ഇന്‍ഫാം താമരശേരി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ താമരശേരി അഗ്രികള്‍ച്ചറല്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജാതിഭേദമെന്യേ സമഗ്രമായ വളര്‍ച്ചയും കര്‍ഷകരുടെ ക്ഷേമവും ലക്ഷ്യമിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫാം കാര്‍ഷിക ജില്ല ആസ്ഥാനമായ താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ പൊതുയോഗത്തില്‍ സൊസൈറ്റിയുടെ പ്രമോട്ടറും ഇന്‍ഫാം ഡയറക്ടറുമായി ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശേരി രൂപത ചാന്‍സലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ മുഖ്യാതിഥിയായിരുന്നു. പൊതുയോഗത്തില്‍ അംഗീകാര പത്രവും കാറ്റഗറിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹകരണ വകുപ്പ് അംഗീകരിച്ച നിയമാവലിയും കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ മിനി ചെറിയാന്‍ സൊസൈറ്റി ചീഫ് പ്രമോട്ടര്‍ പി. പി. അഗസ്റ്റിന് കൈമാറി. ടി. ഡി. മാര്‍ട്ടിന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. പ്രമോട്ടര്‍മാരായ ജോണ്‍ കുന്നത്തേട്ട്, സിസിലി തോമസ്, ടി. ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് താല്‍ക്കാലിക ഭരണസമിതിയിലേക്ക് ഫാ. ജോസ് ജോര്‍ജ്, പി. പി.അഗസ്റ്റിന്‍, സി. യു. ജോണ്‍, ജോര്‍ജ് ബ്രൗണ്‍, സിസിലി തോമസ്, ടി. ഡി. മാര്‍ട്ടിന്‍, ബിജുമോന്‍ ജോര്‍ജ്, ഷെല്ലി ജോര്‍ജ്, റീന ജോയ്, മേഴ്സി ജോണ്‍, ടി. ജെ. സണ്ണി എന്നിവരടങ്ങുന്ന പതിനൊന്നംഗ സമിതിയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സൊസൈറ്റിയുടെ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി. പി.അഗസ്റ്റിന്‍ (പ്രസിഡന്റ്), സി. യു. ജോണ്‍ (ഹോണററി സെക്രട്ടറി), ജോര്‍ജ് ബ്രൗണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞടുത്തു.