താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര- ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകളിലേക്ക് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ഏപ്രില്‍ അവസാന വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും.
കോഴ്‌സുകള്‍
ബൈബിള്‍ ഒരു സമഗ്രപഠനം (ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).
വിശുദ്ധ കുര്‍ബ്ബാന വിരചിത ഭാഷയില്‍ (സുറിയാനിയില്‍) ഒരു പഠനം (ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).
പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള പഠനം (മരിയന്‍ ശാസ്ത്രം) (ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).
ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാരാണ് ക്ലാസ്സുകള്‍ നയിക്കുന്നു. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. മാസത്തില്‍ രണ്ട് ക്ലാസ്സുകള്‍ എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 8281346179.