴാന്‍ കാരണമാകുന്നവര്‍ക്ക് സമൂഹം മാപ്പു നല്കില്ലെന്നും ഈ സഹനസമരം ലക്ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയാകെ പ്രശ്‌നമാണ്. ജനാധിപത്യം ജനങ്ങളെ പരിപാലിക്കുന്ന സംവിധാനമാകണം; ജനങ്ങളെ ദ്രോഹിക്കുന്ന സംവിധാനമാകരുത്. ജനങ്ങള്‍ മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ ഏകോദരസഹോദരങ്ങളായി ജീവിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് രാജ്യത്തെ ജനപ്രതിനിധികളും നിയമനിര്‍മാണ സഭയുമെല്ലാം ചെയ്യേണ്ടത്. വിനോദയാത്രയ്‌ക്കെത്തുന്നവര്‍ക്കു കടല്‍ത്തീരം കൗതുകക്കാഴ്ചകളാകാം. എന്നാല്‍, സ്ഥിരമായി തീരങ്ങളില്‍ താമസിക്കുന്നവര്‍ പലവിധ പ്രതിസന്ധികളിലൂടെയും കണ്ണീരിലൂടെയുമാണു കടന്നുപോകുന്നത് എന്ന യാഥാര്‍ഥ്യം അധികാരികളും പൊതുസമൂഹവും തിരിച്ചറിയണം. കടലിന്റെ അലിവും കരുണയും, കഠിനമായി അധ്വാനിച്ചു വിയര്‍പ്പൊഴുക്കി സംരക്ഷിക്കുന്ന ഉപജീവനമാര്‍ഗവുമൊക്കെയാണ് തീരദേശ […] - [മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം: താമരശ്ശേരി രൂപത](https://malabarvisiononline.com/2024/11/10/pastoral-council/): കിടപ്പാടം സംരക്ഷിക്കുന്നതിനും വഖഫ് നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുള്ള ഗൂഢനീക്കം തടയുന്നതിനുമായി സമരമുഖത്തുള്ള മുനമ്പം നിവാസികള്‍ക്ക് ഉടന്‍ നീതി ഉറപ്പാക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താമരശ്ശേരി രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്നും അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലിം സംഘടനകളും ഫാറൂഖ് കോളജ് അധികൃതരും പരസ്യമായി പ്രഖ്യാപിച്ചിട്ടും നീതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും പുലര്‍ത്തുന്ന നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഡോ. ചാക്കോ കാളംപറമ്പില്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍ ഒറവുങ്കര, ഫാ. അഭിലാഷ് […] - [പ്രകാശ് ജാവദേക്കര്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ചു](https://malabarvisiononline.com/2024/11/08/prakash-javadekar-visited-mar-remigios-inchananiil/): മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്‌സ് ഹൗസിലെത്തി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ചു. ഇഎസ്എ വിഷയത്തിലുള്ള ആശങ്കകള്‍ ബിഷപ് പങ്കുവച്ചു. ഇതു സംബന്ധിച്ച നിവേദനം ബിഷപ് കൈമാറി. വനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നുമാണ് തന്റെ നിലപാടെന്ന് മുന്‍ പരിസ്ഥിതി – വനം മന്ത്രി കൂടിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എക്കോ സെന്‍സിറ്റീവ് സോണ്‍ 50 മീറ്ററെങ്കിലും മതിയെന്നും വലിയ ഫാക്ടറികള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ഇത്തരം എക്കോ സെന്‍സിറ്റീവ് സോണുകളില്‍ നിരോധനം വേണ്ടതെന്നുമായിരുന്നു മന്ത്രിയായിരുന്ന സമയത്തെ തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. വഖഫ് വിഷയവും ചര്‍ച്ചയായി. ഒരു മതത്തിന്റെയും അവകാശങ്ങള്‍ ഹനിക്കാത്ത രീതിയിലുള്ള നിയമ ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയെ പോസിറ്റീവായി കാണുന്നുവെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. വി. കെ. സജീവന്‍, ഗിരീഷ് തേവള്ളി അടക്കമുള്ള ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറോടൊപ്പമുണ്ടായിരുന്നു. രാവിലെ 8.30-ഓടെ എത്തിയ സംഘം […] - [ഭരണഘടനയ്ക്കും മീതെ വഖഫ് നീരാളി](https://malabarvisiononline.com/2024/11/08/waqf-board/): ഇന്ത്യയില്‍ സായുധസേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളത് വഖഫിനാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കര്‍! ഇത് ഡല്‍ഹി സംസ്ഥാനവും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും ചേരുന്ന ആകെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതലാണ്. ഗോവയുടെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതല്‍ സ്ഥലം ഇന്ത്യയില്‍ വഖഫ് അധീനതയില്‍ ഉണ്ട്. ആ വസ്തുക്കളുടെ ഭരണത്തിലും കാര്യസ്ഥതയിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗഗതി ബില്‍. 1995 മുതല്‍ 32 വഖഫ് ബോര്‍ഡുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. 1995-ല്‍ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ബാധ്യതയുള്ളത് ആ പ്രദേശവാസികള്‍ക്കാണ്. അവര്‍ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല വഖഫ് ട്രൈബ്യൂണല്‍ കോര്‍ട്ടിലേക്കാണ്. അത്തരം ജനദ്രോഹമായ നിയമനിര്‍മ്മാണമാണ് മുസ്ലിം പ്രീണനത്തില്‍ അതിവൈദഗ്ധ്യം തെളിയിച്ചിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്നു നടത്തിയത്. ആഗസ്റ്റ് എട്ടിന് ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ഒരു വസ്തു അഥവാ ഭൂമി വഖഫിന്റെതാണോയെന്നു നിര്‍ണ്ണയിക്കാന്‍ […] - [ബുര്‍ക്കിന ഫാസോ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പുരോഹിതന്‍](https://malabarvisiononline.com/2024/11/08/burkina-faso-issue/): ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ഏറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പുരോഹിതന്‍. ‘ആക്രമണങ്ങള്‍ പെരുകുകയാണ്. നിങ്ങളുടെ തീവ്രമായ പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇരകള്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക,’ ഫാദ എന്‍ ഗൗര്‍മ രൂപതയിലെ ഒരു വൈദികന്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ ഫൗണ്ടേഷനോട് പറഞ്ഞു. ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ വൈദികന്‍ ആഹ്വാനം ചെയ്തു. ‘രാജ്യത്തിനും മാലി, നൈജര്‍ എന്നിവയുള്‍പ്പെടെ എല്ലാ ദിവസവും കൊലപാതക ആക്രമണങ്ങളാല്‍ ആക്രമിക്കപ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഉക്രെയ്ന്‍, ഇസ്രായേല്‍, ലെബനന്‍ തുടങ്ങിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും സമാധാനം തിരികെ ലഭിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ത്ഥന നമ്മെ നയിക്കട്ടെ: കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ. വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം കൊണ്ടുവരട്ടെ.’ അദ്ദേഹം പറഞ്ഞു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോ […] - [നവംബര്‍ 12: വിശുദ്ധ ജോസഫാത്ത്](https://malabarvisiononline.com/2024/11/08/st-josaphat-kuncewycz/): ജോസഫാത്ത് ലിത്വാനിയായില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര് ജോണ്‍കുണ്‍സേവിക്ക് എന്നായിരുന്നു. അവനു 15 വയസ്സായപ്പോഴാണ് പത്തുലക്ഷം ക്രൈസ്തവരും ആറു മെത്രാന്മാരും കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിനെ ഉപേക്ഷിച്ചു കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടത്. ബ്രെസ്റ്റ് – ലിറോവ്‌സ്‌കിയിലെ പുനരൈക്യം എന്നാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്. റഷ്യയിലും പോളണ്ടിലുമുണ്ടായ മതപീഠനം നിമിത്തം ഈ പുനരൈക്യത്തില്‍നിന്നു ശാശ്വതഫലം ഉളവായില്ല. ഒരു വ്യാപാരിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ജോണിനെ ഈ പുനരൈക്യ പ്രസ്ഥാനം സ്വല്പം സ്വാധീനിച്ചു. അദ്ദേഹം 24-ാമത്തെ വയസ്സില്‍ വില്‍നാ എന്ന പ്രദേശത്തുണ്ടായിരുന്ന ബസീലിയന്‍ ആശ്രമത്തില്‍ ചേര്‍ന്നു ജോസഫാത്ത് എന്ന നാമധേയം സ്വീകരിച്ചു. യഥാകാലം അദ്ദേഹം ഒരു വൈദികനായി, ആബട്ടായി, പേരുകേട്ട ഒരു പ്രസംഗകനായി 38-ാമത്തെ വയസ്സില്‍ വിറ്റെബ്‌സ്‌ക്കിലെ ബിഷപ്പായി. ഉടനെ ഒരു പ്രശ്‌നം ഉദിച്ചു. മിക്ക സന്യാസികളും വൈദികരും ആരാധനക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും മാറ്റം വരുമെന്നു കരുതിയിരുന്നതിനാല്‍ റോമാസഭയോടു പുനരൈക്യപ്പെടാന്‍ ഇഷ്ടപ്പെട്ടില്ല. സൂനഹദോസുകളും മതപഠനവും വൈദിക ജീവിത നവീകരണവും സ്വന്തം ജീവിത മാതൃകയും വഴി ലിത്വാനിയായിലെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ ബിഷപ്പു ജോസഫാത്ത് […] - [നവംബര്‍ 11: ടൂഴ്‌സിലെ വിശുദ്ധ മാര്‍ട്ടിന്‍](https://malabarvisiononline.com/2024/11/08/martin-of-tours/): മാര്‍ട്ടിന്‍ ജനിച്ചത് 316-ല്‍ ഇന്നത്തെ ഹങ്കറിയിലാണ്. മാതാപിതാക്കന്മാര്‍ അവനെ ശിശുപ്രായത്തില്‍ തന്നെ ഇറ്റലിയില്‍ പാവിയായിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെയായിരുന്നു അവന്റെ വിദ്യാഭ്യാസം. പിതാവ് ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. ബാലന്‍ പത്താമത്തെ വയസ്സു മുതല്‍ മാതാപിതാക്കന്മാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അടുത്ത പള്ളിയില്‍ പോയി മതപഠനം നടത്തിവന്നിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ നിര്‍ബന്ധപ്രകാരം അവന്‍ സൈന്യത്തില്‍ ചേര്‍ന്നെങ്കിലും സൈനികരുടെ തിന്മകള്‍ക്ക് അവന്‍ വിധേയനായില്ല. മാര്‍ട്ടിന്റെ അനുകമ്പയേയും ഉപവിയേയും സംബന്ധിച്ച് വിശുദ്ധ സള്‍പീസിയൂസു വിവരിച്ചിരിക്കുന്ന ഒരു സംഭവം പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് ആമീന്‍സു നഗരത്തില്‍ തണുത്തു വിറയ്ക്കുന്ന ഒരു ഭിക്ഷുവിനെ കണ്ട് അനുകമ്പ തോന്നി തന്റെ മേലങ്കി വാളുകൊണ്ട് രണ്ടായി മുറിച്ച് ഒരു കഷണം ആ ഭിക്ഷുവിനു കൊടുത്തു. കൂട്ടുകാര്‍ മാര്‍ട്ടിന്റെ പ്രവൃത്തി കണ്ട് അവനെ പരിഹസിച്ചു. അന്നു രാതി മാര്‍ട്ടിന്‍ താന്‍ ഭിക്ഷുവിനുകൊടുത്ത വസ്ത്രക്കഷണം അണിഞ്ഞിരുന്ന യേശു ക്രിസ്തുവിനെ നിദ്രയില്‍ കണ്ടു. ഒരു നവശിഷ്യനായ മാര്‍ട്ടിന്‍ നല്കിയതാണ് ഈ വസ്ത്രമെന്ന് ഈശോ പറയുന്നത് മാര്‍ട്ടിന്‍ ശ്രവിച്ചു. ഈ കാഴ്ച ജ്ഞാനസ്‌നാനം […] - [പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം' മൂന്നാം ബാച്ച് ഉദ്ഘാടനം ഇന്ന്](https://malabarvisiononline.com/2024/11/08/pope-benedict-institute-3nd-batch/): രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്സിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാമത് ബാച്ചിന്റെ സമാപനവും ഇന്ന് നടക്കും. രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു മാത്യു കുളത്തിങ്കല്‍ സ്വാഗതം ആശംസിക്കും. പൗരസ്ത്യവിദ്യപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. തോമസ് വടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും. സെബാസ്റ്റ്യന്‍ ആലഞ്ചേരി, സിസ്റ്റര്‍ ജാസ്മിന്‍ സിഎംസി, സിസ്റ്റര്‍ നോബിള്‍ മരിയ എസ്എച്ച്, ഡിക്‌സി അഗസ്റ്റിന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. - [സ്വര്‍ഗ്ഗം ഇന്ന് തിയറ്ററുകളില്‍](https://malabarvisiononline.com/2024/11/08/swargam-movie-release/): മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ‘സ്വര്‍ഗ്ഗം’ ഇന്ന് തിയറ്ററുകളിലെത്തും. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ഗം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വര്‍ഗ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിലെ കല്യാണപാട്ടും കപ്പ പാട്ടും സ്‌നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യല്‍മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. രസകരവും ഹൃദയസ്പര്‍ശിയുമായ ഒട്ടേറെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച ട്രെയിലര്‍ ശ്രദ്ധനേടിയിരുന്നു. ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്ര്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവര്‍ […] - [മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലാമേള നവംബര്‍ 9ന്](https://malabarvisiononline.com/2024/11/07/cmlsargadeepthi/): ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രേഷിത കലാമേള ‘സര്‍ഗ ദീപ്തി-24’ പാലക്കാട് യുവക്ഷേത്ര കോളജില്‍ നടക്കും. രാവിലെ 08.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.10-ഓടെ കലാമേളയ്ക്ക് തുടക്കമാകും. ഏഴു വേദികളിലായി 20 ഇനങ്ങളില്‍ മത്സരം നടക്കും. - [മുനമ്പം: കത്തോലിക്കാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ-പ്രതിഷേധ ദിനം നവംബര്‍ 10ന്](https://malabarvisiononline.com/2024/11/07/akcc-solidarity-protest-day-on-november-10/): വഖഫ് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും നവംബര്‍ 10-ന് ഐക്യദാര്‍ഢ്യ-പ്രതിഷേധ ദിനമായി ആചരിക്കും. ഭാരതത്തിന്റെ ഭരണാഘടനയെയും ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമനിര്‍മാണ സഭകളെയും നീതിന്യായ വ്യവസ്ഥിതിയെയും കാര്യനിര്‍വഹണ സംവിധാനങ്ങളെയും പൗരന്റെ മൗലീകവകാശങ്ങളെയും നോക്കുകുത്തിയായിനിര്‍ത്തുന്ന വഖഫ് കാടന്‍ നിയമം മൂലം നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയുടെ ഭൂസ്വത്തിലും ജീവനോപാദികളിലും വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍ വരുത്തുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, ഇരകളെ നീക്കിനിര്‍ത്തിയുള്ള കപട പ്രശ്‌നപരിഹാരചര്‍ച്ചകള്‍ ഒഴിവാക്കുക, മുനമ്പം ഭൂമി വഖഫ് അല്ല എന്ന സത്യം നിയമസഭ പ്രഖ്യാപിക്കുക, വഖഫിന്റെ മറവില്‍ വഖഫ് അല്ലാത്ത ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമിനല്‍കാനുള്ള രാഷ്ട്രീയപ്രീണനവും കാപട്യവും അവസാനിപ്പിക്കുക, പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ […] - [കെസിവൈഎം സംസ്ഥാന കലോത്സവം നവംബര്‍ 9, 10 തീയതികളില്‍](https://malabarvisiononline.com/2024/11/07/kcym-utsav/): കെസിവൈഎം സംസ്ഥാന കലോത്സവം ‘ഉത്സവ് 2024’ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നവംബര്‍ 9, 10 തീയതികളില്‍ നടക്കും. ഒമ്പതിന് രാവിലെ 8.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 9.15-ന് പതാക ഉയര്‍ത്തും. 11-നാണ് ഉദ്ഘാടന ചടങ്ങുകള്‍. നാലു വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍. - ['ദിലെക്‌സിത് നോസിന്റെ' ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങി](https://malabarvisiononline.com/2024/11/07/encyclical-dilexit-nos-indian-version-released/): ഫ്രാന്‍സീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ എന്നര്‍ത്ഥം വരുന്ന ‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെ അധികരിച്ചുള്ള ‘ദിലെക്‌സിത് നോസ്’ എന്ന ചാക്രികലേഖനം പാപ്പാ ഒക്ടോബര്‍ 24-നാണ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഭാരതത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ ആണ്. ഹിന്ദിയിലാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ചാക്രികലേഖനത്തിന്റെ ആദ്ധ്യാത്മിക ഗുണങ്ങള്‍ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതില്‍ നിന്നുള്‍ക്കൊള്ളാനും വിവര്‍ത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് സഹായകമാകുമെന്ന് സിസിബിഐയുടെ പൊതുകാര്യദര്‍ശി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ ജോസഫ് കൂത്തൊ പ്രകാശനവേളയില്‍ അനുസ്മരിച്ചു. - [നവംബര്‍ 10: മഹാനായ ലിയോ പാപ്പാ](https://malabarvisiononline.com/2024/11/06/pope-leo-i/): ലിയോ റോമയില്‍ ജനിച്ചു. വിശുദ്ധ സെലെസ്റ്റിന്‍ പാപ്പാ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടേയുംസിക്‌സ്റ്റസ് ദ്വിതീയന്‍ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന് തിരുസഭാ ഭരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. സിക്സ്റ്റസ് മാര്‍പാപ്പായുടെ കാലശേഷം ലിയോയെ മാര്‍പാപ്പായായി തിരഞ്ഞെടുത്തു. ഒരു പരീക്ഷണഘട്ടമായിരുന്നു അത്. വാന്റല്‍സും ഹണ്‍സും റോമാസാമ്രാജ്യത്തെ ആക്രമിച്ചുവരികയായിരുന്നു. നെസ്‌റ്റോറിയന്‍ പാഷണ്ഡതയും പെലാജിയന്‍ പാഷണ്ഡതയും ആത്മാക്കള്‍ക്ക് കൂടുതല്‍ ദ്രോഹം ചെയ്തുകൊണ്ടിരുന്നു. ഈ പാഷണ്ഡതകളെ ലിയോ ചെറുത്തുവരവേ പുതിയ ഒരു പാഷണ്ഡത പൊന്തിവന്നു – ഏക സ്വഭാവവാദം. ലിയോന്‍ പാപ്പാ ആ പാഷണ്ഡതയെ നേരിട്ടെങ്കിലും ബൈസന്റയില്‍ രാജധാനിയുടെ തണലില്‍ ഈ പാഷണ്ഡത പൗരസ്ത്യ സന്യാസികളുടേയും മെത്രാന്മാരുടേയും ഇടയില്‍ വളരെ പ്രചരിച്ചു. മൂന്നുകൊല്ലത്തെ നിരന്തര പരിശ്രമത്തിനുശേഷം കാല്‍സെഡോണ്‍ സൂനഹദോസ് ഈ പാഷണ്ഡതയെ ശപിച്ചു. പിതാക്കന്മാര്‍ വിളിച്ചുപറഞ്ഞു: ‘പത്രോസ് ലിയോവഴി സംസാരിച്ചിരിക്കുന്നു.’ അധികം താമസിയാതെ ഹണ്‍സ് വര്‍ഗ്ഗക്കാര്‍ അറ്റിലായുടെ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് പ്രവേശിച്ചു. നഗരങ്ങള്‍ക്കു തീവച്ചശേഷം അവര്‍ റോമയുടെ നേര്‍ക്ക് മാര്‍ച്ചു ചെയ്തു. ലിയോപാപ്പാ അറ്റിലായെ നേരില്‍ കണ്ടു മടങ്ങിപോകാന്‍ […] - [നവംബര്‍ 9: വിശുദ്ധ തെയൊഡോര്‍ ടീറോ](https://malabarvisiononline.com/2024/11/06/theodore-tiron/): പൗരസ്ത്യ പ്രദേശത്ത് ഒരു കുലീന കുടുംബത്തിലാണു തെയൊഡോര്‍ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ അവന്‍ സൈന്യത്തില്‍ ചേര്‍ന്നു. 306-ല്‍ ചക്രവര്‍ത്തി ഒരു വിളംബരം വഴി എല്ലാ ക്രിസ്ത്യാനികളും വിഗ്രഹത്തിനു ബലി സമര്‍പ്പിക്കണമെന്ന് ആജ്ഞാപിച്ചു. തെയൊഡോര്‍ സൈന്യത്തില്‍ ചേര്‍ന്നു പോന്തൂസിലേക്കു മാര്‍ച്ചു ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒന്നുകില്‍ മതത്യാഗംഅല്ലെങ്കില്‍ മരണം എന്നു വിധി ഉണ്ടായത്. അദ്ദേഹം സൈന്യാധിപനോടു പറഞ്ഞു താന്‍ ക്രിസ്ത്യാനിയാണെന്നും തന്റെ ഓരോ അവയവവും വെട്ടിമുറിച്ചു ദൈവത്തിനു സമര്‍പ്പിക്കപ്പെടാവുന്നതാണെന്നും. ശാന്തതകൊണ്ടു തെയൊഡോറിനെ മാനസാന്തരപ്പെടുത്താമെന്നു കരുതി സൈന്യാധിപന്‍ കുറെ നേരത്തേക്ക് ഒരു തീരുമാനവും പറഞ്ഞില്ല. ന്യായാധിപന്‍ വിശ്വാസം ഉപേക്ഷിച്ചു ജീവന്‍ രക്ഷിക്കാന്‍ തെയൊഡോറിനെ ഉപദേശിച്ചു. തെയൊഡോര്‍ കുരിശടയാളം വരച്ചുകൊണ്ടു പറഞ്ഞു: ‘ഞാന്‍ ശ്വസിക്കുന്നിടത്തോളംകാലം ക്രിസ്തുവിന്റെ നാമം ഉച്ചരിക്കും.’ ക്രൂരമായി തെയൊഡോറിനെ മര്‍ദ്ദിച്ചശേഷം ന്യായാധിപന്‍ ചോദിച്ചു: ‘എത്ര ലജ്ജാവഹമായ ഒരു നിലയിലാണു ക്രിസ്തു താങ്കളെ എത്തിച്ചിട്ടുള്ളതെന്നു കാണുന്നില്ലേ?’ ‘ഇതു ഞാനും ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നവരും സ്വാഗതം ചെയ്യുന്നു.’ തെയോഡര്‍ പ്രതിവചിച്ചു. തീയിലിട്ടു തെയൊഡോറിനെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. തീ […] - [നവംബര്‍ 8: വിശുദ്ധ ഗോഡ്‌ഫ്രെ](https://malabarvisiononline.com/2024/11/06/saint-godfrey/): ഫ്രഞ്ച് മാതാപിതാക്കന്മാരില്‍നിന്നു സ്വാസ്സോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അമ്മ മരിച്ചുപോയപ്പോള്‍ പിതാവ് അവനെ ദൈവത്തിനു പ്രതിഷ്ഠിച്ചു. അഞ്ചു വയസുള്ളപ്പോള്‍ അവനെ അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ്‌ഫ്രെയുടെകൂടെ താമസിപ്പിച്ചു. രാപകല്‍ അവന്‍ പ്രാര്‍ത്ഥനയിലാണു സമയം ചെലവഴിച്ചിരുന്നത്. 25-ാമത്തെ വയസ്സില്‍ അവന്‍ വൈദികനായി. താമസിയാതെ തന്നെ നശിക്കാറായിരുന്ന നോജെന്റ് ആശ്രമത്തിന്റെ ആബട്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം ആശ്രമം പുതുക്കി പണിയുകയും ആദ്ധ്യാത്മിക ചൈതന്യം ഉളവാക്കുകയും ചെയ്തു. 1103-ല്‍ ആമീന്‍സിലെ ബിഷപായി നിയമിക്കപ്പെട്ടു. അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തി ലേക്കു പ്രവേശിച്ചത്. മെത്രാസനഭവനത്തില്‍ ഒരു സന്യാസിയെപ്പോലെത്തന്നെ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. ക്രിസ്തുവിന്റെയും 12 അപ്പസ്‌തോലന്മാരുടെയും ഓര്‍മ്മയ്ക്കു ദിനംപ്രതി 13 ദരിദ്രര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം മേശയില്‍ ഭക്ഷണം കൊടുത്തിരുന്നു. പലപ്പോഴും അദ്ദേഹം കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ചു രോഗികളെ ആശ്വസിപ്പിച്ചിരുന്നു. റീംസിലെ മെത്രാപ്പോലീത്തായെ സന്ദര്‍ശിക്കാന്‍ പോയ വഴിക്ക് അദ്ദേഹം രോഗപ്പെട്ട് അന്ത്യകൂദാശകള്‍ സ്വീകരിച്ചു. 1115 നവംബര്‍ എട്ടിന് സ്വാസ്സോണ്‍സില്‍ വിശുദ്ധ ക്രിസ്പിന്റെ ആശ്രമത്തില്‍വച്ച് അന്തരിച്ചു. - [നവംബര്‍ 7: വിശുദ്ധ വില്ലിബ്രോര്‍ഡ്](https://malabarvisiononline.com/2024/11/04/willibrord/): നോര്‍ത്തമ്പര്‍ലന്റില്‍ 658-ല്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു വില്ലിബ്രോര്‍ഡ് ജനിച്ചു. ഏഴു വയസ്സാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വില്‍ഫ്രിഡിന്റെ കീഴിലുള്ള ആശ്രമത്തില്‍ പഠിക്കാനയച്ചു. വിശുദ്ധന്റെ പിതാവു വില്‍ഗിസ് വാര്‍ദ്ധക്യത്തില്‍ ഒരാശ്രമം സ്ഥാപിച്ച് അതില്‍ താമസിച്ചു മരിക്കയാണു ചെയ്തത്. 20 വയസ്സുള്ളപ്പോള്‍ വില്ലിബ്രോര്‍ഡ് ആബട്ടിന്റെ അനുവാദത്തോടുകൂടെ ഉപരിപഠനത്തിനായി അയര്‍ലന്‍ഡിലേക്കു പോയി. അവിടെ വിശുദ്ധ എഗ്ബര്‍ട്ടിന്റെയും വാഴ്ത്തപ്പെട്ട വിഗ്‌ബെര്‍ട്ടിന്റെയും കീഴില്‍ 12 വര്‍ഷം താമസിച്ചു. വിനയവും എളിമയും ശാന്തതയും അദ്ദേഹത്തിന്റെ പ്രകൃതിയെ എത്രയും മധുരമാക്കി. വില്ലി ബ്രോര്‍ഡ് വൈദികനായി. ജര്‍മ്മനിയില്‍ സുവിശേഷം പ്രസംഗിക്കാനാണു ഫാ. വില്ലിബ്രോര്‍ഡിനെ നിയോഗിച്ചത്. വിശുദ്ധ സ്വിഡ് ബെര്‍ട്ടും വേറെ പത്തു സന്യാസികളും അദ്ദേഹത്തിന്റെ കൂടെപ്പോയി. വിശുദ്ധ സ്വിഡ്‌ബെര്‍ട്ടു ബെര്‍ഗ്ഗില്‍ മെത്രാനായി നിയമിതനായി. ഈ മിഷനറിമാരുടെ സുവിശേഷപ്രസംഗം വമ്പിച്ച വിജയമായിരുന്നു. അന്നത്തെ രാജാവു പെപ്പിന്‍ വില്ലിബ്രോര്‍ഡിനെ മെത്രാനാക്കാന്‍ ശുപാര്‍ശ ചെയ്തു. വളരെ വൈമുഖ്യത്തോടെഅദ്ദേഹം മെത്രാന്‍പദം സ്വീകരിച്ചു യുട്രെക്ടില്‍ താമസിക്കാന്‍ തുടങ്ങി. പ്രസന്നവദനനും മധുരഭാഷിയുമായ ആര്‍ച്ചുബിഷപ് അക്ഷീണം ദൈവത്തിന്റെ സഭയ്ക്കുവേണ്ടി അധ്വാനിച്ചു. അനേകര്‍ മാനസാന്തരപ്പെട്ടു. പള്ളികള്‍ പലത് […] - [നവംബര്‍ 6: നോബ്‌ളാക്കിലെ വിശുദ്ധ ലെയൊനാര്‍ഡ്](https://malabarvisiononline.com/2024/11/04/leonard-of-noblac/): ക്ലോവിസ് പ്രഥമന്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു – പ്രശസ്ത ഉദ്യോഗസ്ഥനായിരുന്നു ലെയൊനാര്‍ഡ്. വിശുദ്ധ റെമീജിയൂസാണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തിയത്. സ്വര്‍ഗ്ഗീയ മഹത്വത്തെപ്പറ്റി പഠിച്ച ഉടനെ അദ്ദേഹം കൊട്ടാരത്തിലെ ഉദ്യോഗം ഉപേക്ഷിച്ചു വിശുദ്ധ റെമീജിയൂസിന്റെ ശിഷ്യനായി. ഗുരുവിന്റെ ഉപദേശങ്ങള്‍ ലെയൊനാര്‍ഡിന്റ ഹൃദയത്തെ സ്പര്‍ശിച്ചു; ഗുരുവിന്റെ നിഷ്‌കപടതയും വിനയവും ഉപവിയും തീക്ഷ്ണതയും ലെയോനാര്‍ഡ് പകര്‍ത്തിക്കൊണ്ടിരുന്നു. കുറേനാള്‍ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. രാജാവു ലെയൊനാര്‍ഡിനെ പിന്നെയും പിന്നെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നതിനാല്‍ ആ സ്ഥലം വിട്ട് ഓര്‍ലീന്‍സിലുള്ള വിശുദ്ധ മെസിന്റെ ആശ്രമത്തില്‍ ചേര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ച്, വിശുദ്ധ മെസ്മിന്റെ ഉപദേശാനുസാരം ജീവിച്ചു. കൂടുതല്‍ ഏകാന്തത ആഗ്രഹിച്ചു ലെയൊനാര്‍ഡ് വിശുദ്ധ മെസ്മിന്റെ അനുവാദത്തോടുകൂടെ വനത്തിലേക്കു പുറപ്പെട്ടു. ബെറി എന്ന സ്ഥലത്തു സുവിശേഷം പ്രസംഗിച്ച് ഏതാനും വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തി. അനന്തരം ലിമൂസിന്‍ എന്ന സ്ഥലത്ത് ഒരു വനത്തില്‍ ഒരു പ്രാര്‍ത്ഥനാലയം ഉണ്ടാക്കി അവിടെ താമസിച്ചു. നോബ്‌ളാക്ക് എന്നാണ് വനത്തിന്റെ പേര്. അവിടുത്തെ സസ്യങ്ങളും പഴങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഈ പ്രായശ്ചിത്തമൊക്കെ […] - [നവംബര്‍ 5: വിശുദ്ധ സക്കറിയാസും എലിസബത്തും](https://malabarvisiononline.com/2024/11/04/zechariah-and-elizabeth/): ഹെറോദോസ് രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തില്‍ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹറോന്റെ പുത്രിമാരിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവള്‍ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്ക് മക്കളില്ലായിരുന്നു. ഇരുവരും വയോവൃദ്ധരായി. അങ്ങനെയിരിക്കേ ഒരു ദിവസം ധൂപാര്‍പ്പണസമയത്ത് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘സക്കറിയാസേ, ഭയപ്പെടേണ്ടാ. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും, അവന് യോഹന്നാനെന്നു പേരിടണം.’ സക്കറിയാസ് ഈ വാക്കുകള്‍ വിശ്വസിച്ചില്ല. അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: ‘ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ച താണ്; അവ നീ വിശ്വസിക്കായ്കയാല്‍ ഇത് സംഭവിക്കുന്നതു വരെ നീ സംസാരശക്തി നഷ്ടപ്പെട്ട ഊമനായിരിക്കും.’ മാലാഖായുടെ വചനം പോലെതന്നെ സംഭവിച്ചു. എലിസബത്ത് യഥാകാലം ഒരാണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിക്ക് പേരിടേണ്ട ദിവസം വന്നപ്പോള്‍ യോഹന്നാനെന്ന് പേരിടണമെന്ന് എലിസബത്ത് പറഞ്ഞു. അങ്ങനെ ആ കുടുംബത്തിലാര്‍ക്കും പേരില്ലല്ലോ എന്ന് ചിലര്‍ വാദിച്ചപ്പോള്‍ പിതാവിന്റെ അഭിപ്രായം എഴുതിക്കാണിക്കാന്‍ ആവശ്യപ്പെട്ടു. ‘യോഹന്നാന്‍ എന്നായിരിക്കണം അവന്റെ പേര്’ എന്ന് എഴുത്തുപലകയില്‍ […] - [സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: വിജ്ഞാപനം ഉടന്‍, ഗ്ലാമര്‍ പോസ്റ്റിനായി ഇപ്പോഴേ പഠിച്ച് തുടങ്ങാം](https://malabarvisiononline.com/2024/11/04/secretariat-assistant/): കേരള പിഎസ്സി നടത്തുന്ന പരീക്ഷകളില്‍ കെഎഎസ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച പോസ്റ്റുകളിലേക്കുള്ള പരീക്ഷയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം ഡിസംബറില്‍ പുറത്തു വിടുമെന്ന് കേരള പിഎസ്സി അറിയിച്ചു. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാ ഘടന പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ. നൂറു മാര്‍ക്ക് ചോദ്യങ്ങളുള്ള പ്രിലിംസ് പരീക്ഷ 2025 മാര്‍ച്ച് മാസത്തില്‍ നടക്കും. അതിനുശേഷം നൂറു മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍ അടങ്ങിയ മുഖ്യ പരീക്ഷ ജൂണില്‍ നടത്താനാണ് സാധ്യത. മൂന്നാംഘട്ടമായി ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ സെലക്ട് ചെയ്യും. സെക്രട്ടറിയേറ്റ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഭാവിയില്‍ ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കേണ്ടവരായതിനാലാണ് ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നത്. തുറന്നിടുന്നത് വന്‍ സാധ്യതകള്‍ കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി വഴി സംസ്ഥാനത്തെ തന്ത്രപ്രധാനമായ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ ഉദ്യോഗാര്‍ത്ഥിക്ക് സാധിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റില്‍ സര്‍വീസ് ആരംഭിക്കുന്ന വ്യക്തി കുറഞ്ഞ സമയത്തിനുള്ളില്‍ സെക്ഷന്‍ ഓഫീസറായി പ്രമോഷന്‍ ലഭിക്കും. പിന്നീട് […] - [നവംബര്‍ 4: വിശുദ്ധ ചാള്‍സ് ബൊറോമിയോ](https://malabarvisiononline.com/2024/11/04/carlo-borromeo/): 1538 ഒക്ടോബര്‍ രണ്ടിന് മിലാനിലെ പ്രസിദ്ധമായ ബൊറോമിയാ കുടുംബത്തില്‍ ചാള്‍സ് ജനിച്ചു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ ചാള്‍സ് പിതാവിനോടു പറഞ്ഞു തനിക്കുള്ള ആദായത്തില്‍നിന്ന് ചെലവുകഴിച്ച് ബാക്കി മുഴുവനും ദരിദ്രര്‍ക്കുള്ളതാണെന്ന്. തന്റെ അമ്മാവന്‍ കര്‍ദ്ദിനാള്‍ ദെമെദീച്ചി 1559-ല്‍ നാലാം പീയൂസ് മാര്‍പാപ്പായായി സ്ഥാനമേറ്റു. 1560 ഫെബ്രുവരിയില്‍ വെറും അല്‍മേനിയായിരുന്ന ചാള്‍സിനെ കര്‍ദ്ദിനാള്‍ ഡീക്കനായി നിയമിച്ചു. സാമര്‍ത്ഥ്യം പരിഗണിച്ച് അദ്ദേഹത്തിന് വത്തിക്കാനില്‍ പല ഉദ്യോഗങ്ങളും നല്കി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൂടിയായി. 25-ാമത്തെ വയസ്സില്‍ ചാള്‍സ് പൗരോഹിത്യം സ്വീകരിച്ചു. അധികം താമസിയാതെ മിലാനിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എന്നാല്‍ ട്രെന്റ് സൂനഹദോസിന്റെ ജോലികള്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നതിനാല്‍ അദ്ദേഹം മിലാനില്‍ ചെന്നു താമസിച്ചില്ല. പത്തുകൊല്ലത്തോളം മുടങ്ങിപ്പോയ കൗണ്‍സില്‍ 1562-ല്‍ പുനരാരംഭിക്കുവാന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചതു ബിഷപ് ചാള്‍സാണ്. ഇടക്കിടയ്ക്ക് കൗണ്‍സില്‍ പിരിഞ്ഞു പോകത്തക്ക സാഹചര്യങ്ങള്‍ ഉളവായിക്കൊണ്ടിരുന്നെങ്കിലും ബിഷപ് ചാള്‍സിന്റെ രഹസ്യപരിശ്രമംകൊണ്ട് സമുചിതമായ അന്ത്യത്തിലെത്തി. അവസാനകാലത്തെ എഴുത്തുകുത്ത് ചാള്‍സ് ഏറ്റെടുത്തു. സൂനഹദോസു കഴിഞ്ഞ് പൂര്‍ണ്ണസമയവും മിലാന്‍ രൂപതയ്ക്കുവേണ്ടി ചെലവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു […] - [നവംബര്‍ 3: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസ്സ്](https://malabarvisiononline.com/2024/11/02/st-martin-de-porres/): സുന്ദരിയായ റോസ പുണ്യവതി ജനിച്ച ലീമാ നഗരത്തിലാണ് ഈ നീഗ്രോ പുണ്യവാന്റെയും ജനനം. ജ്ഞാനസ്‌നാന സര്‍ട്ടിഫിക്കറ്റ് വായിക്കേണ്ടതുതന്നെ. ‘1579 നവം ബര്‍ 9-ന് ബുധനാഴ്ച ഞാന്‍ മാര്‍ട്ടിനെ ജ്ഞാനസ്‌നാനപ്പെടുത്തി. പിതാവ് അജ്ഞാതനാണ്. അമ്മ അന്നാ വെലാസ് കെസ്സ് ഹോരയാണ്. ജ്ഞാനസ്‌നാന പിതാക്കന്മാര്‍ ജൂവാന്‍ ഡെബ്രിവിയെസ്‌ക്കായും അന്നാ ഡെ എത്ത് കാര്‍സെനയുമാണ് എന്ന് ഇടവക വികാരി ഡോണ്‍ ജൂവാന്‍ അന്തോനിയോ പൊളാങ്കോ.’ അച്ഛന്‍ അജ്ഞാതനൊന്നുമായിരുന്നില്ല. ജൂവാന്‍ഡെ പോറസു പ്രഭുവാണെന്ന് എല്ലാ അയല്‍ക്കാര്‍ക്കും അറിയാവുന്ന സംഗതിയാണ്. അമ്മ പനാമക്കാരിയായ ഒരു നീഗ്രോ ആയിരുന്നു. ന്യായമായ ഒരു വിവാഹമായിരുന്നില്ല അവരുടേത്. മാര്‍ട്ടിന്‍ അമ്മയെപ്പോലെ നീഗ്രോയും സഹോദരി ജൂവാന അച്ഛനെപ്പോലെ യൂറോപ്യന്‍ വര്‍ണ്ണമുള്ളവളുമായി രുന്നു. കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ മാര്‍ട്ടില്‍ വിശുദ്ധ സെബാസ്റ്റിയന്റെ ദൈവാലയത്തില്‍ ഭക്തസ്തീകളെപ്പോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്. അമ്മ മാര്‍ട്ടിനു കൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും അവന്‍ ദരിദ്രര്‍ക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്. മാര്‍ട്ടിന്റെ സ്വഭാവഗുണത്തെപ്പറ്റി കേട്ട പിതാവ് രണ്ടു കുട്ടികളേയും ഇക്വഡോറിലേക്കു കൊണ്ടുപോയി ഇളയച്ഛന്റെ കൂടെ നിര്‍ത്തി പഠിപ്പിച്ചു. മാര്‍ട്ടിന്‍ […] - [നിത്യതയിലേക്ക് തുറക്കുന്ന വാതില്‍](https://malabarvisiononline.com/2024/11/01/all-souls-day-article/): പരിമിതികളോടും, സാഹചര്യങ്ങളോടും നല്ല യുദ്ധം ചെയ്തു ജീവിതം പൂര്‍ത്തിയാക്കി നമുക്കു മുമ്പേ സ്വര്‍ഗീയ വസതിയണഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനുള്ള ദിനങ്ങളാണ് നവംബര്‍. ചുറ്റുമുള്ള ഓരോ അണുവിലും വ്യക്തമായ വിരലടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ തലമുറയുടെ ഓര്‍മകളാണ് നമുക്കു സ്വന്തമായുള്ളത്. ജീവിതത്തെ സ്നേഹിക്കാനും, നല്ല ദിനങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വന്തമായും സൃഷ്ടിക്കാന്‍ കഴിയുമ്പോഴുമാണ് ജീവിതം ധന്യമാകുക എന്ന് നമുക്കു മുമ്പേ പോയവര്‍ പറഞ്ഞു തരുന്നു. മരണാന്തര നിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ കാണാനും കേള്‍ക്കാനനുമായിരിക്കും നാം ഇഷ്ടപ്പെടുക. ഉയര്‍ത്തെഴുന്നേറ്റ ലാസറിനെപ്പറ്റി പാരമ്പര്യങ്ങള്‍ പറയുന്നത് രണ്ടു വിധത്തിലാണ്. ഒരുകൂട്ടര്‍ പറയും, ലാസറൊരിക്കലും പിന്നീട് ചിരിച്ചിട്ടില്ലെന്ന്. ജീവന്‍, മരണം, നിത്യത തുടങ്ങിയവയെപ്പറ്റി അവബോധം ലഭിച്ചവന് എങ്ങനെയാണ് സാദാ തമാശകള്‍ കേട്ട് ചിരിക്കാനാകുക. വേറൊരുകൂട്ടര്‍ പറയും, ലാസര്‍ എപ്പോഴും ചിരിക്കുകയായിരുന്നെന്ന് ഓരോരുത്തരുടെയും പരക്കം പാച്ചിലുകളും മത്സരങ്ങളും കാണുമ്പോള്‍ അയാള്‍ക്ക് ചിരിയടക്കാനായിട്ടില്ലത്രേ? എല്ലാ ഓട്ടമത്സരങ്ങളും പൂര്‍ത്തിയാകുന്നത് ആറടി മണ്ണിന്റെ സുരക്ഷിതത്വത്തിലാണ് എന്നറിയുന്നവന് ജീവിത നിലപാടുകളില്‍ വ്യത്യസ്തത വരുത്താനാകും. പരമാവധി 25000 ദിനങ്ങള്‍ […] - [ഡിജിറ്റലൈസേഷന്‍ പ്രോജക്ട്: കോ-ഓഡിനേറ്റര്‍മാരുടെ സംഗമം നടത്തി](https://malabarvisiononline.com/2024/11/01/digitalisation-of-the-diocese/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംഗമവും പരിശീലനവും ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. 75-ല്‍ അധികം ഇടവക പ്രതിനിധികള്‍ പങ്കെടുത്തു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്‍ രൂപത കോ-ഓഡിനേറ്റര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, കോര്‍ഹബ് സൊല്യൂഷന്‍സ് സിഇഒ സിജോ കുഴിവേലില്‍, ബ്ര. ജസ്വിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബിഷപ്‌ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാല്‍ മോണ്‍. അബ്രാഹം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സംഗമം നടത്തിയത്. 2026-ല്‍ ഡിജിറ്റലൈസേഷന്‍ പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ അടക്കമുള്ളവ ഏറെ എളുപ്പമാകും. കൂടാതെ എല്ലാ ഇടവകകള്‍ക്കും വെബ്‌സൈറ്റ് ആരംഭിക്കും. വിവിധ ഭക്തസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും രൂപതാംഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ വിഭാവനം ചെയ്യുവാനും ഡിജിറ്റലൈസേഷന്‍ ഉപകരിക്കും. - [ഹാലോവീന്‍: പൈശാചിക ആഘോഷമാക്കരുതെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍](https://malabarvisiononline.com/2024/10/30/halloween-day/): സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹലോവീന്‍ ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന ആചരണം ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറ്റിയെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് കോളജുകളില്‍ ഹാലോവീന്‍ ദിനാഘോഷം കണ്ടുതുടങ്ങിയത്. അര്‍ത്ഥമറിയാതെ വിദ്യാര്‍ഥികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ അവഹേളനപരമായ രീതിയില്‍ സമര്‍പ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31 ന് കേരളത്തിലെ ചില കോളജുകളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത […] - [നവംബര്‍ 2: സകല മരിച്ചവരുടേയും ഓര്‍മ്മ](https://malabarvisiononline.com/2024/10/30/all-souls-day/): മരിക്കുന്നവരെല്ലാം ദൈവത്തെ അഭിമുഖം ദര്‍ശിക്കാന്‍തക്ക യോഗ്യതയുള്ളവരായിരിക്കയില്ല; അതേസമയം ശപിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ തള്ളപ്പെടാന്‍ മാത്രം പാപം എല്ലാവരിലും ഉണ്ടായിരിക്കയില്ല. അതിനാല്‍ മരിക്കുന്നവരില്‍ ചിലര്‍ ദൈവത്തെ സ്‌നേഹിക്കുന്ന വരായിരിക്കും; എന്നാല്‍ അവര്‍ തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തിട്ടില്ലെന്നുവരാം. ദൈവത്തിന്റ കാരുണ്യം അവരെ നിത്യശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നു; അവിടുത്തെ നീതി അവരുടെ വിശുദ്ധീകരണം ആവശ്യപ്പെടുന്നു. അതിനാല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയ്ക്ക് ശുദ്ധീകരണസ്ഥലം എന്നൊരു ശിക്ഷാകേന്ദ്രമുണ്ടെന്നു സഭ പഠിപ്പിക്കുന്നു. 11-ാംശതാബ്ദത്തില്‍ മരിച്ചവരുടെ ഓര്‍മ്മ പെരുന്നാള്‍ സഭയില്‍ സാര്‍വ്വത്രികമായി. അഞ്ചാം ശതാബ്ദം മുതല്‍ മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലി കാഴ്ചവച്ചിരുന്നതായി കാണാം . എല്ലാ മതക്കാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥന ഏതെങ്കിലും വിധത്തില്‍ ഉപകരിക്കുന്നുണ്ടെന്നായിരിക്കണമല്ലോ അവരുടെ ബോദ്ധ്യം. സ്വര്‍ഗ്ഗവാസികള്‍ക്ക് പ്രാര്‍ത്ഥന ആവശ്യമില്ല; നരകവാസികള്‍ക്ക് പ്രാര്‍തഥന പ്രയോജനപ്പെടുകയുമില്ല. നിശ്ചിതകാലത്തെ ശുദ്ധീകരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോകാവുന്ന ആത്മാക്കളുണ്ടെന്നാണല്ലോ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സ്പഷ്ടമാക്കുന്നത്. യൂദാസ് മക്കബേയൂസ് തന്റെ കൂടെ അടരാടി പോര്‍ക്കള ത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ബലികള്‍ സമര്‍പ്പിക്കാന്‍ പന്തീരായിരം നാണയം പിരിച്ചെടുത്തു ജെറുസലേമിലേക്ക് അയച്ചു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു പരിശുദ്ധവും […] - [നവംബര്‍ 1: സകല വിശുദ്ധര്‍](https://malabarvisiononline.com/2024/10/30/all-saints-day-2/): തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദിപറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണ്ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിക്കുന്നത്. വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ്മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെടാത്ത കോടാനു കോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലുണ്ടല്ലോ. അതിനാല്‍ സര്‍വ്വ സ്വര്‍ഗ്ഗവാസികളുടേയും തിരുനാള്‍ ആഘോഷിക്കുന്നതിന് തിരുസ്സഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു. അവരുടെ ഗണത്തില്‍ നമ്മുടെ വീട്ടുകാരും നാട്ടുകാരും മിത്രങ്ങളുമൊക്കെ അനുസ്മരിക്കപ്പെടുന്നുണ്ടെന്നുള്ളത് ഒരു സന്തോഷമല്ലേ? അവരുടെ ഗണത്തില്‍ ചെന്നുചേരാന്‍ അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന നമുക്ക് സഹായകമായിരിക്കും. ആത്മനാ ദരിദ്രരും ഹൃദയ ശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി കരഞ്ഞിരുന്ന വരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെപ്രതി പീഡകള്‍ സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധര്‍. അവരെ അനുകരിക്കാന്‍ ഇന്നത്തെ തിരുനാള്‍ നമുക്ക് ഉത്തേജനം നല്‍കട്ടെ. യാക്കോബിന്റെ സന്തതികളുടെ […] - [ഒക്ടോബര്‍ 31: വിശുദ്ധ അല്‍ഫോന്‍സ് റൊഡ്രിഗെസ്](https://malabarvisiononline.com/2024/10/30/alphonsus-rodriguez/): ഈശോസഭയിലെ ഒരത്മായ സഹോദരനാണ് അല്‍ഫോന്‍സ് റോഡ്രിഗെസ്. സ്‌പെയിനില്‍ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കന്മാരുടെ മകനായി 1531 ജൂലൈ 25-ന് അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല്‍ അല്‍ഫോന്‍സ് ദൈവമാതൃ ഭക്തതനായിരുന്നു. ദൈവമാതൃ ചിത്രം ചുംബിക്കാനുണ്ടായിരുന്ന താല്പര്യം ഉറച്ച ഒരു ഭക്തിയായി വികസിച്ചു. 12-ാമത്തെ വയസ്സിലേ ജപമാല ചൊല്ലാന്‍ ബാലന്‍ പഠിച്ചുള്ളൂ; അന്നുമുതല്‍ ജപമാല മുടക്കിയിട്ടില്ല. അല്‍കാലായിലേയും വലെന്‍സിയായിലേയും സര്‍വ്വകലാശാലകളില്‍ അവന്‍ അധ്യയനം ചെയ്തു. പിതാവു മരിക്കയാല്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബകാര്യം അന്വേഷിക്കേണ്ടിവന്നു. ദിവസന്തോറും അവന്‍ വിശുദ്ധ കുര്‍ബാന കാണുകയും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുകയും ചെയ്തിരുന്നു. അല്‍ഫോന്‍സ് വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടായി. താമസിയാതെ അമ്മയും കുട്ടിയും മരിച്ചു. വേറൊരു വിവാഹത്തെപ്പറ്റി അല്‍ഫോന്‍സ് ചിന്തിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് ഈശോസഭാ നൊവിഷ്യറ്റില്‍ ഒരു അത്മായ സഹോദരനെന്നനിലയില്‍ പ്രവേശനം ലഭിച്ചു. ആറുമാസത്തിനുശേഷം മജോര്‍ക്കായിലുള്ള മോണ്ടെഷന്‍ കോളേജിലേക്ക് മാറ്റം കിട്ടി. അവിടെവച്ചാണ് വ്രതമെടുത്തത്. അമ്പതു കൊല്ലത്തോളം അദ്ദേഹം ആ കോളജില്‍ പോര്‍ട്ടര്‍ജോലി ചെയ്തു. ഒഴിവുസമയം അദ്ദേഹം ധ്യാനനിമഗ്നനായി കഴിഞ്ഞു. അല്ലെങ്കില്‍ ജപമാലയോ […] - [ഒക്ടോബര്‍ 30: വിശുദ്ധ തെയൊണെസ്തൂസ്](https://malabarvisiononline.com/2024/10/30/saint-theonestus-of-philippi/): രക്തസാക്ഷികളുടെ ചരിത്രം വായിക്കുമ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഒരു പരമാര്‍ത്ഥമുണ്ട്. റോമന്‍ ചക്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കത്തോലിക്കാ സഭാംഗങ്ങളെ ആദ്യ ശതകങ്ങളില്‍ വധിച്ചിട്ടുള്ളത് ഈശോ ദൈവമല്ലെന്ന് വാദിച്ചിരുന്ന ആര്യന്‍ പാഷണ്ഡികളാണ്. അവരുടെ ക്രോധത്തിനിരയായ ഒരു ബിഷപ്പാണ് തെയൊണെസ്തൂസ്. അദ്ദേഹം മാസെഡോണിയായിലെ ഫിലിപ്പി രൂപതയുടെ മെത്രാനായിരുന്നു. ആര്യന്‍ പാഷണ്ഡികള്‍ അദ്ദേഹത്തേയും വിശുദ്ധ ആല്‍ബന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികളേയും നാടുകടത്തി. മാര്‍പാപ്പാ അവരെ ജര്‍മ്മനിയില്‍ സുവിശേഷ പ്രഘോഷണത്തിനായി അയച്ചു. അവര്‍ മെയിന്‍സിലെത്തിയപ്പോള്‍ വാന്റല്‍സിന്റെ ആക്രമണം ഉണ്ടാകുകയും തെയോണെസ്തൂസ് പലായനം ചെയ്യുകയും ചെയ്തു. എന്നാല്‍ വെനേറ്റോയില്‍ ആള്‍ട്ടിനോ എന്ന സ്ഥലത്തുവച്ചു വധിക്കപ്പെട്ടു. - [ഒക്ടോബര്‍ 27: വിശുദ്ധ ഫ്രൂമെന്‍സിയൂസ്](https://malabarvisiononline.com/2024/10/29/saint-frumentius/): ടയറിലെ മെറോപ്പിയൂസിന്റെ സഹോദര പുത്രന്മാരാണു ഫ്രൂമെന്‍സിയൂസും എദേസിയൂസും. അദ്ദേഹം ഈ രണ്ടു കുട്ടികളേയും കൂട്ടി വജ്രവും മറ്റു രത്‌നങ്ങളും ശേഖരിക്കാന്‍ ചെങ്കടലിലൂടെ എത്തിയോപ്യായിലേക്ക് യാത്ര ചെയ്തു. യാത്രാമധ്യേ ഭക്ഷണം ശേഖരിക്കാന്‍വേണ്ടി ഒരു തുറമുഖത്തു കപ്പല്‍ നിര്‍ത്തി. റോമാക്കാരോടു പടവെട്ടിക്കൊണ്ടിരുന്ന കാട്ടാളന്മാര്‍ ആ രണ്ടു കുട്ടികളെ ഒഴിച്ചു ബാക്കി നാവികരേയും യാത്രക്കാരേയും വധിച്ചു. കുട്ടികള്‍ ഒരു മരത്തിന്റെ കീഴിലിരുന്നു പാഠങ്ങള്‍ പഠിക്കുകയായിരുന്നു. അവരുടെ അഴകും പ്രായവും നിഷ്‌കളങ്കതയും പരിഗണിച്ചു കാട്ടാളന്മാര്‍ അവരെ വധിച്ചില്ല. അവരെ ആസുമായില്‍ വസിക്കുന്ന രാജാവിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു പോയി. രാജാവിനു കുട്ടികളുടെ ചൊടിയും സാമര്‍ത്ഥ്യവും ഇഷ്ടപ്പെട്ടു. ഇളയവനെ മേശയില്‍ വിളമ്പാന്‍ നിയമിച്ചു. ഫ്രൂമെന്‍സിയൂസിനെ സ്റ്റേറ്റ് സെക്രട്ടറിയും ഖജാന്‍ജിയുമാക്കി. ഈ രണ്ടു സഹോദരന്മാര്‍ രാജാവിന്റെകൂടെ സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു. രാജാവു മരിക്കാറായപ്പോള്‍ അവര്‍ക്കു സ്വാതന്ത്യം നല്കി. രാജ്ഞി അവരുടെ സേവനം തുടര്‍ന്നു ആവശ്യപ്പെടുകയും അവര്‍ വിശ്വസ്തതയോടെ രാജ്ഞിയെ സേവിക്കുകയും ചെയ്തു. അതേസമയം ക്രിസ്തുമത പ്രചരണത്തിനും അവര്‍ക്കു ധാരാളം സമയം കണ്ടെത്താന്‍ കഴിഞ്ഞു. […] - [സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍](https://malabarvisiononline.com/2024/10/29/new-appointments-in-syro-malabar-commissions/): സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്. സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ടി. സി. തങ്കച്ചന്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. അധ്യാപക പരിശീലന മേഖലയില്‍ 24 വര്‍ഷമായി സേവനം ചെയ്യുന്ന ഡോ. തങ്കച്ചന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.സീറോമലബാര്‍ സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാനും […] - [ഒക്ടോബര്‍ 29: വിശുദ്ധ നാര്‍സിസ്സസ്](https://malabarvisiononline.com/2024/10/29/narcissus-of-jerusalem/): ജെറുസലേമിലെ മുപ്പതാമത്തെ മെത്രാനാണ് വിശുദ്ധ നാര്‍സിസ്സസ്. മെത്രാനായപ്പോള്‍ 80 വയസ്സുണ്ടായിരുന്നു. പരിശുദ്ധനായ ബിഷപ്പിനോടു ജനങ്ങള്‍ക്കു വളരെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും അവര്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതായി കാണുന്നു. ഒരു ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഡീക്കന്മാരുടെ വിളക്കുകളില്‍ എണ്ണ ഉണ്ടായിരുന്നില്ല. ബിഷപ് നാര്‍സിസ്സസ് വിളക്കുകളില്‍ വെള്ളം കോരി ഒഴിക്കാന്‍ ആജ്ഞാപിച്ചു. ചരിത്രകാരനായ എവുസേബിയൂസു പറയുന്നത് ആ വെള്ളം ഉടനടി എണ്ണയായെന്നാണ്. ഇദ്ദേഹത്തിന്റെ പ്രശസ്തി സര്‍വ്വ വ്യാപകമായിരുന്നെങ്കിലും ഏഷണിക്കാര്‍ എന്തോ ഒരു മഹാ കുറ്റം അദ്ദേഹത്തില്‍ ആരോപിച്ചു. താന്‍ പറയുന്നതു വാസ്തവമെങ്കില്‍ തീ വീണു ചാവട്ടെ എന്നൊരാളും കുഷ്ഠരോഗം പിടിക്കട്ടെ എന്നു വേറൊരാളും അന്ധനാകട്ടെ എന്നു മൂന്നാമതൊരാളും ആണയിട്ടു പറഞ്ഞു. ഒരാള്‍ തീയില്‍ ദഹിക്കുകയും വേറൊരാള്‍ കുഷ്ഠ രോഗിയാകയും മുന്നാമത്തെയാള്‍ കുരുടനുമായപ്പോള്‍ മെത്രാനച്ചന്റെ വിശുദ്ധി നാട്ടുകാര്‍ക്കു ഒന്നുകൂടി ബോധ്യമായി. പക്ഷെ, ഏഷണിക്കാരുടെ ആരോപണങ്ങളെ ഭയന്ന് അദ്ദേഹം വേറൊരു മെത്രാനെ നിയമിച്ച് ഏകാന്തത്തില്‍ ധ്യാനനിരതനായിക്കഴിഞ്ഞു. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞു നാര്‍സിസ്സസ് വീണ്ടും രൂപതാഭരണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ […] - [ഒക്ടോബര്‍ 28: ശ്ലീഹന്മാരായ വിശുദ്ധ ശിമയോനും യൂദാതദേയൂസും](https://malabarvisiononline.com/2024/10/28/jude-the-thaddeus-and-simon-the-zealot/): കനാന്യനായ അഥവാ തീക്ഷ്ണമതിയായ ശിമയോന്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരിലൊരാളാണ്. കനാന്യന്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി ചിലര്‍ അദ്ദേഹത്തിന്റെ ജന്മദേശം കാനാന്‍ ആണെന്നു പറയുന്നത് പൊതുവേ ആരും സ്വീകരിക്കുന്നില്ല. അദ്ദേഹം ഗലീലിയന്‍ തന്നെയാണ്. യഹൂദരുടെ ഇടയില്‍ മതനൈര്‍മ്മല്യം സംരക്ഷിക്കാന്‍ അത്യുത്സുകരായ ഒരു വിഭാഗമുണ്ട്-തീക്ഷണമതികള്‍. ആ വിഭാഗത്തില്‍പ്പെട്ടവനാണ് ശിമയോനെന്നും കാണുന്നു. കാനായിലെ കല്ല്യാണത്തിലെ മണവാളന്‍ ഈ ശിമയോനാണെന്നു ഗ്രീക്കുകാര്‍ പ്രസ്താവിക്കുന്നു. പന്ത്രണ്ടു ശ്ലീഹന്മാരുടെ പേരു കൊടുത്തിട്ടുള്ളിടത്തു ശിമയോന്റെ നാമം ചേര്‍ത്തിട്ടുള്ളതില്‍ കവിഞ്ഞു യാതൊന്നും ശിമയോനെപ്പറ്റി സുവിശേഷങ്ങളിലില്ല. മറ്റ് അപ്പസ്‌തോലന്മാരോടൊപ്പം ശിമയോനും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു വിശ്വസ്തതയോടും തീക്ഷണതയോടുംകൂടെ സുവിശേഷ പ്രചരണത്തിനായി അദ്ധ്വാനിച്ചു. ഈജിപ്തിലും സിറീനിലും മൗറിറ്റാനിയായിലും അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നു പറയുന്നു. വിഗ്രഹാരാധകരായ പുരോഹിതര്‍ ശിമയോനെ പേര്‍ഷ്യയില്‍ വച്ചു കുരിശില്‍ തറച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്. യൂദാതദേവൂസ് യൂദാ സ്‌ക്കറിയോത്തയായി തെറ്റിദ്ധരിക്കാതിരിക്കാന്‍ ഈ അപ്പസ്‌തോലനെ യൂദാതദേവൂസ് എന്നാണു വിളിക്കാറുള്ളത്. കൊച്ചുയാക്കോബിന്റെ സഹോദരനാണു യൂദാ. മറ്റു സഹോദരന്മാരാണു ജെറുസലേമിലെ സീമോനും ജോസെസ്സും. നാലുപേരെയാണ് ഈശോയുടെ സഹോദരന്മാരെന്ന പദം കൊണ്ടു സുവിശേഷകര്‍ വിവക്ഷിക്കാറുള്ളത്. […] - [ഒക്ടോബര്‍ 26: വിശുദ്ധ എവറിസ്തൂസ് പാപ്പാ](https://malabarvisiononline.com/2024/10/26/pope-evaristus-i/): വിശുദ്ധ ക്ലമെന്റ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പാ. ബത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയില്‍ കുടിയേറി പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് അദ്ദേഹമെന്നു പറയുന്നു. അദ്ദേഹമാണു റോമാനഗരത്തെ ആദ്യമായി ഇടവകകളായി തിരിച്ചത്. അങ്ങനെ 25 ഇടവകകള്‍ സ്ഥാപി ക്കുകയും ഓരോ ഇടവകയ്ക്കും ഓരോ വൈദികനെ നിയമിക്കുകയും ചെയ്തു. ഏഴു ഡീക്കന്മാരെക്കൂടി അദ്ദേഹം നിയമിച്ചു. ഡിസംബറിലാണു വൈദികപട്ടം നല്കിയിരുന്നത്; നോമ്പില്‍ മെത്രാന്മാരെ അഭിഷേചിച്ചിരുന്നു. ഉപവാസ കാലത്തു പട്ടം കൊടുക്കുന്നതു കൂടുതല്‍ ഭക്തിനിര്‍ഭരമായിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചു. സോളമന്‍ ജെറൂസലേം ദേവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച പ്രാര്‍ത്ഥനയ്ക്കു തുല്യമായി ഒരു പ്രാര്‍ത്ഥന അദ്ദേഹം പള്ളിക്കൂദാശയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. വിശുദ്ധ കുര്‍ബാനകൂടി കൂദാശാക്രമത്തില്‍ മാര്‍പാപ്പാ ഉള്‍പ്പെടുത്തി. ഈ മാര്‍പാപ്പായുടെ കാലത്തായിരിക്കണം വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ മരണം. പ്രാചീന ഗ്രന്ഥങ്ങളില്‍ എവറിസ്തൂസ് പാപ്പായെ രക്തസാക്ഷിയെന്നാണു വിളിച്ചിരിക്കുന്നത്. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാര്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തയില്‍ അഗാധമായി മുഴുകിയിരുന്നതിനാല്‍ അവര്‍ ഈ ലോകത്തുള്ളവരാണന്നുപോലും തോന്നുകയില്ല. - [ഒക്ടോബര്‍ 25: വിശുദ്ധ ക്രിസ്പിനും ക്രിസ്പീരിയാനും](https://malabarvisiononline.com/2024/10/25/toggle-the-table-of-contents-crispin-and-crispinian/): പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ ക്രിസ്തുമതത്തിലേക്കാനയിച്ചു. രാത്രി ചെരുപ്പു കുത്തിയുണ്ടാക്കിയും മറ്റും ഉപജീവനം കഴിച്ചുവന്നു. അവരുടെ മാതൃകാജീവിതം, ഉപവി, നിസ്സ്വാര്‍ത്ഥത, ദൈവസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള അവജ്ഞ എന്നിവ അനേകരുടെ മാനസാന്തരത്തിന് കാരണമായി. കുറേകൊല്ലം കഴിഞ്ഞപ്പോള്‍ മാക്‌സിമിയന്‍ ഹെര്‍കുലിസ് ചക്രവര്‍ത്തി ആ പ്രദേശത്തു വരാനിടയായി. ക്രിസ്പിന്‍ സഹോദരന്മാര്‍ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ചിലര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ ആവലാതി ബോധിപ്പിച്ചു. അന്ധവിശ്വാസിയായ ചക്രവര്‍ത്തി അവരെ റിക്ടിയൂസുവാരൂസ് എന്ന ഗവര്‍ണറുടെ അടുക്കലേക്കാനയിക്കാന്‍ ഉത്തരവായി. ആ ഗവര്‍ണര്‍ ക്രിസ്ത്യാനികളുടെ ബദ്ധ ശത്രുവായിരുന്നു. അവരെ വെള്ളത്തില്‍ മുക്കിയും തിളപ്പിച്ചും കൊല്ലാന്‍ ആജ്ഞാപിച്ചു. ഇവയൊന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. നിരാശയോടെ റിക്ടിയൂസു ക്രിസ്പിന്‍ സഹോദരര്‍ക്കായി തയ്യാറാക്കിയ ചിതയില്‍ ചാടിച്ചത്തു. ഉടനെ ചക്രവര്‍ത്തി അവരുടെ ശിരസ്സു ഛേദിക്കുവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി. - [വലിയകൊല്ലി അല്‍ഫോന്‍സ കോണ്‍വെന്റ് വെഞ്ചരിച്ചു](https://malabarvisiononline.com/2024/10/25/alphonsa-fcc-convent-blessing/): എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ കീഴില്‍ വലിയകൊല്ലിയില്‍ പുതുതായി നിര്‍മ്മിച്ച അല്‍ഫോന്‍സ കോണ്‍വെന്റ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു. കോണ്‍വെന്റ് ചാപ്പല്‍ കൂദാകര്‍മ്മവും ബിഷപ് നിര്‍വഹിച്ചു. എഫ്‌സിസി താമരശ്ശേരി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലില്ലി ജോണ്‍, പ്രൊവിന്‍ഷ്യല്‍ ടീം അംഗങ്ങളും, വലിയകൊല്ലി വികാരി ഫാ. ജിയോ പുതുശ്ശേരിപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. - [ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ദിലെക്‌സിത് നോസ് പ്രസിദ്ധീകരിച്ചു](https://malabarvisiononline.com/2024/10/25/pope-francis-new-encyclical-on-the-sacred-heart-of-jesus/): ആധുനിക യുഗത്തില്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും ഈ സ്‌നേഹസംസ്‌കാരം നേരിടുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പുതിയ ചാക്രിക ലേഖനം ഡിലെക്സിത് നോസ് (‘അവിടുന്ന നമ്മെ സ്നേഹിച്ചു’) പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: ”ഉപരിപ്ലവതയുടെ ഒരു യുഗത്തില്‍, എന്തുകൊണ്ടെന്നറിയാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി പായുകയും, നമ്മുടെ ജീവിതത്തിന്റെ ആഴമേറിയ അര്‍ത്ഥത്തെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത കമ്പോളത്തിന്റെ സംവിധാനങ്ങളുടെ തൃപ്തികരമല്ലാത്ത ഉപഭോക്താക്കളും അടിമകളുമായി നമ്മുടെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു’ (no 2).‘യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ള കത്ത്’ എന്ന ഉപശീര്‍ഷകത്തിലുള്ള ഈ രേഖ 1956-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹൗരിയേറ്റിസ് അക്വാസിന് ശേഷം പൂര്‍ണ്ണമായും തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ ചാക്രിക ലേഖനമാണ്.2024 ഒക്ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനം, യേശുവിന്റെ തിരുഹൃദയത്തിലൂടെ പ്രകടമാകുന്ന ദൈവികവും മാനുഷികവുമായ സ്നേഹത്തിന്റെ അഗാധമായ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് […] - [പ്രവാസി അപ്പോസ്തലേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2024/10/24/pravasi-apostolate-office-inauguration/): താമരശ്ശേരി രൂപതയില്‍ ആരംഭിച്ച പ്രവാസി അപ്പോസ്തലേറ്റിന്റെ ഓഫീസ് മേരിക്കുന്ന് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശ്ശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും പ്രവാസികളായ താമരശ്ശേരി രൂപതാംഗങ്ങളുടെ ആദ്യ സംഗമം ഡിസംബര്‍ 22-ന് താമരശ്ശേരിയില്‍ നടക്കുമെന്നും ബിഷപ് പറഞ്ഞു. പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു. - [മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗം](https://malabarvisiononline.com/2024/10/23/marraphaelthattilleasternchurches/): സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ റാഫേല്‍ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒന്‍പത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജര്‍ ആര്‍ച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാര്‍സഭയോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരുതലിന്റെയും ആഗോളസഭയില്‍ സീറോമലബാര്‍സഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സീറോ മലബാര്‍ സഭയുടെ പി.ആര്‍.ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പത്രക്കുറുപ്പില്‍ പറഞ്ഞു. - [ഒക്ടോബര്‍ 24: വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് മെത്രാന്‍](https://malabarvisiononline.com/2024/10/22/saint-anthony-mary-claret/): ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാരേഷ്യന്‍ സഭാ സ്ഥാപകന്‍, സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്, രാജ്ഞിയുടെ ചാപ്‌ളിന്‍, ലേഖകന്‍, പ്രസാധകന്‍, ആര്‍ച്ചുബിഷപ്പ് എന്നീ നിലകളില്‍ പ്രശോഭിച്ചിട്ടുള്ള ഒരു സ്‌പെയിന്‍കാരനാണ് ആന്റണി ക്ലാരറ്റ്. 1807-ലേ ക്രിസ്മസ്സിന്റെ തലേദിവസം അദ്ദേഹം ജനിച്ചു. ഇടവക പള്ളിക്കൂടത്തിലെ എത്രയും സമര്‍ ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. പത്താമത്തെ വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അന്ന് പ്രകടമായ ദൈവഭക്തി പൗരോഹിത്യത്തിനുള്ള ദൈവവിളിയുടെ ലക്ഷണമായി ഇടവകവൈദികന്‍ അഭിപ്രായപ്പെട്ടു. പിതാവിന്റെ തൊഴില്‍ നെയ്ത്തായിരുന്നു. ആന്റണി അതില്‍ത്തന്നെ വ്യാപൃതനായി; അതേസമയം ലത്തീനും പഠിച്ചു. പിന്നീട് സെമ്മിനാരിയില്‍ ചേര്‍ന്നു ദൈവശാസ്ത്രപഠനം നടത്തി. 1835-ല്‍ വൈദികനായി. പത്തുവര്‍ഷം ഫാദര്‍ ആന്റണി ധ്യാനപ്രസംഗങ്ങള്‍ നടത്തി. വിശുദ്ധ കുര്‍ബാനയോടും മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടും ജപമാലയോടുമുള്ള ഭക്തിക്ക് പ്രസംഗത്തില്‍ വലിയ സ്ഥാനം നല്കിയിരുന്നു. 