പരിശുദ്ധ കന്യകാമറിയത്തിനുവേണ്ടി സമര്‍പ്പിതമായിരിക്കുന്ന മേയ്മാസത്തിലൂടെ നാം കടന്നു പോവുകയാണ്. തിരുഹൃദയ മാസത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിനു ജന്മം നല്കിയതു കൊു മാത്രമല്ല, ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും തന്നെത്തന്നെ വിധേയപ്പെടുത്തിയതുകൊണ്ടുകൂടിയാണ് പരിശുദ്ധ അമ്മ സ്ത്രീകളില്‍ അനുഗൃഹീതയായതും എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്നതും. വിശ്വാസത്തിന്റെ ഒരു തീര്‍ത്ഥയാത്രയായിരുന്നു ആ ജീവിതം. തന്നില്‍ ദൈവം ആരംഭിച്ചത് അവിടുന്ന് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തോടെയുള്ള യാത്ര.
ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടുംകൂടി അതേപടി സ്വീകരിക്കുവാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്. എന്തുമാത്രം ഉത്കണ്ഠയും ഏകാന്തതയും നൊമ്പരങ്ങളും അവള്‍ അനുഭവിച്ചിട്ടുെന്ന് ഊഹിച്ചെടുക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹനാനുഭവങ്ങളിലൂടെ കടന്നുപോകാനായത്? അതിനെക്കുറിച്ച് ലൂക്ക സുവിശേഷകന്‍ ഒറ്റവരിയില്‍ സംഗ്രഹിച്ചിട്ടുണ്ട്. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. വിശ്വാസത്തിന്റെ ആഴമേറിയ തലങ്ങളിലൂടെ യൗവനാരംഭത്തില്‍ത്തന്നെ യാത്ര ആരംഭിച്ചവളാണ് മറിയം.
ആത്മീയത എന്നു പറയുന്നത് ജീവിതത്തെ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും ഒരാളെ ബലപ്പെടുത്തേ ഘടകമാണ്. അല്ലാതെ അത്ഭുതങ്ങളാലും അടയാളങ്ങളാലും ആഘോഷിക്കേണ്ട ഒന്നല്ല. മറ്റുള്ളവരേ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്നത് പക്വതയുള്ള ആത്മീയതയുടെ ലക്ഷണമാണ്.
മുറിപ്പാടുള്ള ഒരു ഹൃദയവുമായി നില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ദൈവത്തിന് ഒരു ഹൃദയമുെന്ന് മാത്രമല്ല അതിലൊരു മുറിവു കൂടിയുെന്നത് തിരുഹൃദയത്തെ സ്‌നേഹിക്കുവാന്‍ വലിയ കാരണമായിത്തീരുന്നു. സ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുന്നത് ക്രിസ്തുവിലാണ്. മനുഷ്യന്റെ കണ്ണീരിനും സങ്കടത്തിനും മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാത്ത ആര്‍ദ്രഹൃദയമുള്ള ദൈവത്തെയാണ് ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെട്ടത്. വേദനിക്കുന്ന മനുഷ്യനോട് തോന്നിയ അനുകമ്പയില്‍ നിന്നാണ് അവന്‍ അത്ഭുങ്ങള്‍പോലും പ്രവര്‍ത്തിച്ചത്. ജീവനറ്റ ശരീരമാണെന്നറിഞ്ഞിട്ടും അവന്റെ നെഞ്ചില്‍ മുറിവേല്‍പിച്ചവന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് ഒരു തുള്ളി ചോര ഇറ്റിച്ചുകൊണ്ട് തിരുഹൃദയനാഥന്‍ കാഴ്ച നല്‍കുകയാണ്.
ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയം ഇതുകൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിനക്ക് ആരെയെങ്കിലും സ്‌നേഹിക്കണമെങ്കില്‍ മുറിവേറ്റേ മതിയാകൂ. തോറ്റുകൊടുക്കലിന്റെ, നിശ്ബ്ദമായ സഹനത്തിന്റെ മുറിവുകള്‍ അന്യായമായും നീ സഹിക്കണം. പകരം വീട്ടാന്‍ നമുക്കാവില്ല. നഷ്ടങ്ങളുടെ കണക്കേ ഉണ്ടാവുകയുള്ളൂ. ഒപ്പം നിന്റെ മുറിവുകള്‍ മറ്റുള്ളവര്‍ക്ക് സൗഖ്യം നല്‍കാനുതകുന്ന തിരുമുറിവുകളാക്കി മാറ്റണം.
ക്രിസ്തു സഹജമായ സ്‌നേഹത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവൂ. അല്‍പ്പം കൂടി ക്ഷമിക്കുവാനും സഹിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പരിശുദ്ധ അമ്മയുടെ വണക്കമാസവും തിരുഹൃദയ മാസവും നമ്മെ ബലപ്പെടുത്തട്ടെ, അതിനുള്ള ശ്രമങ്ങള്‍ നമ്മുടെ ജീവിതത്തെ ദീപ്തമാക്കും. പുതിയ അധ്യയനവര്‍ഷം പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ചേര്‍ന്നായിരിക്കട്ടെ.