എല്‍ഡിസി 2024: പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം

പാവങ്ങളുടെ ഐഎഎസ് എന്ന് വിളിപ്പേരുള്ള എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കി. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമടക്കമുള്ള അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാകും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു പരീക്ഷകള്‍ ഉണ്ടായിരിക്കില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ എല്‍ഡിസി പരീക്ഷയ്ക്കുണ്ട്. അതായത് ഒറ്റ പരീക്ഷകൊണ്ടുതന്നെ ജോലി നേടാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്.

18 വയസുമുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 2024 ജനുവരി മൂന്ന് വരെ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 പകുതിയോടെ പരീക്ഷ നടക്കുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 17 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നു. ഇത്തവണ അതിലും കൂടുതലായിരിക്കും അപേക്ഷകരുടെ എണ്ണമെന്ന് കരുതുന്നു.

വരും വര്‍ഷങ്ങളില്‍ നിരവധി റിട്ടയര്‍മെന്റ് ഒഴിവുകള്‍ കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ പഠിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയാല്‍ വേഗത്തില്‍ സര്‍ക്കാര്‍ ജോലി നേടാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടാതെ പ്രിലിമിനറി പരീക്ഷ ഒഴിവാക്കിയത് ഇത്തവണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടുതന്നെ ഏതു ജില്ലയിലേക്ക് അപേക്ഷിക്കണമെന്ന് സൂക്ഷ്മമായി പഠിക്കണം. നിയമന വേഗത, ഒഴിവുകളുടെ എണ്ണം, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം, മുന്‍വര്‍ഷ ചോദ്യ പേപ്പറുകളുടെ കാഠിന്യം എന്നിവയെല്ലാം പഠന വിദേയമാക്കണം. അപ്ലൈ ചെയ്യുന്ന ജില്ലയില്‍ തന്നെയാകും പരീക്ഷാ കേന്ദ്രവും ലഭിക്കുക. അടുത്ത എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനത്തിന് 2027 വരെ കാത്തിരിക്കണം.

ഡിസംബര്‍ 2: വിശുദ്ധ ബിബിയാന രക്തസാക്ഷി

റോമില്‍ അപ്രോണിയാനൂസ് ഗവര്‍ണറായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു കന്യകയാണ് ബിബിയാന. ഫ്‌ളാവിയന്‍ എന്ന ഒരു റോമന്‍ യോദ്ധാവിന്റെയും ഡഫ്രോസായുടെയും മകളായിരുന്നു ബിബിയാന. ക്രിസ്ത്യാനികളെ അതിക്രൂരമായി ഗവര്‍ണര്‍ ഉപദ്രവിച്ചിരുന്നു. ഭക്തരായ ക്രിസ്ത്യാനികളായിരുന്നതുകൊണ്ട് ബിബിയാനയുടെ മാതാപിതാക്കളെയും ഗവര്‍ണ്ണറുടെ വിധി പ്രകാരം വധിച്ചു. അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു.

ബിബിയാനയും സഹോദരി ദെമേത്രിയായും ദാരിദ്രത്തിലമര്‍ന്നു. അഞ്ച് മാസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. ക്രിസ്തുമതം ഉപേക്ഷിക്കുന്നതിനായി പലതരത്തില്‍ അവര്‍ പ്രലോഭിക്കപ്പെട്ടു. ദെമേത്രിയാ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് വീണു മരിച്ചു. നാരകീയ വശീകരണങ്ങള്‍ പ്രയോഗിച്ചിട്ടും മാനസാന്തരപ്പെടുന്നില്ല എന്ന് കണ്ട ബിബിയാനയെ ഒരു തൂണില്‍ കെട്ടി അടിച്ചുകൊല്ലുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. സന്തോഷത്തോടെ ബിബിയാന ഈ ശിക്ഷ സ്വീകരിച്ചു.

‘നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാം, ഇഷ്ടമുള്ളത് അന്വേഷിക്കാം, എന്നാല്‍ കുരിശിന്റെ വഴിയേക്കാള്‍ ഭേദവും ഭദ്രവുമായ ഒരുമാര്‍ഗം ഒരിടത്തുമില്ല’ എന്ന ക്രിസ്ത്യാനുകരണം ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധ ബിബിയാനയെപ്പോലെ കുരിശിന്റെ വഴിയെ ഏറെ സ്‌നേഹത്തോടെ നമുക്കും പുല്‍കാം.

അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങി

താമരശ്ശേരി രൂപതയിലെ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചൂഷണ വിധേയരാകുന്ന കുട്ടികളുടെ അത്മസംഘര്‍ഷങ്ങളും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം. കെസിബിസി അവാര്‍ഡ് ജേതാവ് രാജീവന്‍ മമ്മിള്ളിയാണ് സംവിധായകന്‍. കൂമ്പാറ ബേബി, ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

”കാലിക പ്രസക്തമായ വിഷയം മനോഹരമായ കുടുംബപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ ബോധ്യങ്ങള്‍ പകരുന്ന നാടകം ആസ്വാദന മികവിലും മുന്നിലാണ്” – കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ അഭിപ്രായപ്പെട്ടു.

രൂപതയിലെ നാടക കലാകാരന്മാരെ ഒരുമിച്ചുകൂട്ടി കഴിഞ്ഞ നാലു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ രണ്ടാമത്തെ നാടകമാണിത്. നാടകം ബുക്ക് ചെയ്യാന്‍: ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍ – 9645776746

റവ. ഡോ. സുബിന്‍ കാവളക്കാട്ട് താമരശ്ശേരി രൂപതാ ചാന്‍സലര്‍

താമരശ്ശേരി രൂപതയുടെ പുതിയ ചാന്‍സലറായി റവ. ഡോ. സുബിന്‍ കാവളക്കാട്ട് ചുമതലയേറ്റു. മേരിക്കുന്ന് പിഎംഒസി ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് പുതിയ ചുമതല. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അജപാലന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ റവ. ഡോ. സുബിന്‍ കാവളക്കാട്ട് ആനക്കാംപൊയില്‍ ഇടവകാംഗമാണ്. 2006 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഈസ്റ്റ്ഹില്‍, കോടഞ്ചേരി, കണ്ണോത്ത് ഇടവകകളില്‍ അസി. വികാരിയായും വടകര, വാലില്ലാപ്പുഴ എന്‍.ഐ.ടി. ക്യാമ്പസ്, കരികണ്ടന്‍പാറ എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. ഗോവ, റോം എന്നിവിടങ്ങളിലും അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഫാമിലി അപ്പോസ്തലേറ്റ്, കെസിവൈഎം, വൊക്കേഷന്‍ ബ്യൂറോ, അള്‍ത്താരസംഘം, കരുണാ ഹോസ്റ്റല്‍ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മേരിക്കുന്ന് പിഎംഒസിയുടെ പുതിയ ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠവും അസി. ഡയറക്ടറായി റവ. ഡോ. മാറ്റസ് കോരംകോട്ടും നിയമിതരായി.

Exit mobile version