മഹാനായ വിശുദ്ധ ഗ്രിഗോറിയോസ് പാപ്പായുടെ സഹോദരിമാരായിരുന്നു ത്രസീലിയായും എനിലിയാനയും. ഇവര്‍ രണ്ടുപേരും കന്യകാത്വം നേര്‍ന്ന് സ്വഭവനത്തില്‍ തന്നെ സന്യാസജീവിതം നയിച്ചു. ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് ഒരേ ദിവസം ഇരുവരും തപോ ജീവിതമാരംഭിച്ചു. സുകൃതാഭ്യാസത്തിന് അവര്‍ പരസ്പരം പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. ഇന്ദ്രീയങ്ങളെ നിഗ്രഹിച്ചും ഭൗമീകസുഖങ്ങളെ പരിത്യജിച്ചും ദൈവത്തോട് ഐക്യപ്പെട്ട് അവര്‍ ജീവിച്ചു.
മഹനായ വിശുദ്ധ ഗ്രിഗറി പറയുന്നു: ”ഒരു ദിവസം ത്രിസീലിയാ അവളുടെ അമ്മാവന്‍ ഫെലിക്‌സു പാപ്പായെ കണ്ടുവെന്നും, അദ്ദേഹം അവളെ പ്രകാശത്തിന്റെ ഭവനത്തിലേക്ക് ക്ഷണിച്ചുവെന്നും പിറ്റേ ദിവസം അവള്‍ക്ക് പനി പിടിപ്പെടുകയും അന്നു തന്നെ ഈശോ എന്ന നാമം വിളിച്ച് മരിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് സഹോദരി എമിലിയാനയ്ക്കും ഇതുപോലൊരു ദര്‍ശനമുണ്ടായി. ദനഹാ തിരുനാള്‍ ആഘോഷിക്കുവാന്‍ ക്ഷണിച്ചു. ജനുവരി 8ന് അവളും നിര്യാതയായി.”
‘നീതിമാന്മാരുടെ മരണം ദൈവദൃഷ്ടിയില്‍ അമൂല്യമാണ്’എന്ന സങ്കീര്‍ത്തന വചനം അന്വര്‍ത്ഥമാക്കുമാറ് നീതിയോടും വിശുദ്ധിയോടും കൂടിയാണ് ഈ സഹോദരിമാര്‍ ജീവിച്ചത്.