കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എഴുപതോളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തില്‍ അധികം ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയെങ്കിലുമുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതിന് മേള ആരംഭിക്കും. ബയോഡേറ്റയുടെ മൂന്ന് കോപ്പികള്‍ കരുതണം.
http://www.jobfest.kerala.gov.in/reg/new ലിങ്കില്‍ ക്ലിക്ക് ചെയ്ത്
പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176, 2370178