‘SMART’ നിയമാവലി പ്രകാശനം ചെയ്തു


അള്‍ത്താര ശുശ്രൂഷകരുടെ സംഘടനയായ സ്മാര്‍ട്ടിന്റെ (SMART) നിയമാവലി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരിക്കുന്ന് പിഎംഒസിയില്‍ രൂപതാ വൈദികരുടെ വാര്‍ഷിക സമ്മേളനത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

അള്‍ത്താര ശുശ്രൂഷകരെ ഒന്നിച്ചു കൂട്ടി രൂപതാതലത്തില്‍ ഏകോപിപ്പിക്കുന്നതിനായാണ് SMART ആരംഭിച്ചത്. അംഗങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തി പക്വതയില്‍ വളരുന്നതിനായി ഡെയ്‌ലി കംപാനിയന്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുസ്തകം പ്രകാശനം ചെയ്തു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. SMART സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് ഡയറക്ടര്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version