സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന മരിയന്‍ ക്വിസ് സീസണ്‍ 2 ആദ്യഘട്ട മത്സരം ആഗസ്റ്റ് 27 (ഞായറാഴ്ച) ഓണ്‍ലൈനായി നടക്കും. മാതൃവേദിയില്‍ അംഗങ്ങളായ അമ്മമാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യഘട്ട മത്സരം ഗൂഗിള്‍ ഫോം വഴിയാണ്. ഗൂഗിള്‍ ഫോം ലിങ്ക് ആഗസ്റ്റ് 27ന് വൈകുന്നേരം 7.30 ന് യൂണിറ്റിന്റെ മാതൃവേദി ഗ്രൂപ്പില്‍ ലഭിക്കും. 15 മിനിറ്റുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ മത്സരത്തില്‍ ഓരോ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന രണ്ട് പേര്‍ക്ക് ഒരു ടീമായി മേഖലയെ പ്രതിനിധീകരിച്ചു രൂപതാതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതലഭിക്കും. ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 9ന് പിഎംഒസിയില്‍ നടക്കും.
രൂപതാതല മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും സമ്മാനം.
പരിശുദ്ധ കന്യകാ മറിയം (50%), സഭാ ചരിത്രം (20%), ലോഗോസ് പഠന ഭാഗങ്ങള്‍ (20%), പൊതുചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് പാഠഭാഗങ്ങള്‍.