ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക്

ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ സമരിയ ആപ്പ് എന്ന പേരില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുവാനും വില്‍ക്കുവാനുമാണ് സമരിയാ ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്നും കൂരാച്ചുണ്ട് ഫൊറോനയില്‍ പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്ന ഈ മാര്‍ക്കറ്റിംഗ് സിസ്റ്റം താമസിയാതെ രൂപത മുഴുവനിലും ഭാവിയില്‍ കേരളം മുഴുവനും നടപ്പില്‍ വരുത്താനാണ് ഇന്‍ഫാം ആഗ്രഹിക്കുന്നതെന്നും ബിഷപ് പറഞ്ഞു.

കൂരാച്ചുണ്ടില്‍ നടന്ന സമ്മേളനത്തില്‍ ഇന്‍ഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ അധ്യക്ഷനായിരുന്നു ഇന്‍ഫാം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, കൂരാച്ചുണ്ട് ഫൊറോനാ വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, സമരിയ ആപ്പ് സിഇഒ മധു ആഗസ്റ്റിന്‍, ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ്

സെലേഷ്യയില്‍ കെന്റി എന്ന പ്രദേശത്ത് വിശുദ്ധ ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഒരു വൈദികനും വിശുദ്ധ ഗ്രന്ഥാദ്ധ്യാപകനുമായി. വിനീതനായ ഒരു വൈദികനായിരുന്നു അദ്ദേഹം. ക്രാക്കോയിലെ ദരിദ്ര ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പരിചിതനായിരുന്നു. അദ്ദേഹത്തിന്റെ പണവും വസ്തുക്കളുമെല്ലാം സാധുക്കള്‍ക്കുള്ളതായിരുന്നു. മാംസം വര്‍ജ്ജിക്കുകയും തറയില്‍ കിടന്നുറങ്ങുകയും ചെയ്ത അദ്ദേഹം ഏറെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്. തുര്‍ക്കികളുടെ കരങ്ങളാല്‍ രക്തസാക്ഷ്യം വരിക്കണമെന്നു കരുതി അദ്ദേഹം ജറുസലേമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. പ്രായശ്ചിത്തം ചെയ്യുമ്പോള്‍ സ്വന്തം ആരോഗ്യം പോലും അദേഹം പരിഗണിക്കാറില്ല.

”സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുക, ക്ഷമയും ശാന്തതയും പരസ്‌നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങള്‍. അക്രമം നിങ്ങളുടെ ആത്മാവിന് ദോഷം ചെയ്യുന്നു. ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ക്കുക്കൂടി തുരങ്കം വയ്ക്കുന്നു” എന്ന വിശുദ്ധ ജോണ്‍ കാന്‍ഷിയൂസിന്റെ വാക്കുകള്‍ അദേഹത്തിന്റെ ആത്മീയതയെ വെളിപ്പെടുത്തുന്നു.

Exit mobile version