ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ല ജനറല്‍ബോഡി യോഗത്തില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സാനിധ്യത്തില്‍ 2025-27 വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: ബ്രോണി നമ്പ്യാപറമ്പില്‍ (പ്രസിഡന്റ്), മാര്‍ട്ടിന്‍ തെങ്ങും തോട്ടത്തില്‍ (സെക്രട്ടറി), രാജു ചോള്ളാമടത്തില്‍ (ട്രഷറര്‍), ജോബി ഇലഞ്ഞിക്കല്‍ (വൈസ് പ്രസിഡന്റ്), ബോണി ജേക്കബ് (ജോയിന്റ് സെക്രട്ടറി).
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍, ജോണ്‍ കുന്നത്തേട്ട്, ജോണി കളപ്പുര, റെജി പേഴത്തിങ്കല്‍, മാത്യു തേരകം, ബേബി വട്ടുകുന്നേല്‍, ജോണി മലപ്രവനാല്‍, ലൈജു അരിപറമ്പില്‍, സെബാസ്റ്റ്യന്‍ പേഴത്തിങ്കല്‍, ജയേഷ് സ്രാമ്പിക്കല്‍.
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളോടുള്ള സര്‍ക്കാര്‍ നിസംഗതയ്‌ക്കെതിരെ യോഗം ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ഊര്‍ങ്ങാട്ടേരിയില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തിലും വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അനുദിനം ജനവാസ മേഖലകളിലുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യത്തെയും ആക്രമണങ്ങളെയും സര്‍ക്കാര്‍ നിസ്സംഗതയോടെയാണ് വീക്ഷിക്കുന്നത്. മനുഷ്യജീവന് മൃഗങ്ങളുടെ പോലും വിലയില്ലാത്ത അവസ്ഥയിലാണ് കേരളമെന്ന് യോഗം വിലയിരുത്തി.
ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വിഹരിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരത്തെ പിന്‍വലിക്കുന്ന ഹൈക്കോടതി നടപടിയെയും യോഗം അപലപിച്ചു.
ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോണ്‍ കുന്നത്തേട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
നിയുക്ത പ്രസിഡന്റ് ബ്രോണി നമ്പ്യാപറമ്പില്‍ നയപ്രഖ്യാപനം നടത്തി. യോഗത്തില്‍ ഇന്‍ഫാമിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.