42-ാമത്തെ വയസ്സില്‍ അഞ്ചു യുവവൈദികരെ ചേര്‍ത്തു ”മറിയത്തിന്റെ വിമല ഹൃദയത്തിന്റെ സഭ” ആരംഭിച്ചു. ഇന്ന് അവര്‍ ക്ലരേഷ്യന്‍സ് എന്നറിയപ്പെടുന്നു. ഈ സഭ സ്ഥാപിച്ച ഉടനെതന്നെ ക്യൂബായിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ചുബിഷപ്പായി ഫാദര്‍ ആന്റണി […] - [ഒക്ടോബര്‍ 23: വിശുദ്ധ ജോണ്‍ കാപ്പിസ്താനോ](https://malabarvisiononline.com/2024/10/22/st-john-capistrano/): ക്രിസ്തീയ വിശുദ്ധന്മാര്‍ വലിയ ശുഭൈകദൃക്കുകളാണ്; വിപത്തുകള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിന് ഉത്തമോദാഹരണമായ ജോണ്‍ മധ്യ ഇററലിയില്‍ കപ്പിസ്ത്രാനോ എന്ന പ്രദേശത്ത് ജനിച്ചു. നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോണ്‍ 26-ാമത്തെ വയസ്സില്‍ പെരുജിയാ ഗവര്‍ണരായി നിയമിതനായി. മലാത്തെസ് റെറര്‍ക്കെതിരായി നടത്തിയ യുദ്ധത്തില്‍ അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു. മൂന്നുവര്‍ഷത്തോളം ജയിലില്‍ കിടന്നു. അവസാനം ഒരു വലിയ സംഖ്യ കൊടുത്തു സ്വതന്ത്രനായി. ജയില്‍ജീവിതം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഒരു വലിയ മാറ്റം വരുത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ഒരു സ്വപ്‌നത്തില്‍ അദ്ദേഹം കണ്ടു. ജയിലില്‍ പോകുന്നതിനു മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും ഭാര്യ ഒരുമിച്ച് ജീവിക്കാനിടയായില്ല. അതിനാല്‍ ജയില്‍വാസം കഴിഞ്ഞപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തി മുപ്പതാമത്തെ വയസ്സില്‍ ഫ്രന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു. അവിടെ അനുഗൃഹീതവാഗ്മിയായ സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. നാലാംവര്‍ഷം അദ്ദേഹം വൈദികനായി. മതപരമായി ഭയങ്കര അനാസ്ഥ കളിയാടിയിരുന്ന അക്കാലത്ത് ഫാദര്‍ ജോണിന്റെ പ്രസംഗം 20,000 മുതല്‍ 30,000 […] - [ഒക്ടോബര്‍ 22: വിശുദ്ധ ഹിലാരിയോന്‍](https://malabarvisiononline.com/2024/10/21/saint-hilarion/): പലസ്തീനായിലെ ഗാസ എന്ന പ്രദേശത്തുനിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന തബാത്ത എന്ന കൊച്ചു പട്ടണത്തില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്നു ഹിലാരിയോന്‍ ജനിച്ചു. അലെക്സാന്‍ഡ്രിയായില്‍ പഠിച്ചു. അവിടെ വച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു ജ്ഞാനസ്‌നാനപ്പെട്ടു. മരുഭൂമിയിലെ വിശുദ്ധ ആന്റണിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ കൂടെ രണ്ടുമാസം താമസിച്ചശേഷം ഏതാനും സന്യാസികളോടുകൂടി അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. മാതാപിതാക്കന്മാര്‍ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ഹിലാരിയോന്‍ തന്റെ സ്വത്തിന്റെ ഒരുഭാഗം സ്വന്തക്കാര്‍ക്കു വിട്ടുകൊടുത്തു; ബാക്കി ദരിദ്രര്‍ക്കു നല്കി. സ്വന്തമായി ഒന്നും സൂക്ഷിച്ചില്ല. അന്ന് ഹിലാരിയോന് 15 വയസ്സാണ്. അനന്തരം ഈജിപ്തില്‍ ഒരു വിജനപ്രദേശത്തേക്കു പോയി. അവിടെ കവര്‍ച്ചക്കാരും കൊല പാതകികളും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നഗ്നരായ ദരിദ്രര്‍ ചോരന്മാരെ ഭയപ്പെടുന്നില്ലെന്നാണ് മറുപടി നല്‍കിയത്. ഏകാന്തവാസം ആരംഭിച്ചശേഷം റൊട്ടി ഉപേക്ഷിച്ചു. ആറു കൊല്ലം അദ്ദേഹത്തിന്റെ അനുദിന ഭക്ഷണം 15 അത്തിപ്പഴമായിരുന്നു. ജഡിക പരീക്ഷകളുണ്ടായാല്‍ ഭക്ഷണം തീരെ വേണ്ടെന്നു വയ്ക്കുമായിരുന്നു. അനേകം അത്ഭുതങ്ങള്‍ അദ്ദേഹം ചെയ്തതായി ജീവചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടിട്ട് […] - [ഒക്ടോബര്‍ 21: വിശുദ്ധ ഉര്‍സുലയും കൂട്ടുകാരും](https://malabarvisiononline.com/2024/10/19/saint-ursula/): വിശുദ്ധ ഉര്‍സുല 362-ല്‍ ഇംഗ്ലണ്ടില്‍ കോര്‍ണ്ണവേയില്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ഡിനോക്ക് അവിടത്തെ രാജാവായിരുന്നു. അദ്ദേഹം മകള്‍ക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം നല്കി. വിദ്യാഭ്യാസത്തിന് അനുയോജ്യമായ സുകൃത ജീവിതം നയിക്കാന്‍ അവള്‍ പണിപ്പെട്ടു; നിത്യകന്യാത്വം നേരുകയും ചെയ്തു. എന്നാല്‍ പിതാവ് അവളെ ബ്രിത്താന്യാ രാജാവിന് വിവാഹം ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മകളേയും മററു പല യുവതികളേയും കൂടി ബ്രിട്ടനിയിലേക്ക് കപ്പല്‍കയറ്റി അയച്ചു. അവളുടെ വ്രതം സംരക്ഷിക്കാനെന്ന് തോന്നുമാറ് ഒരു സംഭവമുണ്ടായി. ഉര്‍സുലയും മറ്റും സഞ്ചരിച്ചിരുന്ന കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടു ചുറ്റിത്തിരിഞ്ഞ് റെയിന്‍ നദിക്കുസമീ പമുള്ള തുറമുഖത്തു ചെന്നുചേര്‍ന്നു. കപ്പലില്‍ ഉര്‍സുല ഒരുത്തമ പ്രേഷിതയായി പ്രവര്‍ത്തിച്ചു. തന്റെകൂടെ യാത്ര ചെയ്തിരുന്ന യുവതികളെ വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും ചാരിത്ര്യത്തിലും ഉറച്ചുനില്ക്കാന്‍ അവള്‍ തീക്ഷ്ണതാപൂര്‍വ്വം ഉപദേശിച്ചു. പുണ്യവതിയുടെ പരിശ്രമം വിജയപ്രദമായിരുന്നുവെന്ന് അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.ഉര്‍സുലയും മറ്റും തുറമുഖത്തിറങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രൂരരായ ഹണ്‍സിന്റെ കരങ്ങളില്‍ പതിച്ചു. അവരുടെ പ്രധാനിയായ ഗാവുനൂസു ഉര്‍സൂളയുടെ സൗന്ദര്യത്താല്‍ ആകൃഷ്ടനായി അവളെ വിവാഹത്തിനു […] - [ഒക്ടോബര്‍ 20: വിശുദ്ധ ബെര്‍ട്ടില്ലാ മേരി ബൊസ്‌കാര്‍ഡിന്‍](https://malabarvisiononline.com/2024/10/18/maria-bertilla-boscardin/): ”വി. ഡൊറോത്തിയുടെ അദ്ധ്യാപകര്‍” അഥവാ ”തിരുഹൃദയത്തിന്റെ പുത്രിമാര്‍” എന്ന സന്യാസ സഭയിലെ ഒരംഗമായ ബെര്‍ട്ടില്ലാ വടക്കേ ഇറ്റലിയില്‍ ബ്രെന്റാളാ എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്‌നാനനാമം അന്ന ഫ്രാന്‍സിസ് എന്നായിരുന്നു; വിളിച്ചിരുന്നത് അന്നെററാ എന്നാണ്. ഗ്രാമീണ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് സ്വഭവനത്തിലും സമീപസ്ഥ ഭവനത്തിലും ഒരു വീട്ടുവേലക്കാരിയായി അവള്‍ ജോലി ചെയ്തിരുന്നു. പ്രകൃത്യാ ശക്തയായിരുന്നു അന്നെറ്റാ. സ്ഥലത്തേ ഒരു വൈദികന്‍ ഡോണ്‍ കപ്പോവില്ലാ അവളെ ദൈവം വിളിക്കുന്നുണ്ടെന്നു തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ വികാരി യച്ചന്‍ ഡോണ്‍ ഗ്രേസ് ചിരിച്ചു. എങ്കിലും അദ്ദേഹം അടുത്ത ഒരു മഠത്തില്‍ ചേരാന്‍ അവളെ ശുപാര്‍ശചെയ്തു. അവര്‍ അവളെ ചേര്‍ത്തില്ല. എങ്കിലും 16-ാമത്തെ വയസ്സില്‍ വി. ഡൊറോത്തിയുടെ സഹോദരീസംഘത്തില്‍ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ബെര്‍ട്ടില്ലാ എന്ന പുതിയ പേരും കിട്ടി. ഒരു വര്‍ഷം മഠത്തിലേ അലക്ക്, കുശിനിപ്പണി മുതലായവ ചെയ്തു. പിറേറവര്‍ഷം ട്രെവിസോയിലുണ്ടായിരുന്ന മഠം വക ആശുപത്രിയില്‍ നേഴ്സിങ്ങു പഠിച്ചു. എങ്കിലും കുറേക്കാലവും കൂടി കുശിനിപ്പണിതന്നെ ചെയ്തുവന്നു. കുറേ കഴിഞ്ഞ് അവള്‍ […] - [ഒക്‌ടോബര്‍ 19: വിശുദ്ധ ഐസക്ക് ജോഗ്സ് രക്തസാക്ഷി](https://malabarvisiononline.com/2024/10/18/st-isaac-jogues/): വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക്ക് ജോഗ്സും കൂട്ടുകാരും ഒരു യുവജെസ്യൂട്ടായിരിക്കെ അദ്ദേഹം ഫ്രാന്‍സിന്‍ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636-ല്‍ ഹുറോണ്‍ ഇന്ത്യാക്കാരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ഫാദര്‍ ഐസക്കു അമേരിക്കയിലേക്കു പുറപ്പെട്ടു. ഹുറോണ്‍ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്. താമസിയാതെ ഫാദര്‍ ഐസക്കിനേയും ഇറോക്കോയിസു പിടിച്ചെടുത്ത് 13 മാസം കാരാഗൃഹത്തിലടച്ചു. അദ്ദേഹത്തോടും കൂട്ടുകാരോടും ചെയ്ത അക്രമങ്ങള്‍ അദ്ദേഹം തന്റെ എഴുത്തുകളില്‍ വിവരിച്ചിട്ടുണ്ട്. മാനസാന്തരപ്പെട്ട ഹുറോണ്‍ ജാതിക്കാരെ കൊല്ലുന്ന കാഴ്ച അദ്ദേഹത്തിന് എത്രയും സങ്കടകരമായിരുന്നു. ലന്തക്കാരുടെ സഹായത്തോടുകൂടി അദ്ദേഹം രക്ഷപ്പെട്ടു ഫ്രാന്‍സിലെത്തി. വിരലുകള്‍ പലതും മുറിച്ചുകളഞ്ഞിരുന്നു; അല്ലെങ്കില്‍ കത്തിച്ചുകളഞ്ഞിരുന്നു. ക്ഷതമായ കരങ്ങ ളോടെ വിശുദ്ധ കുര്‍ബാന സമര്‍പ്പിക്കാന്‍ അനുവാദം കൊടുത്ത എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ ഇങ്ങനെ എഴുതി: ‘ക്രിസ്തുവിന്റെ രക്തസാക്ഷിക്കു അവിടുത്തേ തിരുരക്തം പാനം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുന്നതു ലജ്ജാവഹമായിരിക്കും. ഇത്രയും സഹിച്ച ഫാദര്‍ ജോഗ്സു 1646-ല്‍ ജീന്‍ദെലെ ലാന്റോടുകൂടെ വീണ്ടും ഇറാക്കോയിസിന്റെ രാജ്യത്തിലേക്കു പുറപ്പെട്ടു. അവരോട് ‘ഒരു സന്ധിചെയ്ത് കാനഡയിലേക്കു മടങ്ങി ഇന്ത്യരുടെ ഇടയില്‍ […] - [ലോഗോസ്: രൂപതാ വിജയികള്‍](https://malabarvisiononline.com/2024/10/16/logos-quiz-2024-diocesan-rank-list/): കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ ആദ്യഘട്ട മത്സരം പൂര്‍ത്തിയായി. രൂപതാതലത്തില്‍ വിജയിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്നു റാങ്കുകാര്‍ യഥാക്രമം (ബ്രായ്ക്കറ്റില്‍ നല്‍കിയിരിക്കുന്നത് ഇടവക): എ കാറ്റഗറി: സഞ്ജീവ് ജോഷി അറക്കപ്പറമ്പില്‍ (പടത്തുകടവ്), ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ), ജെറോണ്‍ ടോം ജോഷി പൊന്നാമറ്റം (കൂടത്തായി). ബി കാറ്റഗറി: ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ) അന്ന സനീഷ് തോണക്കര (കൂടരഞ്ഞി), ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്). സി കാറ്റഗറി: സിസ്റ്റര്‍ ജോസ്‌ന മരിയ എഫ്‌സിസി (പാറോപ്പടി), കെ. എസ്. സിമി മരിയ കൊള്ളന്നൂര്‍ (പാറോപ്പടി), എലിസബത്ത് തുരുത്തിമറ്റം (തേക്കുംകുറ്റി). ഡി കാറ്റഗറി: ഡോണ വിന്‍സെന്റ് പുളിയിലക്കാട്ട് (കൂരോട്ടുപാറ), ജിസി അഗ മരോട്ടിക്കുഴി (കൂരാച്ചുണ്ട്), ടിന്റു ജേക്കബ് മേടയില്‍പുത്തന്‍വീട്ടില്‍ (അമലാപുരി). ഇ കാറ്റഗറി: ഡോ. സെലീന പെരുംപള്ളി (ഈസ്റ്റ്ഹില്‍), ബീന ജോസഫ് വയലില്‍ (മാങ്കാവ്), സെലിന്‍ പുരയിടത്തില്‍ (തോട്ടുമുക്കം). എഫ് കാറ്റഗറി: മാത്യു തൈക്കുന്നുംപുറത്ത് […] - [ഒക്ടോബര്‍ 18: വിശുദ്ധ ലൂക്കാ സുവിശേഷകന്‍](https://malabarvisiononline.com/2024/10/15/luke-the-evangelist/): ലൂക്ക് അന്തിയോക്യയില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങള്‍ അന്ന് അന്തിയോക്യായിലായിരുന്നതുകൊണ്ടു ലൂക്കിനു നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂര്‍ത്തിയാക്കി. പൗലോസു ശ്ലീഹാ ട്രോവാസില്‍നിന്നു ഫിലിപ്പിയായിലേക്കു പോകുംവഴി ലൂക്കാ മാനസാന്തരപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ പ്രേഷിതയാത്രകള്‍ നടത്തിക്കൊണ്ടിരുന്നു. 53ലോ 55-ലോ ആരംഭിച്ച ഈ ബന്ധം ശ്ലീഹായുടെ മരണംവരെ നിലനിന്നു. സേസരെയായില്‍വച്ചു കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോഴും റോമായാത്രയിലും ലൂക്കാ അദ്ദേഹത്തെ അനുയാത്രചെയ്തു. കൊളോസ്യക്കുള്ള ലേഖനത്തില്‍ ശ്ലീഹാ വിശുദ്ധ ലൂക്കായെ ”എന്റെ പ്രിയപ്പെട്ട വൈദ്യാ” എന്നു സംബോധന ചെയ്തിരിക്കുന്നു. (4: 14) ശ്ലീഹാ അദ്ദേഹത്തെ സഹപ്രവര്‍ത്തകന്‍ എന്നും വിളിച്ചു കാണുന്നുണ്ട്. (2 തിമോ 4: 11; ഫിലി. 1: 24) ലൂക്കാ തന്റെ സുവിശേഷം 60-ാം ആണ്ടില്‍ അക്കയായില്‍ വച്ച് എഴുതിയെന്നു പറയപ്പെടുന്നു. ശ്ലീഹായുടെ പ്രസംഗങ്ങളെ ആശ്രയിച്ചാണ് ലൂക്കാ സുവിശേഷം എഴുതിയത്. എന്നാല്‍ പൗലോസും ലൂക്കായും ഈശോയുടെ ജീവിതസംഭവങ്ങള്‍ക്കു ദൃക്തസാക്ഷികളല്ലാതിരിക്കേ ഈശോയുടേയും സ്‌നാപകയോഹന്നാന്റെയും ബാല്യത്തെ സംബന്ധിച്ചു നല്‍കുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണ […] - [ഒക്ടോബര്‍ 17: അന്തിയോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്സ് മെത്രാന്‍](https://malabarvisiononline.com/2024/10/15/ignatius-of-antioch/): ഈശോ ഒരിക്കല്‍ ഒരു ശിശുവിനെ വിളിച്ച് ആരാണ് തങ്ങളില്‍ വലിയവനെന്നു തര്‍ക്കിച്ചു കൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെ മധ്യേ നിറുത്തിക്കൊണ്ടു അവരോടരുള്‍ ചെയ്തു: ”നിങ്ങള്‍ മനസ്സു, തിരിഞ്ഞു ശത്രുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല. ഈ ശിശുവിനെപ്പോലെ വിനീതരാകുന്നവരത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്താ 18: 2-4). ഈ ശിശുവാണത്രേ 69-ല്‍ എവോരിയൂസിന്റെ മരണത്തിനുശേഷം അന്തിയോക്യയില്‍ മെത്രാനായത് എന്നൊരു പാരമ്പര്യമുണ്ട് . ഇഗ്‌നേഷ്യസു തന്റെ അജഗണത്തെ വളരെ താല്പര്യത്തോടെ ഭരിച്ചുപോന്നു. അദ്ദേഹം വി. യോഹന്നാന്‍ ശ്ലീഹായുടെ ഒരു ശിഷ്യനുംകൂടി ആയിരുന്നതിനാല്‍ സിറിയായിലെ മെത്രാന്മാരെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞശേഷം മാത്രമാണ് സമസ്തവും ചെയ്തിരുന്നത്. സ്മിര്‍ണായിലെ വിശ്വാസികള്‍ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ”വിശുദ്ധ കുര്‍ബാനയില്‍നിന്നു മാറി നില്‍ക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകമാത്രം ചെയ്താല്‍ മതി. എന്തെന്നാല്‍ അത് നമുക്കുവേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ ശരീരമാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല.” 105-ല്‍ (ടാജന്‍ ചക്രവര്‍ത്തി മതപീഡനമാരംഭിച്ചു. അദ്ദേഹം പാര്‍ത്ഥ്യാ സമരത്തില്‍നിന്നു മടങ്ങുന്ന സമയത്തു ബിഷപ്പ് ഇഗ്‌നേഷ്യസ്സിനെ വിളിച്ചു ചോദിച്ചു: ”ഈ നാട്ടിലെ ജനങ്ങളെ ക്രിസ്തുവിന്റെ നിയമം […] - [ഒക്ടോബര്‍ 16: വിശുദ്ധ ഹെഡ് വിഗ്](https://malabarvisiononline.com/2024/10/15/hedwig-of-silesia/): കരിന്തിയായിലെ നാടുവാഴിയായ ബെര്‍ട്രോള്‍ഡ് തൃതീയന്റെ മകളാണു ഹെഡ് വിഗ്. അമ്മ ആഗ്‌നെസ്സിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുട്സിങ്കെന്‍ ആശ്രമ ത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സില്‍ സൈലേഷ്യാ പ്രഭുവായിരുന്ന ഹെന്റിയെ ഹെഡ്വിഗ് വിവാഹം കഴിച്ചു. വിവാഹാനന്തരം ദൈവത്തോടും ഭര്‍ത്താവിനോടും മക്കളോടും കുടുംബത്തോടുമുള്ള ചുമതലകള്‍ യഥോചിതം നിര്‍വ്വഹിച്ചുപോന്നു. ആറു മക്കള്‍ ജനിച്ചശേഷം അവിവാഹിതരെപ്പോലെ ജീവിക്കാന്‍ ഭര്‍ത്താവിനെക്കൊണ്ടു സമ്മതിപ്പിച്ചു. പ്രഭു വിശ്വസ്തതാപൂര്‍വ്വം വാഗ്ദാനം നിറവേറ്റി സ്വര്‍ണ്ണാഭരണങ്ങളോ രാജകീയ വസ്ത്രങ്ങളോ പിന്നീട് അദ്ദേഹം ധരിച്ചിട്ടില്ല. ട്രെബനിറ്റ്‌സില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ആയിരം പേര്‍ക്കു താമസിക്കാവുന്ന ഒരു സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമം പ്രഭ്വി പണിയിച്ചു. ദരിദ്ര യുവതികളേയും അവിടെ താമസിപ്പിച്ചു വിവാഹത്തിനോ സന്യാസത്തിനോ ഒരുക്കിയിരുന്നു. 16 കൊല്ലം വേണ്ടിവന്നു ആശ്രമപ്പണി തീര്‍ക്കാന്‍. ഏതൊരു കന്യാസ്ത്രീയുടേയും ജീവിതത്തെ വെല്ലുന്നതായിരുന്നു പ്രഭ്വിയുടെ ജീവിതം. ക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടേയും ഓര്‍മ്മയ്ക്കായി പതിമൂന്നുപേര്‍ക്കു ദിനം പ്രതി സ്വകരങ്ങള്‍ കൊണ്ടു ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നു. ഭര്‍ത്താവില്‍നിന്നു പിരിഞ്ഞശേഷം ചാരനിറത്തിലുള്ള വിനീത വസ്ത്രമാണ് പ്രഭ്വി ധരിച്ചിരുന്നത് : 40 വര്‍ഷം മാംസം […] - [ഒക്ടോബര്‍ 15: ആവിലായിലെ വിശുദ്ധ ത്രേസ്യാ കന്യക](https://malabarvisiononline.com/2024/10/14/st-teresa-of-avila/): നവീകൃത കര്‍മ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്‌പെയിനില്‍ ആവിലാ എന്ന നഗരത്തില്‍ 1515 മാര്‍ച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അല്‍ഫോണ്‍സ് സാഞ്ചെസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ മുഹമ്മദീയരുടെ കരങ്ങളാല്‍ രക്തസാക്ഷിത്വം നേടാമെന്നു കരുതി വീട്ടില്‍നിന്ന്, ആഫ്രിക്കയിലേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമധ്യേ ഇളയച്ഛന്‍ കണ്ടു കാര്യം ഗ്രഹിച്ച് അവളെ കൂട്ടിക്കൊണ്ടു പോന്നു.’എനിക്കു ദൈവത്തെ കാണണം; അതിനുമുമ്പു മരിക്കേണ്ടതായിട്ടുണ്ടല്ലോ” എന്നാണു അവള്‍ പറഞ്ഞത്. ത്രേസ്യായ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ അഹൂദാ മരിച്ചു. സഹോദരന്‍ റോഡിഗോയോടുകൂടെ അവള്‍ പറയുമായിരുന്നു: ‘എന്നെന്നേക്കും, എന്നെന്നേക്കും,” ക്രമേണ ത്രേസ്യായുടെ ജീവിതത്തില്‍ ഒരു വ്യതിയാനം വന്നു. വളരെയേറെ കാല്പനിക കഥകള്‍ അവള്‍ വായിച്ചു കൂട്ടി. ഒരു അയല്‍ക്കാരിയുടെ പ്രചോദനത്തില്‍ ത്രേസ്യാ തലമുടി ചുരുട്ടാനും സുരഭില തൈലം പൂശാനും തുടങ്ങി. ഒരു സ്‌നേഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇടയില്‍ക്കൂടെ ഒരു പറത്തവള ഇഴഞ്ഞുപോയി ഇതു കണ്ടപ്പോള്‍ ത്രേസ്യാക്കു തോന്നി സര്‍വ്വേശ്വരന് ഈ സ്‌നേഹം ഇഷ്ടമല്ലെന്ന്. വിശുദ്ധ ജെറോമിന്റെ കുറേ എഴുത്തുകള്‍ വായിച്ചു. […] - [ഒക്ടോബര്‍ 14: വിശുദ്ധ കലിസ്റ്റസ് പാപ്പാ രക്തസാക്ഷി](https://malabarvisiononline.com/2024/10/14/pope-st-callistus/): വിശുദ്ധ സെഫിറീനൂസു പാപ്പായുടെ പിന്‍ഗാമിയാണു കലിസ്റ്റസ്. ഈ വിശുദ്ധനെ സംബന്ധിച്ചു നമുക്കുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ആന്റി പോപ്പു ഹിപ്പോളിറ്റസ്സില്‍ നിന്നാണ്. കലിസ്റ്റസ്സു പാപ്പായ്ക്കു വല്ല കുറ്റങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ ഹിപ്പോളിറ്റസ്സു വിവരിക്കാതിരിക്കയില്ലായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരടിമയായിരുന്നു കലിസ്റ്റസ്. പണം കാവലായിരുന്നു ജോലി. നിക്ഷേപിച്ചിരുന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. കലിസ്റ്റസു പലായനം ചെയ്തു. എങ്കിലും അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. കുറേനാള്‍ ജയിലില്‍ കിടന്ന ശേഷം, വിശുദ്ധ കലിസ്റ്റസ്സിന്റെ ഭൂഗര്‍ഭാലയം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ക്രിസ്തീയ ശ്മശാനത്തിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സെഫിറീനൂസു മാര്‍പ്പാപ്പാ അദ്ദേഹത്തിനു ഡീക്കണ്‍ പട്ടം കൊടുത്തു ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പ്പാപ്പായുടെ മരണശേഷം റോമയിലെ ജനങ്ങളും വൈദികരും ചേര്‍ന്നു കലിസ്റ്റസ്സിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. പുറംതള്ളപ്പെട്ട പാപ്പാ സ്ഥാനാര്‍ത്ഥി വേറൊരു മാര്‍പ്പാപ്പായെ തിരഞ്ഞെടുത്തു. അതാണ് ആദ്യത്തെ എതിര്‍പോപ്പ് ഹിപ്പോളിററസ്. ഹിപ്പോളിററസ്സിന്റെ വിമര്‍ശനത്തിനു വിധേയമായ കലിസ്റ്റസ്സു മാര്‍പ്പാപ്പായുടെ തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1) മതത്യാഗം, വ്യഭിചാരം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും പരസ്യ പ്രായശ്ചിത്തം ചെയ്തു കഴിയുമ്പോള്‍ […] - [മാതൃവേദി അംഗത്വ നവീകരണവും, സ്വീകരണവും](https://malabarvisiononline.com/2024/10/13/mathruvedhi-kattippara/): കട്ടിപ്പാറ ഇടവകയിലെ മാതൃവേദി അംഗങ്ങളുടെ അംഗത്വ നവീകരണവും, സ്വീകരണവും നടത്തി. ഇടവകയില്‍ പത്ത് ദിവസത്തെ ജപമാല ആചരണത്തിന്റെ സമാപന ദിവസം സീറോമലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തീനാട്ടിന്റെയും, വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രൂപതാ പ്രസിഡന്റ് സ്വപ്ന ഗിരീഷ്, മേഖലാപ്രസിഡന്റ് സെലീന്‍ ജയിംസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ലീന, സെക്രട്ടറി ജിന്‍സി തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ എല്‍സി എസ്എച്ച്, ജിന്‍സി ജോബി, ലിന്റ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. - [പ്രേഷിതം 2K24: കൂരാച്ചുണ്ട് മേഖല ഒന്നാമത്](https://malabarvisiononline.com/2024/10/13/preshitham-2k24-cml/): ചെറുപുഷ്പ മിഷന്‍ലീഗ് തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സംഘടിപ്പിച്ച പ്രേഷിതം 2K24 രൂപതാ കലോത്സവത്തില്‍ കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, പാറോപ്പടി മേഖലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു. രൂപതാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി കൂരാച്ചുണ്ട് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. മരിയാപുരം, കൂടരഞ്ഞി ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2023-24 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച മേഖലയായി (എപ്ലസോടെ ഗോള്‍ഡന്‍ സ്റ്റാര്‍) പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ സ്റ്റാറായി തിരുവമ്പാടി മേഖലയും മിഷന്‍ സ്റ്റാറായി കോടഞ്ചേരി മേഖലയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശാഖയ്ക്കുള്ള ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌ക്കാരം കട്ടിപ്പാറ സ്വന്തമാക്കി. സില്‍വര്‍ സ്റ്റാറായി മാലാപറമ്പ് ശാഖയും മിഷന്‍ സ്റ്റാറായി മരിയാപുരം ശാഖയും തെരഞ്ഞെടുക്കപ്പെട്ടു. 2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ എപ്ലസ് ഗ്രേഡ് നേടിയ ശാഖകള്‍: കൂരാച്ചുണ്ട്, ഈങ്ങാപ്പുഴ, കോടഞ്ചേരി, കല്ലാനോട്, വലിയകൊല്ലി, തിരുവമ്പാടി, കണ്ണോത്ത്, […] - [വുമണ്‍സ: കെസിവൈഎം വനിതാ സംഗമം സമാപിച്ചു](https://malabarvisiononline.com/2024/10/13/womensa-kcym-thamaarassery/): കെസിവൈഎം താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ യുവതികള്‍ക്കായി ‘വുമണ്‍സ 4.o’ വനിതാ സംഗമം നടത്തി. കൈതപ്പൊയില്‍ ലിസ്സ കോളജില്‍ നടന്ന പരിപാടി യുവസംരംഭകരും സഹോദരങ്ങളുമായ ചിത്തിര റോസ് മാത്യു, ആതിര റോസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ പൂകമല അധ്യക്ഷത വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് മെന്‍സ്ട്രല്‍ കപ്പ് ചലഞ്ച്, കേശദാന യജഞം എന്നിവ സംഘടിപ്പിച്ചു. രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍, സെക്രട്ടറി അലോന എലിസബത്ത്, സംസ്ഥാന സെനറ്റ് അംഗം അലീന ലെയ്‌സണ്‍, എസ്.എം. വൈ.എം. സംസ്ഥാന സെക്രട്ടറി ആഗി മരിയ ജോസഫ്, ലിസ കോളേജ് പ്രതിനിധി ഫാ. ജോസ് പന്തക്കല്‍, സീറോ മലബാര്‍ മാതൃവേദി രൂപത പ്രസിഡന്റ് സ്വപ്ന ഗിരീഷ് എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ കുടുംബം, സാങ്കേതികത്വം, സംരംഭകത്വം എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായി യുവതികള്‍ ആശയങ്ങള്‍ പങ്കുവെക്കുകയും വിദഗ്ദര്‍ ക്ലാസുകള്‍ക്ക് നേതൃത്വം […] - [ഒക്ടോബര്‍ 13: വിശുദ്ധ എഡ്വേര്‍ഡ് രാജാവ്](https://malabarvisiononline.com/2024/10/11/edward-the-confessor/): എഥെല്‍ഡ് രണ്ടാമന്റെ മകനാണ് ഇംഗ്ലീഷുചരിത്രത്തില്‍ നാം കാണുന്ന എഡ്വേര്‍ഡ് കണ്‍ഫെസ്സര്‍. നോര്‍മന്റി പ്രഭുവിന്റെ കൊട്ടാരത്തിലാണ് വിദ്യാഭ്യാസം നടത്തിയതെങ്കിലും കൊട്ടാരത്തിലെ വഷളത്തരങ്ങളൊന്നും ഈ യുവാവിനെ സ്പര്‍ശിച്ചില്ല. പ്രശാന്തവും മധുരവുമായിരുന്നു സ്വഭാവം. വിനയം മുഖത്തും സംഭാഷണത്തിലും പ്രകാശിച്ചിരുന്നു. ബാല്യം മുതല്‍ക്കേ രാജകുമാരനു വിശുദ്ധ കുര്‍ബാന കാണുന്നതിലും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലും അതീവതാല്പര്യം ഉണ്ടായിരുന്നു. നാല്പതാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായി എഡ്‌വേര്‍ഡ് ഇംഗ്ലണ്ടിലെ രാജാവായി. ആരുടെയെങ്കിലും ഒരു തുള്ളി രക്തം ചിന്തി ആ സ്ഥാനം ലഭിക്കാന്‍ താന്‍ ഇച്ഛിക്കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. സിംഹാസനത്തില്‍ രാജാവിന്റെ വിനയവും ശാന്തതയും വാനവസദൃശമായ വിശുദ്ധിയും നവ്യമായ തേജസ്സോടെ വിരാ ജിച്ചു. പ്രഭുക്കന്മാരെ തൃപ്തിപ്പെടുത്താന്‍ ഒരു പ്രഭുകുമാരിയായ എഡ്ഗീതയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ടുപേരും കന്യാത്വത്തിനു ഭംഗം വരാതെ ആജീവനാന്തം തുടര്‍ന്നു. ധനം അദ്ദേഹത്തെ വശീകരിച്ചിരുന്നില്ല. ഒരു ഭൃത്യന്‍ ഭണ്ഡാരത്തില്‍നിന്നു മോഷ്ടിക്കുന്നതു മൂന്നു പ്രാവശ്യം അദ്ദേഹം കണ്ടു. എന്നാല്‍ അയാളെ സ്വതന്ത്രനാക്കി വിട്ടതേയുള്ളൂ. തന്നെക്കാള്‍ സ്വര്‍ണ്ണത്തിനു കൂടുതല്‍ ആവശ്യം അവനാണന്നത്രേ രാജാവ് പറഞ്ഞത്. […] - [പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം](https://malabarvisiononline.com/2025/04/29/fr-vinod-mangatil-elected-provincial-minister-capuchin-province/): പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി ഫാ. വിനോദ് മങ്ങാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. മാത്യു മഠത്തിക്കുന്നേലാണ് വൈസ് പ്രൊവിന്‍ഷ്യല്‍. ഫാ. ജോജി പെരുംപെട്ടികുന്നേല്‍, ഫാ. ലിജോ തടത്തില്‍, ഫാ. ജോണ്‍സണ്‍ അരശ്ശേരി എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍. - [മിഷന്‍ ലീഗ് ഗ്രാന്റ് മാസ്റ്റേഴ്‌സ് ക്യാമ്പ് ആരംഭിച്ചു](https://malabarvisiononline.com/2025/04/29/mission-league-grand-masters-camp-thamarassery-inauguration/): ആധ്യാത്മിക, ഭൗതിക, മാനസിക മേഖലകളിലെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടിപ്പിക്കുന്ന ഗ്രാന്റ് മാസ്‌റ്റേഴ്‌സ് രൂപതാ ക്യാമ്പ് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപതാ സെക്രട്ടറി അരുണ്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ജോയി പുതിയാപറമ്പില്‍, സിസ്റ്റര്‍ പ്രിന്‍സി, ബ്ര. ഫിലിപ്പ് തൂനാട്, ബ്ര. ജെറാള്‍ഡ് പല്ലാട്ട്, ആന്‍മേരി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് പിഎംഒസിയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ 80 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. - [രൂപതാ വൈദികരുടെ സ്ഥലംമാറ്റം](https://malabarvisiononline.com/2025/04/26/thamarassery-diocese-priests-transfer-list-may-2025/): താമരശ്ശേരി രൂപതാ വൈദികരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 മേയ് 11 മുതല്‍ പ്രാബല്യത്തില്‍ വരും. (പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് സ്ഥാനമേല്‍ക്കുന്ന ഇടവക/സ്ഥാപനം) ഫാ. ആഗസ്റ്റിന്‍ ആലുങ്കല്‍ (മഞ്ചേരി)ഫാ. ജോസഫ് ആനിക്കുടി എസ്ഡിബി (അസി. വികാരി, പുഷ്പഗിരി)ഫാ. ജോസഫ് അറക്കല്‍ ആര്‍സിജെ (നെന്മേനി & ഒറവുമ്പുറം)ഫാ. ആന്റണി ചെന്നിക്കര (മലപ്പുറം)ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ (താമരശ്ശേരി)ഫാ. ജോസഫ് ചിറത്തലക്കല്‍ (കൂറോട്ടുപാറ & മഞ്ഞുമല)ഫാ. വിന്‍സെന്റ് എഴാനിക്കാട്ട് (മൈലെള്ളാംപാറ)ഫാ. ജോസഫ് കളപ്പുരക്കല്‍ (വികാരി, കാക്കവയല്‍)ഫാ. ജോണ്‍ കളരിപ്പറമ്പില്‍ (വള്ളിയാട്)ഫാ. ജോസഫ് കളത്തില്‍ (പാസ്റ്ററല്‍ മിനിസ്ട്രി, ഗ്രേറ്റ് ബ്രിട്ടന്‍)ഫാ. ജോസ് കരോട്ടുഴുന്നാലില്‍ (പൂതംപാറ)ഫാ. വിന്‍സെന്റ് കറുകമാലില്‍ (കോട്ടക്കല്‍)ഫാ. റോണി പോള്‍ കാവില്‍ (ഡയറക്ടര്‍, ബഥാനിയ)സൈമണ്‍ കിഴക്കേക്കുന്നേല്‍ (ഡയറക്ടര്‍, ജീസസ് ഫ്രട്ടേണിറ്റി-അഡീഷണല്‍)ഫാ. തോമസ് കൊച്ചുകൈപ്പയില്‍ (കരികണ്ടന്‍പാറ)ഫാ. തോമസ് കൊച്ചുമുറിയില്‍ (പാതിരിക്കോട്)ഫാ. ജോസഫ് കൂനനിക്കല്‍ (കക്കയം)ഫാ. മാത്യു കോട്ടക്കല്‍ (വെണ്ടേക്കുംപൊയില്‍)ഫാ. മാത്യു കുളത്തിങ്കല്‍ (അശോകാപുരം, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍-അഡീഷണല്‍)ഫാ. ജോര്‍ജ് കുമ്പുക്കല്‍ (ഡയറക്ടര്‍, സ്മാര്‍ട്ട് & വൊക്കേഷന്‍ ബ്യൂറോ)ഫാ. ജോര്‍ജ് കുറ്റിക്കാട്ട് […] - [കൂരാച്ചുണ്ടില്‍ പുതിയ വൈദിക ഭവനം വെഞ്ചരിച്ചു](https://malabarvisiononline.com/2025/04/23/platinum-jubilee-st-thomas-forane-church-koorachund/): കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ശ്രേഷ്ഠമായ ശുശ്രൂഷകള്‍ നിര്‍വഹിച്ച ശേഷം പാവങ്ങളുടെ പക്ഷം ചേര്‍ന്നു വലിയൊരു സന്ദേശം നല്‍കിയ ശേഷമാണ് മാര്‍പാപ്പ നിത്യതയി ലേക്ക് കടന്നുപോയതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ കാലഘട്ടത്തില്‍ ഒന്നുമില്ലാതിരുന്ന പ്രദേശത്തേക്ക് മാതാപിതാക്കള്‍ കടന്നുവന്ന് എല്ലാം പടുത്തുയര്‍ത്തിയത് നന്ദിയോടെ സ്മരിക്കണമെന്നും അവര്‍ കാണിച്ചുതന്ന മാര്‍ഗത്തിലൂടെയാണു നാം സഞ്ചരിക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. (ചിത്രത്തില്‍ Click ചെയ്ത് Swipe ചെയ്യുക..) രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍, അസി. വികാരി ഫാ. മൈക്കിള്‍ നീലംപറമ്പില്‍, ഫാ. സായി പാറംകുളങ്ങര, ഫാ. ലിതോഷ് കരിങ്ങട എന്നിവര്‍ സഹകാര്‍മികരായിരുന്നു. - [തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കണം: മാര്‍ ജോസ് പുളിക്കല്‍](https://malabarvisiononline.com/2025/04/23/embracing-the-incarcerated-bishop-jose-pulickal-speaks-at-jesus-fraternity-state-meet/): തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ക്രിസ്തു ചിന്തകള്‍ അതിനായി നമ്മെ നയിക്കുമെന്നും സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍. ജീസസ് ഫ്രട്ടേണിറ്റിയുടെ 44-ാം വാര്‍ഷികത്തിനും 23-ാമത് സംസ്ഥാന സമ്മേളനത്തിനും മേരിക്കുന്ന് പിഎംഒസിയില്‍ പിഎംഒസിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. ‘കുറ്റകൃത്യങ്ങളില്‍ ഒരാള്‍ എത്തിപ്പെടുന്നുണ്ടെങ്കില്‍, അത്തരമൊരു സാഹചര്യമൊരുക്കുന്നതില്‍ സമൂഹത്തിനും പങ്കുണ്ടോയെന്ന് ചിന്തിക്കണം. ജീസസ് ഫ്രട്ടേണിറ്റിയെന്നത് ഒരു സംഘടനയല്ല. അത് ഒരു മുന്നേറ്റമാണ്. നിരവധി പേരെ പുനരധിവസിപ്പിക്കാന്‍ ജീസസ് ഫ്രട്ടേണിറ്റിയിലൂടെ കഴിഞ്ഞെന്നത് വലിയ കാര്യമാണ്.” ബിഷപ് കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജി ബി. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുറമ്പോക്കായാണ് ജയിലുകളെ പലരും പരിഗണിക്കുന്നതെന്നും ജയിലിലെ അന്തേവാസികളുടെ ദുഃഖത്തില്‍ പങ്കുചേരാനും ആശ്വാസം പകരാനും ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തട്ടില്‍, കോഴിക്കോട് സോണ്‍ ഡയറക്ടര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന […] - [ഫ്രാന്‍സിസ് പാപ്പയുടെ അപൂര്‍വ ചിത്രങ്ങള്‍](https://malabarvisiononline.com/2025/04/22/rare-moments-of-pope-francis/): സഫലമായ ഒരു ജീവിതയാത്രയുടെ നൈര്‍മല്യവും സുഗന്ധവും നിറഞ്ഞുനില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങള്‍ കാണാം: (ചിത്രത്തില്‍ Click ചെയ്ത് Swipe ചെയ്യുക..) - [ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 26-ന്](https://malabarvisiononline.com/2025/04/22/funeral-of-pope-francis-on-april-26/): ചുവന്ന നിറമുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ച്, കൈകളില്‍ ജപമാലയും തലയില്‍ പേപ്പല്‍ തൊപ്പിയുമണിഞ്ഞ് ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങളും വീഡിയോകളും വത്തിക്കാന്‍ പുറത്തുവിട്ടു. കാസാ സാന്താ മാര്‍ത്തയിലെ സ്വകാര്യ ചാപ്പലില്‍ നിന്നുള്ള ചിത്രങ്ങളാണ് വത്തിക്കന്‍ പങ്കുവച്ചിരിക്കുന്നത്. പാപ്പയുടെ മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിനു ശേഷമാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. സെറിബ്രല്‍ സ്‌ട്രോക്കും ഹൃതയാഘാതവുമാണ് മരണകാരണം. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 26-ന് വത്തിക്കാന്‍ സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആരംഭിക്കും. പരിശുദ്ധ പിതാവിന്റെ ഭൗതിക ദേഹം അടങ്ങുന്ന ശവമഞ്ചം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു മാറ്റും. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ വരെ അവിടെ തുടരും. കാര്‍ഡിനല്‍സ് കോളജ് ഡീനായ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റീ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ […] - [പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക നേതാക്കള്‍](https://malabarvisiononline.com/2025/04/22/tributes-pour-in-from-world-leaders-for-pope-francis/): ഫ്രാന്‍സിസ് പാപ്പയുടെ നിര്യാണത്തില്‍ ലോക നേതാക്കള്‍ അനുശോചിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രത്യാശയുടെ സന്ദേശ വാഹകന്‍ എന്നാണ് വിശേഷിപ്പിച്ചത്. പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം ദേശീയ പതാക പകുതി താഴ്ത്തികെട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഈ കാലഘട്ടത്തിലെ ശക്തനായ നേതാവായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുസ്മരിച്ചു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദരിദ്രരോടും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പയുടെ പക്ഷം ചേരല്‍ എടുത്തുകാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. ക്രൈസ്തവ മൂല്യങ്ങളുടെ വിശ്വസ്ത സേവകനും മാനവികതയുടെയും നീതിയുടെയും സംരക്ഷകനുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പരിശ്രമങ്ങളെ പുടിന്‍ പ്രശംസിച്ചു. പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ജാവിയര്‍ മിലി അഗാധമായ ദുഃഖം […] - [പോപ്പ് ഫ്രാന്‍സിസ് - ലോകത്തിന്റെ സാന്ത്വനം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2025/04/22/pope-francis-a-consolation-to-the-world-bishop-remigiose-inchananiyil-tribute/): ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അനുശോചന കുറിപ്പ്: കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നത്. ‘ഞാന്‍ നല്ല ഇടയനാകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു’ (യോഹ. 10:11). ക്രിസ്തുവിന്റെ ഈ വചനത്തിന് വ്യക്തിരൂപം നല്‍കുവാന്‍ പരിശുദ്ധ പിതാവിന് സാധിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നല്‍, ദരിദ്രരോടുള്ള അളവറ്റ കരുതല്‍, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നാല് ചാക്രികലേഖനങ്ങളും ലോകം മൂഴുവന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ അനുദിന ജീവിതവുമായി ബന്ധപ്പെടുത്തുന്ന ഈ ലേഖനങ്ങള്‍ ലോകം ഏറ്റെടുത്തു. സഭയെ പടുത്തുയര്‍ത്തുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ പഠനങ്ങളും പ്രഭാഷണങ്ങളും. കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമ്പോള്‍, പ്രത്യേകിച്ച്, യുദ്ധസമയങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ശക്തമായ […] - [ഫ്രാന്‍സിസ് പാപ്പ: സമാധാനത്തിന്റെയും മാനവികതയുടെയും ശബ്ദം](https://malabarvisiononline.com/2025/04/21/pope-francis-legacy-peace-humanity-journey/): സമാധാനം എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന് തുടരെ പറഞ്ഞ് ലോകസമാധാനത്തിനായി അക്ഷീണം യത്‌നിച്ച ഫ്രാന്‍സിസ് പാപ്പ മാനവികതയുടെ മറുവാക്കാണ്. സ്ഥാനമേറ്റതു മുതല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ യുദ്ധങ്ങളും കലാപങ്ങളും അനാഥരാക്കിയവരുടെ വേദനയ്‌ക്കൊപ്പമായിരുന്നു പരിശുദ്ധ പിതാവ്. 2020-ല്‍ പുറത്തിറക്കിയ Fratelli tutti എന്ന ചാക്രിക ലേഖനം ആഗോള സാഹോദര്യത്തിനും സൗഹൃദത്തിനും ആഹ്വാനം ചെയ്യുന്നതായിരുന്നു. ദരിദ്രരുടെ പക്ഷം ചേര്‍ന്ന പാപ്പ ആഡംബരങ്ങള്‍ ഒഴിവാക്കി ലളിത ജീവിതം നയിച്ചു. വത്തിക്കാനിലെ ഔദ്യോഗിക കൊട്ടാരം ഒഴിഞ്ഞ് സാന്താ മാര്‍ത്താ ഗസ്റ്റ് ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആഡംബരത്തെയും ഔപചാരികതയെയും എതിര്‍ത്ത പാപ്പ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യന്‍, ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കും അദ്ദേഹം നടത്തിയ പര്യടനങ്ങള്‍ വിശ്വമാനവികതയുടെ കൈകോര്‍ക്കലുകളായി. 2011 മുതല്‍ 2015 വരെ ഇറാഖിലും സിറിയയിലും നടന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തിന്റെ ഭീകര താണ്ഡവത്തില്‍ ഇരകളായ മുസ്ലീംങ്ങള്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ അറച്ചു നിന്നപ്പോള്‍ യൂറോപ്യന്‍രാജ്യങ്ങള്‍ വാതില്‍ തുറന്നിട്ടത് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ്. യുദ്ധത്തിനും അക്രമണങ്ങള്‍ക്കും […] - [മിഷന്‍ ലീഗിന് പുതിയ ജൂനിയര്‍ ഭാരവാഹികള്‍](https://malabarvisiononline.com/2025/04/16/cml-new-junior-leaders-2025-thamarassery/): ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത സമിതിയുടെ വാര്‍ഷികവും കൗണ്‍സിലും മാനേജിങ് കമ്മറ്റിയും താമരശ്ശേരി ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ സ്നേഹിക്കുക, ക്രിസ്തുവിനെ ജീവിതത്തിലൂടെ പകര്‍ന്നുകൊടുക്കുക എന്നതാണ് ചെറുപുഷ്പ മിഷന്‍ലീഗിന്റെ ലക്ഷ്യമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. ജൂനിയര്‍ പ്രസിഡന്റ് റിച്ചാഡ് ടി. നിക്സണ്‍ പറപ്പള്ളി അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, ദേശീയ പ്രതിനിധി ജിന്റോ തകടിയില്‍, രൂപത ജൂനിയര്‍ വൈസ് പ്രസിഡന്റ് ലിഷ തോമസ് കൊച്ചുവീട്ടില്‍, രൂപതാ സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍മേരി കൊച്ചുകുടിയില്‍, അനൂപ് ചീരമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത സെക്രട്ടറി അരുണ്‍ കണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിലങ്ങാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ മിഷന്‍ ലീഗ് രൂപതാ സമിതി കൈമാറി. 2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള രൂപതാതല ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുല്ലൂരാംപാറ ഇടവകാംഗമായ ക്രിസ് വള്ളിയാംപൊയ്കയിലാണ് […] - [ഫാ. ഹെന്റി പട്ടരുമഠത്തില്‍ ഈശോസഭ കേരള പ്രൊവിന്‍ഷ്യല്‍](https://malabarvisiononline.com/2025/04/16/fr-henry-pattarumadathil-appointed-new-provincial-of-kerala-jesuit-province/): ഈശോസഭ കേരള പ്രൊവിന്‍ഷ്യലായി ഫാ. ഹെന്റി പട്ടരുമഠത്തില്‍ നിയമിതനായി. 2025 ജൂണ്‍ അവസാനത്തോടെ അദ്ദേഹം ചുമത ഏറ്റെടുക്കും. പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അംഗമായ ഫാ. പട്ടരുമഠത്തില്‍ 1995-ല്‍ ഈശോ സഭ കേരള പ്രൊവിന്‍സിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിളില്‍ ലൈസന്‍ഷ്യേറ്റും പൊന്തിഫിക്കല്‍ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്‌റേറ്റും കരസ്ഥമാക്കി. പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രഫസറായി സേവനം ചെയ്തിട്ടുണ്ട്. ബൈബിള്‍ പുതിയ നിയമ പരിഷ്‌ക്കരണത്തിനായുള്ള കെസിബിസി സംഘത്തിലെ അംഗമായും കാലടി ജെസ്യൂട്ട് റീജ്യണല്‍ തിയോളജി സെന്റര്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. - [ഡിഎഫ്‌സി രൂപതാ സംഗമം നടത്തി](https://malabarvisiononline.com/2025/04/15/dfc-diocesan-meet-held-at-thamarassery/): ദീപിക ഫ്രണ്ട്‌സ് ക്ലബ് (ഡിഎഫ്‌സി) രൂപത സംഗമം താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമുദായം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ദീപിക ദിനപത്രം സ്തുത്യര്‍ഹ സേവമാണു നടത്തുന്നതെന്നും ഓരോ കുടുംങ്ങളിലും ദീപിക ദിനപത്രം അനിവാര്യമാണന്നും ബിഷപ് അഭിപ്രായപ്പെട്ടു. താമരശ്ശേരി രൂപതയില്‍ ദീപിക ദിനപത്രത്തിന്റെ പ്രചരണത്തിലും വളര്‍ച്ചയിലും നിര്‍ലോഭ സേവനം ചെയ്യുന്ന ഡിഎഫ്‌സി അംഗങ്ങളെ ബിഷപ് അഭിനന്ദിച്ചു. ഡിഎഫ്‌സി രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ ളാമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ പുത്തന്‍ പുരക്കല്‍, ഫൊറോന ഡയറക്ടര്‍മാരായ ഫാ. കുരിയാക്കോസ് ഐക്കുളമ്പില്‍, ഫാ. ജില്‍സ് കാരികുന്നേല്‍, ഫാ. മില്‍ട്ടന്‍ മുളങ്ങാശ്ശേരി, അഡ്വ. ജോര്‍ജ്ജ് വട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു. സ്തുത്യര്‍ഹ സേവനം ചെയ്യുന്ന ഡിഎഫ്‌സി ഫൊറോന പ്രസിഡന്റുമാരെയും ഫൊറോനകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും മികച്ച ഏജന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. രൂപത സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടക സമിതി കണ്‍വീനര്‍ ജോസ് തുരുത്തിമറ്റം നന്ദി […] - [മൂറോന്‍ വെഞ്ചരിപ്പ് നടത്തി](https://malabarvisiononline.com/2025/04/14/chrism-mass-and-clergy-retreat-held-at-thamarassery-cathedral/): നോമ്പുകാലത്ത് നടത്തിവരുന്ന വൈദികരുടെ പൊതുമാസധ്യാനവും വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പും താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്നു. അഭിഷേക തൈല വെഞ്ചരിപ്പു കര്‍മ്മത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം റെക്ടര്‍ ഫാ. ഡെന്നീസ് പട്ടേരുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ മൂറോന്റെ പ്രാധാന്യവും സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വചന സന്ദേശത്തില്‍ പങ്കുവച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈദികരും സന്യസ്തരും ഇടവക പ്രതിനിധികളും പങ്കെടുത്തു. - [എസിസി ഫലം പ്രഖ്യാപിച്ചു: ദിയ, കീര്‍ത്തന, അലന്‍ എന്നിവര്‍ ആദ്യ റാങ്കുകാര്‍](https://malabarvisiononline.com/2025/04/14/acc-2025-top-rankers-thamarassery/): താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം നടത്തുന്ന അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ കാറ്റക്കൈസിസ് (ACC) ഫലം പ്രഖ്യാപിച്ചു. എസിസി ആദ്യ വര്‍ഷ പരീക്ഷയില്‍ (13-ാം ക്ലാസ്) ദിയ ബിജു പരവര (മലപ്പുറം) രൂപതാതലത്തില്‍ ഒന്നാം റാങ്ക് നേടി. റോമിത കെ. ബൈജു കാലായില്‍ (മാലാപറമ്പ്) രണ്ടും ആന്‍ മരിയ വിനോദ് കല്ലുവെട്ടുകുഴിയില്‍ (കരുവാരകുണ്ട്) മൂന്നും റാങ്കുകള്‍ നേടി. എസിസി രണ്ടാം വര്‍ഷ പരീക്ഷയില്‍ (14-ാം ക്ലാസ്) കീര്‍ത്തന റോയ് മുള്ളൂര്‍ (കൂടരഞ്ഞി) ഒന്നാം റാങ്ക് കരസ്ഥമാക്കി. മിഖേല ക്രിസ്റ്റി ടോം ഇലവുങ്കല്‍ (പടത്തുകടവ്) രണ്ടും അലിറ്റ് കുര്യാക്കോസ് പുത്തന്‍പുരയ്ക്കല്‍ (തിരുവമ്പാടി) മൂന്നും റാങ്കുകള്‍ നേടി. എസിസി മൂന്നാം വര്‍ഷ പരീക്ഷയില്‍ (15-ാം ക്ലാസ്) അലന്‍ ടോം മാത്യു കൊച്ചുപറമ്പിലിനാണ് (വെറ്റിലപ്പാറ) ഒന്നാം റാങ്ക്. നെല്‍സ മരിയ ബാബു പുത്തന്‍പുരയ്ക്കല്‍ (കണ്ണോത്ത്), എസ്തര്‍ ക്രിസ്റ്റി ടോം ഇലവുങ്കല്‍ (പടത്തുകടവ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ വിശ്വാസ […] - [ഫീദെസ് ഫാമിലി ക്വിസ്: തിരുവമ്പാടി ഇടവക ജേതാക്കള്‍](https://malabarvisiononline.com/2025/04/14/feedes-family-quiz-2024-thiruvambady-parish-winners/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് പിഎംഒസിയില്‍ നടത്തിയ ‘ഫീദെസ് ഫാമിലി ക്വിസ് -2024’ ഫൈനല്‍ മത്സരത്തില്‍ തിരുവമ്പാടി ഇടവക ജേതാക്കളായി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ഫാമിലി ഒന്നാം സ്ഥാനവും തെയ്യപ്പാറ ഇടവകയിലെ സ്‌കറിയ-ത്രേസ്യാമ്മ വള്ളിയാം പൊയ്കയില്‍ ഫാമിലി രണ്ടാം സ്ഥാനവും മരഞ്ചാട്ടി ഇടവകയിലെ റെനീഷ്-മിനി ഓണാട്ട് ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 15,000 രൂപ (കെം ഫാര്‍മ, കാലിക്കറ്റ് റോഡ്, മഞ്ചേരി), രണ്ടാം സമ്മാനമായ 10000 രൂപ (ഫാറ്റിമ ഡ്രഗ് ലൈന്‍സ്, മഞ്ചേരി) മൂന്നാം സമ്മാനമായ 5000 രൂപ (മാരുതി ഓട്ടോ ഹൗസ്, മഞ്ചേരി) എന്നിവ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളുമുണ്ടായിരുന്നു. ഫാ. മൈക്കിള്‍ കൊറ്റനാല്‍ ofm cap ആയിരുന്നു ക്വിസ് മാസ്റ്റര്‍. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. […] - [പ്രാര്‍ത്ഥനാ നിര്‍ഭരം, കുളത്തുവയല്‍ തീര്‍ത്ഥാടനം](https://malabarvisiononline.com/2025/04/11/kulathuvayal-2025-pilgrimage/): ഈശോയുടെ പീഡാനുഭവ വഴികളിലെ ത്യാഗസ്മരണകള്‍ പുതുക്കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കിയ എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം പ്രാര്‍ത്ഥനാ നിര്‍ഭരമായി സമാപിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നിന്നും രാത്രി പത്തിന് ആരംഭിച്ച തീര്‍ത്ഥയാത്ര മലബാറിന്റെ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ രാവിലെ എട്ടു മണിയോടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം പങ്കുവച്ചു. കര്‍ത്താവിന്റെ മുറിവുകളെക്കുറിച്ചുള്ള ധ്യാനം നമ്മെ സൗഖ്യപ്പെടുത്തുമെന്നും കുരിശിന്റെ വഴി ദൈവത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുമെന്നും ഫാ. ജേക്കബ് അരീത്തറ പറഞ്ഞു. ‘സഹനങ്ങളുടെ അര്‍ത്ഥം കണ്ടെത്തി ദൈവത്തിന് നന്ദി പറയാന്‍ സാധിക്കണം. കുരിശിലെ സഹനം പ്രത്യാശയുടേതാണ്. സഹനങ്ങള്‍ ഏറുമ്പോള്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങണം. ക്രൈസ്തവ ജീവിതം വിശ്വാസത്തിന്റെ പ്രഘോഷണമാണ്. വിശ്വാസത്തിന്റെ ആഴത്തിലേക്ക് കടന്നുചെന്നാല്‍ മാത്രമേ പരസ്യമായി വിശ്വാസം പ്രഘോഷിക്കാന്‍ സാധിക്കൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ […] - [കുളത്തുവയല്‍ തീര്‍ത്ഥാടനം ആരംഭിച്ചു](https://malabarvisiononline.com/2025/04/10/kulathuvayal-pilgrimage-2025/): ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് തുടക്കമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം കുരിശിന്റെ വഴിയും ജപമാലയും മാറി മാറി ചൊല്ലി തീര്‍ത്ഥാടകര്‍ പ്രയാണം ആരംഭിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട് തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി. വൈദികരും സന്യസ്തരും അല്‍മായരുമടക്കം നിരവധിപേര്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നുണ്ട്. നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്. ക്രിസ്തുവിന്റെ രക്ഷാകര പീഡാസഹനങ്ങളെ അനുസ്മരിച്ച്, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ടാണ് തീര്‍ത്ഥാടകര്‍ കുളത്തുവയലില്‍ എത്തുക. മരുതോങ്കര, വിലങ്ങാട് ഫൊനോകളിലെ വിശ്വാസികളും അതത് ഫൊറോനകളില്‍ നിന്ന് കാല്‍നടയായി കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തും. ഏകദേശം 36 കിലോമീറ്റര്‍ ദൂരം പത്തു മണിക്കൂര്‍കൊണ്ട് പിന്നിട്ട് ഏപ്രില്‍ 11ന് […] - [ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍ പട്ടം](https://malabarvisiononline.com/2025/04/10/seven-seminary-students-receive-deaconate-in-thamarassery-diocese/): താമരശ്ശേരി രൂപതയ്ക്കായി വൈദിക പഠനം നടത്തുന്ന ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഷെനീഷ് താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവാശ്രയ ബോധത്തില്‍ ആഴത്തില്‍ വളരാന്‍ പരിശ്രമിക്കണമെന്നും കൂടുതല്‍ സമയം ദൈവത്തോടൊപ്പം ചെലവഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിഷപ് ഡീക്കന്‍ പട്ടം സ്വീകരിച്ച വൈദിക വിദ്യാര്‍ത്ഥികളോടു പറഞ്ഞു. ബ്ര. സെബിന്‍ തോട്ടമറ്റത്തില്‍, ബ്ര. അരുണ്‍ തുറവയ്ക്കല്‍, ബ്ര. ജെറാള്‍ഡ് പല്ലാട്ട്‌, ബ്ര. നവീന്‍ പുറത്തൂട്ട്, ബ്ര. എഡ്‌വിന്‍ കോനുക്കുന്നേല്‍, ബ്ര. അലന്‍ പോത്തനാമുഴിയില്‍, ബ്ര. സാവിയോ മലമ്പേല്‍ എന്നിവരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. കൂടാതെ അഞ്ച് പേര്‍ സബ് ഡീക്കന്‍ പട്ടവും രണ്ടു പേര്‍ കാറോയ പട്ടവും സ്വീകരിച്ചു. ഫാ. ജോണ്‍സണ്‍ കൊച്ചീലാത്ത്, ഫാ. കുര്യാക്കോസ് പാലക്കീല്‍, […] - [ഫീദെസ് ഫാമിലി ക്വിസ്: ഫൈനല്‍ മത്സരം ഏപ്രില്‍ 12ന് പിഎംഒസിയില്‍](https://malabarvisiononline.com/2025/04/10/fides-family-quiz-2024/): താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫീദെസ് ഫാമിലി ക്വിസ് -2024′ ന്റെ ഫൈനല്‍ മത്സരം ഏപ്രില്‍ 12-ന് കോഴിക്കോട് പിഎംഒസിയില്‍ നടക്കുമെന്ന് രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ അറിയിച്ചു. ഒരു കുടുംബമാണ് ഒരു ടീം. ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിലെ കുടുംബങ്ങളാണ് മത്സരാര്‍ത്ഥികള്‍. താമരശ്ശേരിരൂപത കലണ്ടര്‍- 2024, വിശുദ്ധ കുര്‍ബാന പുസ്തകം, ‘സീറോമലബാര്‍ സഭയുടെ ആരാധനക്രമ വിശ്വാസ പരിശീലനം’ എന്ന ഗ്രന്ഥം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 15,000 രൂപയും (CHEM Pharma, Calicut Road, Manjeri), രണ്ടാം സമ്മാനം 10000 രൂപയും (Fatima Druglines, Manjeri) മൂന്നാം സമ്മാനം 5000 രൂപയും (Maruti Auto House, Manjeri) ആണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. - [എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ](https://malabarvisiononline.com/2025/04/09/eighth-kulathuvayal-pilgrimage-on-april-10/): നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (ഏപ്രില്‍ 10) രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. ക്രിസ്തുവിന്റെ രക്ഷാകര പീഡാസഹനങ്ങളെ അനുസ്മരിച്ച്,കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്‍പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 11-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 36 കിലോമീറ്റര്‍ താണ്ടുക. രാവിലെ 7.45-ന് പീഡാനുഭവ സന്ദേശം. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ വര്‍ഷം, താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി, മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികം തുടങ്ങിയ സവിശേഷതകള്‍ ഒന്നിക്കുന്ന വര്‍ഷമാണെന്ന പ്രത്യേകതയും ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. നിരവധി വിശ്വാസികളാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുള്ളത്. - [കരുത്തറിയിച്ച് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി:അണിനിരന്നത് പതിനായിരങ്ങള്‍](https://malabarvisiononline.com/2025/04/05/christian-rights-rally-by-thamarassery-diocese/): കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനംകൊള്ളിച്ചു. വിവിധ ഇടവകകളില്‍ നിന്നായി പതിനായിരങ്ങളാണ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ജനസാഗരമായിരുന്നു. പൊതുസമ്മേളനം നടന്ന മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗര്‍ തിങ്ങിനിറഞ്ഞ് ജനപങ്കാളിത്തം ക്രൈസ്തവ ഐക്യത്തിന്റെ അടയാളമായി. പ്രീണന രാഷ്ട്രീയത്തിനും സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ സമുദായം ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ഒരേ സ്വരത്തോടെ പറഞ്ഞു. ക്രൈസ്തവ സമുദായം ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ല: മാര്‍ പാംപ്ലാനി ക്രൈസ്തവ സമുദായം ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുക്കപ്പെട്ട സമുദായമല്ല ക്രൈസ്തവ സമുദായമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ‘സഭ വസ്തുതകള്‍ കൃത്യമായി മനസിലാക്കിയാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. വഖഫ് […] - [ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി:പാര്‍ക്കിങ് സൗകര്യം ഇങ്ങനെ](https://malabarvisiononline.com/2025/04/04/parking-arrangements-for-christian-rights-proclamation-rally/): നാളെ (ഏപ്രില്‍ 5) കോഴിക്കോട് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനെത്തുവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളായി. വലിയ വാഹനങ്ങള്‍ ബസുകള്‍ വാനുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ കണ്ണൂര്‍ റോഡിലെ ക്രിസ്ത്യന്‍ കോളജ് സിഗ്‌നല്‍ ഇങ്ഷനില്‍ നിന്നും ബീച്ച് മേല്‍പ്പാലം കയറി, നോര്‍ത്ത് ബീച്ച് ഭാഗത്തേക്ക് പോയി പാര്‍ക്ക് ചെയ്യാം. എത്ര ബസ്സുകള്‍ക്ക് വേണമെങ്കിലും പാര്‍ക്കിങ് സൗകര്യമുണ്ട്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് സഹായവും ഉണ്ടാകും. കാറുകള്‍ കാറുകള്‍ക്കായി നാലു സ്ഥലങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഇരുചക്രവഹനങ്ങള്‍ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്. അവിടെ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വാഹങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ എത്തേണ്ട ക്രമം വയനാട് റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോജിനു സമീപത്തെ സ്‌കൂളിന് അടുത്തു നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം മുന്നോട്ട് പോയി വൈഎംസിഎ […] - [പ്രതിഷേധ കടലാകാന്‍ താമരശ്ശേരി രൂപത: ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി നാളെ](https://malabarvisiononline.com/2025/04/04/christian-rights-rally-by-thamarassery-diocese-tomorrow-in-kozhikode/): പ്രീണന രാഷ്ട്രീയത്തിനും സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ സാഗരം തീര്‍ക്കാന്‍ താമരശ്ശേരി രൂപത. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 5) കോഴിക്കോട് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയിലും പൊതുസമ്മേളനത്തിലും പ്രതിഷേധമിരമ്പും. ക്രൈസ്തവ സമുദായത്തെ ബാധിക്കുന്ന വിവിധ വിഷങ്ങള്‍ പൊതുസമ്മേളനത്തില്‍ ചര്‍ച്ചയാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് അവകാശ പ്രഖ്യാപന റാലി ആരംഭിക്കും. തുടര്‍ന്ന് മുതലക്കുളം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമ്മുള്ളില്‍ അവകാശപ്രഖ്യാപനം നടത്തും. സിഎസ്‌ഐ കോഴിക്കോട് മഹാ ഇടവക ബിഷപ് […] - [കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ ജീവന്റെ വക്താക്കള്‍: ബിഷപ്](https://malabarvisiononline.com/2025/04/01/large-families-are-the-voices-of-life-bishop/): ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുന്‍പോട്ടു നയിക്കാന്‍ ആവശ്യമായത് ദൈവം സമയാസമയങ്ങളില്‍ നല്‍കുമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത മരിയന്‍ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം ‘ജീവോത്സവ് 2K25’ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മരിയന്‍ പ്രോ-ലൈഫ് രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി പ്രോ-ലൈഫ് സമിതി തയ്യാറാക്കിയ ‘കുഞ്ഞേ നിനക്കായ്’ പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് നിര്‍വഹിച്ചു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. തോമസ് വി. മേക്കാട്ട്, ഡോ. ഫിലോമിന മാത്യു, ഡോ. ബീന സിഎംസി, അമ്പിളി മാത്യു എന്നിവരെ ആദരിച്ചു. ഏഴു മക്കളുടെ പിതാവായ ദേവഗിരി ഇടവകാംഗം ജെയ്‌സണ്‍ ജോണിനെയും കുടുംബത്തെയും നാലു മക്കളില്‍ കൂടുതലുള്ള ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെയും വലിയ കുടുംബങ്ങളില്‍ നിന്ന് വൈദിക, സന്യസ്ത വിളികള്‍ സ്വീകരിച്ചവരെയും അനുമോദിച്ചു. തിരുവമ്പാടി ഫൊറോന […] - [ഫാ. മാത്യു തെക്കേമുറിയില്‍ എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2025/03/26/mcbs-zion-province-provincial-superior/): മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലസ്ഡ് സാക്രമെന്റ് (എംസിബിഎസ്) കോഴിക്കോട് സിയോണ്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. മാത്യു തെക്കേമുറിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. അബ്രഹാം കരോട്ടാണ് വൈസ് പ്രൊവിന്‍ഷ്യലും മിഷന്‍ കൗണ്‍സിലറും. പുതിയ പ്രൊവിന്‍ഷ്യല്‍ ടീമിലെ മറ്റ് അംഗങ്ങള്‍:ഫാ. തോമസ് ത്രിക്കോയിക്കല്‍ (ദിവ്യകാരുണ്യ അപ്പസ്‌തോലേറ്റ് കൗണ്‍സിലര്‍).ഫാ. വര്‍ഗീസ് പൊടിപാറ (സാമൂഹിക സേവന, വിദ്യാഭ്യാസ കൗണ്‍സിലര്‍).ഫാ. ആന്റണി വണ്ടാനത്ത് (ഫിനാന്‍സ് കൗണ്‍സിലര്‍). - [എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഏപ്രില്‍ 10-ന് ആരംഭിക്കും](https://malabarvisiononline.com/2025/03/25/kulathuvayal-pilgrimage-april-2024/): നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഏപ്രില്‍ 10-ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്‍പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 11-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ വര്‍ഷം, താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി, മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികം തുടങ്ങിയ സവിശേഷതകള്‍ ഒന്നിക്കുന്ന വര്‍ഷമാണെന്ന പ്രത്യേകതയും ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. നിരവധി വിശ്വാസികളാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുള്ളത്. - [അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ് പരീക്ഷ: ജീജ ജോബ് ചിറയില്‍പറമ്പിലിന് ഒന്നാം സ്ഥാനം](https://malabarvisiononline.com/2025/03/24/aspct/): മതാധ്യാപകര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീല കേന്ദ്രം നടത്തിയ ASPCT ( അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ്) പരീക്ഷയില്‍ ജീജ ജോബ് ചിറയില്‍പറമ്പില്‍ (കൂടരഞ്ഞി) ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ സില്‍വിയ എസ്എച്ച് (കുറ്റിപ്പുറം), സിസ്റ്റര്‍ ലിമിയ മാത്യു എം എസ് എം ഐ (വാളൂക്ക്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീറോ മലബര്‍ സഭയുടെ ആരാധന ക്രമവിശ്വാസ പരിശീലനം എന്ന പുസ്തകമായിരുന്നു പടനവിഷയം. ഇടവക തലത്തില്‍ നടത്തിയ ആദ്യഘട്ട എഴുത്തുപരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരാണ് ഫൈനല്‍ റൗണ്ട് യോഗ്യത നേടിയത്. - ['കൈറ്റ് ക്യാപിറ്റലില്‍' പട്ടം പറത്താന്‍ പുല്ലൂരാംപാറക്കാരന്‍ ചാര്‍ലി മാത്യു](https://malabarvisiononline.com/2025/03/21/pullurampara-charlie-mathew-represents-india-world-kite-championship-china/): ചൈനയില്‍ നടക്കുന്ന ലോക പട്ടം പറത്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ആറംഗ സംഘത്തില്‍ ഇടംനേടി, നാടിന്റെ അഭിമാനമായിരിക്കുകയാണ് പുല്ലൂരാംപാറ ഇടവകാംഗം പറയന്‍കുഴിയില്‍ ചാര്‍ലി മാത്യു. ഏപ്രില്‍ 17 മുതല്‍ 21 വരെ ചൈനയിലെവൈഫാങ്ങിലാണ് മത്സരം. ലോകത്തിന്റെ കൈറ്റ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന പ്രദേശമാണ് വൈഫാങ്. 