കാക്കവയല്‍ ഇടവക സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കൃതജ്ഞത ബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഫിലിപ് ചക്കുംമൂട്ടില്‍ അധ്യക്ഷം വഹിച്ചു. ജൂബിലി സമാപന സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി സജി പടിഞ്ഞാറെമേമന സ്വാഗതം ആശംസിച്ചു. ഇടവക ദേവാലയം പണിയുന്നതിനായി സ്ഥലം സംഭാവന ചെയ്ത ജോസ് മണ്ണാനിക്കാട്ടിനെ സമ്മേളനത്തില്‍ ആദരിച്ചു. ഇടവകയില്‍ നിന്നുള്ള വൈദികരെയും സന്യസ്തരെയും, ഇടവകയില്‍ സേവനം ചെയ്ത മുന്‍ വികാരിമാരെയും സന്യസ്തരെയും യോഗത്തില്‍ ആദരിച്ചു.
ജൂബിലി സ്മരണിക, ചീഫ് എഡിറ്റര്‍ ഡോ. തോമസ് തേവര പരിചയപ്പെടുത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. പാരിഷ് കൗണ്‍സില്‍ പ്രതിനിധി ജോണ്‍ മുക്കാട്ടുകാവില്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും വാര്‍ഷിക കലാപരിപാടികള്‍ നടന്നു, സ്‌നേഹവിരുന്നോടുകൂടി ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ജൂബിലി ആഘോഷവേളയില്‍ ഇടവകയിലെ ഭവനരഹിരായ ഒരു കുടുംബത്തിന് ജൂബിലി ഭവനം നിര്‍മ്മിച്ചു നല്‍കിയിരുന്നു.