കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ ഹിന്ദി അധ്യാപകരാകാം

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള വിവിധ ഹൈസ്‌കൂളുകളില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക ഒഴിവുകളില്‍ (എച്ച്എസ്ടി ഹിന്ദി) നിയമിക്കപ്പെടാന്‍ നിശ്ചിത യോഗ്യയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2023 ഓക്ടോബര്‍ 30ന് മുമ്പായി സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക്: 0495 2965617

Exit mobile version