103 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 20 വര്‍ഷം പ്രവാസ ജീവിതം നയിച്ച ചാര്‍ലി നാലു വര്‍ഷം മുമ്പാണ് ഈ രംഗത്തേക്ക് വരുന്നത്. ”കുട്ടിക്കാലം മുതല്‍ കായിക രംഗത്തോടു വലിയ താല്‍പ്പര്യമുണ്ട്. പ്രവാസകാലത്ത് പരിചയപ്പെട്ട സുഹൃത്താണ് പട്ടം പറത്തല്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അത് പരിശീലിച്ചു. ഇന്ത്യയിലെ മികച്ച കൈറ്റ് ടീമായ വണ്‍ ഇന്ത്യയില്‍ അംഗമായി. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.” – ചാര്‍ലി പറയുന്നു. കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമില്‍ നടന്ന രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചാര്‍ലി മത്സരിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന രാജ്യാന്തര മത്സരത്തിലും പങ്കെടുത്തു. ഡല്‍ഹിയിലെ നോയ്ഡയില്‍ നടന്ന […] - [വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടു നേര്‍ച്ചയും നടത്തി](https://malabarvisiononline.com/2025/03/20/feast-of-st-joseph-celebrated-at-vettilappara-st-augustines-church/): വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. രാവിലെ 10.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചുണ്ടയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുപതൊന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഊട്ടുനേര്‍ച്ചയില്‍ രണ്ടായിരത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. തിരുനാള്‍ നടത്തിപ്പിന് പന്ത്രണ്ട് കമ്മറ്റികളിലായി 150-ഓളം പേരടങ്ങുന്ന ടീം രൂപീകരിച്ചിരുന്നു. 500 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് പള്ളി മുറ്റത്ത് ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച നടന്ന നൊവേന സമാപനത്തിനും ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും വികാരി ഫാ. ജോസഫ് വടക്കേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്കും പ്രദക്ഷിണത്തിനും കൈകാരന്മാരായ ബിജു കുറ്റിക്കാട്ട്, സേവ്യര്‍ കുരിശിങ്കല്‍, ബിനോയി പുള്ളോശ്ശേരില്‍, ലിനോ താന്നിക്കപാറ, പാരിഷ് സെക്രട്ടറി ജോഷി കള്ളിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തു. - [കൂമംകുളത്ത് വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു](https://malabarvisiononline.com/2025/03/20/foundation-stone-laid-for-presbytery-at-st-marys-church-kumankulam/): കൂമംകുളം സെന്റ് മേരീസ് പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ചടങ്ങുകള്‍. തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും ഊട്ടുതിരുനാളും സംഘടിപ്പിച്ചിരുന്നു. വികാരി ഫാ. ജോസഫ് ഏഴാനിക്കാട്ട് നേതൃത്വം നല്‍കി. - [സുവര്‍ണ്ണ ജൂബിലി നിറവില്‍ വലിയപാനോം കുരിശു പള്ളി: തിരുനാള്‍ മാര്‍ച്ച് 23ന്](https://malabarvisiononline.com/2025/03/19/valiyapanom-church-celebrates-its-golden-jubilee/): കുടിയേറ്റ ജനതയുടെ അഭയകേന്ദ്രമായ മഞ്ഞക്കുന്ന് ഇടവകയിലെ വലിയപാനോം കുരിശുപള്ളിയില്‍ സുവര്‍ണ്ണജൂബിലി ആഘോഷവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച് 23-ന് നടക്കും. 23-ന് വൈകിട്ട് 4.30-ന് കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞും വണക്കമാസ ജപവും നൊവേനയും. അഞ്ചിന് പ്രദക്ഷിണം. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള വലിയപാനോം കുരിശുപള്ളി അനേകരുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമായതിന്റെ പേരില്‍ പ്രസിദ്ധമാണ്. മഞ്ഞക്കുന്നില്‍ നിന്നും ചെങ്കുത്തായ മലമ്പാതകള്‍ പിന്നിട്ടു വേണം വലിയപാനോം കുരിശുപള്ളിയിലെത്തുവാന്‍. മുമ്പ് നാല്‍പതോളം കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനവാസം തീരെ കുറവാണ്. എങ്കിലും യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് മലകയറിയെത്തുന്ന വിശ്വാസികള്‍ നിരവധിയാണ്. അനുഗ്രഹങ്ങള്‍ നേടിയെടുത്താണ് തിരിച്ച് മലയിറങ്ങുന്നതെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്ന അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. 1942-ലാണ് വിലങ്ങാട്ടേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. തുടര്‍ന്ന് 1955-ല്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ദേവാലയം സ്ഥാപിതമായി. വലിയപാനോത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കണം എന്നത് […] - [വിശുദ്ധ ബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പാ](https://malabarvisiononline.com/2025/03/18/pope-francis-celebrates-mass-in-the-private-chapel/): ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ദിവ്യബലി അര്‍പ്പിച്ച ശേഷം, പ്രാര്‍ത്ഥനാനിമഗ്‌നനായിരിക്കുന്ന പരിശുദ്ധ പിതാവിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടു. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനുശേഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ചിത്രം എന്ന നിലയില്‍ ലോകജനത മുഴുവന്‍ ഏറെ സന്തോഷത്തോടുകൂടിയാണ് ഈ ചിത്രം ഏറ്റെടുത്തത്. ഫെബ്രുവരി 14-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പാപ്പായുമായി പൊതുസദസിനോ, സ്വകാര്യസദസിനോ ആരെയും അനുവദിച്ചിട്ടില്ല. തുടര്‍ന്ന്, മാര്‍ച്ച് ആറിന് വത്തിക്കാന്‍ ചത്വരത്തിലാണ്, ജപമാല പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ ക്ഷീണിതമായ ശബ്ദം എല്ലാവരും ശ്രവിച്ചത്. അന്ന് വിശ്വാസികളെ അനുഗ്രഹിച്ച പാപ്പ രോഗാവസ്ഥയില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അര്‍പ്പിച്ചു. ആരോഗ്യസ്ഥിതിയില്‍ ക്രമാഗതമായ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഔദ്യോഗിക വിജ്ഞാപനങ്ങളില്‍ […] - [തലക്കെട്ടുകളാകാത്ത ക്രൈസ്തവ വേട്ട](https://malabarvisiononline.com/2025/03/17/the-christian-persecution-that-doesnt-make-headlines/): മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ന്യൂനപക്ഷങ്ങളോടും അവരുടെ പോരാട്ടങ്ങളോടുമൊപ്പമാണെന്നു ആവര്‍ത്തിക്കുമ്പോഴും ഒരു പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള മത്സരമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ആഗോള വാര്‍ത്തകളുടെ റിപ്പോട്ടിങ്ങിലും പ്രാദേശിക വാര്‍ത്തകളുടെ വിതരണത്തിലുമെല്ലാം ഈ വേര്‍തിരിവ് വായിച്ചെടുക്കാനാകും. ഗാസയിലേക്ക് നോക്കി ഇരിക്കുന്നവര്‍ കോംഗോ, അസര്‍ബൈജാന്‍, സൊമാലിയ, എറിത്രിയ, യെമന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ വംശഹത്യകള്‍ കണ്ടില്ലെന്ന് നടക്കുകയാണ്. കോംഗോയില്‍ പള്ളിക്കുള്ളില്‍ വച്ച് ഇസ്ലാമിക തീവ്രവാദികള്‍ 70 ക്രിസ്ത്യാനികളുടെ തലയറുത്ത് കൊന്നത് 2025 ഫെബ്രുവരി 13നായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോംഗോ പതിപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സാണ് അക്രമണത്തിനു പിന്നില്‍. നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയാകാതെ പോയി. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങളെ തമസ്‌ക്കരിക്കുകയും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ എട്ടു കോളം നിരത്തുകയും മുഖപ്രസംഗമാക്കുകയും ചെയ്യുന്ന മാധ്യമ ശൈലി ഇരട്ടത്താപ്പാണ്. ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധീകരിച്ച 2024-ലെ കണക്കുകള്‍ പ്രകാരം ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു എന്ന കാരണംകൊണ്ട് ഏഴില്‍ ഒരാള്‍ പീഡിപ്പിക്കപ്പെടുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തി അത് അഞ്ചില്‍ ഒന്നും ഏഷ്യയില്‍ അഞ്ചില്‍ […] - [സന്യസ്തര്‍ കരുണയുടെ സന്ദേശവാഹകരാകണം: ബിഷപ്](https://malabarvisiononline.com/2025/03/17/bishop-says-nuns-should-be-messengers-of-compassion/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടാനുബന്ധിച്ച് ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശ്ശേരി (എഫ്എസ്ടി) നടത്തിയ ആദ്യ സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് അധ്യക്ഷത വഹിച്ചു. സന്യാസജീവിതത്തിന്റെ മൂല്യം ഈശോയുടെ തിരുഹൃദയത്തോടുള്ള അപാരമായ സ്നേഹത്തില്‍ നിലകൊള്ളുന്നുവെന്നും സന്യസ്തര്‍ എപ്പോഴും കരുണയുടെ സന്ദേശ വാഹകരകണമെന്നും ബിഷപ് പറഞ്ഞു. ‘Dilexit Nos’ എന്ന ചക്രീക ലേഖനത്തിന്റെ ആഴവും അര്‍ത്ഥവും പരിചയപ്പെടുത്തി ഫാ. കുര്യന്‍ താന്നിക്കല്‍ ക്ലാസ് നയിച്ചു. എഫ്എസ്ടി പ്രസിഡന്റ് സിസ്റ്റര്‍ ഉദയ സിഎംസി, സിസ്റ്റര്‍ വിനീത എഫ്‌സിസി, സിസ്റ്റര്‍ സെലെസ്റ്റി എംഎസ്എംഐ, സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ജെസ്സിന്‍ എസ്എച്ച്, സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ എന്നിവര്‍ പ്രസംഗിച്ചു. വീഡിയോ സ്റ്റാറ്റസ് മത്സര വിജയികള്‍ക്ക് ബിഷപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. - [മരിക്കേണ്ടി വന്നാലും കര്‍ഷകരോടൊപ്പം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2025/03/17/bishop-mar-remigiose-inchananiyil-emphasized-the-need-to-strengthen-farmers-unity/): കര്‍ഷകരുടെ ശത്രുക്കളായ വനംവകുപ്പിനെ നേരിടാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ നാട്ടില്‍ ശക്തിപ്പെടണമെന്നും മരിക്കേണ്ടി വന്നാല്‍ പോലും കര്‍ഷക പോരാട്ടത്തില്‍ താന്‍ ഒപ്പമുണ്ടാകുമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: മുമ്പെങ്ങുമില്ലാത്ത വിധം വന്യജീവികളുടെ അക്രമണം ദുസ്സഹവും ഭീതി ജനകവുമായിരിക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനം വകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. നിസ്സ ഹായവസ്ഥയെക്കാള്‍ നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്‌നങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നത് മൂഢ വിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. ബഫര്‍സോണ്‍ എന്ന കാട്ടുനീതിന ടപ്പിലായ ഗൂഡല്ലൂരിലെ ജനത്തിന്റെ ദുരനുഭവങ്ങള്‍ നേരില്‍ കണ്ടാല്‍ സ്ഥിതിയുടെ ഗുരുതരാവസ്ഥ ബോധ്യമാകും. ജീവിതം മൊത്തം അവിടെ മരവിച്ച നിലയിലാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്. ജീവിക്കാന്‍ […] - [വീഡിയോ സ്റ്റാറ്റസ് മത്സരം: സിസ്റ്റര്‍ സാങ്റ്റ സിഎംസിക്ക് ഒന്നാം സ്ഥാനം](https://malabarvisiononline.com/2025/03/15/video-status-competition-sister-sangta-cmc-wins-first-place/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്സ് (എഫ്എസ്ടി) സംഘടിപ്പിച്ച വീഡിയോ സ്റ്റാറ്റസ് മത്സരത്തില്‍ സിസ്റ്റര്‍ സാങ്റ്റ സിഎംസി ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ ജെയ്‌സി എഫ്‌സിസി, സിസ്റ്റര്‍ സ്‌നേഹ മരിയ എസ്എബിഎസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. - [ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍](https://malabarvisiononline.com/2025/03/15/vocation-camp-2025-set-to-inspire-youth-this-april/): താമരശ്ശേരി രൂപതയുടെ ഈ വര്‍ഷത്തെ ദൈവവിളിക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കും. ആണ്‍കുട്ടികള്‍ക്കായുള്ള ക്യാമ്പ് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലാണ് നടക്കുന്നത്. ക്യാമ്പ് ഫീസ് 500 രൂപ. അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസ് ഇളവുണ്ട്. മറ്റു രൂപതകളിലോ, സന്യാസ സഭകളിലോ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും രൂപതാ ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കണം. ഏപ്രില്‍ ഒന്നിന് രാവിലെ 10-ന് ആരംഭിക്കുന്ന ക്യാമ്പ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സമാപിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വികാരിയച്ചന്റെ കത്ത് കൊണ്ടുവരണം. ബൈബിള്‍, നോട്ടുബുക്ക്, പേന, ബെഡ്ഷീറ്റ്, ടോയ്‌ലറ്റ് സാധനങ്ങള്‍ എന്നിവ കരുതേണ്ടതാണ്. - [ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന് മുതലക്കളത്ത്](https://malabarvisiononline.com/2025/03/14/christian-rights-rally-and-public-meeting-to-be-held-at-muthalakalam/): താമരശ്ശേരി രൂപതയിലെ മുഴുവന്‍ സംഘടനകളുടെയും, ഇടവകകളുടെയും, ആഭിമുഖ്യത്തില്‍ മറ്റ് ക്രൈസ്തവ സമുദായ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുതലക്കളത്ത് സംഘടിപ്പിക്കും. വനം – വന്യജീവി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടപ്പില്‍ വരുത്തുക, പരിസ്ഥിതിയുടെ മറവില്‍ മതിയായ രേഖകളുള്ള കര്‍ഷക ഭൂമി പിടിച്ചെടുക്കാനുള്ള നിയമങ്ങളും നീക്കങ്ങളും അവസാനിപ്പിക്കുക, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ക്രൈസ്തവര്‍ക്കെതിരെയുള്ള നീതി നിഷേധങ്ങള്‍ തടയുകയും ചെയ്യുക, നീതിപൂര്‍വ്വമായ സംവരണം ക്രൈസ്തവര്‍ക്ക് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലിയും പൊതുസമ്മേളനവും നടത്തുന്നത്. - [പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വ്യാഴവട്ടം തികച്ച് ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2025/03/13/pope-francis-12-years-papacy/): ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് 12 വര്‍ഷം പൂര്‍ത്തിയായി. 2013 മാര്‍ച്ച് 13നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്യവെയാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ സിംഹാസനത്തിലേറുന്നത്. 1282 വര്‍ഷ ത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയായിരുന്നു സ്ഥാനാരോഹണം. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനടുത്തുള്ള ഫ്‌ളോറസിലാണ് 1936 ഡിസംബര്‍ 17-ന് മാരിയോ ജോസ് ബര്‍ഗോളിയയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ചു മക്കളില്‍ മൂത്ത പുത്രനായി ജോര്‍ജ് മരിയോ ബര്‍ഗോളിയോ ജനിച്ചത്. ഫ്രാന്‍സിസ് പാപ്പയ്ക്ക് മൂന്നു വയസ് തികയും മുമ്പാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത്. 1969 ജൂലൈ 20 ഞായറാഴ്ച നീല്‍ ആസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങുന്നത് ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട സെമിനാരി വിദ്യാര്‍ത്ഥി പിന്നീട് മാര്‍പാപ്പയാകുമ്പോള്‍ ശാസ്ത്രത്തെ […] - [പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി ആറ് ഭവനങ്ങള്‍ നിര്‍മിച്ച് ജീസസ് യൂത്ത്](https://malabarvisiononline.com/2025/03/13/jesus-youth-builds-six-houses-in-memory-of-those-who-died-in-the-pookiparamba-accident/): പൂക്കിപ്പറമ്പ് ബസ് അപകടം 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി ആറു വീടുകള്‍ നിര്‍മിച്ച് സ്മരണാഞ്ജലിയേകുകയാണ് ജീസസ് യൂത്ത്. വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കൂടത്തായിയില്‍ നിര്‍മിച്ച നാലു വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. കൂരാച്ചുണ്ടിലും താമരശ്ശേരിയിലുമാണ് മറ്റു രണ്ടു വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ‘വലിയ സന്തോഷത്തിന്റെ നിമിഷമാണിത്. വിലങ്ങാട്ടിലെ സഹോദരങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ സ്‌നേഹപൂര്‍വം അവരെ ചേര്‍ത്തു നിര്‍ത്താന്‍ ജീസസ് യൂത്തിനായി. വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ പണി ആദ്യമായി പൂര്‍ത്തീകരിച്ചത് ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണെന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. പൂക്കിപ്പറമ്പ് അപകടം നമ്മുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. അന്ന് മരണപ്പെട്ട സഹോദരങ്ങള്‍ നമുക്കായി സ്വര്‍ഗ്ഗത്തില്‍ മാധ്യസ്ഥം വഹിക്കുന്നുണ്ട്.” അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് വീട് […] - [ശവപ്പറമ്പായി സിറിയന്‍ തെരുവുകള്‍](https://malabarvisiononline.com/2025/03/12/syrian-streets-like-a-graveyard/): സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും സിറിയന്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സിറിയന്‍ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാക്കി മാറ്റി. മാര്‍ച്ച് 7 മുതല്‍ 10 വരെ നടന്ന കൂട്ടക്കുരുതിയില്‍ ഇതുവരെ 1130 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കുകള്‍. ഇതില്‍ ക്രൈസ്തവരും ഉള്‍പ്പെടും. സര്‍ക്കാര്‍ അനുകൂലികള്‍ തെരുവില്‍ വധശിക്ഷ നടപ്പിലാക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തിന്റെ കാരണം സ്വന്തം ജനതയ്‌ക്കെതിരെ പോലും രാസായുധ പ്രയോഗം നടത്തിയ ക്രൂരനായ ഭരണാധികാരി ബാഷര്‍ അല്‍ അസദില്‍ നിന്ന് സിറിയ മോചനം നേടിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. തുടര്‍ന്ന് ഹയാത് തഹ്രീന്‍ അല്‍ഷാമിന്റെ നേതാവ് അഹമ്മദ് അല്‍ ഷാരയെന്ന ജെലാനി ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റു. ഇപ്പോഴത്തെ കലാപം ആരംഭിച്ചത് ബാഷര്‍ അല്‍ അസദിന് ഏറെ സ്വാധീനമുള്ള ലതാക്കിയ പട്ടണത്തിലാണ്. അസദിന്റെ സേനയിലെ ദി ടൈഗര്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കമാന്‍ഡര്‍ സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് കലാപം ആരംഭിച്ചത്. അസദ് […] - [സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒന്നിക്കുവാന്‍ ആഹ്വാനമായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേതൃസംഗമം](https://malabarvisiononline.com/2025/03/11/united-christian-forum-leadership-meeting-calls-for-unity-against-social-evils/): കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെ നേതൃസംഗമം നടത്തി. ക്രിസ്തീയ വിശ്വാസത്തിനെതിരെയുള്ള ആസൂത്രിത കടന്നുകയറ്റങ്ങളില്‍ സഭാ നേതൃത്വങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒന്നിക്കണമെന്നും സഭയ്ക്കും വിശ്വാസത്തിനും സഭാ സ്ഥാപനങ്ങള്‍ക്കും എതിരെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികളെ ഒരുമിച്ച് നിന്ന് ശക്തമായി നേരിടണമെന്നും സംഗമം ആഹ്വാനം ചെയ്തു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ മലങ്കര മാര്‍ത്തോമ സിറിയന്‍ സഭ മെത്രാപ്പോലീത്ത മാത്യു മാര്‍ മക്കാരിയോസ്, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, യുസിഎഫ് മേഖല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, മൈക്കാവ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ. എബി ചിറയില്‍, മൈക്കാവ് യാക്കോബായ സിറിയന്‍ ചര്‍ച്ച് വികാരി […] - [കരിസ്മാറ്റിക് നവീകരണ മുന്നേറ്റം സോണല്‍ സംഗമം](https://malabarvisiononline.com/2025/03/10/charismatic-movement-zonal-sangam/): കരിസ്മാറ്റിക് നവീകരണ മുന്നേറ്റം കോഴിക്കോട് സോണല്‍ സംഗമം അശോകപുരം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടന്നു. രൂപതാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കി. കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ഡെല്‍സി ഫിലിപ്പ് എംഎസ്എംഐ ക്ലാസ് നയിച്ചു.സംഗമത്തിന്റെ ഭാഗമായി ബൈബിളിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തിയെഴുതിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. രൂപതാ, സംസ്ഥാനതല മത്സരങ്ങള്‍ വിജയികളായവരെ അനുമോദിച്ചു. - [പ്രോ-ലൈഫ് ദിനാചരണവും വലിയ കുടുംബങ്ങളുടെ സംഗമവും](https://malabarvisiononline.com/2025/03/10/pro-life-day-celebration-and-reunion-of-large-families/): മരിയന്‍ പ്രോ- ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രോ-ലൈഫ് ദിനാചരണവും രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമവും മാര്‍ച്ച് 31-ന് തിരുവമ്പാടി ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 10-ന് സംഗമം ആരംഭിക്കും. മരിയന്‍ പ്രോ-ലൈഫ് മൂവ്‌മെന്റ് രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മെറിന്‍ ജോസ് എസ്എച്ച്, രൂപതാ പ്രസിഡന്റ് സജീവ് പുരയിടത്തില്‍, സെക്രട്ടറി ജോണ്‍സണ്‍ തെങ്ങുംതോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. - [മിഷന്‍ലീഗ് നവപ്രഭ 2025 ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2025/03/10/mission-league-navaprabha-2025-inaugurated/): ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ റീജിയണ്‍ സംഗമം ‘നവപ്രഭ 2025’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയോട് കൂടി ആരംഭിച്ച സംഗമത്തിന് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. അന്തര്‍ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, താമരശ്ശേരി രൂപത പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍, മലബാര്‍ റീജിയണ്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, സംസ്ഥാന വൈസ് ഡയറക്ടര്‍മാരായ ഫാ. ജിതിന്‍ വേലിക്കകത്ത്, സിസ്റ്റര്‍ മേരി ജൂലിയ DIH, മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. മനോജ് അമ്പലത്തിങ്കല്‍, കണ്ണൂര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടുകല്ലുങ്കല്‍, തലശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ബിബിന്‍ വടക്കേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും നാഷണല്‍ ട്രെയിനറുമായ തോമസ് കല്ലറയ്ക്കല്‍ ക്ലാസ്സ് നയിച്ചു. സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ പുളിച്ചുമാക്കല്‍, ഓര്‍ഗനൈസര്‍ തോമസ് […] - [പാരീഷ് സെക്രട്ടറിമാരുടെ രൂപതാ സംഗമം നടത്തി](https://malabarvisiononline.com/2025/03/10/diocesan-level-meeting-of-parish-secretaries-held/): താമരശ്ശേരി രൂപതയിലെ പാരിഷ് സെക്രട്ടറിമാരുടെ സംഗമം ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപത ഫിനാന്‍സ് ഓഫീസര്‍ കുര്യാക്കോസ് മുഖാല സ്വാഗതം ആശംസിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമാപന സന്ദേശം നല്‍കി. ഇടവക സെക്രട്ടറിമാരുടെ സേവനങ്ങള്‍ മഹത്തരം ആണെന്നും ഇടവകയോടും വികാരിയച്ചനോടും രൂപതാ സംവിധാനങ്ങളോടും മറ്റ് അജപാലനരീതികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടവരാണ് പാരീഷ് സെക്രട്ടറിമാരെന്നും ബിഷപ് ഓര്‍മിപ്പിച്ചു. പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍, സോഷ്യല്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. തോമസ് പാറന്‍കുളങ്ങര എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദി പറഞ്ഞു. രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട്, സിസ്റ്റര്‍ റോസ്ബിന്‍ എസ്എബിഎസ്, അമല്‍ (മഞ്ഞക്കടവ്), വത്സ (കടലുണ്ടി) എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. - [അധ്യാപികയുടെ മരണം: യാഥാര്‍ത്ഥ്യമെന്ത്?](https://malabarvisiononline.com/2025/02/21/teachers-death-what-is-the-reality/): താമരശ്ശേരി രൂപതയിലെ കട്ടിപ്പാറ ഇടവകാംഗവും രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപികയുമായിരുന്ന അലീന ബെന്നിയുടെ മരണം മായാത്ത നൊമ്പരമായി നീറുകയാണ്. അതേ സമയം രൂപതയെയും വൈദികരെയും സഭാ സംവിധാനങ്ങളെയും ചീത്തവിളിക്കാനും അവഹേളിക്കാനുമുള്ള അവസരമായാണ് ചിലര്‍ ഈ മരണത്തെ നോക്കിക്കാണുന്നത്. സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്തകളും ആരോപണങ്ങളുമായി ഇവര്‍ കളംനിറയുന്നു. അലീനയുടെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും വസ്തുതകളും ഇക്കൂട്ടര്‍ അന്വേഷിക്കുന്നതേയില്ല. ഫയലില്‍ കുടുങ്ങുന്ന ജീവിതങ്ങള്‍ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമന അധികാരി സ്‌കൂള്‍ മാനേജറാണെങ്കിലും നിയമന അംഗീകാരം നല്‍കേണ്ടതും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടതും വിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളോടുള്ള ചിറ്റമ്മനയമാണ് ഈ മേഖലയിലെ മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളമില്ലാതെ നിയമനാംഗീകാരം കാത്തുകഴിയുന്നത് 16,000 അധ്യാപകരാണ്. ഇനി നിയമനം ലഭിച്ചവരില്‍ പലര്‍ക്കും ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ദിവസ വേതന അംഗീകാരം മാത്രമാണുള്ളത്. കോഴിക്കോട് ജില്ലയുടെ കാര്യമെടുത്താല്‍ 3200 […] - [വട്ടച്ചിറ കുരിശുപള്ളി വെഞ്ചരിച്ചു](https://malabarvisiononline.com/2025/02/18/vattachira-kurishupally/): നൂറാംതോട് സെന്റ് ജോസഫ് ഇടവകയുടെ കീഴില്‍ വട്ടച്ചിറയില്‍ പുതുതായി നിര്‍മിച്ച വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കുരിശുപള്ളി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശ ചെയ്തു. നൂറാംതോട് ഇടവക വികാരി ഫാ. ജോര്‍ജ് തോമസ് മുണ്ടക്കല്‍ സഹകാര്‍മികനായിരുന്നു. - [കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു](https://malabarvisiononline.com/2025/02/18/kannoth-st-antonys-ups-platinum-jubilee/): ഒരു വര്‍ഷം നീണ്ടു നിന്ന കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം പ്രൗഢഗംഭീരമായി സമാപിച്ചു. ജൂബിലി സമാപന ആഘോഷം 2025 ഫെബ്രുവരി 13, 14, 15 തീയതികളില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് ആഘോഷിച്ചത്. ഫെബ്രുവരി 13-ന് സ്‌കൂള്‍ വാര്‍ഷികം സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ ആലുങ്കലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. രണ്ടാം ദിവസം പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പുസ്തക പ്രകാശനം നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഗാന്ധി പ്രതിമ അനാച്ഛാദനം നടത്തി. ഫെബ്രുവരി 15-ന് പ്ലാറ്റിനം ജൂബിലി സമാപനവും അധ്യാപക യാത്രയയപ്പ് സമ്മേളനം നടത്തി. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് […] - [ദെബോറ മീറ്റ് 2K25: കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം](https://malabarvisiononline.com/2025/02/17/catholic-congress-thamarassery-diocese-womens-council-conference/): താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് വിമന്‍സ് കൗണ്‍സില്‍ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതയിലെ സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെയുടെ പുത്തന്‍ ചുവടുവയ്പാണ് ഈ വനിതാ സമ്മേളനമെന്നും, വിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്ന ഇസ്രായേലിന്റെ പ്രതിസന്ധിയുടെ നടുവില്‍ പ്രവാചകത്വത്തിന്റെയും ധീരതയുടെയും പ്രതീകമായി മാറിയ ദെബോറയെപ്പോലെ ഈ കാലഘട്ടത്തില്‍ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകള്‍ക്കുണ്ടെന്നും ബിഷപ് ഓര്‍മിപ്പിച്ചു. താമരശ്ശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സ്ത്രീ ശാക്തീകരണം സമുദായ പുരോഗതിക്ക് എന്ന വിഷയത്തെക്കുറിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. വനിതാ സംരംഭകത്വ സാധ്യതകളെക്കുറിച്ച് മെല്‍വിന്‍ സിറിയക്കും, വനിതാ സഹകരണ സംഘങ്ങളെ കുറിച്ച് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ എം. പി. ജോസഫും, സമുദായ ശാക്തീകരണത്തിന് വനിതാ നേതൃത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. […] - [ക്രിസ്റ്റീന്‍ മിനിസ്ട്രി സംസ്ഥാനതല പ്രസംഗമത്സരം; ഒന്നും രണ്ടും സ്ഥാനം കോഴിക്കോട് സോണിന്‌](https://malabarvisiononline.com/2025/02/10/christeen-ministry-winner/): ക്രിസ്റ്റീന്‍ മിനിസ്ട്രി സംസ്ഥാനതലത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ കോഴിക്കോട് സോണില്‍ നിന്നും പങ്കെടുത്തവരില്‍ ജുവല്‍ പ്രകാശ് കണ്ണംത്തറപ്പില്‍- മരഞ്ചാട്ടി ഇടവക ഒന്നാം സ്ഥാനവും, ഹെല്‍ഗ മരിയ ജിന്‍സ് നീണ്ടുകുന്നേല്‍- പുല്ലൂരാംപാറ ഇടവക രണ്ടാം സ്ഥാനവും കരസ്ഥമാക്കി. - [മതബോധനം: പ്ലസ്ടു വില്‍ ആന്‍ മരിയ ഷിജുവിനും പ്ലസ് വണ്ണില്‍ കെ.എം റോസ്‌ലിനും ഒന്നാം റാങ്ക്.](https://malabarvisiononline.com/2025/02/10/hcc-results/): കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയര്‍ അഫിലിയേഷനുള്ള താമരശ്ശേരി രൂപതയിലെ മതബോധന പ്ലസ് വണ്‍, പ്ലസ്ടു (HCC) ഫലം പ്രസിദ്ധീകരിച്ചു. പ്ലസ്ടു വില്‍ ആന്‍ മരിയ ഷിജു തെങ്ങുംപള്ളില്‍ (പുല്ലൂരാംപാറ) ഒന്നാം റാങ്ക് കരസ്ഥമാക്കി. ആര്‍ദ്ര ആന്‍ സജി മെഴുകനാല്‍ (സെന്റ് അല്‍ഫോന്‍സ സ്‌കൂള്‍) രണ്ടും. അനറ്റ് ട്രീസ സിനീഷ് (കുപ്പായക്കോട്) മൂന്നും സ്ഥാനങ്ങള്‍ നേടി.പ്ലസ് വണ്‍ വിഭാഗത്തില്‍ ചമല്‍ ഇടവകാംഗം കെ.എം റോസ്‌ലിന്‍ കുരീക്കാട്ടില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ആന്‍ മരിയ ജിനോ കാട്ടുനിലത്തില്‍ (ചുണ്ടത്തുംപൊയില്‍) രണ്ടും സൂസന്ന സാബു കാഞ്ഞിരത്തിങ്കല്‍ (ഈസ്റ്റ് ഹില്‍) മൂന്നും സ്ഥാനങ്ങള്‍ നേടി.3100 ഓളം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ്ടു വിഭാഗങ്ങളിലായി ഇത്തവണ പരീക്ഷ എഴുതി - [ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബ്ലോക്കും ഓഡിറ്റോറിയവും സോളാര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു.](https://malabarvisiononline.com/2025/02/10/jpi-new-building-inauguration/): താമരശ്ശേരി രൂപതയുടെ കീഴില്‍ മേരിക്കുന്ന് പ്രവര്‍ത്തിക്കുന്ന ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ തെറാപ്പിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പുതിയ ബ്ലോക്കും ഓഡിറ്റോറിയവും ബിഷപ് വെഞ്ചരിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ബിഷപ് ആദരിച്ചു.മുറിവേറ്റ മനസുകള്‍ക്ക് ആശ്വാസം പകരാന്‍ ജാതിമതഭേതമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അത്തരത്തിലൊരു സ്ഥാപനമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനശക്തി നഷ്ടപ്പെട്ടവര്‍ക്ക് മാനസികാരോഗ്യം തിരികെ പിടിക്കാന്‍ ഈ സ്ഥാപനത്തിന്റെ സേവനങ്ങളിലൂടെ കഴിയുന്നുണ്ട്. ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കി. - [വചനമെഴുത്തു മത്സരം: വിജയികളെ പ്രഖ്യാപിച്ചു](https://malabarvisiononline.com/2025/02/04/mathruvedhi-winners-announced/): വചനം വായിക്കുക, ഹൃദിസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാര്‍ക്കായി സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച വചനമെഴുത്തു മത്സരത്തില്‍ മഞ്ചേരി ഇടവകാംഗം ലാലി തങ്കച്ചന്‍ കിഴക്കേക്കര ഒന്നാം സ്ഥാനം നേടി. ദേവഗിരി ഇടവകാംഗം ബിന്നി മാത്യു പള്ളിത്താഴത്ത് രണ്ടും മഞ്ചേരി ഇടവകാംഗം ആന്‍മേരി ചെറുമലര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡുകളാണ് സമ്മാനം. - [ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍](https://malabarvisiononline.com/2025/02/03/fr-johnson-kallidukkil-msfs/): മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (MSFS) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി താമരശ്ശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമായ ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരികെയാണ് പുതിയ നിയമനം. ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകനും പരിശീലകനുമായ അദ്ദേഹം ദീര്‍ഘ വര്‍ഷങ്ങള്‍ ടാന്‍സാനിയായിലുള്ള മേജര്‍ സെമിനാരിയുടെ റെക്ടറായിരുന്നു. - [ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതികളുമായി കട്ടിപ്പാറ ഇടവകയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം](https://malabarvisiononline.com/2025/02/01/platinum-jubilee-kattipara-2025/): കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജനുവരി 17 -ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി വര്‍ഷാരംഭം ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി പറഞ്ഞു. വീടില്ലാത്ത ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നല്‍കി വീട് നിര്‍മിക്കാന്‍ ജൂബിലി വര്‍ഷത്തില്‍ സഹായം നല്‍കും. ജൂബിലി വര്‍ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കും. ജൂബിലി വര്‍ഷത്തില്‍ 300 ദിവസത്തില്‍ അധികം ദിവ്യബലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. ഇടവകയില്‍ സേവനം ചെയ്തു കടന്നു പോയ വൈദികരെയും സിസ്റ്റര്‍മാരെയും ആദരിക്കും. ഇടവകയില്‍ നിന്നുള്ള വൈദികരെയും സിസ്റ്റര്‍മാരെയും ആദരിക്കും. ഇക്കാലയളവില്‍ കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചവരെയും ആദരിക്കും. ഫാ. ജോസ് വടക്കേടം നേതൃത്വം നല്‍കുന്ന ബൈബിള്‍ ശാസ്ത്രീയ പഠന ക്ലാസും ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കും. രക്തദാന ക്യാമ്പ്, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്, മാതാപിതാക്കള്‍ക്കായുള്ള […] - [അന്തീക്വാ എത് നോവ: നിർമ്മിത ബുദ്ധിയുടെ (AI) ധാർമികതയെ പറ്റിയുള്ള പുതിയ വത്തിക്കാൻ രേഖ](https://malabarvisiononline.com/2025/01/31/antiqua-et-nova/): അന്തീക്വാ എത് നോവ: ‘നിർമ്മിത ബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്’ എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28-ന് ഒരു പുതിയ പ്രമാണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ AI ഉയർത്തുന്ന മാനുഷികവും (anthropological) ധാർമ്മികവുമായ (moral) വെല്ലുവിളികളെ” അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ കത്തോലിക്കാ സഭ പുറത്തിറക്കിയത്. കത്തോലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ നിർമ്മിത ബുദ്ധിയുടെ (AI) നൈതികവും മാനുഷികവുമായ (moral and anthropological) പ്രത്യാഘാതങ്ങളെ ഈ പ്രമാണ രേഖ വിലയിരുത്തുന്നു. മനുഷ്യന്റെ അന്തസ്സ്, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ പ്രമാണ രേഖ. മനുഷ്യന്റെ വ്യക്തിത്വം, ധാർമ്മിക ഉത്തരവാദിത്തം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമ്മിത ബുദ്ധിയുടെ (AI) ദ്രുതഗതിയിലുള്ള പുരോഗതികളെ ഇത് അഭിസംബോധന ചെയ്യുന്നു. മനുഷ്യന്റെ പുരോഗമനം കൂടുതൽ കാര്യക്ഷമമാക്കാനോ, എന്നാൽ, ദുരുപയോഗം ചെയ്താൽ […] - [മോണ്‍. ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2025/01/30/msgr-antony-kozhuvanal-memorial-auditorium-was-inaugurated/): വിദ്യാഭ്യാസ, സാമൂഹിക, കാര്‍ഷിക രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ താമരശ്ശേരി രൂപതാവൈദികനായിരുന്ന മോണ്‍. ആന്റണി കൊഴുവനാലിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടില്‍ (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) മോണ്‍. ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സ്റ്റാര്‍ട്ട് ജനറല്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് പൈമ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. താമരശ്ശേരി രൂപത ചാന്‍സലര്‍ റവ. ഡോ.സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാല, പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, രാഷ്ട്രദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, കൊഴുവനാലച്ചന്റെ കുടുംബാംഗങ്ങള്‍ […] - [വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍](https://malabarvisiononline.com/2025/01/28/airman-recruitment/): വ്യോമസേന എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മാനാകാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കാണ് അവസരം. സ്ത്രീകള്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. കേരളത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. കേരളത്തില്‍ നിന്നുള്ള അപേക്ഷവര്‍ക്ക് ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റിക്രൂട്ട്‌മെന്റ് റാലി. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം) ജയിച്ചവരോ അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50 ശതമാനം മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷണല്‍ കോഴ്‌സ് (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം) ജയിച്ചവരോ ആയിരിക്കണം. ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി ഫാര്‍മസി ഉദ്യോഗാര്‍ത്ഥികള്‍: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയിച്ചവരാകണം (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം). 50 ശതമാനം […] - [താമരശ്ശേരി ഇന്‍ഫാമിന് പുതിയ നേതൃത്വം](https://malabarvisiononline.com/2025/01/28/new-leadership-for-thamarassery-infam/): ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ല ജനറല്‍ബോഡി യോഗത്തില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സാനിധ്യത്തില്‍ 2025-27 വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ബ്രോണി നമ്പ്യാപറമ്പില്‍ (പ്രസിഡന്റ്), മാര്‍ട്ടിന്‍ തെങ്ങും തോട്ടത്തില്‍ (സെക്രട്ടറി), രാജു ചോള്ളാമടത്തില്‍ (ട്രഷറര്‍), ജോബി ഇലഞ്ഞിക്കല്‍ (വൈസ് പ്രസിഡന്റ്), ബോണി ജേക്കബ് (ജോയിന്റ് സെക്രട്ടറി). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍, ജോണ്‍ കുന്നത്തേട്ട്, ജോണി കളപ്പുര, റെജി പേഴത്തിങ്കല്‍, മാത്യു തേരകം, ബേബി വട്ടുകുന്നേല്‍, ജോണി മലപ്രവനാല്‍, ലൈജു അരിപറമ്പില്‍, സെബാസ്റ്റ്യന്‍ പേഴത്തിങ്കല്‍, ജയേഷ് സ്രാമ്പിക്കല്‍. വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളോടുള്ള സര്‍ക്കാര്‍ നിസംഗതയ്‌ക്കെതിരെ യോഗം ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ഊര്‍ങ്ങാട്ടേരിയില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തിലും വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അനുദിനം ജനവാസ മേഖലകളിലുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യത്തെയും ആക്രമണങ്ങളെയും സര്‍ക്കാര്‍ നിസ്സംഗതയോടെയാണ് വീക്ഷിക്കുന്നത്. മനുഷ്യജീവന് മൃഗങ്ങളുടെ […] - [പുതുചരിത്രം രചിച്ച് സിസ്റ്റര്‍ റാഫേല പെട്രിനി വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ തലപ്പത്ത്](https://malabarvisiononline.com/2025/01/22/sister-raffaella-petrini-makes-new-history-and-heads-the-vatican-governorate/): വത്തിക്കാന്‍ ഭരണസിരാകേന്ദ്രമായ ഗവര്‍ണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത നിയമനം. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗവര്‍ണറേറ്റിന്റെ പുതിയ പ്രസിഡന്റായി സിസ്റ്റര്‍ റാഫേല പെട്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. വത്തിക്കാനില്‍ ഭരണകേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന നിരവധി നിയമനങ്ങള്‍ മാര്‍പാപ്പ ഇതിനോടകം നടത്തിയിരിന്നു. ചരിത്രത്തില്‍ ആദ്യമായി റോമന്‍ കൂരിയയുടെ ഭാഗമായ സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത് ജനുവരി ആദ്യവാരത്തിലാണ്. 1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റര്‍ റാഫേല പെട്രിനിയുടെ ജനനം. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് സന്യാസ സമൂഹാംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബാര്‍ണി സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് ‘സയന്‍സ് ഓഫ് ഓര്‍ഗനൈസേഷന്‍ ബിഹേവിയര്‍’ എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2015 മുതല്‍ […] - [സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനസംഘടിപ്പിച്ചു](https://malabarvisiononline.com/2025/01/18/the-syro-malabar-synodal-commissions-were-reconstituted/): സീറോമലബാര്‍ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനസംഘടനകള്‍ നടന്നത്. യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെയും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്തിനെയും നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അംഗങ്ങളായ മാര്‍ എഫ്രേം നരിക്കുളവും, മാര്‍ ജോസ് പുത്തന്‍ വീട്ടിലും കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്‍വീനര്‍ മാര്‍ തോമസ് തറയിലിനെയും കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരെയും പുനര്‍നിയമിച്ചു. മാര്‍ തോമസ് ചക്യത്തിനു പകരം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിനെ കമ്മീഷന്‍ അംഗമായി നിയമിച്ചു. - [ആറ് ആഴ്ചയ്ക്കിടെ രണ്ടാം വീഴ്ച: കാര്യമാക്കാതെ ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2025/01/17/pope-francis-injures-arm-after-falling/): വത്തിക്കാനിലെ സാന്താ മാര്‍ത്താ വസതിയില്‍ വീണ് ഫ്രാന്‍സിസ് പാപ്പയുടെ വലതു കൈയ്ക്കു പരിക്കേറ്റു. പൊട്ടല്‍ ഇല്ലെങ്കിലും സ്ലിങ്ങിട്ടാണ് പാപ്പ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പ് ഡിസംബര്‍ ഏഴിന് വീണ് താടിക്ക് ചതവ് വന്നിരുന്നു. എണ്‍പത്തിയെട്ടുകാരനായ പാപ്പയെ ബ്രോങ്കൈറ്റിസ് ഉള്‍പ്പടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. നടക്കാനായി വാക്കറോ, ഊന്നുവടിയോ കരുതുന്ന പാപ്പ കാല്‍മുട്ട് വേദനയെത്തുടര്‍ന്ന് മിക്കപ്പോഴും പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കാറുണ്ട്. വന്‍കുടല്‍ ശസ്ത്രക്രിയയ്ക്കും പാപ്പ വിധേയനായിട്ടുണ്ട്. ചെറുപ്പകാലത്ത് കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴും രാജിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ദൈവരാജ്യ പ്രഘോഷണത്തില്‍ മുഴുകാനാണ് താല്‍പ്പര്യമെന്നും ഈയിടെ പുറത്തിറക്കിയ ആത്മകഥയില്‍ പാപ്പ പറയുന്നു. - [വത്തിക്കാനിലെ ജീവനക്കാര്‍ക്ക് 'ബേബി ബോണസ്' പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ](https://malabarvisiononline.com/2025/01/17/pope-francis-says-bonuses-will-be-given-to-employees-with-three-or-more-children/): മൂന്നോ അതിലധികമോ മക്കളുള്ള വത്തിക്കാനിലെ ജീവനക്കാര്‍ക്ക് 300 യൂറോ പ്രതിമാസ ബോണസ് നല്‍കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ തീരുമാനം. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഗവര്‍ണറേറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമേ ഈ ബോണസ് ബാധകമാകൂ. യൂണിവേഴ്സിറ്റി പഠനത്തില്‍ എന്റോള്‍ ചെയ്താല്‍ 18-ാം ജന്മദിനമോ 24-ാം ജന്മദിനമോ വരെ പ്രതിമാസ ബോണസ് ലഭിക്കും. കുഞ്ഞു ജനിക്കുന്ന പിതാക്കന്മാര്‍ക്കുള്ള രക്ഷാകര്‍തൃ അവധി അഞ്ച് ദിവസത്തേക്ക് നീട്ടാനും ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുവാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം, 3 മാസം മുതല്‍ 3 വയസ്സ് വരെ പ്രായമുള്ള ജീവനക്കാരുടെ കുട്ടികള്‍ക്കായി ഒരു ഓണ്‍-സൈറ്റ് ഡേകെയര്‍ സെന്റര്‍ തുറക്കാനും തീരുമാനിച്ചിരുന്നു. ജനുവരി 12 ന് സിസ്‌റ്റൈന്‍ ചാപ്പലില്‍ വത്തിക്കാന്‍ ജീവനക്കാരുടെയും സ്വിസ് ഗാര്‍ഡുകളുടെയും മക്കളായ […] - [പൂവാറംതോട് സെന്റ് മേരീസ് പള്ളി കൂദാശ ചെയ്തു](https://malabarvisiononline.com/2025/01/17/poovaramthode-church-consecration/): പുതുക്കി നിര്‍മിച്ച പൂവാറംതോട് സെന്റ് മേരീസ് പള്ളിയുടെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ദേവാലയ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ വേളാങ്കണ്ണിമാതാ കണ്‍സ്ട്രക്ഷനിലെ ഫ്രാന്‍സിസ്, മോഡേണ്‍ ആന്റ് ഇങ്ക് ആര്‍ക്കിടെക്കിലെ ഷൈജു ആന്റണി, കൈക്കാരന്മാരായ ജെയിംസ് മംഗലത്ത്, ജോസ് ഉഴുന്നാലില്‍, ബിജു മൈലാടിയില്‍, ഷാജു ഇടശ്ശേരി, തങ്കച്ചന്‍ ഇടശ്ശേരി, ജെയ്‌സണ്‍ കാരക്കട, ഡെരീഷ് മാവേലിക്കുന്നേല്‍, ചാക്കോ കാരക്കുടി, അക്കൗണ്ടന്റ് മാര്‍ട്ടിന്‍ വടക്കേല്‍ എന്നിവരെ ആദരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരി ഫാ. ജെയിംസ് വള്ളിക്കുന്നേലിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു. - [കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കണം: ബിഷപ്](https://malabarvisiononline.com/2025/01/16/people-should-be-empowered-to-shoot-wild-animals-bishop/): വനനിയമ ഭേദഗതി പിന്‍വലിച്ചത് ആശ്വാസകരമെന്നും കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനനിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ താമരശ്ശേരി രൂപത സ്വാഗതം ചെയ്യുന്നു. മലയോര ജനതയുടെ ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി മനസ്സിലാക്കി. കിരാതനിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭേദഗതി പിന്‍വലിച്ചത്. 140 എംഎല്‍എമാരും ഈ വിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കണം. അത് അവരുടെ ഉത്തരവാദിത്വമാണ് ബിഷപ് കൂട്ടിച്ചേര്‍ത്തു. മറയൂര്‍ ചന്ദന മോഷണക്കേസില്‍ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ലെന്ന് ബിഷപ് ചോദിച്ചു. വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വന്യമൃഗ ശല്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ അവരുടെ സാധ്യത പ്രയോജനപ്പെടുത്തട്ടെ എന്നാണ് പ്രധാനമന്ത്രി പറഞ്ഞുത്. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയെങ്കിലും, കര്‍ഷകര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കുന്നില്ല. വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം – ബിഷപ് […] - [ലോകമെമ്പാടും ക്രൈസ്തവ പീഡനം വര്‍ധിക്കുന്നു: ഓപ്പണ്‍ ഡോര്‍സ് റിപ്പോട്ട്](https://malabarvisiononline.com/2025/01/16/christian-persecution-on-the-rise-worldwide-open-doors-report/): ക്രൈസ്തവ പീഡനം ലോകമെമ്പാടും വര്‍ധിക്കുന്നതായി വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോര്‍സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങളും നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കല്‍ സംഘടനയാണ് ഓപ്പണ്‍ ഡോഴ്‌സ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തില്‍ നിന്ന് 380 ദശലക്ഷമായി ഉയര്‍ന്നു. ആഗോളതലത്തില്‍ ഏഴില്‍ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നു. ആഫ്രിക്കയില്‍ ഇത് അഞ്ചില്‍ ഒന്നും ഏഷ്യയില്‍ അഞ്ചില്‍ രണ്ടുമാണ്. ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോങ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു […] - [കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക്](https://malabarvisiononline.com/2025/01/15/kattipara-holy-family-church-towards-platinum-jubilee-year/): കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. ജനുവരി 17-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലിക്ക് ആരംഭം കുറിച്ചുകൊണ്ട് അണിനിരക്കുന്ന മഹാവാഹന വിളംബര ജാഥ ഇന്ന് വൈകിട്ട് (ജനുവരി 15) നടക്കും. തിരുകുടുംബത്തിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാള്‍ ജനുവരി 17, 18, 19 തിയ്യതികളില്‍ ആഘോഷിക്കും. 17 ന് വൈകിട്ട് 4.50 ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരുനാളിന് കൊടിയുയര്‍ത്തും. തിരുനാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍, ഹൃദയ സ്പര്‍ശിയായ വചനപ്രഘോഷണങ്ങള്‍, വിശുദ്ധരുടെ മാധ്യസ്ഥം തേടികൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മനോഹരമായ ദീപാലങ്കാരങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച (ജനുവരി 19) വൈകിട്ട് 6. 30 ന് ഇടവക ജനങ്ങളുടെ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ‘സ്വരലയ 2025’ സ്‌റ്റേജ്‌ഷോയുമുണ്ട്. - [മോണ്‍. ആന്റണി കൊഴുവനാല്‍ അഖിലകേരള പ്രസംഗം മത്സരം: വി. എ. ആന്‍സി ഒന്നാമത്](https://malabarvisiononline.com/2025/01/13/msgr-antony-kozhuvanal-all-kerala-speech-contest/): വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ മോണ്‍. ആന്റണി കൊഴുവനാലിന്റെ ഓര്‍മ്മയ്ക്കായി താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (സ്റ്റാര്‍ട്ട്) സംഘടിപ്പിച്ച അഖില കേരള പ്രസംഗം മത്സരത്തില്‍ വി. എ. ആന്‍സി (മാനന്തവാടി രൂപത) ഒന്നാം സ്ഥാനം നേടി. ജോയല്‍ ജോസഫ് (പാലാ രൂപത) രണ്ടും എസ്‌തേര്‍ ക്രിസ്റ്റി ടോം (താമരശ്ശേരി രൂപത) മൂന്നും സ്ഥാനങ്ങള്‍ നേടി. ഓണ്‍ലൈനായി നടത്തിയ ആദ്യഘട്ട മത്സരത്തില്‍ 48 പേര്‍ പങ്കെടുത്തു. അതില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 മത്സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളകാട്ട്, നെതര്‍ലാന്‍സില്‍ ശുശ്രൂഷ ചെയ്യുന്ന റവ. ഡോ. ജോര്‍ജ് പയ്യമ്പള്ളി, സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ […] - [സിസ്റ്റര്‍ സിമോണ ബ്രാംബില്ല വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റ്](https://malabarvisiononline.com/2025/01/08/sister-simona-brambilla-was-the-first-female-prefect-of-the-vatican/): പാരമ്പര്യമായി കര്‍ദ്ദിനാള്‍മാര്‍ക്കും, ആര്‍ച്ച് ബിഷപ്പുമാര്‍ക്കും വേണ്ടി നീക്കിവച്ചിരുന്ന സുപ്രധാന പദവിയിലേക്ക് കന്യാസ്ത്രിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ (ഡിക്കസ്റ്ററി) പുതിയ മേധാവിയായി (പ്രീഫെക്ട്) ഇറ്റാലിയന്‍ സമര്‍പ്പിതയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ വനിതയെത്തുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളില്‍ സഭയില്‍ നല്‍കുവാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് വത്തിക്കാനിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് വനിതകളെ ഫ്രാന്‍സിസ് പാപ്പ പരിഗണിക്കുന്നത്. സമഗ്ര മനുഷ്യവികസന സേവനത്തിനായുള്ള ഡിക്കസ്റ്ററിയുടെ ഉന്നതപദവിയിലും ഒരു സമര്‍പ്പിതയെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റായ സിസ്റ്റര്‍ സിമോണ ബ്രാംബില്ല, നഴ്സിങ് പഠനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയശേഷം, മൊസാംബിക്കില്‍ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് 60 വയസ്സ് പൂര്‍ത്തിയാകുന്ന സിസ്റ്റര്‍ സിമോണ, കോണ്‍സലാത്ത സന്യാസസമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതേ കാര്യാലയത്തിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചുവരവെയാണ്, ചരിത്രപരമായ ഈ പുതിയ നിയമനം നടക്കുന്നത്. ഡിക്കസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് സ്ഥാനത്തേക്ക്, കര്‍ദിനാള്‍ ആന്‍ഗല്‍ ഫെര്‍ണാണ്ടസ് […] - [ശ്രദ്ധേയമായി മാതൃസംഗമം](https://malabarvisiononline.com/2025/01/06/mathrusangamam-at-pullurampara/): താമരശ്ശേരി രൂപതയിലെ അമ്മമാര്‍ ഒരുമിച്ചുകൂടിയ മഹാമാതൃസംഗമം ശ്രദ്ധേയമായി. വിവിധ ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ മെര്‍ലിന്‍ ടി. മാത്യു ക്ലാസ് നയിച്ചു. മാതൃവേദി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തിനാട്ട് അധ്യക്ഷത വഹിച്ചു. രൂപത മാതൃവേദി പ്രസിഡന്റ് സ്വപ്‌ന ഗിരീഷ്, ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താനിക്കല്‍, ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി, സിസ്റ്റര്‍ ഷീന മേമന എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലക ളില്‍ കഴിവ് തെളിയിച്ച അമ്മമാരെ ആദരിച്ചു. കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തിയ ഇടവകകളെ അഭിനന്ദിച്ചു. - [നവവൈദികരെ ആദരിച്ചു](https://malabarvisiononline.com/2025/01/06/new-priests-were-honored/): താമരശ്ശേരി രൂപതാംഗങ്ങളായ നവവൈദികരെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി രൂപതയ്ക്കായും വിവിധ സന്യാസ സഭകള്‍ക്കായും മിഷന്‍ രൂപതകള്‍ക്കായും വൈദികപട്ടം സ്വീകരിച്ച നവവൈദികര്‍ പങ്കെടുത്തു. റൂബി ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതയുടെ സമ്മാനമാണ് നവവൈദികരെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. പൗരോഹിത്യ കൂട്ടായ്മയുടെ പ്രാധാന്യം ബിഷപ് എടുത്തു പറഞ്ഞു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. മുഞ്ഞനാട്ട്, ഫാ. ബിനു തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാല, ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [തോട്ടുമുക്കത്ത് വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2025/01/04/st-thomas-church-thottumukkom/): തോട്ടുമുക്കം സെന്റ് തോമസ് ഫെറോനാ ചര്‍ച്ചും കെസിവൈഎമ്മും സാന്‍തോം കൂട്ടായ്മയും ചേര്‍ന്നു നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും ക്യാപ്റ്റനുമായ ടോം ജോസഫ് നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം റോയി ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഓതയമംഗലം മാര്‍ബിള്‍സ് ഓമശ്ശേരി ഒന്നാം സ്ഥാനവും സാന്‍തോം തോട്ടുമുക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിതിന്‍ തളിയന്‍, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, വാര്‍ഡ് മെമ്പര്‍ സിജി കുറ്റികൊമ്പില്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഒ. എ. ബെന്നി, പാരിഷ് ട്രസ്റ്റി വിനോദ് ചെങ്ങളംതകിടിയില്‍, കെസിവൈഎം പ്രസിഡന്റ് മനു മുണ്ടന്‍പ്ലക്കല്‍, ഷിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. - [കെസിവൈഎം രൂപതാ സമിതിക്ക് പുതിയ നേതൃത്വം](https://malabarvisiononline.com/2025/01/04/kcym-smym/): കെസിവൈഎം രൂപതാ പ്രസിഡന്റായി റിച്ചാള്‍ഡ് ജോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോടഞ്ചേരി മേഖലാ അംഗം ആല്‍ബിന്‍ ജോസാണ് പുതിയ ജനറല്‍ സെക്രട്ടറി. താമരശ്ശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന വാര്‍ഷിക സെനറ്റിനോടാനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. താമരശ്ശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, ആനിമേറ്റര്‍ സി. റൊസീന്‍ എസ്എബിഎസ് ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രൂപതയിലെ 11 മേഖലകളുടെയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടന ചര്‍ച്ചയും ആലോചനകളും നടന്നു. സെനറ്റ് സന്ദര്‍ശിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതാക്കളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും 2024 വര്‍ഷത്തെ നേതാക്കളെ ആദരിക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: സെക്രട്ടറിമാര്‍: ട്രഷറര്‍: ജോബിന്‍ ജെയിംസ് (വിലങ്ങാട്) സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍: സംസ്ഥാന സെനറ്റ് അംഗങ്ങള്‍: എസ്.എം.വൈ.എം. കൗണ്‍സിലര്‍മാര്‍: […] - [ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍](https://malabarvisiononline.com/2025/01/04/cancer-seminar/): താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പദ്ധതിയുടെ ഭാഗമായി ഗ്രാമവികസന സമിതികളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സൗജന്യ ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ജനുവരി ഒന്‍പതു മുതല്‍ 16 വരെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.