മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിലങ്ങാട് സന്ദര്‍ശിച്ചു. ജാതി-മത ചിന്തകളില്ലാതെ മനുഷ്യര്‍ ഒറ്റക്കെട്ടായി തീരുന്ന പാഠമാണ് പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവിക ഛായ മനുഷ്യന് തിരികെ ലഭിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
”വീടു നഷ്ടപ്പെട്ടവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കും. അത് മതാടിസ്ഥാനത്തിലായിരിക്കില്ല. ഒറ്റക്കെട്ടായി നാടിനെ പടുത്തുയര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ക്കുന്ന മൂല്യാധിഷ്ഠിത സംസ്‌ക്കാരം നമുക്ക് ഉണ്ടാകട്ടെ.” മേജര്‍ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവരും മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.