സീറോമലബാര്‍ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനസംഘടനകള്‍ നടന്നത്.
യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെയും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്തിനെയും നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അംഗങ്ങളായ മാര്‍ എഫ്രേം നരിക്കുളവും, മാര്‍ ജോസ് പുത്തന്‍ വീട്ടിലും കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.
പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്‍വീനര്‍ മാര്‍ തോമസ് തറയിലിനെയും കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരെയും പുനര്‍നിയമിച്ചു. മാര്‍ തോമസ് ചക്യത്തിനു പകരം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിനെ കമ്മീഷന്‍ അംഗമായി നിയമിച്ചു.