താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയ്‌നിങ് കോഴ്‌സ് ഏകവത്സര പരിശീലനത്തിന്റെ 18-ാം ബാച്ച് ആരംഭിച്ചു.
സ്റ്റാര്‍ട്ട് രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രവിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ലഭ്യമാകണമെങ്കില്‍ ഭൗതികവിദ്യാഭ്യാസത്തിനൊപ്പം ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ വിദ്യാഭ്യാസം ആവശ്യമാണെന്നും അതിനൊരു ഉത്തമ മാതൃകയാണ് സ്റ്റാര്‍ട്ടെന്നും ബിഷപ് പറഞ്ഞു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സ്റ്റാര്‍ട്ടിന്റെ പൂര്‍വ വിദ്യാര്‍ത്ഥിനി കാതറിന്‍ ഗ്രേസ് സെബാസ്റ്റ്യനെ അനുമോദിച്ചു. തുടര്‍ന്ന് ദീപികയുടെ റെസിഡന്റ് മാനേജര്‍ ഫാ. സുദീപ് കിഴക്കരക്കാട്ട് ആശംസ അറിയിച്ചു സംസാരിച്ചു.