ക്യാന്‍സറിന്റെ കാരണങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റി വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും. ബോധവല്‍ക്കരണ സെമിനാര്‍ തീയതിയും വേദിയും ചുവടെ:ജനുവരി 09 വ്യാഴം- രാവിലെ 10 മുതല്‍ 12 വരെ വെറ്റിലപ്പാറ പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ പനംപ്ലാവ് പാരിഷ് ഹാള്‍ജനുവരി 10 വെള്ളി രാവിലെ 10 മുതല്‍ 12 വരെ പുതുപ്പാടി പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ കോടഞ്ചേരി പാരിഷ് ഹാള്‍ജനുവരി 11 ശനി രാവിലെ 10 മുതല്‍ 12 വരെ മരിയാപുരം പാരിഷ് ഹാള്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ പാലൂര്‍ക്കോട്ട പാരിഷ് ഹാള്‍ജനുവരി 14 ചൊവ്വ രാവിലെ 10 മുതല്‍ 12 വരെ കൂരാച്ചുണ്ട് പാരിഷ് ഹാള്‍, ഉച്ചയ്ക്ക് […] - [ACC ആദ്യവര്‍ഷ പാഠപുസ്തകം 'ഫിദെസ് വോള്യം 1' പ്രസിദ്ധീകരിച്ചു](https://malabarvisiononline.com/2025/01/03/acc-first-year-text-book/): യുവജന വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ആരംഭിച്ച മൂന്നുവര്‍ഷം നീളുന്ന ACC കോഴ്‌സിന്റെ (Advanced Course in Catechesis) ആദ്യ വര്‍ഷത്തെ 18 പാഠ്യ വിഷയങ്ങള്‍ ക്രോഡീകരിച്ച് ഫിദെസ് വോള്യം 1 പാഠപുസ്തകം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. കക്കാടംപൊയിലില്‍ വിശ്വാസ പരിശീലന കേന്ദ്രം സംഘടിപ്പിച്ച പവര്‍ സെല്‍ പ്രോഗ്രാമിലാണ് ബിഷപ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.കോപ്പികള്‍ അടുത്തയാഴ്ച്ച മുതല്‍ മതബോധന ഓഫീസില്‍ ലഭ്യമാകുമെന്ന് ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവലയലില്‍ അറിയിച്ചു. - [താമരശ്ശേരി രൂപതയില്‍ ജൂബിലി വര്‍ഷത്തിന് തുടക്കമായി](https://malabarvisiononline.com/2024/12/31/the-jubilee-year-has-begun-in-the-diocese-of-thamarassery/): ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന് താമരശ്ശേരി രൂപതയിലും തുടക്കമായി. മേരിമാതാ കത്തീഡ്രലില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി വര്‍ഷ ലോഗോ പ്രകാശനം ചെയ്തു. കത്തീഡ്രലിനെ ജൂബിലി വര്‍ഷ തീര്‍ത്ഥാടന കേന്ദ്രമായി ബിഷപ് പ്രഖ്യാപിച്ചു.കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. ജിതിന്‍ നരിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [മേരി മാതാ കത്തീഡ്രല്‍ രജത ജൂബിലി ആഘോഷം സമാപിച്ചു](https://malabarvisiononline.com/2024/12/30/mary-matha-cathedrel/): താമരശേരി മേരി മാതാ കത്തീഡ്രലില്‍ മൂന്നുദിവസങ്ങളിലായി നടന്നഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃത്വ തിരുനാളും കൂദാശ കര്‍മ്മം ചെയ്തതിന്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സിലര്‍ ഫാ. അബ്രാഹം കാവില്‍ പുരയിടത്തില്‍, വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.കുര്യന്‍ താന്നിക്കല്‍ എന്നിവരും രൂപതയിലെ 25 ഓളം വൈദികരും സഹകാര്‍മ്മികരായി. തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്‌നേഹവിരുന്നും നടത്തി.വികാരി ഫാ.മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. ജിതിന്‍ നരിവേലില്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. മാത്യു മംഗലമഠത്തില്‍, ട്രസ്റ്റിമാരായ കുര്യന്‍ കരിമ്പനയ്ക്കല്‍, ചാക്കോച്ചന്‍ പ്രായിക്കളം, ജോബിഷ് തുണ്ടത്തില്‍, ഷാജി വളവനാനിക്കല്‍, എന്നിവര്‍ ജൂബിലി ആഘോഷത്തിന് നേതൃത്വം നല്‍കി. - [ലൂക്ക നാലൊന്നുകാട്ടില്‍ നിര്യാതനായി](https://malabarvisiononline.com/2024/12/23/luca-nalonnukattil/): പെയിന്‍ ആന്റ് പാലിയേറ്റീവ് താമരശ്ശേരി രൂപതാ പ്രസിഡന്റും രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ കട്ടിപ്പാറ ഇടവകാംഗം ലൂക്ക നാലൊന്നുകാട്ടില്‍ (75) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 24 (ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടില്‍ ആരംഭിച്ച് കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റാണ്. ഭാര്യ: മേരി കള്ളിക്കാട്ട്. മക്കള്‍: ഷീജ ലൂക്കോസ്, അനൂപ് ലൂക്കോസ്, ബോണി ലൂക്കോസ്. മരുമക്കള്‍: സിന്ധു ചെറുകുന്നേല്‍, ഡയാന ചക്കാലയ്ക്കല്‍, പരേതനായ സന്തോഷ് വിലങ്ങപ്പാറ. - [സിസ്റ്റര്‍ റീന ടോം എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2024/12/21/sister-reena-tom-sh-provincial-superior/): തിരുഹൃദയ സന്യാസിനി സമൂഹം താമരശ്ശേരി സാന്തോം പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ റീന ടോം എസ്എച്ച് തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സീന ആന്റോ വികര്‍ പ്രൊവിന്‍ഷ്യലും വിദ്യാഭ്യാസ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമാണ്. മറ്റു പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍: സിസ്റ്റര്‍ നവ്യ സ്റ്റീഫന്‍ എസ്എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍ ആന്‍സിന്‍ ജോര്‍ജ് (സുവിശേഷവല്‍ക്കരണം), സിസ്റ്റര്‍ ജോസ്മി എസ്എച്ച് (സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍). പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍: സിസ്റ്റര്‍ റീന മാത്യുപ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍: സിസ്റ്റര്‍ ജെസി ഫിലിപ്പ് എസ്എച്ച്. - [മാതൃവേദി കരോള്‍ഗാന മത്സരം: പശുക്കടവ് ഇടവക ഒന്നാമത്](https://malabarvisiononline.com/2024/12/21/mathrivedi-carol-competition-pasukadav-parish-1st/): സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത സമിതി സംഘടിപ്പിച്ച കരോള്‍ ഗാനമത്സരത്തില്‍ പശുക്കടവ് ഇടവക ഒന്നാം സ്ഥാനം നേടി. കല്ലാനോട് ഇടവക രണ്ടും തിരുവമ്പാടി ഇടവക മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തിയത്. ആദ്യഘട്ടത്തില്‍ 11 മേഖലകളില്‍ നിന്നുള്ള ടീമുകള്‍ മത്സരിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ രൂപതാതലത്തില്‍ മാറ്റുരച്ചു. വിജയികള്‍ക്ക് യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപ ക്യാഷ് അവാര്‍ഡുകളാണ് സമ്മാനം. 2025 ജനുവരി നാലിന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന മാതൃസംഗമത്തില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. - [കെസിബിസിയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി: ആദ്യ ഭവനത്തിന് തറക്കല്ലിട്ടു](https://malabarvisiononline.com/2024/12/21/kcbcs-vilangad-rehabilitation-project-foundation-stone-laid-for-first-house/): കെസിബിസി നടപ്പാക്കുന്ന താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വിലങ്ങാട് മുണ്ടോക്കണ്ടത്തില്‍ അല്‍ഫോന്‍സ നഗറില്‍ ആദ്യ ഭവനത്തിന് തറക്കലിട്ടു. ദേവഗിരി ഇടവകയാണ് ആദ്യ ഭവനം നിര്‍മിച്ചു നല്‍കുന്നത്. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വിലങ്ങാടിനും വയനാടിനും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നത് അനുസരിച്ച് ഒരു പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പക്ഷെ, എത്രയും വേഗം ജനങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം നിര്‍മിക്കണം. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്ക് അനുസരിച്ച് ഭവന നിര്‍മാണം വേഗത്തില്‍ ആരംഭിച്ചത്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി സെക്രട്ടറി ജനറലും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, […] - [ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ നിര്യാതനായി: സംസ്‌ക്കാരം ഇന്ന്](https://malabarvisiononline.com/2024/12/18/fr-ephraim-potananikel-passes-away/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ (84) നിര്യാതനായി. ഈരൂട്, വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന് (18.12.2024) ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം നാലിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. ആദ്ധ്യാത്മിക ജീവിതത്തില്‍ അടിയുറച്ച് ജീവിച്ചിരുന്ന ഫാ. എഫ്രേം പൊട്ടനാനിക്കല്‍, സേവനം ചെയ്ത ഇടവകകളിലും സ്ഥാനങ്ങളിലും ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും ആധ്യാത്മികതയും കൊണ്ട് ജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. 1940 ഫെബ്രഫുവരി 25-ന് കോട്ടയം ജില്ലയിലെ ആനിക്കാട്, പൊട്ടനാനിയ്ക്കല്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ പത്ത് മക്കളില്‍ ഒമ്പതാമനായി ജനിച്ചു. പിന്നീട് മലബാറിലെ കൂടത്തായിലേക്ക് കുടിയേറിയ അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കൂടത്തായി, കോടഞ്ചേരി സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം തൃശ്ശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ കുന്നോത്ത് മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. ആലുവ, കാര്‍മ്മല്‍ഗിരി സെന്റ് […] - [SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം](https://malabarvisiononline.com/2024/12/16/smart-sangamam-at-vilangad/): അള്‍ത്താര ബാലിക- ബാലന്മാരുടെ വിലങ്ങാട് ഫൊറോന സംഗമം നടത്തി. ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ടിന്‍സ് മറ്റപ്പള്ളി, ഡീക്കന്‍ അജിത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 60 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. - [സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2024/12/16/sister-annes-kumblanthanath-sabs-provincial-superior/): ആരാധനാ സന്യാസിനി സമൂഹം (എസ്എബിഎസ്) താമരശ്ശേരി വിമലമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫിലോ കല്ലിടുക്കിലാണ് വികര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: റോസ്‌ലിന്‍ഡ് തെക്കനാട്ട്, ആഗ്നസ് നെല്ലിയാനിയില്‍, ടിന്‍സ ഊട്ടുകളത്തില്‍. ഫിനാന്‍സ് ഓഫീസര്‍: ആന്‍സി നിരപ്പേല്‍. സെക്രട്ടറി: ലിനെറ്റ് കാരക്കൊഴുപ്പില്‍. - [ഫിയസ്റ്റ 2k24: ഈസ്റ്റ്ഹില്ലിന് ഒന്നാം സ്ഥാനം](https://malabarvisiononline.com/2024/12/14/fiesta-2k24-first-place-for-easthill/): ചെറുപുഷ്പ മിഷന്‍ലീഗും കമ്മ്യൂണിക്കേഷന്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ഫിയസ്റ്റ 2k24 കരോള്‍ഗാന മത്സരത്തില്‍ ഈസ്റ്റ്ഹില്‍ ഇടവക ടീം ഒന്നാം സ്ഥാനം നേടി. മരിയാപുരം ഇടവക ടീം രണ്ടും അശോകപുരം ഇടവക ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്യാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ മത്സരം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ജിനോ തറപ്പുതൊട്ടിയില്‍, അരുണ്‍ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്‍മേരി കൊച്ചുതൊട്ടിയില്‍, ബ്രദര്‍ ആര്‍വിന്‍ എംസിബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി. - [എഫ്എസ്ടി മീറ്റിങ്ങ് നടത്തി](https://malabarvisiononline.com/2024/12/14/fst-meeting-was-held/): ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്‌സിന്റെ (എഫ്എസ്ടി) ഈ വര്‍ഷത്തെ അവസാന യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. താമരശ്ശേരി രൂപതയിലെ സിസ്റ്റര്‍മാരുടെ സേവനം ശ്ലാഘനീയമെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, സിസ്റ്റര്‍ വിമല്‍ റോസ് എംഎസ്എംഐ, സിസ്റ്റര്‍ ദീപ്തി എഫ്‌സിസി, സിസ്റ്റര്‍ മെറ്റില്‍ഡ ഡിപിഎംടി, സിസ്റ്റര്‍ ഇഗ്നേഷ്യ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു. ക്ലാസുകള്‍ക്ക് മതബോധന രൂപതാ ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവയലില്‍ നേതൃത്വം നല്‍കി. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സിസ്റ്റര്‍ ഉദയ സിഎംസി, സെക്രട്ടറി: സിസ്റ്റര്‍ വിനീത എഫ്‌സിസി, ട്രഷറര്‍: സിസ്റ്റര്‍ സെലസ്റ്റി എംഎസ്എംഐ. - [സിയാച്ചിനില്‍ ആദ്യ നേവി ഹെലികോപ്റ്റര്‍ ഇറക്കി പുല്ലൂരാംപാറയുടെ പ്രണോയ് റോയ്](https://malabarvisiononline.com/2024/12/10/prannoy-roy-of-pullurampara-landed-the-first-navy-helicopter-in-siachen/): സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് താമരശ്ശേരി രൂപതാംഗവും പുല്ലൂരാംപാറ സ്വദേശിയുമായ ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രണോയ് റോയ്. ഒരു വര്‍ഷം നീണ്ട കഠിനമായ പരിശീലനത്തിനൊടുവിലാണ് പ്രണോയിയുടെ ഈ നേട്ടം. ആര്‍മിയുടെയും എയര്‍ഫോഴ്സിന്റെയും വിമാനങ്ങള്‍ സിയാച്ചിന്‍ മഞ്ഞുമലകളില്‍ ഹെലി കോപ്റ്റര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതേ നേട്ടം കൊയ്യുന്ന ആദ്യ നേവി പ്രതിനിധിയാണ് പ്രണോയ് റോയ്. ഇതോടെ പ്രണോയ് സിയാച്ചിന്‍ ക്യാപ്റ്റന്‍ പദവിക്കും അര്‍ഹനായി. പുല്ലൂരാംപാറ കുബ്ലാട്ടുകുന്നേല്‍ റോയിയുടെയും അല്‍ഫോന്‍സയുടെയും മകനാണ് പ്രണോയ്. ഇന്ത്യന്‍ നേവി 614(1) ബ്രിഗേഡിലെ അംഗമായ അദ്ദേഹം സൈന്യത്തിന്റെ പുതിയ സംരംഭമായ നേവി, ആര്‍മി, എയര്‍ഫോഴ്സസ് ക്രോസ് അറ്റാച്ച്മെന്റില്‍ ജോയിന്‍ ചെയ്യുകയും പൈലറ്റ് ആയി സിയാച്ചിന്‍ മഞ്ഞുപാളിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഹെലികോപ്റ്റര്‍ പറത്തുകയും ചെയ്തു. സീ ഫ്ലൈയിങ്ങും ഗ്രേഷ്യര്‍ ഫ്ലൈയിങ്ങും വിജയകരമായി പൂര്‍ത്തീകരിച്ച പ്രണോയിക്ക് ആര്‍മി കോര്‍ കമാന്‍ഡറാണ് സിയാച്ചിന്‍ ക്യാപ്റ്റന്‍ ബാഡ്ജ് സമ്മാനിച്ചത്. ഇതോടെ സൈന്യത്തിന്റെ മഞ്ഞുപാളിയിലെ പ്രത്യേക ദൗത്യത്തിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്. പത്താം […] - [സിസ്റ്റര്‍ പവിത്ര റോസ് സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍](https://malabarvisiononline.com/2024/12/09/sister-pavitra-rose-cmc-provincial-superior/): സിഎംസി സന്യാസ സമൂഹം താമരശ്ശേരി സെന്റ് മേരിസ് പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ പവിത്ര റോസ് സിഎംസി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ പ്രീത സിഎംസി വികര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ടീന ജോണ്‍ സിഎംസി, സിസ്റ്റര്‍ സെലിന്‍ ജോസ് സിഎംസി, സിസ്റ്റര്‍ ദീപ്തി ജോര്‍ജ് സിഎംസി എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. - [നൂതന സഭാ പഠനങ്ങളിലുള്ള സന്യസ്തരുടെ താല്‍പ്പര്യം ശ്ലാഘനീയം : ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2024/12/07/pope-benedict-institute-samarppitha-sangamam/): കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് അതതു കാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സഭാ പ്രബോധനങ്ങളിലൂടെയാണ് മനസിലാക്കേണ്ടതെന്നും സഭാ പ്രബോധനങ്ങള്‍ സഭാ നൗകയെ മുന്നോട്ടു നയിക്കുന്നവയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിതര്‍ക്കായി സംഘടിപ്പിച്ച നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ദൈവശാസ്ത്ര വിഷയങ്ങള്‍ സാധാരണക്കാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ അത് സാധ്യമാക്കുന്നുണ്ടെന്നും ബിഷപ് അഭിപ്രായപ്പെട്ടു. പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബിനു കുളത്തിങ്കല്‍ സ്വാഗതം ആശംസിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, എംഎസ്‌ജെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷീല, സിസ്റ്റര്‍ ഡോ. ആനി ദീപ എഫ്‌സിസി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റവ. ഡോ. മാറ്റസ് കോരംകോട്ട്, റവ. ഡോ. സോജ ജോണ്‍ എംഎസ്എംഐ, റവ. ഡോ. അമല ജെയിംസ് എസ്എച്ച് എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള സഭാ […] - [നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍ ഏഴിന്](https://malabarvisiononline.com/2024/12/06/samarppitha-sangammam-by-pope-benedict-institute/): താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിതര്‍ക്കായി സംഘടിപ്പിക്കുന്ന നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍ ഏഴിന് (ശനി) മേരിക്കുന്ന് പിഎംഒസിയില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. സഭയുടെയും മാര്‍പാപ്പാമാരുടെയും നൂതന പ്രബോധനങ്ങള്‍ പരിചയപ്പെടുകയും പഠിക്കുകയും ചെയ്യുക, ദൈവശാസ്ത്രം പഠിച്ചിട്ടുള്ള സിസ്റ്റേഴ്സിന് അവരുടെ അറിവ് പങ്കുവയ്ക്കാന്‍ വേദി ഒരുക്കുക, അവരെ പരിചയപ്പെടുക, വിവിധ സന്യാസസമൂഹ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കാണാനും, പരിചയപ്പെടാനും, ആശയവിനിമയം നടത്താനും അവസരം സൃഷ്ടിക്കുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യങ്ങളെന്ന് പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ പറഞ്ഞു. താമരശ്ശേരി രൂപതയില്‍ സേവനം ചെയ്യുന്ന സമര്‍പ്പിതര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍: 8281346179. - [പ്രവാസി സംഗമം ഡിസംബര്‍ 22ന്](https://malabarvisiononline.com/2024/12/05/the-pravasi-sangamam/): താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഡിസംബര്‍ 22-ന് വൈകുന്നേരം അഞ്ചുമണി മുതല്‍ ഏഴര വരെ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടക്കും. താമരശ്ശേരി രൂപത അംഗങ്ങളായ പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമത്തില്‍ പങ്കെടുക്കും. പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിലൂടെ കഴിയുമെന്ന് പ്രവാസി അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു. - [കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപകനിയമനം: അപേക്ഷ ക്ഷണിച്ചു](https://malabarvisiononline.com/2024/12/05/teacher-recruitment-in-corporate-schools-apply-now/): താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി (LPST, UPST, HST, HSST) അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നതിന് ആവശ്യമായ നിയമാനുസൃത യോഗ്യതകള്‍ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ 01-01-2025 നുമുമ്പ് നിശ്ചിതയോഗ്യത നേടിയവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 01-01-2025 ന് 38 വയസ്സില്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി രൂപതാ പരിധിയില്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. എഴുത്തു പരീക്ഷ, വാചാപരീക്ഷ, ഇന്റര്‍വ്യൂ, പ്രാക്ടിക്കല്‍ ക്ലാസ്സ് എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെയാണ് നിയമനങ്ങള്‍ക്ക് പരിഗണിക്കുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഓപ്പണ്‍ ക്വാട്ടയില്‍ നേരിട്ടുള്ള നിയമനത്തിനും ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോം കോര്‍പ്പറേറ്റ് മാനേജരുടെ ഓഫീസില്‍ നിന്നും 01-01-2025 മുതല്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് […] - [ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് 'ടാലന്‍ഷിയ 1.0' ഗ്രാന്റ് ഫിനാലെ സമാപിച്ചു](https://malabarvisiononline.com/2024/12/05/inter-school-mega-quiz-talentia-1-0-grant-finale-concluded/): താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തിയ ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു. എല്‍പി വിഭാഗത്തില്‍ ഫാത്തിമ എയുപിഎസ് പെരുവണ്ണാമൂഴി ഒന്നാം സ്ഥാനം നേടി. സെന്റ് ജോസഫ്‌സ് എല്‍പിഎസ് കോടഞ്ചേരി രണ്ട്, ഫാത്തിമയുപിഎസ് പരിയാ പുരം മൂന്ന്, ലിറ്റില്‍ ഫ്‌ളവര്‍ യുപിഎസ് പശ്ചക്കടവ് നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ സെന്റ് തോമസ് യുപിഎസ് പുല്ലൂരാംപാറ ഒന്നാം സ്ഥാനം നേടി. വിമല യുപിഎസ് മഞ്ഞുവയല്‍ രണ്ട്, സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട് മൂന്ന്, ഹോളി ഫാമിലി യുപിഎസ് ചെങ്ങരോത്ത് നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത് ഒന്നാം സ്ഥാനം നേടി. സെന്റ് ജോര്‍ജ്ജസ് എച്ച്എസ്എസ് കുളത്തുവയല്‍ രണ്ട്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാംപാറ മൂന്ന്, സെന്റ് ജോസഫ്‌സ് എച്ച്എസ് ചെമ്പനോട നാലും സ്ഥാനങ്ങള്‍ കൈവരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട് ഒന്നാം സ്ഥാനം […] - [സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ റാഫേല്‍ തട്ടില്‍](https://malabarvisiononline.com/2024/12/04/deacons-meeting/): സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയില്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 289 വൈദിക വിദ്യാര്‍ത്ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതില്‍ 221 ഡീക്കന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ക്ലെര്‍ജി ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു. ക്ലര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ലിന്‍സി അഗസ്റ്റിന്‍ എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്‍കി. - [മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം കെ. എഫ്. ജോര്‍ജിന്](https://malabarvisiononline.com/2024/12/04/mass-media-trust-award-for-k-f-george/): മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ കെ. എഫ്. ജോര്‍ജിന് മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാസ് മീഡിയ ട്രസ്റ്റാണ് പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പി. ആര്‍. നാഥന്‍ (സാഹിത്യം), ഡോ. അനില്‍ കെ. മാത്യു (ആരോഗ്യം), ഡോ. ആബിദ പുതുശ്ശേരി (വിദ്യാഭ്യാസം), സുജിത്ത് ശ്രീധരന്‍ (യൂത്ത് മോട്ടിവേറ്റര്‍) എന്നിവരും മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. ഡിസംബര്‍ 14-ന് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങിയ കെ. എഫ്. ജോര്‍ജ് 1981-ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. 10 വര്‍ഷം അഖില കേരള ബാലജന സഖ്യം ഉത്തര മേഖല ശങ്കരച്ചേട്ടന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് ലയണ്‍സ് ഇന്റര്‍ നാഷണല്‍, പ്രഫ. എം. പി. പോള്‍, വൈഎംസിഎ ജനചേതന, ഡോ. അംബേദ്ക്കര്‍, ഇ. മൊയ്തു മൗലവി തുടങ്ങിയ […] - [പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു](https://malabarvisiononline.com/2024/12/04/applications-are-invited-for-the-prof-joseph-mundassery-scholarship-award/): 2023-24 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടു/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ/ ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള ‘പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് 2024-25’ ജനസംഖ്യാനുപാതികമായി നല്‍കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന, സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാരും), മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി, പ്ലസ്ടു / വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്ക് 10,000 രൂപയും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ / ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ […] - [കെസിബിസി ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും](https://malabarvisiononline.com/2024/12/04/kcbc-winter-session-will-start-today/): കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4, 5, 6 തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം ഇന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. 32 കത്തോലിക്ക രൂപതകളില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്ക സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെസിസി. വിശ്വാസ പ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്ത മാഹാത്മ്യം (Dignitas Infinita) എന്ന വിഷയത്തെക്കുറിച്ച് ഡോ. ജേക്കബ് പ്രസാദും, ഡോ. ഷാനു ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും. അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെസിബിസി […] - [മാതൃസംഗമം ജനുവരി നാലിന്](https://malabarvisiononline.com/2024/12/04/mathru-sangamam/): താമരശ്ശേരി രൂപതയിലെ അമ്മമാര്‍ ഒരുമിച്ചുകൂടുന്ന മഹാമാതൃസംഗമം 2025 ജനുവരി നാലിന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന മാതൃസംഗമത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, മോട്ടിവേഷണല്‍ സ്പീക്കര്‍ മെര്‍ലിന്‍ ടി. മാത്യു എന്നവര്‍ മുഖ്യാതിഥികളാകും. പുത്തന്‍ ഊര്‍ജം പകരുന്ന പ്രഭാഷണങ്ങളും അനുഭവ സാക്ഷ്യങ്ങളും സംഗമത്തിന്റെ പ്രത്യേകതയാണ്. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടക്കും. - [സ്റ്റാര്‍ട്ടില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു](https://malabarvisiononline.com/2026/01/25/start-international-conference-christian-education-digital-age/): ഡിജിറ്റല്‍ യുഗത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെയും വിശ്വാസ രൂപീകരണത്തിന്റെയും വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്ത് സ്റ്റാര്‍ട്ട് (START – St Thomas Academy for Research and Training) സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം കോഴിക്കോട് സ്റ്റാര്‍ട്ട് ക്യാംപസില്‍ നടന്നു. ‘ഡിജിറ്റല്‍ യുഗത്തില്‍ മികവിലേക്കുള്ള വിദ്യാഭ്യാസം: വിശ്വാസ രൂപീകരണം, ക്രൈസ്തവ വിദ്യാഭ്യാസം, ആഗോള, കേരള കാഴ്ചപ്പാടുകള്‍’ എന്നതായിരുന്നു പ്രമേയം. ബിഷപ്‌ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വിശ്വാസവും സ്വഭാവവും മികവുമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസത്തിനുള്ള ദൗത്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. നെതര്‍ലാന്‍ഡ്‌സിലെ ഏറസ്, ഫ്രാന്‍സിലെ ആഞ്ചേഴ്‌സ് അപ്ലൈഡ് സയന്‍സസ് സര്‍വകലാശാലകളില്‍ പ്രഫസറായ ഡോ. കീസ് സ്‌കിപ്പര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍, സക്യുലര്‍, ബഹുസാംസ്‌കാരിക ലോകത്ത് വിശ്വാസ രൂപീകരണം നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന പാഠങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ യുഗത്തിലെ ഇടയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഫാ. സബിന്‍ തൂമുളളില്‍ പ്രഭാഷണം നടത്തി. […] - [സമുദായ ശാക്തീകരണ വര്‍ഷം: പ്രത്യേക വൈദിക സമ്മേളനം ചേര്‍ന്ന് താമരശ്ശേരി രൂപത](https://malabarvisiononline.com/2026/01/21/community-empowerment-year-priests-conference-thamarassery-diocese/): സമുദായ ശാക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് താമരശ്ശേരി രൂപതയുടെ പ്രത്യേക വൈദിക സമ്മേളനം മേരിക്കുന്ന് പിഎംഒസിയില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമുദായ ശാക്തീകരണ സമിതി അംഗങ്ങളോടൊപ്പം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ പൊതുകാര്യ വിഭാഗം സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത പിആര്‍ഒയുമായ ഫാ. ജെയിംസ് കൊക്കാവയലില്‍ സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ പ്രാധാന്യത്തെയും പ്രവര്‍ത്തനരീതികളെയും പരിചയപ്പെടുത്തി. നൂറ്റിയിരുപതോളം വൈദികരാണ് ഏകദിന വൈദിക സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, സമുദായ ശാക്തീകരണ രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളി എന്നിവര്‍ പ്രസംഗിച്ചു. - [ജൂനിയര്‍ ക്ലര്‍ജി മീറ്റ് ആരംഭിച്ചു](https://malabarvisiononline.com/2026/01/20/thamarassery-diocese-junior-clergy-meet-2026-pmoc/): താമരശ്ശേരി രൂപതയുടെ ജൂനിയര്‍ ക്ലര്‍ജി മീറ്റ് 2026 പിഎംഒസിയില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ചു. ധാര്‍മിക മൂല്യങ്ങളില്‍ നാം ഉറച്ച് നില്‍ക്കണമെന്നും പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം ദൈവത്തിന്റെ പോക്കറ്റിലുണ്ടെന്നും മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓര്‍മിപ്പിച്ചു. രൂപതയില്‍ നിന്ന് ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ച ഏഴു വൈദികരെ ബിഷപ് ജൂനിയര്‍ ക്ലര്‍ജിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 34 വൈദികരാണ് ഈ വര്‍ഷം ജൂനിയര്‍ ക്ലര്‍ജി മീറ്റില്‍ പങ്കെടുക്കുന്നത്. - [ഉണ്ണീശോയ്ക്ക് ഒരു ബൈബിള്‍: സംഗമം നടത്തി](https://malabarvisiononline.com/2026/01/20/unnishoakku-oru-bible-meet-thamarassery-calicut/): ക്രിസ്മസിനോടനുബന്ധിച്ച് ഓള്‍ കേരള ക്രിസ്റ്റീന്‍ മിനിസ്ട്രി നടത്തിയ ബൈബിള്‍ രചനയില്‍ (റോമാക്കാര്‍ക്കുള്ള ലേഖനം) കോഴിക്കോട് സോണില്‍ നിന്ന് 143 കുട്ടികള്‍ പങ്കെടുത്തു. ബൈബിള്‍ എഴുതിയവരുടെ സംഗമം താമരശ്ശേരി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും ബൈബിള്‍ എഴുതിയ എല്ലാ കുട്ടികള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദൈവവചനത്തോട് കുട്ടികള്‍ കാണിക്കുന്ന താല്‍പര്യം ഏറെ അഭിനന്ദനാര്‍ഹമാണെന്നും വചനം പഠിച്ച് അതനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കോഴിക്കോട് സോണ്‍ ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ ആനിമേറ്റര്‍ ഫാ. സിബി കുഴിവേലില്‍, സോണല്‍ സെക്രട്ടറി ബെന്നിച്ചന്‍ കറുകമാലില്‍, ക്രിസ്റ്റീന്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ രാജു മംഗലശ്ശേരി, സെക്രട്ടറി ജെറി കോടഞ്ചേരി, ആനിമേറ്റര്‍ സിസ്റ്റര്‍ സിസ്റ്റര്‍ ഗ്രേയ്‌സ് സിഎംസി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍: പ്രസംഗംഒന്നാം സ്ഥാനം: ഹെല്‍ഗ മരിയ ജിന്‍സ് നീണ്ടുകുന്നേല്‍, പുല്ലൂരാംപാറരണ്ടാം സ്ഥാനം: ജൂവല്‍ പ്രകാശ് കണ്ണം തറപ്പേല്‍, മരഞ്ചാട്ടിമൂന്നാം സ്ഥാനം: എല്‍വിന്‍ ജെയിന്‍ ബാസ്റ്റിന്‍, താന്നിക്കപ്പാറ, മരുതോങ്കര ലേഖനംഒന്നാം […] - [വാമറ്റത്തില്‍ വര്‍ക്കി നിര്യാതനായി](https://malabarvisiononline.com/2026/01/19/varkey-vamattath-obituary-thamarassery-diocese/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജെയിംസ് വാമറ്റത്തിലിന്റെ പിതാവ് വര്‍ക്കി (89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 2026 ജനുവരി 20-ന് വൈകിട്ട് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി (തൊടുപുഴ തയ്യില്‍ കുടുംബാംഗം)മക്കള്‍: ജോര്‍ജ്, ഫാ. ജെയിംസ്, ലിസി.മരുമക്കള്‍: ഷൈനി കുന്നത്ത് (കോടഞ്ചേരി), ബാബു അന്തീനാട്ട് (കൂടരഞ്ഞി). - [നാടിന് അഭിമാനമായി ഏയ്ഞ്ചല്‍ തോമസ്](https://malabarvisiononline.com/2026/01/19/angel-thomas-kerala-senior-national-volleyball-championship/): ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന 72-ാമത് സീനിയര്‍ നാഷ്ണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയെ തകര്‍ത്ത് ആറാം തവണയും കേരളം കിരീടം ചൂടിയപ്പോള്‍ അത് കണ്ണോത്ത് ഇടവകയ്ക്കും അഭിമാന നിമിഷമായി. കേരളത്തെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ പങ്കാളിയായ ഏയ്ഞ്ചല്‍ തോമസ് കണ്ണോത്ത് ഇടവകാംഗമാണ്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ് എയ്ഞ്ചല്‍ കണ്ണോത്ത് താന്നിക്കുന്നേല്‍ തോമസിന്റെയും ലീനയുടെയും മകളാണ്. ആവേശകരമായ ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ആറാം തവണയും കിരീടം ചൂടിയത്. അഞ്ച് സെറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണ്ണായക നിമിഷങ്ങളില്‍ കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു. - ['പോസിറ്റീവിസം' കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള](https://malabarvisiononline.com/2026/01/16/positivism-era-need-ps-sreedharan-pillai-thamarassery/): പോസിറ്റീവിസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും രാഷ്ട്രീയ, മത സംഘടനകള്‍ പ്രചരിപ്പിക്കേണ്ടത് പോസിറ്റീവിസമാണെന്നും മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും സീറോ മലബാര്‍ സഭയുടെ സമുദായ ശാക്തീകരണ വര്‍ഷത്തോടും അനുബന്ധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി സംഘടിപ്പിച്ച ‘സത്യപ്രകാശം: മതാന്തര സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷ രംഗത്തും മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ പോസിറ്റീവിസത്തിന് ഉദാഹരണമാണ്. ഇന്ത്യയിലെ മിക്ക ഭാഷകളിലും നിഘണ്ടു നിര്‍മിച്ചത് വിദേശ മിഷണറിമാരാണ്. എല്ലാവരെയും ഉള്‍ക്കൊണ്ട്, എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുമ്പോഴാണ് രാജ്യം വികസിതമാകുന്നത്. രാഷ്ട്രീയ, മത അടിസ്ഥാനത്തിലല്ല കാര്യങ്ങളെ കാണേണ്ടത്. എന്റേത് ശരി എന്ന് വിശ്വസിക്കുന്നത് അവകാശമാണെങ്കിലും എന്റേത് മാത്രമാണ് ശരി എന്ന ചിന്ത കുഴപ്പമുണ്ടാക്കും’ – അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരെ സ്‌നേഹത്തോടെ സ്വീകരിച്ച സമൂഹമാണ് മലബാറിലെതെന്നും സഹവര്‍ത്തിത്വമാണ് സഭ നല്‍കുന്ന പാഠമെന്നും അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. ‘എല്ലാവരെയും സ്വീകരിക്കണമെന്ന സുവിശേഷമാണ് […] - [ഫ്രാന്‍സീസ് അസീസി വര്‍ഷം പ്രഖ്യാപിച്ച് ലെയോ പാപ്പ](https://malabarvisiononline.com/2026/01/14/francis-of-assisi-year-2026-2027/): വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി വര്‍ഷം പ്രഖ്യാപിച്ചു. 2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെയാണ് വര്‍ഷാചരണം. പൂര്‍ണ്ണദണ്ഡവിമോചനം നേടാനുള്ള അവസരം ഫ്രാന്‍സിസ് അസീസി വര്‍ഷത്തില്‍ ലഭിക്കുമെന്ന് വത്തിക്കാനിലെ അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി പുറപ്പെടുവിച്ച കല്‍പ്പനയില്‍ പറയുന്നു. ലോകത്തെവിടെയുമുള്ള ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ കണ്‍വെഞ്ച്വല്‍ ആശ്രമ പള്ളിയിലോ, വിശുദ്ധ ഫ്രാന്‍സിസിന് സമര്‍പ്പിച്ചിരിക്കുന്ന പള്ളിയിലോ തീര്‍ത്ഥാടനം നടത്തി കൗദാശിക കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ അനുസരിച്ചുള്ള പ്രാര്‍ത്ഥന എന്നിവ നടത്തി പൂര്‍ണ ദണ്ഡവിമോചനം നേടാം. വയോധികരും, രോഗികളും, അവരെ ശുശ്രൂഷിക്കുന്നവരും, ഗൗരവതരമായ കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കും, പാപങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയും, പതിവായുള്ള മൂന്ന് നിബന്ധനങ്ങള്‍ കഴിയുന്നതും വേഗം ചെയ്യാനുള്ള തീരുമാനമെടുത്തും, അദ്ധ്യാത്മികമായി ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തിലെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും, പൂര്‍ണ്ണദണ്ഡവിമോചനം നേടാനാകും. - ['സത്യപ്രകാശം: മതാന്തര സംവാദ വേദി' ജനുവരി 16ന്](https://malabarvisiononline.com/2026/01/14/sathyaprakasham-interfaith-dialogue-forum-kerala/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെയും സീറോ മലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെയും ഭാഗമായി, താമരശ്ശേരി രൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘സത്യപ്രകാശം: മതാന്തര സംവാദ വേദി’ സംഘടിപ്പിക്കുന്നു. ജനുവരി 16 രാവിലെ 09.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കോഴിക്കോട് അമലാപുരി ചാവറ കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി. മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍, റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, സ്വാമി ആത്മദാസ് യമി, ബാബു കടമന, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ യഥാക്രമം ഇസ്ലാം, ക്രിസ്ത്യന്‍, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് മതവും രാഷ്ട്രീയവും, മതവും പരിസ്ഥിതിയും, മതവും സാമൂഹിക സമാധാനവും, മതവും നീതിയും, മതവും സാമൂഹിക ഉത്തരവാദിത്വവും, മതങ്ങളില്‍ ഹ്യൂമന്‍ ഡിഗ്നിറ്റിയും മനുഷ്യാവകാശവും തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായി പാനല്‍ ചര്‍ച്ചയും തുടര്‍ന്ന് തുറന്ന സംവാദവും നടക്കുമെന്നും […] - [മാസം 1000 രൂപ! മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിലേയക്ക് അപേക്ഷ ക്ഷണിച്ചു](https://malabarvisiononline.com/2026/01/13/kerala-connect-to-work-scheme-rs-1000-monthly-application-invited/): കേരള സര്‍ക്കാരിന്റെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. യുവതീ- യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, കേരള പിഎസ്‌സി പോലുള്ള മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങള്‍, അംഗീകൃത സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജന്‍സികളോ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 നും 30 നും ഇടയില്‍ പ്രായമായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം […] - [ആല്‍ബിന്‍ കാക്കനാട്ട് കെസിവൈഎം - എസ്എംവൈഎം രൂപതാ പ്രഡിഡന്റ്;അബിന്‍ വെമ്പാല ജനറല്‍ സെക്രട്ടറി](https://malabarvisiononline.com/2026/01/13/kcy-smym-thamarassery-diocese-new-leadership-2026/): താമരശ്ശേരി രൂപത കെസിവൈഎം-എസ്എംവൈഎം പ്രസിഡന്റായി ആല്‍ബിന്‍ ജോസ് കാക്കനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. അബിന്‍ ആന്‍ഡ്രൂസ് വെമ്പാലയാണ് പുതിയ ജനറല്‍ സെക്രട്ടറി.തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍:വൈസ് പ്രസിഡന്റുമാര്‍- ബോണി സണ്ണി, ബില്‍ഹ മാത്യു.സെക്രട്ടറിമാര്‍ – അനീഷ് കെ. ജോസ്, ആന്‍സില്‍ തോമസ്.ട്രഷറര്‍ – അഖില്‍ ജോസഫ്സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍ – റിച്ചാഡ് ജോണ്‍, ആഗി മരിയ ജോസഫ്.സ്റ്റേറ്റ് സെനറ്റ് മെമ്പര്‍മാര്‍ – അലന്‍ ബിജു, അലോണ ജോണ്‍സണ്‍.എസ്എംവൈഎം കൗണ്‍സലര്‍മാര്‍ – ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അഞ്ജലി റോയ്.എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ – റോഹിത് സി. ജോസഫ്, എറിന്‍ വര്‍ഗീസ്, അതുല്യ ബെന്നി, സെബിന്‍ അബ്രഹാം, അമന്റ ഷാജി, ആന്‍ ട്രീസ, ചെല്‍സിയ മേരി മാത്യു, ആന്‍ മേരി ജോര്‍ജ്, ജോയല്‍ കെ. ഷാജി, പി. സി. ആല്‍ബിന്‍, അഖില ജോസഫ്, ആഷ്‌ലിന്‍ വര്‍ഗീസ്, ഡെല്‍വിന്‍ സിറില്‍, ഫെബിന്‍ ജോര്‍ജ്, ആഗ്നസ് അന്ന ജോസഫ്, ഡൊമിനിക് പ്രിന്‍സ്, അലീന കെ. സിബി. - [വിലങ്ങാട് പുനരധിവാസം: കത്തോലിക്ക സഭ ആറു വീടുകള്‍ കൂടി കൈമാറി](https://malabarvisiononline.com/2026/01/13/vilanganad-rehabilitation-catholic-church-hands-over-six-more-houses/): വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി. ഭദ്രാവതി രൂപതാ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം (KSSF) ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, മരുതോങ്കര അസി. വികാരി ഫാ. ഇമ്മാനുവല്‍ കൂരൂര്‍ എന്നിവര്‍ വിവിധ വീടുകളുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കല്‍, ഹോളി ക്രോസ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അര്‍ച്ചന ജിന്‍സ്‌മോന്‍ ജോസഫ്, ആല്‍ബിന്‍ സക്കറിയാസ് എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതോടെ കത്തോലിക്കാ സഭ വിലങ്ങാട് ദുരന്തബാധിതര്‍ക്ക് കൈമാറിയ വീടുകളുടെ എണ്ണം 40 ആയി. ആകെ നിര്‍മിക്കുന്ന 70 വീടുകളില്‍ 13 വീടുകളുടെ കൂടി വെഞ്ചിരിപ്പ് ഈ മാസം […] - [വിലങ്ങാട്: ഏഴു വീടുകളുടെ വെഞ്ചിരിപ്പ് 12ന്](https://malabarvisiononline.com/2026/01/09/blessing-of-seven-houses-on-january-12/): കെസിബിസി വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് ജനുവരി 12-ന് നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി രൂപതാ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ പങ്കെടുക്കും. - [താമരശ്ശേരി രൂപതയ്ക്ക് ഏഴ് നവവൈദികര്‍](https://malabarvisiononline.com/2026/01/08/seven-deacons-ordained-priests-for-thamarassery-diocese/): താമരശ്ശേരി രൂപതയ്ക്കുവേണ്ടി ഏഴു ഡീക്കന്മാര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്നുപൗരോഹിത്യം സ്വീകരിച്ചു. - [ഒയാസിസ് നാലാം വാര്‍ഷികം ആഘോഷിച്ചു](https://malabarvisiononline.com/2026/01/05/oasis-senior-care-home-marks-fourth-anniversary/): താമരശ്ശേരി രൂപതയുടെ വയോജന പരിപാലന സ്ഥാപനമായ ഒയാസിസിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി, താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്മസ് ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പുതുതായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു. ഡയറക്ടര്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി നേതൃത്വം നല്‍കി. - [സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് താമരശേരി രൂപതയില്‍ തുടക്കമായി](https://malabarvisiononline.com/2026/01/05/community-empowerment-year-inaugurated-in-thamarassery-diocese/): കത്തോലിക്കാ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകണത്തോട നടത്തുന്ന താമരശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് തുടക്കമായി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍, ജനുവരി രണ്ടിനു വൈകിട്ട് നടന്ന ചടങ്ങില്‍ സമുദായ ശക്തീകരണ വര്‍ഷാചരണം 2026 കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷകനായിരുന്നു. സമുദായത്തിന്റെ ശക്തീകരണത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും സംഘടിച്ച് പ്രബുദ്ധരായി പോരാടാനും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആഹ്വാനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സ്വാഗതവും, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് നേതാക്കള്‍ പ്രസംഗിച്ചു. 125 അമ്മമാര്‍ പങ്കെടുത്ത മാതൃവേദിയുട മാര്‍ഗംകളി, കെസിവൈഎമ്മിന്റ ചവിട്ടുനാടകം, പരിചമുട്ടുകളി, തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. രൂപതാ വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, സമുദായ ശക്തീകരണ വര്‍ഷാചരണ […] - [ജെപിഐയില്‍ ക്രിസ്മസ് ആഘോഷം](https://malabarvisiononline.com/2025/12/22/jpi-celebrates-christmas/): താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ജോണ്‍പോള്‍ സെക്കന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി (ജെപിഐ)യില്‍ ക്രിസ്മസ് ആഘോഷം നടത്തി. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്നും, വേദനിക്കുന്ന മനസ്സുമായി എത്തുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കുന്ന സ്ഥാപനമാണ് ജെപിഐയെന്നും ബിഷപ് പറഞ്ഞു.പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന ഫാ. ജോജി, ഫാ. സായി പാറകുളങ്ങര, ശാലിനി എന്നിവര്‍ പ്രസംഗിച്ചു. - ['ഇടയനോടൊപ്പം' സംഗമം നടത്തി](https://malabarvisiononline.com/2025/12/19/thamarassery-diocese-ruby-jubilee-christmas-idayanodoppam/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഇടയനോടൊപ്പം’ എന്ന പേരില്‍ രൂപതയിലെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കുടുംബാംഗങ്ങളുടെയും ക്രിസമസ് ആഘോഷം പുതുപ്പാടി സെന്റ് ജോര്‍ജ് പാരിഷ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഇടവക വികാരി ഫാ. ജോര്‍ജ് കളത്തൂര്‍, കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍, മേഖല ഡയറക്ടര്‍ ഫാ. മില്‍ട്ടന്‍ മുളങ്ങാശ്ശേരി, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറകുളങ്ങര, രൂപതാ പ്രസിഡന്റ് പ്രകാശ് പുളിക്കേക്കര, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ്, രൂപതാ സെക്രട്ടറി മേരികുട്ടി, രുഗ്മിണിയമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളുമായി 313 പേര്‍ സംഗമല്‍ പങ്കെടുത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്രിസ്മസ് സമ്മാനം നല്‍കി. - [ഇന്‍ഫാം രജത ജൂബിലി വിളംബര ജാഥയും ദീപശിഖ പ്രയാണവും](https://malabarvisiononline.com/2025/12/12/infam-silver-jubilee-vilambara-jatha-and-deepashikha-prayanam-on-dec-15/): ഇന്‍ഫാം രജത ജൂബിലി വിളംബര ജാഥയും ദീപശിഖ പ്രയാണവും ഡിസംബര്‍ 15-ന് താമരശ്ശേരി രൂപതയില്‍. രാവിലെ 07.30ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്‍ഫാം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി മോണ്‍. ആന്റണി കൊഴുവനാലിന്റെ കബറിടത്തില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ സ്‌കറിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറും. തുടര്‍ന്ന് രാവിലെ എട്ടിന് കൂരാച്ചുണ്ട് പാരിഷ് ഹാളില്‍ നല്‍കുന്ന സ്വീകരണം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11-ന് പുല്ലൂരാംപാറയില്‍ നല്‍കുന്ന സ്വീകരണം വികാരി ഫാ. കുര്യാക്കോസ് മുഖാലയില്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസ് കാവനാടി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12-ന് കോടഞ്ചേരിയില്‍ സ്വീകരണം നല്‍കും. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിക്കും. […] - [ഇഗ്നൈറ്റ് മെഗാ ക്വിസ്: സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ അമല്‍ വിജയികള്‍](https://malabarvisiononline.com/2025/12/08/ignite-mega-quiz-sisters-rosmin-amal-win/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടാനുബന്ധിച്ചു എഫ്എസ്ടിയുടെ നേതൃത്വത്തില്‍ രൂപതയിലെ സിസ്റ്റേഴ്‌സിനായി സംഘടിപ്പിച്ച ഇഗ്നൈറ്റ് മെഗാ ക്വിസ് മത്സരത്തില്‍ സിസ്റ്റര്‍ റോസ്മിന്‍ സിഎംസി, സിസ്റ്റര്‍ അമല്‍ സിഎംസി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ അര്‍പ്പിത സിഎംസി, സിസ്റ്റര്‍ അനു ട്രീസ സിഎംസി എന്നിവര്‍ രണ്ടും സിസ്റ്റര്‍ രമ്യഎഫ്‌സിസി, സിസ്റ്റര്‍ ദീപ എഫ്‌സിസി എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അനുഗ്രഹ പ്രഭാഷണവും ബിഷപ് മാര്‍ റെമീജോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ചാന്‍സലറും എഫ്.എസ്.ടി. ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് ആശംസകളര്‍പ്പിച്ചു. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സ് പങ്കെടുത്തു. ഫാ. നിധിന്‍ കരിന്തോളില്‍ മത്സരം നിയന്ത്രിച്ചു. സിസ്റ്റര്‍ ഉദയ, സിസ്റ്റര്‍ മെല്‍വിന്‍, സിസ്റ്റര്‍ സെലസ്റ്റി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. - [ബത്തേരി അല്‍ഫോന്‍സാ കോളജ് ജേതാക്കള്‍](https://malabarvisiononline.com/2025/12/03/https-www-alphonsacollege-ac-in-news-alphonsa-college-bathery-clinch-actison-2025-football-title/): അല്‍ഫോന്‍സാ കോളജില്‍ ഡിസംബര്‍ 4, 5 തീയതികളിലായി നടക്കുന്ന നാഷണല്‍ ഇന്റര്‍ കോളീജിയറ്റ് ഫെസ്റ്റ് ‘ആക്ടിസണ്‍ 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളേജിനെ 2-0 ന് കീഴടക്കി ബത്തേരി അല്‍ഫോന്‍സാ കോളജ് ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി എട്ടു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അല്‍ഫോന്‍സാ കോളജ് ബത്തേരിയുടെ ദേവന്‍ മികച്ച കളിക്കാരനായും അഖില്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള സമ്മാനദാനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഫെസ്റ്റിന് മുന്നോടിയായി നടന്ന മാരത്തന്‍ മത്സരത്തില്‍ സഞ്ജയ് മോന്‍ (മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), മുഹമ്മദ് എ (മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), മുഹമ്മദ് നിഹാല്‍ (സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കൂടരഞ്ഞി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ നിര്‍വഹിച്ചു. - [ജൂബിലി വര്‍ഷത്തില്‍ കൂട്ടായ്മയുടെ മാതൃകയായിതാമരശ്ശേരി പിതാവും വൈദികരും വേളാങ്കണ്ണിയില്‍](https://malabarvisiononline.com/2025/11/27/velamkanni-theerthadanam/): ആഗോള സഭയില്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ രൂപതയിലെ 130 വൈദികര്‍ ഒന്നിച്ച് വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തി. താമരശ്ശേരി രൂപതയിലെ വൈദിക കൂട്ടായ്മയുടെ ഐക്യം വിളിച്ചോതിയ തീര്‍ത്ഥാടനം നവംബര്‍ 24-ന് താമരശ്ശേരിയില്‍ നിന്ന് ആരംഭിച്ച് 25-ന് പുലര്‍ച്ചെ വേളാങ്കണ്ണിയില്‍ എത്തിച്ചേര്‍ന്നു. ആത്മീയ നവീകരണത്തിന് ഊന്നല്‍ നല്‍കി കുമ്പസാരം, കുരിശിന്റെ വഴി, ജപമാല, പരിഹാര പ്രദക്ഷിണം എന്നിവ നടത്തി. വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. വിശുദ്ധ കുര്‍ബാനയില്‍ റൂബി ജൂബിലി നിറവില്‍ നില്‍ക്കുന്ന രൂപതയ്ക്കും ഇടവക ജനത്തിനുമായി വൈദികര്‍ പ്രാര്‍ത്ഥിച്ചു. നവംബര്‍ 25-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോര്‍ജ് കളത്തൂര്‍, ഫാ. ആന്റോ മൂലയില്‍, ഫാ. ജോസഫ് മുകളേപ്പറമ്പില്‍, ഫാ. ജോസഫ് പുത്തേട്ടുപടവില്‍, ഫാ. ആന്റണി ചെന്നിക്കര, ഫാ. ഫ്രാന്‍സിസ് കൊച്ചുമുണ്ടന്‍മലയില്‍, ഫാ. ജോസ് പെണ്ണാപറമ്പില്‍, വിശ്രമ […] - [കേരളത്തിന്റെ പുരോ​ഗതിക്ക് അടിത്തറ പാകിയത് ക്രൈസ്തവ സഭ: എം. കെ. രാഘവൻ എംപി](https://malabarvisiononline.com/2025/11/22/migrations-contribution-event-summary/): കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ നിഷേധിക്കാൻ കഴിയില്ലെന്നും നാടിന്റെ പുരോ​ഗതിക്ക് അടിത്തറയിട്ടത് ക്രൈസ്തവ സഭകളാണെന്നും എം. കെ. രാഘവൻ എംപി. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിൽ ഇന്നു കാണുന്ന മാറ്റങ്ങൾക്ക് കാരണമായത് കുടിയേറ്റമാണ്. നിരവധി അ​ഗ്നിപരീക്ഷകൾ തരണം ചെയ്താണ് കുടിയേറ്റ ജനത ഈ നാടിനെ നിർമ്മിച്ചത്. കുടിയേറ്റ പൂർവികർ മലബാറിന്റെ പുണ്യമാണ്. പുത്തൻ കാർഷിക സംസ്ക്കാരം മലബാറിനു പരിചയപ്പെടുത്തി എന്നതാണ് കുടിയേറ്റ ജനതയുടെ വലിയ സംഭാവന- എം. കെ. രാഘവൻ എംപി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട ക്രൈസ്തവ സഭ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ന്യൂജൻ കോഴ്സുകൾ അവതരിപ്പിച്ച് പുതിയ കാലത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് റവ. ഡോ. വർ​ഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ചരിത്രം വിസ്മരിക്കുന്നത് ഏറ്റവും […] - [മലബാറിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത് കുടിയേറ്റക്കാർ: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ](https://malabarvisiononline.com/2025/11/22/malabar-migration-centenary-symposium-george-kurian-highlights-contributions/): ഭൂമി കാര്യക്ഷമമായി കൃഷിക്ക് എങ്ങനെ ഉപയോ​ഗിക്കാം എന്ന് കാണിച്ചുതന്നവരാണ് കുടിയേറ്റ ജനതയെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോ​ഗിക്കപ്പെടാതെ കിടന്ന പ്രകൃതി വിഭവങ്ങൾ രാജ്യത്തിന് ​ഗുണകരമായ രീതിയിൽ ഉപയോ​ഗിക്കാമെന്ന് കുടിയേറ്റ ജനത കാണിച്ചു തന്നു. കൃഷിയുടെ വൈവിധ്യങ്ങൾ മലബാറിന് പരിചയപ്പെടുത്തി. കപ്പയും മീനും കേരളത്തിലെ മുഖ്യ ആഹാരങ്ങളിലൊന്നായത് കുടിയേറ്റത്തിന്റെ ഫലമായാണ്. ഇടവിള കൃഷിയെ സ്വാഭാവിക കൃഷിരീതിയാക്കി മാറ്റിയതും മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോ​ഗ്യ-വിദ്യാഭ്യാസ രം​ഗത്തെ പുരോ​ഗതി എന്നിവയ്ക്കെല്ലാം ചുക്കാൻ പിടിച്ചതും ഇവിടുത്തെ കുടിയേറ്റ സമൂഹമാണ് – ജോർജ് കുര്യൻ പറഞ്ഞു. കുടിയേറ്റ ജനത സൗമ്യസമൂഹമായി പരക്കെ അം​ഗീകരിക്കപ്പെടുന്നു. കുടിയേറ്റ ജനതയെ സ്വീകരിക്കാൻ മലബാറിലെ സമൂഹം കാണിച്ച സൗമ്യതയും എടുത്തു പറയേണ്ടതാണ് – അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. കുടിയേറ്റ […] - [തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ നാഷണല്‍ ഇന്റര്‍കോളജിയേറ്റ് ഫെസ്റ്റ്](https://malabarvisiononline.com/2025/11/20/alphonsa-college-thiruvambady-2/): അല്‍ഫോന്‍സ കോളജില്‍ ഡിസംബര്‍ 4,5 തീയ്യതികളിലായി ഇന്റര്‍കോളജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്തതയാര്‍ന്ന മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഫെസ്റ്റിന് ഒരുക്കമായി ഡിസംബര്‍ 1 ന് രാവിലെ മാരത്തോണ്‍ മത്സരവും 1, 2 തീയ്യതികളിലായി കോളജുകള്‍ തമ്മിലുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് ഫുട്‌ബോള്‍ മത്സരം നടക്കുക.ഡിസംബര്‍ 4, വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൈബര്‍ ഫോറെന്‍സിക് വിദഗ്ധന്‍ ജിന്‍സ് ടി തോമസ് ‘സൈബര്‍ ഹൈജീന്‍ & ഡിജിറ്റല്‍ സേഫ്റ്റി’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ അരങ്ങേറും. ആദ്യദിനം വൈകിട്ട് 6.00 ന് തീം ഡാന്‍സ് മത്സരവും മ്യൂസിക്കല്‍ ഫ്യൂഷന്‍ പ്രോഗ്രാമും നടക്കും.രണ്ടാം ദിവസം രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ച കഴിഞ്ഞ് 3.00 മണിയോടെ പൂര്‍ത്തിയാകുമെന്നും കോളജ് മാനേജ്‌മെന്റ് അറിയിച്ചു. മത്സരങ്ങള്‍ക്കുള്ള രെജിസ്‌ട്രേഷന്‍ നടപടികള്‍ […] - [ആവേശോജ്ജ്വലം, വൈദികരുടെ ബാഡ്മിന്റണ്‍ മാമാങ്കം](https://malabarvisiononline.com/2025/11/19/thottumukkam-priests-badminton-tournament/): തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഫാ. മനോജ് കൊച്ചുമുറിയില്‍ – ഫാ. ബെന്നി കാരക്കാട്ട് സഖ്യം ചാമ്പ്യന്മാരായി. 20 വൈദികര്‍ പങ്കെടുത്ത ആവേശപ്പോരാട്ടത്തില്‍ ഫാ. നിധിന്‍ മറ്റത്തില്‍ – ഫാ. ടോബി താന്നിപ്പിള്ളി എംസിബിഎസ് ടീം രണ്ടാം സ്ഥാനവും ഫാ. ജോസ് കരോട്ടുഴുന്നാലില്‍ – ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ. ഷെനീഷ് താന്നിക്കല്‍ – ഫാ. ജോയല്‍ കുമ്പുക്കല്‍ ടീം നാലം സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും ട്രോഫിയും അരീക്കോട് ബി& ബി ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തത്. മറ്റു സമ്മാനങ്ങള്‍ തോട്ടുമുക്കം ഒ.എ. ട്രേഡേഴ്‌സ്, മുക്കം ടയേഴ്‌സ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു. വിജയികള്‍ക്ക് കൂടരഞ്ഞി വികാരി ഫാ. വിനോയ് പുരയിടത്തില്‍ ട്രോഫികള്‍ സമ്മാനിച്ചു. തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് തോട്ടുമുക്കം ഫൊറോന അസി. വികാരി […] - [അമ്മോത്സവ് - 2K25: കൂരാച്ചുണ്ട് മേഖലയ്ക്ക് ഓവറോള്‍ കിരീടം](https://malabarvisiononline.com/2025/11/17/ammaotsav-2025-koorachund-overall-champions/): താമരശ്ശേരി രൂപത റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃവേദി രൂപതാ സമിതി സംഘടിപ്പിച്ച അമ്മോത്സവ് – 2K25 കലാമത്സരത്തില്‍ കൂരാച്ചുണ്ട് മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം മേഖല രണ്ടും പാറോപ്പടി മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി. കുന്നമംഗലം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന കലാമത്സരത്തില്‍ 11 മേഖലകളില്‍ നിന്ന് നാനൂറോളം അമ്മമാര്‍ 16 ഇനങ്ങളില്‍ മാറ്റുരച്ചു. മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി ഫൊറോനാ വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പാറോപ്പടി മേഖലാ ഡയറക്ടര്‍ ഫാ. ബിനോയി ചുനയംമാക്കല്‍, കുന്നമംഗലം വികാരി ഫാ. അനീഷ് പുളിച്ചമാക്കല്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ വിമല ജോസ് എസ്എച്ച്, രൂപത പ്രസിഡന്റ് സ്വപ്ന ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. - [പ്രതിഭാസംഗമം: ഇവര്‍ രൂപതാതല വിജയികള്‍](https://malabarvisiononline.com/2025/11/13/thamarassery-diocese-students-selected-for-syro-malabar-prathibha-sangamam/): സീറോ മലബാര്‍ സഭാതലത്തില്‍ നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് രൂപതാതല പ്രതിഭാ സംഗമ വിജയികളായ എഫ്രിന്‍ രാജേഷ് പാറത്തലയ്ക്കല്‍ (കണ്ണോത്ത്), അസ്റ്റിന്‍ ജോസഫ് രാജു പുഞ്ചത്തറപ്പില്‍ (കൂരടരഞ്ഞി), ലിയ ക്രിസ്റ്റി കൂട്ടുങ്കല്‍ (പുല്ലൂരാംപാറ), റിയോണ മരിയ ഇളയിടത്ത് (കോടഞ്ചേരി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫൊറോന തലത്തില്‍ നടത്തിയ ആദ്യഘട്ട പ്രതിഭാസംഗമത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളായിരുന്നു രൂപതാതതല പ്രതിഭാ സംഗമത്തില്‍ മത്സരിച്ചത്. ഡിസംബര്‍ 26 മുതല്‍ 28 വരെ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് സീറോ മലബാര്‍ സഭാതല പ്രതിഭാ സംഗമം നടക്കുന്നത്. - [താമരശ്ശേരി രൂപതയില്‍ നിന്ന് 2 പേര്‍ ലോഗോസ് ക്വിസ് ഫൈനലിലേക്ക്](https://malabarvisiononline.com/2025/11/13/logos-quiz-semifinal-result-thamarassery-diocese-finalists-announced/): ലോഗോസ് ക്വിസ് സെമിഫൈനല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. താമരശ്ശേരി രൂപതയില്‍ നിന്നു രണ്ടു പേര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. എഫ് കാറ്റഗറിയില്‍ നിന്ന് മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്), റോസമ്മ മാടപ്പാട്ട് (പാറോപ്പടി) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്. നവംബര്‍ 22-ന് ഫൈനലും 23-ന് മെഗാഫൈനലും നടക്കും. - [ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ ഇരട്ടസ്വര്‍ണവുമായി പീറ്റര്‍ കരിമ്പനക്കുഴി](https://malabarvisiononline.com/2025/11/10/peter-karimpanakuzhy-wins-double-gold-at-asian-masters-athletics-meet/): ചെന്നൈയില്‍ നടന്ന 23-മത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് മാസ്റ്റേഴ്‌സ് മീറ്റില്‍ ഇരട്ട സ്വര്‍ണം കരസ്ഥമാക്കി ചക്കിട്ടപാറയുടെ കായിക പരിശീലകന്‍ കെ. എം. പീറ്റര്‍ കരിമ്പനക്കുഴി. മീറ്റില്‍ 5000 മീറ്റര്‍ നടത്തത്തിലും ഓട്ടത്തിലുമാണ് പീറ്റര്‍ ഒന്നാമതെത്തിയത്. ദിനവും ഓടിയും നടന്നുമുള്ള പരിശീലനമാണ് 73 വയസിന്റെ ചെറുപ്പത്തിലും ‘സ്വര്‍ണ്ണവേട്ട’ തുടരുന്നതിന്റെ വിജയരഹസ്യമെന്ന് കെ. എം. പീറ്ററിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ലോക കായിക ഭൂപടത്തില്‍ ചക്കിട്ടപാറയെ അടയാളപ്പെടുത്തിയ കെ. എം. പീറ്ററിന്റെ നേതൃത്വത്തിലാണ് 2008ല്‍ ചക്കിട്ടപാറയില്‍ ഗ്രാമീണ സ്പോര്‍ട്സ് അക്കാദമി ആരംഭിക്കുന്നത്. ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, നയന ജെയിംസ്, ജിബിന്‍ സെബാസ്റ്റ്യന്‍, സച്ചിന്‍ ജെയിംസ് തുടങ്ങിയ കായിക പ്രതിഭകളെ കണ്ടെത്തിയതും അവരുടെ ആദ്യകാല പരിശീലകനും കെ. എം. പീറ്ററായിരുന്നു. കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞ 22 വര്‍ഷമായി കര്‍മരംഗത്താണ് ഈ പരിശീലകന്‍. മലയോരത്തെ വിദ്യാര്‍ഥികളുടെ കായിക മികവ് വളര്‍ത്തുന്നതില്‍ സൗജന്യ സേവനമാണ് ഇദ്ദേഹം നല്‍കുന്നത്. ഇപ്പോള്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന്റെ കീഴിലുള്ള ജോര്‍ജിയന്‍ അക്കാദമിയില്‍ പ്രധാന പരിശീലകനാണ്. […] - [ചെറുപുഷ്പ മിഷന്‍ലീഗ്: സംസ്ഥാനതല പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടി താമരശ്ശേരി രൂപത](https://malabarvisiononline.com/2025/11/10/thamarassery-diocese-shines-at-cherupushpa-mission-league-state-awards/): ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നിര്‍ണ്ണയിച്ച പുരസ്‌ക്കാരങ്ങളില്‍ മിക്കതും താമരശ്ശേരി രൂപതയ്ക്കാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഗോള്‍ഡ് സ്റ്റാര്‍ പുരസ്‌ക്കാരം രൂപതാ, മേഖല, ശാഖ തലങ്ങളില്‍ താമരശ്ശേരി രൂപത സ്വന്തമാക്കി. ഗോള്‍ഡന്‍ സ്റ്റാര്‍ രൂപത, ഗോള്‍ഡന്‍ സ്റ്റാര്‍ മേഖല (പെരിന്തല്‍മണ്ണ), ഗോള്‍ഡന്‍ സ്റ്റാര്‍ ശാഖ (കട്ടിപ്പാറ), മിഷന്‍ സ്റ്റാര്‍ മേഖല (തിരുവമ്പാടി), മിഷന്‍ സ്റ്റാര്‍ ശാഖ (ചക്കിട്ടപ്പാറ) എന്നിങ്ങനെയാണ് രൂപതയുടെ പുരസ്‌ക്കാര നേട്ടം. സമ്മര്‍പ്പിത കലോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം താമരശ്ശേരി രൂപത നേടിയിരുന്നു. - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു](https://malabarvisiononline.com/2025/10/25/bethania-retreat-centre/): താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 2025 ജൂലൈ 17 -ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹ ദായകമായ ശുശ്രൂഷകളോടെ പര്യവസാനിച്ചു. 101 ദിവസങ്ങള്‍ നീണ്ടുനിന്ന അഖണ്ഡ ജപമാല സമര്‍പ്പണം ദൈവകൃപയുടെ ദിനരാത്രങ്ങളായിരുന്നു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയും ഈ വര്‍ഷം തന്നെയാണെന്ന പ്രത്യേകതയും ഇത്തവണത്തെ അഖണ്ഡ ജപമാല സമര്‍പ്പണത്തിനുണ്ടായിരുന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ‘ഇടമുറിയാതെ ജപമാല 101 ദിവസങ്ങള്‍ 2424 മണിക്കൂര്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ബഥാനിയായുടെ സുപ്രധാന ശുശ്രൂഷയാണ്. 25 വര്‍ഷം മുന്‍പ് ഫാ. കുര്യന്‍ പുരമഠം ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം ഇക്കാലയളവിനുള്ളില്‍ ഈ ദേശം മുഴുവന്‍ ആശ്വാസമായി. വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കേണ്ടവരാണ് നാമെല്ലാം. പരിശുദ്ധ മറിയമാണ് വിശുദ്ധിയുടെ മാതൃക. ദിവ്യകാരുണ്യ നാഥനെ ഉദരത്തില്‍ സംവഹിച്ചവളാണ് പരിശുദ്ധ അമ്മ. ആത്മീയ ജീവിതത്തിന്റെ രണ്ടു […] - [ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണ സമാപനം ഒക്ടോബര്‍ 25ന്](https://malabarvisiononline.com/2025/10/23/bethaniya-akhanda-rosary-conclusion-october-25/): താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില്‍ നടക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ 101 ദിനരാത്രങ്ങളായി 2424 മണിക്കൂറും ഈ ദേശം മുഴുവന്‍ പ്രാര്‍ത്ഥിച്ചത് പ്രത്യേകനിയോഗങ്ങളായ ലോകസമാധാനത്തിനും കുടുംബവിശുദ്ധീകരണത്തിനും വേണ്ടിയാണ്. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിനമായ ഒക്ടോബര്‍ 24 (വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് മെഴുകുതിരിയേന്തി ജപമാല റാലിയും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ ഒക്ടോബര്‍ 25 (ശനിയാഴ്ച) രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ ആശീര്‍വാദം, സ്‌നേഹ വിരുന്ന് എന്നിവയോടെ അഖണ്ഡ ജപമാല സമര്‍പ്പണത്തിന് സമാപനമാകും. 2025 ജൂലൈ 17-നായിരുന്നു അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്. ‘താമരശ്ശേരി രൂപതയുടെ റൂബി […] - [ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതാ കലോത്സവം 'പ്രേഷിതം 2K25': കൂരാച്ചുണ്ട് മേഖല ചാമ്പ്യന്മാര്‍](https://malabarvisiononline.com/2025/10/13/cherupushpa-mission-league-diocesan-arts-festival-2025-koorachund-champions/): ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതാ കലോത്സവം പ്രേഷിതം 2K25ല്‍ കൂരാച്ചുണ്ട് മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. തിരുവമ്പാടി മേഖല രണ്ടും കോടഞ്ചേരി മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി. തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ നടന്ന കലോത്സവം തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, ജൂനിയര്‍ പ്രസിഡന്റ് ക്രിസ് ബി. ഫ്രാന്‍സിസ്, ജൂനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ലിയ മെഴുകനാല്‍ എന്നിവര്‍ പ്രസംഗിച്ചു. വേനപ്പാറ വികാരി ഫാ. സ്‌കറിയ മങ്ങരയില്‍, കൂടരഞ്ഞി വികാരി ഫാ. വിനോയ് പുരയിടത്തില്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാഖാ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ശാഖയാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. തിരുവമ്പാടി, ചക്കിട്ടപാറ ശാഖകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തിരുബാലസഖ്യം രൂപതാ കലോത്സവം: തിരുവമ്പാടി ഫൊറോന ചാമ്പ്യന്മാര്‍ തിരുബാലസഖ്യം രൂപതാ […] - [കൂമ്പാറ ബേബിയുടെ സംസ്‌കാരം ഇന്ന്](https://malabarvisiononline.com/2025/10/08/koombara-baby-funeral-today/): ഇന്നലെ അന്തരിച്ച കവിയും സാഹിത്യകാരനുമായ പാലയ്ക്കാതടത്തില്‍ കൂമ്പാറ ബേബി (70)യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 01:30-ന് വസതിയില്‍ ആരംഭിച്ച് പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സിമിത്തേരിയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ പുതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താമരശ്ശേരി രൂപതയുടെ നാടക സമിതിയായ അക്ഷര കമ്മ്യൂണിക്കേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. സമതിക്ക് ‘അക്ഷര’ എന്നു പേര് നിര്‍ദ്ദേശിച്ചതും അദ്ദേഹമായിരുന്നു. നൂറിലേറെ കൃസ്തീയ ഭക്തിഗാനങ്ങളുള്‍പ്പെടെ നിരവധി ഗാനങ്ങളുടെ രചയിതാവാണ്. ഭാര്യ: ലീലാമ്മ മഞ്ഞപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ഫാ. ലിബിന്‍ (അസി. വികാരി അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി) ലിബിന (കോട്ടക്കല്‍). മരുമകന്‍: ഷിജു കുഴികണ്ടത്തില്‍. - [കുടുംബക്കൂട്ടായ്മ രൂപതാ സമിതിക്ക് പുതിയ നേതൃത്വം](https://malabarvisiononline.com/2025/10/06/kudumba-kootaimma/): കുടുംബക്കൂട്ടായ്മ ഡയറക്ടറായി നിയമിതനായ ഫാ. ജിനോയ് ജോര്‍ജ് പനക്കലിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ രൂപതാ സമിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈങ്ങാപ്പുഴ ഇടവകാംഗം പ്രകാശ് മാത്യു പുളിക്കേക്കരയാണ് പുതിയ രൂപതാ പ്രസിഡന്റ്. പാറോപ്പടി ഇടവകാംഗം മേരിക്കുട്ടി സെബാസ്റ്റ്യന്‍ എടക്കരയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് – സെബാസ്റ്റ്യന്‍ ളാമണ്ണില്‍ (നെന്മേനി), ജോ. സെക്രട്ടറി – ഷേര്‍ലി തോമസ് തെക്കയില്‍ (മൈലെള്ളാംപാറ), ട്രഷറര്‍ – സെബാസ്റ്റ്യന്‍ വട്ടമറ്റത്തില്‍ (കോടഞ്ചേരി) എന്നിവരാണ്. - [സെന്റ് ജൂഡ് കപ്പേള നവീകരിച്ചു](https://malabarvisiononline.com/2025/10/04/st-jude-chapel-renovated-shantinagar-kozhikode/): കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ശാന്തിനഗര്‍ കോളനിയിലെ സെന്റ് ജൂഡ് കപ്പേള നവീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും വെഞ്ചിരിപ്പു കര്‍മ്മത്തിനും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കപ്പേളയില്‍ സ്ഥാപിച്ചു. പരിശുദ്ധ മാതാവിനോടുള്ള ഭക്തി ആത്മീയ വളര്‍ച്ചയ്ക്കും അത്ഭുത രോഗശാന്തിക്കും കാരണമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഫാ. തോമസ് കുറ്റിയാനിക്കല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു, ജോസഫ് വലപ്പാട്ട്, ജോമ ജോര്‍ജ്, ഷാജന്‍, ബിപിന്‍ എന്നിവര്‍ സംസാരിച്ചു. കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹ, വിശുദ്ധ അന്തോണീസ് എന്നിവരുടെ മാധ്യസ്ഥ്യം യാചിച്ച് നിരവധി വിശ്വാസികളാണ് എത്തുന്നത്. - ['ഇഗ്നൈറ്റ്' സുപ്പീരിയേഴ്‌സ് സംഗമം](https://malabarvisiononline.com/2025/09/29/ignite-superiors-gathering-thamarassery/): ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (FST) സംഘടിപ്പിച്ച സുപ്പീരിയേഴ്സ് സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനവും സമര്‍പ്പണവും സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന് ബിഷപ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, സിഒഡി ഡയറക്ടര്‍ ഫാ. സായ് പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. മേജര്‍ സുപ്പീരിയര്‍മാരെ ആദരിച്ചു. റൂബി ജൂബിലി ഗാനമല്‍ത്സരത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എച്ചഐവി ബാധിതരായവര്‍ക്ക് നല്‍കുന്ന സേവനങ്ങളെ പരിഗണിച്ചു സിസ്റ്റര്‍ റോസ് മരിയ സിഎംസിയെ ആദരിച്ചു. സിസ്റ്റര്‍ ഉദയ, സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ സെലസ്റ്റി, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ മെല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [റിട്ടയറീസ് സംഗമം നടത്തി](https://malabarvisiononline.com/2025/09/26/retirees-meet-thamarassery-diocese-ruby-jubilee/): താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച, താമരശ്ശേരി രൂപതയിലെ അധ്യാപകരല്ലാത്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതയുടെ വളര്‍ച്ചയില്‍ ഇവര്‍ വഹിച്ച പങ്കിനെക്കുറിച്ച് പിതാവ് പ്രത്യേകം ഓര്‍ക്കുകയും ഇടവകയിലെയും ഫൊറോനയിലെയും വിവിധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് റിട്ടയേര്‍ഡ് ജീവിതവും ഫലദായകമാക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജോണ്‍ പോള്‍ ഇന്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ റിട്ടയേര്‍ഡ് ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. ജോയ്‌സ് വയലില്‍, ഫാ. സുബിന്‍ കവളക്കാട്ട്, അഡ്വ. ജോര്‍ജ് വട്ടുകളം, ഫാ. ഷെറിന്‍ പുത്തന്‍പുരയില്‍, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നായി നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. - [വടംവലി മത്സരം: നൂറാംതോട് ജേതാക്കള്‍](https://malabarvisiononline.com/2025/09/23/nooramthode-parish-wins-tug-of-war/): താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ചു സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി അംഗങ്ങള്‍ക്കായി നടത്തിയ വടംവലി മത്സരത്തില്‍ നൂറാംതോട് ഇടവക ഒന്നാം സ്ഥാനം നേടി. കോടഞ്ചേരി, വെറ്റിലപ്പാറ ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേവഗിരി ഇടവകയ്ക്കാണ് നാലാം സ്ഥാനം. തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍വച്ചായിരുന്നു മത്സരങ്ങള്‍. - [നിത്യനിദ്രയില്‍ മാര്‍ ജേക്കബ് തൂങ്കുഴി](https://malabarvisiononline.com/2025/09/22/mar-jacob-thoonkuzhy-final-rites-kozhikode-skdc-chapel/): കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍ ഒരുക്കിയ പൊതുദര്‍ശനത്തിനു ശേഷമാണ് എസ്‌കെഡി ജനറലേറ്റ് ചാപ്പലില്‍ ഭൗതിക ദേഹം കബറടക്കിയത്. വൈകിട്ട് 3.45-ഓടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന ഭൗതിക ദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനായി നിരവധിയാളുകളാണ് ദേവഗിരിയിലേക്ക് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ആഡ്രൂസ് താഴത്ത്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്സ് താരാമംഗലം, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ രൂപതാധ്യക്ഷന്‍,ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, മലബാര്‍ ഭദ്രാസനം ബിഷപ് മാര്‍ ഗീര്‍വര്‍ഗീസ് പക്കേമിയൂസ്, കോഴിക്കോട് യാക്കോബായ ബിഷപ് ഐറേനിയൂസ് പൗലോസ് എന്നിവരും […] - [മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാന്‍ ഒരുങ്ങി താമരശ്ശേരി രൂപത](https://malabarvisiononline.com/2025/09/22/mar-jacob-thoonkuzhy-funeral-live-thamarassery-diocese/): താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനും തൃശ്ശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാനൊരുങ്ങി താമരശ്ശേരി രൂപത. പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്ന ദേവഗിരി സെന്റ് ജോസഫ്‌സ് ദേവാലയത്തിലും കല്ലറ ഒരുക്കിയിരിക്കുന്ന കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂരില്‍ നിന്നും വിലാപയാത്ര പുറപ്പെട്ടു. വൈകിട്ട് നാലോടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവഗിരിയിലാണ് വിശ്വാസി സമൂഹത്തിന് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആറു മണിയോടെ സംസ്‌ക്കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടക്കുന്ന കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റിലേക്ക് ഭൗതിക ശരീരമെത്തിക്കും. താമരശ്ശേരി രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പിതാവിനോടുള്ള ആദര സൂചകമായി രൂപതയിലെ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്‌ക്കാര ശുശ്രൂഷകള്‍ വൈകിട്ട് നാലുമുതല്‍ താമരശ്ശേരി രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ വേവ്‌സ് മീഡിയയിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യും. […] - [തരംഗമായി 'ടാലന്‍ഷ്യ 2.0'](https://malabarvisiononline.com/2025/09/18/talanshya-2-0-inter-college-mega-quiz-tamarassery/): പരമമായ സത്യം കണ്ടെത്താന്‍ പ്രാപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും പ്രതികരണശേഷിയുള്ള നല്ല തലമുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ച് വളരണമെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. താമരശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം ‘ടാലന്‍ഷ്യ 2.0’ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലചിത്ര അക്കാദമി റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ നവീന വിജയന്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട്ട്, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, റോഷന്‍ മാത്യു, വിപിന്‍ എം. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഘട്ടങ്ങളിലായി ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങള്‍ക്കായി നടന്ന മത്സരത്തില്‍ എഴുപത്തി നാല് വിദ്യാലയങ്ങളിലെ 30000 വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 വിദ്യാര്‍ത്ഥികളാണ് ഫൈനലില്‍ എത്തിയത്. അല്‍ഫോന്‍സാ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് ജോയ് കൊല്ലംപറമ്പില്‍ മത്സരം നിയന്ത്രിച്ചു. ഏബല്‍ റിന്റോ, പി. ആര്‍. […] - [മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് കാലം ചെയ്തു](https://malabarvisiononline.com/2025/09/17/mar-jacob-thoomkuzhi/): താമരശ്ശേരി രൂപതയുടെ ദ്വിതീയ മെത്രാനും, മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും, തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ചു ബിഷപുമായ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് (95) കാലം ചെയ്തു.സൗമ്യമായ സംഭാഷണവും ആത്മീയതേജസുമായി വിശ്വാസികളുടെ പ്രിയപ്പെട്ട പിതാവായി മാറിയ മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു.1947-ല്‍ ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1956 ഡിസംബര്‍ 22-ന് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം. സഭാ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതാ ചാന്‍സലര്‍, സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിനു പുറമെ, ഇറ്റാലിയന്‍, ജെര്‍മന്‍, ഗ്രീക്ക്, ഫ്രെഞ്ച്, ലാറ്റിന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. ‘ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ’ എന്നതായിരുന്നു ആദര്‍ശ വാക്യം.1973-ല്‍ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995-ല്‍ താമരശ്ശേരി രൂപതയുടെ മെത്രാനായി ചുമതലയേറ്റു. 1996-ല്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. […] - [കൈക്കാരന്മാരുടെ സംഗമം നടത്തപ്പെട്ടു](https://malabarvisiononline.com/2025/09/17/trustees-meet/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം താമരശ്ശേരി ബിഷപ്്‌സ് ഹൗസില്‍ വെച്ച് നടത്തപ്പെട്ടു. താമരശ്ശേരി രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ്ജ് മുണ്ടനാട്ട് സ്വാഗതം ആശംസിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലില്‍ സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എ.കെ.സി.സി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സമുദായത്തിന്റെ കെട്ടുറപ്പിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സെടുത്തു. കൈക്കാരന്മാരുടെ മീറ്റിങ്ങിനെ അബിസംബോധന ചെയ്തുകൊണ്ട് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് സംസാരിക്കുകയും എല്ലാവര്‍ക്കും ജൂബിലി സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവരെ അഭിനന്ദിക്കുകയും കൂടുതല്‍ തീഷ്ണമായി പ്രവര്‍ത്തിക്കുവാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടരഞ്ഞി ഇടവക ട്രസ്റ്റി ശ്രീ. ടോമി പ്ലാത്തോട്ടത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു, കൂമുള്ളി ഇടവക ട്രസ്റ്റി ശ്രീമതി. സില്‍വി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ആശംസ അര്‍പ്പിച്ചു. - [ചാര്‍ലി കിര്‍ക്ക്: പടരുന്ന തീക്കനല്‍](https://malabarvisiononline.com/2025/09/13/charlie-kirk-spreading-fire-ideas/): ചില വ്യക്തികള്‍ മരണത്തോടെ കൂടുതല്‍ പ്രശസ്തരാകുകയും അവരുടെ ആശയങ്ങള്‍ കാട്ടുതീ പോലെ പടരുകയും ചെയ്യും. അത്തരത്തില്‍ ലോകത്തെ പിടിച്ചുലച്ച കൊലപാതകങ്ങളില്‍ ഒന്നാണ് ചാര്‍ലി കിര്‍ക്കിന്റെത്. അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തി മരണത്തോടെ ലോകമെങ്ങും വ്യാപിച്ചു. ആരായിരുന്നു ചാര്‍ലി കിര്‍ക്ക്? അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി മുഖമെന്നും ഭാവി അമേരിക്കന്‍ പ്രസിഡന്റ് എന്നും വിലയിരുത്തപ്പെട്ട വ്യക്തിയായിരുന്നു ചാര്‍ലി കിര്‍ക്ക്. 1993-ല്‍ ഇല്ലിനോയിസില്‍ ജനിച്ച ചാര്‍ലി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളജ് അഡ്മിഷന്‍ നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 2012-ല്‍ പതിനെട്ടാം വയസ്സില്‍ ആരംഭിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന യുവജനപ്രസ്ഥാനമാണ് അദ്ദേഹത്തെ പ്രശസ്തിയില്‍ എത്തിച്ചത്. അമേരിക്കയില്‍ കടന്നുവന്നിരുന്ന ലിബറല്‍ ചിന്തകള്‍ക്കെതിരെ പടപൊരുതുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത്. കുടുംബ ബന്ധങ്ങളുടെ മൂല്യം സംരക്ഷിക്കുക, അബോര്‍ഷന്‍ വിരുദ്ധ ക്യാമ്പയിന്‍, ക്യാമ്പസുകളില്‍ ലൈംഗിക ധാര്‍മികതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഈ പ്രസ്ഥാനം ഏറ്റെടുത്തു നടത്തി. ചാര്‍ലി പ്രധാനമായും കോളജ് ക്യാമ്പസുകളിലേക്ക് കടന്നുചെന്ന് ഡിബേറ്റുകളിലൂടെ ലിബറല്‍ ആശയം […] - [ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യുജിസി-നെറ്റ് സൗജന്യ പരിശീലനം](https://malabarvisiononline.com/2025/09/12/ugc-net-free-coaching-for-minority-students-devagiri-college/): സെന്റ് ജോസഫ് കോളജ് ദേവഗിരിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മാനവിക വിഷയങ്ങളില്‍ സൗജന്യ യുജിസി-നെറ്റ് പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 16-09-2025 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും കോളജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www.devagiricollege.orgകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447092899, 9446288448 - [ജൂബിലി ഗാനമത്സരം: എഫ്‌സിസി സിസ്റ്റേഴ്‌സ് ഒന്നാമത്](https://malabarvisiononline.com/2025/09/12/jubilee-song-competition-fcc-sisters-first-place/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (എഫ്എസ്ടി) രൂപതയിലെ സിസ്റ്റേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച ജൂബിലി ഗാനമത്സരത്തില്‍ എഫ്‌സിസി കോണ്‍ഗ്രിഗേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്എച്ച്, സിഎംസി കോണ്‍ഗ്രിഗേഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. - [മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: ബിഷപ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2025/09/10/priests-parents-gods-special-choice-bishop-remigiose/): വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. മാതാപിതാക്കളുടെ വിശ്വാസ ജീവിതമാണ് വൈദികരുടെ സമര്‍പ്പിത ജീവിതത്തിന് കരുത്തേകുന്നത്. പുരോഹിതരാകാന്‍ പ്രാര്‍ത്ഥിച്ചതിനെക്കാള്‍ തീക്ഷണതയോടെയാണ് പൗരോഹിത്യത്തില്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകാനായി വൈദികര്‍ പ്രാര്‍ത്ഥിക്കുന്നത്. പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ വീണ്ടും ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചുകൊണ്ടാണ്. താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മയില്‍ അഭിമാനമുണ്ട്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ചയില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്ത് പിടിച്ച് നാടിനെ പടുത്തുയര്‍ത്തിയതില്‍ വൈദികര്‍ക്ക് വലിയ പങ്കാണുള്ളത് – ബിഷപ് പറഞ്ഞു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടികള്‍ക്ക് ബിഷപ്‌സ് ഹൗസ് ആതിഥേയത്വം വഹിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സെമിനാരിയുടെ ഓര്‍മകള്‍ പുതുക്കി വൈദികരും മാതാപിതാക്കളും മൈനര്‍ സെമിനാരി […] - [സ്വര്‍ണ്ണ നേട്ടവുമായി ബിലിന്‍ ജോര്‍ജ് ആന്റണി](https://malabarvisiononline.com/2025/09/09/achivement/): ചെന്നൈയില്‍ നടന്ന 64-ാമത് നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റണി സ്വര്‍ണ്ണം നേടി. ഒരു മണിക്കൂര്‍ 29 മിനിറ്റ് 35.12 സെക്കന്റിലാണ് ബിലിന്‍ ചാമ്പ്യനായത്. ചക്കിട്ടപാറ ഇടവകാംഗം തെങ്ങുംപള്ളില്‍ ആന്റണി-ലീന ദമ്പതികളുടെ മകനാണ്. - [ജീവധാര രക്തദാന ക്യാമ്പ് നടത്തി](https://malabarvisiononline.com/2025/09/08/jeevadhara-blood-donation/): താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ ലീഗും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും, എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കട്ടിപ്പാറ യുപി സ്‌കൂളില്‍ വച്ച് നടത്തി. ക്യാമ്പ് താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യുന്നത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഏറ്റവും നല്ല പ്രകടനമാണെന്നും, സാധിക്കുമ്പോള്‍ നമ്മളുടെ രക്തം മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കുവാന്‍ കഴിയണമെന്നും, അതില്‍ നമ്മള്‍ സന്തോഷം കണ്ടെത്തണമെന്നും തദവസരത്തില്‍ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി പള്ളി വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. ഡോ. നിതിന്‍ ഹെന്‍ട്രി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. നിതീഷ് കല്ലുള്ള തോട്, വാര്‍ഡ് മെമ്പര്‍ ഷാഹിം ഹാജി, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് […] - ['ജീവധാര' രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ഏഴിന്](https://malabarvisiononline.com/2025/09/01/jeevadhara-blood-donation-camp-kattippara-sept7/): താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ലീഗും പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജീവധാര’ രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ കട്ടിപ്പാറ സ്‌കൂളില്‍ നടക്കും. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് നടത്തുന്നത്. ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, കട്ടിപ്പാറ ഇടവക വികാരി ഫാ. മാത്യു മുളങ്ങാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും. - [കട്ടിപ്പാറ ശാഖയ്ക്കും പെരിന്തല്‍മണ്ണ മേഖലയ്ക്കും ഗോള്‍ഡന്‍ സ്റ്റാര്‍](https://malabarvisiononline.com/2025/09/01/cherupushpa-mission-league-golden-star-2024/): ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപത 2024-2025 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ശാഖകളെയും മേഖലകളെയും പ്രഖ്യാപിച്ചു. കട്ടിപ്പാറ ശാഖ ഗോള്‍ഡന്‍ സ്റ്റാര്‍ നേടി. ചക്കിട്ടപാറ ശാഖ സില്‍വര്‍ സ്റ്റാറും തിരുവമ്പാടി ശാഖ മിഷന്‍ സ്റ്റാറും കരസ്ഥമാക്കി.എ ഗ്രേഡ് നേടിയ ശാഖകള്‍: പുല്ലൂരാംപാറ, കുപ്പായക്കോട്, ദേവഗിരി, കല്ലാനോട്, ഈങ്ങാപ്പുഴ, മാലാപറമ്പ്, മരഞ്ചാട്ടി, കോടഞ്ചേരി. പെരിന്തല്‍മണ്ണ മേഖലയ്ക്കാണ് ഗോള്‍ഡന്‍ സ്റ്റാര്‍. തിരുവമ്പാടി മേഖല സില്‍വര്‍ സ്റ്റാര്‍ നേട്ടം കരസ്ഥമാക്കി. - [യൂദിത്ത് ഫോറം താമരശ്ശേരി ഫൊറോനാ സംഗമം](https://malabarvisiononline.com/2025/08/25/judith-forum-forane-gathering-thamarassery-diocese/): രൂപതയിലെ വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി ഫൊറോനാ സംഗമം നടത്തി. ഫൊറോനാ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേല്‍ ഉദ്ഘാടനം ചെയ്തു.രൂപത ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. യൂദിത് ഫോറം രൂപത പ്രസിഡന്റ് മേരി പൗലോസ് വിധവകള്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന വിവിധ ചെറുകിട തൊഴില്‍ സംരംഭങ്ങളെ കുറിച്ചും വിധവകള്‍ ഒന്നിച്ചു ചേരേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെനി ജോസ്, കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ ജോസ്മി എസ്എച്ച്, സിസ്റ്റര്‍ മെല്‍വിന്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു. വിധവകളായ അമ്മമാര്‍ക്ക് കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള അവസരം ഒരുക്കിയിരുന്നു. താമരശ്ശേരി രൂപതയിലെ വിവിധ സന്യാസിനി ഭവനങ്ങളില്‍ നിന്നുള്ള സഹോദരിമാരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. - [അഖില കേരള ഇന്റര്‍ കോളജ് വടംവലി മത്സരം: അല്‍ഫോന്‍സാ കോളജ് വിജയികള്‍](https://malabarvisiononline.com/2025/08/23/all-kerala-inter-college-tug-of-war-2025-alphonsa-college-winners/): അല്‍ഫോന്‍സ കോളജില്‍ ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ അഖില കേരള ഇന്റര്‍ കോളജ് വടം വലി മത്സരം ‘കമ്പയുദ്ധം’ സീസണ്‍ ഒന്നില്‍ ആതിഥേയരായ അല്‍ഫോന്‍സ കോളജ് ഒന്നും (10,001രൂപ) രണ്ടും (5,001രൂപ) സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുക്കം എംഎഎംഒ കോളജിനാണ് മൂന്നാം സ്ഥാനം (3,001 രൂപ). കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് നാലാം സ്ഥാനം നേടി. ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഫായിസ് മുഹമ്മദ്, പ്രോമിസിങ് പ്ലെയര്‍ ഓഫ് ദി സീസണായി ആല്‍ബിന്‍ പോള്‍സണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി സി. ഐ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വോളിബോള്‍ പ്ലെയര്‍ അല്‍ഫോന്‍സ അനൂപും താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മനേജര്‍ ഫാ. ജോസഫ് പാലക്കാട്ടും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പുതുപ്പാടി കണക്ട് ഇലക്ട്രിക്കല്‍സും, കക്കാടംപൊയില്‍ ഫോഗി മൗണ്ടൈനും സംയുക്തമായി സംഘടിപ്പിച്ച മത്സരം നിയന്ത്രിച്ചത് ഓള്‍ കേരള ഐആര്‍ഇ അസോസിയേഷനാണ്. - [ഡോമോസ് ക്വിസ് രൂപതാതല വിജയികള്‍](https://malabarvisiononline.com/2025/08/16/domos-quis/): താമരശ്ശേരി രൂപതാ റൂബി ജൂബിലിയുടെ ഭാഗമായി വിശ്വാസപരിശീലന കേന്ദ്രം രൂപതാതലത്തില്‍ നടത്തിയ ‘ഡോമോസ് ക്വിസ്’ ഷിന്റോ ജോസ് കപ്പ്യാരുമലയില്‍, (കണ്ണോത്ത്) ഒന്നാം സ്ഥാനം നേടി. ജോണ്‍സണ്‍ ജോര്‍ജ് പള്ളിക്കാമ്യാലില്‍ (മുക്കം), ആന്‍ലിയ മെഴുകനാല്‍ (കണ്ണോത്ത്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മറ്റു സ്ഥാനക്കാര്‍ യഥാക്രമം – ബിന്‍സി പ്രവീണ്‍ (തെയ്യപ്പാറ), കിഷോര്‍ ആര്‍ (കോട്ടയ്ക്കല്‍), ആന്‍സി ജോസ്ഫ് (തോട്ടുമുക്കം), ബിനീഷ് ബേബി വടക്കുംപാടം (ദേവഗിരി), സിജി നെല്ലോല്ലിക്കല്‍ (പുഷ്പഗിരി), ജോബി ജോസ് നരിവേലിപുതിയേടത്ത് (തിരുവമ്പാടി), റോബിന്‍ സ്‌കറിയ കൊച്ചുപുരയ്ക്കല്‍ (കുന്നമംഗലം). - [മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് 'സ്റ്റാര്‍ട്ട്' മാതൃക: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചാനനിയില്‍](https://malabarvisiononline.com/2025/08/04/start-academy-inauguration-2025-bishop-remigiose/): മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുതിയ തലമുറയെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി രൂപപ്പെടുത്തുന്നുവെന്നും സ്റ്റാര്‍ട്ട് അക്കാദമി ഇതിന്റെ ഉജ്ജ്വല മാതൃകയാണെന്ന് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) അക്കാദമിയുടെ ഇരുപതാമത് (2025-26) അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. സ്റ്റാര്‍ട്ടിന്റെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസം, വ്യക്തിത്വവികാസം, ആത്മാന്വേഷണം, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിന്തകള്‍ പങ്കുവെച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്രിസ്റ്റോ എം. ഷാജി, എഞ്ചല്‍ മരിയ അജു, ഐറിന്‍ മരിയ എലിസബത്ത്, വിഷ്ണുമായ, ജോയല്‍ മനോജ്, ജോസിന്‍ ജെയിംസ്, ആന്റോണിയോ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു. AI & Python കോഴ്‌സിന്റെ നാലാം പതിപ്പ് ബിഷപ്പിന്റെ സാന്നിധ്യത്തില്‍ തുടക്കമായി. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, കമ്മ്യുണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ […] - [കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്:താമരശ്ശേരി രൂപതയില്‍ നാളെ പ്രാര്‍ഥനാദിനം](https://malabarvisiononline.com/2025/07/31/prayer-day-sisters-release-thamarassery-2025/): ഛത്തീസ്ഗഡില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരുടെ മോചനത്തിനായി താമരശ്ശേരി രൂപതയില്‍ നാളെ പ്രാര്‍ത്ഥന, ഉപവാസ ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് ഒരുക്കമായി മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള 15 നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ സിസ്റ്റര്‍മാരുടെ മോചനത്തിനായി പ്രാര്‍ഥനയോടെയും കര്‍ശനമായും പതിനഞ്ച് നോമ്പെടുക്കണമെന്ന് ബിഷപ് സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിന്റെ പുര്‍ണ്ണരൂപം: പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, ASMI സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ വ്യാജക്കേസില്‍ പെടുത്തി തടവിലാക്കിയ വിവരം നമ്മെ ഏവരെയും അതിയായി വേദനിപ്പിക്കുന്നതാണല്ലോ. കര്‍ത്താവിന്റെ പ്രിയപ്പെട്ട ഈ പ്രേഷിതര്‍ക്ക് എത്രയുംവേഗം ജാമ്യം ലഭിക്കുന്നതിനും നീതി കിട്ടുന്നതിനുമായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. പ്രാര്‍ഥിച്ചപ്പോള്‍ തടവറകള്‍ തുറക്കപ്പെട്ട അനേകം സംഭവങ്ങള്‍ വിശുദ്ധ ഗ്രന്ഥം വിവരി ക്കുന്നത് നമുക്ക് പ്രത്യാശയും ധൈര്യവും നല്കുന്നു. അപ്പസ്‌തോലന്മാരായ പത്രോസ് ജറുസലേമിലും […] - [കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്:പ്രതിഷേധ ജ്വാല തീര്‍ത്ത് താമരശ്ശേരി രൂപത](https://malabarvisiononline.com/2025/07/31/protest-in-thamarassery-diocese-against-arrest-of-nuns-in-chhattisgarh/): ബജ്‌രംഗ്ദള്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഛത്തീസ്ഗഡില്‍ തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് താമരശ്ശേരി രൂപതയിലെങ്ങും പ്രതിഷേധമിരമ്പി. ഇടവക, ഫൊറോന തലങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിക്കും പൊതുയോഗത്തിനും കത്തോലിക്കാ കോണ്‍ഗ്രസും ഭക്തസംഘടനകളും നേതൃത്വം നല്‍കി. മിക്ക ഇടവകകളിലും പന്തം കൊളുത്തി പ്രകടനം നടന്നു. ഹിന്ദുത്വ തീവ്രവാദ സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുന്നില്ലെന്നതിന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വൈദികരും സന്യസ്തരും അല്‍മായരുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും പ്രതിഷേധ പ്രകടനത്തിനായെത്തിയത്. നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും പ്രതിഷേധ പ്രകടനങ്ങളില്‍ ആവശ്യമുയര്‍ന്നു. രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങളിലൂടെ: - [ദേശീയ ന്യൂനപക്ഷ കമ്മീഷനുകള്‍ നിര്‍ജീവം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെസിബിസി ജാഗ്രത കമ്മീഷന്‍](https://malabarvisiononline.com/2025/07/25/kcbc-demands-revival-of-minority-commissions-india/): ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിര്‍ജീവമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് തുല്യമാണെന്ന് ഇതുസംബന്ധിച്ചിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം 2020 മാര്‍ച്ചിന് ശേഷം ഉണ്ടായിട്ടില്ല. നിലവില്‍ കമ്മീഷനില്‍ അംഗങ്ങള്‍ ആരുമില്ല. ഇതുവഴി ന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവര്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള സുപ്രധാനമായൊരു സംവിധാനം ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അധ്യക്ഷനും അംഗങ്ങളുമില്ലാതെ അതും നിര്‍ജീവമായിരിക്കുകയാണ് – പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള കമ്മീഷനുകള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് […] - [റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃതജ്ഞതയോടെ താമരശ്ശേരി രൂപത](https://malabarvisiononline.com/2025/07/22/thamarassery-diocese-ruby-jubilee-pilgrimage-st-alphonsa-tomb/): റൂബി ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്നു. രാവിലെ 11.30ന് നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാ. അബ്രഹാം വയലില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രഫസര്‍ ഫാ. ജോസഫ് കളരിക്കല്‍, മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ എന്നിവര്‍ സഹകാര്‍മികരായി. ‘പ്രത്യാശ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് നല്‍കുന്ന സന്ദേശം പ്രത്യാശയാണ്. വിഷമഘട്ടങ്ങളെ പ്രത്യാശയോടെ നേരിടാന്‍ നമുക്ക് സാധിക്കണം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല; ദൈവസ്‌നേഹത്തില്‍ അടിയുറച്ച് ഏതു പ്രതിസന്ധിയേയും നേരിടാന്‍ നമുക്ക് സാധിക്കും. അല്‍ഫോന്‍സാമ്മയുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.’ വചന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു. നാല്‍പ്പതോളം രൂപതാ വൈദികരും നിരവധി സന്യസ്തരും അഞ്ഞൂറിലധികം വിശ്വാസികളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ […] - [താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഇന്ന്: വിശുദ്ധ കുര്‍ബാന രാവിലെ 11.30ന്](https://malabarvisiononline.com/2025/07/22/thamarassery-diocese-pilgrimage-bharananganam-2025-live-mass/): റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ താമരശ്ശേരി രൂപത. ഭരണങ്ങാനത്തേക്കുള്ള രൂപതാതല തീര്‍ത്ഥാടക സംഘം ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. ഇന്ന് രാവിലെ 11.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനയില്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കും. അല്‍ഫോന്‍സാമ്മയിലൂടെ കഴിഞ്ഞ 40 വര്‍ഷങ്ങളിലായി രൂപതാ കുടുംബത്തിനു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് ഭരണങ്ങാനം തീര്‍ത്ഥാടനമെന്ന് ബിഷപ് പറഞ്ഞു. വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ ധാരാളം വിശ്വാസികള്‍ ഇന്ന് ഭരണങ്ങാനത്ത് എത്തി ദിവ്യബലിയിലും ശുശ്രൂഷകളിലും പങ്കുചേരും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി താമരശ്ശേരി രൂപതയുടെ മീഡിയ കമ്മീഷന്‍ യുട്യൂബ് ചാനലായ വേവ്‌സ് മീഡിയയിലൂടെ തല്‍സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 11.30 മുതല്‍ തല്‍സമയം കാണാന്‍ ക്ലിക്ക് ചെയ്യൂ. - [നിഖ്യ സൂന്നഹദോസ് 1700-ാം വാര്‍ഷികാഘോഷം](https://malabarvisiononline.com/2025/07/21/nikhya-sunnahados-1700th-anniversary-kodanchery-united-christian-forum/): യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നിഖ്യ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികാഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭയിലെ വിശ്വാസികള്‍ സ്‌നേഹത്തോടും ഐക്യത്തോടും കൂടി മുന്നേറുന്നതാണ് നിഖ്യാ സുന്നഹദോസിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ സഭകളിലെ വിശ്വാസികള്‍ ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. താമരശ്ശേരി രൂപത എക്കുമിനിസം ഡയറക്ടറും കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഡയറക്ടറുമായ റവ. ഡോ. ജോസ് പെണ്ണാപറമ്പില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, യുസിഎഫ് കോടഞ്ചേരി മേഖല സെക്രട്ടറി ഫാ. ബേസില്‍ തമ്പി പടിഞ്ഞാറേക്കര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫാ. സ്‌കറിയ ഈന്തലാംകുഴിയില്‍, ഫാ. അനൂപ് അലക്‌സാണ്ടര്‍, ഫാ. എബി ചിറയില്‍, ഫാ. ഷിജോ താന്നിയംകട്ടയില്‍, റവ. റിനോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. യാക്കോബായ സുറിയാനി സഭ […] - [വന്യമൃഗശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം, അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍](https://malabarvisiononline.com/2025/07/19/thamarassery-diocese-pastoral-council/): മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവധിപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്യുന്നത് നിസ്സാരവല്‍ക്കരിക്കുന്ന അധികൃതരുടെ നടപടിയില്‍ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. വന്യമൃഗങ്ങളെ ഉപയോഗിച്ച് മലയോര മേഖലയിലെ മനുഷ്യരെ കുടിയിറക്കാനുള്ള അപ്രഖ്യാപിത നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. താമരശ്ശേരി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ നാലാം സമ്മേളനം രൂപതാ ഭവനില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികളിലൂടെയാണ് മലയോര കാര്‍ഷിക മേഖല കടന്നുപോകുന്നതെന്നും ഇതിന് സത്വരമായ പരിഹാരം കാണുവാന്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കൂട്ടായ്മയിലൂടെയും ദൈവാശ്രയബോധത്തിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ആര്‍ജിച്ചെടുക്കണം. വെല്ലുവിളികളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള അവസരമാക്കി മാറ്റണമെന്നും ബിഷപ് പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തോമസ് വലിയപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. വന്യമൃഗശല്യംമൂലം […] - [അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം](https://malabarvisiononline.com/2025/07/17/bathania-akhanda-japamala-samarppanam/): 101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗം. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയും അനുസ്മരിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാക്കോസ് മുഖാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിരവധി പേരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ 25 വര്‍ഷത്തെ സേവനത്തിനിടെ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചെന്ന് വചനസന്ദേശം പങ്കുവച്ച് ബിഷപ് പറഞ്ഞു. യുദ്ധക്കെടുതിയില്‍ വലയുന്ന ഉക്രൈനിലെയും പാലസ്തീനയിലെയും ജനങ്ങള്‍ക്കുവേണ്ടിയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയയിലും ചൈനയിലും പീഡനം ഏല്‍ക്കേണ്ടി വരുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു. ‘കുടുംബങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജീവനെതിരെ ഒരു സംസ്‌ക്കാരം […] - [ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ദുഷ്പ്രചരണം: വസ്തുതകള്‍ നിരത്തി ജാഗ്രത കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റ്](https://malabarvisiononline.com/2025/07/16/kcbc-warns-against-false-campaigns-on-christian-institutions-kerala/): ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറുപ്പിനു പിന്നാലെ വസ്തുതകള്‍ കൃത്യമായി നിരത്തി ജാഗ്രത കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൈസ്തവ മാനേജുമെന്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതെന്നും വൈദികരെയും സന്യസ്തരെയും മോശമായി ചിത്രീകരിക്കാന്‍ ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ടെന്നും ഫേസ്ബുക്ക് കുറുപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു സ്ഥാപനങ്ങളിലെ അനിഷ്ട സംഭവങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതോടൊപ്പം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ വലിയ വിവാദമാക്കി മാറ്റാന്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്ന ചില തല്പര കക്ഷികള്‍ക്കൊപ്പം ഒരു മീഡിയ സിന്‍ഡിക്കേറ്റ് കൂടി പ്രവര്‍ത്തന നിരതമാണെന്ന് കരുതേണ്ടി വരുമെന്നും ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു. കെസിബിസി ജാഗ്രത കമ്മീഷന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തില്‍ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങള്‍ വലിയ വിവാദങ്ങളായി മാറുകയും സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ആശയ […] - [പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ പ്രതിനിധികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2025/07/16/bishop-mar-remigiose-inchananiyil-palliative-care-christ-representatives/): വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിനെയാണ് പ്രതിനിദാനം ചെയ്യുന്നതെന്നും പ്രതിഫലമില്ലാതെ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഊര്‍ജമാകുന്നത് ദൈവ സ്‌നേഹത്തിലുള്ള തീക്ഷ്ണതയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് ആന്റ് ജെറിയാട്രിക് കെയറിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ‘രോഗികളിലും ആലംബഹീനരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ അവര്‍ക്കായി ശുശ്രൂഷ ചെയ്യാന്‍ കഴിയൂ. നീയും പോയി അതുപോലെ ചെയ്യുക എന്ന ക്രിസ്തു വചനത്തെ പ്രാവര്‍ത്തികമാക്കുന്നവരാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. അവര്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരാണ്. ഈ ശുശ്രൂഷാ മേഖലയില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നത് ദൈവത്തിന്റെ അനുഗ്രഹവും കൃപയും കൊണ്ടാണ്’ – ബിഷപ് പറഞ്ഞു. സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് ആന്റ് ജെറിയാട്രിക് കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കുളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, മാത്യു തേരകം, ടി. ഒ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് കെയര്‍ സംസ്ഥാന കണ്‍വീനര്‍ […] - [ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷന്‍](https://malabarvisiononline.com/2025/07/15/kcbc-condemns-smear-campaigns-christian-institutions/): ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു ആസൂത്രിതമായി നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. മനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പര്‍വ്വതീകരിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും അനേകായിരങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു. മാനുഷികമായ സംവിധാനങ്ങള്‍ എന്ന നിലയില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകള്‍ മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുമുണ്ട്. അപ്രകാരം […] - [സ്തുതി ഗീതങ്ങളാല്‍ മുഖരിതമായി 'മാലാഖ കുഞ്ഞുങ്ങ'ളുടെ മെഗാ സംഗമം](https://malabarvisiononline.com/2025/07/14/malakha-kunjungal-angel-meet-thamarassery-ruby-jubilee/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ പുല്ലൂരാംപാറ ബഥാനിയായില്‍ നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഈശോ സ്‌നേഹമാണെന്നും ഈശോയെ സ്‌നേഹിച്ചാല്‍ നമ്മളും സ്‌നേഹമായി തീരുമെന്നും ബിഷപ് പറഞ്ഞു. ‘ഈശോയെ സ്‌നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ല. ചുറ്റുമുള്ളവരിലേക്കും സ്‌നേഹം പകരാന്‍ നമുക്കു കഴിയും. കുഞ്ഞുങ്ങളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടം.” – ബിഷപ് പറഞ്ഞു. ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഎല്‍ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ക്രിസ് ബി. ഫ്രാന്‍സിസ്, ബാബു ചെട്ടിപ്പറമ്പില്‍, ജിന്റോ തകിടിയേല്‍, ആന്‍ലിയ തെരേസ്, അരുണ്‍ ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുബാല സഖ്യം ആന്തവും രൂപതയെ അറിയാന്‍, സ്‌നേഹിക്കാന്‍ എന്ന […] - [ആവേശമായി ഇഗ്‌നൈറ്റ് 2025](https://malabarvisiononline.com/2025/07/11/ignite-2025-induction-program-alfonsa-college-inaugurated/): അല്‍ഫോന്‍സാ കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന് പ്രാരംഭം കുറിച്ച് സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ പ്രോഗ്രാം ‘ഇഗ്നൈറ്റ് 2025’ ശ്രദ്ധേയമായി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട്‌ ടാക്‌സസ് ആന്റ് കസ്റ്റംസ്‌ (സിബിഐസി) മുന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍ ജോസഫ് ഐആര്‍എസ് ഉദ്ഘാടനം ചെയ്തു. ”വിദ്യാർത്ഥികളുടെ മുമ്പിൽ അനന്തമായ സാധ്യതകൾ ലോകം തുറന്നിട്ടുണ്ട്; അതിലേക്ക് എത്തിച്ചേരാൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതാണ് കോളേജ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. മുന്നിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറാൻ അൽഫോൻസാ കോളേജിലെ വിദ്യാഭ്യാസം നിങ്ങൾക്ക് മുതൽക്കൂട്ടാകും ” ഡോ. ജോൺ ജോസഫ് ഉൽഘാടന സന്ദേശത്തിൽ പറഞ്ഞു എഴുത്തുകാരന്‍, ചിത്രകാരന്‍, അധ്യാപന്‍ എന്നീ നിലകളില്‍ പ്രഗല്‍ഭനായ ഡോ. സോമന്‍ കടലൂര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് ജോയി കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ എം സി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സാനിയാമോള്‍ ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. […] - [പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട ഇടപെടലുമായി താമരശ്ശേരി രൂപത](https://malabarvisiononline.com/2025/07/04/st-tomas-church-kallurutty/): താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ ഭവനങ്ങളിലേക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ പന്ത്രണ്ടായിരത്തില്‍ അധികം വൃക്ഷത്തൈകളാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. റൂബി ജൂബിലിയുടെ ഭാഗമായി ജൂണില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ വയനാട് ചുരം ശുചീകരിച്ചിരുന്നു. എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ബാസ്‌കറ്റുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രകൃതിയോടും വൃക്ഷങ്ങളോടുമുള്ള സ്നേഹം ദൈവസ്നേഹത്തിന്റെ ഭാഗമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കല്ലുരുട്ടി പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫാം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. ജില്‍സണ്‍ തയ്യില്‍, ഇന്‍ഫാം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോസഫ് കിളിയംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. - [അല്‍ഫോന്‍സാ കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു](https://malabarvisiononline.com/2025/06/27/alphonsa-college-graduation-ceremony-2025/): അല്‍ഫോന്‍സാ കോളജില്‍ 2025-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിഷപ് മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസത്തിലെ മികവ് ഒരിക്കലും അവഗണിക്കപ്പെടരുത്, അത് അംഗീകരിക്കപ്പെടുമ്പോള്‍ കൂടുതല്‍ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുമെന്ന് ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇംഗ്ലീഷ്, സൈക്കോളജി, ജേര്‍ണലിസം, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്സ് എന്നീ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കൂടാതെ, ഒന്നാം വര്‍ഷ സര്‍വകലാശാല പരീക്ഷയില്‍ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു. ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്കരയില്‍, ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, ഡോ. കെ. വി.