Y-DAT സംഗമം നടത്തി

താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റ്, മേഖല ആനിമേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേര്‍സ് ആന്റ് ആനിമേറ്റേര്‍സ് ട്രെയിനിങ്) താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തില്‍ പുതുപ്പാടി വിന്‍സന്‍ഷ്യന്‍ ജൂബിലി റിട്രീറ്റ് സെന്ററില്‍ നടന്നു. കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറില്‍ എസ്ഡി ഉദ്ഘാടനം ചെയ്യ്തു.

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും 2024 കെസിബിസി യുവജന വര്‍ഷത്തോടും അനുബന്ധിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. കെസിബിസി യൂത്ത് കമ്മീഷന്‍ ഡയറക്ടറും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാന്‍സീസ്, താമരശ്ശേരി രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെസീന്‍ എസ്എബിഎസ്, ഡയറക്ട്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, അസി. ഡയറക്ട്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, താമരശ്ശേരി മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ ജീന SFN, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version