മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുശോചനം രേഖപ്പെടുത്തി. താമരശ്ശേരി രൂപതയുടെ പന്ത്രണ്ടാമത് വൈദിക സമിതിയുടെ മൂന്നാമത് സമ്മേളന വേദിയിലാണ് രൂപത കുടുംബത്തിന്റെ അനുശോചനം ബിഷപ് ഔദ്യോഗികമായി അറിയിച്ചത്.
കര്‍ഷകരെയും മലയോര ജനതയെയും അനുഭാവപൂര്‍വ്വം പരിഗണിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് ബിഷപ് അനുസ്മരിച്ചു. ‘ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും സഹായം എത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്. സൗമ്യതയും ലാളിത്യവും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അടിയുറച്ച ദൈവ വിശ്വാസിയായിരുന്നു ഉമ്മന്‍ചാണ്ടി. ദൈവവിശ്വാസം മുറുകെ പിടിച്ചാണ് പ്രതിസന്ധിഘട്ടങ്ങളെ അദ്ദേഹം തരണം ചെയ്തത്.” – ബിഷപ് പറഞ്ഞു.