മുനമ്പം: കെസിവൈഎം 24 മണിക്കൂര്‍ ഉപവസിക്കും


വഖഫ് നിയമത്തിന്റെ കുരുക്കില്‍പ്പെട്ട മുനമ്പം പ്രദേശവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 29-ന് കോടഞ്ചേരി അങ്ങാടിയില്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും.

29-ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഉപവാസ സമരത്തില്‍ താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.

വിവിധ രൂപതകളില്‍ നിന്നും ഇടവകകളില്‍ നിന്നുമുള്ള കൈസിവൈഎം പ്രവര്‍ത്തകര്‍ ഉപവാസ സമരത്തില്‍ പങ്കുചേരും. താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകള്‍ ഉപവാസ സമരത്തില്‍ പങ്കുചേരും. ശനി വൈകിട്ട് നാലിന് കോടഞ്ചേരി അങ്ങാടിയില്‍ മുനമ്പം ഐക്യദാര്‍ഢ്യ റാലി നടത്തും.

കെസിവൈഎം താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം, രൂപതാ പ്രസിഡന്റ് റിച്ചാഡ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version