റൂബി ജൂബിലിയുടെ ഭാഗമായുള്ള രൂപതയുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മൈക്രോവെബ്‌സൈറ്റുകള്‍ ആരംഭിച്ചു.
ഇടവകകളുടെ ഓണ്‍ലൈന്‍ ആത്മസ്ഥിതി രജിസ്റ്റര്‍, സംഘടനകളുടെ ഡിജിറ്റല്‍ ഏകോപനം, മതബോധന ഡിജിറ്റലൈസേഷന്‍, വിദ്യാര്‍ത്ഥികളെ കൃത്യമായി മോനിറ്റര്‍ ചെയ്യാനുള്ള സംവിധാനം, പ്രീസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ സേവനം എന്നിവ അടക്കമുള്ള പദ്ധതികളാണ് ഡിജിറ്റലൈസേഷനിലൂടെ നടപ്പിലാക്കുക.
കോര്‍ഹബ് സൊലൂഷന്‍സാണ് ഡിജിറ്റലൈസേഷന് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോര്‍ഹബ് സൊലൂഷന്‍സ് സിഇഒ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ ക്ലാസ് നയിച്ചു. കോര്‍ഹബ് എംഡി സിജോ ജോസ്, ടീം ലീഡ് ജസ്‌വിന്‍ ജോസഫ് പറയരുമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
രൂപതയുടെ പുതിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക: https://www.thamarasserydiocese.com/