കോഴിക്കോട്: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 23-ാം ലോഗോസ് ബൈബിള്‍ ക്വിസിന്റെ രൂപതാതല മത്സരം സെപ്റ്റംബര്‍ 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെ ഇടവകകളില്‍ നടക്കും. ജോഷ്വ 13-24, പ്രഭാഷകന്‍ 27-33, ലൂക്ക 1-8, 2 കോറിന്തോസ് 1-6 അധ്യായങ്ങളാണ് പഠനഭാഗം. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരം നവംബര്‍ അഞ്ചിനും മെഗാ ഫൈനല്‍ നവംബര്‍ 18 മുതല്‍ 19 വരെയുമാണ്. ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയ്ക്കുമുകളില്‍ സമ്മാനം ലഭിക്കും. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. വിജയികളാകുന്നവര്‍ക്ക് കെസിബിസി ബൈബിള്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലുകളും ട്രോഫികളും ഷീല്‍ഡുകളും ക്യാഷ് അവാര്‍ഡുകളുമുണ്ട്.