മോന്തെകസീനോയില്‍ ഒരു ബനഡിക്ടന്‍ സന്യാസിയായിട്ടാണ് ജെലാസിയൂസ് തന്റെ ജീവിതം ആരംഭിക്കുന്നത്. പാസ്‌ക്കല്‍ ദ്വിതീയന്‍ അദ്ദേഹത്തെ കാര്‍ഡിനലായി ഉയര്‍ത്തി തന്റെ ചാന്‍സലറായി നിയമിച്ചു.
1118-ല്‍ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. സെന്‍സിയോ ഫ്രാഞ്ചിപ്പാനി തെരഞ്ഞെടുപ്പിന്റെ സാധ്യതയെ എതിര്‍ത്ത് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. റോമന്‍ പൗരന്മാര്‍ മാര്‍പാപ്പയെ ജയിലില്‍ നിന്ന് മോചിപ്പിച്ച് വത്തിക്കാനിലെത്തിച്ചു.
അദ്ദേഹം റീംസില്‍ ഒരു സൂനഹദോസ് വിളിച്ചു കൂട്ടാന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്‌ളൂണിയില്‍ വച്ച് പനി പിടിപെട്ട് മരിച്ചു. കാര്‍ഡിനല്‍ ബരോണിയൂസ് പറയുന്നത് രക്തസാക്ഷികളല്ലാതെ മറ്റാരും തിരുസഭയ്ക്കുവേണ്ടി ഈ മാര്‍പാപ്പയെപ്പോലെ സഹിച്ചിട്ടില്ലെന്നാണ്.