സ്വിറ്റ്‌സര്‍ലന്റില്‍ അവഞ്ചെസ് എന്ന സ്ഥലത്തെ മെത്രാനായിരുന്ന മാരിയൂസ് ഒരു റോമന്‍ കുലീന കുടുംബത്തില്‍ ജനിച്ചു. 574-ല്‍ അദ്ദേഹം അവഞ്ചെസിലെ മെത്രാനായി. പഠനത്തിലും പ്രാര്‍ത്ഥനയിലും സ്വര്‍ണ്ണപ്പണിയിലും അദ്ദേഹം സമയം ചെലവഴിച്ചു. തന്നിമിത്തം അലസമായ സംഭാഷണങ്ങള്‍ക്ക് സമയം തീരെ ഉണ്ടായിരുന്നില്ല. തിരുപാത്രങ്ങള്‍ അദ്ദേഹം തന്നെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുമായിരുന്നു. ലൊസെയിനിലെ വിശുദ്ധ മേരിയുടെ ദൈവാലയം പണിയിച്ചതും കൂദാശ ചെയ്തതും അദ്ദേഹം തന്നെയാണ്. മരിച്ചനാള്‍ മുതല്‍ക്കു തന്നെ ജനങ്ങള്‍ ലൊസെയിനില്‍ മാരിയൂസിനെ വിശുദ്ധനായി വന്ദിച്ചുപോന്നു. അലസ മസ്തിഷ്‌ക്കം പിശാചിന്റെ കരകൗശലശാലയാണെന്നും എന്തെങ്കിലും പ്രയോജനകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വിശുദ്ധ ജീവിതത്തിന് സഹായകമായിരിക്കും എന്നും വിശുദ്ധ മാരിയൂസിന്റെ ജീവിതം വ്യക്തമാക്കുന്നു.