പൗരസ്ത്യ പ്രദേശത്ത് ഒരു കുലീന കുടുംബത്തിലാണു തെയൊഡോര്‍
ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ അവന്‍ സൈന്യത്തില്‍ ചേര്‍ന്നു. 306-ല്‍ ചക്രവര്‍ത്തി ഒരു വിളംബരം വഴി എല്ലാ ക്രിസ്ത്യാനികളും വിഗ്രഹത്തിനു ബലി സമര്‍പ്പിക്കണമെന്ന് ആജ്ഞാപിച്ചു. തെയൊഡോര്‍ സൈന്യത്തില്‍ ചേര്‍ന്നു പോന്തൂസിലേക്കു മാര്‍ച്ചു ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒന്നുകില്‍ മതത്യാഗംഅല്ലെങ്കില്‍ മരണം എന്നു വിധി ഉണ്ടായത്. അദ്ദേഹം സൈന്യാധിപനോടു പറഞ്ഞു താന്‍ ക്രിസ്ത്യാനിയാണെന്നും തന്റെ ഓരോ അവയവവും വെട്ടിമുറിച്ചു ദൈവത്തിനു സമര്‍പ്പിക്കപ്പെടാവുന്നതാണെന്നും. ശാന്തതകൊണ്ടു തെയൊഡോറിനെ മാനസാന്തരപ്പെടുത്താമെന്നു കരുതി സൈന്യാധിപന്‍ കുറെ നേരത്തേക്ക് ഒരു തീരുമാനവും പറഞ്ഞില്ല.
ന്യായാധിപന്‍ വിശ്വാസം ഉപേക്ഷിച്ചു ജീവന്‍ രക്ഷിക്കാന്‍ തെയൊഡോറിനെ ഉപദേശിച്ചു. തെയൊഡോര്‍ കുരിശടയാളം വരച്ചുകൊണ്ടു പറഞ്ഞു: ‘ഞാന്‍ ശ്വസിക്കുന്നിടത്തോളംകാലം ക്രിസ്തുവിന്റെ നാമം ഉച്ചരിക്കും.’ ക്രൂരമായി തെയൊഡോറിനെ മര്‍ദ്ദിച്ചശേഷം ന്യായാധിപന്‍ ചോദിച്ചു: ‘എത്ര ലജ്ജാവഹമായ ഒരു നിലയിലാണു ക്രിസ്തു താങ്കളെ എത്തിച്ചിട്ടുള്ളതെന്നു കാണുന്നില്ലേ?’ ‘ഇതു ഞാനും ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നവരും സ്വാഗതം ചെയ്യുന്നു.’ തെയോഡര്‍ പ്രതിവചിച്ചു.
തീയിലിട്ടു തെയൊഡോറിനെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. തീ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഒരാത്മാവു സ്വര്‍ഗ്ഗത്തിലേക്കു പറന്നു കയറി.