16-ാം ശതാബ്ദത്തിലെ മതപരിവര്‍ത്തനത്തെ ധീരമായി അഭിമുഖീകരിച്ച പീറ്റര്‍ കനീഷ്യസ് ഹോളണ്ടില്‍ ജനിച്ചു. എന്നാല്‍ ജര്‍മ്മനിയുടെ രണ്ടാമ്മത്തെ അപ്പസ്‌തോലനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 19-ാമത്തെ വയസില്‍ അദ്ദേഹം എംഎ ബിരുദം നേടി. ഉടനെ ബ്രഹ്മചര്യം നേര്‍ന്നു. മൂന്നുകൊല്ലത്തിനുശേഷം 1543-ല്‍ അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നു. ജോലിത്തിരക്കിനിടയിലും അദ്ദേഹം കാരാഗ്രഹവാസികളെയും രോഗികളെയും സന്ദര്‍ശിച്ചിരുന്നു. ഒരു നയതന്ത്രവിദഗ്ധനായിരുന്നു ഫാ. പീറ്റര്‍. പല തര്‍ക്കങ്ങളും അദ്ദേഹം വിജയപൂര്‍വ്വം പരിഹരിച്ചു. സത്യത്തിനുവേണ്ടി പടവെട്ടുമ്പോള്‍ പരിഹാസമോ, നിന്ദയോ, പുച്ഛമോ കൂടാതെ ആദരപൂര്‍വ്വം എതിരാളിയോടു വ്യാപരിക്കണമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. ജോലി അധികമുണ്ടോ എന്ന് അദേഹത്തോട് ആരെങ്കിലും ചോദിച്ചാല്‍ ”നിനക്ക് വളരെയേറെ ചെയ്യാനുണ്ടായിരുന്നാലും ദൈവസഹായത്തോടെ എല്ലാം ചെയ്യാന്‍ കഴിയും” എന്ന് അദ്ദേഹം മറുപടി പറയും. ഒരു വേദോപദേശം എഴുതി 12 ഭാഷകളിലായി അതിന്റെ 200 പതിപ്പുകള്‍ പ്രസിദ്ധീകൃതമായി. 1597 ഡിസംബര്‍ 21 ന് 76 -ാമത്തെ അദ്ദേഹം വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.