സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി എം.എല്‍.റ്റി, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എല്‍.പി., ബി.സി.വി.റ്റി, ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി പേഴ്‌സണല്‍ തെറാപ്പി, ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം.
2023 ജൂണ്‍ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ജനല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3. പ്രോസ്‌പെക്ടസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്സ്.എല്‍.പി. ഒഴികെയുള്ള മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.
ബി.എ.എസ്സ്.എ.പി. കോഴ്‌സസിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2 ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ്, സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്‌സ് / സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
അപേക്ഷാര്‍ത്ഥികള്‍ 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിനുള്ള ഉയര്‍ന്ന പ്രായപരിധി 31 വയസ്സാണ്. നിശ്ചിത പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല