വടക്കേ അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനാണ് 1977 ജൂണ്‍ 19ന് ആറാം പൗലോസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ജോണ്‍ നോയിമന്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ഇവക്യോയില്‍ 1811-ല്‍ ഭക്തരായ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. സ്വന്തം നാട്ടില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂയോര്‍ക്ക് മെത്രാപ്പോലിത്തയില്‍ നിന്ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. നയാഗ്രാ പ്രദേശങ്ങളില്‍ ഫാ. ജോണ്‍ ത്യാഗപൂര്‍വം സേവനം ചെയ്തു. കാല്‍നടയായി വളരെ ദൂരം യാത്ര ചെയ്ത് ആത്മീയ മക്കളെ സന്ദര്‍ശിച്ചിരുന്നു.
1852-ല്‍ അദ്ദേഹം മെത്രാനായി. തുടര്‍ന്ന് അദ്ദേഹം കത്തോലിക്കാ സ്‌കൂളുകളും വേദോപദേശ ക്ലാസുകളും ക്രമപ്പെടുത്തി. 40 മണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയില്‍ ആരംഭിച്ചു. നാമകരണ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു: ”രോഗികളോട് താല്‍പര്യവും ദരിദ്രരോട് തുണയും പാപികളോട് സ്‌നേഹവും അദ്ദേഹം പ്രകാശിപ്പിച്ചു വന്നു. ഇടവകകള്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും സമൂഹങ്ങളാകാന്‍ അദ്ദേഹം സഹായിച്ചു.” 1860-ല്‍ ക്ലേശകരമായ ജോലികള്‍കൊണ്ട് ക്ഷീണിതനായ അദ്ദേഹം നിത്യവിശ്രമത്തിനായി കടന്നുപോയി.