അല്‍ഫോന്‍സ കോളജില്‍ അധ്യാപക ഒഴിവ്

തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പുതുതായി ഒഴിവുവന്ന അധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നെറ്റ് അല്ലെങ്കില്‍ പി.എച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. സര്‍വകലാശാല ചട്ടപ്രകാരമുള്ള യോഗ്യത നിര്‍ബന്ധം. റിട്ടയേഡ് അധ്യാപകരെയും പരിഗണിക്കും.

ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഏപ്രില്‍ 10-ന് മുമ്പ് acttdy@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 8606890272, 0495 2254055

ഓഗ്‌മെന്റ 2023: കൊമേഴ്‌സ് ഫെസ്റ്റ് നടത്തി

തിരുവമ്പാടി അല്‍ഫോന്‍സാ കോളജില്‍ ഓഗ്‌മെന്റ 2023 കോമേഴ്‌സ് ഫെസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷനീഷ് അഗസ്റ്റിന്‍, കോമേഴ്‌സ് വിഭാഗം മേധാവി സാനി തോമസ്, ആല്‍ബിന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഇ.ഡി. ഗെയിം, മാനേജ്‌മെന്റ് ക്വിസ്, ഐ.പി.എല്‍ ഓക്ഷന്‍, ഫാഷന്‍ ഷോ, ഷൂട്ടൗട്ട്, ഫിറ്റ്‌നസ് ഗെയിം, സ്‌പോട്ട് ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ്തല മത്സരങ്ങള്‍ നടത്തി.
ഐ.പി.എല്‍ ഓക്ഷനില്‍ അഖില്‍ & ടീം ഒന്നാം സ്ഥാനവും ജിഷ്ണു & ടീം രണ്ടാം സ്ഥാനവും നേടി. ഇ.ഡി ഗെയിമില്‍ ബോണി & ആശിര്‍വാദ് ടീം ഒന്നും ആല്‍ബിന്‍ ജില്‍സണ്‍ & ഹരികൃഷ്ണന്‍ ഷാല്‍വിന്‍ & ഷാരോണ്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌പോട്ട് ഡാന്‍സില്‍ നോയലും ഫാഷന്‍ ഷോയില്‍ ഡെന്നി ജോസഫും ഷൂട്ട് ഔട്ടില്‍ അഭയ് സുരേഷും ഫിറ്റ്‌നസില്‍ അച്യുത് നാഥും സമ്മാനാര്‍ഹരായി.

കെ. ദീപേഷ്, അമന്റ ഷാജി, സെബിന്‍ തോമസ്, ഷിജി ഫ്രാന്‍സിസ്, ടോണി സാന്റി എന്നിവര്‍ നേതൃത്വം നല്‍കി.

അല്‍ഫോന്‍സാ കോളജില്‍ രക്തദാന ക്യാമ്പ് നടത്തി

തിരുവമ്പാടി അല്‍ഫോന്‍സാ കോളജിലെ എന്‍എസ്എസ് യൂണിറ്റ് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് മാനേജറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ ഫാ. സ്‌കറിയ മങ്കരയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍ന്റ് ഡോ. നിതിന്‍ ഹെന്റി രക്തദാതാക്കള്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും കെസിവൈഎം അംഗങ്ങളും രക്തദാനം നടത്തി.

വോയിസ്‌ക സൗത്ത് ഇന്ത്യന്‍ സെക്രട്ടറി കെ. ടി. സെബാസ്റ്റ്യന്‍, എന്‍എസ്എസ് പോഗ്രാം ഓഫീസര്‍ പി. സി. ജോസഫ്, ടി. കെ. ആശ്രിത എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളായ ലിതിന്‍ മാത്യു, അനു ആന്റണി, ജോജോ കുര്യന്‍, ഷീബമോള്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ വി. ജേക്കബ്, എം. എം. ജുനൈദ്, സാലിഹ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി

2023-ലെ ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവിക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമെന്‍സ് എന്ന ഗ്രേഡോടുകൂടി തിരുവമ്പാടി അല്‍ഫോന്‍സ കോളജ് അര്‍ഹത നേടി. കേന്ദ്രസര്‍ക്കാര്‍ എംഎസ്എംഇ (മൈക്ക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം) രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ് എസ്ഡിജിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, ബിസിനസ് സംരംഭകര്‍ക്കുമുള്ളതാണ് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. എസ് ഗ്രേഡോടു കൂടി മലബാര്‍ മേഖലയില്‍ ഈ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായ ഏക കോളജാണ് അല്‍ഫോന്‍സാ കോളജ്. സുസ്ഥിരവികസനവും സാമൂഹ്യ ഉത്തരവാദിത്വവും ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചാമ്പ്യന്‍ പദവി ലഭിച്ചത്. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷന്‍, ‘ആഹാരമാണ് ഔഷധം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മില്ലറ്റ് മേള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ ചലഞ്ച് വാക്കിങ് ആന്റ് സ്ലോ സൈക്കിളിങ് കോമ്പറ്റീഷന്‍, സേഫ്റ്റി-ഡിസാസ്റ്റര്‍- റിസ്‌ക്ക് ആന്റ് ക്രൗഡ് മാനേജ്മെന്റ് പരിശീലനം, ഇ-വേസ്റ്റ് ശേഖരണം, ‘ശാന്തിവനം’ തുറന്ന ക്ലാസ്സ് റൂം പരിശീലനം തുങ്ങി, കഴിഞ്ഞ മൂന്നു മാസത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് പിന്നില്‍.

ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഷീബ മോള്‍, ഇംഗ്ലീഷ് വിഭാഗം മേധാവി എം.സി സെബാസ്റ്റിയന്‍, അനീഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ ഇമ്മാനുവേല്‍, അച്ചുനാഥ്, ലിവിന സിബി, കെ. എസ് ഷബീര്‍, അമല റോസ്, അലന്‍ മാത്യു, കെ. എ രാഹുല്‍ ലിനെറ്റ് തങ്കച്ചന്‍, എം. അരവിന്ദ്, ജെറാള്‍ഡ് ടോം, ആല്‍ബിന്‍ പോള്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിയാണ് കോളജിന് ബഹുമതി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍, മാനേജര്‍ ഫാ. സജി മങ്കരയില്‍ എന്നിവര്‍ പറഞ്ഞു.

അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉല്‍പാദനം, ഉപയോഗം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകളും പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടത്തി.

പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, അപ്പു കോട്ടയില്‍, ഷീബ മോള്‍ ജോസഫ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ധനപാലന്‍ ദീപാലയം വിഷയാവതരണം നടത്തി. വടകര സെവന്‍സ് ഡേ മില്ലറ്റില്‍ അംഗമായ സനേഷ് അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുജനങ്ങളുടെയും, സ്വാശ്രയ സംഘങ്ങളുടെയും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം വഴി അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മേള മാറിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ പറഞ്ഞു.

സ്ത്രീ സ്വയം സുരക്ഷാപ്രതിരോധ പരിശീലന പരിപാടി

തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ജനമൈത്രി പോലീസും കോഴിക്കോട് റൂറല്‍ ജില്ലാ ഡിഫന്‍സ് ടീമും സംയുക്തമായി സ്ത്രീ സ്വയം സുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. വി. ഷീജ, കെ. ജി. ജീജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തിരുവമ്പാടി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ. ടി. സിന്ധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിഷാദ് ഹസ്സന്‍, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, കോളജ് യൂണിയന്‍ മെമ്പര്‍മാരായ അനുമോള്‍ ജോസ്, ലിനറ്റ് തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സമഗ്രമായ ബോധവല്‍ക്കരണം, പ്രതിരോധത്തിനായുള്ള പ്രായോഗിക പരിശീലനം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. വിമന്‍സ് ഡെവലപ്‌മെന്റ് സെല്‍ കോ- ഓഡിനേറ്റര്‍ സ്‌നേഹ മാത്യു, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അല്‍ഫോന്‍സ കോളജില്‍ വായനാ വാരാഘോഷം സമാപിച്ചു

തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വായനവാരാഘോഷ സമാപനം ‘സര്‍ഗ്ഗത്മ 23’ ദേവഗിരി കോളജ് അധ്യാപകനും എഴുത്തുകാരനുമായ ബിബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ വായനാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് ആഗസ്റ്റിന്‍, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ ദീപ ഡോമിനിക്, അലന്‍ വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളജ് ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

അല്‍ഫോന്‍സാ കോളജില്‍ പിജി, യുജി പ്രവേശനം

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ കോളജില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 3.23 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജോടെ നാക്കിന്റെ എ ഗ്രേഡ് അക്രെഡിറ്റേഷന്‍ കരസ്ഥമാക്കിയ കോഴിക്കോട് ജില്ലയിലെ ഏക സ്വാശ്രയ കോളജാണ് അല്‍ഫോന്‍സ.

ബിഎസ്‌സി സൈക്കോളജി, ബിഎ മാസ്‌കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം, ബികോം ഫിനാന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിഎ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളിലേക്കും എംകോം ഫിനാന്‍സ്, എംഎ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര കോഴ്‌സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചത്.

യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനവും, ക്യാംപസ് റിക്രൂട്ട്‌മെന്റും ഉപരിപഠനത്തിന് മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ഒരുക്കുന്നതും അല്‍ഫോന്‍സ കോളജിനെ വേറിട്ടു നിര്‍ത്തുന്നു.

വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക കോളേജ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിഫ, റ്റാലി, ഏവിയേഷന്‍, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, യൂണിവേഴ്‌സിറ്റിയുടെ വാല്യൂ എജുക്കേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്‌സുകളും വിവിധ വിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്നു. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും: 8606890272, 04952254055.

Exit mobile version