ആര്‍മാഗില്‍ ഒരു കുലീന കുടുംബത്തിലാണ് മലാക്കി ജനിച്ചതെന്ന് വിശുദ്ധ ബെര്‍ണാഡ് സാക്ഷ്യപ്പെടുത്തുന്നു. ആര്‍മാഗിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് 1119-ല്‍ അദ്ദേഹം പുരോഹിതനായി. 1123-ല്‍ ബാങ്കോറിലെ ആബട്ടായി. പിറ്റേക്കൊല്ലം അദ്ദേഹം കോന്നോറിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
1132-ല്‍ ആര്‍മാഗിലെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും ചെയ്തു. വളരെ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും തീഷ്ണതയോടെ തന്നെ രണ്ടു രൂപതകളും അദ്ദേഹം ഭരിച്ചു. വന്യ സംസ്‌ക്കാരം തൂത്തുകളഞ്ഞു. ക്രിസ്തീയ സംസ്‌ക്കാരം നടപ്പിലാക്കാന്‍ അദ്ദേഹം പിണിപ്പെട്ടു.
റോമില്‍ പോയി മാര്‍പാപ്പയെ കണ്ടു മടങ്ങവെ 1148-ല്‍ ക്‌ളയര്‍വോ ആശ്രമത്തില്‍ വിശുദ്ധ ബെര്‍ണാഡിന്റെ കരങ്ങളില്‍ കിടന്ന് സകല മരിച്ചവരുടെയും ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. 1199-ല്‍ മൂന്നാം ഇന്നസെന്റ് പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അത്ഭുതങ്ങള്‍ നല്‍കുന്നു എന്ന് വിശുദ്ധ മലാക്കിയുടെ ജീവിതം വെളിപ്പെടുത്തുന്നു.