ചാക്കോ, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സാനിയമോള്‍ ചാള്‍സ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ എം. […] - [എഫ്എസ്ടി സംഗമം നടത്തി](https://malabarvisiononline.com/2025/06/20/thamarassery-diocese-sisters-meeting/): താമരശ്ശേരി രൂപതയിലെ സിസ്റ്റര്‍മാരുടെ കൂട്ടായ്മയായഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്സിന്റെ (എഫ്എസ്ടി) സംഗമം ‘ഇഗ്നൈറ്റ് 2K25’ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ചാന്‍സലറും എഫ്എസ്ടി ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിന് സ്വയം സമര്‍പ്പിക്കാനും എല്ലാറ്റിനെയും അടിസ്ഥാനം ദൈവത്തിന്റെ കരുണയാണെന്ന് സഹജീവികളെ ബോധ്യപ്പെടുത്തുവാനും സാധിക്കണമെന്ന് ബിഷപ് പറഞ്ഞു. Dilexit Nos എന്ന ചാക്രിക ലേഖനത്തെ കുറിച്ചുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് റവ. ഡോ. ജേക്കബ് അരീത്തറ നേതൃത്വം നല്‍കി. ക്രിസ്തുവിന്റെ തിരുഹൃദയം ധ്യാന വിഷയമാക്കി, അത് ജീവിതത്തില്‍ പകര്‍ത്തി ജീവിതസാക്ഷ്യം ആക്കി മാറ്റാനും പ്രേക്ഷിതമണ്ഡലങ്ങളില്‍ ആ സ്‌നേഹം പകര്‍ന്നു നല്‍കി ക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷികളാകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട്, സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ എന്നിവര്‍ പ്രസംഗിച്ചു. - [തുടരെ തുടരെ കൂട്ടക്കൊലകള്‍, പലായനം ചെയ്ത് ക്രിസ്ത്യാനികള്‍, എന്താണ് നൈജീരിയയില്‍ നടക്കുന്നത്?](https://malabarvisiononline.com/2025/06/18/christian-persecution-nigeria-benue-killings/): ജനസംഖ്യയില്‍ പകുതിയോടടുത്താണെങ്കിലും നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ നിലനില്‍പ്പിനായി പാടുപെടുകയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 150 പേര്‍ കൊല്ലപ്പെട്ടു. പൊലിഞ്ഞ ജീവനുകള്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്താണ് നൈജീരിയയിലെ പ്രശ്‌നം? മരുഭൂമിവല്‍ക്കരണവും ജനസംഖ്യാ വര്‍ധനവും കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടിയുള്ള അക്രമങ്ങള്‍ക്ക് തുടക്കമിട്ടു. മുസ്ലിം തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ്, ഫുലാനി തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയുടെ ഉദയത്തോടെ കലാപങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം ലഭിച്ചു. ബോക്കോ ഹറാമും അതില്‍ നിന്ന് അടര്‍ന്നു വന്ന ഇസ്ലാമിക് സ്‌റ്റേറ്റും (വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്) ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ച് കൊല്ലുകയാണ്. കൃഷി ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കുന്നതിനൊപ്പം ക്രിസ്ത്യാനികളുടെ ഉന്മൂലനമാണ് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം. എവിടെയാണ് പ്രശ്‌നം? നൈജീരിയുടെ ദക്ഷിണ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കാണ് ഭൂരിപക്ഷം. മറ്റു മേഖലകളെ അപേക്ഷിച്ച് ഇവിടെ താരതമ്യേന കുറ്റകൃത്യ നിരക്ക് കുറവാണ്. മുസ്ലിം ഭൂരിപക്ഷമായ വടക്കന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷകള്‍ വംശഹത്യക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം തീവ്രവാദ […] - [കൂരാച്ചുണ്ടില്‍ 'ഫെയ്ത്ത് അറ്റ് ഹോം'](https://malabarvisiononline.com/2025/06/16/faith-at-home-parent-seminar-catechism-thamarassery-diocese/): മതബോധന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി രൂപതാ മതബോധന കേന്ദ്രം സംഘടിപ്പിക്കുന്ന സായാഹ്ന സെമിനാര്‍ ‘ഫെയ്ത്ത് അറ്റ് ഹോം’ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയില്‍ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മതബോധന രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍, സോണി മോന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ചര്‍ച്ചകള്‍, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ‘ഫെയ്ത്ത് അറ്റ് ഹോം’ ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു. - [കയ്യെഴുത്തു മാസിക മത്സരം: കുപ്പായക്കോട് ശാഖ ഒന്നാമത്](https://malabarvisiononline.com/2025/06/16/cml-ruhapatha-magazine-contest-2025/): ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ സമിതി സംഘടിപ്പിച്ച കയ്യെഴുത്തു മാസിക മത്സരത്തില്‍ കുപ്പായക്കോട് ശാഖ എപ്ലസ് ഗ്രേയ്‌ഡോടെ രൂപതാതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, കൂരാച്ചുണ്ട് ശാഖകള്‍ എപ്ലസ് ഗ്രേഡോടെ രണ്ടും കൂടരഞ്ഞി, ചക്കിട്ടപാറ ശാഖകള്‍ എപ്ലസ് ഗ്രേഡോടെ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കല്ലാനോട്, കണ്ണോത്ത്, പുല്ലൂരാംപാറ, കട്ടിപ്പാറ, വേനപ്പാറ, കൊണ്ടോട്ടി ശാഖകള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസികകള്‍ എ ഗ്രേഡ് നേടി. - ['ഫെയ്ത്ത് മേറ്റ്‌സ്' പഠന ശിബിരം](https://malabarvisiononline.com/2025/06/16/faith-mates-plustwo-textbook-orientation-camp-thamarassery/): സീറോ മലബാര്‍ തലത്തില്‍ പരിഷ്‌ക്കരിച്ച മതബോധന പ്ലസ്ടു ടെക്സ്റ്റ് ബുക്ക് പരിചയപ്പെടുത്തുന്നതിനായി രൂപതാ മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘ഫെയ്ത്ത് മേറ്റ്‌സ്’ എന്ന പേരില്‍ പഠനശിബിരം നടത്തി. താമരശ്ശേരി എംഎസ്ടി സാന്തോം സെമിനാരിയില്‍ നടത്തിയ പഠനശിബിരം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ അധ്യക്ഷത വഹിച്ചു. ആധുനിക ബോധന രീതികള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന പരിഷ്‌ക്കരിച്ച പ്ലസ്ടു പുസ്തകത്തിലെ ആശയങ്ങള്‍ കുട്ടികളിലേക്ക് ആഴത്തിലിറങ്ങുന്നതാണെന്നും അധ്യാപകര്‍ അതിനുള്ള വഴികാട്ടികളാകണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സീറോ മലബാര്‍ തലത്തില്‍ കക്കനാട് നടത്തിയ പഠനക്യാമ്പില്‍ പങ്കെടുത്ത സണ്ണി കൊക്കാപ്പിള്ളില്‍, സിസ്റ്റര്‍ ജിസ്‌ലെറ്റ് എംഎസ്‌ജെ, ബോണി ആനത്താനം, സോണി മോന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പാഠപുസ്തക അവതരണ രീതിയെക്കുറിച്ച് സണ്ണി കൊക്കാപ്പിള്ളിയും ചിഹ്നങ്ങളെയും നിറങ്ങളെയും കുറിച്ച് ബോണി ആനത്താനവും വിശദീകരിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി തിരിച്ച് മോഡല്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 120 അധ്യാപകര്‍ പങ്കെടുത്തു. - [പ്രഥമ മെത്രാനെ അനുസ്മരിച്ച് താമരശ്ശേരി രൂപത](https://malabarvisiononline.com/2025/06/11/mar-sebastian-mankuzhikary-31st-death-anniversary/): താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 31-ാം ചരമ വാര്‍ഷികം ആചരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ദിവ്യബലിക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ ജീവിതത്തിന്റെ ഉടമയായ വൈദിക ശ്രേഷ്ഠനായിരുന്നു മാര്‍ മങ്കുഴിക്കരിയെന്നും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പിതാവായിരുന്നു അദ്ദേഹമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിച്ചു. ദീര്‍ഘ വീക്ഷണത്തോടെയാണ് മങ്കുഴിക്കരി പിതാവ് പദ്ധതികള്‍ നടപ്പിലാക്കിയത്. രൂപതയുടെ ആരംഭത്തില്‍ ഒന്നുമില്ലായ്മയില്‍ നിന്നും അജപാലന ശുശ്രൂഷയ്ക്കായി രൂപതാഭവന്‍, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, ബഥാനിയ നവീകരണ കേന്ദ്രം തുടങ്ങിയവയെല്ലാം വളരെ കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കോഴിക്കോട് നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ആരാധനാവശ്യങ്ങള്‍ക്കായി സംവിധാനം ഒരുക്കണമെന്ന് മങ്കുഴിക്കരി പിതാവ് വളരെ തീഷ്ണതയോടെ ആഗ്രഹിച്ചു. പാറോപ്പടി, അശോകപുരം, മാങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ […] - [പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപക ഒഴിവ്](https://malabarvisiononline.com/2025/06/11/pariyapuram-teacher-interview-2025/): പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മലയാളം (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ 13ന് (13.06.2025, വെള്ളി) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9496170841. - [നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി സെന്റ് ജോര്‍ജ് വൈദിക ഭവനം കക്കാടംപൊയിലില്‍ ഒരുങ്ങുന്നു](https://malabarvisiononline.com/2025/06/11/st-george-priests-home-kakkadampoil-foundation-stone-laid/): വൈദികര്‍ക്കായി കക്കാടംപൊയിലില്‍ നിര്‍മിക്കുന്ന സെന്റ് ജോര്‍ജ് വൈദിക ഭവനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തറക്കല്ലിട്ടു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടിന്റെ ഭാഗമായാണ് വൈദികര്‍ക്ക് നിശബ്ദ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഭവനം നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനാണ് പദ്ധതി. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കക്കാടംപൊയില്‍ വികാരി ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. - ['ചലഞ്ച്' പൂര്‍ത്തിയാക്കി യൂക്കരിസ്റ്റിക് ആര്‍മി: സൈക്കിള്‍ സമ്മാനം നല്‍കി കൂരാച്ചുണ്ട് ഇടവക](https://malabarvisiononline.com/2025/06/07/eucharistic-army-cycle-prize-koorachundu-parish/): ഒരു വര്‍ഷം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന ‘ചലഞ്ച്’ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കൂരാച്ചുണ്ട് ഫൊറോന ദേവാലയത്തിലെ യൂക്കരിസ്റ്റിക് ആര്‍മി അംഗങ്ങള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. മൂന്നു വയസുകാരിയടക്കം 28 കുട്ടികളാണ് മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സൈക്കിള്‍ നേടിയത്. ജൂണ്‍ ഏഴിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു ശേഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സൈക്കിളുകള്‍ സമ്മാനിച്ചപ്പോള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കൂരാച്ചുണ്ട് ഫൊറോന ഇടവകയ്ക്ക് അതൊരു അഭിമാന നിമിഷമായി മാറി. കുട്ടികളെ വിശുദ്ധ കുര്‍ബാനയോട് അടുപ്പിക്കാന്‍ ഇടവക നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘പ്രതിഫലം ലഭിക്കുകയെന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ബൈബിളിലും പ്രതിഫലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ത്യാഗത്തിനും ആത്മസമര്‍പ്പണത്തിനും ദൈവം നല്‍കിയ പ്രതിഫലമാണ് ഇവിടെ സമ്മാനിക്കുന്ന സൈക്കിളുകള്‍.” ബിഷപ് കൂട്ടിച്ചേര്‍ത്തു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഉദാരമനസ്‌കരുടെ സഹായത്തോടെയാണ് സൈക്കിളുകള്‍ വാങ്ങിയത്. ‘സമ്മാനം നേടുക എന്നതിനേക്കാള്‍ ഈശോയ്ക്കു വേണ്ടി ജീവിക്കാനും വിശുദ്ധ കുര്‍ബ്ബാനയിലൂടെ ആത്മീയ […] - [വിശ്വാസ പരിശീലന കേന്ദ്രം 'ആദരവ് 2025' നാളെ താമശ്ശേരിയില്‍](https://malabarvisiononline.com/2025/06/06/aadarav-2025-thamarassery-faith-formation-event/): താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം സംഘടിപ്പിക്കുന്ന ‘ആദരവ് 2025’ നാളെ രാവിലെ ഒമ്പതിന് ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. രൂപതാ വികാരി ജനറല്‍ മോണ്‍.അബ്രഹാം വയലില്‍ മുഖ്യപ്രഭാഷണം നടത്തും. വിശ്വാസപരിശീലനത്തില്‍ 25, 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മുടങ്ങാതെ വിശ്വാസ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരെയും വിശ്വാ പരിശീലനരംഗത്ത് മികവു പുലര്‍ത്തിയവരെയും ആദരിക്കും. കൂടാതെ വിവിധ പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. വിശ്വാസ പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ പ്രസിഡന്റ് ഷിബു മാത്യു എടാട്ട്, സെക്രട്ടറി സെബാസ്റ്റ്യന്‍ കൈതാരത്ത്, മാത്തുകുട്ടി പുത്തന്‍പുരയ്ക്കല്‍, ഷീന പാപ്പാടിയില്‍ എന്നിവര്‍ പ്രസംഗിക്കും. ആദരവ് ഏറ്റുവാങ്ങുന്നവര്‍ വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍:ഷിബു മാത്യു എടാട്ട് (ചക്കിട്ടപാറ), ബിന്ദു കൂത്രപ്പള്ളി (പാലൂര്‍ക്കോട്ട), സ്മിതാ ഫിലിപ്പ് കാരിങ്കോട്ട് (വെട്ടത്തൂര്‍), ബിജു സെബാസ്റ്റ്യന്‍ കല്ലുകാലയില്‍ (പൊന്നിയാങ്കുറിശി), ജോര്‍ജ്കുട്ടി പൂവത്തോളില്‍ (പനംപ്ലാവ്), ജെസി […] - [സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചു](https://malabarvisiononline.com/2025/06/02/sunday-school-academic-year-inaugurated-with-theme-from-luke-gospel/): സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷ ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഇടവകകളില്‍ നടന്നു. ലൂക്കാ സുവിശേഷത്തിലെ ‘നീയും പോയി അതുപോലെ ചെയ്യുക’ എന്നതാണ് ഈ വര്‍ഷത്തെ മതബോധന പ്രമേയം. താമരശ്ശേരി രൂപതയുടെ റൂബിജൂബിലി, കുടിയേറ്റത്തിന്റെ ശതാബ്ദി, ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷം എന്നീ പ്രത്യേകതകളോടെയാണ് ഇത്തവണത്തെ അധ്യയന വര്‍ഷം ആരംഭിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. മതബോധനം വിജയകരമാകുവാന്‍ കുട്ടികളോടൊപ്പം മാതാപിതാക്കളും അധ്യാപകരും ഒരേപോലെ പരിശ്രമിക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കുട്ടികളെ പ്രതീക്ഷയുള്ളവരാക്കാനും ദൈവസ്‌നേഹത്തില്‍ ജ്വലിക്കുന്ന, പാപത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന, സഭ ശുശ്രൂഷകളെ പൂര്‍ണ സമര്‍പ്പണത്തോടെ ശക്തിപ്പെടുത്തുന്നവരുമാക്കാനുള്ള പരിശീലനമാണ് മതബോധനം. കരുതലോടെ പരിശീലനം നല്‍കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണം. ഈശോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമുക്ക് സാധിക്കണം – ബിഷപ് കൂട്ടിച്ചേര്‍ത്തു. പയ്യനാട് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ അധ്യയന വര്‍ഷ ഉദ്ഘാടനം രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ നിര്‍വഹിച്ചു. മതബോധന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പയ്യനാട് സണ്‍ഡേ […] - [ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം 'പ്രേഷിത ഭേരി -25' ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2025/06/02/cherupushpa-mission-league-preshitha-bheri-25-inauguration/): ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന സമിതിയുടെയും താമരശ്ശേരി രൂപതയുടെയും പ്രവര്‍ത്തന വര്‍ഷം ‘പ്രേഷിത ഭേരി-25’ താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത് മുഖ്യസന്ദേശം നല്‍കി. താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ ആമുഖ പ്രഭാഷണം നടത്തി. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചുമാക്കല്‍, കോടഞ്ചേരി ശാഖാഗം സാന്റാ മരിയ റോബിന്‍സണ്‍, താമരശ്ശേരി രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ പ്രിന്‍സി സിഎംസി, രൂപത സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍മേരി കൊച്ചുതൊട്ടിയില്‍, രൂപത ജൂനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ലിയ സജി മെഴുകനാല്‍, അരുണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകന്മാക്കല്‍, കോടഞ്ചേരി മേഖല പ്രസിഡന്റ് ആന്റണി ചൂരപൊയ്കയില്‍, ശാഖ വൈസ് ഡയറക്ടര്‍ […] - [മാലിന്യ സംസ്‌ക്കരണം ജീവിതശൈലിയാക്കണം: കയ്യടി നേടി താമരശ്ശേരി രൂപതയുടെ ചുവടുവയ്പ്പ്](https://malabarvisiononline.com/2025/05/30/tamarrassery-diocese-environment-month-waste-management-awareness/): റൂബി ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കണം നല്‍കി താമരശ്ശേരി രൂപത. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുവാനുള്ള മാലിന്യ സംഭരണികള്‍ രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപിച്ചു. അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ ചുവന്ന വേസ്റ്റ് ബാസ്‌കറ്റും ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പച്ച വേസ്റ്റ് ബാസ്‌കറ്റുമാണ് രൂപതയില്‍ നിന്ന് എല്ലാ പള്ളികളിലും എത്തിച്ചിരിക്കുന്നത്. ‘മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ആഘാതമില്ലാതെ സംസ്‌ക്കരിക്കുന്നത് ജീവിതശൈലിയാക്കണം. ജൈവ, അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ച് ശേഖരിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്നത് ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കണം. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സര്‍ക്കാറിന്റെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ലഘൂകരിക്കും.’ താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ജൈവമാലിന്യങ്ങള്‍ വലിച്ചെറിയാതെ സംസ്‌ക്കരിക്കാനുള്ള കമ്പോസ്റ്റ് പിറ്റുകള്‍ എല്ലാ വീടുകളിലും ക്രമീകരിക്കുന്നതിനും ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും പരിശ്രമിക്കണമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി മാസമായി ആചരിക്കുന്ന […] - [കുഞ്ഞേട്ടന്‍ സ്‌കോളര്‍ഷിപ്പ്](https://malabarvisiononline.com/2025/05/29/kunjettaan-sslc-scholarship-2024-applications/): 2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെറുപുഷ്പ മിഷന്‍ ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുഞ്ഞേട്ടന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേഖല അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര്, വീട്ടുപേര്, മാതാപിതാക്കളുടെ പേര്, ഇടവക എന്നിവയടക്കം A4 പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ ഒരു കോപ്പിയും ഇടവക വികാരിയച്ചന്റെ ശുപാര്‍ശ കത്തും അടക്കം ജൂണ്‍ 17-ന് മുന്‍പ് മേഖലാ ഭാരവാഹികള്‍ രൂപത ഓഫീസില്‍ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ക്ക് രൂപത സ്‌കോളര്‍ഷിപ്പ് നല്‍കും. അവരില്‍ ഒരാള്‍ക്ക് സംസ്ഥാന സ്‌കോളര്‍ഷിപ്പ് ലഭിക്കും. - [ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കാന്‍ താമരശ്ശേരി രൂപത:എല്ലാ ഇടവകകളിലും റൂബി ജൂബിലി വൃക്ഷം](https://malabarvisiononline.com/2025/05/26/thamarassery-diocese-celebrates-june-as-environment-month-ruby-jubilee-tree-planting/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ചു. ഇന്നലെ (മെയ് 25, ഞായര്‍) രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സര്‍ക്കുലര്‍ വായിച്ചു. ‘ഫ്രാന്‍സിസ് മാര്‍പാപ്പ ‘അങ്ങേക്ക് സ്തുതി’ എന്ന ചാക്രികലേഖനത്തില്‍ ഭൂമിയെ നമ്മുടെ പൊതുഭവനമായി വിശേഷിപ്പിക്കുന്നുണ്ട് (Laudato Si 17). വിവേകരഹിതമായി സ്വാര്‍ഥതയോടെ പ്രകൃതിയേയും അതിന്റെ വിഭവങ്ങളേയും ചൂഷണം ചെയ്യുന്ന ഇന്ന് ‘പ്രകൃതിയോട് നിരന്തരമായി അനുരജ്ഞനപ്പെടാന്‍’ അദ്ദേഹം ആവശ്യപ്പെടുന്നു (216-221). എല്ലാ ജീവജാലങ്ങളും അധിവസിക്കുന്ന ഭവനവും കുടുംബവുമാണ് ഭൂമി എന്ന തിരച്ചറിവില്‍ ആവാസവ്യവസ്ഥയെ നമുക്ക് സംരക്ഷിക്കാം. പരിപാലിക്കാം. കാര്‍ഷികസംസ്‌കാരവും കാര്‍ഷികാടിത്തറയുമുള്ള നമ്മുടെ രൂപതയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണം എന്നും പ്രസക്തമാണ്. മലബാറിന്റെ മണ്ണിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത് ഇവിടുത്തെ കര്‍ഷകരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും ആണ്. വികസനത്തിന്റെ പാതയിലൂടെ മുന്നേറിയപ്പോഴും പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പ്പിക്കാതെ പരിസ്ഥിതി സംരക്ഷകരായി കര്‍ഷകര്‍ മാറി. എന്നാല്‍ മാറിവരുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി ചൂഷണം […] - [കോഴിക്കോട് ഇനി അതിരൂപത, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആദ്യ ആര്‍ച്ച് ബിഷപ്പ്; ചടങ്ങുകള്‍ മേയ് 25ന്](https://malabarvisiononline.com/2025/05/23/kozhikode-archdiocese-inauguration-varghese-chalakalam-first-archbishop/): മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മേയ് 25ന് നടക്കും. വൈകിട്ട് മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് പള്ളിയിലാണ് ചടങ്ങുകള്‍. ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലിയോപോള്‍ഡോ ജിറല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വചന പ്രഘോഷണം നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി. എ. മുഹമ്മദ് റിയാസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍മന്ത്രി എം. കെ. മുനീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്, ബിജെപി പ്രതിനിധി തുടങ്ങിയവര്‍ ആശംസകള്‍ നേരും. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തില്‍ ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, […] - [ഫാ. ജിയോ മാത്യു പുതുശ്ശേരിപുത്തന്‍പുരയിലിന് ഡോക്ടറേറ്റ്](https://malabarvisiononline.com/2025/05/22/fr-geo-mathew-phd-christ-university/): താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് IQAC കോ-ഓഡിനേറ്ററുമായ ഫാ. ജിയോ മാത്യു പുതുശ്ശേരിപുത്തന്‍പുരയില്‍ പിഎച്ച്ഡി നേടി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് Issues of Reforms Resistances and Movements among the Adivasis of Wayanad എന്ന വിഷയത്തിലാണ് പിഎച്ച്ഡി. പുഷ്പഗിരി പുതുശ്ശേരിപുത്തന്‍പുരയില്‍ മത്തായി-വല്‍സമ്മ ദമ്പതികളുടെ മകനാണ്. 2009-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തോട്ടുമുക്കം, കോടഞ്ചേരി, പാറോപ്പടി ഇടവകകളില്‍ അസി. വികാരിയായും മഞ്ഞക്കുന്ന്, കരിമ്പ് ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വലിയകൊല്ലി ഇടവക വികാരിയാണ്. - [കുണ്ടായിത്തോട് പള്ളിയുടെ നവീകരിച്ച മുഖവാരം വെഞ്ചരിച്ചു](https://malabarvisiononline.com/2025/05/19/kundayithode-church-facade-blessed-by-bishop-kunnath/): കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച മുഖവാരം അദീലാബാദ് മുന്‍ ബിഷപ് ഡോ. ജോസഫ് കുന്നത്ത് വെഞ്ചരിച്ചു. കൊടിമരത്തിന്റെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ബിഷപ് കൊടിയേറ്റി. ഫാ. മാത്യു മഠത്തിക്കുന്നേല്‍, ഫാ. തോമസ് കരിങ്ങടയില്‍, ഇടവക വികാരി ഫാ. ജോണ്‍സണ്‍ അരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികരായി. - [പോപ്പ് ആവാന്‍ എന്താണ് യോഗ്യത?](https://malabarvisiononline.com/2025/05/16/from-simplicity-to-the-seat-of-peter/): പത്രോസിന്റെ 267-ാം പിന്‍ഗാമിയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു ലോക ജനതയും ആഗോള സഭയും. കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങള്‍ പുതിയ പോപ്പിന്റെ സാധ്യത ലിസ്റ്റുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. അതെല്ലാം വായിച്ച് നമ്മുടെ മനസ്സില്‍ ഒരു സാധ്യത ലിസ്റ്റ് തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു നാം. എന്നാല്‍ എല്ലാ സാധ്യത ലിസ്റ്റുകളും തള്ളിക്കൊണ്ട് സാധാരണക്കാരന്‍ എന്ന് നാം കരുതിയ ഒരു കര്‍ദ്ദിനാള്‍ പത്രോസിന്റെ പിന്‍ഗാമിയായപ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് പോപ്പ് ആവാന്‍ എന്താണ് യോഗ്യത? ഉന്നതരെ തിരഞ്ഞെടുക്കുന്നതില്‍ ദൈവത്തിന്റെ യോഗ്യത മാനദണ്ഡങ്ങള്‍ പലതലങ്ങളിലും നാം കണ്ടിട്ടുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ യോഗ്യത, ദൈവപുത്രന്‍ ആകാനുള്ള യോഗ്യത, കുരിശില്‍ തറക്കപ്പെട്ട കള്ളന് പറുദീസയില്‍ പ്രവേശിക്കാനുള്ള യോഗ്യത എന്നിങ്ങനെ ബൈബിളില്‍ ഉടനീളം പരിഗണിക്കപ്പെട്ടവരുടെ യോഗ്യത നോക്കിയാല്‍ അവരിലെല്ലാം ഒരു സാധരണത്വം കാണാന്‍ കഴിയും. സാധാരണക്കാരന്റെ മുഖമുദ്രയായ ലാളിത്യം, വിനയം, കരുണ, വാത്സല്യം, മറ്റുള്ളവരുടെ മനസ്സ് നേടാനുള്ള കഴിവ്, മറ്റുള്ളവരെ കേള്‍ക്കാനുള്ള മനസ്സ്, എല്ലാവരെയും കൂടെകൊണ്ടുപോകാനുള്ള കഴിവ് അങ്ങനെ ഒരു യഥാര്‍ത്ഥ നേതാവിന് വേണ്ട […] - [കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ നിയന്ത്രിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ](https://malabarvisiononline.com/2025/05/16/mobile-addiction-kids/): മദ്യവും മയക്കുമരുന്നും പോലെ മൊബൈല്‍ ഫോണിന്റെ ഉപയോഗവും കുട്ടികളില്‍ നിയന്ത്രണാതീതമായ് വര്‍ധിച്ചു വരികയാണ്. രണ്ടു വര്‍ഷത്തിനിടയില്‍ 15,261 കുട്ടികള്‍ക്ക് മൊബൈല്‍ അഡിക്ഷന് ചികിത്സ നല്‍കിയതായ് വനിത-ശിശു വികസന വകുപ്പ് പറയുന്നു. പാരന്റിങ് ക്ലിനിക്കുകള്‍, സ്‌ക്കൂള്‍ കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കണക്ക് വെളിപ്പെട്ടത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ പഠനത്തില്‍ പിന്നോക്കാവസ്ഥയില്‍ ആക്കുന്നു, അക്രമവാസന വര്‍ധിപ്പിക്കുന്നു, മറ്റുള്ളവരുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരാക്കുന്നു. വിഷാദരോഗം, ഉല്‍ക്കണ്ഠ, അമിത മാനസിക സമ്മര്‍ദ്ദം, ആത്മഹത്യപ്രവണ എന്നീ മാനസിക പ്രശ്‌നങ്ങളും ഉറക്കകുറവുകൊണ്ട് ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളും അമിത മൊബൈല്‍ ഉപയോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ കാണുന്നു. അമിതമായ മൊബൈല്‍ ഉപയോഗം ഒരു ലഹരിയാണ്. അത് മസ്തിഷ്‌ക്ക വികാസത്തിനും പേശീ വികാസത്തിനും തകരാറുകളുണ്ടാക്കും. അമിത മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍: മനുഷ്യന്റെ ഒരു പ്രത്യേകതയാണ് മററുള്ളവര്‍ ചെയ്യുന്ന സത്പ്രവര്‍ത്തികളും ദുഷ്പ്രവര്‍ത്തികളും അനുകരിക്കുക എന്നത്. അതിന് കാരണമാവുന്നത് അവനില്‍ പ്രവര്‍ത്തിക്കുന്ന ദര്‍പ്പണ നാഡീവ്യൂഹങ്ങള്‍ (Mirror neurons) ആണ്. കുട്ടികളില്‍ […] - [താമരശ്ശേരി ചുരം വൃത്തിയാക്കി താമരശ്ശേരി രൂപത](https://malabarvisiononline.com/2025/05/15/thamarassery-diocese-churam-cleanup-drive/): താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നാനൂറില്‍ പരം ആളുകള്‍ ഒന്ന് ചേര്‍ന്ന് താമരശ്ശേരി ചുരം വൃത്തിയാക്കി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലാണ് ചുരം വൃത്തിയാക്കിയത്. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും അടക്കം മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ പുതുപ്പാടി പഞ്ചായത്ത് അധികാരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഏറ്റെടുത്തു. താമരശ്ശേരി രൂപതയുടെ സ്ഥാപനത്തിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിസ്ഥിതി സംരക്ഷണ നടപടികളാണ് രൂപത ആവിഷ്‌കരിച്ചിരിക്കുന്നത്. കര്‍ഷകര്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവരാണെന്നു ആരോപിക്കുന്നവര്‍ പരിസ്ഥിതി ശുചീകരണത്തിനായി നേരം പുലരും മുന്‍പേ വയനാട് ചുരത്തിലെത്തിയെ കര്‍ഷകരെ കാണണമെന്നും അവര്‍ പരിസ്ഥിതി സംരക്ഷകരാണെന്നു തിരിച്ചറിയണമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മനുഷ്യന്‍ സൃഷ്ടിച്ചതല്ലാത്ത ഒരു മാലിന്യങ്ങളും താമരശ്ശേരി ചുരത്തിലോ കേരളത്തിലെ വഴിയോരങ്ങലളിലോ ഇല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നാണക്കേടായി നമ്മുടെ നാട്ടിലെ മാലിന്യക്കൂമ്പാരങ്ങള്‍ മാറിയെന്നും മാലിന്യ സംസ്‌കരണം ഓരോ മനുഷ്യന്റെയും സമൂഹത്തോടുള്ള […] - [ക്രിസ് ബി. ഫ്രാന്‍സിസ് സീറോ മലബാര്‍ പ്രതിഭ](https://malabarvisiononline.com/2025/05/15/chris-prathibha-sangamam-selection/): ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറോ മലബാര്‍ സഭാതല പ്രതിഭാസംഗമത്തില്‍ പ്രതിഭയായി പുല്ലൂരാംപാറ ഇടവകാംഗം ക്രിസ് ബി ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രൂപതകളില്‍ നിന്നും 66 പ്രതിഭകള്‍ പങ്കെടുത്ത സംഗമത്തില്‍ നിന്നാണ് ക്രിസ് തിരഞ്ഞെടുക്കപ്പെട്ടത്. കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് പ്രതിഭാ സംഗമം നടന്നത്. - [ഫാ. ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി](https://malabarvisiononline.com/2025/05/14/monsignor-appointment-fr-febin-sebastian-puthiyaparambil/): താമരശ്ശേരി രൂപതാ വൈദികനും ഇറാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയുമായ ഫാ. ഫെബിന്‍ സെബാസ്റ്റ്യന്‍ പുതിയാപറമ്പിലിനെ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. ആനക്കാംപൊയില്‍ പുതിയാപറമ്പില്‍ സെബാസ്റ്റ്യന്‍ – ഡോളി ദമ്പതികളുടെ മകനായ ഫാ. ഫെബിന്‍ 2014-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പുല്ലൂരാംപാറ, ചേവായൂര്‍ ഇടവകകളില്‍ അസി. വികാരിയായും മേരിക്കുന്ന് പിഎംഒസിയില്‍ അസി. ഡയറക്ടറായും സേവനം ചെയ്തു. രൂപതാ കോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു. ബൊളീവിയ, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയായിരുന്നു. - [ഫാ. മാത്യു പുള്ളോലിക്കല്‍ (78) നിര്യാതനായി സംസ്‌കാരം നാളെ](https://malabarvisiononline.com/2025/05/08/fr-mathew-pullolickal/): താമരശ്ശേരി രൂപതാവൈദികന്‍ ഫാ. മാത്യു പുള്ളോലിക്കല്‍ (78) നിര്യാതനായി. ഈരുട് വിയാനി വൈദിക വിശ്രമമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മാത്യു പുള്ളോലിക്കല്‍ അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങള്‍ക്കായി വ്യാഴാഴ്ച (08.05.2025) രാവിലെ 9.30 മണി മുതല്‍ ഈരൂട് വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.05.2025) രാവിലെ 9.30-ന് ഈരുട് സെന്റ് ജോസഫ്‌സ് ദൈവാലയ സെമിത്തേരിയില്‍, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെന്റ് മൈക്കിള്‍സ് ഇടവകയില്‍ പരേതരായ പുള്ളോലിക്കല്‍ കുര്യാക്കോസ്- ഏലി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായി ജനിച്ചു. കടപ്ലാമറ്റം, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയിലെ വൈദിക പരിശീലനത്തിനൊടുവില്‍ പാളയം […] - [അഗ്രികള്‍ച്ചറല്‍ നഴ്സറി ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2025/05/05/agricultural-nursery-inaugurated/): താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ എത്തിക്സിന്റെ (ഇഫ) നേതൃത്വത്തില്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയുടെ ഉദ്ഘാടനവും വെഞ്ചിരിപ്പും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു. താമരശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആരംഭിച്ചിരിക്കുന്ന നഴ്സറിയില്‍ പൂച്ചെടികള്‍, ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍, ചെടിച്ചട്ടികള്‍, വളം, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭിക്കും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. - [സ്മാര്‍ട്ട് ചെസ് മത്സരം: കെവിനും ഡിയോണും ജേതാക്കള്‍](https://malabarvisiononline.com/2025/05/03/smart-chess-tournament-kevin-deon-win/): താമരശ്ശേരി രൂപത അള്‍ത്താരബാലികാ, ബാലന്മാരുടെ സംഘടനയായ സ്മാര്‍ട്ട് സംഘടിപ്പിച്ച ചെസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കെവിന്‍ മുക്കുഴിക്കല്‍ (പാറോപ്പടി), ജൂനിയര്‍ വിഭാഗത്തില്‍ ഡിയോണ്‍ വടകരയില്‍ (പാറോപ്പടി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. അല്‍ഫോന്‍സ് ചേന്നംകുളത്ത് (ചെമ്പനോട), ഡേവിസ് ഒഴുകയില്‍ (ചമല്‍) എന്നിവര്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ നടന്ന ചെസ്സ് മത്സരത്തിന് സ്മാര്‍ട്ട് ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ നേതൃത്വം നല്‍കി. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. - [മതബോധന രൂപതാ സ്‌കോളര്‍ഷിപ്പ് വിജയികള്‍](https://malabarvisiononline.com/2025/05/01/sunday-school-diocesan-scholarship-winners-2025-thamarassery/): വിശ്വാസ പരിശീലന ക്ലാസുകളിലെ മിടുക്കര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം ഏര്‍പ്പെടുത്തിയ രൂപതാ സ്‌കോളര്‍ഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു. നാല്, ഏഴ്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് രൂപതാ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. രൂപതാ സ്‌കോളര്‍ഷിപ്പ് നേടിയവര്‍ (ഓരോ ക്ലാസിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ യഥാക്രമം): നാലാം ക്ലാസ്- ഇസ ഫിലോ ഫെബിന്‍ കട്ടിക്കാനായില്‍ (പുല്ലൂരാംപാറ), ആന്‍ജലീസിയ ജോസഫ് കണിയംകണ്ടത്തില്‍ (പുല്ലൂരാംപാറ), കാര്‍മ്മല്‍ റോസ് വളയത്ത് (ചക്കിട്ടപാറ). ഏഴാം ക്ലാസ്- ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്), നെസ മരിയ ബെന്നറ്റ് കോട്ടക്കല്‍ (കൂടരഞ്ഞി), ക്രിസ് ബി. ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ (പുല്ലൂരാംപാറ). പത്താം ക്ലാസ്- അന്ന എലിസബത്ത് ഷാജി വലിയവീട്ടില്‍ (കല്ലാനോട്), ഡോണ മുതലക്കാവില്‍ (പയ്യനാട്), തെരേസ കണ്ടങ്കേരില്‍ (കരുവാരകുണ്ട്). ജൂണ്‍ ഏഴിന് നടക്കുന്ന മതബോധന പ്രധാനാധ്യാപക സംഗമത്തില്‍ സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി, ക്ലാസില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നാലു മുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേഖല […] - [പ്രതിഭാസംഗമം: ഇവര്‍ രൂപതാതല വിജയികള്‍](https://malabarvisiononline.com/2025/05/01/four-diocese-students-to-represent-at-syro-malabar-church-talent-meet/): ഏഴാം ക്ലാസിലെ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സീറോ മലബാര്‍ സഭാതലത്തില്‍ നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് രൂപതാതല പ്രതിഭാ സംഗമ വിജയികളായ ക്രിസ് ബി. ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ (പുല്ലൂരാംപാറ), ഡൊമിനിക്ക് ജോബി പുതുപ്പറമ്പില്‍ (കുളിരാമുട്ടി), റോസിന്‍ അല്‍ഫോന്‍സാ ഇളപ്പുങ്കല്‍ (ചക്കിട്ടപ്പാറ), ഏബലിന്‍ കുര്യന്‍ തൂങ്കുഴി (പടത്തുകടവ്) എന്നീ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫൊറോന തലത്തില്‍ നടത്തിയ ആദ്യഘട്ട പ്രതിഭാസംഗമത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളായിരുന്നു രൂപതാതതല പ്രതിഭാ സംഗമത്തില്‍ മത്സരിച്ചത്. മേയ് എട്ട്, ഒമ്പത് തീയതികളിലായി കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് സീറോ മലബാര്‍ സഭാതല പ്രതിഭാ സംഗമം നടക്കുന്നത്. - [ഫാ. ചാണ്ടി കുരിശുംമൂട്ടില്‍ അനുസ്മരണം നടത്തി](https://malabarvisiononline.com/2026/08/17/fr-chandy-kurishummoottil-memorial/): കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി, രൂപതാ വ്യക്തിത്വ വികസന ക്ലബ് എന്നിവയുടെ താമരശ്ശേരി രൂപതാ സ്ഥാപക ഡയറക്ടറും അനധികൃത ബാറുകള്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെ കേരളത്തില്‍ ഉടനീളം ഗാന്ധിയന്‍ സമര വേദികളില്‍ നിറസാന്നിധ്യവുമായിരുന്ന ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ എട്ടാമത് ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തി. പുന്നക്കല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം രൂപതാ ഡയറക്ടര്‍ ഫാ. ജിന്റോ മച്ചുകുഴിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു പെരുവേലില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് കുര്യന്‍ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളില്‍, വൈസ് പ്രസിഡന്റ്മാരായ പി. വി. ജോണ്‍, അബ്രാഹം മണലോടി, ജോസ് കുരിശും മൂട്ടില്‍, തോമസ് കുരിശും മൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. - [സമുദായ സമുന്നതി: സമുദായ ശക്തീകരണ പദ്ധതി ആരംഭിച്ചു](https://malabarvisiononline.com/2026/08/17/samudaya-samunnathi-samudaya-shaktheekarana-padhathi-thamarassery-diocese/): സീറോ മലബാര്‍ സഭയില്‍ സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി താമരശ്ശേരി രൂപതയില്‍ ‘സമുദായ സമുന്നതി’ സമുദായ ശക്തീകരണ പദ്ധതി ആരംഭിച്ചു. നരിനട സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിബി കുഴിവേലില്‍, എയ്ഡര്‍ എഡ്യൂക്കെയര്‍ ഡയറക്ടര്‍ ഫാ. മെല്‍വിന്‍ വെള്ളയ്ക്കാകുടിയില്‍, എയ്ഡര്‍ ഫൗണ്ടേഷന്‍-കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. സിബി കുഴിവേലിക്ക് പദ്ധതിയുടെ ഔദ്യോഗിക ലോഗോ കൈമാറി. ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴു പേര്‍ അടങ്ങുന്ന ഹെല്‍പ്പ് ഡെസ്‌ക് ടീമിന് ഔദ്യോഗിക ടാഗ് കൈമാറുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എയ്ഡര്‍ എഡ്യൂക്കെയര്‍ ടീം അംഗങ്ങളായ സിസ്റ്റര്‍ റീന എഫ് സിസി, സിസ്റ്റര്‍ ക്രിസ്റ്റീന എംഎസ്എംഐ, സിസ്റ്റര്‍ ജിസ്‌ലറ്റ് എംഎസ്‌ജെ, ഓഫീസ് അസിസ്റ്റന്റ് അലന്‍ സിബി, സിസ്റ്റര്‍ ഡോണ ബേബി എഫ്‌സിസി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ഇടവക അംഗങ്ങള്‍ക്ക് സംവരണം, […] - [ലോഗോസ് ക്വിസ്: രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 10 വരെ](https://malabarvisiononline.com/2026/07/31/logos-quiz-2026-registration-extended-august-10-exam-september-27/): ലോഗോസ് ക്വിസ് 2026-ലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതുക്കിയ സമയപരിധിക്കുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെയാണ് പരീക്ഷ. റൂത്ത് 1-4, സഭാപ്രസംഗകന്‍ 1-6, 1 സാമുവല്‍ 1-7, വിശുദ്ധ യോഹന്നാന്‍ 1-12, ഗലാത്തിയാ -16 എന്നിവയാണ് ഈ വര്‍ഷത്തെ പഠനഭാഗങ്ങള്‍. - [അല്‍ഫോന്‍സാ ദിനം ആചരിച്ചു:ഹൃദയം കവര്‍ന്ന് 'മറിയത്തിന്റെ ചുംബനം'](https://malabarvisiononline.com/2026/07/31/alphonsa-day-thamarassery-minor-seminary-mariyathinte-chumbanam/): താമരശ്ശേരി രൂപത സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ അല്‍ഫോന്‍സാ ദിനം സമുചിതമായി ആചരിച്ചു. ‘എസന്‍സ’ എന്ന പേരില്‍ സംഘടിപ്പിച്ച ദിനാചരണം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ”ഇന്ന് പരിശീലനം നേടുന്നവരാണ് നാളത്തെ വൈദികര്‍. ജനങ്ങള്‍ക്ക് അനുഗ്രഹമാകുന്ന തരത്തില്‍ വൈദികരെ രൂപപ്പെടുത്തുന്നതില്‍ സെമിനാരികള്‍ക്ക് സുപ്രധാന പങ്കുണ്ട്. ദൈവം നല്‍കിയ താലന്തുകള്‍ തിരിച്ചറിയാനും അവ വളര്‍ത്തിയെടുക്കാനും ഇത്തരം വേദികള്‍ ഉപകാരപ്പെടും. ഈ കഴിവുകള്‍ നാളെ ദൈവജനത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ,” ബിഷപ് ആശംസിച്ചു. മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍, വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, ഫാ. ജിമ്മി ആക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട്ട്, ഫാ. ജോണ്‍സണ്‍ കൊച്ചീലാത്ത്, ഫാ. ജിനു മംഗലാമഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെമിനാരി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘മറിയത്തിന്റെ ചുംബനം’ എന്ന നാടകം ശ്രദ്ധേയമായി. താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മനോജ് കൊല്ലംപറമ്പിലാണ് നാടകം സംവിധാനം ചെയ്തത്. പ്രേക്ഷക പ്രശംസ […] - [കുറ്റ്യാടി ചുരം വികസനം: മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി ബിഷപ്](https://malabarvisiononline.com/2026/07/27/kuttiyadi-ghat-road-development-bishop-memorandum/): കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരംറോഡിന്റെ നവീകരണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ റവന്യൂ മന്ത്രി എ. പി. അനില്‍ കുമാര്‍, കൃഷിമന്ത്രി ടി. സിദ്ദിഖ്, പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. താമരശ്ശേരി ചുരത്തിലെ തിരക്ക് വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് യാത്രാ ക്ലേശം പരിഹരിക്കാനുതകുന്ന കുറ്റ്യാടി ചുരം റോഡിന്റെ പ്രാധാന്യം ബിഷപ് മന്ത്രിമാരെ ധരിപ്പിച്ചത്. കാവിലുംപാറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗം റോഡില്‍ നടക്കുന്ന മലയോര ഹൈവെയുടെ ഒന്നാം ഘട്ട റീച്ചിന്റെ പണികള്‍ മന്ദഗതിയിലാണെന്നും രണ്ടാം ഘട്ട റീച്ചിന്റെ സ്ഥലം ഏറ്റെടുപ്പ് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. കയറ്റം പരമാവധി കുറച്ച് ഹെയര്‍പിന്‍ വളവുകള്‍ വീതികൂട്ടി വികസിപ്പിക്കണമെന്നും ബിഷപ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. - [കുണ്ടായിത്തോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ് ഡേ ആഘോഷിച്ചു](https://malabarvisiononline.com/2026/07/27/kundayithode-st-antonys-church-grandparents-day/): കുണ്ടായിത്തോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ് ഡേ സമുചിതമായി ആഘോഷിച്ചു. വികാരി ഫാ. ജോണ്‍സണ്‍ അറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. അജു ആന്‍ഡ്രൂസ്ചിറയത്ത് അധ്യക്ഷത വഹിച്ചു. എകെസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സജി ചെന്നാട്ട്, സെക്രട്ടറി സ്മിജു ഇടവഴിക്കല്‍, യൂത്ത് പ്രസിഡന്റ് ജോഫിന്‍ പൊട്ടോളില്‍, ജോയിന്റ് സെക്രട്ടറി ആശ ജോഷി, വൈസ് പ്രസിഡന്റുമാരായ ജിജു മുട്ടുമണ്ണില്‍, ഷീല ടീച്ചര്‍ ഒയാസിസ്, ട്രഷറര്‍ സജി പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കായി സമ്മാനവിതരണവും ചായസല്‍ക്കാരവും നടത്തി. - [ഫാ. ജെയിംസ് വാമറ്റത്തില്‍ നിര്യാതനായി](https://malabarvisiononline.com/2026/07/23/fr-james-vamattathil-passed-away/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജെയിംസ് വാമറ്റത്തില്‍ (61) നിര്യാതനായി. ഈരുട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ 8.30 മുതല്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 1965 ഒക്ടോബര്‍ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തില്‍ വര്‍ക്കി-തയ്യില്‍മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂളിലും ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കിയ ശേഷം 1982-ല്‍ തലശ്ശേരി അതിരൂപതയിലെ സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1992 ഡിസംബര്‍ 29-ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവകയില്‍ വെച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും […] - [താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഭക്തിസാന്ദ്രം](https://malabarvisiononline.com/2026/07/21/thamarassery-diocese-bharananganam-pilgrimage/): വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിലിന്റെ ആത്മീയ നേതൃത്വത്തില്‍ ജൂലൈ 21-നായിരുന്നു തീര്‍ത്ഥാടനം. രൂപതയിലെ 40 വൈദികരും 100 സിസ്റ്റര്‍മാരും ആയിരത്തോളം അല്‍മായരും തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. തിരുനാളിന്റെ മൂന്നാം ദിനം താമരശ്ശേരി രൂപത വൈദിക ദിനമായാണ് ആചരിച്ചത്. ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫാ. ജോസഫ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുനാള്‍ സന്ദേശത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശ്വാസികള്‍ക്ക് നല്‍കുന്ന പ്രത്യാശയുടെ സന്ദേശം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനില്‍ അനുസ്മരിച്ചു. ദൈവത്തോട് അല്‍ഫോന്‍സാമ്മ ചോദിച്ച കാര്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതിരുന്നിട്ടില്ലെന്ന് ബിഷപ് പറഞ്ഞു. വിഷമഘട്ടങ്ങളെ പ്രത്യാശയോടെ നേരിടാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ദൈവസ്‌നേഹത്തില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പ്രധാന […] - ['സ്റ്റാര്‍ട്ട് ടീന്‍ കണക്ട്' പദ്ധതിക്ക് തുടക്കം](https://malabarvisiononline.com/2026/07/21/start-teen-connect-thamarassery-diocese/): താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടു കോട്ടൂളിയിലെ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ (സ്റ്റാര്‍ട്ട്) 2026-27 അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും വ്യക്തിത്വ രൂപീകരണവും സാമൂഹിക പ്രതിബദ്ധതയും യുവതലമുറയുടെ വളര്‍ച്ചയില്‍ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് മാര്‍ റെമിജിയോസ് ഓര്‍മിപ്പിച്ചു. ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിനീത സജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും സ്റ്റാര്‍ട്ടിലെ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. സ്റ്റാര്‍ട്ട് ക്വയറിന്റെ ഗാനവും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ചടങ്ങില്‍ സ്റ്റാര്‍ട്ടിന്റെ ചരിത്രനേട്ടങ്ങള്‍ അനുസ്മരിച്ചു. ആദ്യ പ്ലസ്ടു ബാച്ചിന്റെ 100 ശതമാനം വിജയത്തെ അനുമോദിക്കുകയും വിജയികളെയും, ബെസ്റ്റ് ഫുട്‌ബോള്‍ താരം ജേതാക്കളെയും ബിഷപ്പ് ആദരിക്കുകയും ചെയ്തു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന ‘സ്റ്റാര്‍ട്ട് ടീന്‍ കണക്ട്’ പദ്ധതിക്കും ചടങ്ങില്‍ തുടക്കമായി. […] - [അല്‍ഫോന്‍സാ കോളജില്‍ ബിരുദദാന ചടങ്ങ്; ഹാര്‍ട്ട് ഇന്റലിജന്‍സിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രൊഫ. പ്രസാദ് കൃഷ്ണ](https://malabarvisiononline.com/2026/07/18/alphonsa-college-graduation-2026-prasad-krishna/): അല്‍ഫോന്‍സാ കോളജില്‍ 2026-ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യാതിഥിയായി. ബിരുദദാന സന്ദേശത്തില്‍ സംസാരിച്ച പ്രൊഫ. പ്രസാദ് കൃഷ്ണ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വേഗതയേറിയ ലോകത്തില്‍ മനുഷ്യനെ വേറിട്ടുനിര്‍ത്തുന്നത് ഹാര്‍ട്ട് ഇന്റലിജന്‍സും മാനുഷിക മൂല്യങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടി. അറിവും സാങ്കേതിക മികവും നേടുന്നതിനൊപ്പം കരുണ, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് ഇന്നത്തെ യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, സൈക്കോളജി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലെ ബിരുദധാരികള്‍ക്കാണ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. അക്കാദമിക, കലാ, സഹപാഠ്യ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, […] - [അല്‍ഫോന്‍സ കോളജില്‍ ഇഗ്‌നൈറ്റ് 2026 സംഘടിപ്പിച്ചു](https://malabarvisiononline.com/2026/07/18/alphonsa-college-ignite-2026-inauguration/): അല്‍ഫോന്‍സ കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന്റെ പ്രാരംഭമായി ‘ഇഗ്‌നൈറ്റ് 2026’ സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടി താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകനും ഇന്‍ഫ്‌ളുവന്‍സറുമായ അബിന്‍ മൈക്കിള്‍ സന്ദേശം പങ്കുവച്ചു. കോളജ് ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, പ്രിന്‍സിപ്പാള്‍ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റിയന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, വൈസ് ചെയര്‍പേഴ്‌സണ്‍ മിന്‍ഹ മുജീബ് എന്നിവര്‍ സംസാരിച്ചു. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പരിപടികളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. - [അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം](https://malabarvisiononline.com/2026/07/16/bethania-101-days-akhanda-japamala-samarpanam-2026/): 101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 26-ാം വര്‍ഷം ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗങ്ങള്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു ജപമാല സമര്‍പ്പണ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര, ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, ഫാ. ദീപു വള്ളിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിരവധി പേരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ 26 വര്‍ഷത്തെ ശുശ്രൂഷകളിലൂടെ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചെന്ന് വചനസന്ദേശം പങ്കുവച്ച് ബിഷപ് പറഞ്ഞു. ലോകസമാധാനം അനിവാര്യമായ കാലഘട്ടമാണിത്. ലോകസമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് ഈ വര്‍ഷത്തെ ജപമാല സമര്‍പ്പണം ആരംഭിക്കുന്നത്. ഇത് വലിയ ദൈവാനുഗ്രഹമാണ്. തിന്മയുടെ ശക്തിയെ തകര്‍ത്ത കാര്‍മ്മല്‍ മലയ്ക്ക് സമാനമാണ് ദിവ്യകാരുണ്യത്തിനു മുന്നില്‍ പരിശുദ്ധ അമ്മയ്‌ക്കൊപ്പം 101 […] - [മനസ്സിന്റെ ലോകം തുറന്ന് 'ന്യൂറോവേഴ്‌സ്'; അല്‍ഫോന്‍സാ കോളേജില്‍ സൈക്കോളജി എക്‌സിബിഷനും ഐക്യു അസസ്‌മെന്റും ശ്രദ്ധേയമായി](https://malabarvisiononline.com/2026/07/15/alphonsa-college-thiruvambady-3/): തിരുവമ്പാടി: മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോള്‍ സമൂഹവും കൂടുതല്‍ ശക്തിപ്പെടുമെന്നും തിരുവമ്പാടി എം.എല്‍.എ ശ്രീ. സി.കെ. കാസിം പറഞ്ഞു. അല്‍ഫോന്‍സാ കോളേജിലെ പി.ജി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ന്യൂറോവേഴ്‌സ് (Neuroverse) – Every Mind Has a Story’ എന്ന സൈക്കോളജി എക്‌സിബിഷനും ഐക്യു അസസ്‌മെന്റ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളും വൈവിധ്യമാര്‍ന്ന ചിന്താരീതികളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആവേശപൂര്‍വം പങ്കെടുത്തു. സൈക്കോളജിയുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, മനഃശാസ്ത്ര പരീക്ഷണങ്ങള്‍, ഐക്യു അസസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി. പരിപാടിയുടെ ഭാഗമായി ആര്‍.സി.ഐ. (Rehabilitation Council of India) ലൈസന്‍സുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ‘Explore. Understand. Empower.’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ന്യൂറോവേഴ്‌സ്, മനസ്സിനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള […] - [ഫാ. കുര്യന്‍ തലച്ചിറക്കുഴിക്ക് നാളെ യാത്രാമൊഴിയേകും](https://malabarvisiononline.com/2026/07/08/fr-kuryan-thalachirakkuzhi-funeral-thamarassery/): കഴിഞ്ഞ ദിവസം അന്തരിച്ച താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴിക്ക് നാളെ യാത്രാമൊഴിയേകും. വ്യാഴം (ജൂലൈ 9) രാവിലെ എട്ടു മുതല്‍ താമരശ്ശേരി പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമിലും ഉച്ചയ്ക്ക് 1.30 മുതല്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. മൃതസംസ്‌ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കബറടക്കം പുതുപ്പാടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. - [ഫാ. കുര്യന്‍ തലച്ചിറക്കുഴി നിര്യാതനായി](https://malabarvisiononline.com/2026/07/06/fr-kurian-thalachirakkuzhi-obituary-thamarassery-diocese/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) നിര്യാതനായി. പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയർ കെയർ ഹോമിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.ജൂലൈ 9-ന് (വ്യാഴാഴ്ച) രാവിലെ എട്ടു മുതല്‍ താമരശ്ശേരി പുല്ലാഞ്ഞിമേട് ഓയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് പുതുപ്പാടി സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 1943 ഫെബ്രുവരി 25ന് പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിൽ പരേതരായ തലച്ചിറക്കുഴിയിൽ ചെറിയാൻ – റോസ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ പൂർത്തിയാക്കിയശേഷം സെന്റ് ജോസഫ്സ് പെറ്റി സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി. 1969 ഡിസംബർ 19ന്, അവിഭക്ത തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് ആലുവ സെമിനാരിയിൽ വെച്ച് […] - [കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ ഇന്‍ഫാമിന്റെ കാര്‍ഷിക പദ്ധതിക്ക് തുടക്കം; പാകമായ ആദ്യ ഫലം കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്](https://malabarvisiononline.com/2026/07/01/kaattullamala-nirmala-up-school-infam-agriculture-project/): പുതിയ തലമുറയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും വിവിധ കൃഷിരീതികള്‍ പ്രായോഗികമായി പഠിപ്പിക്കാനുമായി കര്‍ഷക സംഘടനയായ ഇന്‍ഫാം കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ നടന്നു. ‘കൃഷിയിലൂടെ ആരോഗ്യം വിദ്യാഭ്യാസത്തിലൂടെ ബൗദ്ധിക വളര്‍ച്ച’ എന്നതാണ് ഈ പദ്ധതിയുടെ ആപ്തവാക്യം. ഇന്‍ഫാം മലബാര്‍ റീജനല്‍ ഡയറക്ടറും നിര്‍മ്മല യുപി സ്‌കൂള്‍ മാനേജറുമായ ഫാ. ജോസ് പെണ്ണാപറമ്പില്‍ സ്‌കൂള്‍ അങ്കണത്തില്‍ ‘റെഡ് ലേഡി’ പപ്പായ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പദ്ധതിക്കായി സ്‌കൂളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത നാല്‍പതോളം കുട്ടികള്‍ക്ക് അദ്ദേഹം പപ്പായ തൈകള്‍ വിതരണം ചെയ്തു. കുട്ടികള്‍ സ്വയം കുഴിയെടുത്ത്, വളവും കുമ്മായവും മറ്റും ചേര്‍ത്ത് പപ്പായ നടുന്നതിന്റെ വീഡിയോ പകര്‍ത്തി അവരവരുടെ ക്ലാസ്സ് ടീച്ചര്‍മാര്‍ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുക്കണം. കുട്ടികളെ നേരിട്ട് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി. […] - ['ഓണത്തിന് ഒരു പൂക്കൊട്ട' പദ്ധതി ആരംഭിച്ചു](https://malabarvisiononline.com/2026/06/25/onam-flower-cultivation-project-nirmala-up-school-kattullamala/): ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കാറ്റുള്ളമല നിര്‍മല യുപി സ്‌കൂളില്‍ ആരംഭിച്ച പൂക്കൃഷി പദ്ധതി ശ്രദ്ധേയമാകുന്നു. ‘ഓണത്തിന് ഒരു പൂക്കൊട്ട’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതി സ്‌നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഓണപ്പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂക്കള്‍ വിദ്യാലയത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ പരിസരത്ത് വിവിധ ഇനങ്ങളിലുള്ള പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള അറിവും പരിസ്ഥിതി സംരക്ഷണ ബോധവും കുട്ടികളില്‍ വളര്‍ത്തുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്ന് കായണ്ണ കൃഷി ഓഫീസര്‍ എസ്. ഡി. അമല്‍ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഹെഡ്മിസ്ട്രസ് പി. ശ്രുതി, പി.ടി.എ പ്രസിഡന്റ് സിബി വടക്കേകുന്നേല്‍, വൈസ് പ്രസിഡന്റ് ഷിബു ജോര്‍ജ്, അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരുക്കുന്ന പൂന്തോട്ടം ഓണക്കാലത്ത് വിദ്യാലയത്തിന് വര്‍ണാഭമായ പൂക്കളമായി മാറുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. - [യോഗ ദിനം ആചരിച്ചു](https://malabarvisiononline.com/2026/06/25/alphonsa-college-yoga-day-medical-camp-nss/): അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് യൂണിറ്റിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ കോളജില്‍ യോഗാ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. വാര്‍ഡ് മെമ്പര്‍ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സാ കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വി. പ്രിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനീര്‍, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷിജു മാത്യു, ഫര്‍ഹാന, അനശ്വര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാ ഇന്‍സ്ട്രക്ടര്‍ ടീന സ്വരാജ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നടത്തി. - [ചിത്രാക്ഷരം: കുഞ്ഞുവായനയ്ക്ക് തുടക്കമായി വായനാമുറ്റം](https://malabarvisiononline.com/2026/06/25/chitraksharam-vayanamuttam-anganwadi-reading-initiative/): അല്‍ഫോന്‍സാ കോളജ് ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി ചവലപ്പാറ അംഗനവാടിയില്‍ ‘ചിത്രാക്ഷരം, ചിത്രച്ചിറകില്‍ വായനയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി വായനാമുറ്റം ഒരുക്കി. വര്‍ണങ്ങളും ചിത്രങ്ങളും വഴി അക്ഷരലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഷൈജു എലിയാസ് കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് നിര്‍വഹിച്ചു. ലിറ്റററി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അലീന മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ എബിന്‍ സണ്ണി, സൂരജ്, അമന്‍, പ്രാര്‍ത്ഥന, അനശ്വര, ജിഷ്ണു, സിനാന്‍, റിഷാന, മാര്‍ട്ടീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കഥകളുടെയും ചിത്രങ്ങളുടെയും ലോകത്തിലേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചുനടത്തുന്ന ഈ സംരംഭം വായനാശീലം വളര്‍ത്തുന്നതിനും സൃഷ്ടിപരമായ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. - [ലഹരിക്കെതിരെ സര്‍ക്കാരും സഭയും കൈകോര്‍ക്കുന്നു! വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി താമരശ്ശേരി രൂപത! മികച്ച സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു](https://malabarvisiononline.com/2026/06/24/thamarassery-diocese-anti-drug-school-campaign-operation-thoofan/): സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സര്‍ക്കാരും സഭയും ഒറ്റക്കെട്ടായി പോരാടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല താമരശ്ശേരി ബിഷപ്‌സ് ഹൗസിലെത്തി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ തൂഫാന്‍ വാരിയര്‍ ബാഡ്ജ് അണിയിച്ചിരുന്നു. ഈ സുപ്രധാന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് താമരശ്ശേരി രൂപത പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘തൂഫാന്‍’ പദ്ധതിയോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രൂപതാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴിലുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ലഹരിക്കെതിരെ സജീവമായി രംഗത്തിറങ്ങണമെന്ന ബിഷപ്പിന്റെ ആഹ്വാനപ്രകാരം, ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം മുതല്‍ സ്‌കൂളുകളില്‍ വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്നതിനൊപ്പം, സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കാന്‍ മികച്ച ക്യാഷ് അവാര്‍ഡുകളും കോര്‍പ്പറേറ്റ് ഏജന്‍സി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗ്ഗീസ് പാലക്കാട്ട് അറിയിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യ മൂന്ന് സ്‌കൂളുകള്‍ക്ക് യഥാക്രമം 4000, […] - [ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് താമരശ്ശേരി രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനം](https://malabarvisiononline.com/2026/06/24/thamarassery-diocese-presbyteral-council-meeting-2026/): താമരശ്ശേരി രൂപതയുടെ പതിമൂന്നാമത് പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് സമ്മേളനം താമരശ്ശേരി ബിഷപ്സ് ഹൗസില്‍ നടന്നു. രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങളും അജപാലന ദൗത്യങ്ങളും വിലയിരുത്തിയ സമ്മേളനത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ദൈവജനത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ക്കൊപ്പം വൈദികരുടെയും സമര്‍പ്പിതരുടെയും ജീവിത സാഹചര്യങ്ങളും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ബിഷപ് പറഞ്ഞു. സ്‌നേഹത്തിലും ആത്മീയതയിലും അധിഷ്ഠിതമായ സഭാ കൂട്ടായ്മയാണ് വളര്‍ത്തേണ്ടതെന്നും, ഭൗതിക സാഹചര്യങ്ങളെ പരിഗണിക്കുമ്പോഴും ദൈവഹിതം മനസ്സിലാക്കി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവവിളികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും, നല്ല ദൈവവിളികളിലൂടെയാണ് ആത്മീയമായ മികച്ച നേതൃത്വം സഭയ്ക്ക് ലഭിക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളില്‍ വിശ്വാസം വളര്‍ത്തുന്നതിനും ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈദികര്‍ ഇടവകകളിലും ശുശ്രൂഷാ മേഖലകളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ജ്യോതിസ് ചെറുശ്ശേരിലിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മോണ്‍. അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് […] - [ലഹരി വിരുദ്ധ പോരാട്ടത്തിന് താമരശ്ശേരി രൂപതയുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി; തൂഫാന്‍ വാരിയറായി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/06/20/ramesh-chennithala-tufan-warrior-bishop-remigiose-inchanani/): കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഭീഷണിക്കെതിരായ പോരാട്ടത്തിന് പിന്തുണയും അനുഗ്രഹവും തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിനായ ‘തൂഫാന്‍ ദി നാര്‍ക്കോട്ടിക്‌സ് ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ബിഷപ്പിനെ തൂഫാന്‍ വാരിയര്‍ ബാഡ്ജ് രമേശ് ചെന്നിത്തല അണിയിച്ചു. സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് താമരശ്ശേരി രൂപതാ മെത്രാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലഹരി ഭീഷണിയെന്നും, ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായുള്ള വലിയൊരു സാമൂഹിക മുന്നേറ്റമാണ് തൂഫാന്‍ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുകഞ്ഞ് തീരേണ്ടതല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശം യുവതലമുറയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള വലിയൊരു ദൗത്യത്തിന്റെ ഭാഗമായാണ് തൂഫാന്‍ മുന്നോട്ട് പോകുന്നതെന്നും, അതിനുള്ള പിന്തുണ തേടിയാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളികളിലൂടെയും സഭാ സംവിധാനങ്ങളിലൂടെയും […] - [സിഒഡിക്ക് കെസിബിസിയുടെ പ്രത്യേക പുരസ്‌കാരം; വിലങ്ങാട് പുനരധിവാസമുള്‍പ്പെടെയുള്ള സമഗ്ര സംഭാവനകള്‍ക്ക് അംഗീകാരം](https://malabarvisiononline.com/2026/06/17/cod-kcbc-award-vilangad-rehabilitation-social-service/): കേരള കത്തോലിക്ക സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ (KSSF) 45ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിക്ക് (COD) പ്രത്യേക പുരസ്‌കാരം. 