തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോഗോസ് ക്വിസ് സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം നേടി താമരശ്ശേരി രൂപതയുടെ അഭിമാന താരമായി ലിയ ട്രീസ കേഴപ്ലാക്കല്‍. 15,000 രൂപയും സ്വര്‍ണ്ണമെഡലും ലിയയ്ക്ക് സമ്മാനമായി ലഭിച്ചു.
കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ ഷീന ദമ്പതികളുടെ മകളാണ് ലിയ. അഞ്ചാം ക്ലാസ് മുതല്‍ ലിയ ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തോടൊപ്പം ലോഗോസ് ക്വിസ് പഠനത്തിനും പ്രാധാന്യം നല്‍കിയിരുന്നെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.
ലിയയുടെ സഹോദരന്‍ ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍ എ കാറ്റഗറിയില്‍ സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. എഫ് കാറ്റഗറിയില്‍ കൂരാച്ചുണ്ട് ഇടവകാംഗമായ
മാത്യു തൈക്കുന്നുംപുറത്ത് ഉള്‍പ്പടെ ഇത്തവണ താമരശ്ശേരി രൂപതയില്‍ നിന്നു സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ ഇവര്‍ മൂന്നു പേരുമാണ് പങ്കെടുത്തത്.