മദ്ബഹ ശുശ്രൂഷകരുടെ സംഘടനയായ ‘സ്മാര്‍ട്ട്’ സംഘടിപ്പിച്ച രൂപതാതല ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ഫൊറോന വിജയികളായി. ഫൈനലില്‍ കൂരാച്ചുണ്ട് ഫൊറോനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് മലപ്പുറം ഫോറോന കിരീടം ചൂടിയത്. കമ്മ്യൂണിക്കേഷന്‍ മീഡിയ രൂപതാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോടഞ്ചേരി ഫൊറോന മൂന്നാം സ്ഥാനം നേടി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. ‘സ്മാര്‍ട്ട്’ ഡയറക്ടര്‍ ഫാ. ബ്രിജിന്‍ പൂതര്‍മണ്ണില്‍ നേതൃത്വം നല്‍കി.