2024-25 വര്‍ഷത്തെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള കെസിബിസി ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ പുരസ്‌കാരമാണ് സിഒഡി സ്വന്തമാക്കിയത്. കോട്ടയം അമോസ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെസിബിസി-ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തേക്കത്തെച്ചേരിലില്‍ നിന്ന് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പുരസ്‌കാരം ഏറ്റുവാങ്ങി. 2024-ലെ വിലങ്ങാട് ഉരുള്‍പൊട്ടലിന് ശേഷം 70 വീടുകളുടെ സമയബന്ധിതമായ നിര്‍മ്മാണമടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വികസനത്തിനായുള്ള പരിപാടികള്‍, സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വരുമാന വര്‍ധനയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനുമായി ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് വായ്പാ വിതരണം, വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വ പരിശീലനങ്ങള്‍, ‘കാവല്‍’ പദ്ധതിയിലൂടെ ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അര്‍ഹരായവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന […] - [ഇന്‍ഫാം മാവിന്‍തൈ വിതരണത്തിന് തുടക്കമായി](https://malabarvisiononline.com/2026/06/17/infam-mango-sapling-distribution-kerala/): ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാവിന്‍തൈ വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജസ്റ്റിന്‍ പള്ളിവാതില്‍ക്കലിന് മാവിന്‍തൈ നല്‍കി ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക സ്വയംപര്യാപ്തത, കര്‍ഷകരുടെ വരുമാന വര്‍ധന എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെ 25,000 മാവിന്‍തൈകളാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി താമരശ്ശേരിയില്‍ മാത്രം 2,000-ത്തിലധികം മാവിന്‍തൈകള്‍ ഇന്‍ഫാം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ ഇന്‍ഫാം പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ മേഖലയിലെ ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. - [എയ്ഡര്‍ എഡ്യൂക്കെയര്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു](https://malabarvisiononline.com/2026/06/17/aider-educare-2026-27-inauguration-thamarassery-diocese/): താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ നൈപുണ്യ-വികസന പദ്ധതിയായ എയ്ഡര്‍ എഡ്യൂക്കെയറിന്റെ പ്രവര്‍ത്തന വര്‍ഷ (2026-27) ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. താമരശ്ശേരി മങ്കുഴക്കരി മെമ്മോറിയല്‍ പാസ്റ്ററര്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എയ്ഡര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ അധ്യക്ഷത വഹിച്ചു. എയ്ഡര്‍ എഡ്യൂക്കെയര്‍ ഡയറക്ടര്‍ ഫാ. മെല്‍വിന്‍ വെള്ളക്കാകുടിയില്‍ സ്വാഗതം ആശംസിച്ചു.റേസ് ടു ഐഎഎസ് എഡിഷന്‍ ഒമ്പതാം ബാച്ചില്‍ രൂപതയില്‍ നിന്നും നാഷണല്‍ ലെവലില്‍ ആദ്യ 100 റാങ്കുകളില്‍ വന്ന 23 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. എയ്ഡര്‍ എഡ്യുക്കെയര്‍ ലൈഫ് ലോഞ്ച് – എന്‍എല്‍പി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മില്ലറ്റ് എം. ചാണ്ടി, സിസ്റ്റര്‍ ഡോണ എഫ്‌സിസി, സിസ്റ്റര്‍ സോന എഫ്‌സിസി എന്നിവരെയും ആദരിച്ചു. നാഷണല്‍ ലെവലില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണോത്ത് ഇടവക അംഗം ജോമിന്‍ ഇമ്മാനുവല്‍ മാത്യു അനുഭവങ്ങള്‍ പങ്കുവച്ചു. എയ്ഡര്‍ എഡ്യൂ -കെയര്‍ ടീം ലീഡര്‍ സിസ്റ്റര്‍ റീന റോസ് എഫ്‌സിസി റിപ്പോര്‍ട്ട് […] - [ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണവുമായി സാജി ജോണ്‍; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി](https://malabarvisiononline.com/2026/06/15/saji-john-double-gold-national-arm-wrestling-world-qualification/): ബാംഗ്ലൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ 70 കിലോ വിഭാഗത്തില്‍ ഇടതും വലതും കൈകള്‍ക്ക് സ്വര്‍ണ്ണം നേടി കോഴിക്കോട് സ്വദേശി വലിയപുത്തന്‍പുരയില്‍ സാജി ജോണ്‍ നാടിന് അഭിമാനമായി. ഇരട്ട സ്വര്‍ണ്ണ നേട്ടത്തോടെ, ഒക്ടോബര്‍ 20-ന് ജപ്പാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും കരസ്ഥമാക്കി. തുടരുന്ന മെഡല്‍ വേട്ട പഞ്ചഗുസ്തി വേദിയില്‍ സാജിയുടെ മികവ് ഇതാദ്യമല്ല. 2024-ല്‍ ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയ അദ്ദേഹം, 2025-ല്‍ അസര്‍ബൈജാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ മെന്‍ 70 കിലോ വിഭാഗത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് വലതുകൈ മത്സരത്തില്‍ വെങ്കലവും ഇടതുകൈ മത്സരത്തില്‍ നാലാം സ്ഥാനവും സാജി സ്വന്തമാക്കി. പരാജയത്തില്‍ നിന്നാരംഭിച്ച ജൈത്രയാത്ര തികച്ചും അവിചാരിതമായാണ് സാജി കായികരംഗത്തേക്ക് കടന്നുവരുന്നത്. പഞ്ചഗുസ്തി താരമായ സഹോദരന്‍ സാന്റി ജോണിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു തമാശ മത്സരത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയതാണ് സാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സഹോദരന്റെയും മക്കളായ നോബിള്‍, മെര്‍വിന്‍ […] - ['മലബാറിന്റെ കുഞ്ഞേട്ടന്' നാടിന്റെ അന്ത്യാഞ്ജലി](https://malabarvisiononline.com/2026/06/15/sebastian-karimakkil-mission-league-leader-passes-away/): ചെറുപുഷ്പമിഷന്‍ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും പി. സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന മിഷന്‍ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടനൊപ്പം മലബാറിലെ രൂപതകളില്‍ ചെറുപുഷ്പമിഷന്‍ ലീഗിനെ വളര്‍ത്തുന്നതിനായി കഠിനമായി അദ്ധ്വാനിച്ച കരിമാക്കില്‍ സാര്‍ എന്ന വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കരിമാക്കിലിന് നാടിന്റെ അന്ത്യാഞ്ജലി. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെമ്പാടും സജീവമാക്കുന്നതിനായി ഓടിനടന്ന തീക്ഷ്ണമതിയായ പ്രേഷിതനായിരുന്നു. നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്നായിരുന്നു വിളിച്ചിരുന്നത്. അവിഭക്ത തലശ്ശേരി രൂപതയിലെ വിവിധ ഇടവകകളില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി കുഞ്ഞേട്ടനോടൊപ്പം നിരവധി യാത്രകള്‍ നടത്തി. തലശ്ശേരി രൂപതയിലെ മിഷന്‍ ലീഗിന്റെ ജനറല്‍ ഓര്‍ഗനൈസര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1986-ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നപ്പോള്‍ രൂപതയുടെ പ്രഥമ പ്രസിഡന്റായി. 1987 മുതല്‍ 1993 വരെ കേരള സംസ്ഥാനത്തിന്റെ മലബാര്‍ റീജിയണല്‍ ഓര്‍ഗനൈസറായും 1993 മുതല്‍ 1999 വരെ ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു. 1999 -2002 കാലയളവില്‍ സംസ്ഥാന ജനറല്‍ ഓര്‍ഗനൈസറായും 2002 – 2005 […] - [ഈശോയ്‌ക്കൊപ്പം കൂട്ടുകൂടി; സ്‌നേഹസമ്മാനമായി സൈക്കിള്‍](https://malabarvisiononline.com/2026/06/14/mariyapuram-parish-cycle-gift-for-holy-mass-children/): ദിവ്യകാരുണ്യത്തോടു ചേര്‍ന്നുനിന്ന കൂട്ടുകാര്‍ക്ക് ഇടവകയുടെ സ്‌നേഹ സമ്മാനം. ഒരുവര്‍ഷം മുഴുവന്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത മരിയാപുരം ഇടവകയിലെ 14 കുട്ടികള്‍ക്ക് വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍ സൈക്കിളുകള്‍ സമ്മാനിച്ചു. ജോസഫ് ചെരുപറമ്പില്‍, ആല്‍ബിന ചെരുപറമ്പില്‍, ആന്‍ മരിയറ്റ് ചെരുപറമ്പില്‍, സാന്‍ജോ പുത്തന്‍പുരയ്ക്കല്‍, സാവിയോ പുത്തന്‍പുരയ്ക്കല്‍, റെയ്‌നല്‍ മുണ്ടുചിറയില്‍, ഐനല്‍ മുണ്ടുചിറയില്‍, ഷഹന്‍ ഷാജു കുന്നത്തുമറ്റത്തില്‍, മെവിന്‍ തകിടിയേല്‍, എയ്ബല്‍ കവലക്കല്‍, അന്ന കവലക്കല്‍, സാവിയോ വട്ടക്കുടിയില്‍, ആന്‍ മരിയ ചെറുകടവില്‍, ബ്ലെസി ഇയ്യാലില്‍ എന്നിവരാണ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്. ജോസഫ് വര്‍ഗീസ് മുണ്ടപ്ലാക്കല്‍, ജോണ്‍സണ്‍ കണയങ്കല്‍, ആനി ചിറ്റിലപ്പള്ളി, ജയിംസ് തൂമ്പുങ്കല്‍, ടോണി മറ്റത്തില്‍, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, സിബി പുതുപ്പറമ്പില്‍, സജി പുതുപ്പറമ്പില്‍, ഫ്രാന്‍സിസ് വാത്താച്ചിറ, ബേബി വര്‍ഗീസ് വാത്താച്ചിറ, സജി വാത്താച്ചിറ, ജെറിന്‍ വാത്താച്ചിറ, സുഭാഷ് വാഴക്കൂട്ടം, അനില്‍ പാറക്കടവില്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. കൈക്കാരന്മാരായ ഫ്രാന്‍സിസ് വാത്താച്ചിറ, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, ഷിജു ചെരുപറമ്പില്‍, ജോയിക്കുട്ടി പാറക്കല്‍ എന്നിവര്‍ നേതൃത്വം […] - [താമരശ്ശേരി രൂപത പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വല തുടക്കം; ട്രീസാ സെബാസ്റ്റ്യന്‍ പുതിയ സെക്രട്ടറി](https://malabarvisiononline.com/2026/06/14/thamarassery-diocese-13th-pastoral-council-treesa-sebastian/): താമരശ്ശേരി രൂപതയുടെ പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വലമായ തുടക്കം. രൂപതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചെറുശ്ശേരി നയിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് യോഗം ആരംഭിച്ചത്. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിന്റെ പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ബെന്നി ലൂക്കോസ് അവതരിപ്പിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമുദായ ശാക്തീകരണ വര്‍ഷവും പുസ്തക പ്രകാശനവും രൂപത ലക്ഷ്യമിടുന്ന ‘സമുദായ ശാക്തീകരണ വര്‍ഷ’ത്തിന്റെ രൂപരേഖയും കര്‍മ്മ പദ്ധതികളും മോണ്‍. അബ്രാഹം വയലില്‍, ഫാ. മാത്യു തൂമുള്ളില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. […] - [അല്‍ഫോന്‍സാ മിനി ഫിഫ വേള്‍ഡ് കപ്പ്: 'പോര്‍ച്ചുഗലിന്' കിരീടം](https://malabarvisiononline.com/2026/06/13/alphonsa-mini-fifa-world-cup-portugal-champions/): ഫിഫ ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുന്നതിനിടെ, അല്‍ഫോന്‍സാ കോളജിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ച മിനി ഫിഫ വേള്‍ഡ് കപ്പിന് പ്രൗഢഗംഭീര സമാപനം. ആവേശപ്പോരാട്ടത്തിനൊടുവില്‍ ടീം ‘പോര്‍ച്ചുഗല്‍’ കിരീടം ചൂടി. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ‘സ്‌പെയിനി’നെ വീഴ്ത്തിയാണ് പോര്‍ച്ചുഗലിന്റെ ചരിത്രനേട്ടം. ടൂര്‍ണമെന്റിലെ മികച്ച താരമായി ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അദ്‌നാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വലകാത്ത് വിസ്മയിപ്പിച്ച ബി.കോം രണ്ടാം വര്‍ഷത്തിലെ റാഷിദ് മികച്ച ഗോള്‍കീപ്പറായും, പ്രതിരോധക്കോട്ട തീര്‍ത്ത ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ദിനുല്‍ മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ പോസ്റ്റര്‍ റിവീലിങ്ങിലൂടെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഷൂട്ടൗട്ട് മത്സരത്തില്‍ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനി ജിംന ദാസ് വിജയിയായി. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങ് ആരവങ്ങളാല്‍ മുഖരിതമായി. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകളുടെ ഫാന്‍സ് ഷോ ചടങ്ങിന് കൊഴുപ്പേകി. പ്രിന്‍സിപ്പല്‍ ഷൈജു എലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ […] - [മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ആചരിച്ചു](https://malabarvisiononline.com/2026/06/11/mar-sebastian-mankuzhikary-32nd-death-anniversary/): താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ഭക്ത്യാദരപൂര്‍വം ആചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ 11ന് മേരിമാതാ കത്തീഡ്രലില്‍ അനുസ്മരണ ശുശ്രൂഷകള്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലിലും രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബെന്നി മുണ്ടനാട്ടും സഹകാര്‍മ്മികരായി. വചനസന്ദേശത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ സ്മരണ പുതുക്കിയ ബിഷപ്, രൂപതയുടെ ശൈശവകാലഘട്ടത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ കൈവന്ന ആത്മീയവും ഭൗതികവുമായ വളര്‍ച്ചയെ അനുസ്മരിച്ചു. രൂപതയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണപരമായ നേതൃത്വം നല്‍കിയ സംഭാവനകളും പ്രത്യേകം സ്മരിച്ചു. അനുസ്മരണ ശുശ്രൂഷകളില്‍ വൈദികരും സന്യസ്തരും ദൈവജനവും ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കോനുകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. - [കുടുംബ കൂട്ടായ്മ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു](https://malabarvisiononline.com/2026/06/11/thamarassery-diocese-kudumbakootayma-action-plan/): താമരശ്ശേരി രൂപത കുടുംബകൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. 2026-27 വര്‍ഷ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. കുടുംബ കൂട്ടായ്മ രൂപത പ്രസിഡന്റ് പ്രകാശ് മാത്യു പുളിക്കേക്കര അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍, രൂപത വൈസ്പ്രസിഡന്റ് സെബാസ്റ്റ്യന്‍ ളാമണ്ണില്‍, സെക്രട്ടറി മേരിക്കുട്ടി സെബാസ്റ്റ്യന്‍ ഇടക്കര, ട്രഷറര്‍ സെബാസ്റ്റ്യന്‍ വാമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വചനവെയില്‍ ബൈബിള്‍ വചന മത്സരത്തില്‍ രൂപതതല വിജയികള്‍ക്കുള്ള സമ്മാനവും2024-25 വര്‍ഷത്തില്‍ മികച്ച പ്രവത്തനം കാഴ്ചവച്ച യൂണിറ്റ്കള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. വിവിധ ഇടവകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. - [സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സന്യാസിനികളുടെ പങ്ക് വിലമതിക്കാനാവാത്തത്: ബിഷപ്](https://malabarvisiononline.com/2026/06/08/samuhathinte-valarchaykku-sanyasinikalude-panku-thamarassery-bishop/): താമരശ്ശേരി രൂപതയിലെ സന്യാസിനികളുടെ കൂട്ടായ്മയായ എഫ്എസ്ടി (ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശ്ശേരി)-യുടെ യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍ അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സന്യാസിനികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും സമുദായബോധത്തോടും പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു. ‘സമുദായ ശക്തീകരണം’ എന്ന വിഷയത്തെ ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമ്മുള്ളില്‍ ക്ലാസ് നയിച്ചു. എഫ്എസ്ടി ഡയറക്ടറും രൂപത ചാന്‍സലറുമായ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, എഫ്എസ്ടി പ്രസിഡന്റ് സിസ്റ്റര്‍ ഉദയ സിഎംസി, ഭാരവാഹികളായ സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ, സിസ്റ്റര്‍ മെല്‍ബിന്‍ എസ്എബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി. - ['ക്യാമ്പി'ന്റെ നവീകരിച്ച കെട്ടിടം വെഞ്ചരിച്ചു](https://malabarvisiononline.com/2026/06/06/camp-renovated-building-blessing-thamarassery/): മാനസികാരോഗ്യ പരിപോഷണരംഗത്ത് താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ക്യാമ്പിന്റെ (കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സൈക്കോതെറാപ്പി – CAMP) നവീകരിച്ച കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു. മാനസികാരോഗ്യത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു. ‘പ്രഗല്‍ഭരായ സൈക്കോളജിസ്റ്റുകളുടെ സേവനമാണ് ക്യാമ്പിലൂടെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.’ അദ്ദേഹം വ്യക്തമാക്കി. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പി ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ക്യാമ്പ് ഡയറക്ടര്‍ ഫാ. ജിതിന്‍ നരിവേലില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര, മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ലിന്‍സ് മുണ്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ച ഈ കേന്ദ്രം, മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ വിപുലമായ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. - [അല്‍ഫോന്‍സ കോളജില്‍ 'പാലിംപ്‌സെസ്റ്റ്' ജേര്‍ണല്‍ പ്രകാശനവും ഡിജിറ്റല്‍ ലോഞ്ചിങ്ങും നടത്തി](https://malabarvisiononline.com/2026/06/06/alphonsa-college-palimpsest-journal-launch/): അല്‍ഫോന്‍സാ കോളജിലെ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘പാലിംപ്‌സെസ്റ്റ്: ജേര്‍ണല്‍ ഓഫ് ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ്’ എന്ന അക്കാദമിക് ജേര്‍ണലിന്റെ പ്രഥമ ലക്കത്തിന്റെ പ്രകാശനവും ഡിജിറ്റല്‍ ലോഞ്ചിങ്ങും നടന്നു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് ജേര്‍ണലിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തു. കുട്ടിക്കാനം മരിയന്‍ കോളജ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെല്‍ ഡയറക്ടര്‍ ഡോ. ജോബി ബാബു ആദ്യപ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് ജേര്‍ണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഡോ. ജോബി ബാബു ഉദ്ഘാടനം ചെയ്തു. ഗവേഷണ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അനു ആന്റണി ജേര്‍ണല്‍ പരിചയപ്പെടുത്തി. കോളജ് പ്രിന്‍സിപ്പലും ജേര്‍ണല്‍ ചീഫ് എഡിറ്ററുമായ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, ഡോ. ജെയിംസ് പോള്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോബി ബാബു ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഗവേഷണ ലേഖന രചന, അക്കാദമിക് പ്രസിദ്ധീകരണത്തിലെ പുതിയ പ്രവണതകള്‍, […] - [അല്‍ഫോന്‍സ കോളജില്‍ പരിസ്ഥിതി ദിനം ആചരിച്ചു](https://malabarvisiononline.com/2026/06/06/alphonsa-college-environment-day-celebration/): അല്‍ഫോന്‍സ കോളജില്‍ ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, റവ. ഡോ. ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഷീബ മോള്‍ ജോസഫ്, എന്‍എസ്എസ് കോഡിനേറ്റര്‍ ഫാ. ഷിജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. - [ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു](https://malabarvisiononline.com/2026/06/05/alphonsa-college-thiruvambady-100-percent-result-bba-journalism-2026/): തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ 2023-2026 ബാച്ചിലെ ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ ബിബിഎ, ബിഎ ജേര്‍ണലിസം വിദ്യാര്‍ഥികളെ ആദരിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, ജേര്‍ണലിസം വിഭാഗം മേധാവി ജ്യോതിസ് ജോസഫ്, ബിബിഎ അധ്യാപിക ബ്രില്ലാ ബെന്നി, വിദ്യാര്‍ഥി പ്രതിനിധികളായ ദിനൂജ് മാത്യു, സയന കുരുവിള, കോളജ് യൂണിയന്‍ സെക്രട്ടറി ഫാത്തിമ റിഷാന എന്നിവര്‍ സംസാരിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, വൈസ് ചെയര്‍മാന്‍ മിന്‍ഹ മുജീബ്, യൂണിയന്‍ അഡൈ്വസര്‍ സബിന്‍ തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. - [താമരശ്ശേരി രൂപത മതാധ്യാപക സംഗമം 'എമ്മാവൂസ് മീറ്റ് 2026' സംഘടിപ്പിച്ചു; 'ബൈബിള്‍ ജേര്‍ണി' പദ്ധതിക്ക് തുടക്കം](https://malabarvisiononline.com/2026/05/30/thamarassery-diocese-emmaus-meet-2026-bible-journey-launch/): താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ സംഗമമായ ‘എമ്മാവൂസ് മീറ്റ് 2026’ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സമുചിതമായി നടന്നു. സഭയുടെ വിശ്വാസ പരിശീലന രംഗത്ത് അധ്യാപകരുടെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു സംഗമം. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കാനും നിസ്വാര്‍ത്ഥമായി ശുശ്രൂഷ ചെയ്യുവാനും എക്കാലവും പ്രചോദനം നല്‍കുന്നത് വിശുദ്ധ കുര്‍ബാനയും വചനവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വചനം പങ്കുവയ്ക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ ജ്വലിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രമുഖ വചനപ്രഘോഷകന്‍ ബേബി ജോണ്‍ കലയന്താനിയായിരുന്നു മുഖ്യ സന്ദേശം നല്‍കിയത്. പഠന പാഠ്യേതര വിഷയങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചവരേയും ജൂബിലിയേറിയന്‍സിനെയും ആദരിച്ചു. രൂപത പ്രസിഡന്റ് ഷിജു മുട്ടുങ്കല്‍, വിശ്വാസ പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍, ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, ബേബി വെളിയംകുളത്ത്, ബാബു ചെട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ […] - [യൂദിത്ത് ഫോറം കോടഞ്ചേരി മേഖല സംഗമം നടത്തി](https://malabarvisiononline.com/2026/05/27/yudith-forum-kodenchery-mekhala-sangamam/): താമരശ്ശേരി രൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും കൂട്ടായ്മയായ യൂദിത്ത് ഫോറത്തിന്റെ കോടഞ്ചേരി മേഖഖല സംഗമം നടത്തി. കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം പാരിഷ് ഹാളില്‍ നടന്ന സംഗമം ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെറാള്‍ഡ് പല്ലാട്ട്, ആനി പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും രൂപം നല്‍കി. അംഗങ്ങളുടെ മാനസികവും സാമൂഹികവുമായ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന ബോധവത്ക്കരണ ക്ലാസിന് സിസ്റ്റര്‍ മെല്‍വിന്‍ എസ്എബിഎസ് നേതൃത്വം നല്‍കി. മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നായി 60 അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ യൂദിത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. - ['മലബാര്‍ വിഷന്‍ ന്യൂസ് ഓണ്‍ലൈന്‍' യൂട്യൂബ് ചാനല്‍ നാളെ മുതല്‍](https://malabarvisiononline.com/2026/05/23/malabar-vision-news-online-youtube-channel-launch/): സത്യം, സുതാര്യം, സഭാത്മകം എന്ന ആപ്തവാക്യവുമായി താമരശ്ശേരി രൂപതയുടെ മുഖപത്രമായ ‘മലബാര്‍ വിഷന്‍’ ദൃശ്യമാധ്യമ രംഗത്തേക്കും ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി ‘മലബാര്‍ വിഷന്‍ ന്യൂസ് ഓണ്‍ലൈന്‍’ എന്ന പേരില്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ യൂട്യൂബില്‍ ആരംഭിച്ചു. പന്തക്കൂസ്താ തിരുനാള്‍ ദിനമായ നാളെ വൈകുന്നേരം 5.30 മുതല്‍ ചാനല്‍ ലഭ്യമാകും. പുതിയ കാല്‍വെപ്പോടെ പ്രിന്റ്, ഓണ്‍ലൈന്‍, ദൃശ്യമാധ്യമ രംഗങ്ങളില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് മലബാര്‍ വിഷന്‍. ഇടവക വാര്‍ത്തകള്‍, രൂപതാ വാര്‍ത്തകള്‍ എന്നിവയ്ക്ക് പുറമെ ആഗോള സഭാ വാര്‍ത്തകളും വത്തിക്കാന്‍ വിശേഷങ്ങളും ചാനലിലൂടെ തത്സമയം അറിയാം. വാര്‍ത്തകളും വിശേഷങ്ങളും കൂടുതല്‍ പേരിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി യൂട്യൂബിന് പുറമെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട സത്യസന്ധവും സുതാര്യവുമായ വിവരങ്ങള്‍ വിശ്വസനീയമായി പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ചാനല്‍ ലക്ഷ്യമാക്കുന്നത്. ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ: - [അല്‍ഫോന്‍സാ കോളജിന് പുതിയ നേതൃത്വം](https://malabarvisiononline.com/2026/05/22/alphonsa-college-new-manager/): താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന്റെ പുതിയ മാനേജറായി ഫാ. ആന്റണി ജോര്‍ജ് കാരിക്കുന്നേല്‍ സ്ഥാനമേറ്റു. കോളജിന്റെ വളര്‍ച്ച, സാമൂഹിക പ്രതിബദ്ധത, വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക്ക് പുരോഗതി എന്നിവക്ക് പത്ത് വര്‍ഷം നേതൃത്വം നല്‍കിയ മാനേജര്‍ ഫാ. സ്‌കറിയ മങ്കരയ്ക്കും രണ്ട് വര്‍ഷം അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. മനോജ് കൊല്ലംപറമ്പിലിനും യാത്രയയപ്പും നല്‍കി. ചടങ്ങില്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കോളജ് അധ്യാപകരും അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. - [വിലങ്ങാടിന്റെ അതിജീവനം യഥാര്‍ത്ഥ 'കേരള സ്റ്റോറി'; പുനരധിവാസം രണ്ടാം ഘട്ടത്തിലേക്ക്](https://malabarvisiononline.com/2026/05/14/vilangad-rehabilitation-project-kcbc-thamarassery-diocese/): പ്രകൃതി ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വിലങ്ങാടിന് പുതുജീവന്‍ നല്‍കി, കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളിയങ്കണത്തില്‍ നടന്നു. വാഗ്ദാനങ്ങള്‍ നല്‍കി പിന്‍വാങ്ങിയവര്‍ക്കിടയില്‍ മാതൃകയായി സഭ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുന്ന മെത്രാന്‍ സമിതിയാണ് കേരളത്തിലുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ദുരന്ത സമയത്ത് നിരവധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. എന്നാല്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്ത കത്തോലിക്കാ മെത്രാന്‍ സമിതി, വിലങ്ങാട്ടിലും വയനാട്ടിലുമായി ഇതുവരെ 160 വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. ദൈവിക പ്രേരണയാലാണ് ഇത്രയും ബൃഹത്തായൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും, ദൈവത്തിന് നന്ദി പറയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചതാണ് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’ ജാതി, മത, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച് ദുരന്തത്തെ തോല്‍പ്പിച്ചതാണ് യഥാര്‍ത്ഥ ‘കേരള […] - [എഴുപതാമത് വീടും വെഞ്ചിരിച്ചു; വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി](https://malabarvisiononline.com/2026/05/14/vilangad-rehabilitation-project-70th-house-blessing/): പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിലങ്ങാടിന് താങ്ങായി കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 70 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച് നല്‍കിയത്. 70-ാമത്തെ വീടിന്റെ വെഞ്ചിരിപ്പ് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. ‘ഒരു വീടുണ്ടാകുക എന്നത് ഏറ്റവും വലിയ സ്വപ്‌നമാണ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് ലഭിക്കുക എന്നത് അതിലും വലിയ സന്തോഷത്തിന്റെ അവസരമാണ്. ഈ വലിയ പദ്ധതിക്ക് നേതൃത്വം നല്‍കിയ താമരശ്ശേരി രൂപതയ്ക്ക് നന്ദി.’ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു. വി. ഡി. സതീശന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പുതിയ സര്‍ക്കാര്‍ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. - [വിലങ്ങാട് പുനരധിവാസ പദ്ധതി: ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും നാളെ](https://malabarvisiononline.com/2026/05/13/vilangaad-rehabilitation-project-phase1-completion-phase2-launch/): പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിലങ്ങാടിന് താങ്ങായി കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും രണ്ടാം ഘട്ട ഉദ്ഘാടനവും നാളെ (മേയ് 14) വൈകുന്നേരം നാലിന് സെന്റ് അല്‍ഫോന്‍സ ദേവാലയാങ്കണത്തില്‍ നടക്കും. കെസിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. വീടുകളുടെ താക്കോല്‍ദാനം മാര്‍ ജോസഫ് പാംപ്ലാനിയും വടകര എംപി ഷാഫി പറമ്പിലും ചേര്‍ന്ന് നടത്തും. ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും നിയുക്ത നാദാപുരം എംഎല്‍എ കെ. എം. അഭിജിത്തും നിര്‍വ്വഹിക്കും. 2024 ജൂലൈ 29-ന് രാത്രിയിലാണ് വിലങ്ങാട്ടില്‍ നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്ത നിമിഷം മുതല്‍ താമരശ്ശേരി രൂപത വിലങ്ങാടിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടായിരുന്നു. കെസിബിസിയുടെ നിര്‍ദ്ദേശപ്രകാരം കേരള സോഷ്യല്‍ സര്‍വീസ് ഫോറവും താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ […] - [ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത സിഞ്ചെല്ലൂസ്](https://malabarvisiononline.com/2026/05/13/fr-sibi-pulickal-melbourne-diocese-syncellus/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തുവരികയാണ്. 2002-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠന വിഭാഗം അധ്യക്ഷന്‍, ബാച്ച് ആനിമേറ്റര്‍, തിയോളജി വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ 19 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കല്‍, ആനക്കാംപൊയില്‍, വേനപ്പാറ, തോട്ടുമുക്കം ഇടവകകളില്‍ അസി വികാരിയായും പന്തല്ലൂര്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. പശുക്കടവ് ഇടവക പുളിക്കല്‍ പരേതനായ കുര്യന്റെയും മേരിയുടെയും മകനാണ്. സഹോദരന്‍ ഫാ. ബിനു പുളിക്കല്‍ കണ്ണോത്ത് ഇടവക വികാരിയാണ്. - [വൈദിക വിദ്യാര്‍ഥികള്‍ ഡീക്കന്‍ പട്ടവും വൈദിക വസ്ത്രവും സ്വീകരിച്ചു](https://malabarvisiononline.com/2026/05/11/thamarassery-diocese-deacon-ordination-vestment-ceremony/): താമരശ്ശേരി രൂപതയിലെ ഒരു വൈദിക വിദ്യാര്‍ഥി ഡീക്കന്‍ പട്ടവും മൂന്ന് വൈദിക വിദ്യാര്‍ഥികള്‍ വൈദികവ വസ്ത്രവും സ്വീകരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. താമരശ്ശേരി കത്തീഡ്രല്‍ ഇടവകാംഗം യാക്കോബ് തട്ടിലാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. തിയോളജി പഠനത്തിനൊരുങ്ങുന്ന വര്‍ഗീസ് പൈനുംമ്പ്ര (മരിയാപുരം), മാത്യു തിട്ടയില്‍ (കരിയാത്തുംപാറ), ടോം കൊച്ചുവീട്ടില്‍ (കാറ്റുള്ളമല) എന്നിര്‍ വൈദിക വസ്ത്രം സ്വീകരിച്ചു. - [ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ രൂപീകരിച്ചു](https://malabarvisiononline.com/2026/05/11/nfci-india-christian-rights-federation-launch/): ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനുമായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (NFCI) ഔദ്യോഗികമായി നിലവില്‍ വന്നു. ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന നാലാമത് ദേശീയ എക്യുമെനിക്കല്‍ ബിഷപ്പുമാരുടെ ഫെലോഷിപ്പ് മീറ്റിങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനമുണ്ടായത്. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഭകള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനുമുള്ള നിര്‍ണ്ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, വിദേശ സഹായ നിയന്ത്രണ നിയമത്തിലെ ഭേദഗതികളിലൂടെ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു ദേശീയ വേദിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. സഭകളുടെ വ്യക്തിത്വവും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ, പൊതുവായ വിഷയങ്ങളില്‍ ഏകീകൃതമായ ഒരു നിലപാട് ദേശീയതലത്തില്‍ ഉയര്‍ത്തുകയാണ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവന്ന നിരന്തരമായ ചര്‍ച്ചകള്‍ക്കും മാര്‍ഗ്ഗരേഖാ രൂപീകരണത്തിനും ശേഷമാണ് സംഘടനയുടെ […] - [ദൈവസ്‌നേഹമാണ് നമ്മെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നത്: ലിയോ പാപ്പ](https://malabarvisiononline.com/2026/05/11/pope-leo-xiv-gods-love-teaches-us-to-love/): യേശുക്രിസ്തുവിന്റെ സ്‌നേഹം ശാശ്വതവും നിരുപാധികവുമാണെന്നും, ആ സ്‌നേഹമാണ് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതെന്നും ഓര്‍മ്മിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. വത്തിക്കാനില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാ മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ, ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പ്പനകള്‍ പാലിക്കും’ എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു മാര്‍പ്പാപ്പയുടെ പ്രഭാഷണം. ദൈവസ്‌നേഹമാണ് നമ്മെ നീതിമാന്മാരാക്കുന്നത്. കര്‍ത്താവിന്റെ കല്‍പ്പനകള്‍ ഒരു നിബന്ധനയല്ല, മറിച്ച് അവിടുത്തോടുള്ള ആഴമായ ബന്ധത്തിലേക്കുള്ള ക്ഷണമാണ്. യേശുവിന്റെ സ്‌നേഹമാണ് നമ്മില്‍ സ്‌നേഹം ജനിപ്പിക്കുന്നത്. പരിശുദ്ധവും നിരുപാധികവുമായ ആ സ്‌നേഹമാണ് ക്രിസ്തീയ സ്‌നേഹത്തിന്റെ അളവുകോല്‍. ജീവിതത്തിലെ തിന്മകള്‍ക്കിടയിലും ദൈവത്തിന് സാക്ഷ്യം വഹിക്കാന്‍ നാം ബാധ്യസ്ഥരാണ്. സത്യത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ അനുഗമിക്കുമ്പോള്‍ തന്നെ, മനുഷ്യരെ പരസ്പരം അകറ്റാന്‍ ശ്രമിക്കുന്ന പിശാചിനെതിരെ ജാഗ്രത പാലിക്കണമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി. ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തിന് നന്ദി പറയണമെന്നും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് മാര്‍പ്പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്. - [സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി മാതൃവേദി ചക്കിട്ടപാറ യൂണിറ്റ്](https://malabarvisiononline.com/2026/05/11/59-women-handwrite-complete-bible-chakkittapara-mathruvedi/): സീറോ മലബാര്‍ മാതൃവേദി ചക്കിട്ടപാറ യൂണിറ്റിലെ 59 അമ്മമാര്‍ ചേര്‍ന്ന് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഫാ. പ്രിയേഷ് തേവടിയില്‍ കൈയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജാന്‍സി മരിയ, പ്രസിഡന്റ് നിഷപാലത്തുംതലയ്ക്കല്‍, സെക്രട്ടറി ലിബിന തീക്കുഴിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വചനം എഴുതുന്ന വേളയില്‍ ആത്മീയ സന്തോഷവും സൗഖ്യവും ദൈവവചനത്തോട് കൂടതല്‍ സ്‌നേഹവും നിരവധി കൃപകളും ലഭിച്ചതായി ബൈബിള്‍ പകര്‍ത്തിയെഴുതിയ അമ്മമാര്‍ പറഞ്ഞു. - [ഫാ. ജോസഫ് കുന്നത്തിന് ഡോക്ടറേറ്റ്](https://malabarvisiononline.com/2026/05/08/fr-joseph-kunnath-doctorate-canon-law-rome/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോസഫ് കുന്നത്ത് റോമിലെ പൊന്തിഫിക്കല്‍ അന്തോനിയാനും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. Dispensation from disparity of worship According to CCEO and the Particular Law of the Syro-Malabar Church, in The Eparchy Of Thamarassery എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ആനക്കാംപൊയില്‍ കുന്നത്ത് ജോസ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. 2015 ഡിസംബര്‍ 28ന് പൗരോഹിത്യം സ്വീകരിച്ചു. കോടഞ്ചേരി, കൂടരഞ്ഞി, ചേവായൂര്‍ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്തിട്ടുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗ്, ബൈബിള്‍ അപ്പോസ്തലേറ്റ് എന്നിവയുടെ മേഖല ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. - [ലക്ഷങ്ങള്‍ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി!](https://malabarvisiononline.com/2026/05/08/high-salary-government-jobs-sebi-nabard-rbi-india/): സെബി, നബാര്‍ഡ്, ആര്‍ബിഐ എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും വന്‍കിട കോര്‍പ്പറേറ്റ് ജോലികളെക്കാള്‍ ആകര്‍ഷകമാണ്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ് ഈ ജോലികളെല്ലാം ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും പോലെയുള്ള വന്‍കിട നഗരങ്ങളിലെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത് മാസം വന്‍തുക ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ്. ഇത്തരം ജോലികളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കുറവുള്ളതായി തോന്നാം. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള സമരവാര്‍ത്തകള്‍ ഇത്തരത്തിലുള്ള പ്രതീതി സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്.സര്‍ക്കാര്‍ ജോലികളിലെ കുറഞ്ഞ ശമ്പളവും ആകര്‍ഷണമില്ലായ്മയുമാണ് അഭ്യസ്തവിദ്യരായ യുവാക്കളെ കുറെയെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ റെഗുലേറ്ററി അതോറിറ്റി ജോലികള്‍ ഏത് സ്വകാര്യ മേഖലയിലെ ജോലികളെയും, വിദേശ സ്വപ്‌നങ്ങളെയും കവച്ചുവെക്കും. സെബി (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നബാര്‍ഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക്), ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന […] - [ലോകസമാധാനത്തിനായി സന്ധിയില്ലാതെ, പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ലിയോ പാപ്പ](https://malabarvisiononline.com/2026/05/08/pope-leo-xiv-one-year-global-peace/): 2025 മേയ് എട്ട്, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന സന്ദേശവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാന്റെ സിംഹാസനത്തിലേക്ക് നടന്നു കയറി. ആദ്യത്തെ അമേരിക്കന്‍ പാപ്പ എന്ന ഖ്യാതിയോടെ ഷിക്കാഗോയുടെ മണ്ണില്‍ നിന്ന് റോമിലെത്തിയ അദ്ദേഹം, പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ലോക സമാധാനത്തിനായി കരുത്തോടെ നിലകൊള്ളുകയാണ്. ഷിക്കാഗോയിലെ സാധാരണ ചുറ്റുപാടില്‍ വളര്‍ന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലൂടെയാണ് ആത്മീയയാത്ര ആരംഭിച്ചത്. പെറുവിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങള്‍ നല്‍കി. പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോള്‍ തന്നെ മാറുന്ന ലോകത്തോട് സംവദിക്കുക എന്നതാണ് ലിയോ പാപ്പ പിന്തുടരുന്ന പ്രവര്‍ത്തന ശൈലി. ആദ്യ മാസങ്ങളില്‍ ‘ശാന്തനായ മാര്‍പാപ്പ’ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, തന്റെ ആഫ്രിക്കന്‍ പര്യടനത്തോടെ ആ പ്രതിച്ഛായ മാറ്റിമറിച്ചു. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം, ലോകത്തെ ഭയപ്പെടുത്തുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെയും യുദ്ധക്കൊതിക്കെതിരെയും ആഞ്ഞടിച്ചു. ‘യുദ്ധം നടത്താന്‍ കോടികള്‍ ചെലവാക്കുന്ന ഒരു […] - [വിധിയെ തോല്‍പ്പിച്ച 'കൈക്കരുത്ത്'](https://malabarvisiononline.com/2026/05/07/saji-john-kerala-world-arm-wrestling-bronze/): വിധിയൊരു വില്ലനെപ്പോലെ പഞ്ചഗുസ്തിക്ക് ക്ഷണിച്ചപ്പോള്‍ കൂമുള്ളി വലിയപുത്തന്‍പുരയില്‍ സാജി ജോണ്‍ ചെറുപുഞ്ചിരി തൂകി പറഞ്ഞു: ‘എന്നാല്‍ ഒരു കൈ നോക്കാം!’ ജീവിതത്തോട് നിരന്തരം ഗുസ്തി പിടിച്ച് അന്‍പത്തിമൂന്നുകാരനായ സാജി നേടിയത് അസര്‍ബൈജാനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍. ഒരു പക്ഷേ, ഈ നേട്ടംകണ്ട് വിധിപോലും മാറി നിന്ന് കൈയ്യടിച്ചിട്ടുണ്ടാകണം. കാരണം, ലോകത്തിന്റെ നെറുകയില്‍ വെങ്കലമെഡലുമായി നില്‍ക്കാന്‍ സാജി താണ്ടിയത് ഒട്ടേറെ ദുരിത പര്‍വങ്ങളാണ്. കളിയെ സ്‌നേഹിച്ച ബാല്യം കോഴിക്കോട് അത്തോളി ഗവ. ഹൈസ്‌കൂളിലെ പഠനകാലത്തെ കളിയോട് കമ്പമുണ്ടായിരുന്ന സാജി ഖോഖോ, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, 800, 1000 മീറ്റര്‍ ഓട്ടം തുടങ്ങിയവയില്‍ നിരന്തരം മത്സരിച്ചു. മറ്റുള്ളവയിലൊക്കെ ജില്ലാതല വിജയിയായപ്പോള്‍ ഖോഖോയില്‍ ദേശീയതലം വരെ മത്സരിക്കാനായി. മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം തുടരാനായില്ല. തുടര്‍ന്ന് അത്തോളിയിലെ സ്വകാര്യ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം മുന്നോട്ടു പോയില്ല. […] - [വാര്‍ധക്യത്തിലും യൗവനം നിലനിര്‍ത്താന്‍](https://malabarvisiononline.com/2026/05/06/stay-young-with-exercise-healthy-aging/): വ്യായാമംപോലെ ആരോഗ്യത്തെ ഇത്രയധികം പോസിറ്റിവായി സ്വാധീനിക്കുന്ന മറ്റൊരു ഘടകവും ഇല്ല. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യായാമം തന്നെയാണ് മികച്ച പ്രതിരോധ മാര്‍ഗം വൈകുന്നേരത്തെ നടത്തത്തിന് കൂട്ടുവിളിച്ചാല്‍ ഒഴിവാകുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നാല്‍ വ്യായാമംപോലെ ആരോഗ്യത്തെ ഇത്രയധികം പോസിറ്റീവായി സ്വാധീനിക്കുന്ന മറ്റൊരു ഘടകവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യായാമം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം. എത്രത്തോളം വ്യായാമം വേണം? കുറഞ്ഞ അളവില്‍ വ്യായാമം ചെയ്യുന്നത് പോലും ഗുണകരമാണ്. ദിവസവും മിനിറ്റുകള്‍ മാത്രം നടക്കുന്നതുപോലും മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ വ്യായാമം ചെയ്യുന്നവര്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. എല്ലാവര്‍ക്കും ചെയ്യാവുന്ന ലളിതമായ ഒന്നാണ് ‘ബ്രിസ്‌ക് വാക്കിംഗ്’ അഥവാ വേഗത്തിലുള്ള നടത്തം. ദിവസവും 20 മുതല്‍ 30 മിനിറ്റ് വരെ (ആഴ്ചയില്‍ ഏകദേശം 150 മിനിറ്റ്) വേഗത്തില്‍ നടക്കുക. ഒരു ബസ് പിടിക്കാന്‍ ഓടുമ്പോഴുണ്ടാകുന്ന വേഗത ഇതിനുണ്ടാകണം; […] - [അതിവേഗം കണ്ണുകെട്ടുമ്പോള്‍](https://malabarvisiononline.com/2026/05/05/cost-of-speed-modern-life-impact/): ആറുവരി ദേശീയ പാതയിലൂടെ അതിവേഗം പാഞ്ഞുപോകാം. വലിയ വളവും തിരിവും കയറ്റവും ഇറക്കവുമൊന്നുമില്ല. ഒരേ താളത്തിലുള്ള പാച്ചിലില്‍ യൂണിവേഴ്‌സിറ്റിയും കോട്ടക്കലും വളാഞ്ചേരിയുമെല്ലാം കടന്നു പോകുന്നത് അറിയുന്നില്ല. ഈ യാത്രയില്‍ കൂടുതലും കാണുന്നത് റോഡ് ഡിവൈഡറും ട്രാഫിക് വരകളും കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ടുള്ള റോഡുകെട്ടുകളുമാണ്. അകലേക്ക് നോക്കുമ്പോള്‍ തെങ്ങിന്‍തലപ്പുകളും ഉയരത്തിലുള്ള മരച്ചില്ലകളും കണ്ടേക്കാം. അതിവേഗവും ഉയര്‍ച്ചക്കെട്ടുകളും ചുറ്റുമുള്ള കാഴ്ചകളെ മറയ്ക്കുന്നു. ജനജീവിതമെല്ലാം ഹൈവേക്കു പുറത്തുള്ള സര്‍വീസ് റോഡരികിലാണ്. ട്രാഫിക് കുരുക്കുകളും വീതി കുറഞ്ഞ നിരത്തുകളും കാരണം അവിടെ ജീവിതം ദുരിത പൂര്‍ണം. ഹൈവേ വികസിക്കുന്നതിനു മുമ്പ് റോഡരികിലെ ജീവിതം കണ്ടുകൊണ്ടായിരുന്നു യാത്ര. ഓരോന്നു ചിന്തിച്ച്, ബസില്‍ അലസമായി ഇരിക്കുമ്പോള്‍ ഇരുവശത്തുമുള്ള കടകളും മരങ്ങളും മനുഷ്യജീവിതവുമെല്ലാം കണ്ണില്‍പ്പെടും. അടുത്തതവണ ഈ വഴിയേ പോകുമ്പോള്‍ പണ്ടു കണ്ട കാഴ്ചകള്‍ക്കായി മനസ് നമ്മള്‍ അറിയാതെ തന്നെ തിരക്കിക്കൊണ്ടിരിക്കും. പലപ്പോഴും പുതിയ കടകളും വീടുകളും വന്ന് കാഴ്ചകള്‍ മാറിയിട്ടുണ്ടാകും. ഇതിനു പകരം ഇപ്പോള്‍ കാണുന്നത് മാറ്റമില്ലാത്ത ട്രാഫിക് വരകള്‍ മാത്രം. വേഗം […] - [കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി പ്രവര്‍ത്തനമാരംഭിച്ചു](https://malabarvisiononline.com/2026/05/04/catholic-mental-health-ministry-thamarassery-diocese/): വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസവും കരുതലും ലഭ്യമാക്കാനുമായി ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ താമരശ്ശേരി രൂപതയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രൂപതാ കേന്ദ്രത്തിലെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക കാലഘട്ടം നേരിടുന്ന ഗുരുതരമായ സാമൂഹിക വിപത്തായ ആത്മഹത്യയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് പ്രത്യേകം പരാമര്‍ശിച്ചു. കഠിനമായ മാനസിക വിഷമങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് താങ്ങാവുകയും അവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രത്യാശ നല്‍കുകയുമാണ് ഈ ശുശ്രൂഷയുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതി-മത ഭേദമന്യേ സഹായം ആവശ്യമുള്ള ഏവര്‍ക്കും സഭയുടെ ഈ മിനിസ്ട്രി പ്രയോജനപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള അസോസിയേഷന്‍ ഓഫ് കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ ഭാഗമായാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുക, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, കൗണ്‍സിലിങ് ലഭ്യമാക്കുക എന്നിവയ്ക്കൊപ്പം വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും മിനിസ്ട്രിയുടെ […] - [താമരശ്ശേരി രൂപതയില്‍ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് തുടക്കമാകുന്നു; മെയ് 2-ന് ഉദ്ഘാടനം](https://malabarvisiononline.com/2026/04/30/thamarassery-diocese-catholic-mental-health-ministry-launch/): മാനസികാരോഗ്യ രംഗത്ത് കാരുണ്യസ്പര്‍ശവുമായി താമരശ്ശേരി രൂപതയില്‍ ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ രൂപതാതല യൂണിറ്റിന്റെ ഉദ്ഘാടനം 2026 മെയ് 2, ശനിയാഴ്ച രാവിലെ 9.30-ന് താമരശ്ശേരി രൂപതാ കേന്ദ്രത്തില്‍ നടക്കും. മാനസിക സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ കാലഘട്ടത്തില്‍, സഹോദരങ്ങളെ ആത്മീയമായും ശാസ്ത്രീയമായും കേള്‍ക്കാനും അവരെ മാനസികാരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കുക, പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രാര്‍ത്ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ആശ്വാസം പകരുക, വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് ഈ മിനിസ്ട്രിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ മാനസിക പ്രയാസങ്ങളില്‍ നിന്ന് വിമുക്തി നേടിയവരെ സമൂഹത്തിന്റെയും സഭയുടെയും മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാനും ഈ സംരംഭം മുന്‍കൈ എടുക്കും. കോഴിക്കോട് മേരിക്കുന്ന് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ […] - [ഫാ. മാത്യു മറ്റക്കോട്ടില്‍ നിര്യാതനായി](https://malabarvisiononline.com/2026/04/28/fr-mathew-mattakkottil-death-thamarassery-diocese/): താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു മറ്റക്കോട്ടില്‍ (80) നിര്യാതനായി. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് വൈകിട്ട് നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ബുധന്‍ (29.04.2026) രാവിലെ 11.00-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഭൗതിക ദേഹം പാലാ രൂപതയിലെ മുട്ടുചിറയുള്ള കുടുംബവീടായ ജോണിച്ചന്‍ മാത്യു മറ്റക്കോട്ടിലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. മൃതസംസ്‌കാര ശുശ്രൂഷകള്‍ വ്യാഴം (30.04.2026) ഉച്ചകഴിഞ്ഞ് 01.30-ന് ഭവനത്തില്‍ ആരംഭിച്ച്, 2.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയ സെമിത്തേരിയില്‍ നടക്കും. 1946 ഫെബ്രുവരി 27ന് പാലാ രൂപതയിലെ മുട്ടുചിറ പരേതരായ മറ്റക്കോട്ടില്‍ എം. മാത്യു – ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളില്‍ ഒന്നാമനായി ജനിച്ചു. പാലക്കര, മുട്ടുചിറ എന്നിവടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും കാട്ടാംപാക്ക് എന്‍എസ്എസ് ഹൈസ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് […] - [മാതൃവേദി സ്‌കിറ്റ് മത്സരം: താമരശ്ശേരി രൂപത ഒന്നാമത്](https://malabarvisiononline.com/2026/04/23/thamarassery-diocese-wins-mathruvedi-skit-competition/): സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി സാമുദായിക വര്‍ഷത്തോടെനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കിറ്റ് മത്സരത്തില്‍ താമരശ്ശേരി രൂപത ഒന്നാം സ്ഥാനം നേടി. തലശ്ശേരി സന്ദേശ് ഭവനില്‍ നടന്ന ഗ്ലോബല്‍ മാതൃവേദി യോഗത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് താമരശ്ശേരി രൂപത ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റു വാങ്ങി. പാറോപ്പടി ഇടവക മാതൃവേദി അംഗങ്ങളാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. - [താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം](https://malabarvisiononline.com/2026/04/18/mar-raphael-thattil-praise-thamarassery-diocese-vilangad-rehabilitation-ruby-jubilee/): വിലങ്ങാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ചെയ്തതിനേക്കാള്‍ മികച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് താമരശ്ശേരി രൂപത നടത്തിയതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ ഉരുക്കുകോട്ടയാണ് താമരശ്ശേരി രൂപതയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി രൂപത ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുടെ മാതൃകകള്‍ പാഠപുസ്തകമാക്കേണ്ടതാണ്. സാമ്പത്തികവും സാഹചര്യങ്ങളും പരിമിതമായിരുന്നിട്ടും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ രൂപത കാണിക്കുന്ന സജീവതയും കുട്ടികളെ പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ നല്‍കുന്ന പരിശീലനവും മറ്റ് രൂപതകള്‍ക്ക് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 1926-ല്‍ ആരംഭിച്ച മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വര്‍ഷത്തിലാണ് താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷിക്കുന്നത് എന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഹനത്തിലൂടെയുള്ള വളര്‍ച്ചയെ […] - [താമരശ്ശേരി രൂപതയ്ക്ക് ഡിജിറ്റല്‍ മുഖം; കുടിയേറ്റ ചരിത്ര മ്യൂസിയം, ഹാലോ ടിവി ഉള്‍പ്പെടെ ശ്രദ്ധേയമായ പദ്ധതികള്‍ പ്രഖ്യാപിച്ചു](https://malabarvisiononline.com/2026/04/18/thamarassery-diocese-ruby-jubilee-projects-migration-museum-digitalization-karunabhavan/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളന വേദി വരുംകാലത്തേക്കുള്ള സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആത്മീയ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ സാങ്കേതിക മുന്നേറ്റങ്ങളും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതുന്ന ഒട്ടേറെ പദ്ധതികളാണ് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്. ചരിത്രം കാക്കാന്‍ മ്യൂസിയം മലബാര്‍ കുടിയേറ്റ ജനതയുടെ സഹനങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രം വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനായുള്ള കുടിയേറ്റ ചരിത്ര മ്യൂസിയവും കണ്‍വെന്‍ഷന്‍ സെന്ററും പദ്ധതി കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അവതരിപ്പിച്ചു. ചടങ്ങില്‍ താമരശ്ശേരി രൂപതയുടെ പുതിയ ഭൂപടം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. കാലത്തിനൊത്ത് ഡിജിറ്റല്‍ കുതിപ്പും വിഷ്വല്‍ മീഡിയയും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ‘രൂപതാ ഡിജിറ്റലൈസേഷന്‍’ പ്രഖ്യാപനം കണ്ണൂര്‍ ബിഷപ്പ് റവ. ഡോ. അലക്‌സ് വടക്കുംതല നിര്‍വഹിച്ചു. രൂപതയുടെ ആശയവിനിമയ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വിഷ്വല്‍ മീഡിയ ലോഞ്ചിങ് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റവ. […] - [താമരശ്ശേരി രൂപതയുടെ കരുത്ത് കൂട്ടായ്മയും ലാളിത്യവും; രൂപതയുടെ സത്ഫലങ്ങള്‍ കുടിയേറ്റ മേഖലയിലാകെ നിറഞ്ഞുനില്‍ക്കുന്നുവെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്](https://malabarvisiononline.com/2026/04/18/bishop-varghese-chakkalakkal-thamarassery-diocese-ruby-jubilee-speech-pullurampara/): പ്രാര്‍ത്ഥന, ലാളിത്യം, കൂട്ടായ്മ, ത്യാഗം, സ്‌നേഹം എന്നീ മൂല്യങ്ങളിലൂന്നിയുള്ള ജീവിതശൈലിയാണ് താമരശ്ശേരി രൂപതയെ വ്യത്യസ്തമാക്കുന്നതെന്നും, ഈ രൂപതയുടെ സത്ഫലങ്ങള്‍ ഇന്ന് കുടിയേറ്റ മേഖലയിലാകെ നിറഞ്ഞുനില്‍ക്കുകയാണെന്നും കോഴിക്കോട് രൂപതാ ബിഷപ് റൈറ്റ് റവ. വര്‍ഗീസ് ചക്കാലക്കല്‍. