‘അസാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടില്ല. സാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുക. ഒന്നും നിഷേധിക്കാതിരിക്കുക.’ ഇതായിരുന്നു വിശുദ്ധ മെസ്മിന്റെ ജീവിതം. ക്‌ളോവിസ് രാജാവ് ഓര്‍ലീന്‍സില്‍ സ്ഥാപിച്ച മിച്ചി ആശ്രമത്തിന്റെ പ്രഥമ ആബട്ടാണ് മെസ്മിന്‍ അഥവാ മാക്‌സിമിനൂസ്. വെര്‍ഡൂണ്‍ എന്ന സ്ഥലത്ത് ജനിച്ച അദേഹം പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ഓര്‍ലീന്‍സ് നഗരത്തില്‍ ഒരു വലിയ പഞ്ഞമുണ്ടായപ്പോള്‍ നഗരവാസികള്‍ക്കെല്ലാം ആശ്രമത്തില്‍നിന്ന് ആബട്ട് മെസ്മിന്‍ ഗോതമ്പ് കൊടുത്തുകൊണ്ടിരുന്നു. ഗോതമ്പ് എടുത്തുകൊടുക്കുന്നുണ്ടെങ്കിലും ശേഖരത്തിന്ന് കുറവ് സംഭവിച്ചിരുന്നില്ല. പത്ത് കൊല്ലത്തോളം ആബട്ട് ജോലി നോക്കി. 520 നവംബര്‍ 15-ാം തീയത് അദേഹം അന്തരിച്ചു.