സ്‌പെയിനില്‍ നവാറെ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പസലോണിയായില്‍ ഫേര്‍മിന്‍ ഭൂജാതനായി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ ഒരു ശിഷ്യന്‍ ഫേര്‍മിനെ മാനസാന്തരപ്പെടുത്തി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ പിന്‍ഗാമിയായ വിശുദ്ധ ഹൊണരാത്തൂസ് ഫേര്‍മിനെ മെത്രാനായി അഭിഷേകം ചെയ്ത് ഗോളില്‍ സുവിശേഷം പ്രസംഗിക്കാന്‍ നിയോഗിച്ചു. അദ്ദേഹം ആഗെന്‍, ആഞ്ചു, ബൊവായിസ് ആമീന്‍സ് എന്നീ പ്രദേശങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. ആമീന്‍സില്‍ അദ്ദേഹം ഒരു വലിയ പള്ളി പണിതു; ആ നഗരത്തില്‍വച്ച് രക്തസാക്ഷിത്വമകുടം ചൂടി.