സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികള്‍ പ്രകാരമുള്ള വിവിധ ട്രേഡുകളില്‍ തൊഴില്‍ പരിശീലനം, നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ് പരിശീലന പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ മറ്റ് തൊഴില്‍ നൈപുണ്യവികസന പദ്ധതികള്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്, പി.പി.പി, പി.എം.കെ.വി.വൈ) എന്നിവ ഐടിഐകളിലൂടെയാണ് നടപ്പിലാക്കുന്നത്. ഐ.ടി.ഐകളില്‍ റെഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
2023 വര്‍ഷത്തെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസുകള്‍, യൂസര്‍ മാന്വല്‍ എന്നിവ https://itiadmissions.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തു വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് തൊട്ടടുത്തുള്ള ഗവ. ഐടിഐയില്‍ ജൂലൈ 18 ന് മുമ്പ് വെരിഫിക്കേഷന്‍ നടത്തേണ്ടത്തണം. അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭ്യമാണ്.