തോട്ടുമുക്കം സെന്റ് തോമസ് ഫെറോനാ ചര്‍ച്ചും കെസിവൈഎമ്മും സാന്‍തോം കൂട്ടായ്മയും ചേര്‍ന്നു നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും ക്യാപ്റ്റനുമായ ടോം ജോസഫ് നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം റോയി ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഓതയമംഗലം മാര്‍ബിള്‍സ് ഓമശ്ശേരി ഒന്നാം സ്ഥാനവും സാന്‍തോം തോട്ടുമുക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിതിന്‍ തളിയന്‍, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, വാര്‍ഡ് മെമ്പര്‍ സിജി കുറ്റികൊമ്പില്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഒ. എ. ബെന്നി, പാരിഷ് ട്രസ്റ്റി വിനോദ് ചെങ്ങളംതകിടിയില്‍, കെസിവൈഎം പ്രസിഡന്റ് മനു മുണ്ടന്‍പ്ലക്കല്‍, ഷിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.