താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫീദെസ് ഫാമിലി ക്വിസ് മത്സരത്തില്‍ തിരുവമ്പാടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ആന്റ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം തെയ്യപ്പാറ, തേക്കുംകുറ്റി ഇടവകകള്‍ കരസ്ഥമാക്കി. തെയ്യപ്പാറ ഇടവകയിലെ സ്‌കറിയ വള്ളിയാംപൊയ്കയില്‍ ആന്റ് ഫാമിലി, തേക്കുംകുറ്റി ഇടവകയിലെ ജോമോന്‍ പാഴിയാങ്കല്‍ ആന്റ് ഫാമിലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. 15 ടീമുകളാണ് മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്.
ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. കെം ഫാര്‍മ മഞ്ചേരി, ഫാത്തിമ ഡ്രഗ് ലൈന്‍ മഞ്ചേരി, അഡ്വ. ബീന ജോസഫ് പാലയൂര്‍ മഞ്ചേരി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വിശ്വാസ പരിശീലനം (50%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (20%), താമരശ്ശേരി രൂപത കലണ്ടര്‍ (20%), സഭാസംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ കൂട്ടാലിട കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ജോസ് സെബാസ്റ്റ്യന്‍ വാതല്ലൂര്‍ ക്വിസ് മാസ്റ്ററായിരുന്നു. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, രൂപത ലിറ്റര്‍ജി കമ്മീഷന്‍ അംഗം റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.