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്താല്‍ വിളിക്കപ്പെട്ടവരുടെ വലിയൊരു കൂട്ടായ്മയാണ് താമരശ്ശേരി രൂപത. വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ഫ്രാന്‍സീസ് അസീസി എന്നീ വിശുദ്ധരുടെ ജീവിതമാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് രൂപത മുന്നോട്ട് പോകുന്നത്. ആത്മീയതയുടെയും സ്‌നേഹത്തിന്റെയും സൗന്ദര്യം രൂപതയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ദര്‍ശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപതയുടെ ഏറ്റവും വലിയ ശക്തി എന്നത് ഇവിടുത്തെ അജപാലകരും വിശ്വാസികളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയുമാണ്. മെത്രാനും വൈദികരും സമര്‍പ്പിതരും അല്‍മായരും അടങ്ങുന്ന സമൂഹം ക്രിസ്തുവിനെ കേന്ദ്രമാക്കി, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും അവലംബിച്ചാണ് ജീവിക്കുന്നത്. മലബാര്‍ കുടിയേറ്റ ജനതയുടെ ആത്മീയ പിതാവായ […] - [താമരശ്ശേരി രൂപത റൂബി ജൂബിലി സമാപനം: പിതാക്കന്മാര്‍ക്ക് ഉജ്ജ്വല സ്വീകരണം; കൃതജ്ഞതാ ദിവ്യബലിക്ക് തുടക്കമായി](https://malabarvisiononline.com/2026/04/18/thamarassery-diocese-ruby-jubilee-concluding-ceremony-pullurampara-major-archbishop-mar-raphael-thattil/): നാല്‍പ്പതു വര്‍ഷത്തെ കൂട്ടായ്മയ്ക്കും വിശ്വാസവളര്‍ച്ചയ്ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംബ്ലാനി, റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍. ജോസ് പൊരുന്നേടം, ജോസഫ് മാര്‍ തോമസ്, റവ. ഡോ. അലക്സ് വടക്കുംതല, മാര്‍ തോമസ് ഇലവനാല്‍, മാര്‍ അലക്സ് താരാമംഗലം, ഡോ. ഡെന്നീസ് കുറപ്പശ്ശേരി എന്നിവര്‍ക്ക് വിശ്വാസിസമൂഹം ഉജ്ജ്വല സ്വീകരണം നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ വൈദികരും സമര്‍പ്പിതരും ആയിരക്കണക്കിന് വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായി വരവേറ്റു. മലബാര്‍ കുടിയേറ്റ ജനതയുടെ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറിയ പുല്ലൂരാംപാറയിലേക്ക് വിവിധ ഇടവകകളില്‍ നിന്നായി രാവിലെ മുതല്‍ തന്നെ വിശ്വാസികളെത്തിയിരുന്നു. കൃതജ്ഞതാ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. […] - [സ്റ്റാര്‍ട്ടില്‍ 'അറൈസ് 2k26' അവധിക്കാല ക്യാമ്പ്](https://malabarvisiononline.com/2026/04/17/arise-2026-start-academy-thamarassery-camp/): താമരശ്ശേരി രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (സ്റ്റാര്‍ട്ട്) സംഘടിപ്പിച്ച ‘അറൈസ് 2k26’ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനുമാണ് ‘സ്റ്റാര്‍ട്ട്’ ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിലെ പരിശീലനം കൂടി പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരു കാഴ്ചപ്പാട് ലഭിക്കും – ബിഷപ് പറഞ്ഞു. അക്കാദമി ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ആന്റ്രിന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിവിധ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ക്യാമ്പ് അംഗങ്ങളായ കരോലിന്‍, ജോയല്‍ ബെന്നി അനുഭവങ്ങള്‍ പങ്കുവച്ചു. ശനിയാഴ്ച വൈകിട്ട് ‘അറൈസ്’ ക്യാമ്പിന് ഔദ്യോഗിക സമാപനമാകും. - [താമരശ്ശേരി രൂപത റൂബി ജൂബിലി സമാപനം ഏപ്രില്‍ 18-ന് ബഥാനിയായില്‍; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും](https://malabarvisiononline.com/2026/04/16/ruby-jubilee-valedictory-bethania-2026/): താമരശ്ശേരി രൂപതയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രൗഢഗംഭീരമായ സമാപന സമ്മേളനം ഏപ്രില്‍ 18 (ശനിയാഴ്ച) പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് ഔദ്യോഗികമായി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതം ആശംസിക്കും. കോഴിക്കോട് ആര്‍ച്ച് ബിഷപ് റൈറ്റ്. റവ. വര്‍ഗീസ് ചക്കാലക്കല്‍, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സുപ്രധാന പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സമാപന സമ്മേളനം സാക്ഷ്യം വഹിക്കും. താമരശ്ശേരി രൂപതാ ഭൂപടം മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പ്രകാശനം ചെയ്യും. രൂപതാ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം കണ്ണൂര്‍ ബിഷപ് റവ. ഡോ. അലക്‌സ് വടക്കുംതല നിര്‍വഹിക്കും. മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം സംരക്ഷിക്കുന്നതിനുള്ള മ്യൂസിയം പദ്ധതി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് […] - [പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു](https://malabarvisiononline.com/2026/04/13/st-alphonsa-church-perinthalmanna-franciscan-pilgrimage-centre/): വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന പള്ളി, ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഏപ്രില്‍ 12 ഞായറാഴ്ച വൈകുന്നേരം 04.30 ന് താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍ തുറക്കുകയും വിശുദ്ധ ഫ്രാന്‍സീസ് അസ്സിസ്സിയുടെ തിരുസ്വരൂപം പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അസ്സിസ്സി പുണ്യവാന്‍ സഭ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഴമേറിയ ആദ്ധ്യാത്മികത ഉള്ള വിശുദ്ധനായിരുന്നുവെന്നും ഇന്നും അദ്ധേഹം വിശ്വാസികള്‍ക്ക് മാത്രമല്ല സര്‍വ്വ ലോകത്തിനും മാതൃകയും വഴികാട്ടിയും ആണെന്നും വിശുദ്ധന്റെ മാധ്യസ്ഥവും മാതൃകയും തേടുന്നവര്‍ക്ക് വലിയ ഉണര്‍വ്വാണ് ജീവിതത്തില്‍ ലഭിക്കുന്നതെന്നും മോണ്‍. അബ്രഹാം വയലില്‍ സൂചിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഏക ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് പെരിന്തല്‍മണ്ണ സെന്റ്. അല്‍ഫോന്‍സ ഫൊറോന പള്ളി. 2027 ജനുവരി 10 വരെ, എല്ലാ […] - [റവ. ഡോ. ബിജു ജോണ്‍ വെള്ളക്കട കോഴിക്കോട് സിഎംഐ പ്രൊവിന്‍ഷ്യല്‍](https://malabarvisiononline.com/2026/04/10/fr-biju-john-vellakkada-cmi-kozhikode-provincial-second-term/): കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിഷ്യലായി രണ്ടാം തവണയും ഫാ. ബിജു ജോണ്‍ വെള്ളക്കട തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് മാലോം സ്വദേശിയായ ഫാ. ബിജു സില്‍വര്‍ ഹില്‍സ് സ്‌കൂളുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ. പീറ്റര്‍ മരോട്ടിക്കത്തടം (വികര്‍ പ്രൊവിന്‍ഷ്യല്‍, അജപാലനം) ഫാ. സനീഷ് ചുഴനിയില്‍ (വിദ്യാഭ്യാസം, മീഡിയ) ഫാ. ജോസഫ് പ്രകാശ് ചേലക്കല്‍ (സാമൂഹ്യസേവനം) ഫാ. സിബി പുളിക്കല്‍ (സാമ്പത്തികം) എന്നിവരെ സെക്രട്ടറിമാരായും ഫാ. ബിനീഷ് കിഴക്കെപുരയ്ക്കലിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു. - [പ്രതിസന്ധികളില്‍ തളരരുത്, ദൈവം കൂടെയുണ്ട്; പ്രത്യാശയുടെ വചനവുമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/04/06/bishop-remigiose-inchananiyil-thavanur-jail-maundy-thursday-message/): കഷ്ടപ്പാടുകളുടെയും വേദനകളുടെയും മരുഭൂമി അനുഭവങ്ങളില്‍ പഴയനിയമ ജനതയെ വഴിനയിച്ച ദൈവം ഇന്നും നമുക്കൊപ്പമുണ്ടെന്നും, പ്രതിസന്ധികളില്‍ പ്രത്യാശ കൈവിടരുതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പെസഹാ ആചരണത്തിന്റെ ഭാഗമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ പാദങ്ങള്‍ കഴുകി ശുശ്രൂഷ നിര്‍വഹിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. കഴുകന്‍ തന്റെ കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുമ്പോള്‍, അവര്‍ തളര്‍ന്നു വീഴാതെ ചിറകുകള്‍ വിരിച്ച് താങ്ങുന്നതുപോലെ ദൈവം നമ്മെ ഓരോരുത്തരെയും സംരക്ഷിക്കുമെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും നിരാശയും അനുഭവപ്പെടുമ്പോള്‍ സങ്കീര്‍ത്തനം 57:2 (‘എനിക്കു വേണ്ടി എല്ലാം നിര്‍വഹിക്കുന്ന അത്യുന്നതനായ ദൈവത്തെ, ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു’) കൂടെക്കൂടെ ഉരുവിട്ട് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തടവുകാരെ ഉപദേശിച്ചു. രോഗത്തിന് മരുന്ന് കഴിക്കുന്നതുപോലെ ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥനാപൂര്‍വ്വം ചൊല്ലുന്നത് ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകിയ ബിഷപ്, തുടര്‍ന്ന് ദിവ്യബലിയര്‍പ്പിച്ചു. ജയില്‍ മിനിസ്ട്രി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിസ്റ്റര്‍ ഫിലോ […] - [മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തടവുകാരുടെ പാദങ്ങള്‍ കഴുകും](https://malabarvisiononline.com/2026/04/01/bishop-mar-remigiose-inchananiyil-to-wash-prisoners-feet-at-tavanur-jail/): പെസഹാ ആചരണത്തിന്റെ ഭാഗമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തവന്നൂര്‍ സെന്‍ട്രല്‍ ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകും. ഉച്ചകഴിഞ്ഞ് നടക്കുന്ന കാലുകഴുകല്‍ ശുശ്രൂഷയെത്തുടര്‍ന്ന് തടവുകാര്‍ക്കായി ബിഷപ് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ജയില്‍ മിനിസ്ട്രി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിസ്റ്റര്‍ ഫിലോ കുഴിക്കാട്ട് എസ്എബിഎസ്, സിസ്റ്റര്‍ ഫോണ്‍സി ആലപ്പാട്ടുകോട്ടയില്‍ എസ്എബിഎസ് എന്നിവര്‍ നേതൃത്വം നല്‍കും. - [പൗരോഹിത്യ വിളി ഒന്നാണെങ്കിലും ഐക്യത്തിലാണ് ദൈവാനുഗ്രഹം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/03/30/thamarassery-diocese-ruby-jubilee-history/): സ്നേഹത്തിലേക്കുള്ള വിളിയിലൂടെയാണ് സഭ ഒരുമയുടെ കൂട്ടായ്മയിലേക്ക് വളരുന്നതെന്നും, ആ കൂട്ടായ്മയിലാണ് ദൈവം കൃപയും അനുഗ്രഹവും ചൊരിയുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പൗരോഹിത്യ വിളി ഒന്നാണെങ്കിലും ഐക്യത്തിലാണ് ദൈവാനുഗ്രഹം കുടികൊള്ളുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രൂപതാ വൈദികരുടെ പൊതുമാസധ്യാനത്തിനും വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പിനും ശേഷം താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രൂപതയിലെ വൈദികരുടെ സാന്നിധ്യത്തില്‍ മെത്രാന്‍ നിര്‍വ്വഹിക്കുന്ന വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പ് സഭയുടെ വലിയൊരു പ്രഖ്യാപനവും ഉത്തരവാദിത്തവുമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സജീവമായ ഇടപെടലിലൂടെയാണ് അഭിഷേക തൈലം നമ്മെ വിശുദ്ധീകരിക്കുന്നത്. സ്‌നേഹവും കൂട്ടായ്മയുമാണ് സഭയുടെ യഥാര്‍ത്ഥ ശക്തിയെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍, കഴിഞ്ഞ നാല്പതു വര്‍ഷം നമ്മെ നയിച്ചത് ദൈവത്തോടുള്ള ചേര്‍ന്നുനില്‍പ്പാണെന്ന് ബിഷപ് അനുസ്മരിച്ചു. ദൈവജനത്തെ ഒരൊറ്റ കുടുംബമായി ചേര്‍ത്തുപിടിച്ചപ്പോഴാണ് രൂപതയ്ക്ക് വലിയ വളര്‍ച്ച നേടാനായതെന്നും അദ്ദേഹം പറഞ്ഞു. ദിവ്യബലിയില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. ജെയിംസ് കിളിയനാനി […] - [ഭക്തിസാന്ദ്രം കുളത്തുവയല്‍ തീര്‍ത്ഥാടനം: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി ബിഷപ്](https://malabarvisiononline.com/2026/03/27/thamarassery-diocese-kulathuvayal-pilgrimage-bishop-inchananiyil-world-peace/): യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുമ്പോള്‍ ലോകമെങ്ങും സമാധാനം പുലരണമേയെന്ന പ്രാര്‍ത്ഥനയോടെ നാല്‍പതാം വെള്ളിയോടനുബന്ധിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി രൂപത സംഘടിപ്പിച്ച ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ഇന്നലെ രാത്രി പത്തോടെയാണ് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥയാത്ര ആരംഭിച്ചത്. വികാരി ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി തീര്‍ത്ഥാടനത്തിന് തുടക്കമിട്ടു. തുടര്‍ന്ന് കോരങ്ങാട്‌ അല്‍ഫോന്‍സ സ്‌കൂള്‍, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലൂടെ 35 കിലോമീറ്റര്‍ കാല്‍നടയായി തീര്‍ത്ഥാടക സംഘം കുളത്തുവയലിലേക്ക് സഞ്ചരിച്ചു. മരുതോങ്കരയില്‍ നിന്ന് കുളത്തുവയലിലേക്ക് ആംരഭിച്ച തീര്‍ത്ഥാടനത്തിന് മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയില്‍ നേതൃത്വം നല്‍കി. പശുക്കടവ്, ചെമ്പനോട, പൂഴിത്തോട്, കുണ്ടുതോട്, മുതുകാട്, പെരുവണ്ണാമൂഴി, പടത്തുകടവ്, ചക്കിട്ടപാറ ഇടവകകള്‍ പങ്കുചേര്‍ന്നു. കുളത്തുവയല്‍ തീര്‍ത്ഥാടനം കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണെന്നും ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും […] - [ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഇന്ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി](https://malabarvisiononline.com/2026/03/26/thamarassery-diocese-kulathuvayal-pilgrimage-2026-schedule/): നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഇന്ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. ‘കുളത്തുവയല്‍ തീര്‍ത്ഥാടനം കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണ്. നമ്മുടെ ക്ലേശങ്ങളും അനുദിന ജീവിതബലികളും നാല്‍പതാം വെള്ളി തീര്‍ത്ഥാടനത്തില്‍ കര്‍ത്താവിന്റെ കുരിശിനോടു ചേര്‍ത്തുവയ്ക്കാം.’ – ബിഷപ് പറഞ്ഞു. രൂപത മുഴുവനും കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ മാനസികമായി പങ്കുചേര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്‍പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 27-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ വചന സന്ദേശം പങ്കുവയ്ക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും. മരുതോങ്കരയില്‍ നിന്നും കുളത്തുവയലിലേക്കുള്ള തീര്‍ത്ഥാടനം നാളെ […] - [ഈശോയുടെ ഹൃദയം അറിയുന്ന പുരോഹിതര്‍ കാലത്തിന്റെ ആവശ്യം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/03/26/thamarassery-diocese-ordination-ceremony-bishop-remigiose-inchananiyil/): ഈശോയുടെ ഹൃദയം അറിയുന്ന പുരോഹിതര്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദൈവജനത്തെ സഹായിക്കാനും ആത്മീയമായി വളര്‍ത്താനും പുരോഹിതരോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹശുശ്രൂഷ പട്ടം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി കത്തീഡ്രലില്‍ ഡീക്കന്‍, സബ്ഡീക്കന്‍, കാറോയ പട്ടങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്. സഭയില്‍ പൗരോഹിത്യ ശുശ്രൂഷയ്‌ക്കൊപ്പം സഹശുശ്രൂഷ പദവിക്കും വലിയ പ്രാധാന്യമുണ്ടെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ഫിലിപ്‌സ് തൂനാട്ട് (കൂരാച്ചുണ്ട്), ആന്റണി പൂവത്തോലില്‍ (പനംപ്ലാവ്), മാത്യു കല്ലേരിത്താഴത്ത് (കൂടരഞ്ഞി), ഇമ്മാനുവേല്‍ കണ്ടച്ചാലില്‍ (പൊയിലോംചാല്‍) എന്നീ സെമിനാരി വിദ്യാര്‍ഥികളാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. ജോസഫ് തെങ്ങുപള്ളില്‍ (ചക്കിട്ടപാറ), ജോസഫ് കിളിയമ്പ്രയില്‍ (കുണ്ടുതോട്), തോമസ് കടക്കേലില്‍ (റിപ്പണ്‍-മാനന്തവാടി) എന്നിവര്‍ക്ക് സബ് ഡീക്കന്‍ പട്ടം ലഭിച്ചു. തോമസ് ഇലവനാല്‍ (പാറോപ്പടി), ജോസഫ് മണിയമ്പ്രായില്‍ (കോനൂര്‍കണ്ടി), ജോണ്‍ പ്ലാംപറമ്പില്‍ (മാലാപറമ്പ്) എന്നിവര്‍ക്ക് കാറോയ പട്ടം നല്‍കി. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ […] - [നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാ കര്‍മ്മം ഇന്ന്‌](https://malabarvisiononline.com/2026/03/24/renovated-kannoth-amalolbhava-matha-church-reopening/): ചരിത്രമുറങ്ങുന്ന കണ്ണോത്ത് ഇടവകയുടെ ആത്മീയ കേന്ദ്രമായ, അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം പുനര്‍നിര്‍മ്മാണത്തിന് ശേഷം വിശ്വാസികള്‍ക്കായി ഇന്ന്‌ തുറക്കും. വൈകീട്ട് 4.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. 1963-ല്‍ ഫാ. ജേക്കബ് കുന്നപ്പള്ളിലിന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ മനോഹര ദേവാലയം, ആറു പതിറ്റാണ്ടിന്റെ പ്രൗഢി നിലനിര്‍ത്തിയാണ് കാലാനുസൃതമായി നവീകരിച്ചിരിക്കുന്നത്‌. ആറു മാസംകൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. വികാരി ഫാ. ബിനു പുളിക്കല്‍, അസി. വികാരി ഫാ. എബിന്‍ മാടശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പത് അംഗ നിര്‍മാണ കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എഴുന്നൂറോളം കുടുംബങ്ങളാണ് കണ്ണോത്ത് ഇടവകയിലുള്ളത്. - [ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 26-ന് ആരംഭിക്കും](https://malabarvisiononline.com/2026/03/23/9th-kulathuvayal-pilgrimage-thamarassery-2026/): നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 26-ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്‍പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 27-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും. നിരവധി വിശ്വാസികളാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുള്ളത്. - [സ്റ്റാര്‍ട്ട് അക്കാദമി ഇരുപതാം വാര്‍ഷിക ബിരുദദാന ചടങ്ങ് ആഘോഷിച്ചു](https://malabarvisiononline.com/2026/03/23/start-academy-20th-anniversary-graduation/): സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ (START) ഇരുപതാമത് വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ന് അക്കാദമി കാമ്പസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യാതിഥിയായിരുന്നു. വിശ്വാസം, അറിവ്, സേവനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. അക്കാദമി ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. അക്കാദമിക് മികവിനൊപ്പം വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും സ്ഥാപനം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025-26 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍മ്മല്‍ ബെന്നറ്റ്, ഫ്രാന്‍സിസ് ആന്റണി, അന്ന ചെറിയാന്‍, ഷിന്‍സി ഷിജു, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ പഠനാനുഭവങ്ങളും ആത്മീയ വളര്‍ച്ചയും ചടങ്ങില്‍ പങ്കുവെച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘സ്റ്റാര്‍ട്ട് എക്‌സലന്‍സ് […] - [റൂബി ജൂബിലി മാരത്തോണ്‍ ഏപ്രില്‍ 13-ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2026/03/17/thamarassery-diocese-ruby-jubilee-marathon-2026/): താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘റൂബി ജൂബിലി മാരത്തോണ്‍ 2026’ ഏപ്രില്‍ 13 നടക്കും. കോടഞ്ചേരിയില്‍ നിന്നും ആരംഭിച്ച് തിരുവമ്പാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തോണ്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മണിക്ക് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജൂബിലി ആഘോഷങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ 5,000 രൂപ ക്യാഷ് അവാര്‍ഡ്. നാല് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ക്ക്: 2,000 രൂപ വീതവും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: അഖില്‍ ജോസ്: 8714200275, നോബിള്‍ കുര്യാക്കോസ്: 9495364671 - [അഭിലാഷ് കുടിപ്പാറ കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍](https://malabarvisiononline.com/2026/03/16/abhilash-kudippara-akcc-youth-council-global-coordinator/): കത്തോലിക്കാ കോണ്‍ഗ്രസ് (AKCC) യൂത്ത് കൗണ്‍സിലിന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായി താമരശ്ശേരി രൂപതാംഗമായ അഭിലാഷ് കുടിപ്പാറ തെരഞ്ഞെടുക്കപ്പെട്ടു. യുവജന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തന മികവും നേതൃപാടവവുമാണ് പുതിയ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 2022, 2023 വര്‍ഷങ്ങളില്‍ കെസിവൈഎം താമരശ്ശേരി രൂപതാ പ്രസിഡന്റായിരുന്നു. 2019 മുതല്‍ 2021 വരെ ജനറല്‍ സെക്രട്ടറിയായും 2018-ല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024-2025 കാലയളവില്‍ കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. നിലവില്‍ എകെസിസി യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍, രൂപതാ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മിഷന്‍ ലീഗ് മേഖല പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ഞക്കുന്ന് ഇടവകയിലെ കുടിപ്പാറ ബാബു – സിനി ദമ്പതികളുടെ മകനാണ്. പശുക്കടവ് ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂള്‍ അധ്യാപകനാണ്. ആഷ്ലിയാണ് ഭാര്യ. എസ്‌റേന്‍ ഏക മകന്‍. പുതിയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഭിലാഷ് കുടിപ്പാറയ്ക്ക് രൂപതാ നേതൃത്വവും വിവിധ സംഘടനാ ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു. - [ASPCT പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഡോ. മിനി ജോസഫിന് ഒന്നാം റാങ്ക്](https://malabarvisiononline.com/2026/03/16/aspct-thamarassery-dioceseexam-results-2026/): താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ തുടര്‍പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ASPCT പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഡോ. മിനി ജോസഫ് തടത്തില്‍ (കുന്നമംഗലം) ഒന്നാം റാങ്ക് കരസ്ഥമാക്കി. ലിസമ്മ സെബാസ്റ്റ്യന്‍ അതിരകുളങ്ങര (പന്തല്ലൂര്‍), ബീന നെലുകുംപാറ (പയ്യനാട്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. സീറോ മലബാര്‍ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ ‘നിഖ്യാ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസ പ്രമാണം: ഒരു പഠനം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ വര്‍ഷത്തെ പഠനവും പരീക്ഷയും ക്രമീകരിച്ചത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇടവകാതലത്തില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന്, ഓരോ ഇടവകയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അധ്യാപകരെ ഉള്‍പ്പെടുത്തി രൂപതാ തലത്തില്‍ രണ്ടാം റൗണ്ട് മത്സരം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ ഏകദേശം 220-ഓളം മതാധ്യാപകരാണ് പങ്കെടുത്തത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രൂപതാ തലത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയ എല്ലാ മതാധ്യാപകര്‍ക്കും രൂപതാ മതബോധന കേന്ദ്രം പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. - [യുദ്ധം നികൃഷ്ടമായ യാഥാര്‍ത്ഥ്യം; ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കെസിബിസി ആഹ്വാനം](https://malabarvisiononline.com/2026/03/02/kcbc-president-bishop-varghese-chakkalakal-peace-prayer-appeal/): പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. അനേകായിരങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍, സായുധ സംഘര്‍ഷങ്ങള്‍ അവസാനിക്കാനും നീതി പുലരാനും വേണ്ടി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. യുദ്ധം ഒരു തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോകനേതാക്കള്‍ക്ക് സാധിക്കാത്തത് വേദനാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി രാജ്യങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളില്‍ നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മുറിവേറ്റ ഭൂമിയെയും കണ്ണീരൊഴുക്കുന്ന മനുഷ്യരെയും ചേര്‍ത്തുപിടിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനകള്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും കരുത്തും പകരും. ലോകം സമാധാനത്തിന്റെ മാര്‍ഗ്ഗം കണ്ടെത്താന്‍ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ മധ്യസ്ഥം വഹിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു. യുദ്ധഭീകരതയില്‍ പതറുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വം മുന്നോട്ട് വരണമെന്ന് ആര്‍ച്ച് ബിഷപ് […] - ['അറേബ്യയിലെ പരിശുദ്ധ മാതാവ് കാവലാകട്ടെ'; യുദ്ധഭീതിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി ഗള്‍ഫിലെ വിശ്വാസസമൂഹം](https://malabarvisiononline.com/2026/03/02/catholic-bishops-gulf-peace-appeal-our-lady-of-arabia/): പശ്ചിമേഷ്യയില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന കത്തോലിക്കാ വിശ്വാസികളോട് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ സഭാ നേതൃത്വം ആഹ്വാനം ചെയ്തു. സതേണ്‍ അറേബ്യ, നോര്‍ത്തേണ്‍ അറേബ്യ എന്നീ രണ്ട് അപ്പസ്‌തോലിക് വികാരിയേറ്റുകളുടെയും ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് സമാധാന സന്ദേശം കൈമാറിയത്. ‘അറേബ്യയിലെ പരിശുദ്ധ മാതാവ് (Our Lady of Arabia) നമുക്കേവര്‍ക്കും കാവലാകട്ടെ’ എന്ന പ്രാര്‍ത്ഥനയോടെയാണ് ബിഷപ്പുമാര്‍ തങ്ങളുടെ സന്ദേശം ആരംഭിച്ചത്. മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനയില്‍ ഒന്നിക്കേണ്ട സമയമാണിത്. എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും വിശുദ്ധ കുര്‍ബാനകളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്താനും ഓര്‍മിപ്പിക്കുന്നു എന്ന് അബുദാബി ആസ്ഥാനമായുള്ള സതേണ്‍ വികാരിയേറ്റ് ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഓര്‍മ്മിപ്പിച്ചു. വിശ്വാസികള്‍ പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രായമായവര്‍, രോഗികള്‍, ദുര്‍ബലര്‍ എന്നിവരെ പ്രത്യേകം കരുതി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ വികാരിയേറ്റ് ബിഷപ് ആല്‍ഡോ ബെറാര്‍ഡി ആവശ്യപ്പെട്ടു. ഗള്‍ഫിലെ കത്തോലിക്കാ സഭഅറേബ്യന്‍ ഉപദ്വീപിലെ സഭാ പ്രവര്‍ത്തനങ്ങള്‍ […] - [മധ്യേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം നല്‍കി മാര്‍പാപ്പ; ഖമനേയിയുടെ മരണത്തിന് പിന്നാലെ സംഘര്‍ഷം കടുക്കുന്നു](https://malabarvisiononline.com/2026/03/02/pope-leo-xiv-iran-israel-conflict-peace-appeal/): ‘മനുഷ്യരാശിയെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുന്നതിന് മുന്‍പ് അക്രമത്തിന്റെ ഈ പാത അവസാനിപ്പിക്കാന്‍ ഞാന്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.’ – പോപ്പ് ലിയോ പതിനാലാമന്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, അടിയന്തര സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ രംഗത്തെത്തി. ഭീഷണികള്‍ കൊണ്ടോ മാരകായുധങ്ങള്‍ കൊണ്ടോ സമാധാനം സ്ഥാപിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരസ്പരമുള്ള ഭീഷണികളിലൂടെയോ വിനാശകരമായ ആയുധങ്ങളിലൂടെയോ അല്ല സമാധാനം കെട്ടിപ്പടുക്കേണ്ടത്. യുക്തിസഹവും ഉത്തരവാദിത്തപരവുമായ സംഭാഷണങ്ങളിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. അക്രമ ചുഴിയില്‍ നിന്ന് പിന്തിരിയാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട് – ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാപ്പ പറഞ്ഞു. രാഷ്ട്രങ്ങള്‍ നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി നീതിയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കന്‍ സൈനിക താവളങ്ങളുള്ള […] - [ബഥാനിയായില്‍ കുട്ടികള്‍ക്കായി അവധിക്കാല ധ്യാനങ്ങള്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു](https://malabarvisiononline.com/2026/02/27/bethania-pullurampara-summer-retreat-2026/): ബഥാനിയ റിന്യൂവല്‍ സെന്ററില്‍ കുട്ടികള്‍ക്കായി അവധിക്കാല ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ കുട്ടികളെ വിശുദ്ധ ജീവിതത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ധ്യാനങ്ങളുടെ സമയക്രമം താഴെ നല്‍കുന്നു:ഏയ്ഞ്ചല്‍സ് ധ്യാനം (ഈ വര്‍ഷം ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്കും സ്വീകരിച്ചവര്‍ക്കും): ഏപ്രില്‍ 13 മുതല്‍ 15 വരെ. താമരശ്ശേരി രൂപത മിഷന്‍ലീഗ് നേതൃത്വം നല്‍കും. ഫീസ്: 600 രൂപ. ഹൈസ്‌കൂള്‍, +1 കുട്ടികള്‍ക്ക് (8, 9, 10, 11 ക്ലാസ്സുകള്‍): ഏപ്രില്‍ 19 മുതല്‍ 22 വരെ ഹെസദ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കും. ഫീസ്: 800 രൂപ. പ്ലസ് ടു (+2) കുട്ടികള്‍ക്ക്: രണ്ട് ബാച്ചുകളിലായി മെയ് 4 മുതല്‍ 7 വരെയും, മെയ് 8 മുതല്‍ 11 വരെയും നടക്കും. ഫീസ്: 800 രൂപ. യുപി സ്‌കൂള്‍ വിഭാഗം (5, 6, 7 ക്ലാസ്സുകള്‍): മെയ് 17 മുതല്‍ 20 വരെ ഹെസദ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ […] - [വിലങ്ങാട് പുനരധിവാസം: കെസിബിസിയുടെ അറുപതാമത് ഭവനം മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വെഞ്ചിരിച്ചു](https://malabarvisiononline.com/2026/02/25/kcbc-vilangad-60th-house-blessing-mar-kuriakose/): വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന അറുപതാമത് ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ഭവനത്തിന്റെ താക്കോല്‍ കൈമാറി. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗം (സിഒഡി) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര തുടങ്ങിയര്‍ പങ്കെടുത്തു. കെസിബിസിയുടെ നേതൃത്വത്തില്‍ 70 ഭവനങ്ങളാണ് വിലങ്ങാട് നിര്‍മ്മിച്ചു നല്‍കുന്നത്. അറുപതാമത്തെ ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കിയത് ഫരീദാബാദ് രൂപതയാണ്. ഇനിയുള്ള 10 ഭവനങ്ങളുടെ വെഞ്ചിരിപ്പ് കര്‍മ്മം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ ഏഴാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞക്കുന്ന് നടക്കും. - [വൈദിക കൂട്ടായ്മ ദൈവജനത്തിന് മാതൃക: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/02/24/bishop-mar-remigiose-priestly-unity-thamarassery-diocese/): താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മ ദൈവജനത്തിന് മാതൃകയാണെന്നും പരസ്പരം മനസിലാക്കുന്ന സ്‌നേഹം വൈദികര്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പതിമൂന്നാം പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ (വൈദികസമിതി) ഒന്നാമത് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. താമരശ്ശേരി രൂപതയുടെ കൂട്ടായ്മ എന്നും കാത്ത് സൂക്ഷിക്കണം. രൂപതാധ്യക്ഷനോട് ചേര്‍ന്ന് ഏക മനസായി ദൈവജനത്തിന് ശുശ്രൂഷ ചെയ്യണം. രൂപതയുടെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണം – ബിഷപ് കൂട്ടിച്ചേര്‍ത്തു. റൂബി ജൂബിലി സമാപനവും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു. താമരശ്ശേരി രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ തലവന്മാരും വിവിധ സെമിനാരികളുടെ പ്രതിനിധികളും രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാരും തിരഞ്ഞെടുക്കപ്പെട്ട വൈദികരും യോഗത്തില്‍ പങ്കെടുത്തു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. - [റൂബി ജൂബിലി: അല്‍ഫോന്‍സ പാലിയേറ്റീവ് 'രൂപതാല സംഗമം' ശ്രദ്ധേയമായി](https://malabarvisiononline.com/2026/02/23/alphonsa-palliative-diocesan-meet-marks-ruby-jubilee-of-thamarassery-diocese/): താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ഇടവകകളിലെ പാലിയേറ്റീവ് & ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തകരുടെയും ആതുര ശുശ്രൂഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സമ്മേളനം ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കാരുണ്യ പ്രവര്‍ത്തകരാണെന്നും ദൈവകാരുണ്യം മനുഷ്യരിലേക്ക് എത്തിക്കുന്ന ദൈവിക പ്രവര്‍ത്തിയാണ് പാലിയേറ്റീവ് പ്രവര്‍ത്തനമെന്നും ബിഷപ് പറഞ്ഞു. റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര അധ്യക്ഷനായിരുന്നു. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അല്‍ഫോന്‍സ പാലിയേറ്റീവ് രൂപതാ സെക്രട്ടറി മാത്യു തേരകം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത ഡയറക്ടര്‍ ഡോ. ബിനു കുളത്തിങ്കല്‍, ജോസ് കുഴുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് രംഗത്തെ ആദ്യകാല പ്രവര്‍ത്തകരെ ബിഷപ് ആദരിച്ചു. വിവിധ ഇടവകയില്‍ നിന്നായി നിരവധി ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. - [ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി യോഗം കോഴിക്കോട് പിഎംഒസിയില്‍](https://malabarvisiononline.com/2026/02/21/cherupushpa-mission-league-state-annual-meeting-bishop-remigiose/): പുതിയ തലമുറയിലെ കുട്ടികളുടെ ആത്മീയ-ഭൗതിക കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ആധുനിക മാധ്യമ സാധ്യതകളിലൂടെ കുട്ടികളെ ശക്തിപ്പെടുത്താനും അവരില്‍ ആത്മീയ ചൈതന്യം നിറയ്ക്കാനും ചെറുപുഷ്പ മിഷന്‍ലീഗിന് കഴിയണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ വാര്‍ഷിക മാനേജിങ് കമ്മിറ്റിയും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത് ആമുഖ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, മുന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, താമരശ്ശേരി രൂപതാ പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍, സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചുമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനമൊഴിയുന്ന സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായിലിന് ഹൃദ്യമായ യാത്രയയപ്പും നിയുക്ത ഡയറക്ടര്‍ ഫാ. ഷിനോജ് പുന്നയ്ക്കലിന് ഊഷ്മളമായ സ്വീകരണവും നല്‍കി. […] - [ആഗി മരിയ ജോസഫ് കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്](https://malabarvisiononline.com/2026/02/15/agie-maria-joseph-kcym-state-vice-president/): 2026 പ്രവര്‍ത്തന വര്‍ഷത്തെ കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റായി താമരശ്ശേരി രൂപതാംഗം ആഗി മരിയ ജോസഫ് കാനക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമായ ആഗി മരിയ ജോസഫ് സംസ്ഥാന സെനറ്റ് അംഗമായും (2025) എസ്എംവൈഎം സംസ്ഥാന സെക്രട്ടറിയായും (2024-2026), സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും (2023) പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം സെന്റ് തോമസ് ഫൊറോന ഇടവകാംഗമായ കാനക്കാട്ട് കെ. ജെ. സണ്ണി-ലൂസിക്കുട്ടി ദമ്പതികളുടെ മകളാണ്. - [സമഭാവനയും സാഹോദര്യവും മുറുകെപ്പിടിക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍](https://malabarvisiononline.com/2026/02/13/bishop-mar-remigiose-inchananiyil-speech-pariyapuram-school-jubilee/): ജാതി-മത ചിന്തകള്‍ക്കപ്പുറം സമഭാവനയും സാഹോദര്യവും വളര്‍ത്തുവാന്‍ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പരിയാപുരം ഫാത്തിമ യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ‘ധാര്‍മിക മൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. ആത്മാവിനെ നോവിക്കാത്ത തത്വശാസ്ത്രമാണ് നമുക്കു വേണ്ടത്. വൈവിധ്യങ്ങളുള്ള സമൂഹത്തില്‍ നാം ഒരു കുടുംബം എന്ന ബോധ്യത്തിലേക്ക് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കുമുള്ള യാത്രയാണ് വിദ്യാഭ്യാസം. മാനവികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം’ – ബിഷപ് ഓര്‍മിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ‘ഗാല പ്ലാറ്റിനോ 2K26’ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുവനീര്‍ പ്രകാശനം, ബ്ലോഗ് ലോഞ്ചിങ്, വായനാ വസന്തം, കുഞ്ഞെഴുത്ത് പ്രകാശനം, സനേഹപ്പെട്ടി തുടങ്ങിയ പരിപാടികള്‍ക്ക് വിശിഷ്ടാതിഥികള്‍ തുടക്കം കുറിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, ജില്ലാ പഞ്ചായത്ത് […] - [കാറ്റുള്ളമല നിര്‍മ്മല ഫുട്‌ബോള്‍ ലീഗ്: കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍ ചാമ്പ്യന്മാര്‍](https://malabarvisiononline.com/2026/02/12/st-thomas-koorachundu-wins-kattullamala-nirmala-football-league/): കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ യുപി സ്‌കൂളുകളെ ഉള്‍പ്പെടുത്തി കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂള്‍ സംഘടിപ്പിച്ച ഒന്നാമത് നിര്‍മ്മല ഫുട്‌ബോള്‍ ലീഗില്‍ മറ്റത്തില്‍ കുഞ്ഞുവര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍ ചാമ്പ്യന്മാരായി. പുതുപ്പറമ്പില്‍ പി. ജെ. ജോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി മാട്ടനോട് എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ നിര്‍മ്മല യുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും കൂരാച്ചുണ്ട് മിലാര ഫാഷന്‍ ജ്വല്ലേഴ്‌സ് ഉടമ എമില്‍ തേക്കനാല്‍ സ്‌പോണ്‍സര്‍ ചെയ്ത ടീം ജേഴ്‌സിയും നേടി. കാറ്റുള്ളമല യു.പി.സ്‌ക്കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കായണ്ണ പഞ്ചായത്ത് അംഗം ഫെറിന്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കാറ്റുള്ളമല നിര്‍മല യുപി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രുതി പാമ്പുങ്ങല്‍, പിടിഎ പ്രസിഡന്റ് സിബി വടക്കേകുന്നേല്‍, ബാലുശ്ശേരി ബിആര്‍സി കോ-ഓഡിനേറ്റര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു. കൂരാച്ചുണ്ട് […] - [എച്ച്‌സിസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഇവര്‍ റാങ്ക് ജേതാക്കള്‍](https://malabarvisiononline.com/2026/02/11/thamarassery-diocese-hcc-results-2026-rank-list/): കാലിക്കറ്റ് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതാ വിശ്വാസപരിശീലന കേന്ദ്രം പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 2026-ലെ എച്ച്‌സിസി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് വണ്‍ വിഭാഗത്തില്‍ മുത്തപ്പന്‍പുഴ ഇടവകയിലെ അല്‍ക്ക ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. കൂടരഞ്ഞി ഇടവകയിലെ അല്‍ഫോന്‍സ ജോയ് മലപ്രാവനാല്‍ രണ്ടാം റാങ്കും, ചക്കിട്ടപ്പാറ ഇടവകയിലെ സാനിയ ബെന്നി കാരിമറ്റത്തില്‍ മൂന്നാം റാങ്കും നേടി. പ്ലസ്ടു വിഭാഗത്തില്‍ കക്കാടംപൊയില്‍ ഇടവകയിലെ സാന്ദ്ര ബിജു കൊല്ലിയില്‍ ഒന്നാം റാങ്കിന് അര്‍ഹയായി. രണ്ടാം റാങ്ക് വിലങ്ങാട് ഇടവകയിലെ സാനിയ ജോര്‍ജ് കടത്തലക്കുന്നേല്‍ സ്വന്തമാക്കി. മൂന്നാം റാങ്ക് മൂന്ന് പേര്‍ പങ്കിട്ടു: ബിനീറ്റ ബിനോജ് ഇടിഞ്ഞാറപ്പിള്ളില്‍ (കക്കടംപൊയില്‍), സുസന്ന സാബു കാഞ്ഞിരത്തിങ്കല്‍ (ഈസ്റ്റ് ഹില്‍), ആന്‍ മരിയ ബെന്നി കാഞ്ഞിരത്തിങ്കല്‍ (മുതുകാട്). - [ജെറുസലേമില്‍ 2000 വര്‍ഷം പഴക്കമുള്ള 'തീര്‍ത്ഥാടക പാത' വിനോദസഞ്ചാരികള്‍ക്കായി തുറന്നു](https://malabarvisiononline.com/2026/02/09/jerusalem-2000-year-old-pilgrims-road-opens/): യേശുക്രിസ്തുവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന പുരാതനമായ ‘തീര്‍ത്ഥാടക പാത’ (Pilgrim’s Path) പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജെറുസലേമിലെ പ്രശസ്തമായ സീലോഹ കുളത്തില്‍ (Pool of Siloam) നിന്ന് ആരംഭിച്ച് മോറിയാ മലയിലേക്ക് (Temple Mount) നീളുന്നതാണ് ഈ പാത. ബിസി ഒന്നാം നൂറ്റാണ്ടില്‍ ഹെറോദേസ് രാജാവിന്റെയോ പന്തിയോസ് പീലാത്തോസിന്റെയോ നിര്‍ദ്ദേശപ്രകാരമാണ് ഈ പാത നിര്‍മ്മിച്ചതെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദശലക്ഷക്കണക്കിന് ജൂത തീര്‍ത്ഥാടകര്‍ പള്ളിയിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്. ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്ന ശ്രമകരമായ ഖനനത്തിനൊടുവിലാണ് ഈ പാത പൂര്‍ണ്ണമായും പുറത്തെടുത്തത്. നിലവില്‍ പലസ്തീന്‍ ഭൂരിപക്ഷമുള്ള സില്‍വാന്‍ പ്രദേശത്തിന് അടിയിലൂടെയാണ് തുരങ്ക പാത കടന്നുപോകുന്നത്. ഖനനത്തിനിടയില്‍ ജൂത ആചാരപരമായ കുളങ്ങളും, പൊതു അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന തറകളും കണ്ടെത്തിയിട്ടുണ്ട്. എഡി 70-ല്‍ റോമക്കാര്‍ ജെറുസലേം നശിപ്പിച്ചപ്പോള്‍ ഈ പാത മണ്ണിനടിയിലായതാണ് ഇത് കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രദേശം തര്‍ക്കഭൂമിയായ കിഴക്കന്‍ ജെറുസലേമില്‍ ആയതിനാല്‍ പാതയുടെ […] - [വിശ്വാസത്തിന് വിലങ്ങുവെക്കാനാവില്ല; ജയിലറയിലും പ്രാര്‍ത്ഥനയുമായി ജിമ്മി](https://malabarvisiononline.com/2026/02/09/jimmy-lai-20-year-sentence-hong-kong-press-freedom/): നീതിക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ വിശ്വാസിയുമായ ജിമ്മി ലായ്ക്ക് ചൈനീസ് ഭരണകൂടം 20 വര്‍ഷം കഠിനതടവ് വിധിച്ചു. ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് 78-കാരനായ ജിമ്മിയെ കോടതി ശിക്ഷിച്ചത്. എന്നാല്‍, ജയിലറയുടെ ഏകാന്തതയിലും ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം അദ്ദേഹത്തിന് കരുത്തേകുന്നതായി കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിദേശശക്തികളുമായി ചേര്‍ന്ന് രാജ്യസുരക്ഷയെ അപകടപ്പെടുത്തി എന്നാരോപിച്ചാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ തന്റെ തടവുജീവിതത്തെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടുള്ള പങ്കുചേരലായാണ് ജിമ്മി ലായ് കാണുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഹോങ്കോങ്ങിലെ പ്രമുഖ പത്രമായിരുന്ന ‘ആപ്പിള്‍ ഡെയ്ലി’യുടെ സ്ഥാപകനായ അദ്ദേഹം ദീര്‍ഘകാലമായി ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. അഞ്ചു വര്‍ഷമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള അനുവാദം അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. എങ്കിലും, എല്ലാ ദിവസവും രാവിലെ ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലും അദ്ദേഹം സമയം ചെലവഴിക്കുന്നു. തടവുശിക്ഷ അനുഭവിക്കുന്നതിന് മുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: ‘ഞാന്‍ ഇവിടെനിന്ന് […] - [സിബിസിഐ അധ്യക്ഷനായി കര്‍ദിനാള്‍ ആന്റണി പൂല](https://malabarvisiononline.com/2026/02/07/cardinal-antony-poola-elected-president-cbci/): ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷനായി ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കാലാവധി പൂര്‍ത്തിയാക്കിയ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിശ്വാസജീവിതം, ദൗത്യം, സാമൂഹിക ഉത്തരവാദിത്തം, സമകാലിക ഇന്ത്യയിലെ സഭയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ഈ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തെ ജനറല്‍ ബോഡി പ്രത്യേകം പ്രശംസിച്ചു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമൂഹിക ധ്രുവീകരണം, മതാന്തര സംവാദത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വീകരിച്ച നിലപാടുകളും സഭകള്‍ക്കിടയിലെ ഐക്യത്തിനു നല്‍കിയ ഊന്നലും മെത്രാന്മാര്‍ അഭിനന്ദനാര്‍ഹമായി വിലയിരുത്തി. എല്ലാവരെയും പരിഗണിക്കുന്ന സഭാ നേതൃത്വത്തിന്റെ പ്രതീകമായാണ് കര്‍ദിനാള്‍ പൂലയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാവപ്പെട്ടവരോടുള്ള അടുപ്പവും […] - [കായികരംഗം സമാധാനത്തിനും മനുഷ്യവികാസത്തിനും: ലിയോ പാപ്പയുടെ സന്ദേശം](https://malabarvisiononline.com/2026/02/07/pope-leo-xiv-message-on-sports-peace-human-development/): ഇറ്റലിയില്‍ ആരംഭിച്ച 25-ാമത് ശീതകാല ഒളിംപിക്സ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ച് ലിയോ പതിനാലാമന്‍ പാപ്പ ആഗോള സഭയ്ക്കായി പ്രത്യേക സന്ദേശം പുറപ്പെടുവിച്ചു. ‘ലൈഫ് ഇന്‍ അബണ്ടന്‍സ്’ (സമൃദ്ധമായ ജീവിതം) എന്ന തലക്കെട്ടിലുള്ള കത്തില്‍ കായികം ശരീരത്തിന്റെയും മനസിന്റെയും ഏകീകരണത്തിനും സമാധാനത്തിനും ശക്തമായ ഉപകരണമാണെന്ന് പാപ്പാ വ്യക്തമാക്കി. കായികം വെറും വിജയം ലക്ഷ്യമിടുന്ന മത്സരമല്ല, മറിച്ച് സഹോദര്യവും ഐക്യവും വളര്‍ത്തുന്ന മാനവിക ഭാഷയാണ്. ഒളിംപിക്‌സ് ഉടമ്പടിയുടെ (യുദ്ധവിരാമം) പ്രസക്തി ഓര്‍മ്മിപ്പിച്ച പാപ്പ, യുദ്ധവും അക്രമവും മനുഷ്യരാശിയുടെ പരാജയമാണെന്നും പറഞ്ഞു. പണം, ലാഭലോഭം, ഉത്തേജക മരുന്നുകള്‍, രാഷ്ട്രീയ ചൂഷണം തുടങ്ങിയവ കായികരംഗത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്ന അപകടങ്ങളാണെന്നും പാപ്പാ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, സ്ത്രീകള്‍, ദരിദ്രര്‍, അഭയാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കായികരംഗം ലഭ്യമാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭ കായികരംഗത്ത് കൂടുതല്‍ സജീവമായി ഇടപെടണമെന്നും, യുവതലമുറയുടെ സമഗ്ര വളര്‍ച്ചയ്ക്കായി കളിക്കളത്തെ ‘ജീവിതപാഠശാല’യായി കാണണമെന്നും ലിയോ പതിനാലാമന്‍ ആവശ്യപ്പെട്ടു. ഇറ്റലിയിലെ മിലാന്‍, കോര്‍ട്ടിന നഗരങ്ങളിലായി നടക്കുന്ന […] - [പുനെയില്‍ മിന്നും താരങ്ങളായി ഫാ. ജിതിന്‍ നരിവേലിലും അജയ് ജോണ്‍സണും](https://malabarvisiononline.com/2026/02/06/fr-jithin-narivelil-ajay-johnson-national-masters-games-pune/): മഹാരാഷ്ട്രയിലെ പുനെയില്‍ നടന്ന എട്ടാമത് ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ (30 പ്ലസ് വിഭാഗം) ബാസ്‌ക്കറ്റ് ബോളില്‍ വെള്ളിയും 3 ഓണ്‍ 3 വിഭാഗത്തില്‍ സ്വര്‍ണവും നേടി കേരള ടീം ചരിത്രം കുറിച്ചപ്പോള്‍ അത് താമരശ്ശേരി രൂപതയ്ക്കും അഭിമാന നിമിഷമായി. കേരളത്തിനായി കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച ഫാ. ജിതിന്‍ നരിവേലില്‍ താമരശ്ശേരി രൂപതാ വൈദികനും ടീം അംഗമായ അജയ് ജോണ്‍സണ്‍ മങ്ങരയില്‍ താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗവുമാണ്. ഇരുവരുടെയും മിന്നും പ്രകടനങ്ങള്‍ കേരളത്തിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. ലീഗ് ഫോര്‍മാറ്റില്‍ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് കേരളത്തിന്റെ മെഡല്‍ നേട്ടം. കായിക മേഖലയെ ഏറെ സ്‌നേഹിക്കുന്ന ഫാ. ജിതിന്‍ മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി വികാരിയാണ്. സായി സര്‍ട്ടിഫൈഡ് കോച്ചും ഐആര്‍ഇ വടംവലി അസോസിയേഷന്‍ (കോഴിക്കോട്) രക്ഷാധികാരിയുമായ ഫാ. ജിതിന്‍ നരിവേലില്‍ കുട്ടികള്‍ക്ക് വടംവലിയില്‍ പരിശീലനവും നല്‍കുന്നുണ്ട്. തോട്ടുമുക്കം നരിവേലില്‍ എന്‍. വി. ജോജി – ആന്‍സി ദമ്പതികളുടെ […] - [ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക: പ്രധാനമന്ത്രി ശക്തമായി അപലപിക്കണം സിബിസിഐ](https://malabarvisiononline.com/2026/02/04/cbci-urges-pm-modi-condemn-attacks-on-christians/): രാജ്യത്ത് ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI). ഇത്തരം അക്രമങ്ങള്‍ ശക്തമായി അപലപിക്കാനും മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ ഇന്ന് ആരംഭിച്ച സിബിസിഐയുടെ 37-ാമത് ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ച്ബിഷപ്പ് പ്രതികരിച്ചത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു നടക്കുന്നതില്‍ ഭയവും ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അധികാരികളെ സമീപിക്കുന്നതാണ് ഞങ്ങളുടെ സമീപനം. പ്രത്യാക്രമണം നടത്താറില്ല. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത അവസരത്തില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോട് ഞങ്ങള്‍ വ്യക്തിപരമായി വിഷയം ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം സര്‍ക്കാരിന്റെ കടമയാണ്,’ അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ‘തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍’ ആണെന്ന വിശദീകരണം പലപ്പോഴും അധികാരികളില്‍ നിന്നുണ്ടാകാറുണ്ടെന്നും, എന്നാല്‍ അത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ […] - [സുഖപ്പെടുത്താനാകാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന](https://malabarvisiononline.com/2026/02/04/pope-leo-xiv-february-prayer-intention-children-incurable-diseases/): ഫെബ്രുവരി മാസത്തെ മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗമായി സുഖപ്പെടുത്താനാകാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സമര്‍പ്പിച്ചു. വേദനയുടെ നടുവിലും കുട്ടികളുടെ മുഖത്തെ പുഞ്ചിരികള്‍ ദൈവരാജ്യത്തിന്റെ സാക്ഷ്യമാണെന്ന് പറഞ്ഞ പാപ്പ, അവരെ ചുറ്റിപ്പറ്റി സ്നേഹത്തോടെയും കരുണയോടെയും കൂടെയുള്ള ഒരു സമൂഹത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഓര്‍മിച്ചു. ഈ മാസത്തെ നിയോഗത്തിനായി പ്രത്യേകം രചിച്ച പ്രാര്‍ത്ഥനയില്‍, രോഗബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കര്‍ത്താവിന് മുന്നില്‍ സമര്‍പ്പിക്കുന്ന മാര്‍പ്പാപ്പ, അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചാരകരുടെയും കൈകള്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും, അവരുടെ സേവനം സജീവകരുണയുടെ അടയാളമാകട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു. പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം സംബന്ധിച്ച വീഡിയോ നാളെ (ഫെബ്രുവരി 5ന്) ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് The Pope Video യുട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്യും. - [വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പ് വണങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷക്കണക്കിന് വിശ്വാസികള്‍](https://malabarvisiononline.com/2026/02/02/hundreds-of-thousands-venerate-st-francis-assisi-relics/): ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ, അസീസിയിലെ സെന്റ് ഫ്രാന്‍സിസ് ബസിലിക്കയുടെ ലോവര്‍ ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന സെന്റ് ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പുകള്‍ വണങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷം വിശ്വാസികളെന്ന് ക്രൈസ്തവ വാര്‍ത്താ ചാനലായ ഇഡബ്ല്യുടിഎന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സഭാ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ ശരീരാവശിഷ്ടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. ഭൂഗര്‍ഭ ചാപ്പലില്‍ നിന്ന് വിശുദ്ധന്റെ ശരീരം പുറത്തെടുത്ത് പേപ്പല്‍ അള്‍ത്താരയ്ക്കു മുന്‍വശത്തേക്ക് മാറ്റും. ഈ തിരുശേഷിപ്പുകള്‍ ഒരു മാസത്തേക്ക് വിശ്വാസികള്‍ക്ക് വണങ്ങാം. വിശ്വാസികള്‍ക്കായുള്ള പൊതുദര്‍ശനത്തിന് മുന്‍പ്, ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ക്ക് മാത്രമായി പ്രാര്‍ത്ഥന നടക്കും. വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച പ്രത്യേക ജൂബിലി വര്‍ഷം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള അവസരവും ലഭ്യമാണ്. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന തിരുശരീരം 1226-ല്‍ മരണമടഞ്ഞ […] - [മോണ്‍. ആന്റണി കൊഴുവനാല്‍ സംസ്ഥാനതല പ്രസംഗ മത്സരം: എസ്തര്‍ ക്രിസ്റ്റി ടോമും മേധാ ഷൈജനും ജേതാക്കള്‍](https://malabarvisiononline.com/2026/02/02/msgr-antony-kozhuvanal-memorial-speech-contest/): താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (START) സംഘടിപ്പിച്ച മോണ്‍. ആന്റണി കൊഴുവനാല്‍ സ്മാരക സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എസ്തര്‍ ക്രിസ്റ്റി ടോമും (പടത്തുകടവ്, താമരശ്ശേരി രൂപത) ജൂനിയര്‍ വിഭാഗത്തില്‍ മേധാ ഷൈജനും (ചക്കിട്ടപ്പാറ, താമരശ്ശേരി രൂപത) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെയും യുവാക്കളുടെയും സമഗ്രവും അവിഭാജ്യവുമായ രൂപീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍. ആന്റണി കൊഴുവനാലിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. 2025 ഡിസംബറില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത നൂറുകണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഓരോ തലത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് അവാര്‍ഡും മെമെന്റോയും സമ്മാനിച്ചു. […] ## Pages - [Privacy Policy](https://malabarvisiononline.com/privacy-policy/): Who we are Welcome to Malabar Vision, a monthly magazine managed by the Diocese of Thamarassery. With over one lakh readers, we provide a holistic reading experience, covering spirituality, culture, lifestyle, and current affairs. Our talented team of writers, editors, and designers work tirelessly to deliver captivating content that ignites imagination and inspires positive change. Join us on this incredible journey as we explore the rich tapestry of life in the Malabar region and embark on a quest for knowledge, inspiration, and spiritual enlightenment. Comments When visitors leave comments on the site we collect the data shown in the comments form, […] - [Sample Page](https://malabarvisiononline.com/sample-page/): This is an example page. It’s different from a blog post because it will stay in one place and will show up in your site navigation (in most themes). Most people start with an About page that introduces them to potential site visitors. It might say something like this: Hi there! I’m a bike messenger by day, aspiring actor by night, and this is my website. I live in Los Angeles, have a great dog named Jack, and I like piña coladas. (And gettin’ caught in the rain.) …or something like this: The XYZ Doohickey Company was founded in 1971, and […] - [ThemeGrill Demo Showcase](https://malabarvisiononline.com/themegrill-demo-showcase/) - [Contact Us](https://malabarvisiononline.com/contact-us/): This contact form is created using Everest Forms. [everest_form id=”287″] - [No Sidebar Content Centered](https://malabarvisiononline.com/no-sidebar-content-centered/): This page layout is set to No Sidebar Content Centered. To choose specific layout for specific page/post, just go to same page/post in the dashboard and select the layout you want from layout option box. Donut caramels lemon drops soufflé pastry. Bonbon toffee pie applicake sesame snaps. Danish pie danish topping oat cake halvah wafer. Toffee gummi bears dessert cupcake. Candy jelly beans caramels chocolate bar tart liquorice sugar plum. Topping cake sesame snaps. Candy wafer dragée brownie pudding toffee gingerbread chocolate bar. Unerdwear.com jelly-o apple pie gummi bears macaroon pastry apple pie. Jelly-o icing pie. Brownie lemon drops tart tootsie […] - [No Sidebar Full Width](https://malabarvisiononline.com/no-sidebar-full-width/): This page has its layout set to No Sidebar Full Width. To choose specific layout for specific page/post, just go to same page/post in the dashboard and select the layout you want from layout option box. Donut caramels lemon drops soufflé pastry. Bonbon toffee pie applicake sesame snaps. Danish pie danish topping oat cake halvah wafer. Toffee gummi bears dessert cupcake. Candy jelly beans caramels chocolate bar tart liquorice sugar plum. Topping cake sesame snaps. Candy wafer dragée brownie pudding toffee gingerbread chocolate bar. Unerdwear.com jelly-o apple pie gummi bears macaroon pastry apple pie. Jelly-o icing pie. Brownie lemon drops tart […] - [Right Sidebar](https://malabarvisiononline.com/right-sidebar/): This page has its layout set to Right Sidebar. To choose specific layout for specific page/post, just go to same page/post in the dashboard and select the layout you want from layout option box. Donut caramels lemon drops soufflé pastry. Bonbon toffee pie applicake sesame snaps. Danish pie danish topping oat cake halvah wafer. Toffee gummi bears dessert cupcake. Candy jelly beans caramels chocolate bar tart liquorice sugar plum. Topping cake sesame snaps. Candy wafer dragée brownie pudding toffee gingerbread chocolate bar. Unerdwear.com jelly-o apple pie gummi bears macaroon pastry apple pie. Jelly-o icing pie. Brownie lemon drops tart tootsie roll […] [comment]: # (Generated by Hostinger Tools Plugin)