ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ ലഫ്റ്റനന്റ് റാങ്കോടെ എന്‍ജിനീയറാകാനവസരം. കരസേനയുടെ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) കോഴ്സിലേക്കും ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വിമന്‍ കോഴ്സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. 194 ഒഴിവുകളുണ്ട്. പുരുഷന്‍മാര്‍ക്കു 175 ഒഴിവും സ്ത്രീകള്‍ക്ക് 19 ഒഴിവുമുണ്ട്.
എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി 20 – 27. ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
സേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് (ടെക്, നോണ്‍ ടെക്) 2 ഒഴിവുണ്ട്. ടെക് എന്‍ട്രിയില്‍, ഏതെങ്കിലും ബിഇ/ബിടെക്കും നോണ്‍ ടെക് എന്‍ട്രിയില്‍ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവര്‍ക്കുളള പ്രായപരിധി 35 ആണ്.
അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റര്‍വ്യൂ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.joinindianarmy.nic.in