രാജ്യത്തെ ഉദ്യോഗസ്ഥ-ഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവമൂല്യബോധവും ആദര്‍ശനിഷ്ടയും ആത്മീയ ശിക്ഷണവും ഉണ്ടായിരിക്കേണ്ടത് സമുദായവളര്‍ച്ചക്കും ശാക്തീകരണത്തിനും രാഷ്ട്രനന്മക്കും അനിവാര്യമാണെന്ന യാഥാര്‍ഥ്യം മുന്നില്‍ കണ്ട് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കു മത്സരപരീക്ഷകളെഴുതുവാന്‍ ധിഷണശാലികളായ കുട്ടികളെ പ്രാപ്തരാക്കുതിനായി താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് (St Thomas Academy for Research and Training) 19-ന്റെ നിറവില്‍
ഔപചാരിക വിദ്യാഭ്യാസം നല്‍കുക എതിലുപരി ഓരോ വിദ്യാര്‍ത്ഥിയുടേയും ആധ്യാത്മിക മാനസിക സ്വഭാവരൂപീകരണത്തിനും, നേതൃത്വ പരിശീലനത്തിനും ഉതകുന്ന രീതിയിലാണ് സ്റ്റാര്‍ട്ടിലെ പരിശീലനം. ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തം അഭിരുചി കണ്ടെത്തി അതനുസരിച്ചു മാത്രം ഉപരിപഠനത്തിനായുള്ള വിഷയവും സ്ഥാപനവും തെരഞ്ഞെടുക്കാന്‍ സ്റ്റാര്‍ട്ട് കുട്ടികളെ സഹായിക്കുന്നു.
നിത്യേനയുള്ള വിശുദ്ധ കുര്‍ബാനയും, മാസംതോറും ഉള്ള വിശുദ്ധ കുമ്പസാരവും, ആദ്ധ്യാത്മിക ശിക്ഷണവും, മാനസിക ആരോഗ്യ രൂപീകരണവും നല്‍കി കുട്ടികളെ മെച്ചപ്പെട്ട ക്രിസ്ത്യാനികളും മികച്ച പൗരന്മാരുമായി വളര്‍ത്തിക്കൊണ്ടു വരുതില്‍ സ്റ്റാര്‍ട്ട് പ്രത്യേകം ശ്രദ്ധിക്കുന്നു. ക്രൈസ്തവ ചൈതന്യത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും അടിയുറച്ച് വളര്‍ന്നു വരാനുള്ള അന്തരീക്ഷം ഒരുക്കി പഠിപ്പിക്കുക എത് സ്റ്റാര്‍ട്ടിന്റെ മാത്രം സവിശേഷതയാണ്.
ശാസ്ത്രീയമായ പഠനരീതികള്‍, പൊതുവിജ്ഞാനം, സ്‌പോക്ക ഇംഗ്ലീഷ്, ക്രിസ്തീയ മൂല്യാധിഷ്തമായ ജീവിതശൈലി, ലോജിക്കല്‍ റീസണിംഗ്, ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി കുട്ടികളുടെ സമഗ്രവളര്‍ച്ചകാവശ്യമായ എല്ലാകാര്യങ്ങളും ഉള്‍കൊള്ളു പരിശീലന- പഠന പദ്ധതിയാണ് സ്റ്റാര്‍ട്ടില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
പഠന മേഖലകള്‍
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന അഖിലേന്ത്യ പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET), IPM, CLAT, NDA – Technical and non Technical, NID, JEE, KEAM, CUSAT, CAT തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു. ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (Cetnral Universities and Premier Institutes IITs, IIMs and NITs) അഡ്മിഷന്‍ നേടുന്നതിന് മുന്‍ഗണന ലഭിക്കുന്ന വിധമുള്ള പരിശീലനം സ്റ്റാര്‍ട്ടില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. കൂടാതെ സിവില്‍ സര്‍വ്വീസ് NET, SET, TET, UPSC, PSC തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ഒരുക്കവും.
ഈ അധ്യയന വര്‍ഷം മുതല്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഉള്‍കൊള്ളുന്ന ഇന്റഗ്രേറ്റഡ് പ്ലസ്-ടൂ കോഴ്സ് ആരംഭിച്ചിരിക്കുന്നു. സ്റ്റാര്‍ട്ട് ഇന്റര്‍നാഷണല്‍ കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & പൈത്തണ്‍ കോഴ്സ് തുടങ്ങിയവയും സ്റ്റാര്‍ട്ടിന്റെ പഠനപദ്ധതിയുടെ ഭാഗമാണ്.
Eureka Moment’ mini master camps & ARISE -Basic, Classic, Advanced, Proficient Level English course:
ഉയരങ്ങളിലേക്ക് പറക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന, വളര്‍ന്നു വരുന്ന ക്രിസ്ത്യന്‍ യുവതലമുറയ്ക്ക് സാധ്യതകളുടെ വാതില്‍ തുറു കൊടുക്കുവാനായാണ് START ശ്രമിക്കുന്നത്. മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ അവധിക്കാലങ്ങളില്‍ യുറേക്ക മൊമെന്റ് മിനി മാസ്റ്റര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നു.