സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്തത്തില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് അധ്യക്ഷനായുള്ള സഭ മുഴുവന്റെയും ആലോചനാ യോഗമാണിത്.
80 വയസില്‍ താഴെയുള്ള മെത്രാന്മാരും പുരോഹിത, സമര്‍പ്പിത, അല്‍മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ‘കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
വിശ്വാസ രൂപീകരണത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്‍മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നീ വിഷയങ്ങളാണ് അസംബ്ലി ചര്‍ച്ച ചെയ്യുക.
അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാ
ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
അസംബ്ലിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.