ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ഏറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പുരോഹിതന്‍.
‘ആക്രമണങ്ങള്‍ പെരുകുകയാണ്. നിങ്ങളുടെ തീവ്രമായ പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇരകള്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക,’ ഫാദ എന്‍ ഗൗര്‍മ രൂപതയിലെ ഒരു വൈദികന്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ ഫൗണ്ടേഷനോട് പറഞ്ഞു.
ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ വൈദികന്‍ ആഹ്വാനം ചെയ്തു. ‘രാജ്യത്തിനും മാലി, നൈജര്‍ എന്നിവയുള്‍പ്പെടെ എല്ലാ ദിവസവും കൊലപാതക ആക്രമണങ്ങളാല്‍ ആക്രമിക്കപ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഉക്രെയ്ന്‍, ഇസ്രായേല്‍, ലെബനന്‍ തുടങ്ങിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും സമാധാനം തിരികെ ലഭിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ത്ഥന നമ്മെ നയിക്കട്ടെ: കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ. വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം കൊണ്ടുവരട്ടെ.’ അദ്ദേഹം പറഞ്ഞു.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോ ആഗോള ഭീകരവാദ സൂചികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.