തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വായനവാരാഘോഷ സമാപനം ‘സര്‍ഗ്ഗത്മ 23’ ദേവഗിരി കോളജ് അധ്യാപകനും എഴുത്തുകാരനുമായ ബിബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ വായനാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് ആഗസ്റ്റിന്‍, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ ദീപ ഡോമിനിക്, അലന്‍ വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളജ് ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
Day: June 23, 2023
കരുത്തുറ്റ വനിതാനേതൃത്വം ഉയര്‍ന്നുവരണം: മാര്‍ ജോസ് പുളിക്കല്‍
കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മാതൃവേദിയുടെ ഇന്റര്‍നാഷണല്‍ സെനറ്റ് മീറ്റിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ അമ്മമാര്‍ മനസ്സിലാക്കണം. പ്രതിസന്ധികളെ തരണം ചെയ്തു ജാഗ്രതയോടെ ജീവിക്കണം. ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു.
മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത്, സൗമ്യ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ്സ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിള്‍ ജോസ്, ഷീജ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 24 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ മീറ്റിങില്‍ പങ്കെടുത്തു.
നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കറുകമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.