താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തിയ ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു.
എല്‍പി വിഭാഗത്തില്‍ ഫാത്തിമ എയുപിഎസ് പെരുവണ്ണാമൂഴി ഒന്നാം സ്ഥാനം നേടി. സെന്റ് ജോസഫ്‌സ് എല്‍പിഎസ് കോടഞ്ചേരി രണ്ട്, ഫാത്തിമയുപിഎസ് പരിയാ പുരം മൂന്ന്, ലിറ്റില്‍ ഫ്‌ളവര്‍ യുപിഎസ് പശ്ചക്കടവ് നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ സെന്റ് തോമസ് യുപിഎസ് പുല്ലൂരാംപാറ ഒന്നാം സ്ഥാനം നേടി. വിമല യുപിഎസ് മഞ്ഞുവയല്‍ രണ്ട്, സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട് മൂന്ന്, ഹോളി ഫാമിലി യുപിഎസ് ചെങ്ങരോത്ത് നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത് ഒന്നാം സ്ഥാനം നേടി. സെന്റ് ജോര്‍ജ്ജസ് എച്ച്എസ്എസ് കുളത്തുവയല്‍ രണ്ട്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാംപാറ മൂന്ന്, സെന്റ് ജോസഫ്‌സ് എച്ച്എസ് ചെമ്പനോട നാലും സ്ഥാനങ്ങള്‍ കൈവരിച്ചു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹോളി ഫാമിലി എച്ച് എസ് എസ് പത്തു കടവ് രണ്ട്, ഹോളി ഫാമിലി എച്ച്എസ്എസ് വേനപ്പാറ മൂന്ന്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് നാലും സ്ഥാനങ്ങള്‍ നേടി.
തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന സമാപന സമ്മേളനം താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള രണ്ട് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ബിഷപ് വിതരണം ചെയ്തു.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗ്ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. അല്‍ഫോന്‍സാ കോളേജ് മാനേജര്‍ ഫാ. സജി മങ്കരയില്‍, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ചാക്കോ കാളം പറമ്പില്‍, എച്ച്എം ആന്റ് പ്രിന്‍സിപ്പാള്‍ ഫോറം പ്രസിഡന്റ് വിപിന്‍ എം സെബാസ്റ്റ്യന്‍, എച്ച്എം ആന്റ് പ്രിന്‍സിപ്പാള്‍ ഫോറം സെക്രട്ടറി റോഷിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മാസ്റ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളായി നടന്ന മെഗാ ക്വിസ് ടാലന്‍ഷിയ 1.0 ഗ്രാന്റ് ഫിനാലെ നടത്തിയത്.