തെസ്ലോനിക്കയില്‍ ജനിച്ച രണ്ടു സഹോദരന്മാരാണ് ഇവര്‍. ലൗകിക ബഹുമാനങ്ങളും സുഖങ്ങളും പരിത്യജിച്ച് ബോസ്ഫറസ്സില്‍ ഒരാശ്രമത്തില്‍ ചേര്‍ന്ന് ഇവര്‍ വൈദികരായി. 858-ല്‍ ഇരുവരും കോണ്‍സ്റ്റാന്റിനേപ്പിളില്‍ പോയി മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സിറില്ലി എന്ന നാമധേയത്തില്‍ ഒരക്ഷരമാല സിറില്‍ കണ്ടുപ്പിടിച്ചു. അതാണ് റഷ്യന്‍ അക്ഷരമാലയുടെ അടിസ്ഥാനം.
മെത്തേഡിയൂസിന്റെ സഹായത്തോടെ സിറില്‍ സ്‌ളാവു ഭാഷയിലേക്ക് തിരുക്കര്‍മ്മങ്ങളും സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി. അവിടെ നിന്ന് അവര്‍ റോമായിലേക്ക് പോയി. രണ്ടുപേരും മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. അവിടെ വച്ച് സിറില്‍ മരിച്ചു. മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനേപ്പിളില്‍ വച്ചും മരിച്ചു.
സിറിലും മെത്തോഡിയൂസും അഭിമുഖം നിന്ന് ഒരു പള്ളി താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ജ്യേഷ്ഠാനുജന്മാര്‍ ഇങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് എത്ര മധുരവും മനോഹരവുമാണ്. സിറിലിന്റെയും മെത്തോഡിയൂസിന്റെയും സഹോദരസ്‌നേഹം ജ്യേഷ്ഠാനുജന്മാര്‍ക്ക് ഉത്തേജകമായിരിക്കട്ടെ.