”അനുദിന പ്രവൃത്തികളില്‍ എന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിര്‍വഹിക്കുകയാണ്; അവിടുന്ന് മനസ്സാകുന്നതുപോലെ നിര്‍വ്വഹിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം; അവിടുത്തെ തിരുമനസ്സായതുകൊണ്ട് നിര്‍വ്വഹിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.” വാക്കിലും പ്രവൃത്തിയിലും ഇത് ജീവിച്ച വിശുദ്ധ എലിസബെത്ത് 1774 ഓഗസ്റ്റ് 28ന് ഒരു എപ്പിസ്‌കോപ്പലിയന്‍ കുടുംബത്തില്‍ ജനിച്ചു.
പ്രാര്‍ത്ഥനയുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ആത്മശോധനയുടെയും പ്രാധാന്യം നന്നായി ഗ്രഹിച്ച അവളെ, പിതാവ് ഡോക്ടര്‍ റീച്ചേര്‍ഡു ബെയിലി സേവനവും പരസ്‌നേഹവും പരിശീലിപ്പിച്ചു. അമ്മയുടെയും സഹോദരിയുടെയും മരണത്തോടെ എലിസബെത്ത് ലോകജീവിതത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കി. പത്തൊമ്പതാമത്തെ വയസില്‍ വിവാഹിതയായ അവള്‍ക്ക് 30 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. 1821 ജനുവരി നാലിന് എലിസബെത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
എലിസബെത്ത് എഴുതിയ ആയിരത്തോളം കത്തുകള്‍ അവള്‍ സാധാരണ തലത്തു നിന്ന് വിശുദ്ധിയിലേക്കുയരുന്നതു വ്യക്തമാക്കുന്നു. ആറാം പൗലോസ് മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.