പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പാവെന്‍സു ഡിസ്ട്രിക്ടിനു സമീപമാണു സ്ഥിതിചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരുന്നപ്പോള്‍ പ്രസ്തുത ആ ശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരുന്നു.
ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്‌പെയിനിലും കിഴക്കന്‍ യൂറോപ്പിലും ഉണ്ടായിരുന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടി രുന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് എങ്ങനെയോ മനസ്സിലാക്കി സാരസെന്‍സിന്റെ ഒരാക്രമണം ഉണ്ടാകുമെന്ന്. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളേയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതുപോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരേയും നിര്‍ദ്ദയം വധിക്കുകയും ചെയ്തു. എത്രപേരാണു വധിക്കപ്പെട്ട തെന്നു റോമന്‍ മര്‍ട്ടിറോളജി പറയുന്നില്ല. ഈദൃശ ചരിത്രസംഭവങ്ങളാണു മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കുകാരണമായത്; അതിനാല്‍ത്തന്നെയാണു എക്കുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വഹമായി കാണപ്പെടുന്നത്.