താമരശ്ശേരി രൂപതയുടെ നേതൃത്വ പരിശീലന കേന്ദ്രമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് (സ്റ്റാര്‍ട്ട്) കുട്ടികള്‍ക്കായി യുറേക്ക മൊമെന്റ് മിനി മാസ്റ്റര്‍ ട്രെയിനിങ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി അഞ്ചു മുതല്‍ പ്ലസ്ടു ക്ലാസ്സ് വരെയുള്ള നൂറോളം കുട്ടികള്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ അധ്യക്ഷത വഹിച്ചു. സ്വഭാവച്യുതി സംഭവിച്ചിട്ടുള്ളവര്‍ സമൂഹത്തിന്റെ മൂല്യ ശോഷണത്തിന് കാരണമാകുമെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ ആമുഖ പ്രസംഗം നടത്തി.
ട്രെയിനര്‍മാരായ സിനോ കുര്യന്‍, റോബിമോന്‍ വര്‍ഗീസ് എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്‍കി. ക്യാമ്പിന്റെ സമാപനത്തില്‍ സ്റ്റാര്‍ട്ട് ക്യാമ്പസില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.