ചെറുപുഷ്പ മിഷന്‍ലീഗ് തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സംഘടിപ്പിച്ച പ്രേഷിതം 2K24 രൂപതാ കലോത്സവത്തില്‍ കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, പാറോപ്പടി മേഖലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു.
രൂപതാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി കൂരാച്ചുണ്ട് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. മരിയാപുരം, കൂടരഞ്ഞി ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2023-24 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച മേഖലയായി (എപ്ലസോടെ ഗോള്‍ഡന്‍ സ്റ്റാര്‍) പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ സ്റ്റാറായി തിരുവമ്പാടി മേഖലയും മിഷന്‍ സ്റ്റാറായി കോടഞ്ചേരി മേഖലയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശാഖയ്ക്കുള്ള ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌ക്കാരം കട്ടിപ്പാറ സ്വന്തമാക്കി. സില്‍വര്‍ സ്റ്റാറായി മാലാപറമ്പ് ശാഖയും മിഷന്‍ സ്റ്റാറായി മരിയാപുരം ശാഖയും തെരഞ്ഞെടുക്കപ്പെട്ടു.
2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ എപ്ലസ് ഗ്രേഡ് നേടിയ ശാഖകള്‍: കൂരാച്ചുണ്ട്, ഈങ്ങാപ്പുഴ, കോടഞ്ചേരി, കല്ലാനോട്, വലിയകൊല്ലി, തിരുവമ്പാടി, കണ്ണോത്ത്, കരുവാരകുണ്ട്, ചക്കിട്ടപാറ.