ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബ്ലോക്കും ഓഡിറ്റോറിയവും സോളാര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി രൂപതയുടെ കീഴില്‍ മേരിക്കുന്ന് പ്രവര്‍ത്തിക്കുന്ന ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ തെറാപ്പിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പുതിയ ബ്ലോക്കും ഓഡിറ്റോറിയവും ബിഷപ് വെഞ്ചരിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ബിഷപ് ആദരിച്ചു.
മുറിവേറ്റ മനസുകള്‍ക്ക് ആശ്വാസം പകരാന്‍ ജാതിമതഭേതമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അത്തരത്തിലൊരു സ്ഥാപനമാണെന്നും ബിഷപ് അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനശക്തി നഷ്ടപ്പെട്ടവര്‍ക്ക് മാനസികാരോഗ്യം തിരികെ പിടിക്കാന്‍ ഈ സ്ഥാപനത്തിന്റെ സേവനങ്ങളിലൂടെ കഴിയുന്നുണ്ട്. ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കി.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version