കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കണം: ബിഷപ്


വനനിയമ ഭേദഗതി പിന്‍വലിച്ചത് ആശ്വാസകരമെന്നും കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനനിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ താമരശ്ശേരി രൂപത സ്വാഗതം ചെയ്യുന്നു. മലയോര ജനതയുടെ ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി മനസ്സിലാക്കി. കിരാതനിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭേദഗതി പിന്‍വലിച്ചത്. 140 എംഎല്‍എമാരും ഈ വിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കണം. അത് അവരുടെ ഉത്തരവാദിത്വമാണ് ബിഷപ് കൂട്ടിച്ചേര്‍ത്തു.

മറയൂര്‍ ചന്ദന മോഷണക്കേസില്‍ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ലെന്ന് ബിഷപ് ചോദിച്ചു. വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വന്യമൃഗ ശല്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ അവരുടെ സാധ്യത പ്രയോജനപ്പെടുത്തട്ടെ എന്നാണ് പ്രധാനമന്ത്രി പറഞ്ഞുത്. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയെങ്കിലും, കര്‍ഷകര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കുന്നില്ല. വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം – ബിഷപ് ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version